ഇ-വെഹിക്കിള്‍
നയം
1861.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-വെഹിക്കിള്‍ നയം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
ഇ-ഓട്ടോറിക്ഷകള്‍ക്ക്
എന്തൊക്കെ സഹായം
ലഭ്യമാക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
കെ.എസ്.ആര്.ടി.സി യുടെ
ഇലക്ട്രിക് ബസ്
സര്‍വ്വീസ് എല്ലാ
ജില്ലകളിലും
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
ഇപ്പോള്‍ പമ്പയില്‍
നിന്നും ആരംഭിച്ച
ഇലക്ട്രിക് ബസ്
സര്‍വ്വീസ് സംബന്ധിച്ച
വിശദാംശം
ലഭ്യമാക്കാമോ?
ബസ്
ചാര്‍ജ്ജ് വര്‍ദ്ധനവ്
1862.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി,
സ്വകാര്യ ബസ്
ടിക്കറ്റ്നിരക്ക്
വര്‍ദ്ധിപ്പിക്കുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
പഠിക്കുന്നതിന് ആരെയാണ്
ചുമതലപ്പെടുത്തിയത്;
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര തവണ ബസ് ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കുകയുണ്ടായി;
അത് എന്നാെക്കെയാണെന്ന
വിവരം ലഭ്യമാക്കുമോ?
എസ്.ടി.
എ. യുടെ വിദഗ്ദ്ധ സമിതി
നല്കിയ നിര്‍ദ്ദേശങ്ങൾ
1863.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗതാഗതക്കുരുക്കും
റോഡുകളുടെ
ശോച്യാവസ്ഥയും
പരിഗണിച്ച് ബസ്സുകളുടെ
യാത്രാസമയം
ക്രമീകരിക്കണമെന്ന
നിര്‍ദ്ദേശം എസ്.ടി. എ.
യുടെ വിദഗ്ദ്ധ സമിതി
നല്‍കിയിട്ടുണ്ടോ;
ഇതുള്‍പ്പെടെ
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
സമിതി
സമര്‍പ്പിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
നിർദേശങ്ങളിന്മേൽ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദവിവരം ന്ലകുമോ?
സ്വകാര്യ
ബസ്സുകള്‍ക്ക് പാര്‍ക്കിംഗ്
സൗകര്യം
1864.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വീസ്
നടത്തുന്ന സ്വകാര്യ
ബസ്സുകള്‍ക്ക്
പാര്‍ക്കിംഗ് സൗകര്യം
ഒരുക്കേണ്ട ബാധ്യത
സര്‍ക്കാരിനുണ്ടോ;
എങ്കില്‍ അതിന്റെ
വിശദമായ രൂപം
വെളിപ്പെടുത്താമോ;
(ബി)
സംസ്ഥാനത്തെ
മറ്റ് ഇടങ്ങളില്‍
നിന്നും വ്യത്യസ്തമായി
തലസ്ഥാന നഗരിയില്‍
മാത്രം സ്വകാര്യ
ബസ്സുകള്‍ പാര്‍ക്ക്
ചെയ്യുന്നതും
യാത്രക്കാരെ
എടുക്കുന്നതും
നിലവിലുള്ള നിയമത്തിന്
വിധേയമായിട്ടാണോ;
(സി)
അവ
പരിശോധിക്കുന്നതിന്
സര്‍ക്കാര്‍
സംവിധാനമെന്തെങ്കിലും
നിലവില്‍
പ്രവർത്തിച്ചുവരുന്നുണ്ടോ;
വിശദീകരിക്കാമോ;
(ഡി)
തലസ്ഥാന
നഗരിയില്‍ ഏറെ ട്രാഫിക്
തിരക്കുള്ള ചുവന്ന
കോട്ടയ്ക്ക് സമീപം
എസ്.ടി.എ. പാര്‍ക്കിംഗ്
ഇടം ഒരുക്കിയത് എങ്ങനെ
എന്നറിയിക്കാമോ;
(ഇ)
ഇത്തരത്തില്‍
സ്വകാര്യ ബസ്സുകള്‍ക്ക്
ഒരുക്കിയിട്ടുള്ള
ട്രാഫിക് പാര്‍ക്കിംഗ്
ഇടത്തിന് ഫീസ്
ഈടാക്കുന്നുണ്ടോ;
എങ്കില്‍ അതിന്റെ
വിശദരൂപം
വെളിപ്പെടുത്തുമോ;
നിരക്കിന്റെ പട്ടിക
വിശദമാക്കുമോ; ഏറെ
തിരക്കേറിയ ഇത്തരമൊരു
സ്ഥലത്ത്
സൗജന്യമായിട്ടാണ്
പാര്‍ക്കിംഗ്
അനുവദിച്ചിരിക്കുന്നതെങ്കില്‍
അത്തരമൊരു തീരുമാനം
എടുത്തതാരാണ്; പ്രസ്തുത
തീരുമാനത്തിന്
ആധാരമാക്കിയത്
എന്തെന്ന്
വെളിപ്പെടുത്തുമോ;
(എഫ്)
ഇത്തരമൊരു
ഇടത്ത് സൗജന്യമായി
ബസ്സുകള്‍ക്ക്
പാര്‍ക്കിംഗ് ഇടം
അനുവദിക്കുന്നതിന്
സര്‍ക്കാരിന്റെ
നിര്‍ദ്ദേശം
ഉണ്ടായിരുന്നോ;
(ജി)
ഇത്തരത്തില്‍
ഏറെ തിരക്കേറിയ
ഇടത്തില്‍ സര്‍വ്വീസ്
നടത്തുന്ന
ബസ്സുകള്‍ക്ക് സൗജന്യ
പാര്‍ക്കിംഗ് എസ്.ടി.എ.
അനുവദിച്ച രീതിയില്‍
തലസ്ഥാനത്തെ
പൊതുജനങ്ങള്‍ക്കും
പാര്‍ക്കിംഗ് ഫീസ്
പിരിക്കുന്നത്
ഒഴിവാക്കി സൗജന്യ
പാര്‍ക്കിംഗ്
പ്രാവര്‍ത്തികമാക്കുമോ?
പ്രളയത്തില്‍
കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക്
ഉണ്ടായ നാശനഷ്ടങ്ങള്‍
1865.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
പ്രളയത്തില്‍
കെ.എസ്.ആര്.ടി.സി.ക്ക്
ആകെ എത്ര രൂപയുടെ
നാശനഷ്ടം ഉണ്ടായി; എത്ര
ബസ്സുകളാണ് വെള്ളം കയറി
പ്രവര്‍ത്തനക്ഷമമല്ലാതായത്;
വിവരം ലഭ്യമാക്കുമോ;
(ബി)
പ്രളയത്തിനു
മുമ്പ് റാന്നി
കെ.എസ്.ആര്.ടി.സി
ഓപ്പറേറ്റിംഗ്
സെന്ററില്‍ ആകെ എത്ര
ബസുകളാണ് സര്‍വ്വീസ്
നടത്തിയിരുന്നത്;
ഇപ്പോള്‍ എത്ര
ബസ്സുകള്‍ സര്‍വ്വീസ്
നടത്തുന്നുണ്ട്;
ബസ്സുകളുടെ എണ്ണത്തില്‍
കുറവുണ്ടായെങ്കില്‍
അതിനുള്ള കാരണം
വ്യക്തമാക്കാമോ;
(സി)
ഇക്കഴിഞ്ഞ
പ്രളയത്തില്‍ റാന്നി
കെഎസ്ആര്‍ടിസി
ഓപ്പറേറ്റിംഗ്
സെന്ററില്‍ എത്ര
ബസ്സുകളാണ് വെള്ളം കയറി
പ്രവര്‍ത്തനക്ഷമമല്ലാതായത്;ഇവയില്‍
എത്ര എണ്ണം
അറ്റകുറ്റപ്പണി
പൂര്‍ത്തിയാക്കി
വീണ്ടും സര്‍വ്വീസ്
നടത്തുന്നുണ്ട്;
അവശേഷിച്ച ബസ്സുകള്‍
അറ്റകുറ്റപ്പണി
നടത്താത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
ബസ്സുകളുടെ എല്ലാം
കേടുപാടുകള്‍
പരിഹരിച്ച് സര്‍വ്വീസ്
പഴയപടി ആകാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
വാഹനങ്ങള്‍
ഇല്ലാത്തതിന്റെ പേരില്‍
ഏതെങ്കിലും റൂട്ടുകള്‍
വെട്ടിക്കുറച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
റൂട്ടുകള്‍ എന്നും
ഇവിടെ സര്‍വ്വീസ്
നടത്താന്‍ പകരം
ബസ്സുകള്‍
ലഭ്യമാക്കുമോഎന്നും
അറിയിക്കാമോ;
(ഇ)
റാന്നി
പോലെയുള്ള മലയോര
മേഖലകളിലെ യാത്രാക്ലേശം
പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സുശീല്‍
ഖന്ന റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
1866.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സുശീല്‍
ഖന്ന റിപ്പോര്‍ട്ടിലെ
ശിപാര്‍ശകളില്‍
സര്‍ക്കാര്‍ ഇതിനോടകം
നടപ്പാക്കിയ പ്രധാന
ശിപാര്‍ശകള്‍
ഏതൊക്കെയാണ്;
(ബി)
കെ.എസ്.ആര്.ടി.സി
ബോര്‍ഡ് ഓഫ്
ഡയറക്ടേഴ്സ്
പിരിച്ചുവിട്ട്
പ്രൊഫഷണല്‍
യോഗ്യതയുളളവരെ
ഉള്‍പ്പെടുത്തി
പുനഃസംഘടിപ്പിക്കണമെന്ന്
റിപ്പോര്‍ട്ടില്‍
ശിപാര്ശയുണ്ടോ;
(സി)
എങ്കില്‍
ഇതു സംബന്ധിച്ച് മുന്‍
എം.ഡി സര്‍ക്കാരിന്
നല്കിയ കത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുകയുണ്ടായോ;എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
കെ.എസ്.ആര്.ടി.സി
യുടെ വരവ് ചെലവ് കണക്കുകള്‍
1867.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
ആകെ ആസ്തി
തിട്ടപ്പെടുത്തിയിട്ടുണ്ടോ;എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
കെ.എസ്.ആര്.ടി.സി.
യുടെ മൊത്തം കടം
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
കെ.എസ്.ആര്.ടി.സി.
യുടെ ബാധ്യത എത്ര;
വ്യക്തമാക്കുമോ;
(ഡി)
പ്രതിമാസം
കെ.എസ്.ആര്.ടി.സി.
യുടെ ശരാശരി വരവ് ചെലവ്
കണക്കുകള്‍
വ്യക്തമാക്കുമോ;
(ഇ)
കെ.എസ്.ആര്.ടി.സി
ഏതൊക്കെ സ്ഥാപനങ്ങളില്‍
നിന്നും എത്ര തുക വീതം
വായ്പ എടുത്തിട്ടുണ്ട്;
പ്രതിമാസം ഓരോ
സ്ഥാപനത്തിനും
നല്‍കേണ്ട പലിശയുടെ
വിശദാംശം ലഭ്യമാക്കുമോ;
(എഫ്)
നിലവില്‍
സാമ്പത്തികമായി
വളരെയധികം സാമ്പത്തിക
ബാധ്യത നേരിടുന്ന
പ്രസ്തുത പൊതുമേഖലാ
സ്ഥാപനത്തെ
ലാഭകരമാക്കുന്നതിന്
എന്തെല്ലാം നൂനത
പദ്ധതികളാണ്
അവിഷ്കരിച്ചിട്ടുള്ളത്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
യെ ലാഭത്തിലാക്കുവാന്‍ നൂതന
പദ്ധതികള്‍
1868.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
പി. ഉണ്ണി
,,
സി.കൃഷ്ണന്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യെ നഷ്ടത്തില്‍ നിന്ന്
കരകയറ്റി
ലാഭത്തിലാക്കുവാന്‍
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
കെ.എസ്.ആര്.ടി.സി.യ്ക്ക്
ഉള്ള ടിക്കറ്റിതര
വരുമാന മാര്‍ഗ്ഗങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
കെ.എസ്.ആര്.ടി.സി.ബസുകളില്‍
നിന്നുള്ള
പരസ്യവരുമാനത്തില്‍
സമീപകാലത്ത്
വന്‍വര്‍ദ്ധന
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ടിക്കറ്റിതര
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി
കെ.എസ്.ആര്.ടി.സി.ബസ്
സ്റ്റേഷനുകളില്‍
ഹോര്‍ഡിങ്ങുകള്‍,
വീഡിയോവോള് എന്നിവ
സ്ഥാപിക്കുന്നതിനുള്ള
ടെന്‍ഡര്‍ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
യുടെ പ്രതിദിന നഷ്ടം
1869.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ പ്രതിദിന നഷ്ടം
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.
ലാഭത്തിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
കെ.എസ്.ആര്.ടി.സി.
ഒാരോ വര്‍ഷവും എത്ര
കോടി രൂപയുടെ പലിശയാണ്
മറ്റ് ധനകാര്യ
സ്ഥാപനങ്ങള്‍ക്ക്
നല്‍കിവരുന്നത്; ഇത്
കുറച്ചു
കൊണ്ടുവരുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
യുടെ പ്രതിദിന നഷ്ടം
1870.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എന്തൊക്കെ
കാരണങ്ങളാലാണ്
കെ.എസ്.ആര്.ടി.സി.യ്ക്ക്
നഷ്ടം
സംഭവിക്കുന്നതെന്നും
പ്രതിദിന നഷ്ടം
കുറയ്ക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്നും
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ആര്.ടി.സി.യെ
ലാഭത്തിലാക്കാന്‍
എന്തെങ്കിലും കര്‍മ്മ
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കെ.എസ്.ആര്.ടി.സി.
യ്ക്ക് കേന്ദ്ര സഹായം
1871.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യെ നഷ്ടത്തില്‍ നിന്ന്
കരകയറ്റുന്നതിനും
പൊതുഗതാഗത സര്‍വ്വീസായി
തന്നെ
നിലനിര്‍ത്തുന്നതിനും
കേന്ദ്ര സര്‍ക്കാരില്‍
നിന്ന് ഏതെങ്കിലും
രീതിയിലുള്ള സഹായം
ആവശ്യമാണെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ ഏതെല്ലാം
രീതിയില്‍ സഹായത്തിന്റെ
തോത് എത്രകണ്ട്
പ്രതീക്ഷിക്കുന്നു;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നാളിതുവരെ എത്ര
തവണ ഏതെല്ലാം
രീതിയിലുള്ള സഹായ
അഭ്യര്‍ത്ഥനകള്‍
കേന്ദ്രത്തോട് നടത്തി ;
കേന്ദ്രത്തില്‍ ഏതൊക്കെ
മന്ത്രിമാരുള്‍പ്പെടെയുള്ളവരെ
ഈ ആവശ്യവുമായി എത്രതവണ
സമീപിച്ചിരുന്നു;
(സി)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
സംസ്ഥാന സര്‍ക്കാരിന്
ഏതെങ്കിലും
വിധത്തിലുള്ള സഹായ
വാഗ്ദാനം
ലഭിച്ചിരുന്നോ;
എങ്കില്‍ അതിന്റെ
വിശദവിവരം
ലഭ്യമാക്കുമോ;
(ഡി)
നാളിതുവരെയായി
സഹായ അഭ്യര്‍ത്ഥനയുമായി
സംസ്ഥാന സര്‍ക്കാര്‍
കേന്ദ്രസര്‍ക്കാരിനെ
സമീപിച്ചിട്ടില്ലെങ്കില്‍
അതിന്റെ കാരണമെന്തെന്ന്
അറിയിക്കുമോ?
കെ.എസ്.ആര്.ടി
.സി. ഇലക്ട്രിക് ബസ്സുകള്‍
1872.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കെ.എസ്.ആര്.ടി
.സി. ഇലക്ട്രിക്
ബസ്സുകള്‍
ഉപയോഗിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
നിലവിലുള്ള സര്‍വ്വീസ്
ബസ്സുകള്‍ക്ക് പകരം
സംവിധാനമായിട്ടാണോ ഇവ
ഉപയോഗിക്കുന്നത്;
വിശദാംശം
വെളിപ്പെടുത്തുമോ?
കെ.എസ്.ആര്.ടി.സി
ബസ്സുകളുടെ
അറ്റകുറ്റപ്പണികള്‍
1873.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി./കെ.യു.ആര്.ടി.സി.
യുടെയും എത്ര എ/സി,
നോണ്‍ എ/സി ബസ്സുകള്‍
ബസ്സ് സ്റ്റേഷന്
പരിസരം, ഡിപ്പോകള്‍,
ഗ്യാരേജുകള്‍
അതുമല്ലെങ്കില്‍
മറ്റെവിടെയങ്കിലും
അറ്റകുറ്റപ്പണിക്കായോ
അല്ലാതെയോ ഒതുക്കി
ഇട്ടിരിക്കുന്നു; വിശദ
വിവരങ്ങളോടെ
പട്ടികതിരിച്ചുള്ള
എണ്ണം ലഭ്യമാക്കുമോ;
(ബി)
ഇത്തരം
ബസ്സുകളുടെ
അറ്റകുറ്റപ്പണികള്‍ക്ക്
ഉണ്ടാകുന്ന
കാലതാമസത്തിനുള്ള
കാരണങ്ങള്‍ എന്തെല്ലാം;
(സി)
ഇത്തരം
ബസ്സുകള്‍ അടിയന്തരമായി
അറ്റകുറ്റപ്പണി
തീര്‍ത്ത് സര്‍വ്വീസ്
നടത്തുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
അടിസ്ഥാനത്തില്‍ എത്ര
ബസ്സുകള്‍
അറ്റകുറ്റപ്പണികള്‍
തീര്‍ത്ത്
എന്നത്തേയ്ക്ക്
നിരത്തിലോടിക്കാനാകുമെന്ന്
അറിയിക്കുമോ;
(ഡി)
സംസ്ഥാനത്ത്
ഏറ്റവുമധികം
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ സര്‍വ്വീസ്
നടത്തുന്ന തലസ്ഥാന
നഗരിയില്‍ ബസ്സുകളുടെ
അറ്റകുറ്റപ്പണികള്‍
തീര്‍ക്കുന്നതില്‍
ബോധപൂര്‍വ്വം കാലതാമസം
വരുത്തുന്നത് സ്വകാര്യ
ബസ്സുകള്‍ക്ക് അമിതലാഭം
കൊയ്യുന്നതിന്
അവസരമാെരുക്കുമെന്നത്
ഗൗരവമായി കാണുമോ;
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ബസ്സുകളിലെ മ്യൂസിക് സിസ്റ്റം
1874.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസ്സുകളില്‍
ഘടിപ്പിച്ചിരിക്കുന്ന
മ്യൂസിക് സിസ്റ്റം
ആദ്യം കുറച്ച് ദിവസം
ബസ്സില്‍
നിലനിര്‍ത്തുകയും
ക്രമേണ സിസ്റ്റം
അപ്പാടെ
അപ്രത്യക്ഷമാകുകയും
ചെയ്യുന്ന പ്രവണത
വര്‍ദ്ധിച്ചു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
ഉന്നത ഉദ്യോഗസ്ഥര്‍
നടപടി
സ്വീകരിക്കാത്തതുമൂലം
ഇതിന്റെ മോഷണം
വര്‍ദ്ധിക്കുന്ന വസ്തുത
ഗൗരവമായി കാണുന്നുണ്ടോ;
മ്യൂസിക് സിസ്റ്റം
കാണാതായാല്‍
കെ.എസ്.ആര്.ടി.സി.
ഉദ്യോഗസ്ഥര്‍ സ്ഥലം
പോലീസ് സ്റ്റേഷനില്‍
പരാതി നല്‍കാറുണ്ടോ;
(സി)
ഇത്തരത്തിലുള്ള
എത്ര പരാതികള്‍
സംസ്ഥാനത്തെ പോലീസ്
സ്റ്റേഷനുകളില്‍
കെ.എസ്.ആര്.ടി.സി.
മുഖേനയോ അല്ലാതെയോ
നല്‍കിയിട്ടുണ്ട്; ഈ
പരാതികളില്‍ എത്ര
എണ്ണത്തിന്മേല് പോലീസ്
അന്വേഷണം നടത്തിയതായി
അറിവ് ലഭിച്ചിട്ടുണ്ട്;
(ഡി)
അന്വേഷണഫലമായി
നഷ്ടപ്പെട്ട എത്ര
മ്യൂസിക് സെറ്റുകള്‍
തിരികെ ലഭിച്ചുവെന്ന്
അറിയിക്കുമോ; ഇനിയും
കണ്ടു കിട്ടാനുള്ളവ
എത്രയാണ്; നഷ്ടപ്പെട്ട
മ്യൂസിക് സെറ്റുകള്‍
കണ്ടെടുക്കണമെന്ന
നിലപാട്
സര്‍ക്കാരിനുണ്ടോ;
എങ്കില്‍ അതിനായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)
കെ.എസ്.ആര്.ടി.സി.
ബസ്സുകളിലെ മ്യൂസിക്
സിസ്റ്റം
നഷ്ടപ്പെട്ടാല്‍
മിക്കപ്പോഴും
ഉദ്യോഗസ്ഥര്‍ പോലീസില്‍
പരാതിപ്പെടാതിരിക്കുന്നതിനാല്
മോഷണം
വര്‍ദ്ധിക്കുന്നതായുള്ള
വസ്തുത അതീവ ഗൗരവമായി
കാണുമോയെന്ന്
അറിയിക്കുമോ?
കെ.എസ്.ആര്.ടി.സി.
പുതിയതായി വാങ്ങുന്ന ബസ്സുകൾ
1875.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
വര്‍ഷങ്ങളില്‍ 400
മുതല്‍ 600 വരെ
ബസ്സുകള്‍
വാങ്ങിയിരുന്ന
കെ.എസ്.ആര്.ടി.സി.
കഴിഞ്ഞ രണ്ടര
വര്‍ഷത്തിനിടെ
പുതിയതായി വാങ്ങിയത്
100 ബസ്സുകള്‍
മാത്രമാണെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
1000
ബസ്സുകൾ വാങ്ങുമെന്ന
ബഡ്ജറ്റ്
പ്രഖ്യാപനമുണ്ടായിരുന്നുവെങ്കിലും
ബസ്സുകള്‍ വാങ്ങാതെ
പോയതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
നിലവിലുള്ള
ബസ്സുകളിൽ നിന്ന്
ശബരിമല സര്‍വ്വീസിനായി
ആയിരത്തോളം ബസ്സുകള്‍
പിന്‍വലിക്കുന്നതോടെ
യാത്രാക്ലേശം
രൂക്ഷമാകുമെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ഡി)
പുതിയ
ബസ്സുകള്‍
വാങ്ങുന്നതിനുപകരം വാടക
വണ്ടികള്‍ ഉപയോഗിച്ച്
സർവ്വീസ് നടത്താമെന്ന്
കോര്പ്പറേഷന്
തീരുമാനിക്കുകയുണ്ടായോ;
എങ്കില്‍ അതുമായി
ബന്ധപ്പെട്ട നടപടികൾ
നിലവിൽ ഏത്
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
ഇലക്ട്രിക് ബസ് സര്‍വ്വീസ്
1876.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ആര്.ടി.സി.
ഇലക്ട്രിക് ബസ്
സര്‍വ്വീസ്
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ബസുകള്‍ സര്‍വ്വീസ്
നടത്തുന്നു എന്നും
ഏതെല്ലാം
റൂട്ടുകളിലാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഇലക്ട്രിക്
ബസുകളുടെയും മറ്റ്
ബസുകളുടെയും
പ്രവര്‍ത്തന ചെലവ്
താരതമ്യം
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
ഇലക്ട്രിക് ബസ്സുകള്‍ വാങ്ങിയ
നടപടി
1877.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
അതിന്റെ ഫ്ലീറ്റില്‍
ഡീസല്‍ ബസ്സുകള്‍ക്ക്
പകരം ഇലക്ട്രിക്
ബസ്സുകള്‍
ഉള്‍പ്പെടുത്തി
തുടങ്ങിയോ; ഈ വിധമുള്ള
ബസ്സുകള്‍ ഫ്ലീറ്റില്‍
ആദ്യമായി
ഉള്‍പ്പെടുത്തിയത്
എന്നാണ്; നിലവില്‍
ഇത്തരം എത്ര ബസ്സുകള്‍
വാങ്ങിയിട്ടുണ്ട്;
എവിടെനിന്നാണ്
ബസ്സുകള്‍
വാങ്ങിയതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
വകയില്‍ ഓരോ ബസ്സിനും
എത്ര രൂപയാണ്
കെ.എസ്.ആര്.ടി.സി.യ്ക്ക്
ചെലവായത്; ബസ്സിന്റെ
നിര്‍മ്മാണ സ്ഥലത്ത്
ഓരോന്നിനും എന്ത്
തുകയാണ് വില നല്‍കിയത്;
ബസ്സുകള്‍ ഓരോന്നും
തിരുവനന്തപുരത്തോ
അല്ലെങ്കില്‍
ബന്ധപ്പെട്ട
ഡിപ്പോകളിലോ
എത്തിക്കുന്നതിന് എന്ത്
തുക ചെലവായെന്ന്
അറിയിക്കുമോ;
(സി)
ഇലക്ട്രിക്
ബസ്സുകള്‍ വാങ്ങിയ
കമ്പനിയെ
തെരഞ്ഞെടുത്തത് എന്ത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലായിരുന്നു;
ഇതിനായി അന്താരാഷ്ട്ര
ടെണ്ടര്‍
ക്ഷണിച്ചിരുന്നോ;
എങ്കില്‍ എന്നാണ്
ടെണ്ടര്‍ ക്ഷണിച്ചത്;
ആരൊക്കെ ടെണ്ടര്‍
നടപടിയില്‍
പങ്കെടുത്തു;
ഓരോരുത്തരും ക്വാട്ട്
ചെയ്ത തുകയുടെ
വിശദവിവരം മേശപ്പുറത്ത്
വയ്ക്കുമോ;
(ഡി)
ബസ്സുകള്‍
വാങ്ങുന്നതിന്
മേല്‍പ്പറഞ്ഞ
നടപടിക്രമങ്ങള്‍ ഒന്നും
പാലിച്ചിട്ടില്ലെങ്കില്‍
അതിനുള്ള കാരണങ്ങള്‍
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
ബസ്സുകള്‍
വാങ്ങിയപ്പോള്‍ അതിന്റെ
തുടര്‍ മെയിന്റനന്‍സ്
സംബന്ധിച്ച് കരാര്‍
ഉണ്ടാക്കിയിരുന്നോ;
എങ്കില്‍ അത് ഏത്
സ്ഥാപനവുമായിട്ടാണ്;
കരാറിന്റെ പൂര്‍ണ്ണ
രൂപം മേശപ്പുറത്ത്
വയ്ക്കുമോ;
(എഫ്)
ബസ്സുകള്‍
വന്‍ തുക മുടക്കി
വാങ്ങിയ ശേഷം
നിമ്മാതാവുമായുള്ള
തുടര്‍ കരാറിലെ ലംഘനം
ഉണ്ടായാല്‍ അത്
പരിഹരിക്കുന്നതിന്
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇപ്രകാരം കരാര്‍
ലംഘനമുണ്ടായാല്‍ അത്
മൂലം
കെ.എസ്.ആര്.ടി.സി.യ്ക്ക്
സംഭവിക്കാവുന്ന
സാമ്പത്തിക നഷ്ടം
സംബന്ധിച്ച്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
ഇലക്ട്രിക് ബസ്സുകള്‍
1878.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
നിലവില്‍ എത്ര
ഇലക്ട്രിക് ബസ്സുകള്‍
ഉപയോഗിച്ചു
വരുന്നുവെന്ന്
അറിയിക്കുമോ;
(ബി)
പരിസ്ഥിതി
സൗഹൃദവും ചെലവ്
കുറഞ്ഞതുമായ ഇത്തരം
ഇലക്ട്രിക് ബസ്സുകള്‍
കൂടുതലായി
ഉപയോഗിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ?
കെ.എസ്.ആര്.ടി.സി.
ഇലക്ട്രിക് ബസ്സുകള്‍ക്കുള്ള
ചെലവ്
1879.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
അടുത്തിടെ വാങ്ങിയ
ഇലക്ട്രിക്
ബസ്സുകള്‍ക്കുള്ള ചെലവ്
ഏത് ഫണ്ടില്‍ നിന്നാണ്
നല്കാന്
ഉദ്ദേശിക്കുന്നത്;
ഇതില്‍ എന്ത് തുക
നല്കി; ഇനി എന്ത് തുക
ബാക്കി
നല്കാനായിട്ടുണ്ട്;
(ബി)
പ്രസ്തുത
ബസ്സുകള്‍ അതിന്റെ
നിര്‍മ്മാതാവില്‍
നിന്ന് നേരിട്ടാണോ
കെ.എസ്.ആര്.ടി.സി.
വാങ്ങിയത്;അല്ലെങ്കില്‍
പിന്നെ എവിടെനിന്നെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ബസ്സുകള്‍
വാങ്ങുന്നതിന്
സംസ്ഥാനത്ത് നിന്ന്
ഇതുമായി ബന്ധപ്പെട്ട
ഏതെങ്കിലും സര്‍ക്കാര്‍
പ്രതിനിധികള്‍
നിര്‍മ്മാതാവിനെ
സമീപിച്ചിരുന്നോ;
എങ്കില്‍ എത്ര പേര്
എത്ര തവണ ഇതുമായി
ബന്ധപ്പെട്ട് യാത്ര
നടത്തി; യാത്രയ്ക്ക്
എന്തെങ്കിലും തുക ചെലവ്
വന്നിരുന്നോ; എങ്കില്‍
ഏതേത് ഇനങ്ങളില്‍ എന്ത്
തുക എന്ന് വിശദമായി
വിവരം ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
ബസ്സുകള്‍ ഒരേ
കമ്പനിയില്‍ നിന്ന്
അധികമായി വാങ്ങുകയോ
വാങ്ങാനായി കരാര്‍
ആകുകയോ ചെയ്തപ്പോള്‍
പ്രസ്തുത കമ്പനി ബസ്സ്
വില ഒന്നിന് എന്ത്
തുകയുടെ കിഴിവ്
ലഭ്യമാക്കി;
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
വാടകക്കെടുക്കുന്ന ഇലക്ട്രിക്
ബസ്സുകള്‍
1880.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ഇലക്ട്രിക് ബസ്
വാടകക്കെടുത്ത്
സര്‍വ്വീസ്
നടത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതുസംബന്ധിച്ച
കരാറില്‍
ഒപ്പുവച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
എത്ര ബസ്സുകളാണ്
വാടകക്ക്
എടുക്കാനുദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(സി)
ഏത്
കമ്പനിയില്‍ നിന്നാണ്
പ്രസ്തുത ബസ്സുകള്‍
വാടകക്കെടുക്കുന്നതെന്നും
പ്രസ്തുത കമ്പനിക്ക്
കിലോമീറ്ററിന് എന്ത്
തുകയാണ്
നല്‍കേണ്ടതെന്നും
അറിയിക്കുമോ?
കെ.എസ്.ആര്.ടി.സി.യിൽ
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്രാസൗജന്യം
1881.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്രാസൗജന്യം
അനുവദിച്ചുവരുന്നുണ്ടോ;
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതു
മുതല്‍ കഴിഞ്ഞ
മാസാവസാനം വരെ ആകെ എത്ര
യാത്രാ കണ്സഷന്
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
2018
വര്‍ഷം മാത്രം ആകെ എത്ര
യാത്രാ കണ്‍സഷനുകള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(സി)
കണ്സഷന്
നല്കുമ്പോള്
വിദ്യാര്‍ത്ഥികളോ
അവരുടെ മാതാപിതാക്കളോ
അപേക്ഷ നല്കിയാല്
എന്ത് തുക വരെ അവരില്‍
നിന്ന്
കെ.എസ്.ആര്.ടി.സി.ക്ക്
പിരിച്ചെടുക്കാന്‍
അധികാരം
നല്‍കിയിട്ടുണ്ട്;
അനുമതിയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
മുന്‍
സര്‍ക്കാരില്‍ നിന്ന്
വ്യത്യസ്തമായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിദ്യാര്‍ത്ഥികള്‍ക്കായുള്ള
കണ്സഷന്
വിതരണത്തിനായി
സ്വീകരിക്കുന്ന തുക
സ്വമേധയാ
വര്‍ദ്ധിപ്പിക്കുന്നതിന്
കെ.എസ്.ആര്.ടി.സി.ക്ക്
അധികാരമുണ്ടോ;
ഉണ്ടെങ്കില്‍ ടി
അധികാരം സര്‍ക്കാര്‍
നല്കിയതാണോ എന്ന്
വ്യക്തമാക്കുമോ;
അധികാരം നല്കിയ
രേഖയുടെ പകര്‍പ്പ്
മേശപ്പുറത്ത്
വയ്ക്കുമോ;
(ഇ)
ഇത്തരമൊരു
അധികാരമില്ലെങ്കില്‍
കണ്സഷന് കാര്‍ഡ്
ഒന്നിന് ചിലവുള്ള 20
രൂപയ്ക്ക് പുറമെ
അധികരിപ്പിച്ച തുകയില്‍
എത്ര രൂപ ഓരോ
കെ.എസ്.ആര്.ടി.സി
ഡിപ്പോകളും
വിദ്യാര്‍ത്ഥികളില്‍
നിന്നും ഈടാക്കിയെന്ന
പട്ടിക ലഭ്യമാക്കുമോ;
(എഫ്)
കാര്‍ഡ്
ഒന്നിന് 20 രൂപയ്ക്ക്
പുറമേ 100 മുതല്‍ ആയിരം
രൂപ വരെ വിവിധ
കാരണങ്ങളാക്കി
യൂണിറ്റധികാരികള്‍
ഈടാക്കിയിരുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത്തരത്തില്‍ അധികമായി
ഫീസ് തിരുവനന്തപുരം
സിറ്റി ഡിപ്പോയില്‍
30/06/2018 വരെ
ഈടാക്കിയത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
പ്രസ്തുത
വിഷയത്തിന്മേല് എന്ത്
നടപടി സ്വീകരിച്ചു;
(ജി)
സ്വന്ത
ഇഷ്ടപ്രകാരം ഏതൊക്കെ കെ
എസ് ആർ ടി സി
യൂണിറ്റധികാരികള്‍ പണം
അധികമായി ഈടാക്കി;
അധികമായി ഈടാക്കിയ തുക
വിദ്യാര്‍ത്ഥികള്‍ക്ക്
തിരികെ നല്കാന് നടപടി
സ്വീകരിക്കുമോ; വീഴ്ച
വരുത്തിയ ഉദ്യാഗസ്ഥരുടെ
പേരില്‍ നാളിതുവരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിരുന്നോയെന്ന്
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കാതിരിക്കുന്നതിനുള്ള
കാരണം അറിയിക്കുമോ; ടി
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടിക്ക് നിര്‍ദ്ദേശം
നല്‍കുമോ
എന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.ക്ക്
നിലവിലുള്ള ബസുകള്‍
1882.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.ക്ക്
നിലവില്‍ എത്ര ബസുകള്‍
ഉണ്ടെന്നും എത്ര
ഷെഡ്യൂളുകള്‍
ഓപ്പറേറ്റ്
ചെയ്യുന്നുണ്ടെന്നും
എത്ര ബസുകള്‍
കേടായിക്കിടക്കുന്നുണ്ടെന്നും
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ;
(ബി)
കേടായിക്കിടക്കുന്ന
ബസുകളില്‍
നന്നാക്കിയെടുക്കാന്‍
കഴിയുന്നവ എത്രയെന്ന്
അറിയിക്കാമോ?
ചില്
ബസ് സര്‍വ്വീസുകള്‍
1883.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വിവിധ മേഖലകളെ തമ്മില്‍
ബന്ധിപ്പിക്കുന്നതിന്
കെ.എസ്.ആര്.ടി.സി.
ചില് ബസ്
സര്‍വ്വീസുകള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
എത്ര ബസ്സുകളാണ്
ഉപയോഗിക്കുന്നത്;
(സി)
നിലവില്‍
സര്‍വ്വീസ്
നടത്തിക്കൊണ്ടിരുന്ന ലോ
ഫ്ളോര്‍ എ.സി.
ബസ്സുകളെത്തന്നെയാണോ
ചില് ബസ്സുകളെന്ന
പേരില്‍ രൂപഭേദം
വരുത്തിയത്; ഇതിന്റെ
ഭാഗമായി വിവിധ
ഡിപ്പോകളില്‍ നിന്നും
ബസ്സുകള്‍
പിന്‍വലിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
അടൂര്‍-ഉദയഗിരി
കെ.എസ്.ആര്.ടി.സി.ബസിന്റെ
ഷെഡ്യൂള്‍
1884.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അടൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
ഓപ്പറേറ്റ് ചെയ്യുന്ന
അടൂര്‍-ഉദയഗിരി ബസിന്റെ
ഷെഡ്യൂള്‍ ടൈമില്‍
ഈയിടെ വരുത്തിയിട്ടുള്ള
സമയ മാറ്റത്തിന് കാരണം
എന്താണെന്നറിയിക്കുമോ;
(ബി)
ലാഭകരമെന്ന്
ബോദ്ധ്യപ്പെട്ട സമയ
ക്രമത്തിൽ
വരുത്തിയിട്ടുള്ള
മാറ്റം മൂലം
വരുമാനത്തിൽ
ഉണ്ടായിട്ടുള്ള കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
മുന്‍പ് വരുത്തിയ
മാറ്റം മുന്‍ സി.എം.ഡി
റദ്ദ് ചെയ്തിട്ടുണ്ടോ?
(ഡി)
അടൂര്‍
കെ.എസ്.ആര്.ടി.സി
ഡിപ്പോയിലെ
അടൂര്‍-ഉദയഗിരി
സര്‍വ്വീസിനെ
നഷ്ടത്തിലാക്കുന്ന
തരത്തില്‍ നിലവില്‍
ഉണ്ടായിട്ടുള്ള
അശാസ്ത്രീയ സമയ മാറ്റം
സംബന്ധിച്ച്
ബോദ്ധ്യപ്പെട്ട്
ഉചിതമായ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വെള്ളറട,
കാട്ടാക്കട, പാറശ്ശാല
ഡിപ്പോകളില്‍ നിന്നും റദ്ദു
ചെയ്ത സര്‍വ്വീസുകള്‍
1885.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വെള്ളറട,
കാട്ടാക്കട, പാറശ്ശാല
ഡിപ്പോകളില്‍
ആവശ്യത്തിന് ബസ്സ്
ഇല്ലാത്തതു കാരണം പല
സര്‍വ്വീസുകളും റദ്ദ്
ചെയ്യുന്ന അവസ്ഥ
പരിഹരിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ;
(ബി)
വെള്ളറട,
കാട്ടാക്കട, പാറശ്ശാല,
നെയ്യാറ്റിന്‍കര
ഡിപ്പോകളില്‍ നിന്നും
പാറശ്ശാല മണ്ഡലവുമായി
ബന്ധപ്പെട്ട് എത്ര
സര്‍വ്വീസുകളാണ്
ഓപ്പറേറ്റ്
ചെയ്തിരുന്നത് എന്നും
അതില്‍ എത്ര
സര്‍വ്വീസുകള്‍
റദ്ദുചെയ്തു എന്നുമുള്ള
വിവരങ്ങള്‍ റൂട്ടടക്കം
ലഭ്യമാക്കാമോ;
(സി)
ബസ്
ഇല്ലാത്ത കാരണത്താല്‍
റദ്ദു ചെയ്ത
സര്‍വ്വീസുകള്‍
അടിയന്തരമായി
പുനരാരംഭിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കാമോ?
അടൂരില്‍
നിന്നുള്ള കെ.എസ്.ആര്.ടി.സി
യുടെ ഇന്റര്‍സ്റ്റേറ്റ്
സര്‍വ്വീസുകള്‍
1886.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അടൂര്‍
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ നിന്നും
വിവിധ
സംസ്ഥാനങ്ങളിലേക്ക്
സര്‍വ്വീസ്
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് നിലവില്‍
എത്ര അനുകൂല
ഫീസിബിലിറ്റി
റിപ്പോര്‍ട്ടുകള്‍
ലഭ്യമായിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
അവ
ഏതെല്ലാം
സര്വ്വീസുകള്ക്കാണെന്ന്
വ്യക്തമാക്കാമോ;
(സി)
അടൂരില്‍
നിന്നും
ഇന്റര്‍സ്റ്റേറ്റ്
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന്
നിരന്തരമായി
ആവശ്യപ്പെട്ടിട്ടും
അനുകൂല നടപടി
സ്വീകരിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ഡി)
അടൂരില്‍
നിന്നും പുതിയ
ഇന്റര്‍സ്റ്റേറ്റ്
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന്
സമയബന്ധിതമായി വേണ്ട
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വാമനപുരം
ജംഗ്ഷനില്‍ സൂപ്പര്‍ഫാസ്റ്റ്
ബസുകള്‍ക്ക് സ്റ്റോപ്പ്
1887.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
നിരവധി സര്‍ക്കാര്‍
ഓഫീസുകളും മറ്റു
സ്ഥാപനങ്ങളും സ്ഥിതി
ചെയ്യുന്ന വാമനപുരം
ജംഗ്ഷനില്‍
കെ.എസ്.ആര്.ടി.സി.യുടെ
സൂപ്പര്‍ഫാസ്റ്റ്
ബസുകള്‍ക്ക് സ്റ്റോപ്പ്
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ?
നിലക്കല്‍
നിന്നും പമ്പയിലേയ്ക്കുളള
കെ.എസ്.ആര്.ടി.സി. ബസ്സുകള്‍
1888.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
അടൂര്‍ പ്രകാശ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണ്ഡലകാലത്ത്
നിലക്കലില്‍ നിന്നും
പമ്പയിലേക്ക്
സര്‍വ്വീസ്
നടത്തുന്നതിന്
കെ.എസ്.ആര്.ടി.സി.
എത്ര ബസ്സുകളാണ്
ഉപയോഗിക്കുന്നത്;
(ബി)
പ്രസ്തുത
റൂട്ടില്‍ എ.സി.
ബസ്സിനും നോണ്‍ എ.സി.
ബസ്സിനും ഈടാക്കുന്ന
ചാര്‍ജ് എത്ര വീതമാണ്;
(സി)
പ്രസ്തുത
റൂട്ടില്‍ പോലീസിന്റെ
നിര്‍ദ്ദേശാനുസരണം
സര്‍വ്വീസ്
നടത്തുന്നതിനാല്‍
ഭക്തര്‍ക്ക് പമ്പയില്‍
എത്തുന്നതിന്
ബുദ്ധിമുട്ട്
ഉണ്ടാകുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
റൂട്ടില്‍ ഇലക്ട്രിക്
ബസ് ഉപയോഗിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
എത്രയെണ്ണമെന്ന്
അറിയിക്കുമോ?
കെ.എസ്.ആര്.ടി.സി.
ഡ്യൂട്ടി സമ്പ്രദായം
1889.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതുമുതല്‍
കെ.എസ്.ആര്.ടി.സി.യില്‍
ഡ്യൂട്ടി
സമ്പ്രദായത്തില്‍
ലെെന്ഡ്യൂട്ടിക്കാരായ
കണ്ടക്ടര്‍ക്കും
ഡ്രെെവര്‍മാര്‍ക്കും 1
1/2, 1 1/4, 1 3/4
എന്നീ നിലയില്‍
പരിഷ്ക്കരിച്ച
ഡ്യൂട്ടികള്‍ എത്ര
നാള്
ലഭ്യമാക്കിയിരുന്നു;
(ബി)
സിംഗിള്‍
ഡ്യൂട്ടിസമയമായ 8
മണിക്കൂറുകള്‍ക്ക്
ശേഷമുളള സമയത്തിന്
ലേബര്‍ ആക്ടിലെ
വ്യവസ്ഥകള്‍ പ്രകാരം
അധികരിപ്പിച്ച
വേതനമാണോ പ്രസ്തുത
ജീവനക്കാര്‍ക്ക്
നല്‍കിയിരുന്നത്;
ഇല്ലെങ്കില്‍ അവർക്കു
നൽകേണ്ട തുക നൽകാതെ ഈ
വകയില്‍
കെ.എസ്.ആര്.ടി.സി.
എന്ത് തുക നേടിയെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
വിഭാഗങ്ങള്‍ക്കല്ലാതെ
ഏതെങ്കിലും
മിനിസ്റ്റീരിയല്‍
സ്റ്റാഫുകള്‍ക്ക്
ഇത്തരത്തില്‍ തുക
നല്കുന്നുണ്ടോ;
(ഡി)
തൊഴിലാളികൾക്ക്
നൽകേണ്ടിയിരുന്ന ഈ തുക
തിരികെ നല്കാന്
ഗവണ്മെന്റിന്
ബാധ്യതയുണ്ടോ എന്നും
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ
എന്നും
വ്യക്തമാക്കുമോ;
എങ്കില്‍ എന്തെങ്കിലും
നടപടി ആയിട്ടുണ്ടോ;
വിശദീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.യിലെ
ഹയര്‍ ഡിവിഷന് ഓഫീസര്‍മാര്‍
1890.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
എത്ര ഹയര്‍ ഡിവിഷന്
ഓഫീസര്മാരുണ്ടെന്നും
അവര്‍ ഏതൊക്കെ
തസ്തികകളില്‍ ജോലി
ചെയ്യുന്നുവെന്നും
വെളിപ്പെടുത്തുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഹയര്‍ ഡിവിഷന്
ഓഫീസ്രമാരായി
ആരെയെങ്കിലും
കെ.എസ്.ആര്.ടി.സി.യില്‍
നിന്നുതന്നെ പ്രൊമോഷന്
വഴിയോ മറ്റ്
വകുപ്പുകളില്‍നിന്നോ
പൊതുമേഖലാ
സ്ഥാപനങ്ങളില്‍നിന്നോ
ഡെപ്യൂട്ടേഷനിലോ
മറ്റേതെങ്കിലും
രീതിയിലോ
നിയമിച്ചിരുന്നോ;
(സി)
എങ്കില്‍
കെ.എസ്.ആര്.ടി.സി.
ഇവര്‍ക്കുമാത്രമായി
ശമ്പളയിനത്തിലുള്പ്പെടെ
മറ്റേതെല്ലാം ഇനത്തില്‍
ഓരോരുത്തര്‍ക്കും എന്ന്
മുതല്‍ എന്ത് തുക ആകെ
ചെലവഴിച്ചുവരുന്നു എന്ന
വ്യക്തമായ കണക്ക്
നല്‍കുമോ?
കെ.എസ്.ആര്.ടി.സി.യിലെ
ഡ്യൂട്ടി പരിഷ്ക്കരണം
1891.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യിലെ
ഡ്യൂട്ടി
പരിഷ്ക്കരണങ്ങളെ
സംബന്ധിച്ച്
14.08.2017-ന് ബഹു.
ഹെെക്കോടതി
പുറപ്പെടുവിച്ച വിധി
എന്ന് മുതലാണ്
നടപ്പിലാക്കിയതെന്ന്
അറിയിക്കുമോ; ആയത്
നടപ്പാക്കിയശേഷം
കെ.എസ്.ആര്.ടി.സി.യില്‍
ഡബിള്‍ ഡ്യൂട്ടി
കണ്ടക്ടര്‍ക്കും
ഡ്രെെവര്‍ക്കും
അനുവദിച്ച്
നല്‍കിയിട്ടുണ്ടോ;
(ബി)
കോടതിവിധി
നടപ്പാക്കിയശേഷം എട്ട്
മണിക്കൂറിലധികം ജോലി
നോക്കേണ്ടിവന്ന
കണ്ടക്ടര്‍ക്കും
ഡ്രെെവര്‍ക്കും എട്ട്
മണിക്കൂര്‍ കഴിഞ്ഞുള്ള
ജോലിക്ക് കോടതി
പറഞ്ഞതും നിലവിലെ വേജസ്
ആക്ട് പ്രകാരമുള്ളതുമായ
വേതനം നല്‍കിയിരുന്നോ
;
(സി)
എങ്കില്‍
എത്ര പേര്‍ക്ക്
ഇപ്രകാരം അധിക ശമ്പളവും
അനുബന്ധ ആനുകൂല്യങ്ങളും
നല്‍കിയിരുന്നു; വിധി
നടപ്പാക്കിയതു മുതല്‍
നാളിതുവരെ അതിനായി
എന്തു തുക ഇൗ ഇനത്തില്‍
ചെലവഴിച്ചുവെന്ന്
അറിയിക്കുമോ;
(ഡി)
കെ.എസ്.ആര്.ടി.സി.
ഡ്രെെവര്മാരെക്കാെണ്ട്
എട്ട് മണിക്കൂറിലധികം
പണിയെടുപ്പിക്കുമ്പോള്‍
ക്ഷീണം കാരണം
ഡ്രെെവര്‍മാര്‍
ഉറങ്ങിപ്പോകുന്നതിനാല്
അപകടങ്ങള്‍
സര്വ്വസാധാരണമാകുന്നതായുള്ള
ആക്ഷേപം
ശ്രദ്ദയില്പ്പെട്ടിട്ടുണ്ടോ;
(ഇ)
വിധി
നടപ്പാക്കിയതു മുതല്‍
തലസ്ഥാന നഗരിയിലെ
ഉള്‍പ്പെടെയുള്ള
ഡിപ്പോകളില്‍ ഒരു
ഡ്യൂട്ടി കഴിഞ്ഞ്
വരുന്ന
കണ്ടക്ടര്‍മാര്‍ക്കും
ഡ്രെെവര്‍മാര്‍ക്കും
തുടര്‍ന്ന്
മറ്റേതെങ്കിലും
ഡ്യൂട്ടി
നല്‍കിയിരുന്നോ;
(എഫ്)
എങ്കില്‍
ഇപ്രകാരം ഒരേ ദിവസം
തന്നെ ഒന്നിലധികം
ഡ്യൂട്ടി ചെയ്യേണ്ടി
വരുന്ന ജീവനക്കാര്‍ക്ക്
ഇൗ ഡ്യൂട്ടി മറ്റൊരു
ദിവസത്തെ ഡ്യൂട്ടിയായി
രേഖപ്പെടുത്തി
നല്‍കുകയോ അല്ലെങ്കില്‍
രേഖകളില്‍ ഡ്യൂട്ടി
രേഖപ്പെടുത്താതെ അധിക
ഡ്യൂട്ടി ചെയ്യുന്ന
ദിവസം ലഭിച്ച കളക്ഷന്‍
അടയ്ക്കുമ്പോള്‍ ഒരു
നിശ്ചിത തുക സറണ്ടര്‍
ചെയ്യാനാവുന്ന സംവിധാനം
അനുവദിച്ച് നല്‍കുകയോ
ചെയ്തിരുന്നോ;
(ജി)
ഇൗ
ഇനത്തില്‍ നാളിതുവരെ
ആകെ സറണ്ടര്‍ ചെയ്ത്
നല്കിയ തുകയുടെ കണക്ക്
വ്യക്തമാക്കുമോ ;
എങ്കില്‍ പ്രസ്തുത
നടപടി കോടതി വിധിക്ക്
വിധേയമായിട്ടാണോ
നല്‍കിയിരുന്നത് ;
നടപടി കോടതി പറഞ്ഞ
പ്രകാരമല്ലെങ്കില്‍
വിരുദ്ധ തീരുമാനം
നടപ്പാക്കാനായതെങ്ങനെ
എന്ന് വ്യക്തമാക്കുമോ?
ശാരീരിക
ബുദ്ധിമുട്ടുകളുള്ള ലെെന്‍
ഡ്യൂട്ടിക്കാരുടെ ശമ്പളം
1892.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
വിവിധ ശാരീരിക
ബുദ്ധിമുട്ടുകള്‍ കാരണം
പ്രതിമാസമുള്ള ഡ്യൂട്ടി
എണ്ണത്തില്‍
കുറവുവരുന്ന ലെെന്‍
ഡ്യൂട്ടിക്കാരുടെ
ശമ്പളം
കൊടുത്തുതീര്ക്കാനായിട്ടുണ്ടോ;
എങ്കില്‍ ഏത് കാലയളവ്
മുതലുള്ളതാണ് ഇനിയും
കൊടുത്തുതീര്‍ക്കാനുള്ളത്
എന്നറിയിക്കാമോ;
(ബി)
ഇത്തരത്തില്‍
ശാരീരികാസ്വാസ്ഥ്യമുള്ള
ലെെന്ഡ്യൂട്ടിക്കാരുടെ
ശമ്പളം മറ്റ്
ജീവനക്കാരുടെ ശമ്പളം
നല്‍കിക്കഴിഞ്ഞാലുടന്‍
നല്‍കാതെ ഇത്തരക്കാരെ
ബുദ്ധിമുട്ടിലാക്കുന്ന
കെ.എസ്.ആര്.ടി.സി.
നിലപാട് സര്‍ക്കാര്‍
പുന:പരിശോധിക്കുമോ;
(സി)
2017
മുതല്‍ ഇൗയിനത്തില്‍
നല്‍കാനുള്ള തുക
കൊടുക്കുന്നതിന്
അടിയന്തര നിര്‍ദ്ദേശം
നല്‍കുമോ;
ഇത്തരക്കാരുടെ ശമ്പളം
ബോധപൂര്‍വ്വം നല്‍കാതെ
നീട്ടിക്കൊണ്ടുപോകുന്ന
നടപടി ഗൗരവമായി
കണക്കാക്കുമോ എന്ന്
വ്യക്തമാക്കാമോ?
നെയ്യാറ്റിന്‍കര
ഡിപ്പോയിലെ ഷോപ്പിംഗ്
കോംപ്ലക്സിന്റെ പരിപാലനം
1893.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
നെയ്യാറ്റിന്‍കര
ഡിപ്പോയില്‍ പണിത
ഷോപ്പിംഗ്
കോംപ്ലക്സില്‍ എല്ലാ
ഷോപ്പുകളും വാടകയ്ക്ക്
നല്‍കിയിട്ടുണ്ടോ; ഈ
ഷോപ്പിംഗ് കോംപ്ലക്സ്
പ്രവൃത്തി
പൂര്‍ത്തീകരിച്ചതിന്
എത്ര കോടി രൂപയാണ്
ചെലവായത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഷോപ്പിംഗ്
കോംപ്ലക്സിന്റെ പരിസരം
വൃത്തിഹീനമായി
മാറിയിരിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇതിന്റെ പരിപാലന ചുമതല
ആര്‍ക്കാണ്
നല്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഷോപ്പിംഗ്
കോംപ്ലക്സും പരിസരവും
വൃത്തിയായി
പരിപാലിക്കുന്നതിന്
എന്തു നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി
ഓഫീസുകളില്‍ സി.സി.ടി.വി.
ക്യാമറ
1894.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ഓഫീസുകളുടെ
പ്രവര്‍ത്തനം
നിരീക്ഷിച്ച്
കുറ്റമറ്റതാക്കുന്നതിനായി
ഹെഡ് ഓഫീസിലും മറ്റ്
യൂണിറ്റ് ഓഫീസുകളിലും
സി.സി.ടി.വി. ക്യാമറ
സ്ഥാപിക്കുന്നതിനായി
ആലോചനയുണ്ടോ;
(ബി)
ലെെന്‍
ഡ്യൂട്ടികളിലെ
കാര്യക്ഷമതാവര്ദ്ധനവ്
ലക്ഷ്യം
കൈവരിച്ചതുപോലെ
ഓഫീസുകളുടെ
കാര്യക്ഷമതാവര്ദ്ധനവും
ലക്ഷ്യമിട്ട്
കെ.എസ്.ആര്.ടി.സി.
ഓഫീസുകളില്‍
സി.സി.ടി.വി. ക്യാമറ
സ്ഥാപിക്കുന്നതിന്
തയ്യാറാകുമോ
എന്നറിയിക്കുമോ;
(സി)
തിരുവനന്തപുരം
സിറ്റി ഡിപ്പോ
ഓഫീസില്‍ സി.സി.ടി.വി.
ക്യാമറകള്‍ സ്ഥാപിച്ചത്
സംബന്ധിച്ച് എന്തെല്ലാം
പരാതികള്‍ എവിടെ
നിന്നെല്ലാം
അധികൃതര്‍ക്ക് ലഭിച്ചു;
വിശദമാക്കുമോ;
(ഡി)
സംഘടിത
ശക്തി ഉപയോഗിച്ചും
തെറ്റായ പ്രചാരണങ്ങളും
നടത്തിയും ഇതിനെ
എടുത്തുമാറ്റിക്കാന്
യൂണിയനുകള്ക്കായെങ്കില്,
കെ.എസ്.ആര്.ടി.സി.
ഹെഡ് ഓഫീസുകളിലും
യൂണിറ്റ് ഓഫീസുകളിലും
ഇത് സ്ഥാപിക്കാന്‍
കഴിയുമെന്ന്
കരുതുന്നുണ്ടോ;
(ഇ)
ഇത്തരത്തില്‍
വന്‍തുക ചെലവാക്കി
സ്ഥാപിച്ച സി.സി.ടി.വി.
ക്യാമറ
എടുത്തുമാറ്റിയതു
സംബന്ധിച്ച്
ഗവണ്മെന്റ്
ഏജന്‍സിയെക്കൊണ്ട്
അന്വേഷിക്കുമോ;
ഏകദേശം രണ്ട് ലക്ഷം രൂപ
ചെലവിട്ട് വാങ്ങി
സ്ഥാപിച്ചതായ ക്യാമറ
പ്രസ്തുത സ്ഥലത്തുതന്നെ
അടിയന്തിരമായി
പുനഃസ്ഥാപിക്കുന്നതിനോ
അല്ലെങ്കില്‍
തല്‍സ്ഥാനത്ത്
മറ്റൊന്ന്
സ്ഥാപിക്കുന്നതിനോ
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ;
വിശദമാക്കുമോ?
ചവറ
ശങ്കരമംഗലം ജഗ്ഷനില്‍
കെ.എസ്.ആര്.ടി.സി.യുടെ
ഓപ്പറേറ്റിംഗ് സെന്റര്‍
1895.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ചവറ
നിയോജകമണ്ഡലത്തിലെ
പൊന്മന കാട്ടില്‍
മേക്കതില്‍
ക്ഷേത്രത്തില്‍ ദിവസേന
എത്തിച്ചേരുന്ന
ആയിരക്കണക്കിന്
ആളുകളുടെ
സൗകര്യാര്‍ത്ഥം ചവറ
ശങ്കരമംഗലം ജഗ്ഷനില്‍
കെ.എസ്.ആര്.ടി.സി.യുടെ
ഓപ്പറേറ്റിംഗ് സെന്റര്‍
അനുവദിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
കുമളി
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ നിന്നുളള
സര്‍വ്വീസുകള്‍
1896.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പീരുമേട്
മണ്ഡലത്തിലെ കുമളി
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ നിന്നും
എത്ര സര്‍വ്വീസുകള്‍
ഷെഡ്യൂള്‍
ചെയ്യുന്നുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇൗ
സാമ്പത്തിക വര്‍ഷം
കുമളി
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ നിന്നും
ആരംഭിക്കുവാന്‍
കഴിഞ്ഞിട്ടുളള
സംസ്ഥാനത്തിനകത്തും,
പുറത്തേക്കുമുളള
ദീര്‍ഘദൂര
സര്‍വ്വീസുകള്‍
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
മണ്ഡലത്തിലെ
ഉള്‍പ്രദേശങ്ങളിലേക്ക്
കുമളി ഡിപ്പോയില്‍
നിന്നം നടത്തുന്ന
സര്‍വ്വീസുകളുടെ
റൂട്ടും സര്‍വ്വീസിന്റെ
എണ്ണവും ഉള്‍പ്പെടെയുളള
വിവരങ്ങള്‍
വ്യക്തമാക്കാമോ?
പിറവം,
കൂത്താട്ടുകുളം ഡിപ്പോകളിലെ
ബസ് സര്‍വ്വീസുകള്‍
1897.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ സിംഗിള്‍
ഡ്യൂട്ടി സമ്പ്രദായം
നടപ്പിലാക്കും മുന്‍പ്
പിറവം, കൂത്താട്ടുകുളം
ഡിപ്പോകളില്‍ നിന്നും
സര്‍വ്വീസ്
നടത്തിയിരുന്നതും
സിംഗിള്‍ ഡ്യൂട്ടി
സമ്പ്രദായം
നടപ്പിലാക്കിയതിനുശേഷം
പ്രസ്തുത ഡിപ്പോകളില്‍
നിന്ന് സര്‍വ്വീസ്
നടത്തുന്നതുമായ എല്ലാ
കെ.എസ്.ആര്.ടി.സി
ബസുകളുടെയും റൂട്ടും
സമയവും ബസ് നമ്പരും
ബസിന്റെ തരവും അടങ്ങിയ
ലിസ്റ്റ് ലഭ്യമാക്കുമോ;
(ബി)
സിംഗിള്‍
ഡ്യൂട്ടി സമ്പ്രദായം
നടപ്പിലാക്കിയശേഷം
പിറവം, കൂത്താട്ടുകുളം
ഡിപ്പോകളില്‍ നിന്നും
തിരക്കുള്ള സമയങ്ങളില്‍
സര്‍വ്വീസ് നടത്തുന്ന
ബസുകള്‍ കുറവാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതു മൂലം
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിയ്ക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ
എന്നറിയിക്കാമോ?
അടൂര്‍,
പന്തളം എന്നിവിടങ്ങളിൽ
അനുവദിച്ച കെ.എസ്.ആര്.ടി.സി.
ബസുകള്‍ / സര്‍വ്വീസുകള്‍
1898.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാറിന്റെ
കാലയളവില്‍ അടൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോ , പന്തളം
കെ.എസ്.ആര്.ടി.സി.
ഓപ്പറേറ്റിംഗ് സെന്റർ
എന്നിവിടങ്ങളിലേക്ക്
എത്ര പുതിയ ബസുകള്‍ /
സര്‍വ്വീസുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
കാറ്റഗറി തിരിച്ച്
വാര്‍ഷിക ക്രമത്തില്‍
വിവരം ലഭ്യമാക്കുമോ?
തൊടുപുഴ
കെ.എസ്.ആര്.ടി.സി.ഡിപ്പോ
1899.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൊടുപുഴ
കെ.എസ്.ആര്.ടി.സി.ഡിപ്പോ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടം വരെയായി;
വ്യക്തമാക്കുമോ;
(ബി)
ഡിപ്പോ
എന്നു മുതല്‍
പ്രവര്‍ത്തന
സജ്ജമാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കോതമംഗലം
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ നിന്നുള്ള
ദീര്‍ഘദൂര സര്‍വ്വീസ്
1900.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കോതമംഗലം
കെ.എസ്.ആര്.ടി.സി
ഡിപ്പോയുമായി
ബന്ധപ്പെട്ട്
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതുതായി
എത്ര ഷെഡ്യൂള്‍
ആരംഭിച്ചുവെന്നും അവ
ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(സി)
കോതമംഗലത്ത്
നിന്നും
സംസ്ഥാനത്തിന്റെ വടക്ക്
തെക്ക് ഭാഗങ്ങളിലേക്ക്
പുതുതായി ദീര്‍ഘദൂര
സര്‍വ്വീസ്
ആരംഭിക്കുന്നത്
പരിഗണിക്കുമോ;
(ഡി)
കോതമംഗലത്ത്
നിന്നും ഏറെ
തീര്‍ത്ഥാടകര്‍
സഞ്ചരിക്കുന്ന
വേളാങ്കണ്ണിയിലേക്കും,
പളനിയിലേക്കും പുതുതായി
ദീര്‍ഘദൂര സര്‍വ്വീസ്
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
കോതമംഗലത്ത് നിന്നും
വേളാങ്കണ്ണി,പളനി
തീര്‍ത്ഥാടന
കേന്ദ്രങ്ങളിലേക്ക്
പുതിയ സര്‍വ്വീസ്
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ
എന്നറിയിക്കാമോ ?
മലപ്പുറം
കെ.എസ്.ആര്.ടി.സി. ബസ്
ടെര്‍മിനല്‍ കം ഷോപ്പിംഗ്
കോപ്ലക്സ്
1901.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
കെ.എസ്.ആര്.ടി.സി. ബസ്
ടെര്‍മിനല്‍ കം
ഷോപ്പിംഗ് കോപ്ലക്സ്
നിര്‍മ്മാണ നടപടികള്‍
നിര്‍ത്തിവെച്ച കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
കരാറില്‍
പറഞ്ഞതുപ്രകാരം ഏതു
ഘട്ടം വരെയുള്ള
ജോലികളാണ്
പൂര്‍ത്തികരിച്ചിട്ടുള്ളത്;
കരാറുകാരന് പാര്‍ട്ട്
ബില്‍
മാറിനല്കിയിട്ടുണ്ടോ;
(സി)
നിര്‍മ്മാണ
നടപടികള്‍ എത്രയും വേഗം
പൂര്‍ത്തീകരിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ
എന്ന് വ്യക്തമാക്കാമോ?
ചാലക്കുടി
ഡിപ്പോയില്‍ നിന്നും ഇന്റര്‍
സ്റ്റേറ്റ് സര്‍വ്വീസ്
നടത്താന്‍ നടപടി
1902.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ചാലക്കുടി
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ നിന്നും
മലക്കപ്പാറ-പഴനി വഴി
പോള്ളാച്ചിയ്ക്ക്
ഇന്റര്‍ സ്റ്റേറ്റ്
സര്‍വ്വീസ്
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ചാലക്കുടി
ഡിപ്പോയില്‍ ഒഴിഞ്ഞു
കിടക്കുന്ന തസ്തികകള്‍
1903.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ വിവിധ തസ്തികകള്‍
ഒഴിഞ്ഞു കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചാലക്കുടി
ഡിപ്പോയില്‍ സ്റ്റേഷന്
മാസ്റ്റര്‍, ട്രാഫിക്
കണ്ട്രോള്
ഇന്‍സ്പെക്ടര്‍,
ഡ്രൈവര്‍മാര്‍ (10)
എന്നീ തസ്തികകളില്‍
ജീവനക്കാരെ
നിയമിക്കാത്തതുമൂലം
പ്രവര്‍ത്തനത്തില്‍
പോരായ്മ വരുന്നത്
പരിഹരിക്കുന്നതിനായി
പ്രസ്തുത തസ്തികകളില്‍
നിയമനം നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പ്രളയത്തില്‍
നാശം സംഭവിച്ച്,
ഓടിക്കാന്‍ കഴിയാത്ത
അവസ്ഥയിലായ
ബസ്സുകള്‍ക്ക് പകരം
പുതിയ ബസ്സുകള്‍
അനുവദിയ്ക്കുന്നതിനും
ഗ്രാമീണ മേഖലയിലേയ്ക്ക്
നേരത്തെ നടത്തിയിരുന്ന
ലാഭകരമായ ട്രിപ്പുകള്‍
നിര്‍ത്തലാക്കിയത്
പുനഃരാരംഭിയ്ക്കുന്നതിനും
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
നിലമ്പൂര്‍
കെ.എസ്.ആര്.ടി.സി ഡിപ്പോ
1904.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
കെ.എസ്.ആര്.ടി.സി
ഡിപ്പോയ്ക്ക് കീഴില്‍
ഉള്ള കെട്ടിടത്തിന്
സര്‍ക്കാര്‍ എത്ര
രൂപയാണ്
ചെലവഴിച്ചിട്ടുള്ളത്;
കെട്ടിടം പണി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ
പൂര്‍ത്തീകരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കെട്ടിടം പണി
പൂര്‍ത്തീകരിക്കണം
എന്നഭ്യര്‍ത്ഥിച്ച്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
നിവേദനത്തിന്മേല്
എടുത്ത നടപടിയുടെ
പൂര്‍ണ്ണ രൂപം
വിശദമാക്കാമോ?
കാട്ടാക്കട
ഡിപ്പോയിലെ ബസുകള്‍
1905.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2016-ല്‍
കാട്ടാക്കട ഡിപ്പോയില്‍
നിന്നും സര്‍വ്വീസ്
നടത്തിയിരുന്ന
ഷെഡ്യൂളുകളെക്കുറിച്ചും
റൂട്ടുകളെ
സംബന്ധിച്ചുമുള്ള വിവരം
ലഭ്യമാക്കാമോ; പ്രസ്തുത
വര്‍ഷം ഡിപ്പോയ്ക്ക്
അനുവദിക്കപ്പെട്ടിട്ടുള്ള
ഫാസ്റ്റ്, ഓര്‍ഡിനറി,
സൂപ്പര്‍ഫാസ്റ്റ്
ബസുകളുടെ എണ്ണത്തെ
സംബന്ധിച്ചുള്ള വിവരം
ലഭ്യമാക്കാമോ;
(ബി)
2018-ല്‍
കാട്ടാക്കട ഡിപ്പോയില്‍
നിന്നും സര്‍വ്വീസ്
നടത്തുന്ന
ഷെഡ്യൂളുകളെക്കുറിച്ചും
റൂട്ടുകളെക്കുറിച്ചുമുള്ള
വിവരം ലഭ്യമാക്കാമോ;
ഇപ്പോള്‍
അനുവദിക്കപ്പെട്ടിട്ടുള്ള
ഫാസ്റ്റ്, ഓര്‍ഡിനറി,
സൂപ്പര്‍ ഫാസ്റ്റ്
ബസുകളുടെ വിവരങ്ങള്‍
ലഭ്യമാക്കാമോ?
മാനന്തവാടി
ഡിപ്പോയിലെ ഡീസല്‍പമ്പ്
മാറ്റാന്‍ നടപടി
1906.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
കെ.എസ്.ആര്.ടി.സി.
ഡിപ്പോയിലെ ബസുകള്‍
ഡീസല്‍
നിറയ്ക്കുന്നതിനായി
മാത്രം ദിനം പ്രതി
അഞ്ച് കിലോമീറ്ററില്‍
കൂടുതല്‍ ഓടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
മാനന്തവാടി
പഴയ കെ.എസ്.ആര്.ടി.സി.
ഡിപ്പോയിലെ ഡീസല്‍
പമ്പ് പുതിയ
ഡിപ്പോയിലേക്ക്
മാറ്റുന്നതിന് നിലവിലെ
തടസ്സങ്ങള്‍
എന്തെല്ലാമാണ് ;
(സി)
തടസ്സങ്ങള്‍
നീക്കാന്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഡീസല്‍
നിറയ്ക്കുന്നതിനായി
മാത്രം മാനന്തവാടി
ഡിപ്പോയിലെ
കെ.എസ്.ആര്.ടി.സി.
ബസുകള്‍ ശരാശരി ഒരു
ദിവസം എത്ര
കിലോമീറ്ററാണ് ഓടുന്നത്
എന്ന് വ്യക്തമാക്കാമോ?
കൊട്ടാരക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നുള്ള
സര്‍വ്വീസുകള്‍
1907.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
ഇപ്പോള്‍ പ്രതിദിനം
എത്ര സര്‍വ്വീസുകള്‍
നടത്തുന്നുണ്ട്;
(ബി)
പ്രസ്തുത
ഡിപ്പോയുടെ ശരാശരി
പ്രതിദിന വരുമാനം
എത്രയാണ് ;
(സി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഡിപ്പോയില്‍
നിന്നും നടത്തിവന്ന
എത്ര സര്‍വ്വീസുകള്‍
റദ്ദ് ചെയ്തിട്ടുണ്ട്;
അവ ഏതെല്ലാമാണ്;
(ഡി)
സര്‍വ്വീസുകള്‍
ലാഭകരമാക്കുന്നതിനായി
പുനക്രമീകരിച്ച
സര്‍വ്വീസുകളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
തിരുവമ്പാടി
സബ് ഡിപ്പോ നിര്‍മ്മാണം
1908.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണ്ഡല
ആസ്തി വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി രണ്ടു
കോടി എൺപതു ലക്ഷം
രൂപയ്ക്ക് ഭരണാനുമതി
ലഭിച്ച തിരുവമ്പാടി
കെ.എസ്.ആര്.ടി.സി.സബ്
ഡിപ്പോ നിര്‍മ്മാണം
വെെകുന്നതിന്റെ കാരണം
വിശദമാക്കുമോ;
(ബി)
സാങ്കേതികാനുമതി
ലഭ്യമാക്കുന്നതിനും
നിര്‍മ്മാണം
ആരംഭിക്കുന്നതിനും
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
പയ്യന്നൂര്‍
ഡിപ്പോയിലെ ബസ്സുകള്‍
1909.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്ന്
സ്ക്രാപ്പ്
ചെയ്യപ്പെട്ട
ബസ്സുകള്‍ക്ക് പകരം
പുതിയ ബസ്സുകള്‍
അനുവദിക്കാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
കഴിഞ്ഞ
ഒരു വര്‍ഷത്തിനിടയില്‍
എത്ര ബസ്സുകളാണ്
പയ്യന്നൂര്‍
ഡിപ്പോയില്‍ നിന്നും
സ്ക്രാപ്പ്
ചെയ്യപ്പെട്ടിട്ടുള്ളത്;
ഇതിന് പകരമായി എത്ര
ബസ്സുകളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ചെങ്ങന്നൂര്‍
കെ.എസ്.ആര്.ടി.സി ഡിപ്പോ
1910.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
കെ.എസ്.ആര്.ടി.സി
ഡിപ്പോയുടെ പുതിയ
കെട്ടിട നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതില്‍
ഉണ്ടായിട്ടുള്ള
കാലതാമസം
യാത്രക്കാര്‍ക്കും
ശബരിമല
തീര്ത്ഥാടകള്ക്കും
വളരെയേറെ കഷ്ടതകള്‍
ഉണ്ടാക്കുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രളയത്തില്‍ നശിച്ച
ഡീസല്‍ പമ്പ് ഹൗസ്
പുനസ്ഥാപിക്കുന്നതിനുള്ള
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുമോ
എന്നറിയിക്കാമോ;
(ബി)
ചെങ്ങന്നൂര്‍
ഡിപ്പോയില്‍ നിന്ന്
എത്ര ട്രിപ്പുകള്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുന്നതിന് മുമ്പ്
നടത്തിയിരുന്നു;
(സി)
ജീവനക്കാരുടെ
ഒറ്റ ഡ്യൂട്ടി
സമ്പ്രദായം
നടപ്പിലാക്കിയപ്പോള്‍
എത്ര ട്രിപ്പുകള്‍
നിര്‍ത്തലാക്കിയിട്ടുണ്ട്;
(ഡി)
നിലവില്‍
ചെങ്ങന്നൂര്‍
ഡിപ്പോയില്‍ നിന്ന്
എത്ര ട്രിപ്പുകള്‍
ഓപ്പറേറ്റ്
ചെയ്യുന്നുണ്ട് എന്ന്
വെളിപ്പെടുത്താമോ?
ചാത്തന്നൂര്‍
കെ.എസ്.ആര്.ടി.സി. ബസ്
ഡിപ്പോ
1911.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
കെ.എസ്.ആര്.ടി.സി. ബസ്
ഡിപ്പോയില്‍
ഓപ്പറേറ്റ് ചെയ്യുവാന്‍
ഇപ്പോള്‍ അനുമതി
ലഭിച്ചിട്ടുളള
ഷെഡ്യൂളുകളുടെ എണ്ണം
പട്ടിക തിരിച്ച്
അറിയിക്കാമോ;
(ബി)
ഷെഡ്യൂളുകള്‍
ഓപ്പറേറ്റ്
ചെയ്യുന്നതിന് ആവശ്യമായ
ബസുകളും (സ്പെയര്‍
ഉള്‍പ്പെടെ) നിലവിലുളള
ബസുകളും എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
അനുമതി
നല്കിയിട്ടുളള
ഷെഡ്യൂളുകള്‍
ഓപ്പറേറ്റ്
ചെയ്യുന്നതിന് ഓരോ
വിഭാഗത്തിലും എത്ര
ജീവനക്കാരുടെ കുറവ്
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
'സി'
പൂളില്‍
ഉള്‍പ്പെടുത്തിയിരുന്ന,
06.10
കൊട്ടിയം-മെഡിക്കല്‍കോളേജ്
സര്‍വ്വീസ്
പുനരാരംഭിച്ചിട്ടുണ്ടോയെന്നും
പുതിയ
സര്വ്വീസുകളേതെങ്കിലും
ആരംഭിച്ചിട്ടുണ്ടോ
എന്നും
വ്യക്തമാക്കാമോ?
ഇരിട്ടിയില്‍
കെ.എസ്.ആര്.ടി.സി.
ഓപ്പറേറ്റിംഗ് സെന്റര്‍
1912.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇരിട്ടിയില്‍
കെ.എസ്.ആര്.ടി.സി.
ഓപ്പറേറ്റിംഗ് സെന്റര്‍
ആരംഭിച്ചിട്ടുണ്ടോ;
2011-ല്‍ ഉദ്ഘാടനം
നടന്ന സ്ഥലത്ത്
ഓപ്പറേറ്റിംഗ്
സെന്ററിനുള്ള അനുമതി
ലഭിച്ചിട്ടുണ്ടോ;
(ബി)
എത്ര
ദിവസമാണ്
ഓപ്പറേറ്റിങ്ങ്
സെന്റര്‍
പ്രവര്‍ത്തിച്ചത്;
പ്രവര്‍ത്തനം
നിര്‍ത്തുവാനുള്ള
കാരണങ്ങള്‍ എന്തെല്ലാം
എന്നറിയിക്കാമോ;
(സി)
ഓപ്പറേറ്റിംഗ്
സെന്റര്‍
പുനരാരംഭിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
കരുനാഗപ്പള്ളി
ട്രാന്‍സ്പോര്‍ട്ട്
ഡിപ്പോയില്‍ നിന്നുള്ള
സര്‍വ്വീസുകൾ
1913.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
ട്രാന്‍സ്പോര്‍ട്ട്
ഡിപ്പോയില്‍ നിന്ന്
നിലവിൽ എത്ര ബസ്സുകൾ
സര്‍വ്വീസ്
നടത്തുന്നുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
2018
ജൂലൈ 1 നു ശേഷം
പ്രസ്തുത ഡിപ്പോയിൽ
നിന്നുള്ള എത്ര
ഷെഡ്യൂളുകള്‍
വെട്ടിക്കുറച്ചിട്ടുണ്ടെന്നും
അതുവഴി സര്‍വ്വീസ് എത്ര
കിലോമീറ്റര്‍
കുറച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഡിപ്പോയിൽനിന്നും
ചെറിയഴീക്കല്‍ -
ആയിരംതെങ്ങ് - ഓച്ചിറ
വഴി കായംകുളം റൂട്ടില്‍
എത്ര ബസുകള്‍
സര്‍വ്വീസ്
നടത്തുന്നുണ്ടെന്നും
പ്രസ്തുത റൂട്ടില്‍
നേരത്തെ എത്ര ബസുകള്‍
സര്‍വ്വീസ്
നടത്തിയിരുന്നുവെന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഡിപ്പോയിൽനിന്നും
സര്‍വ്വീസ് നടത്തുന്ന
ഫാസ്റ്റ് പാസഞ്ചര്‍ ,
സൂപ്പര്‍ഫാസ്റ്റ്
ബസുകളുടെ എണ്ണം
വ്യക്തമാക്കുമോ?
തൊട്ടില്‍പ്പാലം
കെ.എസ്.ആര്.ടി.സി. ഡിപ്പോ
1914.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
കെ.എസ്.ആര്.ടി.സി.
യുടെ തൊട്ടില്‍പ്പാലം
ഡിപ്പോയിലെ സ്റ്റാഫ്
സ്ട്രെങ്ത്ത്,
ബസ്സുകളുടെ എണ്ണം,
കളക്ഷന്‍ തുടങ്ങിയ
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
നിലവില്‍
നടത്തുന്ന രാത്രികാല
സര്‍വീസ് ഷെഡ്യൂള്‍
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
യാത്രാദുരിതം
നേരിടുന്ന മലയോര
പ്രദേശമായ
കാവിലുംപാറയിലെ
ചാത്തന് കൊട്ട് നട ,
ചാപ്പന് തോട്ടം
,കായല്‍ വട്ടം ,
മുറ്റത്ത് പ്ലാവ്
,വട്ടിപ്പാറ , കുരുടന്
കടവ് തുടങ്ങിയ
പ്രദേശങ്ങളില്‍ ചെയിന്‍
സര്‍വീസ് ആരംഭിക്കാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
നെയ്യാറ്റിന്‍കര
കെ.എസ്.ആര്.ടി.സി. ഡിപ്പോ
1915.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
ഷെഡ്യൂള്‍
പരിഷ്കാരവുമായി
ബന്ധപ്പെട്ട്
പൊതുജനങ്ങള്‍ക്ക്
യാത്രാക്ലേശം ഉണ്ടായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു പരിഹരിക്കാന്‍
എന്ത് ക്രമീകരണമാണ്
നടപ്പിലാക്കിയതെന്ന്
വിശദമാക്കാമോ;
(ബി)
നെയ്യാറ്റിന്‍കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ പുതിയ
പരിഷ്കാരങ്ങള്‍ കാരണം
വരുമാനത്തില്‍
പ്രതിദിനം എത്രയാണ്
കുറവ് വന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
റൂട്ടുകള്‍
ദേശവല്ക്കരിച്ചിട്ടുള്ള
പ്രസ്തുത പ്രദേശത്ത്
സ്കൂള്‍-കോളേജ്
വിദ്യാര്‍ത്ഥികള്‍ക്കും
പൊതുജനങ്ങള്‍ക്കും
ഉപകാരപ്രദമായ രീതിയില്‍
യാത്രാസൗകര്യം
മെച്ചമാക്കുന്നതിന്
ഉചിതമായ തീരുമാനം
കൈക്കൊള്ളാന്‍ നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ് മുടങ്ങുന്നതായ
പരാതി
1916.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.-യെ
മാത്രം ആശ്രയിക്കുന്ന
കണ്ണൂര്‍ ജില്ലയില്‍
ദേശസാല്‍കൃത റൂട്ടിലും
ലാഭകരമായി സര്‍വ്വീസ്
നടത്തുന്ന മറ്റ്
റൂട്ടുകളിലും
വ്യാപകമായി സര്‍വ്വീസ്
മുടങ്ങുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒടുവള്ളിത്തട്ട്-
കുടിയാന്മല
ദേശസാല്‍കൃത റൂട്ടില്‍
ആവശ്യാനുസരണം
സര്‍വ്വീസ് നടത്തുവാന്‍
കെ.എസ്.ആര്.ടി.സി.-ക്ക്
സാധിക്കുന്നില്ലെങ്കില്‍
ഈ റൂട്ടില്‍
സ്വകാര്യബസ്സിന്
സര്‍വ്വീസ് നടത്തുവാന്‍
അനുമതി നല്‍കുമോ;
(സി)
തളിപ്പറമ്പ്-താളിപ്പാറ-
താബോര്‍, ഇരിട്ടി-
ഉളിക്കല്‍-
അറബി-കോളിത്തട്ട്
തുടങ്ങിയ റൂട്ടുകളില്‍
മുടങ്ങാതെ സര്‍വ്വീസ്
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി
യില്‍ സിംഗിള്‍ ഡ്യൂട്ടി
പരിഷ്കരണം
1917.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍ സിംഗിള്‍
ഡ്യൂട്ടി പരിഷ്കരണം
നിലവില്‍ വന്നത്
എന്നാണ്; ഇത് നിലവില്‍
വരുന്നതിന് മുന്‍പുള്ള
മാസം ശമ്പള ഇനത്തില്‍
ചെലവായ തുക എത്ര; ഈ
പരിഷ്കരണം നിലവില്‍
വന്നതിന് ശേഷം
പ്രതിമാസം ശമ്പള
ഇനത്തില്‍ ചിലവായ തുക
എത്ര;വ്യക്തമാക്കാമോ;
(ബി)
ഈ
പരിഷ്കരണം നിലവില്‍
വരുന്നതിന് മുന്‍പുള്ള
5 മാസങ്ങളിലെ
ഇ.പി.കെ.എം (Earning
Per Kilometer ) മാസം
തിരിച്ച് വിശദമാക്കാമോ;
ഈ പരിഷ്കരണം നിലവില്‍
വന്നതിന് ശേഷമുള്ള
മാസങ്ങളിലെ പ്രതിമാസ
ഇ.പി.കെ.എം എത്രയെന്ന്
വിശദമാക്കാമോ;
(സി)
ഈ
പരിഷ്കരണം നിലവില്‍
വരുന്നതിന് മുന്‍പുള്ള
അഞ്ചു മാസങ്ങളില്‍
പ്രതിമാസം
കെ.എസ്.ആര്.ടി.സി.വാഹനങ്ങളുടെ
അപകട നിരക്ക്
എത്രയെന്ന്
വിശദമാക്കാമോ;
(ഡി)
ഈ
പരിഷ്കരണം വന്നതിന്
ശേഷം കെ.എസ്.ആര്.ടി
.സി. വാഹനങ്ങളുടെ
പ്രതിമാസ അപകട നിരക്ക്
എത്രയെന്ന്
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി യുടെ
മരാമത്ത് പണിയില്‍ നൂതന
സാങ്കേതിക വിദ്യകള്‍
1918.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യുടെ മരാമത്ത്
പണികളില്‍ നൂതന
സാങ്കേതിക വിദ്യകള്‍
ഏര്‍പ്പെടുത്തുന്നതിനും
പ്രസ്തുത
പ്രവൃത്തികളുമായി
ബന്ധപ്പെട്ട എല്ലാ
നടപടിക്രമങ്ങളും
സുതാര്യമാക്കുന്നതിനുമായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ആയതിന്റെ
ഫലമായി എന്തെല്ലാം അധിക
നേട്ടങ്ങളാണ്
കെ.എസ്.ആര്.ടി.സി ക്ക്
ഉണ്ടായിട്ടുള്ളത്
അല്ലെങ്കില്‍
ഉണ്ടാകാന്‍
സാധ്യതയുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവർത്തനങ്ങളുടെ
സാമ്പത്തിക നിരീക്ഷണം
ധനകാര്യ വകുപ്പിന്റെ
ചുമതലയിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം അറിയിക്കുമോ ?
നിലമ്പൂരില്‍ അന്തര്‍ സംസ്ഥാന
ബസുകള്‍ക്ക് ബോര്‍ഡിംഗ്
പോയിന്റ്
1919.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗുരുവായൂര്‍-ബാംഗ്ലൂര്‍,
കോട്ടയം-ബാംഗ്ലൂര്‍,
പാല-ബാംഗ്ലൂര്‍ തുടങ്ങി
നിലമ്പൂര്‍ വഴി കടന്ന്
പോകുന്ന അന്തര്‍
സംസ്ഥാന
ബസുകള്ക്ക്നിലമ്പൂരില്
ബോര്‍ഡിംഗ് പോയിന്റ്
ഇല്ല എന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ബാംഗ്ലൂരില്‍
നിന്നും രാത്രി
(നിലമ്പൂര്‍ വഴി)
കേരളത്തിലേക്ക്
പുറപ്പെടുന്ന അന്തര്‍
സംസ്ഥാന ബസുകള്‍ക്ക്
നിലമ്പൂരില്‍
ബോര്‍ഡിംഗ് പോയിന്റ്
അനുവദിക്കാൻ നടപടി
സ്വീകരിക്കുമോ;
(ബി)
അന്തര്‍
സംസ്ഥാന ബസുകള്‍ക്ക്
നിലമ്പൂരില്‍
ബോര്‍ഡിംഗ് പോയിന്റ്
ഇല്ലാത്തതിനാല്‍,
ഓണ്‍ലൈന്‍
റിസര്‍വേഷനുകളില്‍
നിലമ്പൂര്‍ ഓപ്ഷന്
ഇല്ല എന്ന കാര്യം
പരിഹരിക്കുമോ;
ബോര്‍ഡിംഗ് പോയിന്റ്
ഇല്ലാത്തതിനാല്‍
ബാംഗ്ലൂര്‍-പാല ബസില്‍
നിലമ്പൂരില്‍
ഇറങ്ങേണ്ടവര്‍ക്ക്
തൃശ്ശൂരിലേക്കുള്ള
ചാര്‍ജ് ഈടാക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ആയത് ഒഴിവാക്കാനുള്ള
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
ബസ്സുകളില്‍ ലഭിക്കുന്ന
കള്ളനോട്ടുകള്‍
1920.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസ്സുകളില്‍
യാത്രക്കാരില്‍ നിന്ന്
ലഭിക്കുന്ന നോട്ടുകള്‍
വ്യാജമല്ലെന്ന്
ഉറപ്പാക്കുന്നതിന്
ബസ്സിനുള്ളില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളത്;വിശദവിവരം
നല്‍കുമോ;
(ബി)
കണ്ടക്ടര്‍മാര്‍ക്ക്
ലഭിക്കുന്ന
നോട്ടുകളില്‍
സംശയമുള്ളവ പരിശോധിച്ച്
ഉറപ്പാക്കുന്നതിന്
സംവിധാനമേര്പ്പെടുത്തേണ്ടതായിട്ടുണ്ടെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ എന്തെല്ലാം;
വിശദവിവരം നല്‍കുമോ;
(സി)
ഇത്തരം
കള്ളനോട്ടുകള്‍
പരിശോധിച്ചെടുക്കുന്ന
സംവിധാനങ്ങളില്ലെന്നിരിക്കെ,
കളക്ഷന്‍ അടയ്ക്കുന്ന
കണ്ടക്ടറുടെ
ശമ്പളത്തില്‍
കുറയ്ക്കുന്ന രീതി
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ടിക്കറ്റെടുക്കുന്നതിന്
ഇത്തരം കള്ളനോട്ടുകള്‍
നല്‍കുന്നവരെ കൈയോടെ
പിടികൂടി കള്ളനോട്ട്
മാഫിയകളെ അമര്‍ച്ച
ചെയ്യാന്‍
സംവിധാനമേര്പ്പെടുത്തുന്നതിനായി
ആഭ്യന്തര വകുപ്പുമായി
കൂടിയാലോചിക്കുമോ എന്ന്
വ്യക്തമാക്കാമോ ?
കെ.എസ്.ആര്.ടി.സി.
പെന്‍ഷന്‍കാര്‍ക്കുള്ള സൗജന്യ
യാത്രാപാസ്
1921.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ നിന്നും
പെന്ഷന്
പറ്റിയവര്‍ക്ക് മറ്റ്
സംസ്ഥാനങ്ങളിലെ
ട്രാന്‍സ്പോര്‍ട്ട്
കോര്പ്പറേഷന്
നല്കുന്ന രീതിയില്‍
പെന്‍ഷന്‍കാര്‍ക്കുള്ള
സൗജന്യ യാത്രാപാസ്
നല്‍കുമോ
എന്നറിയിക്കാമോ;
(ബി)
പെന്‍ഷനായി
കഴിഞ്ഞാല്‍
ജീവിതപങ്കാളിക്ക് ഒപ്പം
യാത്രാ സൗജന്യം
നിഷേധിക്കപ്പെട്ടിട്ടുള്ള
ഏക പൊതു ഗതാഗത
സര്‍വ്വീസ്
കെ.എസ്.ആര്.ടി.സി.
ആണെന്നുളളത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
വാര്‍ദ്ധക്യകാലത്ത്
വിവിധങ്ങളായ
രോഗങ്ങളാല്‍
കഷ്ടപ്പെടുന്ന, ലൈന്‍
ഡ്യൂട്ടിക്കാരായി
പെന്ഷന് പറ്റിയ
ഓപ്പറേഷന്‍സ്
സ്റ്റാഫിനെങ്കിലും
നല്കുന്ന സൗജന്യ
യാത്രാ പാസ്സില്‍ ജീവിത
പങ്കാളിയെ കൂടി
ഉള്‍പ്പെടുത്തി
നല്കാന് നടപടി
ആക്കുമോ;
(ഡി)
വാര്ദ്ധക്യരോഗികളായ
പെന്‍ഷന്‍കാര്‍
യാത്രാപാസ്
ഉപയോഗിക്കുന്നത്
കുറവാണെന്നിരിക്കെ
അവരുടെ ജീവിതപങ്കാളിയെ
കൂടി ഉള്‍പ്പെടുത്തി
പാസ് നവീകരിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ
എന്ന്
വെളിപ്പെടുത്താമോ?
കെ.എസ്.ആര്.ടി.സി.യുടെ
പരസ്യബോര്‍ഡുകളില്‍ മറ്റ്
പരസ്യങ്ങള്‍
1922.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
തിരുവനന്തപുരം സിറ്റി
ഡിപ്പോയുടെ
ചുറ്റുമതിലിനോട്
ചേര്‍ന്ന്
ഉയര്‍ത്തിയിട്ടുള്ള
പരസ്യബോര്‍ഡുകളില്‍
മറ്റ് പരസ്യങ്ങള്‍ക്ക്
പുറമേ രാഷ്ട്രീയ
പാര്‍ട്ടികളുടെ
പരിപാടികള്‍
അറിയിക്കുന്നതിന്
പരസ്യങ്ങൾ
പതിക്കാറുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതൊക്കെ രാഷ്ട്രീയ
പാര്‍ട്ടികളുടെയും
മതസംഘടനകളുടെയും എത്ര
പരസ്യം
പ്രദര്‍ശിപ്പിക്കുന്നതിന്
ആവശ്യക്കാര്‍
സമീപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
ഇത്തരത്തിലുള്ള
പരസ്യങ്ങള്‍ക്ക്
ഫീസിനത്തില്‍ കിഴിവ്
നല്കുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ;
എങ്കില്‍ എത്ര
പേര്‍ക്ക് എന്തുതുക
ഇതിനോടകം കിഴിവ്
നല്‍കിയിട്ടുണ്ടെന്നും
വിശദമാക്കുമോ;
(സി)
എല്‍.ഡി.എഫ്.
രാഷ്ട്രീയ വിശദീകരണ
യോഗത്തില്‍
മുഖ്യമന്ത്രി
പ്രസംഗിക്കുന്ന പരസ്യ
ബോര്‍ഡ് ഈ സ്ഥലത്ത്
സ്ഥാപിച്ചിരുന്നോ;
ജില്ലയുടെ മറ്റേതെല്ലാം
കെ.എസ്.ആര്.ടി.സി.
ഡിപ്പോ ഇടങ്ങളില്‍
ബോര്‍ഡ്
സ്ഥാപിച്ചിരുന്നുവെന്ന്
വ്യക്തമാക്കുമോ;
സിറ്റി ഡിപ്പോ
പരിസരത്ത് സ്ഥാപിച്ച
ബോര്‍ഡിന്റെ വകയില്‍,
പരസ്യം നല്കിയവരില്
നിന്ന് ഈടാക്കിയ
തുകയുടെ രസീതിന്റെ
പകര്‍പ്പ് മേശപ്പുറത്ത്
വയ്ക്കുമോ?
നേമം
നിയോജകമണ്ഡലത്തിലെ
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
1923.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
നേമം
നിയോജകമണ്ഡലത്തില്‍
സര്‍വ്വീസ് നടത്തുന്ന
പല കെ.എസ്.ആര്.ടി.സി
സര്‍വ്വീസുകളും
വെട്ടിച്ചുരുക്കിയിട്ടുള്ളതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ
സര്‍വ്വീസുകള്‍
പുനഃസ്ഥാപിക്കുവാന്‍
സത്വര നടപടികള്‍
സ്വീകരിയ്ക്കുമോ
എന്നറിയിക്കാമോ?
1924.
ഒഴിവാക്കിയിരിക്കുന്നു.
വെെപ്പിന്‍
മണ്ഡലത്തില്‍ നിര്‍ത്തലാക്കിയ
ബസ് സര്‍വ്വീസുകള്‍
1925.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നതിന് ശേഷം
വെെപ്പിന്‍
മണ്ഡലത്തില്‍ എത്ര
കെ.എസ്.ആര്.ടി.സി. ബസ്
സര്‍വ്വീസുകള്‍
നിര്‍ത്തലാക്കിയിട്ടുണ്ട്;
(ബി)
ഏതൊക്കെ
റൂട്ടുകളാണ്
നിര്ത്തലാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഏത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണ്
മേല്‍പ്പറഞ്ഞ
റൂട്ടുകളിലേക്കുളള
ബസ്സുകള്‍
നിര്‍ത്തലാക്കിയതെന്ന്
വിശദമാക്കുമോ;
(ഡി)
നിര്‍ത്തലാക്കിയ
ബസ് റൂട്ടുകള്‍
പുനരാരംഭിക്കാന്‍
അടിയന്തിരമായി നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
ഗോവിന്ദാപുരം-തൃശ്ശൂര്‍
മെഡിക്കല്‍ കോളേജ് ബസ്
സര്‍വ്വീസ്
1926.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
നെന്മാറ
മണ്ഡലത്തിലെ
ഗോവിന്ദാപുരത്ത്
നിന്നും തൃശ്ശൂര്‍
മെഡിക്കല്‍
കോളേജിലേക്ക് പുതിയ
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ്
ആരംഭിക്കുന്നതിനുള്ള
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതുസംബന്ധിച്ച വിശദാംശം
നല്‍കുമോ?
വാഹനങ്ങളുടെ താല്‍ക്കാലിക
രജിസ്ട്രേഷന്
1927.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഷോറൂമുകളില്‍
നിന്നും പുതിയ
വാഹങ്ങള്‍ താല്‍ക്കാലിക
രജിസ്ട്രേഷന് നടത്തി
പുറത്തിറക്കാന്‍
അനുവദിക്കുന്നതിലൂടെ
ഉണ്ടാകുന്ന
അപകടമുള്‍പ്പെടെയുള്ള
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ആരുടെ പേരിലും പുതിയതും
പഴയതുമായ വാഹന
രജിസ്ട്രേഷനുള്ള
നിലവിലെ അവസരം
റദ്ദാക്കി അതത്
വാഹനങ്ങള്‍
ഓടിക്കുന്നതിന്
ലൈസന്‍സുള്ളവര്‍ക്ക്
മാത്രമായി
പരിമിതപ്പെടുത്തുമോ ;
(സി)
പുതിയ
വാഹനത്തിന് സ്ഥിര
രജിസ്ട്രേഷനും
നമ്പര്‍പ്ലേറ്റും സഹിതം
നല്കി മാത്രം
പുറത്തിറക്കുന്നതിന്
നിയമങ്ങളില്‍ മാറ്റം
വരുത്തുമോ
എന്നറിയിക്കാമോ?
ആര്.ടി.ഒ
സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി
ആക്കാന്‍ നടപടി
1928.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആര്.ടി.ഒ.
സേവനങ്ങള്‍ ഓണ്‍ലൈന്‍
വഴി ആക്കുന്നതിന്
എന്തെല്ലാം
നടപടിക്രമങ്ങളാണ്
സ്വീകരിക്കുന്നത്
എന്നറിയിക്കാമോ;
(ബി)
ഈ
സൗകര്യങ്ങള്‍
പരീക്ഷണാടിസ്ഥാനത്തില്‍
എവിടെയൊക്കെയാണ്
ആരംഭിച്ചിട്ടുള്ളത്;
ഇതിന്റെ സേവനങ്ങള്‍
കേരളത്തിലെ മുഴുവന്‍
ആര്.ടി.ഒ.കളിലും
എന്നുമുതല്‍
ലഭ്യമാകുമെന്ന്
വ്യക്തമാക്കാമോ?
പൊതുഗതാഗത
വാഹനങ്ങളിലും സ്കൂള്‍
ബസുകളിലും ജി.പി.എസ്
1929.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊതുഗതാഗത
വാഹനങ്ങള്‍ക്കെല്ലാം
ജി.പി.എസ്
സ്ഥാപിക്കണമെന്ന
കേന്ദ്രസര്‍ക്കാര്‍
ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ പ്രസ്തുത
ഉത്തരവ്
നടപ്പാക്കുന്നതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നും
അറിയിക്കുമോ;
(ബി)
സംസ്ഥാനത്തെ
എത്ര സ്കൂള്‍ ബസുകളില്‍
ഇതുവരെ ജി.പി.എസ്
സ്ഥാപിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ; എല്ലാ
സ്കൂള്‍ ബസുകളിലും
ജി.പി.എസ്
സ്ഥാപിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ
എന്ന് വ്യക്തമാക്കുമോ?
വാഹനങ്ങളിലെ
നെയിംബോര്‍ഡ്
1930.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം
ഔദ്യോഗിക വാഹനങ്ങളിലാണ്
നെയിംബോര്‍ഡ്
പ്രദര്ശിപ്പിക്കുവാന്
അനുമതി
നല്കിയിട്ടുളളതെന്ന്
വിശദമാക്കുമോ;
(ബി)
സ്വകാര്യ
വാഹനങ്ങളില്‍
നെയിംബോര്‍ഡ്
പ്രദര്‍ശിപ്പിക്കാന്‍
അനുമതി നല്കിയിയുണ്ടോ;
ഉണ്ടെങ്കില്‍
ആര്ക്കെല്ലാമാണെന്ന്
വിശദമാക്കുമോ?
സുരക്ഷാമിത്ര
എന്ന വാഹന നിരീക്ഷണ സംവിധാനം
1931.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
വാഹനങ്ങള്‍ക്ക്
തുടര്‍ച്ചയായി
അപകടങ്ങള്‍ ഉണ്ടാകുന്ന
സാഹചര്യത്തില്‍
'സുരക്ഷാമിത്ര' എന്ന
പേരില്‍ ഒരു വാഹന
നിരീക്ഷണ സംവിധാനം
നടപ്പാക്കുന്നുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
വാഹനങ്ങൾക്ക്
അപകടം ഉണ്ടാകുന്ന
സമയത്ത് ഉൾപ്പടെ
ജി.പി.എസ്.
സ്ഥാപിക്കുന്നത്
കൊണ്ടുണ്ടാകുന്ന
നേട്ടങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ജി.പി.എസ്.
വിവരങ്ങള്‍
നിരീക്ഷിക്കുന്നതിനും
ആവശ്യമായ തുടർനടപടികൾ
സ്വീകരിക്കുന്നതിനും
ഒരുക്കിയിരിക്കുന്ന
സംവിധാനങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
ഡിജിലോക്കര്‍
1932.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഡ്രെെവിംഗ്
ലെെസന്‍സ്, വാഹന
രജിസ്ട്രേഷന്
സര്‍ട്ടിഫിക്കറ്റ്,
ഇന്‍ഷുറന്‍സ്
സര്‍ട്ടിഫിക്കറ്റ്
മുതലായ വാഹനത്തില്‍
സൂക്ഷിക്കേണ്ട രേഖകളുടെ
ഡിജിറ്റല്‍ പതിപ്പുകള്‍
വാഹനപരിശോധനാ സമയത്ത്
ഹാജരാക്കുന്നതിന്
ഉത്തരവിറക്കിയതിനുശേഷം
നിലവിലുള്ള രേഖകള്‍
ഡിജിറ്റൈസ് ചെയ്ത്
മൊബെെലുകളില്‍
സൂക്ഷിക്കാന്‍ എന്ത്
സംവിധാനമാണ്
തയ്യാറാക്കിയിട്ടുള്ളത്;വിശദമാക്കാമോ;
(ബി)
ഇതിനായി
രൂപകല്പന ചെയ്തിട്ടുള്ള
ഡിജിലോക്കര്‍ എന്ന
ആപ്ലിക്കേഷനില്‍
നിലവിലുള്ള രേഖകള്‍
സ്കാന്‍ ചെയ്ത്
അപ്ലോഡ് ചെയ്യാന്‍
കഴിയുന്നില്ലെന്നും
സേവ് ചെയ്തിട്ടുള്ള
വിവരങ്ങള്‍
സമയബന്ധിതമായി തിരികെ
ലഭിക്കുന്നില്ലെന്നും
മറ്റുമുള്ള പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനു പകരമായി
മോട്ടോര്‍വാഹന
വകുപ്പ് എന്തെങ്കിലും
ആപ്ലിക്കേഷനുകള്‍
തയ്യാറാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
വാഹനങ്ങളില്‍
കുട്ടികള്‍ക്കുള്ള സുരക്ഷാ
ക്രമീകരണങ്ങള്‍
1933.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സീറ്റ്
ബെല്‍റ്റ് തുടങ്ങിയ
സുരക്ഷാ സംവിധാനങ്ങളുടെ
അപര്യാപ്തത മൂലം
അപകടങ്ങളില്‍പ്പെടുന്ന
വാഹനങ്ങളിലെ
കുട്ടികള്‍ക്ക്
മാരകമായി
പരിക്കേല്‍ക്കുന്നതും
മരണം സംഭവിക്കുന്നതും
തടയാന്‍ വാഹനങ്ങളില്‍
കുട്ടികള്‍ക്കുള്ള
സുരക്ഷാ ക്രമീകരണങ്ങള്‍
നിര്‍ബന്ധമാക്കുന്നത്
പരിഗണിക്കുമോ;
(ബി)
എന്തെല്ലാം
സുരക്ഷാ ക്രമീകരണങ്ങള്‍
വാഹനങ്ങളില്‍
ഉറപ്പാക്കുവാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ?
ബസ്
അപകടങ്ങൾ
1934.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ ബസ്സുകള്‍
നിരന്തരം അപകടം
ഉണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമായി ബന്ധപ്പെട്ട്
2006 ജനുവരി 1 മുതല്‍
2018 ഒക്ടോബര്‍ 31 വരെ
എത്ര പേര്
മരണപ്പെട്ടു; എത്ര
അപകടങ്ങൾ സംഭവിച്ചു;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
വാഹനാപകടങ്ങളില്‍
മുഖ്യമായൊരു പങ്ക്
സ്വകാര്യ ബസ്സുകളുടെ
മത്സരയോട്ടം കൊണ്ടാണ്
എന്നത്
ശ്രദ്ധയില്‍പെട്ടുവോ;
(സി)
എങ്കില്‍
നിരന്തരം അപകടം
ഉണ്ടാക്കുന്ന
ഡ്രൈവര്‍മാരുടെ
ലൈസന്‍സ് റദ്ദ്
ചെയ്യുവാനും ഇവരെ
നിയമത്തിനുമുന്നില്‍
കൊണ്ടുവരുവാനും കര്‍ശന
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍
ഉള്‍പ്പെടുന്ന എത്ര
അപകടങ്ങള്‍ 2006 ജനുവരി
1 മുതല്‍ 2018
ഒക്ടോബര്‍ 31 വരെ
നിരത്തുകളില്‍
സംഭവിച്ചു; ആയതിന്റെ
ഫലമായി എത്ര പേര്
മരണപ്പെട്ടു;
വിശദമാക്കുമോ;
(ഇ)
ഡ്രൈവര്‍മാരുടെ
പരിചയക്കുറവും
അശ്രദ്ധയും, അശാസ്ത്രീയ
ഷെഡ്യൂളുകളും ആണോ
കെ.എസ്.ആര്.ടി.സി.
ബസ്സ് ഓടിക്കുമ്പോള്‍
ഉണ്ടാകുന്ന
അപകടങ്ങള്‍ക്ക്
കാരണമാകുന്നതെന്നും ഇത്
ഒഴിവാക്കാനായി
എന്തൊക്കെ കര്‍ശന
നിര്‍ദ്ദേശങ്ങളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
വര്‍ദ്ധിച്ചു
വരുന്ന റോഡപകടങ്ങള്‍
1935.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡപകടങ്ങള്‍
വര്‍ദ്ധിച്ചു വരുന്ന
കാര്യം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
ഇതു തടയുന്നതിനായി
മോട്ടോര്‍ വാഹന വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
1/4/2018
മുതല്‍ നാളിതുവരെ
സംഭവിച്ച
റോഡപകടങ്ങളുടേയും
റോഡപകടങ്ങളില്‍പെട്ട്
മരണമടഞ്ഞവരുടേയും
വിശദവിവരം
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
വാഹനങ്ങളില്‍
ഫ്ലാഷ് ലൈറ്റിന്റെ ഉപയോഗം
1936.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഫ്ലാഷ് ലൈറ്റ്
ഘടിപ്പിച്ച വാഹനം
ഉപയോഗിക്കാൻ നിയമം മൂലം
അധികാരപ്പെട്ടവര്‍
ആരൊക്കെ; ഇത്തരത്തില്‍
ഫ്ലാഷ് ലൈറ്റ്
പ്രകാശിപ്പിച്ച്
വാഹനമോടിക്കുന്നതിനായി
എന്തെങ്കിലും റൂള്‍സ്
നിലവിലുണ്ടോ; പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ചില
ഉന്നത ഉദ്യോഗസ്ഥരുടെ
വാഹനങ്ങളില്‍
അസ്വാഭാവിക
ഘട്ടങ്ങളിലല്ലാതെ
ഫ്ലാഷ് ലൈറ്റ്
ഉപയോഗിക്കുന്നതിനുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
എന്തൊക്കെ
എന്നറിയിക്കാമോ;
(സി)
നിയന്ത്രണവിധേയമല്ലാതെ
ഈ ലൈറ്റ് വാഹനങ്ങളില്‍
ഉപയോഗിക്കുന്നതിനെതിരെ
കോടതിയുടെ ഗൗരവകരമായ
പരാമര്‍ശം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനനുസൃതമായി
എന്തെല്ലാം നടപടികള്‍
സര്‍ക്കാര്‍ ഇതിനോടകം
സ്വീകരിച്ചു;
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
ഗവര്‍ണ്ണര്‍,
മന്ത്രിമാര്‍,പ്രതിപക്ഷനേതാവ്
എന്നിവരൊഴികെ
ഉദ്യോഗസ്ഥരുടെ ഫ്ലാഷ്
ലൈറ്റ് ഉപയോഗം
നിയന്ത്രണത്തിലാക്കാന്‍
സത്വര നടപടി
സ്വീകരിക്കുമോ;
(ഇ)
പിങ്ക്
പോലീസിന്റെ വാഹനത്തില്‍
യാതൊരു അടിയന്തിര
സാഹചര്യവുമില്ലാതെ
കടുത്ത വര്‍ണ്ണത്തിലും
പ്രകാശത്തിലും ഫ്ലാഷ്
ലൈറ്റ് ഉപയോഗിക്കുന്ന
നടപടി നിയമവിധേയമാണോ;
ജനോപകാരമാക്കുന്നതിനാണോ
ഇങ്ങനെ ചെയ്യുന്നതെന്ന്
വ്യക്തമാക്കുമോ;
(എഫ്)
ഇത്തരത്തില്‍
അത്യുഗ്ര പ്രകാശ
മലിനീകരണം ഉണ്ടാക്കുന്ന
ഫ്ലാഷ് ലൈറ്റുകള്‍
റോഡിലെ മറ്റ്
യാത്രക്കാര്‍ക്ക്
പ്രത്യേകിച്ച് പ്രായം
ചെന്നവര്‍ക്ക്
ഉണ്ടാക്കുന്ന
ബുദ്ധിമുട്ട്
പരിഗണിച്ച് ആയതിന്
അനുമതി നല്കുന്ന നടപടി
പുനഃപരിശോധിക്കുമോ?
വാഹന
നികുതി ഏകീകരിക്കുന്നതിന്
സംവിധാനം
1937.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാഹന
നികുതി ഏകീകരിക്കുന്നത്
സംബന്ധിച്ച്
കേന്ദ്രസര്‍ക്കാരില്‍
നിന്നും എന്തെങ്കിലും
നിര്‍ദ്ദേശം
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
ഏകീകൃത
നികുതി സംവിധാനം
നിലവില്‍ വരുമ്പോള്‍
സംസ്ഥാനത്തിന്റെ
വരുമാനത്തെ എപ്രകാരം
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
നികുതി
ഏകീകരണം സംബന്ധിച്ച്
സംസ്ഥാനത്തിന്റെ
അഭിപ്രായം കേന്ദ്ര
സർക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
സബ്
റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട്
ഓഫീസുകള്‍
1938.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍ പുതുതായി
ആരംഭിച്ച
താലൂക്കുകളില്‍ സബ്
റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട്
ഓഫീസുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
ഏതെല്ലാം
താലൂക്കുകളില്‍
ആരംഭിച്ചു എന്നും
ഇപ്പോള്‍ ഏതെല്ലാം
താലൂക്കുകളില്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
നടന്നുവരുന്നുവെന്നും
വ്യക്തമാക്കാമോ;
(സി)
കോന്നി
താലൂക്കില്‍ സബ്
ആര്.ടി. ഓഫീസ്
ആരംഭിക്കുന്നതിനുള്ള
നടപടിക്രമം ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഓഫീസ് എന്നത്തേക്ക്
പ്രവര്‍ത്തനം
ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ചാത്തന്നൂരിൽ
സബ് റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട് ഓഫീസ്
1939.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
ആസ്ഥാനമായി ഒരു സബ്
റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട്
ഓഫീസ് തുടങ്ങുന്നത്
സംബന്ധിച്ച് ദക്ഷിണ
മേഖലാ ഡെപ്യൂട്ടി
ട്രാന്‍സ്പോര്‍ട്ട്
കമ്മീഷണര്‍ സാധ്യതാ
പഠനം നടത്തി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഏറ്റവുമധികം
വാഹനാപകടങ്ങള്‍
നടക്കുന്ന മേഖല എന്ന
നിലയിലും ആ.ടി. ഓഫീസ്
സംബന്ധമായ
ആവശ്യങ്ങള്‍ക്ക് കൊല്ലം
താലൂക്കിന്റെ തെക്കന്‍
മേഖലയിലെ ജനങ്ങള്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനുമായി
ചാത്തന്നൂരില്‍ ഒരു സബ്
റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട്
ഓഫീസ് സ്ഥാപിക്കുവാൻ
സത്വര നടപടികള്‍
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
ഓഫീസ് ചാത്തന്നൂരില്‍
ആരംഭിക്കുന്നതിന് താമസം
നേരിടുന്ന
സാഹചര്യത്തില്‍
ചാത്തന്നൂര്‍
ആസ്ഥാനമായി ഒരു
ഡ്രൈവിംഗ് ടെസ്റ്റ്
സെന്റര്‍ അനുവദിക്കുന്ന
കാര്യം പരിഗണിക്കുമോ;
ഇല്ലെങ്കില്‍ അതിനുള്ള
തടസ്സങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
വര്‍ക്കലയില്‍
സബ് ആര്.റ്റി. ഓഫീസ്
1940.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വര്‍ക്കല
താലൂക്ക്
കേന്ദ്രീകരിച്ച് ഒരു
സബ് ആര്.റ്റി. ഓഫീസ്
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
എന്‍ഫോഴ്സ്മെന്റ്
ആര്.ടി ആഫീസുകള്‍
ആരംഭിക്കാനുള്ള നടപടി
1941.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗതാഗത
വകപ്പില്‍
എന്‍ഫോഴ്സ്മെന്റ്
ആര്.ടി. ആഫീസുകള്‍
ആരംഭിക്കുന്നതിന്
ആലോചനയുണ്ടോ;
(ബി)
പ്രസ്തുത
ആഫീസുകളുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
ഘടനാ സംവിധാനവും
വെളിപ്പെടുത്തുമോ;
(സി)
ആരംഭിക്കുന്ന
ആഫീസുകളുടെ എണ്ണം
എത്രയെന്ന്
വിശദമാക്കുമോ?
മോട്ടോര്‍
വാഹന വകുപ്പിലെ ജീവനക്കാര്‍
1942.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പിന്റെ
കീഴില്‍ എത്ര സ്ഥിരം
ജീവനക്കാരുണ്ട്; എത്ര
താത്കാലിക
ജീവനക്കാരുണ്ട്;
തസ്തിക തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
മോട്ടോര്‍
വാഹന വകുപ്പില്‍ ജോലി
ചെയ്യുന്ന എത്ര
ഉദ്യോഗസ്ഥരുടെ പേരില്‍
വിജിലന്‍സ് അന്വേഷണം
നടത്തുന്നുണ്ട്;
പ്രസ്തുത ഉദ്യോഗസ്ഥരുടെ
പേരും തസ്തികയും
വിജിലന്‍സ് കേസുകളുടെ
നിലവിലെ സ്ഥിതിയും
അറിയാമോ; എങ്കിൽ
വിശദമാക്കാമോ ;
(സി)
മോട്ടോര്‍
വാഹന വകുപ്പിലെ
ഉദ്യോഗസ്ഥരുടെ പേരില്‍
സര്‍ക്കാരിന്റെ മറ്റ്
അന്വേഷണ ഏജന്‍സികള്‍
ഏതെങ്കിലും
റിപ്പോര്‍ട്ടുകള്‍
സമര്‍പ്പിച്ചിട്ടുള്ളതായി
അറിയാമോ; എങ്കിൽ ആ
റിപ്പോര്ട്ടുകളിന്മേല്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
അസിസ്റ്റന്റ്
മോട്ടോര്‍ വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍മാരുടെ
പ്രൊബേഷന്‍ കാലാവധി
1943.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അസിസ്റ്റന്റ്
മോട്ടോര്‍ വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍മാരുടെ
പ്രൊബേഷന്‍ കാലാവധി
എത്രയാണെന്നും
പ്രൊബേഷന്‍ ഡിക്ളയർ
ചെയ്യാനാവശ്യമായ
നിബന്ധനകളും നിയമങ്ങളും
എന്താണെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രൊബേഷന്‍
ഡിക്ളയർ ചെയ്യാത്തത്
കൊണ്ട് ഇന്‍ക്രിമെന്റ്,
പ്രൊമോഷന് തുടങ്ങിയ
ആനുകൂല്യങ്ങള്‍
നല്കാന് പാടില്ലെന്ന
നിയമമോ വ്യവസ്ഥയോ ഉണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
സംശയാസ്പദമായി
ഒരു ഉദ്യോഗസ്ഥന്
വിജിലന്‍സ് വകുപ്പില്‍
നിന്ന് ചാര്‍ജ്ജു
മെമ്മോ
നല്കുകയാണെങ്കില് അത്
അച്ചടക്കനടപടിയായി
കണക്കാക്കി
ഇന്‍ക്രിമെന്റ്,
പ്രൊബേഷന്‍, പ്രൊമോഷന്
തുടങ്ങിയ
ആനുകൂല്യങ്ങള്‍ തടഞ്ഞ്
ശിക്ഷിക്കാന്‍
അധികാരമുണ്ടോയെന്നും
ഏത് നിയമത്തിന്റെ
അടിസ്ഥാനത്തിലാണ് ഈ
അധികാരമെന്നും
വിശദമാക്കാമോ;
(ഡി)
വിജിലന്‍സ്
ട്രിബ്യൂണലുകളില്‍
കുറ്റാരോപിതനാകപ്പെട്ട്
വര്‍ഷങ്ങളായി കേസ്സ്
തീര്‍പ്പാകാത്ത
സാഹചര്യത്തില്‍
ആനുകൂല്യങ്ങള്‍
നിഷേധിച്ച് ഉദ്യോഗസ്ഥരെ
ശിക്ഷിക്കാന്‍
സര്‍ക്കാരിന്
അധികാരമുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഇ)
എങ്കില്‍
ഏത് നിയമവ്യവസ്ഥിതിയുടെ
അടിസ്ഥാനത്തിലാണിതെന്ന്
വ്യക്തമാക്കാമോ?
പ്രൊഫ.സുശീല്‍
ഖന്നയുടെ പ്രാഥമിക
റിപ്പോര്‍ട്ട്
1944.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
24.09.2016-ലെ
G.O ( Rt )
No.367/2016/Transport
നമ്പര്‍ സര്‍ക്കാര്‍
ഉത്തരവ് പ്രകാരം
നിയമിച്ച സുശീല്‍ ഖന്ന
കമ്മീഷൻ സമര്‍പ്പിച്ച
പ്രാഥമിക
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് മേശപ്പുറത്ത്
വയ്ക്കുമോ;
ബോട്ട്
സര്‍വ്വീസ്
കാര്യക്ഷമമാക്കുന്നതിനുള്ള
പദ്ധതികള്‍
1945.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊറ്റി
- കോട്ടപ്പുറം ജലഗതാഗത
റൂട്ടില്‍ പുതുതായി
ഏതൊക്കെ പദ്ധതികളാണ്
നടപ്പില്‍
വരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
റൂട്ടിലെ ബോട്ട്
സര്‍വ്വീസ്
കാര്യക്ഷമമാക്കുന്നതിന്
ഏതൊക്കെ പദ്ധതികളാണ്
വിഭാവനം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?