UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

559

2012-2013 - ലെ ബഡ്ജറ്റ്

ശ്രീ. സി. ദിവാകരന്‍

2012-2013-ലെ ബഡ്ജറ്റില്‍ വകയിരുത്തിയിരുന്ന തുകയുടെ എത്ര ശതമാനം ചെലവഴിച്ചു; ആയതിന്റെ ഇനം തിരിച്ചുളള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

560

നടപ്പുസാമ്പത്തികവര്‍ഷം വിവിധ പദ്ധതികള്‍ക്ക് ചെലവഴിച്ച തുക

ശ്രീ. ജി. സുധാകരന്‍

()2012-13 സാമ്പത്തികവര്‍ഷം ഓരോ വകുപ്പുകള്‍ക്കും എത്ര തുകയാണ് വകയിരുത്തിയിരുന്നത്;

(ബി)വകയിരുത്തപ്പെട്ട തുകയില്‍ 2012 നവംബര്‍ 30 വരെ എത്ര തുക ചെലവഴിച്ചുവെന്ന് വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ;

(സി)നടപ്പു സാമ്പത്തികവര്‍ഷത്തെ പദ്ധതിച്ചെലവ് മന്ദഗതിയിലായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ;

(ഡി)2011-12 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ച വരുമാനം എത്രയായിരുന്നു; എന്തു തുക വരുമാനമായി ലഭിച്ചു;

()ടി സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ച ചെലവ് എത്രയായിരുന്നു; യഥാര്‍ത്ഥ ചെലവ് എത്രയായിരുന്നുവെന്നും വ്യക്തമാക്കുമോ?

561

പദ്ധതികളുടെ കോര്‍ സെക്ടറുകള്‍ക്കുളള വിഹിതം

ശ്രീ. വി. ശശി

()2010-11, 2011-12, 2012-13 എന്നീ വര്‍ഷങ്ങളില്‍ ഓരോന്നിലും പദ്ധതികളുടെ കോര്‍ സെക്ടറുകള്‍ക്ക് നീക്കിവച്ച തുക എത്ര വീതമെന്ന് അറിയിക്കുമോ;

(ബി)അതില്‍ ഓരോ സെക്ടറിനും ചെലവായ തുക എത്ര വീതമെന്നും പദ്ധതി പ്രവര്‍ത്തനങ്ങളില്‍ കോര്‍ സെക്ടറുകളില്‍ ഫിസിക്കല്‍ ടാര്‍ജെറ്റായി എന്തെല്ലാം നേട്ടുമുണ്ടാക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും അതില്‍ എത്ര ശതമാനം നേടുവാനായെന്നും വര്‍ഷം തിരിച്ച് വ്യക്തമാക്കുമോ?

562

ആസ്തി വികസന ഫണ്ട് വിനിയോഗം

ശ്രീ. സി. കെ. സദാശിവന്‍

()മണ്ഡല ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പ്രവൃത്തികളുടെ നിര്‍മ്മാണ ചുമതല ബന്ധപ്പെട്ട വകുപ്പുകള്‍ വഴിയാണോ നടപ്പിലാക്കുന്നത് എന്ന് വ്യക്തമാക്കാമോ ; ഫണ്ട് വിനിയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ് ;

(ബി)കായംകുളം അസംബ്ളി മണ്ഡലത്തില്‍ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഏതൊക്കെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചു എന്ന് വ്യക്തമാക്കാമോ ;

(സി)പ്രവൃത്തികളുടെ നിലവിലുള്ള അവസ്ഥ എന്തൊക്കെയാണെന്ന് വിശദമാക്കാമോ ?

563

2012-13-ലെ പ്ളാന്‍ ഫണ്ട്

ശ്രീ. കെ. വി. വിജയദാസ്

()2012-13-ലെ പ്ളാന്‍ ഫണ്ടിനത്തില്‍ എത്ര ശതമാനം തുക വിനിയോഗിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)ഓരോ വകുപ്പിന്റെയും ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി)നിലവിലുള്ളവയ്ക്ക് പുറമേ എന്തെല്ലാം പദ്ധതികള്‍ക്കാണ് ഓരോ വകുപ്പിനും തുക വകയിരുത്തിയിട്ടുള്ളതെന്നും ആയതിന്റെ ഇനം തിരിച്ചുള്ള വിവരവും നല്‍കുമോ?

564

എമര്‍ജിംഗ് കേരള-നിയമഭേദഗതിക്കുള്ള നടപടി

ശ്രീ. എം. ചന്ദ്രന്‍

,, ബാബു എം. പാലിശ്ശേരി

,, രാജു എബ്രഹാം

,, കെ. ദാസന്‍

()എമര്‍ജിംഗ് കേരളയുടെ ഭാഗമായി നിക്ഷേപകര്‍ക്ക് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനായി സംസ്ഥാനത്ത് നിലവിലുള്ള എന്തെല്ലാം നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യാന്‍ ഉദ്ദേശിക്കുന്നു; വിശദമാക്കാമോ;

(ബി)നിയമവകുപ്പുമന്ത്രി അദ്ധ്യക്ഷനായി രൂപീകരിച്ച കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(സി)നിക്ഷേപകര്‍ക്ക് ഇക്കാര്യത്തില്‍ നല്‍കിയ ഉറപ്പുകള്‍ എന്തൊക്കെയായിരുന്നു; നിക്ഷേപകര്‍ ഉന്നയിച്ച പൊതുവായ ആവശ്യങ്ങള്‍ എന്തൊക്കെയായിരുന്നു;

(ഡി)പാരിസ്ഥിതിക പ്രത്യാഘൂതം ഉള്‍പ്പെടെ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും പൊതുവായ എന്തെല്ലാം താത്പര്യങ്ങള്‍ ഹനിച്ചുകൊണ്ടുള്ളതാണ് നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശങ്ങളെന്ന് പരിശോധിച്ചിട്ടുണ്ടോ ?

565

'എമര്‍ജിങ് കേരള'യുടെ നടത്തിപ്പിനായി നീക്കിവച്ച തുക

ശ്രീ. എസ്. രാജേന്ദ്രന്‍

()എമര്‍ജിങ് കേരള സംഘടിപ്പിക്കുന്നതിനായി കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ തുക നീക്കി വച്ചിരുന്നോ ; എങ്കില്‍ എത്രയെന്ന് വ്യക്തമാക്കാമോ ;

(ബി)എമര്‍ജിങ് കേരളയുടെ നോഡല്‍ ഏജന്‍സിയായി ആരെയാണ് ചുമതലപ്പെടുത്തിയിരുന്നത് ; ടി ഏജന്‍സിക്ക് ഇതിന്റെ നടത്തിപ്പിനായി എത്ര രൂപ അനുവദിച്ചു;

(സി)എമര്‍ജിങ് കേരളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ വഴി ചെലവായ ആകെ തുക എത്രയെന്ന് വ്യക്തമാക്കുമോ ?

566

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഈ സാമ്പത്തിക വര്‍ഷം ബജറ്റ് വിഹിതമായി എത്ര തുക നീക്കിവച്ചിട്ടുണ്ട്;

(ബി)ഈ ഇനത്തില്‍ ഇതുവരെ എത്ര തുക ത്രിതല പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് തരംതിരിച്ച് വിശദമാക്കുമോ?

567

സംസ്ഥാനത്തെ നിക്ഷേപ സമാഹരണം

ശ്രീ. വി. ശശി

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര കോടി രൂപയുടെ പുതിയ നിക്ഷേപം സംസ്ഥാനത്ത് നടത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ;

(ബി)ഇതില്‍ എത്ര കോടി രൂപാ വിദേശ നിക്ഷേപം നടന്നിട്ടുണ്ട് എന്ന് അറിയിക്കുമോ ;

(സി)കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുതല്‍മുടക്ക്, സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപം, പൊതു സ്വകാര്യ പങ്കാളിത്ത നിക്ഷേപം എന്നിവ എത്രയെന്ന് വ്യക്തമാക്കുമോ ?

568

സംസ്ഥാനത്തിന്റെ പൊതുകടം

ശ്രീമതി. കെ. എസ് സലീഖ

()കേന്ദ്ര ധനകാര്യവകുപ്പ് കേരള സംസ്ഥാന ധനകാര്യവകുപ്പിന് 2012-13 നടപ്പ് സാമ്പത്തിക വര്‍ഷം കടമെടുക്കാന്‍ നിശ്ചയിച്ച തുക എത്രകോടി രൂപയാണ്;

(ബി)ഇപ്രകാരം കടമെടുക്കുമ്പോള്‍ ഏതൊക്കെ ആവ ശ്യങ്ങള്‍ക്കാണ് തുക വിനിയോഗിക്കേണ്ടത്; വ്യക്തമാക്കുമോ;

(സി)ഇപ്രകാരം കടമെടുക്കുമ്പോള്‍ നിശ്ചയിച്ച തുകയില്‍ നിന്നും എത്ര കോടി രൂപ ഇതുവരെ കടമെടുത്തു;

(ഡി)ഈ സാമ്പത്തിവര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31-ന് മുന്‍പ് എത്ര കോടി രൂപകൂടി ഇത്തരത്തില്‍ കടമെടുക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

()നടപ്പുവര്‍ഷം സഞ്ചിതകടം എത്രകോടി കവിയുമെന്നാണ്കരുതുന്നത്; കഴിഞ്ഞ സാമ്പത്തിക വര്‍ഷം സഞ്ചിത കടം എത്ര കോടി കവിഞ്ഞിരുന്നു; വ്യക്തമാക്കുമോ;

(എഫ്)സംസ്ഥാനത്തിന്റെ അഭ്യന്തര ഉത്പാദനത്തിന്റെ എത്ര ശതമാനം സഞ്ചിത കടമെന്ന സ്ഥിതിയിലേക്ക് ഇപ്പോള്‍ പോകുമെന്ന് വ്യക്തമാക്കുമോ;

(ജി)നിലവില്‍ സംസ്ഥാനത്തിന്റെ പൊതുകടം എത്രകോടി രൂപയാണെന്ന് വ്യക്തമാക്കുമോ;

569

അസറ്റ് ഡെവലപ്മെന്റ് ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കിയ പദ്ധതികള്‍

ശ്രീ. ബാബു. എം. പാലിശ്ശേരി

()എം.എല്‍..മാര്‍ക്കുള്ള 5 കോടി രൂപയുടെ അസറ്റ് ഡെവലപ്മെന്റ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2012-13 സാമ്പത്തിക വര്‍ഷം ഇതേവരെ എത്ര കോടിരൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്;

(ബി)ഭരണാനുമതി നല്‍കിയിട്ടുള്ള പ്രവൃത്തികളുടെ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള വിശദാംശം ലഭ്യമാക്കുമോ;

(സി)2012-13 സാമ്പത്തിക വര്‍ഷം അവസാനിക്കാറായതു കണക്കിലെടുത്ത് അസറ്റ് ഡെവലപ്മെന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബാക്കി പ്രവൃത്തികള്‍ക്കുകൂടി ഭരണാനുമതി നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ?

570

എല്‍..സി - .ഡി.എഫ് പദ്ധതി

ശ്രീ. ബി സത്യന്‍

()എല്‍..സി-.ഡി.എഫ് പദ്ധതിപ്രകാരം സംസ്ഥാനത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ;

(ബി)എല്‍..സി-.ഡി.എഫ്-ല്‍ ഉള്‍പ്പെടുത്തി ചെയ്യുന്ന പ്രവര്‍ത്തികള്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനും പൂര്‍ത്തീകരിക്കുന്നതിനും കാലയളവ് നിഷ്കര്‍ഷിച്ചിട്ടുണ്ടോ;

(സി)ഈ പദ്ധതിയില്‍ നിര്‍മ്മാണം ആരംഭിക്കുന്ന പ്രവൃത്തികള്‍ ക്യാരിഓവര്‍ ചെയ്യാന്‍ കഴിയുമോ; കഴിയുമെങ്കില്‍ അതിന് അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങള്‍ വിശദമാക്കുമോ?

571

റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണ പദ്ധതിക്ക് ഭരണാനുമതി

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടി മണ്ഡലത്തില്‍ ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണ പദ്ധതിക്ക് ഭരണാനുമതി ലഭിക്കുന്നത് സംബന്ധിച്ച് ജലവിഭവ വകുപ്പില്‍ നിന്നും ധനകാര്യ വകുപ്പില്‍ സമര്‍പ്പിക്കപ്പെട്ട ഫയലില്‍ എന്തെല്ലാം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ;

(ബി)ഈ പദ്ധതിക്ക് ഭരണാനുമതി ലഭിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

572

പ്രാദേശിക വികസന ഫണ്ടും വായനശാലകള്‍ക്ക് സഹായവും

ശ്രീ. . കെ. ശശീന്ദ്രന്‍

()എം.എല്‍..മാരുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും കേരള ഗ്രന്ഥശാല സംഘത്തില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങി നല്‍കുന്നതിന് അനുമതി നല്‍കുന്നതിനുള്ള തടസ്സം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ പുരോഗതി കണക്കിലെടുത്ത് എം.എല്‍..മാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങി നല്‍കുന്നതിന് അനുമതി നല്‍കുമോ ?

573

കൂട്ടുവാതുക്കല്‍ കടവ്' പാലത്തിന്റെ നിര്‍മ്മാണം


ശ്രീ. സി. കെ. സദാശിവന്‍

കായംകുളം അസംബ്ളി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട കായംകുളം, കരുനാഗപ്പള്ളി, ഹരിപ്പാട് മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 'കൂട്ടുവാതുക്കല്‍ കടവ്' പാലത്തിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ തുക നീക്കിവയ്ക്കുന്നതിനുള്ള നടപടികള്‍ ധനകാര്യ വകുപ്പ് സ്വീകരിക്കുമോ?

574

മണ്ഡലങ്ങളിലെ സ്കൂള്‍ കെട്ടിടങ്ങള്‍ക്കുള്ള എസ്റിമേറ്റ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()2012-13 സാമ്പത്തിക വര്‍ഷത്തില്‍ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടായി എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത് ;

(ബി)എം.എല്‍.. മാരുടെ ആവശ്യപ്രകാരം മണ്ഡലങ്ങളിലെ സ്കൂള്‍ കെട്ടിടങ്ങള്‍ക്കായുള്ള എസ്റിമേറ്റ് പി. ഡബ്ള്യു.ഡി. മുഖേന സമര്‍പ്പിച്ചത് എല്‍..സി..ഡി.എഫ്. ഉത്തരവിലെ സാങ്കേതികതമൂലം ഭരണാനുമതി നല്‍കാതിരുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ആയത് പരിഹരിച്ച് പുതിയ നിര്‍ദ്ദേശം ധനവകുപ്പ് നല്‍കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

575

നേമം നിയോജക മണ്ഡലത്തിലെ പാലങ്ങളുടെ ഭരണാനുമതി

ശ്രീ. വി. ശിവന്‍കുട്ടി

()നേമം നിയോജകമണ്ഡലത്തിലെ പനത്തുറ പാലം, മുടവന്‍മുകള്‍ പാലം, തിരുവല്ലം ഇടയാര്‍ പാലം, മാങ്കോട്ടുകടവ് പാലം, കീഴാറന്നൂര്‍ പാലം എന്നിയുടെ നിര്‍മ്മാണത്തിന് ധനകാര്യ വകുപ്പ് ഭരണാനുമതി നല്‍കിയിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)ഇല്ലെങ്കില്‍ ആയതിന്റെ ഭരണാനുമതി എന്നത്തേയ്ക്ക് നല്‍കാനാവുമെന്നും, ഇതു സംബന്ധിച്ചുള്ള ഫയലിന്റെ ഇപ്പോഴത്തെ സ്ഥിതിയും വിശദമാക്കുമോ ?

576

സ്വയംസംരംഭക വികസന മിഷന്‍ പദ്ധതി

ശ്രീ. സി.പി. മുഹമ്മദ്

,, കെ. ശിവദാസന്‍ നായര്‍

,, എം. പി. വിന്‍സെന്റ്

,, പി. . മാധവന്‍

()സ്വയംസംരംഭക വികസന മിഷന്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ ;

(ബി)ഈ പദ്ധതി വഴി ഏതെല്ലാം മേഖലകളില്‍ വ്യവസായങ്ങള്‍ ആരംഭിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)വ്യവസായങ്ങള്‍ തുടങ്ങുന്നതിന് എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നത്; വിശദമാക്കുമോ ;

(ഡി)എത്ര തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാനാണ് ഈ പദ്ധതി ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

577

സ്വയം സംരംഭക മിഷന്‍

ശ്രീ. . . അസീസ്

()യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് സ്ഥാപിതമായ ‘സ്വയം സംരംഭക മിഷന്‍’ പ്രകാരം സംസ്ഥാനത്ത് എത്ര യുവ ജനങ്ങള്‍ പുതുതായി വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചു എന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)ഇവര്‍ക്ക് എന്ത് തുക വായ്പയായി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

578

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച്

ശ്രീ. റ്റി. വി. രാജേഷ്

()സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ; പ്രസ്തുത റിപ്പോര്‍ട്ടിന്റെ അഭിപ്രായത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)അങ്ങനെയെങ്കില്‍ അഭ്യസ്തവിദ്യരുടെ രൂക്ഷമായ തൊഴിലില്ലായ്മ നിലനില്‍ക്കുന്ന കേരളത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് മൂലമുണ്ടാകുന്ന സാമൂഹ്യ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്തിട്ടുണ്ടോ ?

579

റിട്ടയര്‍മെന്റ് വിശദാംശങ്ങള്‍

ശ്രീ. ജെയിംസ് മാത്യു

()അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഓരോ വര്‍ഷവും ഉള്ള റിട്ടയര്‍മെന്റ് സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി)ഓരോ വര്‍ഷവും റിട്ടയര്‍ ചെയ്യുന്നവരുടെ എണ്ണം, അവര്‍ക്ക് നല്കേണ്ടതായ ആനുകൂല്യങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന ചെലവ് എന്നിവ വിശദമാക്കുമോ;

(സി)പന്ത്രണ്ടാം പദ്ധതിക്കാലത്ത് ഓരോ വര്‍ഷവും ഇതിനായി കണക്കാക്കപ്പെട്ട തുക എത്ര കോടി വീതമാണ്?

580

പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്ന തീരുമാനം

ശ്രീ.മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇപ്പോള്‍ സര്‍വ്വീസില്‍ തുടരുന്നവരില്‍ സ്വയം പിരിഞ്ഞുപോകാന്‍ സന്നദ്ധരായിട്ടുളളവര്‍ക്ക് അവസരം നല്‍കുന്നതിന് വേണ്ടി 'വില്ലിംഗ്നെസ്സ്' ചോദിക്കുവാന്‍ തയ്യാറാകുമോ?

581

ചിട്ടി കമ്പനികള്‍

ശ്രീ. പി. ഉബൈദുള്ള

()അനധികൃത സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളുടെയും ചിട്ടി കമ്പനികളുടെയും എണ്ണം വര്‍ദ്ധിച്ച് വരുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇവരുടെ മാഫിയാസംസ്ക്കാരം ഉണ്ടാക്കുന്ന സാമൂഹിക ക്രമസമാധാന പ്രശ്നങ്ങള്‍ നേരിടുന്നതിന് അടിയന്തര നിര്‍ദ്ദേശം നല്‍കുമോ;

(സി)രജിസ്ട്രേഷനില്ലാത്ത ചിട്ടികമ്പനികളുടെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ച് അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

582

ഗോള്‍ഡ് ലോണ്‍ നല്‍കുന്ന സ്ഥാപനങ്ങള്‍

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

()സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് ലോണ്‍ നല്‍കുന്ന അനേകം സ്ഥാപനങ്ങള്‍, ബാങ്കുകള്‍ ഈടാക്കുന്നതിനേക്കാള്‍ വളരെ കൂടുതല്‍ പലിശ ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

583

സ്വകാര്യ ചിട്ടികള്‍

ശ്രീ. പി. കെ. ഗുരുദാസന്‍

()സംസ്ഥാനത്തും സംസ്ഥാനത്തിന് പുറത്തും രജിസ്റര്‍ ചെയ്ത്, സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന സ്വകാര്യ ചിട്ടികള്‍സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)ഇത്തരത്തില്‍ എത്ര സ്വകാര്യ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവ ഏതൊക്കെയാണെന്നും വെളിപ്പെടുത്തുമോ;

(സി)സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന ചിട്ടികമ്പനികളുടെ തകര്‍ച്ചയെ സംബന്ധിച്ച പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;എങ്കില്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ വിശദമാക്കുമോ;

(ഡി)നിയമാനുസൃതം രജിസ്റര്‍ ചെയ്തവയോടൊപ്പം നിയമവിരുദ്ധമായും ചിട്ടികള്‍ നടത്തുന്നതും,ചിട്ടിയുടെ മറവില്‍ അന്യായമായ പലിശയും പിഴപലിശയും മറ്റും ബലം പ്രയോഗിച്ച് ഈടാക്കി വരുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()നിയമാനുസൃതമല്ലാതെ ചിട്ടി നടത്തി, ചിറ്റാളന്മാരില്‍ നിന്ന് ബലം പ്രയോഗിച്ച് പണംഈടാക്കി വരുന്നതായ സംഭവങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി എന്താണ്; വിശദമാക്കുമോ?

584

തകര്‍ച്ചാഭീഷണി നേരിടുന്ന ചിട്ടിക്കമ്പനികള്‍

ശ്രീ. പി.തിലോത്തമന്‍

()സംസ്ഥാനത്തെ നൂറുകണക്കിന് ചിട്ടിക്കമ്പനികളുടെ തകര്‍ച്ച ആസന്നമാണെന്ന് പോലീസിലെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ;ഇവ തകര്‍ന്നാല്‍ ചിറ്റാളന്മാര്‍ക്ക് എത്ര കോടി രൂപ നഷ്ടമാകുമെന്നാണ് കണക്കാക്കിയിട്ടുളളത് എന്നു വ്യക്തമാക്കാമോ; ഏതെല്ലാം ചിട്ടിക്കമ്പനികളാണ് തകരാന്‍ പോകുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ സാമ്പത്തിക അഴിമതിയില്‍ നിന്നും രക്ഷിക്കാന്‍ എന്തു മുന്‍കരുതലുകളും നടപടികളും സ്വീകരിച്ചു എന്നു അറിയിക്കാമോ;

(സി)ഇപ്രകാരം തകര്‍ച്ചാഭീഷണി നേരിടുന്ന ചിട്ടിക്കമ്പനികള്‍ കേരളത്തില്‍ രജിസ്റര്‍ ചെയ്തിട്ടുളളവയാണോ; ഇന്ത്യന്‍ ചിട്ടി നിയമങ്ങളും അനുബന്ധ ചട്ടങ്ങളും ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമോ പോലീസോ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കാമോ;

585

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ അലവന്‍സ്

ശ്രീ. പുരുഷന്‍ കടലുണ്ടി

()ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ക്ക് നല്‍കിയിരുന്ന ബോണസും അലവന്‍സും നിര്‍ത്തലാക്കിയിട്ടുണ്ടോ; എങ്കില്‍ ഇത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;

(ബി)ഏജന്റുമാര്‍ക്ക് നല്‍കാനുണ്ടായിരുന്ന അലവന്‍സ് പൂര്‍ണമായും നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എത്ര മാസത്തെ തുക കുടിശ്ശികയായിട്ടുണ്ട്; ഇത് എന്ന് നല്‍കുമെന്ന് വ്യക്തമാക്കാമോ?

586

കെട്ടിട വാടക നിയന്ത്രണ നിയമം

ശ്രീ. എം.ഉമ്മര്‍

()വാടകക്കാരെക്കുറിച്ചുളള വിവരങ്ങള്‍ കെട്ടിടഉടമ പോലീസ് സ്റേഷനിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അറിയിക്കണമെന്ന നിയമനിര്‍മ്മാണം, നടത്തുന്നകാര്യം പരിഗണനയിലുണ്ടോ;

(ബി)ഇപ്പോള്‍ സംസ്ഥാനത്ത് നിലവിലുളള വാടക നിയന്ത്രണ നിയമം കൂടുതല്‍ ശക്തമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ;

(സി)പ്രസ്തുത നടപടികള്‍ ശക്തമാക്കുമ്പോള്‍ കെട്ടിടഉടമ പാലിക്കപ്പെടേണ്ട മാനദണ്ഡങ്ങളെക്കുറിച്ചുളള വിശദാംശം നല്‍കുമോ?

587

കോഴിക്കോട് ആസ്തി വികസന ഫണ്ട്


ശ്രീ. പി. റ്റി. . റഹീം

()നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിപ്രകാരം കോഴിക്കോട് ജില്ലയിലെ ഏതെല്ലാം മണ്ഡലങ്ങളിലെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)അവ ഏതെല്ലാമാണെന്ന് മണ്ഡലം തിരിച്ച് വിശദമാക്കുമോ;

(സി)വിഷന്‍ 2010 പദ്ധതിപോലെ ശിലാഫലകങ്ങളില്‍ ബന്ധപ്പെട്ട 'എം.എല്‍..മാരുടെ മണ്ഡലം ആസ്തി വികസനഫണ്ട്' എന്ന് രേഖപ്പെടുത്താന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടോ;

(ഡി)അഞ്ച് വര്‍ഷത്തെ പദ്ധതികള്‍ ഒരുമിച്ച് സമര്‍പ്പിക്കാന്‍ എം.എല്‍..മാരെ അനുവദിക്കുമോ?

588

ചീരക്കുഴി തടയണ നിര്‍മ്മാണത്തിനാവശ്യമായ ഫണ്ട്

ശ്രീ. കെ. രാധാകൃഷ്ണന്‍

()ചേലക്കര മണ്ഡലത്തില്‍ ചീരക്കുഴി തടയണ നിര്‍മ്മാണത്തിനാവശ്യമായ ഫണ്ട് ലഭ്യമാക്കുന്നത് സംബന്ധിച്ച നിവേദനവും ജലവിഭവ വകുപ്പിന്റെ ഫയലും ധനകാര്യവകുപ്പിന് ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(സി)ഈ പദ്ധതി നടപ്പിലാക്കുന്നതിന് ഈ സാമ്പത്തികവര്‍ഷം തന്നെ ഫണ്ട് അനുവദിച്ച് ഭരണാനുമതി ലഭ്യമാക്കുമോ ?

589

നെല്ലിയാമ്പതി എസ്റേറ്റ്

ഡോ. ടി.എം. തോമസ് ഐസക്

()നെല്ലിയാമ്പതി എസ്റേറ്റുകളുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ പ്ളീഡര്‍മാരുടെയും നിയമവകുപ്പിലെ ഉദ്യോഗസ്ഥരുടെയും ഭാഗത്ത് ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)നെല്ലിയാമ്പതി എസ്റേറ്റുകളുമായി ബന്ധപ്പെട്ട കേസുകള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൈകാര്യം ചെയ്തുവന്ന സര്‍ക്കാര്‍ പ്ളീഡര്‍മാര്‍ ആരൊക്കെയാണ് ;

(സി)നെല്ലിയാമ്പതിയിലെ ചെറുനെല്ലി അടക്കമുള്ള ഏതാനും എസ്റേറ്റുകള്‍ ഏറ്റെടുക്കാനുള്ള വനം വകുപ്പിന്റെ നടപടികള്‍ക്കെതിരെ കൈവശക്കാര്‍ കോടതിയില്‍ നല്കിയ ഹര്‍ജികളില്‍ സര്‍ക്കാരിനുവേണ്ടി സത്യവാങ്മൂലം തയ്യാറാക്കിയിട്ടുണ്ടായിരുന്നുവോ ; പ്രസ്തുത സത്യവാങ്മൂലം ദുര്‍ബലവും കേസ് പരാജയപ്പെടാനിടയാക്കുന്നതുമാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)9-8-2012-ന് നിയമ വകുപ്പ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യുകയുണ്ടായോ ; കേസുമായി ബന്ധപ്പെട്ട എന്തെല്ലാം സാഹചര്യങ്ങളില്‍ ഏതെല്ലാം തീരുമാനങ്ങള്‍ യോഗത്തില്‍ എടുക്കുകയുണ്ടായി ?

590

നെല്ലിയാമ്പതി എസ്റേറ്റ് ഏറ്റെടുക്കല്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()നെല്ലിയാമ്പതി എസ്റേറ്റുകള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് 09.08.2012-ല്‍ നിയമ വകുപ്പ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി; തീരുമാനങ്ങള്‍ എന്തൊക്കെയായിരുന്നു ;

(ബി)യോഗ തീരുമാനങ്ങള്‍ അടങ്ങിയ മിനിട്സിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി)പ്രസ്തുത തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട നടപടികള്‍ വിശദമാക്കാമോ ?

591

ഗ്രാമപഞ്ചായത്തില്‍ സാഫല്യം ഭവന നിര്‍മ്മാണ പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()താനൂര്‍ നിയോജകമണ്ഡലത്തിലെ താന ഗ്രാമപഞ്ചായത്തില്‍ സാഫല്യം ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുന്നകാര്യം ഏത് ഘട്ടത്തിലാണ്;

(ബി)ഇതിനായി 50 സെന്റ് ഭൂമി നല്‍കാന്‍ ഗ്രാമപഞ്ചായത്ത് എടുത്ത തീരുമാനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പദ്ധതി നടപടികള്‍ എന്നു മുതല്‍ ആരംഭിക്കാനാകും: വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

592

ഭൂവിനിയോഗ നിയമത്തിനുള്ള കരട് ബില്ല്.

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

()നിയമവകുപ്പ് തയ്യാറാക്കിയ ഭൂവിനിയോഗ നിയമത്തിനുള്ള കരട് ബില്ല് ഏതെല്ലാം വകുപ്പുകളുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി അയച്ചുകൊടുക്കുകയുണ്ടായെന്ന് വെളിപ്പെടുത്താമോ;

(ബി)റവന്യൂ വകുപ്പ് പ്രസ്തുത ബില്ലിനെക്കുറിച്ച് നല്‍കിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിശദമാക്കാമോ ; ആയതിന്റെ ഒരു പകര്‍പ്പ് ലഭ്യമാക്കുമോ?

593

കേരളത്തിലെ എന്‍.ജി.. സംഘടനകളുടെ വിശദാംശങ്ങള്‍

ശ്രീ. വി.എസ്. സുനില്‍കുമാര്‍

()കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി./സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനകളുടെ എണ്ണം എത്രയാണ്;

(ബി)ഇവയുടെ പേരും ഭാരവാഹികളുടെ പേരും വെളിപ്പെടുത്തുമോ;

(സി)നിയമവിരുദ്ധമായി വിദേശഫണ്ട് സ്വീകരിച്ച ഏതെങ്കിലും എന്‍.ജി.ഒ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; പേര് വെളിപ്പെടുത്താമോ;

(ഡി)ഇവര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ടോ;

()പ്രസ്തുത എന്‍.ജി.ഒ ഭാരവാഹികള്‍ എത്ര പണം കൈപ്പറ്റിയെന്ന് വെളിപ്പെടുത്താമോ?

594

ചെട്ടിക്കുളങ്ങര ഗ്രാമപഞ്ചായത്തിലെ 'സാഫല്യം' ഭവന പദ്ധതി

ശ്രീ. സി. കെ. സദാശിവന്‍

()കായംകുളം മണ്ഡലത്തില്‍ ചെട്ടിക്കുളങ്ങര ഗ്രാമപഞ്ചായത്തില്‍ 'സാഫല്യം' ഭവന പദ്ധതി പ്രകാരം എത്ര ഫ്ളാറ്റുകളാണ് അനുവദിച്ചിട്ടുള്ളത്;

(ബി)പ്രസ്തുത പദ്ധതിയുടെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ?

595

ടൈറ്റില്‍ സര്‍ട്ടിഫിക്കറ്റിന് ഈടാക്കുന്ന നിരക്ക്

ശ്രീ. പി. തിലോത്തമന്‍

()കേരള സര്‍ക്കാര്‍ ലീഗല്‍ ഓഫീസേഴ്സ് റൂള്‍സ് പരിഷ്കരിച്ചത് എന്നാണെന്ന് അറിയിക്കുമോ; ഇതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; ഇതിന്റെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് പ്ളീഡര്‍മാര്‍ പോലെയുളള പദവി വഹിക്കുന്നവര്‍ ടൈറ്റില്‍ സര്‍ട്ടിഫിക്കറ്റിന് കക്ഷികളില്‍ നിന്നും വാങ്ങാവുന്ന ഫീസ് എത്ര രൂപയാണെന്ന് വ്യക്തമാക്കാമോ;

(ബി)സ്ഥലപരിശോധനയ്ക്കും ടൈറ്റില്‍ സര്‍ട്ടിഫിക്കറ്റിനും നിശ്ചിത ഫീസിനേക്കാള്‍ കൂടുതല്‍ തുക കൈപ്പറ്റിയാല്‍ അവര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കാന്‍ കഴിയുമെന്നു വ്യക്തമാക്കാമോ; ഇതുവരെ ഇത്തരം കേസുകളില്‍ ഏതെങ്കിലും ഗവണ്‍മെന്റ് പ്ളീഡര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇത്തരം കേസുകളില്‍ പരാതി നല്‍കേണ്ടത് ആര്‍ക്കാണെന്നു വ്യക്തമാക്കാമോ;

(സി)ഇത്തരം സേവനങ്ങള്‍ക്ക് നല്‍കുന്ന ഫീസിന് രസീത് നല്‍കാറുണ്ടോ; ഇല്ലെങ്കില്‍ രസീത് നല്‍കുന്ന രീതി നടപ്പിലാക്കുമോ ?

596

ടെലിഫോണ്‍ ഓപ്പറേറ്റര്‍ക്ക് ഹയര്‍ ഗ്രേഡ്

ശ്രീ. . കെ. ശശീന്ദ്രന്‍

()നിയമസഭാ സെക്രട്ടേറിയറ്റിലെ മ്യൂസിയം ഗൈഡ്, റിസപ്ഷന്‍ ഗൈഡ്, ഹൌസ്കീപ്പര്‍ എന്നീ തസ്തികകളെ മൊത്തമായികണക്കാക്കി 2:1 എന്ന റേഷ്യോയില്‍ 'ഹയര്‍ ഗ്രേഡ്' അനുവദിക്കുവാന്‍ ധനകാര്യ വകുപ്പ് നടപടി സ്വീകരിക്കുമോ;

(ബി)മേല്‍പ്പറഞ്ഞ തസ്തികകള്‍ ടെലിഫോണ്‍ ഓപ്പറേറ്റര്‍മാരുടെ തസ്തികകളെ പുനഃനാമകരണം ചെയ്തു നിലനിറുത്തിയതാണെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ നിലവിലുള്ള ടെലിഫോണ്‍ ഓപ്പറേറ്റര്‍ക്കുംകൂടി 2:1 അനുപാതത്തില്‍ ഹയര്‍ ഗ്രേഡിന്റെ ആനുകൂല്യം നല്‍കുമോ?

597

2012-13-വര്‍ഷത്തില്‍ ലഭിച്ച സെയില്‍സ് ടാക്സിന്റെ കണക്ക്

ശ്രീ. കെ. വി. വിജയദാസ്

()2012-13- വര്‍ഷത്തില്‍ ഒക്ടോബര്‍-31 വരെ ലഭിച്ച സെയില്‍സ് ടാക്സിന്റെ കണക്ക് നല്‍കുമോ; ആയത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് വര്‍ദ്ധിച്ചിട്ടുണ്ടോ;

(ബി)ഇക്കാര്യത്തിലുള്ള വിശദമായ സ്റേറ്റ്മെന്റ് നല്‍കുമോ?

598

നികുതി വകുപ്പിലെ ഇ-പെയ്മെന്റ് സംവിധാനം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ബെന്നി ബെഹനാന്‍

,, . റ്റി. ജോര്‍ജ്

,, വര്‍ക്കല കഹാര്‍

()നികുതി വകുപ്പില്‍ ഇ-പെയ്മെന്റ് സംവിധാനം നിലവില്‍ വന്നിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം സൌകര്യങ്ങളാണ് ഈ സംവിധാനം വഴി ജനങ്ങള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ സംവിധാനം നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)നികുതി വകുപ്പിന്റെ എല്ലാ ഓഫീസുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

599

നികുതി-നികുതിയേതര വരുമാനങ്ങള്‍

ശ്രീ. എം. ഹംസ

()സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നികുതി-നികുതിയേതര വരുമാനങ്ങളില്‍ കുറവുവന്നു എന്ന ആക്ഷേപം സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ടോ;

(ബി)2006-11 വര്‍ഷങ്ങളിലെ നികുതി-നികുതിയേതര വരുമാനം എത്രയായിരുന്നു; ഇനം തിരിച്ച് വ്യക്തമാക്കുമോ;

(സി)നികുതി കുടിശ്ശിക ഒടുക്കുന്നതിന് എത്രപേര്‍ക്ക് സര്‍ക്കാര്‍ 2011 ജൂലായ് 1 മുതല്‍ 2012 ഒക്ടോബര്‍ 31 വരെ സ്റേ അനുവദിച്ചു; ആകെ എത്ര തുകയ്ക്കാണ് സ്റേ അനുവദിച്ചത്; വിശദാംശം ലഭ്യമാക്കുമോ

600

ചെക്ക് പോസ്റുകളിലെ നികുതി വരുമാനം


ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കഴിഞ്ഞ 5 വര്‍ഷങ്ങളിലായി കാസര്‍ഗോഡ് ജില്ലയിലെ വിവിധ സെയില്‍സ് ടാക്സ് ചെക്ക് പോസ്റുകളില്‍ നിന്നും ലഭിച്ച നികുതി വരുമാനത്തിന്റെ വിവരം ലഭ്യമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.