ഇ-പോസ്
മെഷീന്
349.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളില്‍ ഇ-പോസ്
മെഷീന് സ്ഥാപിക്കുന്ന
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
ചില
റേഷന്‍ കടകളില്‍
നെറ്റ്വര്‍ക്ക്
ലഭിക്കാത്തതും
മെഷീനുകള്‍
കേടുവരുന്നതും കാരണം
സാധാരണക്കാരായ റേഷന്‍
ഉപഭോക്താക്കള്‍ക്ക്
പ്രയാസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇവ പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ?
വൈപ്പിന്‍
മണ്ഡലത്തിലെ മാവേലിസ്റ്റോറുകള്‍
350.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തില്‍ എത്ര
മാവേലിസ്റ്റോറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
വൈപ്പിന്‍
മണ്ഡലത്തില്‍ പുതുതായി
മാവേലിസ്റ്റോര്‍
ആരംഭിക്കുന്നതിനായി
നിവേദനം ലഭിച്ചിരുന്നോ
; ഇക്കാര്യത്തില്‍
സ്വീകരിച്ച തുടര്‍നടപടി
വിശദമാക്കാമോ?
പ്രളയാനന്തരം
കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച
ഭക്ഷ്യധാന്യം
351.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ആഗസ്റ്റ് മാസത്തിലെ
പ്രളയത്തെ തുടര്‍ന്ന്
കേന്ദ്ര സര്‍ക്കാര്‍
എത്ര ടണ്‍ ഭക്ഷ്യധാന്യം
ഏത് നിരക്കില്‍
അനുവദിച്ചു;
വ്യക്തമാക്കുമോ;
(ബി)
അനുവദിച്ച
മുഴുവന്‍
ഭക്ഷ്യധാന്യവും
ഏറ്റെടുത്തിട്ടുണ്ടോ
എന്നും ഇല്ലെങ്കില്‍
എത്ര ടണ്‍
ഏറ്റെടുത്തെന്നും
ബാക്കി
ഏറ്റെടുക്കാതിരുന്നത്
എന്തുകൊണ്ടാണെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഭക്ഷ്യധാന്യം
പൂര്‍ണ്ണമായും
പ്രളയബാധിതര്‍ക്കായി
വിതരണം ചെയ്തൊ എന്ന്
അറിയിക്കുമോ?
എ.
പി. എല്‍., ബി. പി. എല്‍.
കാര്‍ഡുടമകള്‍
352.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ ഭദ്രതാ നിയമം
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ എത്ര എ. പി.
എല്‍., ബി. പി. എല്‍.
കാര്‍ഡുടമകള്‍ ഉണ്ട്;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
അനധികൃതമായി
ബി. പി. എല്‍. കാര്‍ഡ്
കൈവശം വെച്ചിരുന്നവർ
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
കാർഡുകളിൽ എത്ര എണ്ണം
അസാധുവാക്കി; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ?
റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിന്
ആവശ്യമായ നടപടി ക്രമങ്ങള്‍
353.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡ്, പേര്
മാറ്റല്‍, കൂട്ടി
ചേര്‍ക്കല്‍,
എ.പി.എല്‍.-കാര്‍ഡില്‍
നിന്നും
ബി.പി.എല്‍.കാര്‍ഡിലേക്കുള്ള
മാറ്റം, താമസ സ്ഥലം
മാറിയത് മൂലം ഉള്ള
മാറ്റം ഇവക്ക് അപേക്ഷ
സ്വീകരിച്ച് അവയുടെ
വിതരണം
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
പുതിയ
റേഷന്‍ കാര്‍ഡ്
ലഭിക്കുന്നതിന്
ആവശ്യമായ രേഖകള്‍,
നടപടി ക്രമങ്ങള്‍,
ഒരാളുടെ പേര് ഒരു
കാര്‍ഡില്‍ നിന്നും
കുറവ് ചെയ്ത് വേറെ
കാര്‍ഡില്‍
ചേര്‍ക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ എന്നിവ
വിശദമാക്കുമോ?
ബി.പി.എല്‍
മുന്‍ഗണനാ കാര്‍ഡ്
354.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
തോട്ടം
മേഖലയിലെ
തൊഴിലാളികള്‍ക്ക്
ബി.പി.എല്‍ മുന്‍ഗണനാ
കാര്‍ഡുകള്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ലൈഫ്
പദ്ധതി അപേക്ഷകര്‍ക്ക് പുതിയ
റേഷന്‍ കാര്‍ഡ്
355.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
പദ്ധതി പ്രകാരം പുതിയ
വീട് ലഭിക്കുന്നതിന്
അപേക്ഷ നല്‍കിയിട്ടുള്ള
വാടക വീട്ടില്‍
താമസിക്കുന്നവര്‍ക്ക്
പുതിയ റേഷന്‍ കാര്‍ഡ്
അനുവദിക്കുന്നതിന്
കാലതാമസം
അനുഭവപ്പെടുന്നതിനാല്‍
അപേക്ഷ
സമര്‍പ്പിക്കാന്‍
സാധിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
അപേക്ഷകര്‍ക്ക് റേഷന്‍
കാര്‍ഡ്
ലഭിക്കുന്നതിന്
മുന്‍ഗണന
നല്‍കുന്നതിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
356
ചോദ്യം
ഒഴിവാക്കിയിരിക്കുന്നു.
പുതിയ
റേഷന്‍ കാര്‍ഡിലെ അപാകതകള്‍
357.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
വിതരണം ചെയ്ത റേഷന്‍
കാര്‍ഡിലെ അപാകതകള്‍
പരിഹരിക്കുന്നത്
സംബന്ധിച്ച് കോതമംഗലം
താലൂക്കില്‍ എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ലഭിച്ച
അപേക്ഷകളില്‍ എന്ത്
തീരുമാനമെടുത്തു എന്ന്
വ്യക്തമാക്കാമോ;
(സി)
ബി.പി.എല്‍
കാര്‍ഡിന്
അര്‍ഹതയുള്ളവരെ
ഒഴിവാക്കിയത്
സംബന്ധിച്ച് നിലവില്‍
കോതമംഗലം താലൂക്കില്‍
എത്ര അപേക്ഷ
ലഭിച്ചിട്ടുണ്ടെന്നും,
ഇതില്‍ എത്ര പേര്‍ക്ക്
ബി.പി.എല്‍ കാര്‍ഡ്
നല്‍കിയെന്നും
വ്യക്തമാക്കാമോ;
(ഡി)
പരാതി
പരിഹരിച്ച് അര്‍ഹരായ
മുഴുവന്‍ പേര്‍ക്കും
ബി.പി.എല്‍ കാര്‍ഡ്
എന്നത്തേക്ക് നല്കാന്
കഴിയും എന്ന്
വ്യക്തമാക്കാമോ?
റേഷന്‍
കാര്‍ഡ് മുന്‍ഗണനാ പട്ടികയിലെ
അനര്‍ഹര്‍
358.
ശ്രീ.പി.കെ.
ശശി
,,
ബി.ഡി. ദേവസ്സി
,,
കാരാട്ട് റസാഖ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡിലെ മുന്‍ഗണനാ
ലിസ്റ്റില്‍ നിന്നും
അനര്‍ഹരായവരെ
ഒഴിവാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരം
അനര്‍ഹരെ
ഒഴിവാക്കിയപ്പോള്‍
പുതുതായി എത്രപേര്‍ക്ക്
മുന്‍ഗണനാ
റേഷന്‍കാര്‍ഡിന്
അര്‍ഹതയുണ്ടെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
(സി)
ഇപ്രകാരം
മുന്‍ഗണനാ
വിഭാഗത്തിലേക്ക്
വന്നവര്‍ക്ക് പുതിയ
കാര്‍ഡുകള്‍
നല്‍കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
മുന്‍ഗണനാ
പട്ടിക സംബന്ധിച്ച്
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
പരാതികള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
റേഷന്‍
കാര്‍ഡ് ലഭിക്കുന്നതിന്
നേരിടുന്ന കാലതാമസം
359.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
പദ്ധതിയുമായി
ബന്ധപ്പെട്ട
ആവശ്യത്തിനുള്‍പ്പെടെ
റേഷന്‍ കാര്‍ഡിന്
അപേക്ഷിച്ചവര്‍ക്ക്
റേഷന്‍ കാര്‍ഡ്
ലഭിക്കുന്നതിന്
നേരിടുന്ന കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റേഷന്‍
കാര്‍ഡിന്
അപേക്ഷിക്കുന്നവര്‍ക്ക്
സമയബന്ധിതമായി റേഷന്‍
കാര്‍ഡ് ലഭിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
റേഷന്‍
കാര്‍ഡിനുളള അപേക്ഷകള്‍
360.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍ കാര്‍ഡ്
ലഭിക്കുന്നതിനായി
നാളിതുവരെ എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്; എത്ര
പേര്‍ക്ക് കാര്‍ഡ്
വിതരണം ചെയ്തിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
റേഷന്‍
കാര്‍ഡ്
തയ്യാറാക്കുന്നതിനുള്ള
സോഫ്റ്റ് വെയറില്‍
പലപ്പോഴും തകരാറ്
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇതിനുള്ള കാരണം
വ്യക്തമാക്കാമോ;
(സി)
റേഷന്‍
കാര്‍ഡ് ലഭിക്കുന്നതിന്
കാലതാമസം ഉണ്ടാകുന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കാട്ടാക്കട
മണ്ഡലത്തിലെ റേഷന്‍ കാര്‍ഡുകള്‍
361.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ ആകെ റേഷന്‍
കാര്‍ഡുകളുടെ ഏണ്ണം
എത്രയാണെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
മുന്‍ഗണനാ
വിഭാഗം കാര്‍ഡ്,
അന്ത്യോദയാ കാര്‍ഡ്,
സ്റ്റേറ്റ് സബ്സിഡി
(എന്‍.പി.എസ്.)
കാര്‍ഡ്, നോര്‍മല്‍
എന്‍.പി.എന്‍.എസ്
കാര്‍ഡ് എന്നിവ എത്ര
വീതമാണെന്ന് പഞ്ചായത്ത്
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ?
എ.പി.എല്‍
- ബി.പി.എല്‍ ലിസ്റ്റിലെ അപാകത
362.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
ഹോസ്ദുര്‍ഗ്ഗ് സപ്ലൈ
ഓഫീസിനുകീഴില്‍ വരുന്ന
എ.പി.എല്‍ - ബി.പി.എല്‍
ലിസ്റ്റില്‍ വ്യാപകമായി
അപാകത ഉള്ള കാര്യം
ശ്രദ്ധയില്‍പ്പെടുത്തിയിട്ടും
ഇതു പരിഹരിക്കാന്‍
കഴിയാതെവരുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കുറ്റമറ്റരീതിയില്‍
ഇവ പരിഹരിക്കാന്‍
എപ്പോള്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
മാരക
രോഗം ബാധിച്ചവർക്കുള്ള റേഷന്‍
ആനുകൂല്യങ്ങൾ
363.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാരക
രോഗം ബാധിച്ച
വ്യക്തികളുള്ള
കുടുംബങ്ങളെ റേഷന്‍
കാർഡിൽ മുന്‍ഗണന
പട്ടികയില്‍
ഉള്‍പ്പെടുത്തുന്നുണ്ടോ;
(ബി)
എങ്കിൽ,
അതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കുമോ ; അതിനായി
അപേക്ഷ
സമര്‍പ്പിക്കേണ്ടത്
ആർക്കാണെന്ന്
വ്യക്തമാക്കുമോ ?
മുന്‍ഗണനാ
വിഭാഗം റേഷന്‍കാര്‍ഡ് ലഭിച്ച
അനര്‍ഹര്‍
364.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുന്‍ഗണനാ വിഭാഗം
റേഷന്‍കാര്‍ഡ്
ലഭിച്ചവരില്‍ പലരും
അനര്‍ഹരാണെന്ന
പരാതിയുടെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
1000
ചതുരശ്ര അടിയുള്ള വീട്,
നാലുചക്രവാഹനം, ഒരു
ഏക്കറിലധികം ഭൂമി,
വിദേശത്ത് ജോലി
തുടങ്ങിയവയുള്ളവരില്‍
എത്ര പേരുടെ മുന്‍ഗണനാ
കാര്‍ഡ് പ്രസ്തുത
വിഭാഗത്തില്‍ നിന്നും
പരിവര്‍ത്തനം
ചെയ്യുകയുണ്ടായി;
(സി)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരില്‍
മുന്‍ഗണനാ കാര്‍ഡ്
അനര്‍ഹമായി
കൈപ്പറ്റിയിരുന്നവരില്‍
എത്ര പേര് ഇതിനകം
പ്രസ്തുത വിഭാഗത്തില്‍
നിന്നും സ്വമേധയാ
മാറുകയുണ്ടായി;
(ഡി)
അനര്‍ഹമായി
മുന്‍ഗണനാ വിഭാഗം
റേഷന്‍കാര്‍ഡ് കെെവശം
വച്ച്
റേഷനാനുകൂല്യങ്ങള്‍
കൈപ്പറ്റിയവര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചോ; വിശദാംശം
നല്‍കുമോ?
റേഷന്‍ കാര്‍ഡുകളുടെ എണ്ണം
365.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ എത്ര ലക്ഷം
റേഷന്‍കാര്‍ഡ് ഉടമകളും
എത്ര റേഷന്‍ കടകളുമാണ്
ഉളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
പ്രവര്‍ത്തിക്കുന്ന
റേഷന്‍കടകളുടെ
എണ്ണമെത്ര;
(സി)
കാര്‍ഡുകള്‍
കുറവുളള റേഷന്‍ കടകളിലെ
കാര്‍ഡുകള്‍ തൊട്ടടുത്ത
റേഷന്‍ കടയില്‍
ലയിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
സംസ്ഥാനത്ത് നിലവിലുളള
റേഷന്‍കടകളില്‍
ആയിരത്തിലധികം റേഷന്‍
കടകള്‍ പൂട്ടുന്ന
സാഹചര്യം ഉണ്ടാകുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ഇ-പോസ്
മെഷീനുകള്‍ വഴി റേഷന്‍ വിതരണം
366.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വിതരണത്തിന് എത്ര
റേഷന്‍ കടകളില്‍ ഇ-പോസ്
മെഷീനുകള്‍
സ്ഥാപിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇ-പോസ്
മെഷീനുകള്‍ സ്ഥാപിച്ചത്
വഴി റേഷന്‍ വിതരണം
കൂടുതല്‍
കാര്യക്ഷമമായിട്ടുണ്ടോ;
(സി)
ഇ-പോസ്
മെഷീന്
സ്ഥാപിക്കുന്നതിന്
മുന്‍പും ശേഷവുമുളള
റേഷന്‍ വിതരണത്തിന്റെ
കണക്കുകള്‍ താരതമ്യപഠനം
നടത്തി ഇ-പോസ്
മെഷീനുകളുടെ
സഹായത്തോടെയുളള റേഷന്‍
വിതരണത്തിന്റെ
കാര്യക്ഷമത
മനസ്സിലാക്കുന്നതിനുളള
നടപടികള്‍
പരിഗണനയിലുണ്ടോ?
റേഷന്‍
കാര്‍ഡ് പതിക്കല്‍
367.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
മുന്‍ഗണന
ലിസ്റ്റില്‍ ഉള്ള
കാര്‍ഡുകള്‍ ദീര്‍ഘകാലം
പതിക്കാതെ നിന്നാല്‍
അവരെ മുന്‍ഗണന
ലിസ്റ്റില്‍ നിന്നും
ഒഴിവാക്കി പകരം
അര്‍ഹതപ്പെട്ടവരെ
ലിസ്റ്റില്‍
ഉള്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ ?
കൊല്ലം
താലൂക്ക് സപ്ലൈ ആഫീസ്
പരിധിയിലുളള റേഷന്‍ കടകള്‍
368.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
താലൂക്ക് സപ്ലൈ
ആഫീസിന്റെ പരിധിയില്‍
നിലവില്‍ എത്ര റേഷന്‍
കടകളുണ്ടെന്നും, എത്ര
റേഷന്‍
കാര്‍ഡുകളുണ്ടെന്നും,
അവയില്‍ എ.എ.വൈ.
കാര്‍ഡുകള്‍,
മുന്ഗണനാവിഭാഗത്തിലുളള
കാര്‍ഡുകള്‍,
സ്റ്റേറ്റ് സബ്സിഡി
വിഭാഗത്തിലുളള
കാര്‍ഡുകള്‍ എന്നിവ
എത്രവീതമാണെന്നും
അറിയിക്കാമോ;
(ബി)
ഭക്ഷ്യഭദ്രതാനിയമം
നടപ്പിലാക്കിയ ശേഷം
പ്രസ്തുത സപ്ലൈ
ആഫീസില്‍ പുതിയ റേഷന്‍
കാര്‍ഡ്
ലഭിക്കുന്നതിനായി
നാളിതുവരെ ഓണ്‍ലൈനായും
അല്ലാതെയും എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
ഭക്ഷ്യഭദ്രതാനിയമം
നടപ്പിലാക്കി, ഇ-പോസ്
മെഷീന് വഴി റേഷന്‍
വിതരണം ആരംഭിച്ച ശേഷം
കൊല്ലം താലൂക്ക് സപ്ലൈ
ആഫീസ് പരിധിയില്‍ വിവിധ
ക്രമക്കേടുകള്‍
കണ്ടെത്തി വിവിധ
ഏ.ആര്.ഡി.കളില്‍
നിന്ന് നാളിതുവരെ എത്ര
രൂപ പിഴയായി ഈടാക്കി
എന്നും, എത്ര
ലൈസന്‍സികളെ സസ്പെന്റ്
ചെയ്തു എന്നും, ആയതില്‍
എത്ര ലൈസന്‍സികളുടെ
സസ്പെന്ഷന്
പിന്‍വലിച്ചു എന്നും
വ്യക്തമാക്കാമോ?
ദേവികുളം
താലൂക്കില്‍ പുതിയ മാവേലി
സ്റ്റോറുകള്‍
369.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
താലൂക്കില്‍ പുതിയ
മാവേലി സ്റ്റോറുകള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ആയതിനെ സംബന്ധിച്ച
വിവരം ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍ പുതിയവ
തുടങ്ങുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
പോര്‍ട്ട്
സംവിധാനത്തിലൂടെ റേഷന്‍കട
മാറ്റം
370.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ റേഷന്‍ കടകളിലും
ഇ-പോസ് മെഷീന്
സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍
പൂര്‍ത്തീകരിക്കാനുള്ളവയുടെ
വിശദാംശം നല്‍കുമോ;
(ബി)
കാര്‍ഡ് ഉടമകള്‍ക്ക്
ഇഷ്ടമുള്ള റേഷന്‍കട
തിരഞ്ഞെടുക്കാനുള്ള
പോര്‍ട്ട്
സംവിധാനത്തിലൂടെ
നാളിതുവരെ എത്ര പേര്
കട മാറിയിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഇന്റര്‍നെറ്റ്
സംവിധാനത്തിലും, ഇ-പോസ്
മെഷീനുകളിലും
തകരാറുകള്‍
സംഭവിക്കുമ്പോള്‍
റേഷന്‍ വിതരണത്തിനായി
എന്തെല്ലാം ബദല്‍
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
കേരള
റേഷനിംഗ് ഓര്‍ഡര്‍ പരിഷ്കരണം
371.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
റേഷനിംഗ് ഓര്‍ഡര്‍
പരിഷ്ക്കരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
ദേശീയ ഭക്ഷ്യ ഭദ്രതാ
നിയമം അനുസരിച്ച് അതിൽ
എന്തെല്ലാം മാറ്റങ്ങള്‍
വരുത്തുവാനാണ്
ഉദ്ദേശിക്കുന്നത്;വിശദമാക്കുമോ;
(ബി)
റേഷന്‍
ലൈസന്‍സ്
അനുവദിക്കുന്നതിന്
പ്രായപരിധി
നിശ്ചയിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
കുടുംബശ്രീ,
വനിതാ സ്വയംസഹായ
സംഘങ്ങളെ റേഷന്‍ വിതരണ
ചുമതല ഏല്പിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;വിശദാംശം
നല്‍കുമോ?
റേഷന്‍
വ്യാപാരം കുറ്റമറ്റതാക്കാന്‍
നടപടി
372.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വിതരണ രംഗത്ത് ഇ-പോസ്
സംവിധാനം നിലവില്‍
വന്നിട്ടും പ്രസ്തുത
മേഖലയില്‍ ഇപ്പോഴും
അഴിമതി തുടരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഈ
രംഗത്തെ അഴിമതി
തടയുന്നതിന് രൂപീകരിച്ച
സംസ്ഥാനതല
സ്ക്വാഡുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഇ-പോസ്
മെഷീനില്‍ കൂടെക്കൂടെ
ഉണ്ടാകുന്ന തകരാറുകള്‍
റേഷന്‍ വിതരണത്തെ
സാരമായി
ബാധിക്കുന്നുണ്ടോ; ഇതു
കാരണം നവംബര്‍
മാസത്തില്‍ റേഷന്‍
കടകളുടെ പ്രവര്‍ത്തനം
രണ്ട് ദിവസം
പൂര്‍ണ്ണമായും
നിര്‍ത്തിവയ്ക്കേണ്ട
സാഹചര്യമുണ്ടായിട്ടുണ്ടോ;
(ഡി)
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
വഴി വില്‍ക്കുന്ന
സബ്സിഡി ഇല്ലാത്ത /
നോണ്‍ മാവേലി
സാധനങ്ങള്‍ റേഷന്‍ കട
വഴി വില്‍ക്കുന്ന
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
ഇതിനോടുള്ള
പൊതുജനങ്ങളുടെ
പ്രതികരണം എന്താണ്;
(ഇ)
റേഷന്‍
വ്യാപാരികള്‍ക്ക്
മിനിമം കമ്മീഷന്
ഉറപ്പാക്കുന്ന പാക്കേജ്
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാലതാമസത്തിന്റെ കാരണം
അറിയിക്കുമൊ;
(എഫ്)
2018
മേയ് 15-ാം തീയതി
മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
ചേര്‍ന്ന
സര്‍വ്വകക്ഷിയോഗ
തീരുമാന പ്രകാരം
സംസ്ഥാനത്തിനുള്ള
ഭക്ഷ്യ വിഹിതം
വര്‍ദ്ധിപ്പിക്കണമെന്ന്
ആവശ്യപ്പെട്ട്
കേന്ദ്രത്തെ
സമീപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതിന്മേലുള്ള കേന്ദ്ര
പ്രതികരണം എന്താണ്?
റേഷന്‍
സംവിധാനം കുറ്റമറ്റതാക്കാനുള്ള
നടപടി
373.
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-പോസ്
മെഷീനുകള്‍
കേടാകുന്നതിനാലും
സെര്‍വര്‍ തകരാറുമൂലവും
റേഷന്‍ മുടങ്ങുന്നത്
പതിവാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
റേഷന്‍ വിതരണം
നിയന്ത്രിക്കുന്നതിനായി
പ്രത്യേക സെര്‍വര്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഈ സെര്‍വറിന്റെ സേവനം
ഏതെല്ലാം മേഖലകളിലാണ്
ഉപയോഗപ്പെടുത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ശേഷി
കൂടിയ സെര്‍വര്‍
സ്ഥാപിച്ചും നിലവിലുള്ള
ഇ-പോസ് മെഷീനുകളുടെ
തകരാറുകള്‍ പരിഹരിച്ചും
റേഷന്‍ സംവിധാനം
കുറ്റമറ്റതാക്കാന്‍
നടപടി സ്വീകരിക്കുമോ?
റേഷന്‍
ഭക്ഷ്യസാധനങ്ങളുടെ
വിലവര്‍ദ്ധനവ്
374.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നുമാസം
തുടര്‍ച്ചയായി റേഷന്‍
ഭക്ഷ്യസാധനങ്ങള്‍
വാങ്ങാത്തവരുടെ റേഷന്‍
തടയുന്നതിന്
നിര്‍ദ്ദേശമുണ്ടോ;
(ബി)
രോഗികള്‍ക്കും
യാത്രചെയ്യുവാന്‍
ബുദ്ധിമുട്ടുള്ളവര്‍ക്കും
റേഷന്‍ സാധനങ്ങള്‍
എത്തിച്ചുകൊടുക്കുന്നതിന്
പ്രത്യേക സൗകര്യം
ഏര്‍പ്പെടുത്തുന്ന
കാര്യം
ആലോചിച്ചിട്ടുണ്ടോ;
(സി)
റേഷന്‍
വ്യാപാരികളുടെ വേതനം
വര്‍ദ്ധിപ്പിക്കുന്നതിന്
പണം കണ്ടെത്തുന്നതിനായി
റേഷന്‍
ഭക്ഷ്യസാധനങ്ങളുടെ വില
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
വര്‍ദ്ധനവാണ്
വരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
2017
നവംബറില്‍
വ്യാപാരികളുടെ
വേതനവര്‍ദ്ധനവ്
നടപ്പിലാക്കുന്നതിന്
അന്ത്യോദയ അന്നയോജന
വിഭാഗങ്ങള്‍ ഒഴികെയുള്ള
കാര്‍ഡുടമകള്‍ക്ക്
നല്കുന്ന
ഭക്ഷ്യധാന്യങ്ങളുടെ വില
വര്‍ദ്ധിപ്പിച്ചിരുന്നോ;
എങ്കില്‍ ഇതിലൂടെ
ലഭിച്ച വരുമാനം എത്ര
രൂപയാണെന്ന്
വ്യക്തമാക്കുമോ?
അവശ്യ
സാധനങ്ങളുടെ വിലവര്‍ധന
375.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അവശ്യ
സാധനങ്ങളുടെ വിലവര്‍ധന
നിയന്ത്രിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
ആണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വിശദമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അതിനായി 2018-19
വര്‍ഷത്തില്‍ എത്ര തുക
നീക്കിവച്ചു; വിശദാംശം
ലഭ്യമാക്കാമോ;
(സി)
സിവില്‍
സപ്ലെെസ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനായി
ഇൗ സര്‍ക്കാര്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
സിവില്‍
സപ്ലെെസ് കോര്‍പ്പറേഷന്റെ
ഗോഡൗണുകള്‍
376.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലെെസ്
കോര്പ്പറേഷന്
സ്വന്തമായി എത്ര
ഗോഡൗണുകള്‍ ഉണ്ട് ; അവ
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ ;
(ബി)
കോര്പ്പറേഷന്
എത്ര
ഗോഡൗണുകള്വാടകയ്ക്കെടുത്തിട്ടുണ്ട്
; അവ ഏതെല്ലാമെന്ന്
വിശദമാക്കാമോ ;
വാടകയിനത്തില്‍ ഒരു
വര്‍ഷം എത്രരൂപ
ചെലവഴിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
എത്ര
ഗോഡൗണുകള്‍
ഉപയോഗിക്കാതെ
കിടക്കുന്നുണ്ടെന്ന്
ജില്ല തിരിച്ച്
വിശദമാക്കാമോ ;
(ഡി)
അങ്കമാലി
ഫുഡ് കോര്‍പ്പറേഷനിലെ
ഗോഡൗണില്‍ 8000
മെട്രിക് ടണ്‍
ധാന്യങ്ങള്‍
സൂക്ഷിക്കാന്‍ അവസരം
ഉണ്ടായിട്ടും അരിയും
ഗോതമ്പും ഗോഡൗണിന്റെ
പുറത്ത് ടാര്‍പോളിന്‍
ഇട്ട് മൂടി
സൂക്ഷിക്കാനുണ്ടായ
സാഹചര്യം
വ്യക്തമാക്കാമോ ;
(ഇ)
ഇപ്രകാരം
ധാന്യങ്ങള്‍
സൂക്ഷിക്കുമ്പോള്‍ അവ
കേടാകുകയും അതുമൂലം
ലക്ഷങ്ങളുടെ സാമ്പത്തിക
നഷ്ടം ഉണ്ടാകുകയും
ചെയ്യാതിരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ?
പ്രളയബാധിത
മേഖലയില്‍ ഭക്ഷ്യവകുപ്പിന്റെ
സേവനങ്ങള്‍
377.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയ
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
ജനങ്ങള്‍ക്ക്
ഭക്ഷ്യവകുപ്പ്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നതെന്ന്
അറിയിക്കുമോ;
(ബി)
പ്രളയ
ബാധിത മേഖലയിലെ ദുര്‍ബല
വിഭാഗങ്ങള്‍ക്കും
സാമ്പത്തികമായി
പിന്നോക്കം
നില്‍ക്കുന്നവര്‍ക്കും
സൗജന്യ ഭക്ഷ്യധാന്യ
കിറ്റുകള്‍ വിതരണം
ചെയ്തിരുന്നോ;
വിശദമാക്കുമോ;
(സി)
പ്രളയത്തെത്തുടന്ന്
കേന്ദ്ര സര്‍ക്കാരില്‍
നിന്ന് സൗജന്യമായി
ഭക്ഷ്യധാന്യം
അനുവദിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഉപഭോക്തൃ തര്‍ക്കപരിഹാര
ഫോറങ്ങളിലെ ഒഴിവുകള്‍
378.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാ
ഉപഭോക്തൃ തര്‍ക്കപരിഹാര
ഫോറങ്ങളില്‍ ഇപ്പോള്‍
ഏതൊക്കെ ജില്ലകളിലാണ്
നിലവില്‍
പ്രസിഡന്റുമാര്‍
ഇല്ലാത്തത്;
ഇവിടങ്ങളില്‍
പ്രസിഡന്റിന്റെ ചുമതല
ആരാണ് നിര്‍വ്വഹിച്ച്
വരുന്നത്;
(ബി)
ഏതെല്ലാം
ജില്ലാ ഫോറങ്ങളില്‍
അംഗങ്ങളുടെ
ഒഴിവുകളുണ്ട്; അവ
ഏതൊക്കെ; ഈ ഒഴിവുകള്‍
നികത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(സി)
ജില്ലാ
ഫോറം പ്രസിഡന്റമാരുടെ
ഒഴിവുകള്‍
നികത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
ഉപഭോക്തൃ തര്‍ക്കപരിഹാര
ഫോറങ്ങളിലെ താല്‍ക്കാലിക ചുമതല
379.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാ
ഉപഭോക്തൃ
തര്‍ക്കപരിഹാര
ഫോറങ്ങളിലെ
പ്രസിഡന്റുമാരുടെയും
അംഗങ്ങളുടെയും
വിരമിക്കല്‍ കാരണം
പ്രവര്‍ത്തനരഹിതമായ
ഫോറങ്ങളിലേക്ക് മറ്റ്
ജില്ലകളിലെ
പ്രസിഡന്റുമാര്‍ക്കും
അംഗങ്ങള്‍ക്കും
താല്‍ക്കാലിക ചുമതല
നല്‍കിയിട്ടുണ്ടോ;
ഏതൊക്കെ ജില്ലകളില്‍
ആര്‍ക്കൊക്കെയാണ്
താല്‍ക്കാലിക ചുമതല
നല്‍കിയിട്ടുള്ളത്
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
ഉത്തരവ് പ്രകാരമാണോ
കമ്മീഷന്
പ്രസിഡന്റിന്റെ ഉത്തരവ്
പ്രകാരമാണോ ഇൗ അധിക
ചുമതലകള്‍
നല്‍കിയിട്ടുളളത്;
പ്രസ്തുത ഉത്തരവുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഇൗ
വിഷയം സംബന്ധിച്ച് ബഹു.
കേരള ഹെെക്കോടതിയില്‍
കേസുകള്‍ നിലവിലുണ്ടോ;
കേസുകള്‍
തീര്പ്പായെങ്കില്
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
താത്കാലിക
ചുമതലകള്‍ ജില്ലക്ക്
പുറത്ത് നല്‍കുന്നതിന്
ഉപഭോക്തൃ സംരക്ഷണ
നിയമത്തില്‍ ഏതു
വകുപ്പിലാണ്
സൂചിപ്പിച്ചിരിക്കുന്നത്;
ഇപ്പോള്‍
നല്‍കിയിരിക്കുന്ന അധിക
ചുമതല ഏത് വകുപ്പ്
പ്രകാരമാണ്
നല്‍കിയിരിക്കുന്നത്;
രണ്ട് ഉത്തരവിന്റെയും
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
ഇൗ
അധിക ചുമതലകള്‍
ഉപഭോക്തൃ സംരക്ഷണ
നിയമത്തിലെ ആക്ടിലും
റൂളിലും
ഇല്ലാതിരുന്നാല്‍ ഒരു
ഹെെക്കോടതി ഉത്തരവിന്
പ്രകാരം
നടപ്പിലാക്കുവാന്‍
സാധിക്കുമോ എന്ന്
വ്യക്തമാക്കുമോ; ഇൗ
അധിക ചുമതലകള്‍
വഹിക്കുന്നവര്‍
യാത്രാബത്തക്ക് വേണ്ടി
നല്കിയ അപേക്ഷയില്‍
എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
ഉപഭോക്തൃ
തര്‍ക്ക പരിഹാര കമ്മീഷനിലെ
അംഗങ്ങളുടെ നിയമനം
380.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്തെ
ഉപഭോക്തൃ തര്‍ക്ക
പരിഹാര കമ്മീഷന്
അംഗങ്ങളുടേയും ജില്ലാ
ഫോറങ്ങളിലെ പ്രസിഡന്റ്
ഉള്‍പ്പെടെയുള്ള
അംഗങ്ങളുടെയും നിയമന
രീതിയെക്കുറിച്ചും
അവരുടെ സേവന വേതന
വ്യവസ്ഥകളെക്കുറിച്ചുമുള്ള
സുപ്രീംകോടതി വിധിയുടെ
(സിവില്‍ അപ്പീല്‍
നമ്പര്‍ 2740/2007,
WP(C) 164/2002 dated
27.04.2018)
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ നാളിതുവരെ
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിധി എത്ര
കാലയളവിനുള്ളില്‍
നടപ്പിലാക്കണമെന്നാണ്
ഉത്തരവില്‍
പറഞ്ഞിരിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
വിധി
നടപ്പിലാക്കാത്തതുമായി
ബന്ധപ്പെട്ട് കോടതി
അലക്ഷ്യ നടപടികളിലോ
ഹര്ജികളിന്മേലോ
സുപ്രീംകോടതിയില്‍
നിന്നും സര്‍ക്കാരിന്
നോട്ടീസ്
ലഭിച്ചിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ;
(ഡി)
ഇപ്പോള്‍
നിലവിലുള്ളതും അപേക്ഷ
ക്ഷണിച്ചു കഴിഞ്ഞതുമായ
ഒഴിവുകളില്‍
സുപ്രീംകോടതി
വിധിയ്ക്ക്
അനുസൃതമായാണോ അതോ
മുന്കാലങ്ങളിലേതുപോലെയാണോ
നിയമനം നടത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇതുമായി
ബന്ധപ്പെട്ട്
14-11-2018ന്
വകുപ്പുമന്ത്രിയും
സെക്രട്ടറിയും ഉപഭോക്തൃ
തര്‍ക്ക പരിഹാര
കമ്മീഷന് പ്രസിഡന്റും
ജില്ലാ പ്രസിഡന്റുമാരും
പങ്കെടുത്ത യോഗത്തിന്റെ
മിനിട്സിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
ഉപഭോക്തൃ
തര്‍ക്ക പരിഹാര കമ്മീഷനിലേയും
ഫോറങ്ങളിലേയും അംഗങ്ങളുടെ
വിരമിക്കല്‍
381.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഉപഭോക്തൃ തര്‍ക്ക
പരിഹാര കമ്മീഷനിലേയും
ജില്ല ഉപഭോക്തൃ തര്‍ക്ക
പരിഹാര ഫോറങ്ങളിലേയും
സര്‍ക്കാര്‍
ഉദ്യോഗസ്ഥരല്ലാത്ത
അംഗങ്ങള്‍ക്ക്
അനുവദിച്ച് ഉത്തരവായ
വിരമിക്കല്‍ ആനുകൂല്യം
ഇപ്പോള്‍ എത്ര പേര്
കൈപ്പറ്റുന്നുണ്ട്;
(ബി)
വിരമിക്കല്‍
ആനുകൂല്യത്തിനായുള്ള
അപേക്ഷകള്‍ നാളിതുവരെ
എത്ര എണ്ണം
ലഭിച്ചിട്ടുണ്ട്; ഇതിൽ
എത്ര പേരുടേത്
പരിഗണനയിലാണ്;അവരുടെ
പേരുവിവരവും അവര്‍ ഏത്
ജില്ലാ ഫോറങ്ങളില്‍
നിന്നാണ്
വിരമിച്ചതെന്നും
വ്യക്തമാക്കുമോ;
(സി)
വിരമിക്കല്‍
ആനുകൂല്യത്തിനായി
അപേക്ഷ നല്‍കിയിട്ടും
അപേക്ഷകര്‍ക്ക് ആയത്
നല്കുവാനുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ?
ഉപഭോക്തൃ
ഫോറങ്ങളുടെ പ്രവര്‍ത്തനം
382.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ഉപഭോക്തൃ ഫോറങ്ങളില്‍
അംഗങ്ങളെ
നിയമിക്കാത്തതിനാല്‍
അവയുടെ പ്രവര്‍ത്തനം
സ്തംഭനാവസ്ഥയിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അടിയന്തരമായി അംഗങ്ങളെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഉപഭോക്തൃ
ഫോറങ്ങളുടെ
പ്രവര്‍ത്തനം
സ്തംഭനാവസ്ഥയിലായത്
കാരണം
പൊതുജനങ്ങള്‍ക്ക്
ഉണ്ടായിട്ടുളള
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ചാത്തന്നൂരില്‍
മാവേലി സ്റ്റോര്‍
383.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലുള്‍പ്പെട്ട
പൂതക്കുളം
ഗ്രാമപഞ്ചായത്തിലെ
പുത്തന്‍കുളം എന്ന
സ്ഥലത്ത് മാവേലി
സ്റ്റോര്‍
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങളിലെ
പുരോഗതി അറിയിക്കാമോ;
(ബി)
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
ആവശ്യപ്പെട്ട എല്ലാ
രേഖകളും സമര്‍പ്പിച്ച്
മാസങ്ങള്‍ കഴിഞ്ഞിട്ടും
മാവേലി സ്റ്റോര്‍
ആരംഭിക്കുന്നതിന്
കാലതാമസം
നേരിടുന്നതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(സി)
മാവേലി
സ്റ്റോര്‍
ആരംഭിക്കുന്നതിന്
അവശേഷിക്കുന്ന
തടസ്സങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി)
കാലതാമസം
ഒഴിവാക്കി പ്രസ്തുത
മാവേലി സ്റ്റോര്‍ ഉടന്‍
ആരംഭിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
ഉപഭോക്തൃതര്‍ക്ക
പരിഹാര കമ്മീഷനിലെ ഒഴിവുകള്‍
384.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഉപഭോക്തൃതര്‍ക്ക
പരിഹാര കമ്മീഷനിലും
ജില്ലാ ഉപഭോക്തൃ
തര്‍ക്കപരിഹാര
ഫോറങ്ങളിലും
മെമ്പര്‍മാരുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
എന്നു മുതലാണ് പ്രസ്തുത
ഒഴിവുകള്‍ നിലവില്‍
വന്നത്; ഒഴിവുകളുടെ
ജില്ല തിരിച്ചുള്ള
വിവരം
വെളിപ്പെടുത്തുമോ;
(ബി)
2019
മാര്‍ച്ച് 31ന് മുന്‍പ്
ഒഴിവുവരുന്നത് ഏതൊക്കെ
ജില്ലാ
ഫോറങ്ങളിലാണെന്നും,
പ്രസ്തുത കാലയളവില്‍
സംസ്ഥാന ഉപഭോക്തൃ
കമ്മീഷനിലും
ഒഴിവുവരുന്നുണ്ടോ
എന്നും
വെളിപ്പെടുത്തുമോ;
(സി)
നിലവിലുള്ള
ഒഴിവുകളിലേക്ക് അപേക്ഷ
ക്ഷണിച്ചത് എന്നാണ്;
അപേക്ഷ നല്‍കേണ്ട അവസാന
തീയതി എന്നായിരുന്നു;
(ഡി)
ഓരോ
ജില്ലയിലേക്കുമുള്ള
ഒഴിവുകളില്‍ എത്ര
അപേക്ഷകള്‍ വീതം
ലഭിച്ചിട്ടുണ്ടെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കുമോ;പ്രസ്തുത
അപേക്ഷകളിന്മേല് എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
(ഇ)
പ്രസിഡന്റുമാരും
മെമ്പര്‍മാരും ഇല്ലാതെ
പ്രവര്‍ത്തനരഹിതമായ
ജില്ലാ ഫോറങ്ങള്‍
ഏതാെക്കെ ആണ്; ഇത്
സംബന്ധിച്ച് ബഹു. കേരള
ഹെെക്കോടതിയില്‍
കേസുകള്‍
നിലവിലുണ്ടോ;എങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ലീഗല്‍
മെട്രോളജി വകുപ്പ് രജിസ്റ്റര്‍
ചെയ്ത കേസ്സുകള്‍
385.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലീഗല്‍ മെട്രോളജി
വകുപ്പ് 2016 ജനുവരി
മുതല്‍ നടത്തിയ
പരിശോധനയുടെ വിശദമായ
വിവരം ജില്ല തിരിച്ച്
ലഭ്യമാക്കുമോ; ഇതില്‍
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
രൂപ പിഴയായി
ഇൗടാക്കിയിട്ടുണ്ട്;പിഴ
ഈടാക്കിയ കേസ്സുകള്‍
ഏതെല്ലാം
വ്യക്തമാക്കുമോ:;
(ബി)
സംസ്ഥാനത്ത്
ആശുപത്രികളിലും
ക്ലിനിക്കുകളിലും ഭാരം
അളക്കുന്ന (Weighing
Machine) മെഷീനുകള്‍
പരിശോധിക്കുന്ന രീതി
വ്യക്തമാക്കുമോ;
പരിശോധനയില്‍ കൃത്യമായ
അളവ്
രേഖപ്പെടുത്തിയിട്ടില്ലാത്ത
എത്ര മെഷീനുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്;
ഇതില്‍ സ്വീകരിച്ച
നടപടികള്‍
ഏന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ശരിയായ
വെയിംഗ് മെഷീന്
ഉപയോഗിക്കാത്ത
സ്ഥാപനങ്ങള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
ഇവര്‍ക്ക് ചുമത്തിയ പിഴ
എത്രയെന്നും പിഴ
അടയ്ക്കാത്തവര്‍
ആരെല്ലാമെന്നും
വ്യക്തമാക്കുമോ ;
(ഡി)
സംസ്ഥാനത്ത്
ഏതെല്ലാം ബേക്കറികള്‍,
സൂപ്പര്‍
മാര്‍ക്കറ്റുകള്‍,
ഹെെപ്പര്മാര്ക്കറ്റുകള്
എന്നിവിടങ്ങളില്‍
നിന്നുള്ള പാക്കറ്റ്
സാധനങ്ങളിലെ അളവില്‍
കുറവ്
കണ്ടെത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
ഇതിനെതിരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ; എത്ര
രൂപ പിഴ അടയ്ക്കുവാന്‍
നിര്‍ദ്ദേശിച്ചിട്ടുണ്ട്;
എത്ര സ്ഥാപനങ്ങള്‍ പിഴ
ഒടുക്കിയിട്ടുണ്ട്;വ്യക്തമാക്കുമോ
;
(ഇ)
സംസ്ഥാനത്ത്
ഏതെല്ലാം
പെട്രോള്‍/ഡീസല്‍
പമ്പുകളില്‍ ലീഗല്‍
മെട്രോളജി വിഭാഗം
പരിശോധന
നടത്തിയിട്ടുണ്ട്;
പരിശോധനയില്‍ കളവ്
കണ്ടെത്തിയ
സ്ഥാപനങ്ങള്‍ ഏതെല്ലാം;
ഇവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം; വിവരങ്ങള്‍
ലഭ്യമാക്കാമോ;
(എഫ്)
കോട്ടയ്ക്കല്‍
കേന്ദ്രീകരിച്ച് ലീഗല്‍
മെട്രോളജി വകുപ്പിന്റെ
ഒരു ഇന്‍സ്പെക്ടര്‍
ഓഫീസ് ആരംഭിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?