UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6521

കാസര്‍ഗോഡ് ജില്ലയിലെ ‘സെന്‍സിറ്റീവ്’ പ്രദേശങ്ങള്‍

ശ്രീ.എന്‍.. നെല്ലിക്കുന്ന്

()കാസര്‍കോട് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ആക്രമണങ്ങളുടേയും അനിഷ്ട സംഭവങ്ങളുടേയും കാര്യത്തില്‍ ഏതൊക്കെ പ്രദേശങ്ങളാണ് കൂടുതല്‍ സെന്‍സിറ്റ്ീവ് ആയി കണ്ടെത്തിയിട്ടുളളത്;

(ബി)സെന്‍സിറ്റീവ് പ്രദേശങ്ങളില്‍ ഏത് രീതിയിലുള്ള മുന്‍കരുതലുകളും പ്രതിരോധ നടപടികളുമാണ് പോലീസ് സ്വീകരിച്ചിട്ടുളളത്;

(സി)സാമൂഹ്യദ്രോഹികളേയും അക്രമകാരികളേയും കണ്ടെത്താന്‍ സി.സി.വി. ക്യാമറകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചു; കാസര്‍കോഡ് ഇത്തരം എത്ര ക്യാമറകള്‍, എവിടെയൊക്കെയാണ് സ്ഥാപിച്ചിട്ടുള്ളത്; ഇനി എവിടെയൊക്കെ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നു; ഇതിനു വേണ്ടി വരുന്ന ചെലവ് എത്രയെന്നും ഇതിനുള്ള തുക ഏതു ഫണ്ടില്‍ നിന്നാണ് ഉപയോഗിക്കുന്നതെന്നും വ്യക്തമാക്കുമോ ?

6522

പോലീസ്സേനയുടെ വാഹനസൌകര്യങ്ങള്‍

ശ്രീ. വി. പി. സജീന്ദ്രന്‍

,, എം. . വാഹിദ്

,, സി. പി. മുഹമ്മദ്

,, കെ. അച്ചുതന്‍

()പോലീസ് സേനയുടെ വാഹനസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഇതിനായി സര്‍ക്കാര്‍ എന്തെല്ലാം ധനസഹായങ്ങളാണ് നല്‍കി വരുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത ധനസഹായങ്ങള്‍ നിലനിര്‍ത്താന്‍ എന്തെല്ലാം നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ?

6523

പോലീസ് വകുപ്പിലെ വാഹനങ്ങള്‍

ശ്രീമതി കെ. എസ്. സലീഖ

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കേരള പോലീസിനായി എത്ര വാഹനങ്ങള്‍ വാങ്ങുകയുണ്ടായി; ആയതിന്റെ ചെലവ് എത്ര;

(ബി)ഇനി കേരള പോലീസിനുവേണ്ടി എത്ര വാഹനങ്ങള്‍കൂടിവാങ്ങാന്‍ ഉദ്ദേശിക്കുന്നു; ആയതിന് എത്ര രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്; വിശദമാക്കുമോ;

(സി)ഏതൊക്കെ വാഹനങ്ങളാണ് വാങ്ങിയതെന്നും ആര്‍ക്കൊക്കെയാണ് ഇവ നല്‍കിയതെന്നും വ്യക്തമാക്കുമോ;

(ഡി)ഇപ്രകാരം പുതിയ വാഹനങ്ങള്‍ വാങ്ങി പണം ധൂര്‍ത്തടിക്കുമ്പോള്‍ പഴയ വാഹനങ്ങള്‍ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

()മന്ത്രിമാരുടെ പൈലറ്റായി ആഭ്യന്തരവകുപ്പ് എത്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നു; ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ പൈലറ്റ് വാഹനമായി പോലീസ് വാഹനം ഉപയോഗിക്കുന്നുണ്ടോ; വിശദമാക്കുമോ:

(എഫ്)സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ പോലീസ് വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുവാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(ജി)ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബം അയല്‍ സംസ്ഥാനത്ത് നിന്നും വന്നപ്പോള്‍ തലസ്ഥാനത്തുള്ള പോലീസ്ജീപ്പുകള്‍ ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്മേല്‍എന്ത്നടപടി സ്വീകരിച്ചു?

6524

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പോലീസ് സ്റേഷനുകളിലെ വാഹനങ്ങള്

ശ്രീ.കെ.മുരളീധരന്‍

()വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ പരിധിയിലുളള പോലീസ് സ്റേഷനുകളില്‍ 2011 ജൂണ്‍ മുതല്‍ പുതുതായി ലഭ്യമാക്കിയ വാഹനങ്ങളുടെ വിശദവിവരം നല്‍കാമോ ;

(ബി)പ്രസ്തുത പ്രദേശത്ത് ഏതൊക്കെ സ്റേഷനുകളില്‍ എത്ര വാഹനങ്ങളാണ് അധികമായി ആവശ്യമുളളതെന്ന് വ്യക്തമാക്കുമോ ?

6525

റാന്നി പോലീസ് സ്റേഷന്‍ കെട്ടിട നിര്‍മ്മാണം

ശ്രീ. രാജൂ എബ്രഹാം

()റാന്നി പോലീസ് സ്റേഷനു വേണ്ടി പോലീസ് ഹൌസിംഗ് കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന് എത്ര രൂപയാണ് വിവിധ സ്കീമുകളില്‍ നിന്നും ലഭിച്ചിരിക്കുന്നത്;

(ബി)വിശദമായ പ്ളാനില്‍ ഏതൊക്കെ ആഫീസുകള്‍ക്കു വേണ്ടിയാണ് പുതിയ കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്;

(സി)ഈ കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതി വിശദീകരിക്കാമോ;

(ഡി)ബേസ്മെന്റില്‍ കാണപ്പെട്ട പാറ പൊട്ടിച്ചു മാറ്റാന്‍ അടിയന്തിരമായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിച്ചിരിക്കുന്നത്?

6526

സ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റിഗേഷന്‍ ഏജന്‍സി

ശ്രീ. പി. ഉബൈദുള്ള

()സി. ബി. . മാതൃകയില്‍ സംസ്ഥാനത്ത് സ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റിഗേഷന്‍ ഏജന്‍സി രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ ഇക്കാര്യത്തില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

6527

സി.ബി.ഐ അന്വേഷണത്തിന് അനുമതി നല്‍കിയ കേസുകള്‍

ശ്രീ. . പ്രദീപ്കുമാര്‍

()ഈ ഗവണ്‍മെന്റ് അധികാരമേറ്റ ശേഷം ഇതുവരെ എത്ര കേസുകളില്‍ സി.ബി.ഐ അന്വേഷണത്തിന് അനുമതി നല്‍കി വിജ്ഞാപനം ഇറക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഇതില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാരിന് അയച്ചു കൊടുക്കാത്ത എത്ര കേസുകളുണ്ട്; വ്യക്തമാക്കുമോ;

(സി)ഏത് കേസാണെന്നും എന്തു കൊണ്ടാണ് വിജ്ഞാപനം അയച്ചു കൊടുക്കാത്തതെന്നും വ്യക്തമാക്കുമോ?

6528

വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകള്‍

ശ്രീ. സാജു പോള്‍

()സംസ്ഥാനത്ത് വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകള്‍ വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ക്രൈം ബ്രാഞ്ച്, വിജിലന്‍സ് വിഭാഗങ്ങള്‍ അന്വേഷിക്കുന്ന കേസുകളുടെ ജില്ല തിരിച്ചുള്ള എണ്ണം വ്യക്തമാക്കുമോ ;

(സി)സി. ബി.. അന്വേഷിക്കുന്ന കേസുകള്‍ ഏതെല്ലാമാണ് ;

(ഡി)കേസുകളുടെ അന്വേഷണം വേഗത്തിലാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് ;

6529

സദാചാര പോലീസ് അതിക്രമങ്ങള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

()നിലവിലുള്ള നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടുള്ള സദാചാര പോലീസ് അക്രമം വര്‍ദ്ധിച്ചുവരുന്നത് ഗൌരവമായി പരിശോധിച്ചുവരുന്നുണ്ടോ;

(ബി)ഇതിന്റെ പിന്നില്‍ ഏതെങ്കിലും മതസംഘടനകള്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ?

6530

വ്യാജമുദ്രപത്ര നിര്‍മ്മാണം

ശ്രീ. ബാബു എം. പാലിശ്ശേരി

()സംസ്ഥാനത്ത് വ്യജമുദ്രപത്രങ്ങള്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് എത്ര പേര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്;

(ബി)വ്യാജമായി എത്ര രൂപയുടെ മുദ്രപത്രം നിര്‍മ്മിച്ചതായിട്ടാണ് അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ?

6531

സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍

ശ്രീ. എം. ഉമ്മര്‍

()സംസ്ഥാനത്ത് മുന്‍സര്‍ക്കാരിന്റെ കാലത്ത് നടന്ന വന്‍ സാമ്പത്തികതട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണവും തുടര്‍നടപടികളും മന്ദഗതിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇക്കാലയളവില്‍ നടന്ന പ്രധാന തട്ടിപ്പുകള്‍ ഏതൊക്കെയായിരുന്നുവെന്നതിന്റെ വിശദവിവരം നല്‍കാമോ;

(സി)ഇതു സംബന്ധിച്ച അന്വേഷണ നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

6532

നിയമസഭാ ഹോസ്റലിലെ അഗ്നിശമന സേനാംഗങ്ങള്‍ക്ക് പരിശീലനം

ശ്രീ. പി. റ്റി. . റഹീം

()നിയമസഭാ ഹോസ്റലിലെ അഗ്നിശമനത്തിനായി എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും ആയത് പ്രവര്‍ത്തിപ്പിക്കാന്‍ അഗ്നിശമന സേനയ്ക്ക് പരിശീലനം നല്‍കിയിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അഗ്നിശമന സേനാംഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അടിയന്തിരമായി പരിശീലനം നല്‍കുമോ?

6533

തളിപ്പറമ്പ് ഫയര്‍ സ്റേഷന് കെട്ടിടം

ശ്രീ. ജെയിംസ് മാത്യൂ

()തളിപ്പറമ്പ് ഫയര്‍ & റസ്ക്യൂ സര്‍വ്വീസ് സ്റേഷന്‍ വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത സ്റേഷന് സ്വന്തമായി കെട്ടിടം പണിയുന്നതിനോ മറ്റേതെങ്കിലും സര്‍ക്കാര്‍ കെട്ടിടം ലഭ്യമാക്കുന്നതിനോ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്കാമോ;

(സി)പ്രസ്തുത സ്റേഷന്‍ ജലവിഭവ വകുപ്പിന്റെ ഏഴാംമൈലിലുളള ഒഴിഞ്ഞുകിടക്കുന്ന ക്വാര്‍ട്ടേഴ്സിലേക്ക് മാറ്റുന്നതിനുളള നിര്‍ദ്ദേശം ഉണ്ടായിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ ആയത് സംബന്ധിച്ച് സ്വീകരിച്ച നടപടികളും ഇക്കാര്യത്തിലുളള സര്‍ക്കാര്‍ സമീപനവും എന്താണെന്ന് അറിയിക്കാമോ ?

6534

കുന്ദമംഗലത്ത് ഫയര്‍ സ്റേഷന്‍

ശ്രീ. പി. റ്റി. . റഹിം

()നരിക്കുനിയില്‍ സ്ഥാപിച്ച കൊടവളളി ഫയര്‍ സ്റേഷന്റെ പേര് മാറ്റിയിട്ടുണ്ടോ;

(ബി)എങ്കില്‍ പേരുമാറ്റാനുളള കാരണം എന്താണ്;

(സി)ദേശീയപാത 212-ല്‍ കോഴിക്കോട് കോര്‍പ്പറേഷനും വൈത്തിരിക്കുമിടയില്‍ ഫയര്‍സ്റേഷന്‍ ഇല്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)കുന്ദമംഗലത്ത് ഫയര്‍ സ്റേഷന്‍ സ്ഥാപിക്കണമെന്നതു സംബന്ധിച്ച് നിവേദനം ലഭിച്ചിട്ടുണ്ടോ;

()എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ ?

6535

ഓപ്പറേഷന്‍ ഗ്രാമം’ എന്ന പേരില്‍ വിജിലന്‍സ് റെയ്ഡ്

ശ്രീ. എം. പി. വിന്‍സെന്റ്

,, ഷാഫി പറമ്പില്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, അന്‍വര്‍ സാദത്ത്

()‘ഓപ്പറേഷന്‍ ഗ്രാമം’ വിജിലന്‍സ് റെയ്ഡുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും വിശദമാക്കുമോ;

(ബി) എന്തെല്ലാം ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായാണ് ഈ റെയ്ഡുകള്‍ ഉപയോഗപ്പെടുത്തുന്നത് എന്ന് വ്യക്തമാക്കുമോ;

6536

വിജിലന്‍സ് വകുപ്പില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിജിലന്‍സ് വകുപ്പില്‍ ആരുടെയെങ്കിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ പ്രത്യേക ഉത്തരവിലൂടെ തീരുമാനമായിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)പെന്‍ഷന്‍ പ്രായം എത്രയായാണ് ഉയര്‍ത്തിയതെന്നും ആരുടെയൊക്കെ പെന്‍ഷന്‍ പ്രായമാണ് ഉയര്‍ത്തിയതെന്നും വെളിപ്പെടുത്താമോ?

6537

ജയില്‍ വകുപ്പില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. വി. ഡി. സതീശന്‍

()2010-ല്‍ ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പ് പഠന സംഘം ജയില്‍ വകുപ്പിനെക്കുറിച്ച് പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങള്‍ ജയില്‍ വകുപ്പില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ജയില്‍ വകുപ്പില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് എന്‍ജിനീയര്‍ ഉള്‍പ്പെട്ട സബ് ജയില്‍/ഡിസ്ട്രിക്റ്റ് ലെവല്‍ കമ്മിറ്റി രൂപീകരിക്കുമോ; എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(സി)2012-13 സാമ്പത്തിക വര്‍ഷത്തില്‍ ജയില്‍ വകുപ്പില്‍ എത്ര കോടി രൂപയുടെ നിര്‍മ്മാണ-വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ;

(ഡി)സബ്ജയില്‍ സൂപ്രണ്ട് മുതല്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് വരെയുളള ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം നിലയില്‍ എത്ര രൂപവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കാം എന്ന് വ്യക്തമാക്കുമോ;

()2010-11 സാമ്പത്തിക വര്‍ഷം ഓരോ ജയിലിലും എത്ര രൂപാ ചെലവഴിച്ചുവെന്ന് വിശദമാക്കുമോ ?

6538

തടവുകാരുടെ ജയില്‍ തിരിച്ചുളള കണക്ക്

ശ്രീ. . കെ. ബാലന്‍

()സംസ്ഥാനത്ത് എത്ര ജയിലുകളാണ് ഉളളത്; ജില്ലതിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(ബി)പ്രസ്തുത ജയിലുകളില്‍ എത്ര തടവുകാരെ പാര്‍പ്പിക്കാനുളള സൌകര്യമാണുളളത്; ജയില്‍ തിരിച്ചുളള കണക്ക് നല്കാമോ;

(സി)സംസ്ഥാനത്തെ വിവിധ ജയിലുകളിലായി കഴിയുന്ന വിചാരണ തടവുകാരുടെ ജയില്‍ തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(ഡി)സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ശിക്ഷിക്കപ്പെട്ട എത്ര തടവുകാരാണ് ഉളളത്; ജയില്‍ തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ?

6539

ജീവപര്യന്തം തടവിനുശിക്ഷിക്കപ്പെട്ടവരുടെ മോചനം

ശ്രീ.കെ.വി. വിജയദാസ്

ശ്രീമതി.പി. അയിഷാപോറ്റി

ശ്രീ..എം. ആരിഫ്

,, എസ്. രാജേന്ദ്രന്‍

()പത്തുവര്‍ഷത്തിലധികം ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ എത്ര ജീവപര്യന്തം തടവുകാര്‍ കേരളത്തിലെ ജയിലുകളില്‍ കഴിയുന്നു എന്ന് വ്യക്തമാക്കാമോ.

(ബി)ജയില്‍ അഡ്വൈസറി കമ്മിറ്റികളുടെയും സ്റേറ്റ് പ്രിസണ്‍ കമ്മിറ്റിയുടെയും ശുപാര്‍ശ പ്രകാരം എത്ര തടവുകാരെ മോചിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്;

(സി)ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടുണ്ടോ;

(ഡി)സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള വിചാരണ തടവുകാരൊഴികെയുള്ള തടവൂകാരെത്ര ?

6540

തടവുകാരുടെ പരോള്‍ വ്യവസ്ഥകളില്‍ ഭേദഗതി

ശ്രീ. സി.കൃഷ്ണന്‍

,, ആര്‍. രാജേഷ്

,, പുരുഷന്‍ കടലുണ്ടി

ശ്രീമതി.കെ.എസ്.സലീഖ

()ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളില്‍ ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(ബി)ജയില്‍ ഉപദേശക സമിതികള്‍ ശുപാര്‍ശ ചെയ്ത എത്ര തടവുകാരെ മോചിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത് ; വ്യക്തമാക്കാമോ;

(സി)തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശന വേളയില്‍ ആഭ്യന്തര വകുപ്പ് മന്ത്രി ബ്ളോക്കുകളില്‍ നിന്നും സെല്ലുകളില്‍ നിന്നും സ്വീകരിച്ച ഹര്‍ജികള്‍ പരിശോധിക്കുകയുണ്ടായോ ; എങ്കില്‍ പ്രസ്തുത പരാതികളിന്‍മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുകയുണ്ടായി ; വിശദമാക്കാമോ ?

6541

തടവുകാരുടെ ജയില്‍മാറ്റം

ശ്രീ. . പ്രദീപ് കുമാര്‍

()കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇപ്പോള്‍ ആകെ എത്ര തടവുകാ രുണ്ട്; ഇവരുടെ പാര്‍ട്ടി തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

(ബി)കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ രാഷ്ട്രീയതടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റി അവിടെ നിന്ന് കൊടും കുറ്റവാളികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുവരാന്‍ ഉത്തരവിറക്കിയിട്ടുണ്ടോ;

(സി)തടവുകാരെ മാറ്റുന്നത് സംബന്ധിച്ച് ജയില്‍ നിയമത്തില്‍ എപ്രകാരമാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്; വ്യക്തമാക്കാമോ;

(ഡി)ഒരു ജയിലില്‍ കൊടും കുറ്റവാളികള്‍ മാത്രമാകുമ്പോള്‍ കേരള ജയില്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ മന:പരിവര്‍ത്തനത്തിലൂടെ നല്ല മനുഷ്യരാക്കാനുള്ള അന്തരീക്ഷം നഷ്ടമാകാനുള്ള സാധ്യത പരിശോധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യം പരിശോധിക്കുമോ എന്ന് വ്യക്തമാക്കുമോ?

6542

വടകരയിലെ ജയില്‍ മാറ്റി സ്ഥാപിക്കുന്നതിന് നടപടി

ശ്രീ. സി. കെ. നാണു

()വടകരയിലെ ജയിലില്‍ നിലവില്‍ അനുവദിയ്ക്കാവുന്നതിലുമധികം ആളുകളെ തടവിലാക്കേണ്ടിവരുന്നതിനാല്‍, ഈ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ സമര്‍പ്പിച്ചതിന്മേല്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടോ; വിശദീകരിക്കുമോ;

(ബി)സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന വടകരയിലെ ജയില്‍ കൂടുതല്‍ സൌകര്യപ്രദമായ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കുവാന്‍ നടപടി സ്വീകരിച്ചു വരുന്നുണ്ടേവാ; ഇല്ലെങ്കില്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

6543

കാസര്‍ഗോഡ് സബ്ജയില്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് സബ് ജയിലിലെ സ്ഥല പരിമിതിമൂലമുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത സബ് ജയിലിന് ആവശ്യമായ കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(സി)എങ്കില്‍ വിശദാംശം നല്‍കുമോ ?

6544

കണ്ണൂര്‍ യൂണിറ്റിലെ ജയില്‍ വാര്‍ഡന്‍മാരുടെ സീനിയോറിറ്റി

ശ്രീ. . പി. ജയരാജന്‍

()ജയില്‍ വകുപ്പിന്റെ കണ്ണൂര്‍ യൂണിറ്റില്‍ വാര്‍ഡന്‍മാരുടെ സീനിയോറിറ്റി ലിസ്റ് തയ്യാറായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)കണ്ണൂര്‍ യൂണിറ്റില്‍ ഹെഡ്വാര്‍ഡന്‍ തസ്തികയില്‍ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)സീനിയോറിറ്റി ലിസ്റ് നിലവിലിരിക്കെ ഹെഡ് വാര്‍ഡന്‍ തസ്തികയില്‍ ഒഴിവുണ്ടായിട്ടും തിരുവനന്തപുരം, തൃശൂര്‍ യൂണിറ്റുകളില്‍ പ്രൊമോഷന്‍ നടത്തി ഉത്തരവിറക്കിയിട്ടും കണ്ണൂര്‍ ജയില്‍ യൂണിറ്റിലെ വാര്‍ഡന്മാര്‍ക്ക് അര്‍ഹതപ്പെട്ട പ്രൊമോഷന്‍ നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ കണ്ണൂര്‍ ജയില്‍ യൂണിറ്റിലെ വാര്‍ഡന്‍ സീനിയോറിറ്റി ലിസ്റിലെ അര്‍ഹതപ്പെട്ടവര്‍ക്ക് ഹെഡ് വാര്‍ഡന്‍ തസ്തികയിലേക്ക് പ്രമോഷന്‍ നല്‍കുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.