ജൈവ
പച്ചക്കറി
ബ്രാന്‍ഡുകളിലെ
കീടനാശിനി
*271.
ശ്രീ.
എന്‍
.എ.നെല്ലിക്കുന്ന്
,,
മഞ്ഞളാംകുഴി അലി
,,
പി.കെ.അബ്ദു റബ്ബ്
,,
വി.കെ.ഇബ്രാഹിം
കുഞ്ഞ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജൈവപച്ചക്കറി
എന്ന്
ബ്രാന്‍ഡ്
ചെയ്തിട്ടുള്ള
പച്ചക്കറികളില്‍
അമിതമായ അളവിൽ
നിരോധിക്കപ്പെട്ട
കീടനാശിനികള്‍
അടങ്ങിയിരിക്കുന്നുണ്ടെന്ന
തരത്തിലുള്ള
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം
പച്ചക്കറികളുടെ
വിപണനം
തടയുന്നതിനും
ജൈവപച്ചക്കറി
എന്ന്
ബ്രാന്‍ഡ്
ചെയ്യുന്നവ
പൂര്‍ണ്ണമായും
ജൈവമാണെന്ന്
ഉറപ്പുവരുത്തുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കുടുംബശ്രീ
സംരംഭങ്ങള്‍
*272.
ശ്രീ.എ.എം.
ആരിഫ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കാരാട്ട്
റസാഖ്
,,
പുരുഷന് കടലുണ്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ബദല്‍
സംഘടനകളെ
വളര്‍ത്തുന്നതിനായി
കുടുംബശ്രീയെ
തകര്‍ക്കാന്‍
നടത്തിയ നീക്കം
അതിജീവിച്ചുകൊണ്ട്
പതിനാറ്
സംസ്ഥാനങ്ങളിലേക്കും
രണ്ടു
വിദേശരാജ്യങ്ങളിലേക്കും
കൂടി
പ്രവര്‍ത്തനം
വ്യാപിപ്പിക്കാന്‍
കുടുംബശ്രീയെ
പ്രാപ്തമാക്കുന്നതിനായി
സര്‍ക്കാര്‍
നടത്തിയ
ഇടപെടലുകള്‍
വിശദമാക്കാമോ;
(ബി)
കുടുംബശ്രീ
മറ്റു
സംസ്ഥാനങ്ങളില്‍
നടപ്പാക്കുന്ന
സൂക്ഷ്മ സംരംഭക
പദ്ധതികളുടെയും
സ്റ്റാര്‍ട്ട്
അപ്പ് വില്ലേജ്
സംരംഭക
പദ്ധതികളുടെയും
മേല്‍നോട്ടം
വഹിക്കുന്നത്
കുടുംബശ്രീയാണോ;
(സി)
സൂക്ഷ്മ
സംരംഭക
മേഖലയില്‍
കഴിഞ്ഞ രണ്ട്
വര്‍ഷമായി
കുടുംബശ്രീ
നടത്തിയ
ഇടപെടലുകള്‍
വിശദമാക്കാമോ;
(ഡി)
പ്രളയത്തെ
തുടര്‍ന്ന്
കുടുംബശ്രീ
സൂക്ഷ്മ
സംരംഭങ്ങള്‍ക്കുണ്ടായ
നഷ്ടം
വിലയിരുത്തിയിട്ടുണ്ടോ;
ഇത്
പരിഹരിക്കാന്‍
എന്ത്
മാര്‍ഗ്ഗമാണ്
ഉദ്ദേശിക്കുന്നത്?
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തില്‍
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ
പങ്ക്
*273.
ശ്രീ.കെ.
ദാസന്
,,
ആര്. രാജേഷ്
,,
പി.കെ. ശശി
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
വഹിക്കേണ്ട
പങ്ക്
വിലയിരുത്തിയിട്ടുണ്ടോ;
പ്രാദേശികമായി
ഉണ്ടാകുന്ന
ദുരന്തങ്ങള്‍
നേരിടാന്‍
കഴിയും വിധം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെ
പ്രാപ്തരാക്കാന്‍
വേണ്ട
പദ്ധതികള്‍
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിന്
ദേശീയ ഗ്രാമീണ
തൊഴിലുറപ്പു
പദ്ധതിയെ
എപ്രകാരം
പ്രയോജനപ്പെടുത്താന്‍
സാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
റോഡുകളുടെ
അറുപത്തിമൂന്ന്ശതമാനവും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
നിയന്ത്രണത്തിലുള്ളവയായതിനാല്
പ്രളയവും
അതിവര്‍ഷവും
റോഡുകള്ക്കുണ്ടാക്കിയ
വലിയ നാശനഷ്ടം
പരിഹരിക്കുന്നതിന്
പ്രത്യേക
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
പഴം,പച്ചക്കറികളുടെ
ഉല്പാദനവും
ലഭ്യതയും
*274.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
,,
എല്‍ദോ എബ്രഹാം
ശ്രീമതി
സി.കെ. ആശ
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധതരം
പഴം,പച്ചക്കറികളുടെ
ഉല്പാദനം
സംബന്ധിച്ചിട്ടുള്ള
ഉല്പാദന
കലണ്ടര്‍
തയ്യാറാക്കുന്നുണ്ടോ;
വിശദവിവരങ്ങള്‍
അറിയിക്കുമോ;
(ബി)
ജി.എ.പി(ഗുഡ്
അഗ്രികൾച്ചറൽ
പ്രാക്ടീസസ്)
സര്‍ട്ടിഫിക്കേഷനോടുകൂടി
ലഭ്യമാകുന്ന
ഉല്പന്നങ്ങള്
സംബന്ധിച്ച
വിവരങ്ങള്‍
അറിയിക്കുമോ;
ഇത്തരം
ഉല്പന്നങ്ങള്
കൃഷി വകുപ്പ്
സംഭരിച്ച്
വിതരണം
ചെയ്യുന്നുണ്ടോ;
(സി)
പച്ചക്കറികളുടെ
ആവശ്യകത ഏറി
വരുന്ന
വൃശ്ചികം, ധനു
മാസങ്ങളില്‍
പച്ചക്കറിയുടെ
ലഭ്യത
കൂട്ടുന്നതിനും
വിലനിലവാരം
നിയന്ത്രിക്കുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
ഉത്സവ
സീസണില്‍
മാര്‍ക്കറ്റുവില
നിയന്ത്രിക്കുന്നതിന്റെ
ഭാഗമായി
സര്‍ക്കാര്‍
സ്വീകരിച്ചു
വരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഇ)
കര്‍ഷകര്‍ക്ക്
മികച്ച വരുമാനം
ഉറപ്പാക്കാനും
ഉപഭോക്താക്കള്‍ക്ക്
ന്യായവിലക്ക്
പഴം,പച്ചക്കറി
എന്നിവ
ലഭ്യമാക്കുന്നതിനും
സ്വീകരിക്കുന്ന
വിപണി
ഇടപെടലുകള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
പ്രളയം
കാര്‍ഷികമേഖലയില്‍
ഉണ്ടാക്കിയ
പ്രത്യാഘാതങ്ങള്‍
*275.
ശ്രീ.പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-ലെ
പ്രളയം
കാര്‍ഷികമേഖലയില്‍
ഉണ്ടാക്കിയിട്ടുള്ള
പ്രത്യാഘാതങ്ങള്‍
എന്തെല്ലാമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഉരുള്‍പൊട്ടലും
ശക്തമായ
ജലപ്രവാഹവും
മൂലം മണ്ണിന്റെ
ഘടനയ്ക്ക്
എത്രത്തോളം
മാറ്റമുണ്ടാകാന്‍
സാധ്യതയുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കാര്‍ഷികമേഖലയില്‍
ഉണ്ടായിട്ടുള്ള
ഈ
സ്ഥിതിവിശേഷത്തില്‍
കര്‍ഷകരെ
സഹായിക്കുന്നതിന്
മണ്ണുപരിശോധന
വിഭാഗത്തിന്റെയും
കൃഷി വിജ്ഞാന
വ്യാപന പ്രചരണ
വിഭാഗത്തിന്റെയും
സേവനം
എത്രത്തോളം
ഫലപ്രദമായി
ലഭിക്കുന്നുണ്ടെന്ന്
അറിയിക്കുമോ;
(ഡി)
പ്രളയാനന്തര
കാര്‍ഷിക
മേഖലയുടെ
സമഗ്രമായ
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
കൃഷി
വകുപ്പിന്റെ
ബഹുമുഖ
സംവിധാനങ്ങള്‍
സജ്ജമാണോ;വ്യക്തമാക്കുമോ;
(ഇ)
കൃഷി
വകുപ്പിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനുവേണ്ടി
നിലവിലുള്ള
ഒഴിവുകള്‍
സമയബന്ധിതമായി
നികത്തുന്നതിനും
സഞ്ചരിക്കുന്ന
മണ്ണ് പരിശോധന
വിഭാഗത്തിന്റെയും
ഫാം
ഇന്‍ഫര്‍മേഷന്‍
ബ്യൂറോയുടെയും
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ജെെവ
പച്ചക്കറികളിലെ
കീടനാശിനിയുടെ അംശം
*276.
ശ്രീ.സണ്ണി
ജോസഫ്
,,
എം. വിന്‍സെന്റ്
,,
ഹൈബി ഈഡന്
,,
റോജി എം. ജോണ്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ ജെെവ
പച്ചക്കറി
കടകളില്‍
വില്‍ക്കുന്ന
പച്ചക്കറികളില്‍
മാരകമായ
കീടനാശിനികളുടെയും
രാസവസ്തുക്കളുടെയും
അംശം കേരള
കാര്‍ഷിക
സര്‍വകലാശാല
നടത്തിയ
പഠനത്തില്‍
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
കേരളത്തില്‍
നിരോധിച്ച
പ്രൊഫൈനോഫോസ്
അടക്കമുള്ള
മാരകമായ
കീടനാശിനികള്‍
സ്വകാര്യ ജെെവ
പച്ചക്കറി
കടകളില്‍
വില്‍ക്കുന്ന
പച്ചക്കറികളില്‍
കണ്ടെത്തിയ
സാഹചര്യത്തില്‍
ഇത്തരം
കടകള്‍ക്കെതിരെ
നിയമ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സര്‍ക്കാരിന്റെ
ഇക്കോ
ഷോപ്പുകളില്‍
വില്‍ക്കുന്ന
പച്ചക്കറികളില്‍
കീടനാശിനികളുടെയും
രാസവസ്തുക്കളുടെയും
അംശം
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
കീടനാശിനിമുക്തമെന്ന
പേരില്‍ അമിത
വില ഈടാക്കുന്ന
സ്വകാര്യ ജെെവ
പച്ചക്കറി
കടകളിലെ
പച്ചക്കറികള്‍
കീടനാശിനിമുക്തമാണെന്ന്
ഉറപ്പു
വരുത്താന്‍
എന്താെക്കെ
നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
അന്താരാഷ്ട്ര
കാര്‍ഷിക
വികസനനിധിയുടെ
സഹായത്താലുള്ള
പദ്ധതികള്‍
*277.
ശ്രീ.പി.കെ.ബഷീര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഐക്യരാഷ്ട്ര
സഭയുടെ
കീഴിലുള്ള
അന്താരാഷ്ട്ര
കാര്‍ഷിക
വികസനനിധിയുടെ
സഹായത്തോടെ
എന്തെങ്കിലും
പദ്ധതി
ആവിഷ്ക്കരിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിക്ക്
കേന്ദ്രാനുമതി
ലഭിച്ചിട്ടുണ്ടോ;
(സി)
പദ്ധതിയുടെ
വിശദാംശം
വ്യക്തമാക്കുമോ?
വിള
ഇന്‍ഷുറന്‍സ്
*278.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍
കുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയക്കെടുതി
ഉള്‍പ്പെടെയുള്ള
പ്രകൃതിക്ഷോഭങ്ങള്‍
മൂലമുള്ള കൃഷി
നഷ്ടങ്ങളില്‍
നിന്ന്
കര്ഷകന്
താങ്ങായി
എന്തൊക്കെ
സംവിധാനങ്ങളാണ്
ഉള്ളതെന്ന്
വിശദമാക്കുമോ;
(ബി)
പ്രളയക്കെടുതിയില്‍
കൃഷി
നശിച്ചവര്‍ക്ക്
സര്‍ക്കാര്‍
പ്രഖ്യാപിച്ച
നഷ്ടപരിഹാരത്തിന്
പുറമെ വിള
ഇന്‍ഷുറന്‍സും
ലഭ്യമാക്കുമോ;
വ്യക്തമാക്കുമോ;
(സി)
പ്രളയക്കെടുതിയുടെ
പശ്ചാത്തലത്തില്‍
വിള
ഇന്‍ഷുറന്‍സിന്റെ
അനിവാര്യത
കര്‍ഷകര്‍ക്ക്
ബോധ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍
വിള
ഇന്‍ഷുറന്‍സിനെക്കുറിച്ച്
വ്യാപകമായ
ബോധവല്‍ക്കരണം
നടത്തുമോ;
(ഡി)
വിള
ഇന്‍ഷുറന്‍സ്
എടുക്കുന്നതിന്റെ
നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
ഗ്രാമപഞ്ചായത്തുകളെ
എെ.എസ്.ഒ.നിലവാരത്തിലേക്ക്
ഉയര്‍ത്തല്‍
*279.
ശ്രീ.എം.
രാജഗോപാലന്‍
,,
എം. നൗഷാദ്
,,
പി. ഉണ്ണി
,,
പി.ടി.എ. റഹീം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളെ
എെ.എസ്.ഒ.
നിലവാരത്തിലേക്ക്
ഉയര്‍ത്താനായി
സ്വീകരിച്ച
നടപടികള്‍
അറിയിക്കാമോ;
എത്ര
പഞ്ചായത്തുകള്‍ക്ക്
എെ.എസ്.ഒ.അംഗീകാരം
നേടാനായി എന്ന്
വ്യക്തമാക്കാമോ;
(ബി)
ഗ്രാമപഞ്ചായത്തുകള്‍
പൂര്‍ണ്ണമായും
കമ്പ്യൂട്ടര്വല്കൃതമായിട്ടുണ്ടോ;
പദ്ധതി ആസൂത്രണ
നിര്‍വഹണ
പ്രവര്‍ത്തനം
ഒാണ്‍ലൈന്‍
ആയിട്ടുണ്ടോ
എന്നും
ഇതുകൊണ്ട്
കൈവരിക്കാന്‍
കഴിഞ്ഞ
നേട്ടങ്ങളും
അറിയിക്കാമോ;അഴിമതിയും
കെടുകാര്യസ്ഥതയും
ഇല്ലാതാക്കാനായിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളുടെ
നികുതി പിരിവ്
കാര്യക്ഷമമാക്കുന്നതിന്
വകുപ്പ്
തലത്തില്‍
നടത്തി വരുന്ന
ഇടപെടലുകള്‍
അറിയിക്കാമോ?
ഡിജിറ്റല്‍
ഫാം കമ്യൂണിറ്റി
*280.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
,,
പി.ഉബൈദുള്ള
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൃഷിയിലേക്കും
അനുബന്ധ
തൊഴില്‍
മേഖലകളിലേക്കും
കൂടുതല്‍ പേരെ
ആകര്‍ഷിക്കുന്നതിനായി
നവമാധ്യമങ്ങള്‍
ഉപയോഗിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിനായി
ഡിജിറ്റല്‍ ഫാം
കമ്യൂണിറ്റിക്ക്
രൂപം
നല്‍കിയിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത
പദ്ധതിയുടെ
വിശദാംശം
വെളിപ്പെടുത്തുമോ?
ബിരുദ,
ബിരുദാനന്തര
കോഴ്സുകളുടെ
പരിഷ്കരണവും
അദ്ധ്യാപക നിയമനവും
*281.
ശ്രീ.വി.
ജോയി
,,
എ. എന്‍. ഷംസീര്‍
,,
ആന്റണി ജോണ്‍
,,
എം. മുകേഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും
വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ബിരുദ,ബിരുദാനന്തര
കോഴ്സുകളും
സിലബസും
കാലാനുസൃതമായി
പരിഷ്കരിക്കാനും
എയ്ഡഡ്
കോളേജുകളിലെയും
സ്വയംഭരണ
കോളേജുകളിലെയുമുള്പ്പെടെ
അദ്ധ്യാപക
നിയമനം
സുതാര്യമായി
നടക്കുന്നുവെന്ന്
ഉറപ്പുവരുത്താനും
നടപടിയെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സര്‍ക്കാര്‍
കോളേജുകളിലെയും
സര്‍വ്വകലാശാലകളിലെയും
അദ്ധ്യാപക
ഒഴിവുകള്‍
നികത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
റോഡ്
സുരക്ഷ
ഉറപ്പാക്കുന്നതിനായി
എന്‍ഫോഴ്സ്മെന്റ്
സ്ക്വാഡുകള്‍
*282.
ശ്രീ.പുരുഷന്
കടലുണ്ടി
,,
ഐ.ബി. സതീഷ്
,,
യു. ആര്. പ്രദീപ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
സുരക്ഷ
ഉറപ്പാക്കുന്നതിനായി
പൂര്‍ണ സമയ
എന്‍ഫോഴ്സ്മെന്റ്
സ്ക്വാഡുകളെ
നിയോഗിച്ചിട്ടുണ്ടോ;
(ബി)
കൂടുതല്‍
റോഡ്
അപകടമരണങ്ങള്‍
നടക്കുന്നതായി
നാറ്റ്പാക്
കണ്ടെത്തിയിട്ടുള്ള
ബ്ലാക്ക്
സ്പോട്ടുകളില്‍
കേരള റോഡ്
സുരക്ഷ
അതോറിറ്റിയുടെ
നേതൃത്വത്തില്‍
മോട്ടാേര്‍
വാഹന,പോലീസ്,പൊതുമരാമത്ത്
വകുപ്പുകളുടെ
പങ്കാളിത്തത്തോടെ
പരിശോധനകള്‍
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
വാഹനങ്ങളുടെ
അമിതവേഗം
കണ്ടുപിടിക്കുന്നതിന്
കൂടുതല്‍
അത്യാധുനിക
ക്യാമറകള്‍
സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
അമിതവേഗം,ഡ്രെെവിംഗിനിടെ
മൊബെെല്‍
ഫോണ്‍
ഉപയോഗം,ചരക്കുവാഹനങ്ങളിലെ
അമിതഭാരം
തുടങ്ങിയ ഗതാഗത
നിയമലംഘനങ്ങള്‍ക്കെതിരെ
കര്‍ശന
നടപടികള്‍
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സിയുടെ
ട്രാവല്‍
കാര്‍ഡുകള്‍
*283.
ശ്രീ.പി.കെ.
ശശി
,,
എ.എം. ആരിഫ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എന്‍. വിജയന്
പിള്ള
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യാത്രക്കാരെ
കെ.എസ്.ആര്.ടി.സി.ബസുകളിലേക്ക്
കൂടുതലായി
ആകര്‍ഷിക്കുന്നതിനും
യാത്രക്കാർക്ക്
സുഖകരമായ യാത്ര
പ്രദാനം
ചെയ്യുന്നതിനും
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
യാത്രക്കാരുടെ
സൗകര്യത്തിനായി
നടപ്പിലാക്കിയ
പ്രീമിയം,
ഗോള്‍ഡ്,സില്‍വര്‍,
ബ്രോണ്‍സ്
ട്രാവല്‍
കാര്‍ഡുകള്‍
നിലവില്‍
പിന്‍വലിച്ചിട്ടുണ്ടോ;
എങ്കില്‍
അതിനുള്ള കാരണം
അറിയിക്കുമോ;
(സി)
ദീര്‍ഘദൂര
യാത്രക്കാര്‍ക്ക്
വളരെയധികം
സൗകര്യപ്രദമായിരുന്ന
പ്രസ്തുത
ട്രാവല്‍
കാര്‍ഡുകള്‍
ആനുകാലികമായ
തുക ഈടാക്കി
പുനഃസ്ഥാപിക്കാന്‍
സാധിക്കുമോയെന്ന്
പരിശോധിക്കുമോ?
സുസ്ഥിര
വികസനത്തിനുതകുന്ന
കൃഷിരീതികള്‍
*284.
ശ്രീ.എസ്.ശർമ്മ
,,
എസ്.രാജേന്ദ്രന്
,,
ജോര്‍ജ് എം. തോമസ്
,,
കെ.കുഞ്ഞിരാമന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയപാഠത്തിന്റെ
അടിസ്ഥാനത്തില്‍
കാര്‍ഷിക
ആവാസവ്യവസ്ഥ
സംരക്ഷിച്ച്
സുസ്ഥിര
വികസനത്തിനുതകുന്ന
കൃഷിരീതി
വ്യാപകമാക്കാന്‍
ഉള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ജൈവരീതിയിലുള്ള
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(സി)
ജൈവോല്പന്നങ്ങള്ക്കായി
പ്രത്യേക
ബ്രാന്‍ഡ്
രൂപീകരിച്ചിട്ടുണ്ടോ;
ഇത്തരം
ഉല്പന്നങ്ങളുടെ
വിപണനത്തിനായി
പ്രത്യേക
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
പ്രാദേശിക
പ്രാധാന്യമുള്ള
വിളകളുടെ
വികസനത്തിനായി
ചെയ്തു വരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
ഇടുക്കി
ജില്ലയെ ജൈവ
കാര്‍ഷിക
ഹബ്ബാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ദേശീയ
റബ്ബര്‍ നയം
*285.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ഡി.കെ.
മുരളി
,,
ആന്റണി ജോണ്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ
റബ്ബര്‍ നയം
വെറും
പ്രഖ്യാപനത്തില്‍
മാത്രം ഒതുങ്ങി
നില്ക്കുന്ന
സാഹചര്യത്തില്‍
സംസ്ഥാനത്തെ
റബ്ബര്‍
കര്‍ഷകര്‍
നേരിടുന്ന
പ്രതിസന്ധികള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
അനിയന്ത്രിതമായ
ഇറക്കുമതിമൂലം
റബ്ബറിന്റെ
വിലയിലുണ്ടായ
തകര്‍ച്ച
ആഭ്യന്തര
ഉല്പാദനത്തെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;വിശദാംശം
ന്ലകുമോ;
(സി)
ഇപ്രകാരമുള്ള
പ്രതികൂല
സാഹചര്യത്തിലും
റബ്ബര്‍ വില
സ്ഥിരതാ പദ്ധതി
ആനുകൂല്യങ്ങള്‍
കര്‍ഷകര്‍ക്ക്
നല്‍കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സ്കൂള്‍
വാഹനങ്ങളുടെ
ഡ്രൈവർമാർ
*286.
ശ്രീ.കെ.എം.ഷാജി
,,
എം.ഉമ്മര്‍
,,
ടി.എ.അഹമ്മദ്
കബീര്‍
,,
എന്‍. ഷംസുദ്ദീന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്കൂള്‍
വാഹനങ്ങളുടെ
ഡ്രൈവർമാരുടെ
കാര്യത്തില്‍
എന്തെങ്കിലും
മാനദണ്ഡങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
10.05.2012-ലെ
സ.ഉ.(പി)
25/12/ഗതാ
നമ്പര്‍
വിജ്ഞാപന
പ്രകാരമുള്ള
മാനദണ്ഡങ്ങള്‍
പാലിച്ചിട്ടാണോ
ഡ്രൈവര്‍മാരെ
നിയമിച്ചിട്ടുള്ളത്
എന്ന്
പരിശോധിക്കാന്‍
നിലവില്‍
എന്തെല്ലാം
സംവിധാനങ്ങളാണുള്ളത്;
ഇത്
പരിശോധനാവിധേയമാക്കിയിട്ടുണ്ടോ
;
(സി)
ഈ
അദ്ധ്യയന
വര്‍ഷം
പ്രസ്തുത
മാനദണ്ഡങ്ങള്‍
പാലിക്കാത്ത
ഡ്രൈവര്‍മാര്‍ക്കെതിരെ
കേസെടുത്ത്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
പ്രളയത്തില്‍
വിള നശിച്ചവര്‍ക്ക്
കാലാവസ്ഥ വ്യതിയാന
ഇന്‍ഷുറന്‍സ്
*287.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
കെ.മുരളീധരന്
,,
സണ്ണി ജോസഫ്
:
താഴെ
കാണുന്ന ചോദ്യത്തിന്
കൃഷി വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
പ്രളയത്തില്‍
വിളനശിച്ചവര്‍ക്ക്
കാലാവസ്ഥ
വ്യതിയാന
ഇന്‍ഷുറന്‍സ്
ലഭിക്കാത്ത
സാഹചര്യത്തില്‍
ഇന്‍ഷുറന്‍സിന്റെ
മാനദണ്ഡങ്ങള്‍
തയ്യാറാക്കുമ്പോള്‍
സംസ്ഥാന
കൃഷിവകുപ്പിന്റെ
സാങ്കേതിക
സമിതിയുടെ
പിഴവ്
പരിഹരിച്ചു്
കര്‍ഷകര്‍ക്ക്
ഇന്‍ഷുറന്‍സ്
ലഭ്യമാക്കാന്‍
കേന്ദ്ര
സര്‍ക്കാരുമായി
ചര്‍ച്ച
നടത്തിയിരുന്നോ;
വിശദാംശങ്ങള്‍
നല്‍കാമോ?
കാര്‍ഷിക
മേഖലയുടെ
ഉന്നമനത്തിനായുള്ള
നടപടികള്‍
*288.
ശ്രീ.ജെയിംസ്
മാത്യു
,,
മുരളി പെരുനെല്ലി
,,
കെ.ഡി. പ്രസേനന്‍
,,
ഐ.ബി. സതീഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴിലില്ലായ്മ
ഗണ്യമായ
തോതില്‍
നിലനില്‍ക്കുമ്പോഴും
കാലാവസ്ഥയിലെയും
വിലയിലെയും
അനിശ്ചിതാവസ്ഥ
കാര്‍ഷികവൃത്തി
മുഖ്യജീവനോപാധിയായി
സ്വീകരിക്കുന്നതില്‍
നിന്നും
യുവജനതയെ
പിന്തിരിപ്പിക്കുന്ന
സ്ഥിതി
പരിഹരിക്കാനായി
പദ്ധതി ഉണ്ടോ;
(ബി)
ആധുനിക
സാങ്കേതികവിദ്യയുടെ
പിന്തുണയോടെയുള്ള
ഹൈടെക്ക് കൃഷി
രീതി
വ്യാപകമാക്കാന്‍
പദ്ധതിയുണ്ടോ;
ഇതിനായി വേണ്ടി
വരുന്ന
വലിയതോതിലുള്ള
മൂലധനം
വായ്പയായി
ലഭ്യമാക്കുന്നുണ്ടോ;
(സി)
യന്ത്രവല്‍ക്കരണത്തിലൂടെ
ഉല്പാദന
വര്‍ദ്ധനവ്
ലക്ഷ്യമാക്കുന്ന
കേരള കാര്‍ഷിക
യന്ത്രവല്‍ക്കരണ
മിഷന്റെ
പ്രവര്‍ത്തനം
ഫലപ്രദമായി
നടക്കുന്നുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
വിപണിയില്‍
കര്‍ഷകരും
ഉപഭോക്താക്കളും
ഒരുപോലെ ചൂഷണം
ചെയ്യപ്പെടുന്ന
സ്ഥിതി
പരിഹരിക്കാനായി
വിപണിയിടപെടല്‍
കാര്യക്ഷമമാക്കാന്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്ക്ക്
രാജ്യാന്തര വിപണി
*289.
ശ്രീ.എം.ഉമ്മര്‍
,,
കെ.എന്‍.എ ഖാദര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
വിഭവങ്ങളില്‍
നിന്നും
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
ഉണ്ടാക്കുന്നതിനുളള
എന്തെങ്കിലും
പദ്ധതി
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
കാര്‍ഷിക
വിഭവങ്ങളില്‍
നിന്നാണ്
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
ഉണ്ടാക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഇവയ്ക്ക്
രാജ്യാന്തര
വിപണി
കണ്ടെത്താന്‍
നടപടി
സ്വീകരിക്കുമോ;വിശദാംശം
വ്യക്തമാക്കുമോ?
റോഡ്
അപകടങ്ങൾ
കുറയ്ക്കന്നതിനുള്ള
നടപടികൾ
*290.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകളിലെ
ബ്ലൈന്‍ഡ്
സ്പോട്ടുകളില്‍
അപകടങ്ങള്‍
ഒഴിവാക്കാന്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(ബി)
റോഡുകളിലെ
ഡിവൈഡറില്‍
ഇടിച്ചുണ്ടാകുന്ന
അപകടങ്ങള്‍
കൂടുന്നത്
തടയാന്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
അപകടം
കൂടുതലായ
ഡിവൈഡറുകള്‍
കണ്ടെത്തി
അവിടങ്ങളില്‍
അപകടങ്ങള്‍
ഒഴിവാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സ്കൂള്‍
വാഹനങ്ങളുടെ
ഫിറ്റ്നസ് പരിശോധന
*291.
ശ്രീ.എസ്.രാജേന്ദ്രന്
,,
റ്റി.വി.രാജേഷ്
,,
എം. രാജഗോപാലന്‍
ശ്രീമതി
യു. പ്രതിഭ
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്കൂള്‍
വാഹനങ്ങളുടെ
ഫിറ്റ്നസ്
പരിശോധന
കാര്യക്ഷമമാക്കുന്നതിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
അമിത
വേഗതയും
അശ്രദ്ധമായ
ഡ്രൈവിംഗും
മൂലം സ്കൂള്‍
വാനുകള്‍
അപകടത്തില്‍പ്പെട്ട്
കുരുന്നു
ജീവനുകള്‍
പൊലിയുന്ന
സംഭവങ്ങളുടെ
പശ്ചാത്തലത്തില്‍
ഇത്തരം
വാഹനങ്ങളുടെ
ഡ്രൈവര്‍മാര്‍ക്ക്
ആവശ്യമായ
ബോധവത്കരണം
നല്‍കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
നിയമലംഘനം
നടത്തുന്ന
ഡ്രൈവര്‍മാരുടെ
ലൈസന്‍സ്
റദ്ദാക്കുന്നതുള്‍പ്പെടെയുള്ള
കര്‍ശന ശിക്ഷാ
നടപടികള്‍
സ്വീകരിക്കാന്‍
നിര്‍ദ്ദേശം
നല്‍കുമോ;
(ഡി)
സ്കൂള്‍
ബസുകളുടെ വേഗം,
യാത്രാപഥം
എന്നിവയെല്ലാം
നിരീക്ഷിക്കുന്നതിനായി
സ്കൂള്‍
ബസുകളില്‍
ജി.പി.എസ്
സംവിധാനം
ഘടിപ്പിക്കുന്നതിനുള്ള
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ?
ലെെഫ്
പദ്ധതി
*292.
ശ്രീ.കെ.ജെ.
മാക്സി
,,
ബി.ഡി. ദേവസ്സി
,,
കെ. ബാബു
,,
കെ. ആന്‍സലന്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂന്ന്
വര്‍ഷത്തിനുള്ളില്‍
ഭവനരഹിതരില്ലാത്ത
മാതൃകാസംസ്ഥാനമാക്കിത്തീര്ക്കുകയെന്ന
ലക്ഷ്യത്തോടെ
നടപ്പിലാക്കിവരുന്ന
ലെെഫ്
പദ്ധതിയുടെ
പുരോഗതി
അറിയിക്കാമോ;
അതിവര്‍ഷവും
പ്രളയവും ഈ
പദ്ധതിയെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
(ബി)
അര്‍ഹരായ
ഗുണഭോക്താക്കളെ
കണ്ടെത്താന്‍
സ്വീകരിച്ച
മാനദണ്ഡവും
മാര്‍ഗ്ഗവും
അറിയിക്കാമോ;
നിലവില്‍ എത്ര
പേരാണ്
അര്‍ഹതയുള്ളവരായി
കണ്ടെത്തിയിരിക്കുന്നത്;
(സി)
പ്രധാനമന്ത്രിയുടെ
ഭവന
പദ്ധതിയില്‍
ഗുണഭോക്താക്കളായവര്‍ക്കും
ഭവന
നിര്‍മ്മാണം
പാതിവഴിയിലായവര്ക്കും
ലെെഫ് പദ്ധതി
പ്രകാരം ബാക്കി
തുക
നല്കുന്നുണ്ടോ;
(ഡി)
വീട്
നിര്‍മ്മാണത്തിനും
നിര്‍മ്മാണ
സാമഗ്രികള്‍
നല്‍കുന്നതിനും
കുടുംബശ്രീ
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
പച്ചക്കറി
കൃഷിയില്‍
സ്വയംപര്യാപ്തത
*293.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.റ്റി.വി.രാജേഷ്
,,
യു. ആര്. പ്രദീപ്
,,
ഒ. ആര്. കേളു
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പച്ചക്കറി
മേഖലയില്‍
സ്വയംപര്യാപ്തത
നേടാനായി
ആവിഷ്ക്കരിച്ച
പദ്ധതി രണ്ടു
വര്‍ഷം
കൊണ്ടുണ്ടാക്കിയ
നേട്ടം
അറിയിക്കാമോ;
(ബി)
വാണിജ്യാടിസ്ഥാനത്തിലുള്ള
കൃഷിയും
സ്വന്തം
ആവശ്യത്തിനായുള്ള
കൃഷിയും
പ്രോത്സാഹിപ്പിക്കാന്‍
നടത്തിയ
പ്രവര്‍ത്തനം
വിശദമാക്കാമോ;
(സി)
പ്രളയം
തകര്‍ത്ത
പച്ചക്കറി,പഴം
കൃഷി
പുനരുജ്ജീവിപ്പിക്കുന്നതിന്
വി.എഫ്.പി.സി.കെ.
ഉള്‍പ്പെടെയുള്ള
വിവിധ
ഏജന്‍സികള്‍
നടത്തിവരുന്ന
ഇടപെടലുകള്‍
അറിയിക്കാമോ;
(ഡി)
പുനര്‍ജനി
പദ്ധതിയുടെ
വിശദാംശം
നല്‍കാമോ;
(ഇ)
വിള
ഇന്‍ഷുറന്‍സ്
പദ്ധതി പ്രകാരം
വിളനാശത്തിന്
ലഭിക്കുന്ന
നഷ്ടപരിഹാരത്തിന്റെ
വിശദാംശം
നല്‍കുമോ; ഈ
പദ്ധതിയില്‍
കേന്ദ്രസര്‍ക്കാര്‍
വിഹിതം
എത്രയാണെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.ക്ക്
സാമ്പത്തിക സഹായം
*294.
ശ്രീ.പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.സി.മമ്മൂട്ടി
,,
ടി. വി. ഇബ്രാഹിം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.ക്ക്
സര്‍ക്കാര്‍
നല്കുന്ന
സാമ്പത്തിക
സഹായം
നിര്‍ത്തിവച്ചതായി
അറിയിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സാമ്പത്തിക
സഹായം
നിര്‍ത്തിവയ്ക്കാന്‍
ഇടയായ സാഹചര്യം
വിശദീകരിക്കുമോ;
(സി)
സാമ്പത്തിക
പ്രതിസന്ധിയില്‍
നിന്നും
കരകയറുന്നതിനായി
കെ.എസ്.ആര്.ടി.സി.
ഏതെങ്കിലും
നിര്‍ദ്ദേശം
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍
അതിന്മേല്
എന്ത് നടപടി
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കുമോ?
യൂറിയ
ക്ഷാമം
*295.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
,,
ഷാഫി പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
യൂറിയ ക്ഷാമം
കാരണം
നെല്‍കര്‍ഷകര്‍
ദുരിതത്തിലായിരിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്ഓരോ
ജില്ലയ്ക്കും
ആവശ്യമായ
യൂറിയയുടെ അളവ്
കേന്ദ്രസര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(സി)
പ്രളയത്തില്‍
വ്യാപകമായ
നാശനഷ്ടം
സംഭവിച്ചിട്ടുള്ള
കാര്‍ഷിക
മേഖലയ്ക്ക്
യൂറിയ ക്ഷാമവും
രാസവളത്തിന്റെ
വിലവര്‍ദ്ധനവും
സൃഷ്ടിച്ചിരിക്കുന്ന
പ്രതിസന്ധി
പരിഹരിക്കാന്‍
കൃഷി
വകുപ്പിന്റെ
ഇടപെടല്‍
എന്തൊക്കെയാണെന്നറിയിക്കുമോ?
ഉന്നത
വിദ്യാഭ്യാസ
മേഖലയില്‍ സമഗ്ര
മാറ്റമുണ്ടാക്കുന്നതിന്
പദ്ധതി
*296.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എം. സ്വരാജ്
,,
രാജു എബ്രഹാം
,,
എന്‍. വിജയന്
പിള്ള
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും
വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
രംഗത്ത്
കെെവരിക്കാനായ
അഭിമാനാര്‍ഹമായ
നേട്ടം ഉന്നത
വിദ്യാഭ്യാസ
മേഖലയിലേക്ക്
സംക്രമിപ്പിക്കാനായി
ഉന്നത
വിദ്യാഭ്യാസ
രംഗത്ത് സമഗ്ര
മാറ്റം
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
നല്‍കുമോ;
(ബി)
എല്ലാ
സ്ഥാപനങ്ങള്‍ക്കും
നാക്
അല്ലെങ്കില്‍
സാക്
അക്രഡിറ്റേഷന്
അര്‍ഹത നേടും
വിധം സ്ഥാപന
നിലവാരമുയര്‍ത്താനായി
പദ്ധതിയുണ്ടോ
എന്ന്
വ്യക്തമാക്കാമോ;
(സി)
അധ്യാപകരുടെ
നെെപുണ്യശേഷി
ഉയര്‍ത്തുന്നതിനും
കാലാനുസൃതമായി
നവീകരിക്കുന്നതിനും
പദ്ധതിയുണ്ടോ
;
(ഡി)
വിദ്യാര്‍ത്ഥികളുടെ
നവീന ആശയങ്ങള്‍
സമ്പുഷ്ടമാക്കുന്നതിനും
ആശയവിനിമയത്തില്‍
ഉള്‍പ്പെടെ
അവരുടെ കഴിവ്
വര്‍ദ്ധിപ്പിക്കുന്നതിനും
ഉതകുന്ന
രീതിയില്‍ പഠന
സമ്പ്രദായം
പരിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
കര്‍ഷക
ആത്മഹത്യകള്‍
*297.
ശ്രീ.എല്‍ദോസ്
പി.
കുന്നപ്പിള്ളില്‍
,,
വി.ഡി.സതീശന്
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കര്‍ഷക
ആത്മഹത്യകള്‍
പെരുകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രളയത്തിന്റെ
പശ്ചാത്തലത്തില്‍
വ്യാപകമായ
കൃഷിനാശംം
കര്‍ഷക
ആത്മഹത്യകളുടെ
വര്‍ദ്ധനവിന്
കാരണമായിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
മൂന്ന്
മാസത്തിനകത്ത്
നിരവധി
കര്‍ഷകര്‍
കടക്കെണി കാരണം
ആത്മഹത്യ
ചെയ്യുകയുണ്ടായിട്ടും
സര്‍ക്കാര്‍
ക്രിയാത്മകമായ
ഇടപെടല്‍
നടത്തുന്നില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
കാര്‍ഷിക
ലോണുകള്‍
എഴുതിത്തളളാന്‍
സര്‍ക്കാര്‍
മുന്കെെയെടുക്കുമോ?
റബ്ബര്‍
കര്‍ഷകര്‍ക്കായുള്ള
ആശ്വാസനടപടികള്‍
*298.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
പി.ടി. തോമസ്
,,
കെ.സി.ജോസഫ്
,,
കെ.മുരളീധരന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
റബ്ബര്‍
കര്‍ഷകരെ
ദുരിതത്തിലാഴ്ത്തുന്ന
കേന്ദ്ര
സ്രക്കാരിന്റെ
തെറ്റായ
നയങ്ങള്‍ക്കെതിരെ
സംസ്ഥാന
സര്‍ക്കാര്‍
എന്തൊക്കെ
ഇടപെടലുകളാണ്
നടത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ
;
(ബി)
റബ്ബറിന്റെ
അനിയന്ത്രിത
ഇറക്കുമതിയും
വിലയിടിവും
കാരണം
ബുദ്ധിമുട്ടിലായ
റബ്ബര്‍
കര്‍ഷകര്‍ക്ക്
എന്തൊക്കെ
ആശ്വാസ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
വടക്കു
കിഴക്കന്‍
സംസ്ഥാനങ്ങളില്‍
റബ്ബറിനെ
പ്രോത്സാഹിപ്പിച്ചുകൊണ്ട്
കേരളത്തിലെ
റബ്ബര്‍
കര്‍ഷകരെ
തളര്‍ത്താനുള്ള
കേന്ദ്ര
സര്‍ക്കാര്‍
നീക്കം തടയാന്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ
?
പൊതുഗതാഗത
സംവിധാനത്തിന്റെ
കാര്യക്ഷമത
*299.
ശ്രീ.വി.
അബ്ദുറഹിമാന്
,,
എസ്.ശർമ്മ
,,
ബി.സത്യന്
,,
എം. സ്വരാജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുഗതാഗത
സംവിധാനത്തിന്റെ
കാര്യക്ഷമതക്കുറവുകൊണ്ടും
സാമ്പത്തിക
സ്ഥിതിയിലുണ്ടാകുന്ന
പുരോഗതികൊണ്ടും
സഞ്ചാരത്തിന്
സ്വകാര്യ
വാഹനങ്ങളുടെ
ഉപയോഗം വലിയ
തോതില്‍
വര്‍ദ്ധിക്കുന്നത്
അപകടം വളരെ
വര്‍ദ്ധിക്കുന്നതിനും
അന്തരീക്ഷ
മലിനീകരണത്തിനും
കാരണമാകുന്നതിനാല്‍
പൊതുഗതാഗത
സംവിധാനം
കാര്യക്ഷമമാക്കാന്‍
പദ്ധതിയുണ്ടോ;
(ബി)
നഗരങ്ങളില്‍
ഇലക്ട്രിക്
ഓട്ടോറിക്ഷകള്‍ക്ക്
മാത്രം അനുമതി
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
ഇലക്ട്രിക്
വാഹന
പദ്ധതിയുടെ
വിശദാംശം
അറിയിക്കാമോ?
മൗലാന
ആസാദ് നാഷണല്‍
ഫെലോഷിപ്പ്
*300.
ശ്രീ.പാറക്കല്‍
അബ്ദുല്ല
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും
വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
പിന്നോക്ക
വിഭാഗത്തില്‍പെട്ട
വിദ്യാര്‍ത്ഥികളുടെ
ഉന്നതവിദ്യാഭ്യാസത്തിനായി
അനുവദിച്ച
മൗലാന ആസാദ്
നാഷണല്‍
ഫെലോഷിപ്പ്
കഴിഞ്ഞ രണ്ട്
വര്‍ഷമായി
സംസ്ഥാനത്തെ
അര്‍ഹരായ
കുട്ടികള്‍ക്ക്
ലഭിക്കാത്ത
സാഹചര്യമുണ്ടോ;
(ബി)
ഇത്
സംബന്ധമായ
വിജ്ഞാപനം
യു.ജി.സി.യും
ബന്ധപ്പെട്ട
മന്ത്രാലയവും
ഇനിയും
ഇറക്കാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
വിജ്ഞാപനം
ഇറക്കാത്തത്
സംബന്ധിച്ച
കാര്യങ്ങള്‍
ആരായുകയുണ്ടായോ;
സംസ്ഥാനത്ത്
എത്ര
കുട്ടികള്‍ക്കാണ്
നിലവില്‍ ഇത്
കാരണം
ആനുകൂല്യം
നഷ്ടപ്പെടുക
എന്ന്
അറിയിക്കാമോ;
(ഡി)
ആനുകൂല്യം
പുനഃസ്ഥാപിച്ച്
കിട്ടാൻ
സംസ്ഥാന
സര്‍ക്കാര്‍
ഇതിനോടകം
നടത്തിയ
ശ്രമങ്ങള്‍
എന്തൊക്കെയാണ്;
ആനുകൂല്യങ്ങള്‍
എന്നത്തേക്ക്
പുന:സ്ഥാപിക്കാനാകും;വിശദാംശങ്ങള്‍
നല്‍കുമോ?