UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1961

വനഭൂമി കൈവശം വച്ച് താമസിക്കുന്നവര്‍ക്ക്പട്ടയം നല്‍കുന്നതിനുള്ള നടപടി

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോജക മണ്ഡലത്തില്‍ അയ്യംമ്പുഴ പഞ്ചായത്തില്‍ ചാത്തക്കുളം കാരേക്കാട്ട്, കടുകുളങ്ങര, കണ്ണിമംഗലം തുടങ്ങിയ പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി വനഭൂമി കൈവശം വച്ച് താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ ;

(ബി)ഇതു സംബന്ധിച്ച് റവന്യു-വനം വകുപ്പുകള്‍ നടത്തിയ സംയുക്ത പരിശോധനാ റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ ;

(സി)പ്രസ്തുത പ്രദേശങ്ങളിലെ നിവാസികള്‍ക്ക് എപ്പോള്‍ പട്ടയം നല്‍കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

1962

വന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ളവാഹന സൌകര്യങ്ങള്

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()വന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ ഫോറസ്റ് സ്റേഷനിലുമുള്ള വാഹന സൌകര്യങ്ങള്‍ വ്യക്തമാക്കുമോ;

(ബി)സ്റേഷനുകളിലും, റെയിഞ്ചുകളിലും നിലവില്‍ എത്ര വാഹനങ്ങള്‍ ഉപയോഗശൂന്യമായ നിലയിലുണ്ട് എന്നു വെളിപ്പെടുത്തുമോ; ഇകാലാകാലങ്ങളില്‍ മെയിന്റനന്‍സ് ചെയ്യാറുണ്ടോ; എങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മെയിന്റനസിനായി എന്തു തുക ചെലവഴിച്ചു; പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് എന്ത് തുക ചെലവായി; വ്യക്തമാക്കുമോ;

(സി)രാത്രികാല പട്രോളിംഗ് നടത്തുന്നതിന് ഫോറസ്റ് സ്റേഷനുകളില്‍ സംരക്ഷണ വിഭാഗം ജീവനക്കാര്‍ക്ക് ആധുനിക ഉപകരണങ്ങള്‍ നല്‍കാറുണ്ടോ; എങ്കില്‍ ആയത് ഏതൊക്കെയെന്ന് വ്യക്തമാക്കുമോ?

1963

ചാലക്കുടി ആനമല റോഡിന്റെ സൈഡ് പ്രൊട്ടക്ഷന്‍വര്‍ക്കുകള്‍

ശ്രീ. ബി. ഡി. ദേവസ്സി

()വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ചാലക്കുടി-ആനമല റോഡില്‍ അതിരപ്പിള്ളി മുതലുള്ള ഭാഗത്തെ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സൈഡ് പ്രൊട്ടക്ഷന്‍ വര്‍ക്കുകള്‍ നടപ്പിലാക്കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത ഭാഗങ്ങളില്‍ അപകടസാദ്ധ്യത കൂടുതലായ

തിനാല്‍, വനം വകുപ്പിന്റെ അനുമതി ലഭ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

1964

പ്രാപ്പെയില്‍ - ചൂരപ്പടവ് - ചട്ടിവയല്‍ റോഡ് നിര്‍മ്മാണം

ശ്രീ. സി. കൃഷ്ണന്‍

പയ്യന്നൂര്‍ ചെറുപുഴഗ്രാമ പഞ്ചായത്തില്‍ വനം വകുപ്പ് ഏറ്റെടുത്ത പ്രാപ്പെയില്‍ - ചൂരപ്പടവ് - ചട്ടിവയല്‍ റോഡ് തീര്‍ത്തും ഗതാഗതയോഗ്യമല്ലാതായിത്തീര്‍ന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

1965

തേക്കടി കടുവാസങ്കേത്തിലൂടെയുള്ള രാത്രി സവാരി

ശ്രീ. കെ. സുരേഷ് കുറുപ്പ്

()വനം-വന്യ ജീവി സംരക്ഷണ നിയമം സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് ബാധകമാണോ ; ബാധകമല്ലെന്ന് വനം വകുപ്പുമന്ത്രി പരസ്യമായി പ്രസതാവന നടത്തുകയുണ്ടായോ ;

(ബി)തേക്കടി കടുവാ സങ്കേതത്തിലുടെ രാത്രി സവാരി വൈകിട്ട് ആറിന് ശേഷം നിരോധിച്ചിട്ടുണ്ടോ ; എങ്കില്‍ നിരോധിത സമയത്ത് സംസ്ഥാനത്തെ ഏതെങ്കിലും മന്ത്രിമാര്‍ പെരിയാര്‍ കടുവാ സങ്കേതത്തിലുടെ ബോട്ടുയാത്ര നടത്തുകയുണ്ടായോ ; എങ്കില്‍ ഏതെല്ലാം മന്ത്രിമാര്‍ എന്നു വെളിപ്പെടുത്തുമോ ;

(സി)നിയമവിരുദ്ധമായും സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായും കടുവാ സങ്കേതത്തിലുടെ ഉല്ലാസ യാത്ര നടത്തിയവര്‍ക്ക് എതിരെ വനം വകുപ്പ് സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്താമോ ?

1966

ഫോറസ്റ് സ്റേഷനുകളും സെക്ഷനുകളും പുനസംഘടിപ്പിക്കാന്‍ നടപടി

ശ്രീ. എം. പി. വിന്‍സന്റ്

,, കെ. ശിവദാസന്‍ നായര്‍

,, കെ. മുരളീധരന്‍

,, എം. . വാഹിദ്

()വനപരിപാലനത്തിനും ജൈവ വൈവിധ്യം കാത്തു സൂക്ഷിക്കുന്നതിനും കൈക്കൊണ്ടിട്ടുളള നടപടികള്‍ വിശദമാക്കുമോ;

(ബി)ഇതിനായി ഫോറസ്റ് സ്റേഷനുകള്‍ ആരംഭിച്ചിട്ടുണ്ടോ;

(സി)പോലീസ് സ്റേഷന്‍ മാതൃകയില്‍ നിലവിലുളള ഫോറസ്റ് സ്റേഷനുകളും സെക്ഷനുകളും പുന സംഘടിപ്പിക്കുന്ന കാര്യം പരിശോധിക്കുമോ?

1967

എലൈറ്റ് അക്കാഡമി

ശ്രീ. കെ. അച്ചുതന്‍

,, ഹൈബി ഈഡന്‍

,, വി.പി. സജീന്ദ്രന്‍

,, പി.സി. വിഷ്ണുനാഥ്

()സംസ്ഥാനത്ത് കായിക വകുപ്പിന്റെ കീഴില്‍ എലൈറ്റ് അക്കാഡമി സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)ഇതു വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശം വ്യക്തമാക്കുമോ ;

(സി)വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനവും സൌകര്യങ്ങളും ലഭ്യമാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ?

1968

ജി.വി. രാജ സ്പോര്‍ട്ട്സ് സ്കൂളില്‍ പഠന-നിലവാരം മെച്ചപ്പെടുത്തുന്നതിനു നടപടി

ശ്രീ. .കെ. ശശീന്ദ്രന്‍

()തിരുവനന്തപുരം ജില്ലയില്‍ മൈലത്തുള്ള ജി.വി. രാജ സ്പോര്‍ട്ട്സ് സ്കൂളില്‍ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിലേയ്ക്കായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?

(ബി)പ്രസ്തുത സ്കൂളില്‍ കഴിഞ്ഞ വര്‍ഷത്തെ ദേശീയ മത്സരങ്ങളില്‍ സമ്മാനം നേടിയ കുട്ടികളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ ; ഏഷ്യയിലെതന്നെ ഒന്നാം നിലവാരം പുലര്‍ത്തിയിരുന്ന പ്രസ്തുത സ്കൂളിന് ഒരു അന്തര്‍ദ്ദേശീയ താരത്തെപ്പോലും സൃഷ്ടിക്കാന്‍ കഴിയുന്നില്ലെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)പാലക്കാട് ജില്ലയിലെ പറളി, മുണ്ടൂര്‍ പോലുളള സാധാരണ സ്കൂളുകള്‍ കേവലം ഒരു കായിക അദ്ധ്യാപകന്റെ മാത്രം സേവനം ഉപയോഗിച്ച് അന്തര്‍ദ്ദേശീയ തലത്തില്‍ ഒട്ടേറെ മികവുകള്‍ നേടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)കായിക പരിശീലനത്തിനായി ഓരോ ഇനത്തിനും പ്രത്യേകം മികവുറ്റ പരിശീലകരെ നിയമിക്കുന്ന കാര്യം പരിഗണിക്കുമോ ?

1969

കായിക വികസനത്തിനായി ഹാന്‍ഡ് ബുക്ക്

ശ്രീ. .റ്റി.ജോര്‍ജ്

''.പി.അബ്ദുള്ളക്കുട്ടി

'' ആര്‍. സെല്‍വരാജ്

()കായിക വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ബി)ഇതിനായി ഹാന്‍ഡ് ബുക്ക് തയ്യാറാക്കുന്നകാര്യം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ;

(സി)കായിക വികസനത്തില്‍ മാറ്റം വരുത്തുവാന്‍ സഹായിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് ഹാന്‍ഡ് ബുക്കില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്;വിശദമാക്കുമോ?

1970

പ്രോജക്ട് സാറ്റര്‍ഡേ പദ്ധതി

ശ്രീ. സണ്ണിജോസഫ്

'' .സി. ബാലകൃഷ്ണന്‍

'' ബെന്നി ബെഹനാന്‍

'' ഹൈബി ഈഡന്‍

()പ്രോജക്ട് സാറ്റര്‍ഡേ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി)എന്തെല്ലാം നടപടികളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;

(സി)പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പ് വരുത്തുവാനുള്ള സംവിധാനങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ?

1971

കായികതാരങ്ങള്‍ക്കു വേണ്ടി ക്ഷേമനിധി

ശ്രീ. വി. ശിവന്‍കുട്ടി

()സംസ്ഥാനത്തെ കായിക താരങ്ങള്‍ക്കുവേണ്ടി ഒരു പ്രത്യേക ക്ഷേമനിധി രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത വിഷയത്തില്‍ നാളിതുവരെ സ്വീകരിച്ച നടപടികളെകുറിച്ചുളള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1972

ആറ്റിങ്ങല്‍ ശ്രീപാദം സ്റേഡിയം

ശ്രീ. ബി. സത്യന്‍

()ആറ്റിങ്ങല്‍ ശ്രീപാദം സ്റേഡിയത്തില്‍ സ്പോര്‍ട്സ് കൌണ്‍സില്‍ നിര്‍മ്മിച്ച ഇന്‍ഡോര്‍ സ്റേഡിയത്തിലെ ഗാലറിയുടെ അപാകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത സ്റേഡിയത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്പോര്‍ട്സ് കൌണ്‍സില്‍ ഇതുവരെ എന്തു തുക അനുവദിച്ചിട്ടുണ്ടെന്നും എന്താവശ്യത്തിനാണ് അനുവദിച്ചതെന്നും ഓരോ തവണ അനുവദിച്ച തീയതിയും ഇതില്‍ എന്തു തുക വീതം ചെലവഴിച്ചുവെന്നും വിശദമാക്കാമോ?

1973

നീലേശ്വരം ഇ. എം.എസ്. സ്റേഡിയം നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

()നീലേശ്വരം ഇ. എം.എസ്. സ്റേഡിയം നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിയിരുന്നുവെങ്കിലും ഫണ്ട് നല്‍കാത്തതിനാല്‍ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാതെ വന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനം എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

1974

ചാത്തന്നൂര്‍ ശ്രീനാരായണ ട്രസ്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ആധുനിക സ്റേഡിയം

ശ്രീ. ജി. എസ്. ജയലാല്‍

()ചാത്തന്നൂര്‍ നിയോജക മണ്ഡത്തലത്തിലെ ചാത്തന്നൂര്‍ ശ്രീ നാരായണ ട്രസ്റ് ഹയര്‍ സെക്കന്ററി സ്കൂളിനോട് അനുബന്ധിച്ച് ആധുനിക സ്റേഡിയം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി അറിയിക്കുമോ ;

(ബി)പ്രസ്തുത നിയോജക മണ്ഡലത്തില്‍ മറ്റ് സ്റേഡിയങ്ങള്‍ നിലവിലില്ലാത്തതിനാല്‍ അടിയന്തിരമായി നടപടികള്‍ പൂര്‍ത്തീകരിച്ച് സ്റേഡിയം നിര്‍മ്മാണം സാദ്ധ്യമാക്കുവാന്‍ നടപടി സ്വികരിക്കുമോ ?

1975

ചെറുതാഴം ഗ്രാമപഞ്ചായത്തിലെ നരീക്കാംപള്ളി സ്റേഡിയം നവീകരണം

ശ്രീ. റ്റി. വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ ചെറുതാഴം ഗ്രാമപഞ്ചായത്തില്‍ നരീക്കാംപള്ളിയിലുള്ള പഞ്ചായത്ത് സ്റേഡിയം നവീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ നിവേദനത്തിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)സ്റേഡിയം നവീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

1976

കോഴിക്കോട് നഗരത്തിലെ കൈരളീ, ശ്രീ തീയേറ്ററുകളുടെനവീകരണം

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് നഗരത്തിലെ കൈരളീ, ശ്രീ തീയേറ്ററുകള്‍ നവീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ?

1977

കായംകുളത്ത് മള്‍ട്ടിപ്ളക്സ് തീയറ്റര്‍

ശ്രീ. സി. കെ. സദാശിവന്‍

()കായംകുളത്ത് മള്‍ട്ടിപ്ളക്സ് തീയറ്റര്‍ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടിക്രമങ്ങളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ;

(ബി)തീയറ്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.