UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1330

മാവേലിസ്റോറുകളിലെ ജീവനക്കാരുടെ ക്രമീകരണം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()സംസ്ഥാനത്ത് പ്രതിമാസം 5 ലക്ഷം രൂപയില്‍ താഴെ മാത്രം വിറ്റുവരവുള്ള മാവേലിസ്റോറുകള്‍ എത്രയാണെന്ന കണക്കെടുത്തിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(ബി)വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ മാവേലിസ്റോറുകളിലെ ജീവനക്കാരുടെ വിനിയോഗം ക്രമപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ ; ഈ ക്രമീകരണത്തിന്റെ ഭാഗമായി ദിവസക്കൂലി അടിസ്ഥാനത്തിലും അല്ലാതെയും ജോലി ചെയ്യുന്ന എത്രപേര്‍ അധികമായിട്ടുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ ; എങ്കില്‍ അധികമാണെന്ന് കരുതുന്നവര്‍ എത്ര ; ഇവരെ ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി)എത്ര മാവേലിസ്റോറുകള്‍ അടച്ചു പൂട്ടേണ്ടവയുണ്ടെന്ന് കരുതുന്നു ; ഇതിനകം അടച്ചു പൂട്ടിയവ എത്രയെന്ന് വിശദമാക്കാമോ ?

1331

മാവേലി സ്റോറുകളിലൂടെ വിതരണം ചെയ്യുന്ന സാധനങ്ങള്‍


ശ്രീ. കെ. അജിത്

()സംസ്ഥാനത്തെ സിവില്‍ സപ്ളൈസ് വകുപ്പിന്റെ മാവേലിസ്റോറുകളിലുടെ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന സാധനങ്ങള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്തുമോ;

(ബി)മാവേലി സ്റോറുകളില്‍ അവശ്യ സാധനങ്ങളുടെ ദൌര്‍ലഭ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)മാവേലി സ്റോറുകളില്‍ അവശ്യസാധനങ്ങള്‍ക്കുണ്ടായ ദൌര്‍ലഭ്യംമൂലം പൊതുവിപണിയില്‍ സാധനങ്ങളുടെ വിലക്കയറ്റം ഉണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)മാവേലി സ്റോറുകളില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനുള്ള ലേല നടപടികളില്‍ മാറ്റം വരുത്തിയിട്ടുണ്ടോ?

1332

മാവേലി സ്റോറുകളുടെ വാടക

ശ്രീ.സി. മോയിന്‍കുട്ടി

()പുതിയ മാവേലിസ്റോര്‍ തുടങ്ങുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്തുകള്‍ സജ്ജീകരിക്കേണ്ട സംവിധാനങ്ങള്‍ എന്തൊക്കെയാണ്;

(ബി)മാവേലി സ്റോര്‍ തുടങ്ങുന്ന കടകള്‍ക്ക് എത്രവര്‍ഷത്തെ വാടകയാണ് ഗ്രാമപഞ്ചായത്തുകള്‍ നല്‍കേണ്ടത്;

(സി)ഇത് ഏത് ഫണ്ടില്‍ നിന്നാണ് നല്‍കേണ്ടത്; ഇത് സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

1333

നടേരിയില്‍ മാവേലിസ്റോര്‍ അനുവദിക്കല്‍

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടി മണ്ഡലത്തില്‍ നടേരിയില്‍ മാവേലി സ്റോര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള നിവേദനത്തിന്മേല്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

(ബി)ഭക്ഷ്യവകുപ്പ് സെക്രട്ടറിതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നത് വ്യക്തമാക്കാമോ ?

1334

സഞ്ചരിക്കുന്ന ത്രിവേണി സ്റോറുകള്‍

ശ്രീ. ബി. സത്യന്‍

()തിരുവനന്തപുരം ജില്ലയില്‍ സഞ്ചരിക്കുന്ന ത്രിവേണി സ്റോറുകള്‍ എവിടെയെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്; വ്യക്തമാക്കാമോ;

(ബി)ആറ്റിങ്ങലില്‍ സഞ്ചരിക്കുന്ന ത്രിവേണി സ്റോര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ ആയതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ?

1335

'നന്‍മ' സ്റോറുകള്‍

ശ്രീ. ബി. സത്യന്‍

()ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എത്ര 'നന്‍മ' സ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ; എവിടെയെല്ലാമാണെന്ന് വ്യക്തമാക്കാമോ ;

(ബി)ആറ്റിങ്ങല്‍ മണ്ഡലത്തില്‍ പുതിയതായി എത്ര മാവേലിസ്റോറുകള്‍ തുറന്നു പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിട്ടുള്ളത് ; വ്യക്തമാക്കാമോ ?

1336

.പി.എല്‍.-ബി.പി.എല്‍. റേഷന്‍ കാര്‍ഡുകള്‍

ശ്രീ. .കെ. ബാലന്‍

()സംസ്ഥാനത്ത് നിലവില്‍ എത്ര എ.പി.എല്‍., ബി.പി.എല്‍. റേഷന്‍ കാര്‍ഡുകളാണുളളത് ; അന്ത്യോദയ, അന്നപൂര്‍ണ്ണ പദ്ധതി പ്രകാരമുള്ള ധാന്യം ലഭിക്കുന്നവരുടെ എണ്ണമെത്ര ;

(ബി)ഒരു എ.പി.എല്‍. റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് ഒരു മാസം ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെയും മണ്ണെണ്ണയുടെയും അളവും വിലയും വ്യക്തമാക്കുമോ ; ഓരോ ധാന്യത്തിന്റെയും മണ്ണെണ്ണയുടെയും സബ്സിഡി എത്ര രൂപയാണ് ;

(സി)ഒരു ബി.പി.എല്‍. റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് ഒരു മാസം ലഭിക്കുന്ന ഭക്ഷ്യ ധാന്യങ്ങളുടെയും മണ്ണെണ്ണയുടെയും അളവും വിലയും വ്യക്തമാക്കുമോ ; ഓരോ ഭക്ഷ്യധാന്യത്തിന്റെയും മണ്ണെണ്ണയുടെയും സബ്സിഡി എത്ര രൂപയാണ് ;

(ഡി)സബ്സിഡിയില്ലാതെ ഒരു എ.പി.എല്‍. റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെയും മണ്ണെണ്ണയുടെയും അളവും വിലയും വ്യക്തമാക്കുമോ ; ഈ ഭക്ഷ്യ ധാന്യങ്ങളുടെ വില 2011 മേയ് മാസത്തില്‍ എത്ര രൂപയായിരുന്നു ?

1337

സംസ്ഥാനത്തെ ബി.പി.എല്‍. കാര്‍ഡുടമകള്‍

ശ്രീ. ആര്‍. രാജേഷ്

()സംസ്ഥാനത്ത് ബി.പി.എല്‍.ല്‍പ്പെട്ട എത്ര പേരുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക് ; വിശദമാക്കാമോ ;

(ബി)ഓണത്തിന് ഫ്രീ കിറ്റ് നല്‍കുന്ന പദ്ധതി ഇപ്പോഴും തുടര്‍ന്നു വരുന്നുണ്ടോ ;

(സി)എത്ര ബി.പി.എല്‍.കാര്‍ക്ക് കഴിഞ്ഞ ഓണത്തിന് ഫ്രീകിറ്റ് നല്കുകയുണ്ടായി ; കിറ്റില്‍ എന്തെല്ലാം ഐറ്റംസ് എത്ര ഗ്രാം വീതം ഉണ്ടായിരുന്നു ; വില എത്രയായിരുന്നു ; ഈ ഇനത്തില്‍ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന് ചെലവായ മൊത്തം തുക എത്ര ; ഇതില്‍ സര്‍ക്കാര്‍ നല്കിയ തുക എത്ര ?

1338

സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്റെ റീടെയില്‍ ഔട്ട്ലെറ്റ്

ശ്രീ. മുല്ലക്കര രത്നാകരന്‍

()സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ റീടെയില്‍ ഔട്ട്ലെറ്റ് വഴി ആവശ്യാനുസരണം വിതരണം ചെയ്യാന്‍ ഭക്ഷ്യ - പലവ്യഞ്ജന വസ്തുക്കള്‍ ഇല്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇക്കാര്യം പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

1339

അവശ്യസാധനങ്ങളുടെ വില വിവരപ്പട്ടിക

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന മാസം സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വില വിവരപ്പട്ടിക എപ്രകാരമാണെന്ന് വിശദമാക്കാമോ;

(ബി)2012 ഡിസംബര്‍ മാസത്തില്‍ സംസ്ഥാനത്ത് അവശ്യ സാധന വിലവിവരപ്പട്ടിക എപ്രകാരമാണെന്ന് വിശദമാക്കാമോ;

(സി)അവശ്യസാധന വിലവര്‍ദ്ധനവ് തടയുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)ഭക്ഷ്യഉല്പന്നങ്ങളുടെ വിലവര്‍ദ്ധനവ് സംബന്ധിച്ച് ഇക്കണോമിക്സ് ആന്റ് സ്റാറ്റിസ്റിക്സ് വിഭാഗം പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ കണ്ടെത്തിയ വിശദാംശങ്ങള്‍ അറിയിക്കുമോ ?

1340

ഓപ്പണ്‍ മാര്‍ക്കറ്റ് സപ്ളൈ സ്കീം

ശ്രീ. സി. ദിവാകരന്‍

().എം.എസ്.എസ് പ്രകാരം കേന്ദ്ര ഗവണ്‍മെന്റ് എത്രമാത്രം ഗോതമ്പ്, അരി, പഞ്ചസാര, മണ്ണെണ്ണ എന്നിവ കേരളത്തിന് അനുവദിച്ചുവെന്ന് വിശദമാക്കാമോ;

(ബി)ഇതില്‍ എത്രമാത്രം വിതരണം ചെയ്തു;

(സി)എത്ര വിലയ്ക്കാണ് അനുവദിച്ചത്; വിറ്റവില എത്രയാണ്;

(ഡി)ഏതെല്ലാം സ്ഥാപനങ്ങള്‍ വഴിയാണ് വിറ്റഴിച്ചത്;

()ഇവയുടെ ഗുണനിലവാരം പരിശോധിക്കാറുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ?

1341

പൊതുവിതരണ രംഗത്തെ ജനകീയ വിജിലന്‍സ് കമ്മിറ്റികള്‍

ശ്രീ. സി. ദിവാകരന്‍

,, ജി. എസ്. ജയലാല്‍

,, . കെ. വിജയന്‍

,, കെ. രാജു

()പൊതുവിതരണ രംഗത്ത് സോഷ്യല്‍ ആഡിറ്റ് സമ്പ്രദായം നടപ്പാക്കിയതെന്നാണ്; ഈ സമ്പ്രദായം ഇപ്പോഴും തുടരുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(ബി)ഭക്ഷ്യ പൊതു വിതരണ രംഗത്ത് ഇപ്പോള്‍ ജനകീയ വിജിലന്‍സ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; പ്രസ്തുത കമ്മിറ്റികളുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു;

(സി)സംസ്ഥാന-ജില്ലാ-ബ്ളോക്ക് തല ജനകീയ വിജിലന്‍സ് കമ്മിറ്റികള്‍ ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം എത്ര യോഗങ്ങള്‍ വീതം ചേര്‍ന്നിട്ടുണ്ട്;

(ഡി)ഈ കാലയളവില്‍ ഈ കമ്മിറ്റികള്‍ എത്ര പരിശോധനകള്‍ നടത്തി; എത്ര ക്രമക്കേടുകള്‍ സര്‍ക്കാരിലേയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്?

1342

രണ്ടു രൂപ നിരക്കില്‍ അരി

ശ്രീ. സി. ദിവാകരന്‍

()രണ്ടു രൂപ നിരക്കില്‍ ഇപ്പോള്‍ റേഷന്‍ കടകള്‍ മുഖാന്തിരം അരി വിതരണം നടക്കുന്നുണ്ടോ;

(ബി)എത്ര കാര്‍ഡുടമകള്‍ക്കാണ് രണ്ടു രൂപ നിരക്കില്‍ അരി വിതരണം നടത്തുന്നത് എന്ന് വ്യക്തമാക്കാമോ;

(സി)ഈ സാമ്പത്തിക വര്‍ഷത്തില്‍ നാളിതുവരെ എത്ര ടണ്‍ അരിയാണ് വിതരണം ചെയ്തത്;

(ഡി)ഏതെല്ലാം വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് പ്രസ്തുത പദ്ധതിയില്‍ ഇപ്പോള്‍ രണ്ടു രൂപ നിരക്കില്‍ അരി വിതരണം നടത്തുന്നതെന്നറിയിക്കാമോ ?

1343

പെട്രൊള്‍ ഡീസല്‍ എന്നിവയുടെ വില്പന നികുതി

ശ്രീ. സാജു പോള്‍

()കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വില എത്ര തവണ വര്‍ദ്ധിക്കുകയുണ്ടായെന്നും അവ ഏതെല്ലാം ഘട്ടങ്ങളില്‍ എന്തു തുക വീതമായിരുന്നെന്നും അവയുടെ ഇപ്പോഴത്തെ വില എത്രയാണെന്നും വിശദമാക്കുമോ;

(ബി)നിലവിലുള്ള നികുതികളുടെ നിരക്ക് പ്രകാരം മേല്പറഞ്ഞവ ഓരോന്നും ഒരു ലിറ്റര്‍ വീതം വില്പന നടത്തുമ്പോള്‍ സംസ്ഥാനത്തിന് ലഭിക്കുന്ന നികുതികള്‍ എത്രയാണെന്ന് വ്യക്തമാക്കുമോ?

1344

സ്പെഷ്യല്‍ സ്കൂളിന് റേഷന്‍ അനുവദിക്കാന്‍ നടപടി


ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()സാമൂഹ്യക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള സ്പെഷ്യല്‍ സ്കൂളിന് സബ്സിഡി നിരക്കില്‍ റേഷന്‍ അനുവദിക്കുന്നതിനുള്ള നടപടിക്രമം വ്യക്തമാക്കുമോ;

(ബി)കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ ഫാദര്‍: ടെസ്സാ സ്പെഷ്യല്‍ സ്കൂളിന് റേഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)പ്രസ്തുത നിവേദനത്തിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത സ്കൂളിന്റെ ആവശ്യം കണക്കിലെടുത്ത് അവിടത്തെ കുട്ടികള്‍ക്ക് റേഷന്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1345

കരിഞ്ചന്ത തടയാന്‍ നടപടി

ശ്രീ. എം. ഉമ്മര്‍

()റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുന്നതു തടയാന്‍ ഫുഡ് കോര്‍പ്പറേഷനില്‍ നിന്നും റേഷന്‍ മൊത്ത വിതരണ കേന്ദ്രത്തിലേയ്ക്ക് പോകുന്ന ലോറികളില്‍ ജി.പി.ആര്‍.എസ്. ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;

(സി)ആയതിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ ?

1346

ഹോട്ടലുകള്‍ക്ക് ഗ്രേഡിംഗും വില ഏകീകരണവും

ശ്രീ. പി. കെ. ബഷീര്‍

()സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഒരു ഏകീകൃത വില നില വാരമില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടൊ;

(ബി)എങ്കില്‍ ഹോട്ടലുകളെ അവിടുത്തെ സൌകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നതിനും വില ഏകീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

1347

സപ്ളൈകോ ജീവനക്കാരുടെ പ്രമോഷന്‍

ശ്രീ. മോന്‍സ് ജോസഫ്

()സപ്ളൈകോ ജീവനക്കാരുടെ പ്രമോഷന്‍ നല്‍കുന്നതു സംബന്ധിച്ച യോഗ്യതാ പരീക്ഷ പാസ്സായ എത്രയാളുകള്‍ ഇപ്പോള്‍ സപ്ളൈകോയില്‍ ജോലി നോക്കുന്നു;

(ബി)ഇവര്‍ക്ക് അര്‍ഹമായ പ്രമോഷന്‍ ലഭ്യമാക്കുന്നതിനുണ്ടായ തടസ്സങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(സി)സപ്ളൈകോ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നതിന് നിലവില്‍ സപ്ളൈകോയ്ക്ക് എത്ര രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് വ്യക്തമാക്കുമോ;

(ഡി)സപ്ളൈകോയിലെ ഡെപ്യൂട്ടേഷന്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ?

1348

സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ മുഖേന സംഭരിച്ച നെല്ല്

ശ്രീ. സി.കെ. സദാശിവന്‍

,, രാജു എബ്രഹാം

,, കെ. വി. വിജയദാസ്

,, കെ. കുഞ്ഞമ്മത് മാസ്റര്‍

()നെല്‍ കര്‍ഷകരില്‍ നിന്ന് സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ മുഖേന സംഭരിച്ച നെല്ലിന്റെ വില നല്‍കാന്‍ കാലതാമസമുണ്ടായിട്ടുണ്ടോ ;

(ബി)എങ്കില്‍ എത്ര മാസത്തെ കുടിശ്ശികയാണ് നല്‍കാനുള്ളത് ;

(സി)ഈ കാലതാമസം മൂലം കര്‍ഷകര്‍ക്ക് വായ്പാ കുടിശ്ശിക വന്നിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ കര്‍ഷകര്‍ക്ക് വായ്പ പലിശയിലുണ്ടായിട്ടുള്ള നഷ്ടം പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ ?

1349

നെല്ലിന്റെ വില നല്‍കാന്‍ നടപടി

ശ്രീ. കെ. വി. വിജയദാസ്

()സപ്ളൈകോ വഴി സംഭരിച്ച നെല്ലിന്റെ വില പൂര്‍ണ്ണമായും നല്‍കിക്കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)കര്‍ഷകര്‍ക്കു നല്‍കുവാനുള്ള സംഭരിച്ച നെല്ലിന്റെ വിലയുടെ ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ;

(സി)സംഭരിക്കുന്ന നെല്ലിന്റെ വില സംഭരിയ്ക്കുമ്പോള്‍ത്തന്നെ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; ഇതിലേയ്ക്കാവശ്യമായ ക്രമീകരണങ്ങള്‍ നടത്തുവാന്‍ നടപടി സ്വീകരിയ്ക്കുമോ ?

1350

ആലപ്പുഴ ജില്ലയിലെ നെല്ല് സംഭരണം

ശ്രീ. ജി. സുധാകരന്‍

()ആലപ്പുജ ജില്ലയില്‍ നെല്ല് സംഭരണത്തിനായി സപ്ളൈകോയില്‍ എത്ര കര്‍ഷകര്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ; രണ്ടാം കൃഷിയില്‍ അവര്‍ ഉല്പാദിപ്പിച്ച നെല്ല് മുഴുവന്‍ സംഭരിച്ചിട്ടുണ്ടോ ;

(ബി)കര്‍ഷകരില്‍ നിന്നും സപ്ളൈകോ സംഭരിക്കുന്ന നെല്ലിന്റെ എം.എസ്.പി. എത്രയാണ് ;

(സി)രണ്ടാം കൃഷിയില്‍ ആലപ്പുഴ ജില്ലയിലെ കര്‍ഷകര്‍ ഉല്പാദിപ്പിച്ച എത്ര നെല്ല് സപ്ളൈകോ സംഭരിച്ചു ; അതിന് ആകെ എന്തു തുക വിലവരും ; ഇതില്‍ എത്ര രൂപ കര്‍ഷകര്‍ക്ക് നല്‍കി ; ബാക്കി നല്‍കുവാനുള്ള രൂപ എത്ര എന്ന് വ്യക്തമാക്കുമോ ?

1351

രജിസ്ട്രേഷന്‍ വകുപ്പില്‍ കേസ്സുകള്‍ തീര്‍പ്പാക്കാന്‍ പദ്ധതി

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

,, ആര്‍. സെല്‍വരാജ്

,, ലൂഡി ലൂയിസ്

()രജിസ്ട്രേഷന്‍ വകുപ്പില്‍ തീരുമാനമാകാതെ കിടക്കുന്ന കേസ്സുകള്‍ തീര്‍പ്പാക്കാനുള്ള പദ്ധതി പ്രാബല്യത്തില്‍ വന്നിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിക്കാമോ;

(സി)ഏതെല്ലാം കേസ്സുകളാണ് പദ്ധതി അനുസരിച്ച് തീര്‍പ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)പദ്ധതിയുടെ കാലാവധി എന്നുവരെയാണ്;

()കാലാവധി നീട്ടുന്ന കാര്യം പരിഗണനയിലുണ്ടോ?

1352

-സ്റാമ്പിംഗ് പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍


ശ്രീ. വി. പി. സജീന്ദ്രന്‍

,, കെ. അച്ചുതന്‍

,, . സി. ബാലകൃഷ്ണന്‍

,, ഹൈബി ഈഡന്‍

()-സ്റാമ്പിംഗ് പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)മുദ്രപത്ര വിതരണത്തിലെ അപാകതകളും തട്ടിപ്പുകളും തടയാന്‍ എന്തെല്ലാം സംവിധാനമാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്?

1353

ആധാരങ്ങളുടെ അണ്ടര്‍ വാല്യുവേഷന്‍

ശ്രീ. പി. തിലോത്തമന്‍

()1986 ന് ശേഷം നടന്നിട്ടുള്ള ആധാരങ്ങള്‍ക്ക് അണ്ടര്‍ വാല്യുവേഷന്റെ പേരില്‍ കക്ഷികളില്‍ നിന്നും തുക ഈടാക്കിവരുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇപ്രകാരം തുക നിശ്ചയിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ ;

(ബി)ഒരേ ആധാരത്തിനു തന്നെ തുക അടച്ചതിനുശേഷവും അണ്ടര്‍ വാല്യുവേഷന്റെ പേരില്‍ വീണ്ടും കക്ഷികള്‍ക്ക് നോട്ടീസ് അയച്ച് ബുദ്ധിമുട്ടുണ്ടാക്കുന്നതു സംബന്ധിച്ച പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇപ്രകാരം സംഭവിക്കുന്നത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കുമോ ?

1354

രജിസ്ട്രേഷന്‍ വകുപ്പിന്റെ മുഖാന്തിരമുള്ള വരുമാനത്തിലെ കുറവ്

ശ്രീ. എം. ഹംസ

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രജിസ്ട്രേഷന്‍ വകുപ്പ് മുഖേന സര്‍ക്കാര്‍ ഖജനാവിലേക്കുള്ള വരവ് കുത്തനെ കുറയുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)രജിസ്ട്രേഷന്‍ ഫീസിനത്തിലും മറ്റും സര്‍ക്കാരിനുണ്ടായ വരുമാനം 2006 മുതല്‍ 2012 വരെയുള്ള കാലയളവിലെ കണക്ക് പ്രസിദ്ധീകരിക്കുമോ ;

(സി)രജിസ്ട്രേഷന്‍ വകുപ്പ് മുഖാന്തിരമുള്ള വരുമാനത്തിലെ കുറവ് സംബന്ധിച്ച കാര്യം ഗൌരവമായി പരിഗണിക്കുമോ ; വരുമാന ചോര്‍ച്ച തടയുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വിശദീകരിക്കുമോ ?

1355

വടക്കാഞ്ചേരിയിലെ സബ് രജിസ്ട്രാര്‍ ഓഫീസ്

ശ്രീ. .കെ. ബാലന്‍

()വടക്കാഞ്ചേരി (പാലക്കാട് ജില്ല) സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ; നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി)കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ എത്ര രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത് ; ഉത്തരവിന്റെ കോപ്പി ലഭ്യമാക്കുമോ;

(സി)നിര്‍മ്മാണം വൈകാന്‍ കാരണമെന്താണ് ; നിര്‍മ്മാണം ഉടന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

1356

ഡിജിറ്റല്‍ ആധാരത്തിന്റെ പകര്‍പ്പുകള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, പാലോട് രവി

,, സണ്ണി ജോസഫ്

,, . പി. അബ്ദുള്ളക്കുട്ടി

()ആധാരത്തിന്റെ പകര്‍പ്പുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;വിശദമാക്കുമോ;

(ബി)ഇതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണെന്നും ഏതെല്ലാം ഏജന്‍സികളാണ് ഈ പദ്ധതിക്കു വേണ്ടി സഹകരിക്കുന്നതെന്നും ഈ പദ്ധതി എവിടെയെല്ലാം നടപ്പാക്കിയിട്ടുണ്ടെന്നും വെളിപ്പെടുത്തുമോ;

(സി)സംസ്ഥാനമാകെ ആയത് നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.