UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2455

സ്മാര്‍ട്ട് സിറ്റി

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, സി. എഫ്. തോമസ്

,, മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

()'സ്മാര്‍ട്ട് സിറ്റി' നിര്‍മ്മാണം സമയബന്ധിതമായി തീര്‍ക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)'സ്മാര്‍ട്ട് സിറ്റി' പൂര്‍ണ്ണമായും എന്നത്തേക്ക് പ്രവര്‍ത്തന സജ്ജമാകുമെന്ന് വ്യക്തമാക്കുമോ?

2456

സ്മാര്‍ട്ട്സിറ്റി വികസന പ്രവര്‍ത്തനങ്ങള്‍

ശ്രീ. എം. ഹംസ

()2011 മെയ് മാസത്തിന് ശേഷം സ്മാര്‍ട്ട് സിറ്റി നിര്‍മ്മാണത്തില്‍ എന്തെല്ലാം പുരോഗതി ഉണ്ടായി;

(ബി)സ്മാര്‍ട്ട് സിറ്റി നിര്‍മ്മാണ കമ്പനിയായ ടീകോമും കേരള സര്‍ക്കാരും തമ്മില്‍ ഒപ്പിട്ട എം..യു വിലെ പ്രത്യേക വ്യവസ്ഥകള്‍ എന്തെല്ലാം; എം..യു വിന്റെ കോപ്പി ലഭ്യമാക്കാമോ;

(സി)ഒരു വര്‍ഷത്തിനുള്ളില്‍ എത്ര പേര്‍ക്ക് ജോലി നല്‍കുമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്; അതില്‍ എത്ര പേര്‍ക്ക് ജോലി നല്‍കി;

(ഡി)എത്ര സ്ക്വയര്‍ഫീറ്റ് കെട്ടിടം നിര്‍മ്മിക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത്; നിര്‍മ്മാണത്തിന് എത്ര രൂപ ചെലവഴിച്ചു;

()സ്മാര്‍ട്ട് സിറ്റി മേഖലയില്‍ ഇന്‍ഡസ്ട്രിയല്‍ കൊമേഴ്സ്യല്‍ ഏരിയ എത്ര സ്ഥലത്ത് ആരംഭിച്ചിട്ടുണ്ട്;

(എഫ്)സ്മാര്‍ട്ട് സിറ്റിയില്‍ എത്ര വികസന പ്രവര്‍ത്തനങ്ങള്‍ നടന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്; വിശദമാക്കുമോ?

2457

സ്മാര്‍ട്ട് സിറ്റി പദ്ധതി വികസന പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

()സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഇതിനകം എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ പുര്‍ത്തീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ;

(ബി)സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇതിനകം ഭൂമിയുള്‍പ്പെടെയുള്ള അടിസ്ഥാനസൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ചെലവാക്കിയ തുക എത്രയെന്ന് വെളിപ്പെടുത്തുമോ ;

(സി)പ്രസ്തുത പദ്ധതിക്കായി നാളിതുവരെ ടീകോം കമ്പനി ചെലവഴിച്ച തുക എത്ര ;

(ഡി)സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടി രൂപ നല്‍കിയ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന്റെ ഏറ്റവും ഒടുവിലത്തെ താത്ക്കാലിക ബാലന്‍സ്ഷീറ്റിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ?

2458

ജീവനക്കാര്‍ക്കുള്ള പരിശീലനം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()-ജില്ല പദ്ധതി എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാക്കുകയെന്ന് വിശദമാക്കാമോ;

(ബി)-ജില്ല പദ്ധതിയുടെ നടത്തിപ്പിന് വേണ്ടി ഏതെല്ലാം വകുപ്പിലെ ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)-ജില്ല പദ്ധതി മുഴുവന്‍ ജില്ലകളിലും നടപ്പാക്കുന്നതിന് എത്ര കാലമെടുക്കുമെന്ന് വിശദമാക്കാമോ?

2459

സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രവര്‍ത്തനം

ശ്രീ. സി. ദിവാകരന്‍

()സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി)സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തനം എന്നുമുതല്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

2460

ടെക്നോ ലോഡ്ജുകള്‍

ശ്രീ. പി. ഉബൈദുള്ള

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് എത്ര ടെക്നോ ലോഡ്ജുകളാണ് ആരംഭിച്ചിട്ടുള്ളത് ; എവിടെയെല്ലാം ; വ്യക്തമാക്കുമോ ;

(ബി)മലപ്പുറം ജില്ലയില്‍ ടെക്നോ ലോഡ്ജുകളാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2461

കൊരട്ടി ഐ.ടി. പാര്‍ക്കിന്റെ വികസനം

ശ്രീ. ബി.ഡി.ദേവസ്സി

കൊരട്ടി ഐ.ടി.പാര്‍ക്കിന്റെ വികസനത്തിനായി എന്തെല്ലാം നടപടികളാണ് പരിഗണനയിലുളളത്; ഇതിനായി എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്നും വ്യക്തമാക്കുമോ?

2462

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ അനുവദിച്ച ഐ. ടി. പാര്‍ക്ക്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ അനുവദിച്ച ഐ.ടി. പാര്‍ക്കിന് ചീമേനി വില്ലേജില്‍ ആവശ്യമായ സ്ഥലം ലഭ്യമാക്കുകയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതിന് തറക്കല്ലിടല്‍ നടത്തിയിട്ടും നിര്‍മ്മാണ പ്രവര്‍ത്തനം വൈകുന്നതിന്റെ കാരണം വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ഐ. ടി. പാര്‍ക്ക് എന്നത്തേയ്ക്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

2463

ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിന്റെ പ്രവര്‍ത്തനം

ശ്രീ. പി. തിലോത്തമന്‍

()ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിന്റെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ; ഇന്‍ഫോപാര്‍ക്കിനുവേണ്ടി ഏറ്റെടുക്കപ്പെട്ട ഭൂമിയില്‍ ഇതുവരെ എത്രമാത്രം ഉപയോഗിച്ചിട്ടുണ്ട് എന്ന് അറിയിക്കാമോ; എത്ര സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു എന്നു വ്യക്തമാക്കാമോ; ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കില്‍ ഇതുവരെ എത്ര പേര്‍ക്ക് തൊഴില്‍ ലഭിച്ചു എന്നും അത് ഏതെല്ലാം വിഭാഗങ്ങളിലാണെന്നും വ്യക്തമാക്കാമോ;

(ബി)പ്രസ്തുത പാര്‍ക്കില്‍ ഉടനടി ആരംഭിക്കാനുളള സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്നും അവയുടെ മുതല്‍ മുടക്ക് എത്രയാണെന്നും സംരംഭകര്‍ ആരാണെന്നും അതിലൂടെ എത്രപേര്‍ക്ക് ഏതെല്ലാം വിഭാഗങ്ങളില്‍ തൊഴില്‍ ലഭിക്കുമെന്നും വ്യക്തമാക്കാമോ;

(സി)എമര്‍ജിംഗ് കേരളയുമായി ബന്ധപ്പെട്ട പ്രസ്തുത പാര്‍ക്കില്‍ പുതിയ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ടോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കില്‍ ഉണ്ടായ പുതിയ നിക്ഷേപങ്ങളും, തൊഴിലവസരങ്ങളും വ്യക്തമാക്കാമോ ?

2464

.റ്റി.പാര്‍ക്ക് ആരംഭിക്കുന്നതിന് നടപടി

ശ്രീ. സി.എഫ്.തോമസ്

''റ്റി.യു. കുരുവിള

''മോന്‍സ് ജോസഫ്

''തോമസ് ഉണ്ണിയാടന്‍

()എല്ലാ നിയോജകമണ്ഡലങ്ങളിലും ഓരോ ഐ.റ്റി. പാര്‍ക്ക് ആരംഭിക്കുന്നതിന് നടപടി ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ;

(ബി).റ്റി. അധിഷ്ടിത വ്യവസായ വികസനത്തിന് നല്കിവരുന്ന സഹായങ്ങളും സൌകര്യങ്ങളും എന്തെന്ന് വ്യക്തമാക്കുമോ;

(സി).റ്റി.യിലൂടെ ലഭിക്കുന്ന വരുമാനം എത്ര മാത്രം ഉയര്‍ത്താന്‍ കഴിഞ്ഞു; വ്യക്തമാക്കുമോ?

2465

ഇലക്ട്രോണിക് ടെക്നോളജി പാര്‍ക്ക്

ശ്രീ. സി. ദിവാകരന്‍

()തിരുവനന്തപുരത്തെ ഇലക്ട്രോണിക് ടെക്നോളജി പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;

(ബി)പ്രസ്തുത പാര്‍ക്കിന്റെ പ്രവര്‍ത്തനം എന്ന് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2466

നോളഡ്ജ് സിറ്റി പദ്ധതി

ശ്രീ. സി. ദിവാകരന്‍

()നോളഡ്ജ് സിറ്റി പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ ;

(ബി)ഏതു തരത്തിലുള്ള സേവനങ്ങളാണ് ഇതിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്നതെന്ന് വ്യക്തമാക്കാമോ ?

2467

.ടി. വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

().ടി. വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നാളിതുവരെ എത്ര ഭൂമി ഏറ്റെടുത്തിട്ടുണ്ട്; എവിടെയെല്ലാമാണ് ഭൂമി ഏറ്റെടുത്തിട്ടുളളത്;

(ബി)ഏതെല്ലാം വര്‍ഷങ്ങളിലാണ് ഭൂമി ഏറ്റെടുത്ത്;

(സി)ഏറ്റെടുത്ത ഭൂമിയില്‍ ഇതുവരെ സംരംഭങ്ങള്‍ തുടങ്ങാതെ എത്ര ഭൂമി വെറുതെയിട്ടിരിക്കുന്നു എവിടെയെല്ലാം ; പ്രസ്തുത ഭൂമിയില്‍ എപ്രകാരം നിക്ഷേപകരെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത് ;

(ഡി)സംസ്ഥാനത്തെ ഐ.ടി. വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ 2001 മുതല്‍ 2012 വരെയുളള ഓരോ സാമ്പത്തിക വര്‍ഷവും ചെലവഴിച്ച തുക എത്ര ;

()സംസ്ഥാനത്തിന് 2001 മുതല്‍ 2012 വരെയുളള ഓരോ വര്‍ഷവും ഐ.ടി.യില്‍ നിന്ന് എത്ര രൂപയുടെ വിറ്റ് വരവ് സാധ്യമാക്കാനായി;

(എഫ്)പുതുതായി എവിടെയെല്ലാം ഐ.ടി. പാര്‍ക്കുകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നു;

(ജി)പിന്നോക്ക ജില്ലയായ കാസര്‍ഗോഡ് ഏതെങ്കിലും തരത്തിലുളള ഐ.ടി. നിക്ഷേപം ഉദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കുമോ?

2468

ഒറ്റപ്പാലത്തെ ഐ.ടി. പാര്‍ക്ക് നിര്‍മ്മാണം

ശ്രീ. എം. ഹംസ

()ഒറ്റപ്പാലത്ത് കിന്‍ഫ്രാപാര്‍ക്കില്‍ ഐ.റ്റി. പാര്‍ക്ക് ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(ബി)ഇത് സംബന്ധിച്ച് ഇന്‍ഫോ പാര്‍ക്ക് സാധ്യതാപഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ട് ലഭ്യമാക്കാമോ ;

(സി).റ്റി. പാര്‍ക്ക് ആരംഭിക്കുന്നത് സംബന്ധിച്ച് നാളിതുവരെയുള്ള പുരോഗതി വിശദമാക്കാമോ ;

(ഡി).റ്റി. പാര്‍ക്ക് ഒറ്റപ്പാലത്ത് സ്ഥാപിക്കുന്നതിനായുള്ള അനുകൂലഘടകങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ ?

2469

അക്ഷയകേന്ദ്രങ്ങളിലൂടെ ലഭ്യമക്കുന്ന സേവനങ്ങള്‍

ശ്രീ. ജി. എസ്. ജയലാല്‍

()സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അക്ഷയകേന്ദ്രങ്ങളിലൂടെ എന്തെല്ലാം സേവനങ്ങള്‍ ലഭ്യമാക്കുവാനാ.ണ് നിര്‍ദ്ദേശം നല്‍കിയിട്ടുളളത്;

(ബി)പ്രസ്തുത സേവനങ്ങള്‍ ലഭ്യമാക്കുമ്പോള്‍ സ്ഥാപനങ്ങള്‍ക്ക് പൊതുജനങ്ങള്‍ സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കണമെന്ന് നിബന്ധനയുണ്ടോ; എങ്കില്‍ ഏതൊക്കെ സേവനങ്ങള്‍ക്ക് എത്ര രൂപാ വീതം നല്‍കണമെന്നുളള വിവരം ലഭ്യമാക്കുമോ;

(സി)ടെലിഫോണ്‍, വൈദ്യുതി ചാര്‍ജ്ജ് എന്നിവ അടയ്ക്കുന്നതിന് പൊതുജനങ്ങളില്‍ നിന്നും സര്‍വ്വീസ് ചാര്‍ജ്ജ് ഇനത്തില്‍ യഥേഷ്ടം തുക ഈടാക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ സേവന വിവരവും, നല്‍കേണ്ട തുകയും അക്ഷയ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2470

.ഓണ്‍ലൈനില്‍ സര്‍ട്ടിഫിക്കറ്റുകള്‍

ശ്രീ. കെ. മുരളീധരന്‍

,, വി.റ്റി. ബല്‍റാം

,, വര്‍ക്കല കഹാര്‍

,, ഹൈബി ഈഡന്‍

()സര്‍ക്കാരില്‍നിന്നും ലഭിക്കേണ്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും ഓണ്‍ലൈന്‍ ആക്കുന്ന സംവിധാനത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ;

(ബി)ഏത് പദ്ധതി പ്രകാരമാണ് ഈ സംവിധാനം നടപ്പിലാക്കുന്നത് ;

(സി)ഏതെല്ലാം വകുപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളുമാണ് പ്രസ്തുത പദ്ധതിയിലൂടെ ലഭിക്കുന്നത് ; വിശദമാക്കുമോ ;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത സംവിധാനവുമായി സഹകരിക്കുന്നത് ; വിശദമാക്കുമോ ?

2471

സിറ്റിസണ്‍ കോള്‍സെന്റര്‍

().ടി മിഷന്റെ നിയന്ത്രണത്തിലുള്ള സിറ്റിസണ്‍ കോള്‍സെന്റര്‍ മുഖേന എന്തെല്ലാം സേവനങ്ങളാണ് ലഭിക്കുന്നത് എന്ന് വ്യക്തമാക്കുമോ ;

(ബി)ഈ വര്‍ഷം എത്ര അന്വേഷണങ്ങള്‍ ഈ സെന്റര്‍ മുഖേന ലഭിച്ചു ;

(സി)ഇത് കൂടുതല്‍ ജനോപകാരപ്രദമാക്കുന്നതിനും, ആധുനികവല്‍ക്കരിക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.