UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

721

ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെ ഒഴിവുകള്‍ നികത്തുന്നതിന് നടപടി

ശ്രീ. എം. ചന്ദ്രന്‍

() ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്തതിനാല്‍ ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഒഴിവുകള്‍ നികത്തുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) ഒഴിവുകള്‍ എന്ന് നികത്തുവാന്‍ സാധിക്കുമെന്നു വ്യക്തമാക്കുമോ ?

722

നാട്ടിക നിയോജകമണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍

ശ്രീമതി ഗീതാ ഗോപി

() നാട്ടിക നിയോജക മണ്ഡലത്തിലെ ആരോഗ്യകേന്ദ്രങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ വിവരം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ ;

(ബി) നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

723

കട്ടിപ്പാറ ഗ്രാമപഞ്ചായത്തില്‍ പ്രാഥമികാരോഗ്യകേന്ദ്രം

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

() കൊടുവള്ളി നിയോജകമണ്ഡലത്തിലെ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഇല്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇവിടത്തെ ജനങ്ങളുടെ പ്രയാസം പരിഹരിക്കുന്നതിന് ഒരു പ്രാഥമികാരോഗ്യ കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?

724

സി.എച്ച്.സി.കളെ ഫസ്റ് റഫറല്‍ യൂണിറ്റുകളാക്കാന്‍ നടപടി

ശ്രീമതി ഗീതാ ഗോപി

() സി.എച്ച.സി.കളെ ഫസ്റ് റഫറല്‍ യൂണിറ്റുകളാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ തൃശൂര്‍ ജില്ലയിലെ ഏതെല്ലാം സി.എച്ച്.സി.കളെയാണ് പ്രസ്തുത യൂണിറ്റുകള്‍ ആക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

725

നാട്ടിക മണ്ഡലത്തിലെ ആശുപത്രികള്‍ക്ക് വാഹന സൌകര്യം

ശ്രീമതി ഗീതാ ഗോപി

() നാട്ടിക മണ്ഡലത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സ്വന്തമായി വാഹനമുള്ളതായി വെളിപ്പെടുത്താമോ;

(ബി) വാഹനങ്ങളില്ലാത്ത ആശുപത്രികളില്‍ പുതുതായി വാഹനങ്ങള്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

726

ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട്

ശ്രീമതി.കെ.എസ്.സലീഖ

() സ്വാകര്യ ആശുപത്രി നഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നു ശുപാര്‍ശചെയ്യുന്ന ബലരാമന്‍ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയോ; എങ്കില്‍ എന്നാണെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത റിപ്പോര്‍ട്ടില്‍ പ്രധാനമായും ശുപാര്‍ശ ചെയ്യുന്ന വ്യവസ്ഥകള്‍ എന്തൊക്കെയാണ് ;

(സി) ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്നു മുതല്‍ സംസ്ഥാനത്ത് നടപ്പില്‍ വരുത്തുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി) അടിയന്തിരമായി പ്രസ്തുത റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

727

ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സുമാരുടെ റേഷ്യോയില്‍ വരുത്തിയ മാറ്റം

ശ്രീ. എന്‍.. നെല്ലിക്കുന്ന്

() ഗ്രേഡ്ക, ഗ്രേഡ്കക ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സുമാരുടെ റേഷ്യോയില്‍ വരുത്തിയ മാറ്റം മൂലം, എന്‍ട്രികേഡറില്‍ തസ്തിക നഷ്ടം ഉണ്ടായിട്ടുണ്ടോ, എങ്കില്‍ അതിന്റെ ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

(ബി) തസ്തിക നഷ്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ്കന്റെ തസ്തിക നഷ്ടം പരിഹരിച്ചു നല്കിയ പ്രകാരം(ജെ.പി.എച്ച്.എന്‍.)–ന്റെ അധിക തസ്തികകള്‍ സൃഷ്ടിച്ച്, അവ പി.എസ്.സി മുഖേന നികത്താന്‍ നടപടി സ്വീകരിക്കുമോ?

728

ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നേഴ്സ് 2012 മാര്‍ച്ച് 31-ന് വിരമിക്കേണ്ടിയിരുന്നവരുടെ എണ്ണം

ശ്രീ. കെ. എം. ഷാജി

() ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നേഴ്സ് തസ്തികയിലും അതിന്റെ സൂപ്പര്‍വൈസറി തസ്തികകളിലും നിന്ന് 2012 മാര്‍ച്ച് 31-ന് വിരമിക്കേണ്ടിയിരുന്നവരുടെ എണ്ണം എത്രയാണെന്നും അതിനനുസരണമായി സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ;

(ബി) ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നേഴ്സ്-ന്റെ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കുന്നതിനായി എത്ര ഒഴിവുകള്‍ തിരുവനന്തപുരം ഡി.എം.ഒ ഡി.എച്ച്.എസ്-ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; അതനുസരിച്ച് സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് ഉത്തരവായിട്ടുണ്ടോ; എങ്കില്‍ ഡി.എം.ഒ യുടെ പ്രൊപ്പോസലിന്റേയും ഉത്തരവിന്റേയും പകര്‍പ്പ് ലഭ്യമാക്കുമോ;

(സി) ഇനിയും പ്രസ്തുത തസ്തികയില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കാനുണ്ടോ; എങ്കില്‍ അവയുടെ ജില്ല തിരിച്ചുള്ള ലിസ്റ് നല്കാമോ;

(ഡി) തസ്തിക സൃഷ്ടിച്ചുകൊണ്ട് ഇഎച്ച്1/53905/2011 എന്ന നമ്പരില്‍ ഡി.എച്ച്.എസ് പുറപ്പെടുവിച്ച ഉത്തരവില്‍ ഒരേ പേരുകള്‍ ഒന്നില്‍ കൂടുതല്‍ തവണ ഉള്‍പ്പെടുത്തിയതിന്റെ കാരണം വിശദമാക്കാമോ; ആയത് പുന:പരിശോധിക്കുമോ?

729

ശ്രീമതി. . മാതിയ്ക്ക് ഫാമിലി പെന്‍ഷന്‍ അനുവദിക്കാന്‍ നടപടി

ശ്രീ.റ്റി.വി.രാജേഷ്

() 30.9.2000ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയും 13-10-2009-ന് മരണമടയുകയും ചെയ്ത പഴയങ്ങാടി സി.എച്.സി.യിലെ നേഴ്സിംഗ് അസിസ്റന്റായിരുന്ന ശ്രീമതി ഇ.നാരായണിയുടെ അമ്മ ഇ. മാതിയുടെ ഫാമിലി പെന്‍ഷന് വേണ്ടിയുളള നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(സി) 87 വയസ്സ് കഴിഞ്ഞ വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ വിഷമിക്കുന്ന ശ്രീമതി ഇ. മാതിക്ക് ഫാമിലി പെന്‍ഷന്‍ എത്രയും പെട്ടെന്ന് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?

 
730

തിരുവനന്തപുരം ജില്ലയില്‍ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ്-കക തസ്തികയിലെ ഒഴിവുകള്‍

ശ്രീ. മോന്‍സ് ജോസഫ്

() തിരുവനന്തപുരം ജില്ലയില്‍ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ്-കക തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ട്;

(ബി) പ്രസ്തുത തസ്തികയില്‍ ഈ വര്‍ഷം എത്ര റിട്ടയര്‍മെന്റ് ഒഴിവുകള്‍ ഉണ്ട് എന്ന് വ്യക്തമാക്കാമോ;

(സി) ജെ.പി.എച്ച്.എന്‍ തസ്തികയിലെ ഒഴിവുകള്‍ ഏതൊക്കെ സെന്ററുകളിലാണെന്ന് വ്യക്തമാ ക്കാമോ;

(ഡി) നിലവിലുള്ള ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുവാനുള്ള നടപടി സ്വീകരിക്കുമോ;

() എന്‍.ജെ.ഡി ഒഴിവുകള്‍ മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് ഉള്‍പ്പെടെ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയെണ്ണം?

731

താലുക്ക് ആശുപത്രികളിലേക്കും ജില്ലാ ആശുപത്രികളിലേക്കും ജീവനക്കാരുടെ പുനര്‍വിന്യാസം

ശ്രീ. കെ.കെ. ജയചന്ദ്രന്‍

() .പി. സൌകര്യം നിലവിലില്ലാത്ത പ്രാഥമികരോഗ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്തു വന്നിരുന്ന സ്റാഫ് നഴ്സുമാരെ, തിരക്ക് കൂടുതലായി വരുന്ന താലൂക്ക് ആശുപത്രികളിലേക്കും ജില്ലാ ആശുപത്രികളിലേക്കും പുനര്‍വിന്യസിച്ച് നല്‍കിയിട്ടുണ്ടോ ;

(ബി) ഇപ്രകാരം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ഒന്നോ രണ്ടോ സ്റാഫ് നഴ്സുമാര്‍ ഒഴികെയുള്ളവരെ പുനര്‍വിന്യസിച്ചു നല്‍കിയിട്ടും ഹെഡ് നഴ്സുമാരെ ഇവിടെ നിലനിര്‍ത്തിയിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; .പി. സൌകര്യം ഇല്ലാത്ത ഇവിടെ നിന്നും തിരക്കുള്ള താലൂക്ക് ആശുപത്രികളിലേക്കും ഹെഡ് നഴ്സുമാരെയും പുനര്‍വിന്യസിക്കുന്ന കാര്യം പരിഗണിക്കുമോ ;

(സി) ഇത്തരം ആരോഗ്യകേന്ദ്രങ്ങളില്‍ ജോലിചെയ്യുന്ന നഴ്സിംഗ് അസിസ്റന്റ്, ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ എന്നീ വിഭാഗം ജീവനക്കാരെ കൂടി പുനര്‍വിന്യസിച്ചു നല്‍കുന്ന കാര്യം പരിഗണിയ്ക്കുമോ ?

732

ഡോക്ടര്‍മാരുടെ സര്‍വ്വീസ് ദീര്‍ഘിപ്പിക്കല്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() 2012 മേയ് 31-ാം തീയതി സര്‍വ്വീസില്‍ നിന്നും വിരിമിക്കേണ്ടിയിരുന്ന സര്‍ക്കാര്‍ സ്പെഷ്യലിസ്റ് ഡോക്ടര്‍മാരുടെ സര്‍വ്വീസ് മൂന്ന് മാസത്തേക്ക് കൂടി വര്‍ദ്ധിപ്പിച്ചുനല്‍കിയിട്ടുണ്ടോ; സ്പെഷ്യലിസ്റ് ഡോക്ടര്‍മാരുടെ സര്‍വ്വീസ് വര്‍ദ്ധിപ്പിക്കാനിടയായ സാഹചര്യം വിശദമാക്കുമോ;

(ബി) പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെയും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലെയും സ്പെഷ്യലിസ്റ് വിഭാഗത്തില്‍പ്പെടാത്ത ഡോക്ടര്‍മാരുടെ സര്‍വ്വീസ് ഇപ്രകാരം മൂന്ന് മാസം ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ്;

(സി) മഴക്കാലജന്യ രോഗങ്ങള്‍ ഭീഷണിയായി നിലനില്‍ക്കെ ഗ്രാമപ്രദേശങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുടെ സര്‍വ്വീസ് നീട്ടി നല്‍കാത്തത് പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നതിനാല്‍ എല്ലാ വിഭാഗം ഡോക്ടര്‍മാര്‍ക്കും മൂന്ന് മാസത്തെ സര്‍വ്വീസ് വര്‍ദ്ധിപ്പിക്കല്‍ ആനൂകൂല്യം നല്‍കുന്ന കാര്യം പരിഗണിക്കുമോ?

733

ഡോക്ടര്‍ വിന്‍സെന്റിന്റെ പെന്‍ഷന്‍

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

() ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നിന്ന് വിരമിച്ച ഡോക്ടര്‍ വിന്‍സെന്റിന്റെ പെന്‍ഷന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നല്‍കാതിരുന്നതിന്റെ കാരണം വ്യക്തമാക്കാമോ;

(ബി) സാങ്കേതിക നടപടിക്രമങ്ങളുടെ പേരില്‍ പെന്‍ഷന്‍ അനുവദിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;

(സി) ഡോക്ടര്‍ വിന്‍സെന്റിന്റെ പെന്‍ഷന്‍ അടിയന്തിരമായി നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?

734

തിരുവട്ടൂര്‍ ആയുര്‍വ്വേദ ഡിസ്പെന്‍സറിയെ ആശുപത്രിയായി ഉയര്‍ത്തുന്നതിനുളള നടപടി

ശ്രീ. ജയിംസ് മാത്യു

() തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ തിരുവട്ടൂര്‍ ആയുര്‍വേദ ഡിസ്പെന്‍സറിയെ ആശുപത്രിയായി ഉയര്‍ത്തുന്നതിലേയ്ക്കായി നിവേദനം ലഭിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ആയതിന്മേല്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ ;

(സി) പ്രസ്തുത നടപടികള്‍ പൂര്‍ത്തിയാക്കി അടിയന്തിരമായി ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കുമോ ?

735

ആയുര്‍വേദ കോളേജുകളിലെ അദ്ധ്യാപകരുടെ പ്രവൃത്തിപരിചയം

ശ്രീ. സി. കെ. നാണു

() സംസ്ഥാനത്ത് എത്ര ആയുര്‍വ്വേദകോളേജ് പ്രവര്‍ത്തിക്കുന്നുണ്ട്; ഇവയില്‍ സര്‍ക്കാര്‍ മേഖലയില്‍ എത്ര കോളേജ് ഉണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി) ആയുര്‍വ്വേദകോളേജുകളില്‍ പഠിപ്പിക്കുന്ന വിവിധ വിഭാഗം അദ്ധ്യാപകര്‍ക്ക് എത്രവര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമുണ്ട്; വ്യക്തമാക്കുമോ;

(സി) പുതുതായി ആരംഭിച്ച ആയുര്‍വ്വേദ കോളേജുകളില്‍ ആവശ്യത്തിന് പരിചയമുളള അദ്ധ്യാപകരെ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ?

736

കാസര്‍ഗോഡ് ആയുര്‍വ്വേദ ആശുപത്രിയെ അപ്ഗ്രേഡ് ചെയ്യാന്‍ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി കാസര്‍ഗോഡ് ആയുര്‍വ്വേദ ആശുപത്രിയെ അപ്ഗ്രേഡ് ചെയ്യാന്‍ നടപടി സ്വീകരിക്കുമോ;

(ബി) ജില്ലയിലെ വിവിധ ആയുര്‍വ്വേദ ആശുപത്രികളില്‍ ദുരിത ബാധിതര്‍ക്ക് ഫലവത്തായ ചികിത്സ ലഭ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

737

ആയുര്‍വ്വേദ     ബിരുദാനന്തരകോഴ്സുകള്‍ക്ക്പട്ടികജാതി/പട്ടികവര്‍ഗ്ഗം, പിന്നോക്ക വിഭാഗക്കാര്‍ക്കുള്ള സംവരണം

ശ്രീ. പി.റ്റി.. റഹീം

() ആയുര്‍വ്വേദ ബിരുദാനന്തര കോഴ്സുകള്‍ക്ക് കേരളത്തില്‍ ആകെ എത്ര സീറ്റുകളാണുള്ളത്;

(ബി) ഇതില്‍ ഒ.ബി.സി.യില്‍പ്പെട്ട ഓരോ വിഭാഗത്തിനും എത്ര സീറ്റാണ് സംവരണം ചെയ്തിട്ടുള്ളത്;

(സി) കുടുംബി സമുദായത്തിന് നല്‍കിയിരിക്കുന്ന സംവരണം ഏതുമാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്;

(ഡി) മൊത്തം പട്ടികജാതി/പട്ടികവര്‍ഗ്ഗം, പിന്നോക്ക വിഭാഗക്കാര്‍ക്കുള്ള സംവരണം 50% ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമോ?

738

അനധികൃത മാസാജ് സെന്ററുകള്‍, മാസാജ് പാര്‍ലറുകള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

() തദ്ദേശീയരും വിദേശീയരുമായ ധാരാളം പേര്‍ ആയുര്‍വേദ ചികിത്സ തേടി കേരളത്തിലെത്തുന്നത് മനസ്സിലാക്കി മാസാജ് സെന്ററുകള്‍, മാസാജ് പാര്‍ലറുകള്‍ എന്നീ പേരുകളില്‍ സംസ്ഥാനത്ത് ആയുര്‍വേദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത്തരം പല സ്ഥാപനങ്ങളും മതിയായ അടിസ്ഥാന സൌകര്യങ്ങള്‍, യോഗ്യരായ ചികിത്സകര്‍, അനുബന്ധ ജീവനക്കാര്‍, ഇല്ലാത്തവയാണെന്നും ഇത്തരം സ്ഥാപനങ്ങളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായ വാര്‍ത്തകളിലെ വസ്തുതകള്‍ പരിശോധിച്ചിട്ടുണ്ടോ?

739

ആയൂര്‍വേദ മരുന്ന് വാങ്ങുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

() ആയൂര്‍വേദ മരുന്നുകള്‍ വാങ്ങുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ എത്ര തുകയാണ് സംസ്ഥാന സര്‍ക്കാരിന് അനുവദിക്കുന്നത് എന്ന് വിശദമാക്കാമോ;

(ബി) മരുന്ന് വാങ്ങുന്നതിന് കേന്ദ്രം ഏതെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ അത്തരം സ്ഥാപനം വഴി കേന്ദ്രസര്‍ക്കാര്‍ നുവദിക്കുന്ന സംഖ്യയ്ക്ക് സര്‍ക്കാരിന് ആവശ്യമായ മരുന്നുകള്‍ ലഭിക്കാറുണ്ടോ എന്ന് വിശദമാക്കാമോ;

(ഡി) ഇല്ലെങ്കില്‍, കേന്ദ്ര സര്‍ക്കാര്‍ ആയൂര്‍വേദ മരുന്ന് വാങ്ങാന്‍ അനുവദിക്കുന്ന തുക ലാപ്സാകാതെ സര്‍ക്കാര്‍ ഏജന്‍സികളെ വിപുലപ്പെടുത്തി വിദഗ്ദ്ധരായ സര്‍ക്കാര്‍ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ശാസ്ത്രീയമായ പഠനം നടത്തി മരുന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

740

ചാലക്കുടിയില്‍ രാഘവന്‍ തിരുമുല്‍പ്പാടിന്റെ സ്മരണക്കായി ആയുര്‍വ്വേദ ആശുപത്രി

ശ്രീ. ബി.ഡി. ദേവസ്സി 

ആയുര്‍വ്വേദാചാര്യനായിരുന്ന പത്മഭൂഷണ്‍ രാഘവന്‍ തിരുമുല്‍പ്പാടിന്റെ സ്മരണയ്ക്കായി ചാലക്കുടിയില്‍ ഒരു ആയുര്‍വേദ ആശുപത്രി സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

741

പ്രവാചക വൈദ്യം പ്രോത്സാഹിപ്പിക്കുന്നതിന് നടപടി

ശ്രീ. പി.റ്റി.. റഹീം

() പ്രവാചക വൈദ്യം എന്ന വൈദ്യശാഖയെ പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) ഈ നിവേദനത്തിന്‍മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) പ്രവാചക വൈദ്യം പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ച് പഠനം നടത്തി ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ തയ്യാറാകുമോ?

742

ശബരിമല മാസ്റര്‍ പ്ളാന്‍

ശ്രീ. ജി. സുധാകരന്‍

'' കെ.കെ. ജയചന്ദ്രന്‍

'' രാജു എബ്രഹാം

'' എസ്. രാജേന്ദ്രന്‍

() ശബരിമല മാസ്റര്‍പ്ളാന്‍ പ്രകാരം എന്തൊക്കെ പ്രവൃത്തികളാണ്നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്;

(ബി) ഇതില്‍ ഏതൊക്കെ പ്രവൃത്തികളാണ് ഇതുവരെ പൂര്‍ത്തിയാക്കിയതെന്ന് വിശദമാക്കാമോ?

743

ശ്രീമുനിയടി ഭഗവതി ക്ഷേത്രത്തിലെ കഴക നിയമനം

ശ്രീ. . കെ. ശശീന്ദ്രന്‍

() മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുന്ന ശ്രീമുനിയടി ഭഗവതി ക്ഷേത്രത്തില്‍ കഴക നിയമനം സംബന്ധിച്ച് ശ്രീ.കെ.കെ.ഗംഗാധരക്കുറുപ്പ് സമര്‍പ്പിച്ച അപേക്ഷ ലഭിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്തുനടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

744

ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ വിപുലീകരണം

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

() ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ ഇന്നുള്ള അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ആയതു പരിഹരിക്കാന്‍ ഗുരുവായൂര്‍ ദേവസ്വത്തോട് സഹകരിച്ച് എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ;

(സി) തീര്‍ത്ഥാടക ലക്ഷങ്ങള്‍ എത്തുന്ന ഗുരുവായൂരിലെ ചികിത്സാ സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിന് ദേവസ്വം വകുപ്പ് മുന്‍കൈ എടുത്ത്എന്ത് നടപടി സ്വീകരിക്കുമെന്നറിയിക്കുമോ ?

745

പന്തല്ലൂര്‍ ക്ഷേത്രഭൂമിയുടെ കൈവശാവകാശം മലബാര്‍ ദേവസ്വം ബോര്‍ഡിന് ലഭിക്കുവാന്‍ നടപടി

ശ്രീ. പി. കെ. ഗുരുദാസന്‍

,, എസ്. ശര്‍മ്മ

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, പുരുഷന്‍ കടലുണ്ടി

() പന്തല്ലൂര്‍ ക്ഷേത്രഭൂമിയുടെ കൈവശാവകാശം മലബാര്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ചു കഴിഞ്ഞോ;

(ബി) അനധികൃതമായി ക്ഷേത്രഭൂമി കൈവശം വച്ചിരുന്നത് ആരായിരുന്നു;

(സി) കയ്യേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ അനാസ്ഥ കാണിച്ചതായി വന്ന ആരോപണം പരിശോധിച്ചിരുന്നോ;

(ഡി) ഒടുവിലത്തെ കോടതി വിധി എന്നായിരുന്നുവെന്ന് വ്യക്തമാക്കാമോ ?

746

ഗുരുവായൂര്‍ ക്ഷേത്ര സുരക്ഷ

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() ഗുരുവായൂര്‍ ക്ഷേത്ര സുരക്ഷ സംബന്ധിച്ച് ബഹു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടോ;

(ബി) എന്തെല്ലാം കാര്യങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്ര സുരക്ഷയ്ക്ക് വേണ്ടി നടപ്പിലാക്കിയതെന്ന് വ്യക്തമാക്കാമോ?

747

ബാലുശ്ശേരി കോട്ട ചരിത്ര സ്മാരകമാക്കുന്നതിന് നടപടി

ശ്രീ. പുരുഷന്‍ കടലുണ്ടി

() ചരിത്ര പ്രസിദ്ധമായ ബാലുശ്ശേരി കോട്ടയിലെ ചുമര്‍ ചിത്രങ്ങള്‍ സംരക്ഷിക്കുന്നതിനും ഇവിടം ചരിത്ര സ്മാരകമായി പ്രഖ്യാപിക്കുന്നതിനുമുള്ള നടപടികളുടെ പുരോഗതി അറിയിക്കാമോ ;

(ബി) ക്ഷേത്ര കലകളുടെയും പ്രാദേശിക പാരമ്പര്യ കലകളുടെയും പഠനത്തിനും പരിശീലനത്തിനും ഗവേഷണത്തിനുമായി ഒരു സ്ഥാപനം ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ .

(സി) ഉണ്ടെങ്കില്‍ അത്തരം ഒരു സ്ഥാപനം ബാലുശ്ശേരി കോട്ട വക ഭൂമിയില്‍ ആരംഭിക്കാമോ ?

748

ദേവസ്വം വകുപ്പിന്റെ ബഡ്ജറ്റ് വിഹിതം

ശ്രീ. സി. കെ. സദാശിവന്‍

() ദേവസ്വം വകുപ്പില്‍ കഴിഞ്ഞ ബജറ്റില്‍ ഓരോ ഹെഡ് ഓഫ് അക്കൌണ്ടിലും വകയിരുത്തിയ തുകയും മാര്‍ച്ച് 31 വരെ ചെലവഴിച്ച തുകയും എത്രയെന്ന് അറിയിക്കുമോ;

(ബി) ദേവസ്വം വകുപ്പില്‍ 2011-12 കാലയളവില്‍ നീക്കിവെച്ചിരുന്ന പ്ളാന്‍ ഫണ്ടും ചെലവും ഇനംതിരിച്ച് അറിയിക്കാമോ;

(സി) 2011-12 ദേവസ്വം വകുപ്പിന് അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതൊക്കെയായിരുന്നു; ഓരോന്നിനും വകയിരുത്തിയിരിക്കുന്ന തുകയും മാര്‍ച്ച് 31 വരെ ചെലവഴിച്ച തുകയും എത്രയെന്നറിയിക്കുമോ?

<<back  
                                                                                                                                                                                                                 

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.