UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1139

ഹൈസ്കൂള്‍ അസിസ്റന്റ് (ഫിസിക്കല്‍ സയന്‍സ്) തസ്തികയുടെ യോഗ്യത

ശ്രീ. സി. പി. മുഹമ്മദ്

()ഹൈസ്കൂള്‍ അസിസ്റന്റ് ഫിസിക്കല്‍ സയന്‍സ് (മലയാളം മീഡിയം) തസ്തികയില്‍ പാലക്കാട് ജില്ലയില്‍ എത്ര ഒഴിവുകള്‍ ഉണ്ട്; ഇവയില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തു; ശേഷിക്കുന്ന ഒഴിവുകള്‍ ഉടന്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്യുമോ;

(ബി)ഹൈസ്കൂള്‍ അസിസ്റന്റ് (ഫിസിക്കല്‍ സയന്‍സ്) തസ്തികയുടെ യോഗ്യതയായ ബി.എസ്.സി. കെമിസ്ട്രിക്ക് തുല്യമായി ബി.എസ്.സി ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (വൊക്കേഷണല്‍) കൂടി അംഗീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?

1140

മലപ്പുറത്തെ സ്കൂളുകളുടെ എയ്ഡഡ് പദവി

ഡോ. കെ. ടി. ജലീല്‍

()മലപ്പുറത്തെ 33 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാരിന്റെ അന്തിമ തീരുമാനവും അത് സംബന്ധിച്ച ഗവണ്‍മെന്റ് ഉത്തരവും ആയിട്ടുണ്ടോ; എങ്കില്‍ ഗവണ്‍മെന്റ് ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)എയ്ഡഡ് പദവി നല്‍കുമ്പോള്‍ ഉള്ള അധിക ബാധ്യത സംബന്ധിച്ച് ബന്ധപ്പെട്ട ഫയലിലെ ധനകാര്യ വകുപ്പിന്റെ നിലപാട് എന്തായിരുന്നു; വിശദമാക്കാമോ ?

1141

റീജിയണല്‍ ഓഫീസിലെ ജോലിഭാരം

ശ്രീ. സി. കൃഷ്ണന്‍

()പയ്യന്നൂരില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകള്‍ക്കായുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എഡ്യൂക്കേഷന്‍ റീജിയണല്‍ ഓഫീസില്‍ ജീവനക്കാരുടെ കുറവുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)റീജിയണല്‍ ഓഫീസിലെ ജോലിഭാരം സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ ;

(സി)ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കുന്നതിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

1142

കോഴിക്കോട്, എറണാകുളം ആര്‍.ഡി.ഡി. കളുടെ കീഴില്‍ പുതുതായി ആരംഭിച്ച സ്കൂളുകള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കോഴിക്കോട്, എറണാകുളം ആര്‍.ഡി.ഡി. കളുടെ കീഴില്‍ പുതുതായി ആരംഭിച്ച സ്കൂളുകളില്‍ എത്ര അധ്യാപക തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്;

(ബി)ഇതില്‍ എത്ര അധ്യാപകരുടെ നിയമനങ്ങള്‍ അംഗീകരിച്ചു എന്നും എന്നു മുതല്‍ക്കാണ് ഇവര്‍ക്ക് ശമ്പളവും നിയമനവും നല്‍കിയതെന്നും വ്യക്തമാക്കുമോ;

(സി)സ്ഥിര നിയമനം ലഭിച്ച അധ്യാപകര്‍ക്ക് അവധിക്കാല ശമ്പളം ലഭിക്കുന്നതിനുള്ള മാനദണ്ഡമെന്താണ്; ഇതു സംബന്ധിച്ച കെ..ആര്‍. വ്യവസ്ഥ വ്യക്തമാക്കുമോ;

(ഡി)കോഴിക്കോട് ആര്‍.ഡി.ഡി. യുടെ കീഴില്‍ പുതുതായി നിയമനം ലഭിച്ച അധ്യാപകരില്‍ അവധിക്കാല ശമ്പളം ലഭിച്ചവരുടെയും ലഭിക്കാത്തവരുടെയും കണക്കുകള്‍ വ്യക്തമാക്കുമോ; ഇതേ കാലയളവില്‍ നിയമനം ലഭിച്ച സര്‍ക്കാര്‍ സ്കൂളുകളിലേയും എറണാകുളം ആര്‍.ഡി.ഡി.യുടെ കീഴിലുള്ള സ്കൂളുകളിലേയും അധ്യാപകര്‍ക്ക് അവധിക്കാല ശമ്പളം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ വ്യത്യസ്ത നിലപാട് കോഴിക്കോട് ആര്‍.ഡി.ഡി.യിലെ അക്കൌണ്ട്സ് ഓഫീസര്‍ സ്വീകരിച്ചതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;

()അക്കൌണ്ട്സ് ഓഫീസര്‍ പ്രസ്തുത അധ്യാപകര്‍ കൈപ്പറ്റിയ അവധിക്കാല ശമ്പളം തിരിച്ചടക്കണമെന്ന് ഉത്തരവ് കൊടുക്കുകയോ അധ്യാപകരില്‍ നിന്ന് എന്തെങ്കിലും എഴുതി വാങ്ങുകയോ ചെയ്തിട്ടുണ്ടോ;

(എഫ്)ഉണ്ടെങ്കില്‍ കെ..ആര്‍. റൂളിന് വിരുദ്ധമായി

ഉത്തരവ് നല്‍കിയ ഉദ്യോഗസ്ഥന്റെ പേരില്‍ നടപടി സ്വീകരിക്കുമോ?

1143

കായികാദ്ധ്യാപകന്‍ സര്‍ക്കാരിലേക്ക് അടയ്ക്കാനുളള തുക

ശ്രീമതി. കെ.കെ.ലതിക

()വടകര വിദ്യാഭ്യാസ ജില്ല നിരപ്പറ്റ ആര്‍.എന്‍.എം. ഹയര്‍ സെക്കന്ററി സ്ക്കൂളിലെ കായികാദ്ധ്യാപകനായിരുന്ന ശ്രീ. കെ. പ്രദീപന്‍ സര്‍ക്കാരിലേക്ക് എന്തെങ്കിലും തുക അടക്കുവാനുണ്ടോഎന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത തുക ഏത് കാലയളവില്‍ ഉളളതാണെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത കാലയളവില്‍ പ്രസ്തുത അദ്ധ്യാപകന്‍ സ്ക്കൂളില്‍ ജോലി ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ഡി)എങ്കില്‍ പ്രസ്തുത അദ്ധ്യാപകന് ഈ കാലയളവില്‍ എന്തെല്ലാം ആനുകൂല്യങ്ങള്‍ക്കാണ് അര്‍ഹതയുള്ളത് എന്ന് വ്യക്തമാക്കുമോ?

1144

കാസര്‍ഗോഡ് ജില്ലയില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന ദിവസവേതനക്കാര്‍

ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ദിവസവേതനത്തില്‍ എത്രപേര്‍ ജോലി ചെയ്യുന്നുണ്ടെന്നും, ഏതൊക്കെ തസ്തികകളിലാണ് ജോലി ചെയ്യുന്നതെന്നും വര്‍ഷങ്ങളായി ജോലി ചെയ്യുന്ന എത്ര പേര്‍ ഉണ്ടെന്നും വ്യക്തമാക്കാമോ?

1145

എച്ച്.എസ്.എസ്.റ്റി (ബോട്ടണി) ഒഴിവുകള്‍

ശ്രീ. മോന്‍സ് ജോസഫ്

()എച്ച്.എസ്.. അധ്യാപകരില്‍ നിന്നും ബൈട്രാന്‍സ്ഫര്‍ വഴി എസ്.എസ്.എസ്.റ്റി ജൂനിയര്‍, സീനിയര്‍ (ബോട്ടണി) സബ്ജക്ടില്‍ നിയമനം നല്‍കുന്നതിന് 15-11-2012-ല്‍ പ്രസിദ്ധികരിച്ച പ്രൊവിഷണല്‍ സീനിയോറിറ്റി ലിസ്റില്‍ നിലവില്‍ എച്ച്.എസ്.എസ്.റ്റി. ജൂനിയര്‍ ബോട്ടണിയില്‍ ജോലി ചെയ്യുന്നവരെ ഉള്‍പ്പെടുത്തിയത് ഏത് ഓര്‍ഡറിന്റെ അടിസ്ഥാനത്തിലാണ്; വിശദാംശം ലഭ്യമാക്കാമോ;

(ബി)നിലവില്‍ എച്ച്.എസ്.എസ്.റ്റി. ജൂനിയര്‍ ആയി ജോലി ചെയ്യുന്നവര്‍ സീനിയോറിറ്റി ലിസ്റില്‍ ആദ്യ റാങ്കുകളില്‍ വരുകയും തുടര്‍ന്ന് റീലിംഗ്വിഷ് ചെയ്യുകയും ചെയ്യുമ്പോള്‍ നിയമന നടപടികളില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം ?

(സി)1.08.2008 മുതല്‍ 13.03.2012 വരെ എച്ച്.എസ്.എസ്.റ്റി. ബോട്ടണി നിയമനത്തിനായി സീനിയര്‍ ആന്റ് ജൂനിയര്‍ എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; ആകെ എത്ര വേക്കന്‍സിയാണ് ബൈട്രാന്‍സ്ഫര്‍ വഴി നിയമനത്തിനായി മാറ്റി വച്ചിട്ടുളളത്;

(ഡി)നിലവില്‍ സംസ്ഥാനത്ത് എച്ച്.എസ്.എസ്.റ്റി. ജൂനിയര്‍ ബോട്ടണിയില്‍ പി.എസ്.സി. വഴി നേരിട്ട് നിയമനം ലഭിച്ചവരുടേയും ബൈട്രാന്‍സ്ഫര്‍ വഴി നിയമനം ലഭിച്ചവരുടേയും എണ്ണം വ്യക്തമാക്കാമോ?

()എച്ച്.എസ്.എസ്.റ്റി.യില്‍ ബൈട്രാന്‍സ്ഫര്‍ നിയമനത്തിന് ഇപ്പോള്‍ എത്ര വേക്കന്‍സി നിലവിലുണ്ട്; ജൂനിയര്‍/സീനിയര്‍ കണക്ക് വ്യക്താമാക്കുമോ;

(എഫ്)കേരളത്തില്‍ എച്ച.എസ്.എസ്.റ്റി. ബോട്ടണിയുടെ ജൂനിയര്‍/സീനിയര്‍ സാങ്ഷന്‍ഡ് പോസ്റ് എത്രയെന്ന് വ്യക്തമാക്കുമോ?

1146

മലയാളം മീഡിയം ഹൈസ്കൂള്‍ അനുവദിക്കുന്നതിന് നടപടി

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

()മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ വൊര്‍ക്കാടി , മീഞ്ച എന്നീ പഞ്ചായത്തുകളില്‍ മലയാളം മീഡിയം ഹൈസ്കുള്‍ ഇല്ലാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത പഞ്ചായത്തുകളില്‍ ആര്‍.എം.എസ്.എ പദ്ധതി പ്രകാരം ഹൈസ്കൂള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1147

ഹൈസ്കൂളുകളായി ഉയര്‍ത്തിയ യു. പി. സ്കൂളുകള്‍

ശ്രീ. വി ചെന്താമരാക്ഷന്‍

()2011-12 വര്‍ഷത്തില്‍ എത്ര യു. പി. സ്കൂളുകളെയാണ് ഹൈസ്കൂളുകളായി ഉയര്‍ത്തിയിട്ടുള്ളത് ;

(ബി)നെന്മാറ മണ്ഡലത്തിലെ എത്ര യു. പി. സ്കൂളുകളെയാണ് ഹൈസ്കൂളാക്കാന്‍ തീരുമാനിച്ചിട്ടുള്ളത് ; ആയത് എന്ന് നടപ്പില്‍ വരുമെന്ന് വ്യക്തമാക്കുമോ ?

1148

ഹോസ്റല്‍ നിര്‍മ്മാണത്തിനുള്ള നടപടി

ശ്രീ. ബി. ഡി. ദേവസ്സി

()ചാലക്കുടി ഗവണ്‍മെന്റ് ഈസ്റ് ഗേള്‍സ് സ്കൂളിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കുളള ഹോസ്റല്‍ പുതുക്കി നിര്‍മ്മിക്കുന്നതി നായി, സ്കൂളിന്റെ ഭൂമി വിട്ടു കിട്ടുന്നതിനുള്ള ട്രൈബല്‍ വകുപ്പിന്റെ അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ ;

(ബി)ഹോസ്റല്‍ നിര്‍മ്മാണത്തിനായി സ്ഥലം വിട്ടുനല്‍കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

1149

തൃശ്ശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളിലെ ഹയര്‍ സെക്കന്ററി സ്കൂളുകളുടെ വിശദവിവരം

ശ്രീ. സി. കെ. നാണു

()ഹയര്‍ സെക്കന്ററി കോഴ്സിന് സീറ്റ് ലഭിക്കാന്‍ സാധ്യത കുറവുള്ള തൃശ്ശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ പ്രസ്തുത കുറവു പരിഹരിക്കാന്‍ ഏതെല്ലാം സ്കൂളുകളില്‍ ഹയര്‍ സെക്കന്ററി കോഴ്സ് അനുവദിച്ചുവെന്നും, ഏതെല്ലാം സ്കൂളുകളില്‍ പുതിയ ഡിവിഷനുകളില്‍ പുതിയ ബാച്ചുകള്‍ അനുവദിച്ചുവെന്നും വ്യക്തമാക്കുമോ;

(ബി)തൃശ്ശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ എത്ര സീറ്റുകള്‍ പുതുതായി ലഭിച്ചു എന്ന് വ്യക്തമാക്കുമോ?

1150

സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുളള നടപടികള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()ആര്‍. എം. എസ്. എ യുടെ കീഴില്‍ ഏതെല്ലാം വിദ്യാലയങ്ങ ളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അപ്ഗ്രേഡ് ചെയ്തതെന്ന് വ്യക്തമാക്കാമോ;

(ബി)ഇത്തരത്തില്‍ അപ്ഗ്രേഡ് ചെയ്യുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് പരിഗണിക്കുന്നത്;

(സി)ഇനിയും വിദ്യാലയങ്ങള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുളള പദ്ധതി പരിഗണനയിലുണ്ടോ; താനൂര്‍ നിയോജകമണ്ഡലത്തിലെ മീനടത്തുര്‍ ജി. എം. യു. പി. സ്ക്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുളള നടപടികള്‍ ഏത് ഘട്ടത്തിലാണെന്നാണ് വിശദമാക്കാമോ?

1151

മലബാര്‍ മേഖലയില്‍ 2009-10 വര്‍ഷത്തില്‍ അനുവദിച്ച ഹയര്‍സെക്കന്ററി സ്കൂളുകള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()മലബാര്‍ മേഖലയില്‍ 2009-10 വര്‍ഷത്തില്‍ എത്ര പുതിയ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ അനുവദിച്ചിരുന്നു എന്ന് വ്യക്തമാക്കുമോ ; ഇതില്‍ സര്‍ക്കാര്‍ മേഖലയിലും എയ്ഡഡ് മേഖലയിലും എത്രവീതം എന്ന്

വ്യക്തമാക്കുമോ ;

(ബി)എത്ര അഡീഷണല്‍ ബാച്ചുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ :

(സി)പുതുതായി ആരംഭിച്ച സ്കൂളുകളില്‍ എത്ര അദ്ധ്യാപക തസ്തികകള്‍ അനുവദിച്ചിട്ടുണ്ട് ; എന്നു മുതല്‍ക്കാണ് ഈ തസ്തിക അനുവദിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(ഡി)ഈ സ്കൂളുകളില്‍ അദ്ധ്യാപകേതര തസ്തികകള്‍ അനുവദിച്ചിട്ടുണ്ടോ എന്നും എങ്കില്‍ എന്നു മുതല്‍ എത്ര തസ്തികകള്‍ അനുവദിച്ചു എന്നും വ്യക്തമാക്കുമോ ; ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കുമോ ;

()സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രസ്തുത തസ്തികകള്‍ അനുവദിച്ചിട്ടുണ്ടോ ; എങ്കില്‍ എന്നു മുതലാണെന്ന് വ്യക്തമാക്കുമോ ;

(എഫ്)ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ പ്യൂണ്‍, ക്ളാര്‍ക്ക്, സ്വീപ്പര്‍, തസ്തികകള്‍ നിലവിലുണ്ടോ ;ഇല്ലെങ്കില്‍ ഈ ജോലികള്‍ ചെയ്യേണ്ടത് ആരാണെന്ന് വ്യക്തമാക്കുമോ ; ഇത് സംബന്ധിച്ച് ഉത്തരവുണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ;

(ജി)ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ പ്രസ്തുത തസ്തികകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

വ്യക്തമാക്കുമോ?

1152

റിപ്പണ്‍ എസ്റേറ്റ് എല്‍. പി. സ്ക്കൂള്‍ അപ്ഗ്രേഡ് ചെയ്യാന്‍ നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ റിപ്പണ്‍ എസ്റേറ്റ് എല്‍. പി. സ്ക്കൂള്‍ അപ്പര്‍ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്യുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന്

വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സ്ക്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതു സംബന്ധിച്ച് വിവിധ വകുപ്പുകളിലായി ഏതെല്ലാം ഫയലുകളാണ് നിലവിലുളളതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത സ്ക്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതിലെ കാലതാമസം എന്തെന്ന് വിശദമാക്കുമോ;

(ഡി)റിപ്പണ്‍ എസ്റേറ്റ് എല്‍. പി. സ്ക്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്ന നടപടി ത്വരിതപ്പെടുത്തുമോ?

1153

കാവാലം ടെക്നിക്കല്‍ ഹൈസ്ക്കൂള്‍

ശ്രീ. തോമസ് ചാണ്ടി

കാവാലം ടെക്നിക്കല്‍ ഹൈസ്കൂള്‍ തെക്കേക്കര ഗവണ്‍മെന്റ് ഹൈസ്ക്കൂളിലേക്ക് മാറ്റുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

1154

സ്ക്കൂളുകളിലെ മൂത്രപ്പുരകള്‍

ശ്രീ. . . അസീസ്

()സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്ക്കൂളുകളില്‍ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് മൂത്രപ്പുര സൌകര്യം കുറവാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നിലവിലെ നിയമമനുസരിച്ച് എത്ര കുട്ടികള്‍ക്കാണ് ഒരു മൂത്രപ്പുര എന്ന് വ്യക്തമാക്കാമോ;

(സി)എല്ലാ സ്ക്കൂളുകളിലും കുട്ടികള്‍ക്കുളള മൂത്രപ്പുര സൌകര്യങ്ങള്‍ ആവശ്യത്തിനുണ്ടെന്ന് ഉറപ്പ് വരുത്തുമോ;

(ഡി)സ്ക്കൂളുകളില്‍ ഇതിനെ സംബന്ധിച്ച് പരിശോധന നടത്തുവാന്‍ ഹെല്‍ത്ത് സ്ക്വാഡുകള്‍ രൂപീകരിക്കുമോ?

1155

പുകയില വിമുക്ത വിദ്യാലയങ്ങള്‍

ശ്രീ. പാലോട് രവി

,, വി.ഡി. സതീശന്‍

,, ഷാഫി പറമ്പില്‍

,, എം.. വാഹീദ്

()വിദ്യാലയങ്ങള്‍ പുകയില വിമുക്തമാക്കുന്നതിന് എന്തെല്ലാം കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ;

(ബി)ഇതു സംബന്ധിച്ച് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ്

ഭരണതലത്തില്‍ നല്‍കിയിട്ടുള്ളത്; വിശദാംശങ്ങള്‍

വ്യക്തമാക്കുമോ ;

(സി)വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുവാന്‍ എന്തെല്ലാം ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ ;

(ഡി)നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടോ; എന്ന് ഉറപ്പ് വരുത്താന്‍ എന്തെല്ലാം മോണിറ്ററിംഗ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് ?

1156

വിദ്യാലയങ്ങളിലെ അടിസ്ഥാന സൌകര്യ വികസനത്തിനായുളള കേന്ദ്രസഹായം

ശ്രീ. . പ്രദീപ്കുമാര്‍

()വിദ്യാലയങ്ങളിലെ അടിസ്ഥാന സൌകര്യ വികസനത്തിനായി എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചതെന്ന് വിശദമാക്കുമോ;

(ബി)ധനസഹായം ലഭിച്ചിട്ടുണ്ടെങ്കില്‍ ഓരോ ജില്ലയിലും ചെലവഴിച്ചതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)കോഴിക്കോടു ജില്ലയില്‍ ഏതെല്ലാം വിദ്യാലയങ്ങളിലാണ് ഈ പദ്ധതി പ്രകാരം തുക ചെലവഴിച്ചതെന്ന് വിശദമാക്കുമോ?

1157

സ്കില്‍ അപ്ഗ്രഡേഷന്‍ പദ്ധതി

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

())സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വയനാട് ജില്ലയിലെ ഏതെല്ലാം സ്കൂളുകളിലാണ് 'സ്കില്‍ അപ്ഗ്രഡേഷന്‍ പദ്ധതി' നടപ്പാക്കുന്നതെന്നതിന്റെ നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ലിസ്റ്

ലഭ്യമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതിയിലേയ്ക്ക് പ്രസ്തുത സ്കൂളുകളെ തെരഞ്ഞെടുത്തുകൊണ്ടുള്ള കത്തിന്റെ/സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

വ്യക്തമാക്കുമോ ?

1158

വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ സ്കൂള്‍

ശ്രീ. എസ്. ശര്‍മ്മ

())വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ സ്വന്തമായി കെട്ടിടമില്ലാത്തതും, ശോചനീയാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നതുമായ യു.പി./എല്‍.പി വിഭാഗം സര്‍ക്കാര്‍ സ്കൂളുകളുടെ വിവരം വെളിപ്പെടുത്താമോ;

(ബി)പ്രസ്തുത വിദ്യാലയങ്ങളില്‍ മാനദണ്ഡപ്രകാരം ടോയ്ലെറ്റ്, മൂത്രപ്പുര, കുടിവെള്ളം എന്നിവ ലഭ്യമല്ലാത്തവയുടെ വിവരം വ്യക്തമാക്കാമോ;

(സി)പ്രസ്തുത വിദ്യാലയങ്ങളുടെ നവീകരണത്തിന് നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ?

1159

ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള പ്രദേശം

ശ്രീ. സി. എഫ് തോമസ്

()2011ലെ സെന്‍സസിന്റെ പ്രൊവിഷണല്‍ രേഖകളനുസരിച്ച് ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ സാക്ഷതയുള്ള പ്രദേശമായി ചങ്ങനാശ്ശേരി നിശ്ചയിക്കപ്പെട്ടിട്ടുണ്ടോ ;

(ബി)ഇതു സംബന്ധിച്ച് കേരള സ്റേറ്റ് ലിറ്ററസി മിഷനും സംസ്ഥാന ഗവണ്‍മെന്റിനും ലഭ്യമായ വിവരങ്ങള്‍ വിശദമാക്കുമോ ?

1160

കായികാദ്ധ്യാപകനെതിരെയുളള റവന്യൂ റിക്കവറി

ശ്രീമതി.കെ.കെ.ലതിക

()വടകര വിഭ്യാഭ്യാസ ജില്ല നരിപ്പറ്റ ആര്‍.എന്‍.എം. ഹയര്‍ സെക്കന്ററി സ്ക്കൂളിലെ കായികാദ്ധ്യാപ കനായിരുന്ന ശ്രീ. കെ. പ്രദീപിനെതിരെ വിദ്യാഭ്യാസ വകുപ്പ് റവന്യൂ റിക്കവറി നടപടികള്‍ക്കായി റവന്യൂ വകുപ്പിനെ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)ഇത് സംബന്ധമായി പതിമൂന്നാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തില്‍ തെറ്റായ മറുപടി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(സി)തെറ്റായ മറുപടി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല നടപടി സ്വീകരിച്ചിട്ടുണ്ടൊ;

(ഡി)റവന്യൂ റിക്കവറിക്ക് റവന്യൂ വകുപ്പിന് നല്‍കിയ അപേക്ഷ വിദ്യാഭ്യാസ വകുപ്പ് പിന്‍വിലച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ:

()ഇല്ലെങ്കില്‍ പിന്‍വലിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ?

1161

കാര്യവട്ടത്തെ ദേശീയ ഗയിംസ് സ്റേഡിയം

ശ്രീ. പി.കെ. ഗുരുദാസന്‍

()തിരുവനന്തപുരം കാര്യവട്ടത്ത് ദേശീയ ഗയിംസ് സ്റേഡിയം പണി നടക്കുന്ന പ്രദേശം സ്പെഷ്യല്‍ ഇക്കണോമിക് സോണായിട്ട് പ്രഖ്യാപിച്ചിട്ടുണ്ടോ ;

(ബി)ഇതിന്റെ ഫലമായി ആ പ്രദേശത്തെ തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഹനിക്കപ്പെടുന്നതായ പരാതികള്‍ വന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ?

1162

കണ്ണൂര്‍ ജില്ലയിലെ ഹൈസ്കൂള്‍ അസിസ്റന്റ് (നാച്ച്വറല്‍ സയന്‍സ്) ഒഴിവുകള്‍

ശ്രീ. സി. കൃഷ്ണന്‍

()കണ്ണൂര്‍ ജില്ലയില്‍ ഹൈസ്കൂള്‍ അസിസ്റന്റ് (നാച്ച്വറല്‍ സയന്‍സ്) തസ്തികയില്‍ എത്ര ഒഴിവുകള്‍ ഉണ്ട് ; വിശദമാക്കാമോ;

(ബി)പ്രസ്തുത ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ ; ഉണ്ടെങ്കില്‍ തീയതി വ്യക്തമാക്കുമോ;

(സി)ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ കാരണം വിശദമാക്കാമോ?

1163

അമ്പലപ്പുഴ മണ്ഡലത്തിലെ സ്മാര്‍ട്ട് ക്ളാസ്സ് മുറികള്‍

ശ്രീ. ജി. സുധാകരന്‍

()2012-13 ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ എത്ര സ്കൂളുകളിലാണ് സ്മാര്‍ട്ട് ക്ളാസ് മുറികള്‍ അനുവദിച്ചിട്ടുള്ളത്; അവ ഏതെല്ലാം സ്കൂളുകളിലാണെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത പദ്ധതിക്കായി സ്കൂളുകളെ തെരഞ്ഞടുക്കുന്നതിനുള്ള മാനദണ്ഡം വിശദമാക്കുമോ?

1164

..ഡി അദ്ധ്യാപകര്‍ ജോലി ചെയ്യുന്ന സ്കൂളുകള്‍

ശ്രീ. വി. ശശി

()തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയില്‍ ഐ..ഡി അദ്ധ്യാപകര്‍ ജോലിചെയ്യുന്ന സ്കൂളുകള്‍ ഏതെല്ലാമാണെന്നും അവിടെ എത്ര കുട്ടികള്‍ വീതം പഠിക്കുന്നുവെന്നും വ്യക്തമാക്കാമോ;

(ബി)..ഡി അദ്ധ്യാപക - വിദ്യാര്‍ത്ഥി അനുപാതം എത്രയാണെന്ന് വ്യക്തമാക്കാമോ ;

(സി)സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന മാനസിക വൈകല്യമുള്ള കുട്ടികളുടെ ഉന്നമനത്തിന് എന്തൊക്കെ സഹായങ്ങളാണ് കൈക്കൊള്ളുന്നതെന്ന് വ്യക്തമാക്കാമോ ;

(ഡി)മാനസിക വൈകല്യമുള്ള കുട്ടികള്‍ മാതാപിതാക്കള്‍ക്ക് ഐ..ഡി അദ്ധ്യാപക യോഗ്യതയുണ്ടെങ്കില്‍ അവരെ ഐ..ഡി അദ്ധ്യാപകരായി നിയമിക്കുന്നതിന് മുന്‍ഗണനയുണ്ടോ ;

()..ഡി അദ്ധ്യാപകരുടെ സേവനവേതന വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?

1165

പ്ളസ് ടൂ കോഴ്സുകള്‍ ഇല്ലാത്ത സ്കൂളുകള്‍


ശ്രീ. വി. ശിവന്‍കുട്ടി

()നേമം നിയോജക മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്കൂളുകളില്‍ നിലവില്‍ പ്ളസ് ടൂ കോഴ്സ് ഇല്ലാത്ത സ്കൂളുകള്‍ ഏതൊക്കെയാണ് ;

(ബി)പ്രസ്തുത സ്കൂളുകളില്‍ പ്ളസ് ടൂ കോഴ്സ് തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി)എങ്കില്‍ ആയത് എപ്പോള്‍ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ ?

1166

പ്ളസ് ടു അനുവദിക്കുന്നത് സംബന്ധിച്ച്

ശ്രീ. . എം. ആരിഫ്

()അരൂര്‍ മണ്ഡലത്തിലെ തൈക്കാട്ടുശ്ശേരി പഞ്ചായത്തില്‍ ഗവണ്‍മെന്റ് / എയ്ഡഡ് / അണ്‍ എയ്ഡഡ് സ്കൂളുകളില്‍ പ്ളസ് ടു ബാച്ച് നിലവിലില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)മത്സ്യത്തൊഴിലാളികളും കയര്‍ തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ തേവര്‍വട്ടം ഹൈസ്കൂളില്‍ പ്ളസ് ടു അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

1167

2012-2013 വര്‍ഷത്തെ മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശനം

ശ്രീ. കെ. വി. വിജയദാസ്

()2012-13 വര്‍ഷത്തെ മെഡിക്കല്‍/എഞ്ചിനീയറിംഗ് തുടങ്ങിയകോഴ്സുകള്‍ക്കുള്ള പ്രവേശനം പൂര്‍ണ്ണമായും സംവരണം പാലിച്ചുതന്നെയാണോ നടത്തിയിട്ടുള്ളത്; സംവരണതത്വം പാലിക്കാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മെരിറ്റിലുള്ള സീറ്റുകളില്‍ പേയ്മെന്റ് സീറ്റ് എന്ന നിലയില്‍ പ്രവേശനം നടത്തിയിട്ടുണ്ടോ; ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാശങ്ങളും ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടിയും വ്യക്തമാക്കുമോ?

1168

ഏകീകൃത എന്‍ട്രന്‍സ് പരീക്ഷ

ശ്രീ. കെ. വി. വിജയദാസ്

ഏകീകൃത എന്‍ട്രന്‍സ് പരീക്ഷ എന്ന നിലപാട് കേരള സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ?

1169

മെഡിക്കല്‍ പഠന പ്രവേശനത്തിനുള്ള മാനേജ്മെന്റ് സീറ്റുകള്‍

ശ്രീ. എസ്. രാജേന്ദ്രന്‍

()മെഡിക്കല്‍ പ്രവേശനത്തിന് സംസ്ഥാന അലോട്ട്മെന്റുകള്‍ക്ക് ശേഷം ഒഴിവ് വരുന്ന സീറ്റുകള്‍ മാനേജ്മെന്റ് സീറ്റുകള്‍ ആയി പരിഗണിക്കുമെന്ന് സ്വാശ്രയ മാനേജ്മെന്റുകളുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നോ; എങ്കില്‍ എപ്പോള്‍; ഏത് ഉത്തരവ് പ്രകാരം എന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത കരാര്‍ പ്രകാരം ഏതെല്ലാം സ്വാശ്രയ കോളേജുകള്‍ക്ക് എത്ര സീറ്റ് ലഭിക്കുകയുണ്ടായി;

(സി)ഒടുവിലത്തെ സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് ലിസ്റില്‍ നിന്ന് ഏതെല്ലാം ഘട്ടങ്ങളിലായി ഏതെല്ലാം തീയതികള്‍ക്കകം പ്രവേശനം നടത്തുകയുണ്ടായി;

(ഡി)ഓള്‍ ഇന്ത്യമെഡിക്കല്‍ അലോട്ട്മെന്റിന് മുന്‍പായി സംസ്ഥാനത്തെ ഏതെങ്കിലും മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം പൂര്‍ത്തിയാക്കുകയുണ്ടായോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?

1170

എം. ടെക് അഡ്മിഷന്‍ സംബന്ധിച്ച നടപടി

ശ്രീ. വി. ശശി

()ഇത്തവണത്തെ എം. ടെക് അഡ്മിഷന്‍ ഏത് റാങ്കുവരെയുള്ള എസ്. സി. വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)07.11.2012-ന് തിരുവനന്തപുരത്ത് എം. ടെക് -ന് നടത്തിയ സ്പോട്ട് അഡ്മിഷന്‍ എത്ര പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയെന്ന് വ്യക്തമാക്കുമോ;

(സി)19.10.2012-ല്‍ പാലക്കാട് നടന്ന സ്പോട്ട് അഡ്മിഷനില്‍ കണ്ണൂര്‍, കോട്ടയം എഞ്ചിനീയറിംഗ് കോളേജുകളിലെ എസ്. സി.ക്വാട്ടയില്‍ ഉണ്ടായ ഒഴിവ് നികത്തിയതെങ്ങനെയെന്ന് വ്യക്തമാക്കുമോ; ഈ സീറ്റുകളില്‍ എസ്. സി. വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കിയിട്ടില്ലെങ്കില്‍ അതിനുള്ള കാരണം വിശദീകരിക്കുമോ?

1171

കെ-ടെറ്റ് യോഗ്യത പരീക്ഷ

ശ്രീ. കെ. സുരേഷ് കുറുപ്പ്

()സ്കൂള്‍ അധ്യാപകരെ കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് ആദ്യമായി നടന്ന കെ-ടെറ്റ്

യോഗ്യത പരീക്ഷ എഴുതിയവരുടെ എണ്ണം വ്യക്തമാക്കുമോ;

(ബി)എല്‍.പി, യു.പി., ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്നും പരീക്ഷ എഴുതിയവരുടെയും വിജയിച്ചവരുടെയും കണക്കുകള്‍ ലഭ്യമാക്കാമോ;

(സി)പ്രസ്തുത പരീക്ഷയിലെ വിജയശതമാനം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണോ കുറവാണോ; വസ്തുതകള്‍ വിശദമാക്കാമോ;

(ഡി)യു.ജി.സി., നെറ്റ്, സെറ്റ്, സി.ടി..ടി തുടങ്ങിയ അധ്യാപക യോഗ്യതാ നിര്‍ണ്ണയ പരീക്ഷകളുടെ ഈ വര്‍ഷത്തെ വിജയശതമാനവും ദേശീയ ശരാശരിയും സംബന്ധിച്ചുള്ള വിവരങ്ങള്‍ വിശദമാക്കാമോ ?

1172

വിദ്യാഭ്യാസ അവകാശ നിയമം

ശ്രീ. മോന്‍സ് ജോസഫ്

()വിദ്യാഭ്യാസ അവകാശ നിയമം 2013 വര്‍ഷം മുതല്‍ പൂര്‍ണ്ണമായും നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ടി.എച്ച്.എസ് കളുടെ പ്രവേശനം ഏതു രീതിയില്‍ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്;

(ബി)വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുകയാണെങ്കില്‍ ടി.എച്ച്.എസ് കളില്‍ ടെക്നിക്കല്‍ ഹയര്‍സെക്കന്ററി അനുവദിക്കുമോ?

1173

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വകുപ്പിലെപ്രൊമോഷനുകള്‍

ഡോ. കെ. ടി. ജലീല്‍

()വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വകുപ്പില്‍ ലാബ് ടെക്നിക്കല്‍ അസിസ്റന്റ്മാര്‍ക്ക് വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ ആയി പ്രൊമോഷന്‍ നല്‍കുന്നതിന്വ്യവസ്ഥ നിലവിലുണ്ടോ ;

(ബി)എങ്കില്‍ 2005 മുതല്‍ ഇത് പ്രകാരം എത്ര പേര്‍ക്ക് പ്രൊമോഷന്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(സി)ഇതുമായി ബന്ധപ്പെട്ട് സീനിയോരിറ്റി ലിസ്റ് നിലവിലുണ്ടോ ;

(ഡി)പ്രൊമോഷന്‍ ലഭിച്ച ആളുകളുടെ പേരും അവരെ നിയമിച്ച സ്കൂളുകളുടെ പേരും ലഭ്യമാക്കാമോ ?

1174

ടെക്നിക്കല്‍ സ്കൂളുകളിലെ പാഠ്യപദ്ധതി

ശ്രീ.മോന്‍സ് ജോസഫ്

()സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ടെക്നിക്കല്‍ സ്കൂളുകളിലെ പാഠ്യപദ്ധതി നവീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)പാഠ്യപദ്ധതി നവീകരണവും നടപ്പാക്കലുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം നല്‍കുമോ;

(സി)പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് സാങ്കേതികവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടോ; പ്രസ്തുത പരിശീലനം നല്‍കിയവരില്‍ 2013 മാര്‍ച്ച്, ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍വിരമിക്കുന്ന എത്ര പേരുണ്ട്; വിശദവിവരം ലഭ്യമാക്കാമോ?

1175

കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളിലെ നിയമനങ്ങള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

'' കെ. കുഞ്ഞിരാമന്‍ (ഉദുമ)

'' എസ്. രാജേന്ദ്രന്‍

'' ബി.ഡി. ദേവസ്സി

()കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളിലെ നിയമനത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിയില്‍ സംസ്ഥാനത്തെ മന്ത്രിമാരുടെ പേരില്‍ ലോകായുക്ത നോട്ടീസ് അയയ്ക്കുകയുണ്ടായോ ; ആരോപണ വിധേയരായ മന്ത്രിമാര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തുമോ ;

(ബി)ഓപ്പണ്‍ സ്കൂള്‍ നിയമനത്തിന് ഏതെങ്കിലും എം.എല്‍.. മാര്‍ ശുപാര്‍ശ ചെയ്യുകയുണ്ടായോ ; ശുപാര്‍ശയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആര്‍ക്കെങ്കിലും നിയമനം നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(സി)നിയമനങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ ?

1176

.എച്ച്.ആര്‍.ഡി., എല്‍.ബി.എസ് എന്നീ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

().എച്ച്.ആര്‍.ഡി., എല്‍.ബി.എസ് എന്നീ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ നടത്തുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കുമോ ;

(ബി)ഇവിടുത്തെ നിയമനങ്ങളില്‍ സംവരണ തത്വം പാലിക്കാറുണ്ടോ ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ;

(സി)ഈ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ ഭാവിയില്‍ സംവരണതത്വം പാലിച്ചുകൊണ്ടായിരിക്കണമെന്ന് നിബന്ധന വയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ

1177

തമിഴ്നാട് സര്‍ക്കാര്‍ നടത്തുന്ന എച്ച്.എസ്.സി. പരീക്ഷ

ശ്രീ. എസ്. രാജേന്ദ്രന്‍

()തമിഴ്നാട് സര്‍ക്കാര്‍ നടത്തുന്ന എച്ച്.എസ്.സി. പരീക്ഷയ്ക്ക് പ്ളസ് 2 വിന് തുല്യമായി കേരള സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടോ;

(ബി)കേരളത്തില്‍ ഏതെല്ലാം യൂണിവേഴ്സിറ്റികള്‍ ഈ കോഴ്സിന് പ്ളസ് 2 വിന് തത്തുല്യമായ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത എച്ച്.എസ്.സി. പരീക്ഷ പാസ്സായ കേരള

വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് കേരളത്തില്‍ തന്നെ ചേരുന്നതിന് സാധിക്കുമോ; എങ്കില്‍ എവിടെയെല്ലാം ഏതെല്ലാം കോഴ്സിനെന്നു വ്യക്തമാക്കുമോ; സാദ്ധ്യതകള്‍ വ്യക്തമാക്കുമോ ?

1178

ആദിവാസി ഊരുകളില്‍ തുടര്‍പഠനം

ശ്രീ. കെ. ദാസന്‍

()ആദിവാസി ഊരുകളില്‍ തുടര്‍ പഠനം നിലച്ചിരിക്കുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

(ബി)ആദിവാസി ഊരുകളില്‍ ഫെസിലിറ്റേറ്റര്‍മാരുടെ സേവനം നിര്‍ത്തിയതിനുശേഷം എന്ത് ബദല്‍ സംവിധാനമാണ് ഏര്‍പ്പെടുത്തിയത് എന്ന് വ്യക്തമാക്കാമോ?

1179

സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്യാനുള്ള നടപടി

ശ്രീ. .കെ. ശശീന്ദ്രന്‍

()സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി 2005-ല്‍ നടത്തിയ ഏഴാം തരം തുല്യതാ പരീക്ഷ എഴുതാതെ മുന്‍ ഡയറക്ടര്‍ ഡോ. എന്‍. ജയദേവന്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് ആരെങ്കിലും കരസ്ഥമാക്കിയത് സംബന്ധിച്ച് സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ ;

(ബി)പരീക്ഷ എഴുതാതെ മുന്‍ ഡയറക്ടറുടെ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയത് ആരാണെന്ന് വെളിപ്പെടുത്തുമോ ;

(സി)ഇക്കാര്യത്തില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ഡി)ഏഴാം തരം പരീക്ഷയെഴുതാതെ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ വ്യക്തി അതിന്റെ അടിസ്ഥാനത്തില്‍ പത്താംതരം തുല്യതാ കോഴ്സില്‍ ചേര്‍ന്ന് പരീക്ഷയെഴുതി വിജയിച്ചിട്ടുണ്ടോ ;

()പരിക്ഷയെഴുതാതെ കരസ്ഥമാക്കിയ ഏഴാം തരം സര്‍ട്ടിഫിക്കറ്റും അതുപയോഗിച്ച് എഴുതിയ പത്താംതരം സര്‍ട്ടിഫിക്കറ്റും റദ്ദ് ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ ?

1180

സമ്പൂര്‍ണ്ണ സാക്ഷരത എന്ന ലക്ഷ്യം

ശ്രീ. എന്‍. . നെല്ലിക്കുന്ന്

'' കെ.എന്‍.. ഖാദര്‍

'' കെ. മുഹമ്മദുണ്ണി ഹാജി

'' അബ്ദുറഹിമാന്‍ രണ്ടത്താണി

()സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ഊജ്ജിതമായിരുന്നിട്ടും സംസ്ഥാനത്തിന് സമ്പൂര്‍ണ്ണ സാക്ഷരതയെന്ന ലക്ഷ്യം കൈവരിക്കാനാവാത്തതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത വിശകലനഫലങ്ങള്‍ എന്താണെന്ന് വിശദമാക്കുമോ;

(സി)സമ്പൂര്‍ണ്ണ സാക്ഷരത നേടിയെടുക്കുന്നതിന് നിലവിലെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

1181

ഓപ്പണ്‍ സ്ക്കൂളുകളില്‍ തപാല്‍ ചാര്‍ജ് ഈടാക്കല്‍

ശ്രീ. എം. . ബേബി

()ഓപ്പണ്‍ സ്കൂളില്‍ രജിസ്റര്‍ചെയ്ത റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായി നേരിട്ട് നല്‍കിയശേഷം അവരില്‍നിന്ന് തപാല്‍ ചാര്‍ജ് ഈടാക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രോസ്പെക്ടസില്‍ ഫീസ് സംബന്ധിച്ച് വിശദവിവരം രേഖപ്പെടുത്താത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഉണ്ടെങ്കില്‍ ഇക്കാര്യം പരിഹരിക്കാന്‍ എന്തു തീരുമാനം എടുത്തു എന്ന് വ്യക്തമാക്കുമോ ; ഇല്ലെങ്കില്‍ ഇക്കാര്യം അടിയന്തരമായി പരിഹരിക്കുവാന്‍ ആവശ്യമായ നടപടി കൈകൊള്ളുമോ ?

1182

ഹയര്‍സെക്കഡറി സ്കൂളുകളിലെ പ്ളാന്‍ ഡെപ്പോസിറ്റ്

ശ്രീ. എം. . ബേബി

()സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ പി.ഡി. (പ്ളാന്‍ ഡെപ്പോസിറ്റ്) അക്കൌണ്ടിലെ പണം ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ അക്കൌണ്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത തീരുമാനം എടുക്കാനുണ്ടായ സാഹചര്യം വിശദീകരിക്കുമോ ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.