UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1098

ഹയര്‍ സെക്കണ്ടറി - നോണ്‍ ടീച്ചിംഗ് സ്റാഫ് പാറ്റേണ്‍

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ നോണ്‍ ടീച്ചിംഗ് സ്റാഫ് പാറ്റേണ്‍ നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്താണെന്ന് വ്യക്തമാക്കാമോ;

(ബി)ഇതനുസരിച്ച് നിയമനം നടത്തിയിട്ടുണ്ടോ; പ്രസ്തുത സ്കൂളില്‍ ക്ളാര്‍ക്ക്, പ്യൂണ്‍ എന്നിവരെ നിയമിക്കാത്തത് മൂലം ഉണ്ടാകുന്ന പ്രയാസം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കുമോ?

1099

സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി


ശ്രീ. വി. ശശി

()സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടിക്കായി പാചകഗ്യാസ് ലഭ്യമാക്കുന്നതിനുളള സബ്സിഡി ലഭിക്കാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇതിനായി സബ്സിഡി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയില്‍ നടപ്പാക്കിയ പരിഷ്ക്കാരങ്ങള്‍ എന്തെല്ലാമാണ് ;

(ഡി)ഈ പരിഷ്ക്കാരങ്ങള്‍ക്കെതിരെ എന്തെല്ലാം പരാതികളാണ് ഉയര്‍ന്നുവന്നിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ; അവ പരിഹരിക്കുന്നതിന് എന്തെല്ലാം നിര്‍ദ്ദേശങ്ങളുംനടപടികളുമാണ്സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

1100

ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ടുകള്‍

ശ്രീ. റ്റി. വി. രാജേഷ്

()2012-13 വര്‍ഷത്തെ ബാച്ചില്‍പ്പെട്ട ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റാന്‍ കഴിയുന്നില്ലെന്നും പഠന സഹായികള്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം അനുഭവപ്പെടുന്നുവെന്നുമുളള പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവ പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്നു വ്യക്തമാക്കുമോ;

(ബി)വിദ്യാര്‍ത്ഥികള്‍ക്ക് ഫീസടയ്ക്കാന്‍ സാധിക്കുന്നില്ല എന്നതിനാല്‍ ഇത് സംബന്ധിച്ച് അടിയന്തിര നടപടി സ്വീകരിക്കുമോ?

1101

ഓപ്പണ്‍ സ്കൂളിലെ ചെലാന്‍ സമ്പ്രദായം

ശ്രീ. എം.. ബേബി

()കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളില്‍ ഹയര്‍സെക്കന്ററി കോഴ്സിന് രജിസ്റര്‍ ചെയ്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടെക്സ്റ് ബുക്ക് വില അടയ്ക്കുന്നതിന് ഉണ്ടായിരുന്ന ചെലാന്‍ സംവിധാനം പന:സ്ഥാപിക്കുമോ;

(ബി)ഇക്കാര്യത്തില്‍ ചെലാന്‍ സംവിധാനം പൂര്‍ണ്ണമായും നിര്‍ത്തലാക്കുവാനുള്ള സാഹചര്യം വിശദമാക്കുമോ?

1102

സര്‍ക്കാര്‍ മേഖലയിലും എയ്ഡഡ് മേഖലയിലുമുള്ള സ്കൂളുകളുടെ വിവരം

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലും എയ്ഡഡ് മേഖലയിലും എത്ര പ്രൈമറി സ്കൂളുകള്‍, ഹൈസ്കൂളുകള്‍, ഹയര്‍സെക്കന്‍ണ്ടറി സ്കൂളുകള്‍ എന്നിവ നിലവിലുണ്ട് എന്ന് വ്യക്തമാക്കാമോ ; ഇവയുടെ ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ ;

(ബി)സംസ്ഥാനത്ത് പുതിയ ഹയര്‍ സെക്കന്‍ണ്ടറി സ്കൂളുകള്‍ ആരംഭിക്കുന്നകാര്യം പരിഗണിക്കന്നുണ്ടോ ?

1103

അപ്ഗ്രേഡ് ചെയ്ത എല്‍.പി., യു.പി. സ്കൂളുകള്‍

ശ്രീ. സി. ദിവാകരന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അപ്ഗ്രേഡു ചെയ്ത എല്‍.പി., യു.പി. സ്കൂളുകള്‍ എത്ര വീതം, അവ ഏതെല്ലാം ;

(ബി)എത്ര ഹൈസ്കൂളുകളില്‍ പ്ളസ് ടു കോഴ്സുകള്‍ അനുവദിച്ചു ; അവയുടെ പട്ടിക വെളിപ്പെടുത്തുമോ ;

(സി)എല്‍.പി. സ്കൂള്‍ യു.പി. സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ?

1104

സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കുന്ന നടപടി

ശ്രീ. സി. മോയിന്‍കുട്ടി

()പെന്‍ഷന്‍ പ്രായ ഏകീകരണം എടുത്തുകളഞ്ഞതുമൂലം റിട്ടയര്‍ മെന്റ് ഒഴിവുകളിലുണ്ടാവുന്ന കുറവു പരിഹരിക്കാന്‍ അദ്ധ്യാപകരുടെ സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം നടപ്പാക്കിയിട്ടുണ്ടോ ;

(ബി)ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയില്‍ എത്ര പ്രൈമറി അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട് ; അവ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ ;

(സി)ഈ ഒഴിവുകള്‍ നിലവിലെ പി.എസ്.സി. ലിസ്റില്‍ നിന്നും നികത്തുമോയെന്നറിയിക്കുമോ ?

1105

എയ്ഡഡ് സ്സൂളുകളിലെ നിയമനം പി.എസ്.സിയെ ഏല്‍പ്പിക്കാന്‍ നടപടി

ശ്രീ. കെ. എന്‍.. ഖാദര്‍

()എയ്ഡഡ് സ്കൂളുകളിലെ നിയമനം പി. എസ്.സിയെ ഏല്‍പ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഏതെങ്കിലും സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചതായി ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;

(സി)എല്ലാ എയ്ഡഡ് സ്കൂളുകളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ഏതെങ്കിലും സംഘടന ഉയര്‍ത്തിയിട്ടുണ്ടോ;

(ഡി)വിദ്യാഭ്യാസം പൂര്‍ണ്ണമായും പൊതുമേഖലയില്‍ നിലനിര്‍ത്തുമോ?

1106

എച്ച്.എസ്. സി. മാതൃകയില്‍ ഹ്രസ്വകാല കോഴ്സുകള്‍

ശ്രീ. ആര്‍. രാജേഷ്

()സംസ്ഥാനത്ത് പ്രീഡിഗ്രി നിര്‍ത്തലാക്കിയ അവസരത്തില്‍ വേണ്ടത്ര ഹയര്‍ സെക്കന്ററി സ്കൂളുകളും സീറ്റുകളും ഇല്ലാതിരുന്നതുമൂലം എസ്.എസ്.എല്‍.സി. പാസ്സായവര്‍ക്കും പി.ഡി.സി. പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നവര്‍ക്കും തുടര്‍ പഠനം സാധ്യമായിട്ടില്ല എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(ബി)ഇത്തരത്തില്‍ പ്രായപരിധി കഴിഞ്ഞവര്‍ക്ക് ഭാവിയില്‍ ഉന്നത വിദ്യാഭ്യാസത്തിനും, ജോലിക്കും അവസരം സൃഷ്ടിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നടത്തുന്ന എച്ച്.എസ്.സി. മാതൃകയിലുളള ഹ്രസ്വകാല കോഴ്സുകള്‍ കേരളത്തിലും തുടങ്ങാന്‍ നടപടി സ്വീകരിക്കുമോ?

1107

അദ്ധ്യാപകരുടെ പെന്‍ഷന്‍ പ്രായം

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

()സംസ്ഥാനത്തെ അദ്ധ്യാപകരുടെ പെന്‍ഷന്‍ പ്രായം മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേതില്‍ നിന്നും വ്യത്യസ്തമാണോ; ഓരോ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെയും അദ്ധ്യാപകരുടെ പെന്‍ഷന്‍ പ്രായം എത്രയാണെന്ന് അറിയാമോ ;

(ബി)ദക്ഷിണേന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ പെന്‍ഷന്‍ പ്രായവുമായി സംസ്ഥാനത്തെ അദ്ധ്യാപകരുടേത് ഏകീകരിക്കുവാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കുമോ ?

1108

പ്രതിപക്ഷനേതാവിനെതിരായി ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷണം

ശ്രീ. പി. സി. വിഷ്ണുനാഥ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, എം. എ വാഹീദ്

,, ആര്‍. സെല്‍വരാജ്

()പ്രതിപക്ഷ നേതാവിനെതിരായി ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;

(ബി)സമിതിയുടെ പ്രധാന നിഗമനങ്ങള്‍ എന്തെല്ലാമാണ്;

(സി)സമിതിയുടെ നിഗമനങ്ങളിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(ഡി)ഇതിന്മേല്‍ വിശദമായ ഒരു അന്വേഷണം നടത്തുമോ; വിശദാംശം നല്‍കുമോ?

1109

പുതുതായി ആരംഭിക്കുന്ന സി. ബി. എസ്. . സ്കൂളുകള്‍

ശ്രി. ബാബു. എം. പാലിശ്ശേരി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര സി. ബി. എസ്. ഇ സ്ക്കൂളുകള്‍ക്ക് എന്‍. . സി നല്‍കിയിട്ടുണ്ട്;

(ബി)സി.ബി. എസ്.ഇ സ്ക്കൂള്‍ തുടങ്ങുന്നതിന് എന്‍. . സി. ലഭിക്കുന്നതിനായി നിലവില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; ഇവയില്‍ തീരുമാനമെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)സി. ബി. എസ്. ഇ സ്ക്കൂളുകള്‍ക്ക് എന്‍. . സി നല്‍കി പ്രോത്സാഹിപ്പിക്കുന്നത്, നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പൊതു വിദ്യാലയങ്ങള്‍ക്ക് ദോഷകരമാണ് എന്ന വിദ്യാഭ്യാസ വിദഗ്ദരുടെ വിലയിരുത്തലുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ പൊതു വിദ്യാഭ്യാസത്തെ ദോഷകരമായി ബാധിക്കുന്ന ഈ നയം തിരുത്തുന്നതിന് തയ്യാറാകുമോ?

1110

കേരളാ സ്റേറ്റ് സ്കില്‍ ഡവലപ്പ്മെന്റ് പദ്ധതി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കേരളാ സ്റേറ്റ് സ്കില്‍ ഡവലപ്പ്മെന്റ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എന്തെല്ലാം പദ്ധതികളാണ് ഇവയ്ക്ക് കീഴില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(സി)ചഅടടഇഛങ മായി ഇത് സംബന്ധിച്ച ധാരണപത്രം കൈമാറിയിട്ടുണ്ടോ; എന്തെല്ലാം കാര്യങ്ങളാണ് ചഅടടഇഛങ ഈ പദ്ധതിയില്‍ നിര്‍വ്വഹിക്കുക എന്ന്

വ്യക്തമാക്കുമോ;

(ഡി)ഇതിനു വേണ്ടി തെരഞ്ഞെടുത്ത സ്ക്കൂളുകളില്‍ എന്ന് മുതല്‍ പദ്ധതി പ്രവര്‍ത്തനം നടപ്പിലാക്കി തുടങ്ങാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ?

1111

മലയാളം - നിര്‍ബന്ധിത ഒന്നാം ഭാഷ

ശ്രീ. എം. ഉമ്മര്‍

()കേരളത്തില്‍ മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടംവരെയായി എന്ന് വിശദമാക്കാമോ ;

(ബി)പുതുതായി തുടങ്ങുന്ന സി.ബി.എസ്., .സി.എസ്.. സ്കൂളുകളില്‍ മലയാളം പഠിപ്പിച്ചില്ലെങ്കില്‍ അംഗീകാരം പിന്‍വലിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(സി)പ്രസ്തുത സ്കൂളുകളിലും മലയാളപഠനം നിര്‍ബന്ധമാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ; വിശദാംശം നല്‍കുമോ ?

1112

സി.ബി.എസ്.. സര്‍ട്ടിഫിക്കറ്റുകളിലെ തെറ്റുകള്‍ തിരുത്തുന്നതിന് നടപടി

ശ്രീ. വി. ശശി

()കേരളത്തിലെ സി.ബി.എസ്.ഇ സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കുളുകളില്‍ പഠനം പൂര്‍ത്തീകരിച്ചവരുടെ യോഗ്യതാസര്‍ട്ടിഫിക്കറ്റുകളില്‍ ഉണ്ടാകുന്ന തെറ്റുകള്‍ തിരുത്തുന്നതിന് എന്തെല്ലാം നടപടിക്രമങ്ങളാണ് പാലിക്കാനുള്ളതെന്ന് വ്യക്തമാക്കാമോ ;

(ബി)നിലവില്‍ സി.ബി.എസ്.. സര്‍ട്ടിഫിക്കറ്റുകളുടെ തെറ്റ് തിരുത്തുന്നതിനായി കേരള സംസ്ഥാനത്തിനകത്ത് എന്തെങ്കിലും സംവിധാനം ഉണ്ടോ ; ഇല്ലെങ്കില്‍ തെറ്റുകള്‍ തിരുത്തുന്നതിന് കേരളം കേന്ദ്രമാക്കി സംവിധാനമുണ്ടാക്കാന്‍ നടപടി സ്വീകരിക്കുമോ ?

1113

സ്കൂളുകളിലെ സാന്മാര്‍ഗ്ഗിക സമിതികള്‍

ശ്രീ. എം. ഉമ്മര്‍

()വിദ്യാര്‍ത്ഥികളുടെ സ്വഭാവശുദ്ധിയെക്കുറിച്ചുള്ള രക്ഷിതാക്കളുടെ ആശങ്കയകറ്റാന്‍ സ്കുളുകളില്‍ സാന്മാര്‍ഗ്ഗിക സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ഏതൊക്കെ സ്കൂളുകളാണ് ഇതിന് വേണ്ടി തെരഞ്ഞെടുത്തത് ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(സി)പ്രസ്തുത സമിതികള്‍ കേരളത്തിലെ എല്ലാ സ്കൂളുകളിലും നടപ്പിലാക്കുന്നകാര്യം പരിഗണനയിലുണ്ടോ?

1114

പ്രീ-പ്രൈമറി അധ്യാപകരുടെ ഓണറേറിയം

ശ്രീ. വി. ശിവന്‍കുട്ടി

()സംസ്ഥാനത്തെ പ്രീ-പ്രൈമറി അധ്യാപകര്‍ക്ക് അയ്യായിരം രൂപ വീതം പ്രതിമാസ ഓണറേറിയം നല്‍കണമെന്നുള്ള സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കിയിട്ടുണ്ടോ ;

(ബി)ഇല്ലെങ്കില്‍ പ്രസ്തുത വിധി എന്നുമുതല്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ ;

(സി)പ്രസ്തുത വിധി നടപ്പിലാക്കാന്‍ കാലവിളംബമുണ്ടായ സാഹചര്യം വ്യക്തമാക്കുമോ ?

1115

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച സ്കൂളുകള്‍ക്ക് സാമ്പത്തിക സഹായം

ശ്രീ. എം. . ബേബി

()2011-12 അദ്ധ്യയനവര്‍ഷം സംസ്ഥാനത്ത് ഒന്നാം ക്ളാസ്സില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന സ്കൂള്‍ ഏതെന്ന് വ്യക്തമാക്കുമോ;

(ബി)ഓരോ ജില്ലയിലെയും ഏറ്റവും കൂടുതല്‍ കുട്ടികള്‍ ചേര്‍ന്ന സ്കൂളുകളുടെ പേരു വിവരം ലഭ്യമാക്കുമോ;

(സി)ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ചേര്‍ത്ത സ്കൂളുകള്‍ക്ക് മുന്‍വര്‍ഷങ്ങളില്‍ നല്‍കിയത് പോലെ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

1116

സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്കൂളുകള്‍

ശ്രീ. പി. കെ. ഗുരുദാസന്‍

()അംഗീകാരമില്ലാതെ സംസ്ഥാനത്തു പ്രവര്‍ത്തിച്ചു

വരുന്ന സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ പരീക്ഷ എഴുതിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ;

(ബി)സര്‍ക്കാര്‍ സ്കൂളുകളില്‍ പരീക്ഷ മാത്രം എഴുതിച്ച് മറ്റ് സ്കൂളുകളിലേക്ക് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടായിരുന്നുവോ; എങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പഠിക്കുകയും സര്‍ക്കാര്‍ സ്കൂളുകളില്‍ പരീക്ഷ എഴുതുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ എത്ര; ജില്ല തിരിച്ച് വെളിപ്പെടുത്താമോ?

1117

അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന് സാമ്പത്തിക സഹായം

ശ്രീ.. കെ. ബാലന്‍

()അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രാഗ്രാം (അടഅജ) സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായം ലഭ്യമാണോ; എങ്കില്‍ എത്ര രൂപയാണ് ലഭിക്കുന്നത്; എത്ര രൂപ ഇതിനകം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി)കേന്ദ്രസഹായമില്ലെങ്കില്‍ ഈ പദ്ധതിക്കുള്ള സാമ്പത്തിക സ്രോതസ്സ് എന്തെന്ന് വ്യക്തമാക്കുമോ;

(സി)ഈ പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ ഫീസ് നല്‍കേണ്ടതുണ്ടോ; എങ്കില്‍ അവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1118

സ്വാശ്രയ സ്കുളുകള്‍ക്ക് അംഗീകാരം നല്കുന്നത് സംബന്ധിച്ച്

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()സ്വാശ്രയ സ്കൂളുകള്‍ക്ക് അംഗീകാരം നല്കുന്നത് സംബന്ധിച്ച് കെ..ആറിലെ വ്യവസ്ഥകള്‍ വിശദമാക്കാമോ ;

(ബി)ഇത് സംബന്ധമായ സര്‍ക്കാര്‍ നയം വ്യക്തമാക്കുമോ ;

(സി)സര്‍ക്കാര്‍ സ്വാശ്രയ മേഖലയില്‍ ഏതെങ്കിലും സ്കൂളുകള്‍ക്ക് നിലവില്‍ അംഗീകാരം നല്കിയിട്ടുണ്ടോ ; എങ്കില്‍ ഏവ ;

(ഡി)എന്തെല്ലാം വ്യവസ്ഥകള്‍ക്കനുസൃതമായിട്ടാണ് അനുമതി നല്കിയിരിക്കുന്നത് ?

1119

മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കുന്ന നടപടി

ശ്രീ. കെ. രാജു

()കേരളത്തില്‍ മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവ് ഈ വര്‍ഷം നടപ്പിലാക്കുമോ ;

(ബി)സംസ്ഥാനത്ത് മലയാളത്തിന് പകരം സ്പെഷ്യല്‍ ഇംഗ്ളീഷ് പഠിപ്പിക്കുന്ന സ്കൂളുകളില്‍ ഏത് ക്ളാസ് മുതല്‍ മലയാളം പഠിപ്പിച്ചു തുടങ്ങുവാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും ഇത് എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുത്തുമെന്നും വ്യക്തമാക്കുമോ;

(സി)പുതുതായി തുടങ്ങുന്ന സി.ബി.എസ്.ഇ ഐ.സി.എസ്.ഇ സ്കൂളുകള്‍ മലയാളം പാഠ്യവിഷയമാക്കിയില്ലെങ്കില്‍ അവയ്ക്ക് അംഗീകാരം നല്‍കുമോ ;

(ഡി)നിലവിലുള്ള ഇത്തരം സ്കൂളുകളില്‍ മലയാളം പഠിപ്പിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

1120

സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കല്‍

ശ്രീ. ജെയിംസ് മാത്യു

ശ്രീ. രാജു എബ്രഹാം

ശ്രീ. ബി. സത്യന്‍

ശ്രീമതി. കെ.കെ. ലതിക

()സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് പുതുതായി നിലവില്‍ വന്ന നിബന്ധനകള്‍ കേരള ഹൈക്കോടതി റദ്ദ് ചെയ്തിട്ടുണ്ടോ;

(ബി)എങ്കില്‍ അതിന് ആധാരമായി കോടതി ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ എന്താണ്; ഇക്കാര്യം പരിശോധിക്കുകയുണ്ടായോ ; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ടോ ;

(സി)ഹൈക്കോടതിയിലെ കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച

സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ഡി)ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എത്ര സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് ഇതിനകം അംഗീകാരം നല്‍കുകയുണ്ടായി ; അപ്പീല്‍ നല്‍കുവാനും അതിന്മേല്‍ തീരുമാനം വരുന്നതുവരെ പുതിയ സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് എന്‍..സി നല്‍കാതിരിക്കാനും

തയ്യാറാകുമോ ?

1121

വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള പഠനം


ശ്രീ. വി. എസ്. സുനില്‍ കുമാര്‍

,, പി. തിലോത്തമന്‍

,, . ചന്ദ്രശേഖരന്‍

,, കെ. അജിത്

()കേരള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് ഒരു പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ഈ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;

(ബി)എത്ര ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)കേരളത്തിലെ ഹയര്‍ സെക്കന്ററി സിലബസ് കാലഹരണപ്പെട്ടതാണെന്നും, ഇംഗ്ളീഷിന്റെ നിലവാരം ദയനീയമാണെന്നുമുള്ള പ്രസ്തുത സമിതിയുടെ കരട് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?

1122

സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യാന്‍ നടപടി

ശ്രീ. കെ.എന്‍.. ഖാദര്‍

()സര്‍ക്കാര്‍ സ്കൂളുകളും എയ്ഡഡ് സ്കൂളുകളും അപ്ഗ്രേഡ് ചെയ്യേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ;

(സി)എല്ലാ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കികൊടുക്കുവാന്‍ ഒരു പദ്ധതി ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്ത് നടപടിയാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്;

(ഡി)അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാത്ത എയ്ഡഡ് സ്കൂളുകളുടെ അംഗീകാരം പിന്‍വലിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടോ?

1123

അനാദായകരമായ സ്കൂളുകള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, വര്‍ക്കല കഹാര്‍

,, സണ്ണി ജോസഫ്

,, ഷാഫി പറമ്പില്‍

()ആദായകരമല്ലാത്ത സ്കൂളുകളുടെ നിര്‍വ്വചനത്തിലും വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും മാറ്റം വരുത്തിയിട്ടുണ്ടോ;

(ബി)എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;

(സി)എന്ന് മുതലാണ് ഈ മാറ്റങ്ങള്‍ പ്രാബല്യത്തിലാക്കാന്‍ ഉദ്ദേശിക്കുന്നത്;

(ഡി)ഇതു മൂലം നിര്‍ത്തലാക്കുന്ന സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എന്തെല്ലാം പഠനസൌകര്യങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

1124

സര്‍ക്കാര്‍ അന്ധ-ബധിര വിദ്യാലയങ്ങള്‍

ശ്രീ. എം. ഹംസ

()സംസ്ഥാനത്ത് സര്‍ക്കാര്‍ അധീനതയില്‍ എത്ര അന്ധ-ബധിര വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അവ ഏതെല്ലാമാണ്;

(ബി)2000-2012 വരെയുളള കാലയളവില്‍ എത്ര വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടിട്ടുണ്ട്; മരണകാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

(സി)വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുവെന്ന പരാതിയിന്മേല്‍ എത്ര കേസുകള്‍ നിലവിലുണ്ട്; അവ ഏതെല്ലാമാണ്;

(ഡി)വാര്‍ഡന്റെയും കൂടി ചുമതലയുളള ഹെഡ്മാസ്റര്‍ മാര്‍ക്ക് സ്ക്കൂളിനോടനുബന്ധിച്ച് ക്വാര്‍ട്ടേഴ്സുകള്‍ അനുവദിച്ചിട്ടുണ്ടോ;

()ഇവര്‍ രാത്രികാലങ്ങളില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് വിദ്യാര്‍ത്ഥികളുടെ സംരക്ഷണ ചുമതല നിര്‍വ്വഹിക്കുന്നുണ്ടോ; ഇല്ലാത്തവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;

(എഫ്)സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ അന്ധ-ബധിര വിദ്യാലയങ്ങളിലും അനുബന്ധ സൌകര്യങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1125

സൌജന്യ യൂണിഫോം പദ്ധതി

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

()ഈ അദ്ധ്യയന വര്‍ഷം മുതല്‍ ഗവണ്‍മെന്റ് വിദ്യാലയങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ സൌജന്യ യൂണിഫോം പദ്ധതി ആണ്‍കുട്ടികള്‍ക്കുകൂടി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ ഗവണ്‍മെന്റ് സ്ക്കൂളുകളില്‍ ആണ്‍കുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്യുന്നതിന് സത്വര നടപടി സ്വീകരിക്കുമോ;

(സി)സര്‍ക്കാര്‍ സ്ക്കൂളുകളെ പോലെ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്ക്കൂളുകള്‍ക്കും സൌജന്യ യൂണിഫോം വിതരണം ചെയ്യുന്ന പദ്ധതി അടുത്ത അദ്ധ്യായന വര്‍ഷം മുതല്‍ ആരംഭിക്കുന്നകാര്യം പരിഗണനയിലുണ്ടോ;

(ഡി)സൌകര്യം ലഭ്യമല്ലാത്ത കാരണത്താല്‍ മാത്രം എയ്ഡഡ് സ്കൂളുകളെ ആശ്രയിക്കേണ്ടിവരുന്ന കുട്ടികളോട് വിവേചനം ഒഴിവാക്കുന്നതിന് എയ്ഡഡ് സ്ക്കൂളുകളിലും അടുത്ത അദ്ധ്യായന വര്‍ഷ് മുതല്‍ സൌജന്യ യൂണിഫോം പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1126

അദ്ധ്യാപകരുടെ അതിരുവിട്ട സംഘടനാ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ.എന്‍.. ഖാദര്‍

()സര്‍ക്കാര്‍ അദ്ധ്യാപകരുടെ അതിരുവിട്ട സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതിനും വിദ്യാഭ്യാസം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമോ ;

(ബി)ക്ളാസ്സു സമയത്തുള്ള സംഘടനാ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ?

1127

സ്കൂള്‍ പുസ്തകം അധികമായി അച്ചടിച്ച വകയില്‍ ഖജനാവിന് വന്ന അധിക ചെലവ്

ശ്രീമതി കെ.എസ്.സലീഖ

()2012-13 അധ്യയനവര്‍ഷം സ്കൂള്‍ പൂസ്തകം അധികമായി അച്ചടിച്ച വകയില്‍ ഖജനാവിന് എന്ത് തുകയുടെ അധിക ചെലവ് വന്നുവെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)2012-13ല്‍ ഒന്നുമുതല്‍ പത്ത് വരെ ക്ളാസ്സുകളിലേയ്ക്ക് എത്ര ലക്ഷം പുസ്തകങ്ങളാണ് അധികമായി അച്ചടിച്ചത്; വ്യക്തമാക്കുമോ;

(സി)വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ അനാസ്ഥയെയാണോ ഇത് സൂചിപ്പിക്കുന്നത്; വിശദമാക്കുമോ;

(ഡി)സൌജന്യ പാഠപുസ്തകം നല്‍കിയ വകയില്‍ 2012-13 അധ്യയനവര്‍ഷം സര്‍ക്കാര്‍ എന്ത് തുക ചെലവഴിച്ചു;

()സൌജന്യ യൂണിഫോം നല്‍കിയ വകയില്‍ 2012-13

അധ്യയനവര്‍ഷം സര്‍ക്കാര്‍ എന്ത് തുക ചെലവഴിച്ചു;

(എഫ്)എയ്ഡഡ് സൂകൂള്‍ വിദ്യാര്‍ത്ഥികള്‍ കൂടി 2013-14 അധ്യയനവര്‍ഷം സൌജന്യ യൂണിഫോം നല്‍കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(ജി)ഇപ്പോള്‍ പാഠപുസ്തകവിതരണം ഏത് ഏജന്‍സി മുഖേനയാണ് നടത്തുന്നത്;

(എച്ച്)സംസ്ഥാന ബഡ്ജറ്റില്‍ എത്ര ശതമാനം തുക 2012-13 അധ്യയനവര്‍ഷം ചിലവഴിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന് മാറ്റിവച്ചു. ആയതില്‍ ഇതു വരെ എത്ര തുക ചെലവഴിച്ചു; പ്രസ്തുത തുക കൃത്യമായി വിനിയോഗിക്കുന്നുണ്ടോയെന്ന് വിലയിരുത്തുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്ന് വ്യക്തമാക്കുമോ?

1128

വെബ് പോര്‍ട്ടല്‍ അധിഷ്ഠിത വിദ്യാഭ്യാസ പദ്ധതി

ശ്രീ. പാലോട് രവി

,, പി. . മാധവന്‍

,, റ്റി. എന്‍. പ്രതാപന്‍

,, സണ്ണി ജോസഫ്

()സംസ്ഥാനത്ത് വെബ് പോര്‍ട്ടല്‍ അധിഷ്ഠിത

വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ പ്രയോജനങ്ങള്‍ എന്തൊക്കെയാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)ഏതെല്ലാം ഏജന്‍സിവഴി ഏതെല്ലാം ക്ളാസ്സുകളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതെന്നറിയിക്കുമോ?

1129

അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്റുകളുടെ ചൂഷണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്തെ അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ സ്കൂളുകളിലെ അദ്ധ്യാപക-അദ്ധ്യാപകേതര ജീവനക്കാര്‍ മാനേജ്മെന്റുകളുടെ ചൂഷണത്തിന് വിധേയമാകുന്നുവെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ ;

(ബി)പ്രസ്തുത വിഭാഗത്തിനായി സേവനവേതന വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി)ഇതിനായി നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി)ഈ വിദ്യാലയങ്ങളില്‍ അദ്ധ്യാപക നിയമനത്തിനും

വിദ്യാര്‍ത്ഥി പ്രവേശനത്തിനും വന്‍കോഴ ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

()ഇത് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1130

സ്കൂള്‍ വികസന പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

,, വി.റ്റി. ബല്‍റാം

,, വി. പി. സജീന്ദ്രന്‍

,, . പി. അബ്ദുള്ളക്കുട്ടി

()സ്കൂള്‍ വികസന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

വിശദമാക്കുമോ ;

(സി)വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഡി)ഏതെല്ലാം തരം സ്കൂളുകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത് ?

1131

തൊഴില്‍ നൈപുണ്യ കോഴ്സുകള്‍

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, ജോസഫ് വാഴക്കന്‍

,, . റ്റി. ജോര്‍ജ്

,, സണ്ണി ജോസഫ്

()സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും തൊഴില്‍ നൈപുണ്യ കോഴ്സുകള്‍ ആരംഭിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ :

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍, ഏതെല്ലാം തലത്തിലാണ് നടപ്പാക്കുന്നത് എന്നിവ വിശദമാക്കുമോ ;

(സി)ഏതെല്ലാം സ്കൂളുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത് ; വിശദമാക്കുമോ ?

1132

അദ്ധ്യാപക പരിശീലന പരിപാടികള്‍

ശ്രീ. എം. ഉമ്മര്‍

()അദ്ധ്യാപക പരിശീലനത്തിനായി ഈ വര്‍ഷം സ്വീകരിച്ച പുതിയ രീതികള്‍ വ്യക്തമാക്കുമോ ;

(ബി)ഇതിനായി ബാഹ്യ ഏജന്‍സികളുടെ സഹായം ലഭ്യമാക്കിയിട്ടുണ്ടോ ;

(സി)പ്രവൃത്തി ദിവസങ്ങളില്‍ അദ്ധ്യാപക പരിശീലനം നടക്കുമ്പോള്‍ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ ടീച്ചേഴ്സ് ബാങ്കിന്റെ പ്രയോജനം ലഭ്യമാക്കുമോ ?

1133

വിദ്യാര്‍ത്ഥികളിലെ സംരംഭക മികവ്

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ആര്‍. സെല്‍വരാജ്

,, എം. പി. വിന്‍സെന്റ്

,, വി. ഡി. സതീശന്‍

()വിദ്യാര്‍ത്ഥികളിലെ സംരംഭക മികവ് പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ ;

(സി)വിദ്യാര്‍ത്ഥികളുടെ സംരംഭക മികവ് വര്‍ദ്ധിപ്പിക്കുവാന്‍ എന്തൊക്കെ കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദമാക്കുമോ ;

(ഡി)പ്രസ്തുത പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആരൊക്കെയാണ് ; വ്യക്തമാക്കുമോ ;

()വിദ്യാര്‍ത്ഥികളായ സംരംഭകര്‍ക്ക് എന്തെല്ലാം ഇളവുകളാണ് അനുവദിക്കുന്നതെന്ന് വിശദമാക്കുമോ ?

1134

അഡീഷണല്‍ സ്കില്‍ അക്വസിഷന്‍ പ്രോഗ്രാം

ശ്രീ. കെ. അജിത്

()അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ;

(ബി)ഇതിലൂടെ ഏത് രീതിയിലുള്ള പ്രവൃത്തി പരിചയമാണ് ഉദ്ദേശിക്കുന്നത് ;

(സി). എസ്. . പി. നടപ്പിലാക്കുന്നതിന് സംസ്ഥാനത്ത് എത്ര സ്കൂളുകളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത് ;

(ഡി)പ്രസ്തുത പ്രോഗ്രാമിന്റെ നടത്തിപ്പിനായി ഹയര്‍ സെക്കന്ററി തലത്തില്‍ ഇതുവരെ ഏതെങ്കിലും തരത്തിലുള്ള ട്രെയിനിംഗ് കൊടുത്തിട്ടുണ്ടോ;

()പ്രസ്തുത പ്രോഗ്രാം അഖിലേന്ത്യാതലത്തിലുള്ളതാണോ അഥവാ സംസ്ഥാന സര്‍ക്കാരിന്റേതുമാത്രമായ പദ്ധതിയാണോയെന്ന് വ്യക്തമാക്കുമോ?

1135

സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ നഴ്സറി അധ്യാപകരും ആയമാരും

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()സംസ്ഥാനത്ത് സര്‍ക്കാര്‍ - എയ്ഡഡ് സ്കൂളുകളില്‍ സര്‍ക്കാര്‍ ശമ്പളമോ അലവന്‍സോ കൈപ്പറ്റി ജോലി നോക്കി വരുന്ന നഴ്സറി അധ്യാപകരുടെയും ആയമാരുടെയും ജില്ല തിരിച്ചുള്ള കണക്കുകള്‍ വെളിപ്പെടുത്താമോ;

(ബി)സര്‍ക്കാര്‍ - എയ്ഡഡ് സ്കൂളുകളില്‍ നഴ്സറി അധ്യാപകരായും ആയമാര്‍ ആയും ജോലി നോക്കി വരുന്നവരുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ;

(സി)നഴ്സറി അധ്യാപകര്‍ക്കും ആയമാര്‍ക്കും മെച്ചപ്പെട്ട ശമ്പളം നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയുണ്ടായോ; അതിന് പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തായിരുന്നു; സുപ്രീം കോടതി നല്‍കിയ നിര്‍ദ്ദേശം എന്തായിരുന്നുവെന്ന് വിശദമാക്കാമോ;

(ഡി)കോടതി നിര്‍ദ്ദേശം പൂര്‍ണ്ണമായും എപ്പോള്‍ നടപ്പിലാക്കും?

1136

ഓരോ ജില്ലയിലും നിലവിലുള്ള സ്കൂളുകളുടെ എണ്ണം


ശ്രീ. എന്‍. . നെല്ലിക്കുന്ന്

()ഓരോ റവന്യൂ ജില്ലയിലും പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെ പഠനത്തിനുള്ള ഏജ് ഗ്രൂപ്പില്‍ എത്ര കുട്ടികളുണ്ടെന്നതിന്റെ കണക്ക് ലഭ്യമാക്കുമോ;

(ബി)ഓരോ ജില്ലയിലും ഓരോ തലത്തിലും നിലവിലുള്ള സ്കൂളുകളുടെ എണ്ണവും ലഭ്യമായ ഡിവിഷനുകളുടെ എണ്ണവും സംബന്ധിച്ച കണക്ക് നല്‍കുമോ ?

1137

സ്കൂള്‍തല പഠന സീറ്റ് ലഭ്യത

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

()ഹയര്‍സെക്കന്ററി തലം വരെയുള്ള ഏജ് ഗ്രൂപ്പില്‍ ഓരോ ജില്ലയിലും എത്ര കുട്ടികള്‍ ഉണ്ടെന്നതിന്റെ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ എന്നീ പഠനതലം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(ബി)ഓരോ ജില്ലയിലും എത്ര സ്കൂളുകള്‍ ഉണ്ടെന്നും, അവയില്‍ ഓരോ പഠനതലത്തിലും എത്ര സീറ്റുകള്‍ ഉണ്ടെന്നതിന്റെയും കണക്ക് വ്യക്തമാക്കുമോ ;

(സി)കേരള ഡവലപ്മെന്റ് റിപ്പോര്‍ട്ട് ഇന്‍ഡക്സ് പ്രകാരം ഓരോ ജില്ലയിലുമുള്ള കുട്ടികള്‍ക്ക് അവരവരുടെ ഏജ് ഗ്രൂപ്പനുസരിച്ച് പഠനം നടത്താനാവശ്യമായ സീറ്റുകള്‍ അതത് ജില്ലയില്‍ ലഭ്യമാണോ ; ലഭ്യമല്ലാത്ത ജില്ലകളുണ്ടെങ്കില്‍ അത് ഏതെല്ലാമാണ് ?

1138

സ്വാശ്രയ ഇംഗ്ളീഷ് മീഡിയം സ്കൂളുകള്‍ക്ക് അംഗീകാരം

ശ്രീ.കെ.വി.അബ്ദുള്‍ ഖാദര്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സ്വാശ്രയ ഇംഗ്ളീഷ് മീഡിയം സ്കൂളുകള്‍ക്ക് അംഗീകാരം നല്കിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം ജില്ലകളിലെ ഏതെല്ലാം സ്കൂളുകള്‍ക്ക് ഏതെല്ലാം സര്‍ക്കാര്‍ ഉത്തരവുകളിലൂടെയെന്ന് വെളിപ്പെടുത്തുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.