UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1696

ത്രിതല പഞ്ചായത്തുകളിലെ ജീവനക്കാരുടെ നിയമനം

ശ്രീ. സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

()ത്രിതല പഞ്ചായത്തുകളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചു വരുന്നത്; വ്യക്തമാക്കുമോ ;

(ബി)ജീവനക്കാരെ നിയമിക്കുന്നതിന് കാലതാമസം നേരിടുന്നുണ്ടോ ; എങ്കില്‍ കാരണങ്ങള്‍ വ്യക്തമാക്കുമോ ;

(സി)ജീവനക്കാര്‍ക്കും അംഗങ്ങള്‍ക്കും കിലയുടെ നേതൃത്വത്തില്‍ മതിയായ പരിശീലനം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

1697

പുറക്കാട് ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുടെ കുറവ്

ശ്രീ. ജി. സുധാകരന്‍

()പുറക്കാട് ഗ്രാമപഞ്ചായത്തില്‍ അനുവദനീയമായ തസ്തികകള്‍ എത്ര; നിലവില്‍ ജോലി ചെയ്യുന്നവരുടേയും ഒഴിവുകളുടേയും എണ്ണം വ്യക്തമാക്കുമോ;

(ബി)നിലിവിലുള്ള ഒഴിവുകളില്‍ നിയമനം നടത്താന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി)പഞ്ചായത്തുകളില്‍ അധിക തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ഡി)പുറക്കാട് പഞ്ചായത്തില്‍ രണ്ടു ക്ളാര്‍ക്കുമാരുടെ തസ്തിക സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചുവോ; ഉണ്ടെങ്കില്‍ അതിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

1698

എഞ്ചിനീയര്‍മാരുടെ തസ്തികകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

()കാസര്‍ഗോഡ് ജില്ലയില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ എത്ര എഞ്ചിനീയര്‍ മാരുടെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്; തരംതിരിച്ച് വിശദമാക്കുമോ;

(ബി)ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1699

കാസര്‍ഗോഡ് ജില്ലയിലെ കുമ്പള, ചെങ്കള പഞ്ചായത്തുകളിലെ അക്കൌണ്ടന്റ് തസ്തിക


ശ്രീ. പി.ബി. അബ്ദുള്‍ റസാക്

()കാസര്‍ഗോഡ് ജില്ലയിലെ കുമ്പള,ചെങ്കള പഞ്ചായത്തുകളില്‍ അക്കൌണ്ടന്റ് തസ്തിക അനുവദിക്കാതിരിക്കാനുള്ള കാരണം വിശദമാക്കുമോ;

(ബി)പ്രസ്തുത പഞ്ചായത്തുകളില്‍ അക്കൌണ്ടന്റ് തസ്തിക അനുവദിക്കുന്നതിനുള്ള കാലതാമസം എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;

(സി)ഈ പഞ്ചായത്തുകളില്‍ അക്കൌണ്ടന്റുമാരെ നിയമിക്കുന്നതിന് സ്വീകരിച്ച നടപടി അറിയിക്കുമോ?

1700

ഗ്രാമപഞ്ചായത്തുകളില്‍ അധിക തസ്തിക സൃഷ്ടിക്കുവാന്‍ നടപടി

ശ്രീ. സി. കൃഷ്ണന്‍

()ഗ്രാമപഞ്ചായത്തുകളില്‍ പുതുതായി തസ്തികകള്‍ സൃഷ്ടിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇല്ലെങ്കില്‍ അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?

1701

സ്റാഫ് സ്റാന്‍ഡര്‍ഡൈസേഷന്‍ കമ്മിറ്റി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()പഞ്ചായത്തുകളിലെ സ്റാഫ് പാറ്റേണ്‍ പുനര്‍നിര്‍ണ്ണയിക്കുന്നതിനായി നിയമിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ വിവരിക്കാമോ;

(ബി)അശാസ്ത്രീയമായ സ്റാഫ് വിന്യാസത്തിന് പരിഹാരം കാണാന്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?

1702

പാര്‍ട്ട്ടൈം കണ്ടിജന്റ് നിയമനം

ശ്രീ. റ്റി.വി.രാജേഷ്

()കല്ല്യാശ്ശേരി നിയോജകമണ്ഡലത്തില്‍പ്പെട്ട ചെറുതാഴം ഗ്രാമപഞ്ചായത്തിലെ ശിശുമന്ദിരത്തില്‍ നേഴ്സറി ടീച്ചറായ ശ്രീമതി എന്‍. വി. ഗീതയെ പാര്‍ട്ട്ടൈം കണ്ടിജന്റ് ജീവനക്കാരിയായി ക്രമവല്‍ക്കരിക്കുന്നതിനുള്ള ഫയലില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)ഇത് സംബന്ധിച്ച് എന്തെങ്കിലും ഉത്തരവായിട്ടുണ്ടെങ്കില്‍ ആയതിന്റെ കോപ്പി ലഭ്യമാക്കുമോ?

1703

അസസ്മെന്റ് രജിസ്ററുകള്‍ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിന് നടപടി

ശ്രീ. മോന്‍സ് ജോസഫ്

()പഞ്ചായത്ത് ജീവനക്കാരുടെ സ്റാഫ് പാറ്റേണ്‍ പുതുക്കുന്നതിന് നടപടി സ്വീകരിക്കുമോ ; ഇതിന്റെ വിശദാംശം ലഭ്യമാക്കാമോ ;

(ബി)പഞ്ചായത്തുകളുടെ അസസ്മെന്റ് രജിസ്ററുകള്‍ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ; ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് ; ഇവ എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ ?

1704

ഉദ്യോഗസ്ഥ വിന്യാസം പരിഷ്ക്കരിക്കുന്നതിന് നടപടി

ശ്രീമതി പി. അയിഷാ പോറ്റി

()തദ്ദേശ ഭരണ വകുപ്പിലെ ഉദ്യോഗസ്ഥ വിന്യാസം പരിഷ്ക്കരിക്കുന്നതിന് നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ബി)പ്രസ്തുത റിപ്പോര്‍ട്ടില്‍ ഏതെല്ലാം പുതിയ തസ്തികകള്‍ സൃഷ്ടിക്കണമെന്ന നിര്‍ദ്ദേശമുണ്ട് ; തസ്തിക തിരിച്ച് അവയുടെ എണ്ണം വെളിപ്പെടുത്തുമോ ;

(സി)റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരം തസ്തിക സൃഷ്ടിക്കുന്നതിന് സ്വീകരിച്ച അനന്തര നടപടികള്‍ വിശദമാക്കുമോ ?

1705

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

,, കെ. അജിത്

,, .കെ. വിജയന്‍

,, ചിറ്റയം ഗോപകുമാര്‍

()ദേശീയ ഗ്രാമീണ ഉപജീവന മിഷന് സംസ്ഥാനത്ത് എത്ര നോഡല്‍ ഏജന്‍സികള്‍ ഉണ്ട്; അവ ഏതെല്ലാം;

(ബി)ഈ പദ്ധതിയുടെ നടത്തിപ്പിനായി സ്റേറ്റ് റൂറല്‍ ലൈവ്ലിഹൂഡ് മിഷന്‍ സൊസൈറ്റി രൂപീകരിച്ചിട്ടുണ്ടോ;

(സി)ഈ പദ്ധതിയുടെ നടത്തിപ്പിനായി ഒരു മേല്‍നോട്ട സമിതി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഈ സമിതി എപ്പോള്‍ നിലവില്‍ വരുമെന്ന് വെളിപ്പെടുത്തുമോ?

1706

ശ്രുതിതരംഗം പദ്ധതി

ശ്രീ. പി. തിലോത്തമന്‍

()ശ്രുതിതരംഗം പദ്ധതി പ്രകാരം കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്നതിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അവരില്‍ എത്രപേര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടു ണ്ടെന്നും ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം ആലപ്പുഴ ജില്ലയില്‍ എത്ര കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ ശസ്ത്രക്രിയ നടന്നു എന്നും ഏതെല്ലാം ആശുപത്രികളിലാണ് അവ നടത്തിയതെന്നും വ്യക്തമാക്കാമോ;

(സി)ഈ വിഭാഗത്തില്‍ നടന്ന ശസ്ത്രക്രിയകളുടെ കണക്കും അതിനായി സര്‍ക്കാര്‍ മുടക്കിയ തുകയും ജില്ലതിരിച്ച് ലഭ്യമാക്കാമോ?

1707

'ശ്രുതിതരംഗം' പദ്ധതി

ശ്രീ. സി. ദിവാകരന്‍

()'ശ്രുതിതരംഗം' പദ്ധതിയിലുള്‍പ്പെടുത്തി എത്ര പേര്‍ക്ക് നാളിതുവരെ സഹായം നല്‍കിയിട്ടുണ്ട്;

(ബി)ഏതെല്ലാം ആശുപത്രിയിലാണ് പ്രസ്തുത സേവനം ലഭ്യമായിട്ടുള്ളതെന്ന് അറിയിക്കാമോ?

1708

താലോലം ചികിത്സാ പദ്ധതി

ശ്രീ. . കെ. ബാലന്‍

()താലോലം ചികിത്സാ പദ്ധതി സംസ്ഥാനത്ത് എന്ന് മുതലാണ് ആരംഭിച്ചതെന്ന് വ്യക്തമാക്കുമോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രസ്തുത പദ്ധതിയ്ക്ക് എന്തു തുക ചെലവാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ; എത്ര കുട്ടികള്‍ക്ക് ഈ പദ്ധതിയിലൂടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

1709

ആശ്രയ പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

,, പാലോട് രവി

,, വി. പി.സജീന്ദ്രന്‍

,, എം. പി. വിന്‍സെന്റ്

()ആശ്രയ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദമാക്കാമോ ;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹകരണത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത് ;

(സി)പ്രസ്തുത പദ്ധതി എത്ര ഗ്രാമപഞ്ചായത്തുകളിലാണ് നടപ്പാക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഡി)ശേഷിക്കുന്ന പഞ്ചായത്തുകളില്‍ കൂടി പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ?

1710

നിര്‍ഭയ പദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, ബെന്നി ബെഹനാന്‍

,, ആര്‍. സെല്‍വരാജ്

,, പി. സി. വിഷ്ണുനാഥ്

()നിര്‍ഭയ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ;

(ബി)ഏതെല്ലാം വകുപ്പിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത് ;

(സി)നിരാലംബരായ പെണ്‍കുട്ടികളെ പുനരധിവസിപ്പിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ;

(ഡി)പദ്ധതി നടപ്പാക്കുന്നതിന് ഏതെല്ലാം തലത്തിലുള്ള കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

1711

സംസ്ഥാനത്തെ ന്യൂട്രിമിക്സ് യൂണിറ്റുകളുടെ കുടിശ്ശിക

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്തെ അംഗനവാടിയിലെ കുട്ടികള്‍ക്കും, ഗര്‍ഭിണികള്‍ക്കും പോഷകാഹാരം നല്‍കുന്ന ന്യൂട്രിമിക്സ് യൂണിറ്റുകള്‍ക്ക് എത്ര കുടിശ്ശിക തുക നല്‍കാനുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി)പ്രസ്തുത കുടിശ്ശിക നല്‍കാത്തതിനാല്‍ പോഷകാഹാര വിതരണം നിലച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)സാധനങ്ങളുടെ അസാധാരണ വിലക്കയറ്റമാണ് ഈ പദ്ധതി നിലയ്ക്കാന്‍ കാരണമായതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഇത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ?

1712

സ്നേഹസ്പര്‍ശം പദ്ധതിയുടെ മാനദണ്ഡം

ശ്രീ. എസ്. ശര്‍മ്മ

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടപ്പിലാക്കിയ സാമൂഹ്യക്ഷേമ പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ ;

(ബി)സ്നേഹസ്പര്‍ശം പദ്ധതിയുടെ നടത്തിപ്പ് ഏത് രീതിയിലാണെന്നും, ഗുണഭോക്താക്കളെ തീരുമാനിക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്നും വ്യക്തമാക്കാമോ ;

(സി)സംസ്ഥാനത്ത് നിലവില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ ?

1713

ജെന്‍ഡര്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം

ശ്രീ. സി. ദിവാകരന്‍

തിരുവനന്തപുരത്ത് ജെന്‍ഡര്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണ്; ഇതിനായി എത്ര രൂപ നീക്കി വച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

1714

പാരാപ്ളീജിക് സെന്റര്‍

ശ്രീ. . കെ. ബാലന്‍

()പാരാപ്ളീജിക് സെന്റര്‍ എന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നു വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

1715

ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുളള ചികിത്സ

ശ്രീ. ബി. സത്യന്‍

()ബുദ്ധിമാന്ദ്യം ബാധിച്ചവര്‍ക്ക് ചികിത്സയ്ക്കും മറ്റു പരിചരണങ്ങള്‍ക്കും എന്തെല്ലാം ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട്; വിശദമാക്കാമോ;

(ബി)ഇവരെ പരിചരിക്കുന്നതിന് സാമൂഹ്യ ക്ഷേമവകുപ്പിന് കീഴില്‍ ഏതെല്ലാം സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്; വ്യക്തമാക്കാമോ;

(സി)തദ്ദേശസ്വയം ഭരണ സ്ഥാനപങ്ങള്‍ക്ക് കിഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ എന്തെല്ലാം സഹായം ലഭ്യമാക്കുന്നുണ്ട്; വിശദമാക്കാമോ;

(ഡി)ഇവര്‍ക്കു വേണ്ടി എന്തെല്ലാം പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്; വിശദമാക്കാമോ?

1716

മാതൃകാ അംഗന്‍വാടികള്‍

ശ്രീ. കെ. രാജു

()മാതൃകാ അംഗന്‍വാടികള്‍ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ; പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുമോ ;

(ബി)പുനലൂര്‍ നിയോജകമണ്ഡലത്തിലെ ഏരൂര്‍ ഗ്രാമപഞ്ചായത്തില്‍ അംഗന്‍വാടി കെട്ടിട നിര്‍മ്മാണത്തിനായി എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ?

1717

കുന്നംകുളം നിയോജകമണ്ഡത്തിലെ അംഗന്‍വാടികള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

()കുന്നംകുളം നിയോജകമണ്ഡലത്തില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര അംഗന്‍വാടികളുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത അംഗന്‍വാടികളുടെ നമ്പരും സ്ഥിതിചെയ്യുന്ന സ്ഥലവും വ്യക്തമാക്കാമോ ;

(സി)സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്ത അംഗന്‍വാടികള്‍ക്ക് ഇവ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ?

1718

ആര്‍. . ഡി. എഫ്. സ്കീം പ്രകാരം നിര്‍മ്മിക്കുന്ന അംഗന്‍വാടികള്

ശ്രീ. സി. കെ. സദാശിവന്‍

()ആര്‍. . ഡി. എഫ്. സ്കീം പ്രകാരം അംഗന്‍വാടികള്‍ നിര്‍മ്മിക്കുന്നതിനും പുതുക്കി പണിയുന്നതിനും ഉള്ള നടപടിക്രമങ്ങളുടെ നിലവിലെ അവസ്ഥ വിശദമാക്കുമോ;

(ബി)കായംകുളം മണ്ഡലത്തില്‍ ഏതെല്ലാം അംഗന്‍വാടികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?

1719

ആര്‍. . ഡി. എഫ്. സ്കീം പ്രകാരം നിര്‍മ്മിക്കുന്ന അംഗന്‍വാടികള്

ശ്രീ. സി. കെ. സദാശിവന്‍

()ആര്‍. . ഡി. എഫ്. സ്കീം പ്രകാരം അംഗന്‍വാടികള്‍ നിര്‍മ്മിക്കുന്നതിനും പുതുക്കി പണിയുന്നതിനും ഉള്ള നടപടിക്രമങ്ങളുടെ നിലവിലെ അവസ്ഥ വിശദമാക്കുമോ;

(ബി)കായംകുളം മണ്ഡലത്തില്‍ ഏതെല്ലാം അംഗന്‍വാടികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?

1720

വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികള്‍ക്ക് നല്‍കിവരുന്ന ധനസഹായം

ശ്രീ. പുരുഷന്‍ കടലുണ്ടി

()സംസ്ഥാനത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികള്‍ക്ക് വൈദ്യുതി-വാട്ടര്‍ ചാര്‍ജ്ജുകള്‍ ഉള്‍പ്പെടെ വാടക ഇനത്തില്‍ സര്‍ക്കാര്‍ നല്‍കിവരുന്ന ധനസഹായം എത്രയാണ്;

(ബി)വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെ തുടര്‍ന്ന് ഈയിനത്തില്‍ നല്‍കിവരുന്ന ധനസഹായം വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ?

1721

ഡിഫറന്റിലി ഏബിള്‍ഡ് ആയിട്ടുളളവര്‍ക്കുളള ഉപകരണ വിതരണം

ശ്രീ. വി. പി. സജീന്ദ്രന്‍

()ഡിഫറന്റിലി ഏബിള്‍ഡ് ആയിട്ടുളളവര്‍ക്ക് സൌജന്യമായി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നുണ്ടോ;

(ബി)എങ്കില്‍ കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും എത്ര തുകയ്ക്കുളള ഉപകരണങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്; വിശദമാക്കുക;

(സി)ഈ കാലയളവില്‍ ഉപകരണം നല്‍കിയ ഓരോ കമ്പനിക്കും എന്തു തുക വീതം നല്‍കിയിട്ടുണ്ട്; ഏതെങ്കിലും കമ്പനികള്‍ക്ക് ഈ വകയില്‍ പണം നല്‍കാനുണ്ടോ;

(ഡി)ഈ മൂന്ന് വര്‍ഷങ്ങളിലെ ഗുണഭോക്താക്കളുടെ മേല്‍വിലാസമടക്കമുളള ലിസ്റ് നല്‍കാമോ?

1722

ശാരീരിക വൈകല്യം അനുഭവിക്കുന്നവര്‍ക്ക് മുച്ചക്രവാഹനം

ശ്രീ. എസ്. ശര്‍മ്മ

()ശാരീരിക വൈകല്യം അനുഭവിക്കുന്നവര്‍ക്ക് മുച്ചക്രവാഹനം അനുവദിക്കുന്നതിന് ഉള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ :

(ബി)എറണാകുളം ജില്ലയില്‍ ഈ ആവശ്യത്തിനായി സമര്‍പ്പിച്ച അപേക്ഷകള്‍ എത്രയെന്നും എത്ര പേര്‍ക്ക് മുച്ചക്രവാഹനം വിതരണം ചെയ്തുവെന്നും വ്യക്തമാക്കാമോ ?

1723

വികലാംഗര്‍ക്ക് ത്രീവീലര്‍


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()വികലാംഗര്‍ക്ക് സൌജന്യമായി ത്രീ വീലര്‍ നല്‍കുന്ന പദ്ധതി ഏത് ഘട്ടത്തിലാണന്ന് വിശദമാക്കാമോ;

(ബി)ആദ്യഘട്ടത്തില്‍, ഈ പദ്ധതിയില്‍ എത്രപേര്‍ക്ക് ത്രീ വീലര്‍ വിതരണം ചെയ്യാനാണുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)അംഗവൈകല്യമുള്ളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് പ്രത്യേക പദ്ധതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വിശദമാക്കുമോ ?

1724

വികലാംഗര്‍ക്ക് വാഹനങ്ങള്‍ ലഭ്യമാക്കാന്‍ നടപടി

ശ്രീ. ജി. എസ്. ജയലാല്‍

()വികലാംഗര്‍ക്ക് വാഹനങ്ങള്‍ നല്‍കുന്നതിനുളള പദ്ധതികള്‍ എന്തൊക്കെയാണ്; ഇവ അനുവദിക്കുന്നതിലേക്ക് സ്വീകരിച്ചിട്ടുളള മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;

(ബി)ഇക്കാര്യത്തില്‍ പുതിയ ഏതെങ്കിലും പദ്ധതി ആവിഷ്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ; വാഹനം ലഭ്യമാക്കല്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ നടപടി കൈകക്കാളളുമോ?

1725

 

പാലിയേറ്റീവ് കെയര്‍ യൂണിറ്റ്

ശ്രീ. പി. കെ. ബഷീര്‍

()സംസ്ഥാനത്തെ എത്ര പഞ്ചായത്തുകളില്‍/നഗരസഭകളില്‍ പാലിയേറ്റീവ് കെയര്‍ യുണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട് ;

(ബി)പദ്ധതി നടപ്പാക്കാന്‍ എന്തെല്ലാം സഹായങ്ങളാണ് പഞ്ചായത്തുകള്‍ക്ക് നല്‍കുന്നത് ;

(സി)പ്രസ്തുത പദ്ധതി ആരംഭിക്കാത്ത പഞ്ചായത്തുകളില്‍/നഗരസഭകളില്‍ ആയത് അടിയന്തിരമായി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.