UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3051

മലയാളം മിഷന്‍ പഠനകേന്ദ്രങ്ങള്‍

ശ്രീ. കെ. അച്ചുതന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

,, വി. ഡി. സതീശന്‍

()സംസ്ഥാനത്ത് മലയാളം മിഷന്‍ പഠനകേന്ദ്രങ്ങള്‍ ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

3052

വിശ്വമലയാള മഹോത്സവം

ശ്രീ. ജോസ് തെറ്റയില്‍

,, മാത്യു റ്റി. തോമസ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി. കെ. നാണു

()തിരുവനന്തപുരത്ത് നടന്ന വിശ്വമലയാള മഹോത്സവവുമായി ബന്ധപ്പെട്ട സാഹിത്യകാരന്മാരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നോ;

(ബി)എത്ര വേദികളിലായിട്ടാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചിരുന്നത്;

(സി)അവ സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(ഡി)ഓരോ വേദിയിലും ആദരിക്കപ്പെടേണ്ട സാഹിത്യകാരന്മാരെ തെരഞ്ഞെടുത്തത് എന്ത് അടിസ്ഥാനത്തിലാണ്;

()അവ സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

3053

പത്രപ്രവര്‍ത്തകര്‍ക്കുളള അനുകൂല്യങ്ങള്‍

ശ്രീ. സാജു പോള്‍

()പത്രപ്രവര്‍ത്തകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് പരിഗണനയില്‍ ഉണ്ടോ;

(ബി)ഇവരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)കാലാനുസൃതമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പരിശോധിക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

3054

കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍

ശ്രീ. സി. കെ. സദാശിവന്‍

()കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള മാനദണ്ഢങ്ങള്‍ എന്തെല്ലാം ;

(ബി)നിലവില്‍ കേരളത്തില്‍ എത്ര പേരാണ് കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ കൈപ്പറ്റുന്നത് ;

(സി)ആലപ്പുഴ ജില്ലയില്‍ എത്ര പേര്‍ക്കാണ് കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ ലഭിക്കുന്നതെന്നറിയിക്കുമോ ?

3055

കലാകാരന്‍മാര്‍ക്കുള്ള പെന്‍ഷന്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി പ്രകാരം കാസര്‍ഗോഡ് ജില്ലയില്‍ എത്രപേര്‍ക്ക് സഹായം ലഭിക്കാനുണ്ടെന്ന് പട്ടിക സഹിതം വ്യക്തമാക്കാമോ?

3056

പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള കോട്ടകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലയില്‍ പുരാവസ്തു വകുപ്പിന്റെ കീഴില്‍ എത്ര കോട്ടകള്‍ ഉണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ബി)പ്രസ്തുത കോട്ടകളുടെ വശങ്ങളില്‍ നിന്നും മണ്ണും മറ്റും എടുത്ത് ഇവയെല്ലാം നാശത്തിന്റെ വക്കിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത കോട്ടകള്‍ സംരക്ഷിത സ്മാരകങ്ങളായി നിലനിര്‍ത്തുന്നതിനായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യക്ക് (.എസ്.) കൈമാറുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

3057

തുളു അക്കാദമി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലയില്‍ തുളു അക്കാദമി രൂപീകരിച്ചത് ഏത് വര്‍ഷമാണെന്ന് അറിയിക്കാമോ;

(ബി)പ്രസ്തുത അക്കാദമി നിലവില്‍ വന്നതുമുതല്‍ സംസ്ഥാന ബജറ്റില്‍ നാളിതുവരെ ഓരോ സാമ്പത്തിക വര്‍ഷവും ഇതിനായി നീക്കിവെച്ച തുക എത്രയാണെന്ന് വിശദമാക്കാമോ;

(സി)2013-14 വര്‍ഷത്തെ ബജറ്റില്‍ തുളു അക്കാദമിക്ക് എന്തു തുക വകയിരിത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ?

3058

നര്‍ത്തകരത്നം കണ്ണപെരുവണ്ണാന് സ്മാരകം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

പ്രശസ്ത തെയ്യം കലാകാരനായ നര്‍ത്തകരത്നം കണ്ണപെരുവണ്ണാന് ഉചിതമായ സ്മാരകം നിര്‍മ്മിക്കുന്നതിനായി കൊടക്കാട് വില്ലേജില്‍ ഫോക്ലോര്‍ വില്ലേജ് ആരംഭിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?

3059

മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി

ശ്രീ. പി. ഉബൈദുള്ള

()1999 മുതല്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തെ 08.02.2013 മുതല്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയാക്കി ഉയര്‍ത്തിയിട്ടുണ്ടോ;

ബി)പ്രസ്തുത അക്കാദമിക്ക് വാര്‍ഷിക ഗ്രാന്റായി നോണ്‍പ്ളാനില്‍ എത്ര രൂപയാണ് നല്‍കിവരുന്നത്;

(സി)മാപ്പിള കലാ അക്കാദമിക്ക് 2013-2014 സാമ്പത്തിക വര്‍ഷം പ്ളാന്‍ ഫണ്ടില്‍ സ്പെഷ്യല്‍ ഗ്രാന്റായി എത്ര രൂപ അനുവദിച്ചിട്ടുണ്ട്; ഇല്ലെങ്കില്‍ തുക അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

3060

കൊണ്ടോട്ടിയിലെ മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ സ്മാരകം

ശ്രീ. എം. ഉമ്മര്‍

കൊണ്ടോട്ടിയിലെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിന് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ഷിക ഗ്രാന്റ് നിത്യച്ചെലവുകള്‍ക്ക് അപര്യാപ്തമായതിനാല്‍ നോണ്‍ പ്ളാനില്‍പ്പെടുത്തി അത് പ്രതിവര്‍ഷം അമ്പതുലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതുപ്രകാരം തുക വര്‍ദ്ധിപ്പിച്ച് തീരുമാനം കൈക്കൊള്ളുമോ?

3061

മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി

ശ്രീ. പി. റ്റി. . റഹീം

()കൊണ്ടോട്ടിയിലെ മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിക്ക് കഴിഞ്ഞ ഏഴ് വര്‍ഷങ്ങളിലായി ഓരോ വര്‍ഷവും അനുവദിച്ച സ്പെഷ്യല്‍ ഗ്രാന്റുകളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;

(ബി)2013-14 വര്‍ഷത്തെ ബജറ്റില്‍ സ്പെഷ്യല്‍ ഗ്രാന്റ് അനുവദിക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കാമോ?

3062

മുസ്രീസ് പൈതൃക സംരക്ഷണ പദ്ധതി

ശ്രീ. എസ്. ശര്‍മ്മ

വൈപ്പിന്‍ മണ്ഡലത്തില്‍പ്പെട്ട അഞ്ഞൂറില്‍പ്പരം വര്‍ഷം പഴക്കമുള്ള മഞ്ഞുമാത ബസലിക്കയുടെ ഭാഗമായ പുരാതനപള്ളിയും, കടലാറ്റു കുരിശ് പള്ളിയും മുസ്രീസ് പൈതൃക സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

3063

പരസ്യങ്ങള്‍ക്കായി ചെലവാക്കിയ തുക

ശ്രീ.കെ.അജിത്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പരസ്യങ്ങള്‍ക്കായി എത്ര തുക ചെലവഴിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി)പരസ്യത്തിനായി ഓരോവകുപ്പും ചെലവഴിച്ച തുക എത്രയെന്നും പത്രങ്ങള്‍വഴിയുള്ള പരസ്യങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും, ലഘുലേഖകളുംവഴി ചെലവഴിച്ചതെത്രയെന്നും പ്രത്യേകം വെളിപ്പെടുത്താമോ;

(സി)സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് ഫ്ളക്സ് ബോര്‍ഡുകള്‍ അമിതമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമോ?

3064

ഉത്തരവുകള്‍ വെബ്സൈറ്റില്‍ ലഭ്യമാക്കല്‍

ശ്രീ. പി.റ്റി.. റഹീം

()ഓരോ വകുപ്പും പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ അതാത് ദിവസം തന്നെ സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ പ്രസിദ്ധികരിക്കാറുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ ഇറക്കിയ എല്ലാ ഗവണ്‍മെന്റ് ഉത്തരവുകളും സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിലവില്‍ ലഭ്യമാണോ;

(സി)അതാത് ദിവസം തന്നെ എല്ലാ ഉത്തരവുകളും വെബ്സൈറ്റില്‍ ലഭ്യമാക്കാത്ത വകുപ്പുകള്‍ ഉണ്ടോ;

(ഡി)എങ്കില്‍ അവയ്ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ ?

3065

കേന്ദ്ര പ്രവാസി പെന്‍ഷന്‍ പദ്ധതി

ശ്രീ. എം. ചന്ദ്രന്‍

()കേന്ദ്ര പ്രവാസി പെന്‍ഷന്‍ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എന്നു മുതല്‍ക്കാണ് നടപ്പിലാക്കിയിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയില്‍ എത്ര പേരാണ് ഇതിനകം അംഗങ്ങളായിട്ടുളളത്;

(ഡി)പദ്ധതിയില്‍ വനിതകള്‍ക്ക് പ്രത്യേകമായി എന്തെങ്കിലും കാര്യങ്ങള്‍ വിഭാവനം ചെയ്തിട്ടുണ്ടോ;
()പ്രവാസി പെന്‍ഷന്‍ പദ്ധതി വ്യാപകമാക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

3066

പ്രവാസി പെന്‍ഷന്‍ പ്രായപരിധി കൂടാതെ നല്‍കാന്‍ നടപടി

ശ്രീ. .. അസീസ്

()സംസ്ഥാനത്ത് പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയാണ്;

(ബി)പ്രവാസി ജീവിതം അവസാനിച്ച് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് പ്രായപരിധി കണക്കാക്കാതെ പെന്‍ഷന്‍ നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(സി)പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം ആലോചിക്കുമോ?

3067

സാന്ത്വന പദ്ധതി

ശ്രീമതി കെ. എസ്. സലീഖ

()ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നാളിതുവരെ നോര്‍ക്ക മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എന്തു തുക സാന്ത്വന പദ്ധതി പ്രകാരം ചെലവഴിച്ചു; എത്ര പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)എപ്രകാരം നാട്ടില്‍ വരുന്ന പ്രവാസി മലയാളികള്‍ക്കാണ് സാന്ത്വന പദ്ധതി മുഖേന ധനസഹായം ലഭ്യമാകുന്നത്; വ്യക്തമാക്കുമോ.

(സി)ഏതെല്ലാം ആവശ്യത്തിനാണ് സാന്ത്വനപദ്ധതി മുഖേന ധനസഹായം അനുവദിക്കുന്നത്; വിശദമാക്കുമോ;

(ഡി)യിലില്‍ കഴിയുന്ന പ്രവാസികള്‍ക്ക് നിയമസഹായവും, ധനസഹായവും ലഭ്യമാക്കുന്നതിന് സാന്ത്വനപദ്ധതി മുഖേന നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?

3068

യു..ഇ യില്‍ പൊതുമാപ്പ് പ്രകാരം തിരിച്ചെത്തിയപ്രവാസികള്‍

ശ്രീ.പി.ബി. അബ്ദുള്‍ റസാക്

()യു..ഇയില്‍ പൊതുമാപ്പ് പ്രകാരം കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസികളുടെ എണ്ണം വ്യക്തമാക്കുമോ;

(ബി)ഇവരെ തിരികെ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം സഹായങ്ങളാണ് ചെയ്തിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ; ഇതിന് എത്ര രൂപ ചെലവായി എന്ന് വ്യക്തമാക്കാമോ;

(സി)തിരികെ വന്നവര്‍ക്ക് സ്വയംതൊഴില്‍ ചെയ്യാന്‍ ഏതെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമോ ?

3069

നോര്‍ക്ക റൂട്ട്സിന്റെ പ്രവര്‍ത്തനം

ശ്രീ. കെ. മുരളീധരന്‍

,, റ്റി. എന്‍. പ്രതാപന്‍

,, വി. പി. സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

()നോര്‍ക്ക റൂട്ട്സിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ബി)നോര്‍ക്ക റൂട്ട്സ് ഇപ്പോള്‍ ഏതെല്ലാം തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് സാക്ഷ്യപ്പെടുത്തുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ജില്ലാ ആസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

3070

നോര്‍ക്ക സംഘടിപ്പിക്കുന്ന പരിപാടികള്‍

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

)നോര്‍ക്കയുടെ കീഴില്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി എത്ര ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും അവ ഏതെല്ലം ആണെന്നും പ്രസ്തുത ആഫീസുകളില്‍ നിന്നും ലഭ്യമാകുന്ന സേവനങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;

(ബി)നോര്‍ക്കയുടെ എല്ലാ ഓഫീസുകളുടെയും പ്രവര്‍ത്തനം അതാത് ഓഫീസുകള്‍ നേരിട്ടാണോ നിര്‍വ്വഹിക്കുന്നത് എന്നും വ്യക്തമാക്കുമോ;

(സി)വിവിധ ഓഫീസുകള്‍ മുഖേന നോര്‍ക്ക നടത്തുന്ന എല്ലാ പരിപാടികള്‍ക്കും സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി എന്നീ റാങ്കിലുള്ള ഉദ്യോഗസ്ഥന്മാര്‍ നേരിട്ടു ചെന്ന് പരിപാടി നടത്തണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)വിവിധ ഓഫീസുകള്‍ക്ക് ചുമതല നല്‍കി നോര്‍ക്ക സംഘടിപ്പിക്കുന്ന പരിപാടിയില്‍ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി/ജോയിന്റ്/അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥര്‍ പങ്കെടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആരാണെന്നും, ഏതു റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്നും ഏത് ഉത്തരവു പ്രകാരം പങ്കെടുത്തെന്നും വ്യക്തമാക്കുമോ?

3071

നോര്‍ക്കയിലെ ഉദ്യോഗസ്ഥര്‍ നടത്തിയ യാത്രകള്‍

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()നോര്‍ക്ക സംസ്ഥാനത്തിനകത്തും മറ്റ് സംസ്ഥാനങ്ങളിലും, രാജ്യത്തിനു പുറത്തും എത്ര സമ്മേളനങ്ങള്‍, യോഗങ്ങള്‍, എന്നിവ സംഘടിപ്പിച്ചു എന്ന് വിശദമാക്കാമോ;

(ബി)ഏതെല്ലാം യോഗങ്ങള്‍ ഏതെല്ലാം സ്ഥലത്ത് എന്താവശ്യത്തിനായി നടത്തി എന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത യോഗങ്ങളില്‍ സെക്രട്ടേറിയറ്റിലെ ഏതെല്ലാം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു എന്ന് വ്യക്തമാക്കുമോ; ഒരോ യോഗത്തിലും/സമ്മേളനത്തിലും പങ്കെടുത്ത ഉദ്യോഗസ്ഥരുടെ പേരു വിവരവും സമ്മേളനത്തിന്റെ/ യോഗത്തിന്റെ മിനിറ്റ്സും ലഭ്യമാക്കുമോ;

(ഡി)നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ ഏതെല്ലാം ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തിനകത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും രാജ്യത്തിനു പുറത്തും യാത്ര ചെയ്തിട്ടുണ്ട് എന്നും, പ്രസ്തുത ഉദ്യോഗസ്ഥരുടെ പേരു വിവരവും ഔദ്യോഗിക പദവിയും വ്യക്തമാക്കുമോ;

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നാളിതുവരെ നോര്‍ക്കയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ ഒരോ ഉദ്യോഗസ്ഥരും നടത്തിയ ഒരോ യാത്രയുടെയും അനുമതി ഉത്തരവ്, രാജ്യത്തിനു പുറത്ത് യാത്ര നടത്തിയതിന് ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്നും ലഭിച്ച അനുമതി ഉത്തരവ്, നാളിതുവരെ ഒരോ ഉദ്യോഗസ്ഥരും യാത്രയ്ക്കായി ചെലവഴിച്ച തുക പ്രത്യേകം പ്രത്യേകം ഉത്തരുവകളുടെ പകര്‍പ്പ് സഹിതം വ്യക്തമാക്കുമോ;

(എഫ്)വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്ത ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്നും യാത്രാവേളയില്‍ അവര്‍ ആരെയെല്ലാം സന്ദര്‍ശിച്ചുവെന്നും യാത്ര ചെയ്തതിന്റെ ഉദ്ദേശ്യം എന്താണെന്നും യാത്രയ്ക്കുശേഷം അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ലഭ്യമാക്കുമോ;

(ജി)സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്കുളള യാത്രാബത്ത അനുവദിക്കുന്നത് സംബന്ധിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം റാങ്കിലുളള ഉദ്യോഗസ്ഥര്‍ക്കാണെന്നും നോര്‍ക്ക വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് അത് ബാധകമാണോ എന്നും വ്യക്തമാക്കുമോ?

3072

നോര്‍ക്ക വകുപ്പിലെ ഉദ്യോഗസ്ഥര്‍

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സെക്രട്ടേറിയറ്റിലെ നോര്‍ക്ക വകുപ്പില്‍ എത്ര ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു എന്നും അവര്‍ ആരെല്ലാമാണെന്നും വ്യക്തമാക്കുമോ;

(ബി)സെക്രട്ടേറിയറ്റിലെ നോര്‍ക്ക വകുപ്പില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്നും അവര്‍ ഏതെല്ലാം തസ്തികകളില്‍ എത്ര കാലമായി ഇതേ വകുപ്പില്‍ ജോലി ചെയ്യുന്നു എന്നും വെളിപ്പെടുത്തുമോ;

(സി)നോര്‍ക്ക വകുപ്പില്‍ എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചു എന്നും എത്ര തസ്തികകള്‍ അപ്ഗ്രേഡ് ചെയ്തു എന്നും ഏതെല്ലാം ഉദ്യോഗസ്ഥര്‍ക്കു വേണ്ടിയാണ് അപ്ഗ്രഡേഷന്‍ നടത്തിയതെന്നും വ്യക്തമാക്കുമോ;

(ഡി)സംസ്ഥാനത്തിനു പുറത്ത് നോര്‍ക്കയുടെ എത്ര സെന്ററുകള്‍ ആരംഭിച്ചു എന്നും അതിനായി പ്രതിവര്‍ഷം എത്ര രൂപ ചെലവാകുമെന്നും വ്യക്തമാക്കുമോ;

()2008, 2009, 2010, 2011, 2012 എന്നീ വര്‍ഷങ്ങളില്‍ നോര്‍ക്കയില്‍ വന്ന ഫയലുകളുടെ എണ്ണവും തീര്‍പ്പാക്കിയ ഫയലുകളുടെ എണ്ണവും വ്യക്തമാക്കുമോ;

(എഫ്)നോര്‍ക്കയിലെ ഭരണചെലവ് കൂടുന്നതിനനുസരിച്ച് സേവനം വര്‍ദ്ധിക്കുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

3073

ഹെല്‍പ്പ് ഡെസ്ക്

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിദേശത്ത് മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി)പ്രസ്തുത പരാതികളില്‍ എത്ര എണ്ണം പരിഹരിക്കപ്പെട്ടുവെന്ന് വ്യക്തമാക്കുമോ ;

(സി)പ്രവാസിമലയാളികളുടെ ആവശ്യവുമായി ബന്ധപ്പെട്ട് നോര്‍ക്ക സെക്ഷനില്‍ എത്തുന്നവരോട് ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറുന്നു എന്ന് പരാതി ലഭിച്ചിട്ടുണ്ടോ ;

(ഡി)ഉണ്ടെങ്കില്‍ അത് ഏത് ഉദ്യോഗസ്ഥനാണെന്നും പരാതിയിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ ;

()വിദേശമലയാളി പ്രശ്നവുമായി ബന്ധപ്പെട്ട് നോര്‍ക്ക സെക്ഷനില്‍ എത്തുന്നവരെ സഹായിക്കുന്നതിനും അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും സെക്രട്ടേറിയറ്റില്‍ ഹെല്‍പ്പ് ഡെസ്ക് ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(എഫ്)നോര്‍ക്കയില്‍ നല്‍കുന്ന പരാതികള്‍ സംബന്ധിച്ച പുരോഗതി പരാതിക്കാരെ അറിയിക്കാന്‍ നടപടി സ്വീകരിക്കുമോ ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.