UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2472

ഭക്ഷ്യ സുരക്ഷാ നിയമം

ശ്രീ. ജെയിംസ് മാത്യു

()സംസ്ഥാനത്ത് ഭക്ഷണശാലകള്‍ നടത്തുന്ന എത്ര വ്യാപാരികള്‍ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം ഇതിനകം ലൈസന്‍സ് എടുത്തിട്ടുണ്ട്;

(ബി)പ്രസ്തുത നിയമം നിലവില്‍ വരുന്നതിനു മുന്‍പ് ഭക്ഷണശാലകള്‍ നടത്തിവന്നിരുന്നവര്‍ എത്രയായിരുന്നു എന്നാണ് കണക്കാക്കപ്പെട്ടിരുന്നത്; അവരില്‍ എത്ര ശതമാനം പേര്‍ പുതിയ നിയമപ്രകാരം രജിസ്ട്രേഷന്‍ നടത്തുകയുണ്ടായി;

(സി)ലൈസന്‍സോ രജിസ്ട്രേഷനോ എടുക്കുന്നതിലുണ്ടായ കബളിപ്പിക്കലുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റില്‍ ലഭിച്ച പരാതികള്‍എത്രയെന്നറിയിക്കാമോ ?

2473

ഫുഡ് സേഫ്റ്റി ആന്റ് സ്റാന്‍ഡേര്‍ഡ് ആക്ട് 2006

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. പി. റ്റി. . റഹീം

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, ബി. സത്യന്‍

()ഫുഡ് സേഫ്റ്റി ആന്റ് സ്റാന്‍ഡേര്‍ഡ് ആക്ട് 2006 പ്രകാരം സംസ്ഥാനത്തെ ഭക്ഷ്യവസ്തുക്കള്‍ വില്ക്കുന്നവരെല്ലാം അതിനായി ലൈസന്‍സ് എടുക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുള്ളത് പാലിക്കപ്പെട്ടിട്ടുണ്ടോ;

(ബി)ലൈസന്‍സില്ലാതെയും ശുചിത്വം പാലിക്കാതെയും നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഇതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ; ഏതെങ്കിലും കേസ് കോടതിയില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ;

(സി)ഇപ്പോഴും ഗുണനിലവാരം കുറഞ്ഞതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ വ്യാപകമായി ഹോട്ടലുകളില്‍ വിളമ്പുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് നിയന്ത്രിക്കാന്‍ എന്ത് അടിയന്തര നടപടികളാണ് എടുക്കാനുദ്ദേശിക്കുന്നതെന്ന്വ്യക്തമാക്കുമോ ?

2474

ഭക്ഷ്യസുരക്ഷാ ഗുണനിലവാര റഗുലേഷന്‍2011 പ്രകാരം നിബന്ധനകള്

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. എസ്. ശര്‍മ്മ

,, റ്റി. വി. രാജേഷ്

,, എസ്. രാജേന്ദ്രന്‍

()ഭക്ഷ്യസുരക്ഷാ ഗുണനിലവാര റഗുലേഷന്‍ 2011 പ്രകാരം നിബന്ധനകള്‍ ഭക്ഷണശാലകള്‍ നടത്തുന്നവര്‍ സംസ്ഥാനത്ത് പാലിക്കുന്നുണ്ടോ ;

(ബി)ഇക്കാര്യം സംബന്ധിച്ച് സംസ്ഥാന ഫുഡ്സേഫ്റ്റി കമ്മീഷണറുടെ വിലയിരുത്തലുകള്‍ വെളിപ്പെടുത്തുമോ ;

(സി)നിബന്ധനകള്‍ പാലിക്കാത്ത എത്ര ഹോട്ടലുകള്‍/കാന്റീനുകള്‍/മറ്റ് ഭക്ഷണശാലകള്‍ അടച്ചു പൂട്ടുകയുണ്ടായി ; എത്ര സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തുകയുണ്ടായി ;എത്ര കേസുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചു ;

(ഡി)സംസ്ഥാനത്ത് നിലവില്‍ എത്ര ഹോട്ടലുകള്‍/കാന്റീനുകള്‍/മറ്റ് ഭക്ഷണശാലകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്ന് വ്യക്തമാക്കാമോ; ഇവയില്‍ എത്ര പേര്‍ നിയമാനുസൃതമുള്ള ലൈസന്‍സും രജിസ്ട്രേഷനും എടുത്തിട്ടുണ്ട് ; ജില്ല തിരിച്ചുള്ള കണക്ക് വെളിപ്പെടുത്താമോ ?

2475

ദേശീയ ഗ്രാമീണാരോഗ്യ ദൌത്യം

ശ്രീ..പി.ജയരാജന്‍

'' എളമരം കരീം

''ബി.ഡി.ദേവസ്സി

''റ്റി.വി.രാജേഷ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം ദേശീയ ഗ്രാമീണാരോഗ്യ ദൌത്യം മുഖേന സംസ്ഥാനത്ത് നടപ്പിലാക്കുവാനായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് സമര്‍പ്പിച്ച ഏതെല്ലാം പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്;

(ബി)അംഗീകാരം ലഭിച്ച പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വെളിപ്പെടുത്തുമോ?

2476

പൊതുജനാരോഗ്യ നിയമം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()പൊതുജനാരോഗ്യ നിയമം നിര്‍മ്മിക്കണമെന്ന് ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇതിനായി സത്വര നടപടികള്‍ സ്വീകരിക്കുമോ;

(സി)ഇല്ലെങ്കില്‍ ഭക്ഷണ പദാര്‍ത്ഥങ്ങളിലും മറ്റും വ്യാപകമായി മായം ചേര്‍ക്കുന്നത് തടയുന്നതരത്തിലുള്ള ഒരു നിയമം നിര്‍മ്മിക്കുന്നതിനു നടപടി സ്വീകരിക്കുമോ ?

2477

-ഹെല്‍ത്ത് പദ്ധതി

ശ്രീ. കെ. മുരളീധരന്‍

,, ജോസഫ് വാഴക്കന്‍

,, . സി. ബാലകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

()സംസ്ഥാനത്ത് ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കാന്‍ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദീകരിക്കുമോ; ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

2478

മെന്‍ല്‍ ഹെല്‍ത്ത് റൂള്‍സ്

ശ്രീ. എം. . വാഹീദ്

,, ലൂഡി ലൂയിസ്

,, പാലോട് രവി

,, തേറമ്പില്‍ രാമകൃഷ്ണന്‍

()മെന്റല്‍ ഹെല്‍ത്ത് റൂള്‍സ് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന് കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)മാനസിക അസ്വസ്ഥതയുള്ളവരെ ചികില്‍സയുടെ ഭാഗമായി പീഡിപ്പിക്കുന്നതു തടയാന്‍ എന്തെല്ലാം വ്യവസ്ഥകളാണ് റൂള്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്, വിശദമാക്കുമോ;

(ഡി)എന്തെല്ലാം ശിക്ഷാ നടപടികളാണ് റൂള്‍സില്‍ ഇതിനായി വ്യവസ്ഥ ചെയ്തിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?

2479

പതിമൂന്നാം ധനകാര്യ കമ്മിഷന്‍ വിഹിതമായി നീക്കിവച്ച തുക

ശ്രീ. .പി. ജയരാജന്‍

()ആരോഗ്യവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പതിമൂന്നാം ധനകാര്യ കമ്മീഷന്‍ വിഹിതമായി നടപ്പു സാമ്പത്തികവര്‍ഷം എന്തു തുകയാണ് നീക്കിവച്ചതെന്നു വ്യക്തമാക്കുമോ ;

(ബി)ഇതില്‍ എന്തു തുക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ സൌകര്യങ്ങള്‍ ക്രമീകരിക്കുവാന്‍ നീക്കി വച്ചുവെന്നും അതില്‍ കണ്ണൂര്‍ ജില്ലയിലെ ഏതെല്ലാം പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും, അവയ്ക്ക് ഓരോന്നിനും എന്തു തുക നീക്കി വച്ചുവെന്നും വ്യക്തമാക്കുമോ ;

(സി)ഇതില്‍ എന്തു തുക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലെ സൌകര്യങ്ങള്‍ ക്രമീകരിക്കുവാന്‍ നീക്കിവച്ചുവെന്നും അതില്‍ കണ്ണൂര്‍ ജില്ലയിലെ ഏതെല്ലാം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവയ്ക്ക് ഓരോന്നിനും എന്തു തുക നീക്കി വച്ചുവെന്നും വ്യക്തമാക്കുമോ ?

2480

സംസ്ഥാനത്ത് 'ഡ്രൈ ഡേ' പദ്ധതി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()ഇക്കഴിഞ്ഞ അഞ്ചാഴ്ചകളിലായി സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നടത്തിയ 'ഡ്രൈ ഡേ' പദ്ധതി കൊണ്ട് ഡെങ്കിപ്പനി ഫലപ്രദമായി നിയന്ത്രിക്കുവാന്‍ സാധിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(ബി)തദ്ദേശസ്വയംഭരണ വകുപ്പിന്റെ കൂടി സഹകരണത്തോടെ നടപ്പിലാക്കേണ്ട ഡ്രൈ ഡേ പരിപാടികള്‍ക്ക് തൃപ്തികരമായ സഹകരണം പ്രസ്തുത വകുപ്പില്‍ നിന്നും ലഭ്യമായതായി വിലയിരുത്തിയിട്ടുണ്ടോ;

2481

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന പകര്‍ച്ചവ്യാധികള്‍

ശ്രീ. എം. ഉമ്മര്‍

()പകര്‍ച്ചവ്യാധികള്‍ വര്‍ദ്ധിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇതിനെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(സി)മുന്‍കൂട്ടി രോഗനിര്‍ണ്ണയം നടത്തുന്നതിനുള്ള പെരിഫറല്‍ കേന്ദ്രങ്ങളുടെ അഭാവം, ആരോഗ്യ സ്ഥാപനങ്ങളില്‍ റാപ്പിഡ് ഡയഗ്നോസ്റിക് ടെസ്റ് (ആര്‍.ഡി.റ്റി) കിറ്റുകളുടെ അഭാവം എന്നിവ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)ഉണ്ടെങ്കില്‍ പ്രസ്തുത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമോ ;വിശദാംശം നല്‍കുമോ ?

2482

യൂണിഫൈഡ് പബ്ളിക് ഹെല്‍ത്ത് ആക്ട്

ശ്രീ. എം. ഉമ്മര്‍

()കേരള സംസ്ഥാനത്ത് യൂണിഫൈഡ് പബ്ളിക് ഹെല്‍ത്ത് ആക്ട് നിലവിലുണ്ടോ ; വിശദാംശം നല്‍കുമോ ;

(ബി)ഇല്ലെങ്കില്‍ ഇതുമൂലമുള്ള ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദമാക്കുമോ ;

(സി)യൂണിഫൈഡ് പബ്ളിക് ഹെല്‍ത്ത് ആക്ട് നടപ്പില്‍ വരുത്തുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

2483

ഓട്ടിസം

ശ്രീ. പി. ഉബൈദുള്ള

()ഓട്ടിസം ബാധിക്കുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ സാഹചര്യത്തിലും വേണ്ടത്ര ചികിത്സാ കേന്ദ്രങ്ങള്‍ സംസ്ഥാനത്തും വിശിഷ്യാ മലബാറിലും ഇല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ആവശ്യമായ സൌകര്യങ്ങളോടെ ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിക്കുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ;

(ഡി)ഓട്ടിസം ബാധിച്ചവരെ കണ്ടെത്തുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ വിശദീകരിക്കാമോ;

()ഓരോ ജില്ലയിലും ഇതു സംബന്ധിച്ച് കണക്കെടുപ്പുകള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ ഏത് ഏജന്‍സിവഴിയാണ് നടത്തിയതെന്നും അതിന്റെ വിശദാംശങ്ങളും വെളിപ്പെടുത്താമോ?

2484

ദേശീയ അന്ധതാ നിവാരണ പരിപാടി

ശ്രീ. എം. ഹംസ

()ദേശീയ അന്ധതാ നിവാരണ പരിപാടിയുടെ (എന്‍.പി.സി ബി) ഭാഗമായി ഗ്രാമീണ ജനതയുടെ അന്ധതാ നിവാരണത്തിനായി ആരോഗ്യ വകുപ്പില്‍ എത്ര വിഷന്‍ സെന്ററുകള്‍ അനുവദിച്ചു; എവിടെയെല്ലാമാണ് അനുവദിച്ചത്;

(ബി)സ്കൂള്‍ കുട്ടികളുടെ നേത്ര പരിശോധന, ഗ്ളൌക്കോമ രോഗനിര്‍ണ്ണയം, തിമിര രോഗനിര്‍ണ്ണയം, തുടങ്ങിയ നേത്ര രോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി വിഷന്‍ സെന്റര്‍അപ്ഗ്രേഡ് ചെയ്ത്, സി.എച്ച്.സി.കളിലും ടി.എച്ച്.ക്യൂ കളിലും ഒഫ്ടോമെട്രിസ്റ് തസ്തിക സൃഷ്ടിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?

2485

ഡോക്ടര്‍മാര്‍ നല്‍കുന്ന പ്രിസ്ക്രിപ്ഷന്‍ നോട്ടുകള്‍ സംബന്ധിച്ച നിര്‍ദ്ദേശം

ശ്രീ. പി. തിലോത്തമന്‍

()രോഗങ്ങള്‍ക്ക് ആവശ്യമായ മരുന്നുകളും ടെസ്റുകളും മറ്റ് പരിശോധനകളുമാണോ ഡോക്ടര്‍മാരും ആശുപത്രികളും നിര്‍ദ്ദേശിക്കുന്നത് എന്ന കാര്യം പരിശോധിക്കുവാന്‍ എന്തെങ്കിലും സംവിധാനങ്ങള്‍ നിലവിലുണ്ടോ;

(ബി)രോഗികള്‍ക്ക് നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ പുതിയ രോഗങ്ങള്‍ ഉണ്ടാക്കുന്നവയാണോ എന്ന കാര്യം പരിശോധിക്കുവാന്‍ നിലവില്‍ എന്തു സംവിധാനമാണുളളത് എന്ന് വിശദമാക്കാമോ; ആശുപത്രികളില്‍ മെഡിക്കല്‍ ഓഡിറ്റിംഗ് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)ഡോക്ടര്‍മാര്‍ നല്‍കുന്ന ചീട്ടുകളിലോ, പ്രിസ്ക്രിപ്ഷന്‍ നോട്ടുകളിലോ രോഗത്തെ സംബന്ധിക്കുന്ന ഡയഗ്നോസിസ് റിപ്പോര്‍ട്ട് ഉണ്ടാകണം എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശം പാലിക്കാത്ത ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാറുണ്ടോ എന്നു വ്യക്തമാക്കുമോ?

2486

നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ മുഖേനയുള്ള തസ്തികകള്‍

ശ്രീ. . റ്റി. ജോര്‍ജ്

()നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന ഏതെല്ലാം തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്;

(ബി)ഈ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള തസ്തികകളിലെ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം എത്രയെന്ന്വ്യക്തമാക്കുമോ;

(സി)രാത്രി ഉള്‍പ്പെടെ മൂന്ന് ഷിഫ്റ്റില്‍ ജോലി നോക്കുന്ന എന്‍.ആര്‍.എച്ച്.എം. വഴി നിയമിതരായ ഫാര്‍മസിസ്റുകള്‍ക്ക് മിനിമം അടിസ്ഥാന ശമ്പളമെങ്കിലും നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

2487

കാലോചിതമല്ലാത്ത പദ്ധതികള്‍ നിര്‍ത്തലാക്കുവാന്‍ നടപടി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()ആരോഗ്യ വകുപ്പില്‍ കാലോചിതമല്ലാത്ത നിരവധി പദ്ധതികള്‍ നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതികള്‍ക്കായി സമയം ചെലവഴിക്കേണ്ടി വരുന്നതിനാല്‍ കേന്ദ്ര സംസ്ഥാനാവിഷ്കൃത നൂതന പദ്ധതികള്‍ സമയ ബന്ധിതമായി നടപ്പിലാക്കുന്നതിന് ഉദ്യോഗസ്ഥന്മാര്‍ക്ക് കഴിയാതെ വരുന്നു എന്നത് വിലയിരുത്തപ്പെട്ടിട്ടുണ്ടോ;

(സി)കാലോചിതമായി പദ്ധതികള്‍ പരിഷ്ക്കരിക്കുന്നതിനും, ഉപയോഗ്യമല്ലാത്തവ നിര്‍ത്തലാക്കുന്നതിനും വകുപ്പുതല സമിതി രൂപീകരിക്കുവാന്‍ നടപടിസ്വീകരിക്കുമോ?

2488

റേഡിയോ തെറാപ്പി ഡിപ്പാര്‍ട്ട്മെന്റ് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജുകള്‍

ശ്രീ. . പി. ജയരാജന്‍

()കേരളത്തിലെ ഏതെല്ലാം മെഡിക്കല്‍ കോളേജുകളില്‍ റേഡിയോ തെറാപ്പി ഡിപ്പാര്‍ട്ട്മെന്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നു വ്യക്തമാക്കുമോ;

(ബി)ഓരോ മെഡിക്കല്‍ കോളേജിലും ശരാശരി എത്ര രോഗികള്‍ ക്യാന്‍സര്‍രോഗ ചികിത്സയുമായി ബന്ധപ്പെട്ട് പ്രതിവര്‍ഷം എത്തിച്ചേരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്;

(സി)മെഡിക്കല്‍ കോളേജ് റേഡിയോ തെറാപ്പി വിഭാഗത്തില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് ആധുനിക ചികിത്സാ രീതികള്‍ ലഭ്യമാക്കുവാനുള്ള നൂതന സാങ്കേതികവിദ്യാധിഷ്ഠിതമായ എന്തെല്ലാം ഉപകരണങ്ങളാണ് ഓരോ മെഡിക്കല്‍ കോളേജുകളിലും ഉള്ളതെന്നു വ്യക്തമാക്കുമോ;

(ഡി)2011-2012 സാമ്പത്തിക വര്‍ഷവും 2012-2013 സാമ്പത്തിക വര്‍ഷവും ഓരോ മെഡിക്കല്‍ കോളേജുകളിലെയും റേഡിയോ തെറാപ്പി വിഭാഗങ്ങളുടെ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ എന്തു തുക വീതം ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ;

()ക്യാന്‍സര്‍ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലെ റേഡിയോ തെറാപ്പി വിഭാഗം കാര്യക്ഷമമാക്കുവാനും ശക്തിപ്പെടുത്തുവാനും ഗവണ്‍മെന്റ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ;

(എഫ്)റേഡിയോ തെറാപ്പി വിഭാഗം ശക്തിപ്പെടുത്തുവാനും പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുവാനും ലക്ഷ്യമിട്ട് ഓരോ മെഡിക്കല്‍ കോളേജില്‍ നിന്നും എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളതെന്നും, അതില്‍ കൈക്കൊണ്ട നടപടികളും വിശദമാക്കുമോ;

(ജി)ആര്‍.സി.സി. ദേശീയ പ്രാധാന്യമുള്ള ചികിത്സാ സ്ഥാപനമായി വളരുമ്പോള്‍ സംസ്ഥാനത്തെ സാധാരണക്കാരായ രേഗികള്‍ക്ക് പ്രാദേശികമായി തന്നെ നിലവാലമുള്ള ക്യാന്‍സര്‍രോഗ ചികിത്സ ഉറപ്പു വരുത്തുവാന്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലെ റേഡിയോ തെറാപ്പി വിഭാഗം ശക്തിപ്പെടുത്തുവാന്‍ സര്‍ക്കാരിന്റെ മുന്നിലുള്ള കര്‍മ്മപദ്ധതികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കുമോ?

2489

കാന്‍സര്‍ കെയര്‍ പദ്ധതി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കാന്‍സര്‍ കെയര്‍ പദ്ധതി കൊണ്ട് എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്;

(ബി)ഏതെല്ലാം ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചതെന്നും ഇതിന് എന്തു തുക അനുവദിച്ചുവെന്നും വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;

(ഡി)കാന്‍സര്‍ രോഗ നിര്‍ണ്ണയത്തിനും പ്രാഥമിക ഉപകരണങ്ങള്‍ സ്ഥാപിക്കുവാനും മറ്റ് സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ;

()എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ രോഗത്തിന് വിദഗ്ദ്ധ ചികിത്സ ഏര്‍പ്പെടുത്തുന്നതിന് നടപടിഉണ്ടാകുമോ ?

2490

റീജിയണല്‍ കാന്‍സര്‍ സെന്ററിന് ദേശീയ പദവി

ശ്രീമതി കെ.എസ്. സലീഖ

()റീജിയണല്‍ കാന്‍സര്‍ സെന്ററിന് ദേശീയ പദവി ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(ബി)കേന്ദ്ര സഹായമായി 2006-2011 മാര്‍ച്ച് വരെ എന്ത് തുക വീതം അനുവദിച്ചുവെന്നും 2011 ഏപ്രില്‍ മുതല്‍ 2012 നവംബര്‍ 30നകം എത്ര തുക അനുവദിച്ചുവെന്നും വ്യക്തമാക്കുമോ;

(സി)ആര്‍.സി.സി.ക്ക് വിദേശസഹായം ഏതൊക്കെ രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്നുവെന്നും എപ്രകാരമുളള പദ്ധതികളിലൂടെയാണ് ഇത് ലഭ്യമാക്കുന്നതെന്നും വ്യക്തമാക്കുമോ;

(ഡി)കേരളത്തിലെ കാന്‍സര്‍ രോഗികളുടെ എണ്ണം മുപ്പത് വര്‍ഷംകൊണ്ട് എത്ര ശതമാനം വര്‍ദ്ധിച്ചു; കഴിഞ്ഞ മുപ്പത് വര്‍ഷം കൊണ്ട് എത്ര പേര്‍ ആര്‍.സി.സി-ല്‍ ചികിത്സയ്ക്കെത്തി;

()1982-ല്‍ എത്രപേര്‍ ആര്‍.സി.സി-ല്‍ ചികിത്സ തേടി എത്തി; ആയത് 2011-ല്‍ എത്രകണ്ട് ഉയര്‍ന്നു; വ്യക്തമാക്കുമോ;

(എഫ്)1982-2012 കാലയളവില്‍ പുരുഷന്‍മാരിലെ വദനാര്‍ബുദം, ശ്വാസകോശാര്‍ബുദം, സ്ത്രീകളില്‍ കാണുന്ന ഗര്‍ഭാശയ കാന്‍സര്‍, സ്തനാര്‍ബുദം, 14 വയസ്സുവരെ കുട്ടികളില്‍ കണ്ടുവരുന്ന ലുക്കീമിയ ഇവയുടെ ഏറ്റക്കുറച്ചിലുകളുടെ താരതമ്യം വ്യക്തമാക്കുമോ;

(ജി)ആര്‍.സി.സി.-ല്‍ സൃഷ്ടിക്കേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ എന്തൊക്കെയാണെന്ന് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(എച്ച്)കാന്‍സര്‍ രോഗികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ സൌജന്യയാത്ര ലഭ്യമാക്കുന്നതിന് ഗതാഗതവകുപ്പുമായി സഹകരിച്ച് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ ആയത് സംബന്ധിച്ച് എന്തൊക്കെ നടപടികള്‍ ഇതുവരെ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?

2491

മെഡിക്കല്‍ കോളേജുകളിലെ റേഡിയോഗ്രാഫര്‍ തസ്തിക

ശ്രീ. ബി. ഡി. ദേവസ്സി

()റേഡിയോഗ്രാഫര്‍ ഗ്രേഡ് കക തസ്തികയില്‍, പി. എസ്, സി റാങ്ക് ലിസ്റ് നിലനില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പ്രസ്തുത തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍, ഇതൊഴിവാക്കി മുഴുവന്‍ ഒഴിവുകളും പി.എസ്.സി യ്ക്കു റിപ്പോര്‍ട്ട് ചെയ്യുന്നതിനും, ഒഴിവുകളില്‍ നിയമനം നടത്തുന്നതിനും നടപടി സ്വീകരിക്കുമോ?

2492

റേഡിയോ തെറാപ്പി ബിരുദാനന്തര കോഴ്സുകള്‍

ശ്രീ. . പി. ജയരാജന്‍

()കേരളത്തിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളില്‍ റേഡിയോ തെറാപ്പി വിഭാഗത്തില്‍ എന്തെല്ലാം ബിരുദാനന്തര പഠനസൌകര്യങ്ങളാണുള്ളതെന്നും ഓരോ മെഡിക്കല്‍ കോളേജിലും എത്ര സീറ്റുകള്‍ വീതമാണുള്ളതെന്നും വ്യക്തമാക്കുമോ;

(ബി)എല്ലാ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലും മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിബന്ധനകള്‍ക്കു വിധേയമായി ബിരുദാനന്തര കോഴ്സുകള്‍ നടത്തുന്നതിനുള്ള സൌകര്യങ്ങള്‍ സജ്ജീകരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ;

(സി)മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ എന്തെങ്കിലും ന്യൂനതകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടോ;

(ഡി)ഏതെല്ലാം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലാണ് ഡി.എം.ആര്‍.ടി കോഴ്സുകള്‍ നടത്തുന്നതെന്നും എത്ര സീറ്റുകള്‍ വീതമാണ് അനുവദിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ;

()ഡി.എം.ആര്‍.ടി കോഴ്സുകള്‍ നടത്തുവാനുള്ള സംവിധാനങ്ങളും സജ്ജീകരണങ്ങളും എല്ലാ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലും ലഭ്യമാണോ;

(എഫ്)പ്രസ്തുത കോഴ്സ് ആരംഭിക്കുവാനുള്ള അനുമതി നല്‍കേണ്ടത് ഏത് ഏജന്‍സിയാണെന്നു വ്യക്തമാക്കുമോ;

(ജി)റേഡിയോ തെറാപ്പിയില്‍ എം.ഡി. കോഴ്സുകളും ഡി.എം.ആര്‍.ടി. കോഴ്സുകളും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏതെല്ലാം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അതിന്‍മേലുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ?

2493

ലബോറട്ടറി കൌണ്‍സില്‍ രൂപീകരണം

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം “ലബോറട്ടറി കൌണ്‍സില്‍” രൂപീകരണം നടന്നിട്ടുണ്ടോ; പ്രസ്തുത കൌണ്‍സില്‍ രൂപീകരണം കൊണ്ട് പൊതുജനങ്ങള്‍ക്കുളള നേട്ടങ്ങള്‍ എന്തെല്ലാം; വ്യക്തമാക്കുമോ;

(ബി)വിവിധ യൂണിവേഴ്സിറ്റികളുടെ അധീനതയില്‍ നടത്തുന്ന പാരാമെഡിക്കല്‍ കോഴ്സുകള്‍ മെഡിക്കല്‍ സര്‍വ്വകലാശാലകളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാത്തതിന്റെ കാരണം വ്യക്തമാക്കാമോ; ആയത് നടപ്പില്‍ വരുത്തുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?

2494

കെ.എച്ച്. ആര്‍. ഡബ്ള്യു സൊസൈറ്റിയുടെ കീഴിലുളള എ. സി. ആര്‍ ലാബുകള്

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()കെ. എച്ച്. ആര്‍. ഡബ്ള്യു. സൊസൈറ്റിയുടെ കീഴിലുളള എ. സി. ആര്‍ ലാബുകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എ. സി. ആര്‍. ലാബുകളിലെ പാരാമെഡിക്കല്‍ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി). സി. ആര്‍. ലാബുകളുടെ പ്രവര്‍ത്തനം കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കുന്നതിനായി കാലോചിതമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

2495

ലാബുകളുടെയും സ്കാന്‍ സെന്ററുകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് നിയമം

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

,, സി. മോയിന്‍കുട്ടി

,, കെ. എന്‍. എ ഖാദര്‍

()വൈദ്യ ചികിത്സയുമായി ബന്ധപ്പെട്ട പരിശോധനാ ലാബുകള്‍, സ്കാന്‍ സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് നിലിവിലുള്ള നിയമങ്ങളും സംവിധാനങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)ഈ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ക്കുള്ള നിരക്കുകളില്‍ ഏകീകരണം നിലവിലുണ്ടോ;

(സി)എങ്കില്‍ അത് സേവനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ടോ; ഇല്ലെങ്കില്‍ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

2496

തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ യൂണിറ്റ് ഉപകരണങ്ങള്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ സി.റ്റി.സ്കാന്‍ ചെയ്യുന്നതിനും എം.ആര്‍.. സ്കാന്‍ ചെയ്യുന്നതിനും എത്ര ഉപകരണങ്ങള്‍ വീതമാണുള്ളതെന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത സ്കാന്‍ ചെയ്യുന്നതിനായി രോഗികള്‍ എത്ര ദിവസം വരെ കാത്തിരിക്കേണ്ടിവരുന്നുവെന്ന് അറിയിക്കുമോ;

(സി)രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതിന് ആനുപാതികമായി കൂടുതല്‍ സിറ്റി/എം.ആര്‍.. സ്കാനറുകള്‍ സ്ഥാപിച്ച് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് ശ്രമിക്കുമോ;

(ഡി)പ്രസ്തുത സ്കാനറുകള്‍ മന:പൂര്‍വ്വം കേടുവരുത്തിയെന്നാരോപിച്ച് ഇതുവരെ ഏതെങ്കിലും ജീവനക്കാര്‍ക്കെതിരേ ശിക്ഷാ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ ?

2497

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും രോഗനിര്‍ണ്ണയം നടത്തുവാന്‍ ലബോറട്ടറികള്

ശ്രീമതി കെ.എസ്. സലീഖ

()സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും രോഗനിര്‍ണ്ണയം നടത്തുവാന്‍ ലബോറട്ടറികള്‍ നിലവിലുണ്ടോ ; ഇല്ലെങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ;

(ബി)സ്വകാര്യ ലബോറട്ടറികള്‍ ഒരേ രോഗനിര്‍ണ്ണയത്തിന് വ്യത്യസ്ത നിരക്കിലുള്ള ഫീസാണ് ഈടാക്കുന്നത് എന്ന വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടുവോ ; നിരക്ക് ഏകീകരിക്കുന്നതിന് സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി)ശരിയായി രോഗനിര്‍ണ്ണയം നടത്താന്‍ യോഗ്യതയുള്ള ലബോറട്ടറി ടെക്നീഷ്യന്‍മാരെ നിയമിക്കുവാന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുമോ ; വ്യക്തമാക്കുമോ ;

(ഡി)സ്വകാര്യ ലബോറട്ടികളില്‍ പലതും അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടുവോ ; എങ്കില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച എത്ര ലബോട്ടറികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചുവെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

()സ്വകാര്യ ലബോറട്ടറികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുവാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു വരുന്നു ; ഇത്തരം ലാബുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുവാനും നടപടി സ്വീകരിക്കുവാനും സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ ?

2498

ആരോഗ്യ മേഖല നേരിടുന്ന പ്രതിസന്ധി

ശ്രീ. മുല്ലക്കര രത്നാകരന്‍

,, പി തിലോത്തമന്‍

,, കെ. അജിത്

,, ചിറ്റയം ഗോപകുമാര്‍

()ആരോഗ്യ മേഖല നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)വ്യാപകമായിക്കൊണ്ടിരിക്കുന്ന പകര്‍ച്ചപ്പനിയും പനി മരണങ്ങളും നേരിടുന്നതിന് എന്തെല്ലാം പ്രത്യേക നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ;

(സി)സംസ്ഥാനത്ത് നിര്‍മ്മാര്‍ജ്ജനം ചെയ്തിരുന്ന പല രോഗങ്ങളും വീണ്ടും പ്രത്യക്ഷപ്പെടുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇതിന് പരിഹാരം കാണാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

2499

'സൊസൈറ്റി ഫോര്‍ മെഡിക്കല്‍ അസിസ്റന്റ് ടു ദി പുവര്‍' പദ്ധതി

ശ്രീ. സി. കെ. സദാശിവന്‍

()'സൊസൈറ്റി ഫോര്‍ മെഡിക്കല്‍ അസിസ്റന്റ് ടു ദി പുവര്‍' പദ്ധതി പ്രകാരം രോഗികള്‍ക്ക് ധനസഹായം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ;

(ബി)സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്ന രോഗികള്‍ക്ക് ഈ പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കുമോ?

2500

സേഫ് തിരുവനന്തപുരം പദ്ധതി

ശ്രീ. കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

,, വി. ശിവന്‍കുട്ടി

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

()സേഫ് തിരുവനന്തപുരം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മെഡിക്കല്‍ ലാബുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങള്‍ എന്തെല്ലാമാണ്;

(ബി)മറ്റു ജില്ലകളില്‍ ഇത്തരം പരിശോധന നടത്താന്‍ നടപടി സ്വീകരിക്കുമോ ;

(സി)ലൈസന്‍സില്ലാത്ത ഇത്തരം രോഗവ്യാപന കേന്ദ്രങ്ങളെ നിയന്ത്രിക്കാന്‍ എന്തൊക്ക നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നു വെളിപ്പെടുത്താമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.