UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

888

നദീ സംരക്ഷണം

ശ്രീ. എം. പി. വിന്‍സെന്റ്

() നദികളുടെ സംരക്ഷണത്തിനായി നിലവില്‍ ഏതൊക്കെ പ്രോജക്ടുകളാണ് ഉള്ളത്;

(ബി) ഏതൊക്കെ ഏജന്‍സികള്‍ വഴിയാണ് പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കുന്നത്;

(സി) കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ഏതൊക്കെ നദീ സംരക്ഷണ പ്രോജക്ടുകളാണ് നടപ്പിലാക്കുന്നത്;വ്യക്തമാക്കുമോ ?

889

നദികളുടെ പുനരുദ്ധാരണത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പദ്ധതികള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, എം. . വാഹീദ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, വി. പി. സജീന്ദ്രന്‍

() നദികളുടെ പുനരുദ്ധാരണത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പദ്ധതി തയ്യാറാക്കി, അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) സംസ്ഥാനത്തെ ഏതെല്ലാം പ്രധാന നദികളെയാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി) നദികളെ മാലിന്യമുക്തമാക്കുന്നതിനും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും ഫലപ്രദമായ വിനിയോഗത്തിനും പദ്ധതിയില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാമാണ്?

890

ഭാരതപ്പുഴ തീരസംരക്ഷണം

ശ്രീ. എം. ഹംസ

() ഭാരതപ്പുഴ തീരസംരക്ഷണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്;

(ബി) ഭാരതപ്പുഴ തീരസംരക്ഷണത്തിനായി എത്ര രൂപയുടെ പ്രോജക്ടിനാണ് അംഗീകാരം നല്‍കിയത്; ഏത് ഏജന്‍സിയാണ് പ്രോജക്ട് സമര്‍പ്പിച്ചത്;

(സി) ഒറ്റപ്പാലം താലൂക്കിലെയും പരിസരപ്രദേശങ്ങളിലേയും ജനങ്ങളുടെ ഏറ്റവും വലിയ ജലസ്രോതസ്സായ ഭാരതപ്പുഴ സംരക്ഷിക്കേണ്ട ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ നദീതീരം സംരക്ഷിക്കാന്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ; ഇതിനായി നാളിതുവരെ സ്വീകരിച്ച അടിയന്തിര നടപടികള്‍ വിശദമാക്കുമോ?

891

ചാലിയാര്‍ നദീതട അതോറിറ്റി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() നദികളുടെ സംരക്ഷണത്തിന് നദീതട അതോറിറ്റികളുടെ രൂപീകരണം ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ചാലിയാര്‍ പുഴയുടെ സംരക്ഷണത്തിന് ചാലിയാര്‍ നദീതട അതോറിറ്റി രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

892

ചാലക്കുടി മണ്ഡലത്തിലെ കപ്പത്തോട് സംരക്ഷണം

ശ്രീ. ബി. ഡി. ദേവസ്സി

() ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട കോടശ്ശേരി, പരിയാരം ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കപ്പത്തോട് ആര്‍..ഡി.എഫ്.-18 പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

893

റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

നീലേശ്വരം മുന്‍സിപ്പാലിറ്റിയെ കയ്യൂര്‍-ചീമേനിയുമായി ബന്ധിപ്പിക്കുന്ന പാലായി വളവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കും എന്ന് വ്യക്തമാക്കാമോ?

894

തീരദേശ കരയിടിച്ചില്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() കാസര്‍ഗോഡ് ജില്ലയിലെ തീരദേശ മേഖലയില്‍ വ്യാപകമായ കരയിടിച്ചില്‍ നേരിടുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;

(ബി) കൊറ്റി-കോട്ടപ്പുറം ബോട്ട് റൂട്ടിലെ കരയിടിച്ചില്‍ നേരിടാന്‍ നടപടികള്‍ സ്വീകരിക്കുമോ?

895

പൊന്നാനിയില്‍ കടല്‍ക്ഷോഭ ഭീഷണി നേരിടുന്നതിന് പദ്ധതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനിയില്‍ കടല്‍ഭിത്തിയില്ലാത്ത ജീലാനി നഗര്‍ പ്രദേശം കടല്‍ക്ഷോഭ ഭീഷണി നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത പദ്ധതിക്ക് ആവശ്യമായ തുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

896

പി..പി. യുടെ വക ഭൂമി വിട്ടു നല്കിയുള്ള റാന്നിയിലെ വികസന പ്രവര്‍ത്തനങ്ങള്‍

ശ്രീ. രാജുഎബ്രഹാം

() റാന്നി ഗവണ്‍മെന്റ് ഐ.ടി..യ്ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് പി..പി. വക റാന്നി ഉതിമൂട്ടിലെ വസ്തു വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് റാന്നി എം.എല്‍.. എന്നാണ് നിവേദനം നല്‍കിയത്.

(ബി) പ്രസ്തുത നിവേദനത്തിന്മേല്‍ നടപടി എടുക്കുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയത്; തീയതിയും ഫയല്‍ നമ്പരും ലഭ്യമാക്കാമോ;

(സി) ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സെക്ഷനാഫീസില്‍ എന്നാണ് കത്ത് ലഭിക്കുന്നത്; കോപ്പി ഹാജരാക്കാമോ;

(ഡി) ഇവിടെ നിന്നും അയച്ച റിപ്പോര്‍ട്ടും കത്തും ഏതൊക്കെ മേല്‍ ആഫീസ് വഴിയാണ് എത്തിയിട്ടുളളതെന്ന് ഓരോ ആഫീസിലെ ഫയല്‍ നമ്പരും തീയതിയും അയച്ച തീയതിയും വിശദാംശങ്ങള്‍ സഹിതം വ്യക്തമാക്കാമോ;

() ഇപ്പോള്‍ ഇതു സംബന്ധിച്ച ഫയല്‍ ആരുടെ പക്കലാണുളളത്;

(എഫ്) പ്രസ്തുത റിപ്പോര്‍ട്ട് യഥാസമയം നല്‍കുന്നതിനുണ്ടായ കാലതാമസം ഏതുദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചമൂലമാണ്; പ്രസ്തുത ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല നടപടി എടുക്കാന്‍ തയ്യറാകുമോ;

(ജി) റാന്നി അയിരൂരില്‍ സ്ഥാപിക്കുന്ന ഐ.എച്ച്.ആര്‍.ഡി. യുടെ അപ്ളൈഡ് സയന്‍സ് കോളേജിനായി പി..പി. യുടെ അയിരൂരിലുളള വസ്തു വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് റാന്നി എം.എല്‍.. എന്നാണ് നിവേദനം നല്‍കിയിത്;

(എച്ച്) അങ്ങയുടെ ആഫീസില്‍ നിന്നും എന്നാണ് കത്ത് നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിലേക്ക് അയച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;

() ഇതിന്മേല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ചീഫ് എഞ്ചിനീയര്‍ പ്രോക്ട് കക , സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയ, അസിസ്റന്റ് എഞ്ചിനീയര്‍ തുടങ്ങിയവരുടെ ഓഫീസുകളില്‍ നടത്തിയ കത്തിടപാടുകളുടെയും റിപ്പോര്‍ട്ട് തിരികെ അയച്ചുകൊടുത്തിട്ടുളളതിന്റെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ജെ) പ്രസ്തുത റിപ്പോര്‍ട്ട് എന്നാണ് ലഭിച്ചത്;

(കെ) പ്രസ്തുത ഫയല്‍ ഇപ്പോള്‍ ആരുടെ പക്കലാണുളളത്; ഇതിന്മേല്‍ സ്വീകരിച്ച നടപടി എന്തൊക്കെ എന്നു വിശദമാക്കുമോ;

(എല്‍) റാന്നി ഗവണ്‍മെന്റ് ഐ.ടി.. യ്ക്കും അയിരൂരിലെ അപ്ളൈഡ് കോളേജിനും പി..പി. വക ഭൂമി വിട്ടുനല്‍കാനുളള ഫയലില്‍ അടിയന്തിരമായി തീരുമാനം കൈക്കൊളളാന്‍ നടപടി സ്വീകരിക്കുമോ?

897

പെരിങ്ങല്‍കുത്ത് എച്ച്..പി. യെ ബേസ് സ്റേഷനാക്കി മാറ്റാന്‍ നടപടി

ശ്രീ. ബി. ഡി. ദേവസ്സി

ചാലക്കുടി ജലസേചന പദ്ധതിയിലുള്‍പ്പെടുന്ന മുഴുവന്‍ പ്രദേശങ്ങളിലും ജലം ലഭ്യമാക്കുന്നതിനായി പെരിങ്ങല്‍കുത്ത് എച്ച്..പി. യെ ബേസ് സ്റേഷനാക്കി മാറ്റി മുഴുവന്‍ സമയ ജനറേഷന്‍ നടപ്പിലാക്കണം എന്ന ആവശ്യം പരിഗണനയിലുണ്ടോ; ഇതിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ;

898

വെളളപ്പൊക്കക്കെടുതികള്‍

ഡോ. കെ.ടി. ജലീല്‍

() 2011-12 ബഡ്ജറ്റില്‍ വെളളപ്പൊക്ക കെടുതികളുടെ അറ്റകുറ്റപ്പണികള്‍ക്ക് എത്ര തുകയാണ് നീക്കിവെച്ചത്;

(ബി) അതില്‍ എത്ര തുക ചെലവഴിച്ചുയെന്ന് ; വ്യക്തമാക്കുമോ;

(സി) എത്ര പ്രവൃത്തികളാണ് പൂര്‍ത്തിയാക്കിയത് എന്നും അവ ഏതെല്ലാമാണെന്നും അറിയിക്കുമോ;

899

ബേപ്പൂരിലെ ജലസംരക്ഷണ നടപടികള്‍

ശ്രീ.എളമരം കരീം

() ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ കടലുണ്ടി, ഫറോക്ക് പഞ്ചായത്തുകളില്‍ ഉപ്പുവെള്ളം കയറുന്നത് തടയുന്ന വി.സി.ബിയ്ക്കും പുഴയോര സംരക്ഷണത്തിനും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മുരുകല്ലിങ്ങല്‍, കൊടപ്പുറം, പൂളക്കല്‍ച്ചിറ ചെറുമാടുമ്പല്‍-പുറ്റക്കാട്, പാണ്ടിപ്പാടം എന്നിവിടങ്ങളിലേയ്ക്കും പ്രസ്തുത പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ടോ;

(സി) പ്രസ്തുത പ്രൊപ്പോസല്‍ നടപ്പിലാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ സ്വീകരിക്കുമോ ?

900

ജലവിതരണ സംവിധാനത്തിലെ ന്യൂനതകള്‍

ശ്രീ. കെ.എന്‍.. ഖാദര്‍

() സംസ്ഥാനത്ത് ജലവിതരണം നടത്തുന്നതിന് കൊച്ചിന്‍ കമ്പനി മാതൃകയിലുളള പുതിയ കമ്പനി രൂപീകരിക്കുന്നത് പരിഗണനയിലുണ്ടോ;

(ബി) നിലവിലെ ജലവിതരണ സംവിധാനത്തിലെ ന്യൂനതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ന്യൂനതകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?

901

ഭരണിക്കാവ് ശുദ്ധജല വിതരണ പദ്ധതി

ശ്രീ. സി.കെ.സദാശിവന്‍

() കായംകുളം അസംബ്ളി മണ്ഡലത്തിലെ ഭരണിക്കാവ് ശുദ്ധജല വിതരണ പദ്ധതിയുടെ നിലവിലുളള അവസ്ഥ വിശദമാക്കാമോ;

(ബി) പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന എല്ലാ പ്രവൃത്തികളും നടപ്പിലാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(സി) 2013-2014 ബഡ്ജറ്റില്‍ പ്രസ്തുത പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിനാവശ്യമായ ഫണ്ട് വകയിരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

902

കായംകുളം മണ്ഡലത്തിലെ ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി പ്രവൃത്തികള്‍

ശ്രീ. സി. കെ. സദാശിവന്‍

() 2010-2011, 2011-2012 സാമ്പത്തിക വര്‍ഷങ്ങളില്‍ കായംകുളം മണ്ഡലത്തില്‍ ഇറിഗേഷന്‍ വകുപ്പ,് കേരള വാട്ടര്‍ അതോറിറ്റി എന്നിവ മുഖേന നടപ്പിലാക്കാന്‍ അനുമതി നല്‍കിയിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണ്;

(ബി) ഓരോന്നിനും എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;

(സി) ഇവയില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ ഏതെല്ലാം;

(ഡി) നിര്‍മ്മാണം നടന്നുവരുന്ന പ്രവൃത്തികള്‍ ഏതെല്ലാമാണ്; അവയുടെ നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയും; വിശദമാക്കുമോ;

() നിര്‍മ്മാണം ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികള്‍ ഏതൊക്കെ; കാരണം വിശദമാക്കുമോ?

903

ജിഡ,ഫിഷറീസ് ഫണ്ടുകള്‍ ഉപയോഗിച്ച് നടന്നുവരുന്ന ശുദ്ധജലവിതരണ പ്രവൃത്തികള്‍

ശ്രീ. എസ്. ശര്‍മ്മ

ജിഡ, ഫിഷറീസ് ഫണ്ടുകള്‍ ഉപയോഗിച്ച് നടന്നുവരുന്ന ശുദ്ധജലവിതരണ പ്രവൃത്തികള്‍ സമയബന്ധിതമായി മുന്‍ നിശ്ചയപ്രകാരം പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?

904

ഗുരുവായൂര്‍ മുന്‍സിപ്പല്‍ പ്രദേശത്തെ കുടിവെള്ള വിതരണ പദ്ധതി

ശ്രീ. പി. . മാധവന്‍.

() ഗുരുവായൂര്‍ മുന്‍സിപ്പല്‍ പ്രദേശത്തെ മാലിന്യനിര്‍മ്മാര്‍ജനത്തിനും കുടിവെള്ളവിതരണത്തിനും എന്തെല്ലാം പദ്ധതികളാണ് ഇപ്പോള്‍ നിലവിലുള്ളത്;

(ബി) പുതുതായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്ന് അറിയിക്കാമോ;

(സി) പ്രസ്തുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ;

905

കുടിവെള്ളം സൌജന്യമായി ലഭ്യമാക്കല്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

() കേരള വാട്ടര്‍ അതോറിറ്റി ഗ്രാമപഞ്ചായത്തുകള്‍ക്ക് കൈമാറിയ കുടിവെള്ള പദ്ധതികളില്‍ ദരിദ്രരും പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരും പണമടയ്ക്കാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഗ്രാമപഞ്ചായത്തിന് അനുവദിക്കപ്പെട്ട സര്‍ക്കാര്‍ ഗ്രാന്റ് ഉപയോഗിച്ച് വാട്ടര്‍ അതോറിറ്റി നടത്തിയിരുന്ന പ്രസ്തുത പദ്ധതികളില്‍നിന്ന് ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് സൌജന്യമായി കുടിവെള്ളം ലഭിച്ചിരുന്ന സാഹചര്യം പുന:സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ; വിശദമാക്കുമോ?

906

കുടിവെള്ളവിതരണം സംബന്ധിച്ച പരാതികള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() തിരുവനന്തപുരം ജില്ലയില്‍ വരള്‍ച്ച സമയത്ത് കുടിവെള്ള വിതരണത്തിന്റെ മറവില്‍ ജനപ്രതിനിധികളും കരാറുകാരും റവന്യൂ ഉദ്യോഗസ്ഥരും അടങ്ങുന്ന കുടിവെള്ള മാഫിയ വന്‍തുക നേടിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) അരുവിക്കര ജലസംഭരണിയില്‍ നിന്നും 165 രൂയ്ക്ക് വിതരണം ചെയ്യുന്ന ഒരു ടാങ്കര്‍ വെള്ളം തൊട്ടടുത്ത പഞ്ചായത്തുകളില്‍ 4500/- രൂപയ്ക്കാണ് കരാറുകാര്‍ വിതരണം ചെയ്തതെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) പഞ്ചായത്തുകളില്‍ വിതരണം ചെയ്യാറുള്ള കുടിവെള്ളം നഗരത്തിലെ വന്‍കിട കെട്ടിട നിര്‍മ്മാണ സ്ഥലങ്ങളില്‍ എത്തിച്ച് കരാറുകാര്‍ തട്ടിപ്പുനടത്തിയതു സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ അന്വേഷണത്തിന് നടപടി സ്വീകരിക്കുമോ ?

907

കൃഷിക്കും, കുടിവെള്ളത്തിനുമുള്ള സൌകര്യം ഏര്‍പ്പെടുത്തുന്നതിന് സ്വികരിച്ചിട്ടുള്ള നടപടി

ശ്രീ. കെ. വി. വിജയദാസ്

() സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ;

(ബി) ജില്ലാ അടിസ്ഥാനത്തില്‍ കൃഷിയ്ക്കും, കുടിവെള്ളത്തിനുമുള്ള സൌകര്യം ഏര്‍പ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദവിവരം നല്‍കുമോ ;

(സി) ഇതിനായി പ്രത്യേക പാക്കേജ് പരിഗണനയിലുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ;

(ഡി) ചെറുകിട ജലസേചനം, കുടിവെള്ളവിതരണം, ജലസംരക്ഷണം എന്നിവയ്ക്കായി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദവിവരം നല്‍കുമോ ; സമയബന്ധിതമായി ഇവ നടപ്പിലാക്കുമോ ?

908

വെളിനല്ലൂര്‍ ശുദ്ധജല വിതരണപദ്ധതി

ശ്രീ. മുല്ലക്കര രത്നാകരന്‍

വെളിനല്ലൂര്‍ ശുദ്ധജല വിതരണ പദ്ധതിയിലൂടെ ജലവിതരണം സുഗമമാക്കുന്നതിന് പുതിയ പമ്പുസെറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

909

ഭൂഗര്‍ഭ ജലചൂഷണം തടയാന്‍ നടപടി

ശ്രീ. . കെ. വിജയന്‍

() കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂഗര്‍ഭജലചൂഷണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത് തടയുന്നതിന് ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ ;

(സി) ബോട്ടിലിംഗ് പ്ളാന്റ് പോലുള്ള വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് നിലവിലുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണ്; വ്യക്തമാക്കുമോ ?

910

കേരളം മരുഭൂമിയാകുന്നതു തടയാന്‍ നടപടി

ശ്രീ. സി.കെ. നാണു

() കേരളം മരുഭൂമിയാകുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അത് നേരിടാനുള്ള എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) വനം, റവന്യൂ, പഞ്ചായത്ത് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ഇതിനുള്ള പരിഹാര നടപടികള്‍ സ്വീകരിക്കുവാന്‍ ആലോചിക്കുന്നുണ്ടോ;

(ഡി) എങ്കില്‍ അത് എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ?

911

വെറ്റ് ലാന്റ് അതോറിറ്റി

ശ്രീ. ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

() സംസ്ഥാനത്ത് വെറ്റ്ലാന്റ് അതോറിറ്റി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി) ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്:

(സി) ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

912

അനധികൃത വെള്ളമൂറ്റല്‍

ശ്രീ. പി. ഉബൈദുള്ള

() വരള്‍ച്ച മൂലം ദുരിതമനുഭവിക്കുന്നതിനിടയിലും സംസ്ഥാനത്ത് നദികളുടെ സമീപങ്ങളിലുള്ള തോട്ടമുടമകള്‍ അനധികൃതമായി വെള്ളമൂറ്റുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതുമൂലം ജലവൈദ്യുതി പദ്ധതികള്‍ക്ക് ഭീക്ഷണി നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രധാന നദികളില്‍, വെള്ളമൂറ്റല്‍ കാരണം ഉണ്ടാകുന്ന ഭീക്ഷണി നേരിടാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമോ?

913

കുഴല്‍ കിണറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള മാനദണ്ഡം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() കുഴല്‍ കിണറുകള്‍ കുഴിക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് പാലിക്കേണ്ടതെന്ന് വിശദമാക്കാമോ;

(ബി) കുഴല്‍ കിണറുകള്‍ നിര്‍മ്മിക്കുന്നതിന് പ്രസ്തുത നിബന്ധനകള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാറുണ്ടോ;

(സി) പ്രസ്തുത നിബന്ധനകള്‍ പാലിച്ച് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര കുഴല്‍ കിണറുകള്‍ കുഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

914

കുഴല്‍ക്കിണറുകളുടെ സുരക്ഷ

ശ്രീ. കെ.എന്‍..ഖാദര്‍

,, റ്റി.. അഹമ്മദ് കബീര്‍

,, കെ.മുഹമ്മദുണ്ണി ഹാജി

() ഉപയോഗശൂന്യമായ കുഴല്‍ക്കിണറുകളില്‍ കുട്ടികള്‍ വീണ് ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുവാന്‍ എന്തൊക്കെ മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഉപയോഗശൂന്യമായതും, അപകടമുണ്ടാകാന്‍ ഇടയുളളതുമായ കുഴല്‍ക്കിണറുകള്‍ കണ്ടെത്താന്‍ പരിശോധനകള്‍ നടത്തിയിട്ടുണ്ടോ;

(സി) എങ്കില്‍ പരിശോധനയിലെ കണ്ടെത്തലുകള്‍ വിശദമാക്കുമോ?

915

കിളിമാനൂര്‍ ഗ്രാമപഞ്ചായത്തില്‍ കുഴല്‍കിണര്‍ നിര്‍മ്മാണ പദ്ധതി

ശ്രീ. ബി. സത്യന്‍

() കുടിവെള്ളത്തിന് മറ്റു മാര്‍ഗ്ഗമൊന്നുമില്ലാത്തവര്‍ക്ക് കുഴല്‍ക്കിണര്‍ നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതി പ്രകാരം കിളിമാനൂര്‍ ഗ്രാമപഞ്ചായത്ത് ഭൂജല വകുപ്പിന് എന്തു തുക അടച്ചുവെന്ന് വ്യക്തമാക്കാമോ ; തുക അടച്ച തീയതിയും പ്രസ്തുത പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥയും വിശദമാക്കാമോ ;

(ബി) പ്രസ്തുത പദ്ധതി നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ ആരാണെന്നറിയിക്കുമോ ;

(സി) പ്രസ്തുത പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പദ്ധതി വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാമോ ?

916

വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍

ശ്രീ. എം. ഹംസ

() സംസ്ഥാനം രൂക്ഷമായ വരള്‍ച്ച നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വരള്‍ച്ചയുടെ കാഠിന്യം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന ജില്ലയാണ് പാലക്കാട് എന്ന റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ജലവിഭവ വുകപ്പും റവന്യൂ വകുപ്പും സംയുക്തമായി എന്തെല്ലാം പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;

(ഡി) വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ ജില്ലാ കളക്ടര്‍മാര്‍ക്കും എത്ര ഫണ്ട് വീതം അനുവദിച്ചിട്ടുണ്ട്; ജില്ലാഅടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;

() പ്രസ്തുത ഫണ്ട് ഉപയോഗിച്ച് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ചെയ്തു തീര്‍ക്കുന്നതിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?

917

ഇടുക്കിയിലെ ജലദൌര്‍ലഭ്യം

ശ്രീ. എസ്. രാജേന്ദ്രന്‍

() ഇടുക്കി കടുത്ത വരള്‍ച്ചയിലേയ്ക്ക് നീങ്ങുമ്പോഴും പാമ്പാര്‍ നദിയില്‍ നിന്ന് കേരളത്തിന് ലഭിക്കേണ്ടുന്ന 3 ടി.എം.സി. ജലം നേടിയെടുക്കാന്‍ പദ്ധതി നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ ;

(ബി) മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, മൂന്നാര്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്ന മഴനിഴല്‍ പ്രദേശത്തെ ശുദ്ധജലവിതരണത്തിനും കാര്‍ഷികാവശ്യത്തിനും ജലസേചനത്തിനും പാമ്പാറിലെ ജലം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) കാവേരി ട്രൈബൂണല്‍ വിധി പ്രകാരമുള്ള വെള്ളം കേരളത്തിന് ലഭ്യമാക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ ?

918

അയേണ്‍ റിമൂവല്‍ പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിനു നടപടി

ശ്രീ. എം.വി.ശ്രേയാംസ് കുമാര്‍

() സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ ലഭ്യമാകുന്ന കുടിവെളളത്തില്‍ അനുവദനീയമായ തോതില്‍ കൂടുതല്‍ ഇരുമ്പിന്റെ അംശം കണ്ടെത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എവിടെയെല്ലാമെന്ന് ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(ബി) കുടിവെളളത്തില്‍ കണ്ടെത്തിയ ഇരുമ്പിന്റെ അംശം നീക്കം ചെയ്യുന്നതിനും കുടിവെളളം ശുദ്ധീകരിക്കുന്നതിനുമായി അയേണ്‍ റിമൂവല്‍ പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കുമോ;

(സി) പ്രസ്തുത പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ?

919

കേരള വാട്ടര്‍ അതോറിറ്റിയില്‍ സ്ഥലമാറ്റമാനദണ്ഡങ്ങള്‍

ശ്രീ. സി. ദിവാകരന്‍

() കേരള വാട്ടര്‍ അതോറിറ്റിയില്‍ ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്ത് അംഗീകരിച്ച സ്ഥലം മാറ്റമാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ ?

920

പട്ടുവം ജപ്പാന്‍ കുടിവെള്ള പദ്ധതി

ശ്രീ. റ്റി. വി. രാജേഷ്

() കണ്ണൂര്‍ ജില്ലയില്‍ നടപ്പിലാക്കി വരുന്ന പട്ടുവം ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ എന്തൊക്കെയാണ്;

(ബി) പ്രസ്തുത പദ്ധതി എപ്പോള്‍ കമ്മീഷന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.