UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
   
Q. No

 Questions

889

മോദി കടവില്‍ സ്ഥിരം തടയണ നിര്‍മ്മിക്കുന്നതിനുളള നടപടി

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

()കൂട്ടിലങ്ങാടി പഞ്ചായത്തിലെ മോദി കടവില്‍ കടലുണ്ടി പുഴയ്ക്ക് കുറുകെ സ്ഥിരം തടയണ നിര്‍മ്മിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ തടയണ നിര്‍മ്മാണത്തിന് സത്വര നടപടി സ്വീകരിക്കുമോ;

(ബി)മങ്കട പളളിപ്പുറം പമ്പ് ഹൌസില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ജലദൌര്‍ലഭ്യത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി മോദി കടവില്‍ സ്ഥിരം തടയണ നിര്‍മ്മിക്കുന്നതിന് അടിയന്തിര പ്രാധാന്യം നല്‍കുമോ?

890

ചങ്ങനാശ്ശേരി പെരുമ്പുഴക്കാവ് പാലം നിര്‍മ്മാണം

ശ്രീ. സി. എഫ്. തോമസ്

()ചങ്ങനാശ്ശേരി ടൌണിനേയും പൂവംകരയെയും തമ്മില്‍ യോജിപ്പിക്കുന്ന പെരുമ്പുഴക്കാവ് പാലം നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പാലം പണി പുനരാരംഭിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)ഇതു സംബന്ധിച്ച് ഏതെങ്കിലും കേസ് നിലവിലുണ്ടോ;

(ഡി)കേസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്;

()പാലം പണി തീര്‍ക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

891

ചമ്രവട്ടം ബ്രിഡ്ജ് കം-റഗുലേറ്ററിലെ ചോര്‍ച്ച

ശ്രീ. എം. ഉമ്മര്‍

()ചമ്രവട്ടം ബ്രിഡ്ജ് കം- റഗുലേറ്ററിലെ ചോര്‍ച്ചയും പിയറിലെ വിള്ളലും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ജലചോര്‍ച്ചമൂലം ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നതിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശം വ്യക്തമാക്കാമോ ;

(സി)പ്രസ്തുത പാളിച്ചയുടെ അടിസ്ഥാനത്തില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ഡി)എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കുമോ ?

892

ഷിരിയപുഴയിലെ അണക്കെട്ട്

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ ജലസേചനത്തിനായി നിര്‍മ്മിച്ചിട്ടുള്ള ഷിരിയപുഴയിലെ അണക്കെട്ട് കാലപ്പഴക്കം മൂലം നാശോന്മുഖമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത അണക്കെട്ട് പുതുക്കി പണിയുന്നതിന് നടപടി സ്വീകരിക്കുമോ?

893

ബലക്ഷയം നേരിടുന്ന അണക്കെട്ടുകളുടെ സംരക്ഷണം

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, സി. എഫ്. തോമസ്

,, മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

()സംസ്ഥാനത്തെ ബലക്ഷയം നേരിടുന്ന അണക്കെട്ടുകള്‍ സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത അണക്കെട്ടുകള്‍ നവീകരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ?

894

നമ്പ്യാര്‍ക്കാന്‍ അണക്കെട്ട് നവീകരണം

ശ്രീ. . ചന്ദ്രശേഖരന്‍

()കാഞ്ഞങ്ങാട് നഗരസഭയിലെ നമ്പ്യാര്‍ക്കാന്‍ അണക്കെട്ട് ഗതാഗതസൌകര്യത്തോടെ നവീകരിക്കുന്നതിന് ആര്‍..ഡി.എഫ് തഢക-ല്‍ ഉള്‍പ്പെടുത്തി അനുമതി ലഭിച്ചത് എന്നാണ്; എസ്റിമേറ്റ് എത്രയാണ്;

(ബി)പ്രസ്തുത പദ്ധതി ടെണ്ടര്‍ ചെയ്തത് എന്നാണ്; ടെണ്ടര്‍ എക്സസ് അനുവദിച്ച് ഉത്തരവായത് എന്നാണ്;

(സി)കരാറുകാരന്‍ ടെണ്ടര്‍ എക്സസ് ആവശ്യപ്പെട്ടത് എത്രയാണ്; അനുവദിച്ചത് എത്രയാണ്;

(ഡി)ഇപ്പോള്‍ റീ ടെണ്ടറിനു വേണ്ടി എസ്റിമേറ്റ് പുതുക്കിയത് എത്ര രൂപയ്ക്കാണ്; ഇത് കരാറുകാരന്‍ ആവശ്യപ്പെട്ട ടെണ്ടര്‍ എക്സസ്സിനെക്കാളും എത്ര ലക്ഷം രൂപ കൂടുതലാണ്;

()പുതുക്കിയ എസ്റിമേറ്റിന് നബാര്‍ഡ് അംഗീകാരം നല്‍കുന്നതിന് സമയപരിധിയുണ്ടോ; എങ്കില്‍ ഏത് തീയതിക്കാണ്;

(എഫ്)ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

895

ഫ്ളഡ് ബാങ്ക് റോഡ് നിര്‍മ്മാണം

ശ്രീ. . കെ. ശശീന്ദ്രന്‍

()കോഴിക്കോട് ജില്ലയിലെ കക്കോടി ഗ്രാമപഞ്ചായത്തില്‍ ഫ്ളഡ് ബാങ്ക് റോഡ് നിര്‍മ്മാണത്തിനായുള്ള അനുമതിക്കായി ജെ..സി.എ പ്രോജക്ട് കേരള വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍ക്ക് അയച്ച പ്രൊപ്പോസലില്‍ എന്തു നടപടി സ്വീകരിച്ചു;

(ബി)ഫ്ളഡ് ബാങ്ക് റോഡിന്റെ നിര്‍മ്മാണത്തിന് എത്രയും പെട്ടെന്ന് അനുമതി നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

896

ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് തയ്യാറാക്കിയ റിപ്പോര്‍ട്ട്

ശ്രീ. വി.ശശി

()കേരള വാട്ടര്‍ അതോറിറ്റിയുടെ ഇന്‍സ്റിറ്റ്യൂഷണല്‍ സ്ട്രെംഗ്തനിംഗിന്റെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ വിശദാംശം വെളിപ്പെടുത്തുമോ;

(ബി)ഈ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ആയതിന്റെ വിശദവിവരങ്ങള്‍ അറിയിക്കാമോ?

897

ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

()ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതിയുടെ മെയിന്‍ കനാലിന്റെ ഭാഗിക കമ്മീഷനിംഗ് നടത്തുന്നതിനായി പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസത്തിന് കാരണം വ്യക്തമാക്കുമോ;

(സി)മെയിന്‍ കനാലിന്റെ ഭാഗിക കമ്മീഷനിംഗ് നടത്തുന്നതിനായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ തുക എത്രയാണ്; ഇടമലയാര്‍ ഇറിഗേഷന്‍ കനാലിന്റെ ഏതെങ്കിലും പ്രവൃത്തിയുടെ കരാര്‍ റദ്ദാക്കിയിട്ടുണ്ടോ;

(ഡി)എങ്കില്‍ പ്രസ്തുത പ്രവൃത്തിയുടെ കരാര്‍ ആരാണ് ഏറ്റെടുത്തിരുന്നതെന്നും റദ്ദാക്കാനുള്ള കാരണമെന്തെന്നും വിശദമാക്കുമോ;

()പ്രസ്തുത പ്രവൃത്തിയുടെ കരാര്‍ റദ്ദാക്കിയതുവരെയുള്ള മെഷര്‍മെന്റും അതുവരെ നടത്തിയ പേയ്മെന്റും സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(എഫ്)മെയിന്‍ കനാലിന്റെ ഭാഗിക കമ്മിഷനിംഗ് എന്നത്തേക്ക് നടത്തുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

898

ചാലക്കുടി ജലസേചന പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

()ചാലക്കുടി ജലസേചന പദ്ധതിയില്‍ രാത്രികാലങ്ങളില്‍ പവര്‍ ജനറേഷന്‍ നടത്തുന്ന പെരിങ്ങല്‍കുത്തിലെ വെള്ളം, ജലസേചനത്തിന്റെ ആവശ്യങ്ങള്‍ക്കായി തുറന്നുവിടുന്ന വെള്ളത്തിന്റെ ക്രമീകരണവുമായി ബന്ധപ്പെടുത്തി അതിനെ 'കൃഷിക്കും കുടിവെള്ളത്തിനുമായി ഉപയോഗപ്പെടുത്തുവാന്‍ കഴിയുന്നില്ല' എന്ന പരാതി പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(ബി)എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടി എന്തെന്ന് വിശദമാക്കാമോ ?

899

മൈനര്‍ ഇറിഗേഷന്‍ പ്രവര്‍ത്തികള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()മൈനര്‍ ഇറിഗേഷന്‍ മുഖേന അടൂര്‍ നിയോജകമണ്ഡലത്തില്‍ നിലവില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും ആയത് ഏതുവര്‍ഷം ആരംഭിച്ചതാണെന്നും അനുബന്ധ പ്രവൃത്തികള്‍ക്കനുവദിച്ച തുകയുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(ബി)മൈനര്‍ ഇറിഗേഷന്‍ 2012-13 വര്‍ഷത്തില്‍ അടൂര്‍ നിയോജകമണ്ഡലത്തില്‍പുതിയതായി ഏതൊക്കെ പ്രവൃത്തികള്‍ ഏറ്റെടുത്തിട്ടുണ്ട് എന്നുള്ളതിന്റെ പട്ടിക ലഭ്യമാക്കുമോ ?

900

കേരള വാട്ടര്‍ അതോറിറ്റിയില്‍ കമ്പ്യൂട്ടറൈസേഷന്‍

ശ്രീ. വി. ശശി

()കേരള വാട്ടര്‍ അതോറിറ്റിയില്‍ കമ്പ്യൂട്ടറൈസേഷന്‍ നടപ്പാക്കിയിട്ടുണ്ടോ;

(ബി)പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഫ്രീസോഫ്റ്റ് വെയര്‍ ഉപയോഗിക്കണമെന്ന വ്യവസ്ഥയുണ്ടോ; എങ്കില്‍ കെ.ഡബ്ള്യൂ.. അത് പാലിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

901

സംസ്ഥാനത്തെ കുഴല്‍കിണറുകള്‍

ശ്രീ. സാജു പോള്‍

()സംസ്ഥാനത്ത് കുഴല്‍കിണറുകള്‍ സ്ഥാപിച്ചശേഷം ജലലഭ്യത അളന്ന് തിട്ടപ്പെടുത്തിയതിന് വാങ്ങിയ പമ്പ് ടെസ്റിങ്ങ് യൂണിറ്റുകള്‍ ഗുണനിലവാരമില്ലാത്തവയാണെന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ;

(ബി)സര്‍ക്കാര്‍ സപ്ളൈ ഓര്‍ഡറില്‍ പറയുന്ന ഗുണനിലവാര നിബന്ധനകള്‍ പ്രസ്തുത യൂണിറ്റിന് ബാധകമാക്കിയാണോ ടെന്‍ണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്;

(സി)സംസ്ഥാന ഖജനാവിന് എത്രതുകയാണ് ഇതുവഴി നഷ്ടമായത്; ഇവ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന്റെ പുരോഗതി വ്യക്തമാക്കുമോ?

902

പന്തളം കുടിവെള്ള പദ്ധതി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()പന്തളം കുടിവെള്ള പദ്ധതിയുടെ 80 ശതമാനത്തിലേറെ ജോലികളും പൂര്‍ത്തീകരിച്ചു കഴിഞ്ഞുവെങ്കിലും പദ്ധതി വര്‍ഷങ്ങളായി മുടങ്ങികിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നിലവില്‍ പദ്ധതി തുടര്‍ നടത്തിപ്പിനായി അധികമായി വേണ്ട ഫണ്ടിന് ഭരണാനുമതി ലഭ്യമാക്കുന്നതിന് അനുകൂല നടപടി സ്വീകരിക്കുന്നതിന് തയ്യാറാകുമോ ?

903

കറുകുറ്റി - മുക്കന്നൂര്‍ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോജകമണ്ഡലത്തിലെ കറുകുറ്റി-മുക്കന്നൂര്‍ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നബാര്‍ഡിന്റെ സഹായത്തോടെ ആരംഭിച്ച 17 കോടി രൂപയുടെ പദ്ധതി പൂര്‍ത്തീകരിക്കുന്നതിലെ കാലതാമസം എന്തെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?

904

ജപ്പാന്‍ കുടിവെള്ള പദ്ധതി

ശ്രീ. സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

()ജപ്പാന്‍ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കുമോ ;

(ബി)കുടിവെള്ളക്ഷാമം രൂക്ഷമായ മറ്റ് മേഖലകളിലും ഈ പദ്ധതി നടപ്പാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ;

(സി)ഈ പദ്ധതി വഴി എത്തിക്കുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

905

ശുദ്ധജല സ്രോതസ്സുകളിലെ ജലവിതാനം നിലനിര്‍ത്തുന്നതിന് പദ്ധതികള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

,, എന്‍. ഷംസുദ്ദീന്‍

,, വി. എം. ഉമ്മര്‍ മാസ്റര്‍

()സംസ്ഥാനത്ത് കാലവര്‍ഷം പ്രതീക്ഷിച്ച നിലയില്‍ ലഭിക്കാത്ത സാഹചര്യം തരണം ചെയ്യാന്‍ എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(ബി)ഇതുമൂലം കുടിവെള്ള ലഭ്യതയില്‍ ഉണ്ടാകാവുന്ന കുറവ് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ ഉദ്ദേശിക്കുന്നു;

(സി)ശുദ്ധജല സ്രോതസ്സുകളിലെ ജലവിതാനം നിലനിര്‍ത്തുന്നതിന് പദ്ധതികള്‍ പരിഗണനയിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

906

ജപ്പാന്‍ കുടിവെള്ള പദ്ധതി

ശ്രീ.കെ. വി. വിജയദാസ്

ജപ്പാന്‍ കുടിവെള്ള പദ്ധതി എന്നുമുതല്‍ കമ്മീഷന്‍ ചെയ്യാനാകുമെന്ന് വിശദവിവരം അറിയിക്കുമോ ?

907

വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് നടപടി

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

()കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കുടിവെള്ളം മുടങ്ങിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കുടിവെള്ള വിതരണം നിലയ്ക്കാനുള്ള കാരണം വ്യക്തമാക്കുമോ;

(സി)കുടിവെള്ള വിതരണം പുന:സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

908

നാദാപുരം മണ്ഡലത്തിലെ കുന്നുമ്മല്‍ കുടിവെള്ള പദ്ധതി

ശ്രീ. .കെ. വിജയന്‍

()നാദാപുരം മണ്ഡലത്തിലെ കുന്നുമ്മല്‍ കുടിവെള്ള പദ്ധതി എപ്പോള്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന്

വ്യക്തമാക്കുമോ ;

(ബി)ഈ പദ്ധതിയ്ക്ക് ഇതുവരെ എത്ര തുക ചെലവഴിച്ചുവെന്ന് വിശദമാക്കുമോ ?

909

കിളിമാനൂര്‍, മടവൂര്‍ പഴയകുന്നുമ്മേല്‍ പഞ്ചായത്തുകളില്‍ കുടിവെള്ള പദ്ധതി

ശ്രീ. ബി. സത്യന്‍

()കിളിമാനൂര്‍, മടവൂര്‍, പഴയകുന്നുമ്മേല്‍ പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ബി)ഈ പദ്ധതിയ്ക്കായി ആകെ എന്ത് തുകയാണ് അനുവദിച്ചിട്ടുള്ളത്; ഇതിന്റെ പണികള്‍ കരാര്‍ എടുത്തിരിക്കുന്നവരുടെ പേരു വിവരം ലഭ്യമാക്കുമോ; ഈ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം എന്നത്തേക്ക് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?

910

ചേരാനല്ലൂരിലെ കുടിവെള്ള ക്ഷാമം

ശ്രീ. ഹൈബി ഈഡന്‍

()എറണാകുളം നിയോജക മണ്ഡലത്തിലെ ചേരാനല്ലൂരില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ചേരാനല്ലൂര്‍ നിവാസികള്‍ക്ക് ശുദ്ധജലം എത്തിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് ഉദ്ദേശിക്കുന്നത്;

(സി)ചേരാനല്ലൂരിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി ഏതെങ്കിലും കുടിവെള്ള പദ്ധതി പരിഗണനയിലുണ്ടോ;

(ഡി)എങ്കില്‍ നാളിതുവരെ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

911

കുട്ടനാട് വാട്ടര്‍ സപ്ളൈ സ്കീം

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട് വാട്ടര്‍ സപ്ളൈ സ്കീം രണ്ടാം ഘട്ടമായി നീരേറ്റുപുറത്ത് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;

(ബി)പ്രസ്തുത പ്ളാന്റിന്റെ റിവൈസ്ഡ് എസ്റിമേറ്റിന് അംഗീകാരം നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ?

912

കനാലിന്റെ സമീപവാസികള്‍ക്ക് ശുദ്ധജലം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാനി വെളിയങ്കോട് കനോലി കനാലിന് കുറുകെയുള്ള ലോക്ക് വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്നതിനാല്‍ കനാലിന്റെ സമീപവാസികള്‍ക്ക് ശുദ്ധജലം ലഭിക്കാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ദേശീയ ജലപാതയായതുകൊണ്ട് ലോക്കിന്റെ നീളം 13 മീറ്ററാക്കണമെന്നുള്ളതിനാല്‍ അതിനായുള്ള ഡിസൈന്‍ തയ്യാറാക്കിയിട്ടുണ്ടോ;

(സി)ഡിസൈന്‍ തയ്യാറാക്കുന്നതിനുള്ള തടസ്സം എന്തെന്ന് വെളിപ്പെടുത്തുമോ;

(ഡി)ഡിസൈനും പ്രോജക്ട് റിപ്പോര്‍ട്ടും അടിയന്തിരമായി തയ്യാറാക്കി പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കുമോ?

913

രാജീവ്ഗാന്ധി കുടിവെള്ള പദ്ധതി

ശ്രീ. എം. ഹംസ

()ഭൂഗര്‍ഭ ജലവകുപ്പിന്റെ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി പ്രകാരം ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ ഏതെല്ലാം സ്ഥലങ്ങളിലാണ് കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കിയതെന്ന് വിശദമാക്കാമോ:

(ബി)ഓരോ പദ്ധതിക്കുമായി എത്ര തുക ചെലവഴിച്ചു; പ്രവര്‍ത്തനരഹിതമായ കുടിവെള്ള പദ്ധതികള്‍ റിവൈവ് ചെയ്യുന്നതിന് എന്തെല്ലാം സ്കീമുകളാണ് ഗ്രൌണ്ട് വാട്ടര്‍ അതോറിറ്റി കൈക്കൊണ്ടിട്ടുള്ളുന്നതെന്ന് വിശദമാക്കുമോ?

914

ഓച്ചിറ കുടിവെള്ള പദ്ധതി

ശ്രീ. സി. ദിവാകരന്‍

()ഓച്ചിറ കുടിവെള്ള പദ്ധതിയില്‍ ആലപ്പാട് പഞ്ചായത്തു കൂടി ഉള്‍പ്പെടുത്തിയെങ്കിലും പഞ്ചായത്ത് പ്രദേശത്ത് പൂര്‍ണ്ണമായ ജലവിതരണം നടക്കുന്നില്ലെന്ന് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ബി)പൂര്‍ണ്ണമായും ജലവിതരണം നടത്തുന്നതിന് എന്ത് പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ?

915

നേമം നിയോജകമണ്ഡലത്തിലെ കുളങ്ങളുടെ പുനരുദ്ധാരണം

ശ്രീ. വി. ശിവന്‍കുട്ടി

()നേമം നിയോജകമണ്ഡലത്തിലെ വിവിധ നഗരസഭാവാര്‍ഡുകളില്‍ ഉള്ള പ്രധാന ജല സ്രോതസ്സുകളായ കുളങ്ങള്‍ പുനരുദ്ധരിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും നിവേദനങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത നിവേദനത്തിന്മേല്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ?

916

തിരുവനന്തപുരം നഗരത്തിലെ സ്വീവറേജ് പദ്ധതി

ശ്രീ. വി. ശിവന്‍കുട്ടി

()തിരുവനന്തപുരം നഗരത്തില്‍ എത്ര നഗരസഭാ വാര്‍ഡുകളില്‍ ഇപ്പോള്‍ സ്വീവറേജ് പദ്ധതി നിലവിലുണ്ട്; അവ ഏതൊക്കെയാണ് ;

(ബി)പ്രസ്തുത പദ്ധതി നിലവിലില്ലാത്ത വാര്‍ഡുകള്‍ ഏതൊക്കെയാണെന്നു വ്യക്തമാക്കുമോ ;

(സി)പ്രസ്തുത വാര്‍ഡുകളില്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

917

പട്ടുവം ജപ്പാന്‍ കുടിവെള്ള പദ്ധതി

ശ്രീ. റ്റി.വി. രാജേഷ്

()കണ്ണൂര്‍ ജില്ലയില്‍ നടപ്പിലാക്കിവരുന്ന പട്ടുവം ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ ;

(ബി)കണ്ണപുരം, ചെറുകുന്ന്, പട്ടുവം പഞ്ചായത്തുകളില്‍ മുമ്പ് തീരുമാനിച്ച സ്ഥലങ്ങള്‍ ഒഴിവാക്കിയാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുള്ളത് എന്നത് കൊണ്ട് ശുദ്ധജലക്ഷാമം രൂക്ഷമായ പ്രസ്തുത പ്രദേശങ്ങളെ ഉള്‍പ്പെടുത്തി പൈപ്പ് ലൈന്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(സി)ഈ പദ്ധതി എന്ന് കമ്മീഷന്‍ ചെയ്യും ?

918

സിയാല്‍ മാതൃകയില്‍ കുടിവെള്ള വിതരണ പദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, പി. . മാധവന്‍

,, വി.ഡി. സതീശന്‍

,, പാലോട് രവി

()സംസ്ഥാനത്ത് സിയാല്‍ മാതൃകയില്‍ കുടിവെള്ള വിതരണ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ;

(ബി)ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

(സി)ഈ പദ്ധതി അനുസരിച്ച് വിപണിയില്‍ ഒരു ലിറ്റര്‍ വെള്ളം എന്തു വിലയ്ക്കാണ് വില്‍ക്കാനുദ്ദേശിക്കുന്നതെന്നും ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കുമോ ?

919

മീനാട് ശുദ്ധജല വിതരണ പദ്ധതി

ശ്രീ. ജി.എസ്. ജയലാല്‍

()ജപ്പാന്‍ ബാങ്ക് സഹായത്തോടെ ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന മീനാട് ശുദ്ധജല വിതരണ പദ്ധതി എത്ര ഘട്ടങ്ങളായാണ് കരാര്‍ നല്‍കിയിരുന്നത് ; ഓരോ ഘട്ടങ്ങളിലും ചെയ്ത് തീര്‍ത്ത പണിയുടെ പുരോഗതി അറിയിക്കുമോ ;

(ബി)ഡിസ്ട്രിബ്യൂഷന്‍ പൈപ്പ് സ്ഥാപിക്കുന്നതൊഴികെയുള്ള ഘടകങ്ങളില്‍ ശേഷിക്കുന്ന പണികള്‍ പൂര്‍ത്തീകരിക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; എന്നത്തേക്ക് നിര്‍മ്മാണം പൂര്‍ത്തീകരിക്കും;

(സി)നിലവില്‍ ശേഷിച്ചിരുന്ന ഡിസ്ട്രിബ്യൂഷന്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന ജോലി ആരാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത് ; കരാര്‍ കാലാവധി എത്ര മാസമാണ് ;

(ഡി)പ്രസ്തുത പൈപ്പ്ലൈന്‍ ഇനി എത്രകിലോമീറ്റര്‍ ദൂരമാണ് സ്ഥാപിക്കുവാനുള്ളത് ; ആയത് ഏതൊക്കെ ഗ്രാമപഞ്ചായത്ത്/നഗരസഭ ഭാഗങ്ങളില്‍ എത്ര കിലോമീറ്റര്‍ ദൂരംവീതം ഉണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ?

()ഡിസ്ട്രിബ്യൂഷന്‍ ലൈന്‍ ഇനി സ്ഥാപിക്കുവാനുള്ള ഭാഗങ്ങള്‍ എല്ലാംതന്നെ കൃത്യമായി അടയാളപ്പെടുത്തിയ രേഖകള്‍ ബന്ധപ്പെട്ട ഓഫീസിലെ ഉദ്യോഗസഥര്‍ സൂക്ഷിച്ചിട്ടുണ്ടോ ; എങ്കില്‍ ആയത് ലഭ്യമാക്കുമോ ;

(എഫ്)നിലവില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് എന്നത്തേക്ക് പദ്ധതി പൂര്‍ണ്ണമായി കമ്മിഷന്‍ ചെയ്യുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

920

പാരിപ്പള്ളി-പരവൂര്‍ റോഡില്‍ ഡിസ്ട്രിബ്യൂഷന്‍ ലൈന്‍ സ്ഥാപിക്കുന്ന നടപടി

ശ്രീ. ജി. എസ്. ജയലാല്‍

()മീനാട് ശുദ്ധജല വിതരണ പദ്ധതി (ജപ്പാന്‍)പ്രവര്‍ത്തനം അനുസരിച്ച് ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ പാരിപ്പള്ളി -പരവൂര്‍ റോഡില്‍ ഡിസ്ട്രിബ്യൂഷന്‍ ലൈന്‍ സ്ഥാപിക്കുവാന്‍ ഇനി എത്ര കിലോമീറ്റര്‍ ബാക്കിയുണ്ടെന്ന് അറിയിക്കുമോ; എങ്കില്‍ പ്രസ്തുത പ്രവൃത്തി ഏതൊക്കെ ഭാഗങ്ങളിലാണ് ശേഷിക്കുന്നത്;

(ബി)മേല്‍പ്പറഞ്ഞ റോഡ് 103 കോടി രൂപ അടങ്കലില്‍ ആധുനിക രീതിയില്‍ നവീകരിക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനം തുടങ്ങിയ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത റോഡ് നിര്‍മ്മാണം തുടരുകയാണെങ്കില്‍ പൈപ്പ് സ്ഥാപിക്കല്‍ തടസ്സപ്പെടുവാന്‍ ഇടവരുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത റോഡിലെ പൈപ്പ് സ്ഥാപിക്കലും, കണക്ഷന്‍ നല്‍കുന്നതിനുള്ള പ്രാഥമിക സാങ്കേതിക ജോലികളും മുന്‍കൂട്ടി സമയബന്ധിതമായി തീര്‍ക്കുവാന്‍ പൊതുമരാമത്ത് വകുപ്പുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമോ?

921

അരുവിക്കര, വെള്ളയമ്പലം പ്ളാന്റുകളുടെ നവീകരണം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()തിരുവനന്തപുരം ജില്ലയിലെ അരുവിക്കര, വെള്ളയമ്പലം പ്ളാന്റുകളുടെ നവീകരണത്തിനായി വാട്ടര്‍ അതോറിറ്റി ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ സഹായത്തോടുകൂടി നടത്തുന്ന പദ്ധതിയുടെ ടെണ്ടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടോ ;

(ബി)വര്‍ക്ക് അവാര്‍ഡ് ചെയ്തത് ഏത് കമ്പനിയ്ക്ക് എന്ത് തുകയ്ക്കാണെന്ന് വ്യക്തമാക്കുമോ ;

(സി)നിലവിലുള്ള പ്ളാന്റുകള്‍ക്ക് പകരം പുതിയ പ്ളാന്റ് നിര്‍മ്മിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം ഉണ്ടായിരുന്നുവോ ; പ്ളാന്റ് നവീകരിച്ചാല്‍ മതി എന്ന് ഏത് തലത്തില്‍ എപ്പോഴാണ് തീരുമാനമെടുത്തിരുന്നത് ;

(ഡി)നവീകരണ പ്രവൃത്തിയുടെ ടെണ്ടറില്‍ എത്രപേര്‍ പങ്കെടുത്തു ; ക്വാളിഫൈ ചെയ്തവര്‍ എത്ര; എത്ര പേരില്‍ നിന്ന് ഫിനാന്‍ഷ്യല്‍ ക്വാട്ട് ലഭിക്കുകയുണ്ടായി; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

922

കുഴല്‍മന്ദം ശുദ്ധജല വിതരണ പദ്ധതി

ശ്രീ. എം. ചന്ദ്രന്‍.

()ആലത്തൂര്‍ മണ്ഡലത്തിലെ കുഴല്‍മന്ദം ശുദ്ധജല വിതരണ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ എന്ത് തുകക്കാണ് ഭരണാനുമതി ലഭിച്ചത് ;

(സി)പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുമോ ;

(ഡി)പദ്ധതി അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

923

കുത്തന്നൂര്‍-പെരിങ്ങോട്ടുകുറിശ്ശി കുടിവെളള പദ്ധതിയുടെ നിര്‍മ്മാണം

ശ്രീ..കെ. ബാലന്‍

തരൂര്‍ മണഡലത്തിലെ കുത്തന്നൂര്‍-പെരിങ്ങോട്ടുകുറിശ്ശി കുടിവെളള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ; പദ്ധതിയുടെ നിലവിലുളള അവസ്ഥ എന്താണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

924

മംഗലം ഡാം സ്രോതസ്സായി സമഗ്ര കുടിവെള്ള പദ്ധതി

ശ്രീ. .കെ. ബാലന്‍

()തരൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളിലെ വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് മംഗലം ഡാം സ്രോതസ്സായി ഒരു സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ബി)ഈ പദ്ധതിയ്ക്കായി ഇന്‍വെസ്റിഗേഷന്‍ നടത്തിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ ?

925

കാസര്‍ഗോഡ് ജില്ലയിലെ കുടിവെള്ള ജലസേചന ക്ഷാമം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലയില്‍ കുടിവെള്ള ജലസേചന ക്ഷാമം പരിഹരിക്കുന്നതിനായി ഏതൊക്കെ പുതിയ പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത് ; പദ്ധതിയുടെ പേരും അനുവദിച്ച തുകയും വിശദമാക്കുമോ;

(ബി)ഈ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്നും അറിയിക്കുമോ?

926

കടല്‍ജല ശുദ്ധീകരണശാലകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍

ശ്രീ. സി.കെ. സദാശിവന്‍

()സംസ്ഥാനത്ത് കടല്‍-കായല്‍ തീരങ്ങളിലെ ശുദ്ധജല ദൌര്‍ലഭ്യം പരിഹരിക്കുന്നതിനായി കടല്‍ജലശുദ്ധീകരണ ശാലകള്‍ സ്ഥാപിക്കാനുളള നടപടികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പ്ളാന്റ് സ്ഥാപിക്കുന്നതിനായി മുന്നോട്ടുവന്നിട്ടുള്ള കമ്പനികള്‍ ഏതെല്ലാമാണ്; ഇതില്‍ എത്രയെണ്ണം ഷോട്ട്ലിസ്റ് ചെയ്യപ്പെട്ടിട്ടുണ്ട്;

(സി)പ്ളാന്റിന്റെ നിര്‍മ്മാണ ചെലവ് എത്രയാണ്; ഇതിനായി സര്‍ക്കാര്‍ എന്ത് തുക നീക്കിവച്ചിട്ടുണ്ട്; വിശദമാക്കാമോ ?

927

ശാസ്താംകോട്ട ശുദ്ധജലതടാകം

ശ്രീ. പി.കെ. ഗുരുദാസന്‍

()ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസ്സായ ശാസ്താംകോട്ട തടാകത്തിലേയ്ക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതായ പരാതി പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ എന്തു നടപടിയാണ് കൈക്കൊണ്ടത് ;

(ബി)പ്രകൃതി ദത്തമായ ഈ ശുദ്ധജലത്തടാകത്തെ സംരക്ഷിക്കാന്‍ കഴിയാത്തത് അധികൃതരുടെ അനാസ്ഥകൊണ്ടാണെന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി)ശാസ്താംകോട്ട ശുദ്ധജലതടാകം സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും സ്ഥിരമായ സംവിധാനം ഏര്‍പ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?

928

തരൂര്‍ മണ്ഡലത്തിലെ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം

ശ്രീ. .കെ. ബാലന്‍

()തരൂര്‍ മണ്ഡലത്തിലെ കാവശ്ശേരി, തരൂര്‍, പുതുക്കോട് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)ഈ പദ്ധതികള്‍ക്കായി ഇന്‍വെസ്റിഗേഷന്‍ നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ;

(സി)എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

929

വേമ്പനാട്ട് കായലിന്റെ മലിനീകരണവും മത്സ്യങ്ങളുടെ വംശനാശവും

ഡോ. ടി. എം. തോമസ് ഐസക്ക്

()രാജ്യത്തെ ഏറ്റവും വലിയ വിനോദ സഞ്ചാര മേഖലകളില്‍ ഒന്നായ വേമ്പനാട്ട് കായലിന്റെ മലിനീകരണത്തിനും മത്സ്യങ്ങളുടെ വംശനാശത്തിനും പമ്പ വഴിയൊരുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മദ്ധ്യതിരുവിതാംകൂറിലെയും, കുട്ടനാട്ടിലെയും ജനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ വിട്ടുമാറാത്തതും, രോഗങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നതും പമ്പയുടേയും വേമ്പനാട്ടു കായലിലെയും മലിനീകരണമാണെന്നത് പരിശോധിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത വിഷയത്തിന് അടിയന്തിര പ്രധാന്യത്തോടെ പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കുമോ?

930

മംഗലംഡാം സ്രോതസ്സായി കുടിവെളളളപദ്ധതി

ശ്രീ. എം. ചന്ദ്രന്‍

()ആലത്തൂര്‍ മണ്ഡലത്തിലെ മംഗലംഡാം സ്രോതസ്സായി ഒരു കുടിവെളള പദ്ധതി വിഭാവന ചെയ്തിട്ടുണ്ടോ;

(ബി)ഇറിഗേഷന്‍ വകുപ്പും കേരള വാട്ടര്‍ അതോറിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിച്ചിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ ഇതിനു കാരണക്കാരായവരില്‍ നിന്നും വിശദീകരണം തേടുമോ;

(ഡി)പദ്ധതി അടിയന്തിരമായി നടപ്പിലാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ ?

931

രാജീവ്ഗാന്ധി കുടിവെള്ള പദ്ധതി

ശ്രീമതി. പി. അയിഷാ പോറ്റി

()സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം രാജീവ്ഗാന്ധി കുടിവെള്ള പദ്ധതി പ്രകാരം എത്ര തുകയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്;

(ബി)കൊല്ലം, കോട്ടയം ജില്ലകളിലായി പ്രസ്തുത പദ്ധതി പ്രകാരം പ്രവര്‍ത്തനത്തിന് ഭരണാനുമതി നല്‍കിയ പ്രവര്‍ത്തികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.