UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

921

കുടിവെള്ള പദ്ധതി

ശ്രീ. ആര്‍. രാജേഷ്

() നൂറനാട് പാറൂര്‍ കുടിവെള്ള പദ്ധതി അടിയന്തിരമായി പൂര്‍ത്തികരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ബി) പാലമേല്‍ പഞ്ചായത്തിന്റെ കുടിവെള്ള പ്രശ്നത്തിനു പരിഹാരം കാണുവാന്‍ 5 കോടി രൂപയുടെ പദ്ധതി നിലവിലുണ്ടോ; എങ്കില്‍ എന്ന് ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിക്കും;

(സി) പി..പി, കെ..പി കനാലുകള്‍ തുറക്കാത്തത് കൃഷിയേയും , കുടിവെള്ളത്തേയും ബാധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) കനാലുകള്‍ തുറന്നുവിടുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

922

കാക്കടവിലെ ജലപദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാക്കടവില്‍ സ്ഥിരം തടയണ നിര്‍മ്മിച്ച് നേവല്‍ അക്കാദമി, സി.ആര്‍.പി.എഫ്. എന്നിവയ്ക്ക് യഥേഷ്ടം വെള്ളം കിട്ടുന്നതിനായുള്ള പദ്ധതിക്ക് അനുമതി ലഭിക്കാന്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ?

923

ജലനിധി പദ്ധതി

ശ്രീ. .കെ. ശശീന്ദ്രന്‍

() കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ പഞ്ചായത്തിനെ ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്തിന്റെ നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇക്കാര്യത്തില്‍ ഇതുവരെ എന്തുനടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?

924

കോട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ ജലനിധി

ശ്രീ. പുരുഷന്‍ കടലുണ്ടി

() ബാലുശ്ശേരി അസംബ്ളി മണ്ഡലത്തിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ജലനിധി പദ്ധതി നടപ്പാക്കുന്നതിന് നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ജലനിധി പദ്ധതി അനുവദിക്കുന്നതിന് നിര്‍ദ്ദേശം നല്‍കാമോ?

925

മീനാട് ശുദ്ധജലവിതരണ പദ്ധതി

ശ്രീ. ജി.എസ്. ജയലാല്‍

() ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഭാഗികമായി കമ്മീഷന്‍ ചെയ്ത മീനാട് ശുദ്ധജലവിതരണ പദ്ധതി ഉപയോഗപ്പെടുത്തുവാന്‍ സന്നദ്ധമാകുമോ;

(ബി) പ്രസ്തുത പദ്ധതിയില്‍ ഡിസ്ട്രിബൂഷന്‍ ലൈന്‍ സ്ഥാപിക്കുന്ന നടപടി വേഗത്തിലാക്കുവാനും കൂടുതല്‍ ജനങ്ങള്‍ക്ക് കണക്ഷന്‍ നല്‍കുവാനും കര്‍ശന നിര്‍ദ്ദേശം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കുമോ;

(സി) നിലവിലുള്ള പഴയ ജലസംഭരണികളില്‍ ജപ്പാന്‍കുടിവെള്ള പദ്ധതിപ്രകാരമുള്ള ജലം സംഭരിക്കുവാന്‍ ആവശ്യമായ നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കുമോ ?

926

ചിതറ കുടിവെള്ളപദ്ധതി നവീകരണം

ശ്രീ. മുല്ലക്കര രത്നാകരന്‍

() ചിതറ കുടിവെള്ളപദ്ധതി നവീകരിക്കുന്നതിനുവേണ്ടി സമര്‍പ്പിച്ചിട്ടുള്ള പ്രോജക്റ്റ് നടപ്പിലാക്കുന്നതിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോ;

(ബി) ഇല്ലെങ്കില്‍ പദ്ധതി നടപ്പില്‍ വരുത്തുന്നതിന് സത്വരനടപടികള്‍ സ്വീകരിക്കുമോ?

927

പലകപാണ്ടി പദ്ധതി

ശ്രീ. വി. ചെന്താമരാക്ഷന്‍

() നെന്മാറ മണ്ഡലത്തിലെ പലകപാണ്ടി പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാനാണ് തീരുമാനിച്ചിരുന്നത്; വിശദാംശം ലഭ്യമാക്കുമോ;

(സി) നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പണികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയും;

(ഡി) പ്രസ്തുത പദ്ധതി ഏത് മാസം കമ്മിഷന്‍ ചെയ്യാന്‍ കഴിയുമെന്ന് വിശദമാക്കുമോ?

928

മൂവാറ്റുപുഴ ഇറിഗേഷന്‍ പ്രോജക്ട്

ശ്രീ. സി. കൃഷ്ണന്‍

() കമാന്റ് ഏരിയ വികസന അതോറിറ്റിയുടെ ഭാഗമായി മൂവാറ്റുപുഴ ഇറിഗേഷന്‍ പ്രോജക്ടില്‍ 2011-12 കാലയളവില്‍ ഏതെല്ലാം കേന്ദ്രാവിഷ്കൃത പ്രവൃത്തികളാണ് ആസൂത്രണം ചെയ്തിരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) എത്ര പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അവ ഏതെല്ലാമാണെന്നും വെളിപ്പെടുത്തുമോ?

929

നേമം ജഡ്ജിക്കുന്ന് ശുദ്ധജലവിതരണ പദ്ധതി

ശ്രീ. വി. ശിവന്‍കുട്ടി

() നേമം നിയോജകമണ്ഡലത്തിലെ പുഞ്ചക്കരി, പൂങ്കുളം, തിരുവല്ലം, വെള്ളാര്‍ വാര്‍ഡുകളിലെ കുടിവെള്ള വിതരണത്തിനായി നിര്‍മ്മിച്ച ജഡ്ജിക്കുന്ന് ശുദ്ധജലവിതരണ പദ്ധതി കമ്മീഷന്‍ ചെയ്യാനുണ്ടായ കാലതാമസം വിശദമാക്കുമോ ;

(ബി) പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ചുമതലയേല്‍പ്പിച്ചിരിക്കുന്ന ഏജന്‍സികള്‍ എതൊക്കെയാണെന്നു വ്യക്തമാക്കുമോ ;

(സി) പ്രസ്തുത പദ്ധതി എന്ന് കമ്മീഷന്‍ ചെയ്യും എന്ന് വ്യക്തമാക്കുമോ?

930

വെസ്റ് എളേരി കുടിവെള്ളപദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

വെസ്റ് എളേരി (ഭീമനടി) കുടിവെള്ളപദ്ധതിയുടെ പൈപ്പ്ലൈന്‍ നീട്ടുന്ന പ്രവൃത്തി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ?

931

കുട്ടനാട്ടിലെ ഇറിഗേഷന്‍ പ്രവൃത്തികള്‍

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട്ട് നിയോജകമണ്ഡലത്തിലെ മേജര്‍/മൈനര്‍ ഇറിഗേഷന്‍ വകുപ്പു മുഖാന്തിരം ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് 2012-13 ല്‍ സാമ്പത്തികാനുമതി നല്‍കിയിട്ടുളളതെന്ന് വിശദമാക്കുമോ;

(ബി) പ്രസ്തുത പ്രവൃത്തികള്‍ക്ക് ആരുടെ ശുപാര്‍ശ പ്രകാരമാണ് സാമ്പത്തിക അനുമതി നല്‍കിയിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(സി) എം.എല്‍.എ മുഖാന്തിരം സമര്‍പ്പിച്ച ഏതെല്ലാം നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് സാമ്പത്തികാനുമതി നല്‍കിയിട്ടുണ്ടെന്നും നല്‍കാനുണ്ടെന്നും പട്ടിക തിരിച്ച് വ്യക്തമാക്കുമോ?

932

പഴശ്ശി ഇറിഗേഷന്‍ പ്രോജക്ട്

ശ്രീ. കെ. ടി. ജലീല്‍

() പഴശ്ശി ഇറിഗേഷന്‍ പ്രോജക്ടില്‍ 2011-12 കാലയളവില്‍ ഏതെല്ലാം കേന്ദ്രാവിഷ്കൃത പ്രവര്‍ത്തികളാണ് ആസൂത്രണം ചെയ്തിരുന്നത്;

(ബി) എന്തു തുകയാണ് അവയ്ക്ക് അനുവദിച്ചിരുന്നത്; വ്യക്തമാക്കുമോ;

(സി) ഇതുവരെ എത്ര പ്രവൃത്തികളാണ് പൂര്‍ത്തിയാക്കിയത്; അതിനായി എത്ര തുക ചെലവായി; വ്യക്തമാക്കുമോ ?

933

മലപ്പുറം ജില്ലയിലെ മൈനര്‍ ഇറിഗേഷന്‍ പ്രവൃത്തികള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മലപ്പുറം ജില്ലയില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് മുഖേന ഓരോ നിയോജക മണ്ഡലത്തിലും ഏറ്റെടുത്ത് നടത്തിയ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) ഇവയില്‍ ഭരണാനുമതി ലഭിച്ചതും പൂര്‍ത്തിയായതുമായവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

934

വൈപ്പിന്‍ മണ്ഡലത്തിലെ കുടിവെളളക്ഷാമം പരിഹരിക്കുന്നതിന് നടപടി

ശ്രീ. എസ്. ശര്‍മ്മ

വൈപ്പിന്‍ മണ്ഡലത്തിലെ രൂക്ഷമായ കുടിവെളളക്ഷാമം പരിഹരിക്കുന്നതിന് നിലവിലുളള കുളം, കിണര്‍ എന്നിവ വൃത്തിയാക്കുന്നതിനും, പരിപാലിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ആവശ്യത്തിലേക്ക് വരള്‍ച്ചാ ദുരുതാശ്വാസ ഫണ്ടില്‍ നിന്നും തുക അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

935

കുട്ടനാട് മണ്ഡലത്തിലെ വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതി

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട് നിയോജക മണ്ഡലത്തില്‍ 2011-2012 സാമ്പത്തിക വര്‍ഷത്തിലെ വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഏതെല്ലാം നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുണ്ട്; വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;

(സി) അവ പൂര്‍ത്തീകരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ?

936

സബ്ബ് ചെയ്നുകള്‍

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് ജില്ലയില്‍ കേരളാ വാട്ടര്‍ അതോറിറ്റി സബ്ബ് ചെയ്നുകള്‍ സ്ഥാപിക്കുന്നതിനായി തനതു ഫണ്ടില്‍ എത്ര രൂപ 2006 മുതല്‍ വകയിരുത്തിയെന്നും എത്ര രൂപ പ്രതിവര്‍ഷം ചെലവഴിച്ചുവെന്നും വിശദമാക്കുമോ;

(ബി) ഓരോ പ്രവൃത്തിക്കും ആരില്‍ നിന്നാണ് അപേക്ഷ ലഭിച്ചതെന്നും എത്ര രൂപയാണ് ചെലവഴിച്ചതെന്നും വിശദമാക്കുമോ?

937

കോഴിക്കോട് ജില്ലയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് ജില്ലയില്‍ ജപ്പാന്‍ കുടിവെള്ളപദ്ധതിയുടെ പ്രവൃത്തി എന്നാണ് ആരംഭിച്ചതെന്ന് വിശദമാക്കുമോ ;

(ബി) പ്രസ്തുത പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ; വിശദമാക്കുമോ ;

(സി) എന്നു മുതല്‍ക്കാണ് കുടിവെള്ളവിതരണം നടത്തുവാനാണ് ഉദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(ഡി) ആയതിന് കാലതാമസം നേരിടുവാനുണ്ടായ കാരണം വ്യക്തമാക്കുമോ ;

() പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

938

ബ്ളൂ ബ്രിഗേഡ് സംവിധാനം

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് ജില്ലയില്‍ കേരളാ വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ 'ബ്ളൂ ബ്രിഗേഡ്' സംവിധാനം എന്നാണ് ആരംഭിച്ചതെന്നും പ്രസ്തുത സംവിധാനം എന്തെല്ലാം പ്രവൃത്തികളാണ് നടത്തുന്നതെന്നും വിശദമാക്കുമോ;

(ബി) ആയതിന്റെ ഘടന എന്താണെന്ന് വിശദമാക്കുമോ:

(സി) പ്രസ്തുത സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അതിനുള്ള കാരണം വിശദമാക്കുമോ?

939

ഇടച്ചാക്കൈ അണക്കെട്ട്

ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ഇടച്ചാക്കൈ അണക്കെട്ടിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച നടപടി ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്നും പ്രസ്തുത പ്രവൃത്തി എന്നാരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?

940

കായംകുളം മണ്ഡലത്തിലെ കുടിവെള്ള വിതരണം

ശ്രീ. സി.കെ.സദാശിവന്‍

() കായംകുളം മണ്ഡലത്തിലെ കുടിവെളളക്ഷാമം പരിഹരിക്കുന്നതിലേക്ക് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(ബി) കായംകുളം നഗരസഭയില്‍ ശുദ്ധജല വിതരണത്തിനായി സ്ഥാപിച്ചിട്ടുളള കാലപ്പഴക്കം ചെന്ന പൈപ്പുലൈനുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

941

ചേര്‍ത്തല എ. എസ്. കനാല്‍

ശ്രീ. പി. തിലോത്തമന്‍

() ചേര്‍ത്തല എ. എസ്. കനാല്‍ ശുദ്ധീകരിക്കുന്നതിനും നവീകരിക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ;

(ബി) മാലിന്യ നിക്ഷേപം പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്നതിനാല്‍ പ്രസ്തുത കനാല്‍ ശുദ്ധീകരിക്കുന്നതിനും തീരങ്ങള്‍ സൌന്ദര്യവല്‍ക്കരിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ ?

942

വടകര-മാഹി കനാല്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() ദേശീയ ജലപാതയുടെ ഭാഗമായ വടകര-മാഹി കനാലിന്റെ ദൂരവും കനാല്‍ കടന്നുപോകുന്ന സ്ഥലങ്ങളെയും സംബന്ധിച്ച് വിശദമാക്കാമോ;

(ബി) കനാലിന്റെ ഇരുവശങ്ങളിലും റോഡ് നിര്‍മ്മിക്കാനുദ്ദേശമുണ്ടോ; കനാലിന്റെ നിലവിലുള്ള വീതി എത്ര മീറ്ററായി എല്ലായിടത്തും ക്രമപ്പെടുത്താനാണ് ഉദ്ദേശിക്കുന്നു;

(സി) കനാല്‍ വികസനവുമായി ബന്ധപ്പെട്ട് ടെണ്ടര്‍ വിളിച്ച വര്‍ക്കുകള്‍ കനാലിന്റെ എത്ര ദൂരംവരെയുണ്ട്; നിര്‍ദ്ദേശിക്കപ്പെട്ട വര്‍ക്കുകള്‍ എന്തൊക്കെയാണ്; എവിടെ നിന്നും ആരംഭിച്ച് എവിടെവരെ നിര്‍മ്മാണം നടത്തും; അവശേഷിക്കുന്ന വര്‍ക്കുകള്‍ക്കുള്ള എസ്റിമേറ്റ് തയ്യാറാക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി) വടകര-മാഹി കനാലിന്റെ ഏതെങ്കിലും ഒരു വശത്ത് കൂടിയുള്ള റോഡ് ഗതാഗത യോഗ്യമാക്കല്‍ പദ്ധതിയുടെ ഭാഗമാണോ; അല്ലെങ്കില്‍ ഉള്‍പ്പെടുത്താമോ; റോഡ് നിര്‍മ്മാണത്തിനാവശ്യമായ ഭൂമി കനാലിന്റെ ഭാഗമായി നിലവില്‍ ഉണ്ടോ; എങ്കില്‍ വീതി എത്ര; വിശദമാക്കുമോ?

943

വടകര- മാഹികനാല്‍

ശ്രീമതി.കെ.കെ. ലതിക

() വടകര- മാഹി കനാല്‍ നിര്‍മ്മാണത്തിന്റെ ടെണ്ടര്‍ നടപടികള്‍ ഏതുവരെയായി;

(ബി) ആദ്യഘട്ടത്തില്‍ എത്ര ദൂരത്തിലാണ് കനാല്‍ നിര്‍മ്മാണം നടത്തുന്നത്;

(സി) ആവശ്യമായ സ്ഥലങ്ങളില്‍ പാലം നിര്‍മ്മിക്കുന്നതിനുളള ഫണ്ട് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(ഡി) ഇല്ലെങ്കില്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കുമോ?

944

കുറ്റ്യാടി കനാല്‍ റിപ്പയര്‍

ശ്രീമതി കെ. കെ. ലതിക

() കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയുടെ കനാലുകളില്‍ കുറ്റ്യാടി മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന കനാലുകളുടെ റിപ്പയറിംഗിന് ബജറ്റ് പ്രൊപ്പോസലുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി) എങ്കില്‍ ഏതെല്ലാം ഭാഗത്തേയ്ക്ക് എത്ര തുകയ്ക്കുള്ള പ്രൊപ്പോസലുകള്‍ സമര്‍പ്പിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി) ഇല്ലെങ്കില്‍ സമര്‍പ്പിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ;

(ഡി) കുറ്റ്യാടി മണ്ഡലത്തിന് പുറത്തുവരുന്ന ഭാഗങ്ങളില്‍ എത്ര തുകയ്ക്കുള്ള പ്രൊപ്പോസല്‍ സമര്‍പ്പിച്ചുവെന്ന് വ്യക്തമാക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.