UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4701

കേരള ലാന്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ വൈപ്പിനിലെ പ്രവൃത്തികള്‍

ശ്രീ. എസ്. ശര്‍മ്മ

()ഈ സര്‍ക്കാര്‍ വന്നതിനു ശേഷം കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മുഖേന വൈപ്പിന്‍ മണ്ഡലത്തില്‍ ഏതെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കിയതെന്ന് വ്യക്തമാക്കാമോ;

(ബി)നടപ്പു വര്‍ഷം കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മുഖേന വൈപ്പിന്‍ മണ്ഡലത്തില്‍ നടപ്പിലാക്കുവാനുദ്ദേശിക്കുന്ന പ്രവൃത്തികളുടെ വിശദാംശം വ്യക്തമാക്കാമോ?

4702

ആധുനിക രീതിയിലുള്ള സംഭരണശാലകള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, ഹൈബി ഈഡന്‍

,, സണ്ണി ജോസഫ്

()സംസ്ഥാനത്ത് ആധുനിക രീതിയിലുള്ള സംഭരണശാലകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നത്;

(ബി)ഇത്തരം സംഭരണശാലകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)കേന്ദ്ര ഗവണ്‍മെന്റിന്റെ ഈ പദ്ധതി സംസ്ഥാനം എങ്ങനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത് ?

4703

സംരഭകത്വ വികസന പദ്ധതി

ശ്രീ. എം. ഹംസ

()മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സംരഭകത്വ വികസന പദ്ധതി വഴി എന്തെല്ലാം കാര്യങ്ങള്‍ ആണ് ലക്ഷ്യമിടുന്നത്;

(ബി)സംരഭകത്വ വികസന പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;

(സി)പ്രസ്തുത പദ്ധതി കര്‍ഷകരിലെത്തിക്കുവാനായി നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;

(ഡി)പ്രസ്തുത പദ്ധതിപ്രകാരം എത്ര കര്‍ഷകര്‍ക്ക് ഗുണം ലഭിച്ചു; വിശദാംശം നല്‍കാമോ;

()പ്രസ്തുത പദ്ധതി കുറ്റമറ്റരീതിയില്‍ നടപ്പിലാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

(എഫ്)പ്രസ്തുത പദ്ധതിക്കായി 2012-13 വര്‍ഷത്തെ ബഡ്ജറ്റില്‍ നീക്കിവച്ച തുക എത്ര; അത് പര്യാപ്തമാണോ; അല്ലെങ്കില്‍ വര്‍ദ്ധിപ്പിക്കുമോ; എത്രയെന്ന് വ്യക്തമാക്കാമോ ?

4704

മൃഗസംരക്ഷണ വകുപ്പില്‍ നടപ്പിലാക്കിയ പദ്ധതികള്‍

ശ്രീ. കെ. ദാസന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മൃഗസംരക്ഷണ വകുപ്പില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാം എന്ന് വിശദമാക്കുമോ;

(ബി)മൃഗാശുപത്രികള്‍ നവീകരിക്കുന്നതിനും ആവശ്യമായ മൃഗഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്റാഫിനെ ഏര്‍പ്പെടുത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കുമോ;

(സി)കൊയിലാണ്ടി മൃഗാശുപത്രിയ്ക്ക് വേണ്ടത്ര ഭൌതിക സൌകര്യമില്ല എന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

(ഡി)കൊയിലാണ്ടി മൃഗാശുപത്രിയ്ക്ക് പുതിയ കെട്ടിടവും മറ്റ് സൌകര്യങ്ങളും ഏര്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ?

4705

കെപ്കോ

ശ്രീ. കെ. കെ. നാരായണന്‍

()മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുളള കെപ്കോ എന്ന സ്ഥാപനം ഏതെല്ലാം ജില്ലകളിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമാക്കാമോ;

(ബി)കണ്ണൂര്‍ ജില്ലയില്‍ കെപ്കോയുടെ റീട്ടെയില്‍ ഷോപ്പ് തുടങ്ങുന്നകാര്യം പരിഗണിക്കുമോ;

(സി)എങ്കില്‍ ഇത് എവിടെയെല്ലാമാണ് തുടങ്ങാന്‍ ആലോചിക്കുന്നത്; വ്യക്തമാക്കാമോ?

4706

ആട് വളര്‍ത്തല്‍

ശ്രീ. കെ. അജിത്

()ആട് വളര്‍ത്തല്‍ ഗണ്യമായ രീതിയില്‍ കുറഞ്ഞു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ആട് വളര്‍ത്തലില്‍ നിന്നും ജനങ്ങള്‍ പിന്‍മാറുന്നതിന്റെ കാരണം എന്തെന്ന് പഠിക്കാന്‍ മൃഗസംരക്ഷണവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)ആട്ടിന്‍ പാലിന്റെ ഗുണമേന്മയെക്കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധം വരുത്താനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ വകുപ്പ് തയ്യാറാകുമോ;

(ഡി)സംസ്ഥാനത്ത് ആടുകളുടെ എണ്ണത്തെ സംബന്ധിച്ച് വകുപ്പിനുള്ള കണക്ക് വെളിപ്പെടുത്തുമോ?

4707

വടകര പശു

ശ്രീ. സി. കെ. നാണു

()വടകര പശുസംരക്ഷണത്തിന് എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ ;

(ബി)വടകര പശുസംരക്ഷിക്കുന്നവര്‍ക്ക് എന്തെങ്കിലും സാമ്പത്തിക സഹായം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടോ ;

(സി)ഇല്ലെങ്കില്‍ ഇത് നല്‍കുന്നതിന് സര്‍ക്കാര്‍ തയ്യാറാവുമോ ?

4708

2012 വര്‍ഷത്തിലെ സര്‍ക്കാര്‍ ഡയറി, എക്സിക്യൂട്ടീവ് ഡയറി, കലണ്ടര്‍, ബോര്‍ഡ് കലണ്ടര്‍, ദിനസ്മരണ എന്നിവയുടെ വില്‍പന

ശ്രീ. വി. ശിവന്‍കുട്ടി

()2012 വര്‍ഷത്തില്‍ സര്‍ക്കാര്‍ ഡയറി, എക്സിക്യൂട്ടീവ് ഡയറി, കലണ്ടര്‍, ബോര്‍ഡ് കലണ്ടര്‍, ദിനസ്മരണ എന്നിവയുടെ വില്‍പന എന്നു മുതലാണ് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തത് എന്ന് വ്യക്തമാക്കുമോ;

(ബി)മേല്‍പറഞ്ഞ പ്രസിദ്ധീകരണങ്ങള്‍ ഏതൊക്കെ സര്‍ക്കാര്‍ വകുപ്പുകള്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക് ഏതൊക്കെ തീയതികളില്‍ ഏതൊക്കെ മാനദണ്ഡങ്ങളില്‍, എത്രയെണ്ണം വീതം വിതരണം ചെയ്തു എന്നുളള എല്ലാ വിശദാംശങ്ങളും അടങ്ങിയ ഇനം തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ ?

4709

ഹോര്‍മോണ്‍ കുത്തിവച്ച ഇറച്ചിക്കോഴികള്‍

ശ്രീ. ജോസ് തെറ്റയില്‍

,, മാത്യു. റ്റി. തോമസ്

,, സി. കെ. നാണു

()ഹോര്‍മോണുകള്‍ കുത്തിവച്ചിരിക്കുന്ന ഇറച്ചിക്കോഴികളെ ഉപയോഗിക്കുന്നവരില്‍ ഉണ്ടാകുന്ന ശാരീരിക വ്യതിയാനങ്ങളെക്കുറിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ എന്തൊക്കെ വസ്തുതകളാണ് പഠനത്തില്‍ വെളിപ്പെട്ടിരിക്കുന്നത് എന്ന് വിശദമാക്കുമോ;

(സി)ഇറച്ചിക്കായി കൊണ്ടുവരുന്ന കോഴികളെ ഇത് സംബന്ധിച്ച പരിശോധനകള്‍ക്ക് വിധേയമാക്കാറുണ്ടോ?

4710

പൌള്‍ട്രി വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

,, വി. പി. സജീന്ദ്രന്‍

,, റ്റി. എന്‍. പ്രതാപന്‍

,, അന്‍വര്‍ സാദത്ത്

()സംസ്ഥാന പൌള്‍ട്രി വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ ;

(ബി)ഈ സര്‍ക്കാരിന്റെ കാലത്ത് കോര്‍പ്പറേഷന്‍ ഇപ്പോള്‍ ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കിവരുന്നുണ്ട് ;

(സി)ഇവയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

4711

കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്’ പദ്ധതി

ശ്രീ.എന്‍. . നെല്ലിക്കുന്ന്

()‘കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്’ എന്ന പദ്ധതി ഏതെല്ലാം മണ്ഡലങ്ങളില്‍, ഏതെല്ലാം സ്കൂളുകളില്‍ നടപ്പിലാക്കിയിട്ടുണ്ട്;

(ബി)പ്രസ്തുത പദ്ധതി സംബന്ധിച്ച് വിശദീകരിക്കാമോ;

(സി)കാസര്‍ഗോഡ് മണ്ഡലത്തില്‍ എന്ന് പദ്ധതി നടപ്പിലാക്കാനാകുമെന്ന് വ്യക്തമാക്കുമോ?

4712

കോഴി വളര്‍ത്തല്‍ ഗ്രാമങ്ങള്‍

ശ്രീ.എന്‍..നെല്ലിക്കുന്ന്

()കോഴി വളര്‍ത്തല്‍ ഗ്രാമം പദ്ധതി സംബന്ധിച്ച് വിശദീകരിക്കാമോ ;

(ബി)എത്ര ഗ്രാമങ്ങളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ;

(സി)കാസര്‍കോട് ജില്ലയില്‍ ഏതെല്ലാം ഗ്രാമങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത് ;

(ഡി)പദ്ധതിയില്‍ പുതുതായി ഗ്രാമങ്ങളെ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

4713

വീട്ടമ്മയ്ക്ക് അരുമക്കോഴി’, ‘ഗ്രാമം നിറയെ കോഴിക്കുഞ്ഞ്’ പദ്ധതികള്‍

ശ്രീ.എന്‍..നെല്ലിക്കുന്ന്

()‘വീട്ടമ്മയ്ക്ക് അരുമക്കോഴി’, ‘ഗ്രാമം നിറയെ കോഴിക്കുഞ്ഞ്’ എന്നീ പദ്ധതികള്‍ സംബന്ധിച്ച് വിശദീകരിക്കാമോ ;

(ബി)ഏതെല്ലാം പ്രദേശങ്ങളില്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട് എന്ന് വിശദീകരിക്കുമോ ?

4714

ലൈവ്സ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ പ്രെമോഷന്‍

ശ്രീ. പി. തിലോത്തമന്‍

()മൃഗസംരക്ഷണവകുപ്പിലെ ലൈവ്സ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ പതിനഞ്ചും പതിനാറും വര്‍ഷത്തെ സേവനം കഴിഞ്ഞവരും സര്‍വ്വീസില്‍നിന്നും വിരമിക്കുവാന്‍ ഏതാനും മാസങ്ങള്‍മാത്രം അവശേഷിക്കുന്നവരുമായവര്‍ ഗ്രേഡ്-ക ആയിപോലും പ്രൊമോഷന്‍ കിട്ടാതെ കഴിയുന്നവരാണെന്നും ദീര്‍ഘകാലമായി ചര്‍ച്ചചെയ്യുന്ന സീനിയോറിറ്റി ലിസ്റ് കുറ്റമറ്റരീതിയില്‍ പ്രസിദ്ധീകരിക്കാത്തതുമൂലമാണിത് സംഭവിക്കുന്നതെന്നുമുള്ള കാര്യം മനസ്സിലായിട്ടുണ്ടോ ;

(ബി)എന്തുകൊണ്ടാണ് ഈ പ്രശ്നം പരിഹരിക്കപ്പെടാതെ അര്‍ഹമായ ഒരു പ്രൊമോഷന്‍പോലും ലഭിക്കാതെ ലൈവ്സ്റോക്ക്ഇന്‍സ്പെക്ടര്‍മാര്‍ വിരമിക്കേണ്ടിവരുന്നതെന്നും പറയാമോ ;

(സി)ഈ വിഷയം അടിയന്തിരമായി പരിഹരിച്ച് ലൈവ്സ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ക്ക് പ്രൊമോഷന്‍ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ?

4715

വട്ടംകുളം വെറ്റിനറി ഡിസ്പന്‍സറി

ഡോ. കെ.ടി. ജലീല്‍

()തവനൂര്‍ മണ്ഡലത്തില്‍പ്പെട്ട വട്ടംകുളം പഞ്ചായത്തില്‍ ആളുകള്‍ അധികവും മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മൃഗസംരക്ഷണ പദ്ധതി നടപ്പിലാക്കുന്നതിനായി മാത്രം വട്ടംകുളം പഞ്ചായത്ത് വിവിധ പദ്ധതികള്‍ നടപ്പിലാക്കി അതിന്റെ ഗുണം ലഭ്യമായി തുടങ്ങിയത് വിലയിരുത്തിയിട്ടുണ്ടോ;

(സി)വട്ടംകുളം വെറ്റിനറി ഡിസ്പെന്‍സറിയില്‍ ഒരു മാസം 900 മുതല്‍ 1000 വരെ ചികിത്സകളും 100 മുതല്‍ 120 വരെ കൃത്രിമ ബീജദാനവും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത് വട്ടംകുളം വെറ്റിനറി ഡിസ്പെന്‍സറിയെ വെറ്റിനറി ഹോസ്പിറ്റലായി ഉയര്‍ത്തുന്നതിനും വെറ്റിനറി സര്‍ജനു പകരം സീനിയര്‍ വെറ്റിനറി സര്‍ജനെ നിയമിക്കുന്നതിനും വേണ്ട നടപടി എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

()ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രൊപ്പോസലുകള്‍ പരിഗണനയില്‍ ഉണ്ടോ; എങ്കില്‍ അതിന്മേലുള്ള നടപടി ഏതുവരെയായി എന്നു വിശദമാക്കാമോ?

4716

ജനപഥം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ജനപഥത്തിന്റെ 2012 ജൂണ്‍ മാസത്തെ പതിപ്പ് വീണ്ടും പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(ബി)പുതിയ പതിപ്പില്‍ ആദ്യം പ്രസിദ്ധീകരിച്ച പതിപ്പില്‍ നിന്നും വരുത്തിയ വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്;

(സി)പുതിയ പതിപ്പിന്റെ ഉളളടക്കത്തില്‍ വ്യത്യാസം വരുത്തിയിട്ടുണ്ടോ;

(ഡി)ജനപഥത്തിന്റെ ജൂണ്‍ മാസത്തെ പതിപ്പ് വീണ്ടും അച്ചടിക്കാന്‍ ഇടയായ സാഹചര്യം വ്യക്തമാക്കാമോ; ഇതുമൂലം എത്ര രൂപയാണ് അധികബാധ്യതയായത് എന്നും വ്യക്തമാക്കാമോ?

4717

സര്‍ക്കാര്‍ ഗസറ്റുകള്‍ എം.എല്‍.എ മാര്‍ക്ക് മണ്ഡലത്തില്‍ നല്‍കുന്നതിന് നടപടി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()സര്‍ക്കാര്‍ ഗസറ്റുകള്‍ എം.എല്‍.എ മാര്‍ക്ക് ഇപ്പോള്‍ നല്‍കി വരുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഏത് സ്ഥലത്താണ് നല്‍കിവരുന്നത്;

(സി)ഗസറ്റുകള്‍ എം.എല്‍.എ മാര്‍ക്ക് മണ്ഡലത്തിലെ കേന്ദ്രങ്ങളില്‍ നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

4718

സര്‍ക്കാര്‍ ഡയറി, കലണ്ടര്‍, ദിനസ്മരണ എന്നിവയുടെ വില്പന

ശ്രീ. വി. ശിവന്‍കുട്ടി

()2012 വര്‍ഷത്തില്‍ സര്‍ക്കാര്‍ ഡയറി, എക്സിക്യൂട്ടീവ് ഡയറി, കലണ്ടര്‍, ബോര്‍ഡ് കലണ്ടര്‍, ദിനസ്മരണ എന്നിവ പൊതുവിപണിയില്‍ വിറ്റതിന്റെ, വിറ്റുവരവ്, ഓരോ ഇനവും എത്ര എണ്ണംവീതമാണ് വിറ്റത് തുടങ്ങി ഇതു സംബന്ധിച്ചുള്ള എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുമോ;

(ബി)മേല്‍പറഞ്ഞ പ്രസിദ്ധീകരണങ്ങള്‍ ഓരോന്നും എത്ര എണ്ണംവീതം പ്രസിദ്ധീകരിച്ചു എന്നും, സൌജന്യമായി വിതരണം ചെയ്തത് എത്ര, വിലയ്ക്ക് വിറ്റത് എത്ര, ഇപ്പോള്‍ ബാക്കിയുളളത് എത്ര എന്നുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

4719

കാസര്‍ഗോഡ് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഗവണ്‍മെന്റ് പ്രസ്സ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()കാസര്‍ഗോഡ് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഗവണ്‍മെന്റ് പ്രസ്സ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ ഇതിനാവശ്യായ സ്ഥലവും കെട്ടിടവും ലഭ്യമാക്കിയാല്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ പ്രസ്സ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

4720

ഉമയനല്ലൂര്‍ ഗവണ്‍മെന്റ് പ്രസ്സിന്റെ പ്രവര്‍ത്തനം

ശ്രീ. . . അസീസ്

()കൊല്ലം ഉമയനല്ലൂര്‍ ഗവണ്‍മെന്റ് പ്രസ്സ് ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വര്‍ഷത്തിലധികമായിട്ടും പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമായിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി)ഒരു പ്രസ്സിന്റെ പ്രഥമ സെക്ഷനായ ഡി. റ്റി. പി. (കമ്പോസിംഗ്), പ്രൂഫ് റീഡിംഗ്, പ്ളേറ്റ് മേക്കിംഗ് എന്നിവ ഇവിടെ സ്ഥാപിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനുവേണ്ട അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി)കൊല്ലം ഗവണ്‍മെന്റ് പ്രസ്സിലേക്ക് മറ്റ് ജില്ലാ പ്രസ്സുകളില്‍ ജോലി നോക്കുന്ന ജീവനക്കാരില്‍ നിന്നും സ്ഥലം മാറ്റത്തിനുവേണ്ടി അപേക്ഷ ക്ഷണിച്ചിരുന്നോ; എങ്കില്‍ നിയമന നടപടികള്‍ ഏതു ഘട്ടത്തിലായി;

(ഡി)പ്രസ്തുത പ്രസ്സിന് ആവശ്യമായ സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കുന്നതിലേക്ക് നാളിതുവരെ എന്ത് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

4721

സര്‍ക്കാര്‍ പ്രസ്സുകളിലെ ഓവര്‍ടൈം

ശ്രീ. സി. ദിവാകരന്‍

()സര്‍ക്കാര്‍ പ്രസ്സുകളില്‍ ഓവര്‍ടൈം ജോലി ചെയ്ത വകയില്‍ എത്ര രൂപ വേതനം നല്‍കാനുണ്ട്;

(ബി)എന്ന് മുതലുള്ള കുടിശ്ശികയാണ് നല്‍കാനുള്ളത്;

(സി)ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഓവര്‍ടൈം ജോലി ചെയ്യേണ്ടിവരുന്നത്?

4722

കോഴിക്കോട് സര്‍ക്കാര്‍ പ്രസ്സില്‍ പുതിയ തസ്തികകള്‍

ശ്രീ. വി. ശിവന്‍കുട്ടി

()കോഴിക്കോട് സര്‍ക്കാര്‍ പ്രസ്സില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതു സംബന്ധിച്ചുള്ള 7565/എച്ച്3/2009-നമ്പര്‍ ഫയലിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നു വ്യക്തമാക്കുമോ;

(ബി)പുതിയ തസ്തികകള്‍ സൃഷ്ടിച്ചു കൊണ്ടുള്ള ഉത്തരവ് എന്നത്തേക്കു പുറത്തിറക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്;

(സി)ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

4723

അച്ചടി വകുപ്പില്‍ സാങ്കേതിക വിഭാഗം ജീവനക്കാരുടെ സ്പെഷ്യല്‍ റൂള്‍സ് ഭേദഗതി

ശ്രീ. വി. ശിവന്‍കുട്ടി

()അച്ചടി വകുപ്പില്‍ സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്കുള്ള സ്പെഷ്യല്‍ റൂള്‍സ് ഭേദഗതി എന്ന് നടപ്പിലാക്കും എന്നു വ്യക്തമാക്കുമോ;

(ബി)സ്പെഷ്യല്‍ റൂള്‍ ഭേദഗതി പി.എസ്.സി അംഗീകരിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ ആയതു നടപ്പിലാക്കാന്‍ തയ്യാറാകാത്തതിന്റെ കാരണം വ്യക്തമാക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.