UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3251

വെട്ടിക്കവല ബ്ളോക്കില്‍ പൂര്‍ത്തീകരിക്കാനുളള പദ്ധതികള്‍

ശ്രീമതി.പി.അയിഷാപോറ്റി

()പി.എം.ജി.എസ്.വൈ ഫേസ്-4 പ്രകാരം വെട്ടിക്കവല ബ്ളോക്കില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ; പ്രസ്തുത പദ്ധതികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത പദ്ധതിയിലെ ഫേസ്-7-ല്‍ കൊട്ടാരക്കര വെട്ടിക്കവല ബ്ളോക്കുകളില്‍ പൂര്‍ത്തീകരിക്കാനുളള പ്രവര്‍ത്തികളും അവയുടെ ഇപ്പോഴത്തെ സ്ഥിതിയും വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയിലെ 8-ാം ഘട്ടത്തില്‍ ഉള്‍പ്പെട്ട ഏതെല്ലാം വര്‍ക്കുകള്‍ സംസ്ഥാനതല സ്റാന്റിംഗ് കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്; പ്രസ്തുത ഘട്ടത്തിലെ റിസര്‍വ് ലിസ്റില്‍ പ്രസ്തുത ബ്ളോക്കുകളില്‍പ്പെട്ട റോഡുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെ ങ്കില്‍ അവ ഏതെല്ലാമാണെന്നും 8-ാം ഘട്ടത്തില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തികളുടെ ഇപ്പോഴത്തെ സ്ഥിതിയും വെളിപ്പെടുത്തുമോ?

3252

ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി

ശ്രീ. ജെയിംസ് മാത്യു

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മില്‍മ പാല്‍വില എത്ര തവണ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്; വര്‍ദ്ധിപ്പിച്ച വിലയുടെ എത്ര ശതമാനം ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുകയുണ്ടായി; വില വര്‍ദ്ധന മൂലം സംസ്ഥാനത്തെ ക്ഷീരകര്‍ഷകരും ക്ഷീരോല്പ്പാദക സംഘങ്ങളും നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)ക്ഷീരകര്‍ഷകരെ കടാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടങ്ങള്‍ എഴുതിത്തള്ളാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്തെ ക്ഷീരകര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

3253

ക്ഷീരവികസന വകുപ്പിന്റെ വെബ്സൈറ്റ്

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()ക്ഷീരവികസന വകുപ്പിന് വെബ്സൈറ്റ് നിലവിലുണ്ടോ ;

(ബി)എങ്കില്‍ വെബ്സൈറ്റ് അഡ്രസ്സ് ലഭ്യമാക്കുമോ ;

(സി)പ്രസ്തുത സൈറ്റില്‍ ക്ഷീര വികസന വകുപ്പില്‍ നിന്നും പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ലഭ്യമാണോ ;

(ഡി)പ്രസ്തുത വെബ്സൈറ്റ് എന്നാണ് അവസാനമായി അപ്-ഡേറ്റ് ചെയ്തതെന്ന് വ്യക്തമാക്കുമോ ;

()പ്രസ്തുത സൈറ്റ് കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

3254

അന്യസംസ്ഥാനത്തുനിന്നുളള പാലിന്റെ ഗുണനിലവാരം

ശ്രീ. മുല്ലക്കര രത്നാകരന്‍

()അന്യസംസ്ഥാനത്തുനിന്നും കൊണ്ടുവന്നു വിതരണം ചെയ്യുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി)പ്രതിദിനം എത്ര ലിറ്റര്‍ പാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവന്നു വിതരണം നടത്തുന്നുവെന്ന കണക്ക് ലഭ്യമാണോ; വിവരം നല്‍കുമോ ?

3255

പാല്‍വില വര്‍ദ്ധനവ്

ശ്രീ. . ചന്ദ്രശേഖരന്‍

,, കെ. അജിത്

,, .കെ. വിജയന്‍

ശ്രീമതി ഗീതാ ഗോപി

()സംസ്ഥാനത്ത് പാല്‍വില വര്‍ദ്ധനവുണ്ടായിട്ടുണ്ടോ ;എങ്കില്‍ ലിറ്ററിന് എത്ര രൂപയാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി)ക്ഷീര കര്‍ഷകന് ഈ വര്‍ദ്ധനവിന്റെ എത്ര ശതമാനം തുക കൂടി ലഭിക്കുമെന്നും ഒരു ലിറ്റര്‍ പാല്‍ നല്‍കുമ്പോള്‍ ക്ഷീര കര്‍ഷകന് ലഭിക്കുന്ന തുക എത്രയാണെന്നും വെളിപ്പെടുത്തുമോ ;

(സി)ഇപ്പോഴത്തെ പാല്‍വില വര്‍ദ്ധനവ് അന്യസംസ്ഥാന പാല്‍ ലോബിയ്ക്ക് ഗുണകരമാകുമെന്നുള്ളത് വസ്തുതയാണോ ;

(ഡി)പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ?

3256

പാല്‍വില വര്‍ദ്ധനവിനോടനുബന്ധിച്ച് മില്‍മയുടെ വിറ്റുവരവ്

ശ്രീ. സി. ദിവാകരന്‍

()പാല്‍വിലവര്‍ദ്ധിപ്പിക്കുന്നതിനു മുമ്പും പാല്‍വില വര്‍ദ്ധിപ്പിച്ചതിനു ശേഷവും മില്‍മയുടെ ശരാശരി വിറ്റുവരവ് എത്രയാണെന്ന് അറിയിക്കുമോ;

(ബി)പാല്‍വില വര്‍ദ്ധിപ്പിക്കുന്നതിന് മുമ്പ് ക്ഷീര കര്‍ഷകന് ഇന്‍സെന്റീവ് ഉള്‍പ്പെടെ പാലിന് നല്‍കിയിരുന്ന ശരാശരി വിലയും പാല്‍വില വര്‍ദ്ധിപ്പിച്ചതിനുശേഷം നല്‍കുന്ന ശരാശരിവിലയും എത്രയെന്ന് വ്യക്തമാക്കാമോ;

(സി)കാലിത്തീറ്റയ്ക്ക് ഇപ്പോള്‍ നല്‍കുന്ന സബ്സിഡി എത്രയാണെന്ന് അറിയിക്കുമോ?

3257

പാല്‍ ഉദ്പാദനത്തില്‍ സ്വയംപര്യാപ്ത കൈവരിക്കുന്നതിനുളളനടപടികള്‍

ശ്രീ. സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

()അന്യസംസ്ഥാനങ്ങളില്‍ നിന്നും ഓരോ മാസവും മില്‍മ വാങ്ങുന്ന പാലിന്റെ വിശദാംശം ലഭ്യമാക്കുമോ;

(ബി)ഇപ്രകാരം വാങ്ങുന്ന പാലിന്റെ വില നിലവാരവും ഗുണമേന്മയും സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)പാല്‍ ഉല്പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ ;

(ഡി)വേല്‍ക്കാലത്ത് പാല്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നു വ്യക്തമാക്കുമോ?

3258

അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മാരക രാസവസ്തുക്കള്‍ അടങ്ങിയ പാല്‍

ശ്രീ.കെ.കെ.ജയചന്ദ്രന്‍

()പാലിന്റെ ഗുണമേന്മ നിശ്ചയിക്കല്‍ ശരിയായ രീതിയില്‍ നടക്കുന്നില്ലെന്ന ആക്ഷേപത്തെക്കുറിച്ച് വിശദമാക്കാമോ;

(ബി)അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പാലില്‍ മാരക രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായുളള ആക്ഷേപത്തിന്റെ വെളിച്ചത്തില്‍ ഇതിന്എന്ത് പരിഹാരമാര്‍ഗ്ഗമാണ് സര്‍ക്കാര്‍ തലത്തില്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

3259

വ്യാജ പാല്‍ വില്‍പന

ശ്രീമതി കെ. എസ്. സലീഖ

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2012 നവംബര്‍ 30 വരെ പാലിന്റെ വില എത്ര തവണ കൂട്ടി; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പാല്‍ വില എത്ര രൂപയായിരുന്നു; ആയത് ഇപ്പോള്‍ എത്രയാണ്; എത്ര ശതമാനം വിലവര്‍ദ്ധന ഉണ്ടായി; വ്യക്തമാക്കുമോ;

(ബി)കേരളമാകെ വ്യാജ പാല്‍ വില്‍പന നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(സി)വ്യാജ പാല്‍ വില്‍പന വര്‍ദ്ധിക്കാനുണ്ടായ കാരണം എന്തൊക്കെയാണ്; വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ഡി)വ്യാജ പാലില്‍ ഏതൊക്കെ മാരക വിഷങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്; പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ എന്തൊക്കെ നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ;

()മാരക രാസവസ്തുവായ ഹൈഡ്രജന്‍ പെറോക്സൈഡ് പാല്‍ കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന കാര്യം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുപയോഗിക്കുന്നവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു; വിശദമാക്കുമോ;

(എഫ്)ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗുണനിലവാരമില്ലാത്ത പാല്‍ കൂടുതല്‍ വിതരണം ചെയ്യുന്നത് കേരളത്തിലാണ് എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്ത് നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(ജി)കര്‍ഷകന് ഒരു ലിറ്റര്‍ പാലിന് ലഭിക്കുന്ന വില എത്രയാണ്;

(എച്ച്)മില്‍മയിലെ ധൂര്‍ത്ത് അവസാനിപ്പിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ ?

3260

സ്റേറ്റ് ഡയറി ലാബിന്റെ പ്രവര്‍ത്തനം

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()ക്ഷീരവികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന "സ്റേറ്റ് ഡയറി ലാബില്‍'' നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ ;

(ബി)പ്രസ്തുത ലാബില്‍ നിലവിലുള്ള തസ്തികകള്‍ ഏതൊക്കെയാണ് എന്നും ഓരോ തസ്തികയിലും എത്ര വീതം ജീവനക്കാര്‍ ജോലി ചെയ്യുന്നു എന്നും വ്യക്തമാക്കുമോ ;

(സി)ഓരോ തസ്തികയിലും നിയമിക്കപ്പെടാന്‍ ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

3261

വള്ളികുന്നം ഡയറി എക്സ്റന്‍ഷന്‍ ഓഫീസ്

ശ്രീ. ആര്‍. രാജേഷ്

()സ്വന്തമായി സ്ഥലമുള്ള ക്ഷീര സംഘങ്ങള്‍ക്ക് കെട്ടിടം പണിയുന്നതിനുള്ള സഹായം ലഭ്യമാക്കുമോ;

(ബി)വള്ളികുന്നം കേന്ദ്രീകരിച്ച് ഡയറി എക്സ്റന്‍ഷന്‍ ഓഫീസ് സ്ഥാപിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ ?

3262

ക്ഷീര കര്‍ഷകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍

ശ്രീ. സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

()ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ബി)ഇവരുടെ വിവിധ ആവശ്യങ്ങള്‍ നടപ്പാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നത് എന്ന് വ്യക്തമാക്കാമോ ;

(സി)ഇവരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും കേരളത്തില്‍ പാല്‍ ഉത്പാദിപ്പിക്കുന്നതില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ഒരു കമ്മീഷനെ നിയോഗിക്കുമോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

3263

സൌദി അറേബ്യയില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന വിനീഷിന്റെ മോചനം

ശ്രീ. റോഷി അഗസ്റിന്‍

()സൌദി അറേബ്യയില്‍ വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് പ്രതിയായി ജയില്‍ശിക്ഷ അനുഭവിക്കുന്ന ശ്രീ. വിനീഷ്, എന്‍.പി., നിരപ്പത്ത് വീട്, കുളമാവ് പി., ഇടുക്കി ജില്ല എന്നയാളുടെ മോചനം സംബന്ധിച്ച് നല്കിയ അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)നിര്‍ദ്ധന കുടുംബാംഗമായ ശ്രീ. വിനീഷിന്റെ മോചനം സാധ്യമാകുന്നതിന് എന്തെല്ലാം നടപടികള്‍ ഇതിനോടകം കൈക്കൊണ്ടുവെന്ന് വ്യക്തമാക്കുമോ ?

3264

സര്‍ക്കാര്‍ ടി. വി. ചാനലും മീഡിയാ സിറ്റിയും

ശ്രീ. എം. . ബേബി

()സര്‍ക്കാര്‍ ടി. വി. ചാനലും മീഡിയാ സിറ്റിയും പുതുതായി ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ ; അതിനായി സ്ഥാപിക്കപ്പെട്ട സംവിധാനം എന്താണെന്ന് വിശദമാക്കാമോ ;

(ബി)ഈ സംരംഭത്തിന് എന്ത് തുക ചെലവ് പ്രതീക്ഷിക്കുന്നു ; ഇതിനകം അനുവദിച്ച തുക എത്ര ;

(സി)ടി.വി. ചാനല്‍, മീഡിയാ സിറ്റി എന്നിവയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, ചെയര്‍മാന്‍, കണ്‍വീനര്‍, കോ-ഓര്‍ഡിനേറ്റേഴ്സ്, കോ-ഓര്‍ഡിനേറ്റിംഗ് മെമ്പേഴ്സ് എന്നിവരെ നിയമിക്കാന്‍ തെരഞ്ഞെടുത്ത മാനദണ്ഡം എന്താണ് ; ആരൊക്കെ നിയോഗിക്കപ്പെട്ടിട്ടുണ്ട് ;

(ഡി)ഇതിനായി രൂപീകരിച്ച സ്ഥാപനത്തിന്റെ മെമ്മോറാണ്ടം ഓഫ് ആര്‍ട്ടിക്കിള്‍സിന്റെയും, ബൈലോയുടേയും, ബന്ധപ്പെട്ട ഗവ: ഉത്തരവുകളുടെയും ഓരോ പകര്‍പ്പ് ലഭ്യമാക്കുമോ ?

3265

വിദ്യാഭ്യാസ വായ്പ സുതാര്യമാക്കുന്നതിന് നടപടി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()സംസ്ഥാനത്തെ ബാങ്കുകളില്‍ നിന്ന് വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിന് ചില ബാങ്കുകള്‍ വിമുഖത കാണിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വിദ്യാഭ്യാസ വായ്പ ലഭ്യമാക്കല്‍ സുതാര്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈകൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;

(സി)വായ്പ നിഷേധിക്കുന്ന ബാങ്കുകള്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് കൈകൊള്ളുന്നതെന്ന് വിശദമാക്കാമോ ;

(ഡി)വിദ്യാഭ്യാസ വായ്പ നിഷേധിച്ച എത്ര പരാതികള്‍ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

()വായ്പ നിഷേധിച്ച ബാങ്കുകള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ ?

3266

സി-ഡിറ്റ് നടത്തുന്ന കമ്പ്യൂട്ടര്‍ കോഴ്സുകള്‍

ശ്രീ. .റ്റി. ജോര്‍ജ്

()സി-ഡിറ്റ് നടത്തുന്ന കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് പരീക്ഷാ കലണ്ടര്‍ ഉണ്ടോ;

(ബി)പരീക്ഷ കഴിഞ്ഞ് എത്ര ദിവസത്തിനുളളില്‍ റിസള്‍ട്ട് പ്രസിദ്ധീകരിക്കും; റിസള്‍ട്ട് പ്രസിദ്ധീകരിച്ച് എത്ര ദിവസത്തിനുളളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും;

(സി)2011 ഫെബ്രുവരി മാസത്തില്‍ നടത്തിയ പരീക്ഷയുടെ റിസള്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടോ ?

3267

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ പരസ്യത്തിന് ചെലവായ തുക

ശ്രീ. സി. ദിവാകരന്‍

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ മാദ്ധ്യമങ്ങളില്‍ നല്‍കിയ പരസ്യയിനത്തില്‍ എന്ത് തുകയാണ് ചെലവഴിച്ചത് എന്ന് വിശദമാക്കുമോ ?

3268

സി-ഡിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി

ശ്രീ. .സി.ബാലകൃഷ്ണന്‍

''ഷാഫി പറമ്പില്‍

''ലൂഡി ലൂയിസ്

''കെ.മുരളീധരന്‍

()സി-ഡിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്;വിശദമാക്കുമോ;

(ബി)ഗവേഷണ വികസന പ്രവര്‍ത്തനങ്ങളിലും പദ്ധതി നിര്‍വ്വഹണത്തിലും സ്വയം പര്യാപ്തത കൈവരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊളളാനുദ്ദേശിക്കുന്നത്;

(സി)സര്‍ക്കാര്‍ പദ്ധതികള്‍ക്ക്പുറമേ മറ്റ് പദ്ധതികളും ഏറ്റെടുക്കുന്ന വിഷയം പരിഗണിക്കുമോ?

3269

ഹെറിറ്റേജ് ക്ളബ്ബുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. വി. റ്റി. ബല്‍റാം

,, .പി. അബ്ദുളളക്കുട്ടി

,, ആര്‍. സെല്‍വരാജ്

,, എം. പി. വിന്‍സന്റ്

()ഹെറിറ്റേജ് ക്ളബ്ബുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഇത്തരം ക്ളബ്ബുകളുടെ പ്രവര്‍ത്തന മേഖല എവിടെയൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എതെല്ലാം ഏജന്‍സികളുടെ ആഭിമുഖ്യത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്;

(ഡി)ഇത്തരം ക്ളബ്ബുകളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും എന്തെല്ലാം നടപടികളാണ് കൈക്കൊളളാനുദ്ദേശിക്കുന്നത്?

3270

സാംസ്കാരിക വകുപ്പിന്റെ കീഴിലെ അക്കാദമികളിലെ നിയമനം

ശ്രീ. വി. ശശി

()സാംസ്കാരിക വകുപ്പിന്റെ കീഴില്‍ എത്ര അക്കാഡമികളാണ് നിലവിലുള്ളത്; അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത അക്കാഡമികളിലെ നിയമനം പി.എസ്.സി.യ്ക്ക് നല്‍കുവാന്‍ തീരുമാനമെടുത്തത് ഏത് വര്‍ഷത്തിലാണെന്ന് വെളിപ്പെടുത്തുമോ;

(സി)പി.എസ്.സി. വഴി നിയമനം നടത്തുന്നതിന് സ്പെഷ്യല്‍ റൂള്‍ തയ്യാറാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഓരോ അക്കാഡമിയിലും സ്പെഷ്യല്‍ റൂള്‍ തയ്യാറാക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടി വിശദീകരിക്കുമോ;

(ഡി)പി.എസ്.സി. വഴിയുള്ള നിയമനം എന്ന് നടക്കുമെന്നും നിലവില്‍ അക്കാഡമികളിലെ നിയമനം നടത്താന്‍ വ്യവസ്ഥകള്‍ നിഷ്കര്‍ഷിച്ചുകൊണ്ട് ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;

()എങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; ഓരോ തസ്തികയ്ക്കുമുള്ള യോഗ്യതകള്‍ എന്തെല്ലാമാണെന്നും പ്രസ്തുത നിയമനങ്ങളില്‍ സംവരണവ്യവസ്ഥ പാലിക്കുന്നുണ്ടോയെന്നും വ്യക്തമാക്കുമോ?

3271

കൊട്ടാരക്കര തമ്പുരാന്‍ ക്ളാസിക്കല്‍ കലാമ്യൂസിയം നവീകരണം

ശ്രീമതി പി. അയിഷാ പോറ്റി

()കൊട്ടാരക്കര തമ്പുരാന്‍ ക്ളാസിക്കല്‍ കലാമ്യൂസിയം നവീകരണം നടത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള കൊട്ടാരത്തിലേക്ക് മാറ്റിയത് എന്നാണ് ;

(ബി)പ്രസ്തുത നവീകരണത്തിന് എത്ര രൂപ ചെലവഴിച്ചെന്നും എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും വിശദമാക്കുമോ ;

(സി)മ്യൂസിയത്തിന്റെ തുടര്‍ നവീകരണത്തിന് സമര്‍പ്പിച്ച പദ്ധതികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(ഡി)മ്യൂസിയം നവീകരണം പൂര്‍ണ്ണമാക്കി സന്ദര്‍ശകര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിന് സ്വീകരിക്കുന്ന നടപടി വിശദമാക്കുമോ ?

3272

അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം

ശ്രീ. ജി. സുധാകരന്‍

()അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ;

(ബി)കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത സാംസ്കാരിക സ്ഥാപനത്തിന്റെ വികസനത്തിനായി എന്തു തുക അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രസ്തുത സാംസ്കാരിക സ്ഥാപനത്തിന് എന്തു സഹായമാണ് നല്‍കിയതെന്ന് വ്യക്തമാക്കാമോ?

3273

വിദ്യാഭ്യാസ വായ്പ

ശ്രീ. . കെ. വിജയന്‍

()വിദ്യാഭ്യാസ വായ്പ എടുത്തവരില്‍ നിന്നും ബാങ്കുകള്‍ കൊള്ള പലിശ ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതു തടയാന്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?

3274

വിദ്യാഭ്യാസവായ്പ പലിശ ഇളവ്

ശ്രീ. കെ. അജിത്

()വിദ്യാഭ്യാസ വായ്പയ്ക്ക് ഏതുവര്‍ഷംവരെയുള്ള പലിശയാണ് ഒഴിവാക്കിയിട്ടുള്ളത് ;

(ബി)പ്രസ്തുത രീതിയില്‍ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിച്ചു എന്നും ഇതിനായി എത്ര രൂപ ധനസഹായം നല്‍കി എന്നും വ്യക്തമാക്കുമോ ;

(സി)അന്യസംസ്ഥാനങ്ങളില്‍ പഠനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കും പലിശ ഇളവ് ലഭിക്കുന്നുണ്ടോ; വ്യക്തമാക്കുമോ ?

3275

വിശ്വമലയാള മഹോത്സവം - 2012

ശ്രീ. . പി. ജയരാജന്‍

()വിശ്വമലയാള മഹോത്സവം - 2012 ന്റെ സംഘാടക സമിതിയുടെ ഘടന എന്തായിരുന്നുവെന്നും വര്‍ക്കിംഗ് കമ്മിറ്റിയിലെ അംഗങ്ങള്‍ ആരെല്ലാമായിരുന്നുവെന്നും വ്യക്തമാക്കുമോ;

(ബി)ഇതിനോടനുബന്ധിച്ച് കേരളത്തിനു പുറത്തും വിദേശത്തും എന്തെല്ലാം പരിപാടികള്‍ സംഘടിപ്പിച്ചുവെന്നും മന്ത്രിമാരല്ലാത്ത ആരെല്ലാം ഈ ചടങ്ങുകളില്‍ ഗവണ്‍മെന്റ് ചെലവില്‍ പങ്കെടുത്തിരുന്നുവെന്നും വ്യക്തമാക്കുമോ;

(സി)വിശ്വമലയാള മഹോത്സവം - 2012 നോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമിയിലും കേരള കലാമണ്ഡലത്തിലും ആധുനിക, പ്രാചീന മഹാകവിത്രയങ്ങളുടെ സ്മാരകങ്ങളിലും എന്തെല്ലാം പരിപാടികള്‍ സംഘടിപ്പിച്ചുവെന്നു വ്യക്തമാക്കുമോ ?

3276

വിശ്വമലയാള മഹോത്സവത്തിന് ചെലവഴിച്ച തുക

ശ്രീ. രാജു എബ്രഹാം

()വിശ്വമലയാള മഹോത്സവം നടത്തിയതിന്റെ വരവ് ചെലവ് കണക്കുകളുടെ ആഡിറ്റ് നടത്തിയിട്ടുണ്ടോ; ആഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)ഏത് എജന്‍സി വഴിയാണ് മഹോത്സവം സംഘടിപ്പിച്ചിരുന്നത്; മഹോത്സവം സംഘടിപ്പിക്കുന്നതിന് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അനുവദിച്ച തുക എത്രയായിരുന്നു; പിന്നീട് വര്‍ദ്ധിപ്പിച്ച് നല്‍കുകയുണ്ടായോ; എങ്കില്‍ എത്ര?

3277

വിശ്വമലയാള മഹോത്സവം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()രാഷ്ട്രപതി പങ്കെടുത്ത വിശ്വമലയാള മഹോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലയിലെ എം. പി. മാര്‍ മുഴൂവന്‍ പങ്കെടുത്തിരുന്നുവോ; ജില്ലയിലെ മുഴുവന്‍ എം. പി. മാരെ യും ക്ഷണിച്ചിരുന്നുവോ; വിശദമാക്കാമോ;

(ബി)കേരളത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവല്‍ നടത്താന്‍ 2011 ലും 2010 ലും എത്ര തുക വീതം ചെലവായിട്ടുണ്ട്; എത്ര ദിവസങ്ങളിലായാണ് ഫിലിം ഫെസ്റിവല്‍ നടത്താറുള്ളത്; വിശദമാക്കാമോ?

3278

വിശ്വമലയാള മഹോത്സവവും അപാകതകളും

ശ്രീ. . പ്രദീപ് കുമാര്‍

()വിശ്വമലയാള മഹോത്സവത്തോടനുബന്ധിച്ച് നവംബര്‍ രണ്ടിന് നടത്താന്‍ തീരുമാനിച്ചിരുന്ന പരിസ്ഥിതി സെമിനാര്‍ മാറ്റിവയ്ക്കാനിടയായ സാഹചര്യം എന്തായിരുന്നു;

(ബി)സെമിനാറിന്റെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ശ്രീമതി സുഗതകുമാരിയെ മാറ്റാനിടയായ സാഹചര്യം എന്തായിരുന്നു;

(സി)സുഗതകുമാരിയെ മാറ്റി അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് ക്ഷണിച്ചത് ആരെയായിരുന്നു; അദ്ദേഹം ഇതിനോട് വിയോജിക്കുകയുണ്ടായോ; കാരണം എന്തായിരുന്നു; വിശദമാക്കുമോ;

(ഡി)സെമിനാര്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ അന്തിമ തീരുമാനം ആരുടേതായിരുന്നു; ഇക്കാര്യത്തിലുണ്ടായ വീഴ്ചകള്‍ ആരുടെ ഭാഗത്തുനിന്നായിരുന്നു; സെമിനാര്‍ മാറ്റി വച്ചതിനെത്തുടര്‍ന്ന് എത്ര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു; ഈ തുക പിഴവ് വരുത്തിയവരില്‍ നിന്നും ഈടാക്കുകയുണ്ടായോ?

T3279

സുകുമാര്‍ അഴിക്കോടിന്റെ വസതി ഏറ്റെടുക്കുന്ന നടപടി

ശ്രീ. സി.കെ. സദാശിവന്‍

()സുകുമാര്‍ അഴിക്കോടിന്റെ തൃശ്ശൂരിലുളള വസതി ഏറ്റെടുക്കുന്ന നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി)ഇതിന് എന്താണ് തടസ്സമായിട്ടുളളത് എന്ന് വെളിപ്പെടുത്താമോ;

(സി)കെട്ടിടവും വസ്തുക്കളും ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കുന്നതിന് വേണ്ട സത്വര നടപടികള്‍ സ്വീകരിക്കുമോ ?

3280

പത്മനാഭപുരം കൊട്ടാരത്തിന്റെ ഉടമസ്ഥത

ശ്രീമതി കെ.കെ. ലതിക

()പത്മനാഭപുരം കൊട്ടാരത്തിന്റെ ഉടമസ്ഥത ഏതൊക്കെ സര്‍ക്കാറുകള്‍ക്കാണ്; വ്യക്തമാക്കുമോ;

(ബി)കേരള സര്‍ക്കാരിലെ എത്ര ഉദ്യോഗസ്ഥര്‍ പത്മനാഭപുരം കൊട്ടാരത്തില്‍ ജോലി ചെയ്തു വരുന്നുണ്ട്; വ്യക്തമാക്കുമോ;

(സി)പ്രസ്തുത ഉദ്യോഗസ്ഥരുടെ ശമ്പളം, അലവന്‍സ് ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എത്ര തുക ചെലവഴിക്കുന്നുണ്ട്; വ്യക്തമാക്കുമോ;

(ഡി)പത്മനാഭപുരം കൊട്ടാരത്തില്‍ നിന്നും ശരാശരി എത്ര വരുമാനം നിത്യേന ലഭിക്കുന്നുണ്ട്; വ്യക്തമാക്കുമോ;

()ഈ വരുമാനത്തില്‍ നിന്നും സര്‍ക്കാരിന് എന്തെങ്കിലും വിഹിതം ലഭിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(എഫ്)കൊട്ടാരത്തിലെ വരുമാനം ഏത് ട്രഷറിയിലാണ് നിക്ഷേപിക്കുന്നത്; വ്യക്തമാക്കുമോ?

3281

ചെമ്പന്‍ കൊലുമ്പന്‍ സമാധി’

ശ്രീ. റോഷി അഗസ്റിന്‍

()ചെമ്പന്‍ കൊലുമ്പന്‍ സമാധി’ സാംസ്കാരിക വകുപ്പ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് എന്ത് നടപടി കൈക്കൊണ്ടുവെന്ന് അറിയിക്കുമോ;

(ബി)ആയത് യാഥാര്‍ത്ഥ്യമാകുവാന്‍ അടിയന്തിര നടപടി കൈക്കൊള്ളുമോ?

3282

ഡോ. വയലാ വാസുദേവന്‍പിള്ള ഫൌണ്ടേഷന് ഫണ്ട്

ശ്രീ. മുല്ലക്കര രത്നാകരന്‍

ചടയമംഗലം മണ്ഡലത്തിലെ ഇട്ടിവ ഗ്രാമപഞ്ചായത്തില്‍ വയലാ ഗ്രാമത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള ഡോ: വയലാ വാസുദേവന്‍പിള്ള ഫൌണ്ടേഷന്റെ ഭാഗമായി ആരംഭിക്കാന്‍ നിശ്ചയിച്ചിട്ടുള്ള 'നാടക പഠന ഗവേഷണ കേന്ദ്ര'ത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ ?

3283

ലൈബ്രറി സെസ് വഴി ലഭിക്കുന്ന വരുമാനം

ശ്രീ. . കെ. ബാലന്‍

()ലൈബ്രറി സെസ് വഴി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ശതമാനം മാത്രം ലൈബ്രറി കൌണ്‍സിലിനും ബാക്കി സാംസ്കാരിക വകുപ്പിനും നല്‍കണമെന്ന ശുപാര്‍ശ സംബന്ധിച്ച നിലപാട് എന്താണ് ; വ്യക്തമാക്കുമോ ;

(ബി)ലൈബ്രറി സെസ് വഴി ലഭിക്കുന്ന മുഴുവന്‍ തുകയും ലൈബ്രറി കൌണ്‍സിലിന് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ;

(സി)2012-13 വര്‍ഷത്തെ ലൈബ്രറി ഗ്രാന്റ് വിതരണം ചെയ്തിട്ടുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ; ഇല്ലെങ്കില്‍ എന്തുകൊണ്ട് ; വ്യക്തമാക്കുമോ ?

3284

കണ്ണപുരത്ത് നാടന്‍ കലാഗ്രാമം

ശ്രീ.റ്റി.വി.രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് നാടന്‍കലാ ഗ്രാമം സ്ഥാപിക്കുന്നതിനായി കണ്ണപുരം പഞ്ചായത്തിന്റെ കൈവശമുളള 54.65 സെന്റ് സ്ഥലം ഫോക്ലാര്‍ അക്കാദമിക് വിട്ടുനല്‍കുന്നതിന് സമര്‍പ്പിച്ച പ്രൊപ്പോസലിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു;

(ബി)നാടന്‍ കലാഗ്രാമം യാഥാര്‍ത്ഥ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

3285

'നമുക്ക് പഠിക്കാം മലയാളം' പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

,, ഹൈബി ഈഡന്‍

,, പി.. മാധവന്‍

()നമുക്ക് പഠിക്കാം മലയാളം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഏത് ഏജന്‍സിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)വിദേശികളെ മലയാളം പഠിപ്പിക്കുവാന്‍ എന്ത് നടപടികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3286

എല്ലാ ജില്ലകളിലും മ്യൂസിയങ്ങള്‍ നിര്‍മ്മിക്കുവാനുളള പദ്ധതി

ശ്രീ. .പി. അബ്ദുളളക്കുട്ടി

()സാംസ്കാരിക വകുപ്പിന്റെ കീഴില്‍ എല്ലാ ജില്ലകളിലും മ്യൂസിയം നിര്‍മ്മിക്കുവാനുളള പദ്ധതി നടപ്പിലാക്കുവാന്‍ ആലോചിക്കുന്നുണ്ടോ;

(ബി)ഇതിന്റെ നടത്തിപ്പില്‍ നിന്നും പുരാവസ്തു വകുപ്പിനെ ഒഴിവാക്കി മ്യൂസിയം വകുപ്പിനെ നോഡല്‍ ഏജന്‍സിയായി നിയമിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ ?

3287

പത്മനാഭപുരം കൊട്ടാരത്തിലെ സരസ്വതി വിഗ്രഹം

ശ്രീമതി കെ. കെ. ലതിക

()പത്മനാഭപുരം കൊട്ടാരത്തില്‍ സരസ്വതി വിഗ്രഹം സൂക്ഷിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)എങ്കില്‍ പ്രസ്തുത വിഗ്രഹം നിലവറയിലാണോ മ്യൂസിയത്തിലാണോ സൂക്ഷിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;

(സി)ഈ വിഗ്രഹം ഏതു കാലഘട്ടത്തിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ഡി)വിഗ്രഹം നിലവറയിലാണ് സൂക്ഷിച്ചിട്ടുള്ളതെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ;

()പൊതുജനങ്ങള്‍ക്കും ഭക്തര്‍ക്കും സരസ്വതി വിഗ്രഹം ദര്‍ശിക്കുന്നതിന് അവരസമുണ്ടാക്കുമോ ; വ്യക്തമാക്കുമോ?

3288

ആറ്റിങ്ങല്‍, കിളിമാനൂര്‍ കൊട്ടാരങ്ങളുടെ സംരക്ഷണം

ശ്രീ ബി. സത്യന്‍

()നാശാവസ്ഥയിലായിരിക്കുന്ന ആറ്റിങ്ങല്‍, കിളിമാനൂര്‍ കൊട്ടാരങ്ങള്‍ സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കാമോ ;

(ബി)പ്രസ്തുത കൊട്ടാരങ്ങളുടെ സംരക്ഷണത്തിന് സഹായം അനുവദിച്ചിട്ടുണ്ടോ ; വ്യക്തമാക്കാമോ ?

3289

മാവേലിക്കര ശാരദാ മന്ദിരത്തിന്റെ ലൈബ്രറി

ശ്രീ. ആര്‍. രാജേഷ്

()മാവേലിക്കര ശാരദാ മന്ദിരത്തിന്റെ ലൈബ്രറി മെച്ചപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ബി)ശാരദാ മന്ദിരത്തെ ഭാഷാ ഗവേഷണകേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

3290

മങ്കട രവിവര്‍മ്മയുടെ സ്മാരകമായി സാംസ്കാരിക നിലയം

ശ്രീ. റ്റി. എ അഹമ്മദ് കബീര്‍

()അന്തരിച്ച പ്രശസ്ത ചലച്ചിത്ര ഛായഗ്രാഹകന്‍ മങ്കട രവിവര്‍മ്മക്ക് സ്മാരകമായി ഒരു സാംസ്കാരിക നിലയം മങ്കടയില്‍ സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ മങ്കട രവിവര്‍മ്മയുടെ കുടുംബം സ്മാരകത്തിനായി സൌജന്യമായി ഭൂമി നല്‍കാന്‍ തയ്യാറായത് പരിഗണിച്ച് അടിയന്തിരമായി സ്മാരകം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.