സിമന്റ്
വില
4207.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറ്റവും
കൂടുതല്‍ സിമന്റ്
വിറ്റഴിക്കുന്ന
സംസ്ഥാനമെന്ന നിലയില്‍
മറ്റു സംസ്ഥാനങ്ങളെ
അപേക്ഷിച്ച് സിമന്റിനു
ഏറ്റവും വിലക്കുറവ്
അനുഭവപ്പെടേണ്ടത്
കേരളത്തിലാണെന്നത്
ശരിയാണോ എന്ന്
വ്യക്തമാക്കാമോ;
(ബി)
മറ്റു
ചില സംസ്ഥാനങ്ങളെ
അപേക്ഷിച്ചു
കേരളത്തില്‍ സിമന്റ്
വില കൂടുതലാണെന്നത്
ശരിയാണോ; എങ്കില്‍
അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
സിമന്റ്
നിര്‍മ്മാതാക്കളുടെ
അസോസിയേഷന്
വ്യാപാരികളുടെയിടയില്‍
ഭിന്നിപ്പുണ്ടാക്കിയാണ്
ഇത് സാധിക്കുന്നതെന്നത്
ശരിയാണോ;
(ഡി)
ഈ
നയം കോംപറ്റീഷന്‍
കമ്മിഷന് ഓഫ്
ഇന്ത്യയുടെ
നിയമങ്ങള്‍ക്ക് എതിരാണോ
എന്ന് വ്യക്തമാക്കാമോ;
എങ്കില്‍ സിമന്റ്
കമ്പനികള്‍ക്കെതിരെ
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്താണെന്ന്
വ്യക്തമാക്കാമോ;
(ഇ)
സിമന്റ്
കമ്പനികളുടെ തെറ്റായ
നയം കാരണം കാസര്‍കോട്
ജില്ലയില്‍ സിമന്റ്
വിപണി ശോഷിച്ചുവരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(എഫ്)
കമ്പനികള്‍
കാസര്‍കോട് ജില്ലയില്‍
നിന്ന് അധിക വില
ഈടാക്കുകയും അതിര്‍ത്തി
സംസ്ഥാനമായ
കര്‍ണ്ണാടകയിലെ
മംഗലാപുരം, സുള്ള്യ,
പുത്തൂര്‍
പ്രദേശങ്ങളില്‍
ബാഗിന്മേല്‍ 40 മുതല്‍
75 രൂപ വരെ കുറവില്‍
ലഭ്യമാകുകയും ചെയ്യുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നും ജില്ലയിലെ
സിമന്റ് വ്യാപാരികളെ
സാമ്പത്തിക
തകര്ച്ചയിലാക്കുന്ന ഈ
അവസ്ഥയ്ക്ക് ശാശ്വത
പരിഹാരം ഉണ്ടാക്കാന്‍
എന്ത് നടപടികള്‍
സ്വീകരിക്കാനാണുദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ?
തുറന്നു
പ്രവർത്തിച്ച വ്യവസായങ്ങള്‍
4208.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
മുന്‍
സര്‍ക്കാറിന്റെ കാലത്ത്
പൂട്ടിക്കിടന്ന എത്ര
വ്യവസായശാലകളാണ്
ഇപ്പോള്‍ തുറന്ന്
പ്രവര്‍ത്തിക്കുന്നതെന്നും
ഇവയുടെ ലാഭനഷ്ടകണക്ക്
എത്രയെന്നും
വ്യക്തമാക്കാമോ?
നിക്ഷേപം
പ്രോത്സാഹിപ്പിക്കലും
സുഗമമാക്കലും നിയമം
4209.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
നിക്ഷേപം
പ്രോത്സാഹിപ്പിക്കലും
സുഗമമാക്കലും ബില്‍
നിയമമായിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയത് നടപ്പില്‍
വരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
നിയമത്തിൽ പറഞ്ഞ
വ്യവസ്ഥകള്‍ നടപ്പില്‍
വരുത്തുന്നതിന് ചില
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ താമസം
വരുത്തുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
സിമന്റിന്റെ
വില നിയന്ത്രിക്കുന്നതിന്
നടപടി
4210.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിമന്റ്
കമ്പനികള്‍ അടുത്ത
ദിവസങ്ങളില്‍ വില
വര്‍ദ്ധിപ്പിച്ച വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
സിമന്റ് വലിയതോതില്‍
ആവശ്യമായി വരുന്ന
സാഹചര്യത്തില്‍
സിമന്റിന്റെ വില
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രളയ
ബാധിതര്‍ക്കുള്ള വീട്
നിര്‍മ്മാണത്തിന്
അന്‍പത് ശതമാനം
വിലക്കുറവില്‍ സിമന്റ്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
വ്യവസായമേഖലയിലെ
ആധുനികവല്‍ക്കരണം
4211.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പ്രതിസന്ധിയിലായ
പൊതുമേഖലാ
സ്ഥാപനങ്ങളെയും
ജീവനക്കാരെയും
സംരക്ഷിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ഈ സർക്കാർ നടപ്പിലാക്കി
വരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
വ്യവസായമേഖലയിലെ
ആധുനികവല്‍ക്കരണവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാനുദ്ദേശിക്കുന്നത്;
വിശദാംശം അറിയിക്കുമോ?
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളില്‍ ഹയര്‍
പര്‍ച്ചേസ് പദ്ധതി
4212.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളില്‍
ഹയര്‍ പര്‍ച്ചേസ്
പദ്ധതി പ്രകാരം ഭൂമി
സംരംഭകര്‍ക്ക്
നല്‍കാറുണ്ടോ;
(ബി)
എങ്കില്‍
എത്ര വര്‍ഷം കൊണ്ടാണ്
തുക അടച്ചു
തീര്‍ക്കേണ്ടത്;
(സി)
ഭൂമിയുടെ
തുക അടവാക്കി
കഴിഞ്ഞാല്‍ പ്രസ്തുത
ഭൂമി സംരംഭകന് കൈമാറി
നല്കാന് നിലവില്‍
വ്യവസ്ഥയുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കുമോ?
പൊതു
മേഖല സ്ഥാപനങ്ങളുടെ അടിസ്ഥാന
പ്രശ്നങ്ങള്‍
4213.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പൊതു മേഖല സ്ഥാപനങ്ങള്‍
നേരിടുന്ന അടിസ്ഥാന
പ്രശ്നങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
അഭ്യസ്തവിദ്യരായ
പുതുതലമുറയുടെ
പ്രതീക്ഷകള്‍ക്ക്
അനുസൃതമായ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുവാന്‍
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
പൊതുമേഖല
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
കാലാനുസൃതമായി
മെച്ചപ്പെടുത്തുവാനും
മാറ്റങ്ങള്‍
ഉള്‍ക്കൊള്ളുവാനും
ജീവനക്കാര്‍ക്ക്
സാങ്കേതിക പരിശീലനം
നല്കുന്നുണ്ടോ;
ഇല്ലെങ്കില്‍ പരിശീലനം
നല്കുവാന് വേണ്ട
നടപടി സ്വീകരിക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ഡയറി അച്ചടി
4214.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്‍നഷ്ടം
നേരിട്ടുകൊണ്ടിരിക്കുന്ന
പൊതുമേഖലാ സ്ഥാപനങ്ങളും
പുതുവര്‍ഷത്തില്‍
വന്‍തുക മുടക്കി
ഡയറികള്‍ അച്ചടിക്കുന്ന
സാഹചര്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
സ്ഥാപനങ്ങളെക്കുറിച്ചുളള
എല്ലാ വിവരങ്ങളും
അവയുടെ വെബ് സൈറ്റില്‍
നിന്ന് ഇന്റര്‍നെറ്റ്
വഴി ലഭ്യമാണെന്നിരിക്കെ
എന്തിനാണ് ഇവ ഓരോ
വര്‍ഷവും
അച്ചടിക്കുന്നത് ;
(സി)
പ്രളയാനന്തര
നവകേരള സൃഷ്ടിക്കായി
ധനസമാഹരണം നടത്തുന്ന
ഇപ്പോഴത്തെ
സാഹചര്യത്തില്‍ ഇത്തരം
പാഴ് ചെലവുകള്‍
ഒഴിവാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ ജിവനക്കാരുടെ
ദീര്‍ഘകാല അവധി
4215.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെല്‍ട്രോണില്‍
നിലവില്‍ ദീര്‍ഘകാല
അവധിയില്‍
പ്രവേശിച്ചവരുടെ പേരും
തസ്തികയും
വ്യക്തമാക്കാമോ;
(ബി)
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ദീര്‍ഘകാല അവധിക്ക്
മാനദണ്ഡമാക്കിയിരിക്കുന്ന
സര്‍ക്കാര്‍ ഉത്തരവ്/
സര്‍ക്കുലര്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
സര്‍ക്കുലര്‍
നം. 13818/BPE2/02/Plg
തീയതി 04.12.2003 എന്ന
സര്‍ക്കുലറിനുശേഷം,
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ ജോലി
ചെയ്യുന്ന ജിവനക്കാരുടെ
ദീര്‍ഘകാല അവധി
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള പുതിയ
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കുമോ?
കെല്‍ട്രോണ്‍
ജീവനക്കാരുടെ ശമ്പളപരിഷ്കരണം
4216.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനമായ
കെല്‍ട്രോണിലെ
ഒാഫീസര്‍മാരുടെ ശമ്പള
പരിഷ്കരണവുമായി
ബന്ധപ്പെട്ട (2012-17
കാലയളവ്) 28.10.2017-ലെ
ജി.ഒ. (എം.എസ്.)
നമ്പര്‍ 105/17/ID
ഉത്തരവ് പ്രകാരം
ഒാഫീസര്‍ തസ്തികയിലുള്ള
ഒരു ജീവനക്കാരന്
നിലവില്‍ ലഭിക്കുന്ന
മാസശമ്പളത്തില്‍
നിന്നും ശരാശരി
അയ്യായിരം രൂപയുടെ
കുറവ്
വരുന്നതായിട്ടുള്ള
കാര്യം
ബോധ്യപെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ ശമ്പള
പരിഷ്കരണത്തിലെ
അപാകതകള്‍
പരിഹരിക്കണമെന്ന്
ആവശ്യപ്പെട്ട്
കെല്‍ട്രോണ്‍
ജീവനക്കാരുടെ
പ്രതിനിധികള്‍
08.11.2017-ന്
വ്യവസായവകുപ്പ്
മന്ത്രിയ്ക്ക് നല്കിയ
നിവേദനം പരിശോധിച്ച്
അപാകതകള്‍ എത്രയും വേഗം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കാമോ;
(ബി)
28.10.2017ലെ
ഉത്തരവ് പ്രകാരം
ശമ്പളപരിഷ്കരണം
നടപ്പിലാക്കിയാല്‍
പുതിയ ഡി.എ. നിരക്ക്
കാരണം കെല്‍ട്രോണിലെ
നൂറില്‍പരം ജീവനക്കാര്‍
ശരാശരി മൂന്ന് ലക്ഷം
രൂപ സ്ഥാപനത്തിന്
തിരിച്ചു നല്കാന്
നിര്ബന്ധിതരായിത്തീരുമെന്നതിനാല്,
പ്രസ്തുത ഉത്തരവ്
ഹര്‍ജിക്കാര്‍ക്ക്
ബാധകമാക്കരുതെന്ന്
ബഹു.കേരള ഹൈക്കോടതിയുടെ
ഇടക്കാലവിധി
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കെല്‍ട്രോണിലെ ഒാഫീസര്‍
തസ്തികയിലെ
ജീവനക്കാര്‍ക്ക്
നാളിതുവരെ ലഭിച്ചു
കൊണ്ടിരുന്ന
സര്‍ക്കാര്‍
നിരക്കിലുള്ള ഡി.എ.
സമ്പ്രദായം തുടര്‍ന്നും
ലഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ:
(സി)
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
സ്റ്റീല്‍ &
ഇന്‍ഡസ്ട്രിയല്‍
ഫോഗിങ്സ് ലിമിറ്റഡ്
എന്ന സ്ഥാപനത്തിലെ
ഒാഫീസര്‍ തസ്തികയിലുള്ള
ജീവനക്കാര്‍ക്ക്
30.08.2017ലെ ജി. ഒ.
(എം.എസ്.) 88/2017/ID
ഉത്തരവ് പ്രകാരം
സര്‍ക്കാര്‍ ഡി എ.
പുന:സ്ഥാപിച്ചു നല്കി
2012-17 കാലയളവിലെ
ശമ്പള പരിഷ്കരണത്തിലെ
അപാകതകള്‍
പരിഹരിച്ചതായി
ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ
മാനദണ്ഡം അനുസരിച്ച്
കെല്‍ട്രോണിലെ ഒാഫീസര്‍
തസ്തികയിലുള്ള
ജീവനക്കാര്‍ക്കും ഇതേ
കാലയളവിലുള്ള ശമ്പള
പരിഷ്കരണത്തിന് സർക്കാർ
ഡി.എ. പുന:സ്ഥാപിച്ചു
കിട്ടുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പെര്‍ഫോര്‍മന്‍സ്
കോണ്‍ട്രാക്ട് സിസ്റ്റം
4217.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതെല്ലാം
പൊതുമേഖല
സ്ഥാപനങ്ങളില്‍
പെര്‍ഫോര്‍മന്‍സ്
കോണ്‍ട്രാക്ട്
സിസ്റ്റം
നിലവിലുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
എല്ലാ
പൊതുമേഖല
സ്ഥാപനങ്ങളിലും ഇത്
നടപ്പിലാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
കളിമണ്‍
വ്യവസായ മേഖലയുടെ സംരക്ഷണം
4218.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍വയല്‍
തണ്ണീര്‍ത്തട
നിയന്ത്രണത്തില്‍
ഭേദഗതി വരുത്തിയതിനാല്‍
കളിമണ്ണ് ഖനനത്തിന്
നിരോധനം
ഏര്‍പ്പെടുത്തിയത്
മൂലമുണ്ടായ
ബുദ്ധിമുട്ട്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍
പ്രസ്തുത നിരോധനം മൂലം
നിര്‍മ്മാണമേഖലയില്‍
ഉണ്ടായ പ്രതിസന്ധി
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
അസംസ്കൃത വസ്തുക്കള്‍
ഉപയോഗിച്ചുള്ള വ്യവസായ
മേഖലയെ സംരക്ഷിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
ചെറുകിട
മൈക്രോ സംരംഭകര്‍ക്ക്
സഹായങ്ങള്‍
4219.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
ഉണ്ടായ പ്രളയത്തില്‍
വ്യവസായങ്ങള്‍
നഷ്ടപ്പെട്ട ചെറുകിട
മൈക്രോ സംരംഭകര്‍ക്ക്
സര്‍ക്കാര്‍ എന്തെല്ലാം
സഹായങ്ങള്‍
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ?
ചെറുകിട
മൈക്രോ സംരംഭങ്ങള്‍ക്കുണ്ടായ
നഷ്ടങ്ങള്‍
4220.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തെതുടര്‍ന്ന്
ചെറുകിട മൈക്രോ
സംരംഭങ്ങള്‍ക്ക് കനത്ത
നഷ്ടമുണ്ടായിട്ടുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇത്തരത്തിലുള്ള
സംരംഭങ്ങള്‍ക്ക്
ഉണ്ടായിട്ടുള്ള നഷ്ടം
തിട്ടപ്പെടുത്തുന്നതിന്
എന്തെങ്കിലും സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ ;
(സി)
ഇത്തരം
സംരംഭങ്ങള്‍ക്ക്
വായ്പയെടുത്ത
സംരംഭകര്‍ക്ക് പ്രസ്തുത
നഷ്ടം
സംഭവിച്ചതിനെത്തുടര്‍ന്ന്
വായ്പ തിരിച്ചടവ്
മുടങ്ങിയിരിക്കുന്ന
സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
ഈ സംരംഭകര്‍ക്ക്
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
പെരിന്തല്‍മണ്ണ
മണ്ഡലത്തിലെ ചെറുകിട
സംരംഭകര്ക്കായിട്ടുളള നഷ്ടം
4221.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തെതുടര്‍ന്ന്
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
ചെറുകിട മെെക്രോ
സംരഭകര്ക്കായിട്ടുളള
നഷ്ടം
തിട്ടപ്പെടുത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ട്;എത്ര
സംരഭകര്‍ക്ക്
എന്തെല്ലാം തരത്തിലുളള
നഷ്ടം
തിട്ടപ്പെടുത്തിയിട്ടുണ്ട്;വിശദാംശം
നല്‍കാമോ;
(ബി)
നഷ്ടത്തെതുടര്‍ന്ന്
ഇത്തരം സംരഭകര്‍ പലരും
വായ്പകള്‍പോലും
തിരിച്ചടയ്ക്കാന്‍
പ്രയാസം
അനുഭവിക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇൗ പ്രയാസങ്ങള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
ഇത്തരം സംരഭകര്‍ക്ക്
ആവശ്യമായ വായ്പ ഇളവ്
നല്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ?
പരമ്പരാഗത
ഈറ്റ ശേഖരണ തൊഴിലാളികളുടെ
പ്രശ്നങ്ങള്‍
4222.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
കുട്ടമ്പുഴ
ഗ്രാമപഞ്ചായത്തില്‍
പൂയംകുട്ടി വനമേഖലയില്‍
നിന്നും കഴിഞ്ഞ രണ്ടു
വര്‍ഷത്തോളമായി
ഹിന്ദുസ്ഥാന്‍ ന്യൂസ്
പ്രിന്റ്, സംസ്ഥാന
ബാംബു കോര്പ്പറേഷന്
എന്നീ സ്ഥാപനങ്ങള്‍
യഥാക്രമം പേപ്പര്‍
ഈറ്റ, നെയ്ത്ത് ഈറ്റ
എന്നിവ
ശേഖരിക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
ഭാഗത്തെ ഈറ്റ ശേഖരണം
നടക്കാത്തതിന്റെ ഫലമായി
ഈറ്റവെട്ടിയും പനമ്പ്
നെയ്തും കയറ്റിറക്കു
ചെയ്തും ജീവിച്ചു
വന്നിരുന്ന നൂറ്
കണക്കിന്
തൊഴിലാളികള്‍ക്ക്
തൊഴില്‍ നഷ്ടം
സംഭവിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
മേഖലയിലെ ഈറ്റ ശേഖരണം
നിര്ത്തുവാനുണ്ടായ
കാരണം വ്യക്തമാക്കാമോ;
(ഡി)
ഈറ്റ
ശേഖരണം നിര്‍ത്തിയതോടെ
പരമ്പരാഗത മേഖലയില്‍
തൊഴിലെടുത്തിരുന്നവരുടെ
തൊഴില്‍ നഷ്ടം
കണക്കിലെടുത്ത് ഈറ്റ
ശേഖരണം
പുനരാരംഭിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ ?
വ്യവസായ
എസ്റ്റേറ്റുകളില്‍
ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി
4223.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
ജോര്‍ജ് എം. തോമസ്
,,
എം. മുകേഷ്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ
ആവശ്യങ്ങള്‍ക്കായി ഭൂമി
ഏറ്റെടുക്കുന്നത്
ഏതെല്ലാം
ഏജന്‍സികളാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വ്യവസായ
എസ്റ്റേറ്റുകളില്‍
ഉപയോഗിക്കാതെ
കിടക്കുന്ന സ്ഥലങ്ങള്‍
കണ്ടെത്തി
ഉപയോഗപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(സി)
ഉപയോഗിക്കാതെ
കിടക്കുന്ന മുഴുവന്‍
സ്ഥലങ്ങളും കണ്ടെത്തി
റിപ്പോര്‍ട്ട്
ചെയ്യാന്‍ ജില്ലാ
വ്യവസായ
കേന്ദ്രങ്ങള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
ഇങ്ങനെ
കണ്ടെത്തുന്ന
സ്ഥലങ്ങളില്‍ വ്യവസായം
ആരംഭിക്കുന്നതിന് പുതിയ
അപേക്ഷകള്‍ ലഭിച്ചാല്‍
അതിന്മേല് കാലതാമസം
കൂടാതെ തീരുമാനമെടുത്ത്
കേരളത്തെ വ്യവസായ സൗഹൃദ
സംസ്ഥാനമാക്കി
മാറ്റുന്നതിനുള്ള നടപടി
ത്വരിതപ്പെടുത്തുമോ
എന്ന് വ്യക്തമാക്കുമോ?
മാന്നാര്‍
അലിന്‍ഡ് കമ്പനിയുടെ സ്ഥലം
4224.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ മാന്നാര്‍
അലിന്‍ഡ് കമ്പനിയുടെ,
ഉപയോഗത്തിലിരിക്കുന്ന
സ്ഥലം ഒഴിച്ച് ബാക്കി
ഭൂമിയിൽ ഇന്‍ഫോ
പാര്‍ക്ക്
സ്ഥാപിക്കുന്നതിന്
വ്യവസായ വകുപ്പ് നടപടി
സ്വീകരിക്കാമോ?
(ബി)
ഇന്‍ഫോ
പാര്‍ക്ക്
സ്ഥാപിക്കുന്നതിന്
വകുപ്പ് തലത്തില്‍
ആലോചനയുണ്ടോ;
വ്യക്തമാക്കാമോ
വ്യവസായ
വകുപ്പിന് കീഴിലുളള
സ്പിന്നിംഗ് മില്ലുകളില്‍
നിയമനം
4225.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴിലുളള
മില്ലുകളില്‍ നിയമനം
നടത്തുന്നതിന് അനുമതി
നല്കി സര്‍ക്കാര്‍
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
പ്രസ്തുത ഉത്തരവ്
ഹൈക്കോടതി സ്റ്റേ
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പൊതു
മേഖലയിലും സഹകരണ
മേഖലയിലുമുള്ള
സ്പിന്നിംഗ്
മില്ലുകളില്‍
വര്‍ക്കര്‍, സ്റ്റാഫ്,
സൂപ്പര്‍ വൈസര്‍,
മാനേജീരിയല്‍
തസ്തികകളില്‍
നിലവിലുള്ള ഒഴിവുകള്‍
മില്ലുകള്‍ തിരിച്ച്
വെളിപ്പെടുത്തുമോ; അവ
പി. എസ്. സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
നിയമന
നടപടികള്‍ക്കായി ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
മഴുവന്നൂര്‍
പഞ്ചായത്തിലെ വ്യവസായ
സ്ഥാപനങ്ങൾ
4226.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഴുവന്നൂര്‍
പഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
കിന്‍ഫ്ര, റബ്ബർ
പാര്‍ക്ക് എന്നീ
വ്യവസായ സ്ഥാപനങ്ങളില്‍
പ്രവര്‍ത്തിക്കുന്ന 106
സ്ഥാപനങ്ങളില്‍ വസ്തു
നികുതി, തൊഴില്‍ നികുതി
എന്നീ ഇനങ്ങളിലുള്ള
കുടിശ്ശിക
വ്യക്തമാക്കാമോ;
(ബി)
കുടിശ്ശിക
തുക അടിയന്തരമായി
പഞ്ചായത്തില്‍
ഒടുക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഒളവണ്ണയില്‍
പ്രവര്‍ത്തിക്കുന്ന ടൂള്‍ റൂം
കം ട്രയിനിംഗ് സെന്റര്‍
4227.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
01-01-2011-ലെ
സര്‍ക്കാര്‍ ഉത്തരവ്
G.O. (MS) No.1/2011/ID
പ്രകാരം സിഡ്കോയുടെ
കീഴില്‍ ഒളവണ്ണയില്‍
പ്രവര്‍ത്തിക്കുന്ന
ടൂള്‍ റൂം കം
ട്രയിനിംഗ് സെന്ററിലെ
ഓരോ തസ്തികയിലും
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുള്ള
വിദ്യാഭ്യാസ യോഗ്യത
എന്തൊക്കെയാണെന്നും ഓരോ
തസ്തികയിലുമുള്ള ശമ്പള
നിരക്ക് എത്രയാണ്
എന്നും വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
ഉത്തരവ് നമ്പര്‍ സ.ഉ
(അച്ചടി)
നം.144/2018/ധന
അടിസ്ഥാനത്തില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്ക്
ഒരു മാസത്തെ ശമ്പളം
നല്‍കുന്നതിന് പകരമായി
ജീവനക്കാരുടെ 2018
സെപ്തംബര്‍ മാസത്തെ
ശമ്പളം അടിസ്ഥാനമാക്കി
30 ദിവസത്തെ
ആര്‍ജിതാവധി സറണ്ടര്‍
ചെയ്തു അവധി ശമ്പളം
ദുരിതാശ്വാസനിധിയിലേക്ക്
സംഭാവന നല്കുവാന്
തയ്യാറായി ടൂള്‍ റും കം
ട്രയിനിംഗ് സെന്ററിലെ
ജീവനക്കാര്‍ സിഡ്കോ
മാനേജ്മെന്റ് മുമ്പാകെ
അപേക്ഷ
സമര്‍പ്പിച്ചിരുന്നുവോ;
എങ്കില്‍ ആയത്
മാനേജ്മെന്റ്
അംഗീകരിച്ചു
നല്‍കിയിട്ടുണ്ടോ;വ്യക്തമാക്കാമോ;
(സി)
നിലവില്‍
സിഡ്കോയില്‍
ജീവനക്കാര്‍ക്ക്
നല്കുന്ന എല്ലാ
ആനുകൂല്യങ്ങളും ടൂള്‍
റൂം കം ട്രയിനിംഗ്
സെന്ററിലെ
ജീവനക്കാര്‍ക്കും
അനുവദിച്ചു
നല്‍കുന്നതിനെ
സംബന്ധിച്ചുള്ള സിഡ്കോ
ഡയറക്ടര്‍ ബോര്‍ഡ്
തീരുമാനവുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
വൈഗൈ
ത്രഡ്സ് കമ്പനി തൊഴിലാളികളുടെ
പ്രശ്നങ്ങള്‍
4228.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാര്‍
പാട്ടത്തിന് നല്കിയ
സ്ഥലത്ത്
പ്രവര്‍ത്തിച്ചിരുന്ന,
കൊരട്ടിയിലെ വൈഗൈ
ത്രഡ്സ് കമ്പനി
പ്രവര്‍ത്തനം
പൂര്‍ണ്ണമായും
അവസാനിപ്പിച്ച്
വര്‍ഷങ്ങള്‍ പിന്നിട്ട
സാഹചര്യത്തില്‍,
കമ്പനിയില്‍ ജോലി
ചെയ്തിരുന്ന
തൊഴിലാളികളുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
അവര്‍ക്ക് ന്യായമായ
സഹായം നല്‍കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ഉദുമ
സ്പിന്നിങ്ങ് മിൽസ്
4229.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ഉദുമ
സ്പിന്നിങ്ങ്
മില്‍സില്‍
വാണിജ്യാടിസ്ഥാനത്തിലുള്ള
ഉല്പാദനം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ബി)
ഉല്പാദനം
ആരംഭിക്കുന്നതിനാവശ്യമായ
ജീവനക്കാരെ ഏത് റാങ്ക്
ലിസ്റ്റില്‍നിന്നാണ്
നിയമിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(സി)
ഈ
റാങ്ക് ലിസ്റ്റിലുള്ള
എത്ര പേര്‍ക്ക് അഡ്വൈസ്
മെമ്മോ അയച്ചതായി
പി.എസ്.സി. യില്‍
നിന്നും വകുപ്പിനെ
അറിയിച്ചിട്ടുണ്ട്;
എത്ര പേര് ജോലിയില്‍
പ്രവേശിച്ചു;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
നൂല്
മാത്രം
ഉല്പാദിപ്പിക്കുന്ന ഈ
സ്ഥാപനത്തെ തുണി
നിര്‍മ്മാണത്തിനുള്ള
സ്ഥാപനമായി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഇ)
കെ.എസ്.ടി.സി.യുടെ
കൈവശം മൈലാട്ടിയില്‍
എത്ര ഏക്കര്‍ ഭൂമി
ഇപ്പോള്‍ വെറുതെ
കിടക്കുന്നുണ്ട്
വിശദാംശങ്ങള്‍
അറിയിക്കാമോ;
(എഫ്)
പ്രസ്തുത
ഭൂമി ഏതെങ്കിലും
സ്ഥാപനം തുടങ്ങുന്നതിന്
പ്രയോജനപ്പെടുത്തുന്ന
വിഷയം പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
എറണാകുളം
ജില്ലയിലെ വന്‍കിട-ചെറുകിട
വ്യവസായ വ്യാപാര മേഖലയുടെ
പുനരുജ്ജീവനം
4230.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
എറണാകുളം
ജില്ലയില്‍ കഴിഞ്ഞ
മഹാപ്രളയത്തില്‍
നാശനഷ്ടങ്ങള്‍ സംഭവിച്ച
പൊതുമേഖല
സ്ഥാപനങ്ങളുടെയും
വന്‍കിട-ചെറുകിട
വ്യവസായ വ്യാപാര
മേഖലയുടെയും
പുനരുജ്ജീവനത്തിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
4231.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വ്യവസായ വകുപ്പ്
വഴി ആലത്തൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദീകരിക്കാമോ;
(ബി)
ആരംഭിച്ച
പ്രവൃത്തികളും അവയുടെ
നിലവിലെ അവസ്ഥയും
വ്യക്തമാക്കാമോ?
ഇടക്കൊച്ചി
സുസ്ഥിര വികസന മേഖല
4232.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
ഇടക്കൊച്ചിയെ സുസ്ഥിര
വികസന
മേഖലയാക്കുന്നതിനായി
2010-ല്‍ തയ്യാറാക്കിയ
പദ്ധതി
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി സാങ്കേതിക
പരിശോധനയ്ക്കായി
കെ.എസ്.ഐ.ഡി.സി.യും
കിൻഫ്രയും സംയുക്തമായി
വിദഗ്ദ്ധ സമിതി മുഖേന
നടത്തുന്ന പഠനം
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
പ്രസ്തുത
പഠനം എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ ?
പള്ളുരുത്തിയിലെ
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്
4233.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
പള്ളുരുത്തിയിലെ
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റില്‍ എത്ര
പ്ലോട്ടുകള്‍ ആണ്
ഉള്ളതെന്നും പ്രസ്തുത
പ്ലോട്ടുകള്‍ ആരുടെ
പേരിലാണ്
അനുവദിക്കപ്പെട്ടിട്ടുള്ളതെന്നും
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പ്ലോട്ടുകളില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍
ഏതെല്ലാമെന്നും ഇവയുടെ
ഉല്‍പ്പന്നങ്ങള്‍
എന്തെന്നും
വിശദമാക്കാമോ;
(സി)
യഥാർത്ഥത്തിൽ
പ്ലോട്ടുകള്‍
അനുവദിക്കപ്പെട്ടവരുടെ
പേരില്‍ തന്നെയാണോ
നിലവില്‍ പ്ലോട്ടുകള്‍
ഉളളതെന്നും ഇവ
കെെമാറ്റം
ചെയ്യപ്പെട്ടിട്ടുണ്ടോ
എന്നും
വ്യക്തമാക്കാമോ;
(ഡി)
ഇപ്രകാരമുള്ള
കെെമാറ്റത്തിന്
സര്‍ക്കാര്‍ അനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
(ഇ)
പ്രസ്തുത
പ്ലോട്ടുകള്‍
ആരുടെയെങ്കിലും പേരില്‍
പതിച്ചുകൊടുക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
അനധികൃത
പാറ ഖനനം
4234.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്വാറികളില്‍
നിന്ന് അനുവദനീയമായ
അളവില്‍ കൂടുതല്‍ പാറ
ഖനനം ചെയ്യുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അത് പരിശോധിക്കുന്നതിന്
നിലവില്‍ സംവിധാനമുണ്ടോ
എന്ന് വിശദീകരിക്കുമോ;
(ബി)
അനുവദിക്കപ്പെട്ട
അളവില്‍ കൂടുതല്‍
പാറഖനനം നടത്തുമ്പോള്‍
സർക്കാരിന് ലഭിക്കേണ്ട
റോയല്‍റ്റി തുക
ലഭിക്കാത്തതുമൂലം
ഉണ്ടാകുന്ന നഷ്ടം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉപഭോക്താക്കളില്‍
നിന്ന് അമിതവില
ഈടാക്കുന്നതും നികുതി
വെട്ടിപ്പും
നിയന്ത്രിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
വിശദീകരിക്കുമോ;
(സി)
ന്യായമായ
വിലയ്ക്ക് പാറയും പാറ
ഉത്പന്നങ്ങളും
ആവശ്യക്കാര്‍ക്ക്
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കരിങ്കല്‍
ക്ഷാമം
4235.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരിങ്കല്‍
ക്ഷാമം മൂലം നിര്‍മ്മാണ
മേഖലയിലെ പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
പരിഹരിക്കുന്നതിന്
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
ക്വാറികള്‍
ദേശസാല്‍ക്കരിച്ച്
സംസ്ഥാനത്തിന്റെ
ഉടമസ്ഥതയില്‍
പ്രവര്‍ത്തിപ്പിക്കണമെന്ന
നിര്‍ദ്ദേശം ഉണ്ടോ;
എങ്കില്‍ അതിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
കോമണ്‍
ഫെസിലിറ്റി സെന്റര്‍ ഫോര്‍
ഹാന്‍വീവ് ആന്റ്
ഡെക്കറേഷന്‍സ്
4236.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ
പള്ളിച്ചല്‍ ഇടയ്ക്കോട്
ഖാദി ബോര്‍ഡിന്റെ
ഉടമസ്ഥതയിലുളളതും
കയ്യേറപ്പെട്ടതുമായ
സ്ഥലം റവന്യൂ
വകുപ്പുമായി
ബന്ധപ്പെട്ട് ഖാദി
ബോര്‍ഡിന്റെ അധീനതയില്‍
കൊണ്ടു വരുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥലത്ത് ബോര്‍ഡിന്റെ
നിയന്ത്രണത്തില്‍
കോമണ്‍ ഫെസിലിറ്റി
സെന്റര്‍ ഫോര്‍
ഹാന്‍വീവ് ആന്റ്
ഡെക്കറേഷന്‍സ് എന്ന
പദ്ധതി ആരംഭിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
ഇതിനായി പ്രോജക്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കെെത്തറി
നെയ്ത്ത് മേഖലയുടെ ശാക്തീകരണം
4237.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെെത്തറി
നെയ്ത്ത് മേഖലയെ
ശാക്തീകരിക്കുന്നതിനായി
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ബി)
പാലക്കാട്
ജില്ലയില്‍ നിലവില്‍
എത്ര കെെത്തറി നെയ്ത്ത്
താെഴിലാളി
സഹകരണസംഘങ്ങള്‍
പ്രവർത്തിക്കുന്നുണ്ട്;
വിശദാംശം
താലൂക്കടിസ്ഥാനത്തില്‍
നല്‍കാമോ;
(സി)
നിലവില്‍
പൂട്ടിക്കിടക്കുന്ന
കെെത്തറി നെയ്ത്ത്
താെഴിലാളി സഹകരണ
സംഘങ്ങളുടെ എണ്ണം
താലൂക്കടിസ്ഥാനത്തില്‍
വിശദാമാക്കുമോ;
(ഡി)
പൂട്ടിക്കിടക്കുന്ന
നെയ്ത്ത് തൊഴിലാളി
സംഘങ്ങള്‍ തുറന്നു
പ്രവര്‍ത്തിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കെെത്തറി
ഉല്‍പ്പന്നങ്ങള്‍
ജനകീയമാക്കല്‍
4238.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ കെെത്തറി
മേഖലയുടെ വികസനത്തിനായി
ആവിഷ്ക്കരിച്ചിട്ടുളള
പദ്ധതികള്‍ എന്തെല്ലാം
എന്ന് അറിയിക്കാമോ;
(ബി)
കെെത്തറി
ഉല്‍പ്പന്നങ്ങള്‍
കൂടുതല്‍
ജനകീയമാക്കുന്നതിനും
വിപണനം
വര്‍ദ്ധിപ്പിക്കുന്നതിനും
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ?
ബാലുശ്ശേരി
തേന്‍ സംഭരണ കേന്ദ്രം
4239.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ ഖാദി
ബോര്‍ഡിന്റെ കീഴില്‍
പ്രവര്‍ത്തിച്ചു വരുന്ന
തേന്‍ സംഭരണ
കേന്ദ്രത്തില്‍ തേനീച്ച
കൃഷിയെ
പ്രോല്‍സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ഇതുവരെ
നടപ്പിലാക്കിയിട്ടുള്ളതെന്നറിയിക്കാമോ;
(ബി)
ബാലുശ്ശേരിയില്‍
പ്രവര്‍ത്തിച്ചുവരുന്ന
തേന്‍ സംഭരണ കേന്ദ്രം
ആധുനികവല്‍ക്കരിക്കുന്നതിനും
തേനീച്ച കര്‍ഷകര്‍ക്ക്
പ്രോല്‍സാഹനം
നല്കുന്നതിനുമുള്ള
എന്തെങ്കിലും പുതിയ
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അറിയിക്കാമോ;
(സി)
ബാലുശ്ശേരിയിലെ
തേന്‍ സംഭരണ കേന്ദ്രം
നവീകരിക്കുന്നതിന്
കഴിഞ്ഞ വര്‍ഷം
ബജറ്റിലൂടെ എത്ര ലക്ഷം
രൂപയാണ്
അനുവദിച്ചതെന്നും
പ്രസ്തുത തുക
വിനിയോഗിച്ച് നവീകരണം
നടത്തുന്ന പ്രവൃത്തി
ഏത് ഘട്ടത്തിലാണെന്നും
അറിയിക്കാമോ?
കായിക
മേഖലയുടെ അടിസ്ഥാന സൗകര്യ
വികസനം
4240.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
2018-19
വര്‍ഷത്തെ പ്ലാന്‍
ഫണ്ട് ഉപയോഗിച്ച് കായിക
മേഖലയുടെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
കായിക വകുപ്പിന്റെ
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും
ഓരോ പ്രവൃത്തിക്കും
അനുവദിച്ച തുക
എത്രയാണെന്നും
വ്യക്തമാക്കാമോ?
സ്മെെല്‍
പദ്ധതി
4241.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കായിക വകുപ്പില്‍
സ്മെെല്‍ പദ്ധതി
പ്രകാരം അനുമതി നല്കിയ
പ്രവൃത്തികള്‍
ഏതൊക്കെയാണ്;
പ്രവൃത്തിയുടെ പേരും
അനുവദിച്ച തുകയും ജില്ല
തിരിച്ച്
വിശദമാക്കാമോ;
(ബി)
സ്മെെല്‍
പദ്ധതി പ്രകാരം
പ്രവൃത്തികള്‍ക്ക്
അനുമതി
ലഭിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കായിക
രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍
4242.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കായിക രംഗത്ത് കൈവരിച്ച
നേട്ടങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
കായിക
രംഗത്തെ ഏതെല്ലാം
പദ്ധതികള്‍ക്കാണ്
കിഫ്ബിയുടെ അംഗീകാരം
ലഭിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ?
ഫുട്ബോള്‍
പരിശീലനം
4243.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടികള്‍ക്ക്
ചെറുപ്രായത്തില്‍തന്നെ
ഫുട്ബോള്‍ പരിശീലനം
നല്‍കുന്നതിന്
കായികവകുപ്പ്
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
വിദേശ
പരിശീലകരുടെ സാങ്കേതിക
സഹായം, പരിശീലന
മത്സരങ്ങള്‍,
സ്പോര്‍ട്സ് കിറ്റ്
എന്നിവ ഈ പദ്ധതിയിലൂടെ
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ഈ
പദ്ധതിയുടെ വിശദാംശം
വ്യക്തമാക്കുമോ?
സി.ബി.എസ്.ഇ.
സ്കൂളുകളിലെ
കുട്ടികള്‍ക്കുള്ള കായിക മേള
4244.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി.ബി.എസ്.ഇ.
സ്കൂളുകളിലെ
കുട്ടികള്‍ക്ക്
വര്‍ഷാന്ത്യ
പരീക്ഷയ്ക്ക് ഗ്രേസ്
മാര്‍ക്ക്
നല്‍കുന്നതിനായി കേരള
സ്പോര്‍ട്സ്
കൗണ്‍സില്‍ 2017-18
വര്‍ഷത്തില്‍
സംസ്ഥാനതലത്തിലും
ജില്ലകള്‍ തോറും കായിക
മേളകള്‍ നടത്തിയോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
കായികമേള നടത്തി ഗ്രേസ്
മാര്‍ക്ക്
നല്‍കുന്നതിന്
സി.ബി.എസ്.ഇ. യോ കേരള
സര്‍ക്കാരോ
സ്പോര്‍ട്സ്
കൗണ്‍സിലിനെ
ചുമതലപ്പെടുത്തിയിരുന്നോ;
(സി)
ഇൗ
കായികമേളയ്ക്കായി ഓരോ
സി.ബി.എസ്.ഇ. സ്കൂളില്‍
നിന്നും എത്ര രൂപ വീതം
ഇൗടാക്കിയിരുന്നു
എന്നറിയിക്കാമോ;
(ഡി)
ഇൗ
കായികമേളയുടെ വരവ്
ചെലവ് കണക്ക്
സ്പോര്‍ട്സ്
കൗണ്‍സില്‍
അംഗീകരിച്ചിട്ടുണ്ടോ;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
കേരള
സ്പോര്‍ട്സ് കൗണ്‍സില്‍
അംഗീകാരം നല്കിയ യോഗ
കോഴ്സുകള്‍
4245.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
മുതല്‍ കേരളാ
സര്‍വ്വകലാശാലയുടെ
തുടര്‍ വിദ്യാഭ്യാസ
വ്യാപന കേന്ദ്രത്തില്‍
(സെന്റര്‍ ഫോർ അഡൾട്ട്
കണ്ടിന്യൂയിങ്
എഡ്യൂക്കേഷൻ &
എക്സ്റ്റൻഷൻ)
നടത്തിവരുന്ന പി.ജി.
ഡിപ്ലോമ ഇന്‍ യോഗ
തെറാപ്പി (1 വര്‍ഷം)
കോഴ്സിന് കേരള
സ്പോര്‍ട്സ്
കൗണ്‍സിലിന്റെ
അംഗീകാരമുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ബി)
കേരള
സ്പോര്‍ട്സ്
കൗണ്‍സിലിന്റെ കീഴില്‍
അഥവാ നിയന്ത്രണത്തില്‍
യോഗയുമായി ബന്ധപ്പെട്ട്
എന്തൊക്കെ പ്രോജക്ട് /
പ്രോഗ്രാം നിലവില്‍
നടത്തുന്നുണ്ട്; ഇതില്‍
നിയമിക്കുന്ന യോഗ
അദ്ധ്യാപകരുടെ യോഗ്യത
വെളിപ്പെടുത്തുമോ;
(സി)
നാളിതുവരെ
ഏതൊക്കെ യോഗ
സ്ഥാപനങ്ങള്‍ക്ക്/കോഴ്സിനാണ്
കേരള സ്പോര്‍ട്സ്
കൗണ്‍സില്‍ അംഗീകാരം
നല്‍കിയിട്ടുള്ളത്;
ഉണ്ടെങ്കില്‍ ഇതിന്
കേരള സര്‍വ്വകലാശാലയുടെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(ഡി)
കേരള
സ്പോര്‍ട്സ്
കൗണ്‍സിലില്‍ നടത്തുന്ന
യോഗയുമായി ബന്ധപ്പെട്ട
പ്രോജക്ടുകള്‍
/പ്രോഗ്രാമുകളില്‍
നിയമിക്കുന്ന യോഗ
അദ്ധ്യാപകരുടെ
യോഗ്യതകള്‍ അഥവാ
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ;
(ഇ)
മേല്‍
പറഞ്ഞതിന് പ്രകാരം
യോഗാ അദ്ധ്യാപകരെ
നിയമിക്കുന്നതിന്
നിര്‍ദ്ദേശം നല്കുന്ന
മാര്‍ഗ്ഗരേഖ/ പൊതു
ഉത്തരവ് നിലവില്‍
ഉണ്ടോ; ഉണ്ടെങ്കില്‍
കോപ്പി ലഭ്യമാക്കുമോ;
(എഫ്)
ചേതന
യോഗയ്ക്ക് അംഗീകാരം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ?
കായിക
വകുപ്പ് ഏറ്റെടുത്ത
സ്കൂളുകള്‍
4246.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
വിദ്യാഭ്യാസ
വകുപ്പില്‍ നിന്നും
കായികവകുപ്പ്
ഏറ്റെടുത്തിട്ടുള്ള ജി.
വി. രാജ സ്പോര്‍ട്സ്
സ്കൂളും കണ്ണൂര്‍
സ്പോര്‍ട്സ് ഡിവിഷനും
മെച്ചപ്പെടുത്തുന്നതിനുള്ള
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പി.പി.എസ്തോസ്
സ്മാരക സ്റ്റേഡിയത്തില്‍
നടന്നു വരുന്ന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
4247.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴയിലെ
പി.പി.എസ്തോസ് സ്മാരക
സ്റ്റേഡിയത്തില്‍
നടന്നു വരുന്ന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
സ്റ്റേഡിയത്തില്‍
അന്താരാഷ്ട്ര
നിലവാരത്തിലുള്ള
പരിശീലന സൗകര്യങ്ങള്‍
ഒരുക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഖേലോ
ഇന്‍ഡ്യ പദ്ധതി മുഖേന
അനുവദിച്ച സ്റ്റേഡിയങ്ങൾ
4248.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ ഖേലോ
ഇന്‍ഡ്യ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സംസ്ഥാനത്തിനായി എത്ര
പുതിയ സ്റ്റേഡിയങ്ങൾ
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
അതിൽ
എത്ര പദ്ധതികള്‍
അനുമതിയ്ക്കായി
കേന്ദ്രസര്‍ക്കാരിന്
സമര്‍പ്പിട്ടുണ്ട്;
പുതിയ ഏതെങ്കിലും
പദ്ധതികള്‍
സമര്‍പ്പിക്കുന്നത്
പരിഗണനയിലുണ്ടോ;
വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
മള്‍ട്ടി
പര്‍പ്പസ് ഇന്‍ഡോര്‍
സ്റ്റേഡിയങ്ങള്‍
4249.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ ആദ്യ
ബജറ്റില്‍ പ്രഖ്യാപിച്ച
14 ജില്ലകളിലും ഓരോ
മള്‍ട്ടി പര്‍പ്പസ്
ഇന്‍ഡോര്‍
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
ജില്ലയിലെയും
പദ്ധതികള്‍
ഏതൊക്കെയാണെന്നും
ഓരോന്നിന്റെയും
എസ്റ്റിമേറ്റ് തുക
എത്രയാണെന്നും
വ്യക്തമാക്കുമോ;
(സി)
ഓരോ
പദ്ധതിക്കും ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ
ഇല്ലയോ എന്നും
ഏതെല്ലാം പദ്ധതികള്‍
ടെന്‍ഡര്‍
ചെയ്തുവെന്നും ഏതെല്ലാം
പദ്ധതികളുടെ പ്രവൃത്തി
ആരംഭിച്ചുവെന്നുമുളള
വിവരങ്ങള്‍
ലഭ്യമാക്കുമോ?
സ്റ്റേഡിയ
നവീകരണവും നിർമ്മാണവും
4250.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായിക
വകുപ്പ് സംസ്ഥാനത്തെ
സ്റ്റേഡിയങ്ങളെ
നവീകരിക്കുന്നതിനും
പുതുതായി
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കുന്നതിനും
നടപ്പിലാക്കുന്ന
പദ്ധതിയുടെ വിശദ വിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മാവേലിക്കര മണ്ഡലത്തിലെ
ഏതെല്ലാം പഞ്ചായത്ത്
കളിസ്ഥലങ്ങളാണ് കായിക
വകുപ്പ്
ഏറ്റെടുക്കുന്നതെന്നു
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പനമ്പിള്ളി
മെമ്മോറിയല്‍ ഗവണ്മെന്റ്
കോളേജിലെ ഇന്‍ഡോര്‍
സ്റ്റേഡിയത്തിന്റെ നവീകരണം
4251.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
നിയോജക മണ്ഡലത്തിലെ ഏക
സര്‍ക്കാര്‍ കോളേജായ
പനമ്പിള്ളി
മെമ്മോറിയല്‍
ഗവണ്മെന്റ് കോളേജിലെ
ഇന്‍ഡോര്‍
സ്റ്റേഡിയത്തില്‍
കൂടുതല്‍ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തി അതിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും
, സിന്തറ്റിക്
ട്രാക്കുകള്‍ അടക്കം
നിർമ്മിച്ച് ഗ്രൗണ്ട്
നവീകരിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
പനമ്പിള്ളി
മെമ്മോറിയല്‍ ഗവണ്മെന്റ്
കോളേജില്‍ സ്റ്റേഡിയം
ഗ്രൗണ്ട് നവീകരണം
4252.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
മണ്ഡലത്തിലെ ഏക
ഗവണ്മെന്റ് കോളേജായ
പനമ്പിള്ളി
മെമ്മോറിയല്‍
ഗവണ്മെന്റ് കോളേജില്‍
ട്രഷറി നിക്ഷേപ ഫണ്ട്
ഉപയോഗിച്ച്
നിര്‍മ്മിച്ച ഇന്‍ഡോര്‍
സ്റ്റേഡിയം, ഗ്രൗണ്ട്
എന്നിവ പൂര്‍ണ്ണമായും
പ്രയോജനപ്പെടുത്തുന്നതിനായി,
സിന്തറ്റിക് ട്രാക്ക്
കോര്‍ട്ടുകള്‍
ഉള്‍പ്പെടെയുള്ള
നവീകരണത്തിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കരുനാഗപ്പള്ളി
മണ്ഡലത്തിലെ കായിക അടിസ്ഥാന
സൗകര്യങ്ങൾ
4253.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
മണ്ഡലത്തിലെ
ഐ.എച്ച്.ആര്.ഡി
എഞ്ചിനീയറിംഗ്
കോളേജിന്റെ ഗ്രൗണ്ട്
ഒരു ഫുട്ബോള്‍
ഗ്രൗണ്ടായി
വികസിപ്പിക്കുന്നതിന്
കായിക വകുപ്പ് പദ്ധതി
തയ്യാറാക്കുമോ;വിശദീകരിക്കുമോ;
(ബി)
ഇതിന്റെ
വികസനത്തിനും ആധുനിക
സൗകര്യങ്ങള്‍
ഒരുക്കുന്നതിനും
ഏതെങ്കിലും സാങ്കേതിക
പ്രശ്നങ്ങളുണ്ടോ;വിശദീകരിക്കുമോ;
(സി)
പൊതു
കളിസ്ഥലങ്ങളോ
ഗ്രൗണ്ടുകളോ ഇല്ലാത്ത
കരുനാഗപ്പള്ളിയില്‍ ഒരു
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ദേശീയ
അന്തര്‍ദേശീയതലങ്ങളില്‍
വിജയികളായ കായികതാരങ്ങള്‍
4254.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
അന്തര്‍ദേശീയ
തലങ്ങളില്‍ ശ്രദ്ധേയമായ
പ്രകടനം
കാഴ്ചവയ്ക്കുന്ന
കായികതാരങ്ങള്‍ക്ക്
സംസ്ഥാന സര്‍ക്കാര്‍
ജോലി നല്‍കുന്നതിന്
എന്തൊക്കെ നടപടികളാണ്
കഴിഞ്ഞ
രണ്ടുവര്‍ഷങ്ങളില്‍
സ്വീകരിച്ചിട്ടുള്ളത്;
(ബി)
എത്ര
പേര്‍ക്ക് ഇപ്രകാരം
നിയമനം നല്കാന്
കഴിഞ്ഞിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സ്പോര്‍ട്സ്
താരങ്ങളുടെ നിയമനത്തിന്
റാങ്ക് ലിസ്റ്റ്
4255.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പോര്‍ട്സ്
താരങ്ങള്‍ക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍
നിയമനത്തിനുളള റാങ്ക്
ലിസ്റ്റ്
തയ്യാറാക്കുമ്പോള്‍
വെയിറ്റേജ്
കണക്കാക്കുന്നതിനുളള
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
വ്യക്തമാക്കുന്ന
സര്‍ക്കുലര്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ അവയുടെ കോപ്പി
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
എത്തിയശേഷം എത്ര
സ്പോര്‍ട്സ്
താരങ്ങള്‍ക്കാണ് ഇതുവരെ
ജോലി
നല്‍കിയിട്ടുള്ളത്;
(സി)
സ്പോര്‍ട്സ്
താരങ്ങള്‍ക്ക് ജോലി
നല്‍കുന്നതിന് വകുപ്പ്
തലത്തില്‍ പ്രത്യേക
റാങ്ക് ലിസ്റ്റുകള്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇവയുടെ
കാലാവധി
എന്നുവരെയാണെന്ന്
വിശദമാക്കാമോ;
(ഡി)
ഓരോ
റാങ്ക് ലിസ്റ്റില്‍
നിന്നും ഇതുവരെ എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഏഷ്യാ
പസഫിക് ഡെഫ് ഒളിമ്പിക്സ്
മെഡല്‍ ജേതാവായ
ശ്രീജിഷ്ണയുടെ അപേക്ഷ
4256.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബധിര
കായിക താരങ്ങള്‍ക്ക്
കായിക-യുവജനകാര്യ
വകുപ്പ് മുഖേന
നല്കുന്ന സഹായങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏഷ്യാ
പസഫിക് ഡെഫ്
ഒളിമ്പിക്സിൽ മെഡല്‍
ജേതാവായ മണലൂര്‍ നിയോജക
മണ്ഡലത്തിലെ
മുല്ലശ്ശേരി
പഞ്ചായത്തിലെ
പെരുവല്ലൂര്‍
സ്വദേശിയായ കാളാശ്ശേരി
സുരേഷ് ബാബുവിന്റെ മകൾ
ശ്രീജിഷ്ണയില് നിന്നും
എന്തെങ്കിലും അപേക്ഷ
ലഭിച്ചിരുന്നോ;
(സി)
പ്രസ്തുത
അപേക്ഷയിന്മേൽ
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(ഡി)
ബധിര
കായിക താരങ്ങള്‍ക്കുള്ള
ഭവന നിര്‍മ്മാണ
പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ഇ)
ശ്രീജിഷ്ണയ്ക്ക്
പ്രസ്തുത ആനുകൂല്യം
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സ്പോര്‍ട്സ്
ക്വാട്ട സംവരണത്തിനുള്ള കായിക
വകുപ്പ് തീരുമാനം
4257.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കായിക താരങ്ങള്‍ക്ക്
സ്പോര്‍ട്സ് ക്വാട്ട
സംവരണം പി.എസ്.സി. യുടെ
നിയമനങ്ങളിൽ
ഏര്‍പ്പെടുത്തുവാന്‍
എന്തെങ്കിലും തീരുമാനം
കായിക വകുപ്പ്
എടുത്തിട്ടുണ്ടോ;എങ്കില്‍
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര കായിക
താരങ്ങള്‍ക്ക്
സര്‍ക്കാര്‍ മേഖലയിലും
പൊതുമേഖലാ
സ്ഥാപനങ്ങളിലും
കായികവകുപ്പ് ജോലി
നല്കി; വിശദമാക്കുമോ;
(സി)
ഇനി
എത്ര കായിക
താരങ്ങള്‍ക്കുകൂടി ജോലി
ലഭിക്കുവാനുണ്ട്;
കാലതാമസത്തിനുളള കാരണം
വിശദമാക്കാമോ?
യുവജനക്ഷേമ ബോര്‍ഡ്
നടപ്പിലാക്കുന്ന പദ്ധതികള്‍
4258.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വളര്‍ന്നുവരുന്ന യുവ
പ്രതിഭകള്‍ക്ക്
യുവജനകാര്യ വകുപ്പ്
ഏതൊക്കെ നിലയില്‍
പ്രോത്സാഹനം
നല്‍കുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
സാമ്പത്തികമായി
ഇവരെ
സഹായിക്കുന്നതിനുള്ള
ഏതെങ്കിലും പദ്ധതികള്‍
നിലവിലുണ്ടോ;
(സി)
കായിക
താരങ്ങള്‍ക്കായി
യുവജനക്ഷേമ ബോര്‍ഡ് വഴി
ലഭ്യമാക്കുന്ന
പദ്ധതികള്‍ ഏതൊക്കെ;
ഇതിനായി സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ?
യുവജനക്ഷേമ
ബോർഡിന്റെയും
യുവജനകമ്മിഷന്റെയും
പ്രവർത്തനം
4259.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ആന്റണി ജോണ്‍
,,
യു. ആര്. പ്രദീപ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവജനങ്ങളുടെ
ക്ഷേമത്തിനും
ഉന്നമനത്തിനുമായി
യുവജനക്ഷേമ ബോര്‍ഡ്,
യുവജനകമ്മിഷന് എന്നിവ
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
യുവജനക്ഷേമ
ബോര്‍ഡിന്റെ
ആഭിമുഖ്യത്തില്‍
യുവസംരംഭകര്‍ക്കും
വിദ്യാര്‍ത്ഥി
സംരംഭകര്‍ക്കുമായി
സംഘടിപ്പിച്ച കീ
സമ്മിറ്റില്‍ ഏതെല്ലാം
സംരംഭക സംഘടനകളും
സര്‍ക്കാര്‍
ഏജന്‍സികളുമാണ്
പങ്കെടുത്തിട്ടുള്ളതെന്നും
പ്രസ്തുത
ശില്‍പ്പശാലയില്‍
ഉരുത്തിരിഞ്ഞ നൂതന
ആശയങ്ങള്‍
എന്തൊക്കെയാണെന്നും
അറിയിക്കാമോ;
(സി)
യുവജനങ്ങളുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
അവര്‍ക്കാവശ്യമായ
നിയമസഹായം
നല്‍കുന്നതിനും
യുവജനകമ്മീഷന്, യൂത്ത്
ലീഗല്‍ സപ്പോര്‍ട്ട്
സെന്റര്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?