UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1933

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബ്ബലപ്രദേശങ്ങളിലെവനഭൂമി കയ്യേറ്റം

ശ്രീ. കെ. രാധാകൃഷ്ണന്‍

()കേരളത്തില്‍ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബ്ബലപ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന 44,240 ഹെക്ടര്‍ വനഭൂമി കയ്യേറിയതായ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)പ്രസ്തുത കയ്യേറ്റ ഭൂമി സമയബന്ധിതമായി തിരിച്ചുപിടിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(ഡി)എങ്കില്‍ എപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ പ്രസ്തുത നിര്‍ദ്ദേശം നല്‍കിയതെന്നും അതിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ?

1934

വനനശീകരണവും വനവല്‍ക്കരണവും

ശ്രീ. എം. ഉമ്മര്‍

()കേരളത്തിന്റെ വനവിസ്തൃതി കുറഞ്ഞുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(ബി)വനനശീകരണം തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദാംശം നല്‍കുമോ;

(സി)വനവത്ക്കരണത്തിനായി വനം-വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ വകുപ്പുകളെ ഏകോപിപ്പിച്ചുളള പദ്ധതികള്‍ പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ?

1935

വനനശീകരണവും കയ്യേറ്റങ്ങളും തടയാന്‍ നടപടി

ശ്രീ. വി. റ്റി. ബല്‍റാം

,, ഷാഫി പറമ്പില്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, ലൂഡി ലൂയിസ്

()അഖിലേന്ത്യാ സര്‍വ്വേ പ്രകാരം സംസ്ഥാനത്തിന്റെ വനവിസ്തൃതി കുറഞ്ഞുവരുന്നുവെന്ന റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വനനശീകരണവും കയ്യേറ്റങ്ങളും തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ;

(സി)വേനല്‍ക്കാലത്ത് കാട്ടുതീ മൂലം ഉണ്ടാകുന്ന വനനശീകരണം തടയുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്; കാട്ടുതീ തടയുവാനുള്ള ഫയര്‍ലൈന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;

(ഡി)ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

1936

ഗ്രീന്‍ പാസ്പോര്‍ട്ട് പദ്ധതി

ശ്രീ. ഷാഫി പറമ്പില്‍

,, .റ്റി. ജോര്‍ജ്

,, വര്‍ക്കല കഹാര്‍

,, എം.പി. വിന്‍സെന്റ്

()ഗ്രീന്‍ പാസ്പോര്‍ട്ട് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ ;

(ബി)വനം സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഈ സംവിധാനം എത്രമാത്രം പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)പാസ്സ്പോര്‍ട്ട് ആരാണ് നിര്‍മ്മിച്ച് നല്‍കുന്നത്; വ്യക്തമാക്കുമോ ;

(ഡി)ഓരോ സംരക്ഷിത മേഖലക്കും പ്രത്യേകം പാസ്സ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന നടപടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ?

1937

ഫോറസ്റ് ടൂറിസം പദ്ധതി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

ഡോ.എന്‍. ജയരാജ്

ശ്രീ. പി.സി.ജോര്‍ജ്

()സംസ്ഥാനത്ത് വനപ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊ ണ്ടുളള ടൂറിസം സാധ്യതകളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)നിലവില്‍ ടൂറിസ്റുകളെ ആകര്‍ഷിച്ചിട്ടുളള ഇക്കോടൂറിസം സെന്ററുകള്‍ ഏതെല്ലാമാണ്;

(സി)ഹരിത ഭംഗിയാര്‍ന്ന വനമേഖലകളെ ഉള്‍ക്കൊളളിച്ചുകൊണ്ടുളള ഒരു ടൂറിസം പാക്കേജ് നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?

1938

ചെറുനെല്ലി എസ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂല

ശ്രീ. സി. കൃഷ്ണന്‍

()ചെറുനെല്ലി എസ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ കേരള ഹൈക്കോടതിയില്‍ സര്‍ക്കാരിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിന് അഡ്വക്കറ്റ് ജനറലും നിയമവകുപ്പും ചേര്‍ന്ന് തയ്യാറാക്കിയ സത്യവാങ്മൂലത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്ന് വിശദമാക്കാമോ ?

1939

നെല്ലിയാമ്പതിയിലെ എസ്റേറ്റുകളുടെ ഏറ്റെടുക്കല്‍

ശ്രീ. കെ. വി. വിജയദാസ്

()നെല്ലിയാമ്പതിയിലെ ഏതെല്ലാം എസ്റേറ്റുകള്‍ ഏറ്റെടുത്തതിനെതിരെ ആരെല്ലാം ഹൈക്കോടതിയെ സമീപിക്കുകയുണ്ടായെന്ന വിവരം ലഭ്യമാണോ ;

(ബി)എങ്കില്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ ഭൂമിയില്‍ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ ശ്രമം നടത്തിയവരുടെ പേരും മേല്‍വിലാസവും ലഭ്യമാക്കുമോ ;

(സി)ഇവര്‍ ഓരോരുത്തരും നിയമവിരുദ്ധമായി കൈവശം വച്ച് വരുന്ന ഭൂമി എത്ര വീതമാണെന്നതിന്റെ വിശദാംശം വെളിപ്പെടുത്താമോ ;

(ഡി)നെല്ലിയാംമ്പതിയിലെ ഭൂമി കൈവശക്കാര്‍ക്ക് നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം നല്കിയ ജനപ്രതിനിധികള്‍ ആരെല്ലാമാണെന്ന് വെളിപ്പെടുത്തുമോ ?

1940

നെല്ലിയാമ്പതി കാരപ്പാറ എസ്റേറ്റ്

ശ്രീ. കെ. വി. വിജയദസ്

()നെല്ലിയാമ്പതി കാരപ്പാറ എസ്റേറ്റ് വന ഭൂമിയാണെന്ന് സുപ്രീംക്കോടതി വിധി പ്രസ്താവിച്ചിട്ടുണ്ടോ; തോട്ടം അന്യായമായി കൈവശം വച്ചവര്‍ക്കനുകൂലമായി കോടതിയില്‍ നിലപാട് എടുത്തവര്‍ ആരൊക്കെയായിരുന്നുന്നെന്ന് വ്യക്തമാക്കുമോ ;

(ബി)ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെയും ഡിവിഷന്‍ ബെഞ്ചിന്റെയും വിധിക്കെതിരെ സുപ്രിംകോടതിയുടെ നിരീക്ഷണം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തുമോ ;കേസില്‍ സര്‍ക്കാര്‍ സ്റേ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നുവോ ; സൂപ്രിംകോടതി സ്റേ ചെയ്യുകയുണ്ടായോ ;

(സി)സുപ്രിംകോടതി വിധിയെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ;

(ഡി)പ്രസ്തുത എസ്റേറ്റ് പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവന്നിട്ടുണ്ടോ ;

()പ്രസ്തുത എസ്റേറ്റ് എത്ര ഏക്കര്‍ ഭൂമിയുണ്ടെന്ന് അറിയിക്കുമോ ;

(എഫ്)കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി എസ്റേറ്റിലെ മരങ്ങള്‍ ഉള്‍പ്പെടെ എന്തെല്ലാം വസ്തു വകകള്‍ തോട്ടം ഉടമകള്‍ അന്യായമായി കൈവശപ്പെടുത്തുകയുണ്ടായി എന്ന് വെളിപ്പെടുത്തുമോ ; അവ ഈടാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

1941

നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ ലംഘനംനടത്തിയ തോട്ടങ്ങള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘനം നടത്തിയ തോട്ടങ്ങള്‍ ഉണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാ ക്കുമോ ?

1942

പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങളിലെ മരം മുറിയ്ക്കല്‍തടയുന്നതിന് നടപടി

ശ്രീ. സി. ദിവാകരന്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

ശ്രീ. . ചന്ദ്രശേഖരന്‍

,, ചിറ്റയം ഗോപകുമാര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)പാട്ടക്കരാര്‍ ലംഘിച്ച എത്ര തോട്ടങ്ങള്‍ക്ക് വനം വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; അവ ഏതെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;

(സി)ഇത്തരം തോട്ടങ്ങളില്‍ വ്യാപകമായി മരം മുറിയ്ക്കല്‍ നടക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

1943

പാട്ടക്കരാര്‍ അവസാനിച്ചതിനു ശേഷവും വനം വകുപ്പിന് തിരികെ ലഭിച്ചിട്ടില്ലാത്ത ഭൂമി

ശ്രീ. രാജു എബ്രഹാം

()വനം വകുപ്പിന്റെ അധീനതയിലുള്ള സംസ്ഥാനത്തെ ഏതെല്ലാം ഭൂമികളാണ് പാട്ടക്കരാര്‍ അവസാനിച്ചതിന് ശേഷവും വനം വകുപ്പിന് തിരികെ ലഭിച്ചിട്ടില്ലാത്തതെന്ന് വിശദമാക്കുമോ;

(ബി)വനംവകുപ്പിന് അര്‍ഹതപ്പെട്ടതും എന്നാല്‍ പാട്ടക്കരാര്‍ നല്‍കിയിട്ടുള്ളതുമായ എസ്റേറ്റുകളും ഭൂമികളും സംബന്ധിച്ച ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(സി)വനംവകുപ്പിനവകാശപ്പെട്ട എത്ര ഏക്കര്‍ ഭൂമി കേസുകളുടെയും മറ്റും ഫലമായി കൈവശപ്പെടുത്താന്‍ കഴിയാതെയുണ്ടെന്നും അവ എത്ര ഏക്കര്‍ വീതം ഓരോ ജില്ലയിലും ഉണ്ടെന്നും വെളിപ്പെടുത്താമോ?

1944

കാട്ടുമൃഗങ്ങളുടെ ശല്യത്തില്‍ നിന്ന് സംരക്ഷണം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

കാട്ടുമൃഗങ്ങളില്‍ നിന്നും കാര്‍ഷികവിളകള്‍ക്കും ജനങ്ങളുടെ ജീവനും സംരക്ഷണം നല്‍കുന്നതിനുവേണ്ടി സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത് ?

1945

കാട്ടുമൃഗങ്ങളുടെ ശല്യം ഒഴിവാക്കുന്നതിനുള്ള നടപടി

ശ്രീ. മോന്‍സ് ജോസഫ്

,, സി.എഫ്. തോമസ്

,, റ്റി. യു. കുരുവിള

()വനമേഖലയോട് ചേര്‍ന്ന കൃഷിയിടങ്ങളില്‍ കാട്ടുമൃഗങ്ങളുടെ ശല്യം ഒഴിവാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ബി)ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ലഭിക്കുന്നതിന് കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ജൈവവേലികളും കിടങ്ങുകളും മറ്റും സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കാമോ ?

1946

സ്വകാര്യഭൂമിയിലെ തടി ഉല്‍പാദനം

ശ്രീ. ജോസഫ് വാഴക്കന്‍

,, അന്‍വര്‍ സാദത്ത്

,, വി. ഡി. സതീശന്‍

,, എം. പി. വിന്‍സെന്റ്

()സ്വകാര്യഭൂമിയിലെ തടി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഭൂഉടമകള്‍ക്ക് അധിക വരുമാനംലഭ്യമാക്കാനും പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം ഇനം മരങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;വിശദാംശം നല്‍കുമോ;

(സി)സാധാരണയായി ഉപയോഗിക്കുന്ന തടിയിനങ്ങളുടെ ലഭ്യതയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(ഡി)ഈ പദ്ധതി വഴി ഉടമകള്‍ക്ക് എന്തെല്ലാം ധനസഹായമാണ് നല്‍കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ ?

1947

സ്വകാര്യ വന വത്കരണ പരിപാടി

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

()സ്വകാര്യ വനവത്കരണ പരിപാടി മുഖേന നടപ്പുവര്‍ഷം എത്ര വൃക്ഷ തൈകള്‍ വനം വകുപ്പില്‍ നിന്നും സ്വകാര്യ ഭൂഉടമകള്‍ക്ക് ലഭ്യമാക്കുകയുണ്ടായി; വിശദമാക്കുമോ;

(ബി)ഏതെല്ലാം വൃക്ഷതൈകള്‍ ഏതെല്ലാം ജില്ലകളില്‍ ഏതെല്ലാം ഏജന്‍സികള്‍ വഴി എത്രയെണ്ണം വീതം എത്ര ഭൂവുടമകള്‍ക്ക് വിതരണം ചെയ്യുകയുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(സി)ഇതിനുവേണ്ടി വകയിരുത്തപ്പെട്ട തുക എത്ര; ഇതിനകം എത്ര ഭൂവുടമകള്‍ക്ക് എന്തു തുക അനുവദിക്കുകയുണ്ടായി എന്നു വെളിപ്പെടുത്തുമോ?

1948

കത – ാം ശമ്പളക്കമ്മീഷന്‍- ഫോറസ്റ് ഡെപ്യൂട്ടി റെയിഞ്ചര്‍ ശമ്പള സ്കെയില്‍ അനോമലി

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()9-ാം ശമ്പളക്കമ്മീഷന്‍, ഫോറസ്റ് ഡെപ്യൂട്ടി റെയിഞ്ചര്‍ തസ്തിക പോലീസ് വകുപ്പിലെ എസ്.. തസ്തികയ്ക്കു തുല്യമാക്കിയിട്ടുണ്ടോ;

(ബി)ഇത് യൂണിഫോം ധരിക്കുന്ന ഒരേ നക്ഷത്രപദവിയില്‍ ജോലി ചെയ്യുന്നവരോടുള്ള വിവേചനമാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ആയത് പരിഹരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ ?

1949

റിസ്ക് അലവന്‍സ് അനുവദിക്കുന്നതിനു നടപടി

ശ്രീ.കോവൂര്‍ കുഞ്ഞുമോന്‍

()സേനകളില്‍ വച്ച് ഏറ്റവും കൂടുതല്‍ റിസ്ക് അനുഭവിക്കുന്ന വനസംരക്ഷണ ജീവനക്കാര്‍ക്ക് റിസ്ക് അലവന്‍സ് അനുവദിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ ;

(ബി)വന്യമൃഗങ്ങളുടെ ആക്രമണം കൂടുതലായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് പ്രസ്തുത അലവന്‍സ് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ ?

1950

വന്യജീവികളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക്ധനസഹായം

ശ്രീ. കെ. മുരളീധരന്‍

,, ഹൈബി ഈഡന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, .പി. അബ്ദുളളക്കുട്ടി

()വന്യജീവികളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് എന്തെല്ലാം ധനസഹായങ്ങളാണ് നല്‍കിവരുന്നത്; വിശദമാക്കുമോ;

(ബി)ധനസഹായം വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം ; വ്യക്തമാക്കുമോ;

(സി)എങ്കില്‍ എന്നു മുതലാണ് വര്‍ദ്ധിച്ച ധനസഹായത്തിന് പ്രാബല്യം നല്‍കുന്നത്; വ്യക്തമാക്കുമോ ?

1951

കാട്ടുമൃഗങ്ങള്‍മൂലം കൃഷിനാശം

ശ്രീ. പുരുഷന്‍ കടലുണ്ടി

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിച്ചത് സംബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ നിന്നും എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പരാതികളില്‍ എത്രയെണ്ണം പരിഗണിക്കുകയും ധനസഹായം അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്ന് അറിയിക്കുമോ;

(സി)ധനസഹായം അനുവദിക്കപ്പെട്ടതില്‍ എന്തു തുക കര്‍ഷകര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?

1952

.എഫ്.എല്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയ ഭൂമി തിരികെ നല്‍കുന്നതിനുള്ള നടപടി

ശ്രീ. സി. മമ്മൂട്ടി

().എഫ.്എല്‍ നിയമം മൂലം കഷ്ടപ്പെടുന്ന കര്‍ഷകരെ രക്ഷിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി)കാപ്പി, കുരുമുളക്, ഏലം എന്നിവ കൃഷി ചെയ്യുന്നതും ചുറ്റും വനഭൂമി ഇല്ലാത്തതുമായ വയനാട് ജില്ലയിലെ കൃഷി സ്ഥലങ്ങള്‍ ഇ.എഫ്.എല്‍ പരിധിയില്‍ ഉള്‍പ്പെടുത്തി പിടിച്ചെടുത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവ തിരികെ നല്‍കുന്ന കാര്യം പരിഗണനയി ലുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടി വ്യക്തമാ ക്കുമോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ; ഇപ്രകാരം ഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുമോ ;

(സി).എഫ്.എല്‍ പരിധിയില്‍പ്പെടുത്തി പിടിച്ചെടുക്കുകയും, അന്വേഷണത്തില്‍ കൃഷിഭൂമിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് 20% ഭൂമി മാത്രം വിട്ടുകൊടുക്കുകയും, ബാക്കി 80% ഭൂമി സര്‍ക്കാര്‍ കൈവശം വയ്ക്കുകയും ചെയ്തിട്ടുള്ള കൃഷി ഭൂമി പൂര്‍ണ്ണമായും തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കുമോ

1953

അങ്കമാലി മുക്കന്നൂര്‍ പഞ്ചായത്തിലെ വെള്ളപ്പാറ-വെറ്റിലപ്പാറ പാലം ലിങ്ക് റോഡ്

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോജകമണ്ഡലത്തിലെ മുക്കന്നൂര്‍ പഞ്ചായത്തിലെ വെള്ളപ്പാറയില്‍ നിന്നും വെറ്റിലപ്പാറ പാലത്തിലേക്കുള്ള ലിങ്ക് റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന് വിട്ടുനല്‍കുന്നതിനുള്ള തടസ്സങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത റോഡ് ഗതാഗതയോഗ്യമാക്കുകയാണെങ്കില്‍ വനസംരക്ഷണത്തെ ഒരു കാരണവശാലും ബാധിക്കുകയില്ല എന്ന് 2007-ലും വനസംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് 2011-ലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍ ഇത് സംബന്ധിച്ച യഥാര്‍ത്ഥ വസ്തുത വിലയിരുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

1954

വനംവകുപ്പിന്റെ അധീനതയിലുള്ള റോഡുകളുടെപുനരുദ്ധാരണം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ വനം വകുപ്പിന്റെ അധീനതയിലുള്ള റോഡുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ബി)ഇതില്‍ പുനരുദ്ധാരണം ആവശ്യമായ റോഡുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത റോഡുകളുടെ പുനരുദ്ധാരണത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

1955

കോള്‍നിലങ്ങളില്‍ ഫോറസ്റ് ടവറുകള്‍ നിര്‍മ്മിക്കുന്നതിനുനടപടി

ശ്രീമതി. ഗീതാ ഗോപി

()തൃശ്ശൂര്‍ ജില്ലയിലെ കോള്‍ മേഖലകളില്‍ ഫോറസ്റ് ടവറുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടോ;

(ബി)ഏതൊക്കെ ഭാഗങ്ങളിലാണ് ടവറുകള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ;

(സി)ഇതിനായി എന്തു തുകയാണ് വകയിരുത്തിയിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ?

1956

പാട്ടക്കരാറടിസ്ഥാനത്തില്‍ വനേതരാവശ്യങ്ങള്‍ക്ക്നല്‍കിയിട്ടുളള വനഭൂമി

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()വനംവകുപ്പ് പാട്ടക്കരാറടിസ്ഥാനത്തില്‍ നല്‍കിയിട്ടുളള എസ്റേറ്റുകളുടെ പാട്ടക്കാലാവധി വ്യക്തമാക്കുമോ;

(ബി)പാട്ടക്കരാര്‍ റദ്ദാക്കി സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുളള എസ്റേറ്റുകള്‍ എത്ര ഹെക്ടര്‍ ആണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി)സാമൂഹിക വനവത്കരണ പ്രക്രിയയിലൂടെ നാളിതുവരെ എത്ര ഹെക്ടര്‍ വനഭൂമി കൂട്ടിചേര്‍ക്കപ്പെട്ടിട്ടുണ്ടെണന്നു വ്യക്തമാക്കുമോ?

1957

പാട്ടക്കാലാവധി കഴിഞ്ഞ എസ്റേറ്റുകളുടെ ഏറ്റെടുക്കലിനെതിരെയുള്ള കേസ്സുകള്‍

ശ്രീ. . കെ. ബാലന്‍

()സംസ്ഥാനത്ത് പാട്ടക്കാലാവധി കഴിഞ്ഞ എത്ര എസ്റേറ്റുകളാണ് ഉള്ളത്; ഇതില്‍ എത്ര എസ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ നടപടികള്‍ ആരംഭിച്ചു; ഏതെല്ലാം ഏറ്റെടുത്തു; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)ഏറ്റെടുക്കലിനെതിരെയുള്ള എത്ര കേസ്സുകളാണ് ഇപ്പോള്‍ വിവിധ കോടതികളിലൂള്ളതെന്നു വെളിപ്പെടുത്തുമോ; കോടതിയും എസ്റേറ്റും തിരിച്ചുള്ള ലിസ്റ് ലഭ്യമാക്കുമോ;

(സി)എത്ര കേസ്സുകള്‍ കോടതികളില്‍ തീര്‍പ്പായിട്ടുണ്ടെന്ന് അറിയിക്കുമോ; അതില്‍ എത്ര കേസ്സുകളിലാണ് തോട്ടം ഉടമകള്‍ക്ക് അനുകൂലമായ വിധിയുണ്ടായത്; ഏതെല്ലാമാണെന്ന് വെളിപ്പെടുത്തുമോ?

1958

പാട്ടക്കരാര്‍ സംബന്ധിച്ച കേസ്സുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പാട്ടക്കരാര്‍ സംബന്ധിച്ച് വനം വകുപ്പ് എത്ര കേസ്സുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഇതില്‍ എത്ര കേസ്സുകള്‍ സര്‍ക്കാര്‍ തോറ്റിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി)തോറ്റ കേസ്സുകള്‍ക്ക് അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

1959

വനംവകുപ്പിന്റെ അധീനതയിലുളള പാട്ടത്തിനു നല്കിയ ഭൂമി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()സംസ്ഥാനത്ത് നെല്ലിയാമ്പതിയിലേതുള്‍പ്പെടെ വനംവകുപ്പിന്റേ അധീനതയിലുളള പാട്ടത്തിനു നല്കിയതും അല്ലാത്തതുമായ ഭൂമി എത്രയാണെന്ന് വ്യക്തമാക്കാമോ;

(ബി)ഇതില്‍ പാട്ടത്തിന് നല്കിയിരുന്നവ എത്രയെന്ന് വെളിപ്പെടുത്തുമോ; ഇപ്പോഴും പാട്ടക്കരാര്‍ പ്രകാരം കൈവശം വെച്ചുവരുന്നവര്‍ എത്ര;

(സി)ഇതില്‍ എസ്റേറ്റുകള്‍ എത്രയാണെന്ന് അറിയിക്കുമോ; ഏതെല്ലാം എസ്റേറ്റുകള്‍ പാട്ടക്കരാര്‍ പ്രകാരം ഇപ്പോഴും സ്വകാര്യവ്യക്തികളോ കമ്പനികളോ കൈവശം വെച്ച് വരുന്നുണ്ടെന്നറിയിക്കുമോ; പാട്ടക്കരാര്‍ ലംഘനങ്ങളുടെ പേരില്‍ വനംവകുപ്പ് കരാര്‍ റദ്ദ് ചെയ്തവ ഏതെല്ലാമാണെന്ന് അറിയിക്കുമോ;

(ഡി)വനംവകുപ്പ് കരാര്‍ റദ്ദ് ചെയ്ത ഏതെല്ലാം നടപടികള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്; ഏതെല്ലാം കേസുകളില്‍ സര്‍ക്കാരിനെതിരെ വിധികളുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ; സര്‍ക്കാര്‍ അപ്പീല്‍പോയിട്ടുളള കേസുകള്‍ ഏതൊക്കെയാണെന്നും അപ്പീല്‍ പോകാത്തവ ഏതൊക്കെയാണെന്നും അറിയിക്കുമോ ?

1960

വനഭൂമി കയ്യേറ്റം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതേവരെ നടന്നതായ വനഭൂമി കയ്യേറ്റം സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി)റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വനഭൂമി കയ്യേറ്റ കേസുകളുടെയടിസ്ഥാനത്തില്‍ കയ്യേറ്റം നടന്നതായി കരുതുന്ന വനഭൂമി എത്ര ഏക്കര്‍ ഉണ്ടെന്ന് വെളിപ്പെടുത്താമോ;

(സി)വനഭൂമി കയ്യേറ്റങ്ങള്‍ സംബന്ധിച്ച് പ്രസ്തുത കാലയളവില്‍ റജിസ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ എത്രയാണെന്നു വെളിപ്പെടുത്തുമോ;

(ഡി)വനഭൂമിയില്‍ നിന്നും മരങ്ങള്‍ മുറിച്ച് മാറ്റിയ സംഭവങ്ങള്‍ സംബന്ധിച്ച് എത്ര കേസ് റജിസ്റര്‍ ചെയ്യുകയുണ്ടായെന്ന് അറിയിക്കുമോ; ഏതെല്ലാമാണെന്ന് വെളിപ്പെടുത്തുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.