UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3041

പച്ചക്കറിയുടെ വില വര്‍ദ്ധനവ്

ശ്രീമതി കെ. എസ്. സലീഖ

()പച്ചക്കറിയുടെ വില വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)വിപണിയില്‍ ഹോര്‍ട്ടികോര്‍പിന്റെ ഇടപെടല്‍ ദുര്‍ബലമായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഹോര്‍ട്ടികോര്‍പ്പ് വഴി വിതരണം ചെയ്യുന്ന പച്ചക്കറിയുടെ വിലനിലവാരം 2010 മുതല്‍ 2012 വരെയുള്ള ഓരോ വര്‍ഷവും തമ്മില്‍ താരതമ്യം ചെയ്തതിന്റെ പട്ടിക ലഭ്യമാക്കുമോ ;

(ഡി)പച്ചക്കറി സമൃദ്ധി നാടിനും നഗരത്തിനും എന്ന ലക്ഷ്യത്തോടെ നടപ്പില്‍ വരുത്തിയ പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ ?

3042

പച്ചക്കറിയുടെ വില വര്‍ദ്ധനവ്

ശ്രീ. സാജു പോള്‍

()സംസ്ഥാനത്ത് ഈയിടെയായി പച്ചക്കറിയുടെ വില ക്രമാതീതമായി ഉയരുന്നതിനുള്ള കാരണങ്ങള്‍ എന്തൊക്കെയെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)പച്ചക്കറി വിലവര്‍ദ്ധനവുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്ത് പച്ചക്കറി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ സംബന്ധിച്ച് അവലോകനം നടത്താന്‍ തയ്യാറാകുമോ;

(സി)സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ സമഗ്ര പച്ചക്കറി വികസന പദ്ധതി, പച്ചക്കറി കൃഷി വികസന പദ്ധതി എന്നിവയിലൂടെ പച്ചക്കറി ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ ?

3043

കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ നാളികേര ഗവേഷണ കേന്ദ്രം

ശ്രീമതി ജമീലാ പ്രകാശം

()കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ കട്ടച്ചല്‍ കുഴിയില്‍ പ്രവര്‍ത്തിക്കുന്ന നാളികേര ഗവേഷണ കേന്ദ്രത്തില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ;

(ബി)പ്രസ്തുത കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

3044

വെള്ളായണി കാര്‍ഷിക കോളേജിലെ അഗ്രികള്‍ച്ചര്‍ ഫാമിലെ തൊഴിലാളി നിയമനം

ശ്രീമതി ജമീലാ പ്രകാശം

()വെള്ളായണി കാര്‍ഷിക കോളേജിന്റെ കീഴിലുള്ള അഗ്രികള്‍ച്ചര്‍ ഫാമില്‍ തൊഴിലാളികളായി ജോലിചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചിരുന്നോ; എന്നാണ് അപേക്ഷ ക്ഷണിച്ചിരുന്നത്;

(ബി)അപേക്ഷകരില്‍നിന്നും ആവശ്യത്തിനുള്ള തൊഴിലാളികളെ തെരഞ്ഞെടുക്കാന്‍ എന്തൊക്കെ സെലക്ഷന്‍ നടപടികളാണ് ഇതുവരെ സ്വീകരിച്ചത്; അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിന് ഇത്രയും കാലതാമസം വരുത്തുന്നതിനുള്ള കാരണമെന്ത്?

3045

ഭരണ ഗവേഷണ വിജ്ഞാന വ്യാപന മേഖലയിലെ രൂക്ഷമായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ നടപടി

ശ്രീ. കെ.വി അബ്ദുള്‍ഖാദര്‍

()കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് കൃഷി, മൃഗസംരക്ഷണം, കാര്‍ഷിക എഞ്ചിനീയറിംഗ്, ഫോറസ്ട്രി തുടങ്ങിയ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളെ നിലനിര്‍ത്താനോ കൂടുതല്‍ വികസിപ്പിക്കാനോ കഴിയുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; ഭരണമേഖലയിലും ഗവേഷണ വിജ്ഞാന വ്യാപന മേഖലയിലും രൂക്ഷമായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ?

3046

ജില്ലാ മണ്ണുപരിശോധനാ കേന്ദ്രത്തിലെ തസ്തിക

ശ്രീ.കെ.കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്തെ ജില്ലാ മണ്ണ് പരിശോധനാകേന്ദ്രത്തില്‍ നിലവില്‍ എത്ര തസ്തികകളാണ് അനുവദിച്ചിട്ടുളളത് ; വിശദാംശങ്ങള്‍ അറിയിക്കാമോ ;

(ബി)കാസര്‍ഗോഡ് ജില്ലാ മണ്ണ് പരിശോധനാ കേന്ദ്രത്തില്‍ മേല്‍പ്പറഞ്ഞ തസ്തികകള്‍ എല്ലാം ഉണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(സി)ജില്ലാ മണ്ണ് പരിശോധനാ കേന്ദ്രത്തില്‍ ആവശ്യത്തിന് തസ്തിക അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ ?

3047

ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് 2011-12ല്‍ അനുവദിച്ച തുക

ശ്രീ. കെ. സുരേഷ് കുറുപ്പ്

()സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് 2011-12ല്‍ പദ്ധതിയിനത്തില്‍ ബഡ്ജറ്റില്‍ അനുവദിച്ച തുക എത്രയായിരുന്നു;

(ബി)ഇങ്ങനെ നീക്കിവയ്ക്കപ്പെട്ട സംസ്ഥാന വിഹിതത്തില്‍ എന്ത് തുക മിഷന് 2011-12 ല്‍ നല്‍കി;

(സി)പ്രസ്തുത തുകയും കേന്ദ്രവിഹിതവും ഉള്‍പ്പെടെ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് എത്ര തുക പദ്ധതിയിനത്തില്‍ ലഭിച്ചു;

(ഡി)2011-12 ല്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പുതിയതായി രൂപം നല്‍കിയ പദ്ധതികള്‍ ഏതെല്ലാം ആണ്; വിശദമാക്കാമോ;

()പ്രസ്തുത പദ്ധതികള്‍ക്ക് ഓരോന്നിനും നീക്കിവച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;

(എഫ്)പ്രസ്തുത പദ്ധതികളില്‍ ഓരോന്നിനും ഖജനാവില്‍ നിന്നും ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ?

3048

പാടശേഖരങ്ങളുടെ അടിസ്ഥാനസൌകര്യവികസനം

ശ്രീ. ജി. എസ്. ജയലാല്‍

()സംസ്ഥാന കൃഷിവകുപ്പിന്റെ ആര്‍.കെ.വി.വൈ പദ്ധതിപ്രകാരം പാടശേഖരങ്ങളുടെ അടിസ്ഥാനസൌകര്യ വികസനത്തിനായി പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നുവോ;

(ബി)എങ്കില്‍ 2011-12, 2012-13 വര്‍ഷങ്ങളില്‍ കൊല്ലം ജില്ലയില്‍ നിന്നും പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിലേക്കായി ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി)ഗവണ്‍മെന്റിലേക്ക് ലഭിച്ച നിര്‍ദ്ദേശങ്ങളില്‍ ഏതെല്ലാം പ്രവര്‍ത്തികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന വിശദാംശം അറിയിക്കുമോ;

(ഡി)കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ ചിറക്കര വാര്‍ഡില്‍ നിന്നും ആര്‍.കെ.വി.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുന്നതിലേക്ക് കൊല്ലം ആഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് വിഭാഗം എസ്റിമേറ്റും ബന്ധപ്പെട്ട രേഖകളും തയ്യാറാക്കിയിരുന്നുവോ; എങ്കില്‍ നാളിതുവരെ ഈ കാര്യത്തിലുണ്ടായ തുടര്‍നടപടി എന്തൊക്കെയാണെന്ന് അറിയിക്കുമോ?

3049

ആത്മഹത്യ ചെയ്ത കര്‍ഷക കുടുംബങ്ങള്‍ക്ക് ധനസസഹായം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് ആത്മഹത്യ ചെ യ്ത കര്‍ഷക കുടുംബങ്ങള്‍ക്ക് എത്ര തുക ധനസഹായം നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി)ആത്മഹത്യ ചെയ്ത ഓരോ കര്‍ഷകന്റെ കുടുംബത്തിനും എത്ര തുക വീതം നല്‍കിയിട്ടുണ്ടെന്ന് ജില്ല തിരിച്ചുളള കണക്ക് വെളിപ്പെടുത്താമോ;

(സി)സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കര്‍ഷക കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും ധനസഹായം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഓരോ കുടുംബത്തിനും നല്‍കിയ തുകയുടെ വിശദാംശം വെളിപ്പെടുത്താമോ?

3050

വയനാട് ജില്ലയില്‍ നടന്ന ആത്മഹത്യ

ശ്രീ.സി. കെ. സദാശിവന്‍

()വയനാട് ജില്ലയില്‍ ഈയിടെ നടന്ന കര്‍ഷക ആത്മഹത്യകളെ സംബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാന ഗവണ്‍മെന്റില്‍ നിന്നും വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവോ; പ്രസ്തുത വിവരങ്ങള്‍ സംസ്ഥാന ഗവണ്‍മെന്റ് കേന്ദ്ര ഗവണ്‍മെന്റിന് കൈമാറിയോ ; വിശദമാക്കാമോ ;

(ബി)ഇതുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ലിസ്റ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നുവോ ; പ്രസ്തുത ലിസ്റ് നല്‍കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ;

(സി)വിദര്‍ഭ മാതൃകയില്‍ വയനാട്ടിലെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ട പരിഹാരം അനുവദിക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ?

3051

കുട്ടനാട്ടില്‍ നെല്‍കര്‍ഷകരുടെ ആത്മഹത്യ

ശ്രീ.കെ.സുരേഷ് കുറുപ്പ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആത്മഹത്യ ചെയ്ത കര്‍ഷക കുടുംബങ്ങള്‍ക്ക് എത്ര തുക ധനസഹായമായി നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ;

(ബി)കുട്ടനാട്ടില്‍ നെല്‍കര്‍ഷകര്‍ ആരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടോ ; എങ്കില്‍ എത്ര പേര്‍ ആത്മഹത്യ ചെയ്തു; വെളിപ്പെടുത്താമോ ?

3052

പ്രകൃതി ക്ഷോഭത്തിന് കര്‍ഷകന് നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിന് നടപടി

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്ത് പ്രകൃതി ക്ഷോഭം മൂലമുളള കൃഷി നാശങ്ങള്‍ക്ക് നഷ്ടപരിഹാരമായി എത്ര തുകയാണ് ഓരോ കൃഷിക്കും നല്‍കി വരുന്നത്;

(ബി)നഷ്ടപരിഹാര തുക ലഭിക്കുന്നതിന് ഏതൊക്കെ മാനദണ്ഡങ്ങളാണ് നിലവിലുളളത്; തുക ലഭ്യമാക്കുന്നതിന്റെ നടപടിക്രമം വ്യക്തമാക്കുമോ;

(സി)കൃഷി നാശം സംഭവിച്ച സ്ഥലത്ത് പുതിയ വിളകൃഷിയിറക്കുന്നതിന് നിലമൊരുക്കുന്നതിന് കൂടി നഷ്ടപരിഹാര തുക യോടൊപ്പം സാമ്പത്തിക സഹായം അനുവദിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?

3053

ഫാം അഡ്വൈസറി മെസേജിംഗ് സംവിധാനം

ശ്രീ. പുരുഷന്‍ കടലുണ്ടി

()ശബ്ദ സന്ദേശങ്ങള്‍, വീഡിയോ ക്ളിപ്പിംഗുകള്‍ എന്നിവയിലൂടെ ഉല്‍പ്പന്നങ്ങളുടെ വില, കീടരോഗനിവാരണ മാര്‍ഗ്ഗങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍, വിളപരിപാലന മാര്‍ഗ്ഗങ്ങള്‍, കൃഷിയിറക്കലിന് അനുയോജ്യമായ സമയം, വിത്തുകളുടെയും മറ്റ് കാര്‍ഷിക സാമഗ്രികളുടെയും ലഭ്യത മുതലായ കാര്യങ്ങള്‍ കര്‍ഷകരെ മൊബൈല്‍ ഫോണിലൂടെ അറിയിക്കാനും അവരുടെ സംശയങ്ങള്‍ ദുരീകരിക്കാനുമുള്ള ഫാം അഡ്വൈസറി മെസേജിംഗ് സംവിധാനം സര്‍ക്കാര്‍ നടപ്പാക്കിയോ ;

(ബി)ഈ സംവിധാനത്തിന്റെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത് എങ്ങനെയാണ് ;

(സി)സംസ്ഥാനത്തെ ഏതെല്ലാം ജില്ലകളിലാണ് ഈ സംവിധാനം നിലവിലുള്ളത് ;

(ഡി)2011-12-ല്‍ സര്‍ക്കാരിന്റെ മുന്‍ഗണനാ പരിപാടിയില്‍പ്പെടുത്തിയിരുന്ന ഈ സംവിധാനം ഈ വര്‍ഷവും തുടരുമോ ;

()ഈ പദ്ധതിയ്ക്കായി ഈ വര്‍ഷം എന്ത് തുക വകയിരുത്തിയിട്ടുണ്ട് ;

(എഫ്)കഴിഞ്ഞവര്‍ഷം എന്ത് തുക വകയിരുത്തി; അതില്‍ എത്ര ചെലവഴിച്ചു ; വ്യക്തമാക്കാമോ ?

3054

ഏല വില നിയന്ത്രണ ഫണ്ടിനായി 2011-2012ല്‍ ബഡ്ജറ്റില്‍ വകയിരുത്തിയ തുക

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()ഏല വില നിയന്ത്രണ ഫണ്ടിനായി 2011-2012ല്‍ ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തിയിരുന്നു ;

(ബി)ഈ ഫണ്ടില്‍ നിന്നും ഏല കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമായിരുന്നു ;

(സി)ഈ മാനദണ്ഡങ്ങളനുസരിച്ച് 2011-2012ല്‍ ആകെ എത്ര രൂപ ഏലം കര്‍ഷകര്‍ക്ക് വിതരണം ചെയ്തു ;

(ഡി)ഏലം വിലയില്‍ ചാഞ്ചാട്ടം നേരിടുന്ന പശ്ചാത്തലത്തില്‍ ഫണ്ടിന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ;

()2012-2013ല്‍ ഏല വില നിയന്ത്രിണ ഫണ്ടിനായി എത്ര തുക നീക്കിവച്ചിട്ടുണ്ട് ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാമോ ?

3055

സംസ്ഥാനത്തെ മരിച്ചീനി കര്‍ഷകര്‍

ശ്രീ. ആര്‍. രാജേഷ്

()സംസ്ഥാനത്തെ മരച്ചീനി കര്‍ഷകര്‍ വിപണിയില്‍ ഉണ്ടായിട്ടുള്ള വിലയിടിവുമൂലം പ്രതിസന്ധി നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മരച്ചീനിയില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ തയ്യാറാകുമോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)കര്‍ഷകരില്‍ നിന്നും മരച്ചീനി സംഭരിക്കാന്‍ നിലവില്‍ സംവിധാനങ്ങളുണ്ടോ; വിശദമാക്കുമോ; ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

3056

സ്വാമിനാഥന്‍ പാക്കേജ് നടപ്പാക്കുന്നതില്‍ കാലതാമസം ഒഴിവാക്കാന്‍ നടപടി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()കുട്ടനാടിന്റെ സമഗ്ര വികസനത്തിനുള്ള 1840 കോടി രൂപയുടെ വിവിധ പദ്ധതികള്‍ ഉള്‍പ്പെടുന്ന സ്വാമിനാഥന്‍ പാക്കേജ് നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ പദ്ധതി താമസംവിനാ നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കുമോ ?

3057

വൈക്കം നിയോജകമണ്ഡലത്തിലെ കൃഷിനാശം

ശ്രീ. കെ. അജിത്

()വൈക്കം നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വേനല്‍മഴമൂലം ഓരോ കൃഷിഭവന്‍ പരിധിയിലും എത്ര കൃഷിനാശമുണ്ടായെന്ന് കണക്കാക്കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഏതെല്ലാം കൃഷിയില്‍ എത്ര രൂപ വീതം നഷ്ടമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)ഇതിന്റെ പേരില്‍ കൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കുമോ ;

(സി) കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

3058

വൈക്കം നിയോജക മണ്ഡലത്തിലെ തരിശു കൃഷി സ്ഥലങ്ങള്‍

ശ്രീ.കെ.അജിത്

()വൈക്കം നിയോജക മണ്ഡലത്തിലെ ഓരോ കൃഷിഭവനു കീഴിലും ഓരോപഞ്ചായത്തുകളിലുമായി എത്രത്തോളം കൃഷി സ്ഥലങ്ങള്‍ തരിശായിക്കിടക്കുന്നതായി കണക്കാക്കിയിട്ടുണ്ട്;

(ബി)ഇത്തരം തരിശു നിലങ്ങള്‍ കൃഷി ചെയ്യുന്നതിന് കൃഷി വകുപ്പ് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ ഉണ്ടെങ്കില്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത്;

(സി)2010-11, 2011-2012 വര്‍ഷങ്ങളില്‍ വൈക്കം നിയോജകമണ്ഡലത്തിലെ ഓരോ കൃഷി ഭവനു കീഴിലും പുതുതായി എത്ര തരിശു നിലങ്ങള്‍ കൃഷിയോഗ്യമാക്കി എന്നു വ്യക്തമാക്കുമോ;

(ഡി)2010-11, 2011-12 വര്‍ഷങ്ങളില്‍ വൈക്കം നിയോജക മണ്ഡലത്തിലെ ഓരോ കൃഷിഭവനു കീഴിലും എത്ര ഹെക്ടര്‍ വീതം നെല്‍കൃഷി നടത്തിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ?

3059

കാസര്‍ഗോഡ് ജില്ലയിലെ കൃഷിനാശം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()ഈ കഴിഞ്ഞ വേനല്‍ മഴയില്‍ കാസര്‍ഗോഡ് ജില്ലയില്‍ എത്ര രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ട്;

(ബി)നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് എന്തെങ്കിലും നഷ്ടപരിഹാരം നല്‍കുന്നതിനുളള നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ?

3060

നെന്‍മാറ മണ്ഡലത്തിലെ കൃഷി വിജ്ഞാന കേന്ദ്രം

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെന്‍മാറ മണ്ഡലത്തിലെ മുതലമട കൃഷി ഫാമിനോടനുബന്ധിച്ച് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സര്‍വ്വെ പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

(ബി)കൃഷി വിജ്ഞാന കേന്ദ്രത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)കൃഷി വിജ്ഞാന കേന്ദ്രം ആരംഭിക്കാന്‍ എന്തെല്ലാം പ്രവര്‍ത്തികളാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത് എന്ന് വെളിപ്പെടുത്തുമോ?

3061

കൃഷിമേഖലയിലെ മണ്ണൊലിപ്പ് തടയുന്നത് നടപടി

ശ്രീ. കെ. കെ. നാരായണന്‍

()സംസ്ഥാനത്തെ കൃഷിയിടങ്ങളിലെ മണ്ണൊലിപ്പ് തടയുന്നതിന് കൃഷിവകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത് എന്ന് പ്രത്യേകം പ്രത്യേകം വിശദമാക്കാമോ;

(ബി)ഇതിനുവേണ്ടി കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

3062

കൊടുമണ്‍ എസ്റേറ്റിലെ മാരകമായ –കീടനാശിനി പ്രയോഗം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()പ്ളാന്റേഷന്‍ കോര്‍പ്പറേഷന്റെ കൊടുമണ്‍ എസ്റേറ്റിലെ കളപിഴുതു കളയുന്നതിനുള്ള തൊഴിലാളികള്‍ക്ക് മതിയായ വേതനം നല്‍കാത്തതിനാല്‍ അവര്‍ പണി ഉപേക്ഷിച്ചു പോയിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അനുബന്ധ വിഷയത്തില്‍ മതിയായ അന്വേഷണത്തിനും നടപടിക്കും തയ്യാറാകുമോ;

(സി)നിലവില്‍ കൊടുമണ്‍ എസ്റേറ്റില്‍ കള നശിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന മാരകമായ കള നാശിനി പ്രയോഗം സമീപ വാസികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതിന്മേല്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;

(ഡി)ജനവാസ കേന്ദ്രങ്ങളില്‍ ഉപയോഗിക്കുവാന്‍ പാടില്ലാത്ത മാരകവിഷലിപ്തമായ കീടനാശിനി പ്രയോഗം കൊടുമണ്‍ എസ്റേറ്റില്‍ നടത്തുന്നതിനെതിരെ നാളിതുവരെ സ്വീകരിച്ച നിയമ നടപടികളുടെ വിശദാംശം നല്‍കുമോ?

3063

കോരുവിള ലാറ്റക്സ് ഫാക്ടറി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()പ്ളാന്റേഷന്‍ കോര്‍പ്പറേഷന്റെ കൊടുമണ്‍ എസ്റേറ്റിലെ കോരുവിളയിലുള്ള ലാറ്റക്സ് ഫാക്ടറിയില്‍ അടിക്കടിയുണ്ടാകുന്ന സ്ഫോടനം തൊഴിലാളികളെയും മറ്റ് ഫാക്ടറി ജീവനക്കാരെയും ഭീതിയിലാക്കുന്നു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇക്കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഈ ഫാക്ടറിയില്‍ മൂന്നുതവണ പൊട്ടിത്തെറിയുണ്ടായതിന്‍മേല്‍ നിലവില്‍ നടത്തിയിട്ടുള്ള അന്വേഷണത്തിന്റെ വിശദാംശം ലഭ്യമാക്കുമോ;

(സി)കേവലം ഒന്നരവര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച ഈ ഫാക്ടറിയിലെ ഒരു കോടിയോളം രൂപാ ചെലവഴിച്ച് നിര്‍മ്മിച്ച ശുചീകരണ പ്ളാന്റിന്റെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ചിട്ടുള്ളതിന്‍മേല്‍ എടുത്തിട്ടുള്ള നടപടിയുടെ വിവരം വ്യക്തമാക്കുമോ;

(ഡി)ഈ ഫാക്ടറിയുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കുവാന്‍ തയ്യാറാകുമോ?

3064

തിരുവനന്തപുരം ജില്ലയിലെ അഗ്രിക്കള്‍ച്ചര്‍ ഫാമുകള്‍

ശ്രീമതി. ജമീലാ പ്രകാശം

()തിരുവനന്തപുരം ജില്ലയില്‍ എത്ര അഗ്രിക്കള്‍ച്ചര്‍ ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അവ ഏതെല്ലാം;

(ബി)ഈ ഫാമുകളില്‍ എത്ര തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(സി)ഈ ഫാമുകളുടെ വികസനത്തിന് വേണ്ടി ഒരു പദ്ധതി തയ്യാറാക്കി നടപ്പിലാക്കാന്‍ തയ്യാറാകുമോ; അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

3065

ചാലക്കുടി അഗ്രോ റിസര്‍ച്ച് സ്റേഷന്‍

ശ്രീ. ബി. ഡി. ദേവസ്സി

()ചാലക്കുടി അഗ്രോ റിസര്‍ച്ച് സ്റേഷന് (.ആര്‍.എസ്) എന്തെങ്കിലും പുതിയ പ്രോജക്ടുകള്‍ അനുവദിച്ചിട്ടുണ്ടോ ;

(ബി)ഇല്ലെങ്കില്‍ പുതിയ പ്രോജക്ടുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

3066

'കുട്ടനാട് റേഡിയോ' പ്രക്ഷേപണം

ശ്രീ. തോമസ് ചാണ്ടി

()കര്‍ഷകരെ സഹായിക്കുന്നതിന് പ്രഖ്യാപിച്ച 'കുട്ടനാട് റേഡിയോ' പ്രക്ഷേപണം ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;

(ബി)ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകരുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതിന് ഫാം അഡ്വൈസറി മെസേജിംഗ് സംവിധാനം ആരംഭിച്ചിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ ഇത് ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ഡി)കൃഷിഭവനും ഭൂവുടമയും ചേര്‍ന്നുള്ള കരാര്‍ കൃഷി കുട്ടനാട്ടില്‍ എവിടെയെല്ലാം ആരംഭിച്ചിട്ടുണ്ടെന്നും ആയതിന് എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?

3067

ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍

ശ്രീ. . പി. ജയരാജന്‍

,, എം. ചന്ദ്രന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

ശ്രീമതി. കെ. കെ. ലതിക

() സംസ്ഥാനത്ത് ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും അവ ഈ വര്‍ഷം എത്ര കോടി രൂപ ഹ്രസ്വകാല വായ്പ നല്‍കുകയുണ്ടായെന്നും കൃഷി വകുപ്പ് പരിശോധിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി) കൃഷി വകുപ്പിന്റെ ഇക്കാര്യത്തിലുളള ലക്ഷ്യം വിശദമാക്കാമോ ;

(സി) ഹ്രസ്വകാല കാര്‍ഷിക വായ്പ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് പലിശ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ എത്ര കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുളളത് ;

(ഡി) ബഡ്ജറ്റില്‍ ഇതിനായി എന്തു തുക വകയിരുത്തിയിട്ടുണ്ട്; ഈ തുക കൊണ്ട് എത്ര കര്‍ഷകര്‍ക്ക് എത്ര ലക്ഷം വരെയുളള പലിശ ഒഴിവാക്കി കൊടുക്കാനാകും ; ഈ സ്കീമിന് ഭരണാനുമതി നല്‍കിക്കൊണ്ടുളള ഉത്തരവ് ലഭ്യമാക്കാമോ ;

() ഈ വര്‍ഷം ഇതിനകം എത്ര കോടി രൂപ കൃഷിക്കാര്‍ക്ക് ഈ ഇനത്തില്‍ ലഭ്യമാക്കുകയുണ്ടായി ?

3068

ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()സംസ്ഥാനത്ത് ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും അവ ഈ വര്‍ഷം എത്ര കോടി രൂപ നല്‍കുകയുണ്ടായെന്നും കൃഷി വകുപ്പ് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി)ഹ്രസ്വകാല കാര്‍ഷിക വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ എത്ര കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; ബഡ്ജറ്റില്‍ ഇതിനായി എന്തു തുക വകയിരുത്തിയിട്ടുണ്ട്; ഈ തുക കൊണ്ട് എത്ര കര്‍ഷകര്‍ക്ക് എത്ര ലക്ഷം വരെയുള്ള പലിശ ഒഴിവാക്കിക്കൊടുക്കാനാകും; ഈ സ്കീമിന് ഭരണാനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ലഭ്യമാക്കാമോ; ഈ വര്‍ഷം ഇതിനകം എത്ര കോടി രൂപ കൃഷിക്കാര്‍ക്ക് ഈ ഇനത്തില്‍ ലഭ്യമാക്കുകയുണ്ടായി ?

3069

ഉത്തേജന പലിശ ഇളവ് പദ്ധതി

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജന പലിശ ഇളവ് പദ്ധതി പ്രകാരം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും സഹകരണ സ്ഥാപനങ്ങളില്‍ നിന്നും കാര്‍ഷിക വായ്പ എടുത്തവര്‍ക്ക് പലിശ സബ്സിഡി നല്കിയിട്ടുണ്ടോ ;

(ബി)മുന്‍ വര്‍ഷം സബ്സിഡി എത്ര പേര്‍ക്ക് ലഭ്യമാക്കുകയുണ്ടായി ; എന്ത് തുക ഈ ഇനത്തില്‍ ചെലവഴിച്ചു ; ബഡ്ജറ്റില്‍ വകയിരുത്തിയ തുക ലാപ്സാവുകയുണ്ടായോ ;

(സി)തന്നാണ്ടില്‍ പലിശ സബ്സിഡി നല്കുന്നതിന് എന്ത് തുക വേണ്ടി വരും ; ബഡ്ജറ്റില്‍ എന്തു തുക വകയിരുത്തിയിട്ടുണ്ട് ;

(ഡി)കാര്‍ഷിക പ്രതിസന്ധി മൂലം കടക്കെണയില്‍പ്പെട്ടവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമോ ?

3070

മഞ്ചേശ്വരം മണ്ഡലത്തിലെ മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ നെല്‍പാടങ്ങള്‍

ശ്രീ. പി. ബി. അബ്ദുല്‍ റസാഖ്

()മഞ്ചേശ്വരം മണ്ഡലത്തിലെ മംഗല്‍പാടി ഗ്രാമ പഞ്ചായത്തിലെ സ്വര്‍ണ്ണഗിരി തോടിന് ഇരുവശങ്ങളിലുമുള്ള നെല്‍പാടങ്ങള്‍ക്ക് ജലസേചന സൌകര്യം ലഭ്യമാക്കുന്നതിന് തടയണ നിര്‍മ്മിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത പ്രവൃത്തിക്കായി കെ. എല്‍. ഡി. സി. സമര്‍പ്പിച്ച പ്രെപ്പോസല്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.