UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

601

സ്വര്‍ണ്ണവ്യാപാരമേഖലയിലെ നികുതി നിരക്ക്

ശ്രീമതി കെ. എസ്. സലീഖ

()2012-13 സാമ്പത്തിക വര്‍ഷം നികുതിയിനത്തില്‍ പിരിച്ചെടുക്കാന്‍ ഉദ്ദേശിച്ച തുക എത്രയെന്ന് തരം തിരിച്ച് വ്യക്തമാക്കുമോ;

(ബി)ആയതിന്റെ അടിസ്ഥാനത്തില്‍ 2012 നവംബര്‍ 30 വരെ എന്ത് തുക നികുതിയിനത്തില്‍ പിരിച്ചെടുത്തുവെന്ന് തരംതിരിച്ച് വ്യക്തമാക്കുമോ;

(സി)ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവുമായി താരതമ്യം ചെയ്തുള്ള വിശദാംശം ലഭ്യമാക്കുമോ;

(ഡി)ഇപ്രകാരം ഉദ്ദേശിച്ച നികുതി പിരിച്ചെടുക്കുന്നതില്‍ കുറവു വന്നിട്ടുള്ള പക്ഷം ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

()സ്വര്‍ണ്ണത്തിന്റെ നികുതി നിരക്ക് കുറച്ച വേളകളില്‍ സംസ്ഥാനത്തിന് വരുമാനം കുറഞ്ഞോ; അതോ കൂടിയോ; വ്യക്തമാക്കുമോ;

(എഫ്)സ്വര്‍ണ്ണമേഖലയിലെ നികുതി നിരക്കുമായി ബന്ധപ്പെട്ട പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

602

പ്ളാസ്റിക് ക്യാരിബാഗുകളുടെ നികുതി

ശ്രീ. എം. . ബേബി

()പ്ളാസ്റിക് ക്യാരിബാഗുകള്‍, തെര്‍മോകോള്‍, സ്റൈറോഫോം എന്നിവയ്ക്ക് അധിക നികുതി ഏര്‍പ്പെടുത്തുന്നകാര്യം ഗൌരവതരമായി പരിഗണിക്കുമോ;

(ബി)പ്ളാസ്റിക് ക്യാരിബാഗുകള്‍, തെര്‍മോകോള്‍, സ്റൈറോഫോം എന്നിവ പ്രകൃതിയ്ക്കും മനുഷ്യനും ഉണ്ടാക്കുന്ന ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുവാനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ;

(സി)പ്രകൃതി സൌഹാര്‍ദ്ദ ഉത്പന്നങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുമോ?

603

ചെക്ക് പോസ്റുകളിലെ അഴിമതിയും ഗതാഗതക്കുരുക്കും

ശ്രീ. പുരുഷന്‍ കടലുണ്ടി

()ഈ ഗവണ്‍മെന്റ് അധികാരമേറ്റശേഷം ചെക്ക് പോസ്റുകളിലെ അഴിമതിയും ഗതാഗതക്കുരുക്കും അവസാനിപ്പിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ അവ എന്താണെന്ന് വിശദമാക്കാമോ ?

604

മഞ്ചേശ്വരത്ത് ചെക്ക് പോസ്റ്

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()മഞ്ചേശ്വരത്ത് ചെക്ക്പോസ്റ് സ്ഥാപിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു ; വ്യക്തമാക്കാമോ ;

(ബി)പ്രസ്തുത ആവശ്യത്തിനായി എത്ര തുക ചെലവാകും ; വ്യക്തമാക്കാമോ ;

(സി)പെര്‍ള ചെക്ക് പോസ്റില്‍ വെയ് ബ്രിഡ്ജും, മറ്റ് സംവിധാനങ്ങളും സ്ഥാപിക്കുന്ന നടപടി ഏത് ഘട്ടത്തിലാണ് ; വിശദമാക്കാമോ ?

605

ചെക്ക് പോസ്റുകളിലെ അഴിമതിയും ഗതാഗതക്കുരുക്കും

ശ്രീ. മുല്ലക്കര രത്നാകരന്‍

,, ചിറ്റയം ഗോപകുമാര്‍

,, . കെ. വിജയന്‍

()സംസ്ഥാനത്ത് ട്രെയിന്‍, വോള്‍വോ ബസ്സുകള്‍ തുടങ്ങിയവയിലൂടെ ചരക്ക് കടത്തി നികുതി വെട്ടിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവ തടയുന്നതിന് എന്തു നടപടികള്‍ സ്വീകരിച്ചു;

(ബി)സംയോജിത ചെക്ക് പോസ്റുകള്‍ നിലവില്‍ വന്നതെന്നാണ്; അതിനു ശേഷം നികുതി വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ;

(സി)ചെക്ക് പോസ്റുകളിലെ അഴിമതി തടയുവാന്‍ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(ഡി)ചെക്ക് പോസ്റുകളിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടോ; എങ്കില്‍ വിശദമാക്കുമോ ?

606

പയ്യന്നൂര്‍ സബ് ട്രഷറി

ശ്രീ. സി. കൃഷ്ണന്‍

പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ പുതുതായി അനുവദിച്ച ചെറുപുഴ സബ് ട്രഷറിയില്‍ കുറവുള്ള തസ്തികകള്‍ സൃഷ്ടിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

607

നെന്മാറയില്‍ പുതിയ ട്രഷറി

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെന്മാറ ബ്ളോക്ക് പരിധിയില്‍ സബ് ട്രഷറി ഇല്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നെന്മാറയില്‍ പുതിയ സബ് ട്രഷറി അടിയന്തിരമായി അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(സി)ഇതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ?

608

താനൂരില്‍ സബ്ട്രഷറി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()20- ലധികം സര്‍ക്കാര്‍ ഓഫീസുകളും ഒമ്പതോളം ഹയര്‍ സെക്കണ്ടറി സ്ക്കൂളുകളും 100-ലധികം പ്രൈമറി സ്ക്കൂളുകളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രദേശമാണ് താനൂര്‍ എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇവിടെയുളള ജീവനക്കാരും പൊതുജനങ്ങളും ട്രഷറി ആവശ്യങ്ങള്‍ക്കായി കിലോമീറ്ററുകള്‍ അകലെയുളള തിരൂരിനെയാണ് ആശ്രയിക്കുന്നതെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഈ സാഹചര്യത്തില്‍ താനൂര്‍ ആസ്ഥാനമായി ഒരു സബ്ട്രഷറി വേണമെന്ന ന്യായമായ ആവശ്യം അംഗീകരിക്കുമോ?

609

തൃക്കരിപ്പൂര്‍ സബ്ട്രഷറി

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ തൃക്കരിപ്പൂര്‍ കേന്ദ്രീകരിച്ച് ഒരു സബ് ട്രഷറി അനുവദിക്കുന്നതു സംബന്ധിച്ച നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും നേരത്തേ ഇവിടെയുണ്ടായിരുന്ന വണ്‍മാന്‍ ട്രഷറി നിര്‍ത്തലാക്കാനുണ്ടായ കാരണമെന്താണെന്നും വ്യക്തമാക്കുമോ?

610

കുന്ദമംഗലത്ത് സബ് ട്രഷറി

ശ്രീ. പി. റ്റി. . റഹീം

കുന്ദമംഗലത്ത് സബ് ട്രഷറി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

611

പെരുമ്പാവൂര്‍ സബ് ട്രഷറി

ശ്രീ. സാജുപോള്‍

()പെരുമ്പാവൂര്‍ സബ് ട്രഷറി നിര്‍മ്മാണം പൂര്‍ത്തിയായിട്ടും മിനി സിവില്‍ സ്റേഷനിലെ പുതിയ മന്ദിരത്തിലേക്ക് മാറ്റാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ജീര്‍ണ്ണാവസ്ഥയിലായ പഴയ കെട്ടിടത്തില്‍ നിന്നും ട്രഷറി മാറ്റാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(സി)മിനി സിവില്‍ സ്റേഷന്‍ മന്ദിരത്തിലേക്ക് ട്രഷറി മാറ്റുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

612

വടക്കഞ്ചേരി സബ് ട്രഷറി

ശ്രീ. . കെ. ബാലന്‍

()പാലക്കാട് ജില്ലയില്‍ വടക്കഞ്ചേരി സബ്ട്രഷറി കെട്ടിട നിര്‍മ്മാണം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ബി)നിര്‍മ്മാണം വൈകുന്നതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ ;

(സി)നിര്‍മ്മാണം എന്ന് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

613

വടകരയില്‍ പുതിയ ട്രഷറി കെട്ടിടം

ശ്രീ. സി.കെ. നാണു

()കോഴിക്കോട് ജില്ലയിലെ വടകര സബ്ട്രഷറിയെ ആശ്രയിക്കുന്ന പെന്‍ഷന്‍കാര്‍ അടക്കമുളളവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)ഇപ്പോഴുളള ട്രഷറിക്ക് സമീപത്ത് ആധുനിക സൌകര്യങ്ങളോടുകൂടിയ ഒരു ട്രഷറി പണിയാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

614

ചാത്തന്നൂര്‍ സബ്ട്രഷറി കെട്ടിട നിര്‍മ്മാണം

ശ്രീ. ജി. എസ്. ജയലാല്‍

()ചാത്തന്നൂരില്‍ സബ്ട്രഷറി കെട്ടിടം നിര്‍മ്മിക്കുന്നതിന് 10 സെന്റ് ഭൂമി റവന്യു വകുപ്പ് ട്രഷറി വകുപ്പിന് കൈമാറിയ വിവരം ശ്രദ്ധയില്‍പ്പെക്കിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ;

(ബി)നിലവില്‍ ട്രഷറി പ്രവര്‍ത്തിക്കുന്ന കെട്ടിടം അര ദശാബ്ദത്തിന് മുന്‍പ് നിര്‍മ്മിക്കപ്പെട്ടതും ഇപ്പോള്‍ നാഷണല്‍ ഹൈവേ വികസനത്തിനായി ഗവണ്‍മെന്റ് ഏറ്റെടുക്കുന്ന ഭൂമിയില്‍ നില്‍ക്കുന്നതുമാണെന്നുളള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ലഭ്യമാക്കിയ ഭൂമിയില്‍ അടിയന്തിരമായി ടഷറിക്ക് കെട്ടിടം നിര്‍മ്മിക്കുവാന്‍ ആവശ്യമായ തുക അനുവദിച്ച് നിര്‍മ്മാണം ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കുമോ?

615

ഭാഗ്യക്കുറി വകുപ്പില്‍ സമ്മാനം നല്‍കുന്നതിനായി വാങ്ങിയ കാറുകള്‍

ശ്രീ. പി. കെ. ഗുരുദാസന്‍

()സംസ്ഥാന ഭാഗ്യക്കുറി വകുപ്പില്‍ സമ്മാനങ്ങള്‍ നല്‍കുന്നതിനായി ഇതിനകം എത്ര കാറുകള്‍ വാങ്ങുകയുണ്ടായി;

(ബി)വിപണിയിലെ വിലയെക്കാള്‍ കൂടുതല്‍ വില നല്‍കി വാഹനം വാങ്ങേണ്ടതായി വന്നിട്ടുണ്ടോ; വിശദമാക്കാമോ;

(സി)ഇതിനകം വാങ്ങിയ വാഹനങ്ങള്‍ ഏതെല്ലാം ബ്രാന്റില്‍ എത്ര വീതമാണെന്നും ആയതിന് നല്‍കിയ വില എത്രയാണെന്നും ഈ കാലയളവിലെ വിപണിവില എത്രയായിരുന്നുവെന്നും വിശദമാക്കാമോ;

(ഡി)മാര്‍ക്കറ്റ് വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ വാഹനം വാങ്ങാന്‍ ഏതെല്ലാം കമ്പനികളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടായിരുന്നു; കരാറിന് പുറത്ത് വാങ്ങിയ വാഹനങ്ങള്‍ എത്ര; കരാര്‍ പ്രകാരം വാങ്ങിയ വാഹനങ്ങള്‍ എത്ര ?

616

കേരളാ ലോട്ടറിയുടെ സമ്മാനതുക

ശ്രീ. .കെ. വിജയന്‍

()കാരുണ്യ ലോട്ടറിയിലൂടെ ഇതുവരെയായി എത്രരൂപ സമാഹരിച്ചു എന്ന് വ്യക്തമാക്കുമോ ;

(ബി)കോഴിക്കോട് ജില്ലയില്‍ ഇതുവരെ എത്ര രൂപ ചെലവഴിച്ചിട്ടുണ്ട് ; നാദാപുരം നിയോജകമണ്ഡലത്തില്‍ ഈ ഇനത്തില്‍ ഇതുവരെ എത്ര രൂപ ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ ;

(സി)ഈ സര്‍ക്കാരിന്റെ കാലത്ത് കേരളാ ലോട്ടറി സമ്മാന തുക എത്ര അന്യ സംസ്ഥാനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട് ;

(ഡി)ഈ ഇനത്തില്‍ എത്ര പേര്‍ക്ക് സമ്മാന തുക നല്‍കാന്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ ; അവര്‍ക്ക് തുക ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമോ ?

617

ലോട്ടറി നടത്തുന്നതിന് അന്യസംസ്ഥാനത്തു നിന്നു ലഭിച്ച അപേക്ഷകള്‍

ശ്രീ. ജെയിംസ് മാത്യു

()കേരളത്തില്‍ ലോട്ടറി നടത്തുന്നതിന് മറ്റേതെങ്കിലും സംസ്ഥാനത്തുനിന്ന് അനുമതിയ്ക്ക് അപേക്ഷിക്കുകയുണ്ടായോ ; എങ്കില്‍ ഏതെല്ലാം സംസ്ഥാനങ്ങള്‍ അപേക്ഷിച്ചു ; അവരുടെ ആവശ്യങ്ങള്‍ എന്തെല്ലാമായിരുന്നു ;

(ബി)ഇത് സംബന്ധിച്ച് സംസ്ഥാനത്തിന് ലഭിച്ച കത്തുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ ;

(സി)ഇവര്‍ക്ക് നല്കിയ മറുപടി അടങ്ങുന്ന കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ?

618

കാരുണ്യ ബെനവലന്റ് ഫണ്ട്

ശ്രീമതി കെ. എസ്. സലീഖ

()കാരുണ്യ ബെനവലന്റ് ഫണ്ടില്‍ ഇതേവരെ ആകെ എത്ര തുക ലഭിച്ചിട്ടുണ്ട്;

(ബി)ആയതില്‍ ചികിത്സാ ധനസഹായമായി എത്ര തുക അനുവദിച്ചു; എത്ര പേര്‍ക്ക്; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി)നിലവില്‍ കാരുണ്യ ബെനവലന്റ് ഫണ്ടില്‍ അവശേഷിക്കുന്ന തുക എത്ര;

(ഡി)കാരുണ്യ സൌജന്യ ചികിത്സയ്ക്കായി എത്ര അപേക്ഷകള്‍ നിലവിലുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

()കോട്ടയം മെഡിക്കല്‍ കോളേജിന് കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്നും നല്‍കിയ എത്ര രൂപയുടെ ചെക്കാണ് നഷ്ടപ്പെട്ട്ത്; ആയതിന്റെ ഫലമായി എത്ര പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടില്ല; പ്രസ്തുത ചെക്ക് നഷ്ടപ്പെടാനുണ്ടായ സാഹചര്യം പരിശോധിച്ചുവോ; വിശദമാക്കുമോ;

(എഫ്)കാരുണ്യ ഭാഗ്യക്കുറിയുടെ പരസ്യത്തിന് ഇതേവരെ എന്ത് തുക ചെലവഴിച്ചു; ഏതൊക്കെ വ്യക്തികള്‍ക്കാണ് പരസ്യയിനത്തില്‍ തുക നല്‍കിയതെന്ന് വ്യക്തമാക്കുമോ;

(ജി)സംസ്ഥാനത്തെ 6000 ഓളം വരുന്ന ഹീമോഫീലിയ രോഗികളെ കൂടി കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

619

കാരുണ്യ ബനവലന്റ് ഫണ്ട്

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്ന് ഇതുവരെ എത്ര രോഗികള്‍ക്ക് എന്ത് തുക നല്‍കി എന്ന് ജില്ല തിരിച്ചുള്ള കണക്കുകള്‍ നല്കുമോ;

(ബി)കാസര്‍ഗോഡ് ജില്ലയില്‍ പ്രസ്തുത ഫണ്ട് ലഭ്യമാകുന്ന ആശുപത്രികള്‍ ഉള്‍പ്പെട്ടിട്ടില്ലാ എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത ചികിത്സാ സഹായത്തിന് അര്‍ഹരായ കാസര്‍ഗോഡ് ജില്ലയിലെ ഭൂരിപക്ഷം രോഗികളും മംഗലാപുരത്തെ ആശുപത്രികളെയാണ് ആശ്രയിക്കുന്നതെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)മംഗലാപുരത്ത് ചികില്‍സ തേടുന്ന കാസര്‍ഗോഡ് ജില്ലയിലെ രോഗികള്‍ക്കുകൂടി കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്ന് സഹായം നല്‍കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

620

കാരുണ്യ ബെനവലന്റ് ഫണ്ട്

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

()കാരുണ്യ ബെനവലന്റ് ഫണ്ട് ചികിത്സാ ധനസഹായ പദ്ധതിയില്‍ സര്‍ക്കാരിതര ആശുപത്രികളെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള സര്‍ക്കാരിതര ആശുപത്രികളുടെ ജില്ലതിരിച്ചുള്ള ലിസ്റ് ലഭ്യമാക്കുമോ;

(സി)പ്രസ്തുത പദ്ധതിക്ക് കീഴില്‍ പുതിയ ആശുപത്രികളെ ഉള്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ ?

621

കാരുണ്യാ പദ്ധതിയിലൂടെയുളള ചികിത്സാ ധനസഹായം

ശ്രീ. മോന്‍സ് ജോസഫ്

()കാരുണ്യ ചികിത്സാ ധനസഹായ പദ്ധതിയുടെ നടപടിക്രമങ്ങള്‍ കുറച്ചുകൂടി ലളിതമാക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)ഈ പദ്ധതി വഴി ചികിത്സാ ധനസഹായം ലഭിക്കുന്നതിനുളള നടപടിക്രമം വ്യക്തമാക്കാമോ;

(സി)കാരുണ്യാ ലോട്ടറിയുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എത്രയെന്ന് വ്യക്തമാക്കാമോ?

622

കാരുണ്യ ധനസഹായ പദ്ധതി

ശ്രീ. വി. ഡി. സതീശന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, പി. . മാധവന്‍

,, കെ. മുരളീധരന്‍

()കാരുണ്യ ധനസഹായ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

(ബി)ഈ പദ്ധതി നടപ്പാക്കാനുള്ള തുക എങ്ങനെയാണ് സമാഹരിക്കുന്നത്;

(സി)ഏതെല്ലാം വിഭാഗക്കാര്‍ക്കാണ് ഈ പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നത്;

(ഡി)ഏതെല്ലാം ആശുപത്രികളില്‍ നിന്നാണ് ചികിത്സാ സൌകര്യം ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

()ഈ പദ്ധതിയനുസരിച്ച് എത്ര ധനസഹായം ഇതുവരെ നല്‍കിയിട്ടുണ്ടെന്നറിയിക്കുമോ?

623

കാരുണ്യ ചികിത്സാ ധനസഹായ പദ്ധതി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കാരുണ്യ ചികിത്സാ ധനസഹായ പദ്ധതിയിലൂടെ ഇതുവരെ എത്ര രോഗികള്‍ക്ക് ചികിത്സാ ധനസഹായം നല്‍കിയിട്ടുണ്ട്;

(ബി)ഇതില്‍ നിന്നും ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ജില്ലകള്‍ക്ക് ഫണ്ട് അലോട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ ജില്ല തിരിച്ച് വിശദാംശങ്ങള്‍ വ്യവക്തമാക്കുമോ;

(സി)ഈ പദ്ധതിയില്‍ നിന്നും ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്; ഈ പദ്ധതി വിപുലപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

624

കാരുണ്യ ലോട്ടറി

ശ്രീ. കെ. വി. വിജയദാസ്

()കാരുണ്യ ലോട്ടറിയിലൂടെ എത്ര കോടി രൂപ കാരുണ്യ ബെനവലന്റ് ഫണ്ടില്‍ സ്വരൂപിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്;

(ബി)എത്ര ആളുകള്‍ക്ക് എത്ര കോടി രൂപ ഫണ്ടില്‍ നിന്നും നാളിതുവരെ നല്‍കിയിട്ടുണ്ട് ;

(സി)അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് മുഴുവന്‍ പേര്‍ക്കും ധന സഹായം നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ;

(ഡി)ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന്റെ മാനദണ്ഡം വ്യക്തമാക്കുമോ ?

625

അന്യസംസ്ഥാന ലോട്ടറി നിരോധന തുടര്‍ നടപടികള്‍


ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,,ആര്‍. രാജേഷ്

ശ്രീമതി കെ. കെ. ലതിക

ശ്രീ. എം. ഹംസ

()സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വില്പന നിര്‍ബാധം തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അന്യസംസ്ഥാന ലോട്ടറി നിരോധന തുടര്‍നടപടികള്‍ ദുര്‍ബ്ബലമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ;

(സി)ലോട്ടറീസ് ആക്ട് അനുസരിച്ച് അന്യസംസ്ഥാന ലോട്ടറി വില്പന നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുമോ;

(ഡി)അന്യസംസ്ഥാന ലോട്ടറി നിരോധനത്തിനുശേഷം, അനധികൃത വില്പന നടത്തിയ എത്ര പേര്‍ക്കെതിരെ ലോട്ടറീസ് ആക്ട് പ്രകാരം കേസ്സെടുക്കുകയുണ്ടായി; കേരള ഗെയിമിംഗ് ആക്ട് പ്രകാരം എടുത്ത കേസ്സുകള്‍ എത്ര;

()ഏതെല്ലാം അന്യസംസ്ഥാന ലോട്ടറികളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അനുമതി തേടിയിരിക്കുന്നതെന്നും, ഇതിന് അനുമതി നല്‍കിയിട്ടുള്ളത് ആര്‍ക്കെല്ലാമാണെന്നും വെളിപ്പെടുത്തുമോ?

626

അന്യസംസ്ഥാന ലോട്ടറി വില്പന

ശ്രീ. വര്‍ക്കല കഹാര്‍

,, പാലോട് രവി

,, വി. പി സജീന്ദ്രന്‍

,, പി. സി. വിഷ്ണുനാഥ്

()സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വില്പന നിരോധിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(ബി)നിയമലംഘനം നടത്തുകയാണെങ്കില്‍ നിലവില്‍ ഇവയ്ക്കെതിരെ കേസ്സെടുക്കുന്നതിന് എന്തെങ്കിലും നിയമ തടസ്സം നിലനില്‍ക്കുന്നുണ്ടോ ;

(സി)പ്രസ്തുത നിയമ തടസ്സങ്ങള്‍ നീക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ; വിശദമാക്കുമോ ?

627

ലോട്ടറി മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, ഹൈബി ഈഡന്‍

,, ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

()കേരള ഭാഗ്യക്കുറി അന്യ സംസ്ഥാനങ്ങളിലേക്ക് കടത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇത് തടയുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ലോട്ടറി ഏജന്റുമാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുവാനും ലോട്ടറി മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുവാനും നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?

628

കാരുണ്യ ബെനവലന്റ് പദ്ധതി


ശ്രീ. പി. കെ. ബഷീര്‍

()കാരുണ്യ ബെനവലന്റ് പദ്ധതി പ്രകാരം എത്രപേര്‍ക്ക് ആനുകൂല്യം നല്‍കിയെന്നും, എത്ര തുക നല്‍കിയെന്നും ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)പദ്ധതിയിന്‍ കീഴില്‍ ഏതെല്ലാം സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്?

629

സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോര്‍ഡ്

ശ്രീ.പുരുഷന്‍ കടലുണ്ടി

()സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ ചെയര്‍മാന് പുറമേ എത്ര അംഗങ്ങളാണ് ഉണ്ടായിരിക്കേണ്ടത്; 2012 ആഗസ്റ്30 വരെ എത്ര അംഗങ്ങളെ നിയമിച്ചിട്ടുണ്ട്;

(ബി)ഈ ഗവണ്‍മെന്റ് അധികാരമേറ്റശേഷം ബോര്‍ഡിന് ക്ഷേമനിധി അംഗങ്ങളില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചുവെന്ന് വ്യക്തമാക്കാമോ; ഇതില്‍ എത്ര അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ബാക്കിയുണ്ടെന്ന് വ്യക്തമാക്കാമോ?

630

മങ്കട മണ്ഡലത്തില്‍ കെ.എസ്.എഫ്.. ബ്രാഞ്ച്

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

()മങ്കട മണ്ഡലത്തിലെ മക്കരപറമ്പില്‍ കെ.എസ്.എഫ്.. ബ്രാഞ്ച് ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ ?

631

കെ.എഫ്.സി. വഴി നടപ്പാക്കുന്ന തൊഴില്‍ സംരംഭക പദ്ധതി

ശ്രീ. ജെയിംസ് മാത്യു

()ബഡ്ജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതും കെ.എഫ്.സി. വഴി നടപ്പാക്കുന്നതുമായ തൊഴില്‍ സംരംഭക പദ്ധതി ആരംഭിച്ചത് എന്നുമുതലാണ്;

(ബി)ഈ പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈനിലൂടെയും മറ്റ് നിലയിലും രജിസ്റര്‍ ചെയ്ത് അപേക്ഷിച്ചവരെത്ര;

(സി)അപേക്ഷിച്ചവരില്‍ എത്ര പേര്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കി; ഇവരില്‍ എത്ര ചെറുകിട തൊഴില്‍ സംരംഭകര്‍ക്ക് കെ.എഫ്.സി. വായ്പ നല്‍കുകയുണ്ടായി;

(ഡി)എത്രപേര്‍ തൊഴില്‍ സംരംഭത്തിലേര്‍പ്പെട്ടു; അതിന്റെ ഭാഗമായി എത്ര യുവജനങ്ങള്‍ക്ക് പരോക്ഷമായി തൊഴില്‍ ലഭിക്കുകയുണ്ടായി;

()തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെട്ട എത്ര പേര്‍ക്ക് എന്തു തുക വീതം സബ്സിഡി / പലിശരഹിത വായ്പ നല്‍കുകയുണ്ടായി; ഇതിനായി സര്‍ക്കാരിന് എന്തു തുക ചെലവ് വരികയുണ്ടായി; ഈ സ്കീമില്‍ 2012-13 വര്‍ഷത്തെ ബഡ്ജറ്റില്‍ വകയിരുത്തപ്പെട്ട തുക എത്രയാണെന്നു വ്യക്തമാക്കുമോ?

632

സര്‍ക്കാരിനെതിരായ കേസുകളുടെ നടത്തിപ്പ്

ശ്രീ. ജി. സുധാകരന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കെ. വി. വിജയദാസ്

ശ്രീമതി പി. അയിഷാ പോറ്റി

()സര്‍ക്കാര്‍ കക്ഷികളായ കേസ്സുകള്‍ നടത്തുന്നതിന് നിലവിലുള്ള സംവിധാനം ഫലപ്രദമാണോ; ഇല്ലെങ്കില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കാമോ ;

(ബി)ഹൈക്കോടതിയിലും കീഴ്ക്കോടതികളിലും സര്‍ക്കാരിനെതിരായ കേസ്സുകളില്‍ തോറ്റുകൊടുക്കുന്നതും ബോധപൂര്‍വ്വമായ വീഴ്ചകള്‍ വരുത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)അഡ്വക്കേറ്റ് ജനറല്‍ സ്ഥാനത്തുള്‍പ്പെടെ സര്‍ക്കാര്‍ ഭാഗം വാദിക്കാന്‍ സര്‍ക്കാരിനാല്‍ നിയോഗിക്കപ്പെട്ടവര്‍ , അവരുടെ പഴയ അഡ്വക്കേറ്റ് ഫേമുകളുമായുള്ള ബന്ധം തുടരുന്നത് സര്‍ക്കാര്‍ കേസ്സുകളെ പ്രതികൂലമായി ബാധിക്കുന്നതായ പരാതികളെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ ?

633

ലോക് അദാലത്തുകള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, സണ്ണി ജോസഫ്

,, എം. . വാഹീദ്

,, എം. പി. വിന്‍സെന്റ്

()സ്ഥിരമായി ലോക് അദാലത്തുകള്‍ സംഘടിപ്പിക്കുന്ന സംവിധാനത്തിന് തുടക്കമിട്ടിട്ടുണ്ടോ;

(ബി)ഇത്തരം അദാലത്തുകളില്‍ ഏതെല്ലാം തരത്തിലുള്ള കേസുകളാണ് തീര്‍പ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം വകുപ്പുകളാണ് ഇതുമായി സഹകരിക്കുന്നത്;

(ഡി)യാത്രാ ക്ളേശമുള്ള സ്ഥലങ്ങളില്‍ സഞ്ചരിക്കുന്നലോക് അദാലത്തുകള്‍ ഏര്‍പ്പെടുത്തുമോ?

634

കുട്ടികള്‍ക്ക് വേണ്ടിയുള്ള നിയമസഹായം

ശ്രീ. വി. പി. സജീന്ദ്രന്‍

,, അന്‍വര്‍ സാദത്ത്

,, .സി. ബാലകൃഷ്ണന്‍

,, പി. സി. വിഷ്ണുനാഥ്

()കുട്ടികള്‍ക്ക് വേണ്ടിയുള്ള നിയമസഹായ പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(ബി)ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ ;

(സി)ഏതെല്ലാം തരം കുട്ടികള്‍ക്കാണ് നിയമസഹായം നല്‍കുന്നതെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(ഡി)എവിടെയെല്ലാമാണ് ഈ പദ്ധതി നടപ്പാക്കി വരുന്നതെന്ന് വ്യക്തമാക്കുമോ ?

635

നിയമസഹായ ക്ളിനിക്കുകള്‍

ശ്രീ. വി. ഡി. സതീശന്‍

,, ലൂഡി ലൂയിസ്

,, . പി. അബ്ദുള്ളക്കുട്ടി

()സംസ്ഥാനത്ത് നിയമസഹായ ക്ളിനിക്കുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)എവിടെയെല്ലാമാണ് ഇത്തരം ക്ളിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(സി)എന്തെല്ലാം നിയമസഹായമാണ് നല്‍കുന്നത് ; വിശദമാക്കുമോ ;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇവയുടെ പ്രവര്‍ത്തനവുമായി സഹകരിക്കുന്നത് ?

636

കാലഹരണപ്പെട്ട നിയമങ്ങള്‍

ശ്രീമതി കെ.കെ. ലതിക

()സംസ്ഥാനത്തെ കാലഹരണപ്പെട്ട നിയമങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത നിയമങ്ങള്‍ റദ്ദു ചെയ്യുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

637

സാഫല്യം ഭവന പദ്ധതി

ശ്രീ. സണ്ണി ജോസഫ്

'' എം.. വാഹീദ്

'' .പി. അബ്ദുള്ളക്കുട്ടി

'' .സി. ബാലകൃഷ്ണന്‍

()സാഫല്യം ഭവന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ;

(ബി)ഈ പദ്ധതിയില്‍ ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)സബ്സിഡി, തറവിസ്തീര്‍ണ്ണം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഭേദഗതിയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നറിയിക്കുമോ ?

638

പാര്‍പ്പിട നയം

ശ്രീ. സി. പി. മുഹമ്മദ്

,, ലൂഡി ലൂയിസ്

,, പി. സി. വിഷ്ണുനാഥ്

,, ഷാഫി പറമ്പില്‍

()പാര്‍പ്പിട നയത്തിന് അന്തിമ രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഭവന നിര്‍മ്മാണ മേഖലയുടെ വികസനത്തിന് എന്തെല്ലാം കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(സി)നയം നടപ്പിലാക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ?

639

പാര്‍പ്പിട പദ്ധതികള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീമതി കെ.കെ. ലതിക

ശ്രീ. എസ്. രാജേന്ദ്രന്‍

'' കെ. കുഞ്ഞിരാമന്‍ (ഉദുമ)

()നിലവിലുള്ള പാര്‍പ്പിട പദ്ധതികള്‍ ഏതൊക്കെയാണെന്നും ഓരോ പദ്ധതി പ്രകാരവും വീടൊന്നിന് എന്തു തുക വീതം എത്ര പേര്‍ക്ക് നല്‍കാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും വിശദമാക്കുമോ ; സഹായ തുക വര്‍ദ്ധിപ്പിച്ചതനുസരിച്ച് ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി).എം.എസ്. പാര്‍പ്പിട പദ്ധതിയുടെ സഹായധനം എത്രരൂപയാണ് ; തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ ; അര്‍ഹരായവര്‍ക്കെല്ലാം സഹായം ലഭ്യമാക്കാന്‍ എന്തു തുക വേണം ; അതിനാവശ്യമായ തുക അനുവദിച്ചിട്ടുണ്ടോ ;

(സി)നിലവിലുള്ള പാര്‍പ്പിട പദ്ധതികള്‍ നടപ്പിലാക്കുന്നതിന് വേണ്ടിവരുന്ന തുകയും ലഭ്യമാക്കിയ തുകയും എത്രയാണെന്ന് അറിയിക്കുമോ ?

640

ഹൌസിംഗ് റെഗുലേറ്ററി അതോറിറ്റി

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ഹൈബി ഈഡന്‍

,, വര്‍ക്കല കഹാര്‍

,, റ്റി. എന്‍. പ്രതാപന്‍

()സംസ്ഥാനത്ത് ഹൌസിംഗ് റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)അതോറിറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ;

(സി)ഫ്ളാറ്റ് നിര്‍മ്മാണ രംഗത്ത് ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി എന്തെല്ലാം അര്‍ദ്ധ ജുഡീഷ്യല്‍ അധികാരങ്ങളാണ് ഈ അതോറിറ്റിക്ക് നല്‍കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ;

(ഡി)അതോറിറ്റി രൂപീകരിക്കുന്നതിനുള്ള നിയമനിര്‍മ്മാണ നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ?

641

ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഭരണപരമായ ചെലവുകള്‍

ശ്രീ. ജോസ് തെറ്റയില്‍

,, മാത്യു.റ്റി.തോമസ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി.കെ. നാണു

()ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ ഭരണപരമായ ചെലവുകള്‍ വര്‍ദ്ധിച്ചുവരുന്നത് പരിശോധിച്ചിട്ടുണ്ടോ;

(ബി)ഭരണപരമായ ചെലവുകള്‍ക്ക് എന്തെങ്കിലും ഗ്രാന്റ് നല്‍കുന്നുണ്ടോ;

(സി)ഉപഭോക്താക്കള്‍ വസ്തുവിനും വീടിനും വിലയായി നല്കുന്ന തുക ഭരണചെലവുകള്‍ക്ക് വകമാറ്റി ചെലവാക്കുന്നത് ഹാനികരമാണെന്ന വസ്തുത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ ഇതു പരിഹരിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

()ഭവന നിര്‍മ്മാണ പദ്ധതികള്‍ പുതുതായി തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(എഫ്)ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാം; വിശദമാക്കാമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.