UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2416

കേരളാ ദിനേശ്ബീഡി ആശ്വാസ പെന്‍ഷന്‍ പദ്ധതി

ശ്രീ. സി. കൃഷ്ണന്‍

()കേരളാ ദിനേശ് ബീഡി ആശ്വാസ പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച തൊഴിലാളികള്‍ക്ക് ഏതു മാസം വരെ പെന്‍ഷന്‍ വിതരണം ചെയ്തിട്ടുണ്ട്; എത്രമാസംകുടിശ്ശികയുണ്ട്;

(ബി)കുടിശ്ശിക വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ ?

2417

സിഡ്കോ പ്രൊഡക്ഷന്‍ യൂണിറ്റിലെ സ്കില്‍ഡ്/അണ്‍ സ്കില്‍ഡ് വര്‍ക്കര്‍ തസ്തികയിലെ നിയമനം

ശ്രീ. ജി. സുധാകരന്‍

()സിഡ്കോ പ്രൊഡക്ഷന്‍ യൂണിറ്റിലേക്ക് സ്കില്‍ഡ്/അണ്‍ സ്കില്‍ഡ് വര്‍ക്കര്‍ തസ്തികയില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനുള്ള റാങ്ക് ലിസ്റ് നിലവിലുണ്ടോ;

(ബി)എങ്കില്‍ കാര്‍പെന്ററി തസ്തികയില്‍ പ്രസ്തുത റാങ്ക് ലിസ്റില്‍ നിന്ന് എത്രപേരെ നിയമിച്ചിട്ടുണ്ടെന്നും അതില്‍ എത്രപേര്‍ ജോലിയില്‍ നിന്നും പിരിഞ്ഞുപോയി എന്നും അറിയിക്കാമോ;

(സി)നിലവില്‍ കാര്‍പെന്റര്‍ തസ്തികയില്‍ എത്ര ഒഴിവുകളാണുള്ളതെന്ന് വെളിപ്പെടുത്തുമോ; പ്രസ്തുത ഒഴിവുകളിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റില്‍ നിന്നും നിയമനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ?

2418

എമര്‍ജിംഗ് കേരളയില്‍ കരിമ്പട്ടികയില്‍പ്പെട്ടിട്ടുള്ളകമ്പനികള്‍

ശ്രീ. എം. ചന്ദ്രന്‍

()എമര്‍ജിംഗ് കേരളയില്‍ കരിമ്പട്ടികയില്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇവയെ സംബന്ധിച്ച് പരിശോധിച്ച് ഇത്തരം കമ്പനികളെ ഒഴിവാക്കുന്നതിനുള്ള നടപടികള്‍സ്വീകരിക്കുമോ ?

2419

എമര്‍ജിംഗ് കേരള

ശ്രീ. എം. ഹംസ
പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന എന്തെങ്കിലും പദ്ധതികള്‍ എമര്‍ജിംഗ് കേരളയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നുവോ; വ്യക്തമാക്കുമോ ?

2420

എമര്‍ജിംഗ് കേരള പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ.സുരേഷ് കുറുപ്പ്

()എമര്‍ജിംഗ് കേരളയില്‍ നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ട ജോലി നിര്‍വ്വഹിക്കുന്നതിന് സര്‍ക്കാര്‍ ചുമതല നല്‍കിയിരിക്കുന്നത് ആര്‍ക്കാണ്; വ്യക്തമാക്കുമോ;

(ബി0നിര്‍ദ്ദിഷ്ട പദ്ധതികള്‍ ഓരോന്നിനും ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കി പ്രായോഗിക തലത്തില്‍ കൊണ്ടുവരുന്നതിന് ഇതിനകം സ്വികരിക്കപ്പെട്ട നടപടികള്‍ വിശദമാക്കുമോ;

(സി0നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതികളില്‍ ഭൂമി ആവശ്യമായവ എത്രയാണെന്നും പദ്ധതികള്‍ക്കെല്ലാം കൂടി മൊത്തം എത്ര ഏക്കര്‍ ഭൂമി ആവശ്യമായി വരുമെന്നുമുളള വിവരം ലഭ്യമാക്കുമോ?

2421

എമര്‍ജിംഗ് കേരളയിലെ പദ്ധതികള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()കേരള സംസ്ക്കാരത്തിനും പാരമ്പര്യത്തിനും ചേരാത്ത പദ്ധതികള്‍ എമര്‍ജിംഗ് കേരളയില്‍ കടന്നുവന്നത് പരിശോധിച്ചിട്ടുണ്ടോ;

(ബി)ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടോ;

(സി)വിശദീകരണ റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ;

(ഡി)പ്രസ്തുത വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ ?

2422

എമര്‍ജിംഗ് കേരള നിക്ഷേപക സംഗമത്തില്‍കരിമ്പട്ടികയില്‍പ്പെട്ട കമ്പനികള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()എമര്‍ജിംഗ് കേരള നിക്ഷേപക സംഗമത്തില്‍ പദ്ധതികള്‍ക്കുവേണ്ടി അപേക്ഷ സമര്‍പ്പിച്ചവയില്‍ കരിമ്പട്ടികയില്‍പ്പെട്ട കമ്പനികളും ഉണ്ടായിരുന്നെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ ;

(ബി)നിക്ഷേപക സംഗമത്തില്‍ ഇത്തരം കമ്പനികള്‍ കടന്നുവരാനിടയായ സാഹചര്യം വെളിപ്പെടുത്തുമോ ;

(സി)രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്തരം കമ്പനികളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സംസ്ഥാന ഇന്റലിജന്‍സ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നോ ;

(ഡി)എങ്കില്‍ ഇന്റലിജന്‍സ് മേധാവി പ്രസ്തുത റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ?

2423

കാസര്‍ഗോഡ് ജില്ലയിലെ എമര്‍ജിംഗ് കേരള പദ്ധതികള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

എമര്‍ജിംഗ് കേരളയില്‍, കാസര്‍ഗോഡ് ജില്ലയില്‍ ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും ഈ പദ്ധതികളില്‍ എത്ര പദ്ധതികളാണ് സ്വകാര്യ സംരംഭങ്ങളെന്നും വ്യക്തമാക്കാമോ ?

2424

'എമര്‍ജിംഗ് കേരള'യില്‍ ആറ്റിങ്ങല്‍നിയോജകമണ്ഡത്തിലെ പദ്ധതികള്‍

ശ്രീ. ബി. സത്യന്‍

()'എമര്‍ജിംഗ് കേരള'യില്‍ ഉള്‍പ്പെടുത്തി ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ എന്തെല്ലാം വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് വിശദമാക്കുമോ;

(ബി)'എമര്‍ജിംഗ് കേരള'യില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും ഏതെല്ലാം പദ്ധതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിശദമാക്കുമോ?

2425

ചേര്‍ത്തല സ്റീല്‍ ഫാബ്രിക്കേഷന്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം

ശ്രീ. പി. തിലോത്തമന്‍

()റെയില്‍വേ ബോഗി നിര്‍മ്മാണ യൂണിറ്റിന്റെ നടപടികള്‍ വൈകിയതുമൂലം ചേര്‍ത്തല സ്റീല്‍ ഫാബ്രിക്കേഷന്‍ യൂണിറ്റിനെ സില്‍ക്കിലേക്ക് കൂട്ടിച്ചേര്‍ത്ത് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് മറ്റൊരു ഉത്തരവിലൂടെ മരവിപ്പിക്കുവാനുണ്ടായ കാരണം വ്യക്തമാക്കുമോ; ഇതുമൂലം എസ്. എഫ്. യു.വിന്റെ പ്രവര്‍ത്തനം ഒരു ഗവേണിംഗ് ബോഡിയുടെയും കീഴിലല്ലാതായി മാറിയിരിക്കുന്ന വസ്തുതയും എസ്.എഫ്.യു.വിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ടതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സില്‍ക്ക് മുഖേന നടക്കേണ്ട സ്റാറ്റ്യൂട്ടറി ഓഡിറ്റിംഗ് എ. ജി. ഓഡിറ്റിംഗ് എന്നിവ എസ്. എഫ്. യു.വില്‍ നടക്കുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)സ്റീല്‍ ഫാബ്രിക്കേഷന്‍ യൂണിറ്റിന് ഇപ്പോള്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ല എന്നും സ്ഥാപനത്തിന് പ്രവര്‍ത്തനമൂലധനം ഇല്ലാത്ത അവസ്ഥയാണെന്നും സ്ഥാപനത്തിന് ലഭിക്കുന്ന വര്‍ക്കുകള്‍ ചെയ്യാന്‍ കഴിയാതെ വരുന്നുവെന്നുമുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സ്റീല്‍ ഫാബ്രിക്കേഷന്‍ യൂണിറ്റിന്റെ പേരില്‍ നിലവിലുള്ള ബാധ്യതകള്‍ തീര്‍ക്കുന്നതിനും കേസുകള്‍ തീര്‍പ്പാക്കുന്നതിനും അടിയന്തിരമായ സംവിധാനം ഉണ്ടാക്കുമോ;

(ഡി)2013-14 കാലയളവില്‍ എസ്.എഫ്.യു.വില്‍ നിന്നും എത്ര ജീവനക്കാര്‍ വിരമിക്കുമെന്ന് വ്യക്തമാക്കുമോ; ഇവര്‍ക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നല്‍കാന്‍ എന്ത് തുക വേണ്ടിവരുമെന്ന് കണക്കാക്കിയിട്ടുണ്ടോ; പ്രസ്തുത തുക എപ്രകാരം കണ്ടെത്താനാണ് തീരുമാനിച്ചിട്ടുളളത് എന്ന് വ്യക്തമാക്കുമോ;

()എസ്.എഫ്.യു.വിനെ സില്‍ക്കിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിനിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമോ?

2426

പബ്ളിക് സെക്ടര്‍ എന്റര്‍പ്രൈസസ് ബോര്‍ഡ്

ശ്രീ. വി. ശശി

()ബ്യൂറോ ഓഫ് പബ്ളിക് എന്റര്‍പ്രൈസസും റീസ്ട്രക്ച്ചറിംഗ് ആന്റ് ഇന്റേണല്‍ ആഡിറ്റ് ബോര്‍ഡും സംയോജിച്ച് പബ്ളിക് സെക്ടര്‍ എന്റര്‍പ്രൈസസ് ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളതുപോലെ പ്രസ്തുത ബോര്‍ഡിലേക്ക് നിയമിച്ചിട്ടുള്ള പ്രൊഫഷണലുകള്‍ ആരെല്ലാമാണെന്ന് വ്യക്തമാക്കുമോ?

2427

പാദരക്ഷാ ഡിസൈന്‍ ക്യാമ്പ് സ്ഥാപിക്കുന്നതിനുളളനടപടി

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് ജില്ലയില്‍ പാദരക്ഷാഡിസൈന്‍ ക്യാമ്പ് സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)അഞ്ഞൂറിലധികം പാദരക്ഷാ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്ന കോഴിക്കോട് ജില്ലയില്‍ പാദരരക്ഷാ ഡിസൈന്‍ ക്യാമ്പ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2428

കുട്ടനാട്ടിലെ ചിത്തിര കായലില്‍ നിന്നും ട്രാവന്‍കൂര്‍ സിമന്റ്സിന്റെ കക്ക ഖനനം

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട്ടിലെ ചിത്തിര കായലില്‍ നിന്നും ട്രാവന്‍കൂര്‍ സിമന്റ്സ് കക്ക ഖനനം നടത്തിയത് 27.08.2002-ലെ ജി..(എം.എസ്) നം.8787/2002/വ്യവ.നം. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണോ;

(ബി)ഇത് സംബന്ധിച്ച് വ്യവസായവകുപ്പും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍/എഗ്രിമെന്റ് നടത്തിയിരുന്നോ;

(സി)എങ്കില്‍ ചര്‍ച്ചകളുടെ മിനിറ്റട്ട്സിന്റെയും എഗ്രിമെന്റിന്റെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?

2429

കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ വ്യവസായകിന്‍ഫ്രയുടെ പാര്‍ക്ക്

ശ്രീ. റ്റി. വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ പാണപ്പുഴയില്‍ കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിനുള്ളനടപടിയുടെ പുരോഗതി വ്യക്തമാക്കുമോ ;

(ബി)ഇതുമായി ബന്ധപ്പെട്ട ലാന്റ് അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തിയായോ ; വിശദാംശം നല്‍കുമോ ?

2430

കിന്‍ഫ്രയുടെ പ്രവര്‍ത്തനം

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

()2001 മുതല്‍ 2012 വരെയുളള ഓരോ സാമ്പത്തിക വര്‍ഷത്തിലും പൊതുമേഖലാ സ്ഥാപനമായ കിന്‍ഫ്ര എത്ര രൂപയുടെ ലാഭം/നഷ്ടം ഉണ്ടാക്കിയെന്ന് വിശദമാക്കാമോ;

(ബി)2001 മുതല്‍ 2012 വരെ ഓരോ സാമ്പത്തിക വര്‍ഷത്തിലും കിന്‍ഫ്രയ്ക്ക് ലഭിച്ച ബഡ്ജറ്റ് വിഹിതം എത്ര;

(സി)പ്രസ്തുത കാലയളവില്‍ ഓരോ സാമ്പത്തിക വര്‍ഷവും എവിടങ്ങളിലെല്ലാം എത്രയധികം ഭൂമി കിന്‍ഫ്രയ്ക്ക് വ്യവസായ വികസനത്തിനായി ഏറ്റെടുക്കാനായിയെന്ന് വെളിപ്പെടു ത്തുമോ;

(ഡി)ഈ കാലയളവില്‍ ഓരോ സാമ്പത്തികവര്‍ഷവും എവിടെയെല്ലാം എത്ര ഭൂമി കിന്‍ഫ്ര, നിക്ഷേപകര്‍ക്കായി അനുവദിച്ചു; ഇതു വഴി എത്ര കോടി രൂപയുടെ നിക്ഷേപമുണ്ടായി; എത്ര തൊഴിലുകള്‍ ഓരോ സാമ്പത്തിക വര്‍ഷവും സാധ്യമാക്കാന്‍ കഴിഞ്ഞു; വ്യക്തമാക്കുമോ?

2431

കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ പുതിയ പദ്ധതികള്‍

ശ്രീ. . കെ. ബാലന്‍

()കിന്‍ഫ്രായുടെ ആഭിമുഖ്യത്തില്‍ പാലക്കാട് ജില്ലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ബി)മുന്‍ സര്‍ക്കാരിന്റെ കാലത്ത് (2006-2011) കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് ജില്ലയില്‍ ആരംഭിച്ച പദ്ധതികള്‍ ഏതെല്ലാം ; അക്കാലത്ത് അനുവദിച്ച ഏതെല്ലാം പദ്ധതികളാണ് ഇനിയും ആരംഭിക്കാനുള്ളത് ; പ്രസ്തുത പദ്ധതികളുടെ നിലവിലെ അവസ്ഥ എന്തെന്ന് വ്യക്തമാക്കുമോ ;

(സി)തരൂര്‍ മണ്ഡലത്തില്‍ പുതിയ വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ?

2432

ചിറക്കര ഗ്രാമപഞ്ചായത്തില്‍ കിന്‍ഫ്രാ പാര്‍ക്ക്

ശ്രീ. ജി. എസ്. ജയലാല്‍

()ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ ചിറക്കര ഗ്രാമപഞ്ചായത്തില്‍ കിന്‍ഫ്രാ പാര്‍ക്ക് സ്ഥാപിക്കുന്നതിലേക്ക് എത്ര ഏക്കര്‍ ഭൂമിയാണ് അളന്ന് തിട്ടപ്പെടുത്തിയത്; വ്യക്തമാക്കുമോ; പ്രസ്തുത നടപടികള്‍ ആരംഭിച്ചത് എന്നാണ്; നിലവിലുളള പുരോഗതി വിശദമാക്കുമോ;

(ബി)2008 ലെ നെല്‍വയല്‍ - തണ്ണീര്‍ത്തട നിയമം അനുസരിച്ച് ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട എത്ര ഏക്കര്‍ ഭൂമി ഈ ആവശ്യത്തിലേക്കായി ഏറ്റെടുക്കുവാന്‍ നിശ്ചയിച്ചിരുന്ന ഭൂപ്രദേശത്ത് വരുമെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)നിലവില്‍ പ്രസ്തുത സ്ഥാലത്ത് കിന്‍ഫ്രാ പാര്‍ക്ക് സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?

2433

വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടി

ശ്രീ. എന്‍.. നെല്ലിക്കുന്ന്

കാസര്‍ഗോഡ് മണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതുമേഖലയില്‍ വ്യവസായ സ്ഥാപനങ്ങളൊന്നും ആരംഭിച്ചിട്ടില്ലെന്നതും മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥയും പരിഗണിച്ച് പൊതുമേഖലയില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

2434

വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം

ശ്രീ. എളമരം കരീം

()വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ സര്‍വ്വീസില്‍ തുടരുന്നുണ്ടോ;

(ബി)എങ്കില്‍ അവരില്‍ 60 വയസ്സ് കഴിഞ്ഞവര്‍ ആരൊക്കെയാണെന്ന് അറിയിക്കുമോ;

(സി)വിരമിച്ചവര്‍ സര്‍വ്വീസില്‍ തുടരുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നയമെന്താണെന്ന് വ്യക്തമാക്കുമോ ?

2435

ഇന്ധനവില വര്‍ദ്ധനവ്

ശ്രീ. പി.കെ. ഗുരുദാസന്‍

,, എളമരം കരീം

,, ജെയിംസ് മാത്യു

,, സി.കെ. സദാശിവന്‍

()ഡീസല്‍വില വര്‍ദ്ധന വ്യവസായ സ്ഥാപനങ്ങളെ ഏതെല്ലാം തരത്തില്‍ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;

(ബി)ഡീസല്‍ വൈദ്യുതി നിരക്ക് വര്‍ദ്ധനവ് മൂലം സംസ്ഥാനത്തെ എത്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇപ്പോള്‍ പ്രതിസന്ധി നേരിടുന്നതെന്ന് വ്യക്തമാക്കുമോ ;

(സി)വൈദ്യുതി, ഡീസല്‍ വില വര്‍ദ്ധനയിലൂടെ ഉണ്ടായിട്ടുള്ള ചരക്ക് കൂലി വര്‍ദ്ധനവും കൂടി കണക്കിലെടുത്ത് വ്യവസായ സ്ഥാപനങ്ങള്‍ നേരിടുന്ന തകര്‍ച്ച ഒഴിവാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ;

(ഡി)സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇത് മൂലമുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനായി ഉല്പന്ന വില കൂട്ടാനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ?

2436

സംസ്ഥാനത്ത് പ്രത്യേക പെട്രോളിയം പ്രകൃതി വാതക സെല്‍ രൂപീകരിക്കാന്‍ നടപടി

ശ്രീ. പി. ഉബൈദുള്ള

()രാജ്യത്തെ പ്രകൃതി വാതക ഉപയോഗ വളര്‍ച്ചാതോതനുസരിച്ചുള്ള പങ്ക് സംസ്ഥാനത്തിന് ലഭ്യമാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന്വ്യക്തമാക്കുമോ ;

(ബി)2010-2011, 2011-2012, 2012-2013 വര്‍ഷങ്ങളില്‍ സംസ്ഥാനത്തിനു ലഭിച്ച വിഹിതത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തുമോ ;

(സി)സംസ്ഥാനത്ത് പ്രത്യേക പെട്രോളിയം പ്രകൃതി വാതക സെല്‍ രൂപീകരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

2437

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പൈപ്പ് ലൈനുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്ത് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന പൈപ്പ് ലൈന്‍ ജനവാസ കേന്ദ്രങ്ങളിലൂടെയും കൃഷിയിടങ്ങളിലൂടെയുമാണ് കടന്നുപോകുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കാസര്‍ഗോഡ് ജില്ലയില്‍ ഇതിനായി എത്ര ഭൂമിയാണ് എറ്റെടുക്കുന്നത്;

(സി)സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന കര്‍ഷക സംഘടനകളുടെ ആവശ്യത്തിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ?

2438

ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ളനടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

()ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ സ്ഥലങ്ങളിലെ ഭൂമി കുഴിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമോ ?

2439

കോഴിക്കോട് ജില്ലയില്‍ക്കൂടി കടന്നുപോകുന്നവാതകപൈപ്പ് ലൈന്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ് (ഗൈല്‍) വാതകപൈപ്പ്ലൈന്‍ കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം പഞ്ചായത്തുകളിലൂടെയാണ് കടന്നുപോകുന്നതെന്ന വിവരം ലഭ്യമാക്കുമോ ;

(ബി)വാതകപൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിന് ഏകപക്ഷീയമായാണ് അലൈന്‍മെന്റ് നിശ്ചയിച്ചതെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ;

(ഡി)കര്‍ഷകരുടെ വിളഭൂമിയിലൂടെ പൈപ്പ്ലൈന്‍ കടന്നുപോകുക വഴി കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാന്‍ അടിയന്തിരമായി ഇടപെടുമോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

2440

വിദേശ വ്യാവസായിക ഉല്പന്നങ്ങളുടെ സംസ്ഥാനവിപണിയിലേയ്ക്കുളള വരവ് നിയന്ത്രിക്കുന്ന നടപടി

ശ്രീ. കെ.എന്‍.. ഖാദര്‍

,, എം. ഉമ്മര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

()വിലയും ഗുണമേന്മയും കുറഞ്ഞ വിദേശ വ്യാവസായിക ഉല്പന്നങ്ങളുടെ സംസ്ഥാന വിപണിയിലേയ്ക്കുളള കടന്നുകയറ്റം നിയന്ത്രിക്കുന്നതിന് ചെറുകിട വ്യവസായ മേഖലയെ ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയുളള ലഘുയന്ത്രസാമഗ്രികളും മറ്റ് ഉപകരണങ്ങളും ചൈനയില്‍ നിന്നും കുറഞ്ഞവിലയ്ക്ക് സംസ്ഥാനത്ത് വിറ്റഴിക്കുന്നതു മൂലം ഗുണമേന്മയുളളതും ഉയര്‍ന്ന വിലയുളളതുമായ തദ്ദേശസാമഗ്രികളുടെ വിപണി നഷ്ടമാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(സി)വ്യാവസായിക രംഗത്ത് തദ്ദേശീയ ഉല്പന്നങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിന് സാങ്കേതിക സഹായം നല്കത്തക്കവിധമുളള ഗവേഷണവിഭാഗം ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?

2441

ചില്ലറവില്പനയില്‍ വിദേശനിക്ഷേപം

ശ്രീ. കെ. രാധാകൃഷ്ണന്‍

()കേന്ദ്രസര്‍ക്കാര്‍ ചില്ലറ വില്പനയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിന് തീരുമാനിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയം വ്യക്തമാക്കാമോ;

(ബി)പല സംസ്ഥാന സര്‍ക്കാരുകളും പൊതുജനങ്ങള്‍ക്കും ഈ മേഖലയില്‍ ഉപജീവനം നയിക്കുന്ന ചെറുകിട കച്ചവടക്കാര്‍ക്കും ദോഷമാകുന്ന ഈ നയം നടപ്പിലാക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ കേരളത്തിലും പൊതുജനങ്ങള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ദോഷം വരുത്തുന്ന ഈ പദ്ധതിനടപ്പിലാക്കാതിരിക്കാനുളള തീരുമാനം കൈക്കൊളളുമോ ?

2442

സംസ്ഥാനത്തെ പാറമടകളുടെ പ്രവര്‍ത്തനം

ശ്രീ. കെ. അച്ചുതന്‍

,, വി. പി. സജീന്ദ്രന്‍

,, ആര്‍. സെല്‍വരാജ്

,, വര്‍ക്കല കഹാര്‍

()കേന്ദ്ര നിയമം മൂലം സംസ്ഥാനത്തെ പാറമടകളുടെ പ്രവര്‍ത്തനം നിലച്ചതായ വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം സ്ഥലത്തെ പാറക്വാറികള്‍ ആയി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതെന്ന് അറിയുമോ;

(സി)പാറമടകള്‍ പ്രവര്‍ത്തിക്കുന്നതിനായി വ്യവസ്ഥകളില്‍ ഇളവ് ചെയ്യുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ?

2443

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പാറ ക്വാറികള്‍

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

()നിലവില്‍ എത്ര പാറക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു വ്യക്തമാക്കുമോ ; ജില്ല/താലൂക്ക് തിരിച്ച് വിശദാംശം വ്യക്തമാക്കുമോ ;

(ബി)പാറക്വാറികള്‍ നടത്തുന്നതിന് നിലവില്‍ എന്തൊക്കെ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് വിശദമാക്കുമോ ;

(സി)മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമോ ;

(ഡി)സര്‍ക്കാര്‍ നിശ്ചിത ആവശ്യങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സ്ഥലങ്ങളില്‍ ചിലര്‍ അനധികൃത ഖനനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇത്തരത്തിലുള്ള ഖനനം പൂര്‍ണ്ണമായി നിരോധിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

()സര്‍ക്കാര്‍ നല്‍കുന്ന ഭൂമി നിശ്ചിത ആവശ്യത്തിനുമാത്രം ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും അല്ലെങ്കില്‍ തിരിച്ചെടുക്കാനും നടപടി സ്വീകരി ക്കുമോ ?

2444

അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം

ശ്രീ. . കെ. വിജയന്‍

()മലയോര മേഖല കേന്ദ്രീകരിച്ച് അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)നാദാപുരം നിയോജകമണ്ഡലത്തില്‍ എത്ര ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്; പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?

2445

മണല്‍ സംസ്കരണം

ശ്രീ. എം. . വാഹീദ്

,, സണ്ണി ജോസഫ്

,, അന്‍വര്‍ സാദത്ത്

,, . സി. ബാലകൃഷ്ണന്‍

()ഉപ്പ് കലര്‍ന്ന മണല്‍ സംസ്കരണം വഴി നിര്‍മ്മാണമേഖലയിലേക്ക് ഉപയോഗിക്കാവുന്ന വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ പദ്ധതിയുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ സാദ്ധ്യതാപഠനത്തിന് സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)പ്രസ്തുത സമിതിയുടെ പഠന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

2446

എമര്‍ജിംഗ് കേരള പദ്ധതിയ്ക്കായി ഭൂമി മണ്ണിട്ട് നികത്തല്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()എമര്‍ജിംഗ് കേരളയില്‍ വന്ന നിക്ഷേപക പദ്ധതികള്‍ക്കായി സംസ്ഥാനത്ത് ഭൂമി മണ്ണിട്ട് നികത്താന്‍വ്യവസായ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(ബി)എങ്കില്‍ എത്ര ഏക്കര്‍ നെല്‍വയലുകളാണ് മണ്ണിട്ടുനികത്താന്‍ നിര്‍ദ്ദേശിച്ചതെന്ന വിവരം ലഭ്യമാക്കുമോ;

(സി)പ്രസ്തുത ഭൂമി ഏതൊക്കെ സ്ഥലങ്ങളിലാണെന്ന് വിശദമാക്കാമോ ?

2447

ചെറുകിട, ക്വാറി, ക്രഷര്‍ ഉടമകള്‍ക്ക് ലൈസന്‍സ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്തെ ചെറുകിട ക്വാറി, ക്രഷര്‍ ഉടമകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലും നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ബി)പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്ത് പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ആയത് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ ?

2448

ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന ക്വാറി, ക്രഷര്‍ യൂണിറ്റുകള്‍

ശ്രീ. ബി. സത്യന്‍

കരവാരം, നഗരൂര്‍ , പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തുകളില്‍ എത്ര ക്വാറികളും ക്രഷര്‍ യൂണിറ്റുകളും ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവയില്‍ എത്രയെണ്ണത്തിന് വെടിമരുന്ന് സൂക്ഷിക്കുവാനുള്ള ലൈസന്‍സ് ഉണ്ടെന്നും ആരുടെയൊക്കെ പേരിലാണ് ഈ ലൈസന്‍സുകളെന്നും വിശദമാക്കുമോ?

2449

സര്‍ക്കാര്‍ സ്പിന്നിംഗ് മില്ലുകളുടെ പ്രവര്‍ത്തനം

ശ്രീ. സി. മമ്മൂട്ടി

()കെ.എസ്.റ്റി.സി യ്ക്ക് കീഴിലുള്ള സ്പിന്നിംഗ് മില്ലുകളിലും സഹകരണ സ്പിന്നിംഗ് മില്ലുകളിലും 2012 ഏപ്രില്‍ മുതല്‍ 2012 നവംബര്‍ വരെ അസംസ്കൃത വസ്തുവായ കോട്ടണ്‍, പോളിയസ്റര്‍ എന്നിവ വാങ്ങിയ പാര്‍ട്ടികളുടെ പേരുവിവരം വ്യക്തമാക്കുമോ ; ഓരോ സ്പിന്നിംഗ് മില്ലും മാസംതോറും വാങ്ങിയ കോട്ടണ്‍ പോളിയസ്റര്‍ എന്നിവ ഏത് വ്യക്തിയില്‍ നിന്നാണ്; ക്വാന്റിറ്റി വെറൈറ്റി, റേറ്റ് പെര്‍ കാന്‍ഡി എന്നിവ തരംതിരിച്ച് വ്യക്തമാക്കുമോ;

(ബി)സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്പിന്നിംഗ് മില്ലുകള്‍ കോട്ടണ്‍യാണ്‍/പോളിയസ്റര്‍യാണ്‍ എന്നിവ വില്പന നടത്തുന്നത് ഏത് രീതിയിലാണ് ; ഇവയുടെ മാര്‍ക്കറ്റ് വില അറിയുന്ന രീതി എങ്ങനെയാണ് ; മാര്‍ക്കറ്റ് വില താരതമ്യം ചെയ്ത് വില്പന നടത്താന്‍ അനുമതി നല്‍കുന്നത് ഏത് രീതിയിലാണെന്നു വ്യക്തമാ ക്കുമോ ;

(സി)സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്പിന്നിംഗ് മില്ലുകള്‍ കോട്ടണ്‍യാണ്‍/പോളിസ്റര്‍യാണ്‍ എന്നിവ വില്പന നടത്തുന്നത് ഡിപ്പോ കീപ്പര്‍ മുഖാന്തിരമാണ് എങ്കില്‍ ഡിപ്പോകീപ്പറുടെ പൂര്‍ണ്ണമായ മേല്‍വിലാസം നല്‍കുമോ ; ഡിപ്പോകീപ്പറുടെ എഗ്രിമെന്റ് കാലാവധി വ്യക്തമാക്കുമോ ;ഡിപ്പോകീപ്പര്‍മാരെ ആവശ്യമുണ്ടെന്നു കാണിച്ച് ടെന്‍ഡര്‍ വിളിക്കാറുണ്ടോ ; ഓരോ സ്പിന്നിംഗ് മില്ലും അവസാനമായി ഡിപ്പോകീപ്പറെ ക്ഷണിച്ച് ടെന്‍ഡര്‍ വിളിച്ച തീയതി, ടെന്‍ഡര്‍ വിളിച്ച രീതി എന്നിവ വ്യക്തമാക്കുമോ ;

()സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്പിന്നിംഗ് മില്ലുകള്‍ കോട്ടണ്‍യാണ്‍, പോളിസ്റര്‍യാണ്‍ എന്നിവ വില്പന നടത്തുന്നത് നേരിട്ടാണ് എങ്കില്‍ 2012 ഏപ്രില്‍ മുതല്‍ 2012 നവംബര്‍ വരെ വാങ്ങിയ ഏജന്റ് /പാര്‍ട്ടി എന്നിവരുടെ പേരും വിലാസവും നല്‍കുമോ ;

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്പിന്നിംഗ് മില്ലുകള്‍ കോട്ടണ്‍യാണ്‍/പോളിയസ്റര്‍യാണ്‍ എന്നിവ വില്പന നടത്തുന്നതിന് കേന്ദ്രം/സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ ഏജന്‍സി നിലവിലുണ്ടോ ; ഇല്ലെങ്കില്‍ ഏജന്‍സി കൊണ്ടുവരാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ;

(ജി)സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്പിന്നിംഗ് മില്ലുകള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; സ്പിന്നിംഗ് മില്ലുകള്‍ ലാഭത്തിലാക്കുവാനും സംരക്ഷിക്കുവാനും എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നത് എന്ന് വിശദമാക്കുമോ ?

2450

മലപ്പുറം സഹകരണ സ്പിന്നിംഗ് മില്ലിനെആധുനിക വല്‍ക്കരിക്കുവാന്‍ നടപടി

ശ്രീ. പി. ഉബൈദുള്ള

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മലപ്പുറം സഹകരണ സ്പിന്നിംഗ് മില്ലിനെ ആധുനിക വല്‍ക്കരിക്കുന്നതിനു വേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)കമ്പനിക്കാവശ്യമായ മൂലധനം നല്‍കുന്നതിനും ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിച്ച് ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ ചെലവിന് നിര്‍മ്മിക്കുന്നതിനും സത്വര നടപടികള്‍ കൈക്കൊള്ളുമോ;

(സി)ജീവനക്കാര്‍ക്ക് ആകര്‍ഷകമായ സേവന വേതനവ്യവസ്ഥകള്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?

2451

പ്രാഥമിക കൈത്തറി നെയ്ത്തു സഹകരണസംഘങ്ങളുടെ പുരോഗതി

ശ്രീ. എം. ഉമ്മര്‍

()2012-2013 വരെയുളള സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ രജിസ്റര്‍ ചെയ്തിട്ടുളള പ്രാഥമിക കൈത്തറി നെയ്ത്തു സഹകരണ സംഘങ്ങളുടെ ആകെ എണ്ണം എത്രയാണ്; ജില്ല തിരിച്ചുളള കണക്കുകള്‍ വ്യക്തമാക്കുമോ;

(ബി)ഇവയില്‍ പ്രവര്‍ത്തന ക്ഷമമായത്എത്ര യൂണിറ്റുകളാണ്;

(സി)പ്രാഥമിക കൈത്തറി നെയ്ത്തു സംഘങ്ങളുടെ പുരോഗതിക്കായി സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുളള പദ്ധതികള്‍ വിശദമാക്കാമോ;

(ഡി)എങ്കില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ?

2452

കൈത്തറി സംഘങ്ങള്‍, ഹാന്‍ടെക്സ് പുനരുജ്ജീവനം

ശ്രീ. വി. ശശി

()കൈത്തറി സംഘങ്ങളുടെയും ഹാന്റക്സിന്റയും പുനരുജീവനത്തിനും ശാക്തീകരണത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതും 30.12.2012ല്‍ കാലാവധി അവസാനിക്കുന്നതുമായ 3884 കോടി രൂപയുടെ റിവൈവല്‍ റിഫോം, റിസ്ട്രച്ചറിംഗ് പദ്ധതി പ്രകാരം ഇതുവരെ എത്ര കോടി രൂപ സംസ്ഥാനത്തിന് ലഭ്യമാക്കാന്‍ സാധിച്ചുവെന്ന് വ്യക്തമാക്കാമോ ;

(ബി)കൈത്തറി വ്യവസായത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനമെന്ന നിലയില്‍ 3884 കോടി രൂപയില്‍ 500 കോടി രൂപയുടെ വിഹിതമെങ്കിലും ലഭ്യമാക്കാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടില്ലായെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ ;

(സി)പ്രസ്തുത കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പ് അവലോകനം ചെയ്യുന്നതിന് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടായിരുന്നോ ; എങ്കില്‍ ഓരോ കമ്മിറ്റിയും എത്ര പ്രാവശ്യം യോഗം ചേര്‍ന്നെന്നും പദ്ധതി തുക സംസ്ഥാനത്തിന് ലഭ്യമാക്കാനുള്ള തടസ്സങ്ങള്‍ നീക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കാമോ ?

2453

കോമളപുരം സ്പിന്നിംഗ് & വീവിംഗ് മില്ലിന്റെ പ്രവര്‍ത്തനം

ശ്രീ. റ്റി. വി. രാജേഷ്

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച ആലപ്പുഴ ജില്ലയിലെ കോമളപുരം സ്പിന്നിംഗ് & വീവിംഗ് മില്ലിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത മില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാത്തതുകൊണ്ട് കോടിക്കണക്കിന് രൂപയുടെ യന്ത്രസാമഗ്രികള്‍ നശിച്ചു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ സ്പിന്നിംഗ് & വീവിംഗ് മില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

2454

കൈത്തറി നെയ്ത്ത് സഹകരണ സംഘങ്ങള്‍ക്കുളളറിബേറ്റ് കുടിശ്ശിക

ശ്രീ. ജി. എസ്. ജയലാല്‍

കൊല്ലം ജില്ലയില്‍ കൈത്തറി നെയ്ത്ത് സഹകരണ സംഘങ്ങള്‍ക്ക് റിബേറ്റ് കുടിശ്ശിക ഇനത്തില്‍ എത്ര കോടി രൂപ നല്‍കുവാനുണ്ടെന്ന് കണക്കാക്കിയി ട്ടുണ്ടോ; പ്രസ്തുത തുക സമയബന്ധിതമായി കൊടുത്ത് തീര്‍ക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.