UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1891

ചാലിയം ഫിഷ് ലാന്റിംഗ് സെന്റര്‍

ശ്രീ. എളമരം കരിം

()ചാലിയം ഫിഷ് ലാന്റിംഗ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കാമോ;

(ബി)ഇതിനായുളള ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

(സി)കിന്‍ഫ്ര നടത്തുന്ന നവീകരണ പ്രവൃത്തികള്‍ എന്ന് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും; വ്യക്തമാക്കുമോ?

1892

കടലുണ്ടി നഗരപ്രദേശത്ത് ഫിഷറീസ് ബോട്ട്ജട്ടിതുടങ്ങുന്നതിന് നടപടി

ശ്രീ. കെ.എന്‍.. ഖാദര്‍

()വളളിക്കുന്ന് മണ്ഡലത്തില്‍ കടലുണ്ടി നഗരപ്രദേശത്ത്, ഒരു മിനി ഫിഷറീസ് ബോട്ട് ജട്ടി തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ ;

(ബി)ആയതിന് എത്ര തുക ചെലവാകുമെന്നാണ് കരുതുന്നത് ?

1893

തണല്‍ പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, . സി. ബാലകൃഷ്ണന്‍

,, വി. പി. സജീന്ദ്രന്‍

,, പി. സി. വിഷ്ണുനാഥ്

()തണല്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഏതെല്ലാം വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും എന്തെല്ലാം കേന്ദ്ര സഹായമാണ് പ്രസ്തുത പദ്ധതിയ്ക്കായി ലഭിക്കുന്നതെന്നും വിശദമാക്കുമോ?

1894

മല്‍സ്യ തൊഴിലാളികള്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതി

ശ്രീ. ആര്‍ സെല്‍വരാജ്

,, വി.റ്റി. ബല്‍റാം

,, വി. ഡി. സതീശന്‍

,, വര്‍ക്കല കഹാര്‍

()മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ആണെന്ന് വിശദമാക്കുമോ;

(ബി)മല്‍സ്യത്തൊഴിലാളികള്‍ക്ക് ഭവന നിര്‍മ്മാണത്തിന് എന്തെല്ലാം സൌകര്യങ്ങളാണ് പദ്ധതിയില്‍ ഒരുക്കിയിട്ടുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയനുസരിച്ച് എത്ര വീടുകള്‍ നിര്‍മ്മിക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്;

(ഡി)എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് പ്രസ്തുത പദ്ധതിക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?

1895

മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതി

ശ്രീ. എസ്. ശര്‍മ്മ

()മത്സ്യത്തൊഴിലാളി കടാശ്വാസത്തിനായി എത്രപേരെയാണ് നാളിതുവരെ ശുപാര്‍ശ ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മത്സ്യത്തൊഴിലാളി കടാശ്വാസകമ്മീഷന്‍ ശുപാര്‍ശ ചെയ്ത എത്രപേര്‍ക്ക് കടാശ്വാസ തുക അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ ;

(സി)ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്തിട്ടുള്ള കടങ്ങള്‍ക്ക് ആശ്വാസം അനുവദിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ;

(ഡി)മത്സ്യത്തൊഴിലാളികള്‍ എടുത്തിട്ടുള്ള കടങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറൊട്ടോറിയം നിലനില്‍ക്കെ പണം തിരിച്ചുപിടിക്കുന്നതിന് വിവിധ ബാങ്കുകളില്‍ നടപടികള്‍ സ്വീകരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ;

()മത്സ്യത്തൊഴിലാളികള്‍ എടുത്തിട്ടുള്ള കടങ്ങള്‍ക്ക് പ്രഖ്യാപിച്ച മൊറൊട്ടോറിയത്തിന്റെ കാലാവധി എന്നുവരെയാണ് ; മൊറൊട്ടോറിയത്തിന്റെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?

1896

മത്സ്യത്തൊഴിലാളികള്‍ക്ക് ബയോ മെട്രിക് തിരിച്ചറിയല്‍ കാര്‍ഡ്

ശ്രീ. സി. പി. മുഹമ്മദ്

,, സണ്ണി ജോസഫ്

,, എം. . വാഹീദ്

,, ലൂഡി ലൂയിസ്

()സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ബയോ മെട്രിക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത കാര്‍ഡ് കൊണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് എന്തെല്ലാം പ്രയോജനങ്ങളാണ് ലഭിക്കുന്നതെന്നും പ്രസ്തുത പദ്ധതിക്ക് എന്തെല്ലാം കേന്ദ്രസഹായമാണ് ലഭിക്കുന്നതെന്നും വ്യക്തമാക്കുമോ?;

1897

മത്സ്യബന്ധന മണ്ണെണ്ണ പെര്‍മിറ്റ്

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. എളമരം കരീം

,, എസ്. ശര്‍മ്മ

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുമ്പോള്‍ ഒരു വഞ്ചിക്ക് എത്ര എഞ്ചിന്‍ എന്ന കണക്കിനാണ് പെര്‍മിറ്റ് നല്‍കി വരുന്നത് ; എഞ്ചിന്റെ കാലപ്പഴക്കം പെര്‍മിറ്റ് നല്‍കുന്നതിന് ഒരു ഘടകമാണോ; എങ്കില്‍ എത്ര വര്‍ഷം ?

1898

ഉള്‍നാടന്‍ മത്സ്യകൃഷി

ശ്രീ. പി എ. മാധവന്‍

,, റ്റി. എന്‍. പ്രതാപന്‍

,, പാലോട് രവി

,, കെ. ശിവദാസന്‍ നായര്‍

()കേരളത്തില്‍ ഉള്‍നാടന്‍ മത്സ്യകൃഷി വികസന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(സി)മത്സ്യകുഞ്ഞുങ്ങളുടെ ഉല്പാദനവും വിപണനവും വര്‍ദ്ധിപ്പിക്കുവാന്‍ എന്തെല്ലാം നടപടികളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദാംശം വ്യക്തമാക്കുമോ ;

(ഡി)ഇതിനായി എന്തെല്ലാം കേന്ദ്ര സഹായമാണ് ലഭിക്കുന്നതെന്ന് വിശദമാക്കുമോ ?

1899

മത്സ്യത്തൊഴിലാളികളുടെ ക്ഷേമ പദ്ധതികള്‍

ശ്രീ. പി.. മാധവന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാം;

(ബി)മത്സ്യത്തൊഴിലാളികള്‍ക്കുളള മണ്ണെണ്ണ വില്പനയിലെ തിരിമറികള്‍ അവസാനിപ്പിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കാമോ;

(സി)മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കുന്ന പഠന സ്കോളര്‍ഷിപ്പ് കാലോചിതമായി വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

1900

മാതൃകാമത്സ്യഗ്രാമം പദ്ധതി

ശ്രീ. കെ. അജിത്

()സംസ്ഥാനത്ത് നടപ്പാക്കിവരുന്ന മാതൃകാ മത്സ്യ ഗ്രാമം പദ്ധതിയ്ക്കായി ഇതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതി നടത്തിപ്പ് ഏതുഘട്ടംവരെ പൂര്‍ത്തിയായി എന്ന് വിശദമാക്കാമോ ;

(സി)പ്രസ്തുത പദ്ധതിയ്ക്കായി പ്രദേശങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ അവിടങ്ങളില്‍ പാര്‍ക്കുന്ന മത്സ്യത്തൊഴിലാളികളുടെ എണ്ണം മാനദണ്ഡമാക്കിയോ എന്ന കാര്യം വ്യക്തമാക്കാമോ ;

(ഡി)പ്രോജക്ട് തയ്യാറാക്കി സമര്‍പ്പിച്ചാല്‍, വൈക്കത്തെക്കൂടി 'മാതൃകാമത്സ്യഗ്രാമം പദ്ധതി'യില്‍ ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കുമോ എന്നു വ്യക്തമാക്കാമോ ?

1901

പള്ളിത്തോട്ടില്‍ സമഗ്ര മത്സ്യ ഗ്രാമ പദ്ധതി

ശ്രീ. . എം. ആരിഫ്

()സമഗ്ര മത്സ്യഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പള്ളിത്തോട്ടില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത് ;

(ബി)ഓരോ പദ്ധതിക്കും എന്ത് തുക വീതമാണ് വകയിരുത്തിയിരിക്കുന്നത് ;

(സി)ഈ പദ്ധതികള്‍ എന്ന് ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ ?

1902

മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കുംവേണ്ടി നടപ്പിലാക്കിയ ക്ഷേമ പദ്ധതികള്‍

ശ്രീ. പി. തിലോത്തമന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ മേഖലയിലെ തൊഴിലാളികള്‍ക്കും വേണ്ടി നടപ്പിലാക്കിയ ക്ഷേമപദ്ധതികള്‍ എന്തെല്ലാമാണെന്നും അവയ്ക്കുവേണ്ടി എത്ര തുക വിനിയോഗിച്ചു എന്നും വിശദമാക്കുമോ;

(ബി)ഉള്‍നാടന്‍ മത്സ്യമേഖലയുടെ വികസനത്തിന് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടുവെന്നും ഇവയ്ക്കുവേണ്ടി എത്ര തുക ചെലവഴിച്ചുവെന്നും വിശദമാക്കുമോ; ചേര്‍ത്തല മണ്ഡലത്തിലെ തണ്ണീര്‍മുക്കം, മുഹമ്മ, പട്ടണക്കാട്, കടക്കരപ്പളളി തുടങ്ങിയ പ്രദേശങ്ങളിലെ ഉള്‍നാടന്‍ മത്സ്യമേഖലയുടെ അഭിവൃദ്ധിക്ക് ചെലവഴിച്ച തുകയും വ്യക്തമാക്കുമോ;

(സി)മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്കും കുടുംബത്തിനും ലഭിക്കുന്ന ആനുകൂല്യങ്ങള്‍, മത്സ്യമേഖലയിലെ അനുബന്ധതൊഴിലാളികളുടെയും ഉള്‍നാടന്‍ മത്സ്യമേഖലയിലെ തൊഴിലാളികളുടെയും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ലഭിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ അവര്‍ക്കും ഇത് ലഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

1903

മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

ശ്രീ. പാലോട് രവി

,, ബെന്നി ബെഹനാന്‍

,, എം. . വാഹീദ്

()മല്‍സ്യത്തൊഴിലാളികളുടെ മല്‍സ്യബന്ധന ഉപകരണങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി)ഏതെല്ലാം അപകടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ആണ് പരിരക്ഷ നല്‍കുന്നത്;

(സി)ഏതു പദ്ധതിയില്‍പ്പെടുത്തിയാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ നടപ്പാക്കുന്നത്;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് പ്രാവര്‍ത്തികമാക്കുന്നത്; വിശദമാക്കുമോ?

1904

മത്സ്യഫെഡിന്റെ വല നിര്‍മ്മാണ ഫാക്ടറികള്‍

ശ്രീ. എസ്. ശര്‍മ്മ

,, . എം. ആരിഫ്

,, കെ. ദാസന്‍

,, സി. കൃഷ്ണന്‍

()മത്സ്യഫെഡിന്റെ വല നിര്‍മ്മാണ ഫാക്ടറികള്‍ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടന്നുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി)മത്സ്യഫെഡ് ഏതെല്ലാം തരം വലകളാണ് നിലവില്‍ നിര്‍മ്മിച്ചുവരുന്നത് ; ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലകള്‍ നിര്‍മ്മിക്കാന്‍ മത്സ്യഫെഡിന് കഴിയുമോ : എങ്കില്‍ അതിനുള്ള ശ്രമങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ ;

(സി)മത്സ്യഫെഡ് പരമ്പരാഗത മേഖലയില്‍ ഊന്നി മാത്രം വലകള്‍ ഉല്പാദിപ്പിച്ചാല്‍ മതി എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടോ ; എങ്കില്‍ കാരണമെന്തായിരുന്നു ;

(ഡി)മത്സ്യഫെഡ് വഴി കൊല്ലത്ത് സ്ഥാപിക്കാന്‍ മുന്‍സര്‍ക്കാര്‍ തീരുമാനിച്ച വല നിര്‍മ്മാണ ഫാക്ടറിയുടെ നിര്‍മ്മാണം നിര്‍ത്തിവക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ?

1905

കായലുകളിലും കുളങ്ങളിലും മത്സ്യകൃഷി

ശ്രീ. ബി. സത്യന്‍

()കായലുകളിലെ മത്സ്യ സമ്പത്ത് സംരക്ഷിക്കാനും വര്‍ദ്ധിപ്പിക്കാനും തിരുവനന്തപുരം ജില്ലയില്‍ എവിടെയെല്ലാമാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത് ;

(ബി)കുളങ്ങളിലും മറ്റു ജലാശയങ്ങളിലും മത്സ്യകൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സാമ്പത്തികസഹായം ലഭ്യമാക്കാറുണ്ടോ ; വ്യക്തമാക്കുമോ ?

1906

'ഫിഷ് കിയോസ്കുകള്‍'

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()'ഫിഷ് മെയ്ഡ്' എന്ന ബ്രാന്‍ഡില്‍ ഇതുവരെ എത്ര 'ഫിഷ് കിയോസ്കുകള്‍' എവിടെയൊക്കെ സ്ഥാപിച്ചു ; വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത ഫിഷ് കിയോസ്ക്കുകളുടെ പ്രവര്‍ത്തനം വിശദമാക്കാമോ ;

(സി)കാസര്‍ഗോഡ് ജില്ലയില്‍ ഫിഷ് കിയോസ്കുകള്‍ സ്ഥാപിക്കുന്നതിന്റെ വിശദാംശം വ്യക്തമാക്കുമോ ?

1907

ലംപ്സം ഗ്രാന്റ് കുടിശ്ശിക

ശ്രീ. റ്റി. എന്‍. പ്രതാപന്‍

()മത്സ്യത്തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ലംപ്സം ഗ്രാന്റ് തുക യഥാസമയം നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ കുടിശ്ശിക തീര്‍ക്കുവാന്‍ എന്ത് നടപടി സ്വീകരിച്ചു;

(ബി)പ്രസ്തുത ലംപ്സം ഗ്രാന്റ് കുടിശ്ശിക നല്‍കുന്നതിനായി ബഡ്ജറ്റില്‍ മതിയായ തുക വകകൊള്ളിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)തീരദേശ വിദ്യാര്‍ത്ഥികളുടെ കായികക്ഷമത പോഷിപ്പിക്കുന്നതിനായി ഒരു സ്പോര്‍ട്സ് സ്കൂള്‍ അഅരംഭിക്കുമോ?

1908

മത്സ്യബന്ധന മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക്ലംപ്സംഗ്രാന്റ് കുടിശ്ശിക നല്‍കാന്‍ നടപടി

ശ്രീ. . . അസീസ്

()സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയിലെ

വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന ലംപ്സം ഗ്രാന്റ് എത്ര രൂപയാണെന്ന് ക്ളാസ്സ് തിരിച്ച് വ്യക്തമാക്കുമോ ;

(ബി)എത്ര മാസത്തെ കുടിശ്ശികയാണ് നല്‍കാനുള്ളത് ;

(സി)പ്രതിവര്‍ഷം ലംപ്സം ഗ്രാന്റ് നല്‍കുന്നതിനായി എത്രകോടി രൂപ ചെലവ് വരും ;

(ഡി)ഇത്രയും തുക ബഡ്ജറ്റില്‍ ചെലവിനത്തില്‍ മാറ്റി വയ്ക്കാറുണ്ടോ ;

()മുഴുവന്‍ കുട്ടികള്‍ക്കും ലംപ്സം ഗ്രാന്റ് ലഭിക്കുന്നതിനാവശ്യമായ തുക ബഡ്ജറ്റില്‍ നീക്കി വയ്ക്കുവാന്‍ തയ്യാറാകുമോ ;

(എഫ്)ലംപ്സം ഗ്രാന്റ് കുടിശ്ശിക തുക എന്നത്തേക്ക് കൊടുത്തു തീര്‍ക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

1909

സമുദ്രമത്സ്യബന്ധന ബില്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, കെ. ദാസന്‍

,, സി. കൃഷ്ണന്‍

,, .എം. ആരിഫ്

()സമുദ്രമത്സ്യബന്ധന ബില്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ശ്രമം ആരംഭിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ആഴക്കടല്‍ മേഖല വന്‍ ട്രോളറുകള്‍ക്ക് പതിച്ചു നല്‍കാനുള്ള നീക്കം മത്സ്യത്തൊഴിലാളികളെ ഏതെല്ലാം നിലയില്‍ ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ ;

(സി)നിര്‍ദ്ദിഷ്ട ബില്‍ ഉപേക്ഷിക്കുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ തയ്യാറാകുമോ ; ഇക്കാര്യത്തില്‍ സംസ്ഥാനത്തു നിന്നുള്ള എം.പി. മാരും കേന്ദ്ര മന്ത്രിമാരും സ്വീകരിച്ച നിലപാട് വ്യക്തമാക്കുമോ?

1910

ജലപരിഷ്കരണ ബില്ല്

ശ്രീ. എസ്. ശര്‍മ്മ

()മുന്‍സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച മത്സ്യമേഖലയിലെ ജലപരിഷ്കരണ ബില്ലിന്റെ കരട് പൂര്‍ത്തിയായോ;

(ബി)ഈ ബില്‍ നിയമമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി)പ്രസ്തുത ബില്ലിലെ പ്രധാന വ്യവസ്ഥകള്‍ എന്തെല്ലാം;

(ഡി)മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് ബില്ലിന് അന്തിമരൂപം നല്‍കുമോ?

1911

കൊയിലാണ്ടി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മത്സ്യഗ്രാമങ്ങള്

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടി മണ്ഡലത്തിലെ മത്സ്യഗ്രാമങ്ങള്‍ ഏതെല്ലാമെന്നും ഓരോ മത്സ്യഗ്രാമത്തിലും എത്ര മത്സ്യതൊഴിലാളി കുടുംബങ്ങളുണ്ടെന്നും വ്യക്തമാക്കുമോ;

(ബി)സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാതൃകാ മത്സ്യഗ്രാമം പദ്ധതിയില്‍ എന്തെല്ലാം പരിപാടികളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)മാതൃകാ മത്സ്യഗ്രാമം പദ്ധതിയില്‍ കൊയിലാണ്ടി മണ്ഡലത്തിലെ ഏതെല്ലാം മത്സ്യ ഗ്രാമങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

(ഡി)ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ കൊയിലാണ്ടി മണ്ഡലത്തിലെ കൂടുതല്‍ മത്സ്യതൊഴിലാളികള്‍ അധിവസിക്കുന്ന മത്സ്യഗ്രാമങ്ങളെ പദ്ധതിയിലുള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമോ?

1912

കേന്ദ്രസമുദ്ര-മത്സ്യബന്ധന നിയമം

ശ്രീ. എസ്. ശര്‍മ്മ

()കേന്ദ്ര സമുദ്ര മത്സ്യബന്ധന നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ടോ;

(ബി)ഈ നിയമത്തില്‍ നിലനില്‍ക്കുന്ന മത്സ്യത്തൊഴിലാളി വിരുദ്ധമായ വ്യവസ്ഥകള്‍ ഒഴിവാക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളത്;

(സി)ഈ നിയമപ്രകാരം വിദേശ മത്സ്യബന്ധന കപ്പലുകള്‍ക്ക് കേരളത്തിന്റെ തീരക്കടലില്‍ കടന്ന് മത്സ്യബന്ധനം നടത്താന്‍ കഴിയുന്ന വ്യവസ്ഥകള്‍ നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

1913

മത്സ്യഫെഡിലെ ഭരണസമിതി

ശ്രീ. പി. കെ. ഗുരുദാസന്‍

()മത്സ്യഫെഡിന് നിലവില്‍ ഭരണസമിതിയുണ്ടോ; നിലവിലുണ്ടായിരുന്ന ഭരണസമിതി പിരിച്ചുവിടപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഭരണസമിതി ഇല്ലാതായിട്ട് എത്ര നാളായി; വ്യക്തമാക്കാമോ;

(ബി)പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് എന്നു നടത്തും; വ്യക്തമാക്കാമോ;

(സി)മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അംഗസംഖ്യ എത്ര; വ്യക്തമാക്കാമോ;

(ഡി)ബോര്‍ഡില്‍ നിലവില്‍ ഉള്ള അംഗങ്ങളുടെ എണ്ണം എത്ര; വ്യക്തമാക്കാമോ;

()മുഴുവന്‍ അംഗങ്ങളേയും ഉള്‍പ്പെടുത്തി ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; എന്ന് രൂപീകരിക്കുമെന്ന് വ്യക്തമാക്കാമോ ?

1914

ആര്‍. . ഡി. എഫ്

ശ്രീ. വി. ശശി

()ഫിഷറീസ് വകുപ്പ് 2011-12-ല്‍ ആര്‍. . ഡി. എഫ്. പ്രോജക്ടുകള്‍ ഏറ്റെടുത്തിട്ടുണ്ടായിരുന്നോ;

(ബി)എങ്കില്‍ അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)ഇതിനായി 2011-12 ബഡ്ജറ്റില്‍ വകകൊള്ളിച്ചിരുന്നത് എന്ത് തുകയാണ്; ഇതില്‍ എത്രലക്ഷം രൂപ ചെലവഴിച്ചു; അത് ഏതെല്ലാം പ്രോജക്ടുകള്‍ക്കാണ് ചെലവഴിച്ചത്;

(ഡി)ബഡ്ജറ്റില്‍ വകകൊള്ളിച്ച തുക പൂര്‍ണ്ണമായും ചെലവഴിക്കാത്തതിനുള്ള കാരണം വ്യക്തമാക്കുമോ?

1915

മത്സ്യത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരം

ശ്രീ. ജി.സുധാകരന്‍

()കടലാക്രമണത്തിലോ പ്രകൃതിക്ഷോഭത്തിലോ മത്സ്യബന്ധന ഉപകരണങ്ങള്‍ തകര്‍ന്നാല്‍ നഷ്ടപരിഹാരം ലഭിക്കുന്നതിന് നിലവില്‍ വ്യവസ്ഥയുണ്ടോ;

(ബി)എങ്കില്‍ അതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആലപ്പുഴ ജില്ലയില്‍ ഇത്തരത്തിലുള്ള എത്ര അപേക്ഷകള്‍ ലഭിച്ചു, അതില്‍ എത്രപേര്‍ക്ക് എന്ത് തുക നഷ്ടപരിഹാരം നല്‍കി വ്യക്തമാക്കുമോ?

1916

ഫിഷ് മാര്‍ക്കറ്റുകള്‍

ശ്രീ. എസ്. ശര്‍മ്മ

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര ഫിഷ് മാര്‍ക്കറ്റുകള്‍ ഏതൊക്കെ നിയോജകമണ്ഡലങ്ങളില്‍ അനുവദിച്ചു; വ്യക്തമാക്കാമോ;

(ബി)ഇവയുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോ; എന്ത് തുകയാണ് ഓരോ മണ്ഡലത്തിലും നീക്കിവച്ചിരിക്കുന്നത്;

(സി)ഫിഷ് മാര്‍ക്കറ്റുകളുടെ മെയിന്റനന്‍സിനായി എത്ര തുക അനുവദിച്ചിട്ടുണ്ട്; വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ എത്ര തുക അനുവദിച്ചു; വിശദമാക്കാമോ;

(ഡി)ഈ മണ്ഡലത്തില്‍ പുതിയതായി ഫിഷ് മാര്‍ക്കറ്റ് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ സ്ഥലങ്ങളിലാണ്; വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ അനുവദിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

1917

ചാലക്കുടി മുനിസിപ്പാലിറ്റിവക മത്സ്യമാര്‍ക്കറ്റ്

ശ്രീ. ബി.ഡി. ദേവസ്സി

()ചാലക്കുടി മുനിസിപ്പാലിറ്റിവക മത്സ്യമാര്‍ക്കറ്റ് കച്ചവടക്കാര്‍ക്ക് വാടകയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് പരാതികളും ആക്ഷേപങ്ങളും നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതു സംബന്ധിച്ച് അന്വേഷണം നടത്തി പരാതി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1918

ഫിഷറീസ് ടെക്നിക്കല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ മെസ്സ്അലവന്‍സ് വര്‍ദ്ധനവ്

ശ്രീ. എളമരം കരീം

()ഫിഷറീസ് ടെക്നിക്കല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ എസ്.സി./എസ്.ടി. കുട്ടികളുടെ മെസ്സ് അലവന്‍സ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ വിഷയം പരിഗണിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ സ്വീകരിക്കുമോ?

1919

മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടിയില്‍ മത്സ്യത്തൊഴിലാളികളായ രണ്ടുപേരുടെ ബോട്ടുകളും ജീവനോപാധികളും പ്രകൃതിക്ഷോഭത്തില്‍പ്പെട്ട് നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ തൊഴിലാളികള്‍ നഷ്ടപരിഹാരത്തിന് നല്‍കിയ നിവേദനത്തില്‍ എന്തു നടപടി സ്വീകരിച്ചു;

(സി)ഇവര്‍ക്ക് എപ്പോള്‍ നഷ്ടപരിഹാരം ലഭ്യമാകും; വ്യക്തമാക്കുമോ ?

1920

കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പോളനിര്‍മ്മാര്‍ജ്ജനം

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പോള നിര്‍മ്മാര്‍ജ്ജനത്തിന് ഇതുവരെ എത്ര തുക അനുവദിച്ചുവെന്ന് വിശദമാക്കാമോ;

(ബി)കുട്ടനാട് പാക്കേജില്‍ ഏതെല്ലാം പ്രദേശങ്ങളിലെ പോള നീക്കം ചെയ്തുവെന്ന് വ്യക്തമാക്കുമോ;

(സി)പോള വാരുന്നതിന് കരാറുകാരന് എത്ര തുക നല്‍കിയെന്നും എത്ര തുക കുടിശ്ശിക ഉണ്ടെന്നും വിശദമാക്കുമോ;

(ഡി)കുട്ടനാട് ഭൂതപണ്ഡം കായലിലെ പോള വാരുന്നത് നിര്‍ത്തി വച്ചതിനുള്ള കാരണം വിശദമാക്കുമോ;

()മനക്കല്‍ചിറ ഭാഗത്ത് വള്ളംകളിക്ക് വേണ്ടി പോള വാരുന്നതിന് പ്രത്യേക അനുമതി നല്‍കിയത് ആരുടെ അപേക്ഷയെ തുടര്‍ന്നാണെന്ന് വ്യക്തമാക്കുമോ;

(എഫ്)കുട്ടനാട്ടിലെ ഭൂതപണ്ഡം കായലിലെയും എ. സി. കനാലിലെയും പോള വാരുന്നതിന് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.