UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3031

പുരപദ്ധതി

ശ്രീ. എം. ഹംസ

()പ്രൊവിഷന്‍ ഓഫ് അര്‍ബന്‍ അമിനിറ്റീസ് ഇന്‍ റൂറല്‍ ഏര്യാസ് (പുര പദ്ധതി) സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ടോ ; എങ്കില്‍ സംസ്ഥാനത്തെ ഏതെല്ലാം ഗ്രാമ പഞ്ചായത്തുകളില്‍ ആണ് പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത് ;

(ബി)ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ പുര പദ്ധതി നടപ്പിലാക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുമോ ; വിശദാംശം ലഭ്യമാക്കാമോ ?

3032

പി.എം.ജി.എസ്.വൈ സ്കീമില്‍ പത്തനംതിട്ട ജില്ലയില്‍ ഏറ്റെടുത്ത റോഡുകള്‍

ശ്രീ. രാജു എബ്രഹാം

()ഈ സര്‍ക്കാര്‍ പി.എം.ജി.എസ്.വൈ സ്കീമില്‍ പത്തനംതിട്ട ജില്ലയില്‍ ഏറ്റെടുത്ത റോഡ് നിര്‍മ്മാണങ്ങളുടെ പേരും അവയ്ക്ക് അനുവദിച്ച തുകയും വ്യക്തമാക്കുമോ;

(ബി)ഇപ്പോള്‍ അംഗീകാരം ലഭിക്കുന്നതിനായി നല്‍കിയിട്ടുള്ള പ്രോജക്ടുകള്‍ ഏതൊക്കെ എന്ന് വികസന ബ്ളോക്ക് തിരിച്ച് വ്യക്തമാക്കുമോ;

(സി)നേരത്തേ പി.എം.ജി.എസ്.വൈ സ്കീമില്‍ അനുവദിക്കുകയും നിര്‍മ്മാണം പൂര്‍ത്തിയാകാത്തതുമായ റാന്നി വികസന ബ്ളോക്കിലെ പദ്ധതി ഏതൊക്കെയാണ്;

(ഡി)പ്രസ്തുത റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ എന്തൊക്കെ തടസ്സങ്ങളാണുള്ളത്;

()മറ്റേതെങ്കിലും ഏജന്‍സികളുടെ ഫണ്ടുപയോഗപ്പെടുത്തി പ്രസ്തുത റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ എന്തു നടപടി സ്വീകരിക്കാനാണുദ്ദേശിക്കുന്നത്?

3033

പി.എം.ജി.എസ്.വൈ. ഒന്നാം ഘട്ടത്തില്‍ അനുവദിച്ചിരുന്ന പദ്ധതികള്‍

ശ്രീ. . ചന്ദ്രശേഖരന്‍

)പി.എം.ജി.എസ്.വൈ. ഒന്നാംഘട്ടം അവസാനിച്ചത് എന്നായിരുന്നുവെന്നും ഒന്നാംഘട്ടത്തില്‍ എത്ര പദ്ധതികള്‍ അനുവദിച്ചിരുന്നുവെന്നും അതില്‍ എത്ര പൂര്‍ത്തിയായിയെന്നും വ്യക്തമാക്കാമോ ;

(ബി)പൂര്‍ത്തിയാവാത്ത റോഡുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(സി)രണ്ടാംഘട്ടത്തിലെ റോഡുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ ; എങ്കില്‍ എത്ര തുകയ്ക്കുള്ള എത്ര റോഡുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ ?

3034

ശാസ്താംനട-വെളിയംകാല, വെളിയംദേശം-മൂന്നാറ്റുമുക്ക് റോഡുകളുടെ നിര്‍മ്മാണം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()പി.എം.ജി.എസ്.വൈ ഫേസ് 7 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ശാസ്താംനട-വെളിയംകാല, വെളയംദേശം-മൂന്നാറ്റുമുക്ക് റോഡുകള്‍ക്ക് എത്ര തുക വീതമാണ് അനുവദിച്ചിരുന്നത് എന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത റോഡുകളുടെ പണികള്‍ പൂര്‍ത്തിയായോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;

(സി)പണി പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?

3035

കല്ലിയോട് വടക്കേക്കോണം റോഡിന്റെ നിര്‍മ്മാണം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

പി.എം.ജി.എസ്.വൈ കെ.ആര്‍-1208 പ്രകാരം അനുവദിച്ച കല്ലിയോട്-വടക്കേക്കോണം റോഡിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ ?

3036

വൈക്കം നിയോജകമണ്ഡലത്തില്‍ ഗ്രാമവികസന വകുപ്പ് നിര്‍മ്മിക്കുന്ന റോഡുകള്‍

ശ്രീ. കെ. അജിത്

()2012-2013 വര്‍ഷത്തില്‍ കോട്ടയം ജില്ലയിലും വൈക്കം നിയോജകമണ്ഡലത്തിലും ഗ്രാമവികസന വകുപ്പ് വഴി റോഡുകള്‍ നിര്‍മ്മിക്കുന്നതിന് എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ബി)വൈക്കം നിയോജകമണ്ഡലത്തില്‍ ഗ്രാമവികസന വകുപ്പുവഴി പുനരുദ്ധരിക്കുന്നതിന് ഏറ്റെടുത്ത റോഡുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

(സി)2013-2014 വര്‍ഷത്തില്‍ ഗ്രാമവികസന വകുപ്പുവഴി എന്ത് തുക ചെലവഴിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

3037

ഗ്രാമവികസന വകുപ്പിലെ ഡ്രൈവര്‍മാരുടെ ഒഴിവുകള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()ഗ്രാമവികസന വകുപ്പില്‍ നിലവില്‍ എത്ര ഡ്രൈവര്‍മാരാണ് ഉളളത്; നിലവില്‍ ഡ്രൈവര്‍മാരുടെ ഒഴിവുകളുണ്ടോ; ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(ബി)നിലവിലുളള ഡ്രൈവര്‍മാരില്‍ എത്ര പേര്‍ വീതം സെലക്ഷന്‍ ഗ്രേഡ്, സീനിയര്‍ ഗ്രേഡ്, ഗ്രേഡ് ക, ഗ്രേഡ് കക തസ്തികകളില്‍ ജോലി ചെയ്യുന്നുണ്ട്;

(സി)2011 ജനുവരി മുതലുളള ഡ്രൈവര്‍ ഗ്രേഡ് കക സീനിയോരിറ്റി ലിസ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്ന് പ്രസിദ്ധീകരിക്കും എന്ന് അറിയിക്കുമോ;

(ഡി)ഗ്രേഡ് ക, ഗ്രേഡ് കക അനുപാതം എത്രയാണ് എന്നറിയിക്കാമോ;

3038

വി...മാരുടെ സീനിയോറിറ്റി ലിസ്റ്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()ഗ്രാമവികസന വകുപ്പില്‍ 2008 മുതലുള്ള വി... ഗ്രേഡ് കക തസ്തികയില്‍ ജോലി ചെയ്യുന്നവരുടെ സീനിയോറിറ്റി ലിസറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ ;

(ബി)ഇല്ലെങ്കില്‍ എന്ന് പ്രസിദ്ധീകരിക്കാനാകും ;

(സി)നിലവില്‍ സംസ്ഥാനത്ത് എത്ര പേര്‍ വി... ഗ്രേഡ് ക, വി... ഗ്രേഡ് കക തസ്തികകളില്‍ ജോലി ചെയ്യുന്നുണ്ട് ;

(ഡി)ഗ്രാമവികസന വകുപ്പിലെ ജീവനക്കാരായ വി...മാര്‍ ഗ്രാമപഞ്ചായത്തുകളിലെ ഹാജര്‍ പുസ്തകത്തില്‍ ഒപ്പിടണമെന്ന ഉത്തരവോ/നിബന്ധനയോ ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; എങ്കില്‍ അതിന്റെ കോപ്പി ലഭ്യമാക്കാമോ;

()വി... മാരുടെ ശമ്പളമടക്കമുള്ള എസ്റാബ്ളിഷ്മെന്റ് കാര്യങ്ങള്‍ ഗ്രാമപഞ്ചായത്തുകളിലേയ്ക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

3039

ന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ അംഗീകരിക്കപ്പെട്ടപദ്ധതികള്‍

ശ്രീ. ജി. സുധാകരന്‍

()പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ആലപ്പുഴ ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഏതെല്ലാം പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതികള്‍ക്ക് ഓരോന്നിനും എത്ര തുക വീതമാണ് വകയിരുത്തിയിട്ടുള്ളതെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ച് വ്യക്തമാക്കുമോ?

3040

വാമനപുരം മണ്ഡലത്തില്‍ എച്ച്..ഡി.. മുഖാന്തിരംനടപ്പാക്കുന്ന പദ്ധതികള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()ഹീല്‍ ഏര്യാ ഡവലപ്മെന്റ് ഏജന്‍സി (എച്ച്..ഡി.) മുഖാന്തിരം വാമനപുരം നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികളെ സംബന്ധിച്ച് എന്തെങ്കിലും പ്രൊപ്പോസല്‍ പരിഗണനയിലുണ്ടോ;

(ബി)പ്രസ്തുത പ്രൊപ്പോസലിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ ?

3041

ബാക്ക്വേര്‍ഡ് റീജിയന്‍സ് ഗ്രാന്റ് ഫണ്ട്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()കേന്ദ്ര സര്‍ക്കാരിന്റെ ബാക്ക്വേര്‍ഡ് റീജിയന്‍സ് ഗ്രാന്റ് ഫണ്ട് പദ്ധതി പ്രകാരം വയനാട് ജില്ലയില്‍ നടപ്പിലാക്കിയ പദ്ധതികളുടെ ബ്ളോക്ക് തല വിശദാംശം ലഭ്യമാക്കുമോ;

(ബി)കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രസ്തുത പദ്ധതിപ്രകാരം വയനാട് ജില്ലയില്‍ വകയിരുത്തിയ തുക, ചെലവഴിച്ച തുക എന്നിവയുടെ ബ്ളോക്ക്തല വിശദാംശം ലഭ്യമാക്കുമോ;

(സി)നടപ്പു സാമ്പത്തിക വര്‍ഷം ജില്ലയില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ?

3042

ഗ്രാമവികസനവകുപ്പിന്റെ പദ്ധതി ചെലവ്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()ഈ സര്‍ക്കാര്‍ കോഴിക്കോട് ജില്ലയിലും പേരാമ്പ്ര നിയോജക മണ്ഡലത്തിലും ഗ്രാമവികസന വകുപ്പ് മുഖേന ഏതെല്ലാം പ്രവൃത്തികള്‍ക്ക് എത്ര തുക അനുവദിച്ചു എന്നു വ്യക്തമാക്കുമോ;

(ബി)നബാര്‍ഡ് സഹായത്തോടെ എത്ര പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചു എന്നും അവ ഏതെല്ലാം പ്രവൃത്തികള്‍ക്കാണെന്നും വ്യക്തമാക്കുമോ?

3043

പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയുംഗുണനിലവാര പരിശോധന

ശ്രീ. പി. കെ. ബഷീര്‍

()അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന ഏതെല്ലാം കമ്പനികളുടെ പാലും പാലുല്‍പ്പന്നങ്ങളുമാണ് വില്‍പ്പന നടത്തുന്നത്;

(ബി)പ്രസ്തുത ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരപരിശോധന ചെക്ക് പോസ്റുകളില്‍ നടത്തുന്നതിന് സംവിധാനമുണ്ടോ;

(സി)പ്രസ്തുത ഉല്‍പ്പന്നങ്ങളുടെ പരിശോധന കര്‍ശനമാക്കി ഗുണനിലവാരം ഉറപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ഡി)സംസ്ഥാനത്ത് വില്‍ക്കപ്പെടുന്നതും, ഗുണനിലവാരം പുലര്‍ത്തുന്നവയുമായിട്ടുള്ള പാലിന്റെയും, പാലുല്‍പ്പന്നങ്ങളുടെയും പട്ടിക ലഭ്യമാക്കുമോ?

3044

സംസ്ഥാനത്തെ പാല്‍ ഉല്‍പാദനം കൂട്ടാനുളള പദ്ധതി

ശ്രീ. വി. പി. സജീന്ദ്രന്‍

'' വി. റ്റി. ബല്‍റാം

'' . പി. അബ്ദുള്ളക്കുട്ടി

'' ലൂഡി ലൂയിസ്

()പാല്‍ ഉല്‍പാദനം കൂട്ടാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തല്ലാമാണ്; വിശദാംശങ്ങള്‍ എന്തല്ലാം;
(സി)ഈ പദ്ധതി കേന്ദ്ര ഗവണ്‍മെന്റിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ഡി)ഈ പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം കേന്ദ്ര സഹായമാണ് പ്രതീക്ഷിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

3045

ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍

ശ്രീ. സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

()ക്ഷീര കര്‍ഷക ക്ഷേമനിധിയില്‍ നിന്നും എത്ര പേര്‍ക്ക് പ്രതിമാസം പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)എല്ലാ ക്ഷീര കര്‍ഷകരും ക്ഷേമനിധിയില്‍ അംഗങ്ങള്‍ ആയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

3046

സ്മാരകങ്ങള്‍, അക്കാദമികള്‍

ശ്രീ.എന്‍..നെല്ലിക്കുന്ന്

()കേരളത്തില്‍ സാംസ്കാരിക വകുപ്പിന്‍ കീഴില്‍ എത്ര സ്മാരകങ്ങളുണ്ട്; അവ ഏതെല്ലാം എന്ന് വിശദീകരിക്കാമോ;

(ബി)പ്രസ്തുത സ്മാരകങ്ങള്‍ക്ക് ഓരോന്നിനും 2013-14 ലേയ്ക്ക് നോണ്‍ പ്ളാനില്‍ എത്ര രൂപ വീതം വാര്‍ഷിക ഗ്രാന്റ് നലകുന്നുണ്ടെന്ന് വിശദീകരിക്കാമോ;

(സി)കേരളത്തില്‍ സാംസ്കാരിക വകുപ്പിനു കീഴില്‍ എത്ര അക്കാദമികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അവ ഏതെല്ലാം എന്ന് വിശദീകരിക്കാമോ;

(ഡി)മേല്‍ പറഞ്ഞ അക്കാദമികള്‍ക്ക് നോണ്‍പ്ളാനില്‍ എത്ര രൂപ വീതം വാര്‍ഷിക ഗ്രാന്റ് നല്‍കുന്നുണ്ട് എന്നും പ്ളാന്‍ ഫണ്ടില്‍ നിന്ന് എത്ര രൂപ ഗ്രാന്റ് നല്‍കുന്നുണ്ട് എന്നും വിശദീകരിക്കാമോ?

3047

സ്മാരകങ്ങളുടെ സംരക്ഷണം

ശ്രീമതി കെ.കെ. ലതിക

()സാംസ്ക്കാരിക വകുപ്പ് ഏറ്റെടുക്കുന്ന സംരക്ഷിത സ്മാരകങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഉള്ളത് എന്ന് വ്യക്തമാക്കുമോ;

(ബി)സ്മാരകങ്ങളുടെ സംരക്ഷണത്തിന് ആവശ്യമായ എഞ്ചിനീയറിംഗ് പ്രവര്‍ത്തികള്‍ നടത്തുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)2012-2013 സാമ്പത്തിക വര്‍ഷം സംരക്ഷിത സ്മാരകങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി സാംസ്ക്കാരിക വകുപ്പ് എന്തു തുക ചെലവഴിച്ചുവെന്നും ഏതൊക്കെ സ്മാരകങ്ങള്‍ക്കാണ് പ്രസ്തുത തുക ഉപയോഗിച്ചതെന്നും വ്യക്തമാക്കുമോ ?

3048

പൈതൃക ഗ്രാമങ്ങള്‍

ശ്രീമതി ഗീതാ ഗോപി

()പാരമ്പര്യമായി വിവിധ കലകളുടെ കേളീരംഗങ്ങളായി അറിയപ്പെടുന്ന ഗ്രാമങ്ങളെ ലിസ്റ് ചെയ്ത് പ്രസ്തുത ഗ്രാമങ്ങളുടെ പേരില്‍ പ്രശസ്തമായ കലകളെ പരിപോഷിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും പൈതൃക ഗ്രാമങ്ങള്‍ എന്ന പേരില്‍ ഉള്‍പെടുത്തി അതാത് സ്ഥലങ്ങളില്‍ കലാപരിശീലന കളരികള്‍ ആരംഭിക്കുവാന്‍ നടപടി കൈക്കൊള്ളുമോ; ഇതിന് ഓരോവര്‍ഷവും ഓരോ ഗ്രാമത്തിനും നിശ്ചിത തുക വകയിരുത്തുമോ;

(ബി)പ്രാരംഭമായി ഏതെങ്കിലും ഒരു ഗ്രാമത്തെ പൈതൃക കലാപരിശീലന കേന്ദ്രമായി പ്രഖ്യാപിക്കുമോ?

3049

നാടകസംഘങ്ങള്‍ക്ക് ധനസഹായം

ശ്രീ. ജി. സുധാകരന്‍

()പ്രൊഫഷണല്‍ നാടകസംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്നകാര്യം പരിഗണിക്കുമോ;

(ബി)സിനിമാ അവാര്‍ഡുകള്‍ക്ക് നല്‍കുന്ന തുക നാടക അവാര്‍ഡുകള്‍ക്കും നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(സി)ഇതു സംബന്ധിച്ച് പഠിക്കാന്‍ ആരെയെങ്കിലും നിയോഗിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

3050

നാടകകലാകാരന്‍മാര്‍ക്ക് പെന്‍ഷന്‍

ശ്രീമതി കെ.എസ്. സലീഖ

()കലാകാരന്‍മാര്‍ കൂടുതലുള്ള പ്രൊഫഷണല്‍ നാടക രംഗത്തെ ശക്തമാക്കാന്‍ ഉദ്ദേശ്യമുണ്ടോ; വിശദമാക്കുമോ;

(ബി)നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാരില്‍ പലരുടെയും സ്ഥിതി വളരെ ദയനീയമാണെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്ത് നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു ;

(സി)നിലവില്‍ സംസ്ഥാനത്ത് എത്ര നാടക കലാകാരന്‍മാര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.