പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്‍കുന്നതിനുള്ള
സാമ്പത്തിക പരിധി
394.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്,
തദ്ദേശ സ്വയം ഭരണം, ജല
വിഭവം, എന്നീ
വകുപ്പുകളിലെ ചീഫ്
എഞ്ചിനീയര്‍,
സൂപ്രണ്ടിംഗ്
എഞ്ചിനീയര്‍,
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍,
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍
എന്നിവര്‍ക്ക് വിവിധ
പ്രവൃത്തികളുടെ
എസ്റ്റിമേറ്റുകള്‍ക്ക്
ഭരണാനുമതിയും സാങ്കേതിക
അനുമതിയും
നല്‍കുന്നതിന്
നിലവിലുള്ള സാമ്പത്തിക
പരിധി വകുപ്പ് തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
സാങ്കേതികാനുമതി
നല്‍കുന്നതിന് സമയ
പരിധി നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇല്ലെങ്കില്‍
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പിലാക്കുന്നതിനായി
ഭരണാനുമതി
നല്‍കുന്നതിനും
സാങ്കേതിക അനുമതി
നല്‍കുന്നതിനും ഒരു
നിശ്ചിത സമയ പരിധി
ഏര്‍പ്പെടുത്തുന്നതിന്
വ്യവസ്ഥകള്‍
ഉണ്ടാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
സാലറി
ചലഞ്ച്
T 395.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജീവനക്കാരില്‍ എത്ര
ശതമാനം പേര് സാലറി
ചലഞ്ചില്‍
പങ്കെടുത്തുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇത്തരത്തില്‍
എത്ര തുക ദുരിതാശ്വാസ
നിധിയിലേക്ക്
സമാഹരിക്കാനായെന്ന്
വെളിപ്പെടുത്തുമോ;
(സി)
സാലറി
ചലഞ്ചില്‍
പങ്കെടുക്കാത്തവര്‍
വിസമ്മതപത്രം
നല്‍കണമെന്ന നിബന്ധന
ആയത് സംബന്ധിച്ചിറക്കിയ
ഉത്തരവില്‍ ഉണ്ടോ എന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
നിബന്ധന കോടതി റദ്ദ്
ചെയ്തിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
സാലറി
ചലഞ്ച് ഉത്തരവിലെ വിസമ്മതപത്രം
നല്‍കണമെന്ന വ്യവസ്ഥ
396.
ശ്രീ.കെ.സി.ജോസഫ്
,,
ഷാഫി പറമ്പില്‍
,,
റോജി എം. ജോണ്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജീവനക്കാരുടെ
ഒരു മാസത്തെ ശമ്പളം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് സംഭാവന
ചെയ്യുന്ന സാലറി ചലഞ്ച്
ഉത്തരവിലെ വിസമ്മതപത്രം
നല്‍കണമെന്ന വ്യവസ്ഥ
കേരള ഹൈക്കോടതി
റദ്ദാക്കിയിരുന്നോ ;
(ബി)
എന്ത്
അടിസ്ഥാനത്തിലാണ് കേരള
ഹൈക്കോടതി ഇത്
റദ്ദാക്കിയത് ;
(സി)
ഈ
വിധിക്കെതിരെ
സര്‍ക്കാര്‍
സുപ്രീംകോടതിയെ
സമീപിച്ചിരുന്നുവോ;
ആരുടെ നിയമോപദേശ
പ്രകാരമായിരുന്നു
അപ്പീല്‍
നല്‍കിയത്;സുപ്രീംകോടതിയില്‍
സര്‍ക്കാരിന് വേണ്ടി
ആരാണ് കേസ് വാദിച്ചത്;
(ഡി)
പുറത്തുനിന്നുള്ള
അഭിഭാഷകരുടെ സേവനം
ഇക്കാര്യത്തിനായി
ഉപയോഗിച്ചിരുന്നോ;
ഉണ്ടെങ്കില്‍ ആരുടെ
സേവനമാണ് ഉപയോഗിച്ചത്;
സുപ്രീം കോടതി ഈ
അപ്പീലിൽ എന്ത്
തീര്‍പ്പാണ്
കല്‍പ്പിച്ചത്?
മങ്കട
നിയോജക മണ്ഡലത്തില്‍
ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍
397.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സംസ്ഥാന ബഡ്ജറ്റിലേക്ക്
മങ്കട നിയോജക
മണ്ഡലത്തിന്റെ
വികസനത്തിന്റെ ഭാഗമായി
നല്കിയ 50
പ്രവൃത്തികളില്‍ എത്ര
എണ്ണത്തിന് ഭരണാനുമതി
നല്‍കിയെന്ന്
വിശദമാക്കാമോ;
(ബി)
2018-19
സാമ്പത്തിക വര്‍ഷം
മലപ്പുറം ജില്ലയില്‍
നിന്നും നല്കിയ
മുഴുവന്‍
(നിയോജകമണ്ഡലാടിസ്ഥാനത്തില്‍)
പ്രവൃത്തികളില്‍
ഭരണാനുമതി നല്കിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
മങ്കട
നിയോജകമണ്ഡലത്തില്‍
ഭരണാനുമതി
നല്‍കുന്നതിന്
പരിഗണനയിലുള്ള
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍ വകുപ്പ്
തിരിച്ച് നല്‍കാമോ?
സാലറി
ചലഞ്ച്
398.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാലറി
ചലഞ്ചില്‍ സംസ്ഥാനത്തെ
എത്ര ഉദ്യോഗസ്ഥര്‍
പങ്കെടുത്തുവെന്നും
ഇതുവഴി ഖജനാവിലേക്ക്
എന്തു തുക ലഭിച്ചു
എന്നും വകുപ്പ്
തിരിച്ചുള്ള കണക്കുകള്‍
വ്യക്തമാക്കാമോ;
(ബി)
സാലറി
ചലഞ്ചില്‍ വിസമ്മതപത്രം
നല്കിയ ഉദ്യോഗസ്ഥരുടെ
കണക്കുകള്‍ വകുപ്പ്
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
വിസമ്മതപത്രം
നല്കിയ ജീവനക്കാരുടെ
സര്‍വ്വീസ് ബുക്കില്‍,
രേഖപ്പെടുത്തലുകള്‍
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
സാലറി
ചലഞ്ചില്‍ നിന്നും ലഭിച്ച തുക
399.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാലറി
ചലഞ്ചില്‍ ഓരോ
വകുപ്പിലേയും എത്ര
ജീവനക്കാര്‍
പങ്കെടുത്തു; ആകെ
ജീവനക്കാര്‍ എത്ര,
പങ്കെടുത്തവര്‍ എത്ര;
(ബി)
എല്ലാ
ജീവനക്കാരും ഒരു
മാസത്തെ ശമ്പളം സാലറി
ചലഞ്ചില്‍ നല്കിയാല്
എത്ര രൂപ ദുരിതാശ്വാസ
നിധിയില്‍ ലഭിക്കും;
(സി)
സാലറി
ചലഞ്ചില്‍ പങ്കെടുത്ത
ജീവനക്കാരില്‍ നിന്ന്
എത്ര രൂപ
ലഭിച്ചിട്ടുണ്ട്; ഇനി
എത്ര രൂപ
ലഭിക്കാനുണ്ട്; വകുപ്പ്
തിരിച്ച്
വ്യക്തമാക്കാമോ?
റവന്യൂ
വരുമാനത്തില്‍ ഉണ്ടായ കുറവ്
400.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ട്
നിരോധനം മൂലമുണ്ടായ
വ്യാവസായിക മാന്ദ്യവും
സാമ്പത്തിക മാന്ദ്യവും
മൂലം സംസ്ഥാനത്തെ
റവന്യൂ വരുമാനത്തില്‍
ഇതേവരെ എത്ര കോടി
രുപയുടെ കുറവ്
വന്നിട്ടുണ്ട് എന്നാണ്
കണക്കാക്കിയിട്ടുള്ളത്;
അറിയിക്കുമോ;
(ബി)
ഈ
കുറവ് നികത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികള്‍
401.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(ബി)
2018-19
സാമ്പത്തിക വര്‍ഷം
ലഭിക്കുമെന്ന്
പ്രതീക്ഷിച്ച വരുമാനം
എത്രയാണ്; അതില്‍
നാളിതുവരെ ലഭ്യമായത്
എത്ര; വരുമാനത്തില്‍
കുറവ് വന്നിട്ടുണ്ടോ;
എങ്കില്‍ എത്രയെന്നും
കുറവ് വരാനിടയായ
സാഹചര്യമെന്തെന്നും
വിശദീകരിക്കാമോ?
വാര്‍ഷിക
പദ്ധതിത്തുകയുടെ വിനിയോഗം
402.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നടപ്പു
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്തിന്റെ
വാര്‍ഷിക പദ്ധതിക്കായി
എത്ര കോടി രൂപയാണ്
നീക്കിവച്ചിരുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
വാര്‍ഷിക
പദ്ധതിയില്‍ നാളിതുവരെ
എത്ര കോടി രൂപ ഓരോ
വകുപ്പുകളും
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
വാര്‍ഷിക
പദ്ധതിയില്‍ ഒക്ടോബര്‍
31 നകം എത്ര തുക ഓരോ
വകുപ്പും
ചെലവിടണമെന്നാണ്
നിഷ്ക്കര്ഷിച്ചിരുന്നതെന്ന്
വെളിപ്പെടുത്തുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
403.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2013
ഏപ്രില്‍ ഒന്നിന്
നിലവില്‍ വന്ന
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
സര്‍ക്കാര്‍
ജീവനക്കാര്‍,
അദ്ധ്യാപകര്‍
എന്നിവര്‍ക്ക് പുറമേ
എത്ര പൊതുമേഖലാ
സ്ഥാപനങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെട്ടിരുന്നത്;
(ബി)
നിലവില്‍ പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുളള
പൊതുമേഖലാ
സ്ഥാപനങ്ങളുടെ എണ്ണം 33
ആയി ഉയര്‍ന്നിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
ശേഷിക്കുന്ന 68
പൊതുമേഖലാ സ്ഥാപനങ്ങളെ
കൂടി പദ്ധതിയുടെ
ഭാഗമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പുനഃപരിശോധിക്കുന്നതിനായി
ഒരു സമിതിയെ
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
404.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ഏര്‍പ്പെടുത്തിയ
പങ്കാളിത്ത പെന്ഷന്
പദ്ധതി
പുന:പരിശോധിക്കുന്നതിന്
സമിതിയെ
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
സമിതിയുടെ
പരിഗണനാവിഷയങ്ങള്‍
എന്തൊക്കെയാണെന്നും
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കുന്നതിനുള്ള
കാലാവധി
എന്നുവരെയാണെന്നും
അറിയിക്കാമോ?
പെട്രോളിയം
ഉത്പന്നങ്ങളുടെ വിലക്കയറ്റം
405.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെട്രോളിയം
ഉത്പന്നങ്ങള്‍ക്ക്
തുടര്‍ച്ചയായുണ്ടാകുന്ന
വിലക്കയറ്റം
ജനജീവിതത്തെ
ദുസ്സഹമാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിലക്കയറ്റം
നിയന്ത്രിക്കുന്നതിനായി
ടി ഉത്പന്നങ്ങളുടെ
വിലയിന്മേലുള്ള
ആനുപാതിക നികുതി
വര്‍ദ്ധനവ് രീതി
ഒഴിവാക്കി സ്ഥിര നികുതി
രീതി
ഏര്‍പ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
പെട്രോളിയം
ഉത്പന്നങ്ങളെ ജി.എസ്.ടി
യില്‍
ഉള്‍പ്പെടുത്തുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
എതിര്ക്കുന്നുണ്ടൊയെന്ന്
വെളിപ്പെടുത്താമോ?
ഒറ്റപ്പാലം
അസംബ്ലിമണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
406.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തിലെ വിവിധ
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുക ചെലവഴിച്ചു
എന്ന് വിശദമാക്കാമോ;
(ബി)
2016-17,
2017-18, 2018-19 എന്നീ
വാര്‍ഷിക
ബഡ്ജറ്റുകളില് നിന്നും
അനുവദിച്ചിട്ടുള്ള
പ്രവൃത്തികളുടെ
വിശദാംശവും
അനുവദിക്കപ്പെട്ടിട്ടുള്ള
തുക എത്രയെന്നും
വിശദമാക്കാമോ?
ധനക്കമ്മിയും
റവന്യു കമ്മിയും
407.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-16,
2016-17, 2017-18 എന്നീ
വര്‍ഷങ്ങളിലെ ധനക്കമ്മി
എത്രയാണ്; മേല്പറഞ്ഞ
കാലയളവിലെ റവന്യു കമ്മി
എത്രയാണ്;
(ബി)
ധനക്കമ്മിയിലും
റവന്യു കമ്മിയിലും
ഉണ്ടായിട്ടുള്ള
വര്‍ദ്ധനവ്
സംസ്ഥാനത്തിന്റെ
സാമ്പത്തിക നിലവാരം
സംബന്ധിച്ച് എന്ത്
സൂചനയാണ്
നല്‍കുന്നത്;വ്യക്തമാക്കാമോ?
പ്രളയാനന്തരം
സംസ്ഥാനത്തിന്റെ സാമ്പത്തിക
സ്ഥിതി
408.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തരമുള്ള
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
വെളിപ്പെടുത്തുമോ ;
(ബി)
സംസ്ഥാനം
ഇപ്പോള്‍
കടക്കെണിയിലാണോ ;
പ്രളയാനന്തരം നവകേരള
നിര്‍മ്മിതിക്കായി
ഏതെല്ലാം ഏജന്‍സികളില്‍
നിന്നും സര്‍ക്കാര്‍
കടമെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
ദൈനംദിന
ചെലവുകള്‍
നിര്‍വ്വഹിക്കുന്നതിനും
മറ്റ് വികസന
കാര്യങ്ങള്‍ക്ക് ഫണ്ട്
ഉപയോഗിക്കുന്നതിനും
നിയന്ത്രണമുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ആവശ്യമായ ഫണ്ടുകള്‍
എല്ലാ വകുപ്പിനും
നല്കുവാന് സത്വര
നടപടികള്‍
സ്വീകരിക്കുമോ ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ പഴയങ്ങാടി
സബ്ട്രഷറി
409.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറി
അടിസ്ഥാന സൗകര്യ വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കണ്ണൂര്‍ ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ പഴയങ്ങാടി
സബ്ട്രഷറിക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സബ്ട്രഷറിക്ക്
സാങ്കേതികാനുമതി
ലഭ്യമാക്കി കെട്ടിട
നിര്‍മ്മാണം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സംസ്ഥാനത്തിന്റെ
ധനസ്ഥിതി
410.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ഇപ്പോഴത്തെ സാമ്പത്തിക
സ്ഥിതി
വെളിപ്പെടുത്താമോ;
(ബി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
വിവിധ ഇനങ്ങളിലായി
ഉണ്ടായ വരവ്,ചെലവ്
എന്നിവ എത്രയെന്ന്
അറിയിക്കുമോ;
(സി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്തിന്റെ സമാഹൃത
വിഭവങ്ങളില്‍
വികസനത്തിനു വേണ്ടി
ചെലവഴിച്ചത് എത്ര കോടി
വീതമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
2018-19
സാമ്പത്തിക വര്‍ഷത്തെ
മൂലധനച്ചെലവ്
പ്രതീക്ഷിച്ചത്
എത്രയാണെന്നും
യഥാര്‍ത്ഥത്തില്‍
ഇതുവരെ ഉണ്ടായ
മൂലധനച്ചെലവ്
എത്രയാണെന്നും
അറിയിക്കാമോ?
411
ചോദ്യം
ഒഴിവാക്കിയിരിക്കുന്നു.
പ്രളയാനന്തരമുള്ള
പുനര്‍നിര്‍മ്മാണ പ്രക്രിയ
412.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
സജി ചെറിയാന്
,,
കെ. ബാബു
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തരമുള്ള
പുനര്‍നിര്‍മ്മാണ
പ്രക്രിയ
സുഗമമാക്കുന്നതിന്
ഏതെല്ലാം തരത്തിലുള്ള
വിഭവ സമാഹരണം
നടത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ
(ബി)
വിഭവ
സമാഹരണത്തിനായി
പൊതു-സ്വകാര്യ
പങ്കാളിത്ത പദ്ധതികള്‍
വിഭാവനം
ചെയ്തിട്ടുണ്ടോ ;
(സി)
ഇതിനായി
സംസ്ഥാനത്ത് നികുതി
ഘടനയില്‍ എന്തെങ്കിലും
മാറ്റം വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ഡി)
പുനര്‍നിര്‍മ്മാണത്തിനുള്ള
മൂലധന ചെലവുകള്‍ക്ക്
പണം കണ്ടെത്താന്‍
അഖിലേന്ത്യാ
അടിസ്ഥാനത്തില്‍
ജി.എസ്.ടി.യില്‍ സെസ്
ചുമത്തുന്ന കാര്യം
പരിഗണിക്കുമെന്ന്
കേന്ദ്ര സര്‍ക്കാര്‍
ഉറപ്പു
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ ;
(ഇ)
ഇപ്രകാരം
പ്രത്യേക സെസ്
ഏര്‍പ്പെടുത്തുന്ന
കാര്യം
പരിശോധിക്കുന്നതിനായി
മന്ത്രിതല സമിതി
രൂപീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ?
ഇ
ആർ എൽ എസ് - നടപടികള്‍
413.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഏഡ്യൂക്കേഷണല്
ലോണ്‍ റീപെയ്മെന്റ്
സപ്പോർട്ട് സ്കീം
പ്രകാരം എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്നും ഇതില്‍
അര്‍ഹരായ എത്ര
പേര്‍ക്ക് ആനുകൂല്യം
നല്കിയെന്നുമുള്ളതിന്റെ
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്കീം
പുനഃപരിഗണിക്കുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ?
നബാര്‍ഡിന്‍െറ
ആര്.എെ.ഡി.എഫ് . പദ്ധതി
414.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നബാര്‍ഡിന്‍െറ
ആര്.എെ.ഡി.എഫ് .
പദ്ധതിയിലുള്‍പ്പെടുത്തി
പ്രവൃത്തികള്‍
നടത്തുന്നതിന്
ധനകാര്യവകുപ്പിന്റെ
അനുമതി ആവശ്യമായതിനാല്‍
പ്രസ്തുത അനുമതി
നല്‍കുന്നതിന്
ധനകാര്യവകുപ്പ്
പ്രത്യേക മാനദണ്ഡങ്ങള്‍
എന്തെങ്കിലും
പാലിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
വരുമാനവും ചെലവും
415.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18, 2018-19
വര്‍ഷങ്ങളില്‍ വിവിധ
സ്രോതസ്സുകളില്‍
നിന്നുമുള്ള വരുമാനം
എത്രയായിരുന്നു ;
(ബി)
പ്രസ്തുത
വര്‍ഷങ്ങളില്‍
സര്‍ക്കാര്‍
ജീവനക്കാരുടെയും
അധ്യാപകരുടെയും
സര്‍ക്കാര്‍
സ്ഥാപനങ്ങളിലെ
കോണ്‍ട്രാക്ട്,
താല്‍ക്കാലിക
ജീവനക്കാരുടെയും
ശമ്പളവും മറ്റു
ആനുകൂല്യങ്ങളും നല്കിയ
വകയില്‍ എത്ര തുക
ചെലവഴിച്ചു എന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
വര്‍ഷങ്ങളില്‍
സംസ്ഥാനത്തിന്റെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുക ചെലവഴിച്ചു ;
ആകെ വരുമാനത്തിന്റെ
എത്ര ശതമാനമാണ് വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
ചെലവഴിച്ചതെന്ന്
വ്യക്തമാക്കാമോ ?
സാലറി
ചലഞ്ചിലൂടെ സമാഹരിച്ച തുക
T 416.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ സാലറി
ചലഞ്ചിലൂടെ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് എത്ര കോടി
രൂപ ലഭിച്ചു;
(ബി)
സര്‍ക്കാര്‍
ജീവനക്കാരില്‍ എത്ര
ശതമാനം പേരാണ് സാലറി
ചലഞ്ചില്‍
പങ്കാളികളായത്;
(സി)
സാലറി
ചലഞ്ചിന്റെ ഭാഗമായി
സര്‍ക്കാര്‍
പ്രതീക്ഷിച്ച വരുമാനം
എത്ര കോടി
രൂപയായിരുന്നു;
(ഡി)
സമ്മതപത്രം
നല്കുന്നവരില് നിന്ന്
മാത്രമേ ശമ്പളം
പിടിക്കാവൂ എന്ന
സുപ്രീം കോടതി വിധിയുടെ
അടിസ്ഥാനത്തില്‍
സമ്മതപത്രം വാങ്ങി തുക
ഈടാക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
സാലറി
ചലഞ്ചിന്റെ ഭാഗമായി
പുറപ്പെടുവിച്ച
ഉത്തരവുകള്‍ ജീവനക്കാരെ
പല തട്ടിലാക്കുകയും
അവര്‍ക്കിടയില്‍ കടുത്ത
വിഭാഗീയത
സൃഷ്ടിക്കുകയും
ചെയ്തതായുള്ള
ആക്ഷേപത്തിന്റെ
നിജസ്ഥിതി
വിലയിരുത്തിയിട്ടുണ്ടോ;
(എഫ്)
ഭാവിയില്‍
ജീവനക്കാരെ
വിശ്വാസത്തിലെടുത്തുകൊണ്ടും
അവരുമായി
ചര്‍ച്ചനടത്തിയും
ഇത്തരം കാര്യങ്ങളില്‍
തീരുമാനം എടുക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
പ്രതിമാസ വരവ് ചെലവ്
കണക്കുകള്‍
417.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ഇപ്പോഴത്തെ പ്രതിമാസ
വരവും ചെലവും എത്ര
വീതമെന്ന്
വ്യക്തമാക്കുമോ;
(ബി)
2018-19
വര്‍ഷം വാര്‍ഷിക
പദ്ധതിക്കുവേണ്ടി
വാങ്ങിയ വായ്പകള്‍
ആവര്‍ത്തന ചെലവുകള്‍
നേരിടാന്‍ വേണ്ടി
വകമാറ്റിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
സര്‍ക്കാര്‍
എടുത്ത വായ്പ
418.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സ്രക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കടപത്രങ്ങള്‍ വഴിയും
മറ്റും എന്തു തുക
വായ്പയെടുത്തിട്ടുണ്ട്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതേവരെ
വായ്പ എടുത്ത തുക
കടബാധ്യതകള്‍
തീര്‍ക്കുന്നതിനുവേണ്ടി
ചെലവഴിക്കുകയുണ്ടായോ;
എങ്കില്‍
മറ്റാവശ്യങ്ങള്‍ക്കായി
എത്ര തുക
ചെലവഴിക്കുകയുണ്ടായി;
(സി)
ഈ
സര്‍ക്കാര്‍
പുറപ്പെടുവിച്ച
ധവളപത്രത്തില്‍ കടം
എടുത്ത തുക നിത്യനിദാന
ചെലവുകള്‍ക്ക്
ഉപയോഗിക്കുന്നതിനെ
വിമര്ശിച്ചിട്ടുണ്ടായിരുന്നുവോ;
(ഡി)
എങ്കില്‍
ധവളപത്രത്തിലൂടെ
മുന്‍സര്‍ക്കാരിനെതിരെ
നടത്തിയ വിമര്‍ശനങ്ങള്‍
പിന്‍വലിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
സംസ്ഥാനത്തിന്റെ
പൊതുകടം
419.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
മാര്‍ച്ച് 31 ലെ
സംസ്ഥാനത്തിന്റെ
പൊതുകടം (തനി)
എത്രയായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
2018
ഒക്ടോബര്‍ 31 ലെ
സംസ്ഥാനത്തിന്റെ
പൊതുകടം (തനി)
എത്രയാണ്;
(സി)
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്തുവാന്‍ ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയായിരുന്നു;
അവ വിജയപ്രദമാണോ;
വിശദാംശം നല്‍കുമോ?
ജി.എസ്.ടി
.
420.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയതിനുശേഷം
കേരളത്തിന് ലഭിച്ച ആകെ
തുക എത്ര;
ഇക്കാര്യത്തില്‍ കുറവു
വന്നിട്ടുണ്ടോ ;
കോമ്പന്‍സേഷന്‍ ടാക്സ്
ഇനത്തില്‍
ലഭിക്കേണ്ടുന്ന തുക
മുഴുവനും സമയബന്ധിതമായി
ലഭിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ബി)
ജി.എസ്.ടി.
യിന്മേലുള്ള പരിശോധന
പൂര്‍ത്തീകരിക്കുവാന്‍
കഴിയുന്നുണ്ടോ;
ഇക്കാര്യത്തില്‍
എന്തെങ്കിലും
പരിമിതികള്‍
നിലവിലുണ്ടോ ;
വിശദവിവരം നല്‍കുമോ?
ജി.എസ്.ടി
മൂലം നികുതി
വരുമാനത്തിലുണ്ടായ കുറവ്
421.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
നിയമം സംസ്ഥാനത്ത്
നടപ്പിലാക്കിയത് മൂലം
സംസ്ഥാനത്തിന്റെ നികുതി
വരുമാനത്തില്‍
എന്തെങ്കിലും
കുറവുണ്ടായിട്ടുണ്ടോ;
(ബി)
ജി.എസ്.ടി
കോമ്പന്‍സേഷന്‍ ആക്ട്
അനുസരിച്ച് നികുതി
വരുമാനത്തില്‍
ഉണ്ടാകുന്ന നഷ്ടം
കേന്ദ്ര സര്‍ക്കാര്‍
നികത്തുന്ന
സാഹചര്യത്തില്‍ ഇതിനകം
എത്ര കോടി രൂപ
കോമ്പന്‍സേഷന്‍
ഇനത്തില്‍ സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
ജി.എസ്.ടി
കൗണ്‍സിലില്‍ സംസ്ഥാന
സര്‍ക്കാര്‍
സമര്‍പ്പിച്ച
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്; അതില്‍
ഏതൊക്കെ
നിര്‍ദ്ദേശങ്ങള്‍
കൗണ്‍സില്‍
അംഗീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ബാങ്കിംഗ്,
ടെലികോം, ഇന്‍ഷ്വറന്‍സ്
തുടങ്ങിയ മേഖലകളില്‍
നികുതി ഈടാക്കുവാനുള്ള
അധികാരം സംസ്ഥാന
സര്‍ക്കാരിന് ലഭിച്ച
സാഹചര്യത്തില്‍ ഇതില്‍
നിന്നും സംസ്ഥാനത്തിന്
ഭാവിയില്‍ എന്തൊക്കെ
നേട്ടങ്ങള്‍
ഉണ്ടാകുമെന്ന്
വിശദീകരിക്കുമോ;
(ഇ)
ഇ-കൊമേഴ്സ്
വ്യാപാരം സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ ഇതില്‍
നിന്നുള്ള നികുതി
വരുമാനത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ?
നികുതി
വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള
നടപടികള്‍
422.
ശ്രീ.ജെയിംസ്
മാത്യു
,,
വി. കെ. സി. മമ്മത് കോയ
,,
എന്‍. വിജയന് പിള്ള
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നികുതി വളര്‍ച്ച
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
ഇതിന്റെ
ഭാഗമായി
കേരളത്തിലേയ്ക്ക്
കടന്നു വരുന്ന അന്തര്‍
സംസ്ഥാന
ചരക്കുവാഹനങ്ങളിലെ ഇ-വേ
ബില്‍ പരിശോധന
കാര്യക്ഷമമാക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇതിനായി
രൂപീകരിച്ച വാഹന
പരിശോധനാ സ്ക്വാഡുകളുടെ
എണ്ണം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
സംസ്ഥാന
അതിര്‍ത്തികളിലെ
ചെക്ക്പോസ്റ്റുകളില്‍
പ്രസ്തുത സ്ക്വാഡുകളുടെ
പ്രവര്‍ത്തനം എല്ലാ
സമയവും ഉറപ്പു
വരുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പെട്രോള്‍
ഡീസല്‍ വില വര്‍ദ്ധനവ്
423.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പെട്രോള്‍, ഡീസല്‍
വിലയില്‍ ദിനംപ്രതി
ഉണ്ടാകുന്ന വര്‍ദ്ധനവ്
സാധാരണ ജനങ്ങളുടെ
ജീവിതം
ദുരിതപൂര്ണ്ണമാക്കിയെന്നത്
വസ്തുതയാണോ;
(ബി)
പെട്രോളിന്റെയും
ഡീസലിന്റെയും എക്സൈസ്
തീരുവ കേന്ദ്ര
സര്‍ക്കാര്‍ ലിറ്ററിന്
1.50 രൂപ വീതം
കുറയ്ക്കുകയും,എണ്ണകമ്പനികളോട്
ലിറ്ററിന് ഒരു രൂപ വീതം
കുറയ്ക്കുാന്‍
ഒക്ടോബറില്‍
നിര്‍ദ്ദേശിക്കുകയും
സംസ്ഥാന
സര്‍ക്കാരുകളോട് നികുതി
കുറയ്ക്കണമെന്ന്
അഭ്യര്‍ത്ഥിക്കുകയും
ചെയ്തിരുന്നോ;
(സി)
കേന്ദ്ര
സര്‍ക്കാരിന്റെ
അഭ്യര്‍ത്ഥന മാനിച്ച്
പത്തോളം സംസ്ഥാന
സര്‍ക്കാരുകള്‍
പെട്രോളിന്റെയും
ഡീസലിന്റെയും നികുതി
കുറച്ച് ജനങ്ങള്‍ക്ക്
ആശ്വാസം നല്കിയപ്പോള്
കേരള സര്‍ക്കാര്‍
അപ്രകാരം നികുതി
കുറയ്ക്കില്ലായെന്ന്
പ്രഖ്യാപിച്ചത് എന്ത്
അടിസ്ഥാനത്തിലാണ് എന്ന്
വ്യക്തമാക്കുമോ ;
(ഡി)
പെട്രോളിന്റെയും
ഡീസലിന്റെയും
വിലയിലുണ്ടായ
വര്‍ദ്ധനവിന്റെ
അടിസ്ഥാനത്തില്‍ 2018
ല്‍ വില്പന
നികുതിയിനത്തില്‍
സര്‍ക്കാരിന് എത്ര കോടി
രൂപ അധികമായി ലഭിച്ചു
എന്ന് അറിയിക്കാമോ?
പെട്രോളിനും
ഡീസലിനും ഈടാക്കുന്ന സെസ്
424.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെട്രോളിനും
ഡീസലിനും സംസ്ഥാനത്ത്
എത്ര ശതമാനം സെസ് ആണ്
ഈടാക്കിവരുന്നത്; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഈ സെസ് ഇനത്തിലുളള
വരുമാനത്തില്‍ എത്ര
ശതമാനം
വര്‍ദ്ധനവുണ്ടായിട്ടുണ്ട്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പെട്രോള്‍, ഡീസല്‍
വിലവര്‍ദ്ധനവുണ്ടായ
സാഹചര്യങ്ങളിലോ
മറ്റേതെങ്കിലും
സാഹചര്യങ്ങളിലോ ഈ
ഉത്പന്നങ്ങളില്‍
നിന്നുള്ള സെസ് വിഹിതം
വിലവര്‍ദ്ധനവിന്
ആനുപാതികമായി
വര്‍ദ്ധിപ്പിക്കാതിരിക്കുകയോ
വേണ്ടെന്ന് വയ്ക്കുകയോ
ചെയ്തിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
അടിയ്ക്കടിയുണ്ടാകുന്ന
പെട്രോള്‍, ഡീസല്‍
വിലവര്‍ദ്ധനവ്
തടയുന്നതിന് സംസ്ഥാന
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നത് എന്ന്
വ്യക്തമാക്കുമോ?
2017-18
സാമ്പത്തിക വര്‍ഷത്തെ നികുതി -
നികുതിയേതര വരുമാനം
425.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷത്തെ
സംസ്ഥാനത്തിന്‍െറ
നികുതി - നികുതിയേതര
വരുമാനം
വ്യക്തമാക്കുമോ;
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച്
ഉണ്ടായിട്ടുള്ള
വര്‍ദ്ധനവ്
വിശദമാക്കുമോ;
(ബി)
2018-19
ല്‍ നികുതി -
നികുതിയേതര വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
പ്രസ്തുത നടപടിയിലൂടെ
വരുമാന വര്‍ദ്ധനവ്
ഉണ്ടായതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
സംസ്ഥാനത്തിന്‍െറ
നിലവിലെ ധനസ്ഥിതി
ആശാവഹമാണോ;വിശദീകരിക്കുമോ;
(ഡി)
പ്രളയം
സമ്പദ്ഘടനയില്‍
ഏല്പിച്ച ആഘാതം
വ്യക്തമാക്കുമോ;
പ്രസ്തുത ആഘാതം
മറികടക്കുന്നതിന്
നികുതി-നികുതിയേതര
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
സെറിഫെഡ് താെഴിലാളികള്‍ക്ക്
വേതന കുടിശ്ശിക
426.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചേര്‍ത്തല
മണ്ഡലത്തിലെ
പട്ടണക്കാടും
കാസര്‍ഗോഡ് ഉദുമയിലും
പ്രവര്‍ത്തനം നിലച്ച
സെറിഫെഡ് സ്ഥാപനങ്ങളിലെ
താെഴിലാളികള്‍ക്ക്
ലഭിച്ചിരുന്ന വളരെ
തുച്ഛമായ വേതനത്തിന്റെ
2 വര്ഷത്തിലധികമുള്ള
കുടിശ്ശിക
നല്‍കുന്നതിനായി
ഖാദിബോര്‍ഡ്
സമര്‍പ്പിച്ച
സാമ്പത്തിക
അനുമതിയ്ക്കായുള്ള
പ്രൊപ്പോസലിന്മേല്
ധനകാര്യ വകുപ്പ് എന്ത്
തീരുമാനമാണ്
എടുത്തിട്ടുള്ളത്;
(ബി)
ഇക്കാര്യത്തില്‍
ഗൗരവപൂര്‍ണ്ണമായ പരിഗണന
നല്‍കുന്നതിന്
തയ്യാറാകുമോ;
(സി)
പട്ടണക്കാട്ടെ
റീലിംഗ് യൂണിറ്റിന്റെ
പുനരുദ്ധാരണത്തിന്
സാമ്പത്തികാനുമതി തേടി
എന്തെല്ലാം
പ്രൊപ്പോസലുകളാണ്
ഖാദിബോര്‍ഡ്
സമര്‍പ്പിച്ചിട്ടുള്ളത്;
ആയതിന്
സാമ്പത്തികാനുമതി
നല്കി നടപ്പാക്കുമോ?
സാമ്പത്തിക
പ്രതിസന്ധി
427.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ കടുത്ത
സാമ്പത്തിക പ്രതിസന്ധി
നേരിടുന്നുണ്ടോ;
എങ്കില്‍ ധനസമാഹരണം
സാധ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാരിന്റെ
ഏതെങ്കിലും
വകുപ്പുകളിലോ
ബോര്‍ഡുകളിലോ ഇതിന്‍െ
ഭാഗമായി നിയമന നിരോധനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സര്‍ക്കാര്‍
സാമ്പത്തിക
പ്രതിസന്ധിയില്‍
ഉഴലുമ്പോഴും
ആഘോഷങ്ങളുടെ ഭാഗമായി
കോടിക്കണക്കിന് രൂപ
ധൂര്‍ത്തടിക്കുന്നു
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സര്‍ക്കാരിന്റെ
രണ്ടാം
വാര്‍ഷികാഘോഷങ്ങളുടെ
ഭാഗമായി എത്ര തുകയാണ്
ചെലവാക്കിയത് എന്ന്
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാനം
നേരിട്ട
പ്രളയക്കെടുതിയുടെ
അടിസ്ഥാനത്തില്‍
സാമ്പത്തിക അച്ചടക്കം
എല്ലാ തലത്തിലും
കൊണ്ടുവരുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നൽകുമോ?
പ്രളയദുരന്തം
സംസ്ഥാന സമ്പദ്ഘടനയില്‍
ഉണ്ടാക്കിയ ആഘാതം
428.
ശ്രീ.ജെയിംസ്
മാത്യു
,,
സി.കെ. ഹരീന്ദ്രന്‍
,,
എ.എം. ആരിഫ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയദുരന്തത്തിന്റെ
ഫലമായുണ്ടായ ആസ്തിനാശം,
ഉപജീവനമാര്‍ഗ്ഗങ്ങളുടെ
നാശം, വരുമാന നഷ്ടം
തുടങ്ങിയവ സംസ്ഥാന
സമ്പദ്ഘടനയില്‍
ഉണ്ടാക്കിയ
ആഘാതത്തിന്റെ വ്യാപ്തി
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പുനര്‍
നിര്‍മ്മാണത്തിന്
ആവശ്യമായിവരുന്ന ഭീമമായ
തുക കേന്ദ്ര
സഹായത്തിന്റെ
അഭാവത്തില്‍ എങ്ങനെ
സമാഹരിക്കാനാണ്
ലക്ഷ്യമിടുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
പ്രളയാനന്തര
പുനര്‍
നിര്‍മ്മാണത്തിന് പണം
കണ്ടെത്തുന്നതിന്
ജി.എസ്.ടി.യുടെ മേല്‍
സെസ് ചുമത്തുന്നതിനും
വായ്പാ പരിധി
ഉയര്‍ത്തുന്നതിനുമുള്ള
ആവശ്യത്തിന്മേല്
കേന്ദ്രസര്‍ക്കാര്‍
തീരുമാനം
അറിയിച്ചിട്ടുണ്ടോ;
(ഡി)
കേന്ദ്രസര്‍ക്കാര്‍
നയങ്ങളുടെയും
നടപടികളുടെയും ഫലമായി
ഉണ്ടായ സാമ്പത്തിക
ഞെരുക്കം
മറികടക്കുന്നതിനുള്ള
ധനദൃഢീകരണ നടപടികളെ
പ്രളയ നഷ്ടം എപ്രകാരം
ബാധിക്കാനിടയുണ്ടെന്ന്
അറിയിക്കാമോ?
നെന്മാറ നിയോജകമണ്ഡലത്തിലെ
കിഫ്ബി പദ്ധതികള്‍
429.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തില്‍
കിഫ്ബി മുഖേന ഏതെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഇവയില്‍ ഏതെല്ലാം
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
ലഭിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
ഭരണാനുമതി
ലഭിച്ച ഏതെല്ലാം
പദ്ധതികളുടെ
പ്രവര്‍ത്തികളാണ്
തുടങ്ങിയിട്ടുള്ളത്
എന്നും മറ്റുപദ്ധതികള്‍
എന്ന് തുടങ്ങാന്‍
കഴിയുമെന്നും
വിശദമാക്കുമോ?
കിഫ്ബി
430.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
രൂപീകരിച്ച ശേഷം
നാളിതുവരെ എത്ര രൂപ
സമാഹരിച്ചിട്ടുണ്ട്;
വര്‍ഷം തിരിച്ച് കണക്ക്
വ്യക്തമാക്കാമോ;
(ബി)
കിഫ്ബി
മുഖാന്തിരം ഏതെല്ലാം
പദ്ധതികള്‍ക്ക് തുക
അനുവദിച്ചിട്ടുണ്ടെന്നും
ഇതില്‍ ഏതെല്ലാം
പദ്ധതികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
അറിയിക്കുമോ;
കിഫ്ബി
വഴി സമാഹരിച്ച തുക
431.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പുന:സംഘടിപ്പിച്ചശേഷം
നാളിതുവരെ ഓരോ
ഇനത്തിലും എത്ര തുക
സമാഹരിക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രവാസി
നിക്ഷേപമായും ചിട്ടി
വഴിയും എത്ര തുക
സമാഹരിക്കാന്‍
കഴിഞ്ഞിട്ടുണ്ട്; ഇത്
ഈയിനത്തില്‍
പ്രതീക്ഷിച്ച തുകയുടെ
എത്ര ശതമാനമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പെട്രോള്‍,
ഡീസല്‍ സെസ് ഒഴികെ
കിഫ്ബിയില്‍ സമാഹരിച്ച
തുക ആകെ സമാഹരിച്ച
തുകയുടെ
എത്രശതമാനമാണെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
ബോര്‍ഡ്
432.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കിഫ്ബി ബോര്‍ഡ് മുഖേന
2018 ഒക്ടോബര്‍ 31 വരെ
എത്ര കോടി രൂപയുടെ
പദ്ധതികള്‍ക്കാണ്
അംഗീകാരം നല്‍കിയത്;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കിഫ്ബി വഴി എത്ര കോടി
രൂപയുടെ വികസന
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
കിഫ്ബി
വഴിയുള്ള പ്രവൃത്തികള്‍
433.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി എത്ര കോടി രൂപയുടെ
പദ്ധതികള്‍ക്കാണ്
നാളിതുവരെ അംഗീകാരം
നല്‍കിയിട്ടുള്ളത്;
വകുപ്പുതിരിച്ചുള്ള
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഇതുവരെയായി
എത്രകോടി രൂപയുടെ എത്ര
പ്രവൃത്തികളുടെ
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ട്;
എത്രകോടി രൂപയുടെ എത്ര
പ്രവൃത്തികളുടെ കരാറാണ്
ഇതുവരെയായി
ഒപ്പുവച്ചിട്ടുള്ളത്;
(സി)
ഇതുവരെയായി
എത്രകോടി രൂപയുടെ എത്ര
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
വിശദാംശം നല്‍കാമോ?
കിഫ്ബി
പദ്ധതികള്‍
434.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയിലൂടെ
എത്ര പദ്ധതികള്‍ക്ക്
എത്ര കോടി രൂപയുടെ
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
കിഫ്ബി
വര്‍ക്ക് നല്കുന്ന പല
എസ്.പി.വി.കളും
വര്‍ക്കുകള്‍
ഏറ്റെടുക്കുന്നില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരം എസ്.പി.വി.കളെ
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കിഫ്ബി
എക്സിക്യൂട്ടീവ് കമ്മിറ്റി
435.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
എക്സിക്യൂട്ടീവ്
കമ്മിറ്റി നാളിതുവരെ
എത്ര യോഗങ്ങള്‍
ചേര്‍ന്നുവെന്നും എത്ര
പ്രവൃത്തികള്‍ക്ക്
അനുമതി നല്‍കിയെന്നും
വെളിപ്പെടുത്തുമോ;
(ബി)
എത്ര
കോടി രൂപയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കാണ്
നാളിതുവരെ അനുമതി
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
അനുമതി
നല്കിയ എത്ര
പ്രവൃത്തികള്‍
ടെന്‍ഡര്‍ നടപടി
പൂര്‍ത്തിയാക്കി;
അവയില്‍ എത്ര
പ്രവൃത്തികളുടെ
നിര്‍മ്മാണം
പൂര്‍ത്തിയായി ;
(ഡി)
കിഫ്ബി
എക്സിക്യൂട്ടീവ്
കമ്മിറ്റി നാളിതുവരെ
യോഗങ്ങള്‍ കൂടിയ
ഇനത്തില്‍ എന്ത് തുക
ചെലവായെന്ന് ഇനം
തിരിച്ച് വിശദമാക്കുമോ?
436
ചോദ്യം
ഒഴിവാക്കിയിരിക്കുന്നു.
സെന്റര്‍
ഫോര്‍ മാനേജ്മെന്റ്
ഡെവലപ്മെന്റ്
പരിശോധിക്കുന്ന കിഫ്ബി
പ്രോജക്ടുകള്‍
437.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
ഏതൊക്കെ പ്രോജക്ടുകളാണ്
സെന്റര്‍ ഫോര്‍
മാനേജ്മെന്റ്
ഡെവലപ്മെന്റ്
പരിശോധിക്കുന്നത്;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്
സ്വന്തമായി
പ്രോജക്ടുകള്‍
പരിശോധിക്കുവാനുള്ള
സംവിധാനമുണ്ടോ ;
വിശദമാക്കുമോ;
(സി)
കിഫ്ബിയില്‍
നിന്നും പ്രോജക്ടുകള്‍
അപ്രൈസല്‍ നടത്തിയ
വകയില്‍ സെന്റര്‍ ഫോര്‍
മാനേജ്മെന്റ്
ഡെവലപ്മെന്റിന്
എന്തെങ്കിലും തുക
അനുവദിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എതെല്ലാം
പ്രോജക്ടുകള്‍
അപ്രൈസല്‍
നടത്തിയതിനാണ് തുക
നല്‍കിയതെന്നും ഓരോ
പ്രോജക്ടിനും എന്ത് തുക
വീതം നല്‍കിയതെന്നും
വ്യക്തമാക്കുമോ?
കായംകുളം
താലൂക്കാശുപത്രി
438.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കായംകുളം
താലൂക്കാശുപത്രിയുടെ
ഭൗതിക സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനുവേണ്ടി
കേരള ഹൗസിംഗ് ബോര്‍ഡ്
കോര്പ്പറേഷന്
കിഫ്ബിയുടെ
അംഗീകാരത്തിനായി
വിശദമായ പ്ലാന്‍,
എസ്റ്റിമേറ്റ് എന്നിവ
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
നിലവില്‍ ഇതിന്മേലുള്ള
നടപടി ക്രമങ്ങളുടെ
പുരോഗതി വിശദമാക്കാമോ?
കിഫ്ബിയുടെ
ബാങ്ക് നിക്ഷേപം
439.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'കിഫ്ബി'ക്ക്,
കോടക് മഹേന്ദ്ര
ബാങ്കില്‍ നിക്ഷേപം
ഉണ്ടോ; ഉണ്ടെങ്കില്‍
തുക നിക്ഷേപിച്ച തീയതി
ഉള്‍പ്പെടെയുളള
വിശദാംശം നല്‍കുമോ;
(ബി)
സ്ഥിരനിക്ഷേപയിനത്തില്
എത്ര രൂപയാണ്
നിക്ഷേപിച്ചിട്ടുള്ളത്;
അതിന്റെ പലിശ നിരക്ക്
എത്രയാണ്;
പ്രസ്തുതയിനത്തില്‍
എന്ത് തുക ലഭ്യമായി
എന്ന് വ്യക്തമാക്കുമോ;
(സി)
സേവിംഗ്സ്
ബാങ്ക് അക്കൗണ്ടില്‍
എന്ത് തുകയാണ്
നിക്ഷേപിച്ചിട്ടുള്ളത്;
അതിന്റെ പലിശ നിരക്ക്
എത്രയാണെന്ന്
വ്യക്തമാക്കുമോ?
കിഫ്ബിയുടെ
വികസന പദ്ധതി
0.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
വികസന പദ്ധതികള്‍ക്കായി
കടപ്പത്രത്തിലൂടെ തുക
സമാഹരിക്കുന്നതിനുള്ള
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
രാജ്യാന്തര
വിപണിയില്‍ നിന്നും
മസാല ബോണ്ട് വഴി എത്ര
കോടി രൂപ
സമാഹരിക്കുന്നതിനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
(സി)
നിലവിലെ
കടപ്പത്രങ്ങള്‍ക്ക്
എത്ര ശതമാനം പലിശയാണ്
നല്‍കേണ്ടത്;
(ഡി)
രൂപയുടെ
മൂല്യം ഇടിയുന്ന
സാഹചര്യത്തില്‍ പലിശ
ഉയരുവാന്
സാധ്യതയുണ്ടോ; എങ്കില്‍
ആഭ്യന്തര വിപണിയില്‍
നിന്നും
കടമെടുക്കുന്നതിനെക്കാള്‍
കൂടുതല്‍ ബാധ്യത
പലിശയിനത്തില്‍
ഉണ്ടാകുവാനുള്ള
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കിഫ്ബിയുടെ
നിക്ഷേപം സംബന്ധിച്ച
വിവരങ്ങള്‍
441.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
അക്കൗണ്ടില്‍ 2018
ഒക്ടോബര്‍ 31വരെയുള്ള
നീക്കിയിരിപ്പ് എത്ര
കോടി രൂപയാണ് ;
(ബി)
അതില്‍
വിവിധ
ബാങ്കുകളിലേക്കുള്ള
നിക്ഷേപം എത്രയാണ് ;
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഓരോ നിക്ഷേപത്തിനും
ലഭിക്കുന്ന പലിശ എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കുമോ ?
കിഫ്ബിയുടെ
പ്രവര്‍ത്തന ചെലവ്
442.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
നിലവില്‍ എത്ര
ജീവനക്കാരുണ്ട്; തസ്തിക
തിരിച്ചുള്ള വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
ജീവനക്കാരെ എപ്രകാരമാണ്
നിയമിച്ചിട്ടുള്ളത്;
(സി)
അതില്‍
എത്ര പേരെ വീതമാണ്
താല്‍കാലികാടിസ്ഥാനത്തിലും
ദിവസവേതനാടിസ്ഥാനത്തിലും
നിയമിച്ചത്;
(ഡി)
കിഫ്ബിയിലെ
ജീവനക്കാര്‍ക്ക്
ശമ്പളം, അലവന്‍സ് മറ്റ്
ആനുകൂല്യങ്ങള്‍ എന്നിവ
നല്‍കുന്നതിന്
പ്രതിമാസം എന്ത്
തുകയാണ് ചെലവ്
വരുന്നത്;
(ഇ)
കിഫ്ബിയുടെ
ഓഫീസ്
പ്രവര്‍ത്തിക്കുന്നത്
വാടക കെട്ടിടത്തിലാണോ;
എങ്കില്‍ പ്രതിമാസ വാടക
ചെലവ് എത്രയാണ് എന്ന്
അറിയിക്കുമോ?
നെടുമങ്ങാട്
നിയോജക മണ്ഡലത്തിലെ നാലുവരി
പാത
443.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
ബഡ്ജറ്റില്‍
നെടുമങ്ങാട് നിയോജക
മണ്ഡലത്തില്‍
പ്രഖ്യാപിച്ച
വഴയില-പഴകുറ്റി-കച്ചേരിനട
- 11-ാം കല്ല് നാലുവരി
പാതയുടെ നടപടികള്‍
പൂര്‍ത്തീകരിച്ച് സ്ഥലം
ഏറ്റെടുക്കുന്നതിനായി
ഫണ്ട് അനുവദിച്ച ശേഷം
പ്രസ്തുത പ്രവൃത്തി
നിര്ത്തിവയ്ക്കാല്
കിഫ്ബി തീരുമാനിച്ച
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിനുള്ള
കാരണം വ്യക്തമാക്കുമോ;
(ബി)
തിരുവനന്തപുരം
- ചെങ്കോട്ട റോഡ്
നാഷണല്‍ ഹൈവേ ആയി
ഏറ്റെടുത്തുകൊണ്ടുള്ള
അറിയിപ്പ്
(നോട്ടിഫിക്കേഷന്‍)
കിഫ്ബിക്ക്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതുമായി
ബന്ധപ്പെട്ട രേഖകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി ചെയ്ത
പ്രവൃത്തികള്‍
444.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി എത്ര
പ്രവൃത്തികള്‍ക്ക്
സാമ്പത്തികാനുമതി
നല്‍കിയിട്ടുണ്ട്;വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇതില്‍
എത്ര പ്രവൃത്തികള്‍
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയാക്കി
പ്രവൃത്തി ആരംഭിക്കാന്‍
സാധിച്ചിട്ടുണ്ട്;ജില്ല
തിരിച്ചുള്ള കണക്ക്
വിശദമാക്കാമോ?
കിഫ്ബിയ്ക്ക്
അനുവദിച്ച വാഹനങ്ങള്‍
445.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
വാഹനങ്ങളുടെ
വാടകയിനത്തിലും
ഇന്ധനചെലവിനത്തിലും
2016-17,2017-18
കാലയളവില്‍ എന്ത് തുക
ചെലവായെന്ന്
വ്യക്തമാക്കുമോ ;
(ബി)
കിഫ്ബിക്ക്
സ്വന്തമായി വാഹനങ്ങള്‍
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
വാഹനങ്ങള്‍ക്ക്
ഇന്ധനചെലവ് ഉള്‍പ്പെടെ
2016-17, 2017-18
കാലയളവില്‍ ചെലവാക്കിയ
തുകയെത്രയാണ്;
(സി)
കിഫ്ബി
എത്ര വാഹനങ്ങള്‍
വാടകയ്ക്ക്
എടുത്തിട്ടുണ്ട്;
(ഡി)
ഈ
സാമ്പത്തിക വര്‍ഷം
ഒക്ടോബര്‍ 31-വരെ
ഈയിനത്തില്‍ എന്ത് തുക
ചെലവായെന്ന്
അറിയിക്കുമോ?
കിഫ്ബി
വഴി അനുവദിച്ച പ്രവൃത്തികൾ
446.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ കിഫ്ബി
വഴി അനുവദിച്ച
പ്രവൃത്തികൾ
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ; ഓരോ
പ്രവൃത്തിക്കും
അനുവദിച്ച തുക
പ്രത്യേകം
വ്യക്തമാക്കുമോ ;
(ബി)
അപ്രകാരം അനുവദിച്ച
പ്രവൃത്തികളിൽ
എത്രയെണ്ണം ആരംഭിച്ചു;
(സി)
കിഫ്ബിയുടെ
പരിഗണനയില്‍ ഭരണാനുമതി
നല്കാന്
നെയ്യാറ്റിന്‍കരയില്‍
എത്ര പ്രവൃത്തികൾ
നിലവിലുണ്ട് എന്ന്
വ്യക്തമാക്കാമോ?
കിഫ്ബി
മൂഖേനയുള്ള നിര്‍മ്മാണ
പ്രവര്‍ത്തികള്‍
447.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഇടുക്കി
ജില്ലയില്‍ എത്ര റോഡ്
നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
(ബി)
തൊടുപുഴ
നിയോജകമണ്ഡലത്തിലെ
ഏതെങ്കിലും
പ്രവൃത്തികള്‍ കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;ഏതെങ്കിലും
പ്രൊപ്പോസലുകള്‍
പരിഗണനയിലുണ്ടോ;വ്യക്തമാക്കാമോ?
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍ കിഫ്ബി
മുഖേനയുളള പ്രവര്‍ത്തികള്‍
448.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
കിഫ്ബി മുഖേന
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
എത്ര പ്രവൃത്തികള്‍ക്ക്
നിലവില്‍ കിഫ്ബി
അംഗീകാരം ലഭ്യമായി
എന്ന് വ്യക്തമാക്കാമോ;
(സി)
കിഫ്ബി
അംഗീകാരം ലഭ്യമായ
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ഡി)
ഓരോ
പ്രവൃത്തിയും എന്ന്
മുതല്‍ ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികള്‍
449.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വര്‍ക്കല
മണ്ഡലത്തില്‍ കിഫ്ബി
മുഖേന നടപ്പിലാക്കുന്ന
പ്രവൃത്തികളില്‍
31.10.2018 വരെ
ഭരണാനുമതി
നല്കിയിട്ടുള്ളവയില്
സാങ്കേതികാനുമതി നല്കി
ടെണ്ടര്‍ നടപടി
പൂര്‍ത്തിയാക്കിയിട്ടുള്ള
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
വൈപ്പിന്‍
മണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികള്‍
450.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പ്രവൃത്തികള്‍ ഏതെല്ലാം
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികളില്‍
സാങ്കേതിക അനുമതി
നല്കിയവ ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
മണ്ഡലത്തില്‍ എത്ര
പദ്ധതികളാണ് കിഫ്ബി വഴി
നാളിതുവരെ
പൂര്‍ത്തിയാക്കിയിട്ടുള്ളത്;
വിശദവിവരങ്ങള്‍ പട്ടിക
തിരിച്ച്
വ്യക്തമാക്കുമോ?
കിഫ്ബിയില്‍
അനുവദിച്ച മേജര്‍ റോഡുകള്‍
451.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
അനുവദിച്ച മേജര്‍ റോഡ്
പദ്ധതിയില്‍,
ഇലക്ട്രിക് പോസ്റ്റ്,
വാട്ടര്‍പൈപ്പ് ലൈന്‍
എന്നിവ മാറ്റി
സ്ഥാപിക്കേണ്ടി
വരുമ്പോള്‍ അതാത്
വകുപ്പുകള്‍ തന്നെ
എസ്റ്റിമേറ്റ്
തയ്യാറാക്കി
കിഫ്ബിയില്‍ നിന്ന്
ഫണ്ട്
ലഭ്യമാക്കുകയുംഅതാത്
വകുപ്പുകള്‍ വീണ്ടും
ടെണ്ടര്‍ ചെയ്ത് ആയത്
മാറ്റി സ്ഥാപിക്കുകയും
ചെയ്തതിനുശേഷം റോഡ്
പ്രവൃത്തി
ആരംഭിക്കുന്നത്
കാലതാമസം വരുത്തുമെന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
എങ്കില്‍
ഈ കാലതാമസം
ഒഴിവാക്കുന്നതിലേക്ക്
വകുപ്പുകള്‍ക്ക്
സെന്റേജ് ചാര്‍ജ്ജ്
മാത്രം നല്കി റോഡ്
നിര്‍മ്മാണത്തിന്റെ
കരാര്‍ ഏറ്റെടുത്ത
വ്യക്തിക്ക് തന്നെ ആയത്
മാറ്റി
സ്ഥാപിക്കുന്നതിനുള്ള
തുക നല്കുന്ന വിഷയം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പണ്ടാരപറമ്പ
ഉണ്ടോടിക്കടവ് ബെെപാസ്
റോഡ്
452.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
ബഡ്ജറ്റില്‍ കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടത്തുന്നതിന്
പ്രഖ്യാപിച്ച
പണ്ടാരപറമ്പ
ഉണ്ടോടിക്കടവ് ബെെപാസ്
ഉപയോഗപ്രദമാവുന്നതിന്,
ആയതിന്റെ പേര്
പണ്ടാരപറമ്പ പടനിലം
ബെെപാസ് എന്നാക്കുന്നത്
സംബന്ധിച്ച് റോഡ്
ഫണ്ട് ബോര്‍ഡ്
സമര്‍പ്പിച്ച
പ്രൊപോസലിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് ധനകാര്യ
ഇന്‍ഫ്ര3/47/2017
ഫയലിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
തിരുവനന്തപുരം
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
453.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
തിരുവനന്തപുരം
മണ്ഡലത്തില്‍
ഏറ്റെടുക്കുമെന്ന്
പ്രഖ്യാപിച്ച
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
പ്രസ്തുത പദ്ധതികളുടെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ;
(ബി)
അതില്‍
നിര്‍വ്വഹണം
നടന്നുവരുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(സി)
പ്രഖ്യാപിച്ച
പദ്ധതികള്‍ എത്രയും
വേഗം ആരംഭിക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
അടിയന്തിര നടപടികള്‍
എന്തെല്ലാം എന്ന്
വിശദമാക്കുമോ?
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
454.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
ധനസഹായത്തോടെ
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കുന്നതിന്
നിര്‍ദ്ദേശിച്ചിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
പുതിയകാവ്
ചക്കുവള്ളി റോഡിലെ
ചിറ്റുമൂല
ഓവര്‍ബ്രിഡ്ജിന്റെ
നിര്‍മ്മാണത്തിന്
കിഫ്ബി അനുമതി
നല്‍കിയിട്ടുണ്ടോ;
ഇപ്പോഴത്തെ അവസ്ഥ
വിശദമാക്കുമോ;
(സി)
കരുനാഗപ്പള്ളി
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയുടെ
വികസനപ്രവര്‍ത്തനം
സംബന്ധിച്ച്
തയ്യാറാക്കിയ
മാസ്റ്റര്‍ പ്ലാന്‍
കിഫ്ബിയുടെ പരിഗണനക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ?
ആസ്തി വികസന ഫണ്ട്
455.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സാമ്പത്തിക വര്‍ഷത്തിലെ
ബജറ്റില്‍ മണ്ഡലം ആസ്തി
വികസന ഫണ്ടായി ഓരോ
മണ്ഡലത്തിലും എത്ര തുക
വീതം
അനുവദിക്കുമെന്നാണ്
പ്രഖ്യാപിച്ചിരിക്കുന്നത്;
(ബി)
ഈ
ഫണ്ടില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പ്രവൃത്തികള്‍ക്ക്
കഴിഞ്ഞ സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
തുകയുടെ ഭരണാനുമതി
നല്‍കിയിട്ടുണ്ട് ;
(സി)
ഇതില്‍
വാട്ടര്‍ അതോറിറ്റി,
വിദ്യാഭ്യാസം,പൊതുമരാമത്ത്,
ആരോഗ്യം എന്നീ
മേഖലകളില്‍ ഭരണാനുമതി
നല്‍കിയതിന്റെ വിശദ
വിവരങ്ങള്‍
ലഭ്യമാക്കുമോ?
എം.എല്‍.എ.
യുടെ പ്രാദേശിക വികസന ഫണ്ട്
456.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എം.എല്‍.എ.
യുടെ പ്രാദേശിക വികസന
ഫണ്ടില്‍ നിന്നും
കാര്‍ഷിക
സര്‍വ്വകലാശാലയുടെ
കീഴിലുള്ള കൃഷി
വിജ്ഞാനകേന്ദ്രത്തിന്
വാഹനം നല്‍കുന്നതിന്
സാധിക്കുമോ?
എല്‍.എ.സി.എ.ഡി.എസ്.
457.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
മാരുടെ നിയോജക മണ്ഡല
ആസ്തി വികസന പദ്ധതിയായ
എല്‍.എ.സി.എ.ഡി.എസ്-
ല്‍ ഒരു പദ്ധതിക്ക് പണം
അനുവദിച്ച്
ഭരണാനുമതിക്കു ശേഷം
അവശേഷിക്കുന്ന
തുകയ്ക്ക് വീണ്ടും
നിര്‍ദ്ദേശം നല്കാന്
കഴിയാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിനായി
ഭരണാനുമതിക്കും അന്തിമ
ബില്ലിനും ശേഷം
അവശേഷിക്കുന്ന
തുകയ്ക്ക് എം.എല്‍.എ.
മാര്‍ക്ക് പ്രൊപ്പോസല്‍
നല്കാന് നടപടികള്‍
സ്വീകരിക്കുമോ?
ആസ്തി
വികസന ഫണ്ട്
458.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണ്ഡലങ്ങളിലെ
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
എം.എല്‍.എ. മാര്‍ക്ക്
അനുവദിക്കുന്ന ആസ്തി
വികസന ഫണ്ടിലെ ടെണ്ടര്‍
ബാലന്‍സ് തുക,
മണ്ഡലത്തിലെ മറ്റ്
വികസന
പ്രവര്‍ത്തനങ്ങള്‍ക്കോ,
അതേ പ്രവൃത്തികള്‍ക്കോ
വിനിയോഗിക്കുന്നതിന്
തടസ്സമുണ്ടോ;
(ബി)
ആസ്തി
വികസന ഫണ്ടിലെ ടെണ്ടര്‍
ബാലന്‍സ് തുക
മണ്ഡലത്തിലെ മറ്റ്
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
വിനിയോഗിക്കാനുള്ള
പ്രത്യേക ഉത്തരവ്
ലഭിക്കാനുള്ള നടപടി
സ്വീകരിക്കാമോ?
ആസ്തി
വികസന ഫണ്ട്
459.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഭരണാനുമതി നല്കിയതും
എന്നാല്‍ തുക
വിനിയോഗിക്കാന്‍
സാധിക്കാത്തതുമായ
എം.എല്‍.എ.മാരുടെ
ആസ്തി വികസന ഫണ്ടിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
മണ്ഡലാടിസ്ഥാനത്തിലുള്ള
കണക്കുകള്‍ കൂടി
നല്‍കുമോ;
(ബി)
ഇത്തരത്തില്‍
ഭരണാനുമതി ലഭിച്ച്
വിനിയോഗിക്കാന്‍
സാധിക്കാതെ പോയ
എം.എല്‍.എ-എ.ഡി.എസ്
പ്രകാരമുള്ള ഫണ്ട്
മറ്റ് പദ്ധതികള്‍ക്കായി
ചെലവഴിക്കുന്നതിന്
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച് നിലവിലുള്ള
ഉത്തരവ്
പുനഃപരിശോധിച്ച്
ഇത്തരത്തില്‍
ചെലവഴിക്കാന്‍
സാധിക്കാതെ കിടക്കുന്ന
ഫണ്ട് ഫലപ്രദമായി
ഉപയോഗിക്കുന്നതിന്
പുതിയ പദ്ധതികള്‍
ആവിഷ്ക്കരിച്ച്
ഭരണാനുമതി
നല്‍കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
അങ്കമാലി
നിയോജക മണ്ഡലത്തില്‍
എം.എല്‍.എ.യുടെ പ്രാദേശിക
വികസന ഫണ്ട്
460.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം അങ്കമാലി നിയോജക
മണ്ഡലത്തില്‍
എം.എല്‍.എ.യുടെ
പ്രാദേശിക വികസന
ഫണ്ടില്‍ നിന്നും
നാളിതുവരെ ഭരണാനുമതി
നല്കിയ പദ്ധതികളുടെ
പേരും തുകയും മറ്റ്
വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധികളില്‍ ഭരണാനുമതി
നല്കാന് ഇനി
ബാക്കിയുള്ളത്
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
തലശ്ശേരി
മണ്ഡലത്തിലെ ആസ്തി വികസന
ഫണ്ട്
461.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ
എം.എല്‍.എയുടെ ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
നടത്തിയ തലശ്ശേരി
മണ്ഡലത്തിലെ മുഴുവന്‍
പ്രവൃത്തികളുടെയും
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പൂര്‍ത്തിയാകാത്ത
പ്രവൃത്തികള്‍,
പൂര്‍ത്തീകരിക്കാത്തതിന്റെ
കാരണം , ആയത് എന്ന്
പൂര്‍ത്തീകരിക്കാനാകും
എന്നിവ വ്യക്തമാക്കാമോ?
വാമനപുരം
നിയോജകമണ്ഡലത്തില്‍
ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍
462.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആസ്തിവികസന പദ്ധതി
പ്രകാരം വാമനപുരം
നിയോജകമണ്ഡലത്തില്‍
ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍ ഏതൊക്കെ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
പൂര്‍ത്തീകരിക്കാനുള്ളവ
ഉണ്ടോ; ഉണ്ടെങ്കില്‍ അവ
ഏതൊക്കെ; വിശദമാക്കാമോ?
പ്രാദേശിക
വികസന ഫണ്ട്
463.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിയമസഭാ സാമാജികര്‍ക്ക്
അനുവദിച്ചിട്ടുള്ള
പ്രാദേശിക വികസന
ഫണ്ടില്‍ ഓരോവര്‍ഷവും
ബാക്കി വരുന്ന തുക
അടുത്ത വര്‍ഷത്തേക്ക്
അധികമായി
ചേര്‍ക്കുന്നതിന്
അനുമതി
നല്‍കിക്കൊണ്ടുള്ള
സര്‍ക്കാര്‍ ഉത്തരവ്
റദ്ദാക്കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇത്തരത്തില്‍ തുക
അനുവദിക്കാന്‍ പാടില്ല
എന്ന് ഫോണ്‍മുഖേനയോ
മറ്റോ എന്തെങ്കിലും
നിര്‍ദ്ദേശമോ എറണാകുളം
ജില്ലയിലെ ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
നല്‍കിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ആരാണ് ഇത്തരം
നിര്‍ദ്ദേശം നല്‍കിയത്
എന്ന് അറിയിക്കുമോ;
(ഡി)
അടിയന്തരമായി
ഈ തുക
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
(ഇ)
ജനപ്രതിനിധികളെ
അറിയിക്കാതെ ഇത്തരം
നിര്‍ദ്ദേശങ്ങള്‍
നല്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടികള്‍
സ്വീകരിക്കുന്നതിന്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
(എഫ്)
ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ?
ആസ്തിവികസന
ഫണ്ട്
464.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തിവികസന
ഫണ്ടില്‍ നിന്നും
സ്കൂള്‍ ബസ്
വാങ്ങുന്നതിനുള്ള
നടപടിക്രമം
സങ്കീര്‍ണ്ണമായതിനാല്‍
സമയബന്ധിതമായി ആയത്
വാങ്ങാന്‍ കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നടപടിക്രമങ്ങള്‍
ലഘൂകരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
ആണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
തലശ്ശേരി
മണ്ഡലത്തിലെ 2017-18
വര്‍ഷത്തെ ആസ്തി വികസന
ഫണ്ട്
465.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
വര്‍ഷത്തെ
എം.എല്‍.എ.യുടെ ആസ്തി
വികസന ഫണ്ടില്‍ നിന്നും
അനുവദിച്ച തലശ്ശേരി
മണ്ഡലത്തിലുള്ള
മുഴുവന്‍ പ്രവൃത്തിയും
ആയതിന്റെ നിലവിലുള്ള
അവസ്ഥയും എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
ഇനി എന്തെല്ലാം നടപടി
ക്രമങ്ങള്‍ ആണ് ഉള്ളത്,
ആയത് എന്ന്
പൂര്‍ത്തീകരിക്കാന്‍
സാധിക്കും എന്നിവ
വ്യക്തമാക്കാമോ?
തമ്പാനൂർ പ്രാഥമികാരോഗ്യ
കേന്ദ്രം കെട്ടിട
നിർമ്മാണത്തിനുള്ള
ഭരണാനുമതി
466.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
തമ്പാനൂരുള്ള
പ്രാഥമികാരോഗ്യ
കേന്ദ്രത്തിന് ഇരുനില
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
തിരുവനന്തപുരം നിയോജക
മണ്ഡലത്തിലെ 2016-17
വര്‍ഷത്തെ ആസ്തി വികസന
സ്കീമില്‍ നിന്നും 60
ലക്ഷം രൂപ
അനുവദിക്കുന്നതിന്
നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും
നാളിതുവരെ ഭരണാനുമതി
പുറപ്പെടുവിച്ചിട്ടില്ലാത്ത
സാഹചര്യത്തിൽ
ഇക്കാര്യത്തില്‍ കര്‍ശന
നടപടി സ്വീകരിക്കുവാൻ
തയ്യാറാകുമോ;
(ബി)
പ്രസ്തുത
നിർമ്മാണത്തിന്
ഭരണാനുമതി
പുറപ്പെടുവിക്കുന്നതിനും
പ്രവൃത്തി എത്രയും വേഗം
ആരംഭിക്കുന്നതിന്
നിര്‍വ്വഹണ ഏജന്‍സിയായ
പൊതുമരാമത്ത് (കെട്ടിട
വിഭാഗം) വകുപ്പിന്
നിര്‍ദ്ദേശം
നല്കുന്നതിനുമുള്ള
നടപടികൾ സ്വീകരിക്കുമോ
?
പ്രത്യേക വികസന നിധി (
എസ്.ഡി. എഫ്)
467.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകളിലെ അടുക്കള
നിര്‍മ്മാണത്തിനായി
പ്രത്യേക വികസന നിധി (
എസ്. ഡി. എഫ് ) നിന്നും
തുക
വിനിയോഗിക്കുന്നതിന്
അനുമതിയുണ്ടോ ;
(ബി)
മണലൂര്‍
എം.എല്‍.എ. യുടെ
2018-19 വർഷത്തെ എസ്.
ഡി. എഫ്. ല്‍ നിന്നുള്ള
തുക വിനിയോഗിച്ച്
എയ്ഡഡ് സ്കൂളുകള്‍ക്ക്
അടുക്കള
നിര്‍മ്മിക്കുന്നതിനായി
സമര്‍പ്പിച്ച
പ്രൊപ്പോസലുകള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
അതിനുള്ള കാരണം
വ്യക്തമാക്കാമോ?
എം.എല്‍.എ.മാരുടെ
എ.ഡി.എഫ്. ഫണ്ട്
468.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
എ.ഡി.എഫ് ഫണ്ടില്‍
നിര്‍ദ്ദേശിച്ച
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിനുള്ള
കാലതാമസം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എ.ഡി.എഫ്
ഫണ്ട്
പ്രവൃത്തികള്‍ക്ക്
എം.എല്‍.എ.മാര്‍
ശുപാര്‍ശ
സമര്‍പ്പിച്ചാല്‍
മൂന്ന്
മാസത്തിനുള്ളില്‍
പദ്ധതികള്‍ക്ക്
ഭരണാനുമതി ലഭ്യമാക്കണം
എന്ന നിര്‍ദ്ദേശം
ബന്ധപ്പെട്ട
വകുപ്പുകള്‍ക്ക്
നല്കുവാന് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
എം.എല്‍.എ.മാരുടെ
പ്രാദേശിക വികസന ഫണ്ട്
469.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
പ്രാദേശിക വികസന
ഫണ്ടില്‍ നിന്നും
സി.എച്ച്.സി.കളിലും
പി.എച്ച്.സി.കളിലും
കൊതുക് നശീകരണത്തിന്
ഫോഗിംഗ് മെഷീനുകള്‍
വാങ്ങുന്നതിന്
നിയന്ത്രണമുണ്ടോ;
(ബി)
കൊതുകുജന്യ
രോഗങ്ങളില്‍ നിന്ന്
മുക്തമാകുന്നതിന്
ഉപകാരപ്പെടുന്ന
പ്രസ്തുത ഉപകരണം
വാങ്ങാന്‍ അനുമതി
നല്‍കുമോ?
കോള്‍
കര്‍ഷകര്‍ക്ക്
പമ്പ്സെറ്റുകള്‍
വാങ്ങുന്നതിന്
എസ്.ഡി.എഫില്‍ പണം
470.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
പ്രളയത്തില്‍
കോള്‍പാടങ്ങളിലെ
കാര്‍ഷികോപകരണങ്ങള്‍,
മോട്ടോർ
പമ്പ്സെറ്റുകള്‍,
മോട്ടോർ ഷെഡുകള്‍,
ട്രാന്‍സ്ഫോര്‍മറുകള്‍,
കനാല്‍ ബണ്ടുകള്‍
തുടങ്ങിയവയ്ക്ക് വ്യാപക
നാശനഷ്ടം ഉണ്ടാകുകയും
കൃഷി നശിക്കുകയും
ചെയ്തിട്ടുള്ളതിനാല്‍
കാര്‍ഷിക മേഖലയെ
പുനരുജ്ജീവിപ്പിക്കുന്നതിന്റെ
ഭാഗമായി കോള്‍
പാടങ്ങൾക്കും
രജിസ്റ്റര്‍ ചെയ്ത
കര്‍ഷക സംഘങ്ങള്‍ക്കും
കൃഷിക്കാവശ്യമായ
പമ്പ്സെറ്റുകള്‍
വാങ്ങുന്നതിന് എസ്. ഡി.
എഫില്‍ നിന്നും തുക
വിനിയോഗിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ഇല്ലങ്കില്‍
പ്രത്യേക അനുമതി
നല്‍കുന്നകാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ആലത്തൂര്‍
മണ്ഡലത്തിലെ എം.എൽ.എ ആസ്തി
വികസന ഫണ്ട ്
471.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
വര്‍ഷത്തെ ആലത്തൂര്‍
മണ്ഡലത്തിലെ എം.എൽ.എ
ആസ്തി വികസന ഫണ്ട്,
പ്രാദേശിക വികസന ഫണ്ട്
എന്നിവയില്‍
ഉൾപ്പെടുത്തിയ
പ്രവൃത്തികൾക്ക്
ഭരണാനുമതി നല്കുന്ന
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തികൾ
ആരംഭിക്കുവാൻ
സ്വീകരിച്ച നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ?
സ്പെഷ്യല്‍
ഡവലപ്മെന്റ് ഫണ്ട്
വിനിയോഗിച്ച്
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
472.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
സ്പെഷ്യല്‍ ഡവലപ്മെന്റ്
ഫണ്ട് വിനിയോഗിച്ച്
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ച്
മാസങ്ങള്‍ കഴിഞ്ഞതിനു
ശേഷമാണ് പേമെന്റ്
കൊടുക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
കോണ്‍ട്രാക്ടര്‍മാര്‍
പ്രവൃത്തി
പൂര്‍ത്തീകരിച്ചു
കഴിഞ്ഞാല്‍ സാധാരണ എത്ര
കാലയളവിനുള്ളില്‍
പേമെന്റ്
നല്‍കാറുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പേമെന്റ്
വൈകുന്നതു കാരണം
കോണ്‍ട്രാക്ടര്‍മാര്‍
വര്‍ക്കുകള്‍
എടുക്കുന്നതില്‍
നിന്നും
പിന്തിരിയുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ഡി)
പേമെന്റ്
കാലതാമസം കൂടാതെ
നല്കാന് എന്തു നടപടി
സ്വീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
473.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്ക് കേന്ദ്ര
വിഹിതമായി നേരിട്ടും
സംസ്ഥാനത്തിന്റെ
കണ്‍സോളിഡേറ്റഡ് ഫണ്ട്
വഴിയും 2016-17,
2017-18 സാമ്പത്തിക
വര്‍ഷം എന്ത് തുക
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
2018-19
സാമ്പത്തിക വര്‍ഷം
സെപ്റ്റംബര്‍ 30 വരെ
എത്ര തുക ഈയിനത്തില്‍
കേന്ദ്രവിഹിതമായി
ലഭിച്ചിട്ടുണ്ട്;
(സി)
2016-17,
2017-18 സാമ്പത്തിക
വര്‍ഷങ്ങളില്‍
സമയബന്ധിതമായി
പദ്ധതികള്‍
പൂര്‍ത്തീകരിക്കാത്തത്
കൊണ്ട് കേന്ദ്രത്തില്‍
നിന്നും
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്ക്
ലഭിക്കേണ്ട തുക
നഷ്ടമായിട്ടുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ധനകാര്യകമ്മീഷന്റെ
ടേംസ് ഓഫ് റഫറന്‍സ്
474.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
15-ാം
ധനകാര്യകമ്മീഷന്റെ
ടേംസ് ഓഫ് റഫറന്‍സില്‍
സംസ്ഥാനത്തിന് ദോഷകരമായ
നിര്‍ദ്ദേശങ്ങള്‍
ഉള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
അപാകതകള്‍ ധനകാര്യ
കമ്മീഷന്റെ ശ്രദ്ധയില്‍
കൊണ്ടുവന്ന് അവ
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ധനകാര്യ
കമ്മീഷന് സംസ്ഥാനം
സന്ദര്‍ശിച്ചപ്പോള്‍
സമര്‍പ്പിച്ച
മെമ്മോറാണ്ടത്തിലെ
പ്രധാന ആവശ്യങ്ങള്‍
വിശദമാക്കുമോ;
ഇതിന്മേലുള്ള
കമ്മീഷന്റെ പ്രതികരണം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
തൊഴില്‍
നികുതി ഈടാക്കുന്നതിന്
ഭരണഘടനയില്‍
നിഷ്കര്‍ഷിച്ചിട്ടുള്ള
പരിധി ഉയര്‍ത്തുന്നതിന്
ഭരണഘടനാ ഭേദഗതി
ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
വൈപ്പിന്‍
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജ്
475.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വൈപ്പിന്‍
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജിലേക്ക്
പ്രിന്‍സിപ്പല്‍,
അദ്ധ്യാപകര്‍
അനദ്ധ്യാപകര്‍ എന്നീ
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
സമര്‍പ്പിച്ച
ശിപര്ശയിന്മേല്
ധനകാര്യവകുപ്പ്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
സാലറി
ചലഞ്ചില്‍ പങ്കാളികളായവര്‍
476.
ശ്രീ.കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നവകേരള
സൃഷ്ടിക്കായി
സര്‍ക്കാര്‍
ജീവനക്കാരില്‍ നിന്ന്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് സാലറി
ചലഞ്ച് വഴി ആകെ എത്ര
കോടി രൂപ
സമാഹരിക്കുവാനാണ്
ലക്ഷ്യമിട്ടിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര കോടി രൂപ ഇതിനകം
സംഭാവനയായി
പിരിച്ചെടുത്തിട്ടുണ്ട്;അറിയിക്കാമോ;
(സി)
ഗഡുക്കളായി
സംഭാവന ചെയ്യുവാനുള്ള
ഒാപ്ഷന്‍
തെരെഞ്ഞെടുത്തവര്‍
ബാക്കി ഗഡുക്കള്‍ കൂടി
സംഭാവന ചെയ്യുമ്പോള്‍
ആകെ എത്ര കോടി രൂപ
സാലറി ചലഞ്ച് വഴി
ലഭിക്കുമെന്നാണ്
കരുതുന്നത്;
(ഡി)
സംസ്ഥാനത്ത്
ആകെയുള്ള സ്രക്കാര്‍
ജീവനക്കാരും
അദ്ധ്യാപകരും എത്രയാണ്;
അവരില്‍ എത്രപേര്‍
സാലറി ചലഞ്ചില്‍
പങ്കാളികളായിട്ടുണ്ട്;
സാലറി ചലഞ്ചില്‍
പങ്കെടുത്ത് ആദ്യ ഗഡു
സംഭാവന ചെയ്തശേഷം
സാലറി ചലഞ്ചില്‍ നിന്ന്
പിന്മാറിയവരുടെ എണ്ണം
എത്രയാണെന്ന്
അറിയിക്കുമോ?
സാലറി
ചലഞ്ച്
T 477.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തോടനുബന്ധിച്ച്
നടത്തിയ സാലറി
ചലഞ്ചില്‍ പങ്കെടുത്ത
സര്‍ക്കാര്‍
ജീവനക്കാരുടെ
എണ്ണമെത്രയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇതില്‍
കോടതി വിധിക്കുശേഷം
സമ്മതപത്രം നല്‍കാതെ
പിന്മാറിയ
ജീവനക്കാരുടെ എണ്ണം
എത്രയെന്ന് അറിയിക്കുമോ
;
(സി)
സാലറി
ചലഞ്ചിന്റെ പേരിൽ
സമ്മതപത്രം കൂടാതെ
ജീവനക്കാരുടെ ശമ്പളം
പിടിച്ച നടപടി
നിയമവിരുദ്ധമാണെന്ന്
കരുതുന്നുണ്ടോ;
സമ്മതപത്രം കൂടാതെ
ജീവനക്കാരില്‍ നിന്നും
പിടിച്ച തുക തിരികെ
നൽകുവാൻ നടപടി
സ്വീകരിക്കുമോ;
(ഡി)
കോടതി
വിധിയുടെ
അടിസ്ഥാനത്തില്‍
ജീവനക്കാര്‍ക്ക്
ഇഷ്ടമുള്ള തുക
ഡി.ഡി.ഒ.മാര്‍ മുഖേന
സംഭാവന ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അത് കോടതി
വിധിക്ക്
വിരുദ്ധമാകുമെന്ന്
കരുതുന്നുണ്ടോ;
(ഇ)
ഇപ്രകാരം
പിരിച്ചെടുക്കുന്ന തുക
മുഴുവനും പ്രളയ
ദുരിതാശ്വാസത്തിന്
വേണ്ടിത്തന്നെ
ഉപയോഗപ്പെടുത്തുമെന്ന്
ഉറപ്പുവരുത്തുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികളെന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
സാലറി
ചലഞ്ച്
T 478.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയദുരിതാശ്വാസ
നിധിയിലേക്ക് സാലറി
ചാലഞ്ച് പ്രകാരം
നാളിതുവരെയായി എത്ര തുക
ലഭിച്ചിട്ടുണ്ട്;
(ബി)
ഇതില്‍
സംസ്ഥാനത്തെ എത്ര
ജീവനക്കാര്‍
പങ്കാളികളായിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പങ്കാളികളാകാത്ത
ജീവനക്കാരുടെ പേര്
വിവരങ്ങള്‍
വെളിപ്പെടുത്താന്‍
നിലവില്‍ എന്തെങ്കിലും
തടസ്സമുണ്ടോ;
(ഡി)
എങ്കില്‍
കാസര്‍ഗോഡ് ജില്ലയില്‍
പങ്കാളികളാകാത്ത
ജീവനക്കാരുടെ പേരും
തസ്തികയും വകുപ്പും
പ്രത്യേകം പ്രത്യേകം
വിശദമാക്കാമോ?
സാലറി
ചലഞ്ച്
479.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സാലറി
ചാലഞ്ച്
ഏറ്റെടുത്തുകൊണ്ട്
ഒറ്റത്തവണയായോ
ഗഡുക്കളായോ എത്ര
ജീവനക്കാര്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്ക്
സംഭാവന
നല്‍കിയിട്ടുണ്ട് ;
ഇതില്‍ അദ്ധ്യാപകര്‍
എത്ര; മറ്റു വകുപ്പ്
ജീവനക്കാര്‍ എത്ര; ആകെ
എത്ര കോടി രൂപയാണ്
ഇതേവരെ സാലറി
ചലഞ്ചിലൂടെ
സമാഹരിക്കുവാന്‍
കഴിഞ്ഞിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
സാലറി
ചലഞ്ച്
480.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയം
തകര്‍ത്ത കേരളത്തിന്റെ
പുനര്‍നിര്‍മ്മാണത്തില്‍
പങ്കാളിയാകുന്നതിന്
എത്ര ശതമാനം
സര്‍ക്കാര്‍
ജീവനക്കാരാണ് ഒരു
മാസത്തെ ശമ്പളം
നല്കാന് സന്നദ്ധത
അറിയിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
സാലറി
ചാലഞ്ചിലൂടെ എത്ര കോടി
രൂപയാണ് സര്‍ക്കാര്‍
പ്രതീക്ഷിക്കുന്നതെന്നും
നിലവില്‍ എത്ര കോടി രൂപ
ലഭിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(സി)
സാലറി
ചാലഞ്ചില്‍ പങ്കെടുത്ത
ജീവനക്കാര്‍ക്ക്
സര്‍ട്ടിഫിക്കറ്റുകളോ
മറ്റേതെങ്കിലും
തരത്തിലുള്ള മെമന്റോകളോ
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
സാലറി
ചലഞ്ചും സുപ്രീംകോടതി വിധിയും
T 481.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശമ്പളത്തില്‍
നിന്ന് 10 ഗഡുക്കളായി
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് സംഭാവന
നല്‍കുന്നതിന് സമ്മതം
നല്കിയ
ജീവനക്കാര്‍ക്ക് പുതിയ
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ സാലറി
ചലഞ്ചില്‍ നിന്നും
പിന്മാറുന്നതിനുള്ള
അവസരം
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിനകം സാലറി ചലഞ്ചില്‍
നിന്നും
പിന്മാറിയിട്ടുള്ള
ജീവനക്കാരുടെ എണ്ണം
വ്യക്തമാക്കുമോ;
(സി)
സാലറി
ചലഞ്ചില്‍ വിസമ്മതപത്രം
നല്‍കാതെ ഒരു മാസത്തെ
ശമ്പളം ലീവ് സറണ്ടര്‍,
ശമ്പള പരിഷ്കരണ
കുടിശ്ശിക എന്നിവയില്‍
നിന്നും
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് സംഭാവന
നല്‍കുന്നതിന് സന്നദ്ധത
അറിയിച്ച
ജീവനക്കാര്‍ക്ക്
സുപ്രീംകോടതി വിധിയുടെ
അടിസ്ഥാനത്തില്‍ അതില്‍
നിന്നും
പിന്‍വാങ്ങുന്നതിന്
അനുവാദമുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
അവസരം നല്കുന്ന കാര്യം
പരിഗണിക്കുമോ?
സാലറി
ചലഞ്ചിനെ സംബന്ധിച്ച
നിലപാടുകളും കണക്കുകളും
482.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാലറി ചലഞ്ച് സ്കീമില്‍
ഒരു മാസത്തെ ശമ്പളം
ദുരിതാശ്വാസത്തിന്
നല്കാന് തയ്യാറായ
ജീവനക്കാരുടെ(സര്‍ക്കാര്‍/എയിഡഡ്)
കണക്കുകള്‍
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
വിഷയം ചര്‍ച്ച
ചെയ്യുന്നതിനായി
എപ്പോഴെങ്കിലും
സര്‍വ്വീസ് സംഘടനകളുടെ
യോഗം വിളിക്കുകയുണ്ടായോ
;
(സി)
ഇങ്ങനെ
വിളിച്ചു ചേര്‍ത്ത
യോഗത്തില്‍ സാലറി
ചലഞ്ചിനെ
അനുകൂലിക്കാത്ത
സര്‍വ്വീസ് സംഘടനകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
സാലറി
ചലഞ്ചില്‍ പങ്കെടുത്ത
ജീവനക്കാര്‍
483.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
സംസ്ഥാന പുനര്‍
നിര്‍മ്മാണത്തിനായി
സര്‍ക്കാര്‍
മുന്നോട്ടുവച്ച സാലറി
ചലഞ്ചില്‍ എത്ര സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരും
അദ്ധ്യാപകരും പൊതുമേഖല
സ്ഥാപന ജീവനക്കാരും
സമ്മതപത്രം
ഉള്‍പ്പെടുത്തിയ
ഉത്തരവ്
പുറപ്പെടുവിക്കുംവരെ
പങ്കെടുത്തു;എത്രപേര്‍
വിസമ്മതം അറിയിച്ചു;
(ബി)
സമ്മതപത്രം
ഉള്‍പ്പെടുത്തിയ
ഉത്തരവ്
പുറപ്പെടുവിച്ചതിനെ
തുടര്‍ന്ന് എത്ര
ജീവനക്കാര്‍ സമ്മതപത്രം
നല്കി എന്നറിയിക്കുമോ;
(സി)
സമ്മതപത്രം
ഉള്‍പ്പെടുത്തിയ
ഉത്തരവ് സുപ്രീം കോടതി
ഇടപെടലിന് മുന്‍പ്
പുറപ്പെടുവിച്ചിരുന്നുവെങ്കില്‍
കൂടുതല്‍പേര്‍ സാലറി
ചലഞ്ചില്‍
പങ്കെടുക്കുമായിരുന്നുവെന്ന്
കരുതുന്നുണ്ടോ
എന്നറിയിക്കുമോ?
സാലറി
ചലഞ്ചില്‍ പങ്കെടുത്തവര്‍
484.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാലറി ചലഞ്ചില്‍ എത്ര
ജീവനക്കാര്‍
പങ്കെടുത്തു എന്ന്
വ്യക്തമാക്കാമോ ;
(ബി)
വിസമ്മതപത്രം
നല്‍കിയവരുടെ എണ്ണം
വ്യക്തമാക്കാമോ;പങ്കെടുത്തവരും
വിസമ്മതപത്രം
നല്‍കിയവരുമായ
അദ്ധ്യാപകരുടെ
പ്രത്യേകം കണക്ക്
വ്യക്തമാക്കുമോ?
ട്രഷറി
നിക്ഷേപ പലിശ നിരക്ക്
485.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജീവനക്കാരുടെയും
പെന്‍ഷന്‍കാരുടെയും
വേതനവിതരണം ട്രഷറി
വഴിയാക്കുന്നതിന്റെ
ഭാഗമായി സേവിങ്സ്
നിക്ഷേപത്തിനു
നാലര/അഞ്ച് ശതമാനം പലിശ
നല്‍കണമെന്ന
ശിപാര്ശയുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ആരുടെതാണ്
ശിപാര്‍ശയെന്നും
എപ്പോഴാണ് ശിപാര്‍ശ
ലഭിച്ചതെന്നും
വ്യക്തമാക്കാമോ;
(സി)
ശിപാര്‍ശ
നിലവിലിരിക്കെ ട്രഷറി
സേവിങ്സ് അക്കൗണ്ട്
നിക്ഷേപത്തിന്റെ പലിശ
നിരക്ക് നാലരയില്‍
നിന്ന് നാലു
ശതമാനമാക്കി
വെട്ടികുറയ്ക്കാനുളള
കാരണം വ്യക്തമാക്കാമോ;
(ഡി)
ട്രഷറി
നിക്ഷേപം
വര്‍ദ്ധിപ്പിക്കാന്‍
പലിശ
നിരക്ക്ഉയര്ത്തുമെന്ന
പ്രഖ്യാപനത്തിനു
വിരുദ്ധമായി എടുത്ത
തീരുമാനം
പെന്‍ഷന്‍കാര്‍ക്ക്
ദോഷകരമാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
486.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമായി
പ്രഖ്യാപിച്ചിട്ടുള്ള
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പദ്ധതി
നടപ്പിലാക്കുന്നതില്‍
വന്നിട്ടുള്ള കാലതാമസം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
പദ്ധതി
മുഖേന ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പങ്കാളിത്ത
പെന്ഷന്
487.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടെ
പങ്കാളിത്ത പെന്ഷന്
ഉപേക്ഷിക്കുമെന്ന
വാഗ്ദാനം
നിറവേറ്റുവാനായി ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഇതിനായി
ഏതെങ്കിലും സമിതിയെ
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആരൊക്കെയാണ് സമിതി
അംഗങ്ങള്‍;
(സി)
എന്നത്തേക്ക്
റിപ്പോര്‍ട്ട്
നല്കുവാനാണ്
ആവശ്യപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പങ്കാളിത്ത
പെന്ഷന്
488.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
സര്‍വ്വീസിലുള്ള എത്ര
ജീവനക്കാര്‍ ഇതിനകം
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
അംഗമായിട്ടുണ്ട് എന്ന്
അറിയിക്കാമോ;
(ബി)
പങ്കാളിത്ത
പെന്ഷന് പദ്ധതിയില്‍
ഇതിനകം എത്ര രൂപ
ജീവനക്കാരില്‍ നിന്നും
ശേഖരിച്ചിട്ടുണ്ടെന്നും
സര്‍ക്കാര്‍ മാച്ചിംഗ്
ഗ്രാന്റായി എത്ര രൂപ
അടച്ചിട്ടുണ്ടെന്നും
അറിയിക്കാമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
489.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റെടുക്കുമ്പോള്‍
എത്ര പൊതുമേഖല
സ്ഥാപനങ്ങളിലാണ്
പങ്കാളിത്ത പെന്ഷന്
പദ്ധതി
നടപ്പിലാക്കിയിരുന്നതെന്ന്
അറിയിക്കുമോ;
(ബി)
ഏതെല്ലാം
പൊതുമേഖല
സ്ഥാപനങ്ങളില്‍
പങ്കാളിത്ത പെന്ഷന്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ട്;കൂടുതല്‍
പൊതുമേഖല സ്ഥാപനങ്ങളെ
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
ചേര്‍ക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുക?
പങ്കാളിത്ത
പെന്ഷന് പദ്ധതി
490.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പുനഃപരിശോധനാ സമിതിയുടെ
റിപ്പോര്‍ട്ട് എന്ന്
നല്‍കുന്നതിനാണ്
സര്‍ക്കാര്‍
ആവശ്യപ്പെട്ടിട്ടുള്ളത്
;വിശദവിവരം നല്‍കുമോ;
(ബി)
ഇത്
സംബന്ധിച്ച പരിഗണനാ
വിഷയങ്ങളില്‍
എ൯.പി.എസ്. -കാരുടെ
പെന്ഷന് പ്രായം
കുറയ്ക്കുന്നതിനും
ഏകീകരിക്കുന്നതിനുമുള്ള
നിര്‍ദ്ദേശങ്ങള്‍
പരിശോധിക്കുമോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
491.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള പങ്കാളിത്ത
പെന്ഷന് പദ്ധതി
പിന്‍വലിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും തുടര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
വിരമിച്ചവര്‍ക്ക്
മതിയായ പെന്ഷന്
കിട്ടുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരം
വിരമിക്കുന്നവര്‍ക്ക്
മിനിമം പെന്ഷന്
ഉറപ്പ് വരുത്തുന്നതിന്
നിയമനിര്‍മ്മാണം
നടത്തുമോ എന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ ഹെല്‍ത്ത്
ഇന്‍ഷുറന്‍സ് പദ്ധതി
T 492.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
പ്രഖ്യാപിച്ച ഹെല്‍ത്ത്
ഇന്‍ഷുറന്‍സ്
പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം ഔട്ട്
പേഷ്യന്റ് ഫെസിലിറ്റി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
സര്‍ക്കാര്‍
വാഹനങ്ങളുടെ ദുരുപയോഗം
493.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളുടെയും മറ്റ്
സര്‍ക്കാര്‍
സ്ഥാപനങ്ങളുടെയും
പൊതുമേഖലയുടെ
നിയന്ത്രണത്തിലുള്ള
ഏജന്‍സികളുടെയും വാഹന
ദുരുപയോഗം ധനകാര്യ
വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
2016 ജനവരി മുതല്‍
ഇത്തരത്തില്‍
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
സ്ഥാപനങ്ങള്‍ ഏതെല്ലാം;
ദുര്‍വിനിയോഗം നടത്തിയ
ഉദ്യോഗസ്ഥര്‍,
ജനപ്രതിനിധികള്‍
ആരെല്ലാം; ധനകാര്യ
പരിശോധന വിഭാഗം
കണ്ടെത്തിയ തുക എത്ര; ഈ
തുക ബന്ധപ്പെട്ട
വ്യക്തികള്‍
സര്‍ക്കാരിലേയ്ക്ക്
അടച്ചിട്ടുണ്ടോ;
അടച്ചവര്‍ ആരെല്ലാം;
അടയ്ക്കാത്തവര്‍
ആരെല്ലാം;
(സി)
ഏതെല്ലാം
വകുപ്പ്
മേധാവികള്‍ക്കെതിരെ
ധനകാര്യ പരിശോധന
വിഭാഗത്തിന്റെ
കണ്ടെത്തലുകള്‍
ഉള്‍പ്പെടുത്തിയ
റിപ്പോര്‍ട്ട്
അയച്ചിട്ടുണ്ട്;
എന്നാണ് അയച്ചത്;
ഇവയ്ക്ക് മറുപടി
ലഭിച്ചിട്ടുണ്ടോ;വിശദമായ
വിവരം ലഭ്യമാക്കുമോ;
(ഡി)
ഒന്നിലധികം
വാഹനങ്ങള്‍
ഉപയോഗിക്കുന്ന
ഉദ്യോഗസ്ഥരോ വകുപ്പ്
മേധാവികളോ
ജനപ്രതിനിധികളോ
ഉണ്ടെന്നുള്ള വിവരം
പരിശോധനയില്‍
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
നിലവില്‍
വാഹന ദുരുപയോഗം
പരിശോധിക്കേണ്ട എന്ന
നിര്‍ദ്ദേശം ധനകാര്യ
വകുപ്പ്
ഇറക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇത്തരത്തില്‍ ഉത്തരവ്
ഇറക്കിയത്
ആരാണ്;ധനകാര്യ വകുപ്പ്
നിര്‍ദ്ദേശം
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ?
ഇ.എല്‍.ആര്.എസ്
പദ്ധതി
494.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
പ്രഖ്യാപിച്ച
ഇ.എല്‍.ആര്.എസ്
(എഡ്യുക്കേഷന്‍ ലോണ്‍
റീപേയ്മെന്റ്
സപ്പോര്‍ട്ട് സ്കീം)
പദ്ധതിയുടെ നിലവിലെ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതിപ്രകാരം 2018
നവംബര്‍ 15-ാം തീയതിവരെ
തീര്‍പ്പാക്കപ്പെട്ട
അപേക്ഷകള്‍ എത്രയെന്നും
വിതരണം ചെയ്ത തുക
എത്രയെന്നും പ്രതിമാസ
കണക്കുകള്‍ സഹിതം
വിശദമാക്കാമോ ;
(സി)
സ്റ്റേറ്റ്
ലെവല്‍ ബാങ്കേഴ്സ്
കമ്മിറ്റി ശിപാര്‍ശ
ചെയ്ത എല്ലാ അപേക്ഷകളും
ധനകാര്യവകുപ്പിന്റെ
പരിശോധനയ്ക്ക്
വിധേയമാക്കുന്നുണ്ടോ ;
ഇത്തരത്തില്‍ പരിശോധന
നടത്തിയതില്‍
യോഗ്യതയില്ലാത്ത
അപേക്ഷകള്‍
കണ്ടെത്തിയിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ഡി)
മാനേജ്മെന്റ്
സീറ്റില്‍ പ്രവേശനം
നേടിയ
വിദ്യാര്‍ത്ഥികള്‍ക്കും
സംസ്ഥാനത്തിനു
പുറത്തുള്ള
കോളേജുകളില്‍ പഠനം
പൂര്‍ത്തിയാക്കിയ
വിദ്യാര്‍ത്ഥികള്‍ക്കും
കൂടി ഈ പദ്ധതിപ്രകാരം
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
ഈ വിഷയം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ ?
പദ്ധതി
അടങ്കല്‍ തുക
495.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സാമ്പത്തിക വര്‍ഷത്തെ
ബജറ്റ് അനുസരിച്ച്
സംസ്ഥാന പദ്ധതി
അടങ്കല്‍ തുക കേന്ദ്ര
വിഹിതമുള്‍പ്പെടെ ആകെ
എത്രയാണ് ;
വ്യക്തമാക്കുമോ ;
(ബി)
ഇതില്‍
എസ്.സി/എസ്.റ്റി
വിഭാഗത്തിനായി
നീക്കിവച്ചിട്ടുള്ളത്
എന്തു തുകയാണ് ;
(സി)
ഇതില്‍
തദ്ദേശസ്വയം ഭരണ
സ്ഥാപനങ്ങള്‍ക്ക്
നീക്കിവച്ചിട്ടുള്ള തുക
എത്ര ; വ്യക്തമാക്കാമോ
;
(ഡി)
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തില്‍
എസ്.സി/എസ്.റ്റി
മേഖലയ്ക്ക് വേണ്ടി
എന്തു തുക
ചെലവഴിച്ചുവെന്നും ഇത്
ആകെ അനുവദിച്ച തുകയുടെ
എത്ര ശതമാനമാണെന്നും
വിശദമാക്കാമോ ?
പ്രാദേശിക
സര്‍ക്കാരുകളുടെ
പ്രവര്‍ത്തനം
496.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രദേശിക
സര്‍ക്കാരുകള്‍ക്ക്
സഞ്ചിത നിധിയില്‍
നിന്നും സംരക്ഷിത
ഫണ്ട്,വികസന ഫണ്ട്
എന്നീ ഇനങ്ങളില്‍
ബജറ്റ് വിഹിതമായി
അനുവദിക്കുന്ന തുക
അതാത് വര്‍ഷം തന്നെ
ചെലവഴിക്കേണ്ടതാണെന്ന
ഉത്തരവ്
നല്‍കിയതിനെതുടര്‍ന്ന്
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം എത്ര തുക
ലാപ്സായിട്ടുണ്ടെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
ഇത്
പ്രദേശിക
സര്‍ക്കാരുകളുടെ
പ്രവര്‍ത്തനത്തെ
എത്രത്തോളം
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഈ
സാമ്പത്തിക വര്‍ഷം
ഇത്തരത്തില്‍ തുക
ലാപ്സാവാതിരിക്കാന്‍
എന്തെല്ലാം നിര്‍ദ്ദേശം
പ്രദേശിക
സര്‍ക്കാരുകള്‍ക്ക്
ന്ലകിയിട്ടുണ്ട്;ഇത്തരത്തില്‍
ചെലവഴിക്കാത്ത തുക
അടുത്ത സാമ്പത്തിക
വര്‍ഷം അധിക
ധനാനുമതിക്കായി
പുനഃരനുവദിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കുമോ?
സാമൂഹ്യ
സുരക്ഷ പെന്ഷന്
497.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലഘട്ടത്തില്‍ സാമൂഹ്യ
സുരക്ഷ പെന്ഷന് എത്ര
രൂപ വീതമാണ്
നല്‍കിയിരുന്നത് ;
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
പെന്ഷന് ഇനത്തില്‍
എത്ര രൂപ കുടിശ്ശിക
ഉണ്ടായിരുന്നു എന്ന്
അറിയിക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
പെന്ഷന് എത്ര
രൂപയാക്കി
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്
എന്ന് ഇനം തിരിച്ച്
അറിയിക്കാമോ;നാളിതുവരെ
പെന്ഷന് ഇനത്തില്‍
എത്ര രൂപ
നല്‍കിയിട്ടുണ്ട്
എന്നുള്ള വിശദാംശം
ലഭ്യമാക്കുമോ;
(സി)
നിലവില്‍
സാമൂഹ്യ സുരക്ഷാ
പെന്ഷന്
വാങ്ങുന്നവര്‍
എത്രയാണെന്നുള്ള വിവരം
വിഭാഗം തിരിച്ച്
ലഭ്യമാക്കാമോ ?
സാമൂഹ്യ
സുരക്ഷാ പെന്ഷന് വിതരണം
498.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
സുരക്ഷ പെന്ഷന്
വിതരണം ചെയ്യുന്നതിനായി
പ്രത്യേക കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
ഇതിന്റെ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഈ
കമ്പനി എങ്ങനെയാണ്
ആവശ്യമായ തുക
കണ്ടെത്തുന്നത്;
(സി)
ഏതൊക്കെ
പെന്‍ഷനാണ് കമ്പനി വഴി
നല്‍കുന്നത്;വിശദമാക്കുമോ
?
അര്‍ഹരായവര്‍ക്കെല്ലാം
ക്ഷേമപെന്ഷന്
499.
ശ്രീ.ടി.
വി. ഇബ്രാഹിം സാമൂഹ്യ
സുരക്ഷാ പെന്ഷന്
വിതരണം
,,
പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതിയ
മാനദണ്ഡങ്ങള്‍
സൃഷ്ടിച്ച്,
വര്‍ഷങ്ങളായി വിവിധ
ക്ഷേമപെന്ഷന്
വാങ്ങുന്നവര്‍ക്ക്
പെന്ഷന് നിഷേധിച്ചു
വരുന്നതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പെന്ഷന്
നിഷേധിക്കപ്പെട്ടവരില്‍
അര്‍ഹരായവര്‍ക്കെല്ലാം
ഉടന്‍ പെന്ഷന്
അനുവദിച്ച്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
സാലറി
ചലഞ്ചില്‍ പങ്കാളികളായ
പേഴ്സണല്‍ സ്റ്റാഫ്, സിവില്‍
സര്‍വ്വീസ് ഓഫീസര്‍മാര്‍,
പെന്‍ഷന്‍കാര്‍
500.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നവകേരള
സൃഷ്ടിക്കായി ഒരു
മാസത്തെ ശമ്പളം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് സംഭാവന
നല്കുന്ന സാലറി
ചലഞ്ചില്‍ സംസ്ഥാനത്തെ
സിവില്‍ സര്‍വ്വീസ്
ഉദ്യോഗസ്ഥരില്‍
എത്രപേര്‍
പങ്കാളികളായി;അവരില്‍
നിന്നും എത്ര കോടി രൂപ
പിരിച്ചെടുക്കുവാന്‍
കഴിഞ്ഞുവെന്ന്
അറിയിക്കുമോ;
(ബി)
മുഖ്യമന്ത്രിയുടെയും,
മന്ത്രിമാരുടെയും
പേഴ്സണല്‍ സ്റ്റാഫില്‍
പെട്ട എത്ര പേര് സാലറി
ചലഞ്ചില്‍ പങ്കെടുത്തു;
അവരില്‍ നിന്ന് എന്ത്
തുക ലഭ്യമായി;
(സി)
മുഖ്യമന്ത്രിയുടെ
ഉപദേശകരില്‍ എത്രപേര്‍
ഇതില്‍ പങ്കാളികളായി;
അവരില്‍ നിന്ന്
ഈയിനത്തില്‍ എന്ത് തുക
ലഭ്യമായി;
(ഡി)
നവകേരള
സൃഷ്ടിക്കായി
സംസ്ഥാനത്തെ
പെന്‍ഷന്‍കാരില്‍
നിന്നും ഇതുവരെ എത്ര
തുക സംഭാവനയായി ലഭിച്ചു
എന്ന് അറിയിക്കുമോ?
പ്രവാസി
ചിട്ടിക്കായി ആവശ്യപ്പെട്ട ഇളവുകള്‍
501.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസി
ചിട്ടി തുടങ്ങുവാനായി
എന്തെല്ലാം ഇളവുകള്‍
തേടിയാണ് സര്‍ക്കാര്‍
റിസര്‍വ് ബാങ്കിനെ
സമീപിച്ചത്;
(ബി)
റിസര്‍വ്
ബാങ്ക് നല്കിയ മറുപടി
കത്തിന്റെ പകര്‍പ്പു്
ലഭ്യമാക്കാമോ;
സര്‍ക്കാര്‍ ഇളവ്
ആവശ്യപ്പെട്ട കത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ബാങ്ക്
നല്കിയ ഇളവുകള്‍ക്ക്
ഉപരിയായി എന്തെല്ലാം
വ്യത്യാസങ്ങളാണ്
പ്രവാസി ചിട്ടിക്കുളള
നോട്ടിഫിക്കേഷനില്‍
വരുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
പെന്ഷന്
തുക അനുവദിക്കുന്നതില്‍
കാലതാമസം
502.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മത്സ്യബോര്ജിലെ
ആധാര്‍
സമര്‍പ്പിക്കാന്‍ വൈകിയ
രണ്ട് പെന്‍ഷനുകള്‍
ലഭിക്കാന്‍ അര്‍ഹതയുള്ള
ഗുണഭോക്താക്കളുടെ
ആധാര്‍ എന്‍ട്രി നടത്തി
കുടിശ്ശിക പെന്ഷന്
വിതരണത്തിനായി തുക
അനുവദിക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ (ഫയല്‍
നം.725992/എസ്.എഫ്.സി.ബി.2/18/ധന)
(ബി)
പ്രസ്തുത
തുക എന്നത്തേക്ക്
വിതരണം ചെയ്യാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
മലയിന്‍കീഴില്‍
കലാ-കായിക സാംസ്കാരിക
പാര്‍ക്ക്
503.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സംസ്ഥാന ബഡ്ജറ്റില്‍
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
കലാ-കായിക സാംസ്കാരിക
പാര്‍ക്ക്
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച
നിര്ദ്ദേശത്തിന്മേല്
ഏതെങ്കിലും
പദ്ധതിയ്ക്ക് അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
മലയിന്‍കീഴ്
വിദ്യാഭ്യാസ സമുച്ചയം
കേന്ദ്രീകരിച്ച്
കലാ-കായിക പാര്‍ക്ക്
ആരംഭിക്കുന്നത്
സംബന്ധിച്ച്
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചരക്ക് സേവന നികുതി
വകുപ്പിന്റെ
എന്‍ഫോഴ്സ്മെന്റ് വിഭാഗം
ശക്തിപ്പെടുത്തുന്നതിനുള്ളനടപടികള്
504.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചരക്ക് സേവന നികുതി
വകുപ്പിന്റെ
എന്‍ഫോഴ്സ്മെന്റ്
വിഭാഗം
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
നിലവിലുണ്ടായിരുന്ന
സര്‍വ്വൈലന്‍സ്
സ്ക്വാഡുകളുടെ അംഗസംഖ്യ
കുറച്ച് മൊബൈല്‍
സ്ക്വാഡുകള്‍
രൂപീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(സി)
പാലക്കാട്
ജില്ലയിലെ വേലന്താവളം,
വാളയാര്‍, കഞ്ചിക്കോട്
എന്നീ അതിര്‍ത്തി
പ്രദേശങ്ങളിലെ
സര്‍വ്വൈലന്‍സ്
സ്ക്വാഡുകളില്‍ ജോലി
ചെയ്തിരുന്ന ജീവനക്കാരെ
മൊബൈല്‍
സ്ക്വാഡുകളിലേക്ക്
മാറ്റിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
മാറ്റം ചരക്ക്
കള്ളക്കടത്ത്
നടത്തുവാനുള്ള സാഹചര്യം
ഉണ്ടാക്കിയിട്ടുണ്ട്
എന്ന ആക്ഷേപം
പരിഗണിച്ച്
പുനപരിശോധിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഇ-വേ
ബില്‍
505.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ-വേ
ബില്‍ ഇല്ലാതെ നികുതി
വെട്ടിച്ചു ചരക്കു
കടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
തടയുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ എത്ര
ഇന്റലിജന്‍സ്
സ്ക്വാഡുകള്‍ ഉണ്ട്;
ഇത്
വര്‍ദ്ധിപ്പിക്കാന്‍
ആലോചനയുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
2017
ജൂലായ് മുതല്‍
സംസ്ഥാനത്ത് വരുന്ന
ചരക്കുകളില്‍ നിന്ന്
ലഭിക്കേണ്ട നികുതിയില്‍
(ഐ.ജി.എസ്.ടി.) ഉണ്ടായ
വര്‍ദ്ധനവ്
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രതീക്ഷിച്ച
വര്‍ദ്ധനവ്
ഉണ്ടായിട്ടില്ലെങ്കില്‍
അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ?
ഇ-വേ
ബില്‍ സംവിധാനം
506.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ-വേ
ബില്‍ സംവിധാനം
നിലവില്‍ വന്നശേഷം
ഇതുസംബന്ധിച്ച് അവലോകനം
നടത്തിയിട്ടുണ്ടോ;
പ്രസ്തുത സംവിധാനം
ഫലപ്രദമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ജി.
എസ്. ടി. യില്‍
പൂര്‍ണ്ണമായ രീതിയില്‍
റിട്ടേണുകള്‍ ഫയല്‍
ചെയ്യാത്തതിനാലും
റിട്ടേണുകളിലെ
വിവരങ്ങള്‍
പൂര്‍ണ്ണതോതില്‍
സംസ്ഥാനത്തിന്
ലഭ്യമല്ലാത്ത
സാഹചര്യത്തിലും
എപ്രകാരമാണ് ഇ-വേ ബില്‍
പരിഷ്കരണം നടപ്പില്‍
വരുത്തുന്നത്;
(സി)
ജി.
എസ്. ടി യില്‍ നികുതി
വെട്ടിപ്പ്
നടക്കുന്നുവെന്ന്
പരിശോധനയില്‍
കണ്ടെത്തിയിട്ടുണ്ടോ;
പല മേഖലകളിലേയും
വ്യാപാരികള്‍ അനര്‍ഹമായ
ഇന്‍പുട്ട് ക്രെഡിറ്റ്
അധികമായി നടത്തുന്ന
സാഹചര്യത്തില്‍
ഇത്തരക്കാര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
അടുത്ത
സാമ്പത്തിക വര്‍ഷം ജി.
എസ്. ടി. നികുതി വരുമാന
വളര്‍ച്ച 20
ശതമാനത്തിലേക്ക്
ഉയര്‍ത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഇക്കാര്യത്തിനായി
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
ജി.എസ്.ടി.
507.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നികുതി വെട്ടിപ്പ്
തടയുന്നതിനും,നികുതി
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
നടപ്പിലാക്കിയ
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
സംസ്ഥാനത്തെ
വ്യാപാരി-വ്യവസായികളില്‍
എത്ര ശതമാനം പേര്
ജി.എസ്.ടി.
രജിസ്ട്രേഷന്
എടുത്തിട്ടുണ്ട്;
(സി)
ജി.എസ്.ടി.
നിലവില്‍ വന്നശേഷവും
വ്യാപാരികള്‍ ബില്ല്
നല്‍കാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ.
ചരക്ക് സേവന നികുതി
വകുപ്പിലെ ഇന്റലിജന്‍സ്
വിഭാഗം നടത്തുന്ന
പരിശോധന ഈ രംഗത്തെ
ക്രമക്കേടുകള്‍
അവസാനിപ്പിക്കുവാന്‍
പര്യാപ്തമാണോ.
അല്ലെങ്കില്‍ പ്രസ്തുത
വിഭാഗത്തെ കൂടുതല്‍
ശക്തിപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
2017-18
സാമ്പത്തിക വര്‍ഷം
നികുതി ഇനത്തില്‍
പ്രതീക്ഷിച്ച
വരുമാനവും, ലഭിച്ച
വരുമാനവും തമ്മിലുള്ള
അന്തരം എത്ര കോടി
രൂപയായിരുന്നു; നികുതി
വരുമാനത്തില്‍ കുറവ്
വന്നിട്ടുണ്ടെങ്കില്‍
അതിനുള്ള കാരണം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ ;
(ഇ)
സംസ്ഥാനത്തുണ്ടായ
പ്രളയം നികുതി
വരുമാനത്തില്‍ കുറവ്
വരുത്തിയിട്ടുണ്ടോ.
പ്രളയശേഷം ഒക്ടോബര്‍
മാസത്തില്‍ റിക്കോര്‍ഡ്
ജി.എസ്.ടി. വരുമാനം
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്തെന്ന്
വിശദീകരിക്കാമോ?
ജി.എസ്.ടി.
ഏര്‍പ്പെടുത്തിയ ശേഷം
നികുതി വരുമാനത്തിലെ
വളര്‍ച്ച
508.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയ ശേഷം ഓരോ
മാസവും
എസ്.ജി.എസ്.ടി./ഐ.ജി.എസ്.ടി.
ഇനത്തില്‍
സംസ്ഥാനത്തിന് ലഭിച്ച
വരുമാനം എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ജി.എസ്.ടി.
നടപ്പിലാക്കുന്നതിന്
മുമ്പുള്ള അഞ്ച്
വര്‍ഷങ്ങളില്‍
സംസ്ഥാനത്തിന് ലഭ്യമായ
നികുതി വരുമാനത്തിലെ
വളര്‍ച്ച/കുറവ് എന്നിവ
ശതമാന കണക്കില്‍
വ്യക്തമാക്കുമോ;
(സി)
ജി.എസ്.ടി
ഏര്‍പ്പെടുത്തിയ ശേഷം
നികുതി വരുമാനത്തില്‍
ഉദ്ദേശിച്ച വളര്‍ച്ച
ഉണ്ടായിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ?
ജി.എസ്.ടി
509.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
സമ്പ്രദായം നിലവില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് ജി.എസ്.ടി.
രജിസ്ട്രേഷന്
എടുത്തിട്ടുള്ള
വ്യാപാരികള്‍
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
വാറ്റ്
സമ്പ്രദായം
നിലവിലുണ്ടായിരുന്ന
2016-17 സാമ്പത്തിക
വര്‍ഷം സംസ്ഥാനത്ത്
വാറ്റ് രജിസ്ട്രേഷന്
ഉണ്ടായിരുന്ന
വ്യാപാരികള്‍
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
വിവിധയിനം
ചരക്കുകള്‍ക്കും
സേവനങ്ങള്‍ക്കും
ജി.എസ്.ടി. നികുതി
നിരക്കില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടും
നികുതിവരുമാനത്തില്‍
കുറവുണ്ടാകുന്നത്
തടയാന്‍ കാര്യക്ഷമമായ
ഒരു സംവിധാനം
രൂപപ്പെടുത്താന്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
ജി.എസ്.റ്റി
യില്‍ നിന്നുള്ള വരുമാനം
510.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.റ്റി ഇനത്തില്‍
ഇൗ സാമ്പത്തികവര്‍ഷം
എത്ര രൂപ വരവുണ്ടായി
എന്ന് വ്യക്തമാക്കാമോ
;
(ബി)
ഇത് കഴിഞ്ഞ സാമ്പത്തിക
വര്‍ഷത്തെക്കാള്‍ എത്ര
കൂടുതല്‍ ആണെന്ന്
വ്യക്തമാക്കാമോ?
നികുതി
വെട്ടിപ്പ്തടയുന്നതിന്
നടപടി
511.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നികുതി വെട്ടിപ്പ്
തടയുന്നതിനും നികുതി
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ജി.എസ്.ടി
നടപ്പിലാക്കിയതിനുശേഷം
സംസ്ഥാനത്തെ
നികുതിവരുമാനം എത്ര
ശതമാനം
വര്‍ദ്ധിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
ചരക്ക്
സേവന നികുതി
512.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി നിലവില്‍
വന്നതിനുശേഷം
സംസ്ഥാനത്തിന്റെ
വരുമാനത്തിലുണ്ടായ
വര്‍ദ്ധനവ്
അല്ലെങ്കില്‍ കുറവ്
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തെ
മുഴുവന്‍
വ്യാപാരസ്ഥാപനങ്ങളും
ജി.എസ്.ടി യില്‍
രജിസ്ട്രേഷന്
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
നികുതി
വരുമാനം
513.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നികുതി വരുമാനത്തില്‍
എത്ര ശതമാനം
വര്‍ദ്ധനവാണ് 2018-19
സാമ്പത്തിക വര്‍ഷം
ബഡ്ജറ്റില്‍
ലക്ഷ്യമിട്ടത്;
വ്യക്തമാക്കുമോ;
(ബി)
2018-19
സാമ്പത്തിക
വര്‍ഷത്തില്‍
ഒക്ടോബര്‍ 31 വരെ
നികുതിയിനത്തില്‍
പിരിച്ചെടുത്ത തുക
എത്ര; വകുപ്പ് തിരിച്ച്
വ്യക്തമാക്കുമോ;
(സി)
നടപ്പുവര്‍ഷം
ഒക്ടോബര്‍ 31 വരെ
നികുതിയിനത്തില്‍
പിരിച്ചെടുക്കാന്‍
ഉദ്ദേശിച്ച തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
നികുതി
പിരിച്ചെടുക്കുന്നതില്‍
ജീവനക്കാര്‍ വീഴ്ച
വരുത്തിയതായി
കരുതുന്നുണ്ടോ;
വിശദമാക്കുമോ?
നവകേരള
നിര്‍മ്മാണത്തിനായി
ജി.എസ്.ടി യില്‍ സെസ്സ്
ഏര്‍പ്പെടുത്തല്‍
514.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നവകേരള
നിര്‍മ്മാണത്തിനായി പണം
കണ്ടെത്തുന്നതിന്
ജി.എസ്.ടി യില്‍ 10
ശതമാനം സെസ്സ്
ഏര്‍പ്പെടുത്തണമെന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
നിലവിലുള്ള
ജി.എസ്.ടി നിയമത്തില്‍
സെസ്സ്
ഏര്‍പ്പെടുത്തുന്നതിന്
നിബന്ധനയുണ്ടോ;
(സി)
ഇല്ലെങ്കില്‍
സെസ്സ്
ഏര്‍പ്പെടുത്തുന്നതിന്
ജി.എസ്.ടി നിയമത്തില്‍
ഭേദഗതി വരുത്താന്‍
സാധിക്കുമോ;
(ഡി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും ചര്‍ച്ച
ജി.എസ്.ടി
കൗണ്‍സിലുമായി
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കൗണ്‍സില്‍ എടുത്ത
തീരുമാനം എന്താണെന്ന്
വിശദീകരിക്കാമോ?
വാണിജ്യ
നികുതി വരുമാനം
515.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്കുസേവന
നികുതി നടപ്പിലാക്കിയ
ശേഷമുള്ള വാണിജ്യ
നികുതി വരുമാനം താരതമ്യ
പഠനത്തിന്
വിധേയമാക്കിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ചരക്കുസേവന
നികുതി നടപ്പിലാക്കിയ
ശേഷം വാണിജ്യ നികുതി
വരുമാനത്തിന്റെ ഗ്രാഫ്
നില
പരിശോധിച്ചിട്ടുണ്ടോ
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ചരക്കുസേവന
നികുതി നടപ്പിലാക്കിയത്
വാണിജ്യ മേഖലയെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ ?
പെട്രോളിയം
ഉല്പന്നങ്ങളുടെ
വിലവര്ദ്ധനവിലൂടെയുള്ള
അധികവരുമാനം
516.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെട്രോളിന്റെയും
ഡീസലിന്റെയും നിരന്തര
വില വര്‍ദ്ധനവ് മൂലം
സംസ്ഥാന സര്‍ക്കാരിന്
നികുതി വരുമാനത്തില്‍
വര്‍ദ്ധനവ്
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഒരു
ലിറ്റര്‍ ഡീസലും
പെട്രോളും
വില്ക്കുമ്പോള്
സംസ്ഥാന സര്‍ക്കാരിന്
നികുതി ഇനത്തിലും
മറ്റും എത്ര രൂപ വീതം
ലഭിക്കുമെന്ന്
വ്യക്തമാക്കുമോ; ഈ
ഇനത്തില്‍ 2017-18
സാമ്പത്തിക വര്‍ഷവും
2018-19 ല്‍
നാളിതുവരെയും
സര്‍ക്കാരിന് ലഭിച്ച
വരുമാനം എത്രയാണെന്ന്
അറിയിക്കുമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പെട്രോളിന്റെയും
ഡീസലിന്റെയും
വിലവര്‍ദ്ധനവ് ഉണ്ടായ
സാഹചര്യത്തില്‍
സംസ്ഥാനത്തിന്
ലഭിക്കേണ്ടിയിരുന്ന
അധിക നികുതി വരുമാനം
ഉപേക്ഷിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര തവണ
ഇപ്രകാരം അധികവരുമാനം
ഉപേക്ഷിച്ചുവെന്നും
അതിലൂടെ എത്ര കോടി
രൂപയുടെ വരുമാന നഷ്ടം
ഉണ്ടായെന്നും
വ്യക്തമാക്കുമോ; ഈ
നടപടി
നിത്യോപയോഗസാധനങ്ങള്‍
ഉള്‍പ്പെടെയുള്ളവയുടെ
വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
സഹായകമായിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര തവണ അധിക നികുതി
വേണ്ടെന്ന്
വച്ചിട്ടുണ്ട്; ഇതിലൂടെ
സംസ്ഥാന സര്‍ക്കാരിന്
എത്ര കോടി രൂപയുടെ
നികുതി നഷ്ടം
ഉണ്ടായെന്ന്
അറിയിക്കുമോ?
കേന്ദ്രത്തില്‍
നിന്നുള്ള നഷ്ടപരിഹാരത്തുക
517.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.നടപ്പിലാക്കിയ
ശേഷം കേന്ദ്രത്തില്‍
നിന്നും 2017-18
സാമ്പത്തിക
വര്‍ഷത്തില്‍ എത്ര കോടി
രൂപ നഷ്ടപരിഹാര
ഇനത്തില്‍ ലഭ്യമായി;
(ബി)
ഈ
സാമ്പത്തിക വര്‍ഷം
ഇതുവരെ ഈയിനത്തില്‍
കേന്ദ്രത്തില്‍ നിന്നും
എത്ര തുകയാണ് ലഭിച്ചത്;
(സി)
നഷ്ടപരിഹാര
തുക എത്രമാസം
കൂടുമ്പോഴാണ് സംസ്ഥാന
സര്‍ക്കാരിന്
കേന്ദ്രത്തില്‍ നിന്നും
ലഭിക്കുന്നത്;
(ഡി)
ഈ
സാമ്പത്തിക വര്‍ഷം ഇനി
എത്ര ഗഡു നഷ്ടപരിഹാരം
കൂടി
ലഭിക്കുവാനുണ്ടെന്ന്
അറിയിക്കുമോ?
നികുതി
വെട്ടിപ്പ് തടയുവാന്‍ നടപടി
518.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും ചരക്കുകള്‍
നികുതി വെട്ടിച്ച്
കൊണ്ടുവരുന്ന കാരണം
നികുതി വരുമാനം
കുറയുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ജി.എസ്.ടി.
നിലവില്‍ വന്നശേഷം
നിര്‍ത്തലാക്കിയ
വാണിജ്യ നികുതി ചെക്ക്
പോസ്റ്റുകള്‍ വീണ്ടും
തുറക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
ചെക്ക്
പോസ്റ്റുകള്‍ വഴി
ചരക്കുമായി
കടന്നുവരുന്ന എല്ലാ
വാഹനങ്ങളും
പരിശോധിക്കുവാന്‍
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോ;
(ഡി)
ജി.എസ്.ടി.
ഇന്റലിജന്‍സ്
സ്ക്വാഡുകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ടി.എസ്.ബി
അക്കൗണ്ടുകള്‍ മുഖേന
ഓണ്‍ലൈന്‍ ട്രാന്സാക്ഷന്
519.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറി
സേവിംഗ്സ് ബാങ്ക്
അക്കൗണ്ടുകളില്‍
ഉപഭോക്താക്കള്‍ക്ക്
ബാങ്കുകളിലേതെന്നപോലെ
ഓണ്‍ലൈന്‍ ഫണ്ട്
ട്രാന്‍സ്ഫര്‍,
പേയ്മെന്റ് എന്നീ
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാന
ജീവനക്കാരുടെ
ശമ്പളവിതരണം നടക്കുന്ന
ദിവസങ്ങളില്‍ നിലവില്‍
സേവിംഗ്സ്
അക്കൗണ്ടുകളില്‍ നിന്ന്
ചെക്ക് മുഖേന മാത്രമെ
പണം പിന്‍വലിക്കല്‍
സാധ്യമാകൂ എന്നതിനാല്‍
ഉളവാകുന്ന തിരക്കും
കാലതാമസവും
ഒഴിവാക്കാന്‍ ഈ
അക്കൗണ്ടുകള്‍
ഓണ്‍ലൈന്‍
ട്രാന്സാക്ഷന്
റൈറ്റ്സ്
ഉപഭോക്താക്കള്‍ക്ക്
നല്കാന് നടപടി
സ്വീകരിക്കുമോ?
ട്രഷറി
സേവിംഗ്സ് അക്കൗണ്ട് ഫോണ്‍
നമ്പരുമായി
ബന്ധിപ്പിക്കാന്‍ നടപടി
520.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറി സേവിംഗ്സ്
അക്കൗണ്ടില്‍ ഇടപാട്
നടത്തുമ്പോള്‍
ഉപഭോക്താവിന്റെ മൊബൈല്‍
ഫോണില്‍ തത്സമയം
വിവരങ്ങള്‍ എസ്.എം.എസ്
മുഖേന നല്‍കാത്തത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ; എല്ലാ
ധനകാര്യ സ്ഥാപനങ്ങളിലും
ലഭ്യമായ ഈ സൗകര്യം
ട്രഷറികളില്‍
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ; ഇതിനായി
എന്തെങ്കിലും അധിക
ചെലവ്
വഹിക്കേണ്ടതുണ്ടോ;
വിശദമാക്കുമോ;
(ബി)
ട്രഷറി
അക്കൗണ്ടുകളില്‍
ഉപഭോക്താക്കളുടെ
മൊബൈല്‍ നമ്പരുകള്‍
ബന്ധിപ്പിക്കാത്തതു
കാരണം പുതുതായി
രൂപകല്പന ചെയ്ത
ആന്‍ഡ്രോയിഡ്
ആപ്ലിക്കേഷനുകള്‍
മൊബൈലില്‍
ഉപയോഗിക്കാന്‍ കഴിയാത്ത
സ്ഥിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
റവന്യൂ
വരുമാനം സംബന്ധിച്ച
വിശദാംശം
521.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നടപ്പ്
സാമ്പത്തിക വര്‍ഷം
31.10.2018 വരെയുള്ള
റവന്യൂ വരുമാനം ,റവന്യൂ
ചെലവ്, മറ്റ് ചെലവുകള്‍
എന്നിവ സംബന്ധിച്ച
നിജസ്ഥിതി വിശദാംശം
സഹിതം വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ എത്ര ദിവസം
ട്രഷറി നിയന്ത്രണം
ഏര്‍പ്പെടുത്തിയിരുന്നു;
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
കാലയളവില്‍ എത്ര
പ്രാവശ്യം ഓവര്‍
ഡ്രാഫ്റ്റ് വേണ്ടി
വന്നുവെന്ന്
വ്യക്തമാക്കുമോ?
കുന്ദമംഗലം
സബ്ട്രഷറി
522.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉത്തരവുണ്ടായിട്ടും
കുന്ദമംഗലം
സബ്ട്രഷറിയുടെ
പ്രവര്‍ത്തനം ഇതുവരെ
ആരംഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സബ്ട്രഷറി
ആരംഭിക്കുന്നതിന്
ആവശ്യമായ കെട്ടിടവും
വെെദ്യുതി കണക്ഷനും
ലഭ്യമായ സാഹചര്യത്തില്‍
സബ്ട്രഷറി പ്രവര്‍ത്തനം
എപ്പോള്‍ ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
വെഞ്ഞാറമൂട്
സബ് ട്രഷറി
523.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാമനപുരം
മണ്ഡലത്തിലെ
വെഞ്ഞാറമൂട്
കേന്ദ്രമാക്കി സബ്
ട്രഷറി
ആരംഭിക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;വിശദമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
വെഞ്ഞാറമൂട്ടില്‍ ഒരു
സബ്-ട്രഷറി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
പള്ളിക്കത്തോട്
ട്രഷറിക്ക് പുതിയകെട്ടിടം
524.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പള്ളിക്കത്തോട്
ട്രഷറിക്കായി പുതിയ
കെട്ടിടം സ്ഥാപിക്കുന്ന
നടപടി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ട്രഷറി
കെട്ടിടം പണിയുന്നതില്‍
നിലവിലുള്ള
തടസമെന്തെന്ന്
വ്യക്തമാക്കാമോ;
(സി)
കെട്ടിട
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മലയിന്‍കീഴ്
സബ് ട്രഷറിക്ക് പുതിയ
കെട്ടിടം
525.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ
മലയിന്‍കീഴ് സബ്
ട്രഷറിക്ക് പുതിയ
കെട്ടിടം (G.O.Rt.
No.8959/2016/Fin)
നിര്‍മ്മിക്കുന്നതിന്
സാങ്കേതിക അനുമതി
ലഭ്യമായിട്ടുണ്ടോ ;
(ബി)
ഇത്
സംബന്ധിച്ച് നിലവിലെ
സ്ഥിതി വിശദമാക്കാമോ ;
അടിയന്തര
പ്രാധാന്യത്തോടെ
പ്രസ്തുത നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കാമോ ?
കൊടുവള്ളി
സബ് രജ്സ്ട്രാര്‍ ഓഫീസിലെ
താല്‍ക്കാലിക വെണ്ടര്‍
നിയമനം
526.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊടുവള്ളി
സബ് രജിസ്ട്രാര്‍
ഓഫീസില്‍ താല്‍ക്കാലിക
വെണ്ടര്‍ ആയി
പ്രവര്‍ത്തിച്ചു വരുന്ന
ടി.കെ. ഷാഹുല്‍ ഹമീദ്
എന്നയാൾക്ക്
ആരോഗ്യപരമായ
കാരണങ്ങളാല്‍ അവധി
അനുവദിക്കമെന്നും പകരം
ടിയാളുടെ സഹോദരപുത്രനായ
ടി. കെ. മുഹമ്മദ് അസ്ലം
എന്നയാള്‍ക്ക്
താല്‍ക്കാലിക വെണ്ടര്‍
ലൈസന്‍സ്
അനുവദിക്കണമെന്നും
ആവശ്യപ്പെട്ടുകൊണ്ട്
നല്കിയ
അപേക്ഷയിന്മേല്
ജില്ലാ ട്രഷറി ഓഫീസര്‍
സ്പഷ്ടീകരണം
തേടിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
ചാത്തന്നൂര്‍
സബ് ട്രഷറിക്ക് കെട്ടിടം
527.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
സബ് ട്രഷറിക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിലേയ്ക്കായി
ചാത്തന്നൂര്‍ സിവില്‍
സ്റ്റേഷന്
കോമ്പൗണ്ടില്‍ 4.05
ആര് സ്ഥലം ധനകാര്യ
വകുപ്പിന് വിട്ടു
കിട്ടിയിട്ടുണ്ടോ
എന്നും ആയത് സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ലാമെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഭൂമിയില്‍ ട്രഷറി
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നും ഇത് സംബന്ധിച്ച
പുരോഗതി എന്താണെന്നും
വ്യക്തമാക്കാമോ;
(സി)
നാഷണല്‍
ഹെെവേ
വീതികൂട്ടുന്നതുമായി
ബന്ധപ്പെട്ട് നിലവില്‍
ട്രഷറി
പ്രവര്‍ത്തിക്കുന്ന
കെട്ടിടം
പൊളിക്കുവാന്‍ സാധ്യത
ഉളളതിനാല്‍ കെട്ടിട
നിര്മ്മാണത്തിന്അടിയന്തരമായി
ഭരണാനുമതി നല്‍കുമോ;
വിശദാംശം
ലഭ്യമാക്കാമോ?
പ്രളയദുരിതാശ്വാസ
സംഭാവനകള്‍ക്കായി
റ്റി.എസ്.ബി. അക്കൗണ്ട്
528.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയ
ദുരിതാശ്വാസവുമായി
ബന്ധപ്പെട്ട്
സംഭാവനകള്‍
സ്വീകരിക്കുന്നതിനായി
ട്രഷറി സേവിംഗ്സ്
ബാങ്ക് അക്കൗണ്ട്
(അക്കൗണ്ട് നമ്പര്‍ :
799-01-14-0000-47-98)
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നാളിതുവരെ
എത്ര തുകയാണ് അതിലേക്ക്
മുതല്‍കൂട്ടിയത്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
അക്കൗണ്ട്
ആരംഭിക്കുന്നതിനായി
ഇറക്കിയ ഉത്തരവ്
(G.O(Rt)
No.7285/2018/Fin
dtd.31.08.2018)
പുനക്രമീകരിച്ചുകൊണ്ട്
പുതിയ ഉത്തരവ്
(7500/2018/Fin.
dtd.7/9/2018)
പുറപ്പെടുവിക്കാന്‍
ഇടയായ സാങ്കേതിക കാരണം
എന്താണെന്ന്
വിശദമാക്കാമോ;
(സി)
കേരള
ട്രഷറി കോഡിലെ വ്യവസ്ഥ
പ്രകാരം റ്റി.എസ്.ബി.
അക്കൗണ്ടിലൂടെ
പൊതുജനങ്ങളില്‍ നിന്നും
തുകകള്‍ സ്വീകരിക്കാന്‍
നിലവില്‍
വ്യവസ്ഥയുണ്ടോ;
വിശദമാക്കാമോ; പ്രസ്തുത
തുക സര്‍ക്കാരിന്റെ
സഞ്ചിത നിധിയില്‍ വരവ്
ചേര്‍ക്കാറുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
ശീര്ഷകത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
തുക സഞ്ചിത
നിധിയിലേയ്ക്ക് വരവ്
വെച്ചാല്‍ ആയത്
ചെലവാക്കുന്നതിനായി
സഭയുടെ അംഗീകാരം
ആവശ്യമുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
വ്യവസ്ഥ പ്രകാരമാണെന്ന്
അറിയിക്കാമോ?
നവകേരള
ലോട്ടറിയില്‍ നിന്നുള്ള
വരുമാനം
529.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നവകേരള
ലോട്ടറിയില്‍ നിന്നും
എത്ര തുക വരുമാനമായി
ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ബി)
ഈ
ലോട്ടറിയില്‍ നിന്നും
സര്‍ക്കാരിന് ലഭിച്ച
തുക എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
നവകേരള
ലോട്ടറിയില്‍ നിന്നും
പ്രതീക്ഷിച്ച തുക
ലഭിക്കാത്തതിന്റെ കാരണം
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
നവകേരള
ലോട്ടറി
530.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രളയ ദുരന്തത്തില്‍
നിന്നും
കരകയറ്റുന്നതിന്
ധനസമാഹരണത്തിനായി
നവകേരള ലോട്ടറി
നടത്തിയിരുന്നോ;
(ബി)
പ്രസ്തുത
ലോട്ടറിയില്‍ നിന്നും
എത്ര കോടി രൂപയുടെ
വരുമാനമാണ്
പ്രതീക്ഷിച്ചിരുന്നത്;
(സി)
എത്ര
കോടി രൂപയുടെ വരുമാനം
ലഭിച്ചു;
(ഡി)
പത്ത്
കോടി രൂപയുടെ ഓണം ബംപർ
ടിക്കറ്റ് വിപണിയിൽ
ഉണ്ടായിരുന്നപ്പോൾ
നവകേരള ലോട്ടറി
പ്രഖ്യാപിച്ചത് അതിൽ
നിന്നുള്ള വരുമാനം
കുറയുവാൻ കാരണം
ആയിട്ടുണ്ടോ;
(ഇ)
പ്രളയത്തെ
തുടര്‍ന്ന് വിവിധ
സംഘടനകള്‍
ജനങ്ങളില്‍നിന്നും
നടത്തിയ പിരിവും, സാലറി
ചലഞ്ചിന്റെ പേരില്‍
സര്‍ക്കാര്‍
ജീവനക്കാരില്‍ രൂപം
കൊണ്ട അതൃപ്തിയും
നവകേരള ലോട്ടറി
വില്പനയെ ദോഷകരമായി
ബാധിച്ചു എന്ന്
കരുതുന്നുണ്ടോയെന്ന്
വെളിപ്പെടുത്തുമോ?
നവകേരള
ലോട്ടറി
T 531.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയത്തെത്തുടര്‍ന്ന്
നവകേരള
നിര്‍മ്മാണത്തിന് ഫണ്ട്
കണ്ടെത്തുന്നതിനായി
നവകേരള ലോട്ടറി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഇതിലേയ്ക്കായി
എത്ര ടിക്കറ്റുകളാണ്
അച്ചടിച്ചത്; ഇവയുടെ
നിരക്ക് വിശദമാക്കുമോ;
(സി)
അതില്‍
എത്ര തുകയുടെ
ടിക്കറ്റുകളാണ്
വില്‍പ്പന നടത്താന്‍
കഴിഞ്ഞത്; എത്ര
ടിക്കറ്റുകളാണ്
വിറ്റഴിക്കാതെ പോയത്;
(ഡി)
വില്‍പ്പന
കുറഞ്ഞതായ സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വില്‍പ്പന
വര്‍ദ്ധിപ്പിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
എന്ന് വ്യക്തമാക്കുമോ?
ലോട്ടറി
വില്പനയിലെ നിയമവിരുദ്ധ
പ്രവര്‍ത്തനം
532.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോട്ടറി
വില്പനയില്
നിയമവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാന
ഭാഗ്യക്കുറിയുടെ അവസാന
നാല് അക്കങ്ങള്‍ ഒരു
പോലെ വരുന്ന വിധത്തില്‍
നിയമവിരുദ്ധമായി സെറ്റ്
ചെയ്ത് ഭാഗ്യക്കുറി
ഏജന്റുമാര്‍ ടിക്കറ്റ്
വില്പന നടത്തുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍
ഏജന്റുമാര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ ?
T
533
ചോദ്യം
ഒഴിവാക്കിയിരിക്കുന്നു.
കാരുണ്യ
ബനവലന്റ് പദ്ധതി
534.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്,
തൃശ്ശൂര്‍ ജില്ലകളില്‍
കാരുണ്യ ബനവലന്റ്
പദ്ധതി പ്രകാരം സഹായം
ലഭിക്കുന്ന
ആശുപത്രികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ഏതെല്ലാം സ്വകാര്യ
മെഡിക്കല്‍കോളേജുകളില്‍
കാരുണ്യ ബനവലന്റ്
പദ്ധതി പ്രകാരം സഹായം
ലഭിക്കുമെന്നു
വ്യക്തമാക്കാമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
535.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് ഫണ്ടില്‍
നിന്നും ഏതെല്ലാം
രോഗങ്ങള്‍ക്കാണ്
ആനുകൂല്യങ്ങള്‍
ലഭിക്കുന്നത് എന്ന്
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
ആശുപത്രികളില്‍ ചികിത്സ
നടത്തിയാലാണ് ഈ പദ്ധതി
പ്രകാരമുള്ള
ആനുകൂല്യങ്ങള്‍
ലഭ്യമാവുക;വിശദാംശം
നല്‍കുമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട് പദ്ധതി
536.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാരുണ്യ
ബെനവലന്റ് ഫണ്ട്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
തൃശ്ശൂര്‍ ജില്ലയിലെ
സ്വകാര്യ ആശുപത്രികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ?
താത്ക്കാലിക
റേഷന്‍ കാര്‍ഡുകാർക്ക്
കാരുണ്യ ബെനവലന്റ് ഫണ്ട്
സഹായം
537.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്ഥിരം
റേഷന്‍ കാര്‍ഡ്
ഇല്ലാത്തവർക്ക് കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
നിന്നുള്ള ചികിത്സാ
ധനസഹായം ലഭിക്കുന്നതിന്
പ്രയാസം നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
താത്ക്കാലിക
റേഷന്‍ കാര്‍ഡ്
ഉള്ളവര്‍ക്കുകൂടി
ആനുകൂല്യം
ലഭിക്കത്തക്കതരത്തിൽ
പ്രസ്തുത പദ്ധതിയുടെ
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്തുന്നതിനുള്ള
നടപടികള്‍ നിലവിൽ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത നടപടികള്‍
അടിയന്തരമായി
പൂർത്തിയാക്കുമോ ?
കെ.എസ്.എഫ്.ഇ
യുടെ പ്രവാസി ചിട്ടി
538.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ
യുടെ പ്രവാസി ചിട്ടി
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(ബി)
യു.എ.ഇ
യില്‍ നിന്നും
ചിട്ടിയില്‍
ചേരുന്നതിന് എത്രപേര്‍
താല്പര്യം അറിയിച്ചു;
അതില്‍ എത്രപേര്‍
ഇതിനകം വരിക്കാരായി
രജിസ്റ്റര്‍ ചെയ്ത്
ആദ്യ വരിസംഖ്യ അടച്ചു;
വെളിപ്പെടുത്തുമോ;
(സി)
ഈ
സാമ്പത്തിക വര്‍ഷം
എത്രപേര്‍ പ്രസ്തുത
ചിട്ടിയില്‍
ചേരുമെന്നാണ്
പ്രതീക്ഷിക്കുന്നത് ;
(ഡി)
പ്രസ്തുത
ചിട്ടിയില്‍ ചേരുന്ന
വരിക്കാര്‍ക്ക്
എന്തൊക്കെ പ്രത്യേക
ആനുകൂല്യമാണ്
പ്രഖ്യാപിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ?
കെ.എസ്.എഫ്.ഇ.
പ്രവാസി ചിട്ടി
539.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
മുതല്‍ക്കൂട്ടാകുന്ന
രീതിയില്‍ പ്രവാസി
ചിട്ടി ആരംഭിക്കാന്‍
കെ.എസ്.എഫ്.ഇ. നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് റിസര്‍വ്
ബാങ്കിന്റെ അനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പ്രവാസി
ചിട്ടിയിലൂടെ
ലഭിക്കുന്ന തുക
കിഫ്ബിയില്‍ ബോണ്ടായി
നിക്ഷേപിക്കുന്നതിന്
എന്തെല്ലാം നിയമ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇപ്രകാരം
പ്രവാസി ചിട്ടിയിലൂടെ
എത്ര കോടി രൂപ കിഫ്ബി
ഫണ്ടിലേയ്ക്ക്
സമാഹരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.എഫ്.ഇ.
ചിട്ടികള്‍
540.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശസാല്‍ക്കൃത
ബാങ്കു്
അക്കൗണ്ടുകളില്‍
നിന്നും ഓണ്‍ലൈന്‍
സംവിധാനം വഴി
കെ.എസ്.എഫ്.ഇ.
ചിട്ടികളിലേക്ക് പണം
അടയ്ക്കുന്നതിനുള്ള
സൗകര്യം
നടപ്പിലാക്കാന്‍
ആലോചിക്കുന്നുണ്ടോ;
ഇതിനായുള്ള പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
ജീവനക്കാരുടെ
മാസശമ്പളത്തില്‍
നിന്നും അടവ് തുക
നേരിട്ട് ചിട്ടി
അക്കൗണ്ടിലേക്ക് കിഴിവ്
ചെയ്യുന്ന സംവിധാനം
ആരംഭിക്കാനുള്ള
നടപടികള്‍
കൈക്കൊള്ളുമോ;
ഇതിനായുള്ള പ്രാരംഭ
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
പ്രവാസി
ചിട്ടി നോട്ടിഫിക്കേഷന്‍
541.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
പ്രവാസി ചിട്ടി
തുടങ്ങുവാന്‍
നോട്ടിഫിക്കേഷന്‍
പുറപ്പെടുവിച്ചത്
എന്നാണെന്ന്
അറിയിക്കുമോ; പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ചിട്ടി
ആരംഭിക്കുന്നതിന്
മുന്‍പ് ചിട്ടി
തുടങ്ങുവാനുളള
സെക്യൂരിറ്റി തുക
കെ.എസ്.എഫ്.ഇ.
കെട്ടിവച്ചിട്ടുണ്ടോ;
(സി)
അപ്രകാരം
സെക്യൂരിറ്റി
വച്ചിട്ടുണ്ടെങ്കില്‍
ഏത് തരം
സെക്യൂരിറ്റിയിലാണ് തുക
നിക്ഷേപിച്ചതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
സെക്യൂരിറ്റി
തുക ചിട്ടി
നിയമമനുസരിച്ചുളള ഏത്
രജിസ്ട്രാറുടെ പേരിലാണ്
പ്ലഡ്ജ്
ചെയ്തിട്ടുളളത്;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
പ്രവാസി ചിട്ടിയെ
സംബന്ധിച്ച കരാര്‍
542.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസി
ചിട്ടി നടത്തുവാന്‍
കെ.എസ്.എഫ്.ഇ യും
കിഫ്ബി യും തമ്മില്‍
സവിശേഷ കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത കരാറിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രവാസി
ചിട്ടിയുടെ
പ്രചരണാര്‍ത്ഥം കിഫ്ബി,
പ്രചരണം, താമസം,
ഭക്ഷണം, റ്റി.എ/ഡി.എ
തുടങ്ങിയവയ്ക്കായി എത്ര
രൂപ ചെലവഴിച്ചു;
വ്യക്തമാക്കാമോ;
(ഡി)
ഇപ്രകാരം
ചെലവഴിക്കുവാന്‍
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
പ്രവാസി
ചിട്ടിയ്ക്ക് വേണ്ടി
സോഫ്റ്റ് വെയര്‍
തയ്യാറാക്കുവാന്‍
കിഫ്ബി എത്ര രൂപ
ചെലവഴിച്ചുയെന്നറിയിക്കുമോ
?
പ്രവാസി
ചിട്ടിയുടെ പ്രചരണാര്‍ത്ഥം
മന്ത്രിമാരുടെ വിദേശപര്യടനം
T 543.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസി
ചിട്ടിയുടെ
പ്രചരണാര്‍ത്ഥം
മന്ത്രിമാര്‍
വിദേശപര്യടനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
മന്ത്രിമാരാണെന്ന്
അറിയിക്കുമോ:
(ബി)
മന്ത്രിമാരുടെ
വിദേശപര്യടനത്തിനായി
എത്ര രൂപ ചെലവായി; ആയത്
ഏത് ഹെഡ് ഓഫ്
അക്കൗണ്ടില്‍ നിന്നാണ്
ചെലവഴിച്ചത്;
(സി)
പ്രസ്തുത
ചെലവിനെ സംബന്ധിച്ച
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
പ്രവാസി
ചിട്ടിയുടെ
പ്രചരണാര്‍ത്ഥം
മന്ത്രിമാര്‍ക്ക്
ടി.എ./ഡി.എ
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
നല്‍കുമോ?
കെ.എസ്.എഫ്.ഇ.
ബ്രാഞ്ച് ഓഫീസുകളുടെ നവീകരണം
544.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബ്രാഞ്ച്
ഓഫീസുകളുടെ പരിഷ്കരണം
കാലോചിതമായി
നടക്കാത്തതിന്റെയും
ഓണ്‍ലൈന്‍ സംവിധാനം
കാര്യക്ഷമമാകാത്തതിന്റെയും
ഭാഗമായി
കെ.എസ്.എഫ്.ഇ.യുടെ പല
ബ്രാഞ്ച് ഓഫീസുകളിലും
ഇടപാടുകാര്‍ക്ക്
ഉണ്ടാവുന്ന സമയ നഷ്ടവും
ബുദ്ധിമുട്ടുകളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബ്രാഞ്ച്
ഓഫീസുകള്‍ ആധുനിക ഓഫീസ്
മാതൃകയില്‍
നവീകരിക്കാന്‍ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
നവീകരണ പ്രവൃത്തികള്‍
നടന്നുവരുന്നുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
അനുവദിച്ച കെ.എസ്.എഫ്.ഇ.ശാഖകള്‍
545.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
അനുവദിച്ച
കെ.എസ്.എഫ്.ഇ. ശാഖകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നവ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രവര്‍ത്തനം
ആരംഭിച്ച കെ.എസ്.എഫ്.ഇ.
കൂടരഞ്ഞി ശാഖ ഇപ്പോള്‍
പ്രവര്‍ത്തിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ശാഖയ്ക്ക് സ്ഥലവും
സൗകര്യവും അനുവദിച്ച
കെട്ടിട ഉടമയ്ക്ക് പണം
നല്‍കാനുണ്ടെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഈ
ആവശ്യങ്ങളിന്മേല്
സ്വീകരിച്ച
തുടര്‍നടപടികള്‍
വ്യക്തമാക്കുമോ?
ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
546.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
ആരോഗ്യ ഇന്‍ഷ്വറന്‍സ്
നടപ്പിലാക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഈ പദ്ധതി എന്നത്തേക്ക്
പ്രാവര്‍ത്തികമാക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ജീവനക്കാരുടെയും
ആശ്രിതരുടെയും വിശദാംശം
തയ്യാറാക്കിയിട്ടുണ്ടോ.
എങ്കില്‍ ഇതനുസരിച്ച്
എത്ര ജീവനക്കാര്‍ക്കും,
പെന്‍ഷന്‍കാര്‍ക്കുമാണ്
ഇന്‍ഷ്വറന്‍സ്
ആനുകൂല്യങ്ങള്‍ക്ക്
അര്‍ഹത ഉണ്ടാകുകയെന്ന്
വ്യക്തമാക്കുമോ?
ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
547.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെയും
പെന്‍ഷന്‍കാരുടെയും
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതി
നടപ്പിലാക്കുന്നതിന്
ടെണ്ടര്‍ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
പ്രസ്തുത പദ്ധതി
എന്നുമുതല്‍
പ്രാബല്യത്തില്‍
വരുമെന്ന്
വെളിപ്പെടുത്തുമോ;
(ബി)
സഹകരണ
സ്ഥാപനങ്ങള്‍, അര്‍ദ്ധ
സർക്കാർ സ്ഥാപനങ്ങള്‍,
ബോര്‍ഡുകള്‍,
കോര്‍പ്പറേഷനുകള്‍
എന്നിവിടങ്ങളിലെ
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
കൂടി ഇൗ പദ്ധതിയുടെ
ആനുകൂല്യം
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
548.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമായി
നടപ്പിലാക്കുന്ന
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതിക്കായി നാളിതുവരെ
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി എപ്രകാരമാണ്
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതെന്നും
ഏതൊക്കെ
അസുഖങ്ങള്‍ക്ക്,
ഏതൊക്കെ ആശുപത്രി,
എത്ര തുക വരെയുള്ള
ചികിത്സ തുടങ്ങിയ
കാര്യങ്ങളില്‍
സ്വീകരിച്ചിരിക്കുന്ന
തീരുമാനങ്ങള്‍ എന്നിവ
വിശദമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെയും
പെന്‍ഷന്‍കാരുടെയും ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
549.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
ഏതെല്ലാം ഇന്‍ഷുറന്‍സ്
കമ്പനികള്‍ വഴിയാണ്
നടപ്പിലാക്കുന്നതെന്നും
എങ്ങനെയാണ്
നടപ്പിലാക്കുന്നതെന്നും
എന്നത്തേക്ക്
നടപ്പിലാക്കാന്‍
കഴിയുമെന്നും
നടപ്പിലാക്കുന്നതിലെ
കാലതാമസത്തിനുളള കാരണം
എന്താണെന്നും
വ്യക്തമാക്കുമോ;
(ബി)
കേരളത്തിനകത്തും
പുറത്തുമുള്ള ഏതെല്ലാം
സര്‍ക്കാര്‍
ആശുപത്രികളെയും
സ്വകാര്യ
ആശുപത്രികളെയുമാണ്
പ്രസ്തുത ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
ഏതെല്ലാം രോഗങ്ങളെയാണ്
ഇന്‍ഷുറന്‍സ് പരിരക്ഷ
നല്കുന്ന പട്ടികയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
ഇന്‍ഷുറന്‍സ് പരിരക്ഷ
ലഭിക്കാത്ത രോഗങ്ങള്‍
ഉണ്ടെങ്കില്‍ അവ
ഏതെന്നും ഒ.പി.
ചികിത്സക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
ലഭിക്കുമോ എന്നും
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിക്കായി ഓരോ
തലത്തിലുമുള്ള
ഉദ്യോഗസ്ഥരില്‍ നിന്നും
പെന്‍ഷന്‍കാരില്‍
നിന്നും എത്ര തുക
വീതമാണ്
ഈടാക്കുന്നതെന്നും ഒരു
വര്‍ഷത്തില്‍
ചികിത്സയ്ക്കുള്ള
ഇന്‍ഷുറന്‍സ് പരിധി
എത്രയാണെന്നും
വെളിപ്പെടുത്തുമോ?
ഇന്‍ഷുറന്‍സ്
ക്ലെയിമുകള്‍
തീര്‍പ്പാക്കുന്നതിലെ
കാലതാമസം
550.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്‍ഷുറന്‍സ്
പോളിസികള്‍
ലഭ്യമാക്കുന്നതിനും
ക്ലെയിമുകള്‍
തീര്‍പ്പാക്കുന്നതിനും
കാലതാമസം ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കാലതാമസം
ഒഴിവാക്കുന്നതിനായി
വകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികള്‍ അറിയിക്കുമോ?
മെഡിസെപ്
551.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമായി
പ്രഖ്യാപിച്ച
ഇന്‍ഷുറന്‍സ് പദ്ധതിയായ
മെഡിസെപ്
എന്നത്തേയ്ക്കൂ
പ്രാബല്യത്തില്‍ വരും
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
ഇന്‍ഷുറന്‍സ് പദ്ധതി
വഴി ജീവനക്കാര്‍ക്കും
,പെന്‍ഷന്‍കാര്‍ക്കും
ഉണ്ടാകുന്ന
പ്രയോജനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതി പ്രകാരം ചികിത്സ
ലഭ്യമാകുന്ന
ആശുപത്രികളുടെ ലിസ്റ്റ്
ലഭ്യമാക്കാമോ?
സംസ്ഥാന
ഇന്‍ഷുറന്‍സ് വകുപ്പിലെ
കമ്പ്യൂട്ടര്‍വത്കരണം
552.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഇന്‍ഷുറന്‍സ് വകുപ്പിലെ
കമ്പ്യൂട്ടര്‍വത്കരണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
എന്തെന്ന് അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാകും
എന്ന് അറിയിക്കുമോ?
ഇന്‍ഷുറന്‍സ്
വകുപ്പിലെ രേഖകളുടെ
ഡിജിറ്റൈസേഷൻ
553.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഇന്‍ഷുറന്‍സ് വകുപ്പിലെ
രേഖകള്‍ ഡിജിറ്റൈസ്
ചെയ്യുന്നതിന്
ആലോചിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
വകുപ്പിലെ വളരെ
പഴക്കമേറിയ രേഖകള്‍
പലതും നാശത്തിന്റെ
വക്കിലാണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
രേഖകള്‍ യഥാസമയം
ലഭ്യമല്ലാത്തതുകാരണം
നിരവധി ക്ലെയിമുകള്‍
തീര്‍പ്പാക്കുവാൻ
സാധിക്കാത്ത അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത രേഖകള്‍
ആധുനിക രീതിയില്‍
സൂക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കയര്‍
വ്യവസായത്തിന്റെ സമഗ്ര
പുരോഗതി
554.
ശ്രീ.എ.എം.
ആരിഫ്
,,
കെ.ജെ. മാക്സി
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായത്തിന്റ
സമഗ്രപുരോഗതി
ലക്ഷ്യമാക്കി
നടപ്പാക്കി വരുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ചകിരി
നാരിന്റെ ദൗര്‍ലഭ്യം
പരിഹരിക്കുന്നതിന്
കയര്‍ സംഘങ്ങള്‍ വഴി
ചകിരിയുടെ ആഭ്യന്തര
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
ചകിരി മില്ലുകള്‍
ആരംഭിക്കുന്നതിനുളള
പദ്ധതി
ആവഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
തൊണ്ടിന്റെ
ക്ഷാമം ചകിരി
ഉത്പാദനത്തെ
പ്രതികൂലമായി
ബാധിക്കുന്നതിനാല്‍ ഈ
ക്ഷാമം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
കൃഷിക്കാരുമായി
നേരിട്ട് ബന്ധപ്പെട്ട്
തൊണ്ടു
സംഭരിക്കുന്നതിനെപ്പറ്റി
ആലോചിക്കുന്നുണ്ടോ;വിശദമാക്കുമോ;
(ഇ)
ചകിരി
ഉത്പാദനം
സ്വകാര്യമേഖലയില്‍ കൂടി
വ്യാപകമാക്കുന്നതിനുളള
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
കയര്‍
തൊഴിലാളികള്‍ക്കുളള
ആനുകൂല്യങ്ങള്‍
555.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായം
സംരക്ഷിക്കുന്നതിനും
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിനും
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതും
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതുമായ
നടപടികള്‍
വിശദമാക്കാമോ;
(ബി)
കയര്‍
തൊഴിലാളികള്‍ക്ക്
വെട്ടിക്കുറച്ച ക്ഷേമ
പെന്ഷന്
പുനഃസ്ഥാപിക്കുന്നതിനും
മിനിമം കൂലി
ഉറപ്പാക്കുന്നതിനും
വേണ്ട നടപടികള്‍
സ്വീകരിക്കുമോ;
(സി)
എല്ലാ
വിഭാഗത്തിലും പെട്ട
കയര്‍
തൊഴിലാളികള്‍ക്ക്
ഇ.എസ്.ഐ. ആനുകൂല്യം
ലഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ജലാശയങ്ങളില്‍
കയര്‍ ഭൂവസ്ത്രം
വിരിക്കുന്ന നടപടി
556.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജലാശയങ്ങളില്‍
കയര്‍ ഭൂവസ്ത്രം
വിരിക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
അറിയിക്കുമോ;
(ബി)
ഇത്
മുഖേന കയര്‍ മേഖലയ്ക്ക്
ഉണ്ടായ നേട്ടങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
നടപടികള്‍
വിപുലീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
കയര്‍ മേഖലയുടെ
വികസനത്തിനായുള്ള നടപടികള്‍
557.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കയര്‍ മേഖല നേരിടുന്ന
പ്രധാന വെല്ലുവിളി
ചകിരിയുടെ അഭാവം
ആണെന്നതിനാല്‍ അതില്‍
സ്വയം പര്യാപ്തത
നേടുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
കുടുംബശ്രീ,
ഫാര്‍മേഴ്സ് സര്‍വ്വീസ്
സെന്റര്‍ തുടങ്ങിയവയെ
ഉള്‍പ്പെടുത്തിക്കൊണ്ടുള്ള
തൊണ്ടുസംഭരണം
വിജയപ്രദമാണോ;
അല്ലെങ്കില്‍
കേരകര്‍ഷകര്‍ക്ക്
പ്രത്യേക ഇന്‍സെന്റീവ്
നല്കി തൊണ്ട്
സംഭരിക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
കയര്‍
ഉല്പന്നങ്ങളുടെ വിപണി
ശൃംഖല
വിപുലീകരിക്കുന്നതിന്
പുതിയ സംവിധാനങ്ങള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഇതിനായി പ്രത്യേക
കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ അതിലൂടെ
കയറുല്പന്നങ്ങളുടെ
വിപണി
മെച്ചപ്പെടുത്തുന്നതിന്
സാധ്യമായിട്ടുണ്ടോ
എന്നറിയിക്കാമോ?
പഷണിത്തോടിന്
സമീപത്തുള്ള കയര്‍ഫെഡിന്റെ
ഉടമസ്ഥതയിലുള്ള ഗോഡൗണ്‍
558.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍ഫെഡിന്റെ
ഉടമസ്ഥതയില്‍
പഷണിത്തോടിന് സമീപത്ത്
ഉപയോഗിക്കപ്പെടാതെ
കിടക്കുന്ന ഗോഡൗണ്‍
പ്രവര്‍ത്തനക്ഷമമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഗോഡൗണ്‍
പ്രവര്‍ത്തനക്ഷമമാക്കാന്‍
ഉദ്ദേശിക്കുന്ന പദ്ധതി
എന്തെന്ന്
വിശദമാക്കാമോ?