UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1289

ഭക്ഷ്യോപദേശക വിജിലന്‍സ് കമ്മിറ്റികള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, കെ. ശിവദാസന്‍ നായര്‍

,, ജോസഫ് വാഴക്കന്‍

,, പി.സി. വിഷ്ണുനാഥ്

()സംസ്ഥാനത്ത് ഭക്ഷ്യോപദേശക വിജിലന്‍സ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടോയെന്നും ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്നും വിശദമാക്കാമോ;

(ബി)എവിടെയൊക്കെയാണ് ഈ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നത് ;

(സി)കമ്മിറ്റികളുടെ പ്രവര്‍ത്തനരീതിയും ഉത്തരവാദിത്തങ്ങളും എന്തെല്ലാമാണ് ; വിശദമാക്കുമോ ?

1290

കേന്ദ്രം അനുവദിച്ച ഭക്ഷ്യ ധാന്യങ്ങള്‍

ശ്രീ. ആര്‍. രാജേഷ്

()സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ച ഭക്ഷ്യ ധാന്യങ്ങള്‍ എത്ര വീതമാണെന്നും, എഫ്. സി. .യില്‍ നിന്നും ഏറ്റെടുക്കാന്‍ സാധിച്ച ധാന്യങ്ങള്‍ എത്രയാണെന്നും വിശദമാക്കുമോ;

(ബി)ഏതെല്ലാം മാസങ്ങളില്‍ എത്ര ടണ്‍വീതം ഭക്ഷ്യധാന്യങ്ങള്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്തിന് പ്രതിമാസം ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്ര ടണ്‍ ആണെന്ന് വിശദമാക്കുമോ;

(ഡി)കേന്ദ്രം അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനത്ത് വിതരണം ചെയ്യുമ്പോള്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന തുകയുടെ നിരക്കുകള്‍ വിശദമാക്കുമോ?

1291

അരിവില

ശ്രീ. ബെന്നി ബെഹനാന്‍

,, . റ്റി. ജോര്‍ജ്

,, എം. പി. വിന്‍സെന്റ്

,, റ്റി. എന്‍. പ്രതാപന്‍

()സംസ്ഥാനത്ത് അരിയുടെ വില വര്‍ദ്ധനവ് തടയാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)അരിയുടെ ശരിയായ വിതരണം ഉറപ്പു വരുത്തുവാന്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം കാര്യങ്ങളാണ് നിരീക്ഷണത്തിന് വിധേയമാക്കുന്നത്; വിശദമാക്കുമോ;

(ഡി)ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുവാന്‍ ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്?

1292

അരിവില നിയന്ത്രിക്കാന്‍ നടപടി

ശ്രീ. വര്‍ക്കല കഹാര്‍

,, കെ. ശിവദാസന്‍ നായര്‍

,, റ്റി.എന്‍. പ്രതാപന്‍

,, പി.. മാധവന്‍

()സംസ്ഥാനത്ത് അരിവില നിയന്ത്രിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശം വെളിപ്പെടുത്തുമോ ;

(ബി)സപ്ളൈകോയുടെ നേതൃത്വത്തില്‍ കൂടുതല്‍ അരി വിതരണ കേന്ദ്രങ്ങള്‍ തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ ; വിശദമാക്കുമോ ;

(സി)പ്രസ്തുത വിതരണ കേന്ദ്രങ്ങളിലൂടെ മെച്ചപ്പെട്ട ഇനം അരി ലഭ്യമാക്കുന്നകാര്യം പരിഗണിക്കുമോ ;

(ഡി)പ്രതിമാസം നിശ്ചിത അളവിലുള്ള അരി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമോ ?

1293

സ്കൂള്‍ കുട്ടികള്‍ക്ക് അരി നല്‍കുന്നത്

ശ്രീ. കെ. ദാസന്‍

()സംസ്ഥാനത്ത് ഓണത്തിനും ക്രിസ്തുമസ്സിനും റംസാനും സ്കൂള്‍ കുട്ടികള്‍ക്ക് അരി നല്‍കുന്ന പദ്ധതി ഏത് സര്‍ക്കാരിന്റെ കാലത്താണ് ആരംഭിച്ചത്;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ് എപ്പോഴെങ്കിലും ഓണത്തിന് നല്‍കുന്ന അരി വിതരണം മുടങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

(സി)ഈ വര്‍ഷം ഓണത്തിന് കുട്ടികള്‍ക്ക് അരി ലഭിക്കാതെ പോയത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ ?

1294

കേരളത്തിന് അനുവദിച്ച റേഷന്‍ സാധനങ്ങള്‍

ശ്രീ. സി. ദിവാകരന്‍

()എഫ്.സി..യില്‍ നിന്ന് കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ കേരളത്തിന് അനുവദിച്ച എ.പി.എല്‍, ബി.പി.എല്‍. വിഭാഗത്തില്‍ അരി, ഗോതമ്പ്, മണ്ണെണ്ണ, പഞ്ചസാര വിഹിതം എത്രവീതമാണ്;

(ബി)അതില്‍ ഏറ്റെടുത്തത് എത്രയാണ്; വിതരണം ചെയ്തത് എത്രയെന്ന് വിശദമാക്കാമോ;

(സി)റേഷന്‍ കടകള്‍ വഴി ആളൊന്നിന് ഏത് അളവിലാണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് വിശദമാക്കാമോ ?

1295

സബ്സിഡി ഭക്ഷ്യസാധനങ്ങള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()ജനങ്ങളെ വിലക്കയറ്റത്തില്‍ നിന്നും രക്ഷിക്കുന്നതിന് ഭക്ഷ്യ പൊതുവിതരണ രംഗത്ത് എന്തെല്ലാം സംവിധാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി). പി. എല്‍., ബി. പി. എല്‍ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് എന്തെല്ലാം ഭക്ഷ്യവസ്തുക്കള്‍ റേഷന്‍കടകള്‍, മാവേലി സ്റോറുകള്‍, എന്നിവ വഴി വിതരണം ചെയ്യുന്നുണ്ട്;

(സി)സബ്സിഡി ഭക്ഷ്യ സാധനങ്ങള്‍ അര്‍ഹരായവര്‍ക്ക് കൃത്യമായ അളവില്‍ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ എന്തെല്ലാം സംവിധാനം പുതുതായി ഏര്‍പ്പെടുത്തുന്നു എന്ന് വ്യക്തമാക്കുമോ?

1296

അംഗന്‍വാടികളിലും, സ്കൂളുകളിലും ഭക്ഷ്യവസ്തുക്കളുടെദൌര്‍ലഭ്യം

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

()കോഴിക്കോട് ജില്ലയില്‍ അംഗന്‍വാടികള്‍ക്കും, സ്കൂളുകള്‍ക്കും ലഭിക്കേണ്ട ഭക്ഷ്യവസ്തുക്കളുടെ ലഭ്യതകുറവ് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)ഈ സാഹചര്യം ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി)ഭക്ഷ്യവസ്തുക്കളുടെ ദൌര്‍ലഭ്യം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

1297

റേഷന്‍ കാര്‍ഡിന് ജനപ്രതിനിധിയുടെ സാക്ഷ്യപത്രം

ശ്രീ. മാത്യു. ടി. തോമസ്,

,, ജോസ് തെറ്റയില്‍

ശ്രീമതി. ജമീലാ പ്രകാശം

ശ്രീ. സി. കെ. നാണു

()പുതിയ റേഷന്‍ കാര്‍ഡിനുംറേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കാനും ഉളള അപേക്ഷയോടൊപ്പം സ്ഥലം ജനപ്രതിനിധിയുടെ സാക്ഷ്യപത്രം നിര്‍ബന്ധമാക്കിയിട്ടുണ്ടോ;

(ബി)അപേക്ഷകരുടെ പേര് ഇന്ത്യയില്‍ എവിടെയെങ്കിലും ഉളള റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ജനപ്രതിനിധികള്‍ക്ക് യാതൊരു സംവിധാനവും ഇല്ലാതിരിക്കെ സാക്ഷ്യപത്രം നല്കുന്നത് പ്രായോഗികമാണോ എന്ന് വിലയിരുത്തിയിട്ടുണ്ടോ?

1298

വ്യാജ റേഷന്‍ കാര്‍ഡുകള്‍

ശ്രീ. . . അസീസ്

()സംസ്ഥാനത്ത് വ്യാജ റേഷന്‍ കാര്‍ഡുകള്‍ പിടിക്കപ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ എവിടെ നിന്നാണെന്നും ആര്‍ക്കൊക്കെയെതിരെ നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്തെ വ്യാജ റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തുന്നതിനുളള നടപടി സ്വീകരിക്കുമോ?

1299

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വീടുകളിലെ റേഷന്കാര്‍ഡുകള്‍


ശ്രീ. കെ. അജിത്

()സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ബി.പി.എല്‍. റേഷന്‍ കാര്‍ഡുകള്‍, .പി.എല്‍ പട്ടികയിലാക്കുന്ന നടപടി ഇപ്പോഴും നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എത്ര റേഷന്‍ കാര്‍ഡുകള്‍ ബി.പി.എല്‍. പട്ടികയില്‍ നിന്നും എ.പി.എല്‍ പട്ടികയിലേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)കാര്‍ഡുകള്‍ മാറ്റാത്തതിന്റെ പേരില്‍ ആര്‍ക്കെങ്കിലും എതിരെ വകുപ്പ് തല നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടോ;

(ഡി)കാലപരിധി കൂടാതെ കാര്‍ഡുകള്‍ എ.പി.എല്‍ ആക്കാനുള്ള നടപടികള്‍ തുടരുമോയെന്ന് വ്യക്തമാക്കുമോ?

1300

പുതുതായി റേഷന്‍കാര്‍ഡ് നല്‍കല്‍/തെറ്റ് തിരുത്തല്‍/കൂട്ടിച്ചേര്‍ക്കല്‍

ശ്രീ. ജി.എസ്. ജയലാല്‍

()പുതിയ റേഷന്‍കാര്‍ഡ് നല്‍കല്‍/തെറ്റ് തിരുത്തല്‍/കൂട്ടിച്ചേര്‍ക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ നിശ്ചിതദിവസത്തിനകം നിറവേറ്റിനല്‍കണമെന്ന് ബന്ധപ്പെട്ട താലൂക്ക് സപ്ളൈ ഓഫീസര്‍മാര്‍ക്ക് രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(ബി)കൊല്ലം താലൂക്ക് സപ്ളൈ ഓഫീസില്‍ പ്രസ്തുത ആവശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ 60 ദിവസംവരെ സമയം എടുക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)എങ്കില്‍ പ്രഖ്യാപിത തീരുമാനത്തിന് വിധേയമായി സേവനം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1301

ഭക്ഷ്യവസ്തുക്കളുടെ സാമ്പിള്‍ പരിശോധന

ശ്രീ. എം.പി.അബ്ദുസ്സമദ് സമദാനി

()വില്പനക്കുളള ഭക്ഷ്യവസ്തുക്കളുടെ സാമ്പിള്‍ പരിശോധനക്കുളള സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സാമ്പിള്‍ പരിശോധനയ്ക്കായി നിലവിലുളള സംവിധാനം വിശദമാക്കുമോ;

(സി)ഭക്ഷ്യവിഷബാധ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ ശരിയായവിധം സാമ്പിള്‍ കളക്ഷന്‍ ഉണ്ടാകുന്നില്ലെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമോ;

(ഡി)ഹോട്ടലുകള്‍ മുഖേനയുണ്ടായ ഭക്ഷ്യവിഷബാധ സംബന്ധിച്ച് 2012-ല്‍ ഇതേവരെ എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; എത്രയെണ്ണത്തില്‍ കുറ്റം തെളിയിക്കാനും, ശിക്ഷിപ്പിക്കാനും കഴിഞ്ഞുഎന്ന് വ്യക്തമാക്കുമോ?

1302

റേഷന്‍ കാര്‍ഡുകളുടെ എണ്ണം

ശ്രീ. വി. ശിവന്‍കുട്ടി

()സംസ്ഥാനത്ത് ഇപ്പോള്‍ നിലവില്‍ എത്ര റേഷന്‍ കാര്‍ഡുകളാണ് ഉള്ളത്;

(ബി)അവയില്‍ എ.പി.എല്‍. കാര്‍ഡുകള്‍ എത്രയെന്നും ബി.പി.എല്‍. കാര്‍ഡുകള്‍ എത്രയെന്നും വ്യക്തമാക്കുമോ;

(സി)പുതിയ റേഷന്‍കാര്‍ഡിനായുളള എത്ര അപേക്ഷകളാണ് സംസ്ഥാനമൊട്ടാകെ ഇപ്പോള്‍ തീരുമാനമാകാതെ കെട്ടികിടക്കുന്നത്;

(ഡി)അപേക്ഷിച്ചാല്‍ 24 മണിക്കൂറിനകം റേഷന്‍ കാര്‍ഡ് എന്ന പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ?

1303

റേഷന്‍ സബ്സിഡി

ശ്രീ. ബാബു എം. പാലിശ്ശേരി

()കേന്ദ്ര-സംസ്ഥാന സബ്സിഡി ബാങ്ക് വഴിയാക്കുന്നതിലൂടെ അരി, ഗോതമ്പ്, മണ്ണെണ്ണ എന്നിവയ്ക്ക് കിലോയ്ക്ക് യഥാക്രമം എത്ര രൂപ വെച്ച് കാര്‍ഡുടമകള്‍ റേഷന്‍കടകളില്‍ നല്‍കേണ്ടിവരും എന്നാണ് കണക്കാക്കിയിട്ടുള്ളത്;

(ബി)അരിയ്ക്ക് കിലോയ്ക്ക് 20 രൂപയ്ക്ക് മുകളിലും, ഗോതമ്പിന് കിലോയ്ക്ക് 15 രൂപയ്ക്കുമുകളിലും, റേഷന്‍ കടകളില്‍ കാര്‍ഡുടമകള്‍ ബി.പി.എല്‍, ..വൈ, .പി.എല്‍ വ്യത്യാസമില്ലാതെ നല്‍കേണ്ടിവരും എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഇതു സംബന്ധിച്ച വിലയിരുത്തലുകള്‍ നടത്തിയിട്ടുണ്ടോ;

(ഡി)എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ?

1304

റേഷന്‍കടകളിലൂടെ സബ്സിഡി വിതരണം ചെയ്യുന്നഭക്ഷ്യധാന്യങ്ങള്‍

പ്രൊഫ.സി. രവീന്ദ്രനാഥ്

()റേഷന്‍കടകളിലൂടെ എ.പി.എല്‍, ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് ഏതെല്ലാം നിരക്കില്‍ എത്ര കിലോഗ്രാം വീതം ഭക്ഷ്യധാന്യങ്ങളാണിപ്പോള്‍ വിതരണം ചെയ്തുവരുന്നതെന്ന് വിശദമാക്കാമോ;

(ബി)ഇവ ഓരോ ഇനവും അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വിതരണം ചെയ്യുന്നതിന് പ്രതിമാസം വേണ്ടി വരുന്ന മൊത്തം അളവ് എത്രയാണെന്ന് വിശദമാക്കാമോ; കഴിഞ്ഞ ഒരു വര്‍ഷം റേഷന്‍കടകളിലൂടെ ഇവ ഓരോന്നും പ്രതിമാസം വിതരണം ചെയ്തത് സംബന്ധിച്ച വിശദാംശങ്ങള്‍ സബ്സിഡി ചെലവ് സഹിതം വെളിപ്പെടുത്താമോ;

(സി)ഒരു കിലോഗ്രാമിന് രണ്ട് രൂപ നിരക്കില്‍ എ.പി.എല്‍., ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും റേഷന്‍കടകളിലൂടെ 25 കിലോ അരി വിതരണം ചെയ്തപ്പോള്‍ പ്രതിമാസം സബസിഡി ഇനത്തില്‍ ചെലവായ തുക എത്രയായിരുന്നു; ഒരു രൂപ നിരക്കില്‍ 25 കിലോ അരി ബി.പി.എല്‍ കാര്‍ഡുടമകള്‍ക്കുമാത്രം നല്കിയതിന് സബ്സിഡി ഇനത്തില്‍ പ്രതിമാസം ചെലവായ തുക എത്രയെന്നും വിശദമാക്കാമോ?

1305

സബ്സിഡി ലഭ്യമായ ഇനങ്ങള്‍

ശ്രീ. പി. കെ. ഗുരുദാസന്‍

()സംസ്ഥാന സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റുകളില്‍ കൂടി വില്പന നടത്തുന്ന സാധനങ്ങളില്‍ സബ്സിഡി നല്‍കുന്നവ ഏതൊക്കെയാണെന്നും സബ്സിഡി ഓരോ ഇനത്തിനും എത്ര വീതമാണെന്നും വിശദമാക്കാമോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സബ്സിഡി നല്കുന്ന ഇനങ്ങളില്‍ എത്ര തവണ മാറ്റം വരുത്തുകയുണ്ടായി ;

(സി)സബ്സിഡി നല്‍കി വരുന്നവയില്‍ ഏതെല്ലാം ഇനങ്ങളെ ഇതിനകം ഒഴിവാക്കിയിട്ടുണ്ട് ;

(ഡി)ഇപ്പോള്‍ ഔട്ട്ലറ്റുകളില്‍ വിതരണം ചെയ്യുന്ന ഓരോ സാധനങ്ങളുടെയും കിലോ ഒന്നിനുള്ള വില എത്ര വീതമാണെന്ന് വിശദമാക്കാമോ ; ഇതേ സാധനങ്ങള്‍ക്ക് 2010 ല്‍ ഇതേ കാലയളവില്‍ വില എത്രയായിരുന്നുവെന്ന് വ്യക്തമാക്കുമോ ?

1306

റേഷന്‍ വിതരണം കമ്പ്യൂട്ടര്‍വത്കരിക്കാനുള്ള പദ്ധതി

ശ്രീ. അന്‍വര്‍ സാദത്ത്

,, വി. പി. സജീന്ദ്രന്‍

,, പി. സി. വിഷ്ണുനാഥ്

,, വി. റ്റി. ബല്‍റാം

()സംസ്ഥാനത്തെ റേഷന്‍ വിതരണം കമ്പ്യൂട്ടര്‍വത്കരിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(സി)പദ്ധതി നടപ്പിലാക്കുമ്പോള്‍ നിലവിലുള്ള റേഷന്‍ വിതരണ സമ്പ്രദായത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഡി)ഈ പദ്ധതി എന്ന് മുതല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് ;

()എന്തെല്ലാം കേന്ദ്ര സഹായമാണ് ഈ പദ്ധതിക്ക് ലഭിക്കുന്നത് ?

1307

റേഷന്‍ സമ്പ്രദായം ആധുനികവല്‍ക്കരിക്കാനുള്ള പദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

,, എം.. വാഹീദ്

,, ഷാഫി പറമ്പില്‍

()റേഷന്‍ സമ്പ്രദായം ആധുനികവല്‍ക്കരിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാം;

(സിആധുനികവല്‍ക്കരണം വഴി എന്തെല്ലാം പരിഷ്കരണങ്ങളാണ് റേഷന്‍ വിതരണ സമ്പ്രദായത്തില്‍ വരുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ ;

(ഡി)ഇത് നടപ്പാക്കുവാന്‍ ലഭ്യമാകുന്ന കേന്ദ്ര സഹായം എത്രയാണ് ; വിശദാംശം വ്യക്തമാക്കുമോ ?

1308

ബയോമെട്രിക് സംവിധാനത്തിലൂടെ റേഷന്‍ വിതരണം

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, എം. പി. വിന്‍സെന്റ്

,, കെ. ശിവദാസന്‍ നായര്‍

()സംസ്ഥാനത്ത് ബയോമെട്രിക് സംവിധാനത്തിലൂടെ റേഷന്‍ വിതരണം നിയന്ത്രിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി)പദ്ധതി നടപ്പിലാക്കുന്നത് വഴി നിലവിലുള്ള റേഷന്‍ വിതരണത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ഈ പദ്ധതി എന്നു മുതല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്;

()എന്തെല്ലാം കേന്ദ്രസഹായമാണ് ഈ പദ്ധതിക്ക് ലഭിക്കുന്നത്?

1309

റേഷന്‍ സബ്സിഡി

ശ്രീ. . . അസീസ്

()സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി നല്‍കുന്ന അരിക്ക് സബ്സിഡി നിറുത്തലാക്കി പകരം സബ്സിഡി തുക ബാങ്ക് അക്കൌണ്ട് വഴി നല്‍കാന്‍ ഉത്തരവിറക്കിയിട്ടുണ്ടോ;എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)ഇതിനായി എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1310

റേഷനിംഗ് സമ്പ്രദായം സുതാര്യമാക്കുക വഴി ഉണ്ടാകുന്ന നേട്ടങ്ങള്‍

ശ്രീ. പി. സി ജോര്‍ജ്ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, എം. വി. ശ്രേയാംസ് കുമാര്‍

()സംസ്ഥാനത്തെ പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുവോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്കുമോ;

(ബി)പൊതുവിതരണ ശൃംഖല പരിഷ്കരിക്കുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാമാണ്;

(സി)റേഷനിംഗ് സമ്പ്രദായം സുതാര്യമാക്കുകവഴി സര്‍ക്കാരിനും ജനങ്ങള്‍ക്കും ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തെല്ലാമാണ്?

1311

റേഷന്‍ കടകളില്‍ നിന്നും സബ്സിഡി ഒഴിവാക്കല്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()റേഷന്‍ കടകളില്‍ നിന്നും സബ്സിഡി പൂര്‍ണ്ണമായും ഒഴിവാക്കി ബാങ്കിലേക്ക് മാറ്റുമ്പോള്‍ ഒരു കിലോഗ്രാം അരി, പഞ്ചസാര, ഗോതമ്പ്, ഒരു ലിറ്റര്‍ മണ്ണെണ്ണ എന്നിവയ്ക്ക് എത്ര വില നല്‍കേണ്ടിവരുമെന്ന് വിശദമാക്കാമോ;

(ബി)ഈ തുക നല്‍കി സാധാരണ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ പ്രാപ്തിയില്ലെന്നുള്ള കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ;

(സി)ഇത് റേഷന്‍ കട പൂട്ടാനും പൊതുമാര്‍ക്കറ്റില്‍ വില ഉയരാനും ഇടയാക്കുമോ;

(ഡി)ഇത്തരം പരിഷ്ക്കാരങ്ങള്‍ കേരളത്തില്‍ നടപ്പാക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമോ;

()നിലവിലുള്ള ഒരു കിലോയ്ക്ക് ഒരു രൂപ/രണ്ടു രൂപ/സാധാരണ റേഷന്‍ വില എന്നിവ അനുസരിച്ച് റേഷന്‍ വാങ്ങാന്‍ കഴിയാത്ത ദരിദ്രവിഭാഗങ്ങളെ സഹായിക്കാന്‍ എന്തു നടപടി സ്വീകരിക്കും; വിശദമാക്കുമോ ?

1312

സബ്സിഡി സിലിണ്ടര്‍

ശ്രീ. കെ. അജിത്

()സംസ്ഥാനത്തെ പാചകവാതക ഉപഭോക്താക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അധികമായി നല്‍കുമെന്നു പറഞ്ഞ മൂന്ന് സബ്സിഡി സിലിണ്ടറുകള്‍ക്കായി എത്ര രൂപയുടെ അധിക ബാധ്യത ഉണ്ടാവുമെന്നാണ് കണക്കാക്കിയിട്ടുളളത്;

(ബി)കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാനത്തിന്റെ പ്രതിഷേധം അറിയിക്കുകയോ ആയതിന് കേന്ദ്ര മന്ത്രാലയം എന്തെങ്കിലും മറുപടി നല്‍കുകയോ ചെയ്തിട്ടുണ്ടോ;

(സി)കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന്റേ അഭിപ്രായം എന്തെന്ന് വ്യക്തമാക്കുമോ;

(ഡി)സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നറിയിച്ച അധിക മൂന്ന് സബ്സിഡി സിലിണ്ടറുകളെ സംബന്ധിച്ച് ഉത്തരവുകള്‍ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന്റെ കാരണംഎന്തെന്ന് വ്യക്തമാക്കുമോ?

1313

റേഷന്‍ മണ്ണെണ്ണ സബ്സിഡി

ശ്രീ. രാജു എബ്രഹാം

()റേഷന്‍ സബ്സിഡി ബാങ്ക് അക്കൌണ്ട് വഴിയാക്കുന്ന പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായം നല്കിയിട്ടുണ്ടോ; എങ്കില്‍ എത്ര; മൊത്തം എത്രകോടി രൂപ ഗ്രാന്റായി കേന്ദ്ര സര്‍ക്കാരില്‍നിന്നും പ്രതീക്ഷിക്കുന്നു;

(ബി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; പ്രസ്തുത പദ്ധതിനിര്‍ദ്ദേശത്തിനെതിരെ ജനങ്ങളില്‍ ഉളവായിരിക്കുന്ന അസംതൃപ്തിയും പ്രതിഷേധങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?

1314

റേഷന്‍ മണ്ണെണ്ണ വിഹിതം

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാനത്തിന്റെ റേഷന്‍ മണ്ണെണ്ണ വിഹിതം പ്രതിമാസം ഇപ്പോള്‍ എത്ര ലിറ്റര്‍ ആണ്; ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ എത്രയായിരുന്നു; എത്ര ശതമാനം കുറവാണ് വന്നിട്ടുള്ളത്; വിശദമാക്കുമോ;

(ബി)ഇതുപയോഗിച്ച് എത്ര കാര്‍ഡുടമകള്‍ക്ക് എത്ര ലിറ്റര്‍ വീതം ഇപ്പോള്‍ നല്‍കി വരുന്നു;

(സി)സംസ്ഥാനത്തിന് ലഭിക്കുന്ന വിഹിതത്തില്‍ കേന്ദ്രാനുമതി ഇല്ലാതെ എത്ര ലിറ്റര്‍ മണ്ണെണ്ണ മത്സ്യബന്ധന മേഖലയ്ക്ക് നല്‍കുന്നു;

(ഡി)മത്സ്യബന്ധന പെര്‍മിറ്റുകള്‍ വന്‍തോതില്‍ പണയം വാങ്ങി ഇടനിലക്കാര്‍ ദുരുപയോഗം ചെയ്യുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

()തമിഴ്നാടും മഹാരാഷ്ട്രയും മത്സ്യബന്ധനത്തിനായി കേന്ദ്രത്തില്‍ നിന്നും സബ്സിഡി ഇല്ലാതെ മണ്ണെണ്ണ വാങ്ങി സംസ്ഥാന സബ്സിഡിയോടെ നല്‍കി വരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്)കേരളത്തിലും ഈ മാര്‍ഗ്ഗം അവലംബിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ അവസാന ബജറ്റില്‍ 20 കോടി രൂപ വകയിരുത്തുകയും ആയത് ഇപ്പോള്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത മാര്‍ഗ്ഗം നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

1315

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധന

ശ്രീ. കെ. അജിത്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പെട്രേളിയം ഉല്‍പ്പന്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരോ എണ്ണക്കമ്പനികളോ എത്ര തവണ വില വര്‍ദ്ധിപ്പിച്ചു; ഓരോ തവണയും എത്ര രൂപ വീതം വര്‍ദ്ധിപ്പിച്ച;

(ബി)ഈ വില വര്‍ദ്ധന നടപ്പാക്കിയ അവസരങ്ങളില്‍ എത്ര തവണ സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി നല്‍കി; ഓരോതവണയും എത്ര വീതം സബ്സിഡി നല്‍കി; ഇതുവഴി സംസ്ഥാന ഖജനാവിന് എത്ര രൂപ വീതം ബാധ്യത ഉണ്ടായി;

(സി)സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നികുതി ഇളവുകള്‍ ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പിന്‍വലിച്ചതിന്റെ കാരണം എന്താണ്;

(ഡി)പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കു വരുത്തിയ വില വര്‍ദ്ധനവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പ് അറിയിക്കുകയോ ആയതിന് കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ?

1316

പാചകവാതക ഉപഭോഗം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()സംസ്ഥാനത്ത് നിലവില്‍ എത്ര കുടുംബങ്ങള്‍ക്ക് പാചകഗ്യാസ് കണക്ഷന്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും, അതില്‍ എത്രപേര്‍ എ.പി.എല്‍., ബി.പി.എല്‍. വിഭാഗങ്ങളില്‍പ്പെടുമെന്നും ഉളള വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി)കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ച് ഗ്യാസ് കണക്ഷന്‍ ഉളളവര്‍ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുമോ;

(സി)മുന്‍വര്‍ഷങ്ങളിലെ ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഒരു കുടുംബം ശരാശരി എത്ര സിലിണ്ടര്‍ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി)സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വര്‍ഷം സ്ഥിരമായി പാചക വാതക കണക്ഷന്‍ ഉപയോഗിക്കുന്ന കുടുംബങ്ങളുടെ കണക്ക് ലഭ്യമാക്കാമോ;

()കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഓരോവര്‍ഷവും പുതുതായി ഗ്യാസ് കണക്ഷന്‍ നേടിയിട്ടുളളവരുടെ കണക്കുകള്‍ വ്യക്തമാക്കാമോ?

1317

ഓട്ടോമേറ്റഡ് ഗ്യാസ് ബുക്കിംഗ് സംവിധാനം

ശ്രീ. റ്റി..അഹമ്മദ് കബീര്‍

()ഉപഭോക്താവ് ഓട്ടോമേറ്റഡ് ഗ്യാസ് ബുക്കിംഗ് സംവിധാനത്തില്‍ ഗ്യാസ് സിലിണ്ടറിനായി ബുക്ക് ചെയ്ത് കഴിഞ്ഞ് ഡോക്കറ്റ് നമ്പറും ലഭിച്ച് സമയക്രമത്തില്‍ ക്യാഷ് ബില്ലിംഗും കഴിഞ്ഞാല്‍ ഉടന്‍തന്നെ സിലിണ്ടര്‍ നല്‍കണമെന്ന് വ്യവസ്ഥയുണ്ടോ;

(ബി)എങ്കില്‍ ക്യാഷ് ബില്ലിംഗ് കഴിഞ്ഞ് എത്ര സമയത്തിനുള്ളിലാണ് ഉപഭോക്താവിന് സിലിണ്ടര്‍ എത്തിച്ചു കൊടുക്കേണ്ടത്;

(സി)പ്രസ്തുത വ്യവസ്ഥ ഗ്യാസ് ഏജന്‍സി പാലിച്ചില്ലെങ്കില്‍ സ്വീകരിക്കുന്ന നടപടികളെന്തെന്ന് വ്യക്തമാക്കുമോ;

(ഡി)ഉപഭോക്താവിന് ക്യാഷ് മെമ്മോ ആവുകയും എന്നാല്‍ പലകാരണങ്ങള്‍ പറഞ്ഞ് സിലിണ്ടര്‍ എത്തിക്കാതെ നീക്കുന്നത് മൂലം റീബുക്കിംഗിന് ഉളള ധാര്‍മ്മികമായ അവസരം നീളുന്നതിന് ഉത്തരവാദികളാരാണ്;വ്യക്തമാക്കുമോ?

1318

പാചകവാതക ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടി

ശ്രീ. കെ. വി. വിജയദാസ്

()കേരളത്തില്‍ ബി.പി.എല്‍ / .പി.എല്‍ വ്യത്യാസമില്ലാതെ 12 സിലിണ്ടറുകള്‍ ഒരു വര്‍ഷം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയമായ സബ്സിഡി വെട്ടിക്കുറയ്ക്കലും പാചകവാതക സിലിണ്ടര്‍ പരിമിതപ്പെടുത്തലുമാണോ സര്‍ക്കാരും പിന്‍തുടരാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)ഇക്കാര്യത്തില്‍ എന്തു നടപടിയാണ് സ്വീകരിയ്ക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1319

പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ദ്ധനവ്

ശ്രീ. കെ.കെ. നാരായണന്‍

()2009 ജനുവരി മുതല്‍ ഇതേവരെ സംസ്ഥാനത്ത് വിതരണം ചെയ്തു വരുന്ന പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലയില്‍ എത്രതവണ വര്‍ദ്ധനവ് വരുത്തുകയുണ്ടായെന്ന് അതത് കാലത്തെ വിലയും വര്‍ദ്ധനവും അടിസ്ഥാനമാക്കി വിശദമാക്കുമോ ;

(ബി)ഏറ്റവും ഒടുവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് പ്രതിവര്‍ഷം ഉപയോഗിക്കപ്പെടുന്ന പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവ എത്രയാണെന്ന് വിശദമാക്കുമോ ; കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഇവയുടെ ഉപഭോഗം സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ ?

1320

പാചകവാതക കണക്ഷനുള്ള പുതിയ അപേക്ഷകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് പുതിയതായി പാചകവാതക കണക്ഷനുള്ള അപേക്ഷകള്‍ ഇപ്പോള്‍ സ്വീകരിക്കാതിരിക്കുന്നതുമുലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുമോ ;

(സി)പാചകവാതകക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1321

പാചക വാതക വിതരണ ഏജന്‍സികള്‍

ശ്രീ. രാജു എബ്രഹാം

സംസ്ഥാനത്ത് പാചക വാതകം വിതരണം ചെയ്തുവരുന്ന പൊതു മേഖലാ സ്ഥാപനങ്ങളുടെയും, സ്വകാര്യ സ്ഥാപനങ്ങളുടെയും ഏജന്‍സികള്‍ എത്ര വീതമുണ്ടെന്നും ഓരോ ഏജന്‍സിക്കും നിലവില്‍ എത്ര വീതം ഉപഭോക്താക്കളുണ്ടെന്നും ജില്ല തിരിച്ചു കണക്കുകള്‍ ലഭ്യമാക്കുമോ?

1322

എല്‍.പി.ജി. ഉപഭോക്താക്കള്‍

ശ്രീ. പി. കെ. ബഷീര്‍

()കേരളത്തിലെ എല്‍.പി.ജി. ഉപഭോക്താക്കളുടെ എണ്ണം എത്രയാണെന്ന കണക്ക് നിലവിലുണ്ടോ;

(ബി)ഒരു മേല്‍വിലാസത്തില്‍ രണ്ട് കണക്ഷനുകള്‍ നല്‍കുന്നതിന് നിയമതടസ്സമുണ്ടോ;

(സി)വാടകയ്ക്ക് താമസിക്കുന്നവരുള്‍പ്പെടെയുള്ള ജനവിഭാഗത്തെ ഒരു മേല്‍വിലാസത്തില്‍ രണ്ട് കണക്ഷന്‍ നല്‍കില്ല എന്ന നിലപാട് പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ ?

1323

സഞ്ചരിക്കുന്ന മാവേലി സ്റോറുകള്‍


ശ്രീ. പി. തിലോത്തമന്‍

()വിലക്കയറ്റം നിയന്ത്രിക്കുവാന്‍ സംസ്ഥാനത്ത് സഞ്ചരിക്കുന്ന മാവേലി സ്റോറുകള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഇത് ഒരു മണ്ഡലത്തില്‍ എത്രയെണ്ണം വീതം ഉണ്ടാകുമെന്ന് പറയാമോ;

(ബി)നിലവിലുള്ള സഞ്ചരിക്കുന്ന മാവേലി സ്റോറുകള്‍ എല്ലാ മേഖലയിലും എത്താത്തതിനാല്‍ ജനങ്ങള്‍ക്ക് പ്രയോജനം കിട്ടുന്നില്ല എന്നും സബ്സിഡി സാധനങ്ങള്‍ ആവശ്യത്തിന് ലഭിക്കുന്നില്ല എന്നുമുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)സര്‍ക്കാര്‍ ആരംഭിക്കാനുദ്ദേശിക്കുന്ന സഞ്ചരിക്കുന്ന മാവേലി സ്റോറുകളിലൂടെ ജനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ എന്തെല്ലാം സാധനങ്ങള്‍ ഏതെല്ലാം അളവില്‍ ലഭിക്കുമെന്ന് വ്യക്തമാക്കാമോ; ഈ മാവേലി സ്റോറുകളുടെ പ്രവര്‍ത്തനം എല്ലാ താലൂക്കുകളിലും മണ്ഡലങ്ങളിലും എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ?

1324

പീപ്പിള്‍സ് ബസാര്‍

ശ്രീ. വി. ഡി. സതീശന്‍

,, ലൂഡി ലൂയിസ്

,,അന്‍വര്‍ സാദത്ത്

,,വി. റ്റി. ബല്‍റാം

()സംസ്ഥാനത്തെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നവീകരിച്ച് പീപ്പിള്‍സ് ബസാറുകള്‍ ആക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത ബസാറുകള്‍ കൊണ്ട് ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയോജനങ്ങള്‍ എന്തെല്ലാമാണ്;

(ഡി)എല്ലാത്തരം നിത്യോപയോഗ സാധനങ്ങളും പീപ്പിള്‍സ് ബസ്സാറില്‍ ലഭിക്കുന്നതിനുള്ള സൌകര്യം ഒരുക്കുന്ന കാര്യം പരിഗണിക്കുമോ?

1325

അവശ്യസാധനങ്ങള്‍ക്ക് സബ്സിഡി

ശ്രീ. കെ. രാധാകൃഷ്ണന്‍

,, പി. റ്റി. . റഹീം

,, വി. ശിവന്‍കുട്ടി

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്റെ സ്റോറുകളില്‍ നിന്ന് അവശ്യവസ്തുക്കള്‍ മിതമായ വിലയ്ക്ക് ലഭ്യമാകുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)അവശ്യസാധനങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായ രീതിയില്‍ സബ്സിഡി നല്‍കിക്കൊണ്ട് പ്രസ്തുത സ്റോറുകള്‍ വഴി ആവശ്യത്തിന് ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)സബ്സിഡി ഇല്ലാതെ അവശ്യവസ്തുക്കള്‍ ഉയര്‍ന്ന വിലയ്ക്ക് മാവേലി സ്റോറുകളിലൂടെ വില്‍ക്കുന്നത് സ്വകാര്യകച്ചവടക്കാര്‍ക്ക് വിലകൂട്ടി വില്‍ക്കാന്‍ സഹായകരമായിരിക്കുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനെതിരെ നടപടി സ്വീകരിക്കുമോ?

1326

വിലക്കയറ്റം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നടപടി


ശ്രീ. വി. എസ്. സുനില്‍ കുമാര്‍

,, വി. ശശി

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സംസ്ഥാനത്ത് കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയുന്നതിന് ഈ ഗവണ്‍മെന്റ് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)നിത്യോപയോഗ സാധനങ്ങള്‍ക്ക് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാറുണ്ടോ; എങ്കില്‍ എത്ര പേര്‍ക്കെതിരെ നടപടികളെടുത്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ;

(സി)സംസ്ഥാനത്ത് മാവേലി സ്റോറുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ മാവേലി സ്റോറുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

1327

കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം കുറഞ്ഞ വിലയില്‍ ഭക്ഷ്യധാന്യങ്ങള്‍

ശ്രീ. പാലോട് രവി

,, സണ്ണി ജോസഫ്

,, കെ. അച്ചുതന്‍

,, ഷാഫി പറമ്പില്‍

()പൊതു വിപണിയില്‍ കുറഞ്ഞ വിലയില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുള്ളതായി അറിയാമോ ;

(ബി)ഉണ്ടെങ്കില്‍ ഈ പദ്ധതി പ്രകാരം ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിന് സംസ്ഥാനത്തിന് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(സി)ഏത് ഏജന്‍സി വഴിയാണ് ഈ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നത് ; വിശദമാക്കുമോ ;

(ഡി)ഈ പദ്ധതി പ്രകാരം അരിയും ഗോതമ്പും എന്ത് വിലയ്ക്കാണ് വിതരണം ചെയ്യാനുദ്ദേശിക്കുന്നത് ?

1328

അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധന

ശ്രീ. എം.. ബേബി

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. വി. ചെന്താമരാക്ഷന്‍

,, ബി.ഡി. ദേവസ്സി

()ഡീസല്‍ വിലവര്‍ദ്ധനയുടെ കനത്ത ആഘാതം സാധാരണക്കാരായ ഉപഭോക്താക്കളെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കാമോ ;

(ബി)ചരക്കുകൂലി വര്‍ദ്ധിപ്പിച്ചതോടെ ഭക്ഷ്യവസ്തുക്കള്‍ അടക്കം അവശ്യസാധനങ്ങളുടെ വില എത്ര ശതമാനം കണ്ട് വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ വിശദമാക്കാമോ ;

(സി)ഇതുമായി ബന്ധപ്പെട്ട് വന്‍കിട കച്ചവടക്കാര്‍ കരിഞ്ചന്തയും പൂഴ്ത്തിവയ്പും നടത്തുകയും ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇതിനെതിരെ നടപടി സ്വീകരിക്കുമോ ?

1329

മാവേലി സ്റോറുകള്‍ തുടങ്ങുന്നതിനുളള മാനദണ്ഡങ്ങള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()പുതുതായി മാവേലിസ്റോറുകള്‍ തുടങ്ങുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് നിലവിലുളളത്;

(ബി)കൊണ്ടോട്ടി മണ്ഡലത്തിലെ പുതിയേടത്ത്പറമ്പ, ഐക്കരപ്പടി, മുതുവല്ലൂര്‍, കാരോട് എന്നീ മാവേലിസ്റോറുകള്‍ എന്ന് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.