എനര്‍ജി
മാനേജ്മെന്റ് സെന്ററിന്റെ
പ്രവര്‍ത്തനം
2428.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എനര്‍ജി
മാനേജ്മെന്റ്
സെന്ററിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
ഏതൊക്കെ മേഖലകളിലാണ്
നിലവില്‍ അതിന്റെ
പ്രവര്‍ത്തനം
വ്യാപിപ്പിച്ചിട്ടുളളത്;
(ബി)
വിവിധ
സ്ഥാപനങ്ങളിലും വ്യവസായ
ശാലകളിലും വാണിജ്യ
സമുച്ചയങ്ങളിലും
ഊര്‍ജ്ജ
സംരക്ഷണപ്രവര്‍ത്തനങ്ങള്‍
സംഘടിപ്പിക്കുന്നതില്‍
പ്രസ്തുത ഏജന്‍സി
എത്രമാത്രം
വിജയപ്രദമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
അതിന്റെ
പ്രവര്‍ത്തനത്തിലൂടെ
2018 ല്‍ എന്തുമാത്രം
ഉൗര്‍ജ്ജം
ലാഭിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ഡി)
ഉൗര്ജ്ജക്ഷമതയില്ലാത്ത
ഫാനുകളും, ഗാര്‍ഹിക
ഉപകരണങ്ങളും, പമ്പുകളും
മാറ്റി
സ്ഥാപിക്കുന്നതിന്
എന്തെങ്കിലും പ്രത്യേക
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
വൈദ്യുതി
ബോര്‍ഡില്‍ സാങ്കേതിക
വിദ്യയുടെ ക്രിയാത്മകമായ
ഉപയോഗം
2429.
ശ്രീ.ഹൈബി
ഈഡന്
,,
എം. വിന്‍സെന്റ്
,,
ഷാഫി പറമ്പില്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ നിലവിലുള്ള
ജീവനക്കാരുടെ
പ്രവര്‍ത്തനശേഷി
ക്രിയാത്മകമായും ആധുനിക
സാങ്കേതിക വിദ്യ
ഉപയോഗപ്പെടുത്തിയും
വിനിയോഗിക്കണമെന്ന്
വൈദ്യുതി റഗുലേറ്ററി
കമ്മീഷന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
ബോര്‍ഡ് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്; അതിലൂടെ
ഉപഭോക്താക്കള്‍ക്ക്
മെച്ചപ്പെട്ട സേവനം
നല്കുവാന്
സാധിക്കുന്നുണ്ടോ;
(സി)
കെ.എസ്.ഇ.ബി.യില്‍
ഡ്രൈവര്‍, തൂപ്പുകാര്‍
എന്നീ തസ്തികകളിലെ
നിയമനം കോണ്‍ട്രാക്ട്
അടിസ്ഥാനത്തില്‍
ആക്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
വിതരണ
മേഖലയില്‍ ബ്രേക്ക്
ഡൗണ്‍, മെയിന്റനന്‍സ്
വിഭാഗങ്ങളില്‍ മേഖല
അടിസ്ഥാനത്തില്‍
കോണ്‍ട്രാക്ട്
നല്‍കണമെന്ന കോഴിക്കോട്
ഐ.ഐ.എം. നല്കിയ
റിപ്പോര്‍ട്ടിലെ
ശിപാര്‍ശ
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്
സംബന്ധിച്ച സര്‍ക്കാര്‍
നിലപാട് എന്താണ്;
വിശദമാക്കാമോ?
പ്രളയംമൂലം
വെെദ്യുതി ബോര്‍ഡിനുണ്ടായ
നഷ്ടം
2430.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉൗര്ജ്ജാേല്പാദന
രംഗത്ത് സ്വയംപര്യാപ്തത
കെെവരിക്കുന്നതിനുള്ള
ശ്രമങ്ങള്‍ക്ക് പ്രളയം
കനത്ത ആഘാതം
ഏല്പിച്ചിട്ടുണ്ടോ;
(ബി)
നിര്‍മ്മാണത്തിലിരിക്കുന്ന
ജലവെെദ്യുത പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
അതിലൂടെ എത്ര
മെഗാവാട്ട് വെെദ്യുതി
അധികമായി
ഉല്പാദിപ്പിക്കുവാന്
കഴിഞ്ഞു;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തുണ്ടായ
പ്രളയം ജലവെെദ്യുത
പദ്ധതികളുടെ
പൂര്‍ത്തീകരണത്തിന്
എന്തെങ്കിലും തടസ്സം
ഉണ്ടാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
കെ.എസ്.ഇ.ബി.-ക്ക്
കുടിശ്ശിക ഇനത്തില്‍
കിട്ടാനുള്ള തുക
2431.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
മാര്‍ച്ച് 31-ലെ കണക്ക്
പ്രകാരം വന്‍കിട
സ്വകാര്യ കമ്പനികളില്‍
നിന്നു മാത്രമായി
കുടിശ്ശിക ഇനത്തില്‍
533 കോടി രൂപ
കെ.എസ്.ഇ.ബി-ക്കു
ലഭിക്കാനുണ്ടോ
എന്നറിയിക്കാമോ;
(ബി)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
കുടിശ്ശിക ഇനത്തിലും
കോടതി
വ്യവഹാരങ്ങളിലുമായി
2400 കോടി രൂപ
ലഭിക്കാനുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(സി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
വൈദ്യുതി ബോര്‍ഡ്,
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് 35 കോടി
രൂപ നല്കുകയുണ്ടായോ;
(ഡി)
2016-17-ല്‍
പുറമേ നിന്ന് വാങ്ങിയ
വൈദ്യുതിയുടെ ശരാശരി
വില 3.58
രൂപയായിരുന്നത്
2018-19-ല്‍ 3.18
രൂപയായി
കുറഞ്ഞിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(ഇ)
ഈ
വര്‍ഷം കനത്ത മഴയിലൂടെ
200 കോടി യൂണിറ്റ്
വൈദ്യുതിക്കുള്ള ജലം
അധികം ലഭിച്ചുവെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(എഫ്)
എങ്കിൽ
ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കാനുള്ള
കെ.എസ്.ഇ.ബി.യുടെ
തീരുമാനത്തിന്റെ
ന്യായികരണമെന്താണെന്ന്
വ്യക്തമാക്കാമോ?
മണലൂര്‍
മണ്ഡലത്തില്‍ പുതിയ
ട്രാന്‍സ്ഫോര്‍മറുകള്‍
2432.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ നെല്‍കൃഷി
മേഖലയില്‍ ഇരുപ്പൂകൃഷി
ഇറക്കുന്ന
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നുവെങ്കിലും പല
പാടശേഖരങ്ങളിലും
ഉയര്‍ന്ന ശേഷിയുള്ള
മോട്ടോറുകള്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
ആവശ്യമായ വൈദ്യുതി
ലഭിക്കാത്ത സാഹചര്യം
നിലവിലുള്ളത് അറിയാമോ;
(ബി)
എങ്കില്‍
പാടശേഖരങ്ങളുടെ
സമീപത്ത് പുതിയ
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിക്കാനോ
അല്ലെങ്കില്‍
നിലവിലുള്ള
ട്രാന്‍സ്ഫോര്‍മറുകള്‍
മാറ്റി ശേഷി കൂടിയ
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിക്കുന്നതിനോ
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
പ്രത്യേക
നിര്‍മ്മാണ കമ്പനി രൂപീകരണം
2433.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്‍കിട
വൈദ്യുത പദ്ധതികള്‍
നിലവില്‍
ഇല്ലാത്തതിനാല്‍
വൈദ്യുത ബോര്‍ഡിലെ
സിവില്‍
എന്‍ജിനീയര്‍മാരുടെ
സേവനം
ഉപയോഗപ്പെടുത്തുന്നതിനായി
പ്രത്യേക നിര്‍മ്മാണ
കമ്പനി രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിനായി
ബോര്‍ഡിന്റെ ഘടനയില്‍
എന്തെങ്കിലും മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഈ
കമ്പനി ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്ന പ്രധാന
പ്രവൃത്തികള്‍
എതെല്ലാമാണെന്ന്
വിശദമാക്കാമോ?
വെെദ്യുതി
ഉല്പാദന രംഗത്ത് പുതിയ
പദ്ധതികള്‍
2434.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
ടി.എ.അഹമ്മദ് കബീര്‍
,,
കെ.എം.ഷാജി
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുള്ള
ചെറുകിട ജലവെെദ്യുത
പദ്ധതികളെല്ലാം തന്നെ
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നതാകയാല്‍
ഏതാെക്കെ വന്‍കിട
പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമാേ ;
(ബി)
നിലവില്‍
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
ജലവെെദ്യുതിക്ക്
യൂണിറ്റിന് എത്ര
രൂപയാണ് സര്‍ക്കാരിന്
ചെലവ് വരുന്നത് എന്ന്
അറിയിക്കാമാേ; സ്വകാര്യ
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
ജലവെെദ്യുത
പദ്ധതികളില്‍
ഇപ്രകാരമുള്ള ചെലവ്
എത്രയെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടാേ;
വ്യക്തമാക്കാമോ ;
(സി)
പുതിയ
ജലവെെദ്യുത പദ്ധതികള്‍
ആരംഭിക്കുന്നത്
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍
വെെദ്യുതി
ഉല്പാദനരംഗത്ത്
മറ്റെന്തെല്ലാം വഴികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമാേ ?
വന്‍കിട ജലവൈദ്യുത പദ്ധതികള്‍
2435.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുടങ്ങിക്കിടന്ന
പള്ളിവാസല്‍
എക്സ്റ്റന്‍ഷന്‍ സ്കീം,
തൊട്ടിയാര്‍,
ചാത്തന്കോട്ട നട 2
എന്നീ ജലവൈദ്യുത
പദ്ധതികളുടെ നിലവിലെ
നിര്‍മ്മാണ പുരോഗതി
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
പദ്ധതികളിലൂടെ എത്ര
മെഗാവാട്ട് വൈദ്യൂതി
അധികമായി
ഉല്പാദിപ്പിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
വൈദ്യുതിക്ഷാമം
പരിഹരിക്കുന്നതിന്
ഏതെങ്കിലും വന്‍കിട
ജലവൈദ്യുത പദ്ധതികള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ;
(ഡി)
സംസ്ഥാനത്തിന്റെ
നിലവിലെ സാഹചര്യത്തില്‍
വന്‍കിട ജലവൈദ്യുത
പദ്ധതികളെക്കാള്‍
നല്ലത് ചെറുകിട
ജലവൈദ്യുത പദ്ധതികളാണോ;
എങ്കിൽ അതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ?
എല്‍.ഇ.ഡി ബള്‍ബുകള്‍
2436.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വൈദ്യുതി
ഉപഭോഗം
കുറയ്ക്കുന്നതിന്
ഗാർഹിക
ഉപഭോക്താക്കള്‍ക്ക്
ഗുണമേന്മയുള്ള
എല്‍.ഇ.ഡി ബള്‍ബുകള്‍
മിതമായ നിരക്കില്‍
വിതരണം ചെയ്യുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
ദീനദയാല്‍
ഉപാധ്യായ ഗ്രാമ ജ്യോതി യോജന
2437.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഗ്രാമീണ
മേഖലയിലെ സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
ലക്ഷ്യമാക്കിയുള്ള
കേന്ദ്രസർക്കാർ
പദ്ധതിയായ ദീനദയാല്‍
ഉപാധ്യായ ഗ്രാമ ജ്യോതി
യോജന പ്രകാരം
സംസ്ഥാനത്ത്
എത്രപേര്‍ക്ക് പ്രയോജനം
ലഭിച്ചു ;ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ?
ദ്യുതി
2021 പദ്ധതി
2438.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഊര്‍ജ്ജ
കേരള മിഷന്റെ 'ദ്യുതി
2021' പദ്ധതിയുടെ
വിശദാംശം
വെളിപ്പെടുത്താമോ?
ഇടമണല്‍-കൊച്ചി
വെെദ്യുതി ലെെനിന്റെ
നിര്‍മ്മാണം
2439.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടമണല്‍-കൊച്ചി
വെെദ്യുതി ലെെനിന്റെ
നിര്‍മ്മാണം ആരംഭിച്ചത്
എന്നുമുതല്‍ എന്നും
ഇപ്പോഴത്തെ സ്ഥിതി
എന്താണെന്നും
വ്യക്തമാക്കാമോ;
(ബി)
കൂടംകുളം
വെെദ്യുതി നിലയത്തില്‍
നിന്നും സംസ്ഥാനത്തിന്
ലഭിക്കേണ്ട 326
മെഗാവാട്ട് വെെദ്യുതി
പ്രസരണ നഷ്ടമില്ലാതെ
സംസ്ഥാനത്തെത്തിക്കേണ്ട
ഇടമണല്‍-കൊച്ചി 400
കെ.വി.ലെെന്‍ കമ്മീഷന്
ചെയ്യുവാനുള്ള
നടപടികള്‍ എപ്പോള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഇടമണല്‍-കൊച്ചി 400
കെ.വി. ലെെനിന്റെ
പ്രവൃത്തികള്‍ നിലവിലെ
സര്‍ക്കാര്‍
വരുന്നതുവരെ എത്ര
ശതമാനം പണികള്‍ നടന്നു
എന്നും ശേഷം നാളിതുവരെ
എത്ര ശതമാനം
പൂര്‍ത്തീകരിച്ചു
എന്നും
വ്യക്തമാക്കാമോ;
(ഡി)
നിലവില്‍
സംസ്ഥാനത്തുളള സ്ഥാപിത
പ്രസരണ ശേഷി
എത്രയെന്നും
ഇടമണല്‍-കൊച്ചി ലെെന്‍
പ്രവര്‍ത്തനക്ഷമമായാല്‍
ആയത് എത്രയാക്കി
വര്‍ദ്ധിപ്പിക്കാന്‍
കഴിയും എന്നും
വ്യക്തമാക്കാമോ?
വൈദ്യുതി
പ്രസരണ നഷ്ടം
ഒഴിവാക്കുന്നതിനുളള
മാര്‍ഗ്ഗങ്ങള്‍
2440.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൈദ്യുതി പ്രസരണ നഷ്ടം
ഒഴിവാക്കുന്നതിന്
സ്വീകരിച്ചു വരുന്ന
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
കാലപ്പഴക്കം
വന്നവയും അപകടകരവും
ഗതാഗത തടസ്സം
സൃഷ്ടിക്കുന്നതുമായ
വൈദ്യുതി വിതരണ
ലൈനുകള്‍ കാലാനുസൃതമായി
പുനഃക്രമീകരിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(സി)
റോഡുകള്‍ക്കും
സ്ഥാപനങ്ങള്‍ക്കും
വീടുകള്‍ക്കും
കുറുകെയുള്ള പരമാവധി
വൈദ്യുത ലൈനുകള്‍
പുനഃക്രമീകരിക്കുന്നതിന്
പ്രത്യേക പദ്ധതികള്‍
ആസൂത്രണം ചെയ്ത്
നടപ്പാക്കുമോ;
(ഡി)
തദ്ദേശ
സ്ഥാപനങ്ങള്‍, സന്നദ്ധ
പ്രസ്ഥാനങ്ങള്‍,
വ്യാവസായിക വാണിജ്യ
സ്ഥാപനങ്ങള്‍,
ജനപ്രതിനിധികള്‍
എന്നിവരടങ്ങുന്ന ജനകീയ
കമ്മിറ്റികളുടെ
നേതൃത്വത്തില്‍
വൈദ്യുതി വകുപ്പിന്റെ
നിയന്ത്രണത്തില്‍
പ്രസ്തുത പദ്ധതി
ജനപങ്കാളിത്തത്തോടെ
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ആഭ്യന്തര
വൈദ്യുതോല്പാദനം
2441.
ശ്രീ.പി.കെ.
ശശി
,,
കെ. ദാസന്
,,
ഡി.കെ. മുരളി
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
ആവശ്യമായി വരുന്ന
വൈദ്യുതിയില്‍ എഴുപത്
ശതമാനവും പുറമേ നിന്നും
വാങ്ങേണ്ടി വരുന്ന
സാഹചര്യത്തില്‍
ആഭ്യന്തര
വൈദ്യുതോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ഊര്‍ജ്ജ ക്ഷാമം
പരിഹരിക്കുന്നതിനായി
ചെറുകിട ജലവൈദ്യുത
പദ്ധതികളെ
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
നിലവില്‍
ഏതെല്ലാം ചെറുകിട
ജലവൈദ്യുത പദ്ധതികളാണ്
നിര്മ്മാണത്തിലിരിക്കുന്നതെന്നും
ഇവ എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിടുന്നതെന്നും
വ്യക്തമാക്കാമോ?
വെെദ്യുതി
പ്രസരണ ശൃംഖല
ശക്തിപ്പെടുത്തല്‍
2442.
ശ്രീ.എസ്.രാജേന്ദ്രന്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എന്‍.
വിജയന് പിള്ള
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വെെദ്യുതി പ്രസരണ ശൃംഖല
ശക്തിപ്പെടുത്തി പ്രസരണ
നഷ്ടം ഗണ്യമായി
കുറയ്ക്കുന്നതിന്
കെ.എസ്.ഇ.ബി. ലിമിറ്റഡ്
നടപ്പിലാക്കി വരുന്ന
ട്രാന്‍സ് ഗ്രിഡ് 2.0
പദ്ധതിയുടെ വിശദാംശം
നല്‍കാമാേ;
(ബി)
വെെദ്യുതി
ശൃംഖലയുടെ
മാെത്തത്തിലുള്ള
സ്ഥിരതയ്ക്കും
വാേള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിനും
ഉൗര്‍ജ്ജ ലഭ്യത
കാര്യക്ഷമമാക്കുന്നതിനും
ഇൗ പദ്ധതി എത്രത്താേളം
പ്രയാേജനപ്പെടുന്നുവെന്ന്
വ്യക്തമാക്കാമാേ;
(സി)
ട്രാന്‍സ്
ഗ്രിഡ് 2.0
പദ്ധതിയില്‍പ്പെടുത്തി
നിര്‍മ്മാണം
ആരംഭിച്ചിട്ടുള്ള
പ്രവൃത്തികള്‍
ഏതാെക്കെയാണ്;
(ഡി)
പദ്ധതിയുടെ
സുഗമമായ നടത്തിപ്പിനായി
കെ. എസ്.ഇ.ബി ലിമിറ്റഡ്
സ്പെഷ്യല്‍ ടീമിനെ
ചുമതലപ്പെടുത്തിയിട്ടുണ്ടാേയെന്നും
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നതെന്നും
വ്യക്തമാക്കാമാേ?
വെെദ്യുതോല്പാദനം
2443.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
യൂണിറ്റ് വെെദ്യുതിയാണ്
അധികമായി
ഉല്പാദിപ്പിക്കാന്
കഴിഞ്ഞിട്ടുള്ളത്;
വിശദവിവരം
അറിയിക്കാമാേ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ ആവശ്യമുള്ള
വെെദ്യുതിയുടെ എത്ര
ശതമാനമാണ് സ്വയം
ഉല്പാദിപ്പിക്കാന്
കഴിയുന്നത്; ബാക്കി
എപ്രകാരമാണ്
കണ്ടെത്തുന്നത് ;
വിശദാംശം ലഭ്യമാക്കുമാേ
;
(സി)
സംസ്ഥാനത്ത്
ഉൗര്ജ്ജാേല്പാദനത്തിന്റെ
താേത്
വര്‍ദ്ധിപ്പിക്കുന്നതിനായി
വെെദ്യുതി വകുപ്പ്
എന്താെക്കെ നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി
വരുന്നതെന്ന്
അറിയിക്കാമാേ?
പുതിയ
വൈദ്യുതി കണക്ഷൻ
2444.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
വൈദ്യുതി കണക്ഷന്
നല്കുന്നതിനു വേണ്ടി
വൈദ്യുതി ബോര്‍ഡില്‍
അടയ്ക്കേണ്ട തുക
പരിഷ്ക്കരിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കാമോ;
(ബി)
പാരമ്പര്യേതര
ഊര്‍ജ്ജസ്രോതസ്സുകളെ
പരമാവധി ഗാര്‍ഹിക
ഉപഭോക്താക്കള്‍
ആശ്രയിക്കുന്നതിനും,വൈദ്യുതിയുടെ
ഉപഭോഗം
കുറയ്ക്കുന്നതിനും
പദ്ധതികള്‍
ആവിഷ്കരിക്കുമോ;
വിശദീകരിക്കാമോ?
വൈദ്യുതി
കുടിശ്ശികയും ചാര്‍ജ്ജ്
വര്‍ദ്ധനവും
2445.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വന്‍കിട
കമ്പനികളില്‍ നിന്നും
ഭീമമായ തുക
വൈദ്യുതിചാര്‍ജ്ജ്
കുടിശ്ശിക നിലനില്‍ക്കെ
വൈദ്യുതി ചാര്‍ജ്ജ്
വര്‍ദ്ധനവിന്റെ
അനിവാര്യത
നിലനില്‍ക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
വൈദ്യുതി
കണക്ഷന് ലഭിക്കാത്ത വീടുകള്‍
2446.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തില്‍
വൈദ്യുതി കണക്ഷന്
ലഭിക്കാത്ത വീടുകള്‍
ഉണ്ടോ; എങ്കില്‍
എത്രയെണ്ണമെന്ന്
പഞ്ചായത്ത് തിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ ഗാര്‍ഹിക
വൈദ്യുതി കണക്ഷനു
വേണ്ടി ലഭിച്ച
അപേക്ഷകളിന്മേല്
മൂന്നുമാസം
കഴിഞ്ഞിട്ടും തീര്‍പ്പു
കല്പിക്കാനോ വൈദ്യുതി
കണക്ഷന് നല്‍കാനോ
കഴിയാത്ത എത്ര
അപേക്ഷകള്‍ ഉണ്ടെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ദീര്‍ഘകാലമായി
കണക്ഷന് നല്കാന്
കഴിഞ്ഞിട്ടില്ലായെങ്കില്
എന്താണ് കാരണമെന്ന്
വിശദമാക്കാമോ?
കുറിഞ്ഞാംകുന്ന്
നിവാസികള്‍ നല്കിയ നിവേദനം
2447.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തിലെ
ഇരിമ്പിളിയം
ഗ്രാമപഞ്ചായത്തിലെ
കുറിഞ്ഞാംകുന്ന്
നിവാസികള്‍ നല്കിയ
നിവേദനം വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
കുറിഞ്ഞാംകുന്ന്
നിവാസികള്‍
കുടിവെള്ളത്തിനുവേണ്ടി
ആശ്രയിക്കുന്ന
പൊതുടാപ്പ്
ഉപയോഗിച്ചതിന്റെ
വൈദ്യുതി ചാര്‍ജ്ജ് ആയ
25,000 രൂപ
അടയ്ക്കണമെന്ന്
കാണിച്ച് വൈദ്യുതി
ബോര്‍ഡ് നല്കിയ
നോട്ടീസിന്മേല്
എന്തെങ്കിലും നടപടികള്‍
എടുത്തിട്ടുണ്ടോ;
അറിയിക്കാമോ;
(സി)
കുറിഞ്ഞാംകുന്ന്
നിവാസികളുടെ ആവശ്യം
പരിശോധിച്ച് അനുകൂല
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
പുരപ്പുറ
സൗരോർജ്ജ പദ്ധതി
ഗുണഭോക്താക്കള്‍
2448.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പുരപ്പുറ
സൗരോർജ്ജ പദ്ധതി
പ്രകാരം എത്ര
ഗുണഭോക്താക്കളെ
കണ്ടെത്താനാണ്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുളളത്
എന്ന് വിശദമാക്കാമോ?
വീടുകളിലും
സര്‍ക്കാർ ഓഫീസുകളിലും
സോളാര്‍ പാനല്‍
2449.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടുകളുടെ
മേല്‍ക്കൂരയില്‍
സോളാര്‍ പാനല്‍
സ്ഥാപിച്ച് ആയിരം
മെഗാവാട്ട് വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ബി)
ഇതിന്റെ
ഭാഗമായി സര്‍ക്കാർ
ഓഫീസുകളുടെ മുകളില്‍
സൗരോർജ്ജ പാനലുകള്‍
സ്ഥാപിക്കുന്ന പദ്ധതി
ഏതൊക്കെ ഓഫീസുകളില്‍
നടപ്പാക്കി;
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിക്കായി
നബാർഡിന്റെ ഗ്രീന്‍
ഫണ്ടില്‍ നിന്നും
ധനസഹായം
ലഭിച്ചിട്ടുണ്ടോ,
എങ്കില്‍ എത്രയെന്ന്
വ്യക്തമാക്കാമോ?
സൗരോര്‍ജ്ജ
പദ്ധതികള്‍
2450.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗരോര്‍ജ്ജ
പദ്ധതികള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തൊക്കെ പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നുണ്ട്;
(ബി)
നിലവില്‍
ഗാര്‍ഹിക
ഉപഭോക്താക്കള്‍ സോളാര്‍
വൈദ്യുതി
ഉപയോഗിക്കുന്നത്
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തൊക്കെ പദ്ധതികള്‍
ഉണ്ട്; ഇതിന് സബ്സിഡി
ഉണ്ടോ; വ്യക്തമാക്കാമോ;
(സി)
ഉല്‍പ്പാദിപ്പിക്കുന്ന
അധിക വൈദ്യുതി
കെ.എസ്.ഇ.ബി വാങ്ങുമോ;
(ഡി)
കെ.എസ്.ഇ.ബി.
ക്ക് സോളാര്‍ പാനല്‍
സ്ഥാപിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കാമോ?
വീടുകളില്‍
സൗരോര്‍ജ്ജ പാനലുകള്‍
സ്ഥാപിക്കുന്നതിന് പദ്ധതി
2451.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടുകളില്‍
സൗരോര്‍ജ്ജ പാനലുകള്‍
സ്ഥാപിച്ച് വെെദ്യുതി
ഉത്പാദനം നടത്തുന്നതിന്
സഹായകരമായ എന്തെല്ലാം
പുതിയ പദ്ധതികളാണ്
നടപ്പിലാക്കുന്നത്;
(ബി)
പ്രസ്തുത
പാനലുകള്‍
സ്ഥാപിക്കുന്നതിന്
സബ്സിഡി
നല്‍കുമോ;വെളിപ്പെടുത്താമോ;
(സി)
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതിനുള്ള
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
വൈദ്യുതി ഉല്പാദനം
2452.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
നിലവിലുള്ള വൈദ്യുതി
ഉല്പാദനം എത്ര
മെഗാവാട്ടാണെന്നും
ഇതില്‍ എത്ര മെഗാവാട്ട്
വൈദ്യുതിയാണ്
സൗരോര്‍ജ്ജ
പദ്ധതികളുടെതെന്നും
വ്യക്തമാക്കാമോ;
(ബി)
50
മെഗാവാട്ട് ശേഷിയുള്ള
കാസര്‍ഗോഡ് സോളാര്‍
പാര്‍ക്കില്‍ നിന്നും
ഇപ്പോള്‍ എത്ര
മെഗാവാട്ട് വൈദ്യുതി
ഉല്പാദിപ്പിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഇപ്പോഴത്തെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര മെഗാവാട്ട്
വൈദ്യുതിയാണ് അധികമായി
ഉല്പാദിപ്പിച്ചതെന്ന്
വ്യക്തമാക്കാമോ?
വീടുകളുടേയും
സ്ഥാപനങ്ങളുടേയും ടെറസില്‍
സോളാര്‍ പാനല്‍
2453.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വീടുകളുടേയും
സ്ഥാപനങ്ങളുടേയും
ടെറസില്‍ സൗജന്യമായി
കെ.എസ്.ഇ.ബി. സോളാര്‍
പാനല്‍
സ്ഥാപിച്ചുകൊടുക്കുന്ന
പദ്ധതികളുടെ വിവരങ്ങള്‍
വ്യക്തമാക്കാമോ;
ഉത്പാദനത്തിന്റെ എത്ര
ശതമാനമാണ്
ഗുണഭോക്താവിന്
നല്‍കുന്നത്; എത്ര
വര്‍ഷമാണ് കാലാവധി;
ഇതിന്റെ മെയിന്റനന്‍സ്
ആരാണ് നടത്തുന്നത്?
കെട്ടിടങ്ങളില്‍
സാേളാര്‍ പാനല്‍
സ്ഥാപിക്കുന്ന പദ്ധതി
2454.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
വകുപ്പിന് കീഴിലുള്ള
കെട്ടിടങ്ങളില്‍
സാേളാര്‍ പാനലുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
വിശദാംശം നല്‍കാമാേ;
(ബി)
സ്വകാര്യ
കെട്ടിടങ്ങളില്‍
വെെദ്യുതി വകുപ്പ്
സാേളാര്‍ പാനല്‍
സ്ഥാപിക്കുന്ന പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
അറിയിക്കാമാേ ;
(സി)
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍ സാേളാര്‍
പാനല്‍ സ്ഥാപിക്കുന്ന
പദ്ധതി വെെദ്യുതി
വകുപ്പ്
നടപ്പിലാക്കാന്‍
ആലാേചിക്കുന്നുണ്ടാേ;
വിശദാംശംങ്ങള്‍
അറിയിക്കാമാേ;
(ഡി)
മറ്റ്
സര്‍ക്കാര്‍
വകുപ്പുകളുടെ
ഉടമസ്ഥതയിലുള്ള
കെട്ടിടങ്ങളില്‍
സാേളാര്‍ പാനല്‍
സ്ഥാപിക്കുന്ന
പദ്ധതിയെക്കുറിച്ച്
അറിയിക്കാമാേ?
എനര്‍ജി
മാനേജ്മെന്റ് സെന്റര്‍
2455.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എനര്‍ജി
മാനേജ്മെന്റ്
സെന്ററില്‍ എത്ര
താല്‍ക്കാലിക ജീവനക്കാരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ട്;
ഇവര്‍ ഓരോരുത്തരും
സര്‍വ്വീസില്‍
പ്രവേശിച്ച രീതി; എന്ന്
സ്ഥിരപ്പെടുത്തി;
സ്ഥിരപ്പെടുത്തിയ
ഉത്തരവുകളുടെ പകര്‍പ്പ്
എന്നിവ ലഭ്യമാക്കാമോ;
(ബി)
എത്ര
ജീവനക്കാര്‍ക്ക്
പ്രമോഷന്
നല്‍കിയിട്ടുണ്ട്;
ഇതിന്റെ
ഇ.സി.നോട്ടിന്റെ
പകര്‍പ്പും പ്രമോഷന്
നല്കിയ ഉത്തരവിന്റെ
പകര്‍പ്പും ഇവ
സര്‍ക്കാര്‍ അംഗീകരിച്ച
ഉത്തരവിന്റെ പകര്‍പ്പും
ലഭ്യമാക്കാമോ;
(സി)
എത്ര
ജീവനക്കാര്‍
പി.എച്ച്.ഡി.
നേടിയിട്ടുണ്ട്;
നേടിയത് ഏത്
വിഷയത്തിലാണെന്നും ഈ
സര്‍ട്ടിഫിക്കറ്റുകള്‍
എനര്‍ജി മാനേജ്മെന്റ്
സെന്റര്‍ പരിശോധിച്ച്
ഉറപ്പ്
വരുത്തിയിട്ടുണ്ടോയെന്നും
അറിയിക്കാമോ;
(ഡി)
ഇ.എം.സി.
ഡയറക്ടര്‍ക്ക് വേണ്ട
യോഗ്യത എന്തൊക്കെയാണ്;
ഡയറക്ടറുടെ യോഗ്യത
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ; നിലവിലെ
ഡയറക്ടര്‍ ആരാണ്;
ഇദ്ദേഹത്തിന്റെ യോഗ്യത
എന്താണ്;
വിരമിക്കുന്നതെന്നാണ്;
അറിയിക്കാമോ;
(ഇ)
സ്ഥിരപ്പെട്ട
ജീവനക്കാരുടെ നിയമനം
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
അനര്‍ട്ട്
പുനര്‍രൂപീകരണം
2456.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനര്‍ട്ട്
പുനര്‍രൂപീകരണത്തിനായി
ശാസ്ത്രീമായി പഠനം
നടത്തി റിപ്പാേര്‍ട്ട്
സമര്‍പ്പിക്കാന്‍
സര്‍ക്കാര്‍ നിയമിച്ച
ഡാേഃ രവി പ്രസ്തുത
റിപ്പാേര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടാേ;
എത്രകാലം പഠനം നടത്തി;
എന്ത് തുക ഇതിലേക്കായി
ചെലവായി;വിശദാംശം
നല്‍കാമാേ;
(ബി)
പ്രസ്തുത
റിപ്പാേര്‍ട്ട്
സര്‍ക്കാര്‍ തള്ളുകയും
അനെര്‍ട്ട് ഡയറക്ടറാേട്
മറ്റാെരു
റിപ്പാേര്‍ട്ട്
തയ്യാറാക്കാന്‍
ആവശ്യപ്പെടുകയും
ചെയ്തിട്ടുണ്ടാേ;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമാേ;
(സി)
അനര്‍ട്ട്
പുന:സംഘടന
റിപ്പാേര്‍ട്ട്
തയ്യാറാക്കാന്‍
അനര്‍ട്ട് ഡയറക്ടര്‍
സി.എം.ഡി. എന്ന
സ്ഥാപനത്തിന് പുതുതായി
കണ്‍സള്‍ട്ടന്‍സി ജാേലി
ഏല്‍പ്പിച്ചത് എങ്ങനെ
എന്ന് വിശദീകരിക്കാമാേ;
അനര്‍ട്ട് ഡയറക്ടറുടെ
ഇൗ നടപടി
നിയമാനുസൃതമാണാേ; എന്ത്
തുക ഇതിനായി സി.എം.ഡി.
യ്ക്ക് അനെര്‍ട്ട്
നല്കി;
വ്യക്തമാക്കാമോ;
(ഡി)
അനര്‍ട്ടില്‍
നിന്നും ഇപ്രകാരം
ലഭിച്ച
കണ്‍സള്‍ട്ടന്‍സി
ഉദ്യമത്തില്‍
പ്രവര്‍ത്തിക്കാനായി
അനര്‍ട്ടിലെ ഏതെങ്കിലും
ഉദ്യേഗസ്ഥന്റെ മകന്
സി.എം.ഡി.- യില്‍
നിയമനം
നല്‍കിയിട്ടുണ്ടാേ;
വിശദാംശം നല്‍കാമാേ;
(ഇ)
അനര്‍ട്ടില്‍
ക്ലാര്‍ക്ക്
ടെെപ്പിസ്റ്റ്
തസ്തികയില്‍ നിന്നും
ഉദ്യാേഗസ്ഥര്‍
വിരമിക്കുമ്പാേള്‍
പ്രസ്തുത തസ്തിക ഓഫീസ്
അസിസ്റ്റന്റ്
തസ്തികയായി മാറുന്ന
ഉത്തരവിന്റെ
പ്രസക്തഭാഗത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമാേ?
നിര്‍മ്മാണ
മേഖലകള്‍ക്കുളള സബ്സിഡികള്‍
2457.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബയോഗ്യാസ്
പ്ലാന്റുകള്‍,
മെച്ചപ്പെട്ട
വിറകടുപ്പുകള്‍ എന്നീ
നിര്‍മ്മാണ
മേഖലകള്‍ക്കുളള
സബ്സിഡികള്‍ കേന്ദ്ര
ഗവണ്മെന്റ്
പിന്‍വലിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
തന്മൂലം
ഈ മേഖലകളില്‍
പ്രവര്‍ത്തിച്ചിരുന്ന
നിരവധി സ്ഥാപനങ്ങളും
വ്യക്തികളും
പ്രതിസന്ധിയിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
പാരമ്പര്യേതര
ഊര്‍ജ്ജ ഉല്പാദനം
2458.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരമ്പര്യേതര
ഊര്‍ജ്ജ ഉല്പാദനം
കൂട്ടുവാന്‍ കേന്ദ്ര
നയങ്ങളില്‍ മാറ്റങ്ങള്‍
ആവശ്യമാണെന്ന്
കരുതുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ നയങ്ങളിലാണ്
മാറ്റം
വരുത്തേണ്ടതെന്നും
ഇക്കാര്യം രേഖാമൂലം
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ;
(സി)
സോളാര്‍
പാനലുകള്‍ക്ക്
ഏര്‍പ്പെടുത്തിയിട്ടുള്ള
18 ശതമാനം ജി.എസ്.ടി.
സംസ്ഥാനത്തെ സൗരോര്‍ജ്ജ
പദ്ധതികള്‍ക്ക്
തിരിച്ചടിയായിട്ടുണ്ടോ;
പ്രസ്തുത നികുതി
കുറയ്ക്കുവാന്‍
ജി.എസ്.ടി. കൗണ്‍സില്‍
മുമ്പാകെ നിര്‍ദ്ദേശം
വെച്ചിട്ടുണ്ടോ;
(ഡി)
പാരമ്പര്യേതര
ഊര്‍ജ്ജം കുറഞ്ഞ
വിലയ്ക്ക്
ലഭ്യമാക്കുവാന്‍
പുരപ്പുറം സൗരോര്‍ജ്ജ
പദ്ധതി കൂടുതല്‍
പേരില്‍ എത്തിക്കുവാന്‍
നടപടി സ്വീകരിക്കാമോ?
അനർട്ടിന്റെ
പ്രവർത്തനങ്ങൾ
2459.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടുകളില്‍
സോളാര്‍ പാനല്‍
സ്ഥാപിക്കുന്നതിനായി
അനര്‍ട്ട് കഴിഞ്ഞ 5
വര്‍ഷമായി നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;
(ബി)
ഇതിനായി
ഓരോ വര്‍ഷവും
ചെലവാക്കിയ തുക എത്ര;
എത്ര വീടുകളില്‍ സോളാർ
പാനൽ സ്ഥാപിച്ചു; എത്ര
തുക കേന്ദ്ര സഹായമായി
ലഭിച്ചു; വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഇതിനായി
സംസ്ഥാനം നല്കിയ തുക
എത്ര; സബ്സിഡി
ഇനത്തില്‍
ഉപഭോക്താക്കള്‍ക്കു
നല്കിയ തുക എത്ര;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
അനര്‍ട്ട് നേരിട്ടാണോ
നടത്തിയത് എന്നും
ഇതിനായി മറ്റു സ്വകാര്യ
ഏജന്‍സികള്‍
ഉണ്ടായിരുന്നുവോ എന്നും
ഉണ്ടെങ്കിൽ അവര്‍
ആരെല്ലാം എന്നും
വ്യക്തമാക്കാമോ ;
(ഇ)
സ്വകാര്യ
ഏജന്‍സികള്‍ക്ക്
നല്കിയതും,നല്‍കാനുള്ളതുമായ
തുക എത്ര എന്നും ഇവര്‍
ഓരോരുത്തരും നടത്തിയ
പ്രവൃത്തികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ?
പാരമ്പര്യേതര
ഊര്‍ജ്ജത്തില്‍ പഠനം
നടത്താന്‍ അക്കാദമി
2460.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരമ്പര്യേതര
ഊര്‍ജ്ജത്തില്‍ പഠനവും
ഗവേഷണവും
നടത്തുന്നതിനായി
അക്കാദമി
ആരംഭിക്കുന്നതിന്
വൈദ്യുതി ബോര്‍ഡ്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
ഈ
സ്ഥാപനം എവിടെ
സ്ഥാപിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതിന്
പ്രതീക്ഷിക്കുന്ന ചെലവ്
എത്രയാണെന്ന്
വെളിപ്പെടുത്താമോ?
അനര്‍ട്ടിന്റെ
ആര്.ഇ.ടി അടുപ്പ്
2461.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന ഊര്‍ജ്ജ
വകുപ്പിനു കീഴില്‍
ഇന്ധനക്ഷമത കൂടുതലുള്ള
മെച്ചപ്പെട്ട
വിറകടുപ്പ്
നിര്‍മ്മിക്കുന്നതിന്
നിലവില്‍ സബ്സിഡി
നല്കുന്നുണ്ടോ;
ഇല്ലെങ്കില്‍ സബ്സിഡി
നിര്‍ത്തിയതിനുള്ള
കാരണം അറിയിക്കാമോ;
(ബി)
മെച്ചപ്പെട്ട
വിറകടുപ്പ്
നിര്‍മ്മിക്കാത്ത ഭവന
പദ്ധതികളുടെ
ഗുണഭോക്താക്കള്‍ക്ക്
അടുപ്പ് വെയ്ക്കാതെ
തന്നെ അടുപ്പിന്റെ
ഫണ്ട് കൂടി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ നല്കുന്ന
പ്രവണത
അവസാനിപ്പിക്കുമോ;
(സി)
ഭവന
പദ്ധതികളിലെ
ഗുണഭോക്താക്കള്‍ക്ക്
അനര്‍ട്ട്
നിഷ്കര്‍ഷിക്കുന്ന,
അനര്‍ട്ടിന്റെ ആര്. ഇ.
ടി മാര്‍ (റിന്യൂവബിൾ
എനർജി ടെക്നീഷ്യൻസ്)
നിര്‍മ്മിക്കുന്ന
അടുപ്പ്
നിര്‍ബന്ധമാക്കുമോ;
(ഡി)
ബയോഗ്യാസ്
പ്ലാന്റു് എല്ലാ
വീടുകളിലും
നിര്‍ബന്ധമാക്കുമോ;
വ്യക്തമാക്കാമോ?
ലെെന്‍ വലിച്ച്
വഴിവിളക്കിടുന്ന പ്രവൃത്തി
2462.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ ആസ്തി വികസന
ഫണ്ടില്‍ നിന്നും 25
ലക്ഷം രൂപ
അനുവദിച്ചിട്ടുള്ള
കോതമംഗലം മണ്ഡലത്തിലെ
ഭൂതത്താന്‍കെട്ട്
മുതല്‍ വാടാട്ടുപാറ വരെ
ലെെന്‍ വലിച്ച്
വഴിവിളക്കിടുന്ന
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
കാട്ടാനകളടക്കമുളള
നിരവധി വന്യമൃഗങ്ങളുടെ
ശല്യം രൂക്ഷമായ
പ്രസ്തുത പ്രദേശത്ത് ഇൗ
പ്രവൃത്തി വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
സ്ട്രീറ്റ്
ലെെറ്റ് നാഷണല്‍ പ്രോഗ്രാം
(എസ്.എല്‍.എന്‍.പി)
2463.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
മാര്‍ച്ച് മാസത്തോടെ
രാജ്യത്തെ 1.34 കോടി
തെരുവ് വിളക്കുകള്‍
പൂര്‍ണ്ണമായും
എല്‍.ഇ.ഡി.
അധിഷ്ഠിതമാക്കി
മാറ്റുന്നതിലേക്കായി
ഭാരതസര്‍ക്കാര്‍
തുടക്കം കുറിച്ച
സ്ട്രീറ്റ് ലെെറ്റ്
നാഷണല്‍ പ്രോഗ്രാം
പദ്ധതി കേരളത്തില്‍
നടപ്പിലാക്കാന്‍
സര്‍ക്കാര്‍ ഇതിനോടകം
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
കേരളത്തില്‍
ഈ പദ്ധതിയുടെ
പൂര്‍ത്തീകരണം
എന്നത്തേക്ക്
നടപ്പാകും;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇതിനായി
ചുമതലപ്പെടുത്തിയ
നോഡല്‍ ഏജന്‍സി
ഏതെന്നും ഈ ഇനത്തില്‍
ഇതുവരെ ചെലവഴിച്ച
തുകയെത്രയെന്നും
വിശദമാക്കാമോ?
കാടാമ്പുഴ
കെ.എസ്.ഇ.ബി.ഓഫീസ്
2464.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തിലെ
കാടാമ്പുഴ കെ.എസ്.ഇ.ബി.
ഓഫീസിന്,പൊതു
ആവശ്യങ്ങള്‍ക്കു മാറ്റി
വെച്ച ഭൂമിയില്‍
നിന്നും ഭൂമി
ലഭ്യമാക്കുന്നത്
സംബന്ധിച്ച് ഊര്‍ജ്ജ
വകുപ്പും കെ.എസ്.ഇ.ബി.
തിരൂര്‍ ഡെപ്യൂട്ടി
ചീഫ് എഞ്ചിനീയര്‍
ഓഫീസും സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് വൈദ്യുതി
ബോര്‍ഡ് സര്‍ക്കാരിന്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
പകര്‍പ്പ്
ലഭ്യമാക്കാമോ?
കാസര്‍ഗോഡ്
വൈദ്യുതി ഭവന്
2465.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
വൈദ്യുതി ഭവന്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
നിലവിലുള്ള സ്ഥിതി
എന്താണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
തറക്കല്ലിടല്‍
നിര്‍വ്വഹിച്ചിട്ട്
മാസങ്ങളായിട്ടും
നിര്‍മ്മാണം തുടങ്ങാന്‍
പറ്റാത്തതിന്റെ കാരണം
വിശദമാക്കാമോ;
(സി)
സാങ്കേതിക
പ്രശ്നങ്ങള്‍
പരിഹരിച്ച് വൈദ്യുതി
ഭവന്റെ നിര്‍മ്മാണ
പ്രവൃത്തി അടിയന്തരമായി
തുടങ്ങാനുള്ള നടപടി
സ്വീകരിക്കുമോ;
വിശദാംശം അറിയിക്കാമോ?
നെല്ലിക്കുഴി
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസിന്റെ വാടക
2466.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
നെല്ലിക്കുഴിയില്‍
പുതുതായി ആരംഭിച്ച
കെ.എസ്.ഇ.ബി.യുടെ
സെക്ഷന്‍ ഓഫീസിന്റെ
വാടക നിലവില്‍
പഞ്ചായത്താണ്
നല്‍കിവരുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നല്ല
രീതിയില്‍
പ്രവര്‍ത്തിച്ചുവരുന്ന
പ്രസ്തുത ഓഫീസിന്റെ
വാടക, ബോര്‍ഡ് തന്നെ
വഹിക്കണം
എന്നാവശ്യപ്പെട്ട്
പഞ്ചായത്ത്
നല്കിയിട്ടുളള നിവേദനം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പഞ്ചായത്തിന്റെ
അപേക്ഷ പരിഗണിച്ച്
പ്രസ്തത സെക്ഷന്‍
ഓഫീസിന്റെ വാടക,
ബോര്‍ഡ് വഹിക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
മൂവാറ്റുപുഴ
ആറിലെ ജലനിരപ്പ്
2467.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂലമറ്റം
ടെയില്‍ റേസില്‍
നിന്നുമുള്ള വെള്ളമാണ്
മൂവാറ്റുപുഴ ആറിലേക്ക്
വരുന്നതെന്നും നിലവില്‍
മൂവാറ്റുപുഴ ആറിലെ
ജലനിരപ്പ് വളരെ താഴ്ന്ന
നിലയിലാണെന്നതും
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇതുകാരണം
തൃപ്പൂണിത്തുറ
നഗരസഭയിലേയും 5
പഞ്ചായത്തുകളിലെയും
കുടിവെള്ള വിതരണം
തടസ്സപ്പെട്ടിരിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അറിയിക്കാമോ;
(സി)
ഈ
പ്രശ്നം
പരിഹരിക്കുന്നതിലേക്കായി
മൂലമറ്റത്ത്
വൈദ്യുതോല്പാദനം
വര്‍ദ്ധിപ്പിച്ച് ജലം
പുറന്തള്ളുന്നത്
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കണമെന്ന്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ;
(ഡി)
ഈ
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ഇ)
മൂവാറ്റുപുഴ
ആറിലെ ജലനിരപ്പ്
കുടിവെള്ള പദ്ധതികളെ
ദോഷകരമായി ബാധിക്കാത്ത
തരത്തില്‍ സ്ഥിരമായി
നിലനിർത്തുന്നതിന്
സർക്കാർ നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
അനെര്‍ട്ടിന്റെ
പ്രവര്‍ത്തനങ്ങള്‍
2468.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനെര്‍ട്ട്
മുഖേന നടപ്പിലാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
അനെര്‍ട്ട്-ല്‍
ഹെഡ്
ക്വാര്‍ട്ടേഴ്സിലും
ജില്ലാ ഓഫീസുകളിലുമായി
എത്ര സ്ഥിരം
ജീവനക്കാര്‍ ഉണ്ട്;
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ എത്രപേര്‍
ഉണ്ട്; തസ്തിക
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
അനെര്‍ട്ട്-ല്‍
നിലവില്‍ ഏത് പെന്ഷന്
പദ്ധതിയാണ്
നടപ്പിലാക്കിയിരിക്കുന്നത്;
ദേശീയ പെന്ഷന് പദ്ധതി
നടപ്പിലാക്കുവാന്‍
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ?
വൈദ്യുതിബോര്‍ഡില്‍
ആകെയുള്ള ജീവനക്കാര്‍
2469.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡില്‍ ചെലവു
ചുരുക്കലിന്റെ ഭാഗമായി
ജീവനക്കാരുടെ
തസ്തികകള്‍
വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചു
പഠിക്കാന്‍ നിയോഗിച്ച
സമിതിയുടെ
ഘടനയെപ്പറ്റിയും
സമിതിയുടെ പരിഗണനാ
വിഷയങ്ങളെക്കുറിച്ചുമുള്ള
റിപ്പോര്‍ട്ട്
എന്നത്തേക്കു
സമര്‍പ്പിക്കാനാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
സമിതി
കരട്
നിര്‍ദ്ദേശങ്ങളെന്തെങ്കിലും
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
വൈദ്യുതിബോര്‍ഡില്‍
ആകെയുള്ള ജീവനക്കാരുടെ
എണ്ണം അറിയിക്കാമോ;
ഇതില്‍
മിനിസ്റ്റീരിയല്‍
തസ്തികകള്‍ എത്രയാണ്;
റഗുലേറ്ററി കമ്മീഷന്
അനുവദിച്ച ആകെ എത്ര
തസ്തികകളാണ്
നിലവിലുള്ളതെന്നും
ശേഷിച്ചവര്ക്കുള്ള
ശമ്പള വിതരണം
എപ്രകാരമാണ്
നടത്തുന്നതെന്നും
വിശദമാക്കാമോ?
ഹൈഡല്‍
ടൂറിസം വികസനത്തിനായി
പ്രത്യേക കമ്പനി
2470.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൈഡല്‍
ടൂറിസം വികസനത്തിനായി
പ്രത്യേക കമ്പനി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഈ
പ്രവര്‍ത്തനത്തില്‍
മറ്റ് വകുപ്പുകളുടെ
സഹകരണം
പ്രതീക്ഷിക്കുന്നുണ്ടോ;
വിശദീകരിക്കാമോ;
(സി)
ടൂറിസം
രംഗത്ത്
പ്രവര്ത്തിക്കുന്നതോടുകൂടി
ബോര്‍ഡ് എന്ത് തുക അധിക
വരുമാനമായി
പ്രതീക്ഷിക്കുന്നുണ്ട്
എന്ന്
വെളിപ്പെടുത്താമോ?
ഇടുക്കി
ഹൈഡല്‍ ടൂറിസം പദ്ധതി
2471.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ആര്‍ച്ച് ഡാമിലെ ടൂറിസം
സാദ്ധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിനായി
ഹൈഡല്‍ ടൂറിസം പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
അക്വേറിയം,
ലേസര്‍ ഷോ എന്നിവ
ഇതിന്റെ ഭാഗമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുമ്പോള്‍
എത്ര കുടുംബങ്ങളെ
മാറ്റി
പാര്‍പ്പിക്കേണ്ടി
വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
അവരെ
പുനരധിവസിപ്പിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിക്കായി
കിഫ്ബിയില്‍ നിന്നും
ധനസഹായം
ലഭ്യമാക്കിയിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ?
വെെദ്യുതി
ബോര്‍ഡിന് കീഴില്‍ പ്രത്യേക
നിര്‍മ്മാണ കമ്പന ി
2472.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നവകേരള
നിര്‍മ്മാണമുള്‍പ്പെടെ
സംസ്ഥാനത്തെ വിവിധ
പദ്ധതികള്‍
ഏറ്റെടുക്കുന്നതിന്
വെെദ്യുതി ബോര്‍ഡിന്
കീഴില്‍ പ്രത്യേക
നിര്‍മ്മാണ കമ്പനി
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഡാമുകളിലും
പരിസരത്തുമുളള ഹൈഡല്‍
ടൂറിസം പദ്ധതിക്ക്
വേണ്ടി എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുന്നുണ്ട്;
വ്യക്തമാക്കാമോ;
(സി)
സോളാര്‍ പാനല്‍
സ്ഥാപിച്ച് 500
മെഗാവാട്ട്
സൗരോര്ജ്ജവെെദ്യുതി
ഉത്പാദിപ്പിക്കുന്നതിന്
വെെദ്യുതി ബോര്‍ഡും
അനെര്‍ട്ടുമായി
ചേര്‍ന്ന് കമ്പനി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
മീന്മുട്ടി
ഹെെഡല്‍ ടൂറിസം പദ്ധതി
2473.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
നന്ദിയോട്
ഗ്രാമപഞ്ചായത്തില്‍
സ്ഥിതി ചെയ്യുന്ന
മീന്മുട്ടി ഹെെഡല്‍
ടൂറിസം പദ്ധതിയുടെ
നിലവിലെ സ്ഥിതി
എന്താണെന്ന്
അറിയിക്കാമോ;
(ബി)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തെല്ലാം നവീകരണ
പദ്ധതികള്‍ അവിടെ
നടപ്പിലാക്കിയെന്ന്
വിശദീകരിക്കാമോ;
(സി)
നവീകരണത്തിനു
ശേഷം എന്നു മുതല്‍
പ്രസ്തുത പദ്ധതി
പൊതുജനങ്ങള്‍ക്കായി
തുറന്നുകൊടുക്കാന്‍
കഴിയും
എന്നറിയിക്കാമോ?
റിന്യൂവബിള്‍
എനര്‍ജി എന്‍വയണ്‍മെന്റ്
ഫെഡറേഷന് നിവേദനം
2474.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെച്ചപ്പെട്ട
വിറകടുപ്പിനുള്ള
സബ്സിഡി
നിര്‍ത്തലാക്കിയത് മൂലം
നിര്‍മ്മാണ രംഗത്തെ
താെഴിലാളികള്‍
പട്ടിണിയിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
;
(ബി)
ഇക്കാര്യം
സംബന്ധിച്ച്
റിന്യൂവബിള്‍ എനര്‍ജി
എന്‍വയണ്‍മെന്റ്
ഫെഡറേഷന് നിവേദനം
സമര്പ്പിച്ചിരുന്നാേ;
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമാേ ;
(സി)
മാലിന്യ
സംസ്കരണ രംഗത്തെ
ഏറ്റവും ജനപ്രിയ
മാേഡലായ ദീനബന്ധു
ഉള്‍പ്പെടെയുള്ള
പ്ലാന്റുകള്‍ക്ക്
നിര്‍മ്മാണ ചെലവിന്
ആനുപാതികമായ സബ്സിഡി
നല്കുമാേ ;
(ഡി)
പ്രളയദുരിത
മേഖലയിലെ ബയാേഗ്യാസ്
പ്ലാന്റുകള്‍,
മെച്ചപ്പെട്ട
വിറകടുപ്പുകള്‍,
കമ്മ്യൂണിറ്റി
അടുപ്പുകള്‍ എന്നിവയുടെ
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
അനെര്‍ട്ടിലെ താെഴില്‍
സംരംഭകര്‍ക്ക് കൂടുതല്‍
താെഴില്‍ അവസരം
അനുവദിക്കുമാേ;
വിശദമാക്കാമോ ?