UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

661

ഡോ. ബലരാമന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

() സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡോ. ബലരാമന്‍ കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശകള്‍ എന്തൊക്കെയാണ്;

(ബി) ഇതിലെ നിര്‍ദ്ദേശങ്ങള്‍ അടിയന്തിര പ്രാധാന്യം നല്‍കി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) സ്വീകരിക്കുമെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

662

ഡോ:ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട്

ശ്രീ.മുല്ലക്കര രത്നാകരന്‍

() ഡോ. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ ;

(ബി) നഴ്സുമാരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഡോ: ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുമോ ?

663

പകര്‍ച്ചവ്യാധികള്‍ തടയാന്‍ നടപടി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() ചിക്കന്‍ ഗുനിയ, ഡങ്കിപ്പനി, ജപ്പാന്‍ ജ്വരം മുതലായ പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് പടരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് തടയുന്നതിനും നിയന്ത്രിക്കുന്നതിനും എന്തെല്ലാം മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വെളിപ്പെടുത്തുമോ;

(സി) കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാകുന്നതിന് സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

664

പകര്‍ച്ചപ്പനിയും പകര്‍ച്ചവ്യാധികളും വ്യാപിക്കുന്നത് തടയാനുളള മുന്‍കരുതലുകള്‍

ശ്രീ. എം. ഹംസ

() സംസ്ഥാനത്ത് പല തരത്തിലുളള മാരകമായ പകര്‍ച്ചപ്പനികളും, പകര്‍ച്ചവ്യാധികളും വ്യാപിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഏതെല്ലാം തരത്തിലുളള പനികളും രോഗങ്ങളുമാണ് ഇന്ന് സാധാരണയായി കണ്ടുവരുന്നതെന്ന് വ്യക്തമാക്കാമോ ;

(സി) പ്രസ്തുത പകര്‍ച്ചപ്പനികള്‍ വരാതെ നോക്കുന്നതിനും രോഗികള്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനുമായി എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ ; ആഗതമായ കാലവര്‍ഷത്തില്‍ രോഗദുരിതങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) സംസ്ഥാനത്തെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം നടക്കാതെ നഗരങ്ങള്‍ മുഴുവനും ചവറുകൂനകള്‍ നിറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്ക് ഫലപ്രദമായി സ്വീകരിക്കേണ്ട നടപടികളും ഓരോ വിഭാഗം ഉദ്യോഗസ്ഥരുടെയും ചുമതലകളും കടമകളും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ പത്രമാധ്യമങ്ങള്‍ വഴി പ്രസിദ്ധപ്പെടുത്തുമോ; വിശദാംശം ലഭ്യമാക്കാമോ ?

665

ആരോഗ്യമേഖലയിലെ ഒഴിവുകളുടെ വിശദാംശം

ശ്രീ. കെ. ദാസന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷമുളള കാലയളവില്‍ സംസ്ഥാനത്ത് മാതൃ മരണ നിരക്ക് വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ കാരണങ്ങള്‍ പഠനവിധേയമാക്കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി) പൊതുജനാരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമല്ല എന്നതും ആശുപത്രികളില്‍ മരുന്നും മറ്റ് സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നതിലും ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുന്നതിലും ഈ സര്‍ക്കാരിന് വീഴ്ച വന്നിട്ടുണ്ട് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ആയതിന് എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കാമോ ;

(സി) ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാര്‍, ലാബ് ടെക്നീഷ്യന്മാര്‍ തുടങ്ങി വിവിധ തസ്തികകളില്‍ ഒഴിവുകള്‍ നികത്തപ്പെടാതെ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ഇക്കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ പുതുതായി എത്ര ഡോക്ടര്‍മാരെ പി.എസ്.സി വഴി സ്ഥിരമായി നിയമിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ?

666

ആരോഗ്യാവകാശ നിയമം

ശ്രീ. പി..മാധവന്‍

,, അന്‍വര്‍ സാദത്ത്

,, .പി. അബ്ദുളളക്കുട്ടി

,, വര്‍ക്കല കഹാര്‍

() സംസ്ഥാനത്ത് ആരോഗ്യാവകാശ നിയമം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഇതിനായുളള പ്രവര്‍ത്തനം ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;

(സി) ആയതിന്റെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും എന്തൊക്കെയാണെന്ന് അറിയിക്കാമോ; ആയതിനായി ഒരു വര്‍ഷം എത്ര തുക ചെലവഴിക്കുവാനാണ് ഉദ്ദേശിച്ചിട്ടുളളത്; വിശദമാക്കുമോ;

(ഡി) ജീവന്‍ രക്ഷാ മരുന്നുകളുടെ അമിത വില വര്‍ദ്ധനവ് തടയുന്നതിനും പാവപ്പെട്ടവര്‍ക്ക് കുറഞ്ഞവിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിനും എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്നും അറിയിക്കാമോ?

667

നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസ് കണ്‍ട്രോള്‍ പ്രോഗ്രാം

ശ്രീ. എം. പി. വിന്‍സെന്റ്

,, പാലോട് രവി

,, ഹൈബി ഈഡന്‍

,, ലൂഡി ലൂയിസ്

() സംസ്ഥാനത്ത് നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസ് കണ്‍ട്രോള്‍ പ്രോഗ്രാം സമാരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത പ്രോഗ്രാം വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്;

(സി) ഏതെല്ലാം രോഗങ്ങള്‍ക്കാണ് പ്രസ്തുത പ്രോഗ്രാം വഴി പരിചരണം ലഭിക്കുന്നത്;

(ഡി) എല്ലാ ജില്ലകളിലും പ്രസ്തുത പ്രോഗ്രാം നടപ്പാക്കുന്നുണ്ടോ; വിശദമാക്കുമോ?

668

പകര്‍ച്ചവ്യാധികളെ നേരിടുവാന്‍ കര്‍മ്മ പദ്ധതികള്‍

ശ്രീ. വി. റ്റി. ബല്‍റാം

,, കെ. ശിവദാസന്‍ നായര്‍

,, വര്‍ക്കല കഹാര്‍

,, അന്‍വര്‍ സാദത്ത്

() പകര്‍ച്ചവ്യാധികളെ നേരിടുവാന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി) ഏതെല്ലാം ഏജന്‍സികളുടെ പങ്കാളിത്തത്തോടെയാണ് ആയത് നടപ്പാക്കുന്നത്;

(സി) പ്രസ്തുത പദ്ധതിയിലൂടെ എന്തെല്ലാം കാര്യങ്ങളാണ് ലക്ഷ്യമിട്ടിട്ടുള്ളത് വിശദമാക്കുമോ?

669

സാംക്രമിക രോഗങ്ങള്‍

ശ്രീമതി.കെ.എസ്.സലീഖ

() സംസ്ഥാനത്ത് 2011-12-കാലയളവില്‍ സാംക്രമിക രോഗങ്ങള്‍ ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ മരിച്ചവരുടെ എണ്ണം എത്രയാണ്; ഏതൊക്കെ സാംക്രമിക രോഗങ്ങളാല്‍ മരണപ്പെട്ടുവെന്ന് തരംതിരിച്ച്, ജില്ലതിരിച്ച് വ്യക്തമാക്കുമോ;

(ബി) ഇത്തരം രോഗങ്ങള്‍ ബാധിച്ച് 2011-12 ല്‍ സ്വകാര്യ ആശുപത്രികളില്‍ മരിച്ചവരുടെ എണ്ണം എത്രയാണ്;

(സി) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി ഇപ്പോള്‍ ഡെങ്ക്യുപ്പനി പടരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവ പരിഹരിക്കുന്നതിന് അടിയന്തിരമായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് പറയാമോ;

(ഡി) സാംക്രമികരോഗ പ്രതിരോധ രംഗത്ത് സംസ്ഥാനം നേരിടുന്ന നിലവിലെ പ്രതിസന്ധി ശാശ്വതമായി പരിഹരിക്കുവാന്‍ എന്തൊക്കെ അടിയന്തിര നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

670

നിര്‍ധനരായ രോഗികള്‍

ശ്രീമതി കെ.കെ. ലതിക

() നിര്‍ധനരായ രോഗികള്‍, 18 വയസിനു താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, മാരകരോഗ ബാധിതര്‍ മുതലായവര്‍ക്ക് ആരോഗ്യവകുപ്പുമുഖാന്തിരം നല്‍കിവരുന്ന ചികില്‍സാ ധനസഹായങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ ;

(ബി) ഓരോ സഹായവും ലഭിക്കുന്നതിന് പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ ?

671

ആരോഗ്യ കുടുംബക്ഷേമ വകുപ്പില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ചെലവഴിച്ച തുക

ശ്രീ..എം.ആരിഫ്

() ആരോഗ്യ കുടുംബക്ഷേമ വകുപ്പില്‍ കഴിഞ്ഞ ബജറ്റില്‍ ഓരോ ഹെഡ് ഓഫ് അക്കൌണ്ടിലും വകയിരുത്തിയ തുകയും മാര്‍ച്ച് 31 വരെ ചെലവഴിച്ച തുകയും എത്രയെന്ന് അറിയിക്കാമോ;

(ബി) ആരോഗ്യ കുടുംബക്ഷേമ വകുപ്പില്‍ 2011-12 കാലയളവില്‍ നീക്കിവെച്ചിരുന്ന പ്ളാന്‍ ഫണ്ടും ചെലവും ഇനം തിരിച്ച് അറിയിക്കാമോ;

(സി) 2011-12 ആരോഗ്യമേഖലയ്ക്ക് അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതൊക്കെയായിരുന്നു; ഓരോന്നിനും വകയിരുത്തിയിരിക്കുന്ന തുകയും മാര്‍ച്ച് 31 വരെ ചെലവഴിച്ച തുകയും എത്രയെന്നറിയിക്കാമോ?

672

പാരാ മെഡിക്കല്‍ കോഴ്സുകള്‍ക്കും നഴ്സിംഗ് കോഴ്സുകള്‍ക്കും പുതിയ പ്രവേശന രീതി

ശ്രീ. മോന്‍സ് ജോസഫ്

() സംസ്ഥാനത്തെ പാരാ മെഡിക്കല്‍ കോഴ്സുകള്‍ക്കും നഴ്സിംഗ് കോഴ്സുകള്‍ക്കും ഈ വര്‍ഷം പുതിയ പ്രവേശന രീതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി) സംസ്ഥാനത്ത് ഏതൊക്കെ കോളേജുകളിലാണ് ബി.എസ്.സി നഴ്സിംഗ് കോഴ്സ് ഉള്ളത്. എയ്ഡഡ്, അണ്‍ എയ്ഡഡ്, സര്‍ക്കാര്‍ തലത്തിലുള്ള പട്ടിക നല്‍കുമോ;

(സി) സംസ്ഥാനത്തെ അംഗീകൃത ഫാര്‍മസി, മറ്റ് പാരാമെഡിക്കല്‍ കോളേജുകള്‍ ഏതൊക്കെയാണ്; ഇവയുടെ ലിസ്റ് തയ്യാറാക്കി നല്‍കുമോ?

673

മാനസികരോഗികളുടെ പുനരധിവാസ കേന്ദ്രങ്ങളുടെ നടത്തിപ്പിന്പുതിയ ചട്ടങ്ങള്‍

ശ്രീമതി കെ.എസ്. സലീഖ

() മാനസിക രോഗികള്‍ക്കാവശ്യമായ പുനരധിവാസ കേന്ദ്രങ്ങളുടെ നടത്തിപ്പിന് പുതിയ ചട്ടങ്ങളുണ്ടാക്കണമെന്ന ബഹു. ഹൈക്കോടതിയുടെ നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഹൈക്കോടതിയുടെ പ്രസ്തുത നിര്‍ദ്ദേശത്തിന്മേല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ അംഗീകാരമില്ലാത്ത എത്ര മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഇത്തരം മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിയുന്ന മാനസിക രോഗികളെ പ്രസ്തുത കേന്ദ്രങ്ങളില്‍ നിന്നും മാറ്റി പുനരധിവസിപ്പിക്കുമോ; പ്രസ്തുത കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ ?

(സി) ആരോഗ്യ വകുപ്പിന്റെ അംഗീകാരത്തോടു കൂടി പ്രവര്‍ത്തിക്കുന്നതും, സര്‍ക്കാരിന്റെ കീഴിലുമുള്ള മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ അധിവസിക്കുന്ന മാനസിക രോഗികള്‍ക്കുണ്ടാകുന്ന പീഡനം അവസാനിപ്പിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി) സ്വത്തിനും മറ്റ് പല നേട്ടങ്ങള്‍ക്കുവേണ്ടിയും മാനസിക രോഗമില്ലാത്തവരെ മാനസിക രോഗികളാണെന്ന് വരുത്തി തീര്‍ത്ത് തടവിലിടുന്നതിന് ചില മാനസികാരോഗ്യ കേന്ദ്രങ്ങള്‍ എല്ലാവിധ സഹായവും ചെയ്തു കൊടുക്കുന്നുണ്ട് എന്നുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ?

674

സര്‍ക്കാര്‍ നിയന്ത്രണമില്ലാത്ത മനോരോഗികള്‍ക്കായുള്ള പുനരധിവാസ കേന്ദ്രങ്ങള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

() സര്‍ക്കാര്‍ നിയന്ത്രണമില്ലാതെ മാനസിക രോഗികളെ പാര്‍പ്പിക്കുന്ന പുനരധിവാസ കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വ്യക്തികളും സംഘടനകളും നടത്തുന്ന ഇത്തരം സ്ഥാപനങ്ങളില്‍ മതിയായ യോഗ്യതയുള്ള ഡോക്ടര്‍മാരോ സൌകര്യങ്ങളോ ഇല്ല എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കുമോ?

675

108 ആംബുലന്‍സിന്റെ സേവനം

ശ്രീ. പി. സി. വിഷ്ണുനാഥ്

,, എം. പി. വിന്‍സെന്റ്

,, . സി. ബാലകൃഷ്ണന്‍

,, സി. പി. മുഹമ്മദ്

() 108 ആംബുലന്‍സിന്റെ സേവനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി) ആവശ്യത്തിന് പുതിയ ആംബുലന്‍സുകള്‍ വാങ്ങിക്കുവാന്‍ കേരള എമര്‍ജന്‍സി മെഡിക്കല്‍ പ്രോജക്ട് (കെംപ്) പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ ; ആയത് വിശദമാക്കുമോ ;

(സി) ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത് ?

676

ആരോഗ്യ വകുപ്പിനു കീഴിലുള്ള ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങള്‍

ശ്രീമതി പി. അയിഷാ പോറ്റി

() സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിര്‍മ്മിച്ചിട്ടുള്ളതും ഉപയോഗിക്കാതെ അനാഥമായി കിടക്കുന്നതുമായ കെട്ടിടങ്ങളുടെ വിവരം ജില്ല തിരിച്ച് ലഭ്യമാക്കുമോ;

(ബി) ഏതെല്ലാം ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് വേണ്ടിയാണ് പ്രസ്തുത കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്നും പ്രസ്തുത കെട്ടിടങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളും വെളിപ്പെടുത്തുമോ;

(സി) ഈ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാലയളവും നിര്‍മ്മാണത്തിന് ചെലവായ തുകയും പ്രത്യേകമായി വെളിപ്പെടുത്തുമോ?

677

സ്വകാര്യമേഖലയിലെ നേഴ്സുമാരുടെ സേവന-വേതന വ്യവസഥകള്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

,, രാജു എബ്രഹാം

ശ്രീമതി പി. അയിഷാ പോറ്റി

,, കെ.എസ്. സലീഖ

() സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നേഴ്സുമാരുടെ

സേവന-വേതന വ്യവസ്ഥഥകള്‍ സംബന്ധിച്ച ബലരാമന്‍

കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തൊക്കെയാണ് ;

(ബി) പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടത്; എന്തൊക്കെ നട പടികളാണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി) നേഴ്സുമാര്‍ക്ക് മിനിമം ശമ്പളം, മാന്യമായ സേവന-വേതനവ്യവസ്ഥ എന്നിവ ഉറപ്പാക്കാന്‍ നിയമനിര്‍മ്മാണം നടത്തുമോ?

678

കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയ വിഹിതങ്ങള്‍

ശ്രീ. പി. കെ. ബഷീര്‍

() കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ക്ക് വൈദ്യുതി ചാര്‍ജ്, വെള്ളക്കരം മുതലായവയ്ക്ക് സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയ വിഹിതങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകന്‍മാര്‍ക്ക് ലഭിക്കുന്നില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ആയത് ഉടനടി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) ബ്ളോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ കീഴിലുള്ളതായ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളില്‍, ആഫീസ് ഭാഗത്തേക്കും, താമസഭാഗത്തേക്കും പ്രത്യേകം പ്രത്യേകം വൈദ്യുതി മീറ്ററുകള്‍ വെയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ?

679

കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സാ സൌകര്യം

ശ്രീ. . ചന്ദ്രശേഖരന്‍

() സംസ്ഥാനത്തെ ഏതെല്ലാം ജില്ലാ ആശുപത്രികളിലാണ് ക്യാന്‍സര്‍ ചികിത്സാസൌകര്യം ഏര്‍പ്പെടുത്തിയിട്ടുളളത് എന്ന് വ്യക്തമാക്കുമോ ;

(ബി) കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സാ സൌകര്യം ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

680

മെഡിക്കല്‍ കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ടെക്നിക്കല്‍ വിഭാഗത്തിലുള്ളവരുടെ ഒഴിവുകള്‍

ശ്രീ. ബി. ഡി. ദേവസ്സി

() കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍, ടെക്നീഷ്യന്‍മാര്‍, നേഴ്സുമാര്‍ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നിലവില്‍ മെഡിക്കല്‍ കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഡോക്ടര്‍മാരുടേയും, നേഴ്സുമാരുടേയും, റേഡിയോഗ്രാഫര്‍, എക്സ്റേ ടെക്നീഷ്യന്‍, തുടങ്ങിയ ടെക്നിക്കല്‍ വിഭാഗത്തില്‍പ്പെട്ടവരുടെ ഒഴിവുകള്‍ എത്രയാണെന്ന് അറിയിക്കുമോ;

(സി) പ്രസ്തുത ഒഴിവുകള്‍ നികത്തുവാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി) ഇനിയും റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകള്‍ തുടങ്ങി റിപ്പോര്‍ട്ട് ചെയ്യിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

681

സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ്

ശ്രീമതി കെ.കെ. ലതിക

() അടിയന്തിര ഘട്ടങ്ങളില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണ് ;

(ബി) ഇതു സംബന്ധമായ സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ ?

682

മെഡിക്കല്‍ സര്‍വ്വകലാശാലയുടെ കീഴില്‍ ഫിസിയോ തെറാപ്പി സ്കൂള്‍

ശ്രീ. കെ. രാജു

() മെഡിക്കല്‍ സര്‍വ്വകലാശാലയുടെ കീഴില്‍ നിലവില്‍ ഏതെങ്കിലും ഫിസിയോതെറാപ്പി സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ അവ തുടങ്ങുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ;

(ബി) സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ വിവിധ സ്പെഷ്യാലിറ്റി ഡിപ്പാര്‍ട്ടുമെന്റുകളില്‍ ആവശ്യമായ ഫിസിയോ തെറാപ്പി യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

683

സിനിതയുടെ ആശ്രിത നിയമനം

ശ്രീമതി പി. അയിഷാ പോറ്റി

() ആശ്രിത നിയമനത്തിനായുള്ള സിനിത എന്‍.എസ് ന്റെ അപേക്ഷയിന്മേല്‍ ആരോഗ്യ വകുപ്പ് കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കുമോ;

(ബി) പ്രസ്തുത അപേക്ഷ ആരോഗ്യ വകുപ്പിന്റെ പരിഗണനയില്‍ വന്നത് എന്നാണ് ;

(സി) നിലവിലുള്ള സ്ഥിതി പ്രകാരം സിനിതയ്ക്ക് ആശ്രിത നിയമനത്തിനുള്ള ഉത്തരവ് ലഭിക്കാന്‍ എന്തെല്ലാം നടപടിക്രമങ്ങള്‍ അവശേഷിക്കുന്നു;

(ഡി) നിര്‍ധന കുടുംബാംഗമായ സിനിതയ്ക്ക് ആശ്രിതനിയമനം നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

684

നഴ്സിംഗ് അസിസ്റന്റ് തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത

ശ്രീ. . കെ. ശശീന്ദ്രന്‍

() ആരോഗ്യമേഖലയിലെ നഴ്സിംഗ് അസിസ്റന്റ് തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത വി. എച്ച്. എസ്. . നടത്തുന്ന ഡൊമസ്റിക് നഴ്സിംഗ് കോഴ്സായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് അത്തോളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ കുട്ടികള്‍ സമര്‍പ്പിച്ച നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

685

ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് 2 തസ്തികകളില്‍ നിയമനം

ശ്രീ. . കെ. ശശീന്ദ്രന്‍

() സംസ്ഥാനത്ത് ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് 2 തസ്തികകളില്‍ ആകെ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ;

(സി) ലാബ് ടെക്നീഷ്യന്‍ നിയമനത്തിന് പി. എസ്. സി. റാങ്ക് ലിസ്റുകള്‍ നിലവിലുണ്ടോ;

(ഡി) ഇല്ലെങ്കില്‍ ടെസ്റ് നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?

686

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് സൌന്ദര്യവത്ക്കരണം

ശ്രീ. ജി. സുധാകരന്‍

() വണ്ടാനം മെഡിക്കല്‍ കോളേജിന്റെ സൌന്ദര്യവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായോ; ഇല്ലെങ്കില്‍ എന്താണ് തടസ്സം എന്ന് വ്യക്തമാക്കുമോ;

(ബി) ആയതിന്റെ അടങ്കല്‍ തുക എത്ര; ഈ പ്രവൃത്തിയുടെ കരാര്‍ ആരാണ് ഏറ്റെടുത്തിട്ടുള്ളത്; കരാര്‍ പ്രകാരം എന്നാണ് പണി പൂര്‍ത്തീകരിക്കേണ്ടത്; വിശദമാക്കുമോ;

(സി) കാലതാമസമുണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമോ?

687

കോഴിക്കോട് മെഡിക്കല്‍ കോളേജ് അടിസ്ഥാന സൌകര്യ വികസനം

ശ്രീ. .കെ. വിജയന്‍

() കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബി.എസ്.സി മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യന്‍ കോഴ്സിന്, കേരള പാരാമെഡിക്കല്‍ കൌണ്‍സില്‍ നിര്‍ദ്ദേശിക്കുന്ന തരത്തില്‍ യാതൊരുവിധ അടിസ്ഥാന സൌകര്യങ്ങളും ഇല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:

(ബി) ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) പ്രസ്തുത കോഴ്സിന് അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളിലായി എത്ര ജീവനക്കാരുണ്ടെന്ന് പേര് സഹിതം വ്യക്തമാക്കുമോ;

(ഡി) നിലവില്‍ ഒഴിവുള്ള തസ്തികകളില്‍ എത്രയും പെട്ടെന്ന് നിയമനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

688

ഹൃദ്രോഗംമൂലമുള്ള മരണങ്ങള്‍ക്ക് പോസ്റ്മോര്‍ട്ടം ഒഴിവാക്കാന്‍ നടപടി

ശ്രീ. എന്‍. . നെല്ലിക്കുന്ന്

() ഹൃദ്രോഗം പോലുള്ള രോഗങ്ങള്‍ മൂലം ആശുപത്രിയിലേയ്ക്കുള്ള യാത്രാമദ്ധ്യേ ആകസ്മിക മരണം സംഭവിച്ച് ആശുപത്രികളില്‍ കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ പോസ്റ് മോര്‍ട്ടത്തിനുശേഷമേ വിട്ടുനല്കുകയുള്ളൂ എന്ന നിലവിലെ രീതിമൂലം ബന്ധുക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ബന്ധുജനങ്ങളും, ജനപ്രതിനിധികളും രേഖാമൂലം ഉറപ്പുനല്കിയാല്‍പോലും ഇത്തരം കേസ്സുകളില്‍ പോസ്റ് മോര്‍ട്ടം ഒഴിവാക്കാതിരിക്കുന്നതിന്റെ കാരണം വിശദമാക്കുമോ;

(സി) പ്രസ്തുത രോഗങ്ങള്‍ക്ക് ചികില്‍സിച്ചതിന്റെ രേഖകളും രക്തബന്ധുക്കളുടെയും, ഒപ്പം പരിസരത്തെ മാന്യവ്യക്തികളോ ജനപ്രതിനിധികളോ രേഖാമൂലം സത്യപ്രസ്താവന നല്കുന്ന സാഹചര്യത്തില്‍ അത്തരം കേസ്സുകളില്‍ പോസ്റ് മോര്‍ട്ടം ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമോ?

689

കുന്നംകുളം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സൌകര്യം

ശ്രീ. ബാബു. എം. പാലിശ്ശേരി

() സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ എവിടെയെല്ലാം ഡയാലിസിസ് സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്;

(ബി) എല്ലാ ജില്ലാ-താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സൌകര്യം ഏര്‍പ്പെടുത്താന്‍ ഉദ്ദേശമുണ്ടോ;

(സി) കുന്നംകുളം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സൌകര്യം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;

(ഡി) എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

690

വൈറോളജി ഇന്‍സ്റിറ്റ്യൂട്ട്

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ വൈറോളജി ഇന്‍സ്റിറ്റ്യൂട്ടിനായി ഏറ്റെടു ത്തിട്ടുള്ള സ്ഥലത്ത് കെട്ടിട നിര്‍മ്മാണം ആരംഭി ക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;

(ബി) ഇതിന്റെ പ്രവര്‍ത്തനം എന്ന് ആരംഭിക്കുവാന്‍ കഴിയു മെന്ന് വിശദമാക്കാമോ;

(സി) വൈറോളജി ഇന്‍സ്റിറ്റ്യൂട്ടിനെ റീജീയണല്‍ ഇന്‍സ്റി റ്റ്യൂട്ടായി ഉയര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കു ന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനായി കേന്ദ്ര സര്‍ക്കാര്‍ എന്തു തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്ത മാക്കാമോ?

691

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഓങ്കോളജി വിഭാഗം

ശ്രീ. വി.എം. ഉമ്മര്‍മാസ്റര്‍

() മലബാര്‍ മേഖലയില്‍ ആധുനിക സൌകര്യങ്ങളോടുകൂടിയ കാന്‍സര്‍ ചികിത്സാ കേന്ദ്രം ഇല്ലാത്തതിനാല്‍ രോഗികള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആധുനിക സൌകര്യങ്ങളോട് കൂടി ഓങ്കോളജി ഡിപ്പാര്‍ട്ട്മെന്റ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) ഉണ്ടെങ്കില്‍ എപ്പോള്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്?

692

എന്‍.ആര്‍.എച്ച്.എം. പദ്ധതി പ്രകാരം കണ്ണൂരില്‍ ഹോമിയോ ഡോക്ടര്‍ നിയമനം

ശ്രീ. ജെയിംസ് മാത്യു

() എന്‍.ആര്‍.എച്ച്.എം. പദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലയില്‍ എത്ര ഹോമിയോ ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്;

(ബി) ഹോമിയോ ഡോക്ടര്‍മാരെ നിയമിക്കുന്നതിനായി ഈ വര്‍ഷം എന്‍.ആര്‍.എച്ച്.എം. ഇന്റര്‍വ്യൂ നടത്തിയിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്നും ഇന്റര്‍വ്യൂ എന്ന് പൂര്‍ത്തീകരിക്കുമെന്നും അറിയിക്കാമോ ?

693

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ്

ശ്രീ..പി.അബ്ദുളളക്കുട്ടി

() കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ആധുനിക പരിശോധന സംവിധാനങ്ങള്‍ കൂടുതലായി എത്തിയപ്പോള്‍

ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ശസ്ത്രക്രിയ, മെഡിക്കല്‍, അസ്ഥിരോഗ വിഭാഗങ്ങളിലായി ജോലിചെയ്യുന്ന ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ ?

694

പൂക്കോട് പ്രാഥമികാരോഗ്യ-കേന്ദ്രത്തില്‍ കിടത്തി ചികിത്സ

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

() ഗരുവായൂര്‍ നഗരസഭയില്‍ ഉള്‍പ്പെടുന്ന പൂക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) കിടത്തി ചികിത്സ നടത്തുന്നതിന് കെട്ടിട സൌകര്യം ഉണ്ടെന്ന കാര്യം ശ്രദ്ധയിലുണ്ടോ;

(സി) പൂക്കോട് പ്രദേശത്തെ ജനങ്ങളുടെ പ്രസ്തുത ആവശ്യം അംഗീകരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

695

കണ്ണൂര്‍ ജില്ലാ ആശുപത്രിയുടെ സ്ഥലപരിമിതി

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

() കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സ്ഥലപരിമിതി മൂലം രോഗികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഏകദേശം അഞ്ച് ഏക്കറോളം സ്ഥലം ജില്ലാ ആശുപത്രിക്ക് സ്വന്തമായിട്ട് ഉള്ളതുകൊണ്ട് ആധുനിക രീതിയിലുള്ള ഒരു പത്തുനില കെട്ടിടം പണിയുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

696

കല്ല്യാശ്ശേരി ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍

ശ്രീ. റ്റി. വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ പി.എച്ച്.സി/സി.എച്ച്.സി.കളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത് എവിടെയൊക്കെയാണ്;

(ബി) പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?

697

കാസര്‍ഗോഡ് ജില്ലയിലെ ആശുപത്രികളിലെ ഒഴിവുകള്‍ നികത്താന്‍ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() കാസര്‍ഗോഡ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ആയുര്‍വ്വേദ, ഹോമിയോ, അലോപ്പതി മേഖലകളിലായി എത്ര ജീവനക്കാരുടെ ഒഴിവുകള്‍ ഉണ്ടെന്നും ഈ ഒഴിവുകള്‍ എപ്പോള്‍ നിലവില്‍ വന്നിട്ടുണ്ടെന്നും വ്യക്തമാക്കാമോ;

(ബി) ഈ ഒഴിവുകള്‍ എന്ന് നികത്താന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

698

കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി

ശ്രീ. .പി.അബ്ദുള്ളക്കുട്ടി

() കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രാഥമിക സൌകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ അപ്യാപ്തത മൂലം രോഗികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് സ്വന്തമായിട്ട് സ്ഥലം ഉള്ളതു കൊണ്ട് ആധുനിക രീതിയിലുള്ള ഒരു അഞ്ചു നില കെട്ടിടം പണിയുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ;

699

മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മുഖേന വാങ്ങുന്ന മരുന്നുകളുടെ വിശദാംശം

ശ്രീ. കെ.വി.വിജയദാസ്

() പാലക്കാട് ജില്ലയില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി എത്ര ഡോക്ടര്‍മാരുടെ ഒഴിവുകളുണ്ട്; മഴക്കാല രോഗങ്ങളെ ചെറുക്കുന്നതിനായി പ്രസ്തുത ഒഴിവുകളില്‍ ഡോക്ടര്‍മാരെ നിയമിക്കുമോ; ഇല്ലെങ്കില്‍ എന്തു കൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(ബി) ജില്ലാ ആശുപത്രികളിലും സി.എച്ച്.സി, പി.എച്ച്.സി കളിലും മരുന്നിന്റെ ദൌര്‍ലഭ്യം ഉള്ളതായി ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുമോ;

(സി) 2011 മേയ് മുതല്‍ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മുഖേന എത്ര രൂപയ്ക്ക് മരുന്ന് വാങ്ങിയെന്നും ആയതിന്റെ ജില്ല തിരിച്ചുള്ള കണക്കും ജില്ല തിരിച്ച് മരുന്ന് വിതരണം ചെയ്തതിന്റെ വിശദാംശങ്ങളും വ്യക്തമാക്കുമോ ?

700

കൊല്ലത്ത് കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ സംഭരണശാല

ശ്രീ. ജി.എസ്.ജയലാല്‍

() കൊല്ലം ജില്ലയിലെ നെടുങ്ങോലം ഗവണ്‍മെന്റ് രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രി കോമ്പൌണ്ടില്‍ കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ സംഭരണശാല നിര്‍മ്മിക്കുന്ന കാര്യം വകുപ്പ് അംഗീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത സംഭരണശാല നിര്‍മ്മിക്കുന്നതിലേക്ക് എത്രരൂപ അനുവദിച്ചിട്ടുണ്ടെന്നും സംഭരണശാലയില്‍ എന്തെല്ലാം നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ആധുനിക സംവിധനങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുളളതെന്നും അറിയിക്കുമോ;

(സി) പ്രസ്തുത മരുന്ന് സംഭരണശാല നിര്‍മ്മാണം ആരംഭിക്കുന്നതിലേക്കായി എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; ഉണ്ടങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത സ്ഥാപനത്തിന്റെ നിര്‍മ്മാണം എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ?

701

കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി

ശ്രീ. കെ. ദാസന്‍

() ഡിസ്ട്രിക്റ്റ് ഇന്നവേഷന്‍ ഫണ്ട് ഉപയോഗിച്ച് കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ നടപ്പിലാക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ ; ഈ പദ്ധതികള്‍ നടപ്പിലാക്കുന്ന നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് എന്നും ; എപ്പോള്‍ പ്രവര്‍ത്തനസജ്ജമാകും എന്നും അറിയിക്കാമോ ;

(ബി) കൊയിലാണ്ടി താലൂക്ക് ഹേഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി ജനറല്‍ ഹോസ്പിറ്റല്‍ പദവിയിലേക്ക് ഉയര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കുമോ ?

702

പെരിങ്ങോം താലൂക്ക് ആശുപത്രി

ശ്രീ.സി.കൃഷ്ണന്‍

() മുന്‍ സര്‍ക്കാര്‍ മലയോര മേഖലയിലെ പ്രധാന സര്‍ക്കാര്‍ ചികിത്സാ കേന്ദ്രമായ പെരിങ്ങോം സി.എച്ച്.സി.യെ താലൂക്ക് ആശുപത്രിയായി അപ്ഗ്രേഡ് ചെയ്തിട്ടും ഇവിടേയ്ക്ക് ആവശ്യമായ തസ്തികകളോ, മരുന്നോ ലഭ്യമാക്കാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ പ്രസ്തുത ആശുപത്രിയില്‍ ഇവ എന്ന് സജ്ജമാകുമെന്ന് വ്യക്തമാക്കാമോ ?

703

പൊന്നാനി താലൂക്ക് ജി.എച്ച്.ക്യൂ. ആശുപത്രി

ശ്രീ.പി.ശ്രീരാമകൃഷ്ണന്‍

() പൊന്നാനി താലൂക്ക് ജി.എച്ച്.ക്യൂ. ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍-ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഇല്ലാത്തതുമൂലം തീരദേശമേഖലയിലെ ആളുകള്‍ പ്രയാസപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ കണ്‍സള്‍ട്ടന്റ് തസ്തികയില്‍ ഡോക്ടറെ നിയമിക്കാനും, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തിക സൃഷ്ടിക്കുന്നതിനോ, പീഡിയാട്രിക്സ് വിഭാഗത്തില്‍ നിലവിലുളള 3 ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയില്‍ ഒരെണ്ണം ജനറല്‍ മെഡിസിന്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയാക്കി മാറ്റുന്നതിനോ ഉളള അടിയന്തിര നടപടി സ്വീകരിക്കാമോ;

(സി) താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് നീതി മെഡിക്കല്‍ സ്റോര്‍ തുടങ്ങുന്നതിന് നടപടി സീകരിക്കുമോയെന്ന് വിശദമാക്കാമോ?

704

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് തകരാര്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് എത്ര തുകയ്ക്കാണ് സ്ഥാപിച്ചിട്ടുള്ളത്;

(ബി) ഈ ലിഫ്റ്റ് ഇടയ്ക്കിടെ തകരാറിലാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഇതിനുള്ള അടിസ്ഥാന കാരണം എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ഡി) ലിഫ്റ്റ് ഇടയ്ക്കിടെ തകരാറിലാകുന്നത് മൂലം രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

705

നാദാപുരം ആശുപത്രികളിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടി

ശ്രീ. .കെ. വിജയന്‍

() നാദാപുരം താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലെ ഐ.പി, .പി വിഭാഗങ്ങളിലായി മാസത്തില്‍ എത്ര പേര്‍ വീതം ചികിത്സ തേടി എത്തുന്നുണ്ട്;

(ബി) നാദാപുരം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രി പി.എച്ച്.സി, സി.എച്ച്.സി എന്നിവിടങ്ങളില്‍ നിലവില്‍ ഒഴിവുള്ള തസ്തികകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

706

മാറഞ്ചേരി സി.എച്ച്.സി.

ശ്രീ.പി.ശ്രീരാമകൃഷ്ണന്‍

() പൊന്നാനി മണ്ഡലത്തിലെ മാറഞ്ചേരി സി.എച്ച്.സി. കെട്ടിട നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതുവരെയായി എന്ന് വിശദമാക്കാമോ;

(ബി) കെട്ടിടത്തിന്റെ ആകെ മതിപ്പു ചെലവെത്രയാണ്;

(സി) പ്ളാന്‍, എസ്റിമേറ്റ് എന്നിവയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ഡി) മാറഞ്ചേരി സി.എച്ച്.സി.യില്‍ ഒഴിവുളള ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റാഫിന്റെയും ഒഴിവുകള്‍ മഴക്കാല ജന്യരോഗങ്ങള്‍ ശക്തമാകുന്നതിന് മുന്‍പ് നികത്തുന്നതിന് നടപടി സ്വീകരിക്കുമോ;

() മഴക്കാല പൂര്‍വ്വ ശുചീകരണവും, രോഗ പ്രതിരോധ നടപടികളും കൃത്യമായി നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?

707

കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി

ശ്രീ.കെ.ദാസന്‍

() കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ശസ്ത്രക്രിയ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം സര്‍ജറികളാണ് നടക്കുന്നത്; വിശദമാക്കുമോ;

(ബി) ഓര്‍ത്തോ വിഭാഗം സര്‍ജറിയ്ക്ക് ഇവിടെ എന്തെല്ലാം സൌകര്യങ്ങളാണ് ലഭ്യമായിട്ടുളളത് എന്നത് വ്യക്തമാക്കാമോ;

(സി) ശസ്ത്രക്രിയാനന്തരം രോഗികളെശുശ്രൂഷിക്കുന്നതിന് എല്ലാ വിഭാഗത്തിലും പോസ്റ്സര്‍ജറി വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ; ഇല്ലെങ്കില്‍ അത്തരം സേവനങ്ങളും സൌകര്യങ്ങളും ഏര്‍പ്പെടുത്താന്‍ നടപടി സ്വികരിക്കുമോ?

708

കുറ്റിപ്പുറം സി.എച്ച്.സി. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തല്‍

ഡോ. കെ. ടി. ജലീല്‍

() മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സി.എച്ച്.സി. താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തിക്കൊണ്ട് ഉത്തരവായിട്ടുണ്ടോ;;

(ബി) ഉണ്ടെങ്കില്‍ ഏതു തീയതിക്കാണ് പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചത്;

(സി) പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി) ഉത്തരവിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് ആശുപത്രിയുടെ സ്റാഫ്് പാറ്റേണ്‍ കുറ്റിപ്പുറം സര്‍ക്കാര്‍ ആശുപത്രിക്കും ബാധകമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവോ വകുപ്പ് മേധാവിയുടെ സര്‍ക്കുലറോ ഇറങ്ങിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ കോപ്പി ലഭ്യമാക്കുമോ?

709

ചൂളിയാട് കടവില്‍ ആരോഗ്യ സബ്ബ് സെന്റര്‍

ശ്രീ. ജെയിംസ് മാത്യു

തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ മലപ്പട്ടം പഞ്ചായത്തില്‍പ്പെടുന്ന ചൂളിയാട് കടവില്‍ ആരോഗ്യ വകുപ്പിന്റെ സബ്ബ് സെന്റര്‍ അനുവദിക്കുന്നതിലേയ്ക്കായി സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?

710

ബാലുശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ പദവി ഉയര്‍ത്തുന്നതിന് നടപടി

ശ്രീ. പുരുഷന്‍ കടലുണ്ടി

() ബാലുശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ പദവി ഉയര്‍ത്തുന്നതു സംബന്ധിച്ച ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ശുപാര്‍ശ ലഭിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ നടപടികളുടെ പുരോഗതി വിശദീകരിക്കുമോ ?

711

ധര്‍മ്മടം നിയോജക മണ്ഡലത്തിലെ സി.എച്ച്.സി കളിലേയും പി.എച്ച്.സി കളിലെയും ഒഴിവുകള്‍

ശ്രീ. കെ.കെ. നാരായണന്‍

() ധര്‍മ്മടം നിയോജക മണ്ഡലത്തിലെ സി.എച്ച്.സികളിലും പി.എച്ച്.സി കളിലുമായി എത്ര ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ഉണ്ട്; ഇത് എവിടെയെല്ലാം എത്ര വീതമാണെന്ന് വിശദമാക്കുമോ;

(ബി) ഒഴിവുകള്‍ നികത്തുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കുന്നത്; വിശദമാക്കുമോ ?

712

തൃക്കരിപ്പൂര്‍, നീലേശ്വരം താലൂക്ക് ആശുപത്രികളില്‍ സ്പെഷ്യാലിറ്റി ക്ളിനിക്കുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() തൃക്കരിപ്പൂര്‍, നീലേശ്വരം താലൂക്ക് ആശുപത്രികളില്‍ സ്പെഷ്യാലിറ്റി ക്ളിനിക്കുകള്‍ ഉള്‍പ്പെടെ കിടത്തി ചികിത്സ ഇല്ലാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത ആശുപത്രികളില്‍ ഐ. പി. ചികിത്സ കാര്യക്ഷമമാക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?

713

പനത്തടി സി. എച്ച്. സി.യില്‍ ഓപ്പറേഷന്‍ തീയറ്റര്‍

ശ്രീ. . ചന്ദ്രശേഖരന്‍

() കാഞ്ഞങ്ങാട് മണ്ഡലത്തിലെ പനത്തടി സി. എച്ച്. സി.യില്‍ ഡോക്ടര്‍മാരുടെ എത്ര ഒഴിവുകളാണ് നിലവിലുള്ളത്;

(ബി) പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) പ്രസ്തുത ആശുപത്രിയില്‍ ഓപ്പറേഷന്‍ തീയറ്റര്‍ നിലവിലുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ അത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ എന്തുകൊണ്ടാണെന്നും വിശദമാക്കുമോ?

714

ചാവക്കാട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ സ്റാഫ് പാറ്റേണ്‍

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

() ചാവക്കാട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ നേഴ്സുമാരുടെ അപര്യാപ്തതമൂലം രോഗികള്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) ആശുപത്രിയുടെ ഭൌതിക സാഹചര്യങ്ങളില്‍ വന്ന പുരോഗതിക്കനുസൃതമായും രോഗികളുടെ വര്‍ദ്ധനവിനനുസരിച്ചും സ്റാഫ് പാറ്റേണ്‍ പുന:ക്രമീകരിക്കുമോ;

(ഡി) ഡോക്ടര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

715

ചാലക്കുടി താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം

ശ്രീ. ബി. ഡി. ദേവസ്സി

() ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ഉത്ഘാടനം ചെയ്ത കാഷ്വാലിറ്റി - ഓപ്പറേഷന്‍ തീയ്യറ്ററുകളില്‍ ആവശ്യമായ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും ലഭ്യമല്ലാത്തതുമൂലം പ്രവര്‍ത്തനം ആരഠഭിച്ചിട്ടില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇവ ലഭ്യമാക്കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

716

വൈപ്പിന്‍ മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും അഭാവം

ശ്രീ. എസ്. ശര്‍മ്മ

() വൈപ്പിന്‍ മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും അഭാവം മൂലം സാധാരണക്കാര്‍ക്ക് ചികിത്സാസഹായം ലഭ്യമാക്കുന്നതിന് തടസ്സം നേരിടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഇത്തരം അവസ്ഥാവിശേഷം നേരിടുവാന്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;

(സി) വൈപ്പിന്‍ മണ്ഡലത്തിലെ ഓരോ സര്‍ക്കാര്‍ ആശുപത്രികളിലെയും പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെയും ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് വ്യക്തമാക്കാമോ;

(ഡി) ഒഴിവുളള തസ്തികകളിലെ നിയമനം എന്നത്തേക്ക് നികത്താനാകുമെന്ന് വ്യക്തമാക്കാമോ?

717

താനൂര്‍ സി.എച്ച്.സി.

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() സി.എച്ച്.സി കളില്‍ സ്പെഷലൈസ്ഡ് വിഭാഗം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) താനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മത്സ്യ തൊഴിലാളികള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ അടക്കമുള്ള പാവപ്പെട്ട ജനവിഭാഗം ആശ്രയിക്കുന്ന ആതുരാലയമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എല്ലാ ഭൌതിക സാഹചര്യങ്ങളുമുള്ള താനൂര്‍ സി.എച്ച്.സിയില്‍ ഗൈനക്കോളജി, ശിശുരോഗ വിഭാഗം എന്നിവയ്ക്ക് സ്പെഷലൈസ്ഡ് ഡോക്ടര്‍മാരെ നിയമിക്കുന്ന കാര്യം പരിഗണിക്കുമോ?

718

കോടഞ്ചേരി പി.എച്ച്.സി

ശ്രീ. സി. മോയിന്‍കുട്ടി

() തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കോടഞ്ചേരി പി.എച്ച്.സി-യില്‍ നിലവില്‍ എന്തൊക്കെ സൌകര്യങ്ങളാണുള്ളതെന്ന് പറയാമോ;

(ബി) കിടത്തി ചികിത്സ ഉള്‍പ്പടെയുള്ള എന്തൊക്കെ ഭൌതിക സാഹചര്യങ്ങളാണ് അവിടെ ഒരുക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) കോടഞ്ചേരി പി.എച്ച്.സി-യെ സി.എച്ച്.സി ആയി ഉയര്‍ത്തണമെന്ന ആവശ്യത്തിന്‍മേല്‍ എന്തൊക്ക നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ഡി) മലയോര കുടിയേറ്റ-ആദിവാസി മേഖലയിലെ ജനങ്ങള്‍ക്കുള്ള ഏക ആശ്രയമാണിതെന്ന് കണക്കിലെടുത്ത് കിടത്തി ചികിത്സ അടിയന്തിരമായി അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?

719

നാദാപുരം മണ്ഡലത്തിലെ ആയുര്‍വേദ ഹോമിയോ ഡിസ്പെന്‍സറികളിലെ ഒഴിവുകള്‍

ശ്രീ. .കെ. വിജയന്‍

() നാദാപുരം മണ്ഡലത്തിലെ ഗവണ്‍മെന്റ് ആയുര്‍വേദ, ഹോമിയോ ഡിസ്പെന്‍സറികള്‍ എവിടെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ആശുപത്രികളില്‍ നിലവില്‍ എത്ര ഡോക്ടര്‍മാരുടേയും, സ്റാഫിന്റേയും, ഒഴിവുകള്‍ ഉണ്ട് ;

(സി) ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?

720

ചേലക്കര താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൌകര്യ വികസനം

ശ്രീ. കെ. രാധാകൃഷ്ണന്‍

() ചേലക്കര നിയോജകമണ്ഡനത്തിലെ ചേലക്കര സി.എച്ച്.സി., താലൂക്ക് ആശുപത്രിയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കാമോ;

(സി) താലുക്ക് നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയ ആശുപത്രികള്‍ക്കാവശ്യമായ അടിസ്ഥാന സൌകര്യങ്ങളും ജീവനക്കാരെയും ലഭ്യമാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

<<back   

next page>>

                                                                                                                                                                                                               

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.