സഹകരണ
മേഖലയെ സംരക്ഷിക്കുന്നതിനുളള
നടപടികള്‍
2475.
ശ്രീമതി
യു. പ്രതിഭ
ശ്രീ.സി.കൃഷ്ണന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയെ
സംരക്ഷിക്കുന്നതിനും
കൂടുതല്‍
ജനകീയമാക്കുന്നതിനും ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
സ്ത്രീകളുടെ
ശാക്തീകരണവും
സാമ്പത്തിക ഉന്നമനവും
ലക്ഷ്യമാക്കി
രൂപീകരിച്ചിട്ടുള്ള
വനിതാ സഹകരണ സംഘങ്ങളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
മെച്ചപ്പെടുത്തി ഇവയുടെ
പ്രവര്‍ത്തനങ്ങള്‍
വൈവിധ്യവല്‍ക്കരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
മതിയായ
മൂലധനം ഇല്ലാതെ
സാമ്പത്തിക
ബുദ്ധിമുട്ട് നേരിടുന്ന
എസ്. സി./എസ്. ടി.
സഹകരണ സംഘങ്ങള്‍ക്ക്
ആവശ്യമായ ഫണ്ട്
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഭവന
നിര്‍മ്മാണ രംഗത്ത്
പ്രവ്രത്തിക്കുന്ന
സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കെയര്‍
ഹോം പദ്ധതി
2476.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
വീട്
നഷ്ടപ്പെട്ടവര്‍ക്ക്
വീട് വെച്ച്
നല്‍കുന്നതിനായി സഹകരണ
വകുപ്പ്
നടപ്പിലാക്കുന്ന കെയര്‍
ഹോം പദ്ധതിയുടെ
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ?
കേരള
ബാങ്ക് രൂപീകരണം
2477.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് എന്നത്തേക്ക്
യഥാര്‍ത്ഥ്യമാക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
(ബി)
നിലവില്‍
ഏതെങ്കിലും തടസ്സങ്ങള്‍
ഉണ്ടോ; ഉണ്ടെങ്കില്‍
ആയത് മറികടന്ന് കേരള
ബാങ്ക് എന്ന്
യഥാര്‍ത്ഥ്യമാക്കാന്‍
കഴിയുമെന്ന്
സര്‍ക്കാര്‍
വിശദമാക്കുമോ?
കേരള
ബാങ്ക് ജീവനക്കാരുടെ
സീനിയോറിറ്റി
2478.
ശ്രീ.സണ്ണി
ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണത്തിന്
മുന്നോടിയായി ജില്ലാ
സഹകരണ ബാങ്കുകളെ
സംസ്ഥാന സഹകരണ
ബാങ്കില്‍
ലയിപ്പിക്കുന്നതിനുള്ള
മാര്‍ഗ്ഗരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
പ്രസ്തുത രൂപരേഖയിലെ
പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ലയനശേഷമുള്ള
ജീവനക്കാരുടെ
സീനിയോറിറ്റി
സംബന്ധിച്ച്
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
ഇത്
സംബന്ധിച്ച് ജില്ലാ
സഹകരണ ബാങ്കിലെ
ജീവനക്കാര്‍
പ്രകടിപ്പിച്ച ആശങ്ക
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ഡി)
കേരള
ബാങ്ക് രൂപീകരണം
സംബന്ധിച്ച് നബാര്‍ഡ്
മുന്നോട്ട്
വച്ചിട്ടുള്ള
നിര്‍ദ്ദേശങ്ങള്‍
സംബന്ധിച്ച്
സര്‍ക്കാരിന്റെ നിലപാട്
അറിയിക്കാമോ; പ്രസ്തുത
നിലപാട് നബാര്‍ഡിനെ
രേഖാമൂലം
അറിയിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കേരള
ബാങ്ക് രൂപീകരണത്തില്‍
കാലതാമസം
2479.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കേരള
ബാങ്ക് രൂപീകരണത്തിന്
മുന്‍പ്
പ്രഖ്യാപിച്ചിരുന്ന
തീയതികളില്‍ മാറ്റം
വരുവാനുണ്ടായ
സാഹചര്യങ്ങള്‍
വിശദമാക്കുമാേ?
കേരളാ
ബാങ്ക് രൂപീകരണ
നിര്‍ദ്ദേശങ്ങള്‍
2480.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വായ്പേതര സഹകരണ
സംഘങ്ങളെയും കേരളാ
ബാങ്കില്‍
ഉള്‍പ്പെടുത്തണമെന്ന
നബാര്‍ഡ് നിര്‍ദ്ദേശം
പ്രായോഗികമല്ലാത്തതിന്
കാരണം വ്യക്തമാക്കാമോ;
(ബി)
വായ്പേതര
സഹകരണ
സംഘങ്ങള്‍ക്കെല്ലാം
ഇപ്പോള്‍ അപ്പെക്സ്
ഫെഡറേഷനുകള്‍
നിലവിലുണ്ടോ; അവ
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
റിസര്‍വ്
ബാങ്ക് ഓഫ് ഇന്ത്യ,
നബാര്‍ഡ്
നിര്‍ദ്ദേശമനുസരിച്ചുള്ള
വ്യവസ്ഥകള്‍
ആരാഞ്ഞിട്ടുണ്ടോ
എന്നറിയിക്കാമോ?
ജില്ലാ
സഹകരണ ബാങ്കുകളിലെ വായ്പ
നിക്ഷേപ പിരിവുകാര്
2481.
ശ്രീ.അനില്‍
അക്കര
,,
കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണത്തോടെ
ജില്ലാ സഹകരണ
ബാങ്കുകളിലെ വായ്പ
നിക്ഷേപ പിരിവുകാരുടെ
തൊഴില്‍ നഷ്ടപ്പെടുന്ന
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ജീവനക്കാരെ
സംരക്ഷിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ജീവനക്കാരുടെ
സംഘടനകളുമായി
ഇക്കാര്യത്തില്‍
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
ഇവരെ
ഫീഡര്‍ കാറ്റഗറിയില്‍
ഉള്‍പ്പെടുത്തി പ്യൂണ്‍
ഉള്‍പ്പെടെയുള്ള
തസ്തികകളില്‍
നിയമിക്കുന്ന കാര്യം
പരിഗണിക്കുമോയെന്ന്
അറിയിക്കാമോ?
കാെല്ലം
ജില്ലാ സഹകരണ ബാങ്കിലെ ഡേറ്റാ
എന്‍ട്രി ഓപ്പറേറ്റര്‍ തസ്തിക
2482.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാെല്ലം
ജില്ലാ സഹകരണ
ബാങ്കിന്റെ ഹെഡ്
ഓഫീസിലും ശാഖകളിലുമായി
ഡേറ്റാ എന്‍ട്രി
ഓപ്പറേറ്റര്‍മാരുടെ
എത്ര തസ്തികകള്‍
നിലവിലുണ്ട് ;
(ബി)
ഇതില്‍
ഒഴിവുള്ള എത്ര
തസ്തികകളുണ്ട്;അറിയിക്കാമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പാേര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമാേ?
തിരുവനന്തപുരം
ജില്ലാ സഹകരണ ബാങ്കിലെ നിയമനം
2483.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലാ സഹകരണ
ബാങ്കിലേയ്ക്ക്
ക്ലാര്‍ക്ക്/കാഷ്യര്‍
നിയമനം നടത്തുന്നതിന്
കേരള പി.എസ്.സി
പ്രസിദ്ധീകരിച്ച 20/14,
21/2014 ലിസ്റ്റുകളുടെ
കാലാവധി എന്നു വരെയാണ്;
കേരള ബാങ്ക് നിലവില്‍
വന്നാലും, ടി റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം
നടത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
തിരുവനന്തപുരം
ജില്ലാ സഹകരണ ബാങ്കില്‍
പ്യൂണ്‍/അറ്റന്‍ഡന്റ്
തസ്തികയില്‍ നിന്നും
അനധികൃത സ്ഥാനക്കയറ്റം
നല്കിയ, രജിസ്ട്രാറുടെ
അനുമതിയില്ലാത്ത 22
ജീവനക്കാരെ
തരംതാഴ്ത്തുന്നത്
സംബന്ധിച്ച് ബഹു.
ഹൈക്കോടതിയുടെ സ്റ്റേ
നിലവിലുണ്ടോ;
(സി)
തിരുവനന്തപുരം
ജില്ലാ സഹകരണ ബാങ്കില്‍
നിന്നും 01.01.2016
മുതല്‍ 31.12.2018 വരെ
വിരമിച്ച ജീവനക്കാരുടെ
തസ്തിക തിരിച്ചുള്ള
ലിസ്റ്റ് നല്‍കാമോ;
(ഡി)
22.03.2017-ല്‍
നിലവില്‍ വന്ന റാങ്ക്
ലിസ്റ്റില്‍ നിന്നും
തിരുവനന്തപുരം ജില്ലാ
സഹകരണ ബാങ്കില്‍
ക്ലാര്‍ക്ക്/കാഷ്യര്‍
നിയമനം ലഭിച്ചവരുടെ
എണ്ണം എത്ര;
വ്യക്തമാക്കാമോ;
(ഇ)
തിരുവനന്തപുരം
ഡി.സി.ബി യില്‍
നിലവില്‍
ക്ലര്‍ക്ക്/കാഷ്യര്‍
തസ്തികയില്‍ ജോലി
ചെയ്യുന്നവരുടെ എണ്ണം
എത്ര; ആയതില്‍
പ്യൂണ്‍/അറ്റന്‍ഡന്റ്
തസ്തികയില്‍ നിന്നും
സ്ഥാനക്കയറ്റം
ലഭിച്ചവരുടെ എണ്ണം
എത്ര;
(എഫ്)
തിരുവനന്തപുരം
ഡി.സി.ബി യുടെ
ക്ലാസിഫിക്കേഷന്‍
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ക്ലാസിഫിക്കേഷന്‍
നടപടികളുടെ നിലവിലെ
അവസ്ഥ വിശദമാക്കാമോ?
സര്‍വ്വീസ്
സഹകരണ ബാങ്കുകളിലെ
സ്ഥാനക്കയറ്റം
2484.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ നിയമമനുസരിച്ച്
പ്രവര്‍ത്തിക്കുന്ന
പ്രാദേശിക സര്‍വ്വീസ്
സഹകരണ ബാങ്കുകളില്‍
ജൂനിയര്‍ ക്ലര്‍ക്ക്,
സീനിയര്‍ ക്ലര്‍ക്ക്,
അക്കൗണ്ടന്റ്
തസ്തികകളില്‍
സേവനമനുഷ്ഠിക്കുന്ന
ജീവനക്കാര്‍ക്ക്
ഒഴിവുകള്‍ ഉണ്ടായിട്ടും
യഥാസമയം സ്ഥാനക്കയറ്റം
ലഭിക്കാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുന്‍കാല
പ്രാബല്യം ഇല്ലാതെ
വര്‍ഷങ്ങള്‍ക്ക് ശേഷം
സ്ഥാനക്കയറ്റം
ലഭിക്കുന്നതിനാല്‍
ജീവനക്കാര്‍ക്ക്
ഉണ്ടാകുന്ന സാമ്പത്തിക
നഷ്ടം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
സഹകരണ സംഘങ്ങളിലെ സാമ്പത്തിക
ക്രമക്കേടുകള്‍
2485.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
സഹകരണ സംഘങ്ങളില്‍
സാമ്പത്തിക
ക്രമക്കേടുകള്‍
വര്‍ദ്ധിച്ചു വരുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇപ്രകാരം എത്ര സഹകരണ
സ്ഥാപനങ്ങളിലെ
ക്രമക്കേടുകളാണ് ഇതുവരെ
കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്;
(സി)
സഹകരണ
മേഖലയുടെ വിശ്വാസ്യതയെ
തന്നെ തകര്‍ക്കുന്ന
രീതിയിലുള്ള പ്രസ്തുത
ക്രമക്കേടുകളില്‍
കുറ്റക്കാരെ നിയമത്തിന്
മുന്നില്‍
കൊണ്ടുവരുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ക്രമക്കേടുകള്‍
കണ്ടുപിടിക്കപ്പെടുമ്പോള്‍
രാഷ്ട്രീയ പരിഗണന
വെച്ച് സംഭവം
ലഘൂകരിക്കുവാനും
കുറ്റക്കാരെ
രക്ഷിക്കുന്നതിനും
നടത്തുന്ന ശ്രമങ്ങള്‍ ഈ
മേഖലയ്ക്ക്
ദോഷകരമായതിനാല്‍
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
ഇതര
സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍
ചെയ്ത സഹകരണ സംഘങ്ങളുടെ
ശാഖകള്‍
2486.
ശ്രീ.ഇ.കെ.വിജയന്
,,
ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മള്‍ട്ടി
സ്റ്റേറ്റ് സഹകരണ
നിയമം, 2002 പ്രകാരം
ഇതര സംസ്ഥാനങ്ങളില്‍
രജിസ്റ്റര്‍ ചെയ്ത
സംഘങ്ങളുടെ
ബ്രാഞ്ചുകള്‍
സംസ്ഥാനത്ത്
വ്യാപകമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
സ്ഥാപനങ്ങള്‍ സംസ്ഥാന
സര്‍ക്കാരിന്റെ അനുമതി
കൂടാതെ കൂടിയ
നിരക്കില്‍ നിക്ഷേപം
സ്വീകരിച്ച് വന്‍കിട
കച്ചവടക്കാര്‍ക്കും
വ്യവസായികള്‍ക്കും
വായ്പ നല്കി കൊള്ളലാഭം
ഉണ്ടാക്കുന്നത്
തടയുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ;
(സി)
സഹകരണ
വകുപ്പിന്റെയോ
മറ്റേതെങ്കിലും
സംവിധാനത്തിന്റെയോ ഒരു
പരിശോധനയ്ക്കും
വിധേയമാകാതെ
പ്രവര്‍ത്തിക്കുന്ന
ഇത്തരം സ്ഥാപനങ്ങളുടെ
മേല്‍ എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
സഹകരണ
സംഘങ്ങള്‍ വഴി സ്വയംതൊഴില്‍
വായ്പ
2487.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ സംഘങ്ങള്‍ വഴി
നിലവില്‍ സ്വയം തൊഴില്‍
വായ്പ
അനുവദിക്കുന്നുണ്ടോ;
എങ്കില്‍ ഇതിനുള്ള
മാനദണ്ഡങ്ങള്‍
അറിയിക്കുമോ;
(ബി)
സഹകരണ
സംഘങ്ങളുടെ സഹായത്തോടെ
കൂടുതല്‍ തൊഴില്‍ അവസരം
സൃഷ്ടിക്കപ്പെടുന്നതിനായി
സ്വയം തൊഴില്‍ വായ്പയും
സഹായങ്ങളും
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(സി)
വിദേശത്ത്
നിന്നും മടങ്ങി
വരുന്നവര്‍ക്ക് അവരുടെ
തൊഴില്‍ പരിചയത്തിന്റെ
അടിസ്ഥാനത്തില്‍
നാട്ടില്‍ തൊഴില്‍
കണ്ടെത്തുന്നതിനും
സംരംഭങ്ങള്‍
ആരംഭിക്കുന്നതിനുമുള്ള
പദ്ധതി സഹകരണ സംഘങ്ങള്‍
വഴി നടപ്പിലാക്കുമോ;
വിശദാംശം അറിയിക്കുമോ?
പ്രാഥമിക
സഹകരണ സംഘങ്ങളുടെ
നിവേദനങ്ങള്‍
2488.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2016
ജനുവരി മുതല്‍ മലപ്പുറം
ജില്ലാ സഹകരണ സംഘം
ജോയിന്റ് രജിസ്ട്രാര്‍
ജനറല്‍ ഓഫീസില്‍
പ്രാഥമിക സഹകരണ
സംഘങ്ങളുടെ
പ്രസിഡന്റ്/സെക്രട്ടറിമാര്‍
നല്കിയ നിവേദനങ്ങള്‍
എത്ര; ഓരോ അപേക്ഷയിലും
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
ഇതില്‍
എത്ര അപേക്ഷകള്‍
തീര്‍പ്പാക്കിയിട്ടുണ്ട്;
തീര്‍പ്പാക്കാത്ത
അപേക്ഷകള്‍ സഹകരണ സംഘം
രജിസ്ട്രാര്‍ക്ക്
അയച്ചിട്ടുണ്ടോ;
(സി)
മലപ്പുറം
ജില്ലയുമായി
ബന്ധപ്പെട്ട എത്ര
ഫയലുകള്‍ സഹകരണ സംഘം
രജിസ്ട്രാര്‍ ഓഫീസില്‍
തീര്‍പ്പാക്കാതെയുണ്ട്;
ഇത് സംബന്ധിച്ച്
വ്യക്തമായ വിവരം
ലഭ്യമാക്കുമോ?
പ്രാഥമിക
സഹകരണ സംഘങ്ങളില്‍ ചീഫ്
എക്സിക്യൂട്ടീവ് ഓഫീസര്‍
2489.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമിക
സഹകരണ സംഘങ്ങളില്‍
സെക്രട്ടറിമാര്‍
നിലവിലിരിക്കെ തന്നെ
ചീഫ് എക്സിക്യൂട്ടീവ്
ഓഫീസര്‍ തസ്തികയിലേക്ക്
സഹകരണ വകുപ്പില്‍
നിന്നും ജില്ലാ
ബാങ്കുകളില്‍ നിന്നും
ഉയര്‍ന്ന ശമ്പളം നല്കി
ആളുകളെ നിയമിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
നിയമനങ്ങള്‍ മറ്റ്
ജീവനക്കാരുടെ
പ്രമോഷനെയും സാമ്പത്തിക
താല്പര്യങ്ങളെയും
ബാധിക്കുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
നിയമനങ്ങള്‍
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
ചീഫ്
അക്കൗണ്ടന്റ്
തസ്തികയ്ക്ക്
മുകളിലേയ്ക്കുളള
തസ്തികകളില്‍
നേരിട്ടുള്ള നിയമനം
ഒഴിവാക്കി നിലവിലുള്ള
ജീവനക്കാര്‍ക്ക്
പ്രമോഷന് നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
കാര്‍ഷിക
വികസന ബാങ്കുകള്‍ക്ക് ധനസഹായം
2490.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നബാര്‍ഡില്‍ നിന്നും
കേരളത്തിലെ കാര്‍ഷിക
വികസന ബാങ്കുകള്‍ക്ക്
എത്ര കോടി രൂപയുടെ
ധനസഹായമാണ്
ലഭിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
(ബി)
ഇപ്രകാരം
നബാര്‍ഡില്‍ നിന്നും
ലഭിച്ച തുക ഉപയോഗിച്ച്
പ്രൈമറി
അഗ്രിക്കള്‍ച്ചറല്‍
ക്രെഡിറ്റ്
സൊസൈറ്റികള്‍ നിലവില്‍
എന്തെല്ലാം വായ്പകളാണ്
കര്‍ഷകര്‍ക്ക് നല്കി
വരുന്നത്; ഇതില്‍ പലിശ
നിരക്ക് നബാര്‍ഡ്
പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
(സി)
പി.എ.സി.എസ്
വഴി 2016 മെയ് മുതല്‍
2019 ജനുവരി 1 വരെ എത്ര
കര്‍ഷകര്‍ക്ക് എത്ര
കോടി രൂപയുടെ വായ്പ
നല്കാന്
കഴിഞ്ഞിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
കിഴുവല്ലം
സര്‍വ്വീസ് സഹകരണ ബാങ്കിലെ
സാമ്പത്തിക ക്രമക്കേട്
2491.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ ചിറയിന്‍കീഴ്
താലൂക്കില്‍പെട്ട
കിഴുവില്ലം സര്‍വ്വീസ്
സഹകരണ ബാങ്ക് നം.2405ലെ
മെമ്പര്‍ മുഹമ്മദ്
ഹാഷിം (അംഗനമ്പര്‍
7082) 22/05/15ല്‍
സഹകരണ സംഘം
ഓഡിറ്റര്‍ക്ക് നല്കിയ
പരാതിയില്‍ സ്വീകരിച്ച
നടപടി വിശദമാക്കാമോ;
(ബി)
പ്രസ്തുത
പരാതിയുടെ
അടിസ്ഥാനത്തില്‍
നടത്തിയ അന്വേഷണത്തില്‍
കുറ്റക്കാരായി
കണ്ടെത്തിയവര്‍ക്കെതിരെ
വകുപ്പ് തലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; രേഖകള്‍
സഹിതം വിശദമാക്കാമോ;
(സി)
ഈ
അന്വേഷണത്തില്‍ എത്ര
രൂപയുടെ സാമ്പത്തിക
ക്രമക്കേടുകള്‍
കണ്ടെത്തിയിട്ടുണ്ട് ;
അതില്‍ പ്രസ്തുത
ബാങ്കിന് എത്ര രൂപയുടെ
സാമ്പത്തിക നഷ്ടം
ഉണ്ടായിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
സാമ്പത്തിക നഷ്ടം
കുറ്റക്കാരില്‍ നിന്ന്
ഈടാക്കാനുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
രേഖകള്‍ സഹിതം
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ പുതിയ സഹകരണ
സംഘങ്ങള്‍
2492.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാസര്‍ഗോഡ് ജില്ലയില്‍
പുതുതായി എത്ര സഹകരണ
സംഘങ്ങള്‍
രൂപീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ജില്ലയിലെ
സഹകരണ സംഘങ്ങളില്‍
കടലാസ് സംഘങ്ങള്‍ ആയി
പ്രവര്‍ത്തിക്കുന്ന
എത്ര സ്ഥാപനങ്ങള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ജില്ലയില്‍
ഏറ്റവും കാര്യക്ഷമമായും
ലാഭകരമായും
പ്രവര്‍ത്തിക്കുന്ന
പ്രധാന സഹകരണ
സ്ഥാപനങ്ങള്‍ ഏതൊക്കെ
എന്ന് വ്യക്തമാക്കാമോ?
ഊരാളുങ്കല്‍
സൊസൈറ്റിയുടെ ഘടന
2493.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഊരാളുങ്കല്‍
സൊസൈറ്റിയുടെ ഘടന
എന്താണെന്നും
ഡയറക്ടര്‍ ബോര്‍ഡ്
അംഗങ്ങള്‍
ആരെല്ലാമെന്നും
വിശദമാക്കുമോ; ഇതില്‍
സര്‍ക്കാര്‍ നോമിനികള്‍
ഉണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സൊസൈറ്റിക്ക് എത്ര
ഷെയര്‍ ഹോള്‍ഡേഴ്സ്
ഉണ്ടെന്നും അവര്‍
ആരെല്ലാമാണെന്നുമുള്ള
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
സൊസൈറ്റിയുടെ ഓഡിറ്റ്
ചുമതല ഏത്
ഏജന്‍സിക്കാണെന്ന്
വ്യക്തമാക്കാമോ; ഏതു
വര്‍ഷം വരെയുള്ള
ഓഡിറ്റ്
പൂര്ത്തിയാക്കിയിട്ടുണ്ടെന്നുള്ള
വിവരം ലഭ്യമാക്കാമോ?
സഹകരണ
മേഖലയും അവശ്യ സാധനങ്ങളുടെ
വില നിയന്ത്രണവും
2494.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അവശ്യ സാധനങ്ങളുടെ
വിലക്കയറ്റം
സാധാരണക്കാരെ
ദുരിതത്തിലാക്കിയ
സാഹചര്യത്തില്‍ വില
നിയന്ത്രണത്തിനായി
സഹകരണ മേഖല നടത്തുന്ന
ഇടപെടലുകള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
ഇടപെടല്‍ മൂലം
കമ്പോളത്തില്‍
അരിയുടെയും
പലവ്യജ്ഞനത്തിന്റെയും
വില പിടിച്ച്
നിര്‍ത്തുന്നതിന്
ബക്രീദ്, ക്രിസ്തുമസ്
കാലത്ത് എത്രമാത്രം
സാധിച്ചുവെന്ന്
അറിയിക്കാമോ;
(സി)
ത്രിവേണിയില്‍
ഓണ്‍ലൈന്‍ ഓര്‍ഡര്‍
സിസ്റ്റം
നടപ്പിലാക്കിയിട്ടുണ്ടോ;
അത് വിജയപ്രദമാണോ?
കണ്‍സ്യൂമര്‍ഫെഡ്
പുനരുദ്ധരിക്കല്‍
2495.
ശ്രീ.ബി.ഡി.
ദേവസ്സി
,,
വി. ജോയി
,,
പി.ടി.എ. റഹീം
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
വന്‍ നഷ്ടത്തിലായ
കണ്‍സ്യൂമര്‍ഫെഡ്
പുനരുദ്ധരിക്കുന്നതിനായി
ഈ സര്‍ക്കാര്‍
കൈക്കൊണ്ട നടപടികള്‍
വിശദീകരിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
സമയത്ത്
കണ്‍സ്യൂമര്‍ഫെഡിന്റെ
നഷ്ടം എത്ര കോടി
രൂപയായിരുന്നു; 2017-18
സാമ്പത്തിക
വര്‍ഷത്തില്‍ എത്രകോടി
രൂപ ലാഭത്തിലായി എന്ന്
അറിയിക്കാമോ;
(സി)
കണ്‍സ്യൂമര്‍ഫെഡിന്റെ
വ്യാപാരം വന്‍തോതില്‍
വര്‍ദ്ധിപ്പിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്;
(ഡി)
കണ്‍സ്യൂമര്‍ഫെഡിന്റെ
ഭരണസമിതി
ജനാധിപത്യപരമായ
രീതിയില്‍
പുന:സംഘടിപ്പിക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സഹകരണ
സ്ഥാപനങ്ങള്‍ മുഖേന
സ്മാര്‍ട്ട് ക്ലാസ് മുറികള്‍
2496.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മികച്ച
നിലയില്‍
പ്രവര്‍ത്തിക്കുന്ന
സഹകരണ സ്ഥാപനങ്ങള്‍
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി
സര്‍ക്കാര്‍/എയിഡഡ്
സ്ക്കൂളുകള്‍ക്ക്
സ്മാര്‍ട്ട് ക്ലാസ് റൂം
നിര്‍മ്മിച്ച്
നല്‍കുന്നതിന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഓരോ
സഹകരണ സ്ഥാപനത്തിനും ഈ
പദ്ധതി പ്രകാരം എത്ര
തുക
ചെലവഴിക്കുന്നതിനാണ്
അനുമതി
നല്‍കിയിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
എതെല്ലാം
വിഭാഗത്തില്‍പ്പെടുന്ന
സഹകരണ ബാങ്കുകള്‍ക്കാണ്
ഇത്തരത്തിലുള്ള
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
പദ്ധതി പ്രകാരം
കരുനാഗപ്പള്ളി
മണ്ഡലത്തില്‍ ഏതെല്ലാം
സ്ക്കൂളുകള്‍ക്ക്
ഏതെല്ലാം ബാങ്കുകള്‍
സ്മാര്‍ട്ട് ക്ലാസ് റൂം
നിര്‍മ്മിച്ച്
നല്‍കിയെന്ന്
അറിയിക്കുമോ?
കൊല്ലം
മണ്ഡലത്തിലെ സ്മാര്‍ട്ട്
ക്ലാസ് റൂമുകള്‍
2497.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കൊല്ലം
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
സര്‍ക്കാര്‍-എയ്ഡഡ്
സ്കൂളുകളെയാണ് സഹകരണ
വകുപ്പ് മുഖേന
സജ്ജീകരിക്കുന്ന
സ്മാര്‍ട്ട് ക്ലാസ് റൂം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;പദ്ധതി
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
ലഭ്യമാക്കുമോ?
സഹകരണ
ബാങ്കുകള്‍ക്ക് നബാർഡ്
അനുവദിച്ചിട്ടുള്ള പലിശയിളവ്
2498.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
സർവ്വീസ് സഹകരണ
ബാങ്കുകളില്‍ നിന്നും
കാര്‍ഷിക വായ്പയെടുത്ത്
കുടിശ്ശികയില്ലാതെ
കൃത്യമായി
തിരിച്ചടയ്ക്കുന്ന
കർഷകർക്ക് കേന്ദ്ര
സർക്കാർ നബാർഡ് വഴി
അനുവദിച്ചിട്ടുള്ള
മൂന്ന് ശതമാനം
പലിശയിളവ് ജില്ലാസഹകരണ
ബാങ്കുകള്‍ക്ക്
2015-16,2016-17,
2017-18 വര്‍ഷങ്ങളില്‍
നബാർഡില്‍ നിന്നും
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അനുവദിച്ച് നല്കിയ
തീയതി വ്യക്തമാക്കുമോ;
(ബി)
മേല്‍പ്പറഞ്ഞ
മൂന്ന് ശതമാനം
പലിശയിളവ്
തിരുവനന്തപുരം ജില്ലാ
സഹകരണ ബാങ്ക് പ്രസ്തുത
വര്‍ഷങ്ങളില്‍ വിതുര
സര്‍വ്വീസ് സഹകരണ
ബാങ്കിന്(നമ്പര്‍ 1048)
അനുവദിച്ച്
നല്‍കിയിട്ടുണ്ടോ;
നല്കിയിട്ടുണ്ടെങ്കില്
അനുവദിച്ച് നല്കിയ
തീയതി വ്യക്തമാക്കുമോ?
മൂന്നാര്‍ ടൂറിസം മേഖലയ്ക്ക്
ഉണര്‍വ്
2499.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാല്
നൂറ്റാണ്ടിന് ശേഷം
ആദ്യമായി മൂന്നാറില്‍
ഒരാഴ്ചയിലധികം കാലം
തുടര്‍ച്ചയായ
ദിവസങ്ങളില്‍ താപനില
പൂജ്യം ഡിഗ്രി
സെല്‍ഷ്യസിന് താഴെ
എത്തിയത് മൂന്നാര്‍
ടൂറിസം മേഖലയ്ക്ക്
ഉണര്‍വ്
നല്‍കിയിട്ടുണ്ടോ;
(ബി)
മൂന്നാറിലെ
തണുപ്പ് ബ്രാന്റ്
ചെയ്യുന്നതിന് ടൂറിസം
വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിക്കുന്ന നടപടി
എന്തൊക്കെയാണ്;
(സി)
പ്രളയത്തില്‍
തകര്‍ന്ന മൂന്നാര്‍,
സന്ദര്‍ശകര്‍ക്ക്
സുരക്ഷിതമാണെന്ന
സന്ദേശം നല്കുന്നതില്
സര്‍ക്കാര്‍
പരാജയപ്പെട്ടുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇക്കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിച്ച് കൂടുതല്‍
വിനോദസഞ്ചാരികളെ
മൂന്നാറിലേക്ക്
ആകര്‍ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ടൂറിസം
സഹകരണ സംഘങ്ങള്‍
2500.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
മേഖല കേവലം
വിനോദസഞ്ചാരത്തിനപ്പുറം
ആരോഗ്യ, വിദ്യാഭ്യാസ,
വ്യാവസായിക
രംഗങ്ങളുമായി
ബന്ധപ്പെട്ട്
വളര്‍ന്നുവരുന്നുവെന്ന
വസ്തുത
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സാധ്യതകള്‍ക്കനുസരിച്ച്
ടൂറിസം സഹകരണ സംഘങ്ങളെ
സജ്ജമാക്കുന്നതിന്
ബോധപൂര്‍വ്വമായ
ഇടപെടല്‍ നടത്തുമോ;
(സി)
സീസണുകളെ
ആശ്രയിച്ചും
പ്രകൃതിദുരന്തങ്ങളും
സാമ്പത്തിക മാന്ദ്യവും
പോലുളള സാഹചര്യങ്ങളെ
അതിജീവിച്ചും
സ്ഥിരവരുമാനം
ഉറപ്പാക്കുന്ന
പദ്ധതികള്‍ കൂടി
ഏറ്റെടുത്ത്
നടത്തുവാന്‍ ടൂറിസം
സഹകരണ സംഘങ്ങള്‍ക്ക്
അനുമതി നല്‍കുന്നതിന്
ബന്ധപ്പെട്ട
അസിസ്റ്റന്റ്
രജിസ്ട്രാര്‍/ജോയിന്റ്
രജിസ്ട്രാര്‍മാര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ
എന്നറിയിക്കാമോ?
ടൂറിസം
മേഖലയിലെ വരുമാനം
2501.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തരം
ടൂറിസം മേഖലയിലുണ്ടായ
സാഹചര്യങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രളയംമൂലം
വിദേശത്തു നിന്നുള്ള
വരുമാനത്തിലും
സഞ്ചാരികളുടെ
എണ്ണത്തിലും ഗണ്യമായ
കുറവ് വന്നിട്ടുണ്ടോ;
(സി)
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനും
ടൂറിസം മേഖലയിലെ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദീകരിക്കാമോ?
ടൂറിസം
മേഖലയില്‍ വികസന പദ്ധതികള്‍
2502.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിനോദ സഞ്ചാരമേഖലയില്‍
നടപ്പിലാക്കിയ പുതിയ
പദ്ധതികള്‍
എന്തൊക്കെയാണ്
വിശദമാക്കുമോ;
(ബി)
കിഫ്ബിയുടെ
പരിഗണനയ്ക്കായി
സമര്‍പ്പിച്ചിരുന്ന
ടൂറിസം പദ്ധതികളില്‍
ഏതൊക്കെ പദ്ധതികള്‍ക്ക്
ഇതിനകം അംഗീകാരം
ലഭിച്ചു; അവയുടെ
പ്രവര്‍ത്തന പുരോഗതി
വെളിപ്പെടുത്തുമോ;
(സി)
കേന്ദ്ര
സര്‍ക്കാരിന്റെ
പരിഗണനയ്ക്കായി
സമര്‍പ്പിച്ചിരുന്ന
മലബാര്‍ ക്രൂയിസ്
ടൂറിസം പദ്ധതിക്ക്
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത പദ്ധതി
മലബാറിലെ ടൂറിസം
മേഖലയ്ക്ക് എന്തൊക്കെ
ഉത്തേജനം നൽകുമെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ടൂറിസം
മേഖലയില്‍ പുതിയ വികസന
പദ്ധതികള്‍
നടപ്പിലാക്കുന്നതില്‍
കേന്ദ്ര സര്‍ക്കാരിന്റെ
നിലപാടുകള്‍
സ്വാഗതാര്‍ഹമാണോ;
എങ്കില്‍ അതിനെ
സാധൂകരിക്കുന്ന
എന്തൊക്കെ
പദ്ധതികള്‍ക്കാണ് ഈ
സര്‍ക്കാരിന്റെ കാലത്ത്
കേന്ദ്ര സഹായം
ലഭ്യമാക്കിയത്;വിശദമാക്കാമോ?
വിനോദസഞ്ചാര
മേഖലയിലെ നൂതന പദ്ധതികൾ
2503.
ശ്രീ.രാജു
എബ്രഹാം
,,
എം. രാജഗോപാലന്‍
,,
ബി.സത്യന്
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിനോദസഞ്ചാര മേഖലയില്‍
പുത്തന്‍ തലമുറ
സംരംഭകരെ കൂടുതലായി
ആകര്‍ഷിക്കുന്നതിന്
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
ടൂറിസം
രംഗത്ത് നൂതന ആശയങ്ങള്‍
നടപ്പാക്കാനും കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനുമായി
കേരള ടൂറിസം സംരംഭകത്വ
ഫണ്ട് രൂപീകരിയ്ക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
യുവസംരംഭകര്ക്ക്
പുതിയ ആശയങ്ങള്‍
അവതരിപ്പിക്കുന്നതിനുള്ള
അവസരമൊരുക്കുന്നതിനും ഈ
രംഗത്ത് കൂടുതല്‍
നിക്ഷേപം
ആകര്‍ഷിക്കുന്നതിനും
ടൂറിസം ന്യൂ എെഡിയ
മീറ്റ്,
ഇന്‍വെസ്റ്റേഴ്സ്
മീറ്റ് എന്നിവ
സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
പുതിയ
ടൂറിസം പദ്ധതികള്‍ക്ക്
അനുവദിച്ച തുക
2504.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതുതായി
എത്ര ടൂറിസം
പദ്ധതികളാണ്
ആരംഭിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
ഓരോ
പദ്ധതികള്‍ക്കും
അനുവദിച്ച തുക
എത്രയെന്ന്
വിശദമാക്കുമോ?
ടൂറിസം
പദ്ധതികള്‍
2505.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
2018-19
സാമ്പത്തിക വര്‍ഷം
ഏതെല്ലാം ടൂറിസം
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയതെന്ന്
അനുവദിച്ച തുകയടക്കം
വ്യക്തമാക്കാമോ?
ഉത്തരവാദിത്ത
ടൂറിസം പദ്ധതി
2506.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഉത്തരവാദിത്ത
ടൂറിസം പദ്ധതിയിലൂടെ
പുതിയ തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനുള്ള
എന്തെല്ലാം പദ്ധതികളാണ്
ലക്ഷ്യമിടുന്നത്;
(ബി)
സ്ത്രീ
ശാക്തീകരണത്തിനും
സംഘടിത വികസനത്തിനും
പ്രാദേശിക
ഉത്പന്നങ്ങളുടെ
വിപണനത്തിനുമുള്ള
സംരംഭങ്ങള്‍ ഈ പദ്ധതി
വഴി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
വിശദാംശം
വെളിപ്പെടുത്താമോ;
(സി)
വള്ളിക്കുന്ന്
പഞ്ചായത്തിലെ
ബാലാതുരുത്തി ദ്വീപില്‍
ഉത്തരവാദിത്ത ടൂറിസം
പദ്ധതി വഴി ടൂറിസം
വികസനത്തിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കുമോ?
പ്രളയാനന്തര
ടൂറിസം മേഖല
2507.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തരം
ടൂറിസം വികസന
പദ്ധതികള്‍
വേഗത്തിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കെെക്കൊണ്ടിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ടൂറിസം സഹകരണ സംഘങ്ങളെ
സഹായിക്കുന്നതിനും
പ്രോത്സാഹിപ്പിക്കുന്നതിനും
ഉതകുന്ന എന്തെങ്കിലും
പദ്ധതികള്‍
നടപ്പാക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
(സി)
ജനപങ്കാളിത്തമുളള
സ്ഥാപനങ്ങള്‍ എന്ന
പരിഗണനയില്‍ ടൂറിസം
സഹകരണ സംഘങ്ങള്‍ക്ക്
പ്രവര്‍ത്തനമേന്മ
കെെവരിക്കുന്നതിനായി
ഗ്രാന്റും, കുറഞ്ഞ
പലിശയില്‍ വായ്പയും
നല്‍കുന്നതിനുളള പദ്ധതി
ആസൂത്രണം ചെയ്തു
നടപ്പാക്കുമോ?
വിനോദ
സഞ്ചാര നൗകകള്‍ക്ക് കസ്റ്റംസ്
തീരുവ ഏര്‍പ്പെടുത്തിയ നടപടി
2508.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിയടക്കമുള്ള
രാജ്യത്തെ
തുറമുഖങ്ങളിലെത്തുന്ന
വിനോദ സഞ്ചാര
നൗകകള്‍ക്ക് കസ്റ്റംസ്
തീരുവ ഏര്‍പ്പെടുത്തിയ
കേന്ദ്ര പരോക്ഷ
നികുതി-കസ്റ്റംസ്
ബോര്‍ഡിന്റെ
സര്‍ക്കുലര്‍
കേരളത്തിന്റെ വിനോദ
സഞ്ചാര സാധ്യതകളെ
പ്രതികൂലമായി
ബാധിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇന്ത്യന്‍
തുറമുഖങ്ങളില്‍
നങ്കൂരമിടുന്ന ആഡംബര
വിനോദ നൗകകളുടെ
സന്ദര്‍ശനത്തെ
നിരുത്സാഹപ്പെടുത്തി
പിന്തിരിപ്പിക്കുന്ന
കേന്ദ്ര സര്‍ക്കാര്‍
നടപടി സംസ്ഥാനത്തിന്റെ
വിനോദ സഞ്ചാര വരുമാനം
ഗണ്യമായി കുറയ്ക്കുമോ;
വ്യക്തമാക്കുമോ;
(സി)
ഇത്തരം
ആഡംബരക്കപ്പലുകളില്‍
എത്തുന്ന സഞ്ചാരികള്‍
കൊച്ചിയിലും അനുബന്ധ
പ്രദേശങ്ങളിലുമായി
ചെലവിടുന്ന തുക
നഷ്ടമാക്കുന്നത്
വ്യാപാര രംഗത്തിന്
തന്നെ തിരിച്ചടിയാകുമോ;
വിശദമാക്കുമോ;
(ഡി)
ഏറ്റവും
ആഡംബര ക്രൂയിസുകള്‍
നങ്കൂരമിടുന്ന കൊച്ചി
തുറമുഖം വിനോദ
സഞ്ചാരികള്‍ക്ക്
യഥേഷ്ടം കടന്നുവരാന്‍
സാധിക്കുന്ന ഒന്നായി
നിലനിര്‍ത്തുന്നതിന്
കേന്ദ്ര സര്‍ക്കാരില്‍
സമ്മര്‍ദം ചെലുത്തുമോ;
വ്യക്തമാക്കുമോ?
സ്വദേശി
ദര്ശന് സ്കീം
2509.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആരാധനാ
കേന്ദ്രങ്ങളില്‍
അടിസ്ഥാന സൗകര്യം
വികസിപ്പിക്കുന്നതിനുള്ള
കേന്ദ്ര ടൂറിസം
വകുപ്പിന്റെ സ്വദേശി
ദര്ശന് സ്കീമില്‍
സംസ്ഥാനത്തെ ഏതൊക്കെ
പദ്ധതികള്‍ക്കാണ്
അംഗീകാരം
ലഭിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
പദ്ധതി പൂര്‍ണ്ണമായും
കേന്ദ്രഫണ്ട്
ഉപയോഗിച്ചാണോ
നടപ്പിലാക്കുന്നത്
എന്ന് അറിയിക്കുമോ;
(സി)
ഇതിനകം
ഈ പദ്ധതിയിന്‍കീഴില്‍
എന്ത് തുകയാണ്
അനുവദിച്ചത് എന്ന്
വെളിപ്പെടുത്തുമോ?
വിനോദസഞ്ചാരത്തിന്റെ ഭാഗമായി
ബോട്ട് സര്‍വ്വീസ്
2510.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വിനോദസഞ്ചാരത്തിന്റെ
ഭാഗമായി കൊല്ലത്ത്
നിന്നും കോവില്‍തോട്ടം
ലൈറ്റ് ഹൗസ്, കാട്ടില്‍
മേക്കതില്‍ ക്ഷേത്രം,
പന്മന വട്ടക്കായല്‍ വഴി
കരുനാഗപ്പള്ളിയിലേക്ക്
ബോട്ട് സര്‍വ്വീസ്
ആരംഭിയ്ക്കുമോ;
വ്യക്തമാക്കുമോ?
പുള്ള്-മനക്കൊടി
ടൂറിസം പദ്ധതി
2511.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍,
നാട്ടിക മണ്ഡലങ്ങളിലായി
വ്യാപിച്ച് കിടക്കുന്ന
കോള്‍ മേഖല
കേന്ദ്രീകരിച്ച് വിനോദ
സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനായി
നടപ്പാക്കുന്ന
പുള്ള്-മനക്കൊടി ടൂറിസം
പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
പദ്ധതിയുടെ ആദ്യഘട്ട
വികസന
പ്രവൃത്തികള്‍ക്കുള്ള
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തലശ്ശേരി
പൈതൃക ടൂറിസം പദ്ധതി
2512.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാന
സര്‍ക്കാരിന്റെ ടൂറിസം
മേഖലയിലെ വികസനവുമായി
ബന്ധപ്പെട്ട പ്രധാന
പദ്ധതികളില്‍ ഒന്നായ
തലശ്ശേരി പൈതൃക ടൂറിസം
പദ്ധതിയില്‍ ഇതുവരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
മലപ്പുറം
ജില്ലയിലെ ടൂറിസം പദ്ധതികള്‍
2513.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം മലപ്പുറം
ജില്ലയിലെ ടൂറിസം
മേഖലയില്‍
നടപ്പിലാക്കിയ വിവിധ
പദ്ധതികള്‍
വിശദീകരിക്കാമാേ;
(ബി)
കാേട്ടക്കുന്ന്,
ആനക്കയം അഗ്രാേ ടൂറിസം,
മിനി ഉൗട്ടി
പദ്ധതികളില്‍ കൂടുതല്‍
ഫണ്ട് വകയിരുത്തുവാനും
സഞ്ചാരികളെ
ആകര്‍ഷിക്കുവാനും
തീരുമാനമെടുത്തിട്ടുണ്ടാേ;
(സി)
ഇക്കാര്യത്തില്‍
അനുകൂല നടപടി
സ്വീകരിക്കുമാേ?
ബേക്കല്‍
റിസോര്‍ട്ട് ഡവലപ്മെന്റ്
കോര്പ്പറേഷന് വകയിരുത്തിയ
തുക
2514.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക
വര്‍ഷത്തില്‍
ബി.ആര്.ഡി.സി.ക്ക്
(ബേക്കല്‍ റിസോര്‍ട്ട്
ഡവലപ്മെന്റ്
കോര്പ്പറേഷന്)
സംസ്ഥാന ബജറ്റില്‍ എത്ര
തുകയാണ്
വകയിരുത്തിയിരുന്നത്;
വ്യക്തമാക്കാമോ;
(ബി)
ഇത്
ഏതൊക്കെ
പ്രവൃത്തികള്‍ക്ക്
ചെലവഴിക്കാനാണ്
നിര്‍ദ്ദേശമുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
നാളിതുവരെ
എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
തുക ചെലവഴിച്ചത്
വിശദാംശങ്ങള്‍
അറിയിക്കാമോ?
അഴീക്കല്‍
ബീച്ചിന്റെ വികസനം
2515.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പാട്
ഗ്രാമപഞ്ചായത്തിലെ
അഴീക്കല്‍ ബീച്ചിന്റെ
വികസനത്തിന് സ്ഥല ലഭ്യത
തടസമാകുന്നുണ്ടോ;
2012ല്‍ ഇതിന്റെ
വികസനത്തിന് അനുവദിച്ച
തുക പൂര്‍ണ്ണമായും
വിനിയോഗിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ബീച്ചിന്റെ
അടിസ്ഥാന സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനുവേണ്ടി
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പിന്റെ
അധീനതയിലുള്ള സ്ഥലം
ഏറ്റെടുക്കുമോ;
വിശദീകരിക്കുമോ?
കല്‍പ്പറ്റ
മണ്ഡലത്തില്‍ വിനോദസഞ്ചാര
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
2516.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
വിനോദസഞ്ചാര വകുപ്പ്
ഇതുവരെ എന്തെല്ലാം
കാര്യങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ട്;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ ഇനി
എന്തെല്ലാം പദ്ധതികള്‍
നടപ്പില്‍ വരുത്താന്‍
ഉദ്ദേശിക്കുന്നു എന്ന്
വെളിപ്പെടുത്തുമോ?
കല്ല്യാശേരി
മണ്ഡലത്തിലെ ടൂറിസം
പദ്ധതികള്‍
2517.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കണ്ണൂര്‍
ജില്ലയിലെ കല്ല്യാശേരി
മണ്ഡലത്തില്‍ ടൂറിസം
വകുപ്പ് മുഖേന
ഭരണാനുമതി ലഭിച്ച
പദ്ധതികളുടെ നിര്‍മ്മാണ
പുരോഗതി അറിയിക്കാമോ?
കൊട്ടാരക്കര
മണ്ഡലത്തിലെ ടൂറിസം
പദ്ധതികള്‍
2518.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവിൽ
കൊട്ടാരക്കര നിയോജക
മണ്ഡലത്തിലെ ടൂറിസം
പദ്ധതികളുടെ
നടത്തിപ്പിനായി
അനുവദിച്ച ആകെ തുക
എത്രയാണ്;
(ബി)
പ്രസ്തുത
തുക ഏതെല്ലാം
പദ്ധതികള്‍ക്കാണ്
അനുവദിച്ചതെന്നും
പ്രവൃത്തികളുടെ
നിലവിലുള്ള സ്ഥിതിയും
വെളിപ്പെടുത്തുമോ?
ശ്രീകൃഷ്ണപുരം
ബാപ്പുജി ചില്‍ഡ്രന്‍സ്
പാര്‍ക്കിന്റെ
വികസനത്തിനായുള്ള പ്രോജക്ട്
റിപ്പോര്‍ട്ട്
2519.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തില്‍പ്പെടുന്ന
ശ്രീകൃഷ്ണപുരം ബാപ്പുജി
ചില്‍ഡ്രന്‍സ്
പാര്‍ക്കിന്റെ
വികസനത്തിനായുള്ള
പ്രോജക്ട്
റിപ്പോര്‍ട്ട് എന്നാണ്
സര്‍ക്കാരിന്
ലഭിച്ചതെന്ന്
അറിയിക്കാമോ;
(ബി)
എത്ര
തുകയുടെ പ്രോജക്ട്
റിപ്പോര്‍ട്ടാണ്
പാലക്കാട്
ഡി.റ്റി.പി.സി. ടൂറിസം
വകുപ്പിന്
സമര്‍പ്പിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രോജക്ട്
റിപ്പോര്‍ട്ട്
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ മലനാട് -
നോര്‍ത്ത് മലബാര്‍ റിവര്‍
ക്രൂയിസ് പദ്ധതികള്‍
2520.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മലനാട്-നോര്‍ത്ത്
മലബാര്‍ റിവര്‍
ക്രൂയിസ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കണ്ണൂര്‍ ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
നടന്നുവരുന്ന
പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ?
ഭൂതത്താന്‍കെട്ട്
വിനോദസഞ്ചാര കേന്ദ്രത്തിനായി
കെട്ടിടങ്ങള്‍
2521.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്വദേശികളും
വിദേശികളുമായ നിരവധി
ടൂറിസ്റ്റുകള്‍
എത്തുന്ന കോതമംഗലത്തെ
ഭൂതത്താന്‍കെട്ട്
വിനോദസഞ്ചാര
കേന്ദ്രത്തില്‍
നിലവില്‍
രണ്ടുപേര്‍ക്ക് മാത്രം
താമസിക്കുവാന്‍
സൗകര്യമുള്ള
ഇന്സ്പെക്ഷന്
ബംഗ്ലാവ് മാത്രമാണ്
നിലവിലുള്ളതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
ഇവിടെ ഉപയോഗശൂന്യമായി
കിടക്കുന്ന പെരിയാര്‍
വാലി ജലസേചന പദ്ധതിയുടെ
കെട്ടിടങ്ങള്‍
അറ്റകുറ്റപ്പണി ചെയ്ത്
നവീകരിച്ചാല്‍
ഇവിടങ്ങളിലേക്ക്
കൂടുതല്‍
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുവാന്‍
കഴിയുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രദേശത്തെ
വിനോദസഞ്ചാര
വികസനത്തിന്റെ ഭാഗമായി
ഉപയോഗശൂന്യമായ
കെട്ടിടങ്ങള്‍
നവീകരിച്ചും
പുഴയരികില്‍ തരിശ്ശായി
കിടക്കുന്ന ഭാഗത്ത്
പുതിയ റിസോര്‍ട്ടുകള്‍
സ്ഥാപിക്കുന്നതിനും
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
വള്ളം
കളിയോ ബോട്ട് റേസിങ്ങോ
സംഘടിപ്പിക്കുന്നതിനായുള്ള
നിവേദനം
2522.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വെല്ലിംഗ്ടണ്‍
ഐലന്റ് - കുണ്ടന്നൂര്‍
ദേശീയ പാതയോട്
ചേര്‍ന്ന്
നിര്‍മ്മിച്ചിട്ടുള്ള
നടപ്പാതയുടെ തോപ്പുംപടി
ബി.ഒ.റ്റി പാലം മുതല്‍
കണ്ണങ്ങാട് ഐലന്റ് പാലം
വരെയുള്ള കായൽ ഭാഗത്തു
വള്ളം കളിയോ ബോട്ട്
റേസിങ്ങോ
സംഘടിപ്പിക്കുന്നതിനായി
സമര്‍പ്പിച്ച
നിവേദനത്തില്‍
(747/2018/M
Co-op/റ്റി.എസ്.എം/ഡി.ഇ.വി)
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ?
ക്ഷേത്രപരിസരത്തെ
ആയുധ പരിശീലനം
2523.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡിന് കീഴിലുള്ള
ക്ഷേത്രപരിസരത്ത് ആയുധ
പരിശീലനം നടക്കുന്നതായി
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
തടയുന്നതിനായി എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ക്ഷേത്രപരിസരങ്ങള്‍
ചില സംഘടനകള്‍ ശാഖ
പരിശീലത്തിനായി
ഉപയോഗിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇതിന്മേല് നിയന്ത്രണം
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
ശബരിമല
ക്ഷേത്രദര്‍ശനം
2524.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
ക്ഷേത്രത്തിലെ
പ്രതിഷ്ഠാസവിശേഷത,
ആചാരാനുഷ്ഠാനങ്ങള്‍,
മറ്റ് അയ്യപ്പ
ക്ഷേത്രങ്ങളില്‍ നിന്ന്
അതിനുള്ള വ്യത്യാസം
എന്നിവയെക്കുറിച്ച്
സംസ്ഥാന സര്‍ക്കാരോ
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡോ കൃത്യമായി
മനസ്സിലാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
തന്ത്രി,
പന്തളം രാജപ്രതിനിധി
എന്നിവര്‍ക്ക് ശബരിമല
ക്ഷേത്രത്തിലുള്ള
അവകാശാധികാരങ്ങള്
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
പത്തിനും
അൻപത്തിയഞ്ചിനും
ഇടയ്ക്ക് പ്രായമുള്ള
സ്ത്രീകള്‍ ശബരിമല
ക്ഷേത്രദര്‍ശനം നടത്താൻ
പാടില്ലെന്ന്
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഏത് വര്‍ഷമാണ്
ഇത് തീരുമാനിച്ചതെന്ന്
വ്യക്തമാക്കാമോ;
തീരുമാനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
ശബരിമല
നടവരുമാനത്തിലെ കുറവ്
2525.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
മണ്ഡല-മകരവിളക്ക് കാലം
പിന്നിട്ടപ്പോള്‍
നടവരുമാന ഇനത്തിലും
മറ്റു അനുബന്ധ
സ്രോതസ്സുകളില്‍
നിന്നുള്ള വരുമാന
ഇനത്തിലുമായി ഏതാണ്ട്
നൂറ് കോടിയില്‍ പരം
രൂപയുടെ കുറവുണ്ടായെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ശബരിമലയില്‍
മുന്‍ വർഷങ്ങളെ
അപേക്ഷിച്ച്
മണ്ഡല-മകരവിളക്ക്
കാലയളവില്‍
ഭക്തജനങ്ങളുടെ
എണ്ണത്തിലുണ്ടായിട്ടുള്ള
കുറവെത്ര;
വിശദമാക്കാമോ;
(സി)
നടവരുമാനത്തിലും
ഭക്തജനങ്ങളുടെ
എണ്ണത്തിലും ഇത്ര
ഭീമമായ കുറവ്
ഉണ്ടാകാനിടയായ
സാഹചര്യമെന്താണ്;
വിശദാംശം നല്‍കുമോ;
(ഡി)
നടവരുമാനത്തിലെ
കുറവ് ദേവസ്വം
ബോര്‍ഡിന്റെയും
അനുബന്ധസ്ഥാപനങ്ങളുടെയും
ദൈനംദിന
പ്രവര്‍ത്തനങ്ങളെ
പ്രതികൂലമായി
ബാധിക്കുമോ;
(ഇ)
എങ്കില്‍
ഇതിനെ മറികടക്കാന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍ കൈക്കൊള്ളും
എന്നറിയിക്കാമോ?
ശബരിമല
തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ
2526.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയംമൂലം
തകര്‍ന്ന പമ്പയുടെ
പുനര്‍നിര്‍മ്മാണം
സംബന്ധിച്ച് മാസ്റ്റര്‍
പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
ആഗോള ടെന്‍ഡര്‍
മുഖേനയാണോ പദ്ധതി
നടപ്പിലാക്കുന്നത്;
വിശദമാക്കാമോ;
(ബി)
നിലക്കല്‍
മുതല്‍ പമ്പവരെ അയ്യപ്പ
ഭക്തരുടെ ഗതാഗതം
സുഗമമാക്കാന്‍
വിദേശരാജ്യങ്ങളിലെ പോലെ
ട്രാം, മിനി മെട്രോ
എന്നീ ആധുനിക
സംവിധാനങ്ങളെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
നിലക്കല്‍,
എരുമേലി തുടങ്ങിയ
തീര്‍ത്ഥാടന
കേന്ദ്രങ്ങളില്‍ ആധുനിക
സംവിധാനങ്ങളുള്ള
മാലിന്യ
നിര്മ്മാര്ജനപ്ലാന്റുകള്
സ്ഥാപിക്കുവാന്‍
ദേവസ്വം ബോര്‍ഡ്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ആറന്മുള
മണ്ഡലത്തില്‍ ശബരിമല
ഇടത്താവളം
2527.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആറന്മുള
മണ്ഡലത്തില്‍ ശബരിമല
ഇടത്താവളത്തിനായി സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തിലെ ശബരിമല
ഇടത്താവളത്തിന്റെ
പ്ലാനും എസ്റ്റിമേറ്റും
തയ്യാറാക്കിക്കഴിഞ്ഞോയെന്ന്
വിശദമാക്കാമോ?
ശബരിമലയിലെ
വരുമാന നഷ്ടം നികത്താൻ
പ്രത്യേക ഗ്രാന്റ്
2528.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.മുരളീധരന്
,,
കെ.സി.ജോസഫ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ശബരിമലയിലെ
ഈ വര്‍ഷത്തെ
മണ്ഡല-മകരവിളക്ക്
കാലത്തെ വരുമാന നഷ്ടം
കണക്കിലെടുത്ത്
തിരുവിതാംകൂർ ദേവസ്വം
ബോര്‍ഡിന് പ്രത്യേക
ഗ്രാന്റ്
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ ?
ശബരിമലയിലെ
സ്ഥലത്തിന്റെ ഉടമസ്ഥാവകാശം
2529.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിലെ
സ്ഥലത്തിന്റെ
ഉടമസ്ഥാവകാശം
സംബന്ധിച്ച് വനം
വകുപ്പുമായി
ഉണ്ടായിരുന്ന
തര്‍ക്കങ്ങള്‍ക്ക്
പരിഹാരമായിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
രേഖകള്‍
പ്രകാരം ദേവസ്വം
ബോര്‍ഡിന്റെ
അധീനതയിലുള്ള ഭൂമി
വിട്ട് നല്‍കുന്നതിന്
ധാരണയായിട്ടുണ്ടോ;
(സി)
നിലയ്ക്കലും
പമ്പയിലും മാസ്റ്റര്‍
പ്ലാന്‍ പ്രകാരം
തീര്‍ത്ഥാടകര്‍ക്ക്
വേണ്ടി എന്തൊക്കെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
ആരംഭിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
പ്രസ്തുത
സ്ഥലങ്ങളില്‍
കോണ്‍ക്രീറ്റ്
ഒഴിവാക്കിയുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണോ
നടത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിന് കീഴിലുള്ള
ക്ഷേത്രങ്ങള്‍
2530.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
എത്ര ക്ഷേത്രങ്ങളാണ്
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിന് കീഴിലുള്ളത്;
ഇവയുടെ വിശദാംശം
അറിയിക്കുമോ;
(ബി)
ഇവയില്‍
എത്ര
ക്ഷേത്രങ്ങള്‍ക്കാണ്
സ്വന്തം
പ്രവര്‍ത്തനത്തിനാവശ്യമായ
വരുമാനം ഉള്ളതെന്ന്
പേര് സഹിതം
അറിയിക്കുമോ;
(സി)
ആകെ
എത്ര
ജീവനക്കാര്‍/പെന്‍ഷന്‍കാരാണ്
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിന് കീഴിലുള്ളത്
എന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഇവരുടെ
ശമ്പളവും മറ്റ്
ആനുകൂല്യങ്ങളും ദേവസ്വം
ബോര്‍ഡിന്റെ തനത്
വരുമാനത്തില്‍ നിന്നാണോ
നല്കി വരുന്നത്;
(ഇ)
ദേവസ്വത്തിന്
സര്‍ക്കാര്‍ സഹായം
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്ന്
അറിയിക്കുമോ?
ദേവസ്വം
ബോര്‍ഡുകളുടെ വരുമാനവും
ചെലവും
2531.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഓരോ ദേവസ്വം
ബോര്‍ഡുകളുടെയും
വരുമാനവും ചെലവും
പരിശോധിച്ചിട്ടുണ്ടോ;എങ്കില്‍
ഈ സര്‍ക്കാര്‍
കാളയളവിലെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
2017-18,
2018-19 വര്‍ഷങ്ങളില്‍
ഓരോ ദേവസ്വം
ബോര്‍ഡിന്റെയും
പ്രവര്‍ത്തനങ്ങള്‍ക്കായി
സര്‍ക്കാര്‍ നല്കിയ
തുക എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വർഷങ്ങളിൽ വിവിധ
ദേവസ്വം ബോര്‍ഡുകളുടെ
ക്ഷേത്രങ്ങളിലെ
ജീവനക്കാരുടെ
ശമ്പളത്തിനും മറ്റ്
ആനുകൂല്യങ്ങള്‍ക്കും
ക്ഷേത്രങ്ങളുടെ
അറ്റകുറ്റപ്പണികള്‍ക്കുമായി
എത്ര തുകവീതമാണ്
സര്‍ക്കാര്‍
ചെലവഴിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ?
ക്ഷേത്രങ്ങളില്‍
നിന്നും ദേവസ്വം ബോര്‍ഡിന്
ലഭിച്ച വരുമാനം
2532.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2017,2018
വര്‍ഷങ്ങളില്‍
തിരുവിതാംകൂറിലെ
ക്ഷേത്രങ്ങളില്‍
നിന്നും ദേവസ്വം
ബോര്‍ഡിന് ലഭിച്ച
വരുമാനം എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
ഇതില്‍
ശബരിമല ക്ഷേത്രത്തില്‍
നിന്നായി ലഭിച്ച
വരുമാനം
എത്രയായിരുന്നുവെന്ന്
അറിയിക്കുമോ;
(സി)
2017,2018
വര്‍ഷങ്ങളില്‍
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ് അംഗങ്ങളുടെ
ശമ്പളം, അലവന്‍സ്,
യാത്രാചെലവ് എന്നീ
ഇനങ്ങളില്‍ ബോര്‍ഡിന്
ചെലവായ തുക എത്രയെന്ന്
അറിയിക്കുമോ?
മലബാര്‍
ദേവസ്വത്തിന് കീഴില്‍ ഉള്ള
ക്ഷേത്രങ്ങള്‍
2533.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വത്തിനുകീഴില്‍
എത്ര ക്ഷേത്രങ്ങളാണ്
നിലവിലുള്ളതെന്ന്
വിശദാംശം സഹിതം
അറിയിക്കുമോ;
(ബി)
ഇവയില്‍
സ്വന്തം
പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
വരുമാനമുള്ള
ക്ഷേത്രങ്ങള്‍
എത്രയെന്നും
ഏതൊക്കെയെന്നും
അറിയിക്കുമോ;
(സി)
ആകെ
എത്ര
ജീവനക്കാര്‍/പെന്‍ഷന്‍കാരാണ്
ദേവസ്വത്തിനുകീഴില്‍
നിലവിലുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
ഇവരുടെ
ശമ്പളവും മറ്റ്
ആനുകൂല്യങ്ങളും
ദേവസ്വത്തിന്റെ തനത്
വരുമാനത്തില്‍ നിന്നാണോ
നല്കി വരുന്നത് എന്ന്
അറിയിക്കുമോ;
(ഇ)
ദേവസ്വത്തിന്
സര്‍ക്കാര്‍ സഹായം
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്ന്
അറിയിക്കുമോ?
കൊച്ചിന്
ദേവസ്വത്തിന് കീഴിലുള്ള
ക്ഷേത്രങ്ങള്‍
2534.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിന്
ദേവസ്വത്തിന് കീഴില്‍
എത്ര ക്ഷേത്രങ്ങളാണ്
നിലവിലുള്ളത്; ഇവയുടെ
വിശദാംശം അറിയിക്കുമോ;
(ബി)
ഇവയില്‍
സ്വന്തം
പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
വരുമാനം ഉള്ള
ക്ഷേത്രങ്ങള്‍
എത്രയെണ്ണമെന്ന് പേര്
സഹിതം അറിയിക്കുമോ;
(സി)
ആകെ
എത്ര ജീവനക്കാരും
പെന്‍ഷന്‍കാരുമാണ്
പ്രസ്തുത ദേവസ്വം
ബോര്‍ഡിന് കീഴിലുള്ളത്
എന്ന് അറിയിക്കുമോ;
(ഡി)
ഇവരുടെ
ശമ്പളവും മറ്റ്
ആനുകൂല്യങ്ങളും
ദേവസ്വത്തിന്റെ തനത്
വരുമാനത്തില്‍ നിന്നാണോ
നല്കി വരുന്നത് എന്ന്
അറിയിക്കുമോ;
(ഇ)
ദേവസ്വത്തിന്
സര്‍ക്കാര്‍ സഹായം
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്ന്
അറിയിക്കുമോ?
കഴകം
തസ്തികയിലെ നിയമനം
2535.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
റിക്രൂട്ട്മെന്റ് ബോർഡ്
കൊച്ചിന് ദേവസ്വം
ബോർഡിന് വേണ്ടി
പ്രസിദ്ധീകരിച്ച കഴകം
തസ്തികയിലെ റാങ്ക്
ലിസ്റ്റില്‍ (മെയിന്‍
ആന്റ് സപ്ലിമെന്ററി)
എത്ര പേര്
ഉള്‍പ്പെട്ടിട്ടുണ്ട്;
(ബി)
നിലവില്‍
കൊച്ചിന് ദേവസ്വം
ബോർഡില്‍ കഴകം
തസ്തികയുടെ എത്ര
ഒഴിവുകളുണ്ട്; അതില്‍
എത്രയെണ്ണം
റിക്രൂട്ട്മെന്റ്
ബോർഡിന് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(സി)
പ്രസ്തുത
തസ്തികയില്‍
താല്കാലികാടിസ്ഥാനത്തില്
എത്ര പേര്
ജോലിചെയ്യുന്നുണ്ട്;
(ഡി)
താല്കാലികാടിസ്ഥാനത്തില്
ജോലി ചെയ്യുന്നവരെ
ഒഴിവാക്കി പ്രസ്തുത
ഒഴിവുകളില്ക്കൂടി
നിലവിലുള്ള ലിസ്റ്റില്‍
നിന്നും നിയമനം
നടത്തുന്നതിന്
ഒഴിവുകള്‍
റിക്രൂട്ട്മെന്റ്
ബോർഡിലേക്ക്
റിപ്പോർട്ട്
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
അസ്സിസ്റ്റന്റ് എന്‍ജിനീയര്‍
2536.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡ് നിലവില്‍
വന്നശേഷം
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡില്‍
മറ്റേതെങ്കിലും
തസ്തികയിലുള്ളവരെ
അസ്സിസ്റ്റന്റ്
എന്‍ജിനീയര്‍ ആയി
സ്ഥാനക്കയറ്റം നല്കി
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആരെയൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ് കെ.
ഹരീഷ് കുമാറിന്
അസ്സിസ്റ്റന്റ്
എന്‍ജിനീയറായി
സ്ഥാനക്കയറ്റം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാരണത്താല്‍
റിക്രൂട്ട്മെന്റ്
ബോര്‍ഡ് വഴി നിലവില്‍
വന്ന ലിസ്റ്റിലുള്ള ഒരു
ഉദ്യോഗാര്‍ത്ഥിക്ക്
അവസരം
നഷ്ടപ്പെട്ടിട്ടുണ്ടോ;
ടിയാനെ അസ്സിസ്റ്റന്റ്
എന്‍ജിനീയറായി
നിയമിച്ചപ്പോള്‍ ലോ
ആഫീസറുടെയോ ലോക്കല്‍
ഫണ്ട് ഓഡിറ്റിന്റെയോ
അഭിപ്രായം
ആരാഞ്ഞിട്ടുണ്ടോ;
(സി)
പ്രസ്തുത
തസ്തികയില്‍ നിയമനം
നടത്തുന്നതിന്
ഗസറ്റില്‍ പരസ്യം
ചെയ്തിട്ടുണ്ടോ;
പ്രസ്തുത നിയമനം
സര്‍വ്വീസ് ചട്ടങ്ങളും
മാനദണ്ഡങ്ങളും
പാലിച്ചാണോ
നടത്തിയിട്ടുളളത് എന്ന്
വിശദമാക്കാമോ;
(ഡി)
നിലവില്‍
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡില്‍ എത്ര
അസ്സിസ്റ്റന്റ്
എന്‍ജിനീയര്‍
(സിവില്‍)തസ്തികകള്‍
ഉണ്ട്; ആയത് 1:3:6
അനുപാതം അനുസരിച്ചാണോ
നികത്തുന്നതെന്നറിയിക്കാമോ;
ആയത് ഏതൊക്കെ
വിഭാഗത്തില്‍നിന്നാണെന്ന്
വിശദീകരിക്കാമോ?
ദേവസ്വം
ഉടമസ്ഥതയിലുള്ള
മാവേലിക്കരയിലെ സ്ഥലങ്ങള്‍
2537.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോർഡ്/വകുപ്പിന്റെ
ഉടമസ്ഥതയില്‍
മാവേലിക്കര നിയോജക
മണ്ഡലത്തിലുള്ള
വസ്തുവകകളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
വസ്തുവകകള്‍ സ്വകാര്യ
വ്യക്തികളോ സംഘടനകളോ
കയ്യേറിയിട്ടുണ്ടോയെന്നും
കയ്യേറിയ സ്ഥലങ്ങള്‍
വീണ്ടെടുക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്നും
വിശദമാക്കുമോ;
(സി)
ദേവസ്വം
ബോര്‍ഡ്
ഉടമസ്ഥതയിലുള്ള
സ്ഥലങ്ങള്‍
നഷ്ടപ്പെടുന്നത്
ഒഴിവാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ക്ഷേത്രക്കുളങ്ങള്‍
സംരക്ഷിക്കുന്നതിന് നടപടി
2538.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേവസ്വം ബോര്‍ഡുകളിലെ
ക്ഷേത്രങ്ങള്‍ക്ക്
കീഴിലുള്ള കുളങ്ങള്‍
സംരക്ഷിക്കുന്നതിന്
നടപടി
സ്വീകരിച്ചുവരുന്നുണ്ടോ;
(ബി)
ആയതിന്റെ
വിശദാംശം അറിയിക്കുമോ?