ഭരണ
വകുപ്പുകളുടെ പ്രവര്‍ത്തന
മികവിന് പുരസ്കാരങ്ങള്‍
1.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
വിവിധ ഭരണ വകുപ്പുകളുടെ
പ്രവര്‍ത്തന മികവിന്റെ
അടിസ്ഥാനത്തില്‍ 2018
വര്‍ഷം ലഭിച്ച ദേശീയ
അന്തര്‍ദേശീയ
പുരസ്കാരങ്ങള്‍
ഏതൊക്കെയാണ് എന്ന്
അറിയിക്കാമോ?
ഭരണഭാഷ
മലയാളമാക്കുന്നതിനുളള നടപടി
2.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭരണഭാഷ മലയാളമാക്കി
ഉത്തരവിറക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഭരണഭാഷ
മലയാളമാക്കുന്നതിന്റെ
ഭാഗമായി സര്‍ക്കാര്‍
എന്താെക്കെ നടപടികളാണ്
കെെക്കൊണ്ടിട്ടുള്ളത്;
ഏതൊക്കെ ഫയലുകളാണ്
ഇംഗ്ലീഷ് ഭാഷയില്‍
കെെകാര്യം
ചെയ്യുന്നതിന് അനുമതി
നല്‍കിയിട്ടുള്ളത്;
വിശദമാക്കാമോ;
(സി)
സര്‍ക്കാര്‍,
പൊതുമേഖലാ
സ്ഥാപനങ്ങള്‍
എന്നിവിടങ്ങളിലെ എല്ലാ
രജിസ്റ്ററുകളും, ഹാജര്‍
പുസ്തകവും അവധി
രജിസ്റ്ററുകളും
കത്തിടപാടുകളും
കുറിപ്പ് ഫയലും
മലയാളത്തിലാക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
ജീവനക്കാര്‍ക്കെതിരെ
സ്വീകരിക്കുന്ന ശിക്ഷാ
നടപടികള്‍ സംബന്ധിച്ച
കാര്യങ്ങളും,
സ്ഥാനക്കയറ്റം,
സ്ഥലംമാറ്റം തുടങ്ങിയ
ഉത്തരവുകളും
മലയാളത്തില്‍
ആക്കുന്നതിന് നല്കിയ
നിര്‍ദ്ദേശം
പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
കര്‍ശന നിര്‍ദ്ദേശം
നല്‍കാമാേ;
(ഇ)
സാധാരണക്കാര്‍
കൂടുതലായി
ആശ്രയിക്കുന്ന
വില്ലേജ്, പഞ്ചായത്ത്,
തുടങ്ങിയ ഓഫീസുകളിലെ
നടപടികള്‍
പൂര്‍ണ്ണതോതില്‍
മലയാളത്തിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(എഫ്)
ഇപ്പോഴും
മിക്ക സര്‍ക്കാര്‍
ഓഫീസുകളും പൂര്‍ണമായും
മലയാളം ഭരണഭാഷയായി
ഉപയോഗിക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ആഘോഷ പരിപാടികള്‍ക്ക്
ചെലവഴിച്ച തുക
3.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ നൂറു ദിവസം
തികച്ചതിനോടനുബന്ധിച്ച്
നടന്ന ആഘോഷ
പരിപാടികള്‍ക്ക് എന്ത്
തുക ചെലവായി എന്ന്
വ്യക്തമാക്കാമോ;
(ബി)
ഒന്നാം
വാര്‍ഷികാഘോഷത്തിനും
രണ്ടാം
വാര്‍ഷികാഘോഷത്തിനും
എന്ത് തുക വീതം
ചെലവായിട്ടുണ്ട്;
(സി)
സര്‍ക്കാര്‍
ആയിരം ദിവസം
പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച്
വിവിധ ആഘോഷപരിപാടികള്‍
സംഘടിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്
പ്രതീക്ഷിക്കുന്ന ചെലവ്
എത്രയാണ്
എന്നറിയിക്കാമോ?
ഹര്‍ത്താലും
പണിമുടക്കും മൂലമുള്ള നഷ്ടം
4.
ശ്രീ.സണ്ണി
ജോസഫ്
,,
അനൂപ് ജേക്കബ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജനുവരി ആദ്യ ആഴ്ചയില്‍
നടത്തിയ
ഹര്‍ത്താലിന്റെയും
പണിമുടക്കിന്റെയും
ഫലമായി
സംസ്ഥാനത്തിനുണ്ടായിട്ടുള്ള
നഷ്ടം എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രളയാനന്തര
കെടുതിയില്‍ നട്ടം
തിരിയുന്ന
സംസ്ഥാനത്തിന്റെ
വ്യാപാര മേഖലയിലും
ഐ.റ്റി മേഖലയിലും
ടൂറിസം മേഖലയിലും
പ്രസ്തുത ഹര്‍ത്താലും
പണിമുടക്കും കൂടുതല്‍
ആഘാതം
ഏല്‍പ്പിച്ചിട്ടുണ്ടോ;
(സി)
ഇത്തരം
സമരങ്ങളോട് പുറം
തിരിഞ്ഞ്
നില്ക്കുവാന്
സംസ്ഥാനത്തെ വ്യാപാര
സംഘടനകള്‍ മുന്നോട്ട്
വന്നിട്ടുണ്ടോ;
(ഡി)
അവര്‍ക്ക്
ആവശ്യമായ സംരക്ഷണം
നല്‍കാമെന്ന്
സര്‍ക്കാര്‍ ഉറപ്പ്
നല്‍കിയിരുന്നോ;
പ്രസ്തുത ഉറപ്പ്
പ്രാവര്‍ത്തികമാക്കുന്നതിൽ
പോലീസ് സംവിധാനം
പരാജയപ്പെട്ടതെന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
ആംഗ്ലോ
ഇന്ത്യന്‍ ജനപ്രതിനിധികളുടെ
ഫണ്ട്
5.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആംഗ്ലോ
ഇന്ത്യന്‍ പ്രതിനിധിയായ
എം.എല്‍.എ.യുടെയും
എം.പി.യുടെയും ഫണ്ടില്‍
നിന്നും നിശ്ചിത ശതമാനം
തുക സോഷ്യല്‍
മാപ്പിംഗിലൂടെ
ആംഗ്ലോഇന്ത്യന്
ഗുണഭോക്താക്കളുടെ
ക്ഷേമത്തിനായി
ലഭ്യമാക്കുന്നത്
സംബന്ധിച്ച ഫയല്‍
പൊതുഭരണ വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
(ബി)
പ്രസ്തുത
ഫയലിന്റെ നമ്പര്‍
എത്രയെന്നും ഇതില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്നും
വിശദമാക്കാമോ?
വനിത
മതില്
6.
ശ്രീ.കെ.മുരളീധരന്
,,
അനില്‍ അക്കര
,,
ഐ.സി.ബാലകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പിന്തുണയോടെ നടത്തിയ
വനിത മതില്
സമൂഹത്തില്‍
ആരോഗ്യകരമല്ലാത്ത
ചേരിതിരിവ്
സൃഷ്ടിക്കപ്പെട്ടുവെന്ന
ആക്ഷേപം ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ ;
(ബി)
ഇത്തരം
പരിപാടികളിലൂടെ കേരള
നവോത്ഥാനത്തിന്റെ
പിതൃത്വം ഏതെങ്കിലും
സമുദായത്തിനോ
സംഘടനകള്‍ക്കോ മാത്രം
നല്‍കുന്നത്
ചരിത്രപരമായി ശരിയാണോ;
വിശദമാക്കാമോ;
(സി)
സർക്കാർ
മുൻകൈയെടുത്ത്,
നവോത്ഥാനത്തിന്റെ
പ്രാണേതാക്കളും
പ്രചാരകരുമായി ചിലരെ
മാത്രം വാഴിക്കുകയും
നവോത്ഥാന മൂല്യങ്ങളുടെ
അവകാശികളായി ചില
സംഘടനകളെ മാത്രം
വനിത
മതില്
സംബന്ധിച്ച്
സര്‍ക്കാര്‍
വിളിച്ചുചേര്‍ത്ത
യോഗങ്ങളില്‍
ഒരു പ്രത്യേക
വിഭാഗത്തില്‍പ്പെടുന്ന
സംഘടന
നേതാക്കളെ
മാത്രം
വിളിച്ചത്
എന്ത്
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ?
ചിത്രീകരിക്കുകയും
ചെയ്തത്
വസ്തുതാപരമല്ലെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;വിശദീകരിക്കാമോ;
വനിത
മതില് - ആദ്യയോഗ
ക്ഷണിതാക്കള്‍
7.
ശ്രീ.കെ.മുരളീധരന്
,,
എം. വിന്‍സെന്റ്
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വനിത
മതില് സംബന്ധിച്ച്
വിളിച്ച് ചേര്‍ത്ത
ആദ്യയോഗത്തില്‍ ഹൈന്ദവ
സംഘടനകളെ മാത്രമാണോ
ക്ഷണിച്ചിരുന്നത്;
എങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
യോഗത്തിന്
ക്ഷണിക്കപ്പെട്ടവര്‍
കേരള നവേത്ഥാനത്തില്‍
മുന്‍കൈ എടുക്കുകയും
അനാചാരങ്ങളെ
എതിര്‍ക്കുകയും ചെയ്ത
നവോത്ഥാന സംഘടനകളുടെ
ഇപ്പോഴത്തെ
ഭാരവാഹികളായിരുന്നോ
എന്ന് വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
യോഗത്തിലേക്ക് ഹിന്ദു
പാര്‍ലമെന്റിന്റെ
ഭാരവാഹികളെ
ക്ഷണിച്ചിരുന്നോ;
എങ്കില്‍ പ്രസ്തുത
സംഘടന നവോത്ഥാനത്തിന്
നല്കിയ സംഭാവന
എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
നവോത്ഥാനത്തിന്
മുസ്ലീം, ക്രിസ്ത്യന്‍
മതവിഭാഗത്തില്‍പ്പെട്ട
വ്യക്തികളും സംഘടനകളും
യാതൊരു സംഭാവനയും
നല്കിയിട്ടില്ലായെന്ന്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
വിഭാഗത്തില്‍ പെട്ടവരെ
ആദ്യയോഗത്തിന്
ക്ഷണിക്കാതിരുന്ന
സാഹചര്യം
വ്യക്തമാക്കുമോ;
(ഇ)
വനിത
മതില് എന്ന ആശയം
ആരുടേതാണ്; അതിന്
ശബരിമല സംഭവങ്ങളുമായി
എന്തെങ്കിലും
ബന്ധമുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
തരത്തിലുള്ള
ബന്ധമാണെന്ന്
വ്യക്തമാക്കുമോ?
വനിത
മതില് സംഘാടനം
8.
ശ്രീ.കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
ആഭിമുഖ്യത്തില്‍ 2019
ജനുവരി ഒന്നാം തീയതി
വനിത മതില്
സംഘടിപ്പിച്ചിരുന്നോ;
(ബി)
വനിത
മതില് സംബന്ധിച്ച
ക്യാംപയിന് എല്ലാ
വീടുകളിലും
എത്തിക്കുന്നതിന്
ആവശ്യമായ സന്ദേശങ്ങള്‍
തയ്യാറാക്കി വിതരണം
ചെയ്യുന്നതിന് ഏത്
വകുപ്പിനെയാണ്
ചുമതലപ്പെടുത്തിയത്;
(സി)
ഇതിന്
ആവശ്യമായ തുക
അനുവദിക്കുവാന്‍
ധനകാര്യ വകുപ്പിനോട്
നിര്‍ദ്ദേശിച്ചിരുന്നോ;
പിന്നീട് പ്രസ്തുത
ഉത്തരവില്‍ എന്ത്
മാറ്റമാണ് വരുത്തിയത്;
ഇതിനുളള
സാഹചര്യമെന്തായിരുന്നു;
(ഡി)
പ്രസ്തുത
വനിത മതില്
സംഘടിപ്പിച്ചതിലൂടെ
സാമൂഹ്യ പരിഷ്ക്കരണ
നേട്ടങ്ങള്‍, നവോത്ഥാന
മൂല്യങ്ങള്‍ എന്നിവ
സംരക്ഷിക്കുന്നതിന്
സാധിച്ചതായി
വിലയിരുത്തുന്നുണ്ടോ;വിശദമാക്കുമോ?
വനിത
മതിലുമായി ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങളും ചെലവും
9.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
ജനുവരി ഒന്നിന്
സംഘടിപ്പിച്ച വനിത
മതിലില്‍ ആളുകളെ
പങ്കെടുപ്പിക്കുന്നതിന്
സംസ്ഥാന വ്യാപകമായി
വിവിധ വകുപ്പുകള്‍
പ്രചരണവും
പ്രവര്‍ത്തനങ്ങളും
നടത്തിയിരുന്നോ;
(ബി)
എങ്കില്‍
പ്രസ്തുത പ്രചരണവും
പ്രവര്‍ത്തനവും
സംഘടിപ്പിക്കുവാന്‍
സര്‍ക്കാര്‍
വകുപ്പുകള്‍ക്കുണ്ടായ
ചെലവിനായുള്ള പണം
എപ്രകാരമാണ്
കണ്ടെത്തിയത്;
(സി)
ഇക്കാര്യത്തില്‍
ഏതൊക്കെ വകുപ്പുകളുടെ
സേവനമാണ് സര്‍ക്കാര്‍
ഉപയോഗപ്പെടുത്തിയതെന്ന്
അറിയിക്കാമോ;
(ഡി)
വനിത
മതില്
വിജയിപ്പിക്കുവാന്‍
വിവിധ ജില്ലാ
കളക്ടര്‍മാര്‍ വിളിച്ച്
ചേര്‍ത്ത യോഗങ്ങള്‍ക്ക്
ഉണ്ടായ ചെലവ്
എത്രയാണെന്ന്
വിശദമാക്കാമോ?
വനിത
മതിലിനായി ഉപയോഗപ്പെടുത്തിയ
സർക്കാർ സംവിധാനങ്ങൾ
10.
ശ്രീ.കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
,,
അടൂര്‍ പ്രകാശ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനുവരി
ഒന്നിന് തിരുവനന്തപുരം
മുതല്‍ കാസര്‍ഗോഡ് വരെ
വനിത മതില്
തീര്‍ക്കുന്നതിന്
സര്‍വ്വീസ് സംഘടനകള്‍
വഴി ജീവനക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തിയെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്ത്രീകളായ
എല്ലാ സംസ്ഥാന
ജീവനക്കാരും
അദ്ധ്യാപകരും വനിത
മതിലില്‍
പങ്കെടുക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എന്ത് നിര്‍ദ്ദേശമാണ്
നല്‍കിയിട്ടുള്ളത്;
(സി)
ജനുവരി
ഒന്നാം തീയതി
നടത്തുവാനിരുന്ന വിവിധ
യൂണിവേഴ്സിറ്റി
പരീക്ഷകള്‍ വനിത
മതിലിലെ പങ്കാളിത്തം
ഉറപ്പാക്കുന്നതിന്
വേണ്ടി മാറ്റി
വയ്ക്കുകയുണ്ടായോ;
(ഡി)
മതിലിനായി
സര്‍ക്കാരിന്റെ
ഏതൊക്കെ
സംവിധാനങ്ങളാണ്
ഉപയോഗിച്ചത്;
വിശദമാക്കുമോ;
(ഇ)
പ്രളയത്തില്‍
എല്ലാം നഷ്ടപ്പെട്ട്
കഷ്ടപ്പെടുന്ന
ജനങ്ങള്‍ക്ക്
സമയബന്ധിതമായി ആശ്വാസം
എത്തിക്കുന്നതിന്,
നവോത്ഥാന മൂല്യങ്ങള്‍
സംരക്ഷിക്കുവാനെന്ന
പേരില്‍ രാഷ്ട്രീയ
ലക്ഷ്യത്തോടെ നടത്തിയ
ഇത്തരം പരിപാടികള്‍
തടസ്സമായിട്ടുണ്ടോ
എന്നത് പരിശോധനക്ക്
വിധേയമാക്കുമോ ;
വ്യക്തമാക്കാമോ?
വനിതാ
മതിലിന് ചെലവഴിച്ച തുക
11.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
വനിതാ
മതില്
സംഘടിപ്പിക്കുന്നതിനും,
അതിനായുള്ള സന്ദേശം
തയ്യാറാക്കി വിതരണം
ചെയ്യുന്നതിനും, വനിതാ
മതില് സംബന്ധിച്ച
പരസ്യത്തിനുമായി പൊതു
ഖജനാവില്‍ നിന്നും
എന്ത് തുക ചെലവഴിച്ചു
എന്ന് വ്യക്തമാക്കുമോ?
വനിതാമതിലും
ഹര്‍ത്താലും വരുത്തിയ നഷ്ടം
12.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വനിത
മതിലും ഹര്‍ത്താലും
കാരണം സർക്കാരിനുണ്ടായ
ഉണ്ടായ നഷ്ടം 168 കോടി
രൂപയാണെന്ന ആക്ഷേപം
പരിശോധിക്കുകയുണ്ടായോ;
(ബി)
ജീവനക്കാര്‍
വനിത മതിലില്‍
പങ്കെടുത്തത് മൂലം
സര്‍ക്കാര്‍ ഓഫീസുകള്‍
പ്രവര്ത്തനരഹിതമാവുകയുണ്ടായോ;
(സി)
ഇതു
വഴി പൊതുജനങ്ങള്‍ക്ക്
ലഭിക്കാതെ പോയ
സേവനനഷ്ടവും
സര്‍ക്കാരിനുണ്ടായ
സാമ്പത്തിക നഷ്ടവും
എത്രയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
പിന്നാലെ
ഉണ്ടായ ഹര്‍ത്താല്‍
ദിനത്തില്‍ എത്ര കോടി
രൂപയുടെ പൊതുമുതല്‍
നശിപ്പിക്കപ്പെട്ടു
എന്ന് വ്യക്തമാക്കാമോ;
(ഇ)
ഇതുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തു; എത്ര പേരെ
അറസ്റ്റ് ചെയ്തു;
വിശദാംശങ്ങള്‍
നല്‍കുമോ?
മുന്‍
മന്ത്രിസഭാംഗങ്ങളുടെ
പേഴ്സണല്‍ സ്റ്റാഫിനുളള
പെന്ഷന് ആനുകൂല്യങ്ങള്‍
13.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
ഗ്രാമവികസന മന്ത്രിയുടെ
പേഴ്സണല്‍ സ്റ്റാഫിലെ
കുക്കായി 2011-16
കാലയളവില്‍ ജോലി ചെയ്ത
മറിയാമ്മ ലോറന്‍സിന്
പെന്ഷന്
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
മറ്റ്
പെന്ഷന്
ആനുകൂല്യങ്ങള്‍ ഒന്നും
വാങ്ങുകയില്ലെന്ന
വ്യവസ്ഥയില്‍
മന്ത്രിയുടെ
സ്റ്റാഫില്‍ ജോലി ചെയ്ത
കാലത്തെ പെന്ഷന്
നല്കാന് നടപടി
സ്വീകരിക്കുമോ;
(സി)
മുന്‍
മന്ത്രിസഭാംഗങ്ങളുടെ
പേഴ്സണല്‍ സ്റ്റാഫിലെ
പെന്ഷന്
ആനുകൂല്യങ്ങള്‍ക്ക്
അര്‍ഹതയുളള 403 പേരില്‍
എത്ര പേര്‍ക്ക് ഇതുവരെ
പെന്ഷന്
നല്‍കിയിട്ടുണ്ട്;
വിശദമാക്കുമോ?
മന്ത്രിമാരുടെ
പേഴ്സണല്‍ സ്റ്റാഫ്
അംഗങ്ങളുടെ വിദേശ യാത്ര
14.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഏതെല്ലാം
മന്ത്രിമാരുടെ
പേഴ്സണല്‍ സ്റ്റാഫ്
അംഗങ്ങള്‍ വിദേശയാത്ര
നടത്തിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമാേ;
(ബി)
വിദേശയാത്ര
നടത്തിയ പേഴ്സണല്‍
സ്റ്റാഫ് അംഗങ്ങളുടെ
പേരും തസ്തികയും
നല്‍കാമോ;
(സി)
പേഴ്സണല്‍
സ്റ്റാഫ് അംഗങ്ങള്‍
ഏതാെക്കെ രാജ്യങ്ങളാണ്
സന്ദര്‍ശിച്ചതെന്ന്
വിശദമാക്കുമാേ;
(ഡി)
ഇതില്‍
ഒൗദ്യാേഗിക
കാര്യങ്ങള്‍ക്കും
വ്യക്തിപരമായ
കാര്യങ്ങള്‍ക്കുമായി
വിദേശയാത്ര
നടത്തിയതാരാെക്കെ എന്ന്
വെളിപ്പെടുത്താമാേ;
(ഇ)
ഇവര്‍ക്ക്
വിദേശ യാത്ര
നടത്തുന്നതിന്
സര്‍ക്കാരില്‍ നിന്ന്
അനുമതി
നല്‍കിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍
അനുമതിയുടെ പകര്‍പ്പ്
മേശപ്പുറത്ത്
വയ്ക്കുമാേ;
(എഫ്)
ഇവര്‍
വിദേശ യാത്ര
നടത്തിയതിനുശേഷം
പ്രസ്തുത വിദേശയാത്ര
നടത്തിയ ദിവസങ്ങളില്‍
ലീവ് എടുക്കാതെ
അറ്റന്‍ഡന്‍സ്
രജിസ്റ്ററില്‍ ഹാജര്‍
രേഖപ്പെടുത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ജി)
അനുമതി
തേടാതെ വിദേശയാത്ര
നടത്തിയ പേഴ്സണല്‍
സ്റ്റാഫ് അംഗങ്ങള്‍
സാമ്പത്തിക സമാഹരണം
നടത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ഉണ്ടെങ്കില്‍
ഇതേക്കുറിച്ച് അന്വേഷണം
നടത്തി നടപടി
സ്വീകരിക്കുമാേ എന്ന്
വെളിപ്പെടുത്താമോ?
മന്ത്രിമാരുടെ
പേഴ്സണല്‍ സ്റ്റാഫ്
വിശദാംശങ്ങള്‍
15.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിക്കും
മന്ത്രിമാര്‍ക്കും
നിലവില്‍ എത്ര വീതം
പേഴ്സണല്‍ സ്റ്റാഫാണ്
ഉള്ളത്; ഇവരുടെ പേരും
നിലവിലെ തസ്തികയും
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
മുഖ്യമന്ത്രിയുടെയും
മന്ത്രിമാരുടെയും
പേഴ്സണല്‍ സ്റ്റാഫ്
അംഗങ്ങള്‍ സ്വയം
പിരിഞ്ഞു പോകുകയോ
നീക്കം ചെയ്യുകയോ
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവരുടെ
പേരും തസ്തികയും
വെളിപ്പെടുത്തുമോ;
(സി)
മുഖ്യമന്ത്രിയുടെയും
മന്ത്രിമാരുടെയും
ഓഫീസുകളില്‍ ദിവസവേതന
അടിസ്ഥാനത്തില്‍ എത്ര
പേര് ജോലി
ചെയ്യുന്നുണ്ട്; അവരുടെ
പേരും തസ്തികയും
വ്യക്തമാക്കുമോ?
പുതിയ
തസ്തികകള്‍
16.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എല്ലാ
വകുപ്പുകളിലുമായി എത്ര
പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പോലീസ്
വകുപ്പില്‍ എത്ര
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വയനാട്
ജില്ലയിലെ കൃഷി വകുപ്പ്
വര്‍ക്ക് സൂപ്രണ്ട് നിയമനം
17.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
പബ്ലിക് സര്‍വ്വീസ്
കമ്മീഷന്
പ്രസിദ്ധീകരിച്ച
കാറ്റഗറി നമ്പര്‍
441/14 കൃഷി വകുപ്പ്
വര്‍ക്ക് സൂപ്രണ്ട്
റാങ്ക് ലിസ്റ്റില്‍
നിന്നും എത്രപേരെ
നിയമിച്ചു എന്ന്
വെളിപ്പെടുത്തുമോ;
(ബി)
വയനാട്
ജില്ലയില്‍ ഈ
തസ്തികയില്‍ 2018
മാര്‍ച്ച് 31 വരെ എത്ര
ഒഴിവുകള്‍
ഉണ്ടായിട്ടുണ്ട്; ഈ
ഒഴിവുകളെല്ലാം
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ എപ്പോള്‍
റിപ്പോര്‍ട്ടു ചെയ്യും
എന്ന് അറിയിക്കാമോ;
(സി)
പ്രസ്തുത
തസ്തികയിലേക്കുള്ള
നിയമനത്തിനായി നിലവില്‍
എത്ര ഒഴിവുകള്‍
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; ഇവയുടെ
നിയമന ശിപാര്‍ശ
എപ്പോള്‍ അയക്കും;
വ്യക്തമാക്കാമോ?
പുതുതായി
സൃഷ്ടിച്ച തസ്തികകള്‍
18.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഇൗ
സര്‍ക്കാര്‍ വിവിധ
വകുപ്പുകളിലായി എത്ര
തസ്തികകളാണ് പുതുതായി
സൃഷ്ടിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
വകുപ്പ് തിരിച്ചുള്ള
കണക്ക് ലഭ്യക്കാമാേ?
പൊതുഭരണ
വകുപ്പിലെ സ്ഥലമാറ്റം
19.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
SPL
B 2/242/2018 GAD എന്ന
കത്ത് പ്രകാരം
സെക്രട്ടറിയേറ്റിലെ
സെക്ഷന്‍ ഓഫീസര്‍
വരെയുള്ള തസ്തികകളിലെ
സ്ഥലമാറ്റം മാനദണ്ഡ
പ്രകാരം നടത്തിയാല്‍
മതിയെന്ന
മുഖ്യമന്ത്രിയുടെ
ഉത്തരവിന് വിരുദ്ധമായി
സ്ഥലം മാറ്റം നടത്തിയ
കേസുകള്‍
പരിശോധിക്കുമോ;
വ്യക്തമാക്കുമോ;
(ബി)
പൊതുഭരണ
സര്‍വ്വീസ് വകുപ്പില്‍
നിന്നും മേല്‍
സൂചിപ്പിച്ച കത്തിന്
വിരുദ്ധമായി ഇറക്കിയ
ഉത്തരവുകള്‍ റദ്ദ്
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പൊതുഭരണ
വകുപ്പില്‍ നിന്നും
മുഖ്യമന്ത്രിയുടെ
ഉത്തരവിന് വിരുദ്ധമായി
ഉത്തരവ്
ഇറക്കിയവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ബയോമെട്രിക്
പഞ്ചിംഗ് സംവിധാനം
20.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം വകുപ്പുകളില്‍
ബയോമെട്രിക് പഞ്ചിംഗ്
സംവിധാനം
നടപ്പിലാക്കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇനിയും
ബയോമെട്രിക് പഞ്ചിംഗ്
സംവിധാനം
നടപ്പിലാക്കിയിട്ടില്ലാത്ത
വകുപ്പുകള്‍ ഏതെല്ലാം
എന്ന് വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ഓഫീസുകളില്‍ ഓണ്‍ലെെന്‍
സേവനം
21.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍ ഓഫീസുകള്‍
നല്കുന്ന മുഴുവന്‍
സേവനങ്ങളും ഓണ്‍ലെെന്‍
മുഖേന
നടപ്പിലാക്കുന്നതിനുവേണ്ട
നടപടികള്‍ സ്വീകരിച്ചു
വരുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍ ഈ
നടപടികളുടെ നിലവിലെ
പുരോഗതി അറിയിക്കുമോ;
(സി)
നിലവില്‍
എത്ര വകുപ്പുകളാണ്
പൂര്‍ണ്ണമായും
സേവനങ്ങള്‍
ഓണ്‍ലൈനിലൂടെ
നല്‍കുന്നതെന്ന്
അറിയിക്കുമോ?
സര്‍ക്കാര്‍
വകുപ്പുകളിലെ വാഹനങ്ങളുടെ
കണക്ക്
22.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
സര്‍ക്കാര്‍
വകുപ്പുകളുടെ കീഴിലുളള
വാഹനങ്ങളുടെ കണക്ക്
ലഭ്യമാണോ; ആണെങ്കില്‍
വകുപ്പ് തിരിച്ചുള്ള
കണക്ക് നല്‍കാമോ;
(ബി)
2018
ല്‍ സര്‍ക്കാര്‍
വകുപ്പുകളും, അതിന്
കീഴിലുള്ള മറ്റ്
സ്ഥാപനങ്ങളും എത്ര
പുതിയ വാഹനങ്ങള്‍
വാങ്ങിയെന്നും ഇതിനായി
എത്ര കോടി രൂപ
ചെലവഴിച്ചുവെന്നും
അറിയിക്കുമോ;
ജീവനക്കാരുടെ
ഹാജര്‍ നിലവാരം
നിരീക്ഷിക്കാന്‍
ബയോമെട്രിക് സംവിധാനം
23.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ ഹാജര്‍
നിലവാരം
നിരീക്ഷിക്കുന്നതിനായി
ബയോമെട്രിക് സംവിധാനം
ഡയറക്ടറേറ്റുകള്‍
അടക്കം എല്ലാ
ഓഫീസുകളിലും
ഏര്‍പ്പെടുത്തുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണ് എന്ന്
അറിയിക്കുമോ;
(ബി)
സെക്രട്ടേറിയറ്റില്‍
ഏര്‍പ്പെടുത്തിയ
പഞ്ചിംഗ് സംവിധാനം
സ്പാര്‍ക്കുമായി
ബന്ധിപ്പിച്ചിട്ടുണ്ടോ;
അത് വിജയപ്രദമാണെന്ന്
കരുതുന്നുണ്ടോ എന്ന്
വെളിപ്പെടുത്താമോ?
അവധിയെടുത്ത്
വിദേശത്ത് ജോലിചെയ്യുന്ന
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍
24.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
ഉദ്യോഗസ്ഥരില്‍
അവധിയെടുത്ത് വിദേശത്ത്
ജോലിചെയ്യുന്നവര്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏത്
വകുപ്പില്‍ നിന്നാണ്
ഏറ്റവും കൂടുതല്‍
ഉദ്യോഗസ്ഥര്‍
അവധിയെടുത്ത് വിദേശത്ത്
ജോലി ചെയ്യുന്നത് എന്ന്
അറിയിക്കാമോ;
(സി)
ഇങ്ങനെ
ജോലി ചെയ്യുന്നവര്‍ക്ക്
അഞ്ച് വര്‍ഷത്തെ
അവധിക്ക് ശേഷവും
വിദേശത്ത് ജോലിയില്‍
തുടരുവാന്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേര്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ട് എന്ന്
വകുപ്പ് തിരിച്ച്
വ്യക്തമാക്കാമോ?
മണല്‍
ഓഡിറ്റ്.
25.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുഴകളില്‍
പ്രളയത്തിനുശേഷം മണല്‍
ഓഡിറ്റ്
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
കോഴിക്കോട് ജില്ലയില്‍
ഏതെല്ലാം പുഴകളിലാണ്
മണല്‍ ഓഡിറ്റ്
നടത്തുവാന്‍
തീരുമാനിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
കെട്ടിട
നിര്‍മ്മാണത്തില്‍ പ്രകൃതി
സൗഹൃദമാര്ഗ്ഗങ്ങള്
26.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വീടുകളുടെയും
കെട്ടിടങ്ങളുടെയും
നിര്‍മ്മാണത്തില്‍
പ്രകൃതി
സൗഹൃദമാര്ഗ്ഗങ്ങള്
അവലംബിക്കുന്നതിന്
സര്‍ക്കാര്‍
മാര്‍ഗ്ഗനിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
വീടുകളുടെയും
സര്‍ക്കാര്‍-സ്വകാര്യ
സ്ഥാപനങ്ങളുടെയും
മേല്‍ക്കൂരയ്ക്കും
ട്രെസ്സ് വര്‍ക്കിനും
ലോഹഷീറ്റുകള്‍
ഉപയോഗിച്ചുള്ള
നിര്‍മ്മാണം
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരത്തിലുള്ള
ലോഹഷീറ്റുകള്‍
അന്തരീക്ഷ ഊഷ്മാവ്
വര്ദ്ധിപ്പിക്കാനിടയാക്കുന്നുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
പരിസ്ഥിതി
സൗഹൃദ നിര്‍മ്മാണം
പ്രോത്സാഹിപ്പിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഭാരതപ്പുഴ
സംരക്ഷണം
27.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നദികളെ
സംരക്ഷിക്കുന്നതിന് ഈ
സർക്കാ൪ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭാരതപ്പുഴ
മാലിന്യമുക്തമാക്കുന്നതിന്എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
ഭാരതപ്പുഴ
സംരക്ഷിക്കുന്നതിനായി
ഇക്കോ ടൂറിസം പദ്ധതി
നടപ്പിലാക്കാന്‍
സന്നദ്ധമാകുമോ; ഇതു
സംബന്ധിച്ച് പഠനം
നടത്തുന്നതിന്
കമ്മിറ്റിയെ
നിയോഗിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ?
കസ്തൂരിരംഗന്‍
റിപ്പോര്‍ട്ടിലെ
വ്യവസ്ഥകളിലെ ഇളവുകള്‍
28.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കസ്തൂരിരംഗന്‍
റിപ്പോര്‍ട്ടിലെ
ഏതെല്ലാം
വ്യവസ്ഥകളിലാണ് കേന്ദ്ര
സര്‍ക്കാര്‍ ഇപ്പോള്‍
ഇളവുകള്‍ നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
ഇളവുകള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
പുതിയ
ഇളവുകള്‍ പ്രകാരം
ഏതൊക്കെ
വില്ലേജുകളെയാണ്
പരിസ്ഥിതിലോല മേഖലയില്‍
നിന്നും
ഒഴിവാക്കിയിരിക്കുന്നതെന്ന്
അറിയിക്കുമോ?
തീരദേശ
മേഖല നിയന്ത്രണ
വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍
29.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
മേഖല നിയന്ത്രണ
വിജ്ഞാപനത്തിലെ
വ്യവസ്ഥകള്‍ ഇളവ്
ചെയ്യണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട് ഈ
സര്‍ക്കാര്‍ എത്ര തവണ
കേന്ദ്ര സര്‍ക്കാരിന്
നിവേദനം
സമര്‍പ്പിച്ചിട്ടുണ്ട്;അതിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാര്‍ അനുകൂലമായ
നടപടി എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
മുന്‍
സര്‍ക്കാര്‍
ആവശ്യപ്പെട്ട
ഇളവുകളില്‍ നിന്ന്
വ്യത്യസ്തമായി
ഏതെങ്കിലും തരത്തിലുള്ള
ആവശ്യങ്ങള്‍ കേന്ദ്ര
സര്‍ക്കാരിന് മുന്നില്‍
ഉന്നയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങളും
പകര്‍പ്പും
ലഭ്യമാക്കുമോ?
തീരദേശ
പരിപാലന നിയമം
30.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
പരിപാലന നിയമത്തില്‍
ഭേദഗതി വരുത്തി കേന്ദ്ര
വനം-പരിസ്ഥിതി
മന്ത്രാലയം പുതുതായി
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
തീരദേശ
പരിപാലന നിയമം
31.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
തീരദേശ
പരിപാലന നിയമത്തില്‍
ഭേദഗതി വരുത്തി കേന്ദ്ര
വനം പരിസ്ഥിതി
മന്ത്രാലയം അന്തിമ
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിജ്ഞാപനത്തിന്റെ
വിശദാംശം ലഭ്യമാക്കുമോ?
തീരദേശ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
നിയന്ത്രണങ്ങള്‍
32.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശത്ത്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന്
നിലവിലുണ്ടായിരുന്ന
നിയന്ത്രണങ്ങളില്‍ ഈ
സര്‍ക്കാര്‍ മാറ്റം
വരുത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ;
(സി)
ഒട്ടേറെ
നിര്‍ദ്ധന
കുടുംബങ്ങളുടെ ഭവന
നിര്‍മ്മാണത്തിനുള്ള
അപേക്ഷകള്‍
തീര്‍പ്പാക്കാതെ
നിലവിലുണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇവ
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;വിശദാംശം
അറിയിക്കുമോ?
സി.ഡബ്ല്യു.ആര്.ഡി.എം.സ്ഥാപിക്കുന്നതിനായി
ഭൂമി നല്‍കിയവരുടെ
കുടുംബാംഗങ്ങള്‍ക്ക് ജോലി
33.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെന്റര്‍
ഫോര്‍ വാട്ടര്‍
റിസോഴ്സസ് ഡെവലപ്മെന്റ്
ആന്റ് മാനേജുമെന്റ്
സ്ഥാപിക്കുന്നതിന്
വേണ്ടി ഭൂമി
നല്‍കിയവരുടെ
കുടുംബാംഗങ്ങള്‍ക്ക്
ജാേലി നല്‍കുമെന്ന
വ്യവസ്ഥ പ്രകാരം ജാേലി
ലഭിക്കാന്‍ അപേക്ഷ
നല്കി കാത്തിരിക്കുന്ന
കുന്നമംഗലത്തെ
ശ്രീ.മാേതി പി.എം.
എന്നയാളുടെ മകന് ശ്രീ.
സാദിഖ് അലി പി.എം -ന്
ഇതുവരെയും ജാേലി
നല്‍കിയിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ഇതു
സംബന്ധിച്ച്
മുഖ്യമന്ത്രിക്ക്
നല്കിയ
അപേക്ഷയിന്മേല് ജാേലി
ലഭ്യമാക്കുന്നത്
സംബന്ധിച്ച
എന്തെങ്കിലും
നിര്‍ദ്ദേശം
സി.ഡബ്ല്യു.ആര്.ഡി.എം-ന്
നല്‍കിയിട്ടുണ്ടോ;
(സി)
8407/A3/2015/ശാ.സ.വ.
ഫയലില്‍ ജാേലി
ലഭിക്കാന്‍
അര്‍ഹതയുള്ളവരുടെ
ലിസ്റ്റില്‍
ഉള്‍പ്പെട്ടവര്‍ക്ക്
പെട്ടെന്ന് ജാേലി
ലഭ്യമാക്കാന്‍
സ്വീകരിക്കാവുന്ന
നടപടികള്‍ സംബന്ധിച്ച്
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കാന്‍
സി.ഡബ്ല്യു.ആര്.ഡി.എം.ഡയറക്ടര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമാേ;
(ഡി)
പിതാവിന്റെ
ഭൂമി
സി.ഡബ്ല്യു.ആര്.ഡി.എം-ന്
വേണ്ടി അക്വയര്‍
ചെയ്യപ്പെട്ട ശ്രീ.
മാേതി പി.എം നിരന്തരം
ശ്രമിച്ചിട്ടും ജാേലി
ലഭിക്കാതിരുന്നതിനാല്‍
62 വയസുള്ള ടിയാന് പകരം
മകന് ശ്രീ.സാദിഖ് അലി
പി.എം-ന് മാനുഷിക
പരിഗണന നല്കി ജാേലി
ലഭ്യമാക്കാന്‍
നിര്‍ദ്ദേശം നല്കുമാേ;
(ഇ)
ഈ
വിഷയത്തിന്മേല്
എ3/56/2016/ശാ.സാ.വ
ഫയലിന്മേല് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമാേ?
പാലാേട്
ബാേട്ടാണിക്ക് ഗാര്‍ഡനിലെ
സാമ്പത്തിക പ്രതിസന്ധി
34.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലാേട്,
ജവഹര്‍ലാല്‍ നെഹ്റു
ട്രാേപ്പിക്കല്
ബാേട്ടാണിക്ക്
ഗാര്ഡന് ആന്റ്
റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ട്
കടുത്ത സാമ്പത്തിക
പ്രതിസന്ധി
നേരിടുന്നുവെന്നത്
വസ്തുതയാണാേ
എന്നറിയിക്കാമോ;
(ബി)
ഇതിന്റെ
ഫലമായി അവിടെ
നടത്തിവരുന്ന പല ഗവേഷണ
പ്രവര്‍ത്തനങ്ങളും
നിലച്ച സാഹചര്യം
സംജാതമായിട്ടുണ്ടാേ
എന്ന് വ്യക്തമാക്കുമോ;
(സി)
ശാസ്ത്ര
സാങ്കേതിക പരിസ്ഥിതി
കൗണ്‍സിലില്‍
കാര്യങ്ങള്‍
ബാേധ്യപ്പെടുത്തി
യഥാസമയം ഗ്രാന്റുകള്‍
വാങ്ങിയെടുക്കുവാന്‍
സാധിക്കാത്തതാണാേ
സാമ്പത്തിക പ്രതിസന്ധി
രൂക്ഷമാക്കിയതെന്ന്
വ്യക്തമാക്കുമോ;
(ഡി)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
സ്ഥാപനം കേന്ദ്ര
സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിരുന്നുവാേ;
ഇക്കാര്യത്തിലുള്ള
സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കുമാേ?
കെ.എ.എസ്
സംബന്ധിച്ച ഉത്തരവ്
35.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.എസ്.
നടപ്പിലാക്കുവാന്‍
വേണ്ടി മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ച ജി ഒ
(പി)നം..12/2017/പി
&എ.ആര്.ഡി.,
തീയതി. 29.12.2017 എന്ന
സര്‍ക്കാര്‍
ഉത്തരവിന്റെ
നോട്ട്ഫയലിന്റെ
പകര്‍പ്പും കറന്റ്
ഫയലിന്റെ പകര്‍പ്പും
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഉത്തരവില്‍ വരുത്തേണ്ട
മാറ്റങ്ങള്‍
എന്തെല്ലാമാണെന്ന്
കാണിച്ച് പി.എസ്.സി.
കത്തയച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
കത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
കെ.എ.എസില്‍
എല്ലാ സ്ട്രീമിലും
സംവരണം നടപ്പിലാക്കണം
എന്ന്
ആവശ്യപ്പെട്ടുകൊണ്ട്
എത്ര വ്യക്തികള്‍,
ജനപ്രതിനിധികള്‍,
ഏതൊക്കെ രാഷ്ട്രീയ
പാര്‍ട്ടികള്‍, സമുദായ
സംഘടനകള്‍ അപേക്ഷ/പരാതി
നല്‍കിയിട്ടുണ്ട്;
പേരുവിവരം
വെളിപ്പെടുത്തുമോ?
കെ.എ.എസ്.-ല്‍
സംവരണ തത്വം
36.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
മഞ്ഞളാംകുഴി അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ത്യന്‍
ഭരണഘടന ഉറപ്പുനല്‍കുന്ന
സംവരണ തത്വം അനുവദിച്ചു
നല്‍കുന്നതിന്
സര്‍ക്കാര്‍ വിമുഖത
കാട്ടുന്നു എന്ന
മാധ്യമവാര്‍ത്ത
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
കെ.എ.എസ്. സംവരണ
വിഷയത്തില്‍ സംവരണം
സര്‍ക്കാരിന്റെ വിവേചന
അധികാരമാണെന്ന നിലയില്‍
ചീഫ് സെക്രട്ടറിയും
പി.ആന്റ്.എ.ആര്.ഡി.
സെക്രട്ടറിയും എ.ജി.യും
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
സംവരണ
വിഷയം സംബന്ധിച്ച്
ഭരണഘടന ഉറപ്പുനല്‍കുന്ന
വ്യവസ്ഥകള്‍
സര്‍ക്കാരിന്റെ
നയമാണെന്ന രീതിയില്‍
തെറ്റിദ്ധരിപ്പിക്കപ്പെട്ട
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കെ.എ.എസ്.വിജ്ഞാപനം
37.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എ.എസ്. നടപ്പില്‍
വരുത്തി സര്‍ക്കാര്‍
ഉത്തരവ് ഇറക്കിയത് 2018
ജനുവരി 1 ന് ആണോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
എങ്കില്‍
ഒരു വര്‍ഷം
കഴിഞ്ഞിട്ടും
സര്‍ക്കാരിന് ഇത്
സംബന്ധമായ അന്തിമചട്ടം
വിജ്ഞാപനം ചെയ്യാന്‍
കഴിയാത്ത
സാഹചര്യമുണ്ടോ;
ഉണ്ടെങ്കില്‍,
പി.എസ്.സി.ക്കും ഇത്
സംബന്ധമായ നിയമന
വിജ്ഞാപനം
പുറപ്പെടുവിക്കാന്‍
കഴിയാതെ പോകുന്നതായ
അവസ്ഥ
പരിശോധിച്ചിട്ടുണ്ടോ;
(സി)
2018-ല്‍
കെ.എ.എസ്. -ന്
അപേക്ഷിക്കാനുള്ള
പ്രായപരിധി പിന്നിടുന്ന
വലിയൊരു വിഭാഗം
ഉദ്യോഗസ്ഥര്‍ക്ക് ഇത്
കാരണം അവസരം
നഷ്ടമാകുമോ; ഇതു
പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്ന്
വെളിപ്പെടുത്തുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിന്റെ കരട്
വിശേഷാല്‍ ചട്ടവും
പരീക്ഷരീതിയും
38.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ് (കെ.എ.എസ്.)
സംവരണ വിഷയത്തില്‍ കരട്
വിശേഷാല്‍ ചട്ടത്തില്‍
പുതുതായി എന്തെല്ലാം
ഭേദഗതികളാണ്
വരുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
കെ.എ.എസിലെ
രണ്ടും മൂന്നും
ശ്രേണിയിലേക്കുള്ള ബൈ
ട്രാന്‍സ്ഫര്‍
നിയമനങ്ങള്‍ക്കും പൊതു
വിഭാഗത്തിനുളള
നിയമനങ്ങള്‍ക്കും ഒരേ
പരീക്ഷയാണോ
നടത്തുന്നത്; ഓരോ
വിഭാഗത്തിലേക്കുമുള്ള
പരീക്ഷ രീതി, സിലബസ്
അടക്കമുള്ള വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
വിശേഷാല്‍
ചട്ടത്തില്‍ രണ്ടും
മൂന്നും
ശ്രേണിയിലേക്കുള്ള ബൈ
ട്രാന്‍സ്ഫര്‍
നിയമനങ്ങള്‍ക്ക്
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്കും
മറ്റു പിന്നോക്ക
വിഭാഗങ്ങള്ക്കുമുണ്ടാകുന്ന
സംവരണ നഷ്ടം
പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നറിയിക്കാമോ?
ഭരണ
പരിഷ്ക്കാര കമ്മീഷന്
39.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനസൗഹൃദ
സിവില്‍ സര്‍വ്വീസ്
ലക്ഷ്യം വച്ച് ആവശ്യമായ
ശിപാര്‍ശകള്‍
സമര്പ്പിക്കുന്നതിനായിട്ടാണോ
ഭരണ പരിഷ്ക്കാര
കമ്മീഷന് രൂപീകരിച്ചത്
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കമ്മീഷന് ഇതിനകം എത്ര
റിപ്പോര്‍ട്ടുകള്‍
സമര്‍പ്പിച്ചു;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടുകളിലെ
ഏതൊക്കെ ശിപാര്‍ശകള്‍
ഇതിനകം നടപ്പിലാക്കി;
(ഡി)
ഭരണ
പരിഷ്ക്കാര കമ്മീഷന്റെ
പ്രവര്‍ത്തനത്തിനായി
2018 ഡിസംബര്‍ 31 വരെ
എന്ത് തുക
ചെലവഴിച്ചുവെന്നറിയിക്കാമോ?
പി
. എസ്. സി . നിയമനം
40.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പി.എസ്.സി.
മുഖാന്തരം
എത്രപേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്ന്
തസ്തിക തിരിച്ച്
വ്യക്തമാക്കാമോ?
പി.എസ്.സി.
യില്‍ നടപ്പിലാക്കിയ
പരിഷ്കരണങ്ങള്‍
41.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
കാലാവധി അവസാനിക്കാന്‍
പോകുന്ന
പി.എസ്.സി.റാങ്ക്
ലിസ്റ്റുകളുടെ കാലാവധി
നീട്ടിനല്‍കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പി.എസ്.സി.
നടത്തുന്ന പരീക്ഷകളുടെ
റാങ്ക് ലിസ്റ്റ്
വേഗത്തില്‍
പ്രസിദ്ധീകരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ ;
(സി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
പി.എസ്.സി.യില്‍
നടപ്പിലാക്കിയ
പരിഷ്കരണങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
മുഖേനയല്ലാത്ത നിയമനങ്ങള്‍
42.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
മുഖേനയല്ലാതെ
നിയമനങ്ങള്‍ നടത്തുന്ന
സംസ്ഥാനത്തെ
സര്‍ക്കാര്‍-അര്‍ദ്ധ
സര്‍ക്കാര്‍-
പാെതുമേഖല-സഹകരണ മേഖല
സ്ഥാപനങ്ങള്‍, മറ്റ്
സര്‍ക്കാര്‍ പദ്ധതികൾ
എന്നിവ ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമാേ;
(ബി)
ഈ
സ്ഥാപനങ്ങളില്‍
നിലവില്‍ നിയമനങ്ങള്‍
നടത്തുന്നത് ആരാണ്
എന്നറിയിക്കാമോ;
എന്താണ് ഇത്തരം
നിയമനങ്ങള്‍ക്കുള്ള
മാനദണ്ഡമെന്ന്
വിശദമാക്കുമാേ;
(സി)
സംസ്ഥാനത്ത്
സ്പെഷ്യല്‍ റൂള്‍സ്
നിലവിലില്ലാത്ത
സര്‍ക്കാര്‍-അര്‍ദ്ധ
സര്‍ക്കാര്‍-
പാെതുമേഖല-സഹകരണ മേഖല
സ്ഥാപനങ്ങള്‍
ഏതെല്ലാമാണ് എന്ന്
വെളിപ്പെടുത്തുമാേ?
ഒഴിവുകള്‍
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട് ചെയ്യാത്ത
നടപടി
43.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളില്‍
ഉണ്ടാകുന്ന ഒഴിവുകള്‍
യഥാസമയം പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
ഒഴിവുകളില്‍ പി.എസ്.സി
യഥാസമയം അഡ്വൈസ് മെമ്മോ
അയക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയില്‍ പി.എസ്.സി.
നിയമനം
44.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പാലക്കാട് ജില്ലയില്‍
വിവിധ വകുപ്പുകള്‍ക്ക്
കീഴില്‍ എത്ര പേര്‍ക്ക്
പി.എസ്.സി.വഴി വിവിധ
തസ്തികകളില്‍ നിയമനം
നല്കി എന്നറിയിക്കാമോ;
(ബി)
വകുപ്പ്,
തസ്തിക എന്നിവ
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
കാലയളവില്‍ വിവിധ
വകുപ്പുകള്‍ക്കു
കീഴില്‍ വിവിധ
തസ്തികകളില്‍
പി.എസ്.സി.വഴി നിയമനം
നല്കിയ പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരുടെ
എണ്ണം എത്രയെന്ന്
അറിയിക്കാമോ?
പി.എസ്.സി.
നിയമനം
45.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പി.എസ്.സി.
മുഖാന്തിരം എത്ര
നിയമനങ്ങള്‍ നടത്തി
എന്നതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
വകുപ്പുകളിലുണ്ടാകുന്ന
ഒഴിവുകള്‍ കാലതാമസം
കൂടാതെ പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നുണ്ട് എന്ന്
ഉറപ്പ്
വരുത്തുന്നുണ്ടോ;
കാലതാമസം വരുത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
എല്‍.ഡി.
ടൈപ്പിസ്റ്റ് റാങ്ക്
ലിസ്റ്റ്
46.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്‍.ഡി.
ടൈപ്പിസ്റ്റ് റാങ്ക്
ലിസ്റ്റിന്റെ കാലാവധി
പല ജില്ലകളിലും
അവസാനിക്കുവാന്‍
മാസങ്ങള്‍ മാത്രം
ബാക്കി നില്‍ക്കെ പല
വകുപ്പുകളും ഒഴിവുകള്‍
മറച്ചുവെച്ച്
താല്‍ക്കാലികക്കാരെ
നിയമിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുവാന്‍
വകുപ്പുകള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടും
ഇതുവരെയും
റിപ്പോര്‍ട്ട്
ചെയ്യാതിരിക്കുന്നത്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ചുള്ള
വിശദവിവരം നല്‍കുമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍ അടിയന്തരമായി
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുവാന്‍
ബന്ധപ്പെട്ട
വകുപ്പുകള്‍ക്ക്
നിര്‍ദ്ദേശം ന്ലകുമോ
എന്നറിയിക്കാമോ?
വുമണ്‍
സിവില്‍ പോലീസ് ഓഫീസര്‍
റാങ്ക് ലിസ്റ്റ്
47.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
പ്രസിദ്ധീകരിച്ച
കെ.എ.പി.IV ബറ്റാലിയന്
(കാസര്‍ഗോഡ്) വുമണ്‍
സിവില്‍ പോലീസ്
ഓഫീസറുടെ റാങ്ക്
ലിസ്റ്റിന്റെ
നിലവിലുള്ള സ്ഥിതി
എന്താണെന്ന്
വ്യക്താക്കാമോ;
(ബി)
ഈ
ലിസ്റ്റിന്റെ കാലാവധി
തീരുന്നതിന് മുന്‍പ്
എത്രപേര്‍ക്ക് നിയമനം
ലഭ്യമാക്കാന്‍
സാധിക്കും എന്നാണ്
കരുതുന്നത്;വ്യക്തമാക്കാമോ?
ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
റാങ്ക് ലിസ്റ്റ്
48.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍ ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
തസ്തികയിലെ
നിയമനത്തിനായി
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നത് എന്നാണെന്നും ഈ
ലിസ്റ്റില്‍ നിന്നുള്ള
നിയമന വിവരവും
വിശദമാക്കാമോ;
(സി)
പ്രസ്തുത
തസ്തികയില്‍ പുതിയതായി
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
ആയതിന്മേല് എന്തെല്ലാം
തുടര്‍നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
ജൂനിയര്‍
ക്ലാര്‍ക്ക്/കാഷ്യര്‍,
ജൂനിയര്‍ അസിസ്റ്റന്റ്
റാങ്ക് ലിസ്റ്റ്
49.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 613/2012
പ്രകാരം എന്‍.സി.എ.
(DEAF) വിജ്ഞാപനം വഴി
നിലവില്‍ വന്നിട്ടുള്ള
ജൂനിയര്‍
ക്ലാര്‍ക്ക്/കാഷ്യര്‍,
ജൂനിയര്‍ അസിസ്റ്റന്റ്
റാങ്ക് ലിസ്റ്റ്
നിലവില്‍ വന്ന തീയതിയും
റാങ്ക് ലിസ്റ്റിന്റെ
കാലാവധിയും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും നിലവില്‍ എത്ര
പേര്‍ക്ക് നിയമന
ശിപാര്‍ശ
നല്‍കിയിട്ടുണ്ട് എന്ന്
വിശദമാക്കാമോ;
(സി)
ഈ
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ടവര്‍ക്കായി
നിലവില്‍ പുതിയ
വേക്കന്‍സി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ഡി)
റാങ്ക്
ലിസ്റ്റിന്റെ നിലവിലെ
അവസ്ഥ വിശദമാക്കാമോ?
ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
ഗ്രേഡ്-2 റാങ്ക് ലിസ്റ്റ്
50.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
ഗ്രേഡ്-2 പി.എസ്.സി
റാങ്ക് ലിസ്റ്റ്
ഇപ്പോള്‍ നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
റാങ്ക് ലിസ്റ്റ്
നിലവില്‍ വന്ന ശേഷം
എത്ര പേര്‍ക്ക് നിയമനം
നല്കി എന്നറിയിക്കാമോ;
(സി)
റിസര്‍വേഷന്‍
ടേണ്‍ അനുസരിച്ചുള്ള
നിയമനങ്ങളുടെ വിശദാംശം
നല്‍കാമോ?
ഫാര്‍മസിസ്റ്റ്
ഗ്രേഡ് II - റാങ്ക് ലിസ്റ് റ്
51.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫാര്‍മസിസ്റ്റ്
ഗ്രേഡ് II തസ്തികയിലെ
നിലവിലുള്ള റാങ്ക്
ലിസ്റ്റില്‍ നിന്നും
പി.എസ്.സി. അഡ്വൈസ്
നല്‍കിയിട്ടുള്ള
ഉദ്യോഗാര്‍ത്ഥികളുടെ
എണ്ണം എത്രയെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പി.
എസ്. സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുള്ള
ഫാര്‍മസിസ്റ്റ് ഗ്രേഡ്
II തസ്തികയിലേക്കുളള
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ള
മുഴുവന്‍
ഉദ്യോഗാര്‍ത്ഥികള്‍ക്കും
നിയമനം
ലഭിച്ചിട്ടുണ്ടോ;
നിലവില്‍
ഒഴിവുകളുണ്ടെങ്കില്‍
ജില്ല തിരിച്ച്
ഒഴിവുകളുടെ എണ്ണം
വ്യക്തമാക്കുമോ?
വോട്ടിംഗ്
യന്ത്രത്തിലെ കൃത്രിമം
52.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തെരഞ്ഞെടുപ്പുകളില്‍
പേപ്പര്‍ ബാലറ്റ്
വോട്ടിംഗ് സംവിധാനം
ഏര്‍പ്പെടുത്തണമെന്ന്
ആവശ്യപ്പെട്ട്
ഏതെങ്കിലും രാഷ്ട്രീയ
പാര്‍ട്ടികള്‍
തെരഞ്ഞെടുപ്പ് കമ്മീഷനെ
സമീപിച്ചതായ വിവരം
ഗവണ്മെന്റിനുണ്ടോ;
എങ്കില്‍ ലഭ്യമാക്കാമോ;
(ബി)
രാജ്യത്ത് നടക്കുന്ന
തെരഞ്ഞെടുപ്പുകളില്‍
വോട്ടിംഗ് മെഷീനില്‍
കൃത്രിമം നടത്തുന്നു
എന്ന ആക്ഷേപം
കണക്കിലെടുത്ത് നിലവിലെ
രീതിയ്ക്ക് മാറ്റം
വേണമെന്ന് ഗവണ്മെന്റ്
കരുതുന്നുണ്ടോ;
അറിയിക്കാമോ?
പുതിയ
ടെക്നോസിറ്റി പദ്ധതികള്‍
53.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ പുതിയതായി
എത്ര ടെക്നോസിറ്റി
പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ട്;വ്യക്തമാക്കാമോ;
(ബി)
ടെക്നോസിറ്റി
പദ്ധതി മുഖേന എത്ര
പേര്‍ക്ക് പ്രതിവര്‍ഷം
ജോലി നല്കുവാന്
സാധിക്കും;
വിശദമാക്കാമോ;
(സി)
തിരുവനന്തപുരത്ത്
ഉദ്ഘാടനം കഴിഞ്ഞ
ടെക്നോസിറ്റിയില്‍
ഏതൊക്കെ മേഖലകളിലാണ്
ഗവേഷണം
നടത്തുന്നത്;എത്ര
സംരംഭകര്‍ ഉണ്ട്;
വിശദമാക്കാമോ?
സി
- ഡിറ്റിനെ
ശക്തിപ്പെടുത്തുന്നതിനുള്ള
നടപടികള്‍
54.
ശ്രീ.ഹൈബി
ഈഡന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനമായ സി-ഡിറ്റി നെ
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
സി-ഡിറ്റ്
ചെയ്തുകൊണ്ടിരുന്ന
സി.എം.ഡി.ആര്.എഫ്,
സി.എം.ഒ (പോര്‍ട്ടല്‍),
പ്രവാസി ചിട്ടി,
കെ.എസ്.എഫ്.ഇ,
കെ.എസ്.ആര്.ടി.സി
(ഒാണ്‍ലൈന്‍ ടിക്കറ്റ്
റിസര്വ്വേഷന്), കേരള
ടാക്സി ഒാണ്‍ലൈന്‍
എന്നിവ സ്വകാര്യ
കമ്പനികള്‍ക്ക്
കൈമാറിയതായി
ഗവണ്മെന്റിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സി-ഡിറ്റ്
ചെയ്തുകൊണ്ടിരുന്ന
'നാം മുന്നോട്ട്' കൈരളി
ചാനലിന് നല്‍കാനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
സി-ഡിറ്റിനെ
ശക്തിപ്പെടുത്തുന്നതിന്
പകരം സി-ഡിറ്റി ലെ
തന്നെ ഉദ്യോഗസ്ഥര്‍ക്ക്
ബന്ധമുള്ള
കമ്പനികള്‍ക്കും
ഭരണകക്ഷിക്ക്
താല്പര്യമുള്ള
കമ്പനികള്‍ക്കും
സി-ഡിറ്റ്
ചെയ്തുകൊണ്ടിരുന്ന
പ്രവര്‍ത്തികള്‍
കൈമാറുന്ന തീരുമാനം
സര്‍ക്കാര്‍
പുന:പരിശോധിക്കുമോ?
പ്രളയം
മൂലം
കച്ചവടക്കാര്‍ക്കുണ്ടായ
നഷ്ടം നികത്തുന്നതിനുള്ള
നടപടി
55.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ആഗസ്റ്റിലെ
മഹാപ്രളയത്തില്‍ എല്ലാം
നഷ്ടപ്പെട്ട
പത്തനംതിട്ട ജില്ലയിലെ
കച്ചവടക്കാരുടെ
കണക്കെടുപ്പ്
പൂര്‍ത്തിയായിട്ടുണ്ടോ;
അവര്‍ക്ക് ഉണ്ടായ
നാശനഷ്ടത്തിന്റെ കണക്ക്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപയുടെ
നഷ്ടമാണ്
ഉണ്ടായിരിക്കുന്നത്
എന്ന് താലൂക്ക്
തിരിച്ചുള്ള കണക്ക്
നല്‍കാമോ;
(ബി)
പ്രളയത്തില്‍
വെള്ളം കയറി
ലക്ഷക്കണക്കിന് രൂപയുടെ
നാശനഷ്ടം ഉണ്ടായതിനാല്‍
ചെറുകിട കച്ചവടക്കാര്‍
കടക്കെണിയിലാകുകയും
കച്ചവടം തന്നെ
ഉപേക്ഷിക്കുകയും
ചെയ്യുന്ന സാഹചര്യം
ഉണ്ടായത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തില്‍
വ്യാപാരനഷ്ടം സംഭവിച്ച
കച്ചവടക്കാരെ
സംരക്ഷിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
കച്ചവടക്കാരുടെ
നിലവിലുള്ള വായ്പ
സംബന്ധിച്ച്
സര്‍ക്കാര്‍ എന്ത്
നിലപാടാണ്
എടുത്തിട്ടുള്ളത്;
നഷ്ടം നികത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
റീ
ബില്‍ഡ് കേരള പദ്ധതി
56.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീ
ബില്‍ഡ് കേരള
പദ്ധതിയുടെ ഭാഗമായി
അടിസ്ഥാന സൗകര്യ വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കാേഴിക്കാേട്
ജില്ലയില്‍ എന്താെക്കെ
പ്രവര്‍ത്തനങ്ങളാണ്
നടത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
നിര്‍ദ്ദേശങ്ങള്‍
തയ്യാറായിട്ടുണ്ടാേ ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ ?
പ്രളയ
ദുരിതാശ്വാസ സഹായങ്ങള്‍
57.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയ
ദുരിതാശ്വാസത്തിനായി
സന്നദ്ധസംഘടനകളും
കൂട്ടായ്മകളും നല്കിയ
വസ്ത്രങ്ങള്‍
ഉള്‍പ്പെടെയുള്ള
സാധനങ്ങള്‍
ആവശ്യക്കാരിലേക്കെത്താതെ
നശിച്ചു പോയതായുള്ള
മാധ്യമ വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിവിധ
സ്ഥലങ്ങളില്‍
അശാസ്ത്രീയമായി
കൂട്ടിയിട്ടിരിക്കുന്ന
വസ്ത്രങ്ങള്‍
ഉള്‍പ്പെടെയുള്ള
സാധനങ്ങള്‍
അര്‍ഹരായവര്‍ക്ക്
എത്തിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഇതിനകം
കൈക്കൊണ്ടിട്ടുള്ളത്;
വിശദമാക്കാമോ?
പ്രളയ
ബാധിതര്‍ക്കുള്ള വിദേശ ധനസഹായം
58.
ശ്രീ.കെ.എം.ഷാജി
,,
സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
മഹാപ്രളയത്തെത്തുടര്‍ന്ന്
വിദേശസഹായ വാഗ്ദാനം
ലഭിച്ചിട്ടുണ്ടാേ;
വിശദാശം നല്‍കാമോ;
(ബി)
വിദേശ
ധനസഹായം
സ്വീകരിക്കുവാന്‍
അനുമതി നല്‍കണമെന്ന്
കേന്ദ്രസര്ക്കാരിനാേട്
ആവശ്യപ്പെട്ടിട്ടുണ്ടാേ;
ഇതിന്മേല്
കേന്ദ്രസര്‍ക്കാരിന്റെ
പ്രതികരണം
ലഭിച്ചിട്ടുണ്ടാേ;
(സി)
ലാേകബാങ്കും
ഏഷ്യന്‍ ഡെവലപ്മെന്റ്
ബാങ്കും യൂറാേപ്യന്‍
യൂണിയനും കുറഞ്ഞ പലിശ
നിരക്കില്‍ വായ്പ
നല്കാന് സന്നദ്ധത
അറിയിച്ചിട്ടുണ്ടാേ; ഇൗ
സഹായങ്ങള്‍
നേടിയെടുക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമാേ ?
പ്രളയ
ദുരിതാശ്വാസത്തിന് ലഭിച്ച
സംഭാവന
59.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയ
ദുരിതാശ്വാസത്തിന്
സംഭാവന
അഭ്യര്ത്ഥിക്കുവാനായി
മുഖ്യമന്ത്രി ഗള്‍ഫ്
രാജ്യങ്ങളില്‍
സന്ദര്‍ശനം
നടത്തിയിരുന്നോ;
(ബി)
പ്രസ്തുത
സന്ദര്‍ശനത്തിന്റെ
ഫലമായി ഗള്‍ഫ്
രാജ്യങ്ങളില്‍ നിന്നും
എത്ര തുക സംഭാവനയായി
ലഭിച്ചു;
(സി)
ഇക്കാര്യത്തിലേക്കുള്ള
മുഖ്യമന്ത്രിയുടെ
ഗള്‍ഫ് യാത്രയ്ക്കായി
എന്ത് തുക ചെലവഴിച്ചു;
(ഡി)
പ്രസ്തുത
യാത്രയില്‍
മുഖ്യമന്ത്രിയെ
അനുഗമിച്ചവര്‍
ആരൊക്കെയാണ്;അവര്‍ക്കായി
യാത്രാക്കൂലിയിനത്തിലും
താമസസൗകര്യം ഒരുക്കിയ
ഇനത്തിലും എന്ത് തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ?
പ്രളയം
മൂലമുണ്ടായ നാശനഷ്ടം
60.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ആഗസ്റ്റ്
മാസത്തിലുണ്ടായ പ്രളയം
മൂലം സംസ്ഥാനത്തിന്
എത്ര കോടി രൂപയുടെ
നാശനഷ്ടമാണ്
ഉണ്ടായതെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ലോകബാങ്ക്,യു.എന്‍
തുടങ്ങിയ സംഘടനകള്‍
തിട്ടപ്പെടുത്തിയ നഷ്ടം
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
നഷ്ടപരിഹാരമായി
കേന്ദ്രസര്‍ക്കാര്‍
നാളിതുവരെ എത്ര കോടി
രൂപ വാഗ്ദാനം
ചെയ്തുവെന്നും, ഇതില്‍
എത്ര കോടി രൂപ ഇതിനകം
ലഭിച്ചുവെന്നും
വ്യക്തമാക്കാമോ?
പ്രളയാനന്തര
കേരള പുനര്‍നിര്‍മ്മിതി
61.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പ്രളയാനന്തര
കേരള
പുനര്നിര്മ്മിതിയുമായി
ബന്ധപ്പെട്ട് പുതിയ
പദ്ധതികള്‍ക്ക്
സാമ്പത്തിക സഹായമായി
കേന്ദ്ര സര്‍ക്കാരില്‍
നിന്നും എത്ര തുക
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമാേ;
പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമാേ?
പ്രളയാനന്തര
കേരളത്തിന് സാമ്പത്തിക സഹായം
62.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
കേരള
പുനര്‍നിര്‍മ്മാണത്തിനായി
സര്‍ക്കാരിന് ഇതിനോടകം
ലഭ്യമായ സാമ്പത്തിക
സഹായം എത്ര കോടി
രൂപയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
ഇനങ്ങളില്‍ നിന്നാണ് ഈ
തുക ലഭ്യമായതെന്ന്
വ്യക്തമാക്കാമോ;
(സി)
പുനര്‍നിര്‍മ്മാണത്തിന്റെ
ഭാഗമായി സര്‍ക്കാര്‍
ഇതിനകം ആരംഭിച്ച
പ്രവൃത്തികള്‍
എന്തൊക്കെയാണ്;
(ഡി)
ഇതിനായി
എത്ര തുക ഇതിനോടകം
വിനിയോഗിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ഇ)
ശേഷിക്കുന്ന
പ്രവൃത്തികള്‍
എന്തൊക്കെയാണ്; ഇത്
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകും;
ഇതിനായി എത്ര രൂപ ചെലവ്
പ്രതീക്ഷിക്കുന്നു;
വിശദമാക്കാമോ?
പ്രളയത്തില്‍
നശിച്ച കച്ചവടസ്ഥാപനങ്ങള്‍
പുനരുജ്ജീവിപ്പിക്കാന്‍
സഹായം
63.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-ലെ
മഹാപ്രളയത്തെ
തുടര്‍ന്ന്
പ്രളയബാധിതമായി
പ്രഖ്യാപിച്ച
വില്ലേജുകളിലെ
ചെറുകിട-ഇടത്തരം
വാണിജ്യ-വ്യവസായ
സ്ഥാപനങ്ങള്‍ നശിച്ചത്
പുനര്‍സൃഷ്ടിക്കുന്നതിന്
സഹായം നല്കാന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
കേന്ദ്ര
ദുരന്തനിവാരണ നിധി
മാനദണ്ഡപ്രകാരം
കച്ചവടക്കാര്‍ക്ക്
ആശ്വാസ ധനസഹായം
നല്കുന്നതിനു കഴിയുമോ;
(സി)
ഇതിനായി
സംസ്ഥാനം സ്വന്തമായി
തുക കണ്ടെത്തേണ്ട
അവസ്ഥയുണ്ടോ;
(ഡി)
പ്രളയത്തില്‍
ദുരിതമനുഭവിക്കുന്ന
കച്ചവടക്കാര്‍ക്ക്
കച്ചവടം
പുനരുജ്ജീവിപ്പിക്കുന്നതിന്
എന്തെല്ലാം സഹായങ്ങളാണ്
നല്കാന്
ഉദ്ദേശിക്കുന്നത്
;വ്യക്തമാക്കാമോ?
പ്രളയത്തില്‍
തകര്‍ന്ന വീടുകളുടെ
പുനര്‍നിര്‍മ്മാണം
64.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018ല്‍
ഉണ്ടായ മഹാപ്രളയത്തില്‍
സംസ്ഥാനത്ത് എത്ര
വീടുകള്‍ വെള്ളം
കയറിയും, മരങ്ങള്‍
വീണും തകര്‍ന്ന്
വാസയോഗ്യമല്ലാതായിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഇവ
പുനര്‍നിര്‍മ്മിച്ചു
നല്‍കുന്നതിന് എത്രകോടി
രൂപ ചെലവുവരുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനകം
എത്ര വീടുകള്‍
പുനര്‍നിര്‍മ്മിക്കാന്‍
നടപടികള്‍
ആയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
സമയബന്ധിതമായി
വീടുകള്‍
പുനര്‍നിര്‍മ്മിച്ച്
നല്‍കുന്നതിന് ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദീകരിക്കാമോ?
പ്രളയക്കെടുതി
65.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയക്കെടുതിയില്‍
തകര്‍ന്ന വീടുകള്‍
പുനര്‍നിര്‍മ്മിക്കാന്‍
എന്താെക്കെ നടപടി
കെെക്കാെണ്ടിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനാേടകം
എത്ര വീടുകള്‍
നിര്‍മ്മിച്ചെന്ന്
വ്യക്തമാക്കാമോ;
(സി)
കേന്ദ്രത്തിനു
സമര്‍പ്പിച്ച
മെമ്മാേറാണ്ടത്തില്
ആവശ്യപ്പെട്ട ആകെ തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രധാനപ്പെട്ട
ഓരാേ മേഖലയ്ക്കും
ആവശ്യപ്പെട്ട തുക
എത്രയൊക്കെയാണെന്ന്
വിശദമാക്കാമോ;
(ഇ)
റാേഡുകള്ക്ക്
ആവശ്യപ്പെട്ട തുക
എത്രയെന്ന്
വിശദമാക്കാമോ?
പ്രളയദുരിതാശ്വാസ
നിധി
66.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
പ്രളയദുരിതാശ്വാസ
നിധിയിലേയ്ക്ക്
നാളിതുവരെ ലഭ്യമായ തുക,
പ്രളയ
ദുരിതബാധിതര്‍ക്ക്
കൈമാറിയിട്ടുള്ള തുക
എന്നിവ വിശദമാക്കാമോ;
(ബി)
പ്രളയ
ദുരിതബാധിതരല്ലാത്ത
എത്രപേര്‍ക്കാണ് ഈ
തുകയില്‍ നിന്ന് സഹായം
നല്‍കിയിട്ടുള്ളത്;
ഇവരുടെ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
പ്രളയക്കെടുതിക്ക്
ലഭിച്ച സഹായം
67.
ശ്രീ.സി.എഫ്.തോമസ്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയക്കെടുതി മൂലം
ബുദ്ധിമുട്ട്
അനുഭവിക്കുന്ന
ജനങ്ങള്‍ക്ക് സഹായം
നല്‍കുന്നതിന്
വിദേശരാജ്യങ്ങളില്‍
നിന്നും സഹായം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇന്ത്യയിലെ
മറ്റ് സംസ്ഥാന
സര്‍ക്കാരുകളില്‍
നിന്നും സഹായം
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നും സര്‍ക്കാര്‍
ഇതര സഹായം
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
കേരള
സംസ്ഥാനത്ത് നിന്നും
ഇക്കാര്യത്തില്‍ ലഭിച്ച
സഹായത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
ജനങ്ങള്‍ക്ക്
പ്രളയക്കെടുതി
മൂലമുണ്ടായ നഷ്ടങ്ങള്‍
പരിഹരിക്കുന്നതിന്
ഇതുവരെ നല്കിയ
സഹായങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
സാലറി
ചലഞ്ച്
68.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവകേരള
സൃഷ്ടിക്കായി
സര്‍ക്കാര്‍
ജീവനക്കാരില്‍ നിന്നും
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് സാലറി
ചലഞ്ച് വഴി എത്ര കോടി
രൂപ സമാഹരിക്കുവാനാണ്
ലക്ഷ്യമിട്ടിരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
എത്ര കോടി രൂപ ഇതിനകം
സംഭാവനയായി
പിരിച്ചെടുക്കുവാന്‍
കഴിഞ്ഞുവെന്നും
ഗഡുക്കളായി സംഭാവന
ചെയ്യുവാനുള്ള ഓപ്ഷന്
തെരഞ്ഞെടുത്തവര്‍
ബാക്കി ഗഡുക്കള്‍ കൂടി
സംഭാവന ചെയ്ത്
കഴിയുമ്പോള്‍ ആകെ എത്ര
കോടി രൂപ
ലഭിക്കുമെന്നാണ്
കരുതുന്നതെന്നും
വ്യക്തമാക്കാമോ?
സാലറി
ചലഞ്ചില്‍ പങ്കെടുത്ത
പെന്‍ഷന്‍കാരും പേഴ്സണല്‍
സ്റ്റാഫും
69.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെയും
മന്ത്രിമാരുടെയും
പേഴ്സണല്‍ സ്റ്റാഫില്‍
നിലവില്‍ എത്രപേരുണ്ട്;
(ബി)
അവരില്‍
എത്ര പേര് സാലറി
ചലഞ്ചില്‍ പങ്കെടുത്തു;
(സി)
പെന്‍ഷന്‍കാരില്‍
നിന്ന് എത്ര രൂപ സാലറി
ചലഞ്ച് വഴി സംഭാവനയായി
ലഭിച്ചു ;
വിശദമാക്കാമോ?
സാലറി
ചലഞ്ചില്‍ പങ്കാളികളായ
സര്‍ക്കാര്‍ ജീവനക്കാര്‍
70.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെയുള്ള സര്‍ക്കാര്‍
ജീവനക്കാര്‍ എത്ര;
ഇതില്‍ ഏത്രപേര് സാലറി
ചലഞ്ചില്‍
പങ്കാളികളായി;
വ്യക്തമാക്കാമോ;
(ബി)
സാലറി
ചലഞ്ചില്‍ പങ്കെടുത്ത്
ആദ്യ ഗഡു സംഭാവന ചെയ്ത
ശേഷം എത്ര ജീവനക്കാര്‍
പിന്മാറിയെന്ന്
വിശദമാക്കാമോ?
പ്രളയ
ബാധിതര്‍ക്കുള്ള ധനസഹായം
71.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയ
ബാധിതര്‍ക്കുള്ള
അടിയന്തര സഹായമായി
എത്രപേര്‍ക്ക്,എത്ര രൂപ
വീതം നല്‍കിയെന്ന്
വ്യക്തമാക്കാമോ;
(ബി)
അടിയന്തര
സഹായമായ നിശ്ചിത
തുകയേക്കാള്‍ അധികം
ആര്‍ക്കെങ്കിലും
അനുവദിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
എങ്കില്‍
ഏത് ജില്ലയില്‍
ഏതെല്ലാം
പഞ്ചായത്തുകളില്‍
എത്രപേര്‍ക്കാണ്
അധികതുക നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഏതെങ്കിലും
ഉദ്യോഗസ്ഥരുടെ
പിഴവുകൊണ്ടാണോ ഇങ്ങനെ
സംഭവിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഇ)
എങ്കില്‍ കൃത്യവിലോപം
കാണിച്ച
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടികള്‍
എടുത്തിട്ടുണ്ടോ എന്നും
അധികതുക തിരികെ
ലഭിച്ചിട്ടുണ്ടോ എന്നും
വ്യക്തമാക്കാമോ?
കല്‍പ്പറ്റ
മണ്ഡലത്തില്‍ അനുവദിച്ച
ചികിത്സാ സഹായം
72.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും കല്‍പ്പറ്റ
മണ്ഡലത്തില്‍ 2018 ല്‍
എത്ര രൂപയുടെ ചികിത്സാ
സഹായം
അനുവദിച്ചു;വ്യക്തമാക്കാമോ;
(ബി)
എത്ര
ആളുകള്‍ക്കാണ്
ഇത്തരത്തില്‍ ധനസഹായം
ലഭിച്ചിട്ടുള്ളത് എന്ന്
വിശദമാക്കാമോ?
ദുരിതാശ്വാസ
നിധിയിലെ ക്രമക്കേടുകള്‍
73.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
തിരിമറിയിലൂടെ
കോഴിക്കോട്
കളക്ട്രേറ്റിലെ
ഏതെങ്കിലും ജീവനക്കാര്‍
1.6 കോടി രൂപ
തട്ടിയെടുത്ത വിവരം
അറിവുണ്ടോ;എങ്കില്‍
രേഖകള്‍ സഹിതം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കളക്ട്രേറ്റിലെ
ഏതെല്ലാം ജീവനക്കാരാണ്
മേല്‍ പറഞ്ഞ സാമ്പത്തിക
ക്രമക്കേടുകളില്‍
പങ്കാളികളാണെന്നു
വിശദമാക്കുമോ; ആയത്
തെളിയിക്കുന്ന രേഖകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
മേല്‍
പറഞ്ഞ സാമ്പത്തിക
ക്രമക്കേടുകള്‍
കണ്ടെത്തിയ കോഴിക്കോട്
ജില്ല ധനകാര്യ
സ്ക്വാഡിലെ
ഉദ്യോഗസ്ഥരുടെ
പേരുവിവരങ്ങള്‍
ലഭ്യമാക്കാമോ?
ദുരിതാശ്വാസ
നിധിയില്‍ നിന്നും ചികിത്സാ
സഹായം
74.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ദുരിതാശ്വാസ നിധിയില്‍
നിന്നും ചികിത്സാ
സഹായമായി എത്ര കോടി
രൂപയാണ് വിതരണം
നടത്തിയിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(ബി)
ചികിത്സാ
സഹായത്തിനുള്ള
അപേക്ഷകള്‍
സമയബന്ധിതമായി
തീര്‍പ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
75.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ആഗസ്റ്റിലെ പ്രളയത്തിന്
ശേഷം മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്ക്
ലഭിക്കുന്ന സംഭാവന
തുകകള്‍ പ്രത്യേകം
അക്കൗണ്ട്
ചെയ്യുന്നുണ്ടോ എന്നും
ഈ തുക പ്രത്യേക
അക്കൗണ്ടില്‍
സൂക്ഷിക്കുന്നതിനായി
തീരുമാനിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ;
(ബി)
2018
ആഗസ്റ്റ് 15 ന് ശേഷം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് ഇതുവരെ
ആകെ എത്ര തുക
സംഭാവനയായി
ലഭിച്ചിട്ടുണ്ട്;
(സി)
ഒരു
കോടി രൂപക്ക് മേല്‍
സംഭാവന ചെയ്തവര്‍
എത്രയാണ്;പ്രളയവുമായി
ബന്ധപ്പെട്ട സംഭാവനകള്‍
പ്രളയദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍ക്കായി
തന്നെ
ചെലവഴിക്കുന്നുവെന്ന്
ഉറപ്പ്
വരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
76.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തിനു
ശേഷം നാളിതുവരെ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് ലഭിച്ച
തുകയുടെ ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ;
(ബി)
വിദേശ
രാജ്യങ്ങളില്‍ നിന്നും
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് സംഭാവന
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
ദുരിതാശ്വാസത്തിനുള്ള
കേന്ദ്രസഹായം
77.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്
കേന്ദ്രം അനുവദിച്ച
ദുരിതാശ്വാസ ഫണ്ടിലെ
143.54 കോടി രൂപ
ചെലവാക്കാതെ ലാപ്സായത്
ഗവണ്മെന്റിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ദുരിതാശ്വാസത്തിനുള്ള
കേന്ദ്രസഹായം
ചെലവഴിക്കാന്‍ കഴിയാതെ
പോയത് എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാന
ഗവണ്മെന്റിന്റെ
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍
ഇത്തരത്തില്‍
സ്തംഭനാവസ്ഥയില്‍
ആകാനുള്ള കാരണങ്ങള്‍
വിശദമാക്കാമോ?
രമണ്‍
ശ്രീവാസ്തവ സമിതിയുടെ
റിപ്പോര്‍ട്ട്
78.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ദുരന്തമുണ്ടായപ്പോള്‍,
ഭാവിയില്‍ ഇത്തരം
ദുരന്തങ്ങള്‍
ഉണ്ടാകുമ്പോള്‍
നേരിടുന്നതിനുള്ള
മാര്‍ഗ്ഗങ്ങള്‍
വിശദമായി പഠിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുവാനായി
ശ്രീ. രമണ്‍ ശ്രീവാസ്തവ
അദ്ധ്യക്ഷനായി ഒരു
സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍ പ്രസ്തുത
സമിതി അതിന്റെ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
അതിലെ പ്രധാന
ശിപാര്‍ശകള്‍
എന്തൊക്കെയാണ്;
(സി)
ഈ
ശിപാര്‍ശകളുടെ
അടിസ്ഥാനത്തില്‍
നിലവിലുള്ള ദുരന്ത
നിവാരണ സംവിധാനങ്ങള്‍
സമഗ്രമായി
പരിഷ്ക്കരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
വിശദമാക്കാമോ?
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിനായി
കേന്ദ്ര സര്‍ക്കാര്‍ സഹായം
79.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിനായി
കേന്ദ്ര സര്‍ക്കാരില്‍
നിന്ന് എന്തെല്ലാം
സഹായങ്ങളാണ് ഇതുവരെ
ലഭിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാരില്‍ നിന്ന്
കേരളം എന്തെല്ലാം
സഹായങ്ങളാണ്
ആവശ്യപ്പെട്ടത്;
വിശദവിവരം
ലഭ്യമാക്കാമോ?
സംസ്ഥാനത്തിന്റെ
പുനര്‍നിര്‍മ്മാണം
80.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
പി.കെ. ശശി
,,
പി.ടി.എ. റഹീം
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പുനര്‍നിര്‍മ്മാണത്തിനായി
കൂടുതല്‍ ധനസഹായം
ലഭ്യമാക്കണമെന്ന
സംസ്ഥാന സര്‍ക്കാരിന്റെ
ആവശ്യത്തിന്മേല്
കേന്ദ്രസര്‍ക്കാര്‍
എന്ത് നിലപാടാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ദുരന്ത
വേളയില്‍ വ്യോമസേന
നടത്തിയ
രക്ഷാപ്രവര്‍ത്തനത്തിന്
ഫീസായി എത്ര തുക
നല്‍കണമെന്നാണ്
കേന്ദ്രം
ആവശ്യപ്പെട്ടിരിക്കുന്നത്;
വിശദാംശം നല്‍കാമോ;
(സി)
പ്രളയ
സമയത്ത് കേന്ദ്രം
അനുവദിച്ച അരിയ്ക്ക്
തുക ഈടാക്കാനുള്ള
കേന്ദ്രസര്‍ക്കാര്‍
തീരുമാനം
പിന്‍വലിക്കുന്നതിന്
സമ്മര്‍ദ്ദം
ചെലുത്തിയിട്ടുണ്ടോ;
(ഡി)
കേരള
ജനതയോടുള്ള കേന്ദ്ര
സര്‍ക്കാരിന്റെ
ദയാരഹിതമായ ഇത്തരം
നടപടികള്‍
പിന്‍വലിക്കണമെന്ന്
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
ചികിത്സാ
ധനസഹായ വിതരണം
81.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍ ആകെ
എത്ര തുകയാണ്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും ചികിത്സാധനസഹായ
ഇനത്തില്‍ വിതരണം
ചെയ്തിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ഈ
ചികിത്സാ ധനസഹായം
ലഭിച്ചവരുടെ എണ്ണം
വില്ലേജ് തിരിച്ച്
ലഭ്യമാക്കാമോ?
ഏവിയേഷന്‍
ഫ്യുവല്‍ വാറ്റ് ഇളവ്
82.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
മഞ്ഞളാംകുഴി അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
അന്താരാഷ്ട്ര
വിമാനത്താവളത്തിന്
പത്ത് വര്‍ഷത്തേക്ക്
ഏവിയേഷന്‍ ഫ്യുവല്‍
വാറ്റ് ഒരു ശതമാനമാക്കി
കുറച്ച് നിശ്ചയിച്ച്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതിലേക്ക്
നയിച്ച
സാഹചര്യമെന്തെന്ന്
വിശദീകരിക്കാമോ;
(ബി)
കരിപ്പൂര്‍
അന്താരാഷ്ട്ര
വിമാനത്താവളത്തില്‍ ഇതേ
ഇന്ധന വാറ്റ്
ഇരുപത്തെട്ട് ശതമാനം
ഈടാക്കുമ്പോള്‍
തൊട്ടടുത്ത കണ്ണൂര്‍
അന്താരാഷ്ട്ര
വിമാനത്താവളത്തിന് ഇത്
ഒരു ശതമാനം ആകയാല്‍
കരിപ്പൂരില്‍ നിന്നുള്ള
ആഭ്യന്തര വിമാന
സര്‍വ്വീസുകളെ ഈ
തീരുമാനം സാരമായി
ബാധിക്കുമെന്ന്
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍ ഇതില്‍ എന്തു
നടപടിയാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
കണ്ണൂര്‍
വിമാനത്താവളത്തിന്
നല്കിയ പ്രത്യേക
പരിഗണന കരിപ്പൂര്‍
വിമാനത്താവളത്തിനും
നല്കി അവിടെയും ഇന്ധന
വാറ്റ് ഒരു ശതമാനമാക്കി
കുറച്ചു
നിശ്ചയിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
എരുമേലിയിലെ
വിമാനത്താവള നിര്‍മ്മാണം
83.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
ദര്‍ശനത്തിനായി
എത്തുന്ന അയ്യപ്പ
ഭക്തര്‍ക്ക് കൂടുതല്‍
യാത്രാ സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്റെ
ഭാഗമായി എരുമേലിയില്‍
വിമാനത്താവളം
നിര്‍മ്മിക്കുവാന്‍
സംസ്ഥാന സര്‍ക്കാര്‍
നടപടികള്‍ സ്വീകരിച്ചു
വരുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
സാദ്ധ്യതാപഠന
റിപ്പോര്‍ട്ട്
ലഭിച്ചുവോ;
വിശദമാക്കാമോ;
(സി)
കേന്ദ്രാനുമതി
ലഭിക്കുന്നതിനായി
ഇതിനകം എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കാമോ?
കൊച്ചി
അന്താരാഷ്ട്ര വിമാനത്താവള
വികസനം
84.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കൊച്ചി
അന്താരാഷ്ട്ര
വിമാനത്താവളത്തില്‍
എന്തെല്ലാം പുതിയ വികസന
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ട്
എന്ന് അറിയിക്കാമോ;
(ബി)
നിലവില്‍
എന്തെല്ലാം വികസന
പദ്ധതികള്‍ നടന്നു
വരുന്നു എന്ന്
അറിയിക്കാമോ?
തിരുവനന്തപുരം
അന്താരാഷ്ട്ര വിമാനത്താവള
സ്വകാര്യ വത്കരണം
85.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
അന്താരാഷ്ട്ര
വിമാനത്താവളം സ്വകാര്യ
വത്കരിക്കുന്നതിനുള്ള
കേന്ദ്ര തീരുമാനത്തെ
തുടര്‍ന്ന് ഇതിനെതിരെ
സംസ്ഥാന സര്‍ക്കാര്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത്;
(ബി)
സംസ്ഥാന
സര്‍ക്കാര്‍ പ്രസ്തുത
വിമാനത്താവളത്തിന്റെ
സ്വകാര്യ വല്കരണ
ടെന്‍ഡറില്‍
പങ്കെടുക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;എങ്കില്‍
ഇതിനായി പ്രത്യേക
കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
(സി)
സര്‍ക്കാര്‍
രൂപീകരിച്ച കമ്പനി
പ്രസ്തുത ടെന്‍ഡറില്‍
പങ്കെടുക്കുന്നത്
സ്വകാര്യ
വല്‍ക്കരണത്തിനെതിരായി
നിയമസഭ പാസ്സാക്കിയ
പ്രമേയത്തിന്റെ
സ്പിരിറ്റിനെതിരാണെന്ന
വാദഗതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പശ്ചിമബംഗാള്‍
സര്‍ക്കാര്‍ ചെയ്തത്
പോലെ സംസ്ഥാന
സര്‍ക്കാരും
എസ്.എസ്.എ.യില്‍
ഒപ്പുവയ്ക്കുകയില്ലെന്ന്
പ്രഖ്യാപിക്കുന്നതിന്
തീരുമാനമെടുക്കുമോ?
തിരുവനന്തപുരം
വിമാനത്താവളത്തിന്റെ
സ്വകാര്യവത്കരണം
86.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
അന്താരാഷ്ട്ര
വിമാനത്താവളം
സ്വകാര്യവത്കരിക്കുന്നതിന്
കേന്ദ്രസര്‍ക്കാര്‍
നീക്കം
നടത്തുന്നതായുള്ള വിവരം
ലഭ്യമായിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ലാഭകരമായി
പ്രവര്‍ത്തിക്കുന്ന
തിരുവനന്തപുരം
വിമാനത്താവളം
സ്വകാര്യവല്‍ക്കരിക്കുന്നതിനു
പിന്നില്‍ എന്തൊക്കെ
സാഹചര്യങ്ങളാണ്
ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
സ്വകാര്യവല്‍ക്കരിക്കുന്ന
സാഹചര്യമുണ്ടായാല്‍
വിമാനത്താവളത്തിന്
സംസ്ഥാന സര്‍ക്കാര്‍
കൈമാറിയ ഭൂമിയുടെ
കാര്യത്തില്‍ എന്തു
തീരുമാനമുണ്ടാകുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
വിമാനത്താവളം
ലേലം
ചെയ്യുകയാണെങ്കില്‍
റൈറ്റ് ഓഫ് ഫസ്റ്റ്
റഫ്യൂസല്‍ സംസ്ഥാന
സര്‍ക്കാരിന്
ലഭ്യമാക്കണമെന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
വിമാനത്താവളങ്ങളിലെ
ഇന്ധന നികുതി
87.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിമാനത്താവളങ്ങളില്‍
ഇന്ധന നികുതിക്ക്
നല്‍കിവരുന്ന വാറ്റ്
തീരുവയില്‍ ഇളവുകള്‍
നല്കി സര്‍ക്കാര്‍
ഉത്തരവിറക്കിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
എല്ലാ
വിമാനത്താവളങ്ങള്‍ക്കും
ഒരേ നിരക്കിലാണോ
ഇളവുകള്‍
നല്‍കിയിട്ടുള്ളത്;
അല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
ഉയര്‍ന്ന
ഇന്ധന നികുതി നിരക്ക്
കാരണം കരിപ്പൂരില്‍
നിന്നുള്ള ആഭ്യന്തര
സര്‍വ്വീസുകള്‍
നിര്‍ത്തിവെച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കണ്ണൂര്‍
എയര്‍പോര്‍ട്ടിന്
നല്കുന്ന നികുതി
ഇളവുകള്‍
പൊതുമേഖലയിലുള്ള
കോഴിക്കോട്
വിമാനത്താവളത്തിനെ
ദോഷകരമായി ബാധിക്കുന്ന
സാഹചര്യത്തില്‍
പ്രസ്തുത തീരുമാനം
പുന:പരിശോധിക്കുമോ;
(ഇ)
എങ്കില്‍
കോഴിക്കോട്
വിമാനത്താവളത്തിലും
ഇന്ധന നികുതിയില്‍ ഇളവ്
നല്കുവാന് സത്വര
നടപടികള്‍
സ്വീകരിക്കുമോ?
കൊച്ചി
മെട്രോയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
88.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മെട്രോയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
അറിയിക്കാമോ;
(ബി)
കൊച്ചി
മെട്രോ
തൃപ്പൂണിത്തുറയിലേക്ക്
നീട്ടുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
ഏതുവരെയായി എന്ന്
അറിയിക്കാമോ ;
(സി)
ഈ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കാമോ?
കേരള
സര്‍ക്കാരിന്റെ രണ്ടാം
വാര്‍ഷികാഘോഷങ്ങളുടെ
പ്രചാരണചെലവ്
89.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍ക്കാരിന്റെ രണ്ടാം
വാര്‍ഷികവുമായി
ബന്ധപ്പെട്ട് പരസ്യം
നല്കിയ വകയില്‍ എന്ത്
തുക ചെലവഴിച്ചു; പത്ര,
ദൃശ്യ, ശ്രവ്യ
മാധ്യമങ്ങള്‍ വഴിയും
സോഷ്യല്‍ മീഡിയ വഴിയും
ഉണ്ടായ ചെലവുകള്‍ ഇനം
തിരിച്ച് നല്‍കാമോ;
(ബി)
രണ്ടാം
വാര്‍ഷികാഘോഷങ്ങളുമായി
ബന്ധപ്പെട്ട് സാമൂഹ്യ
മാധ്യമങ്ങളിലൂടെയുളള
പ്രചരണത്തിന് എന്ത് തുക
ചെലവഴിച്ചു; ഈ
പ്രചരണത്തിന് ഏത്
ഏജന്‍സിയെ ആണ്
ചുമതലപ്പെടുത്തിയിരുന്നത്;
പ്രസ്തുത സ്ഥാപനത്തെ
എപ്രകാരമാണ്
തെരഞ്ഞെടുത്തത് എന്നിവ
വ്യക്തമാക്കാമോ;
(സി)
രണ്ടാം
വാര്‍ഷികാഘോഷങ്ങളുടെ
ഭാഗമായി
കെ.എസ്.ആര്.ടി.സി
ബസ്സുകളില്‍ പരസ്യം
നല്‍കിയിരുന്നോ;
പ്രസ്തുത ഇനത്തില്‍
എന്ത് തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ;?
പദ്ധതികള്‍
ജനങ്ങളിലേക്ക് എത്തിക്കാന്‍
നടപടി
90.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പദ്ധതികളുടെ വിവരങ്ങളും
സര്‍ക്കാരിന്റെ
നേട്ടങ്ങളും
ജനങ്ങളിലേക്ക്
കൂടുതലായി
പ്രചരിപ്പിക്കുന്നതിലേക്കായി
സാമൂഹ്യ മാധ്യമങ്ങള്‍
ഉള്‍പ്പെടെയുള്ള നൂതന
മാര്‍ഗ്ഗങ്ങള്‍
പ്രയോജനപ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചുവരുന്നുണ്ടോ;എങ്കില്‍
വിശദാംശം അറിയിക്കാമോ;
(ബി)
ഇല്ലെങ്കില്‍
ഇത്തരം മാര്‍ഗ്ഗങ്ങള്‍
പ്രയോജനപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
പ്രവാസി
കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍
91.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
മലയാളികളുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
താല്‍പ്പര്യങ്ങള്‍
സംരക്ഷിക്കുന്നതിനുമായി
രൂപീകരിച്ച പ്രവാസി
കമ്മീഷന്റെ ഇതുവരെയുള്ള
പ്രവര്‍ത്തന പുരോഗതി
വിശദീകരിക്കാമോ;
(ബി)
പ്രവാസി
കമ്മീഷന് ഇതിനകം എത്ര
സിറ്റിംഗുകള്‍
സംഘടിപ്പിച്ചുവെന്നും
എത്ര പരാതികള്‍
ലഭിച്ചുവെന്നും
എന്തെല്ലാം പരിഹാര
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(സി)
ഏറ്റവും
കൂടുതല്‍ പ്രവാസികളുള്ള
മലബാര്‍ മേഖലയില്‍
കമ്മീഷന്റെ
പ്രവര്‍ത്തനം
വിപുലീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ പുതിയ മേഖലാ
ഓഫീസുകളും ജില്ലാ
ഓഫീസുകളും ആരംഭിക്കുമോ
എന്ന് വ്യക്തമാക്കാമോ?
ഒമാനില്‍
കുടുങ്ങിയ മിനി ചുണ്ടയിലിനെ
നാട്ടില്‍ എത്തിക്കുന്നതിന്
നടപടി
92.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജോലി
ആവശ്യാര്‍ത്ഥം
യു.എ.ഇ.യില്‍ നിന്നും
ഒമാനിലേയ്ക്ക് പോയ
കൂടരഞ്ഞി
കക്കാടംപൊയില്‍
സ്വദേശിനി ശ്രീമതി.
മിനി ചുണ്ടയിലിനെ
നാട്ടിലെത്തിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(സി)
ഇവരെ
അടിയന്തരമായി
നാട്ടിലെത്തിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
മാവേലിക്കര
നിയമസഭാ മണ്ഡലത്തിലെ
പ്രവാസി പദ്ധതി
93.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
നോര്‍ക്കയുടെ
നേതൃത്വത്തില്‍ പ്രവാസി
പദ്ധതി
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആവശ്യത്തിനായി എത്ര
ഏക്കര്‍ സ്ഥലമാണ്
ഏറ്റെടുത്തതെന്നും
അവിടെ നോര്‍ക്കയുടെ
കെട്ടിട
നിര്‍മ്മാണത്തിനായി
എത്ര തുക അനുവദിച്ചു
എന്നും വിശദമാക്കാമോ?
പ്രവാസികളുടെ
പുനരധിവാസം
94.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
കാരണങ്ങളാല്‍ തൊഴില്‍
നഷ്ടപ്പെട്ട്
കേരളത്തിലേക്ക്
തിരിച്ചുവരുന്ന
പ്രവാസികളുടെ
എണ്ണത്തില്‍
വര്‍ദ്ധനവുണ്ടായ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എത്ര പ്രവാസികള്‍
ഇപ്രകാരം
തിരിച്ചുവന്നുവെന്ന
കണക്ക് സര്‍ക്കാര്‍
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ജോലി
നഷ്ടപ്പെട്ട് ഗള്‍ഫില്‍
നിന്നും തിരികെയെത്തിയ
പ്രവാസികളെ
പുനരധിവസിപ്പിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചു
നടപ്പിലാക്കി
വരുന്നതെന്ന്
വിശദീകരിക്കാമോ?
ചെങ്ങന്നൂരില്‍
നോര്‍ക്കയുടെ ഉപ ഓഫീസ്
95.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികളുടെ
സാമൂഹ്യ സുരക്ഷ
ലക്ഷ്യമിട്ട് സർക്കാർ
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
നോര്‍ക്ക
ഓഫീസിന്റെ ഒരു ഉപ ഓഫീസ്
ചെങ്ങന്നൂര്‍
കേന്ദ്രീകരിച്ച്
ആരംഭിക്കുന്നതിനുളള
ആവശ്യകത സര്‍ക്കാരിന്
ബോധ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
പ്രവാസികള്‍ക്കായുള്ള
വിവിധ പദ്ധതികള്‍
96.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
കെ.എന്‍.എ ഖാദര്‍
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികള്‍ക്ക്
വീട് നിര്‍മ്മാണത്തിന്
ധനസഹായമുള്‍പ്പെടെയുള്ള
വിവിധ പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രവാസികള്‍ക്കായി
ഡിവിഡന്റ് പെന്ഷന്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;പദ്ധതിയെക്കുറിച്ചുള്ള
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പ്രവാസികളെക്കുറിച്ച്
സമഗ്രമായ പഠനം
നടത്തുന്നതിനായി
ഇന്റര്‍നാഷണല്‍
ഇന്സ്റ്റിറ്റ്യൂഷന്
ഓഫ് മൈഗ്രേഷന്‍ എന്ന
സ്ഥാപനം തുടങ്ങാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇതിന്റെ വിശദാംശങ്ങള്‍
നല്‍കാമോ?
പൊതു
നിരത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള
നിരീക്ഷണ ക്യാമറ
97.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതു നിരത്തുകളില്‍
സ്ഥാപിച്ചിട്ടുള്ള
നിരീക്ഷണ ക്യാമറകളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച് പരിശോധന
നടത്താറുണ്ടോ; എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രവര്‍ത്തനക്ഷമമല്ലാത്ത
ക്യാമറകള്‍ മാറ്റി
പുതിയവ
സ്ഥാപിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വെളിപ്പെടുത്താമോ?
പൊതു-സ്വകാര്യ
സ്വത്തുക്കള്‍
നശിപ്പിക്കുന്നവര്‍ക്കെതിരെ
നടപടി
98.
ശ്രീ.വി.ഡി.സതീശന്
,,
ഷാഫി പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിലെ
യുവതീ പ്രവേശത്തില്‍
പ്രതിഷേധിച്ച് നടത്തിയ
ഹര്‍ത്താലിലും 2019
ജനുവരി 8,9 തീയതികളിലെ
ദേശീയ പണിമുടക്കിലും
പൊതു-സ്വകാര്യ
സ്വത്തുവകകള്‍
വ്യാപകമായി നശിപ്പിച്ച
സംഭവങ്ങള്‍
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഹര്‍ത്താലും
പ്രക്ഷോഭങ്ങളും
നടത്തുമ്പോള്‍ സ്വകാര്യ
സ്വത്തുക്കള്‍ക്ക് നാശം
വരുത്തുന്നവര്‍ക്ക്
കഠിനശിക്ഷ
വ്യവസ്ഥചെയ്യുന്ന
നിയമനിര്‍മ്മാണം
നടത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇതുസംബന്ധിച്ച
ഓര്‍ഡിനന്‍സിന്
എന്നുമുതലാണ് പ്രാബല്യം
നല്‍കിയിട്ടുള്ളത്;
(ഡി)
2019
ജനുവരി 8,9 തീയതികളിലെ
അഖിലേന്ത്യാ
പണിമുടക്കിന്റെ ഭാഗമായി
സ്വകാര്യ
സ്വത്തുവകകള്‍ക്ക്
നാശനഷ്ടം
വരുത്തിയവര്‍ക്കെതിരെ ഈ
ഓര്‍ഡിനന്‍സ് പ്രകാരം
കേസെടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
പരോള്‍
അനുവദിക്കുന്നതിലെ മാനദണ്ഡം
99.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര കേസുകള്‍
പിന്‍വലിച്ച് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ട്;
വര്‍ഷം തിരിച്ചുള്ള
കണക്കുകള്‍
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഓരോ വര്‍ഷവും
അനുവദിക്കപ്പെട്ട
പരോളുകള്‍ എത്രയാണ്;
കണക്ക് ലഭ്യമാക്കാമോ;
(സി)
പരോള്‍
അനുവദിക്കുന്നതിലെ
മാനദണ്ഡങ്ങളില്‍ ഈ
സര്‍ക്കാര്‍ ഇളവ്
വരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
2018
ഡിസംബറിലും 2019
ജനുവരിയിലും കൂടുതല്‍
പരോള്‍ അനുവദിക്കാന്‍
ഇടയായ സാഹചര്യം
വിശദമാക്കാമോ?
പിന്‍വലിച്ച
ക്രിമിനല്‍ കേസുകള്‍
100.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ എത്ര
ക്രിമിനല്‍ കേസുകള്‍
പിന്‍വലിച്ചിട്ടുണ്ട്;
(ബി)
ഏതെല്ലാം
ഘട്ടത്തിലുള്ള
കേസുകളാണ്
പിന്‍വലിച്ചത് എന്ന്
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
മന്ത്രിമാര്‍,
എം.എല്‍.എ.മാര്‍,
രാഷ്ട്രീയ കക്ഷികളുടെ
ജില്ലാതലം വരെയുള്ള
നേതാക്കള്‍ എന്നിവരുടെ
കേസുകള്‍ ഈ വിധം
പിന്‍വലിക്കുകയുണ്ടായി
എന്നും ഭരണ
കക്ഷിയില്‍പ്പെട്ട എത്ര
പേരുടെ കേസുകള്‍ ഈ
കാലയളവില്‍
പിന്വലിക്കുകയുണ്ടായെന്നും
വ്യക്തമാക്കുമോ?
മതസ്പര്‍ദ്ധ
വളര്‍ത്തുന്ന പ്രസംഗങ്ങള്‍
101.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മതസ്പര്‍ദ്ധ
വളര്‍ത്തുന്ന
പ്രസംഗങ്ങള്‍
നടത്തിയതിന്റെ പേരില്‍
എത്ര വ്യക്തികളുടെ
പേരില്‍ കേസ്സെടുത്ത്
അന്വേഷണം നടത്തുകയോ
ജയിലിലടയ്ക്കുകയോ
ചെയ്തിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ഈ
കാലയളവില്‍ സംഘപരിവാര്‍
നേതാക്കള്‍ നടത്തിയ
മതസ്പര്‍ദ്ധ
വളര്‍ത്തുന്ന
പ്രസംഗങ്ങള്‍ക്കെതിരെ
എത്ര കേസ്സുകള്‍
എടുത്തിട്ടുണ്ട്;
(സി)
അതില്‍
എത്ര പേര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;എടുത്ത
കേസ്സുകളില്‍ ഏതെല്ലാം
വകുപ്പുകള്‍ ചുമത്തി;
(ഡി)
ഇത്തരം
പ്രസംഗങ്ങളുടെ പേരില്‍
കേസ്സെടുത്തിട്ട് നടപടി
എടുക്കുന്നതില്‍
ഉദ്യോഗസ്ഥര്‍
മൃദുസമീപനം
സ്വീകരിക്കുന്നുവെന്ന
ആരോപണം ഗൗരവമായി
പരിശോധിക്കുമോ;
(ഇ)
ഇത്തരത്തില്‍
സംഘപരിവാര്‍
നേതാക്കള്‍ക്കെതിരെ
എടുത്ത എത്ര കേസ്സുകള്‍
സംസ്ഥാന സര്‍ക്കാര്‍
പിന്‍വലിച്ചു;ഇനിയും
എത്ര കേസ്സുകള്‍
പിന്‍വലിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നു;വിശദമാക്കുമോ?
സംസ്ഥാനത്ത്
സമാധാനാന്തരീക്ഷം
നിലനിര്‍ത്താന്‍
കര്‍മ്മപദ്ധതി
102.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മതാരാധനാലയങ്ങളുടെ
സ്ഥലവും വകയിനങ്ങളും
അതതു വിഭാഗങ്ങളിലെ
തീവ്രസ്വഭാവമുള്ള
സംഘടനകള്‍
ആയുധപരിശീലനങ്ങള്ക്കും
മതസ്പര്‍ദ്ധ
വളര്‍ത്തുന്ന
പ്രചരണങ്ങള്‍ക്കും
വ്യാപകമായി ഉപയോഗിച്ച്
വരുന്ന വിവരം
ലഭിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കാമോ;
(ബി)
ഇതിനെതിരെ
കഴിഞ്ഞ നാലു വര്‍ഷമായി
മുൻ സർക്കാരും
നിലവിലുള്ള സര്‍ക്കാരും
ഏന്തെല്ലാം നീക്കങ്ങള്‍
ഏതെല്ലാം രീതിയില്‍
നടത്തിയിട്ടുണ്ട്;
വിവരം നല്‍കുമോ;
(സി)
ഇത്തരം
സംഘടനകളുടെയും
സംഘങ്ങളുടെയും
സ്വാധീനത്തിൽ നിന്നും
മതാരാധനാലയങ്ങളെയും
വിശ്വാസങ്ങളെയും
സംരക്ഷിക്കുന്നതിനും,
മതസ്പര്‍ദ്ധ
ഇളക്കിവിടുന്നതു
തടയുന്നതിനും
സംസ്ഥാനത്ത്
സമാധാനാന്തരീക്ഷം
നിലനിര്‍ത്തുന്നതിനും
കര്‍മ്മപദ്ധതി
ആവിഷ്കരിച്ച്
നടപ്പിലാക്കുമോ
എന്നറിയിക്കാമോ?
ഹര്‍ത്താലിന്
നിയന്ത്രണം
103.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തുടര്‍ച്ചയായി
ഉണ്ടാകുന്ന
ഹര്‍ത്താലുകള്‍
ജനങ്ങള്‍ക്ക്
ഉണ്ടാക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
2018ല്‍
സംസ്ഥാനതലത്തിലും
ജില്ലാതലത്തിലും എത്ര
ഹര്‍ത്താലുകളാണ്
ഉണ്ടായതെന്ന്
വിശദമാക്കുമോ;
(സി)
സാമൂഹ്യ
മാധ്യമങ്ങളില്‍ കൂടി
പേപ്പര്‍ സംഘടനകള്‍
പോലും ഹര്‍ത്താലിന്
ആഹ്വാനം ചെയ്യുന്ന
സ്ഥിതി വിശേഷം ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ഡി)
ഇക്കാര്യം
സംബന്ധിച്ച ഹൈക്കോടതി
വിധിയുടെ
അടിസ്ഥാനത്തില്‍
ഹര്‍ത്താലിന്
നിയന്ത്രണം
കൊണ്ടുവരുന്നതിന്
നിയമനിര്‍മ്മാണം
നടത്തുന്ന കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കമ്മ്യൂണിറ്റി
പോലീസ് റിസോഴ്സ്
സെന്ററുകള്‍
104.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കമ്മ്യൂണിറ്റി
പോലീസ് റിസോഴ്സ്
സെന്ററുകളുടെ
പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
പോലീസ്
സേനാംഗങ്ങളുടെ
കായികക്ഷമത
വിലയിരുത്തുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കാമോ?
മനുഷ്യക്കടത്ത്
തടയുന്നതിനുള്ള നടപടികള്‍
105.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മനുഷ്യക്കടത്ത്
തടയുന്നതിനുള്ള
നടപടികള്‍
കാര്യക്ഷമമായി
നടക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
മൂന്നു
വര്‍ഷത്തിനുള്ളില്‍ ഇത്
സംബന്ധിച്ച് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വ്യക്തമാക്കാമോ;
(സി)
കുറ്റക്കാര്‍ക്കെതിരെ
സ്വീകരിച്ച നടപടി
എന്തെന്ന്
വിശദമാക്കാമോ?
ഹര്‍ത്താലുകള്‍
സംഘടിപ്പിക്കുന്നതിനെതിരെ
കൈക്കൊണ്ട തീരുമാനങ്ങള്‍
106.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
,,
എം.ഉമ്മര്‍
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാന
സര്‍ക്കാരിനെതിരെയുള്ള
പ്രതിഷേധം എന്ന
നിലയില്‍ വിവിധ
രാഷ്ട്രീയ
പാര്‍ട്ടികളും
സംഘടനകളും ആഹ്വാനം
ചെയ്ത എത്ര
ഹര്‍ത്താലുകള്‍ സംസ്ഥാന
വ്യാപകമായി
നടന്നിട്ടുണ്ട്; ഓരോ
ഹര്‍ത്താലിലുമായി
എത്രപേര്‍ക്കെതിരെ
കേസുകള്‍
ചുമത്തിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
അടിയ്ക്കടിയുണ്ടാകുന്ന
ഹര്‍ത്താലുകളുമായി
ബന്ധപ്പെട്ട്
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
ഹര്‍ത്താലുകള്‍
സംഘടിപ്പിക്കുന്നതിനെതിരെ
എന്തെല്ലാം പുതിയ
തീരുമാനങ്ങള്‍
സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുണ്ട്;
ഇതുമായി ബന്ധപ്പെട്ട്
സംസ്ഥാന സര്‍ക്കാര്‍
വിവിധ രാഷ്ട്രീയ
കക്ഷികളുമായോ
സംഘടനകളുമായോ
ഏതെങ്കിലും തരത്തിലുള്ള
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ?
സെക്രട്ടേറിയറ്റിന്
മുന്നിലെ റോഡില്‍ പന്തലിട്ട്
മാര്‍ഗ്ഗതടസ്സം
107.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യാത്രക്കാര്‍ക്ക്
മാര്‍ഗ്ഗതടസ്സം
സൃഷ്ടിക്കുന്ന
തരത്തില്‍
പൊതുനിരത്തില്‍
പൊതുയോഗങ്ങളും മറ്റും
നടത്തരുതെന്ന ഹൈക്കോടതി
നിര്‍ദ്ദേശം
നിലവിലുണ്ടോ;
(ബി)
ഈ
നിര്‍ദ്ദേശത്തിന്
വിരുദ്ധമായി, 2019
ജനുവരി 8,9 തീയതികളില്‍
നടന്ന അഖിലേന്ത്യ
പണിമുടക്കിന്റെ ഭാഗമായി
പണിമുടക്കിയവര്ക്കായി
സമരസമിതി
സെക്രട്ടേറിയറ്റിന്
മുന്നിലെ റോഡില്‍
പന്തലിട്ട്
പൊതുജനങ്ങള്‍ക്ക്
മാര്‍ഗ്ഗതടസ്സം
സൃഷ്ടിച്ചിരുന്നുവോ;
(സി)
ഇത്തരത്തില്‍
റോഡില്‍
പന്തലിടുന്നതിന്
സമരസമിതിക്ക് ആരാണ്
അനുമതി നല്‍കിയത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഹൈക്കോടതി
വിധി
ലംഘിച്ചവര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചത്;
നടപടിയൊന്നും
സ്വീകരിച്ചില്ലായെങ്കില്‍
അതിനുള്ള കാരണമെന്താണ്
എന്നറിയിക്കാമോ?
ഹിന്ദുമക്കള്‍
കക്ഷിയിലെ വനിതകളെ അറസ്റ്റു
ചെയ്ത സാഹചര്യം
108.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എരുമേലി
വാവര് പള്ളിയില്‍
ദര്‍ശനത്തിനെത്തിയ
തമിഴ്നാട്
ഹിന്ദുമക്കള്‍
കക്ഷിയിലെ വനിതകളെ
പാലക്കാട് പോലീസ്
കസ്റ്റഡിയിലെടുത്തിരുന്നുവോ;
(ബി)
വാവരുപളളിയില്
ഏത് പ്രായത്തിലുള്ള
സ്ത്രീകള്‍ക്കും
പ്രദക്ഷിണം
നടത്തുന്നതിനും
ദര്‍ശനത്തിനും
സൗകര്യമുണ്ടായിരിക്കെ
വനിതകളെ അറസ്റ്റ്
ചെയ്തത സാഹചര്യം
വ്യക്തമാക്കുമോ?
ശബരിമല
യുവതീ പ്രവേശം
109.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
യുവതീ പ്രവേശത്തിന്റെ
അടിസ്ഥാനത്തില്‍ ശബരിമല
കര്‍മ്മസമിതി നടത്തിയ
ഹര്‍ത്താല്‍
സംസ്ഥാനത്ത് കലാപം
സൃഷ്ടിക്കുകയെന്ന
ഉദ്ദേശ്യത്തോടെയാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന് ആധാരമായ
വസ്തുതകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ഹര്‍ത്താല്‍ ദിവസം
ബി.ജെ.പി., സംഘപരിവാര്‍
പ്രവര്‍ത്തകരെ
നേരിടുന്നതിനായി
സി.പി.എം.
പ്രവര്‍ത്തകര്‍
തെരുവിലിറങ്ങി
സംസ്ഥാനത്ത് പലയിടത്തും
തെരുവ് യുദ്ധം
നടത്തിയത് കലാപ സാധ്യത
വര്‍ദ്ധിപ്പിക്കുകയും
സംസ്ഥാനത്തെ ക്രമസമാധാന
നില തകരാറിലാക്കുകയും
ചെയ്തിട്ടുണ്ടോ;
(സി)
സംസ്ഥാനത്തുണ്ടായ
സംഭവവികാസങ്ങളെക്കുറിച്ച്
ഗവര്‍ണര്‍ വിശദീകരണം
ആരാഞ്ഞിരുന്നോ;
എങ്കില്‍ എന്ത്
വിശദീകരണമാണ്
സര്‍ക്കാര്‍
നല്‍കിയതെന്ന്
വ്യക്തമാക്കാമോ?
ശബരിമല
യുവതീ പ്രവേശം
110.
ശ്രീ.അടൂര്‍
പ്രകാശ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.പി.സജീന്ദ്രന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടന കാലത്ത്
നിലക്കല്‍-പമ്പ
റൂട്ടില്‍ സ്വകാര്യ
വാഹനങ്ങള്‍
അനുവദിക്കരുതെന്ന
സര്‍ക്കാര്‍ നയം കേരള
ഹൈക്കോടതി
അംഗീകരിച്ചിരുന്നുവോ
എന്ന് വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
പ്രസ്തുത നയത്തിന്
വിരുദ്ധമായി മനിതി
പ്രവര്‍ത്തകരുടെ
സംഘത്തെ സ്വകാര്യ
വാഹനത്തില്‍
നിലക്കലില്‍ നിന്നും
പമ്പയില്‍
കൊണ്ടുവന്നിരുന്നുവോ;
എങ്കില്‍ അത് ആരുടെ
നിര്‍ദ്ദേശപ്രകാരമായിരുന്നു;
(സി)
ശബരിമലയില്‍
മണ്ഡല-മകര വിളക്ക്
കാലത്ത് യുവതികള്‍
ഒളിച്ചും,
പ്രായമായവരുടെ
വേഷത്തിലും ദര്‍ശനം
നടത്തിയിരുന്നുവോ;
എങ്കില്‍ അപ്രകാരം
പ്രവേശിക്കുന്നതിന്
ഒത്താശ നല്കിയത്ആരാണ്
എന്ന്
വെളിപ്പെടുത്താമോ;
(ഡി)
ശബരിമലയില്‍
യുവതികള്‍
പ്രവേശിപ്പിച്ചതിന്
പിന്നില്‍ രഹസ്യ അജണ്ട
ഉണ്ടോ എന്ന കേരള
ഹൈക്കോടതിയുടെ
പരാമര്‍ശത്തിന്റെ
അടിസ്ഥാനത്തില്‍
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ഇ)
വിശ്വാസികളായ
തീര്‍ത്ഥാടകര്‍ക്കുള്ള
സ്ഥലമായ ശബരിമല
ആക്ടിവിസ്റ്റുകള്‍ക്കും
അവിശ്വാസികള്‍ക്കും
കയറി പ്രകടനം
നടത്തുവാനുള്ള സ്ഥലമായി
മാറി എന്ന ആക്ഷേപം
ഉണ്ടാകാനിടയായത് ഏത്
സാഹചര്യത്തിലാണെന്ന്
വിശദമാക്കുമോ?
ശബരിമല
യുവതി പ്രവേശത്തെ
തുടർന്നുള്ള അക്രമങ്ങൾ
111.
ശ്രീ.ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
വിധി വന്നതിനുശേഷം ചില
സംഘടനകളുടെ
ഭാഗത്തുനിന്ന് കേരള
സമൂഹത്തിന്റെ സ്വെെര
ജീവിതത്തിനും
മതേതരത്വത്തിനും ഭീഷണി
ഉയര്‍ത്തുന്ന
തരത്തിലുളള
പ്രവര്‍ത്തനങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
കേരളീയ
സമൂഹത്തില്‍ ജാതി-മത
സ്പര്‍ദ്ധ
വളര്‍ത്തുന്നതിന് ചില
ശക്തികള്‍ നടത്തുന്ന
ആസൂത്രിത ശ്രമങ്ങളെ
ഏതൊക്കെ തരത്തില്‍
പ്രതിരോധിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ശബരിമല
യുവതി പ്രവേശത്തെ
തുടര്‍ന്ന് സംസ്ഥാനത്ത്
വ്യാപക അക്രമം
അഴിച്ചുവിട്ട്
ജനങ്ങളില്‍ ഭീതി
പടര്‍ത്തുന്ന
സംഘടനകളെയും
വ്യക്തികളെയും
നിയന്ത്രിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ;
(ഡി)
പൊതുമുതല്‍
നശിപ്പിക്കുന്നവരുടെ
പേരില്‍ ഏതൊക്കെ
തരത്തിലുളള ശിക്ഷാ
നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
ശബരിമല
യുവതീ പ്രവേശനത്തെ
തുടര്‍ന്നുള്ള
അക്രമസംഭവങ്ങള്‍
112.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിലെ
യുവതീ പ്രവേശനത്തെ
തുടര്‍ന്ന് ഉണ്ടായ
അക്രമ സംഭവങ്ങളില്‍
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ഈ
കേസുകളില്‍പ്പെട്ട എത്ര
പ്രതികളെ
തിരിച്ചറിഞ്ഞിട്ടുണ്ട്;
തിരിച്ചറിയപ്പെട്ട
പ്രതികള്‍ ഏതെല്ലാം
സംഘടനകളില്‍
പ്രവര്‍ത്തിക്കുന്നവരാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്കഴിഞ്ഞ
മണ്ഡലകാലത്തെ വിവിധ
വിശേഷദിവസങ്ങളില്‍
ശബരിമലയിലും വിവിധ
പ്രദേശങ്ങളിലുമായി
നടന്ന അക്രമ
സംഭവങ്ങളില്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ടു; ഈ
കേസുകളില്‍പ്പെട്ട എത്ര
പ്രതികളെ
തിരിച്ചറിഞ്ഞിട്ടുണ്ട്;
ഇവർ ഏതെല്ലാം
സംഘടനകളില്‍
പ്രവര്‍ത്തിക്കുന്നവരാണെന്ന്
അറിയിക്കുമോ?
ശബരിമല
സ്ത്രീ പ്രവേശനവുമായി
ബന്ധപ്പെട്ട കേസുകള്‍
113.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
സ്ത്രീ പ്രവേശനവുമായി
ബന്ധപ്പെട്ട്
സംഘപരിവാര്‍ സംഘടനകള്‍
നടത്തിയ അക്രമണങ്ങളില്‍
എത്ര കേസുകളാണ്
രജിസ്റ്റര്‍
ചെയ്തിട്ടുളളതെന്ന്
വിശദമാക്കുമോ;
(ബി)
എത്ര
പേര്‍ക്കെതിരെ കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
ഇവര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വിശദമാക്കുമോ?
ശബരിമല
സ്ത്രീ പ്രവേശനവുമായി
ബന്ധപ്പെട്ട സോഷ്യല്‍
മീഡിയയിലെ വ്യാജ
സന്ദേശങ്ങള്‍
114.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
സ്ത്രീ പ്രവേശനം
അനുവദിച്ച സുപ്രീംകോടതി
വിധി വന്നശേഷം വര്‍ഗീയ
വികാരം
ആളിക്കത്തിക്കുന്നതിനും
അതില്‍ നിന്ന്
രാഷ്ട്രീയ നേട്ടം
കൊയ്യുന്നതിനുമായി
സോഷ്യല്‍ മീഡിയയില്‍
വ്യാജ സന്ദേശങ്ങള്‍
പ്രചരിപ്പിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
വര്‍ഗീയ കലാപം
സൃഷ്ടിക്കുന്നതിനുള്ള
ശ്രമങ്ങള്‍ തടയുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ശബരിമല
സ്ത്രീ പ്രവേശനവുമായി
ബന്ധപ്പെട്ട് നടത്തിയ
അക്രമങ്ങള്‍
115.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
സ്ത്രീ പ്രവേശനവുമായി
ബന്ധപ്പെട്ട്
സംഘപരിവാര്‍ ശക്തികള്‍
കേരളത്തില്‍ നടത്തിയ
അക്രമങ്ങളില്‍ ഉണ്ടായ
നാശനഷ്ടങ്ങള്‍
കണക്കാക്കിയിട്ടുണ്ടോ;
(ബി)
ഇത്തരം
അക്രമ സംഭവങ്ങളില്‍
സംസ്ഥാനത്താകെ എത്ര
കേസുകളാണ് ഇതു വരെ
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
ശബരിമല
സ്ത്രീ പ്രവേശനവുമായി
ബന്ധപ്പെട്ട്
സംഘപരിവാര്‍ ശക്തികള്‍
ബോധപൂര്‍വ്വമായി
ഉണ്ടാക്കുന്ന
ആക്രമപ്രവര്ത്തനങ്ങള്
തടയുന്നതിനായി
സര്‍ക്കാര്‍
സ്വീകരിച്ചുകൊണ്ടിരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
ശബരിമല
സന്നിധാനത്ത് പ്രവേശിച്ച
യുവതികള്‍
116.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനുവരി
രണ്ടിന് ബിന്ദു,
കനകദുര്‍ഗ്ഗ എന്നീ
രണ്ട് യുവതികള്‍ ശബരിമല
സന്നിധാനത്ത്
പ്രവേശിച്ചിരുന്നുവോ;
(ബി)
ജീവനക്കാര്‍ക്ക്
അനുവദിച്ചിട്ടുളള
പ്രത്യേക
വഴിയിലൂടെയാണോ അവര്‍
തിരുമുറ്റത്ത്
പ്രവേശിച്ചത് എന്ന്
വെളിപ്പെടുത്താമോ;
(സി)
ആരുടെ
ഒത്താശയോടെയാണ് അവരെ
ജീവനക്കാര്‍ക്കുളള
പ്രത്യേക വഴിയിലൂടെ
കടത്തിവിട്ടത്
എന്നറിയിക്കാമോ;
(ഡി)
ശബരിമല
ദര്‍ശനത്തിന് എത്തുന്ന
യുവതികള്‍ക്ക് ഇപ്രകാരം
പ്രത്യേക പരിഗണന
നല്‍കണമെന്ന് കോടതി
നിര്‍ദ്ദേശിച്ചിരുന്നോ;ഇല്ലെങ്കില്‍
ഇപ്രകാരം പ്രത്യേക
പരിഗണന നല്‍കിയത് എന്ത്
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ?
ശബരിമല
യുവതീപ്രവേശവുമായി
ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍
117.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
ആചാരലംഘനവുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്തുണ്ടായ
സംഘര്‍ഷത്തിന് കാരണം
വിശ്വാസികളെ
വിശ്വാസത്തിലെടുക്കാതെ
ആക്ടിവിസ്റ്റുകള്ക്കുവേണ്ടി
സര്‍ക്കാര്‍
നിലനിന്നതുകൊണ്ടാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പന്തളത്ത്
സി.പി.എം.
പ്രവര്‍ത്തകര്‍
കല്ലെറിഞ്ഞ്
കൊലപ്പെടുത്തിയ
ചന്ദ്രന്
ഉണ്ണിത്താന്റെ
പോസ്റ്റുമോര്‍ട്ടം
റിപ്പോര്‍ട്ട്
വരുന്നതിന് മുമ്പ്
അദ്ദേഹത്തിന്റെ
മരണകാരണം ഹൃദയസ്തംഭനം
മൂലമാണെന്ന്
മുഖ്യമന്ത്രി
പ്രസ്താവിച്ചത് എന്ത്
അടിസ്ഥാനത്തിലാണെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
ആക്രമണത്തില്‍
സി.പി.എം.,
ഡി.വൈ.എഫ്.ഐ.
പ്രവര്‍ത്തകര്‍ക്കെതിരെ
കേസെടുത്ത പോലീസ്
ഉദ്യോഗസ്ഥരുടെ നടപടിയെ
സി.പി.എം. സംസ്ഥാന
സെക്രട്ടറി
വിമര്‍ശിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇത് നിയമവ്യവസ്ഥയോടുള്ള
വെല്ലുവിളിയായി
കരുതുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ശബരിമല
വിഷയത്തിന്മേലുള്ള
ഹര്‍ത്താലിലെ അക്രമങ്ങള്‍
118.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
യുവതീ പ്രവേശത്തില്‍
പ്രതിഷേധിച്ച് ചില
സംഘടനകള്‍ നടത്തിയ
ഹര്‍ത്താലിന്റെ ഭാഗമായി
സംസ്ഥാനത്ത് വ്യാപക
അക്രമം
അരങ്ങേറിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
പല ഭാഗങ്ങളിലും
അക്രമികള്‍
തെരുവുയുദ്ധത്തിന്
സമാനമായ സാഹചര്യം
സൃഷ്ടിച്ചതിലൂടെ
ജനങ്ങളുടെ ജീവനും
സ്വത്തിനും
ഭീഷണിയുയര്‍ത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
അക്രമങ്ങളില്‍
പങ്കെടുത്തവര്‍ക്കെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഹര്‍ത്താലില്‍
അക്രമം
കാണിക്കുന്നവരുടെയും
പൊതുമുതല്‍
നശിപ്പിക്കുന്നവരുടെയും
സ്വത്ത്
കണ്ടുകെട്ടുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ശബരിമലയിലെ
പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള
മെസ്
119.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
മണ്ഡല മകര
വിളക്കിനോടനുബന്ധിച്ച്
പമ്പ , സന്നിധാനം
എന്നിവിടങ്ങളിലെ
ഡ്യൂട്ടിക്കായി
നിയോഗിച്ചിട്ടുള്ള
പോലീസ്
ഉദ്യോഗസ്ഥര്‍ക്കുള്ള
മെസ് നടത്തിപ്പിനായി ഈ
സീസണില്‍ എത്ര രൂപയാണ്
സര്‍ക്കാര്‍ ഫണ്ടായി
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ ;
(ബി)
ഇക്കാര്യത്തിനായി
മുന്‍കാലങ്ങളില്‍
സര്‍ക്കാര്‍ അനുവദിച്ച
ഫണ്ട് വിനിയോഗത്തെ
സംബന്ധിച്ച്
അക്കൗണ്ടന്റ് ജനറല്‍
ഓഡിറ്റ്
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച രേഖകള്‍
ലഭ്യമാക്കാമോ?
ശബരിമലയിലെ
പോലീസ് സംരക്ഷണം
120.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
മണ്ഡലവിളക്ക്
കാലത്തുണ്ടായ
പ്രശ്നങ്ങള്‍
സംബന്ധിച്ച് ഹൈക്കോടതി
നിയമിച്ച നിരീക്ഷണ
സമിതി ഹൈക്കോടതിക്ക്
നല്കിയ
റിപ്പോര്‍ട്ടിനെതിരെ
സർക്കാർ എതിര്
വാദങ്ങള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
യുവതികള്‍ക്ക്
പോലീസ് സംരക്ഷണം
നല്‍കണമെന്ന് കോടതി
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ മനിതി
സംഘത്തില്‍പെട്ട
യുവതികളെ സംസ്ഥാനത്ത്
പോലീസ് സംരക്ഷണയില്‍
എത്തിക്കുകയും പിന്നീട്
പോലീസ് സംരക്ഷണയില്‍
ശബരിമലയിലേക്ക്
കൊണ്ടുപോകുകയും ചെയ്തത്
ഏത് സാഹചര്യത്തിലാണ്
എന്ന് വ്യക്തമാക്കാമോ;
(സി)
മനിതി
സംഘത്തിനെതിരെ ഭക്തര്‍
പ്രതികരിച്ചപ്പോള്‍
അവര്‍ക്ക് സംരക്ഷണം
നല്‍കുന്നതിന് പകരം
പോലീസുകാരും അവരോടൊപ്പം
തിരിഞ്ഞ് ഓടേണ്ട
സാഹചര്യം
ഉണ്ടായിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
ഹര്‍ത്താല്‍
നാശനഷ്ടം
121.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2019 ജനുവരി 3-ന് ബി.
ജെ.പി, ആര്.എസ്.എസ്,
ഹിന്ദു മുന്നണി ആഹ്വാന
പ്രകാരം നടന്ന
ഹര്‍ത്താല്‍
ആക്രമണവുമായി
ബന്ധപ്പെട്ട് എത്ര കോടി
രൂപയുടെ നാശനഷ്ടം
സംഭവിച്ചു;
(ബി)
പ്രസ്തുത
നാശനഷ്ടം കലാപകാരികളായ
ഹര്‍ത്താല്‍
അനുകൂലികളില്‍ നിന്നും
ഈടാക്കുവാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവരുന്നു;
ആയത് പ്രകാരം എത്ര കോടി
രൂപയുടെ നാശനഷ്ടങ്ങള്‍
ഇവരില്‍ നിന്നും
ഈടാക്കി;വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട പൊതുമുതല്‍
നശീകരണ നിയമ പ്രകാരം
അറസ്റ്റിലായവര്‍
എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രകോപനപരമായ
പരാമര്‍ശങ്ങളിലൂടെ
കലാപാഹ്വാനത്തിന്
പ്രേരണ നല്കിയ എത്ര
ബി.ജെ.പി,
ആര്.എസ്.എസ്, ഹിന്ദു
മുന്നണി നേതാക്കളെ
അറസ്റ്റുചെയ്ത്
ജയിലിലടച്ചു; അവര്‍
ആരെല്ലാം;
(ഇ)
പ്രസ്തുത
ഹര്‍ത്താലുമായി
ബന്ധപ്പെട്ടുണ്ടായ
ആക്രമണങ്ങള്‍
തടയുന്നതിന് വീഴ്ച
വരുത്തിയ പോലീസ്
ഉദ്യോഗസ്ഥര്‍ ആരെല്ലാം;
അവർക്കെതിരെ എന്ത്
നടപടികള്‍ സ്വീകരിച്ചു?
ഹര്‍ത്താല്‍
അക്രമങ്ങള്‍
122.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
ജനുവരി 3ന് നടന്ന
ബി.ജെ.പി-ആര്.എസ്.എസ്-ഹിന്ദുമുന്നണി
ഹര്‍ത്താലുമായി
ബന്ധപ്പെട്ട് നടന്ന
അക്രമങ്ങളില്‍
സംസ്ഥാനത്താകമാനം എത്ര
വീടുകള്‍, പാര്‍ട്ടി
ഓഫീസുകള്‍, സര്‍ക്കാര്‍
സ്ഥാപനങ്ങള്‍,റോഡുകളിലെ
സുരക്ഷ ക്രമീകരണ
ഉപകരണങ്ങള്‍,
സ്വകാര്യ/സര്‍ക്കാര്‍
വാഹനങ്ങള്‍ തുടങ്ങിയവ
തകര്‍ക്കപ്പെട്ടു;
അതുമൂലമുണ്ടായ നാശനഷ്ടം
എത്ര; വിശദാംശം ഇനം
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് എത്ര
പേര്‍ക്കെതിരെ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തു; എത്രപേരെ
നാളിതുവരെ
കസ്റ്റഡിയിലെടുത്തു;
ജില്ല തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ആക്രമണത്തിന് പ്രേരണ
നല്കിയ എത്ര സംസ്ഥാന
ജില്ലാതല ബി.ജെ.പി,
ആര്.എസ്.എസ്,
ഹിന്ദുമുന്നണി
നേതാക്കള്‍ക്കെതിരെ
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തു; എത്രപേരെ
അറസ്റ്റുചെയ്തു;വിശദാംശം
ലഭ്യമാക്കുമോ?
ഹര്‍ത്താലിലെ
അക്രമപ്രവര്‍ത്തനങ്ങളും
സുരക്ഷാ വീഴ്ചയും
123.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
സണ്ണി ജോസഫ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിലെ
യുവതി
പ്രവേശനത്തെത്തുടര്‍ന്ന്
നടന്ന ഹര്‍ത്താലില്‍
അക്രമം ഉണ്ടാകുമെന്ന്
ഇന്റലിജന്‍സ്
റിപ്പോര്‍ട്ട്
ലഭിച്ചിരുന്നുവോ;
(ബി)
എങ്കില്‍
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ആവശ്യമായ സുരക്ഷ
ഒരുക്കുന്നതില്‍ ജില്ലാ
പോലീസ് മേധാവികള്‍
പരാജയപ്പെട്ടതായി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പോലീസ്
മേധാവി
ഇക്കാര്യത്തിലുള്ള
അതൃപ്തി
രേഖപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
തിരുവനന്തപുരം,
കോഴിക്കോട് സിറ്റി
പോലീസ്
കമ്മീഷണര്‍മാരുടെ
ഭാഗത്ത് നിന്നും
എന്തൊക്കെ വീഴ്ച
ഉണ്ടായതായിട്ടാണ്
കണ്ടെത്തിയിട്ടുള്ളത്;
(ഇ)
ഇതിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത ഉദ്യോഗസ്ഥരെ
സ്ഥലം
മാറ്റിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വേണുഗോപാലന്‍
നായരുടെ ആത്മഹത്യ
124.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
പ്രശ്നത്തില്‍
സെക്രട്ടേറിയറ്റിന്
മുന്നില്‍ ബി.ജെ.പി.
നടത്തിയ നിരാഹാര സമര
പന്തലിന് മുന്നില്‍
പെട്രോള്‍ ഒഴിച്ച്
വേണുഗോപാലന്‍ നായര്‍
എന്നയാള്‍ ആത്മഹത്യ
ചെയ്ത
സംഭവത്തെക്കുറിച്ച്
അന്വേഷണം നടത്തിയോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ശബരിമലയില്‍
ഭക്തര്‍ക്കുണ്ടായ
അസൗകര്യങ്ങളില്‍
പ്രതിഷേധിച്ചാണ്
വേണുഗോപാലന്‍ നായര്‍
ആത്മഹത്യ ചെയ്തതെന്ന
ആക്ഷേപം
വസ്തുതാപരമാണോ;
(സി)
അദ്ദേഹത്തിന്റെ
മരണമൊഴിയില്‍
ഇക്കാര്യം
സാധൂകരിക്കുന്ന
എന്തെങ്കിലും
വെളിപ്പെടുത്തലുണ്ടായിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഇല്ലെങ്കില്‍
വസ്തുതാവിരുദ്ധമായ
കാര്യങ്ങള്‍
പ്രചരിപ്പിച്ച്
സംസ്ഥാനത്ത്
കലാപാന്തരീക്ഷം
ഉണ്ടാക്കുന്നതിന്
ശ്രമിച്ച ബി.ജെ.പി.
നേതാക്കള്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്
എന്നറിയിക്കാമോ?
ഹര്‍ത്താലില്‍
സംസ്ഥാനത്തിനുണ്ടായ നഷ്ടം
125.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
കര്‍മസമിതി 2019 ജനുവരി
3ന് നടത്തിയ സംസ്ഥാനതല
ഹര്‍ത്താലില്‍
സംസ്ഥാനത്തിനുണ്ടായ
നഷ്ടം
കണക്കാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
മേഖലകളിലാണ് നഷ്ടം
ഉണ്ടായതെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഹര്‍ത്താലിനോടനുബന്ധിച്ചുണ്ടായ
അക്രമങ്ങളില്‍ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
എത്ര പ്രതികളാണ്
ഉളളതെന്നും ഇതിനകം
എത്രപേരെ അറസ്റ്റ്
ചെയ്തുവെന്നും
ചാര്‍ത്തപ്പെട്ട
വകുപ്പുകള്‍
ഏതൊക്കെയാണെന്നും
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
നശിപ്പിക്കപ്പെട്ട
മുതലുകളുടെ നഷ്ടം
അക്രമികളില്‍ നിന്നും
സംഘടനകളില്‍ നിന്നും
ഇൗടാക്കാന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്തരത്തില്‍
ഇൗടാക്കിയ തുക
എത്രയാണെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ?
സ്ത്രീകള്‍ക്ക്
ശബരിമല ദര്‍ശനത്തിനു്
അനുമതി
126.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
പ്രായത്തിലുമുള്ള
സ്ത്രീകള്‍ക്കും ശബരിമല
ദര്‍ശനത്തിനു് അനുമതി
നല്‍കിക്കൊണ്ടുള്ള
സുപ്രീംകോടതി വിധി
നിലനില്ക്കുമ്പോള്,
നിലയ്ക്കലില്‍ എത്തുന്ന
സ്ത്രീകളുടെ
പ്രായപരിശോധന പോലീസ്
നടത്തിയത് ഏത്
സാഹചര്യത്തിലാണ്
എന്നറിയിക്കാമോ;
(ബി)
അന്‍പത്
വയസ്സിന് താഴെ
പ്രായമുള്ള യുവതികളെ
പോലീസ് ഉപദേശിച്ച്
മടക്കി അയച്ചതായ
സംഭവങ്ങള്‍
ഉണ്ടായിട്ടുണ്ടോ;
(സി)
പ്രായം
തെളിയിക്കുന്നതിനുള്ള
രേഖകള്‍
കൈവശമില്ലാത്തതിന്റെ
പേരില്‍ അന്‍പത്
വയസ്സിന് മുകളിലുള്ള
സ്ത്രീകളെപോലും ശബരിമല
ദര്‍ശനത്തിന്
അനുവദിക്കാതെ മടക്കി
അയച്ചിട്ടുണ്ടോ;
എങ്കില്‍ ഇത് ഏത്
സാഹചര്യത്തിലാണെന്ന്
വിശദമാക്കുമോ?
ഹര്‍ത്താലിനോടനുബന്ധിച്ച
ആക്രമണത്തിനിരയായ
മാധ്യമപ്രവര്‍ത്തകര്‍
127.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
ജനുവരി 3 ന് നടത്തിയ
ഹര്‍ത്താലിനോടനുബന്ധിച്ച്
ആക്രമണത്തിനിരയായ
മാധ്യമപ്രവര്‍ത്തകരുടെ
എണ്ണം എത്ര എന്നും
അവര്‍ ആരെല്ലാമെന്നും
ഇവര്‍ പ്രതിനിധാനം
ചെയ്ത മാധ്യമങ്ങള്‍
ഏതെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് ചികിത്സ
തേടിയ
മാധ്യമപ്രവര്‍ത്തകര്‍
എത്ര എന്നും ഇവര്‍ക്ക്
ചികിത്സയ്ക്കായി
നല്കിയ സഹായം
എന്തെല്ലാം എന്നും
വ്യക്തമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
മാധ്യമമേഖലയിലെ
ജീവനക്കാരുടെ
വാഹനങ്ങള്‍ ക്യാമറ
ഉള്‍പ്പെടെ
തകര്‍ക്കപ്പെട്ടതുമായി
ബന്ധപ്പെട്ട് ഉണ്ടായ
നാശനഷ്ടം എത്ര
എന്നറിയിക്കാമോ;
(ഡി)
പ്രസ്തുത
ആക്രമണവുമായി
ബന്ധപ്പെട്ട് എത്ര
പേരുടെ പേരില്‍ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തു എന്നും എത്ര
പേരെ പിടികൂടി
എന്നുമുളള വിശദവിവരം
നല്‍കുമോ?
ഹര്‍ത്താലിനോടനുബന്ധിച്ചുള്ള
കേസുകള്‍
128.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
ജനുവരി 3നു് നടന്ന
ഹര്‍ത്താലിനോടനുബന്ധിച്ച്
പത്തനംതിട്ട ജില്ലയില്‍
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തുവെന്നും ഓരോ
കേസിലും
പ്രതിചേര്‍ക്കപ്പെട്ടവരുടെ
എണ്ണവും ആയതിന്റെ
പോലീസ് സ്റ്റേഷന്
തിരിച്ചുള്ള കണക്കും
ലഭ്യമാക്കാമോ;
(ബി)
ഹര്‍ത്താലിന്
മുന്നോടിയായി എത്ര
പേരെയാണ് കരുതല്‍
തടങ്കലില്‍
വച്ചത്;ഇവര്‍ക്കെതിരെ
മറ്റേതെങ്കിലും
കേസുകള്‍ പിന്നീട്
എടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഹര്‍ത്താല്‍
ആക്രമണ കേസുകളായി
രജിസ്റ്റര്‍
ചെയ്തിട്ടുള്ളവയില്‍
പി.ഡി.പി.പി. കേസുകള്‍
എത്ര; സ്റ്റേഷന്
തിരിച്ചുള്ള പട്ടിക
ലഭ്യമാക്കാമോ;
(ഡി)
ഈ
കേസുകളുമായി
ബന്ധപ്പെട്ട് എത്രപേരെ
അറസ്റ്റ് ചെയ്തുവെന്ന്
സ്റ്റേഷന് തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ;ഇനി
എത്രപേരെ അറസ്റ്റ്
ചെയ്യാനുണ്ട്; ഏതെല്ലാം
സ്റ്റേഷൻ
പരിധിക്കുള്ളിൽ
എന്നറിയിക്കാമോ;
(ഇ)
പ്രസ്തുത
ഹര്‍ത്താലിനോടനുബന്ധിച്ച്
പൊതു-സ്വകാര്യ
മേഖലയ്ക്ക്
ഉണ്ടായിട്ടുള്ള നാശ
നഷ്ടങ്ങളുടെ കണക്ക്
ജില്ല തിരിച്ച്
ലഭ്യമാക്കാമോ;നഷ്ടം
ഈടാക്കാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ശിക്ഷാ
നടപടി നേരിടുന്ന
പോലീസുദ്യോഗസ്ഥരുടെ
സ്ഥാനക്കയറ്റം
129.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സസ്പെന്ഷന്
ഉള്‍പ്പെടെയുള്ള
ശിക്ഷാനടപടികള്‍
നേരിടുന്ന
പോലീസുദ്യോഗസ്ഥര്‍ക്ക്
സ്ഥാനക്കയറ്റത്തെ
ബാധിക്കാതെ സംരക്ഷണം
നല്കുന്ന കേരളാ
പോലീസ് നിയമത്തിലെ
101(6)-ാം വകുപ്പ്
റദ്ദാക്കുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇത്തരമൊരു തീരുമാനം
എടുക്കുവാനുണ്ടായ
സാഹചര്യമെന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
ശിക്ഷാ
നടപടി നേരിട്ട
പോലീസുദ്യോഗസ്ഥരുടെ
സ്ഥാനക്കയറ്റം
സംബന്ധിച്ച തീരുമാനം
എടുക്കുന്നതിന് വകുപ്പ്
തല പ്രമോഷന് സമിതി
ഉണ്ടാക്കുവാന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
സമിതിയിലെ അംഗങ്ങള്‍
ആരെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ബോംബ്
സ്ക്വാഡ്
130.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
പോലീസ് ജില്ലകളിലും
സ്വന്തമായി ബോംബ്
സ്ക്വാഡ് ഉണ്ടോ;
(ബി)
ബോംബ്
സ്ക്വാഡിനാവശ്യമായ
ക്രമീകരണങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
കൊല്ലം
റൂറല്‍ ജില്ലയില്‍
ബോംബ് സ്ക്വാഡ്
രൂപീകരിച്ചിട്ടുണ്ടോ;ഇല്ലാത്തപക്ഷം
ആയത് രൂപീകരിച്ച്
പ്രവര്‍ത്തിപ്പിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പോലീസുകാര്‍ക്കെതിരെയുള്ള
ശിക്ഷാ നടപടിച്ചട്ടങ്ങളിലെ
ഭേദഗതി
131.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വീസ്
കാലയളവില്‍ ഗൂരുതരമായ
കുറ്റകൃത്യങ്ങള്‍ ചെയ്ത
പോലീസുകാര്‍ക്കെതിരെ
ശിക്ഷാ നടപടികള്‍
സ്വീകരിക്കുന്നതിനും
ശിക്ഷാ നടപടികള്‍
പുന:പരിശോധിക്കുന്നതിനും
കേരള പോലീസ്
ഡിപ്പാര്‍ട്ട്മെന്റല്‍
എന്‍ക്വയറീസ്,
പണിഷ്മെന്റ് &
അപ്പീല്‍ ചട്ടങ്ങള്‍
പ്രകാരം നടപടി
സ്വീകരിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഇതു സംബന്ധിച്ച
ചട്ടങ്ങളില്‍ ഭേദഗതി
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പോലീസ്
വകുപ്പിലെ ഒഴിവുകൾ
132.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പില്‍ സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ മുതല്‍
സൂപ്രണ്ട് ഓഫ് പോലീസ്
(നോൺ ഐ.പി.എസ്.) വരെ
എത്ര ഒഴിവുകൾ നിലവില്‍
ഉണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
തസ്തികകളുമായി
ബന്ധപ്പെട്ട് ഡി. പി.
സി കൂടിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഒഴിവുകൾ
അടിയന്തരമായി
റിപ്പോര്‍ട്ട്
ചെയ്യുവാനുള്ള
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
പോലീസ്
വകുപ്പിലെ പുതിയ തസ്തികകള്‍
133.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പോലീസ് വകുപ്പില്‍
മിനിസ്റ്റീരിയല്‍
ജീവനക്കാര്‍ അടക്കം
എത്ര തസ്തികകള്‍
പുതുതായി
സൃഷ്ടിച്ചിട്ടുണ്ട്;
ഇനം,വര്‍ഷം എന്നിവ
തിരിച്ച് വിശദമാക്കാമോ?
(ബി)
പോലീസ്
വകുപ്പില്‍ പുതിയ
തസ്തികകള്‍
സൃഷ്ടിക്കുന്നതിനുള്ള
ഏതെങ്കിലും നിർദ്ദേശം
വന്നിട്ടുണ്ടോ;
വിശദമാക്കാമോ?
മുഖ്യന്ത്രിയുടെ
പെെലറ്റ് വാഹനം ഇടിച്ച
സംഭവം
134.
ശ്രീ.കെ.മുരളീധരന്
,,
വി.എസ്.ശിവകുമാര്‍
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
ജനുവരി 3-ാം തീയതി
മുഖ്യന്ത്രിയുടെ
പെെലറ്റ് വാഹനം യൂത്ത്
കാേണ്ഗ്രസ്സ്
പ്രവര്‍ത്തകരെ ഇടിച്ച്
പരിക്കേല്പിച്ചിട്ടുണ്ടാേ;
എങ്കില്‍ എത്ര
പേര്‍ക്ക്
പരിക്കേറ്റുവെന്ന്
അറിയിക്കുമോ;
(ബി)
പരിക്ക്
പറ്റിയ പ്രസ്തുത
പ്രവര്‍ത്തകരെ
മെഡിക്കല്‍ കാേളേജിലെ
സെല്‍ വാര്‍ഡില്‍
പ്രവേശിപ്പിച്ചിരുന്നാേ;
ഗുരുതരമായി പരിക്കേറ്റ്
പരസഹായം കൂടാതെ
നടക്കുവാന്‍ പാേലും
കഴിയാത്ത പ്രവര്‍ത്തകരെ
സെല്‍ വാര്‍ഡിലേക്ക്
മാറ്റിയത് ആരുടെ
നിര്‍ദ്ദേശപ്രകാരമാണെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പ്രവര്‍ത്തകര്‍ക്കെതിരെ
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ ഏതാെക്കെ
വകുപ്പുകള്‍
പ്രകാരമാണെന്ന്
അറിയിക്കുമോ;
(ഡി)
പെെലറ്റ്
വാഹനം വെട്ടിത്തിരിച്ച്
പ്രവര്‍ത്തകരെ
മനഃപൂര്‍വ്വം ഇടിച്ച്
പരിക്കേല്പിച്ച പാെലീസ്
ഡ്രെെവര്‍ക്കെതിരെ
നടപടി സ്വീകരിക്കണമെന്ന
പരാതി
ലഭിച്ചിട്ടുണ്ടാേ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
കെെക്കൊണ്ടതെന്ന്
അറിയിക്കുമോ?
എസ്.ബി.എെ
ട്രഷറി ബ്രാഞ്ചിലെ അക്രമം
135.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തു
നടന്ന ദ്വിദിന പാെതു
പണിമുടക്കിന്റെ രണ്ടാം
ദിനത്തില്‍
സെക്രട്ടേറിയറ്റിനു
സമീപമുള്ള എസ്.ബി.എെ
ട്രഷറി ബ്രാഞ്ചിലെ
മാനേജരുടെ ക്യാബിന്
തല്ലിത്തകര്‍ത്ത്
കമ്പ്യൂട്ടറിനും മറ്റും
നാശനഷ്ടം വരുത്തിയ
സംഭവത്തില്‍ ഇതിനാേടകം
എന്തു നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
ഇത്തരത്തില്‍
പാെതുമുതല്
നശിപ്പിച്ചവര്‍
ആരെല്ലാമാണെന്ന്
കണ്ടെത്തിയിട്ടുണ്ടാേ
എന്നും അവര്‍ ഏതു
സംഘടനയില്‍പെട്ടവരാണെന്നും
വെളിപ്പെടുത്തുമോ;
(സി)
എന്തു
തുകയുടെ നാശനഷ്ടമാണ്
വരുത്തിയതെന്ന്
കണക്കാക്കിയിട്ടുണ്ടാേ;
(ഡി)
ഇവര്‍ക്കെതിരെ
എന്തെല്ലാം വകുപ്പുകള്‍
പ്രകാരമാണ് കേസ്സ്
എടുത്തിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഇ)
ഇവര്‍
സര്‍ക്കാര്‍
ജീവനക്കാര്‍ ആണെങ്കില്‍
അവര്‍ക്കെതിരെ
വകുപ്പുതല നടപടി
സ്വീകരിച്ചിട്ടുണ്ടാേ
എന്ന് വ്യക്തമാക്കുമാേ?
റ്റി.പി.
ചന്ദ്രശേഖരന് വധക്കേസ്
പ്രതികളുടെ പരോൾ
136.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റ്റി.പി.
ചന്ദ്രശേഖരന്
വധക്കേസിലെ എത്ര
പ്രതികള്‍ ഇപ്പാേള്‍
ജയിലില്‍ തടവ് ശിക്ഷ
അനുഭവിക്കുന്നുണ്ടെന്നും
അവര്‍ ഓരാേരുത്തരും
ഏതാെക്കെ ജയിലുകളിലാണ്
കഴിയുന്നതെന്നും
വ്യക്തമാക്കുമാേ;
(ബി)
റ്റി.പി.
ചന്ദ്രശേഖരന്
വധക്കേസിലെ
പ്രതികള്‍ക്ക്
ഓരാേരുത്തര്ക്കും 2016
മേയ് മാസം മുതല്‍
ഇതുവരെ എത്ര ദിവസം
പരാേളും
അടിയന്തരാവധിയും
അനുവദിച്ചുവെന്ന് പേരും
അനുവദിച്ച തീയതിയും
അടക്കം പട്ടിക
ലഭ്യമാക്കുമാേ; ഇതില്‍
ചികിത്സയ്ക്കായി
ആശുപത്രികളില്‍ കഴിഞ്ഞ
ദിവസങ്ങളേതെല്ലാമെന്ന്
വിശദമാക്കുമാേ;
(സി)
റ്റി.പി.
ചന്ദ്രശേഖരന്
വധക്കേസിലെ
പ്രതികള്‍ക്ക് പരാേളും
അടിയന്തരാവധിയും
അനുവദിച്ചത് ജയില്‍
ചട്ടങ്ങള്‍ക്ക്
അനുസൃതമായിട്ടാണാേ
എന്ന് വ്യക്തമാക്കാമോ;
(ഡി)
കഴിഞ്ഞ
അഞ്ചുവര്‍ഷത്തിനിടെ
ജയില്‍ വകുപ്പിന്
കീഴില്‍ ഏറ്റവും
കൂടുതല്‍ പരാേളും
അടിയന്തരാവധിയും ലഭിച്ച
ആദ്യത്തെ മൂന്ന്
തടവുകാരുടെ പേരുവിവരം
ലഭ്യമാക്കുമാേ?
എന്‍.എസ്.എസ്,എസ്.എന്‍.ഡി.പി.
മന്ദിരങ്ങള്ക്കുനേരെയുള്ള
ആക്രമണം
137.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍.എസ്.എസ്,
എസ്.എന്‍.ഡി.പി.
മന്ദിരങ്ങള്‍ക്കുനേരെ
എത്ര ആക്രമണങ്ങളാണ്
കഴിഞ്ഞ
നാലുമാസങ്ങള്‍ക്കുള്ളില്‍
നടന്നത്
എന്നറിയിക്കാമോ;
(ബി)
ഇതേത്തുടര്‍ന്ന്
എത്ര കേസ്സുകളാണ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
(സി)
പ്രസ്തുത
ആക്രമണങ്ങളുമായി
ബന്ധപ്പെട്ട ഏതെല്ലാം
കേസുകളിൽ പ്രതികളെ
കണ്ടെത്താനുണ്ട്;വ്യക്തമാക്കുമോ;
(ഡി)
പ്രതികളെ
കണ്ടെത്തുന്നതിന്
കാലതാമസമുണ്ടാകുന്നതിനുള്ള
കാരണങ്ങള്‍
വിശദമാക്കാമോ?
ദേശീയ
പണിമുടക്കുമായി ബന്ധപ്പെട്ട
അക്രമങ്ങള്‍
138.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
ജനുവരി 8,9 തീയതികളില്‍
നടന്ന ദേശീയ പണിമുടക്ക്
ദിവസം
സെക്രട്ടേറിയറ്റിന്
സമീപത്തെ
എസ്.ബി.ഐ.ട്രഷറി
ബ്രാഞ്ച്
സമരാനുകൂലികള്‍
അടിച്ചുതകര്‍ത്തതായി
പരാതി ലഭിച്ചതിന്റെ
അടിസ്ഥാനത്തിലോ പോലീസ്
സ്വമേധയായോ
കേസെടുത്തിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
കേസില്‍ എത്രപേര്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്നും
ഇവര്‍ ഏത് സംഘടനയിലെ
അംഗങ്ങളാണെന്നും
അറിയിക്കുമോ;
(സി)
അക്രമത്തില്‍
എത്ര ലക്ഷം രൂപയുടെ
നാശനഷ്ടമുണ്ടായതായാണ്
കണക്കാക്കിയിട്ടുളളത്;ഈ
നാശനഷ്ടം എപ്രകാരം
പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
അക്രമം
തടയാന്‍ നടപടി
139.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിശ്വാസത്തിന്റെയും
ആചാരത്തിന്റെയും
പേരില്‍ ആളുകളെ
സംഘടിപ്പിച്ച് അധികാരം
പിടിച്ചെടുക്കാന്‍
ഗോള്‍ഡന്‍
ഓപ്പര്‍ച്ച്യൂണിറ്റി
വന്നതായ ചില
നേതാക്കളുടെ പ്രസ്താവന
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍ ചില
അമ്പലങ്ങളും അനുബന്ധ
പ്രദേശങ്ങളും
കേന്ദ്രീകരിച്ച് സംഘ
പരിവാര്‍ സംഘടനകള്‍
അക്രമം അഴിച്ച്
വിടുന്നത് തടയാന്‍
സർക്കാർ എന്തെല്ലാം
നടപടികളെടുത്തുവെന്ന്
അറിയിക്കാമോ;
(സി)
സ്വകാര്യ/പൊതുമുതല്‍
യഥേഷ്ടം നശിപ്പിക്കുന്ന
നടപടി വര്‍ദ്ധിച്ച്
വരുന്നത് തടയുന്നതിലും
ശിക്ഷ
ഉറപ്പാക്കുന്നതിലും
പോലീസ് കാണിക്കുന്ന
അനാസ്ഥ അതീവ ഗൗരവമായി
കണ്ട് അന്വേഷണ
വിധേയമാക്കുമോ എന്ന്
വ്യക്തമാക്കാമോ?
ഉമ്മന്‍
ചാണ്ടിക്കെതിരെയുണ്ടായ
ആക്രമണം
140.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
27.10.2013-ല്‍
സംസ്ഥാന പോലീസ് കായിക
മേളയില്‍
പങ്കെടുക്കാനെത്തിയ മുൻ
മുഖ്യമന്ത്രി ശ്രീ
ഉമ്മന്‍ ചാണ്ടിയെ
സംഘമായി ചേര്‍ന്ന്
ആക്രമിക്കുകയും
കല്ലെറിഞ്ഞ് പരിക്ക്
ഏല്പിക്കുകയും ചെയ്ത
സംഭവത്തില്‍ പോലീസ്
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഓരോ
കേസ്സിലും എത്ര
പ്രതികള്‍ വീതം
ഉണ്ടായിരുന്നു; ആദ്യ
പത്ത് പ്രതികള്‍
ആരെല്ലാമായിരുന്നു
എന്നും ഏതെല്ലാം
വകുപ്പ് പ്രകാരമാണ്
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തതെന്നും
വെളിപ്പെടുത്തുമോ;
(സി)
മേല്‍പ്പറഞ്ഞ
ഓരോ കേസ്സിന്റെയും
ഇപ്പോഴത്തെ സ്ഥിതി
എന്താണെന്ന്
അറിയിക്കുമോ?
ആസൂത്രിത
അക്രമങ്ങള്‍ക്കെതിരെ നടപടി
141.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
അധികാരത്തിന്റെ
ബലത്തില്‍ കലാപം
ലക്ഷ്യമിട്ട് ചിലര്‍
അക്രമം നടത്തുന്നത്
കേരളത്തിലെ നിലവിലുളള
സമാധാനാന്തരീക്ഷം
പൂര്‍ണ്ണമായും
തകര്‍ക്കുമെന്ന വസ്തുത
ഗൗരവമായി കാണാതെ
പോകുന്നത് മൂലം
ഉളവാകുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഉത്തരേന്ത്യന്‍
മാതൃകയില്‍ കഴിഞ്ഞ
കുറച്ച് മാസങ്ങളായി
സംഘപരിവാര്‍ ശക്തികള്‍
സംസ്ഥാനത്തെ സമാധാന
ജീവിതത്തിന്
നിരന്തരമുണ്ടാക്കുന്ന
ഭംഗത്തിനെതിരെ കര്‍ശന
നടപടികള്‍
കെെക്കൊളളുമോ;
(സി)
ഇത്തരം
അക്രമങ്ങള്‍ക്ക് നിരവധി
ക്യാമറ
സാക്ഷ്യമുണ്ടായിട്ടും
അക്രമികൾ
ശിക്ഷിക്കപ്പെടാതെ
പോകുകയോ അല്ലെങ്കില്‍
ലഘുവകുപ്പുകള് ചുമത്തി
അക്രമകാരികളെ
രക്ഷപ്പെടാന്‍
അനുവദിക്കുകയോ
ചെയ്യുന്ന പോലീസിന്റെ
നിലപാട്
സംസ്ഥാനത്തുണ്ടാക്കാവുന്ന
പ്രത്യാഘാതം ഗൗരവകരമായി
കണ്ട് നടപടി
സ്വീകരിക്കുമോ?
പോലീസുകാരെ
വിദ്യാര്‍ത്ഥികള്‍
മര്‍ദ്ദിച്ച സംഭവം
142.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
എസ്.എ.പി ക്യാമ്പിലെ
പോലീസുകാരായ
വിനയചന്ദ്രന്, ശരത്,
ട്രാഫിക്
കോണ്‍സ്റ്റബിള്‍
അമല്‍കൃഷ്ണ എന്നിവരെ
ഡിസംബര്‍ 12-ാം തീയതി
യൂണിവേഴ്സിറ്റി
കോളേജിലെ
വിദ്യാര്‍ത്ഥികള്‍
പാളയത്ത് വച്ച്
മര്‍ദ്ദിച്ച
സംഭവത്തിന്റെ അനേഷണം
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
പ്രതികള്‍
ഏതെങ്കിലും
വിദ്യാര്‍ത്ഥി
സംഘടനയുമായി
ബന്ധമുളളവരാണോ;
എങ്കില്‍ ഏത് സംഘടന
എന്ന് വ്യക്തമാക്കാമോ;
(സി)
പ്രതികള്‍ക്കെതിരെ
ഏതൊക്കെ വകുപ്പുകള്‍
പ്രകാരമാണ് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുളളതെന്ന്
അറിയിക്കുമോ;
(ഡി)
അക്രമസംഭവത്തില്പെട്ടവര്
പ്രതികളെ സംഭവ ദിവസം
പോലീസ് ജീപ്പില്‍
നിന്നും ബലമായി
പിടിച്ചിറക്കി
കൊണ്ടുപോയിട്ടുണ്ടോ;
(ഇ)
പോലീസിന്റെ
മനോവീര്യം
തകര്‍ക്കുന്ന ഇത്തരം
കേസുകളില്‍
പ്രതികളാകുന്നവര്‍ക്കെതിരെ
ശക്തമായ വകുപ്പുകള്‍
ചേര്‍ത്ത് കേസെടുത്ത്
നടപടി
സ്വീകരിക്കാത്തതും,
ഉന്നത തല രാഷ്ട്രീയ
ഇടപെടലുണ്ടാകുന്നതും
ഇത്തരം കേസുകള്‍
വര്‍ദ്ധിക്കുന്നതിന്
കാരണമാകുന്നതായി
വിലയിരുത്തുന്നുണ്ടോ
എന്ന്
വെളിപ്പെടുത്താമോ?
കുലശേഖരപുരം
ഗ്രാമപഞ്ചായത്തിലെ ആക്രമണം
143.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
ജനുവരി 2 ാം തീയതി
കുലശേഖരപുരം
ഗ്രാമപഞ്ചായത്തിന്റെ
വിവിധഭാഗങ്ങളില്‍
ചിലര്‍ സംഘടിതമായി
സി.പി.എം.
ലോക്കല്‍കമ്മിറ്റി
ഓഫീസ് ആക്രമിക്കുകയും
പ്രദേശത്ത് വ്യാപകമായ
നാശനഷ്ടങ്ങള്‍
വരുത്തുകയും ചെയ്ത
സംഭവത്തില്‍
കേസെടുത്തിട്ടുണ്ടോ;
അറസ്റ്റ്
രേഖപ്പെടുത്തിയിട്ടുണ്ടോ;
വിശദവിവരം നൽകാമോ;
(ബി)
നാശനഷ്ടങ്ങള്‍
പരിശോധിച്ച്,
ഉത്തരവാദികളായവരില്‍
നിന്ന് നഷ്ടപരിഹാരം
ഈടാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
തിരുവനന്തപുരം
എസ്.ബി.ഐ ട്രഷറി ബ്രാഞ്ച്
അക്രമം
144.
ശ്രീ.പി.ടി.
തോമസ്
,,
അനൂപ് ജേക്കബ്
,,
കെ.എസ്.ശബരീനാഥന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനുവരി
8, 9 തീയതികളില്‍ നടന്ന
സംയുക്ത ട്രേഡ്
യൂണിയന് സംഘടനകളുടെ
പണിമുടക്കിനോടനുബന്ധിച്ച്
തിരുവനന്തപുരം എസ്.ബി.ഐ
ട്രഷറി ബ്രാഞ്ചില്‍
കയറി അക്രമം നടത്തിയ
കേസിന്റെ അന്വേഷണം ഏത്
ഘട്ടത്തിലാണ്;
(ബി)
ഏത്
സംഘടനയില്‍പെട്ടവരാണ്
അക്രമികള്‍ എന്നും ഈ
കേസില്‍ എത്ര
പ്രതികളുണ്ട് എന്നും
ഇവരില്‍ ഏത്രപേരെ
ഇതിനകം അറസ്റ്റ് ചെയ്തു
എന്നും വ്യക്തമാക്കുമോ
;
(സി)
പ്രതികള്‍ക്കെതിരെ
ഏതൊക്കെ വകുപ്പ്
പ്രകാരമാണ് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
(ഡി)
പൊതുമുതല്‍
നശിപ്പിച്ച
ഇവര്‍ക്കെതിരെ ശക്തമായ
നടപടികള്‍
സ്വീകരിക്കുന്നതിന്
പോലീസ് കാലതാമസം
വരുത്തുന്നത്
എന്തുകൊണ്ടാണ് എന്ന്
വ്യക്തമാക്കുമോ ?
ഹര്‍ത്താലുമായി
ബന്ധപ്പെട്ട അക്രമങ്ങള്‍
145.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
ജനുവരി 3ന് നടന്ന
ബി.ജെ.പി-
ആര്.എസ്.എസ്-ഹിന്ദുമുന്നണി
ഹര്‍ത്താലുമായി
ബന്ധപ്പെട്ട് ആക്രമണം,
ബോംബേറ് എന്നിവയ്ക്ക്
വിധേയരായ സി.പി.എം,
ഡി.വൈ.എഫ്.ഐ,എസ്.എഫ്.ഐ
ഉള്‍പ്പെടെയുള്ള
കക്ഷികളിലും
സര്‍ക്കാര്‍
സര്‍വ്വീസിലും
ഉള്‍പ്പെട്ടവര്‍, മറ്റു
പൊതുജനങ്ങള്‍ എന്നിവർ
എത്ര പേര് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവരില്‍
ചികിത്സ തേടിയവര്‍ എത്ര
എന്നും അവര്‍ക്കുവേണ്ട
ചികിത്സാസഹായം
ലഭ്യമാക്കാന്‍ എന്ത്
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
ആക്രമണങ്ങള്ക്കുവിധേയരായ
ഇവര്‍ക്ക് ഇപ്പോഴും
ബി.ജെ.പി-ആര്.എസ്.എസ്-ഹിന്ദുമുന്നണിക്കാരുടെ
ഭീഷണി നിലനില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടുവോ;
(ഡി)
എങ്കില്‍
ഇവരുടെ ജീവനും
സ്വത്തിനും സംരക്ഷണം
നല്കുവാന് വേണ്ട
സത്വര നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
കരുനാഗപ്പള്ളിയിൽ
ഹര്‍ത്താലുമായി ബന്ധപ്പെട്ട
അക്രമങ്ങള്‍
146.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
ജനുവരി 3-ാം തീയതി
കേരളത്തില്‍ ചില
സംഘടനകള്‍ ആഹ്വാനം
ചെയ്ത
ഹര്‍ത്താലിനോടനുബന്ധിച്ച്
നടന്ന
അക്രമസംഭവങ്ങളുമായി
ബന്ധപ്പെട്ട്
കരുനാഗപ്പള്ളി പോലീസ്
സ്റ്റേഷന് പരിധിയില്‍
എത്ര കേസുകള്‍
എടുത്തിട്ടുണ്ടെന്നും
എത്രപേരെ
പ്രതിപട്ടികയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
ദിവസം കരുനാഗപ്പള്ളി
പുത്തന്‍ തെരുവിന്
വടക്കുവശം ബൈക്കുകള്‍
കത്തിക്കുകയും
കാത്തിരിപ്പ് കേന്ദ്രം
തകര്‍ക്കുകയും ചെയ്ത
കേസിലെ എല്ലാ
പ്രതികളെയും അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
ഇവിടെയുണ്ടായ
നാശനഷ്ടങ്ങള്‍
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(സി)
അക്രമങ്ങള്‍ക്ക്
ഇരയായവര്‍ക്ക്
നഷ്ടപ്പെട്ട
സ്വത്തുവകകള്‍ക്കുള്ള
നഷ്ടപരിഹാരം
അക്രമികളില്‍ നിന്ന്
ഈടാക്കി നല്‍കുന്നതിന്
നടപടി
സ്വീകരിക്കുമോ;വിശദീകരിക്കുമോ?
പൊതുപണിമുടക്കില്‍
പങ്കെടുത്ത സര്‍ക്കാര്‍
ജീവനക്കാരുടെ അതിക്രമം
147.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
ജനുവരി 9-ന് നടന്ന
പൊതുപണിമുടക്കില്‍
തിരുവനന്തപുരം എസ്.ബി.ഐ
ട്രഷറി മെയിന്‍
ശാഖയില്‍ അതിക്രമം
കാട്ടിയത് സര്‍ക്കാര്‍
ജീവനക്കാരാണോ;
ആണെങ്കില്‍ എത്ര പേര്;
ഇവര്‍ ഏത്
വകുപ്പുകളില്‍ ഏത്
തസ്തികകളില്‍ ജോലി
ചെയ്യുന്നു എന്ന്
വിശദമാക്കാമോ;
(ബി)
ഈ
അതിക്രമം കാട്ടിയ
ജീവനക്കാരുടെ അറസ്റ്റ്
രേഖപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേരുടെ; ഇല്ലെങ്കില്‍
എന്തുകൊണ്ടാണ് അറസ്റ്റ്
രേഖപ്പെടുത്താത്തതെന്ന്
വിശദമാക്കാമോ;
(സി)
അതിക്രമം
കാട്ടിയ ഏതെങ്കിലും
പ്രതിയെ ഇനി
പിടികൂടാനുണ്ടോ;
ഉണ്ടെങ്കില്‍
ആരെയാണെന്ന്
അറിയിക്കാമോ;
(ഡി)
ഏതെല്ലാം
വകുപ്പുകള്‍
രേഖപ്പെടുത്തിയാണ്
കേസെടുത്തിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
ജീവനക്കാര്‍ക്ക് എതിരെ
എന്തെല്ലാം
ശിക്ഷാനടപടികള്‍
വകുപ്പു തലത്തില്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(എഫ്)
ഈ
ജീവനക്കാര്‍ക്ക് എതിരെ
മുന്‍കാലങ്ങളില്‍
വകുപ്പുതല നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
കാര്യത്തിന് എന്ന്
വിശദമാക്കാമോ?
വിദ്യാര്‍ത്ഥികള്‍
പോലീസുകാരെ മര്‍ദ്ദിച്ച
സംഭവം
148.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ഡിസംബര്‍ 12-ാം തീയതി
തിരുവനന്തപുരം
യൂണിവേഴ്സിറ്റി കോളേജ്
വിദ്യാര്‍ത്ഥികള്‍
ഡ്യൂട്ടിയിലുണ്ടായിരുന്ന
പോലീസുകാരെ
മര്‍ദ്ദിച്ചതുമായി
ബന്ധപ്പെട്ട പരാതി
പോലീസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ഏതെല്ലാം
പോലീസുകാര്‍ക്കാണ്
വിദ്യാര്‍ത്ഥികളില്‍
നിന്നും
മര്‍ദ്ദനമേറ്റത്;
(ബി)
മര്‍ദ്ദനം
സംബന്ധിച്ച് ഏതെല്ലാം
വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ്
കേസെടുത്തിട്ടുള്ളത്;
(സി)
ഏത്
വകുപ്പ് പ്രകാരമാണ്
കേസെടുത്തിട്ടുള്ളത്;
ഇതിന്റെ വിശദവിവരങ്ങള്‍
നല്‍കാമോ;
(ഡി)
പ്രസ്തുത
കേസിന്റെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്ന്
വിശദമാക്കാമോ?
രാഷ്ട്രീയകൊലപാതകങ്ങള്‍
149.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് ഇതുവരെ
എത്ര കൊലപാതകങ്ങള്‍
നടന്നിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ എത്ര
രാഷ്ട്രീയകൊലപാതകങ്ങള്‍
നടന്നിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഏതെല്ലാം
രാഷ്ട്രീയപാര്‍ട്ടികള്‍
തമ്മിലാണ് മേല്‍പ്പറഞ്ഞ
സംഘട്ടനങ്ങള്‍
നടന്നിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
ഇതു
സംബന്ധിച്ച എത്ര
കേസുകളില്‍ ഇനിയും
പ്രതികളെ അറസ്റ്റ്
ചെയ്യുവാനുണ്ടെന്ന്
വെളിപ്പെടുത്തുമോ?
ഹര്ത്താലിനോടനുബന്ധിച്ചുളള
ആക്രമണങ്ങള്‍
150.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനുവരി
3-ാം തീയതിയിലെ
ഹര്‍ത്താലിനോടനുബന്ധിച്ച്
സംഘപരിവാര്‍ നടത്തിയ
ആക്രമണങ്ങളില്‍ വിവിധ
ജില്ലകളിലുണ്ടായ
നാശനഷ്ടങ്ങള്‍
സംബന്ധിച്ച കണക്ക്
ലഭ്യമായിട്ടുണ്ടോ;എങ്കില്‍
വിശദവിവരം നല്‍കുമോ;
(ബി)
ആക്രമണം
നടത്തിയ പ്രതികളില്‍
എത്രപേരെ വീതം ഓരോ
ജില്ലകളിലും അറസ്റ്റ്
ചെയ്തിട്ടുണ്ട്;ഇവര്‍ക്കെതിരെ
ഏതെല്ലാം വകുപ്പ്
പ്രകാരമാണ്
കേസെടുത്തിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(സി)
ഇത്തരത്തിലുള്ള
ആക്രമണങ്ങള്‍ തടയുവാന്‍
ശക്തമായ നിയമ
നിര്‍മ്മാണം
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
സ്ത്രീകൾക്കുള്ള
സ്വയം പ്രതിരോധ പദ്ധതി
151.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീ
സുരക്ഷയുമായി
ബന്ധപ്പെട്ട് കേരള
പോലീസിന്റെ
നേതൃത്വത്തില്‍
നടപ്പിലാക്കുന്ന 'സ്വയം
പ്രതിരോധ പദ്ധതി'
പ്രകാരം
എത്രപേര്‍ക്കാണ്
പരിശീലനം
നല്‍കിയിട്ടുളളത് എന്ന്
വിശദമാക്കുമോ;
(ബി)
ഇൗ
പദ്ധതി നിലവില്‍
ഏതെല്ലാം ജില്ലകളിലാണ്
നടപ്പിലാക്കിയിട്ടുളളത്;
എല്ലാ ജില്ലകളിലും
പദ്ധതി നടപ്പിലാക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
ദുരൂഹ
മരണം അന്വേഷിക്കുന്നതിന്
നടപടി
152.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേരി
മണ്ഡലത്തിലെ മഞ്ഞപ്പറ്റ
ചെറാംകുത്ത്, പടിഞ്ഞാറെ
കളത്തില്‍ ഹൗസില്‍
ശ്രീ. വേലുക്കുട്ടി
പി.കെ.യുടെ മകന്റെ
ദുരൂഹ മരണം
അന്വേഷിക്കണമെന്നാവശ്യപ്പെട്ട്
നല്കിയ
നിവേദനത്തിന്മേല്
നാളിതുവരെ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചത്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കേസിന്റെ അന്വേഷണം
ക്രൈംബ്രാഞ്ചിന്
നല്കുന്നതിനുവേണ്ടി
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
കടമ്പഴിപ്പുറം
ഇരട്ടക്കൊലപാതകം
153.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടമ്പഴിപ്പുറം
ഇരട്ടക്കൊലപാതകത്തിലെ
പ്രതികളെ പിടികൂടുവാന്‍
വേണ്ടി പ്രത്യേക
അന്വേഷണസംഘത്തെ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
കൊലപാതകം
നടന്നത് എന്നാണെന്ന്
വ്യക്തമാക്കാമോ;
പ്രതികളെ
പിടികൂടുന്നതില്‍ വന്ന
കാലതാമസത്തിന്റെ കാരണം
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ?
കല്ലേറില്‍
കണ്ണിന് കാഴ്ച നഷ്ടപ്പെട്ട
സംഭവത്തിന്മേല് നടപടി
154.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
24.12.2018ന് രാത്രി
തിരുവനന്തപുരം മംഗലപുരം
പോലീസ് സ്റ്റേഷന്
പരിധിയില്‍ വെച്ച്
മലപ്പുറം ജില്ലയിലെ
എടയൂര്‍ പഞ്ചായത്തിലെ
ശ്രീ. മുഹമ്മദലി
.വി.പി.യും
സഹപ്രവര്‍ത്തകരും
ടെമ്പോട്രാവലറില്‍
യാത്രചെയ്യവെ ഒരു
കൂട്ടം
സാമൂഹ്യവിരുദ്ധര്‍
ബസ്സിന് കല്ലെറിയുകയും
ടിയാന്റെ ഒരു കണ്ണിന്
കാഴ്ച നഷ്ടപ്പെടുകയും
ചെയ്ത സംഭവത്തില്‍
പ്രതികളെ പോലീസ്
അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കിൽ
എന്നാണ്അറസ്റ്റ്
ചെയ്തത്; ആരെല്ലാമാണ്
പ്രതികള്‍; കേസിന്റെ
നിലവിലെ അവസ്ഥ
അറിയിക്കുമോ;
(സി)
സംഭവത്തെക്കുറിച്ച്
മംഗലപുരം പോലീസ്
തയ്യാറാക്കിയ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
നാളിതുവരെയായി മംഗലപുരം
പോലീസ് സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
രേഖകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
ലഹരിമരുന്ന്
കേസ്സുകള്‍
155.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മദ്യ
ഇതര ലഹരിമരുന്നുകളുടെ
കെെവശം വയ്ക്കല്‍,
വില്പന എന്നിവയുമായി
ബന്ധപ്പെട്ട് 2017,
2018 വര്‍ഷങ്ങളില്‍
എത്ര കേസ്സുകള്‍ വീതം
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ?
പോലീസ്
ഉദ്യോഗസ്ഥര്‍ പ്രതികളായ
കേസുകള്‍
156.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
നാളിതുവരെ
പോലീസ്ഉദ്യോഗസ്ഥര്‍
പ്രതികളായ എത്ര
കേസുകള്‍
ഉണ്ടായിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
മനുഷ്യാവകാശ
ലംഘനവുമായി
ബന്ധപ്പെട്ട് പോലീസ്
സേനയിലെ എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
ഇപ്പോള്‍ അന്വേഷണം
നടക്കുന്നുണ്ട് എന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇത്തരം
കേസുകളില്‍ ഇതുവരെ എത്ര
പോലീസ് ഉദ്യോഗസ്ഥരെ
ശിക്ഷിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
പോലീസിന്റെ
മനുഷ്യാവകാശലംഘനപരമായ
നടപടികള്‍
നിയന്ത്രിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
പോലീസ്
ലാത്തിച്ചാര്‍ജ്ജുകള്‍
157.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
2019 ജനുവരി 15 വരെ
എത്ര പോലീസ്
ലാത്തിച്ചാര്‍ജ്ജുകള്‍
നടന്നിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
മുന്നറിയിപ്പ്
നല്‍കാതെ നടത്തിയ
ലാത്തിച്ചാര്‍ജ്ജുകള്‍
എത്രയെന്നറിയിക്കുമോ;
(സി)
പ്രസ്തുത
ലാത്തിച്ചാര്ജ്ജുകളില്
എത്ര പേര്‍ക്ക്
പരിക്കേറ്റു
എന്നറിയിക്കുമോ?
താജുദ്ദീന്
എന്ന പ്രവാസിയെ ജയിലിലടച്ച
സംഭവം
158.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
കതിരൂര്‍ സ്വദേശി
താജുദ്ദീന് എന്ന
പ്രവാസിക്ക് എതിരെ
കേസ്സെടുത്ത് 52 ദിവസം
ജയിലിലടച്ച സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഈ
കേസ്സില്‍ താജുദ്ദീന്
നിരപരാധിയാണെന്നും
പോലീസിന് വീഴ്ച
പറ്റിയെന്നുമുള്ള
റിപ്പോര്‍ട്ട് പോലീസ്
കോടതിയില്‍
സമര്‍പ്പിച്ചിരുന്നോ;
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
കൊണ്ടോട്ടി
എം.എല്‍.എ.,19.9.2018
ന് ഡി.ജി.പി.യ്ക്ക് ഈ
കേസ്സുമായി
ബന്ധപ്പെട്ട് നല്കിയ
പരാതിയിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(ഡി)
ക്രൈംബ്രാഞ്ച്
ഐ.ജി.യുടെ ഈ കേസ്സുമായി
ബന്ധപ്പെട്ട അന്വേഷണ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
ഈ
കേസ്സുമായി ബന്ധപ്പെട്ട
യഥാര്‍ത്ഥ പ്രതിയുടെ
വിവരങ്ങള്‍ കൊണ്ടോട്ടി
എം.എല്‍.എ.,
ഡി.ജി.പി.യ്ക്ക്
സമര്‍പ്പിച്ചിരുന്നോ;
ഇക്കാര്യത്തില്‍
വസ്തുതകള്‍ പോലീസിന്
ബോധ്യപ്പെട്ടിട്ടുണ്ടോ;
(എഫ്)
ഈ
കേസ്സിലെ യഥാര്‍ത്ഥ
പ്രതിയെ അറസ്റ്റ്
ചെയ്തിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
അപകടത്തില്‍പ്പെടുന്ന
വാഹനങ്ങളുടെ പരിശോധന
159.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അപകടത്തില്‍പെടുന്ന
വാഹനങ്ങള്‍
പരിശോധിക്കുന്നതിന്
നിലവില്‍
അധികാരപ്പെടുത്തിയിട്ടുള്ള
ഉദ്യോഗസ്ഥര്‍ ആരാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പോലീസിലെ
സാങ്കേതിക വിഭാഗം
ഉദ്യോഗസ്ഥര്‍ക്ക്
ഇപ്രകാരമുള്ള
പരിശോധനയ്ക്ക് അനുമതി
നല്കി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
നിയമത്തിന്റെ
അടിസ്ഥാനത്തിലാണ് ഈ
ഉത്തരവ്
പുറപ്പെടുവിച്ചതെന്ന്
വിശദമാക്കുമോ;
(സി)
2002ല്‍
അന്നത്തെ ഡി.ജി.പി
ഇപ്രകാരം ഇറക്കിയ
ഉത്തരവ് പിന്നീട്
പിന്വലിച്ചിരുന്നുവോ;
എങ്കില്‍ അതിനുള്ള
സാഹചര്യമെന്തായിരുന്നുവെന്ന്
അറിയിക്കാമോ;
(ഡി)
നിയമവിരുദ്ധമായി
ഇപ്പോള്‍ ഇറക്കിയ
ഉത്തരവ്
പുന:പരിശോധിക്കുമോ
എന്ന് വ്യക്തമാക്കാമോ?
സൈബര്‍
കുറ്റകൃത്യങ്ങള്‍
160.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൈബര്‍
കുറ്റകൃത്യങ്ങള്‍
അന്വേഷിക്കുന്നതിന്
സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണ്;
വിശദീകരിക്കാമോ;
(ബി)
സൈബര്‍
കുറ്റകൃത്യങ്ങളുമായി
ബന്ധപ്പെട്ട പരാതികള്‍
ഓൺലൈൻ ആയി നല്കാന്
സംവിധാനമുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ?
സെെബര്‍
പോലീസ് സ്റ്റേഷനുകള്‍
161.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര സെെബര്‍
പോലീസ് സ്റ്റേഷനുകളാണ്
ഉളളതെന്ന്
വ്യക്തമാക്കാമോ;
ഇതിന്റെ പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തെ
എല്ലാ ലോക്കല്‍
പോലീസ്
സ്റ്റേഷനുകളിലും
സെെബര്‍ ക്രെെം വിഭാഗം
രൂപീകരിക്കുന്നതിനുളള
നടപടി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
കഴിഞ്ഞ മൂന്നു
വര്‍ഷത്തിനുളളില്‍ എത്ര
സെെബര്‍ കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
സാമൂഹ്യ
മാധ്യമങ്ങള്‍ വഴി
അപകീര്‍ത്തികരമായ
പരാമര്‍ശങ്ങള്‍
162.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
യുവതീ പ്രവേശനവുമായി
ബന്ധപ്പെട്ട്
മുഖ്യമന്ത്രിയെ
അപകീര്‍ത്തിപ്പെടുത്തുന്ന
രീതിയില്‍ സാമൂഹ്യ
മാധ്യമങ്ങളില്‍
വീഡിയോയോ കമന്റുകളോ
ഇട്ടതിന്റെ പേരില്‍
ആര്‍ക്കെങ്കിലുമെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
എത്രപേരെ ഇതുവരെ
അറസ്റ്റ് ചെയ്തു;
(സി)
ഇതേ
വിഷയവുമായി
ബന്ധപ്പെട്ട്
പ്രതിപക്ഷനേതാവിനെതിരെ
അപകീര്‍ത്തികരമായ
പരാമര്‍ശങ്ങളും
വീഡിയോകളും സാമൂഹ്യ
മാധ്യമങ്ങള്‍ വഴി
പ്രചരിപ്പിച്ചവര്‍ക്കെതിരെ
നടപടി
സ്വീകരിക്കണമെന്ന്
ആവശ്യപ്പെട്ട് പരാതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
എത്രപേര്‍ക്കെതിരെ
ഇതിനകം കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
സോഷ്യല്‍
മീഡിയയിലെ അപകീർത്തി
കേസ്സുകള്‍
163.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മുഖ്യമന്ത്രി, മറ്റ്
മന്ത്രിമാര്‍
എന്നിവര്‍ക്കെതിരെ
സോഷ്യല്‍ മീഡിയയില്‍
പോസ്റ്റിട്ടതിന് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ; ഇതില്‍
എത്രപേരെ അറസ്റ്റ്
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ; ഇതില്‍
സര്‍ക്കാര്‍ പൊതുമേഖലാ
സ്ഥാപനങ്ങളിലെ എത്ര
ജീവനക്കാരുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പൊതുപ്രവര്‍ത്തകരെയും
സര്‍ക്കാര്‍
ഉദ്യോഗസ്ഥരെയും
സോഷ്യല്‍ മീഡിയയില്‍
പോസ്റ്റിട്ട്
അപകീര്‍ത്തിപ്പെടുത്തിയ
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;എത്ര
പേരെ അറസ്റ്റ്
ചെയ്തിട്ടുണ്ട്; ഇതില്‍
സര്‍ക്കാര്‍, പൊതുമേഖലാ
സ്ഥാപനങ്ങളിലെ എത്ര
ജീവനക്കാരുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
മുന്‍
മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി,
യു.ഡി.എഫ്. കണ്‍വീനറും
മുന്‍ എം.എല്‍.എ.യുമായ
ബെന്നി ബഹന്നാന്
എന്നിവര്‍ക്കെതിരെ
സോഷ്യല്‍ മീഡിയയില്‍
അപകീര്‍ത്തികരമായ
പോസ്റ്റിട്ട എറണാകുളം
കളക്ടറേറ്റിലെ
ജീവനക്കാരനായ
പി.എ.ഹുസൈനെതിരെ ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
വ്യക്തിക്കെതിരെ പോലീസ്
കേസെടുത്തിട്ടുണ്ടോ
എന്ന് വിശദമാക്കാമോ;
ഇല്ലെങ്കില്‍
കേസെടുക്കാത്തതിനുള്ള
കാരണം വ്യക്തമാക്കുമോ?
സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള
അപകീര്‍ത്തിപ്പെടുത്തല്‍
164.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മുഖ്യമന്ത്രി,
മന്ത്രിമാര്‍
എന്നിവര്‍ക്കെതിരെ
സാമൂഹ്യ
മാധ്യമങ്ങളിലൂടെ
അധിക്ഷേപവും
അപകീര്‍ത്തിപ്പെടുത്തലും
നടത്തിയതിന് എത്ര
സര്‍ക്കാര്‍/അര്‍ദ്ധ
സര്‍ക്കാര്‍
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്കെതിരെ
ശിക്ഷാ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
എന്ത്
ശിക്ഷാ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
നിയമസഭ
സാമാജികര്‍ക്കെതിരെ
സാമൂഹ്യ
മാധ്യമങ്ങളിലൂടെ
വ്യക്തിപരമായി
അധിക്ഷേപങ്ങള്‍
നടത്തിയവര്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ഡി)
പ്രതിപക്ഷ
നേതാവിനെതിരെ സാമൂഹ്യ
മാധ്യമങ്ങളില്‍
നടത്തുന്ന
അധിക്ഷേപങ്ങള്‍
സംബന്ധിച്ച് എത്ര
പേര്‍ക്ക് എതിരെ
കേസ്സെടുത്തിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ഇ)
സാമൂഹ്യമാധ്യമങ്ങളിലെ
അധിക്ഷേപത്തിനെതിരെ
ഏതൊക്കെ നിയമസഭ
സാമാജികര്‍ പരാതി
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(എഫ്)
നിയമസഭ
സാമാജികര്‍ നല്കിയ
പരാതിയിന്മേല്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(ജി)
സാമൂഹ്യ
മാധ്യമങ്ങളിലൂടെ
മുഖ്യമന്ത്രിയെ
അധിക്ഷേപിച്ച എത്ര
ജീവനക്കാര്‍,
പൊതുജനങ്ങള്‍
എന്നിവര്‍ക്കെതിരെ
കേസ്സെടുത്തിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
പേഴക്കാപളളി
കേന്ദ്രമായി പുതിയ പോലീസ്
സ്റ്റേഷന്
165.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
പേഴക്കാപളളി
കേന്ദ്രമായി പുതിയ
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്നും
അവയുടെ നിലവിലെ സ്ഥിതി
എന്താണെന്നും
അറിയിക്കാമോ?
ചെറുപുഴ
പോലീസ് സ്റ്റേഷന് ആവശ്യമായ
തസ്തികകള്‍
166.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പയ്യന്നൂര്‍
മണ്ഡലത്തിലെ ചെറുപുഴ
പോലീസ് സ്റ്റേഷന്
പ്രവര്‍ത്തനം
തുടങ്ങിയിട്ട് മൂന്ന്
വര്‍ഷമായി എങ്കിലും
ഇതുവരെയും തസ്തികകള്‍
അനുവദിച്ചിട്ടില്ല
എന്നത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
തസ്തികകള്‍
അനുവദിക്കുന്നതിനുളള
നടപടികള്‍
ഏതുഘട്ടത്തിലെന്ന്
വിശദമാക്കാമോ?
പൊഴിയൂര്‍
പോലീസ് സ്റ്റേഷന് വാഹനം
167.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
പൊഴിയൂര്‍ പോലീസ്
സ്റ്റേഷന് വാഹനം
ഇല്ലാത്ത വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പോലീസ്
സ്റ്റേഷന് വാഹനം
അനുവദിക്കുന്നതിന്
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
വാഹനം
എപ്പോള്‍ നല്കാന്
കഴിയും എന്ന്
വിശദീകരിക്കാമോ?
കാടാമ്പുഴ
പോലീസ് സ്റ്റേഷന്
നിര്‍മ്മാണം
168.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജകമണ്ഡലത്തിലെ
കാടാമ്പുഴ പോലീസ്
സ്റ്റേഷന്റെ
നിര്‍മ്മാണം സംബന്ധിച്ച
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
(ബി)
നിര്‍മ്മാണം
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കുവാന്‍
കഴിയും; വിശദവിവരം
ലഭ്യമാക്കുമോ;
(സി)
നിര്‍മ്മാണം
മന്ദഗതിയിലാണെന്ന
കാര്യം പരിശോധിക്കുമോ;
വ്യക്തമാക്കുമോ?
മലക്കപ്പാറ
പോലീസ് സ്റ്റേഷന് കെട്ടിടം
169.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പള്ളി
പഞ്ചായത്തിലെ
മലക്കപ്പാറയില്‍ പോലീസ്
സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ;
(ബി)
ഇതിനായി
ആവശ്യമായ ഫണ്ട്
അനുവദിക്കുന്നതിനും
നിര്‍മ്മാണം ഉടന്‍
ആരംഭിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ എന്ന്
വെളിപ്പെടുത്താമോ?
ആറ്റിങ്ങല്‍
ആസ്ഥാനമാക്കി ട്രാഫിക്
പോലീസ് സ്റ്റേഷന്
170.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ആറ്റിങ്ങല്‍
ആസ്ഥാനമാക്കി ട്രാഫിക്
പോലീസ് സ്റ്റേഷന്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വകുപ്പു തലത്തില്‍
നാളിതുവരെ ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
അമ്പൂരിയില്‍
പോലീസ് സ്റ്റേഷന്
171.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തിലെ
മലയോര ആദിവാസി മേഖലയായ
അമ്പൂരി
കേന്ദ്രീകരിച്ച് ഒരു
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
പുതുതായി എത്ര പോലീസ്
സ്റ്റേഷനുകള്‍
ആരംഭിച്ചിട്ടുണ്ട് എന്ന
വിവരം ലഭ്യമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
പോലീസ് വകുപ്പില്‍ എത്ര
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
അവയില്‍ എത്ര
നിയമനങ്ങള്‍
നടന്നിട്ടുണ്ട് ;
വിശദമാക്കാമോ?
തിരൂരങ്ങാടിയില്‍
ഡി.വൈ.എസ്.പി ഓഫീസ്
172.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
ഡി.വൈ.എസ്.പി ഓഫീസുകള്‍
ആരംഭിക്കുമെന്ന
പ്രഖ്യാപനം
നടപ്പിലാക്കുന്നത് ഏത്
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
സ്ഥലവും
കെട്ടിട സൗകര്യങ്ങളും
ലഭ്യമായിട്ടും
തിരൂരങ്ങാടിയില്‍
ഡി.വൈ.എസ്.പി ഓഫീസ്
ആരംഭിക്കാന്‍ കാലതാമസം
ഉണ്ടാകുന്നതിന്റെ കാരണം
അറിയിക്കുമോ?
ഗുരുവായൂര്‍
പോലീസ് സ്റ്റേഷന് കെട്ടിടം
173.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
കണ്ടാണശ്ശേരി
പഞ്ചായത്തില്‍
വര്‍ഷങ്ങളായി വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
ഗുരുവായൂര്‍ പോലീസ്
സ്റ്റേഷന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
പദ്ധതി നിലവിലുണ്ടോ;
(ബി)
ഈ
സ്റ്റേഷന്റെ കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
പിറവം
പള്ളിയിലെ പോലീസ് വിന്യാസം
174.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിറവം
പള്ളിയില്‍
10.12.2018-ല്‍ നടന്ന
പോലീസ് വിന്യാസം
സര്‍ക്കാര്‍ അറിവോടെ
ആയിരുന്നോ എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പോലീസ്
വിന്യാസത്തിന്റെ
ഉദ്ദേശ്യമെന്തായിരുന്നു
എന്ന് വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ദിവസം പിറവം പള്ളി
പരിസരത്തുണ്ടായ
സംഭവവികാസങ്ങളില്‍
ആര്‍ക്കെങ്കിലുമെതിരെ
കേസ് എടുത്തിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഏതെല്ലാം വകുപ്പുകള്‍
പ്രകാരമാണ്
കേസെടുത്തിട്ടുള്ളതെന്നും
പ്രസ്തുത കേസുകള്‍
പിന്‍വലിയ്ക്കാന്‍
നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ?
കൊല്ലം
ജില്ലയിലെ
സി.സി.ടി.വി.ക്യാമറകള്‍
175.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ എത്ര
നിരീക്ഷണ സി സി ടി വി
ക്യാമറകളാണ്
സ്ഥാപിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ; ഏതെല്ലാം
സ്ഥലങ്ങളിലാണ്
ഇവയുള്ളതെന്നും അതില്‍
പ്രവര്‍ത്തിക്കുന്നവ
എത്രയെന്നും പോലീസ്
സ്റ്റേഷന് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ചില
സ്ഥലങ്ങളില്‍ നിരീക്ഷണ
ക്യാമറകള്‍
പ്രവര്‍ത്തിക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് അറ്റകുറ്റപ്പണി
നടത്തി പ്രവര്‍ത്തന
സജ്ജമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പോലീസ്
വകുപ്പിലെ ആശ്രിത നിയമനം
176.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
24-05-1999
ലെ GO(P)
12/99/P&ARD
ഉത്തരവ് പ്രകാരം ആശ്രിത
നിയമനത്തിന് പൊതുഭരണ
വകുപ്പിന്റെ
അനുകമ്പാര്‍ഹ നിയമന
സെല്ലില്‍ 2012 മുതല്‍
ഇതേവരെ ഏതൊക്കെ
വകുപ്പുകള്‍
ക്ലറിക്കല്‍
തസ്തികയില്‍ ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; ഇതില്‍
എത്രപേര്‍ക്ക് നിയമനം
നല്കി എന്നറിയിക്കുമോ;
(ബി)
സമാശ്വാസ
ആശ്രിത തൊഴില്‍ദാന
പദ്ധതിയില്‍ പോലീസ്
വകുപ്പില്‍ 2012 മുതല്‍
എത്ര പേരെ ക്ലറിക്കല്‍
തസ്തികയില്‍ സൂപ്പര്‍
ന്യൂമററിയായി
നിയമിച്ചിട്ടുണ്ട്;
ഇതില്‍ എത്ര പേരുടെ
നിയമനം റെഗുലറെെസ്
ചെയ്തിട്ടുണ്ട്:
(സി)
പ്രസ്തുത
ജീവനക്കാര്‍ ആറ്
വര്‍ഷമായി വാര്‍ഷിക
വേതന വര്‍ദ്ധന ഇല്ലാതെ
അടിസ്ഥാന ശമ്പളത്തില്‍
തുടരുമ്പോള്‍
ഇവര്‍ക്ക് ശേഷം
അപേക്ഷിച്ചവര്‍ക്ക്
22/12/2018 ലെ
സ.ഉ.(കെെ) നം
199/2018/ആഭ്യന്തരം,
സ.ഉ. (കെെ) നം
200/2018/ആഭ്യന്തരം
എന്നീ ഉത്തരവുകള്‍
പ്രകാരം വിവിധ
വകുപ്പുകളില്‍ ആശ്രിത
നിയമന വ്യവസ്ഥയില്‍
ക്ലറിക്കല്‍
തസ്തികയില്‍ സ്ഥിര
നിയമനം നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
2012
മുതല്‍ സൂപ്പര്‍
ന്യൂമററി
ക്ലാര്‍ക്കുമാരായി
തുടരുന്ന ഇവരുടെ
സീനിയോറിറ്റി
മറികടന്നു ഇവര്‍ക്ക്
ശേഷം ആശ്രിത
നിയമനത്തിന്
അപേക്ഷിച്ചവര്‍ക്ക്
മറ്റ് വകുപ്പുകളില്‍
ക്ലറിക്കല്‍
തസ്തികയില്‍ സ്ഥിര
നിയമനം നല്‍കിയത്
സ്വാഭാവിക നീതിയുടെ
നിഷേധവും അനീതിയും അവസര
നിഷേധവും ആണെന്ന കാര്യം
പരിശോധിക്കുമോ;
(ഇ)
സൂപ്പര്‍
ന്യൂമററി ആയി അടിസ്ഥാന
ശമ്പളത്തില്‍ തുടരുന്ന
ഈ ജീവനക്കാര്‍ക്ക്
സ്ഥിര നിയമനം
നല്‍കുന്നതിനുള്ള
ഒഴിവുകള്‍ പോലീസ്
വകുപ്പില്‍
ഇല്ലായെന്നത്
പരിഗണിച്ച് ഇവരെ
അര്‍ഹമായ
സീനിയോറിറ്റിയും
നഷ്ടപ്പെട്ട വാര്‍ഷിക
വേതന വര്‍ദ്ധനവും
അടക്കമുള്ള
ആനുകൂല്യങ്ങള്‍
നല്‍കികൊണ്ട് വിവിധ
വകുപ്പുകളില്‍ സ്ഥിര
നിയമനം നല്കി
പുനര്‍വിന്യസിക്കാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കൊല്ലം
റൂറല്‍ പോലീസ്
കണ്ട്രോള് റൂമിന്റെ
പ്രവര്‍ത്തനം
177.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
റൂറല്‍ പോലീസ്
ജില്ലയിലെ കണ്ട്രോള്
റൂം പ്രവര്‍ത്തനത്തിന്
ആവശ്യമായ പോലീസുകാരുടെ
എണ്ണം എത്രയാണ്;
(ബി)
നിലവില്‍
കണ്ട്രോള് റൂമിന്റെ
പ്രവര്‍ത്തനത്തിന്
പോലീസുകാരെ
വിന്യസിച്ചിട്ടുളളത്
എപ്രകാരമാണ്;
(സി)
റൂറല്‍
ജില്ലയിലെ കണ്ട്രോള്
റൂമിന്റെ
പ്രവര്‍ത്തനത്തിന്
ആവശ്യമായ പോലീസുകാരെ
പ്രത്യേകമായി
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കൊല്ലം
റൂറല്‍ പോലീസ് ജില്ല
നേരിടുന്ന പ്രതിസന്ധികള്‍
178.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
കേന്ദ്രമാക്കി കൊല്ലം
റൂറല്‍ പോലീസ് ജില്ല
നിലവില്‍ വന്നിട്ടും
ആവശ്യത്തിന്
പോലീസുകാര്‍
ഇല്ലാത്തതിനാല്‍ റൂറല്‍
ജില്ല നേരിടുന്ന
പ്രതിസന്ധികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റൂറല്‍
ജില്ല കേന്ദ്രമാക്കി
എ.ആര്.ക്യാമ്പ്
അനുവദിക്കുന്നതിന്റെ
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ്;
(സി)
റൂറല്‍
ജില്ല കേന്ദ്രമാക്കി
പ്രത്യേക ബറ്റാലിയന്
അനുവദിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കാമോ?
കൊല്ലം
റൂറല്‍ ജില്ലയിലെ സബ്
ഡിവിഷന് മൊബെെല്‍
സ്ക്വാഡുകള്‍
179.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
റൂറല്‍ പോലീസ്
ജില്ലയില്‍ എത്ര സബ്
ഡിവിഷന് മൊബെെല്‍
സ്ക്വാഡുകളാണുളളത്; അവ
പ്രവര്‍ത്തിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
മൊബെെല്‍
സബ് ഡിവിഷനാവശ്യമായ
ക്രമീകരണങ്ങള്‍
വിശദമാക്കുമോ;
(സി)
കൊല്ലം
റൂറല്‍ ജില്ലയില്‍ സബ്
ഡിവിവഷന് മൊബെെല്‍
സ്ക്വാഡുകള്‍
പ്രവര്‍ത്തന
സജ്ജമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ചാരുംമൂട്
കേന്ദ്രമാക്കി പോലീസ്
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍
ഓഫീസ്
180.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
ചാരുംമൂട്
കേന്ദ്രമാക്കി പോലീസ്
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ ഓഫീസ്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ബി)
പുതിയ
സി.ഐ ആഫീസുകള്‍
ആരംഭിക്കുന്നതിന്
തീരുമാനമുണ്ടോ
എന്നറിയിക്കാമോ?
ചന്ദ്രശേഖരന്‍നായര്‍
സ്റ്റേഡിയത്തിന്റെ ഉടമസ്ഥത
181.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ചന്ദ്രശേഖരന്‍നായര്‍
സ്റ്റേഡിയത്തിന്റെ
ഉടമസ്ഥത എന്ന് മുതലാണ്
കേരള പോലീസ്
സ്പോര്‍ട്ട്സ് ആന്റ്
യൂത്ത് വെല്‍ഫയര്‍
സൊസൈറ്റിക്ക്
നല്‍കിയത്;
(ബി)
ഈ
സ്റ്റേഡിയം ഇത്തരമൊരു
സൊസൈറ്റിക്ക് കീഴില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ളതിന്റെ
കാരണമെന്ത്;ഇത്
ഇത്തരത്തില്‍ ഒരു
സൊസൈറ്റി ആയി
രജിസ്റ്റര്‍
ചെയ്യുന്നതിന്
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;എങ്കില്‍
എന്ന്;പ്രസ്തുത അനുമതി
നല്‍കിയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
സൊസൈറ്റിയുടെ
ഉടമസ്ഥതയ്ക്ക് കീഴില്‍
എം.എല്‍.എ.
ഹോസ്റ്റലിന്റെ
പരിസരത്തും സംസ്ഥാനത്ത്
മറ്റിടങ്ങളിലുമായി
ഏതൊക്കെ സ്ഥാപനങ്ങളും
ഇടങ്ങളും
ഉള്‍പ്പെടുത്തിയിട്ടുണ്ട്;വിശദവിവരം
ലഭ്യമാക്കുമോ;
(ഡി)
ഈ
സൊസൈറ്റിയുടെ ഘടനയുടെ
വിശദരൂപം
വെളിപ്പെടുത്തുമോ;
നിലവില്‍ ഈ
സൊസൈറ്റിയുടെ ഭരണചുമതല
വഹിക്കുന്നത് ആരൊക്കെ;ഈ
സൊസൈറ്റി രൂപീകൃതമായത്
മുതല്‍ എത്ര തവണ
ഇതിന്റെ ഭരണ
നേതൃത്വത്തിന്
മാറ്റമുണ്ടായി;
(ഇ)
സ്റ്റേഡിയവും
വാണിജ്യസ്ഥാപനങ്ങളും
ഓഫീസ് കെട്ടിടങ്ങളും
ഉള്‍പ്പെടുന്നതില്‍
നിന്ന് പ്രസ്തുത
സൊസൈറ്റിക്ക് പ്രതിമാസം
എന്ത് തുക വരുമാന
ഇനത്തില്‍
ലഭ്യമാകുന്നു;ഏതൊക്കെ
സ്വകാര്യ/സര്‍ക്കാര്‍/
പൊതുമേഖല
സ്ഥാപനങ്ങളില്‍
നിന്ന്;ഈ
സ്റ്റേഡിയത്തില്‍
നിലവിലുള്ള
ഓഡിറ്റോറിയങ്ങള്‍ എത്ര
എണ്ണം; അതില്‍ നിന്ന്
പ്രതിമാസം ശരാശരി എന്ത്
വരുമാനം
ഉണ്ടാകുന്നു;വെവ്വേറെയായി
പട്ടിക തിരിച്ച് വരവ്
തുക ഉള്‍പ്പെടെ കഴിഞ്ഞ
രണ്ട് വര്‍ഷത്തെ വിവരം
ലഭ്യമാക്കുമോ;
(എഫ്)
പ്രസ്തുത
സൊസൈറ്റിയുടെ കീഴില്‍
സംസ്ഥാനത്തിന് പുറത്ത്
അയല്‍
സംസ്ഥാനങ്ങളിലുമായി
ഏതെല്ലാം സ്ഥാവര
ജംഗമവസ്തുക്കള്‍
ഉടമസ്ഥതയിലുണ്ട്;വിശദമാക്കുമോ;
(ജി)
പൊതുജനസ്വത്ത്
ഉപയോഗിച്ച്
നിര്‍മ്മിച്ച്
പരിപാലിച്ചുപോരുന്ന
പ്രസ്തുത
സ്റ്റേഡിയത്തില്‍
സാധാരണക്കാര്‍ക്ക്
പോലീസുകാര്‍ക്ക്
ഏര്‍പ്പെടുത്തിയിട്ടുള്ള
ചാര്‍ജ്ജിനേക്കാൾ
മൂന്നിരട്ടി ചാര്‍ജ്
ഈടാക്കുന്നത്
അവസാനിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
എന്‍.ഐ.എ.യുടെ
കീഴിലുള്ള കേസുകള്‍
182.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
എന്‍.എെ.എ.
അന്വേഷിക്കുന്ന എത്ര
കേസുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
വിശദാംശം
വെളിപ്പെടുത്താമോ?
പോലീസുകാര്‍ക്കെതിരെയുള്ള
ആക്രമണം
183.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്രമസമാധാനപാലനത്തില്‍
ഏര്‍പ്പെട്ടിരിക്കുന്ന
പോലീസ് ഉദ്യോഗസ്ഥര്‍
വ്യാപകമായി
ആക്രമിക്കപ്പെടുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കുറ്റക്കാര്‍ക്കെതിരെ
എന്തൊക്കെ
നിയമനടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
തിരുവനന്തപുരം
കന്റോണ്‍മെന്റ് പോലീസ്
സ്റ്റേഷന് പരിധിയില്‍
ട്രാഫിക് ഡ്യൂട്ടിയില്‍
ഏര്‍പ്പെട്ടിരുന്ന
പോലീസ് ഉദ്യോഗസ്ഥരെ
ക്രൂരമായി മര്‍ദ്ദിച്ച
എസ്.എഫ്.ഐ.
പ്രവര്‍ത്തകരില്‍ എത്ര
പേരെ അറസ്റ്റ്
ചെയ്തുവെന്നും ഇനി എത്ര
പേര്
അറസ്റ്റിലാകാനുണ്ടെന്നുമുള്ള
കാര്യം വ്യക്തമാക്കാമോ;
(സി)
അറസ്റ്റ്
ചെയ്തിട്ടില്ലെങ്കില്‍
ആയതിനുള്ള കാരണം
വ്യക്തമാക്കാമോ?
മുൻ
സര്‍ക്കാരിന്റെ കാലത്തെ
അഴിമതി കേസ്സുകള്‍
184.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-16
- കാലയളവിലെ
സര്‍ക്കാരിന്റെ
കാലത്തുള്ള ചില
മന്ത്രിമാരുടെ
പേരിലുള്ള
അഴിമതിക്കേസുകളുടെ
നിജസ്ഥിതി എന്താണ്;
(ബി)
ഈ
കേസുകളുടെ അന്വേഷണ
പുരാേഗതി
വ്യക്തമാക്കുമാേ;
(സി)
നിലവില്‍
എത്രപേരുടെ പേരിലുള്ള
കേസ്സുകളാണ്
അന്വേഷണത്തിലുള്ളത്;വിശദവിവരം
നല്കുമാേ?
അടാട്ട്
ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ
ബാങ്കിലെ ക്രമക്കേടുകൾ
185.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ അടാട്ട്
ഫാര്‍മേഴ്സ് സര്‍വ്വീസ്
സഹകരണ ബാങ്കിന്റെ
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റി നടത്തിയ
പരിശോധനയില്‍
കണ്ടെത്തിയ
ക്രമക്കേടുകളുടെ
അടിസ്ഥാനത്തിലുള്ള
വിജിലന്‍സ്
അന്വേഷണത്തിന്റെ
പുരോഗതി
വെളിപ്പെടുത്തുമോ;
(ബി)
വിജിലന്‍സ്
വകുപ്പ് അന്വേഷണ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
സമർപ്പിച്ചത്;
പകര്‍പ്പ്
ലഭ്യമാക്കുമോ?
സാേളാര്‍
അഴിമതി
186.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാേളാര്‍
അഴിമതി സംബന്ധിച്ച്
നടത്തിയ അന്വേഷണ
റിപ്പാേര്‍ട്ടിന്മേല്‍
സ്വീകരിച്ചിട്ടുള്ള
തുടര്‍ നടപടികളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമാേ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍
അന്വേഷണത്തിലാണ്;
വിശദവിവരങ്ങള്‍
നല്കുമാേ;
(സി)
ഇൗ
വിഷയവുമായി
ബന്ധപ്പെട്ട്
ആരുടെയെല്ലാം പേരില്‍
ഏതെല്ലാം ഇനങ്ങളിലാണ്
കേസ്സ് രജിസ്റ്റര്‍
ചെയ്ത് അന്വേഷണം
നടത്തിവരുന്നത്;
വിശദവിവരം നല്കുമാേ?
സ്വകാര്യ
ട്യൂഷന് എടുക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
അന്വേഷണം
187.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചില
സര്‍ക്കാര്‍
ഉദ്യോഗസ്ഥർ,ഓഫീസ്
സമയത്തും അല്ലാതെയും
സ്വകാര്യ ട്യൂഷന്
സെന്ററുകളില്‍
പഠിപ്പിക്കുന്നതിനും
മറ്റുമായി ജോലിയില്‍
നിന്നും
വിട്ടുനില്‍ക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് വിജിലന്‍സ്
ഏതെങ്കിലും തരത്തിലുള്ള
പരിശോധനകള്‍
നടത്തിയിട്ടുണ്ടോ;
(സി)
എത്ര
ഉദ്യോഗസ്ഥര്‍ ഇങ്ങനെ
ക്രമവിരുദ്ധമായി
പ്രവര്‍ത്തിച്ചിട്ടുണ്ട്
എന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
(ഡി)
ജനങ്ങള്‍ക്ക്
സേവനം നല്കാന്
ഉത്തരവാദപ്പെട്ട
ഉദ്യോഗസ്ഥര്‍ അമിത ധന
സമ്പാദനത്തിനായി ജോലി
സമയത്ത്
വിട്ടുനിൽക്കുന്നതും,
സ്വകാര്യ ട്യൂഷന്
നല്‍കുന്നതും
കുറ്റകരമാണ് എന്നത്
കണക്കിലെടുത്ത്,ഇവർക്കെതിരെ
ഉചിതമായ ശിക്ഷാ
നടപടികള്‍
സ്വീകരിക്കാന്‍
തയ്യാറാകുമോ; എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
പദ്ധതികളില്‍
വിജിലന്‍സ് അന്വേഷണം
188.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
വയനാട്ടില്‍
നടപ്പാക്കിയ ഏതെങ്കിലും
പദ്ധതികളെക്കുറിച്ച്
നിലവില്‍ വിജിലന്‍സ്
അന്വേഷണം
നടക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
പദ്ധതികളെക്കുറിച്ചാണ്
വിജിലന്‍സ് അന്വേഷണം
നടക്കുന്നത്;
(സി)
ഓരോ
കേസിന്റെയും നിലവിലെ
സ്ഥിതി അറിയിക്കാമോ?
അഗ്രിഫെസ്റ്റിനെക്കുറിച്ച്
വിജിലന്‍സ് അന്വേഷണം
189.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
വയനാട്ടില്‍ നടത്തിയ
അഗ്രിഫെസ്റ്റ് എന്ന
പരിപാടി സംബന്ധിച്ച്
വിജിലന്‍സ് അന്വേഷണം
നടക്കുന്നുണ്ടോ;
(ബി)
എങ്കില്‍
അന്വേഷണത്തെ സംബന്ധിച്ച
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(സി)
നിലവില്‍
അഗ്രിഫെസ്റ്റ് അന്വേഷണം
സംബന്ധിച്ച ഫയല്‍ ഏത്
ഉദ്യോഗസ്ഥന്റെ കൈവശമാണ്
ഉള്ളത് എന്നറിയിക്കാമോ?
മൂന്നാര്‍
ട്രൈബ്യൂണല്‍
190.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
മൂന്നാര്‍ ട്രൈബ്യൂണല്‍
പിന്‍വലിച്ചതിനുശേഷം
എത്ര ജീവനക്കാര്‍ ജോലി
ചെയ്തു വരുന്നുണ്ട്
എന്നറിയിക്കാമോ;
ഇവര്‍ക്ക് ശമ്പളമായി
നല്കി വരുന്നത് എത്ര
രൂപയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
മൂന്നാര്‍
ട്രൈബ്യൂണലില്‍ എത്ര
കേസുകളാണ്
തീര്‍പ്പാക്കിയത്; ഒാരോ
കേസിനെയും സംബന്ധിച്ച
വിശദാംശം നല്‍കാമോ;
(സി)
മൂന്നാര്‍
ട്രൈബ്യൂണലിന്റെ
പ്രവര്‍ത്തനം
അവസാനിപ്പിച്ച
സാഹചര്യത്തില്‍ എന്നാണ്
ട്രൈബ്യൂണല്‍
പ്രവര്‍ത്തിച്ചിരുന്ന
കെട്ടിടം തിരികെ
പട്ടികവര്‍ഗ്ഗ
വകുപ്പിനെ
ഏല്‍പ്പിക്കുന്നതെന്ന്
വ്യക്തമാകുമോ;
(ഡി)
ഇവിടെ
കെട്ടി കിടക്കുന്ന
ഫയലുകള്‍ മുന്‍സിഫ്
കോടതിയ്ക്ക്ഏല്പ്പിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(ഇ)
ഇപ്പോള്‍
ഇവിടത്തെ
ജീവനക്കാര്‍ക്ക്
നല്കുന്ന ശമ്പള ബാധ്യത
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കാട്ടാക്കട
കോടതി സമുച്ചയം
191.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
കോടതി സമുച്ചയത്തിന്റെ
രണ്ടാംഘട്ട നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
എസ്റ്റിമേറ്റ്
ഭരണാനുമതിയ്ക്കായി
ഗവണ്മെന്റില്
സമര്പ്പിയ്ക്കപ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ആയതു
സംബന്ധിച്ച തുടര്‍നടപടി
വിശദമാക്കുമോ?
കുന്ദമംഗലം
കോടതി കെട്ടിടം
192.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുന്ദമംഗലം
കോടതി 120 വര്‍ഷം
പഴക്കമുളള
കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കെട്ടിടം
കൂടുതല്‍
സൗകര്യപ്പെടുത്തുന്നതിനുളള
ബഡ്ജറ്റ് നിര്‍ദ്ദേശം
നടപ്പിലാക്കാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ?
മട്ടാഞ്ചേരി
കോടതി കെട്ടിടത്തിന്റെ
പുനരുദ്ധാരണ പ്രവൃത്തികള്‍
193.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
18.9.2015ല്‍
ആഭ്യന്തര വകുപ്പ് 570
ലക്ഷം രൂപയ്ക്ക്
ഭരണാനുമതി നല്കിയതും
ആര്‍ക്കിയോളജിക്കല്‍
സര്‍വ്വെ ഓഫ് ഇന്ത്യ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
സ്റ്റോപ്പ് മെമ്മോ
നല്‍കിയിട്ടുള്ളതുമായ
മട്ടാഞ്ചേരി കോടതി
കെട്ടിടത്തിന്റെ
പുനരുദ്ധാരണ
പ്രവൃത്തികള്‍
പുനരാരംഭിക്കാന്‍
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് പുരാവസ്തു
വകുപ്പ് ഡയറക്ടര്‍
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിലെ, കോടതി
അധികാരികളുടെ ഭാഗത്ത്
നിന്ന് എന്‍.ഒ.സി
യ്ക്കായുള്ള യാതൊരു
അപേക്ഷയും
ലഭ്യമായിട്ടില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എന്‍.ഒ.സി
ലഭിക്കുന്നതിനായി
അപേക്ഷ
സമര്‍പ്പിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
കടുത്തുരുത്തി
കോര്‍ട്ട് കോംപ്ലക്സ്
നിര്‍മ്മാണം
194.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
ബഡ്ജറ്റ് പ്രസംഗത്തില്‍
പ്രഖ്യാപിച്ചിരുന്ന
കടുത്തുരുത്തി
കോര്‍ട്ട്
കോംപ്ലക്സിന്റെ
ഡി.പി.ആര്.
തയ്യാറാക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ ഏത് ഏജന്‍സി
വഴിയാണ് നടപടി
സ്വീകരിച്ചിട്ടുള്ളത്;
(ബി)
കടുത്തുരുത്തി
ഉള്‍പ്പടെ 14
സ്ഥലങ്ങളില്‍ പ്രത്യേക
കോടതി സമുച്ഛയങ്ങള്‍
നിര്‍മ്മിക്കുന്നതിന്റെ
ഭരണാനുമതി പ്രൊപ്പോസല്‍
ഏതു ഘട്ടത്തിലാണ്;
(സി)
പ്രസ്തുത
പദ്ധതി കിഫ്ബി വഴി
നടപ്പാക്കാന്‍ ധനകാര്യ
വകുപ്പ്
തീരുമാനിച്ചിട്ടുണ്ടോ;
ഈ പദ്ധതി ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ; ഈ പദ്ധതി
സംബന്ധിച്ച്
ആഭ്യന്തരവകുപ്പിലേയും
ധനകാര്യ വകുപ്പിലേയും
ഫയല്‍ നമ്പര്‍
ലഭ്യമാക്കാമോ;
(ഡി)
മുന്‍സിഫ്/മജിസ്ട്രേറ്റ്
കോടതി
കടുത്തുരുത്തിയില്‍
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
തീരുമാനിച്ചിട്ടുള്ളത്;
ധനകാര്യ വകുപ്പും
ആഭ്യന്തര വകുപ്പും
ചര്‍ച്ചചെയ്ത്
ഇക്കാര്യങ്ങളില്‍ നടപടി
ത്വരിതപ്പെടുത്തുവാന്‍
എന്തെല്ലാം
കാര്യങ്ങളാണ് ചെയ്യാന്‍
കഴിയുന്നതെന്ന്
വ്യക്തമാക്കാമോ?
ഫയര്‍
സ്റ്റേഷനുകള്‍
195.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തിന്റെ
പശ്ചാത്തലത്തില്‍ ഫയര്‍
സ്റ്റേഷനുകള്‍
നവീകരിച്ച് റസ്ക്യൂ
ഓപ്പറേഷനുകള്‍ ആധുനിക
ഉപകരണങ്ങളുടെ
സഹായത്തോടെ കുറ്റമറ്റ
രീതിയില്‍
നടത്തേണ്ടതിന്റെ
ആവശ്യകത സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
ഫയർ
സ്റ്റേഷനുകൾ
നവീകരിക്കുന്നത്
സംബന്ധിച്ച്
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(സി)
ചെങ്ങന്നൂരില്‍
ഫയര്സ്റ്റേഷന്
സ്ഥായിയായ ആസ്ഥാന
മന്ദിരം
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ഫയര്‍
സ്റ്റേഷനുകള്‍
196.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
17.01.2001-ലെ
197/2001/ആഭ്യന്തരം
നംപര്‍ ഉത്തരവ് പ്രകാരം
എത്ര ഫയര്‍
സ്റ്റേഷനുകള്‍
ആരംഭിക്കുന്നതിനാണ്
അനുമതി നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
അതിന്‍പ്രകാരം
പ്രവര്‍ത്തനം ആരംഭിച്ച
ഫയര്‍ സ്റ്റേഷനുകളുടെ
വിശദാംശം
ലഭ്യമാക്കാമാേ; ടി
ഉത്തരവിൽ
പറഞ്ഞിരിക്കുന്ന ബാക്കി
ഫയര്‍ സ്റ്റേഷനുകള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത് ;
വ്യക്തമാക്കാമാേ?
പുതിയതായി
അനുവദിച്ച ഫയര്‍
സ്റ്റേഷനുകള്‍
197.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് പുതിയതായി
എത്ര ഫയര്‍
സ്റ്റേഷനുകളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
അവയുടെ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(സി)
ഇത്തരത്തില്‍
അനുവദിച്ചതില്‍
എത്രയെണ്ണം
പ്രവര്‍ത്തനം
ആരംഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രവര്‍ത്തനം
തുടങ്ങാന്‍ കഴിയാത്തത്
എത്രയെണ്ണമാണ് ;
ഇതിന്റെ തടസ്സങ്ങള്‍
എന്തൊക്കെ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കോഴിച്ചന
ഫയര്‍ സ്റ്റേഷന്
198.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരൂരങ്ങാടി
മണ്ഡലത്തില്‍ കോഴിച്ചന
എന്‍.എച്ച്. പരിസരത്ത്
ഫയര്‍ സ്റ്റേഷന്
ആരംഭിക്കണമെന്ന
ദീര്‍ഘകാല
ആവശ്യത്തിന്മേല്
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിരുന്നോ;
(ബി)
എങ്കില്‍
ഉദ്യോഗസ്ഥര്‍
റിപ്പോര്‍ട്ട്
നല്‍കിയിരുന്നോ;
വിശദവിവരം നല്‍കുമോ;
ഇല്ലെങ്കില്‍ അത്
സത്വരം ലഭ്യമാക്കാന്‍
വേണ്ട നിര്‍ദ്ദേശം
നല്‍കുമോ;
(സി)
പ്രസ്തുത
ഫയര്‍ സ്റ്റേഷന്
എന്നത്തേക്ക്
പ്രവര്‍ത്തനക്ഷമമാകുമെന്ന്
വ്യക്തമാക്കുമോ ?
പെരിങ്ങോം
ഫയര്‍ സ്റ്റേഷന് കെട്ടിട
നിര്‍മ്മാണം
199.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പയ്യന്നൂര്‍
മണ്ഡലത്തിലെ പെരിങ്ങോം
ഫയര്‍ സ്റ്റേഷന്
കെട്ടിട
നിര്‍മ്മാണത്തിന് ഫണ്ട്
അനുവദിക്കാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ചാരുംമൂട്
കേന്ദ്രമാക്കി ഫയര്‍ഫോഴ്സ്
യൂണിറ്റ്
200.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
ചാരുംമൂട്
കേന്ദ്രമാക്കി
ഫയര്‍ഫോഴ്സ് യൂണിറ്റ്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
യൂണിറ്റ്
ആരംഭിക്കുന്നതിന് ഫയര്‍
ആന്റ് റെസ്ക്യൂ ഫോഴ്സ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
നേര്യമംഗലത്ത്
ഫയര്‍ ആന്റ് റെസ്ക്യൂ
സ്റ്റേഷന്
ആരംഭിക്കുന്നതിന് നടപടി
201.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
ഫയര്‍ ആന്റ് റെസ്ക്യൂ
സ്റ്റേഷന്
ആരംഭിക്കുന്നതിനു വേണ്ട
മുന്‍ഗണന പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
കോതമംഗലം
മണ്ഡലത്തില്‍
നേര്യമംഗലത്ത് പുതിയ
ഫയര്‍ ആന്റ് റെസ്ക്യൂ
സ്റ്റേഷന്
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട സാധ്യതാ
പഠന റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഫാക്ടറികള്‍,
ഡാം, പവര്‍ ഹൗസുകള്‍,
നിരവധി വ്യവസായ
സ്ഥാപനങ്ങൾ തുടങ്ങിയവ
സ്ഥിതിചെയ്യുന്ന ഈ
പ്രദേശത്ത് ഉരുൾ
പൊട്ടല്‍, കാട്ടുതീ
തുടങ്ങി നിരവധിയായ
പ്രശ്നങ്ങള്‍ ഉണ്ടാകാൻ
സാധ്യതയുള്ളതിനാലും
പ്രസ്തുത സ്ഥലം
കോതമംഗലം,
കല്ലൂര്‍ക്കാട് ,
ഇടുക്കി , മൂന്നാര്‍
നിലയങ്ങളില്‍ നിന്ന്
വളരെ
ദൂരത്തിലുമായതിനാലും
പുതിയ ഫയര്‍ സ്റ്റേഷന്
ആരംഭിക്കുന്നതിനായി
വകുപ്പ് തലത്തില്‍
തയ്യാറാക്കുന്ന
മുന്‍ഗണന ലിസ്റ്റില്‍
നേര്യമംഗലം
ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
വിശദമാക്കാമോ?
കരുനാഗപ്പള്ളി
ഫയര്‍ഫോഴ്സ് സ്റ്റേഷന്
ആസ്ഥാന മന്ദിരം
202.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
ഫയര്‍ഫോഴ്സ് സ്റ്റേഷന്
ആസ്ഥാന മന്ദിരം
നിര്‍മ്മിക്കുന്നതിന്
വേണ്ടി പോലീസ്
വകുപ്പിന്റെ
അധീനതയിലുള്ള സ്ഥലം
കൈമാറുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഇതു സംബന്ധിച്ച നടപടി
ക്രമത്തിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വിശദീകരിക്കുമോ;
(ബി)
ഇവിടെ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികളുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്ന്
വിശദീകരിക്കുമോ;
(സി)
എത്രയും
വേഗം ഭൂമി കൈമാറ്റം
നടത്തി കെട്ടിട
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ഫയര്‍
സ്റ്റേഷന്
203.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഫയര്‍
സ്റ്റേഷന്
നിലവിലില്ലാത്ത
കണ്ണൂര്‍ ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ഫയര്‍
സ്റ്റേഷന്
അനുവദിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ചാലക്കുടിയില്‍
ഫയര്‍ഫോഴ്സിന് പുതിയ
കെട്ടിടം
204.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയില്‍
ഫയര്‍ഫോഴ്സിന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
ഇതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
അദര്‍
ഡ്യൂട്ടി നിയമനത്തിലെ
നിയന്ത്രണങ്ങള്‍
205.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ ജീവനക്കാരെ
ജോലി ക്രമീകരണ/അദര്‍
ഡ്യൂട്ടി വ്യവസ്ഥയില്‍
നിയമിക്കുന്നത്
നിയന്ത്രിച്ചുകൊണ്ട്
എന്തെങ്കിലും
ഉത്തരവ്/സര്‍ക്കുലര്‍
നിലവിലുണ്ടോ;
(ബി)
ജയില്‍
വകുപ്പില്‍ ജീവനക്കാരെ
ഇത്തരത്തില്‍ ജോലി
ക്രമീകരണ/അദര്‍
ഡ്യൂട്ടി വ്യവസ്ഥയില്‍
മറ്റ് സ്ഥാപനങ്ങളില്‍
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍
എക്സിക്യൂട്ടീവ്/മിനിസ്റ്റീരിയല്‍
തസ്തികകളില്‍
നിയമിച്ചിട്ടുള്ളവരുടെ
സ്ഥാപനം തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
(സി)
ഇത്തരം
ഡ്യൂട്ടിക്ക്
ജീവനക്കാരെ
തെരഞ്ഞെടുക്കുന്നത്
എന്ത് മാനദണ്ഡത്തിലാണ്;
(ഡി)
മറ്റ്
സ്ഥാപനങ്ങളിലേക്ക്
ഇത്തരത്തില്‍
ജീവനക്കാരെ
നിയമിക്കുന്നത് ജയില്‍
വകുപ്പിന്റെ
കാര്യക്ഷമതയെയും
സുരക്ഷയേയും ഓഫീസ്
പ്രവര്‍ത്തനത്തെയും
ഗുരുതരമായി
ബാധിക്കുന്നതായി
വിലയിരുത്തിയിട്ടുണ്ടോ;
(ഇ)
ഇത്തരം
നിയമനങ്ങളെ
നിയന്ത്രിക്കുന്നത്
സംബന്ധിച്ച്
അക്കൗണ്ടന്റ് ജനറല്‍,
ധനകാര്യ വകുപ്പ്,
പൊതുഭരണ വകുപ്പ്
എന്നിവര്‍
നല്‍കിയിട്ടുള്ള
നിര്ദ്ദേശങ്ങളിന്മേല്
നടപടി സ്വീകരിക്കാത്തത്
എന്തുകൊണ്ടാണ്
;വിശദമാക്കുമോ?
ജയില്‍
ഭക്ഷണ വില്പന
ഔട്ട്ലെറ്റുകളുടെയും
മൊബൈല്‍
ഔട്ട്ലെറ്റുകളുടെയും
പ്രവര്‍ത്തന സമ യം
206.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
"ഫുഡ്
ഫോര്‍ ഫ്രീഡം" എന്ന
പേരിലുള്ള ജയില്‍ ഭക്ഷണ
വില്പന
ഔട്ട്ലെറ്റുകളുടെയും
മൊബൈല്‍
ഔട്ട്ലെറ്റുകളുടെയും
പ്രവര്‍ത്തന സമയം
സംബന്ധിച്ച് കൃത്യത
ഇല്ലാത്തതുകാരണം ഭക്ഷണം
വാങ്ങാന്‍
വരുന്നവര്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ട്
മനസ്സിലാക്കി, കൃത്യമായ
പ്രവര്‍ത്തന സമയം
രേഖപ്പെടുത്തുന്നതിന്
ജയില്‍ മേധാവിക്ക്
ഗവണ്മെന്റ് നല്കിയ
നിര്‍ദ്ദേശത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഈ
സംവിധാനം
നിലനിര്‍ത്തുന്നതിനും
കൃത്യമായ പ്രവര്‍ത്തനം
ഉറപ്പുവരുത്തുന്നതിനുമായി
വീഴ്ചകളെ ഗൗരവമായി
കണ്ട് നടപടി
സ്വീകരിക്കുമോ;
എങ്കില്‍ എപ്രകാരമെന്ന്
വ്യക്തമാക്കുമോ ?
ഓപ്പണ്‍
ജയിലുകള്‍
207.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഓപ്പണ്‍ ജയിലുകളില്‍
തടവുകാരുടെ അവസ്ഥ
ദയനീയമാണ് എന്ന കാര്യം
ആഭ്യന്തര വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്ത്
നടപടികള്‍ സ്വീകരിച്ചു;
വ്യക്തമാക്കാമോ;
(ബി)
ഓപ്പണ്‍
ജയിലുകളില്‍ തടവുകാരോട്
ജയില്‍ വാര്ഡന്മാര്
മോശമായി പെരുമാറുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതില്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു;
വിശദമാക്കാമോ?
തടവുപുള്ളികളുടെ
ക്ഷേമം
208.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തു
വര്‍ഷത്തില്‍ കൂടുതല്‍
തടവുശിക്ഷ അനുഭവിച്ച
എത്ര പ്രതികളെ ഈ
സര്‍ക്കാര്‍
മോചിപ്പിച്ചിട്ടുണ്ട്;
മോചിപ്പിച്ചപ്പോള്‍
അവര്‍ പൂര്‍ത്തിയാക്കിയ
തടവുകാലാവധി
എത്രയാണ്;വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തടവുപുള്ളികളെ
മോചിപ്പിച്ചത് ഏത്
കമ്മിറ്റിയുടെ
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തിലാണ്;
പ്രസ്തുത കമ്മിറ്റിയിലെ
മെമ്പര്‍മാര്‍ ആരാണ്;
അവരുടെ പേരുവിവരം
ലഭ്യമാക്കുമോ;
(സി)
തടവുപുള്ളികളുടെ
ക്ഷേമത്തിനായി
ജയിലുകളില്‍
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;വിശദമാക്കുമോ?
ചീമേനി
തുറന്ന ജയില്‍
കാര്യക്ഷമമാക്കുന്നതിന്
നടപടി
209.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചീമേനി
തുറന്നജയിലില്‍
ഭക്ഷണസാധനങ്ങള്‍
ഉള്‍പ്പെടെയുള്ളവ
ഉല്പാദിപ്പിച്ച് വിതരണം
ചെയ്ത വകയില്‍
പ്രതിവര്‍ഷം എത്രകോടി
രൂപയുടെ വരുമാനം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവിടെ
നേരത്തെ ഉണ്ടായിരുന്ന
ജീവനക്കാരുടെ എണ്ണം
എത്രയെന്നും എത്ര
ജീവനക്കാരെ
കുറച്ചിട്ടുണ്ടെന്നും
എപ്പോഴാണ് ഈ
തസ്തികകള്‍
വെട്ടിക്കുറച്ചതെന്നും
വ്യക്തമാക്കാമോ;
(സി)
വെട്ടിക്കുറച്ച
തസ്തികകള്‍
പുന:സ്ഥാപിക്കുന്നതിനും
ജയിലിന്റെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
മണ്ണാര്‍ക്കാട്ട്
പുതിയ ജയില്‍
210.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണ്ണാര്‍ക്കാട്ട്
പുതിയ ജയില്‍
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും നടപടി
ക്രമങ്ങള്‍ സര്‍ക്കാര്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ വിശദ വിവരം
നൽകുമോ;
(ബി)
പ്രസ്തുത
ജയില്‍
നിര്‍മ്മിക്കുന്നതിനായി
മണ്ണാര്‍ക്കാട്
മുനിസിപ്പാലിറ്റിയില്‍
ഉള്‍പ്പെട്ട ഏതെങ്കിലും
റവന്യൂ ഭൂമിയില്‍
സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
നെട്ടുകാല്‍ത്തേരി
ഓപ്പണ്‍ ജയില്‍
211.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെട്ടുകാല്‍ത്തേരി
ഓപ്പണ്‍ ജയിലില്‍
നിലവിൽ എത്ര തടവുകാര്‍
ഉണ്ട്; പേരുവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
നെട്ടുകാല്‍ത്തേരി
ഓപ്പണ്‍ ജയിലില്‍
ഇപ്പോള്‍ ജോലി
ചെയ്തുവരുന്ന ജയില്‍
ഉദ്യോഗസ്ഥരുടെ
പേരുവിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
2018
വര്‍ഷത്തില്‍
തടവുകാര്‍ക്കുവേണ്ടി
ഭക്ഷണത്തിനും മറ്റുമായി
പ്രസ്തുത ജയിലില്‍
ചെലവഴിച്ച തുക എത്ര;
ഓരോ മാസത്തേയും കണക്ക്
ഇനം തിരിച്ച്
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
ജയിലില്‍
പണിയെടുക്കുന്നതിന്
തടവുകാര്‍ക്ക് എത്ര
രൂപയാണ് ദിവസവേതനം ആയി
കൊടുക്കുന്നതെന്ന്
വിശദമാക്കുമോ?
വല്ലാര്‍പാടം
കണ്ടെയ്നര്‍ ടെര്‍മിനല്‍
212.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വല്ലാര്‍പാടം
കണ്ടെയ്നര്‍
ടെര്‍മിനലില്‍
മദര്‍ഷിപ്പുകള്‍
വന്നിട്ടുണ്ടോ;
എങ്കില്‍ പരമാവധി
എത്തിയ കപ്പലുകളുടെ
എണ്ണവും ഓരോന്നിലും
എത്തിച്ചേര്‍ന്ന
ടണ്ണേജ് എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
കുപ്പലുകള്
എത്തിച്ചേരുന്നതിനായി
കപ്പല്‍ചാലുകളുടെ ആഴം
വര്ദ്ധിപ്പിച്ചിട്ടുണ്ടോയെന്നും
ഇല്ലെങ്കിൽ ഇതിനു
നേരിടുന്ന
തടസ്സമെന്തെന്നും
വ്യക്തമാക്കാമോ?
ഗെയില്‍
പൈപ്പ് ലൈന്‍ പദ്ധതി
213.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ഗെയില്‍ പൈപ്പ് ലൈന്‍
പദ്ധതി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
എത്ര ശതമാനം
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചു
എന്നും ഈ പദ്ധതി എന്ന്
മുതല്‍ കമ്മീഷന്
ചെയ്യാന്‍ സാധ്യമാകും
എന്നും വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതി ആരംഭിച്ചത്
എന്നാണ് എന്നും, ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ എത്ര ശതമാനം
പ്രവൃത്തിയാണ്
പൂര്ത്തിയായിട്ടുണ്ടായിരുന്നത്
എന്നും വ്യക്തമാക്കാമോ?
വനിതാ
മതില് സംഘാടക സമിതി
അംഗങ്ങള്‍
214.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വനിതാ
മതിലിന്റെ
നടത്തിപ്പിനായി
വിളിച്ചുചേര്‍ത്ത ആദ്യ
യോഗത്തിലേക്ക് എത്ര
സംഘടനകളെയാണ്
ക്ഷണിച്ചിരുന്നത്;
ഇതില്‍ എത്ര സംഘടനകള്‍
പങ്കെടുത്തിരുന്നു;
വ്യക്തമാക്കുമോ;
(ബി)
വനിതാ
മതിലിന്റെ സംഘാടക സമിതി
അംഗങ്ങള്‍,
ചെയര്മാന്,
കണ്‍വീനര്‍ എന്നിവര്‍
ആരൊക്കെയായിരുന്നു;
വെളിപ്പെടുത്താമോ?
രക്ഷാ
പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍
മരണപ്പെടുന്നവരുടെ
ആശ്രിതരുടെ സംരക്ഷണം
215.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രക്ഷാ
പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍
മരണപ്പെടുന്നവരുടെ
കുടുംബങ്ങളുടെയും
ആശ്രിതരുടെയും
സംരക്ഷണത്തിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവരുടെ
ആശ്രിതര്‍ക്ക്
സര്‍ക്കാര്‍ ജോലി
നല്‍കുന്നതിന്
ലക്ഷ്യമിട്ട്
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
ആയത് വിശദമാക്കാമോ?
സുസ്ഥിര
വികസന ലക്ഷ്യസൂചികയില്‍
കേരളത്തിന്റെ സ്ഥാനം
216.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യു.എന്‍
- ന്റെയും ഗ്ലോബല്‍
ഗ്രീന്‍ ഗ്രോത്ത്
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും
സഹകരണത്തോടെ നീതി ആയോഗ്
തയ്യാറാക്കിയ സുസ്ഥിര
വികസന ലക്ഷ്യ
സൂചികയില്‍
കേരളത്തിന്റെ സ്ഥാനം
എത്രാമതാണ്;വ്യക്തമാക്കുമോ
(ബി)
ഏതൊക്കെ
മേഖലകളിലാണ് കേരളത്തിന്
ഉയര്‍ന്ന റാങ്ക്
ലഭിച്ചത്;വിശദാംശം
നല്‍കുമോ?
ശാരീരിക
വൈകല്യം സംഭവിച്ച മഹിക്ക്
ധനസഹായം
217.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
ഗ്രാമവികസന
വകുപ്പുമന്ത്രിയുടെ
ഔദ്യോഗിക വാഹനം മുഖേന
2013 ഏപ്രില്‍ 5-ാം
തീയതി ചെങ്ങന്നൂരിന്
സമീപം ഉണ്ടായ
അപകടത്തില്‍ പരിക്ക്
പറ്റിയ ചെങ്ങന്നൂര്‍
കാരക്കാട്
ചെരിവുകാലായില്‍
രമണിയുടെ മകന് മഹിക്ക്
സഹായം നല്‍കുന്നതിന്
2015 ജൂലൈ മാസം 8-ാം
തീയതി ചേര്‍ന്ന
മന്ത്രിസഭാ യോഗത്തില്‍
എടുത്ത തീരുമാനം
നടപ്പിലാക്കിയോ;
(ബി)
എങ്കില്‍
ഇതുവരെ നല്‍കിയിട്ടുള്ള
സഹായങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ശാരീരിക
വൈകല്യം സംഭവിച്ച
മഹിക്ക് പ്രത്യേക
കേസ്സായി പരിഗണിച്ച്
വികലാംഗ പെന്‍ഷനും,അമ്മ
രമണിക്ക് ആശ്വാസ കിരണം
പദ്ധതി ധനസഹായവും
നല്‍കുന്നതിന് സാമൂഹ്യ
നീതി (സി) വകുപ്പ്
25.08.2015-ല്‍
സ.ഉ.(എം.എസ്.) നം.
52/2015/സാ.നീ.വ.
ഉത്തരവ്
പുറപ്പെടുവിക്കുകയുണ്ടായോ;എങ്കില്‍
ഈ ഉത്തരവ് പ്രകാരമുള്ള
എന്തെല്ലാം സഹായങ്ങള്‍
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ഡി)
മന്ത്രിസഭാ
തീരുമാനം ഉണ്ടായി
കഴിഞ്ഞാല്‍ എത്ര
ദിവസത്തിനകം ഉത്തരവ്
ഇറക്കണമെന്നും എത്ര
ദിവസത്തിനകം
നടപ്പിലാക്കണമെന്നുമാണ്
നടപടി ചട്ടങ്ങളില്‍
വ്യവസ്ഥ
ചെയ്യുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
ഈ
നിബന്ധന മഹിയുടെ
കാര്യത്തില്‍
പാലിച്ചില്ലായെന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ആഭ്യന്തര,
പൊതുഭരണ വകുപ്പുകള്‍ക്ക്
ദേശീയ-അന്തര്‍ദ്ദേശീയ
പുരസ്കാരങ്ങള്‍
218.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ആഭ്യന്തര, പൊതുഭരണ
വകുപ്പുകള്‍ക്ക്
ദേശീയ-അന്തര്‍ദേശീയ
തലത്തിലുള്ള
അംഗീകാരങ്ങളോ
പുരസ്കാരങ്ങളോ
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ?