താേട്ടം
താെഴിലാളികളുടെ വേതനം
പരിഷ്കരിക്കാൻ നടപടി
2730.
ശ്രീ.എസ്.രാജേന്ദ്രന്
,,
ജോര്‍ജ് എം. തോമസ്
,,
കെ.ഡി. പ്രസേനന്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താെഴിലാളി
താല്പര്യം
സംരക്ഷിക്കുന്നതിനായി,
പ്ലാന്റേഷന് മേഖലയില്‍
പൂട്ടിക്കിടക്കുന്ന
താേട്ടങ്ങള് തുറന്ന്
പ്രവര്‍ത്തിക്കാന്‍
സര്‍ക്കാര്‍ നടത്തുന്ന
ഇടപെടലുകള്‍
അറിയിക്കാമാേ;
(ബി)
താേട്ടം
താെഴിലാളികളുടെ വേതനം
പരിഷ്കരിക്കാനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
ഇതു സംബന്ധിച്ച
ചര്‍ച്ചകള്‍
പ്ലാന്റേഷന് ലേബര്‍
കമ്മിറ്റി
ആരംഭിച്ചിട്ടുണ്ടാേയെന്ന്
അറിയിക്കാമോ;
(സി)
താേട്ടം
താെഴിലാളികള്‍ക്ക്
ഇ.എസ്.എെ.
ബാധകമാക്കുന്നതിനും
പ്രത്യേക ഭവന
നിര്‍മ്മാണ പദ്ധതി
നടപ്പിലാക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടാേയെന്ന്
വ്യക്തമാക്കുമോ?
നല്ല
തൊഴില്‍ സംസ്ക്കാരം
വളര്‍ത്തിയെടുക്കുന്നതിന്
നടപടി
2731.
ശ്രീ.പി.ടി.
തോമസ്
,,
അനൂപ് ജേക്കബ്
,,
സണ്ണി ജോസഫ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചുമട്ട്
തൊഴില്‍ മേഖലയില്‍
നിലനിന്നിരുന്ന
അനാരോഗ്യ പ്രവണതകള്‍
അവസാനിപ്പിക്കുവാന്‍ ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
നോക്കുകൂലി
നിരോധിച്ച ശേഷവും പല
സ്ഥലങ്ങളിലും ഈ പ്രവണത
നിലനില്‍ക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തൊഴില്‍
മേഖലയില്‍ ഒരു നല്ല
തൊഴില്‍ സംസ്ക്കാരം
വളര്‍ത്തിയെടുക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
ഇക്കാര്യത്തില്‍
എന്തൊക്കെ ബോധവല്‍ക്കരണ
നടപടികളാണ് തൊഴില്‍
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ?
തൊഴില്‍
മേഖലയില്‍ സ്ത്രീകള്‍
നേരിടുന്ന അസമത്വം
2732.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
പങ്കാളിത്തത്തിലും
വേതനത്തിലും
സംസ്ഥാനത്തെ സ്ത്രീകള്‍
അസമത്വം നേരിടുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരളത്തിലെ
തൊഴില്‍ മേഖലയില്‍
സ്ത്രീകളുടെ പങ്കാളിത്ത
നിരക്ക് 30.81 ശതമാനം
മാത്രമാണെന്ന കാര്യം
പരിശോധിക്കുകയുണ്ടായോ;
(സി)
കേരളത്തിലെ
ഗ്രാമീണ മേഖലയില്‍
കാര്‍ഷിക ജോലികള്‍ക്ക്
പുരുഷന് കിട്ടുന്ന
ശരാശരി കൂലി 683.93
രൂപയും സ്ത്രീക്ക്
ലഭിക്കുന്നത് 477.5
രൂപയും ആണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
തൊഴില്‍ മേഖലയിലെ
സ്ത്രീ പുരുഷ അസമത്വം
പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്ന്
വിശദമാക്കാമോ?
തൊഴില്‍
കമ്മീഷന്
2733.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളി
ക്ഷേമപദ്ധതികള്‍
ആസൂത്രണം
ചെയ്യുന്നതിനും
നടപ്പിലാക്കുന്നതിനും
തൊഴില്‍ കമ്മീഷന്
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ നയം
വ്യക്തമാക്കുമോ;
(ബി)
താെഴിലാളി
വിഭാഗത്തിന്റെ
ദീര്‍ഘകാലത്തെ
ആവശ്യമെന്ന നിലയില്‍
തൊഴില്‍ കമ്മീഷന്
രൂപീകരിക്കുവാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന് നടപടികള്‍
2734.
ശ്രീ.സി.
ദിവാകരന്
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
സി.കെ. ആശ
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമ്പത്തിക
വികസനത്തിന്റെ അടിസ്ഥാന
ഘടകങ്ങളിലൊന്നായ
ഉല്പാദനപരമായ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതില്‍ ഈ
സര്‍ക്കാര്‍
വന്നതിനുശേഷമുള്ള
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
അസംഘടിത
മേഖലയിലെ തൊഴില്‍
സുരക്ഷിതത്വമില്ലായ്മ,
താെഴില്‍
ഉയര്‍ച്ചയ്ക്കുള്ള
സാധ്യതക്കുറവ്,
തൊഴില്‍ ഉടമയില്‍
നിന്നുള്ള
സുരക്ഷിതത്വമില്ലായ്മ
എന്നീ ദുരിത
സാഹചര്യങ്ങള്‍
കുറയ്ക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
നടപ്പാക്കുന്ന സ്വയം
തൊഴില്‍ പദ്ധതികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാന
സമ്പദ് വ്യവസ്ഥയുടെ
ഘടനാപരമായ മാറ്റം
ഉള്‍ക്കൊണ്ടുകൊണ്ട്
ഉയര്‍ന്നുവരുന്ന
മേഖലകളില്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഇ)
മനുഷ്യ
വിഭവശേഷി
വര്‍ദ്ധിപ്പിക്കുന്നതിനായുള്ള
നൈപുണ്യ വികസനത്തിന്
ഊന്നല്‍ നല്കി
നടത്തുന്ന പരിപാടികള്‍
വിശദമാക്കുമോ?
ബാംബു
തൊഴിലാളി ക്ഷേമനിധി ബോർഡ്
2735.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ഈറ്റ, കാട്ടുവളളി,തഴ
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡില്‍
നടപ്പിലാക്കി വരുന്ന
ക്ഷേമപദ്ധതികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ബോര്‍ഡിന് എത്ര
ഓഫീസുകള്‍ ഉണ്ട്; ഈ
ഓഫീസുകളില്‍
ജോലിചെയ്യുന്ന സ്ഥിരം
ജീവനക്കാരുടെയും
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍
ജോലിചെയ്യുന്നവരുടെയും
എണ്ണം വ്യക്തമാക്കാമോ?
വേതനസുരക്ഷാ
പദ്ധതി
2736.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വേതനസുരക്ഷാ
പദ്ധതി ഇതുവരെ ഏതെല്ലാം
ജില്ലകളില്‍
നടപ്പിലാക്കി;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന്
ആവശ്യമായ പശ്ചാത്തല
സൗകര്യങ്ങള്‍
എന്തൊക്കെയാണ്; ഏത്
ഏജന്‍സി വഴിയാണ്
പ്രസ്തുത പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഏല്ലാ
ജില്ലകളിലും എന്നു
മുതല്‍ പ്രസ്തുത പദ്ധതി
നടപ്പാക്കാന്‍ കഴിയും;
വ്യക്തമാക്കാമോ?
തോട്ടം
മേഖലയിലെ തൊഴിലാളികളുടെ ജീവിത
സാഹചര്യം
2737.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അനൂപ് ജേക്കബ്
,,
പി.ടി. തോമസ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭവന
രഹിതരും ഭൂരഹിതരുമായ
തോട്ടം
തൊഴിലാളികള്‍ക്ക് വീട്
നല്കുന്ന പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇത്
സംബന്ധിച്ച് ഭവനം
ഫൗണ്ടേഷന്
എന്തെങ്കിലും
നിര്‍ദ്ദേശം
സര്‍ക്കാരിന്
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
തോട്ടം
മേഖലയിലെ തൊഴിലാളികളുടെ
ജീവിത സാഹചര്യം വളരെ
പരിതാപകരമാണെന്നത്
വസ്തുതയാണെന്നിരിക്കെ
അവരുടെ ജീവിത സാഹചര്യം
മെച്ചപ്പെടുത്തുന്നതിന്
എന്തെങ്കിലും പ്രത്യേക
പദ്ധതി
ആലോചിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(ഡി)
1951ലെ
പ്ലാന്റേഷന് ലേബര്‍
ആക്ട് പ്രകാരം
തൊഴിലാളികള്‍ക്ക്
മതിയായ സൗകര്യം
തൊഴിലുടമകള്‍
ഒരുക്കിയിട്ടുണ്ടെന്ന്
ഉറപ്പ് വരുത്തുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണ് എന്ന്
വെളിപ്പെടുത്താമോ;
(ഇ)
ഈ
മേഖലയിലെ തൊഴിലാളികളുടെ
ആരോഗ്യ സംരക്ഷണത്തിനായി
അവരെ ആയുഷ്മാന്‍ ഭാരത്
പദ്ധതിയില്‍
ഉള്ക്കൊള്ളിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ വിവര
ശേഖരണം
2738.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര സംസ്ഥാന
തൊഴിലാളികളുടെ പൂര്‍ണ്ണ
വിവരങ്ങളടങ്ങിയ വിവര
ശേഖരണം സര്‍ക്കാര്‍
നടത്തിയിട്ടുണ്ടോ;
പ്രസ്തുത വിഷയത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;ഏങ്കില്‍
വിശദമാക്കാമോ;
(സി)
അപകട
മരണം സംഭവിക്കുന്ന ഇതര
സംസ്ഥാന തൊഴിലാളികളുടെ
മോട്ടോര്‍ ആക്സിഡന്റ്
ക്ലെയിം കേസുകള്‍
പ്രാഥമിക നടപടികള്‍ക്ക്
ശേഷം അവരുടെ
സംസ്ഥാനത്തേക്ക്
മാറ്റുന്നതിന്
സൗകര്യമുണ്ടോ;
വിശദീകരിക്കുമോ;
(ഡി)
മരണം
സംഭവിക്കുന്ന ഇതര
സംസ്ഥാന തൊഴിലാളികളുടെ
മൃതശരീരം
സ്വദേശത്തെത്തിക്കുന്നതിന്
എന്തെല്ലാം സഹായം
സംസ്ഥാന സര്‍ക്കാര്‍
നല്‍കുന്നുവെന്ന്
വിശദീകരിക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ
ക്ഷേമപദ്ധതികള്‍
2739.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന തൊഴിലാളികളുടെ
ക്ഷേമത്തിനായി
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കിവരുന്നത്;
(ബി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും വരുന്ന
തൊഴിലാളികളില്‍
കുറ്റവാസനയുള്ളവരും
ഉണ്ടെന്ന കാര്യം
കണക്കിലെടുത്ത്
ഇവര്‍ക്ക്
തിരിച്ചറിയല്‍ കാര്‍ഡ്
ഉള്‍പ്പെടെ
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ആവാസ്
പദ്ധതി
2740.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആവാസ് പദ്ധതി എന്ന
പേരില്‍ ഒരു പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ ഉദ്ദേശ
ലക്ഷ്യങ്ങള്‍,
മാനദണ്ഡങ്ങള്‍ ഇവ
എന്താെക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത പദ്ധതിയില്‍
അംഗങ്ങളെ
ചേര്ക്കുന്നത്എപ്രകാരമാണ്;
വിശദാംശം നല്‍കുമോ;
(ഡി)
പദ്ധതി
ആരംഭിച്ചതുമുതല്‍
നാളിതുവരെയായി എത്ര
പേര് അംഗമായിട്ടുണ്ട്;
ജില്ലതിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
ആവാസ്
പദ്ധതി പ്രകാരം
നാളിതുവരെയായി എത്ര
താെഴിലാളികള്‍ക്ക്
ആനുകൂല്യം
നല്‍കിയിട്ടുണ്ട്;
വെളിപ്പെടുത്തുമോ?
ആവാസ്
പദ്ധതി
2741.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്കായി
ആവിഷ്ക്കരിച്ച ആവാസ്
പദ്ധതി വിജയപ്രദമാണോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം എന്താണെന്ന്
കണ്ടെത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
25
ലക്ഷത്തിലധികം
അന്യസംസ്ഥാന
തൊഴിലാളികള്‍
സംസ്ഥാനത്ത് ജോലി
നോക്കുമ്പോഴും അവരില്‍
വളരെ ചെറിയ ഒരു ശതമാനം
മാത്രമാണ് പ്രസ്തുത
പദ്ധതിയില്‍
അംഗങ്ങളായത്
എന്നതിനാല്‍ പദ്ധതി
കൂടുതല്‍
ആകര്‍ഷകമാക്കുന്നതിനും
കൂടുതല്‍ പേരെ ഇതില്‍
രജിസ്റ്റര്‍
ചെയ്യിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
ഭവനം
ഫൗണ്ടേഷന്
നടപ്പിലാക്കിയ അപ്നാ
ഘര്‍ പദ്ധതി എറണാകുളം,
കോഴിക്കോട് നഗരങ്ങളില്‍
പ്രാവര്‍ത്തികമാക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്അറിയിക്കുമോ;
(ഡി)
പ്രസ്തുത
തൊഴിലാളികള്‍ക്കായി
അപകട മരണ ഇന്‍ഷ്വറന്‍സ്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ,
(ഇ)
ഇവരെ
ആയുഷ് ഭാരത്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഇന്‍ഷ്വറന്‍സ്
ആനുകൂല്യം
വിപുലപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
താെഴിലിടങ്ങളില്‍
താെഴിലാളികള്‍ക്ക് ഇരിപ്പിട
സൗകര്യം
2742.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താെഴില്‍
സ്ഥാപനങ്ങളില്‍
പകുതിയിലേറെയും
അവിടത്തെ വനിതാ
ജീവനക്കാരുള്‍പ്പെടെയുള്ള
ജീവനക്കാര്‍ക്ക് മതിയായ
ഇരിപ്പിട സൗകര്യം
ഒരുക്കിയിട്ടില്ല എന്ന
റിപ്പാേര്‍ട്ടുകള്‍
പരിശാേധിക്കുകയുണ്ടായാേ;
വ്യക്തമാക്കാമോ;
(ബി)
കേരള
ഷോപ്സ് ആന്റ്
എസ്റ്റാബ്ലിഷ്മെന്റ്
നിയമം 2018-ല്‍
വരുത്തിയിട്ടുള്ള
ഭേദഗതി പ്രകാരം എല്ലാ
താെഴില്‍
സ്ഥാപനങ്ങളിലും
താെഴിലാളികള്‍ക്ക്
മതിയായ ഇരിപ്പിട
സൗകര്യം
ഒരുക്കേണ്ടതുണ്ടാേ ;
(സി)
ഇൗ
നിയമപ്രകാരം ഒരു
താെഴിലാളിക്ക്
ലഭിക്കേണ്ട ഇരിപ്പിട
സൗകര്യം ഉറപ്പു
വരുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;
വിശദാംശങ്ങള്‍
ലഭ്യമാക്കുമാേ?
തോട്ടട
ഇ.എസ്.ഐ. ആശുപത്രി
2743.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൂടുതല്‍
മേഖലകളിലേക്ക്
ഇ.എസ്.ഐ.യുടെ ആനുകൂല്യം
വ്യാപിപ്പിച്ചത്
കണക്കിലെടുത്ത്
കണ്ണൂര്‍ തോട്ടടയിലുള്ള
ഇ.എസ്.ഐ. ആശുപത്രിയിലെ
ബെഡ് ഒക്കുപ്പന്‍സി
സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിനും
ഇതിനെ സൂപ്പര്‍
സ്പെഷ്യാലിറ്റി
ആശുപത്രിയാക്കി
ഉയര്‍ത്തുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
നോണ്‍
ബാങ്കിംഗ് ബിസിനസ്സ്/
പ്രൈവറ്റ് മേഖലയില്‍ മിനിമം
വേതനം
2744.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോണ്‍
ബാങ്കിംഗ് ബിസിനസ്സ്/
പ്രൈവറ്റ് മേഖലയില്‍
മിനിമം വേതനം
നടപ്പിലാക്കിയിട്ടുണ്ടോ;
അറിയിക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് കേരള
ഹൈക്കോടതിയില്‍
നിലവിലുളള കേസില്‍
സ്റ്റേ നീക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
മേഖലയിലെ തൊഴില്‍
തര്‍ക്കങ്ങള്‍
പരിഹരിക്കുന്നതിന്
നിലവിലുളള സംവിധാനം
എന്താണ്;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
മേഖലയിലെ തൊഴില്‍
തര്‍ക്കങ്ങള്‍
പരിഹരിക്കുന്നതിനും
തൊഴിലാളികള്‍ക്ക് നേരെ
നടക്കുന്ന
ദ്രോഹനടപടികള്‍
അവസാനിപ്പിക്കുന്നതിനും
ശക്തമായ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
സര്‍ക്കാരിന്
നല്‍കേണ്ട സീനിയറേജ്
2745.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താേട്ടം
മേഖലയിലെ
പ്രതിസന്ധിക്ക് പരിഹാരം
കാണുന്നതിനായി
നിയാേഗിച്ച ജസ്റ്റിസ്
കൃഷ്ണന് നായര്‍
കമ്മീഷന് അതിന്റെ
റിപ്പാേര്‍ട്ടില്‍
റബ്ബര്‍ മരങ്ങള്‍
മുറിച്ച്
മാറ്റുമ്പാേള്
സര്‍ക്കാരിന് നല്‍കേണ്ട
സീനിയറേജ് സംബന്ധിച്ച്
നൽകിയ ശിപാര്‍ശ
എന്തായിരുന്നു;
(ബി)
പ്രസ്തുത
ശുപാര്‍ശ മറികടന്ന്
സീനിയറേജ്
പൂര്‍ണ്ണമായും
ഒഴിവാക്കുവാന്‍
തീരുമാനിച്ചത് മൂലം ഒരു
വര്‍ഷം എത്രകാേടി
രൂപയുടെ നഷ്ടം ആണ്
സര്‍ക്കാരിന്
ഉണ്ടായിട്ടുള്ളത്;
(സി)
ഈ
ഇളവ് വന്‍കിട താേട്ടം
മേഖലയിലും
ബാധകമാക്കിയിട്ടുണ്ടാേ;
എങ്കില്‍ ഹാരിസണ്‍
പാേലുള്ള
വന്‍കിടക്കാര്‍ക്ക്
പ്രതിവര്‍ഷം ലഭിക്കുന്ന
ലാഭം എത്രയാണ്
എന്നറിയിക്കാമോ?
കുണ്ടംകുഴിയില്‍
കരിയര്‍ ഡവലപ്മെന്ററ്
സെന്റര്‍
2746.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ മലയോര
ഗ്രാമീണ പഞ്ചായത്തായ
ബേഡഡുക്കയിലെ
കുണ്ടംകുഴിയില്‍
കരിയര്‍ ഡവലപ്മെന്ററ്
സെന്റര്‍
അനുവദിക്കണമെന്നാവശ്യപ്പെട്ട്
സ്ഥലം എം.എല്‍.എ.
നല്കിയ നിവേദനത്തില്‍
തുടര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ?
താെഴില്‍
നെെപുണ്യ പരിശീലന പദ്ധതി
2747.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍,
പാെതുമേഖല
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക്
താെഴില്‍ നെെപുണ്യ
പരിശീലന പദ്ധതി
ആരംഭിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമാേ;
(ബി)
യുവജനങ്ങള്‍ക്ക്
ആവശ്യമായ താെഴില്‍
നെെപുണ്യം
നേടിക്കാെടുക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു;
വ്യക്തമാക്കുമോ?
സാനിട്ടറി
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
ട്രേഡ് സര്‍ട്ടിഫിക്കറ്റിന്
അംഗീകാരം
2748.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍/സ്വകാര്യ
ഐ.ടി.ഐ.കളില്‍
സാനിട്ടറി ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
ട്രേഡില്‍ വിജയകരമായി
പരിശീലനം
പൂര്‍ത്തീകരിച്ചവര്‍ക്ക്
പരിശീലനം സിദ്ധിച്ച
മേഖലയില്‍
തൊഴിലവസരങ്ങള്‍
ലഭിക്കുന്നില്ല
എന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സാനിട്ടറി
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
ട്രേഡിലുള്ള നാഷണല്‍
ട്രേഡ്
സര്‍ട്ടിഫിക്കറ്റ്,
പ്രസ്തുത ട്രേഡില്‍
പരിശീലനം
ലഭിച്ചവര്‍ക്ക് നിയമനം
ലഭിക്കേണ്ടതായിട്ടുള്ള
തസ്തികകളിലേക്കുള്ള
യോഗ്യതയായി പി.എസ്.സി.
അംഗീകരിച്ചിട്ടില്ല
എന്നുള്ളത് വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ട്രേഡ്
സര്‍ട്ടിഫിക്കറ്റിന്
അംഗീകാരം
ലഭിക്കുന്നതിനും
പ്രസ്തുത ട്രേഡില്‍
പരിശീലനം
പൂര്‍ത്തിയാക്കിയവര്‍ക്ക്
തൊഴിലവസരങ്ങള്‍
ഉറപ്പുവരുത്തുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
താഴേക്കോട്
വനിതാ ഐ.ടി.ഐ. കെട്ടിട
നിര്‍മ്മാണം
2749.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
താഴേക്കോട് വനിതാ
ഐ.ടി.ഐ.യ്ക്ക് കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട ശിപാര്‍ശ
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
കെട്ടിട
നിര്‍മ്മാണം
ആരംഭിയ്ക്കുന്നതിന്
നാളിതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടിയുടെ വിശദാംശം
ലഭ്യമാക്കുമോ?
സര്‍ക്കാര്‍
എെ.ടി.എെ.യുടെ വികസനം
2750.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തിലെ
പള്ളിപ്പാട്
പഞ്ചായത്തിലുള്ള
സര്‍ക്കാര്‍
എെ.ടി.എെ.യുടെ
വികസനത്തിനായി
നടത്താന്‍
ഉദ്ദേശിക്കുന്ന വികസന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
എെ.ടി.എെ.
കെട്ടിടത്തില്‍ രണ്ട്
നില കൂടി പുതുതായി
നിര്‍മ്മിക്കുവാൻ
സമര്‍പ്പിച്ചിട്ടുള്ള
എസ്റ്റിമേറ്റിന്മേല്
എന്ത് നടപടി
സ്വീകരിച്ചു;വ്യക്തമാക്കുമോ;
(സി)
അടിയന്തരമായി
പ്രസ്തുത പ്രവൃത്തിക്ക്
ഭരണാനുമതി നല്‍കുമോ
എന്നറിയിക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ വഴിയുളള
നിയമനം
2751.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍
വഴിയുളള നിയമനങ്ങളില്‍
കുറവ്
സംഭവിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
വിവിധ
വകുപ്പുകളിലെ അദ്ധ്യാപക
തസ്തികകള്‍
ഉള്‍പ്പെടെയുളള
തസ്തികകളില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍
വഴിയല്ലാതെയുളള
താല്‍ക്കാലിക
നിയമനങ്ങള്‍
വ്യാപകമായിട്ടുളളതിനാല്
ഇത്തരം ജീവനക്കാര്‍ക്ക്
നിശ്ചിത ശമ്പള
സ്കെയിലുകളും
ആനുകൂല്യങ്ങളും
ലഭിക്കുന്നതിന് തടസ്സം
നേരിടുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
എംപ്ലോയമെന്റ്
എക്സ്ചേഞ്ചുകള്‍
സമഗ്രമായി
നവീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
എംപ്ലാേയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
രജിസ്റ്റര്‍ ചെയ്തവര്‍
T 2752.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എംപ്ലാേയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
രജിസ്റ്റര്‍ ചെയ്ത്
താെഴിലിനായി
കാത്തിരിക്കുന്ന എത്ര
പേര് ഉണ്ടെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമാേ;
(ബി)
രജിസ്റ്റര്‍
ചെയ്ത് ഇവര്‍
എത്രകാലമായി
കാത്തിരിക്കുന്നുവെന്ന്
വ്യക്തമാക്കാമാേ ;
(സി)
ഇവരില്‍
ഏതെല്ലാം
വിഷയത്തില്‍പ്പെട്ട
ബിരുദധാരികളും മറ്റു
യാേഗ്യതയുള്ളവരുണ്ടെന്നും
വ്യക്തമാക്കാമാേ ;
(ഡി)
ഇവരില്‍
ഭിന്നശേഷിക്കാരായ
എത്രപേരുണ്ടെന്ന്
വ്യക്തമാക്കാമാേ;
(ഇ)
ഇവരില്‍
എത്രപേര്‍ക്ക്
എപ്പാേള്‍ താെഴില്‍
നല്‍കുമെന്ന്
വ്യക്തമാക്കാമാേ ?
വേള്‍ഡ്
സ്കില്‍സ് ലൈസിയം
2753.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
എം.ഉമ്മര്‍
,,
കെ.എന്‍.എ ഖാദര്‍
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
കേരള അക്കാഡമി ഫോര്‍
സ്കില്‍സ്
എക്സലന്‍സിന്റെ
(കെ.എ.എസ്.ഇ.)കീഴില്‍
ഒരു വേള്‍ഡ് സ്കില്‍സ്
ലൈസിയം സ്ഥാപിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
എംപ്ലോയബിലിറ്റി
സെന്ററുകള്‍
2754.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
വി. ജോയി
,,
റ്റി.വി.രാജേഷ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മികച്ച
വിദ്യാഭ്യാസമുള്ള
തൊഴില്‍രഹിതരായ
യുവജനങ്ങള്‍ക്ക്
മെച്ചപ്പെട്ട തൊഴില്‍
ലഭ്യമാക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ഈ സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
തൊഴിലന്വേഷകരുടെ
അഭിരുചിക്കനുസരിച്ച്
തൊഴില്‍
നേടിയെടുക്കുവാന്‍ അവരെ
പ്രാപ്തരാക്കുക എന്ന
ലക്ഷ്യത്തോടെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളോടൊപ്പം
എംപ്ലോയബിലിറ്റി
സെന്ററുകള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സ്വകാര്യ
മേഖലയിലെ
തൊഴിലവസരങ്ങള്‍
കണ്ടെത്തുന്നതിനും അത്
അര്‍ഹരായ
ഉദ്യോഗാര്‍ത്ഥികളില്‍
എത്തിക്കാനും
എംപ്ലോയബിലിറ്റി
സെന്ററുകള്‍ മുഖേന
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത്
എന്നറിയിക്കാമോ;
(ഡി)
തൊഴില്‍
ദാതാക്കളുമായി
സഹകരിച്ച് ജോബ്
ഫെയറുകള്‍
സംഘടിപ്പിക്കുന്നതിനും
ഉദ്യോഗാര്‍ത്ഥികളുടെ
തൊഴില്‍ നൈപുണ്യം
വര്‍ദ്ധിപ്പിക്കുന്നതിനും
പ്രസ്തുത സെന്ററുകള്‍
മുഖേന നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
നിലവില്‍
ഏതെല്ലാം ജില്ലകളിലാണ്
എംപ്ലോയബിലിറ്റി
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നത്;
സെന്ററിന്റെ
പ്രവര്‍ത്തനം എല്ലാ
ജില്ലകളിലേയ്ക്കും
വ്യാപിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ഡ്രൈവര്‍
തസ്തികയുടെ പുനർനാമകരണം
2755.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാവസായിക
പരിശീലന വകുപ്പിലെ
ഡ്രൈവര്‍ തസ്തിക
മോട്ടോര്‍ ഡ്രൈവര്‍
എന്നാക്കി ഉത്തരവായി
എങ്കിലും ആയത് ഇനിയും
നടപ്പിലാക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാലതാമസം
ഒഴിവാക്കി, മോട്ടോര്‍
ഡ്രൈവര്‍ എന്ന്
പുനർനാമകരണം
പ്രാബല്യത്തിൽ
വരുത്തുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
തൊഴിലിടങ്ങളിലെ
സുരക്ഷ
2756.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
ജോയി
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യകരമായ
വ്യവസായ ബന്ധം
വളര്‍ത്തിയെടുത്ത്
മെച്ചപ്പെട്ട തൊഴില്‍
അന്തരീക്ഷം
സൃഷ്ടിക്കുന്നതിന്
വ്യാപാര
സ്ഥാപനങ്ങള്‍ക്ക്
ഗ്രേഡിംഗ്
ഏര്‍പ്പെടുത്തുന്ന
പദ്ധതിയുടെ വിശദാംശം
നല്‍കുമോ; തൊഴിലാളി
ശ്രേഷ്ഠ അവാര്‍ഡ്
നല്കാന്
തീരുമാനമായിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
വ്യവസായ
ബന്ധസമിതികളുടെ
പ്രവര്‍ത്തനം
ഫലപ്രദമാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(സി)
തൊഴിലിടങ്ങള്‍
സ്ത്രീ സൗഹൃദപരവും
സുരക്ഷിതവുമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(ഡി)
തൊഴിലിടങ്ങളിലെ
സുരക്ഷ ഉറപ്പു
വരുത്തുന്നതിനും
തൊഴില്‍ ജന്യരോഗങ്ങള്‍
തടയുന്നതിനും ഫാക്ടറീസ്
ആന്റ് ബോയിലേഴ്സ്
വകുപ്പ് നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ് എന്ന്
വെളിപ്പെടുത്താമോ?
ഫാക്ടറികള്‍ക്കും
വ്യാപാര വാണിജ്യ
സ്ഥാപനങ്ങള്‍ക്കും ഗ്രേഡിംഗ്
2757.
ശ്രീ.ബി.സത്യന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എസ്.രാജേന്ദ്രന്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഫാക്ടറികള്‍ക്കും
വ്യാപാര വാണിജ്യ
സ്ഥാപനങ്ങള്‍ക്കും
അവയുടെ പ്രവര്‍ത്തന
മികവിന്റെ
അടിസ്ഥാനത്തില്‍
ഗ്രേഡിംഗ്
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തെല്ലാം
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണ്
സ്ഥാപനങ്ങളുടെ
മൂല്യനിര്‍ണ്ണയം
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സ്ഥാപനങ്ങളുടെ
മത്സരക്ഷമത,
വാണിജ്യപരമായ
വിശ്വാസ്യത എന്നിവ
വര്‍ദ്ധിപ്പിക്കുന്നതിനും
തൊഴിലാളി-തൊഴിലുടമ
ബന്ധം കൂടുതല്‍
ഊഷ്മളമാക്കുന്നതിനും ഈ
സംവിധാനം എത്രത്തോളം
പ്രയോജനപ്രദമാകുന്നുവെന്ന്
അറിയിക്കാമോ;
(ഡി)
ഏതെല്ലാം
മേഖലകളിലും
സ്ഥാപനങ്ങളിലുമാണ്
ഇപ്രകാരം ഗ്രേഡിംഗ്
സംവിധാനം
നടപ്പിലാക്കുന്നത്;
(ഇ)
ഇത്
സംബന്ധിച്ച്
തൊഴിലാളി,തൊഴിലുടമ
പ്രതിനിധികളുമായി
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ഇന്‍ഷുറന്‍സ്
മെഡിക്കല്‍ സര്‍വ്വീസ്
വകുപ്പ്
2758.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇന്‍ഷുറന്‍സ്
മെഡിക്കല്‍ സര്‍വ്വീസ്
വകുപ്പിന്
അനുവദിക്കുന്ന ബജറ്റ്
തുക പൂര്‍ണ്ണമായും
ഫലപ്രദമായും
ചെലവഴിക്കുന്നതിനും
ഗുണഭോക്താക്കള്‍ക്ക്
ആനുകൂല്യങ്ങള്‍
കൃത്യമായി വിതരണം
ചെയ്യുന്നതിനും
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
അബ്കാരി
കേസുകളിലെ കുറ്റപത്രം
2759.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അബ്കാരി
കേസുകളില്‍ കേസെടുത്ത
ഉദ്യോഗസ്ഥന് തന്നെ
കുറ്റപത്രം
സമര്‍പ്പിക്കാന്‍
പാടില്ലെന്ന് സുപ്രീം
കോടതി ഉത്തരവ്
നിലവിലുണ്ടോ;
(ബി)
കേസെടുത്ത
ഉദ്യോഗസ്ഥനേക്കാള്‍
സീനിയറായ ഉദ്യോഗസ്ഥന്
അന്വേഷിച്ച് കുറ്റപത്രം
സമര്‍പ്പിക്കണമെന്നാണോ
പ്രസ്തുത ഉത്തരവില്‍
പറയുന്നതെന്ന്
വ്യക്തമാക്കമോ;
(സി)
എങ്കില്‍
സംസ്ഥാനത്ത്
രജിസ്റ്റര്‍ ചെയ്ത
അബ്കാരി കേസുകളില്‍
കോടതി ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
പുനഃപരിശോധന വേണ്ടി
വരുമോ;
(ഡി)
എങ്കില്‍
എത്ര കേസുകളില്‍ ഈ വിധം
പുനഃപരിശോധന ആവശ്യമായി
വരുമെന്ന് അറിയിക്കുമോ;
(ഇ)
കുറ്റപത്രം
സമര്‍പ്പിച്ച
കേസുകളില്‍ പുന:പരിശോധന
നടത്തുന്നതിന്
കോടതിയുടെ അനുമതി
ആവശ്യമാണോ;
(എഫ്)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട
കാര്യങ്ങള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
പത്തനംതിട്ടയില്‍
എക്സൈസ് ടവര്‍
2760.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ടയില്‍
എക്സൈസ് ടവര്‍
സ്ഥാപിക്കുന്നത്
സംബന്ധിച്ച നടപടികള്‍
ഏതു ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
എക്സൈസ് ടവര്‍
എന്നത്തേക്ക്
പ്രവര്‍ത്തന
സജ്ജമാക്കാന്‍
സാധിക്കും എന്ന്
വ്യക്തമാക്കുമോ?
മയക്കുമരുന്നിന്റെ
ഉപയോഗത്തിനെതിരെ
ബോധവല്‍ക്കരണം
2761.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇടുക്കി,
മലപ്പുറം ജില്ലകളിലെ
ആദിവാസി മേഖലകളില്‍
മദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും
ഉപയോഗത്തിനെതിരെ
ബോധവല്‍ക്കരണം
നടത്തുന്നതിന് ജനമൈത്രി
എക്സൈസ് സര്‍ക്കിള്‍
ഓഫീസ് രൂപീകരിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഭാഗത്തില്‍
ക്രൈംബ്രാഞ്ച് വിഭാഗം
രൂപീകരിച്ചിട്ടുണ്ടോ;
ഇതിലൂടെ എക്സൈസ്
കേസുകള്‍ രജിസ്റ്റര്‍
ചെയ്യുന്നതില്‍ എന്ത്
പുരോഗതിയാണ്
ഉണ്ടായിട്ടുള്ളത്;
(സി)
എക്സൈസ്
വകുപ്പിന്റെ
പ്രവര്‍ത്തനം അഴിമതി
രഹിതമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്?
ബിവറേജസ്
കാേര്പ്പറേഷന്റെ മദ്യവില്പന
2762.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016,
2017, 2018 എന്നീ
വര്‍ഷങ്ങളില്‍ ബിവറേജസ്
കാേര്‍പ്പറേഷന്‍ വഴി
എത്ര കാേടി രൂപയുടെ
മദ്യം വിറ്റിട്ടുണ്ട്
എന്നതിന്റെ കണക്ക്
ലഭ്യമാക്കുമാേ;
(ബി)
മദ്യവര്‍ജന
ബാേധവല്ക്കരണത്തിനായി
വന്‍തുക
ചെലവഴിച്ചിട്ടും ഓരാേ
വര്‍ഷം കഴിയുന്താേറും
മദ്യ ഉപഭാേഗം കൂടി
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
എങ്കില്‍
ഇതെന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വര്‍ദ്ധിക്കുന്ന ലഹരി ഉപഭോഗം
തടയാന്‍ നടപടി
2763.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരി
ഉപയോഗത്തില്‍ കേരളം
രാജ്യത്ത് രണ്ടാം
സ്ഥാനത്താണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ലഹരി
വര്‍ജന ബോധവല്‍ക്കരണ
പരിപാടികള്‍ പലതും
നടത്തിയിട്ടും എക്സൈസ്
വകുപ്പ് പരിശോധന
ശക്തമാക്കിയിട്ടും
സംസ്ഥാനത്ത് ലഹരി
ഉപഭോഗം
വര്‍ദ്ധിക്കുന്നതിന്റെ
സാഹചര്യം
വ്യക്തമാക്കുമോ;
(സി)
ലഹരി
കടത്തിന്റെയും
വില്‍പ്പനയുടെയും
പേരില്‍
പിടിക്കപ്പെടുന്നവര്‍ക്ക്
ദീര്‍ഘകാല ജയില്‍
ശിക്ഷയും കനത്ത പിഴയും
ഉറപ്പുവരുത്തുന്നതടക്കമുള്ള
ശക്തമായ
നിയമനിര്‍മ്മാണം
നടത്തുമോ;
(ഡി)
സര്‍ക്കാര്‍
ആരംഭിച്ചിട്ടുള്ള ലഹരി
വിമോചന കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
ശക്തമാക്കുന്നതിനും
കൂടുതല്‍ കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിനും
ഉദ്ദേശമുണ്ടോ;
വ്യക്തമാക്കുമോ?
ലഹരി
വിമോചന കേന്ദ്രങ്ങള്‍
2764.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്ലാ ജില്ലകളിലും
എക്സൈസ് വകുപ്പിന്റെ
നേതൃത്വത്തില്‍ ലഹരി
വിമോചന കേന്ദ്രങ്ങള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കേരളത്തില്‍
വ്യാജ മദ്യത്തിന്റെ
ഉപയോഗം
കുറഞ്ഞിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ കുറവ്
ആളുകള്‍ മറ്റു
ലഹരികളുടെ ഉപയോഗം
ആരംഭിക്കുന്നതുകൊണ്ടാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ലഹരി
മുക്തരാകുന്നവരെ നിരീക്ഷണ
വിധേയമാക്കുന്നതിന് നടപടി
2765.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ മദ്യ
നയത്തിന്റെ ഭാഗമായി
മദ്യത്തിന്റെ ഉപയോഗം
വര്‍ദ്ധിച്ചുവെന്നത്
വസ്തുതയല്ലേ;
(ബി)
ഇതുമൂലം
ലഹരിക്ക് അടിമപ്പെടുന്ന
ചെറുപ്പക്കാരുടെ എണ്ണം
ക്രമാതീതമായി
വര്‍ദ്ധിക്കുന്നുവെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരക്കാരെ
ലഹരിയില്‍ നിന്നും
മുക്തമാക്കുവാന്‍
ഡീ-അഡിക്ഷന്
സെന്ററുകള്‍
ആരംഭിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമായിട്ടുണ്ടോ;
എങ്കില്‍ എത്ര
ഡീ-അഡിക്ഷന്
സെന്ററുകള്‍ ആരംഭിച്ചു;
(ഡി)
പ്രസ്തുത
ഡീ-അഡിക്ഷന്
സെന്ററുകളില്‍ നിന്നും
ചികിത്സ കഴിഞ്ഞ്
മടങ്ങുന്നവര്‍ വീണ്ടും
ലഹരിയുടെ
ലോകത്തിലേക്ക്
മടങ്ങുന്നില്ലായെന്ന്
ഉറപ്പ് വരുത്തുവാന്‍
എന്തെങ്കിലും സംവിധാനം
ഉണ്ടോ;
(ഇ)
ഇല്ലെങ്കില്‍
അത്തരക്കാരെ
നിരീക്ഷിക്കുന്നതിനും
ബോധവല്‍ക്കരണം
നടത്തുന്നതിനും
വിമുക്തിയുടെ
ആഭിമുഖ്യത്തില്‍
പ്രത്യേക സംവിധാനം
ഒരുക്കുമോ?
വിമുക്തി
മിഷന്റെ പ്രവര്‍ത്തനങ്ങള്‍
2766.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരി
മുക്ത കേരളം
ലക്ഷ്യമാക്കി
നടപ്പിലാക്കുന്ന
വിമുക്തി മിഷന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങളും
പ്രവര്‍ത്തനങ്ങളും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
വിജയത്തിനായി വിവിധ
വകുപ്പുകളുടെ
സഹകരണത്തോടെ
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
ചാലക്കുടി
താലൂക്ക് ആശുപത്രിയില്‍
വിമുക്തി പദ്ധതി
2767.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിമുക്തി
പദ്ധതിയില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളും
സൗകര്യങ്ങളുമാണ്
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
വിമുക്തി
പദ്ധതി
അനുവദിച്ചിട്ടുള്ള
ചാലക്കുടി താലൂക്ക്
ആശുപത്രിയില്‍ ഇതിന്റെ
ഭാഗമായി എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും
ഇതിനായി
അനുവദിച്ചിട്ടുള്ള
തസ്തികകള്‍
ഏതെല്ലാമാണെന്നും
അറിയിക്കാമോ?
ടോഡി
ബോര്‍ഡ് രൂപീകരണം
2768.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കള്ള്
ചെത്ത് വ്യവസായത്തെ
പുന:സംഘടിപ്പിച്ച്
വൈവിദ്ധ്യവല്ക്കരിക്കുന്നതിന്റെ
ഭാഗമായി ടോഡി ബോര്‍ഡ്
രൂപീകരിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
ബോര്‍ഡിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
സംസ്ഥാനത്ത്
പല ഭാഗങ്ങളിലും കള്ള്
എന്ന പേരില്‍
വ്യാജകള്ള് വ്യാപകമായി
വില്‍ക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
കള്ള് വ്യവസായത്തെ
തന്നെ തകര്‍ക്കുന്ന
ഇത്തരം
പ്രവൃത്തികള്‍ക്കെതിരെ
ശക്തമായ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?