UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2274

97-ാം ഭരണഘടനാ ഭേദഗതി നിയമം

ശ്രീ. റ്റി.വി. രാജേഷ്

()97-ാം ഭരണഘടനാ ഭേദഗതി കേരളത്തിലെ സഹകരണ സംഘങ്ങളെ പ്രതികൂലമായി ബാധിക്കും എന്നുളളത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ;

(ബി)97-ാം ഭരണഘടനാ ഭേദഗതിമൂലം സഹകരണ മേഖലയിലുണ്ടായ ആശങ്ക അകറ്റുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(സി)ഈ ഭരണഘടനാ ഭേദഗതിയിലൂടെ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് എന്തൊക്കെ പ്രയോജനങ്ങളാണ് പ്രതീക്ഷിക്കുന്നത് ; വിശദാംശം നല്‍കുമോ ?

2275

പുതിയ സഹകരണ നിയമം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

97-ാം ഭരണഘടന ഭേദഗതി മൂലം സഹകരണ മേഖലയ്ക്ക് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ പുതിയ നിയമം മുഖേന പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2276

ഇന്ത്യന്‍ ഭരണഘടനയുടെ 97-ാം ഭേദഗതി

ശീ. കെ. കെ. ജയചന്ദ്രന്‍

ഇന്ത്യന്‍ ഭരണഘടനയുടെ 97-ാം ഭേദഗതി സംസ്ഥാനത്ത് നിലവില്‍ വരുന്നത് ഏത് തീയതി മുതല്‍ ആയിരിക്കുമെന്ന് വ്യക്തമാക്കാമോ?

2277

സഹകരണ ഓംബുഡ്സ്മാന്റെ പ്രവര്‍ത്തനം

ഡോ. ടി. എം. തോമസ് ഐസക്

()ഓംബുഡ്സ്മാന് ലഭിക്കുന്ന പരാതികളില്‍ യഥാസമയം തീരുമാനം എടുക്കാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും പ്രവര്‍ത്തനം ശക്തിപ്പെടുത്താനും നടപടി സ്വീകരിക്കുമോ ;

(ബി)സഹകരണ ഓംബുഡ്സ്മാന് കൂടുതല്‍ പരസ്യം നല്കിക്കൊണ്ട്, പരാതികളില്‍ യഥാസമയം തീരുമാനം എടുക്കുന്നതിനും സഹകരണ സ്ഥാപനങ്ങളില്‍ അംഗങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസം ആര്‍ജിക്കാന്‍ കഴിയുംവിധം പ്രവര്‍ത്തനം ശക്തമാക്കാനും നടപടികള്‍ സ്വീകരിക്കുമോ ?

2278

സഹകരണ ബാങ്കുകള്‍ ഇന്‍കം ടാക്സ് ഇനത്തില്‍ നല്‍കിയ തുക

ശ്രീ. എം. ഹംസ

()കേരളത്തില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര സഹകരണ ബാങ്കുകള്‍ ഉണ്ട്; അവയുടെ പേരും എണ്ണവും വെളിപ്പെടുത്തുന്ന ലിസ്റ് ലഭ്യമാക്കാമോ;

(ബി)ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ ഇന്‍കം ടാക്സ് ഇനത്തില്‍ എത്ര കോടി നല്‍കിയിട്ടുണ്ട്; ഓരോ വര്‍ഷവും നല്‍കിയ തുക എത്രയെന്ന് വ്യക്തമാക്കുമോ; ഏതെല്ലാം സംഘങ്ങള്‍ എത്ര തുക ഇന്‍കം ടാക്സായി നല്‍കിയെന്ന ലിസ്റ് ലഭ്യമാക്കാമോ;

(സി)സഹകരണ മേഖലയിലെ നിക്ഷേപകരില്‍ നിന്ന് ഇന്‍കം ടാക്സ് ഈടാക്കി നല്‍കുന്ന സംവിധാനം നിലവിലുണ്ടോ; എങ്കില്‍ എന്നു മുതലാണ് നടപ്പിലാക്കിയത്; എത്ര തുകയാണ് ഒരോ വര്‍ഷവും നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ഡി)വൈദ്യനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ സഹകരണ മേഖലയ്ക്കുണ്ടാകുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ച് പഠിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?

2279

സംസ്ഥാന കാര്‍ഷിക വികസന ബാങ്കിലെ നിയമനങ്ങള്‍

ശ്രീ. എം..ബേബി

()സംസ്ഥാന കാര്‍ഷിക വികസന ബാങ്കിലെ നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിട്ടത് എപ്പോഴായിരുന്നു ; പി.എസ്.സിയ്ക്ക് വിടാത്ത ഏതെങ്കിലും തസ്തികകള്‍ ഉണ്ടോ ; വ്യക്തമാക്കാമോ ;

(ബി)നിലവിലുള്ള ഭരണസമിതി അധികാരമേറ്റ ശേഷം ബാങ്കില്‍ ഏതെല്ലാം തസ്തികകളിലേക്ക് നിയമനം നടത്താന്‍ അപേക്ഷ ക്ഷണിക്കുകയുണ്ടായി ; ഏതെല്ലാം പത്രങ്ങളില്‍ പരസ്യം നല്‍കുകയുണ്ടായി ; പരസ്യങ്ങളുടെ ഓരോ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)തെങ്കിലും തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് ലിസ്റ് തയ്യാറാക്കുകയുണ്ടായോ ; പരീക്ഷയും ഇന്റര്‍വ്യൂവും നടത്തുകയുണ്ടായോ ; പരീക്ഷയുടെ ഉത്തരക്കടലാസ് പരിശോധിച്ചത് ഏത് ഏജന്‍സിയാണ് ; എത്രപേര്‍ ഓരോ തസ്തികയിലേക്കും അപേക്ഷിക്കുകയുണ്ടായി ; തയ്യാറാക്കപ്പെട്ട റാങ്ക് ലിസ്റുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ഡി)താല്ക്കാലിക നിയമനം എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി നടത്താതിരുന്നതിന്റെ കാരണം വെളിപ്പെടുത്തുമോ ;

()നിയമനം പി.എസ്.സി.യ്ക്ക് വിട്ട സഹകരണ അപ്പക്സ് സ്ഥാപനങ്ങളിലെ താല്‍ക്കാലിക നിയമനം സംബന്ധിച്ച് സഹകരണ രജിസ്ട്രാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ ഒരു പകര്‍പ്പ് ലഭ്യമാക്കുമോ ?

2280

വായ്പക്കാരുടെ മുതലും പലിശയും അറിയിക്കാന്‍ നടപടി

ശ്രീ. തോമസ് ഉണ്ണിയാടന്‍

()സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിന്നും വായ്പ എടുക്കുന്നവരെ കാലാകാലങ്ങളില്‍ തിരിച്ചടയ്ക്കാനുള്ള മുതലും പലിശയും എത്രയാണെന്ന് അറിയിക്കുന്നതില്‍ ബാങ്ക് അധികൃതര്‍ വീഴ്ച വരുത്തുന്നുണ്ടെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ദീര്‍ഘകാലത്തിനു ശേഷം വായ്പക്കാരെ ബാദ്ധ്യത അറിയിക്കുകയും പിഴപ്പലിശ ചുമത്തി ജപ്തി നടപടി ആരംഭിക്കുകയും തദവസരത്തില്‍ ബാദ്ധ്യതകളുള്ള സ്ഥലം നിസ്സാരവിലക്ക് വാങ്ങുന്ന ലോബികള്‍ പ്രവര്‍ത്തിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)വായ്പക്കാരുടെ മുതലും പലിശയും എത്രയാണെന്നും അവരുടെ ബാദ്ധ്യത എത്രയാണെന്നും കൃത്യമായ ഇടവേളകളില്‍ അവരെ അറിയിക്കണമെന്ന് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ടോ ; എങ്കില്‍ അതിന്റെ കോപ്പി ലഭ്യമാക്കാമോ ?

2281

പ്രമാണങ്ങള്‍ മടക്കി നല്‍കാത്ത സഹകരണ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

ശ്രീമതി കെ. കെ. ലതിക

()കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ കടങ്ങള്‍ എഴുതിതള്ളിയ കര്‍ഷകരുടെ പ്രമാണങ്ങള്‍ ചില സഹകരണ ബാങ്കുകള്‍ തിരികെ നല്‍കുന്നില്ലെന്ന പരാതിയില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ

(ബി)പ്രസ്തുത പ്രമാണങ്ങള്‍ തിരികെ ലഭിക്കുന്നതിന് എന്തൊക്കെ നടപടികള്‍ ചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി)പ്രമാണങ്ങള്‍ തിരികെ നല്‍കാത്ത സഹകരണ സ്ഥാപനങ്ങള്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

2282

ബി.എസ്.സി. ഓണേഴ്സ് കോ-ഓപ്പറേഷന്‍ ബാങ്കിംഗ് കോഴ്സ്

ശ്രീ. എം.പി. വിന്‍സെന്റ്

()കേരള കാര്‍ഷിക സര്‍വ്വകലാശാല നടത്തുന്ന ബി.എസ്.സി. ഒഹാണേഴ്സ് കേ-ഓപ്പറേഷന്‍ ബാങ്കിംഗ് കോഴ്സ് പഠിച്ചവര്‍ക്കായി മാനേജ്മെന്റ് ബാങ്കിംഗ് തസ്തികകള്‍ മാറ്റിവയ്ക്കുമോ ;

(ബി)പ്രസ്തുത കോഴ്സിന് കൂടുതല്‍ കോളേജുകളില്‍ ബാച്ചുകള്‍ അനുവദിക്കുന്നത് പരിഗണിക്കുമോ ?

2283

സഹകരണ വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്റ്

ശ്രീ. എം. ഹംസ

()സഹകരണ വകുപ്പില്‍ വിജിലന്‍സ് സംവിധാനം നിലവിലുണ്ടോ ; അതില്‍ എത്ര പോലീസ് ഓഫീസര്‍മാരാണുള്ളത് ; എത്ര തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു ;

(ബി)വകുപ്പിലെ ജീവനക്കാരുടെ എണ്ണം, ഒഴിവുള്ള തസ്തികകള്‍, ഒഴിവുകള്‍ നികത്തുവാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവ വിശദമാക്കുമോ ;

(സി)സഹകരണ വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഏതു വര്‍ഷമാണ് പ്രവര്‍ത്തനം തുടങ്ങിയത് ; പ്രസ്തുത ഡിപ്പാര്‍ട്ട്മെന്റിന് മാത്രമായി എത്ര വാഹനങ്ങള്‍ ഉണ്ട് ;

(ഡി)വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ 2011 ന് ശേഷമുള്ള പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ ?

2284

കാര്‍ഷികവായ്പക്ക് പലിശ സബ്സിഡി

ശ്രീ. വി.ഡി. സതീശന്‍

,, എം.. വാഹീദ്

,, ലൂഡി ലൂയിസ്

,, അന്‍വര്‍ സാദത്ത്

()കാര്‍ഷികവായ്പയ്ക്ക് പലിശ സബ്സിഡി നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)ഈ പദ്ധതിക്ക് എന്ത് തുക അനുവദിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(സി)ഇതിന്റെ പ്രയോജനങ്ങള്‍ ആര്‍ക്കെല്ലാമാണ് ലഭിക്കുന്നത്;വിശദാംശങ്ങള്‍ എന്തെല്ലാം?

2285

ലോണ്‍ തിരിമറി നടത്തിയ സംഭവം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലാ സഹകരണബാങ്കിന്റെ മാലക്കല്ല് ശാഖയില്‍ നിന്ന് ലോണ്‍ തിരിമറി നടത്തിയ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി)ഈ സംഭവവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

2286

കുറ്റിപ്പുറം സഹകരണ ബാങ്കിലെ പ്യൂണ്‍ നിയമനം

ഡോ. കെ. ടി. ജലീല്‍

()മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സഹകരണ ബാങ്കിലെ പ്യൂണ്‍ നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേട് സംബന്ധിച്ച വിജിലന്‍സ് അന്വേഷണം നടന്നിരുന്നോ ;

(ബി)എങ്കില്‍ വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടൊ ;

(സി)എങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ;

(ഡി)വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഭരണ സമിതിക്കെതിരെ നടപടി ശുപാര്‍ശ ചെയ്തിരുന്നോ ;

()എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ ?

2287

സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ കുറയ്ക്കുന്നതിനുണ്ടായ കാരണം

ശ്രീമതി പി. അയിഷാ പോറ്റി

()പ്രാഥമിക സഹകരണ സംഘങ്ങളും ബാങ്കുകളും സ്ഥിരനിക്ഷേപങ്ങള്‍ക്ക് പലിശ കുറയ്ക്കുന്നതിനുണ്ടായ കാരണം എന്താണ് ;

(ബി)പ്രസ്തുത ബാങ്കുകളിലെ വായ്പയുടെയും നിക്ഷേപത്തിന്റെയും പലിശ നിരക്കുകള്‍ തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

2288

പുന്നപ്ര എഞ്ചിനീയറിംഗ് കോളേജിലെ പ്രവേശനം

ശ്രീ. ജി. സുധാകരന്‍

()2011-12-ല്‍ പുന്നപ്ര സഹകരണ എഞ്ചിനീയറിംഗ് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി വഴി എത്രപേരെ പ്രവേശിപ്പിച്ചു; ഇവരില്‍ എല്‍..റ്റി. പരീക്ഷാ യോഗ്യത നേടാത്തവര്‍ എത്രപേര്‍;

(ബി)എല്‍..റ്റി. പരീക്ഷാ യോഗ്യത നേടാത്തവരുടെ പരീക്ഷാഫലം യൂണിവേഴ്സിറ്റി തടഞ്ഞുവച്ചിട്ടുണ്ടോ; യൂണിവേഴ്സിറ്റി ഇവരുടെ പ്രവേശനം റെഗുലറൈസ് ചെയ്തിട്ടുണ്ടോ;

(സി)സി..പി.. ലെ വ്യാപകമായ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;

()ഇക്കാര്യങ്ങള്‍ സംബന്ധിച്ച് കോടതിയില്‍ കേസുകള്‍ നിലവിലുണ്ടോ; വിശദാംശം നല്‍കുമോ?

2289

ജില്ലാ സബകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് വോട്ടവകാശം

ശ്രീ. കെ. സുരേഷ് കുറുപ്പ്

()ജില്ലാ സഹകരണ ബാങ്കുകളില്‍ കാര്‍ഷികേതര രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത സംരഭങ്ങള്‍ക്ക് വായ്പ നല്‍കേണ്ടുന്ന ആവശ്യത്തിലേക്ക് നല്‍കിയ അംഗത്വത്തിന് ഇപ്പോള്‍ ഭരണസമിതി തെരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കിയിട്ടുണ്ടോ; ഇതിന് നിലവിലുള്ള ജനറല്‍ ബോഡിയുടെ അംഗീകാരമുണ്ടോ;

(ബി)നടക്കാന്‍ പോകുന്ന ജില്ലാ ബാങ്ക് തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള ക്രഡിറ്റ് സംഘങ്ങളേയും ഇതര സംഘങ്ങളേയും സംബന്ധിച്ച ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(സി)ഇത്തരത്തില്‍ വോട്ടവകാശം ലഭിച്ചിട്ടുള്ള സംഘങ്ങള്‍ ഏത് തീയതി വരെ ജില്ലാ ബാങ്കുകളില്‍ അംഗത്വം ലഭിച്ചവരാണ്; ഇവയില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന്‍ കീഴിലുള്ളവ ഏവ; പ്രവര്‍ത്തനം നിലച്ചിട്ടുള്ളവ ഏവ ; ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?

2290

കൊടുവളളി സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പ്

ശ്രീ. പി.റ്റി.. റഹീം

()കോഴിക്കോട് ജില്ലയിലെ കൊടുവളളി സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ പോളിംഗ് നടന്നു കൊണ്ടിരിക്കുമ്പോള്‍ തടസ്സപ്പെട്ടതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുവാന്‍ വേണ്ടി എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളളത്;

(സി)പ്രസ്തുത തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേരളാ ഹൈക്കോടതിയില്‍ എത്ര കേസുകള്‍ നിലവിലുണ്ട്;

(ഡി)ഈ കേസിന് എത്ര തുക കൊടുവളളി സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ചെലവഴിച്ചിട്ടുണ്ട്?

2291

മരിച്ചുപോയ കാന്‍സര്‍ രോഗികളുടെ വായ്പ എഴുതിത്തള്ളുന്ന പദ്ധതി

ശ്രീ. മുല്ലക്കര രത്നാകരന്‍

പ്രാഥമിക സഹകരണ ബാങ്കുകളില്‍ വായ്പ കുടിശ്ശിക ഉള്ളവരും മരിച്ചുപോയവരുമായ കാന്‍സര്‍ രോഗികളുടെ വായ്പ എഴുതിത്തള്ളുന്ന പദ്ധതി നിലവിലുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യം പരിഗണിക്കുമോ ?

2292

ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണസമിതി

ശ്രീ. ജി. സുധാകരന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, റ്റി. വി. രാജേഷ്

,, എം. ചന്ദ്രന്‍

()ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള ക്രമീകരണങ്ങള്‍ വിശദമാക്കാമോ; തെരഞ്ഞെടുപ്പിലെ വോട്ടവകാശം സംബന്ധിച്ച വ്യവസ്ഥകള്‍ വിശദമാക്കാമോ;

(ബി)സഹകരണ നിയമ ഭേദഗതിയനുസരിച്ച് ജില്ലാ ബാങ്കുകളുടെ ബൈലോ ഭേദഗതി ചെയ്യുന്നതിന് ജനറല്‍ബോഡികള്‍ വിളിച്ചുചേര്‍ത്ത് അംഗീകാരം നേടുകയുണ്ടായോ;

(സി)പ്രസ്തുത ജനറല്‍ബോഡിയില്‍ നിലവില്‍ അംഗങ്ങളല്ലാത്ത സംഘങ്ങളുടെ പ്രതിനിധികളെയും വിളിച്ചുചേര്‍ക്കുകയുണ്ടായോ; ഇത് നിയമാനുസൃതമാണോ എന്ന് വ്യക്തമാക്കാമോ;

(ഡി)ഓരോ ജില്ലാ ബാങ്കിലും ഏത് തീയതി വരെ അംഗത്വം ലഭിച്ച വോട്ടവകാശമുള്ള എത്ര അംഗങ്ങള്‍ വീതം ഉണ്ടാകുമെന്നും മുമ്പുണ്ടായിരുന്ന വായ്പാ സംഘങ്ങളുടെ എണ്ണം എത്രയായിരുന്നുവെന്നും വിശദമാക്കാമോ ?

2293

സഹകരണ സ്ഥാപനങ്ങളിലെ ഭരണ സമിതികളെ പിരിച്ചുവിട്ട നടപടി

ശ്രീ. . പി. ജയരാജന്‍

,, കെ. കെ. ജയചന്ദ്രന്‍

,, വി. ശിവന്‍കുട്ടി

,, .എം.ആരിഫ്

()സഹകരണ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികളെ നിയോഗിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ നിലപാട് വിശദമാക്കുമോ;

(ബി)ഭരണസമിതിയെ പിരിച്ചുവിടുമ്പോള്‍ അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നതിനു പകരം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയോഗിക്കുന്ന നിലപാട് വ്യക്തമാക്കുമോ?

2294

സംസ്ഥാനത്തെ ജോയിന്റ് രജിസ്ട്രാര്‍മാരുടെ യോഗം

ശ്രീ. കെ. സുരേഷ്കുറുപ്പ്

()സഹകരണ വകുപ്പ് മന്ത്രി, ജോയിന്റ് രജിസ്ട്രാര്‍മാരുടെ യോഗം തൃശ്ശൂര്‍ ജില്ലാ ബാങ്ക് ഹാളില്‍ വിളിച്ചു ചേര്‍ക്കുകയുണ്ടായോ ;

(ബി)പ്രസ്തുത യോഗം എന്തെല്ലാം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനം എടുക്കുകയുണ്ടായി ; യോഗനടപടിക്കുറിപ്പിന്റെ ഒരു പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി)ജില്ലാ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ എന്തൊക്കെയായിരുന്നു ; ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ ?

2295

കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലെ കെ.സി.സി. വായ്പ

ശ്രീ. . പി. ജയരാജന്‍

()സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ മുഖേന നടപ്പു സാമ്പത്തിക വര്‍ഷം എത്ര തുകയുടെ കെ. സി.സി വ്യ്പകള്‍ വിതരണം ചെയ്തുവെന്നു വ്യക്തമാക്കുമോ;

(ബി)എത്ര കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്; കെ.സി.സി വായ്പകള്‍ എത്ര ശതമാനം പലിശയ്ക്കാണു വിതരണം ചെയ്യുന്നത്; വ്യക്തമാക്കുമോ;

(സി)കെ.സി.സി വായ്പകള്‍ പലിശ അടച്ചു പുതുക്കുവാനുള്ള അവസരം കര്‍ഷകനു നഷ്ടമായിരിക്കുന്നുവെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ പ്രസ്തുത സാഹചര്യം ഉണ്ടായത് എങ്ങനെ; ഇതിന് എന്തു തിരുത്തല്‍ നടപടി സ്വീകരിച്ചുവെന്നും വിശദമാക്കാമോ?

2296

ഖാദിമേഖലയില്‍ മിനിമം വേജസ്

ശ്രീ. എസ്. ശര്‍മ്മ

()ഖാദിമേഖലയില്‍ മിനിമം വേജസ് സമ്പൂര്‍ണ്ണമായി നടപ്പിലാക്കുവാന്‍ സാധിച്ചിട്ടുണ്ടോ ;

(ബി)ഖാദിമേഖലയില്‍ നടപ്പിലാക്കേണ്ട പദ്ധതികളെ സംബന്ധിച്ച് പഠിച്ച ഗോപിനാഥന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

2297

ഹരിജന്‍ ഗ്രാമ വ്യവസായ സംഘത്തിന്റെ നിക്ഷേപം പിന്‍വലിക്കുന്ന നടപടി

ശ്രീ. കെ.ദാസന്‍

()കൊയിലാണ്ടിയിലെ ഹടേരി ഹരിജന്‍ ഗ്രാമ വ്യവസായ സംഘത്തിന്റെ ട്രഷറിയിലുളള നിക്ഷേപം പിന്‍വലിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട നിവേദനത്തില്‍ കേരള ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് സെക്രട്ടറി എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)ഇതിന്മേലുളള നടപടികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(സി)ട്രഷറിയില്‍ നിന്ന് സംഘത്തിന് തുക പിന്‍വലിക്കാനുളള ഉത്തരവ് എപ്പോള്‍ നല്‍കുമെന്ന് വ്യക്തമാക്കുമോ?

2298

പ്രവര്‍ത്തനം നിലച്ച ഖാദിയൂണിറ്റ്

ശ്രീ. ജി. സുധാകരന്‍

()പുന്നപ്ര-പറവൂരില്‍ ആരംഭിച്ച ഖാദിയൂണിറ്റിന്റെ പ്രവര്‍ത്തനം നിലച്ച് കെട്ടിടങ്ങള്‍ നശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഖാദി യൂണിറ്റിന്റെ പ്രവര്‍ത്തനം നിലച്ചു പോകുവാനുള്ള കാരണം വ്യക്തമാക്കുമോ;

(സി)പ്രസ്തുത സ്ഥലത്ത് ഖാദി ബോര്‍ഡിന്റെ പുതിയ യൂണിറ്റുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?

2299

നൂല്‍നൂല്‍പ്പ് തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()പാലക്കാട് ജില്ലയില്‍ ഖാദിഗ്രാമ വ്യവസായ വകുപ്പിന് കീഴില്‍ എത്ര നൂല്‍നൂല്‍പ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ;

(ബി)ഇതില്‍ എത്ര തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട് ;

(സി)ഈ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ ?

2300

കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തു വരുന്ന സെയില്‍സ്മാന്‍മാരെ സ്ഥിരപ്പെടുത്താന്‍ നടപടി

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്തെ എല്ലാ നീതി സ്റോറുകളിലും ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലും നന്മ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; ഇവിടങ്ങളില്‍ നന്മ പദ്ധതിയുടെ ബോര്‍ഡും വിലനിലവാരവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ ;

(ബി)കൊല്ലം ജില്ലിയില്‍ നീതി സ്റോര്‍, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ എത്ര നന്മ സ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ;

(സി)നീതി സ്റോറുകളില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്ത് വന്ന എത്ര സെയില്‍സ്മാന്‍മാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട് ;

(ഡി)കൊല്ലം ജില്ലയില്‍ എത്ര സെയില്‍സ്മാന്‍മാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട് ;

()കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്ത് വരുന്നതും സ്ഥിര നിയമനത്തിനായി അപേക്ഷ നല്‍കിയിട്ടുള്ളവരുമായ സെയില്‍സ്മാന്‍മാരെ സ്ഥിരപ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.