UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3501

പഞ്ചായത്ത് വകുപ്പിലെ ലാസ്റ് ഗ്രേഡ് ജീവനക്കാരുടെ പ്രൊമോഷന്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()പഞ്ചായത്ത് വകുപ്പിലെ ലാസ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് നിലവില്‍ പ്രൊമോഷന്‍ നല്‍കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി)ഏത് വര്‍ഷം വരെയാണ് ഇപ്പോള്‍ പ്രൊമോഷന്‍ നല്‍കിയിട്ടുള്ളതെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?

3502

പഞ്ചായത്തുകളില്‍ ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കാന്‍ നടപടി

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

()പഞ്ചായത്തുകളില്‍ ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കുന്നകാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ തസ്തിക സൃഷ്ടിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ ?

3503

സെറിഫെഡില്‍ നിന്നും പഞ്ചായത്ത് വകുപ്പിലേയ്ക്ക് പുനര്‍വിന്യസിക്കപ്പെട്ട ജീവനക്കാര്‍

ശ്രീ. പി. ഉബൈദുള്ള

()സെറിഫെഡില്‍ നിന്നും പഞ്ചായത്ത് വകുപ്പിലേയ്ക്ക് പുനര്‍വിന്യസിക്കപ്പെട്ടത് എത്ര ജീവനക്കാരാണ് ;

(ബി)അവരെ സെറിഫെഡിലെ സര്‍വ്വീസ് പെന്‍ഷനും സമയബന്ധിത ഗ്രേഡിനും പരിഗണിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

3504

ഹോമിയോ ആശുപത്രികളിലെ താല്കാലിക ജീവനക്കാരുടെ നിയമനം

ശ്രീ. കെ. അജിത്

()സംസ്ഥാനത്തെ പഞ്ചായത്ത് പ്രദേശങ്ങളിലെ എന്‍.ആര്‍.എച്ച്.എം. മുഖേനയുള്ള ഹോമിയോ ആശുപത്രികളിലെ ഡോക്ടര്‍ മാരല്ലാത്ത താല്കാലിക ജീവനക്കാരുടെ നിയമനം പഞ്ചായത്ത് മുഖാന്തിരമാണോ നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത ജീവനക്കാരുടെ വേതനം എത്രയെന്നും നല്‍കുന്നത് പഞ്ചായത്ത് ഫണ്ടില്‍ നിന്നുമാണോ എന്നും വ്യക്തമാക്കുമോ ;

(സി)ഈ രീതിയില്‍ എത്ര ജീവനക്കാര്‍ താല്കാലികമായി ജോലി ചെയ്യുന്നു എന്ന് വെളിപ്പെടുത്തുമോ ;

(ഡി)താല്കാലികമായി ജോലി ചെയ്യുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നു വ്യക്തമാക്കുമോ ?

3505

മലപ്പുറം ജില്ലയിലെ വട്ടംകുളം പഞ്ചായത്തില്‍ അധിക തസ്തിക സൃഷ്ടിക്കാനുള്ള നടപടി

ഡോ. കെ. ടി. ജലീല്‍

()മലപ്പുറം ജില്ലയിലെ വട്ടംകുളം ഗ്രാമ പഞ്ചായത്തില്‍ പ്രതി വര്‍ഷം അറുപതിനായിരത്തില്‍ പരം ജനനം നടക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത പഞ്ചായത്തില്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ കാലതാമസം വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഈ പഞ്ചായത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അധികമായി ഒരു ക്ളാര്‍ക്കിന്റെയും സൂപ്രണ്ടിന്റെയും തസ്തിക അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

3506

പുഴ പുറമ്പോക്ക് പതിച്ചുകൊടുക്കുന്നതിനുളള തീരുമാനം

ശ്രീമതി.കെ.കെ.ലതിക

()കോഴിക്കോട് മണിയൂര്‍ ഗ്രാമപഞ്ചായത്ത് പുഴ പുറമ്പോക്ക് പതിച്ചുകൊടുക്കുന്നതിന് തീരുമാനം എടുത്തിരുന്നോ എന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത തീരുമാനത്തിന്മേല്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടി വ്യക്തമാക്കുമോ;

(സി)പ്രസ്തുത പുഴ പുറമ്പോക്ക് ഭൂമി ഇപ്പോള്‍ ആരുടെ കൈവശത്തിലാണുള്ളതെന്നും മൊത്തം എത്ര ഹെക്ടര്‍ ഭൂമി പുഴപുറമ്പോക്ക് ഇനത്തില്‍ മണിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉണ്ടെന്നും വ്യക്തമാക്കുമോ;

(സി)പ്രസ്തുത ഭൂമിയില്‍ ആരെങ്കിലും താമസിക്കുന്നുണ്ടോയെന്നും കൈവശക്കാര്‍ക്ക് മറ്റെവിടെയെങ്കിലും ഭൂമിയുണ്ടോയെന്നും അന്വേഷണം നടത്തിയിട്ടുണ്ടോ;വിശദമാക്കുമോ?

3507

പയ്യോളി ഗ്രാമപഞ്ചായത്ത് കെട്ടിടം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()പയ്യോളി ഗ്രാമപഞ്ചായത്ത് ഏതെങ്കിലും കെട്ടിട ഉടമയില്‍ നിന്നും കെട്ടിടം വിലയ്ക്കു വാങ്ങിയിരുന്നോ;

(ബി)എങ്കില്‍ പഞ്ചായത്തിന്റെ ഏത് ആവശ്യത്തിനാണ് കെട്ടിടം വാങ്ങിയത് എന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത കെട്ടിടമോ കെട്ടിടത്തിന്റെ ഏതെങ്കിലും ഭാഗമോ കെട്ടിട ഉടമ ആര്‍ക്കെങ്കിലും വാടകയ്ക്ക് നല്‍കിയിരുന്നോ എന്നും ആര്‍ക്കൊക്കെയാണ് വാടകയ്ക്ക് നല്‍കിയത് എന്നും ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന്റെ പ്രമാണം രജിസ്റര്‍ ചെയ്യുന്നതിന് മുമ്പ് അന്വേഷണം നടത്തിയിരുന്നോ എന്നും വ്യക്തമാക്കുമോ;

(ഡി)ഈ കെട്ടിടം വാടകയ്ക്ക് നല്‍കിയതിനെക്കുറിച്ചും കെട്ടിടത്തിന്റെ ഉടമാവകാശം സംബന്ധിച്ചും കെട്ടിടത്തിന്റെയും അത് സ്ഥിതി ചെയ്യുന്ന വസ്തുവിന്റെയും അസ്സല്‍ പ്രമാണങ്ങളുടെ നിജസ്ഥിതി സംബന്ധിച്ചും നിയമോപദേശം തേടിയിരുന്നോ എന്നു വ്യക്തമാക്കുമോ;

()എങ്കില്‍ പ്രസ്തുത നിയമോപദേശത്തിന്റെ കോപ്പി ലഭ്യമാക്കുമോ;

(എഫ്)കെട്ടിടത്തിന്റെ നിലവിലുള്ള വാടകക്കാരെ അവകാശം തീര്‍ത്ത് ഒഴിവാക്കിയതിനു ശേഷമാണോ ഗ്രാമപഞ്ചായത്ത് കെട്ടിടം വാങ്ങിയത് എന്നു വ്യക്തമാക്കുമോ;

(ജി)ഇതുമായി ബന്ധപ്പെട്ട് ഏതൊക്കെ കേസുകള്‍ നിലവിലുണ്ട് എന്നും കേസില്‍ ആരൊക്കെയാണ് പ്രതികള്‍ എന്നും കേസ് നടത്തിപ്പിനുവേണ്ടി എത്ര രൂപ ചെലവഴിച്ചു എന്നും വ്യക്തമാക്കുമോ ?

3508

തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ വനിതാ പ്രസിഡന്റ് രാജിവെച്ച സംഭവം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കാസര്‍ഗോഡ് ജില്ലയില്‍ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ വനിതാ പ്രസിഡന്റ് രാജി സമര്‍പ്പിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ ഏത് പഞ്ചായത്തിലെ പ്രസിഡന്റാണ് രാജി വച്ചിട്ടുള്ളത് ; രാജിവയ്ക്കാനുണ്ടായ സാഹചര്യം എന്താണെന്ന് വിശദമാക്കാമോ ?

3509

അംഗന്‍വാടികളുടെ ഭൌതീക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍

ശ്രീ. സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

,, തോമസ് ഉണ്ണിയാടന്‍

()സംസ്ഥാനത്തെ അംഗന്‍വാടികളുടെ ഭൌതീക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ;

(ബി)അംഗന്‍വാടികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

3510

ബേപ്പൂര്‍ നിയോജകമണ്ഡലത്തില്‍ ആര്‍..ഡി.എഫ് സ്കീമില്‍ അംഗന്‍വാടി നിര്‍മ്മിക്കാനുള്ള നടപടി

ശ്രീ.എളമരം കരീം

()സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ നബാര്‍ഡ് സഹായത്തോടെ ആര്‍..ഡി.എഫ്. സ്കീം പ്രകാരം സംസ്ഥാനത്ത് എത്ര അംഗന്‍വാടികള്‍ നിര്‍മ്മിക്കുകയും പുന:നിര്‍മ്മിക്കുകയും ചെയ്തുഎന്ന് വ്യക്തമാക്കുമോ;

(ബി)ബേപ്പൂര്‍ നിയോജകമണ്ഡലത്തില്‍ ഐ.ആര്‍.ഡി.എഫ്.സ്കീമില്‍ ഉള്‍പ്പെടുത്തി അംഗന്‍വാടി നിര്‍മ്മിക്കുന്നതിനു വേണ്ടി സ്വീകരിച്ച നടപടികളുടെ പുരോഗതി വിശദമാക്കുമോ?

3511

മാതൃകാ അംഗന്‍വാടികള്‍ സ്ഥാപിക്കാനുളള നടപടി

ശ്രീ. എളമരം കരീം

()സംസ്ഥാനത്ത് മാതൃകാ അംഗന്‍വാടികള്‍ സ്ഥാപിക്കുന്ന നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതി അനുസരിച്ച് എത്ര അംഗന്‍വാടികള്‍ സ്ഥാപിച്ചു;

(സി)ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ മാതൃകാ അംഗന്‍വാടികള്‍ സ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

3512

മാതൃകാ അംഗന്‍വാടികള്‍

ശ്രീ. വി. ശശി

()മാതൃകാ അംഗന്‍വാടികള്‍ സ്ഥാപിക്കുന്നതിന് ഇതിനകം സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

(ബി)ഏതെല്ലാം മണ്ഡലങ്ങളില്‍ ഇതിനകം മാതൃകാ അംഗന്‍വാടികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചുവെന്നും അതിന് ചുമതലപ്പെടുത്തിയിരിക്കുന്ന ഏജന്‍സികള്‍ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ?

3513

മാതൃകാ അംഗന്‍വാടി പദ്ധതി

ശ്രീ. കെ. ദാസന്‍

()സംസ്ഥാനത്ത് നടപ്പാക്കുന്ന മാതൃകാ അംഗന്‍വാടി പദ്ധതിയില്‍ കൊയിലാണ്ടിയില്‍ മാതൃകാ അംഗന്‍വാടി സ്ഥാപിക്കുന്നത് ഏത് പഞ്ചായത്തിലാണ് എന്ന് വ്യക്തമാക്കുമോ;

(ബി)ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ പൂര്‍ത്തിയായി എന്നും മാതൃകാ അംഗന്‍വാടി എന്ന് നിലവില്‍ വരും എന്നും വ്യക്തമാക്കുമോ?

3514

അംഗന്‍വാടികളുടെ പശ്ചാത്തല സൌകര്യ വികസനം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()അംഗന്‍വാടികളുടെ പശ്ചാത്തല സൌകര്യ വികസനത്തിന് പുതിയ പദ്ധതികളാവിഷ്കരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(ബി)അഞ്ച് സെന്റുള്ള അംഗന്‍വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുവാന്‍ നബാര്‍ഡിന്റെ ധനസഹായം ലഭ്യമാണോ; എങ്കില്‍ എത്ര അംഗന്‍വാടികള്‍ക്ക് എത്രരൂപ വീതം പണം അനുവദിക്കുവാന്‍ ഉദ്ദേശിക്കുന്നു :

(സി)ഇതിന്റെ പ്രവര്‍ത്തനം എന്നത്തേക്ക് തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

3515

അംഗന്‍വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്ന പദ്ധതി

ശ്രീ. പി. തിലോത്തമന്‍

()കേരളത്തിലെ അംഗന്‍വാടികളുടെ നവീകരണത്തിന് കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്നുള്ള എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നത് ;

(ബി)സംസ്ഥാനത്ത് കെട്ടിടമില്ലാത്ത അംഗന്‍വാടികളുടെ ലിസ്റ് നിയോജകമണ്ഡലം തിരിച്ച് ആവശ്യപ്പെട്ടിരുന്നിട്ടും അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ ;

(സി)സ്വന്തമായി കെട്ടിടമില്ലാത്ത നിരവധി അംഗന്‍വാടികള്‍ ഉണ്ടെന്നിരിക്കെ ഒരു നിയോജകമണ്ഡലത്തില്‍ കെട്ടിടമില്ലാത്തതും അഞ്ച് സെന്റിലധികം സ്ഥലം സ്വന്തമായി ഉള്ളതുമായ അംഗന്‍വാടികളില്‍ ഏഴെണ്ണത്തിന്റെ പേരുകളാണ് നിര്‍ദ്ദേശിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)സ്വന്തമായി അഞ്ചുസെന്റും അതില്‍ കൂടുതലും ഭൂമിയുളള അംഗന്‍വാടികള്‍ കുറവാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇതു പരിഹരിക്കുവാന്‍ സ്വന്തമായി കെട്ടിടമില്ലാത്ത എല്ലാ അംഗന്‍വാടികള്‍ക്കും ലഭ്യമായ സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ പ്ളാനുകള്‍ തയ്യാറാക്കി അംഗന്‍വാടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

3516

നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ മാതൃക അംഗന്‍വാടിയുടെ നിര്‍മ്മാണം

ശ്രീ. ബി. സത്യന്‍

()നഗരൂര്‍ ഗ്രാമപഞ്ചായത്തിന് അനുവദിച്ച മാതൃക അംഗന്‍വാടിയുടെ നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ബി)ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നു പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്;

(സി)ഇതിനായി എന്തു തുകയാണ് അനുവദിച്ചിട്ടുള്ളത്; ഇതിന്റെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സി ഏതാണ്; വ്യക്തമാക്കുമോ?

3517

കാസര്‍ഗോഡ് ജില്ലയിലെ അംഗന്‍വാടികള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയിലെ വിവിധ വികസന ബ്ളോക്കുകളിലായി എത്ര അംഗന്‍വാടികള്‍ നിലവിലുണ്ടെന്നും ഇതില്‍ എത്ര ജീവനക്കാരുടെ ഒഴിവുണ്ടെന്നും വ്യക്തമാക്കുമോ ?

3518

കോഴിക്കോട് ജില്ലയിലെ അംഗന്‍വാടികളിലെ ജീവനക്കാര്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോഴിക്കോട് ജില്ലയില്‍, അംഗന്‍വാടികളില്‍ താല്‍ക്കാലിക വര്‍ക്കര്‍മാരായി പ്രവര്‍ത്തിച്ചിരുന്ന എത്ര പേര്‍ക്ക് സ്ഥിരനിയമനം അനുവദിച്ചിട്ടുണ്ട്;

(ബി)ഇതേ കാലയളവില്‍, പത്താം ക്ളാസ്സ് യോഗ്യത നേടിയ എത്ര ഹെല്‍പ്പര്‍മാര്‍ക്ക് വര്‍ക്കര്‍മാരായി സ്ഥാനക്കയറ്റം അനുവദിച്ചിട്ടുണ്ട്;

(സി)അംഗന്‍വാടി വര്‍ക്കര്‍മാരായി സ്ഥിരനിയമനം നല്‍കുന്നതിന് താല്‍ക്കാലിക വര്‍ക്കര്‍മാര്‍ പത്താം ക്ളാസ്സ് യോഗ്യത നേടിയ ഹെല്‍പ്പര്‍മാര്‍ എന്നിവര്‍ക്ക് ഏതെങ്കിലും ആനുപാതിക ക്രമം പാലിക്കപ്പെടണമെന്ന് നിശ്ചയിക്കപ്പെട്ടിട്ടുണ്ടോ;

(ഡി)ബാലുശ്ശേരി ഐ.സി.ഡി.എസ് പ്രോജക്ടില്‍ അംഗനവാടി വര്‍ക്കര്‍മാരായി സ്ഥിരനിയമനം ലഭിക്കാന്‍ അര്‍ഹതയുള്ളവരുടെ മുന്‍ഗണനാലിസ്റ് ലഭ്യമാക്കുമോ?

3519

അംഗന്‍വാടി ജീവനക്കാരുടെ വേതന വര്‍ദ്ധനവ്

ശ്രീ. ബി. സത്യന്‍

അംഗന്‍വാടി ജീവനക്കാര്‍ക്കുളള വേതനത്തിലും പെന്‍ഷനിലും ഈ ഗവണ്‍മെന്റ് അധികാരമേറ്റ ശേഷം ഏതെല്ലാം തരത്തിലുളള വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ?

3520

ബാങ്കുകള്‍ വഴി ക്ഷേമ പെന്‍ഷനുകള്‍

ശ്രീ. കെ. രാജു

()ക്ഷേമ പെന്‍ഷനുകള്‍ ബാങ്കുകള്‍ വഴി കൈപ്പറ്റുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുവാനുണ്ടായ സാഹചര്യം വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത പെന്‍ഷനുകള്‍ നേരിട്ട് നല്കുന്നതിന് നിലവിലുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കുമോ ;

(സി)പ്രസ്തുത പെന്‍ഷന്‍കാരുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ക്ഷേമ പെന്‍ഷനുകള്‍ നേരിട്ട് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

3521

ശാരീരിക - മാനസിക വൈകല്യമുള്ളവര്‍ക്കുള്ള പെന്‍ഷന്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()ശാരീരിക-മാനസിക വൈകല്യമുള്ളവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പെന്‍ഷന്‍, ബാങ്ക് / പോസ്റാഫീസ് മുഖേന നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ;

(ബി)പ്രസ്തുത വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് ബാങ്ക്, പോസ്റാഫീസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ എത്തുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ചിട്ടുണ്ടോ ;

(സി)നിലവില്‍ പെന്‍ഷന്‍ നല്‍കുന്ന രീതി തുടരുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

3522

വികലാംഗ പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

ശ്രീ. സി. മോയിന്‍കുട്ടി

()വികലാംഗ പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കുമോ ;

(ബി)പിതാവ് /മാതാവ്, ഭാര്യ/ഭര്‍ത്താവ്, മകന്‍ എന്നീ ബന്ധുക്കള്‍ അപേക്ഷകന് ഉണ്ടാകുകയും അവരുടെ പ്രതിമാസവരുമാനം 100 രൂപയില്‍ അധികവുമാണെങ്കില്‍ നിയമപ്രകാരം പെന്‍ഷന്‍ അനുവദിക്കുന്നതിന് തടസ്സമുണ്ടോ;

(സി)പ്രസ്തുത വ്യവസ്ഥ ഒഴിവാക്കുന്നതിന് എന്തെങ്കിലും പ്രൊപ്പോസല്‍ നിലവിലുണ്ടോ ;

(ഡി)ബന്ധുക്കളുണ്ടോയെന്നത് കണക്കിലെടുക്കാതെ, അപേക്ഷകരുടെ വാര്‍ഷികവരുമാനം ഇരുപതിനായിരം രൂപയോ അതില്‍ താഴെയോ ആണെങ്കിലും, മറ്റെല്ലാ മാനദണ്ഡങ്ങളും പ്രകാരം അര്‍ഹതയുണ്ടെങ്കിലും വികലാംഗ പെന്‍ഷന്‍ അനുവദിക്കത്തക്ക തരത്തില്‍ നിയമത്തില്‍ ഭേദഗതി വരുത്തുമോ ?

3523

ക്ഷേമപെന്‍ഷനുകളുടെ വിതരണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നാളിതുവരെ സംസ്ഥാനത്ത് വിതരണം ചെയ്ത ക്ഷേമപെന്‍ഷനുകളുടെ ഗഡു, തുക എന്നിവ ഇനം തിരിച്ച് വെളിപ്പെടുത്തുമോ :

(ബി)ഈയിനത്തില്‍ ഓരോ വിഭാഗത്തിലുമുള്ള കുടിശ്ശിക, ഗഡു, തുക എന്നിവ ഇനംതിരിച്ച് വിശദമാക്കുമോ ?

3524

ആശ്രിതപെന്‍ഷന്‍ നല്‍കുന്നതിനുള്ള തടസ്സം

ശ്രീ. പുരുഷന്‍ കടലുണ്ടി

കാസര്‍ഗോഡ് ജില്ലയില്‍ മുനിസിപ്പിലാറ്റിയായി ഉയര്‍ത്തപ്പെട്ട നീലേശ്വരം ഗ്രാമപഞ്ചായത്തിലെ പി.ടി. നഴ്സറി ടീച്ചറായി വിരമിച്ച മാലതി. കെ.യുടെ മരണത്തെ തുടര്‍ന്ന് മകള്‍ ഗീതയ്ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ ?

3525

.ജി.എം.എസ്.വൈ. കേന്ദ്ര പദ്ധതി

ശ്രീ. വി. ചെന്താമരാക്ഷന്‍

,, കെ. കെ. ജയചന്ദ്രന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, ആര്‍. രാജേഷ്

()സ്ത്രീകളുടെയും കുട്ടികളുടെയും പോഷണ കുറവ് പരിഹരിക്കാനുള്ള പദ്ധതികളുടെ നിര്‍വ്വഹണം അവലോകനം ചെയ്തിട്ടുണ്ടോ ; ഇപ്പോഴുള്ള പദ്ധതികള്‍ പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ ;

(ബി).ജി.എം.എസ്.വൈ കേന്ദ്ര പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടപ്പിലാക്കുമോ ; ഏതെല്ലാം ജില്ലകളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത് ; മാനദണ്ഡമനുസരിച്ച് അര്‍ഹതയുള്ള മറ്റു ജില്ലകള്‍ ഏതൊക്കെയാണെന്ന് പരിശോധിച്ചിട്ടുണ്ടോ ; അതിനായി എന്തെല്ലാം ശ്രമങ്ങള്‍ നടത്തുകയുണ്ടായി; വിശദമാക്കാമോ ;

(സി)പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ മറ്റെന്തെങ്കിലും പുതിയ പദ്ധതി പരിഗണനയിലുണ്ടോ ?

3526

സാമൂഹ്യ ക്ഷേമ പദ്ധതികള്‍

ശ്രീ. റ്റി.വി. രാജേഷ്

()സാമുഹ്യക്ഷേമ വകുപ്പിനു കീഴില്‍ ഇപ്പോള്‍ എന്തൊക്കെ ക്ഷേമപദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്; എത്ര രൂപ വീതമാണ് ക്ഷേമ പെന്‍ഷനുകള്‍ നല്കുന്നത്; വിശദാംശം നല്‍കാമോ;

(ബി)ഇപ്പോള്‍ ഏതെങ്കിലും ക്ഷേമ പെന്‍ഷനുകള്‍ നല്‍കാന്‍ കുടിശ്ശികയായിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

3527

സാമൂഹ്യസുരക്ഷാ സാമൂഹ്യക്ഷേമ പദ്ധതികള്‍

ശ്രീ. കെ. ദാസന്‍

()സംസ്ഥാനത്ത് സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കുന്ന സാമൂഹ്യ സുരക്ഷാ - സാമൂഹ്യക്ഷേമ പദ്ധതികള്‍ ഏതെല്ലാം എന്ന് വ്യക്തമാക്കുമോ;

(ബി)ഓരോ പദ്ധതിയുടെയും ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമായി വ്യക്തമാക്കുമോ?

3528

സംയോജിത ശിശുവികസന പദ്ധതി

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

,, മുല്ലക്കര രത്നാകരന്‍

,, വി. ശശി

,, കെ. അജിത്

()സംസ്ഥാനത്ത് സംയോജിത ശിശുവികസന പദ്ധതി ആരംഭിച്ചതെന്നാണെന്ന് അറിയിക്കുമോ; പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയെ സംബന്ധിച്ചുള്ള അവലോകനങ്ങള്‍ നടത്തുന്നുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതി പൂര്‍ണ്ണ തോതില്‍ ലക്ഷ്യം കൈവരിച്ചതായി അഭിപ്രായമുണ്ടോ;

(സി)പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ എത്ര പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഇതില്‍ സ്ഥിര ജീവനക്കാര്‍ എത്രയാണെന്ന് അറിയിക്കുമോ; മറ്റുള്ളവരെ സ്ഥിരം ജീവനക്കാരാക്കുന്നതിന് തടസ്സമുണ്ടോ; എങ്കില്‍ വിശദമാക്കുമോ; ഇതില്‍ മിനിമം വേതനം ലഭിക്കാത്ത എത്ര പേരുണ്ടെന്ന് അറിയിക്കുമോ;

(ഡി)പ്രസ്തുത പദ്ധതിക്ക് യഥാസമയം ഫണ്ട് ലഭിക്കുന്നില്ലെന്നുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

3529

ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തനം

ശ്രീ. ജെയിംസ് മാത്യു

()സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കാത്തതിനാല്‍ സംസ്ഥാന ശിശുക്ഷേമസമിതി കടുത്ത പ്രതിസന്ധി നേരിടുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ വിശദമാക്കുമോ;

(ബി)ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോജില്ലയ്ക്കും എന്ത് തുക വീതമാണ് നടപ്പുസാമ്പത്തികവര്‍ഷം അനുവദിച്ചത് എന്ന് വ്യക്തമാക്കുമോ;

(സി)അതില്‍ എത്ര വീതം ഓരോ ജില്ലയ്ക്കും ലഭ്യമാക്കി എന്നും എത്ര ലഭ്യമാക്കാനുണ്ട് എന്നും വിശദമാക്കാമോ ?

3530

ശിശുക്ഷേമ സമിതിക്ക് ഗ്രാന്റ്

ശ്രീമതി പി. അയിഷാ പോറ്റി

()ശിശുക്ഷേമ സമിതിക്ക് സര്‍ക്കാര്‍ ഈ സാമ്പത്തിക വര്‍ഷം ഗ്രാന്റ് നല്‍കിയിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി)സംസ്ഥാനത്തെ ക്രഷുകളില്‍ കുട്ടികള്‍ക്ക് പായ, തലയണ, ഇരിപ്പിടം, കളിപ്പാട്ടം എന്നിവ ഈ വര്‍ഷം ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)അംഗന്‍വാടി പരിശീലന കേന്ദ്രങ്ങളിലും ബാലസേവിക പരിപാടി പ്രകാരവും ഈ വര്‍ഷം നടന്ന പരിപാടികള്‍ വിശദമാക്കുമോ?

3531

'തന്റേടം' ജന്റര്‍ പദ്ധതി

ശ്രീ. . റ്റി. ജോര്‍ജ്

,, അന്‍വര്‍ സാദത്ത്

,, പി. . മാധവന്‍

,, വി. പി. സജീന്ദ്രന്‍

()'തന്റേടം' ജന്റര്‍ പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(സി)പ്രസ്തുത പദ്ധതി വിജയിപ്പിക്കുന്നതിന് വേണ്ടത്ര പ്രചാരണം നല്‍കുന്ന കാര്യം പരിഗണിക്കുമോ ;

(ഡി)പ്രസ്തുത പദ്ധതി സംസ്ഥാനത്തുടനീളം വ്യാപകമാക്കുന്ന കാര്യം പരിഗണിക്കുമോ ?

3532

തന്റേടം ജന്‍ഡര്‍ പാര്‍ക്ക് പദ്ധതി

ശ്രീ. പി. കെ. ഗുരുദാസന്‍

,, എം. ചന്ദ്രന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, രാജു എബ്രഹാം

()സ്ത്രീകള്‍ക്ക് നല്‍കിവരുന്ന സേവനങ്ങള്‍ ഫലപ്രദവും ക്ഷേമകരവുമായി നടപ്പാക്കാന്‍ തയ്യാറാകുമോ;

(ബി)'തന്റേടം ജന്‍ഡര്‍ പാര്‍ക്ക് പദ്ധതി' ഈ രംഗത്ത് ലക്ഷ്യം വയ്ക്കുന്നത് എന്തൊക്കെയാണ്; ഈ പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; എന്തു തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്;

(സി)മുന്‍ സര്‍ക്കാര്‍ നല്‍കി വന്നിരുന്ന സേവനങ്ങള്‍ക്ക് പുറമേ കൂടുതലായി നല്‍കാനുദ്ദേശിക്കുന്ന സേവനങ്ങള്‍ സംബന്ധിച്ച് വിശദമാക്കാമോ?

3533

ജെന്റര്‍ പാര്‍ക്കുകള്‍

ശ്രീ.റ്റി.. അഹമ്മദ് കബീര്‍

()സംസ്ഥാനത്ത് പുതിയ ജെന്റര്‍ പാര്‍ക്കുകള്‍ ആരംഭിക്കുന്നകാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ എവിടെയാണ് തുടങ്ങാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

3534

മുതിര്‍ന്ന പൌരന്‍മാരുടെ സെന്‍സസും വിവരശേഖരണവും

ശ്രീ. സി. മോയിന്‍കുട്ടി

,, കെ. എം. ഷാജി

,, കെ. എന്‍. . ഖാദര്‍

,, എം. ഉമ്മര്‍

()മുതിര്‍ന്ന പൌരന്മാരുടെ സെന്‍സസും വിവരശേഖരണവും നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ;

(ബി)അവരില്‍ സര്‍ക്കാരില്‍ നിന്ന് സഹായം ആവശ്യമുള്ളവര്‍, ആവശ്യമില്ലാത്തവര്‍ എന്നിവ സംബന്ധിച്ച വിവരം ലഭ്യമാണോ;

(സി)അവരില്‍ പരിചയസമ്പന്നര്‍, വിദ്യാസമ്പന്നര്‍, സാമൂഹ്യസേവന തല്പരര്‍, ഗവേഷണ പ്രവര്‍ത്തന തല്പരര്‍ എന്നിവരുടെ ഡാറ്റാ ബാങ്ക് ഉണ്ടാക്കി അവരുടെ കഴിവുകള്‍ സമൂഹത്തിനു വേണ്ടി വിനിയോഗിക്കാനുള്ള പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ?

3535

അഗതിമന്ദിരങ്ങളുടേയും അനാഥാലയങ്ങളുടേയും നിലവാരം ഉയര്‍ത്തുവാന്‍ നടപടി

ശ്രീ. പി. ഉബൈദുള്ള

()അഗതി മന്ദിരങ്ങളുടേയും അനാഥാലയങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ ; വിശദമാക്കാമോ ;

(ബി)അഗതി മന്ദിരങ്ങളിലും അനാഥാലയങ്ങളിലും താമസിക്കുന്ന അന്തേവാസികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ എന്തെല്ലാം നടപടികളെടുത്തു എന്ന് വ്യക്തമാക്കുമോ ; ഇവയ്ക്കുള്ള വാര്‍ഷിക ഗ്രാന്റ് വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി)സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന അഗതി-അനാഥാലയ മന്ദിരങ്ങളുണ്ടോ ; എങ്കില്‍ പ്രസ്തുത സ്ഥാപനങ്ങള്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്ന് വിശദമാക്കാമോ ?

3536

വയോമിത്രം പരിപാടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()2006ല്‍ നിലവില്‍ വന്ന വയോജന നയം പരിഷ്ക്കരിക്കുന്ന നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;

(ബി)നിലവില്‍ വയോജന നയത്തിന്റെ ഭാഗമായി ഏതെല്ലാം ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് ; പുതുതായി എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് ;

(സി)വയോജനങ്ങള്‍ക്കുള്ള വയോമിത്രം പരിപാടി വഴി മൊബൈല്‍ ആശുപത്രി ഏര്‍പ്പെടുത്തുന്ന നടപടി ഏത് ഘട്ടത്തിലാണ് ;

(ഡി)വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്ക് പ്രതിമാസം നല്‍കി വരുന്ന തുക വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നറിയിക്കുമോ ?

3537

കോമണ്‍ മാര്യജ് ആക്ട്

ശ്രീ. സാജു പോള്‍

()കോമണ്‍ മാര്യജ് ആക്ട് പ്രകാരം പഞ്ചായത്തുകളില്‍ വിവാഹം രജിസ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;

(ബി)വിവാഹം രജിസ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ഈടാക്കുന്ന ഫീസ് എത്രയാണ്;

(സി)നിശ്ചിത ഫീസില്‍ കൂടുതല്‍ തുക ഏതെങ്കിലും പഞ്ചായത്ത് ഈടാക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)കോമണ്‍ മാര്യജ് ആക്ട് നിലവില്‍ വന്നതെന്നാണെന്ന് വ്യക്തമാക്കുമോ?

3538

ചില്‍ഡ്രന്‍സ് ഹോമുകളുടെ നവീകരണം

ശ്രീ. പി.കെ. ഗുരുദാസന്‍

()സംസ്ഥാനത്തെ ചില്‍ഡ്രന്‍സ് ഹോമുകളുടെ നവീകരണത്തിന് 40 കോടിരൂപയുടെ പദ്ധതിയ്ക്ക് ഭരണാനുമതി നല്കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി)ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ അതിനായി എന്ത് തുക വകയിരുത്തിയിട്ടുണ്ട്?

3539

ഓര്‍ഫനേജുകളുടെ പ്രവര്‍ത്തനം

ശ്രീമതി. കെ.എസ്. സലീഖ

()ഓര്‍ഫനേജുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വ്യക്തമാക്കുമോ ;

(ബി)ജുവനൈല്‍ ജസ്റിസ് ആക്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയെന്നും ആയത് എങ്ങനെ നടപ്പാക്കാനുമാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ ;

(സി)ഓര്‍ഫനേജുകളില്‍ അരി വിതരണം ചെയ്യുന്ന പദ്ധതി ഇപ്പോള്‍ മുടങ്ങിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; പാചകവാതകം നല്‍കുന്ന കാര്യത്തിലും ഇതാണ് സ്ഥിതിയെന്ന് മനസ്സിലായിട്ടുണ്ടോ ; വിശദമാക്കുമോ;

(ഡി)ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവ് വര്‍ദ്ധിപ്പിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ;

()സംസ്ഥാനത്ത് നിലവില്‍ എത്ര ഓര്‍ഫനേജുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും ആയതില്‍ എത്ര അംഗങ്ങള്‍ ഉണ്ടെന്നും വ്യക്തമാക്കുമോ ;

(എഫ്)ഓര്‍ഫനേജിലെ അന്തേവാസികളുടെ വിവാഹ ധനസഹായമായി ഇപ്പോള്‍ എന്ത് തുക നല്‍കിവരുന്നു : ആയത് വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ജി)ഓര്‍ഫനേജിലെ അന്തേവാസികളായി പഠിക്കുന്ന മിടുക്കരായ കുട്ടികളെ കണ്ടെത്താനും, അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ?

3540

പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ നഴ്സുമാരുടെ ശമ്പളം

ശ്രീ. . കെ. വിജയന്‍

()പഞ്ചായത്ത് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ നഴ്സുമാരുടെ ശമ്പളം ഇതുവരെ ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ശമ്പളം ലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ?

3541

ആശ’ വര്‍ക്കര്‍മാരുടെ ഓണറേറിയം സംബന്ധിച്ച്

ശ്രീമതി ഗീതാ ഗോപി

()ആശ’ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം അനുവദിക്കുന്നതിന് മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

(ബി)കുത്തിവെയ്പിന് 5 കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ ഓണറേറിയം തടഞ്ഞു വെയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഓണറേറിയം അനുവദിക്കുന്നതിന് എല്ലാ നിബന്ധനകളും പാലിക്കണമെന്ന് നിഷ്ക്കര്‍ഷിക്കുന്നുണ്ടോ ;

(ഡി)ഭൂരിപക്ഷം നിബന്ധനകളും പാലിക്കുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ?

3542

ജാഗ്രതാ സമിതികള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, എം. . വാഹീദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, സി. പി. മുഹമ്മദ്

()സംസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷയ്ക്കായി ജാഗ്രതാ സമിതികള്‍ രൂപീകരിക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എവിടെയൊക്കെയാണ് ജാഗ്രതാ സമിതികള്‍ രൂപീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)സ്ത്രീകളുടെ സുരക്ഷയ്ക്കായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ജാഗ്രതാ സമിതി നടത്തുവാനുദ്ദേശിക്കുന്നത് ?

3543

വനിതാനയം നടപ്പിലാക്കല്‍

ശ്രീ. എം. ഉമ്മര്‍

()സംസ്ഥാനത്ത് വനിതകളുടെ സംരക്ഷണത്തിനായി വനിതാനയം പ്രഖ്യാപിച്ചിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളെക്കുറിച്ച് വിശദാംശം നല്‍കാമോ ;

(സി)വനിതകളുടെ സംരക്ഷണം മുന്‍നിര്‍ത്തി എല്ലാ ജില്ലകളിലും വണ്‍ഡേ ഹോമുകളും, ഷോര്‍ട്ട് സ്റേ ഹോമുകളും സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ഡി)ഉണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ ഏതെല്ലാം ജില്ലകളില്‍ നടപ്പിലാക്കും ;

()പ്രസ്തുത ഹോമുകളില്‍ ജീവനക്കാരായി വനിതകളെ മാത്രം പരിഗണിക്കുമോ ; വിശദാംശം നല്‍കുമോ ?

3544

വനിതാ വികസന കോര്‍പ്പറേഷനില്‍ അഴിമതി

ശ്രീ. സി. കെ. സദാശിവന്‍

()വനിതാ വികസന കോര്‍പ്പറേഷനില്‍ അഴിമതി നടക്കുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട്, കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ ശ്രീമതി ഖമറുന്നീസ മുഖ്യമന്ത്രിയ്ക്കും പഞ്ചായത്ത് വകുപ്പ് മന്ത്രിയ്ക്കും പരാതി നല്കിയിട്ടുണ്ടോ ; ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന പരാതികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ ; ഇതേക്കുറിച്ച് അന്വേഷിക്കുകയുണ്ടായോ ;

(ബി)പരാതിക്കാരിയായ ചെര്‍പേഴ്സണ്‍ ഖമറുന്നീസയെ തല്‍സ്ഥാനത്ത് നിന്നും നീക്കുകയുണ്ടായോ ; എങ്കില്‍, അവര്‍ അറിയാതെ അവരെ തല്‍സ്ഥാനത്തുനിന്നും മാറ്റാനിടയായ സാഹചര്യം എന്തായിരുന്നു ?

3545

ഫാസ്റ് ട്രാക്ക് കോടതികള്‍

ശ്രീ. വി. ശശി

()സാമൂഹ്യ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച നിര്‍ഭയ പദ്ധതി പ്രകാരം ഫാസ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി)ഇതനുസരിച്ച് സംസ്ഥാനത്ത് ഏതെല്ലാം ജില്ലകളില്‍ ഫാസ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്ന് വെളിപ്പെടുത്തുമോ; ഇതിനായി നീക്കിവച്ച 1.30 കോടി രൂപയില്‍ എത്ര ലക്ഷം രൂപ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ?

T3546

സുനാമി ദുരന്തത്തില്‍പ്പെട്ട വികലാംഗരുടെ ലോണ്‍ എഴുതിത്തള്ളുന്നത് സംബന്ധിച്ച്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()സുനാമി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട വികലാംഗര്‍ കേരള സംസ്ഥാന വികലാംഗ കോര്‍പ്പറേഷന്‍ വഴി ലോണ്‍ എടുത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍, ഏറെ പ്രയാസങ്ങളും കഷ്ടതകളും അനുഭവിക്കുന്ന ഇവരുടെ ലോണ്‍ എഴുതിത്തള്ളുന്ന കാര്യം പരിഗണിക്കുമോ?

3547

കില’ നടത്തിയ എസ്.സി/എസ്.റ്റി സര്‍വ്വേ സ്കീം

ശ്രീ. സി. മോയിന്‍കുട്ടി

()മുന്‍ സര്‍ക്കാര്‍ എസ്.സി/എസ്.റ്റി സര്‍വ്വേ സ്കീം ‘കില’ യെ ഏല്‍പ്പിച്ചിരുന്നോ;

(ബി)എങ്ങനെയാണ് പദ്ധതി നടപ്പിലാക്കിയതെന്ന് വിശദമാക്കുമോ;

(സി)പദ്ധതിക്കാവശ്യമായ ഫണ്ട് എങ്ങനെയാണ് സ്വരൂപിച്ചത്; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതുവരെ എത്ര രൂപ നല്‍കി; മറ്റ് ഏജന്‍സികള്‍/സ്ഥാപനങ്ങള്‍ എത്ര തുക നല്‍കി;

(ഡി)സര്‍വ്വേ എന്ന് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്; എത്ര പ്രാവശ്യം കാലാവധി നീട്ടിനല്‍കി;

()സര്‍വ്വേയുടെ മേല്‍നോട്ട ചുമതല ആര്‍ക്കാണ് നല്‍കിയത്;

(എഫ്) ഇതിനായി എത്ര തുക ചെലവഴിച്ചു എന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.