UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2101

നൂറനാട് കലുങ്ക് നശീകരണവും കുറത്തിക്കാട് പോലീസ് സ്റേഷന്‍ നിര്‍മ്മാണവും

ശ്രീ. ആര്‍. രാജേഷ്

നൂറനാട്ടിലെ തണ്ടാനുവിള സ്കൂളിന് സമീപം കലുങ്ക് നശീപ്പിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം അറിയിക്കുമോ ; പൊതുമരാമത്ത് വകുപ്പിന്റെ പരാതി ഇക്കാര്യത്തില്‍ ലഭ്യമായിട്ടുണ്ടോ?

2102

മുതലമട പഞ്ചായത്തില്‍ പ്രത്യേക പോലീസ് ടീം

ശ്രീ.വി.ചെന്താമരാക്ഷന്‍

()നെന്മാറ മണ്ഡലത്തിലെ മുതലമട പഞ്ചായത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നടന്ന കൊലപാതകങ്ങളും ബൈറൂട്ടുകളിലൂടെ നടത്തുന്ന കളളക്കടത്തും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരത്തില്‍ എത്ര കേസ്സുകളാണ് രജിസ്റര്‍ ചെയ്തിട്ടുളളത്;വിശദാംശം ലഭ്യമാക്കുമോ;

(സി)മുതലമട പഞ്ചായത്തില്‍ ഒരു പോലീസ് ടീമിനെ നിയോഗിക്കാന്‍ നടപടി സ്വീകരിക്കുമോ?

2103

കാലിക്കറ്റ് സര്‍വ്വകലാശാലയുടെഭൂമി പതിച്ചു നല്‍കിയെന്ന പരാതി

ഡോ. ടി. എം തോമസ് ഐസക്

()കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഭൂമി സ്വകാര്യസ്ഥാപനങ്ങള്‍ക്ക് പതിച്ച് നല്‍കിയെന്ന പരാതിയില്‍ മുസ്ളീം ലീഗ് അദ്ധ്യക്ഷനും ലീഗ് മന്ത്രിമാര്‍ക്കും സര്‍വ്വകലാശാലാ അധികൃതര്‍ക്കുമെതിരെ തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ട അന്വേഷണം ആരംഭിച്ചോ; ?

(ബി)എങ്കില്‍ എന്നാണാരംഭിച്ചത് ;

(സി)അന്വേഷണത്തിന് സമയപരിധി നല്‍കിയിട്ടുണ്ടോ; എങ്കില്‍ എത്ര നാള്‍; വ്യക്തമാക്കുമോ ?

2104

നെല്ലിയാമ്പതി വനഭൂമി കയ്യേറ്റം

ശ്രീ. പി.റ്റി.. റഹീം

()നെല്ലിയാമ്പതി വനഭൂമിയാക്കുന്നതിന് വനം മന്ത്രിയും എം.എല്‍..മാരും തമിഴ്നാട് സര്‍ക്കാരില്‍ നിന്ന് അനധികൃതമായി പണം പറ്റിയെന്ന ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ വെളിപ്പെടുത്താമോ;

(സി)അന്വേഷിച്ചില്ലെങ്കില്‍ കാരണമെന്തെന്ന് വ്യക്തമാക്കാമോ;

(ഡി)ചീഫ് വിപ്പിന്റെ വെളിപ്പെടുത്തല്‍ ശരിയല്ലാത്ത പക്ഷം വനം വകുപ്പ് മന്ത്രിയേയും എം.എല്‍..മാരേയും ആക്ഷേപിച്ചതിനെതിരെ നടപടി സ്വീകരിക്കുമോ?

2105

ഭൂമിക്കുവേണ്ടി സമരം നടത്തിയ ആദിവാസികള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഭൂമിക്കുവേണ്ടി സമരം നടത്തിയ എത്ര ആദിവാസികളെ അറസ്റു ചെയ്തു;

(ബി)എത്ര ആദിവാസികളെ ജയിലുകളില്‍ അടച്ചു; ഇതില്‍ സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ എത്ര; ഇപ്പോഴും ജയിലുകളില്‍ കഴിയുന്ന ആദിവാസികള്‍ എത്ര;

(സി)ജയിലിലടച്ച ആദിവാസികളുടെ കുട്ടികള്‍ക്ക് എന്തെങ്കിലും സഹായം എത്തിക്കുകയുണ്ടായോ എന്ന് അറിയിക്കുമോ ?

2106

ക്രൈഠബ്രാഞ്ചിന്റെ ഭൂമി ബസ് സ്റാന്റ് വിപുലീകരണത്തിനായി കിട്ടാന്‍ നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()വയനാട് ക്രൈംബ്രാഞ്ചിന്റെ അധീനതയിലുള്ള ഭൂമി കബ്ളക്കാട് ബസ് സ്റാന്റ് വിപുലീകരികരണത്തിന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സമര്‍പ്പിച്ച നിവേദനത്തിന്മേല്‍ എന്തെല്ലാം നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത വിഷയം സംബന്ധിച്ച് വിവിധ വകുപ്പുകളില്‍ ഏതെല്ലാം ഫയലുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത ഭൂമി ബസ് സ്റാന്‍ഡ് വിപുലീകരണത്തിന് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2107

നെല്ലിയാമ്പതിയിലെ വനഭൂമി

ശ്രീ..പ്രദീപ്കുമാര്‍

()നെല്ലിയാമ്പതിയിലെ വനഭൂമി വ്യാജ രേഖകള്‍ ഉണ്ടാക്കി പണയപ്പെടുത്തി ബാങ്കുകളില്‍ നിന്നും വായ്പ എടുത്തവര്‍ ആരൊക്കെയാണ്; ഏതെല്ലാം ബാങ്കുകളില്‍ നിന്ന് എത്ര തുക വീതം വായ്പ എടുത്തിട്ടുണ്ട്;

(ബി)ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം ക്രൈം നമ്പറുകളില്‍; ഏതെല്ലാം തീയതികളില്‍;

(സി)ഈ കേസുകള്‍ ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് വനം വകുപ്പില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ടോ;

(ഡി)ഇപ്പോള്‍ അന്വേഷണം നടത്തുന്നുണ്ടോ; എങ്കില്‍ ഏത് ഏജന്‍സി ആണ് അന്വേഷണം നടത്തുന്നത്; അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്താമോ; എത്രപേരെ അറസ്റ് ചെയ്യുകയുണ്ടായി; ഇനിയും അറസ്റ് ചെയ്യപ്പെടേണ്ടവര്‍ എത്രയെന്നും ആരൊക്കെയെന്നും വെളിപ്പെടുത്തുമോ;

()പ്രതികളെ അറസ്റ് ചെയ്യുന്നതില്‍ നിന്നും സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്ന ഘടകങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ?

2108

പോലീസ് അസോസിയേഷന്‍ സമ്മേളനം

ശ്രീ. എസ്. രാജേന്ദ്രന്‍

()പോലീസ് അസോസിയേഷന്‍ ഇടുക്കി ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് പോലീസുകാര്‍ ബഹു. ആഭ്യന്തര വകുപ്പുമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിട്ടുണ്ടോ;

(ബി)ആഭ്യന്തരമന്ത്രിക്ക് പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് പരാതി നല്‍കുന്നത് ചട്ടവിരുദ്ധമല്ലേ; വ്യക്തമാക്കുമോ;

(സി)ഇതുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടോ;

(ഡി)എങ്കില്‍ ഇത് ആര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ?

2109

പോലീസ് ക്യാന്റീന്‍

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്ത് കേന്ദ്ര ഗവണ്‍മെന്റ് സഹായത്തോടുകൂടിയ പോലീസ് ക്യാന്റീന്‍ മറ്റ് ഫോഴ്സുകളായ ഫോറസ്റ്, ഫയര്‍ഫോഴ്സ്, എക്സൈസ് തുടങ്ങിയ വിഭാഗങ്ങള്‍ക്കുകൂടി ഉപയുക്തമാക്കുമോ;

(ബി)ഇത് പ്രായോഗികമാക്കുന്നതിന് എന്ത് തടസ്സമാണുളളതെന്ന് വ്യക്തമാക്കുമോ ?

2110

തിരുവനന്തപുരം പോലീസ് സ്റാഫ് സഹകരണസംഘംഭരണസമിതി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()തിരുവനന്തപുരം പോലീസ് സ്റാഫ് സഹകരണ സംഘം ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഭരണസമിതി പിരിച്ചുവിട്ടു എന്ന ആക്ഷേപം ശരിയാണോ;

(ബി)ഈ ഭരണസമിതിയുടെ കാലാവധി എന്നുവരെ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(സി)നിലവിലുണ്ടായിരുന്ന ഭരണസമിതി ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടതായിരുന്നുവോ;

(ഡി)സംഘത്തിനെതിരെ എന്തെങ്കിലും ആക്ഷേപങ്ങള്‍ ലഭിച്ചിരുന്നുവോ;

()എങ്കില്‍ പ്രസ്തുത ആക്ഷേപങ്ങള്‍ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും മറുപടി ലഭ്യമാക്കുകയും ചെയ്തിരുന്നുവോ;

(എഫ്)ഏതെങ്കിലും മറുപടി തൃപ്തികരമല്ലാത്തതായി ഉണ്ടായിരുന്നുവെങ്കില്‍ ഏതെന്ന് വ്യക്തമാക്കുമോ;

(ജി)സംഘം ഭരണസമിതി പിരിച്ചുവിട്ടതിന്റെ കാരണം വ്യക്തമാക്കുമോ?

2111

വിജിലന്‍സ് അന്വേഷണം നേരിടുന്ന പോലീസ് ഉദ്യോഗസ്ഥര്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

സംസ്ഥാനത്ത് വിജിലന്‍സ് അന്വേഷണം നേരിടുന്ന എത്ര പോലീസ് ഉദ്യോഗസ്ഥര്‍ സര്‍വ്വീസിലുണ്ട് എന്ന് വ്യക്തമാക്കുമോ?

2112

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍

ശ്രീ. എം. പി. വിന്‍സെന്റ്

()കുറ്റക്യത്യങ്ങളില്‍ നിന്നു രക്ഷപ്പെടുവാന്‍ ഉദ്യോഗസ്ഥരായ എതിര്‍കക്ഷികളെ ക്രിമിനല്‍ കേസില്‍പ്പെടുത്തുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുവാനുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാക്കുന്നതിനുള്ള നിയമഭേദഗതി പരിഗണിക്കുമോ;

(സി)ജീവനക്കാരെ ക്രിമിനല്‍ കേസില്‍ പെടുത്തുന്നതിന് ബോധപൂര്‍വ്വമായി ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷ ഏര്‍പ്പെടുത്തുന്നതിന് നിയമ ഭേദഗതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ ?

2113

മണല്‍ മാഫിയകളുമായി ബന്ധമുള്ള ഉദ്യോഗസ്ഥന്മാര്‍

ശ്രീ. കെ. കെ. നാരായണന്‍

,, ബാബു എം. പാലിശ്ശേരി

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, കെ. വി. വിജയദാസ്

()സംസ്ഥാനത്ത് മണല്‍ മാഫിയകളുമായി ബന്ധമുള്ള ഉദ്യോഗസ്ഥന്മാരുടെ പട്ടിക ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ ;

(ബി)ഉദ്യോഗസ്ഥന്മാരുടെ പട്ടികയോടൊപ്പം മണല്‍മാഫിയയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ ലിസ്റും തയ്യാറാക്കിയിട്ടുണ്ടോ ;

(സി)പ്രസ്തുത ലിസ്റുകളില്‍പ്പെട്ടവര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്താമോ ;

(ഡി)മണല്‍മാഫിയകളെ സംരക്ഷിക്കാന്‍ പോലീസ് സ്റേഷനില്‍ ചെന്ന് പോലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തെ കണ്ണൂര്‍ എം.പി. കെ. സുധാകരന്‍ തടസ്സപ്പെടുത്തുകയുണ്ടായോ ; എങ്കില്‍ അദ്ദേഹത്തിനെതിരെ സ്വീകരിച്ച നടപടി വിശദമാക്കാമോ?

2114

ക്രിമിനല്‍ കേസില്‍ പ്രതികളായ പോലീസുകാര്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളാക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരില്‍ പത്തനംതിട്ട ജില്ലയില്‍ ജോലി ചെയ്തു വന്നവരുടെ ലിസ്റ് തസ്തിക സഹിതം ലഭ്യമാക്കുമോ ;

(ബി)അവയില്‍ എത്ര കേസ് കോടതിയുടെ പരിഗണനയിലെത്തിയെന്നും എത്ര പേര്‍ ശിക്ഷിക്കപ്പെട്ടുവെന്നും ഉള്ളതിന്റെ വിശദാംശം വ്യക്തമാക്കുമോ?

2115

കൈക്കൂലി വാങ്ങിയതിന് പോലീസുദ്യോഗസ്ഥര്‍ക്കെതിരെഅന്വേഷണം

ശ്രീ. പി. കെ. ഗുരുദാസന്‍

()പാസ്പോര്‍ട്ട് കേസില്‍ പിടിയിലായ പ്രവാസികളില്‍ നിന്നും വന്‍തുക കൈക്കൂലി വാങ്ങിയെന്ന കേസില്‍ മലപ്പുറം ക്രൈംഡിറ്റാച്ച്മെന്റ് വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തിയിട്ടുണ്ടോ;

ബി)എങ്കില്‍ ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(സി)പ്രസ്തുത കേസില്‍ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ആരൊക്കെയെന്ന് വ്യക്തമാക്കാമോ;

(ഡി)ഇവര്‍ക്കെതിരെ സ്വീകരിച്ച നടപടികളെന്തൊക്കെയെന്ന് വ്യക്തമാക്കാമോ?

2116

പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലയില്‍ രാജപുരം എസ്. ഐ യെ രാത്രി സംശയകരമായ സാഹചര്യത്തില്‍ തെരുക്കടപ്പുറം പ്രിയദര്‍ശിനി കോളനിയിലെ വീട്ടില്‍ നിന്നും പിടികൂടിയ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത ഉദ്യോഗസ്ഥനെതിരെ എന്ത് നടപടിയാണ് എടുത്തിട്ടുളളത്; വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി)പ്രസ്തുത ഉദ്യോഗസ്ഥന്റെ പേരില്‍ മറ്റെന്തെങ്കിലും കേസ്സ് നിലവിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

2117

അതീവ സുരക്ഷാ ജയില്‍ പദ്ധതി

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

()സെന്‍ട്രലൈസ്ഡ് ലോക്കിംഗ് സമ്പ്രദായവും സെല്ലുകള്‍ക്ക് പ്രത്യേക നിരീക്ഷണവും വീഡിയോ കോണ്‍ഫറന്‍സും പെയ്സ് മുറികളും അടങ്ങുന്ന അതീവ സുരക്ഷാ ജയില്‍ പദ്ധതി സംസ്ഥാനത്ത് ഏതൊക്കെ ജയിലുകളിലാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(ബി)കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇപ്പോള്‍ ഇത്തരം സൌകര്യങ്ങള്‍ ലഭ്യമാണോ; അല്ലെങ്കില്‍ അതീവ സുരക്ഷാ ജയില്‍ പദ്ധതിയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനെക്കൂടി പരിഗണിക്കുമോ ?

 
2118

വെളളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് നടപടി

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

()വെളളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് അഗ്നിശമനസേനയ്ക്ക് എന്തൊക്കെ സംവിധാനങ്ങള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)സ്വീമ്മിംങ്ങ് സ്യൂട്ടും ഡൈവിങ്ങ് സ്യൂട്ടും സേനയുടെ യൂണിഫോമില്‍ ഉള്‍പ്പടുത്തിയിട്ടുണ്ടോ;

(സി)നീന്തല്‍ പരിശീലനവും മുങ്ങല്‍വൈദഗ്ധ്യം നേടുന്നതിനുളള പരിശീലനവും സേനയുടെ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(ഡി)ഇല്ലെങ്കില്‍ ഇവ ഉള്‍പ്പെടുത്താനുളള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ ?

2119

അഗ്നിശമന സേനയുടെ നവീകരണം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()അഗ്നിശമന സേനയുടെ നവീകരണത്തിനായി എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയെന്നും പുതുതായി എന്തെല്ലാം നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ;

(ബി)പുതിയ ഫയര്‍ സ്റേഷനുകള്‍ ആരംഭിക്കുന്നതിനുളള നടപടി ഏതുവരെയായി;

(സി)കൊണ്ടോട്ടിയില്‍ ഫയര്‍ സ്റേഷന്‍ ആരംഭിക്കുന്നതിനുളള നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്?

2120

പഴയങ്ങാടിയില്‍ ഫയര്‍ & റസ്ക്യൂ സ്റേഷന്‍

ശ്രീ. റ്റി.വി. രാജേഷ്

കല്ല്യാശ്ശേരി നിയോജകമണ്ഡലത്തില്‍ നിലവില്‍ ഫയര്‍& റെസ്ക്യു സ്റേഷനില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കല്ല്യാശ്ശേരി മണ്ഡലത്തിലെ പഴയങ്ങാടിയില്‍ ഫയര്‍ സ്റേഷന്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.