UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3461

'കഫേ കുടുംബശ്രീ'

ശ്രീ. ബെന്നി ബെഹനാന്‍

,, . റ്റി. ജോര്‍ജ്

,, പാലോട് രവി

,, ഷാഫി പറമ്പില്‍

()സംസ്ഥാനത്ത് 'കഫേ കുടുംബശ്രീ' സംരംഭത്തിന് തുടക്കമിട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത സംരംഭത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതികളും എന്തൊക്കെയാണ് ;

(സി)പ്രസ്തുത സംരംഭം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ; വിശദാംശങ്ങള്‍ എന്തെല്ലാം ?

3462

കുടുംബശ്രീ പ്രസ്ഥാനം വിപുലീകരിക്കാന്‍ നയം

ശ്രീ. എം. . ബേബി

,, കെ. ദാസന്‍

ഡോ. കെ.ടി. ജലീല്‍

ശ്രീ. എം. ഹംസ

()കുടുംബശ്രീ പ്രസ്ഥാനം ഏതെല്ലാം നിലയില്‍ ഇനി വിപുലീകരിക്കാം എന്ന് ആലോചിച്ചിട്ടുണ്ടോ ;

(ബി)മുന്‍സര്‍ക്കാരുകള്‍ തുടര്‍ന്നുവന്ന നയത്തില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കാമോ ;

(സി)ഇല്ലെങ്കില്‍ കുടുംബശ്രീയ്ക്ക് തുല്യമായ സംവിധാനത്തിന് ശ്രമം നടത്തുന്നത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്താമോ ; കുടുംബശ്രീയ്ക്ക് നൂതന പദ്ധതികള്‍ ആവിഷ്കരിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ഡി)വിപുലമായ പ്രവര്‍ത്തന സാദ്ധ്യതകളാണ് കുടുംബശ്രീയ്ക്കുള്ളതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ലഘുവായ്പ സമ്പാദ്യപദ്ധതിയെ തകര്‍ക്കുന്ന നടപടികളില്‍ നിന്ന് പിന്‍തിരിയാന്‍ തയ്യാറാകുമോ ?

3463

കുടുംബശ്രീ മാതൃകയിലെ സംഘടനകള്‍

ശ്രീ. വി. ശിവന്‍കുട്ടി

()സംസ്ഥാനത്ത് കുടുംബശ്രീ പ്രസ്ഥാനത്തില്‍ നിലവില്‍ എത്ര പേര്‍ അംഗങ്ങളായി ഉണ്ട്;

(ബി)ആയതിന്റെ ജില്ലകള്‍ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി)കുടുംബശ്രീയുടെ മാതൃകയിലോ, സമാനമായ രീതിയിലോ മറ്റേതെങ്കിലും സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിന്റെയോ, കേന്ദ്രസര്‍ക്കാരിന്റെയോ അംഗീകാരത്തോടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

3464

കുടുംബശ്രീയുടെ ശാക്തീകരണം

ശ്രീ. എം. ഹംസ

()കുടുംബശ്രീയുടെ ശാക്തീകരണത്തിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ;

(ബി)കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിനുമായി അനുവദിച്ച ഫണ്ടിന്റെ വിശദാംശം ലഭ്യമാക്കുമോ ?

3465

കുടുംബശ്രീയ്ക്ക് സംസ്ഥാനതല സംയോജിത മേല്‍നോട്ട സമിതി

ശ്രീ. ബാബു. എം. പാലിശ്ശേരി

()കുടുംബശ്രീയ്ക്ക് സംസ്ഥാനതല സംയോജിത മേല്‍നോട്ട സമിതി രൂപീകരിച്ചിട്ടുണ്ടോ; പ്രസ്തുത ഗവണ്‍മെന്റ് ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)സംസ്ഥാനതല സമിതിയില്‍ നിയമസഭാ പ്രാതിനിധ്യമുള്ള ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രതിനിധികളായി എത്രപേരെ വീതം ഉള്‍പ്പെടുത്തിയിട്ടുണ്ട്; അവര്‍ ആരൊക്കെയാണ്;

(സി)ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും നിയമസഭയിലെ പ്രാതിനിധ്യത്തിനനുസൃതമായിട്ടല്ലാതെ എം.എല്‍..മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ കാരണം വെളിപ്പെടുത്തുമോ;

(ഡി)നിയമസഭയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ള രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും എത്ര അംഗങ്ങളെ സമിതിയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി;

()സമിതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദമാക്കുമോ?

3466

കുടുംബശ്രീ പ്രവര്‍ത്തകരുടെ സമരത്തിന്റെ ഒത്തുതീര്‍പ്പ് കരാര്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

2012 ഒക്ടോബര്‍ 2 മുതല്‍ 9 വരെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സഹന സമരം നടത്തിയ കുടുംബശ്രീ പ്രവര്‍ത്തകരുടെ സമരം ഒത്ത് തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മന്ത്രിയും നേതാക്കളും ചേര്‍ന്ന് ഒപ്പ് വച്ച ഒത്തുതീര്‍പ്പ് കരാറിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ?

3467

കുടുംബശ്രീ മുഖേന തരിശുഭൂമിയില്‍ കൃഷി

ശ്രീ. സി. കെ. സദാശിവന്‍

()കേരളത്തില്‍ തരിശായിക്കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി കൃഷിയിറക്കാന്‍ കുടുംബശ്രീയെ ഏല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പദ്ധതിയ്ക്കായി എത്ര ഏക്കര്‍ തരിശുഭൂമി ഏതെല്ലാം ജില്ലകളിലായി കണ്ടെത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി)തരിശുഭൂമിയില്‍ കൃഷി ഇറക്കുന്ന പദ്ധതി സംബന്ധിച്ച് ഗവണ്‍മെന്റ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)ഈ വര്‍ഷം കുടുംബശ്രീവഴി എത്ര ഏക്കര്‍ തരിശുഭൂമിയില്‍ കൃഷി ഇറക്കാന്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്;

()തരിശുഭൂമിയില്‍ കൃഷി ചെയ്യുന്നതിന് കുടുംബശ്രീയ്ക്ക് എന്തെല്ലാം സാമ്പത്തിക സഹായങ്ങളാണ് ലഭ്യമാക്കുവാനുദ്ദേശിക്കുന്നതെന്നറിയിക്കുമോ?

3468

കുടുംബശ്രീക്കുള്ള ഫണ്ടുകള്‍

ശ്രീ. വി. ശിവന്‍കുട്ടി

()ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ കുടുംബശ്രീക്കുവേണ്ടി നല്‍കിയ ഫണ്ടുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)സമാന രീതിയില്‍ മറ്റേതെങ്കിലും സംഘടനകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ലഭ്യമാകുന്നുണ്ടോ;

(സി)എങ്കില്‍ ആയതു സംബന്ധിച്ച എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുമോ?

3469

കുടുംബശ്രീ-സി.ഡി. എസ് അക്കൌണ്ടന്റുമാരുടെ വേതനം

ശ്രീമതി ഇ. എസ്. ബിജിമോള്‍

()ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ- സി.ഡി.എസ് അക്കൌണ്ടന്റുമാര്‍ക്ക് നിലവില്‍ പ്രതിമാസം നല്കുന്ന വേതനം എത്രയാണെന്ന് വ്യക്തമാക്കാമോ;

(ബി)വേതനം വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ; നിലവില്‍ ജോലിചെയ്യുന്ന അക്കൌണ്ടന്റുമാരെ സ്ഥിരപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

3470

വിശപ്പുരഹിത നഗരം പദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, പി. സി. വിഷ്ണുനാഥ്

()വിശപ്പുരഹിത നഗരം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികളാണ് ഈ പദ്ധതിയുടെ നടത്തിപ്പിന് സഹകരിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)സംസ്ഥാനത്ത് എവിടെയെല്ലാമാണ് പ്രസ്തുത പദ്ധതി നടപ്പാക്കിവരുന്നത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ?

3471

വിശപ്പ് രഹിത നഗര പദ്ധതി

ശ്രീ. .പ്രദീപ്കുമാര്‍

''കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

''എസ്.രാജേന്ദ്രന്‍

''കോലിയാക്കോട്എന്‍.കൃഷ്ണന്‍ നായര്‍

()വിശപ്പ്രഹിത നഗര പദ്ധതി എല്ലാ നഗരങ്ങളിലും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഒരു നേരം പോലും ഭക്ഷണം കഴിക്കാന്‍ ഗതിയില്ലാത്ത ആയിരക്കണക്കായ ആളുകള്‍ എത്തുന്ന നഗരങ്ങള്‍ ഏറെയുണ്ടെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; മുന്‍ സര്‍ക്കാര്‍ തുടക്കം കുറിച്ച ഈ പദ്ധതിയുടെ മുഖ്യ ഉദ്ദേശ്യം എന്തായിരുന്നു;

(സി)ഈ പദ്ധതി എല്ലാ നഗരങ്ങളിലും നടപ്പാക്കാന്‍ വേണ്ടിവരുന്ന തുക എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ; നടപ്പ് വര്‍ഷത്തെ ബഡ്ജറ്റില്‍ വകയിരുത്തപ്പെട്ട തുക എത്രയാണ്; ഈ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്ന കോര്‍പ്പറേഷന്‍ ഏതാണ്; ഏത് തീയതി മുതല്‍ പ്രതിദിനം എത്രപേര്‍ക്ക് ഭക്ഷണം നല്‍കിവരുന്നു?

3472

.എം.എസ്. ഭവന പദ്ധതി

ശ്രീ. .ചന്ദ്രശേഖരന്‍

().എം.എസ്. ഭവന പദ്ധതി പ്രകാരം സംസ്ഥാനത്ത് ആകെ എത്ര വീടുകളാണ് അനുവദിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

(ബി)ഇതില്‍ എത്ര വീടുകള്‍ പൂര്‍ത്തിയായി എന്നും എത്ര പൂര്‍ത്തിയാകാനുണ്ട് എന്നും വ്യക്തമാക്കാമോ;

(സി)നിര്‍മ്മാണം പൂര്‍ത്തിയാകാതെ പണി സ്തംഭിച്ചു നില്ക്കുന്നതെന്തുകൊണ്ടാണെന്നും ഇവ പൂര്‍ത്തിയാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ?

3473

. എം. എസ്. ഭവന പദ്ധതി

ശ്രീ. മാത്യു. റ്റി. തോമസ്

,, ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി. കെ. നാണു

(). എം. എസ്. ഭവന പദ്ധതി ആരംഭിച്ചതെന്നാണ്;

(ബി)ഭൂരഹിതരും ഭവനരഹിതരുമായ എത്രപേര്‍ക്ക് ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമായിട്ടുണ്ട്;

(സി)ലക്ഷംവീട് കോളനികളില്‍ എത്ര വീടുകള്‍ പ്രസ്തുത പദ്ധതിയിലൂടെ പുനര്‍നിര്‍മ്മിക്കുകയോ അറ്റകുറ്റപണികള്‍ നടത്തുകയോ ചെയ്തിട്ടുണ്ട്;

(ഡി)പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ?

3474

.എം.എസ് ഭവനനിര്‍മ്മാണ പദ്ധതിയുടെ പലിശയിനത്തില്‍ ബാങ്കുകള്‍ക്ക് നല്‍കേണ്ട തുക

ശ്രീ. സി. കൃഷ്ണന്‍

().എം.എസ് ഭവനനിര്‍മ്മാണ പദ്ധതിയുടെ പലിശയിനത്തില്‍ ബാങ്കുകള്‍ക്ക് നല്‍കേണ്ട തുക ഏതെല്ലാം ജില്ലകളില്‍ നല്‍കാനുണ്ട് ; വിശദമാക്കാമോ ;

(ബി)പ്രസ്തുത തുക നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ ?

3475

.എം.എസ്. ഭവന പദ്ധതികള്‍ പുതുക്കുന്നതു സംബന്ധിച്ച മാര്‍ഗ്ഗരേഖ

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മാണത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച ഇ.എം.എസ്. ഭവന പദ്ധതി നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഇല്ലെങ്കില്‍ പദ്ധതി പുതുക്കുന്നത് സംബന്ധിച്ച് മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കാന്‍ തയ്യാറാകുമോ ; എങ്കില്‍ എന്നത്തേക്ക് പുതുക്കുമെന്ന് വെളിപ്പെടുത്താമോ;

(സി)ചില തദ്ദേശ സ്ഥാപനങ്ങള്‍ മാര്‍ഗ്ഗരേഖ പുതുക്കുമെന്ന് പ്രതീക്ഷിച്ച് ഉപഭോക്തൃ ലിസ്റ് തയ്യാറാക്കി ഫണ്ട് വകയിരുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതില്‍ സര്‍ക്കാര്‍ നിലപാടെന്താണ് എന്ന് വെളിപ്പെടുത്തുമോ ;

(ഡി).എം.എസ്. ഭവന പദ്ധതിക്കായി ഇതിനകം എന്തു തുക അനുവദിച്ചെന്ന് വിശദമാക്കാമോ ?

3476

.എം.എസ്. ഭവന നിര്‍മ്മാണ പദ്ധതി

ശ്രീ. എം. . വാഹീദ്

()തിരുവനന്തപുരം ജില്ലയില്‍ ഇ.എം.എസ്. ഭവന നിര്‍മ്മാണ പദ്ധതിക്കു വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടി ഏതു ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

3477

.എം.എസ് ഭവന പദ്ധതി - തുടര്‍ന്നും സാമ്പത്തിക സഹായം നല്‍കുവാനുള്ള നടപടി

ശ്രീ. എസ്. രാജേന്ദ്രന്‍

തദ്ദേശസ്ഥാപനങ്ങള്‍, പാവപ്പെട്ടവര്‍ക്കുള്ള പാര്‍പ്പിട പദ്ധതിയായ ഇ.എം.എസ് ഭവന പദ്ധതി പ്രകാരം അനുവദിച്ച് പണിചെയ്ത് വരുന്ന വീടുകള്‍ക്ക് തുടര്‍ന്നും സാമ്പത്തിക സഹായം നല്‍കാന്‍ പാടില്ല എന്ന നിലപാട് ഉണ്ടോയെന്ന് വ്യക്തമാക്കുമോ ; അതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ ?

3478

.എം.എസ്. ഭവനപദ്ധതിക്കു പകരമുള്ള പദ്ധതികള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

().എം.എസ്. ഭവന പദ്ധതിക്കു പകരമായി മറ്റേതെങ്കിലും ഭവന പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)2012 മാര്‍ച്ച് 31 വരെ ഇ.എം.എസ്. ഭവന പദ്ധതിയില്‍ കരാര്‍വെച്ച് പണി തുടങ്ങിയ ഗുണഭോക്താക്കള്‍ക്ക് ധനസഹായം ലഭിക്കാതെ വീടുപണി മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)കരാര്‍വെച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത എത്ര പേര്‍ ഉണ്ടെന്ന് വിശദമാക്കാമോ; ഇത് ജില്ല തിരിച്ച് ലഭ്യമാക്കാമോ;

(ഡി).എം.എസ്. ഭവന പദ്ധതിയുടെ ലിസ്റില്‍ ഉള്‍പ്പെട്ട് ഭവന ധനസഹായം ലഭിക്കാത്ത ആളുകള്‍ക്ക് ഏതു പദ്ധതിയില്‍ ഭവനം നല്‍കാനാണ് ഉദ്ദേശിക്കുന്നത് ?

3479

നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ ഭവന നിര്‍മ്മാണ പദ്ധതികള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെന്മാറ മണ്ഡലത്തിലെ നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തില്‍ ഭവന നിര്‍മ്മാണ പദ്ധതികള്‍ നടക്കുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തില്‍ ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള നിരവധി പാവപ്പെട്ടവര്‍ താമസിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇവയ്ക്ക് ഭവനനിര്‍മ്മാണ പദ്ധതികള്‍ ഇല്ലാത്ത പ്രശ്നത്തിന് പരിഹാരം കാണുന്നതിന് കൃഷി വകുപ്പിന്റെ കീഴിലുള്ള ഓറഞ്ച് ഫാമില്‍ നിന്നും പഞ്ചായത്ത് വകുപ്പ് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;

(ഡി)ഇതു സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോയെന്നറിയിക്കുമോ?

3480

-പഞ്ചായത്ത് പദ്ധതി

ശ്രീ. സി. പി. മുഹമ്മദ്

,, അന്‍വര്‍ സാദത്ത്

,, വി. ഡി. സതീശന്‍

,, പി. സി. വിഷ്ണുനാഥ്

()-പഞ്ചായത്ത് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)പഞ്ചായത്തുകളിലെ സേവന സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം നടപടികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;

(സി)ഇതിനുവേണ്ടി എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് ലഭിയ്ക്കുന്നത്; വിശദമാക്കുമോ?

3481

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ. വി. വിജയദാസ്

,, എളമരം കരീം

,, സി. കൃഷ്ണന്‍

()തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പിനായി 2012-13 സാമ്പത്തിക വര്‍ഷം എത്ര ഗഡുക്കളായി എന്ത് തുക എന്നൊക്കെ കൈമാറിയെന്ന് വ്യക്തമാക്കുമോ;

(ബി)പദ്ധതി രൂപീകരണ പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കാതിരുന്നിട്ടുണ്ടോ; ഈ കാര്യം പരിശോധിച്ചിട്ടുണ്ടോ;

(സി)പദ്ധതി രൂപീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതിനാല്‍ അനുവദിച്ച് കിട്ടിയ തുക പഞ്ചായത്തുകള്‍ക്ക് ചെലവഴിക്കാന്‍ സാധിക്കാത്ത അവസ്ഥാവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന് നടത്തിയ ഇടപെടലുകള്‍ എന്തെന്ന് വ്യക്തമാക്കുമോ?

3482

ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേ സംവിധാനം

ശ്രീ. വര്‍ക്കല കഹാര്‍

,, വി. റ്റി. ബല്‍റാം

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, വി. പി. സജീന്ദ്രന്‍

()സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളെ ബന്ധിപ്പിച്ച് ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേ സംവിധാനം നിലവില്‍ വന്നിട്ടുണ്ടോ;

(ബി)പ്രസ്തുത സംവിധാനത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും സവിശേഷതകളും എന്തെല്ലാമാണ്;

(സി)ഏതെല്ലാം ഏജന്‍സികളുമായി സഹകരിച്ചാണ് പ്രസ്തുത സംവിധാനം നടപ്പിലാക്കുന്നത്;

(ഡി)ഏതെല്ലാം സൌകര്യങ്ങളാണ് ജനങ്ങള്‍ക്ക് പ്രസ്തുത സംവിധാനം വഴി ലഭിക്കുന്നത്?

3483

സംഘകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

()കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള സംഘകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി)ഇതിനായി തരിശുഭൂമി പാട്ടത്തിനെടുത്തു നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(സി)ഭൂമി നല്‍കുന്നതിനായി പഞ്ചായത്ത് തലത്തില്‍ ലാന്റ് ബാങ്ക് രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)എന്തെല്ലാം ധനസഹായങ്ങളാണ് സംഘകൃഷിക്കുവേണ്ടി നല്‍കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

3484

ലോകബാങ്ക് മുഖേന തദ്ദേശ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍

ശ്രീ. സി. ദിവാകരന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ലോക ബാങ്ക് മുഖേന തദ്ദേശസ്ഥാപനങ്ങള്‍ക്കുവേണ്ടി എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്;

(ബി)ഈയിനത്തില്‍ നാളിതുവരെ എത്ര രൂപ ചെലവഴിച്ചു; ഇതിലൂടെ ഉണ്ടായ പുരോഗതി എന്താണെന്ന് വ്യക്തമാക്കുമോ?

3485

പദ്ധതി നിര്‍വ്വഹണ ചെലവ്

ശ്രീ. പി.റ്റി.. റഹീം

()ത്രിതല പഞ്ചായത്തുകളില്‍ പദ്ധതി തയ്യാറാക്കി എത്ര സ്ഥാപനങ്ങള്‍ അംഗീകാരം നേടിയിട്ടുണ്ട് ;

(ബി)ഇതുവരെയുള്ള പദ്ധതി നിര്‍വ്വഹണ ചെലവ് എത്ര ശതമാനമാണെന്ന് വിശദമാക്കുമോ ;

(സി)2011-2012 സാമ്പത്തികവര്‍ഷത്തില്‍ നവംബര്‍ 30 വരെ എത്ര ശതമാനം തുക ചെലവഴിച്ചിരുന്നുവെന്ന് വിശദമാക്കുമോ ;

(ഡി)2010-2011 -ല്‍ നവംബര്‍ 30 വരെ എത്ര ശതമാനം ചെലവഴിച്ചിരുന്നു എന്നു വിശദമാക്കുമോ ;

()ഏറ്റവും ആദ്യം പദ്ധതി മുഴുവനായി സമര്‍പ്പിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉപഹാരം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(എഫ്)എങ്കില്‍ ഉപഹാരമായി എന്താണു നല്‍കുവാനുദ്ദേശിക്കുന്നത് ; ഇത് സംസ്ഥാന തലത്തിലോ ജില്ലാ തലത്തിലോ എന്ന് വിശദമാക്കുമോ ?

3486

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചെലവഴിച്ച പദ്ധതി തുക

ശ്രീ. കെ. വി. വിജയദാസ്

()നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഇതിനകം ചെലവഴിച്ച പദ്ധതിതുക എത്ര ശതമാനമാണെന്ന് വിശദാംശങ്ങളോടെ വെളിപ്പെടുത്തുമോ;

(ബി)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ഈ വര്‍ഷം വകയിരുത്തിയ തുകയും ഇതിനകം ചെലവഴിക്കപ്പെട്ട തുകയും സംബന്ധിച്ച് വിശദമാക്കുമോ?

3487

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്ളാന്‍ഫണ്ട്

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()2012-13 സാമ്പത്തികവര്‍ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്ളാന്‍ ഫണ്ട് തുക അനുവദിച്ചു നല്‍കിയിട്ടുണ്ടോ ;

(ബി)പ്ളാന്‍ ഫണ്ട് ലഭ്യമാക്കാത്തതിനാല്‍ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)എങ്കില്‍ ഫണ്ട് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

3488

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()നടപ്പ് സാമ്പത്തികവര്‍ഷം ഗ്രാമ-ബ്ളോക്ക്-ജില്ലാ പഞ്ചായത്തുകള്‍ക്ക് പദ്ധതി വിഹിതമായി എത്ര രൂപയാണ് അനുവദിച്ച് കൈമാറിയിട്ടുള്ളത് ; ഓരോന്നും പ്രത്യേകം വ്യക്തമാക്കാമോ ;

(ബി)നഗരസഭകള്‍ക്ക് പദ്ധതി വിഹിതമായി അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ ?

3489

സംഭാവന നല്‍കുന്നതിനുളള പെര്‍മിസീവ് സാങ്ഷന്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()2006 മുതല്‍ 2012 വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വിവിധ സംഘടനകള്‍ സ്ഥാപനങ്ങള്‍ വ്യക്തികള്‍ എന്നിവയ്ക്ക് സംഭാവന നല്കാന്‍ അനുമതി നല്കിക്കൊണ്ടുളള പെര്‍മിസീവ് സാങ്ഷന്‍ എത്രയെണ്ണം നല്കിയിട്ടുണ്ട്;

(ബി)ഓരോ സാങ്ഷനിലും ആര്‍ക്കൊക്കെ എത്ര രൂപ വീതം നല്കാനുളള അനുമതിയാണ് നല്കിയിട്ടുളളതെന്ന് വിശദമാക്കുമോ ?

3490

ജനകീയാസൂത്രണ പദ്ധതി

ഡോ. കെ.ടി.ജലീല്‍

()ജനകീയാസൂത്രണ പദ്ധതി പ്രകാരം ഒരു പഞ്ചായത്ത് വാര്‍ഡില്‍ ഒരു പദ്ധതി നടപ്പാക്കുമ്പോള്‍ പദ്ധതി പ്രദേശവും ഭൂരിഭാഗം ഗുണഭോക്താക്കളും ഉള്‍പ്പെടുന്ന വാര്‍ഡിനെയാണോ ഫീസിബിലിറ്റി നല്‍കുമ്പോള്‍ പരിഗണിക്കേണ്ടത് എന്ന് വ്യക്തമാക്കാമോ;

(ബി)ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതിനുവേണ്ടി ഗുണഭോക്തൃ കമ്മിറ്റിയും നിര്‍മ്മാണ കമ്മിറ്റിയും വിളിച്ച് ചേര്‍ക്കുമ്പോള്‍ പദ്ധതി പ്രദേശത്തെ വാര്‍ഡ് മെമ്പറെ വിവരം അറിയിക്കണമെന്ന നിബന്ധന നിലവിലുണ്ടോ;

(സി)എങ്കില്‍ ഇത്തരം പദ്ധതികളില്‍ അപാകതയുള്ളതായി പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമോ?

3491

കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഇളവ്

ശ്രീ. ജി. എസ്. ജയലാല്‍

ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിലവിലുള്ള കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ടോ ; വിശദാംശം അറിയി ക്കുമോ ?

3492

അനധികൃതമായി നിര്‍മ്മിച്ച വീടുകള്‍ക്ക് നമ്പര്‍ നല്‍കാനുളള നടപടി

ശ്രീ. പി.റ്റി.എ റഹീം

()അനധികൃതമായി നിര്‍മ്മിച്ച, 1000 ചതുരശ്രഅടിയില്‍ താഴെയുളള വീടുകള്‍ക്ക് നമ്പര്‍ നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത നമ്പര്‍ ഏതെല്ലാം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ;

(സി)ഇത്തരം വീടുകള്‍ക്ക് പഞ്ചായത്തില്‍ ലഭിക്കേണ്ട നികുതി ചുമത്തുന്നതിനുളള മാനദണ്ഡമെന്താണ്;

(ഡി)ഇങ്ങനെ താല്‍ക്കാലിക നമ്പര്‍ നല്‍കുന്നത് പഞ്ചായത്തിന്റെ വരുമാനത്തെ ബാധിക്കുകയും കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിക്കപ്പെടുകയും ചെയ്യുമെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

()നിലവിലെ നിയമത്തില്‍ തന്നെ അനധികൃത കെട്ടിടങ്ങള്‍ക്ക് പ്രത്യേക നമ്പരിടാനും നികുതി ചുമത്താനും വ്യവസ്ഥയുണ്ടോ എന്ന് വ്യക്തമാക്കുമോ ?

3493

ഗ്രാമയാത്രയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീമതി. .എസ്.ബിജിമോള്‍

,, ഗീതാ ഗോപി

ശ്രീ. പി. തിലോത്തമന്‍

,, കെ. രാജു

()സംസ്ഥാനത്തു സംഘടിപ്പിച്ച ഗ്രാമയാത്രയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത യാത്രയ്ക്ക് ഇതുവരെ എത്ര രൂപ ചെലവഴിച്ചു;

(സി)ഇതിനുവേണ്ടിയുളള പരസ്യങ്ങള്‍ക്കായി എത്ര രൂപ ചെലവഴിച്ചു;

(ഡി)പ്രസ്തുത ഗ്രാമയാത്രകൊണ്ട് ഉദ്ദേശിച്ച ഫലം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ, ഇല്ലെങ്കില്‍ എന്തു കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് വിശദമാക്കുമോ ?

3494

എസ്.സി./എസ്.ടി. സര്‍വ്വേ റിപ്പോര്‍ട്ട്

ശ്രീ. സി.മോയിന്‍കുട്ടി

()ഏതൊക്കെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ എസ്.സി/എസ്.ടി സര്‍വ്വെ സ്കീം പ്രകാരമുളള റിപ്പോര്‍ട്ട് നല്കി;

(ബി)പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ സര്‍വ്വേ റിപ്പോര്‍ട്ട് ആധാരമാക്കണമെന്ന നിര്‍ദ്ദേശം നടപ്പിലാക്കാന്‍ കഴിഞ്ഞുവോ;

(സി)പ്രസ്തുത പദ്ധതിയുടെ ചുമതല നല്‍കിയവര്‍ കിലയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത ചുമതലക്കാര്‍ക്ക് സേവനത്തിന് പ്രതിഫലമായി എന്ത് തുക നല്കി;

(ഡി)വൈകി ലഭിക്കുന്ന സര്‍വ്വെ റിപ്പോര്‍ട്ട് കൊണ്ടുളള പ്രയോജനം ലഭിക്കില്ലയെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

3495

'-ത്രീ' സംഘടന മുഖേനയുളള ആര്‍.. പ്ളാന്റുകള്‍

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി കുട്ടനാട്ടിലെ ഏതെല്ലാം പഞ്ചായത്തുകളിലാണ് എ-ത്രീ എന്ന സംഘടന മുഖാന്തിരം ആര്‍.ഒ പ്ളാന്റുകള്‍ സ്ഥാപിക്കുന്നത് എന്ന് വിശദമാക്കുമോ ;

(ബി)പ്രസ്തുത ആര്‍.ഒ പ്ളാന്റുകളുടെ സ്പെസിഫിക്കേഷനും മറ്റ് വിശദവിവരങ്ങളും ലഭ്യമാക്കുമോ ;

(സി)പ്രസ്തുത പ്ളാന്റ് സ്ഥാപിക്കുന്നതിന് എ-ത്രീ സമര്‍പ്പിച്ചിട്ടുള്ള പ്രോജക്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ഡി)കളക്ടര്‍ ചെയര്‍മാനായുള്ള പ്രസ്തുത പ്ളാന്റ് നിര്‍മ്മാണത്തിന്റെ മോണിറ്ററിംഗ് കമ്മിറ്റിയില്‍ അംഗങ്ങള്‍ ആരൊക്കെയാണെന്ന് വിശദമാക്കുമോ ?

3496

മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ പുരോഗതി

ശ്രീ. മാത്യു. റ്റി. തോമസ്

()മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി പ്രഖ്യാപിച്ച 2011 ഒക്ടോബര്‍ 2 മുതല്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിയിലൂടെ തദ്ദേശസ്വയംഭരണ വകുപ്പ് എന്തെല്ലാം പരിപാടികള്‍ നടപ്പിലാക്കി എന്ന് വ്യക്തമാക്കുമോ;

(ബി)കക്ഷിനേതാക്കളുടെ യോഗത്തില്‍ അറിയിച്ചിരുന്നതനുസരിച്ച് ഇതിനായി രൂപപ്പെടുത്തിയ പുത്തന്‍ സാങ്കേതിക വിദ്യ പ്രയോഗിക്കുന്നതില്‍ എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടുണ്ടോ;

(സി)എങ്കില്‍ എന്തെല്ലാം എന്ന് വ്യക്തമാക്കുമോ;

(ഡി)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മാലിന്യസംസ്കരണത്തിനായി ഏതെല്ലാം തരത്തില്‍ സര്‍ക്കാര്‍ സഹായിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

3497

പഞ്ചായത്ത് വകുപ്പിലേക്ക് ജീവനക്കാരുടെ പുനര്‍വിന്യാസം

ശ്രീ.വി. ചെന്താമരാക്ഷന്‍

()പഞ്ചായത്ത് വകുപ്പിലേക്ക് പുനര്‍വിന്യാസത്തിന്റെ ഭാഗമായി വരുന്ന ജീവനക്കാര്‍ പ്രസ്തുത വകുപ്പില്‍ എത്ര വര്‍ഷത്തെ സേവനം നടത്തണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്;

(ബി)പാലക്കാട് ജില്ലയില്‍ ഇത്തരത്തില്‍ നിയമനം ലഭിച്ച് 5 വര്‍ഷം പൂര്‍ത്തീകരിച്ച എത്ര ജീവനക്കാര്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ട്; പഞ്ചായത്തുകള്‍ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?

3498

പഞ്ചായത്തുകളില്‍ പുതിയ തസ്തിക

ശ്രീ. റ്റി.വി. രാജേഷ്

പഞ്ചായത്തുകളില്‍ പദ്ധതി നിര്‍വ്വഹണ കാര്യങ്ങളില്‍ കാര്യക്ഷമത കൈവരിക്കുന്നതിനും ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

3499

പഞ്ചായത്തുകളില്‍ പുതിയ തസ്തികകള്‍

ശ്രീ. സി. ദിവാകരന്‍

()1994-ലെ പഞ്ചായത്ത് രാജ് നിയമം നിലവില്‍ വന്നതോടെ പഞ്ചായത്തുകളുടെ ജോലിഭാരവും പദ്ധതിനടത്തിപ്പിലും, ധനവിനിയോഗത്തിലും ഉണ്ടായ വര്‍ദ്ധനവിന് അനുസരണമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എന്ത് ക്രമീകരണങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്;

(ബി)അതിന് അനുസരണമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം തസ്തികകള്‍ എന്ന് വിശദമാക്കുമോ?

3500

സ്വയംഭരണ സ്ഥാപനങ്ങളിലെ അക്കൌണ്ടന്റ് തസ്തിക

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()2009-ലെ ബഡ്ജറ്റ് പ്രസംഗത്തില്‍ എല്ലാ സ്വയംഭരണ സ്ഥാപനങ്ങളിലും അക്കൌണ്ടന്റ് തസ്തിക അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതു പ്രകാരം തസ്തിക അനുവദിച്ചിട്ടുണ്ടോ ;

(ബി)ബ്ളോക്ക് പഞ്ചായത്തുകളില്‍ അക്കൌണ്ടന്റ് തസ്തിക അനുവദിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ അനുവദിക്കുന്നതിനുള്ള തടസ്സം വ്യക്തമാക്കാമോ ;

(സി)അക്കൌണ്ടന്റ് ഇല്ലാത്തതുമൂലം ബ്ളോക് പഞ്ചായത്തുകളില്‍ ''സാംഖ്യാ'' ഡബിള്‍ എന്‍ട്രി സോഫ്റ്റ്വെയര്‍ ശരിയായ രീതിയില്‍ ഉപയോഗിക്കുന്നതിന് തടസ്സം നേരിടുന്നതായി ബോദ്ധ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?

<<back

next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.