UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6491

കെ. സുധാകരന്‍ എം. പി. നടത്തിയ പ്രസംഗം

ശ്രീ. .പി. ജയരാജന്‍

,, ജെയിംസ് മാത്യൂ

,, കെ.കെ. നാരായണന്‍

,, റ്റി.വി. രാജേഷ്

()പോലീസ് തോക്ക് നല്‍കിയത് ആളെ കൊല്ലാനാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് കെ. സുധാകരന്‍ എം. പി. കണ്ണൂരില്‍ നടത്തിയ പ്രസംഗം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കണ്ണൂരിലെ നാല്പാടി വാസു കൊലക്കേസിന്റെ എഫ്..ആറില്‍ പേര് ഉണ്ടായിരുന്ന ആളാണോ ശ്രീ.കെ. സുധാകരന്‍;

(സി)എങ്കില്‍ ഈ വധക്കേസുമായി ബന്ധപ്പെടുത്തി അദ്ദേഹം ഇപ്പോള്‍ നടത്തിയതായ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

(ഡി)വധിക്കപ്പെട്ട നാല്പാടി വാസുവിന്റെ ബന്ധുക്കള്‍ ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഹര്‍ജി നല്‍കിയിട്ടുണ്ടോ?

6492

എം.എം. മണിയുടെ പ്രസംഗം

ശ്രീമതി കെ. കെ. ലതിക

()എം.എം. മണിയുടെ പ്രസംഗം കുറ്റ സമ്മതമൊഴിയായി കണക്കാക്കിയിട്ടുണ്ടോ;

(ബി)അദ്ദേഹത്തിനെതിരെ കേസ് രജിസ്റര്‍ ചെയ്തത് എന്ത് അടിസ്ഥാനത്തിലാണ്;

(സി)ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ കുറ്റ സമ്മത മൊഴിയെക്കുറിച്ച് പറയുന്നതെന്താണെന്ന് വ്യക്തമാക്കാമോ ;

(ഡി)പൊതുവേദിയിലെ പ്രസംഗം കുറ്റസമ്മതമൊഴിയായി കണക്കാക്കാമെന്ന് ഇന്ത്യന്‍ നിയമവ്യവസ്ഥയിലെ ഏതെങ്കിലും വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ടോ; വ്യക്തമാക്കാമോ ?

6493

ടി. പി. ചന്ദ്രശേഖരന്‍ വധകേസ്

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

()ടി.പി.ചന്ദ്രശേഖരന്‍ വധകേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ എത്ര പേരില്‍നിന്നും തെളിവുകള്‍ ശേഖരിക്കുകയുണ്ടായി; ഇതിനായി എത്രപേരെ അറസ്റ് ചെയ്യുകയുണ്ടായി; അറസ്റുചെയ്ത എത്രയാളുകളെ നിശ്ചിത സമയത്തിനകം കോടതിയില്‍ ഹാജരാക്കുകയുണ്ടായി; അതില്‍ എത്രപേര്‍ ഇപ്പോഴും റിമാന്റില്‍ കഴിയുന്നു; അവര്‍ ആരൊക്കെയാണ്;

(ബി)ഇവര്‍ ഓരോരുത്തരും ഇപ്പോള്‍ ഏതെല്ലാം രാഷ്ട്രീയ പാര്‍ട്ടിയും സംഘടനയും ആയി ബന്ധപ്പെട്ടവരാണ്; ഒരു സംഘടനയുമായും ബന്ധമില്ലാത്തവര്‍ ആരൊക്കെയാണ്?

6494

അരീക്കോട് ഇരട്ടക്കൊലക്കേസിലെ ആറാം പ്രതിയുടെ പ്രസംഗം

ശ്രീ. വി. ചെന്താമരാക്ഷന്‍

()അരീക്കോട് ഇരട്ടക്കൊലക്കേസിലെ ആറാം പ്രതി കൊലപാതകം നടക്കുന്നതിന് ഒരാഴ്ചമുമ്പ് 3.6.2012 ന് ഒരു കുടുംബ സഹായ നിധി വിതരണം ചെയ്യുന്ന ചടങ്ങില്‍ വച്ച് പ്രകോപനപരമായി പ്രസംഗിച്ചത് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസംഗത്തില്‍ ആരെയും വെറുതെ വിടില്ല എന്ന പ്രഖ്യാപനം ആറാം പ്രതി നടത്തിയിട്ടുണ്ടായിരുന്നുവോ;

(ബി)പ്രസ്തുത പ്രതിയെ അറസ്റ് ചെയ്ത് പ്രതിക്ക് കൊലപാതകത്തില്‍ ഉള്ള പങ്ക് സംബന്ധിച്ച് അന്വേഷിക്കുകയുണ്ടായോ;

(സി)പ്രസ്തുത പ്രതിയെ അറസ്റ് ചെയ്യാന്‍ വൈകുന്നതെന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ?

6495

അരിക്കോട് ഇരട്ട കൊലപാതകക്കേസ്സിലെ പ്രതികള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

()അരിക്കോട് ഇരട്ടക്കൊലപാതകകേസ്സിലെ ഏതെല്ലാം പ്രതികളെയാണ് അറസ്റ് ചെയ്യാനുളളത്; വിശദാംശം വ്യക്തമാക്കുമോ;

(ബി)പ്രസ്തുത കേസില്‍ അറസ്റ് ചെയ്യപ്പെട്ടവര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടോ;

(സി)ഉണ്ടെങ്കില്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയുമായിട്ടാണെന്നും പ്രസ്തുത പാര്‍ട്ടിയില്‍ അവര്‍ വഹിക്കുന്ന ചുമതല എന്താണെന്നും വിശദാംശം വ്യക്തമാക്കുമോ?

6496

മാറഞ്ചേരിയിലെ സുറൂര്‍ മലയംകുളത്തേല്‍ കൊലപാതകം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാനി താലൂക്കില്‍ മാറഞ്ചേരി ഗ്രാമപഞ്ചായത്തില്‍ 10 വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന സുറൂര്‍ മലയംകുളത്തേല്‍ എന്നയാളുടെ കൊലപാതം സംബന്ധിച്ച കേസന്വേഷണം ഇപ്പോള്‍ നടക്കുന്നുണ്ടോ;

(ബി)എങ്കില്‍ ഏത് ഏജന്‍സിയാണ് അന്വേഷിക്കുന്നത്;

(സി)പ്രതികള്‍ ആരെന്ന് വ്യക്തമായിട്ടുണ്ടോ; പ്രതികളെ ആരെയെങ്കിലും അറസ്റ് ചെയ്തിട്ടുണ്ടോ;

(ഡി)പ്രസ്തുത കേസിന്റെ അന്വേഷണ പുരോഗതി വിശദമാക്കുമോ?

6497

കായല്‍മഠത്തില്‍ അബ്ദുല്‍ നാസര്‍ കൊലപാതകക്കേസ്

ഡോ:കെ.ടി.ജലീല്‍

()കായല്‍മഠത്തില്‍ അബ്ദുല്‍ നാസര്‍, കുറുക്കോള്‍, ചെറിയമുണ്ടം, കല്‍പകഞ്ചേരി, മലപ്പുറം എന്ന ആളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പാലക്കാട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിന്റെ അന്വേഷണം ഏതുവരെയായി എന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത കേസുമായി ബന്ധപ്പെട്ട് ആരെയെങ്കിലും പോലീസ് അറസ്റ് ചെയ്തിട്ടുണ്ടോ ;

(സി)ഈ കേസന്വേഷണം ഊര്‍ജിതമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമോ ?

6498

ബാലകൃഷ്ണനെ വധിച്ച കേസിന്റെ പുനരന്വേഷണം

ശ്രീ. ബാബു എം. പാലിശ്ശേരി

()കാസറഗോഡ് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണനെ വധിച്ച കേസ് പുനരന്വേഷിക്കണം എന്ന ബാലകൃഷ്ണന്റെ അച്ഛന്‍ ഗോപാലന്റെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ കേസിന്റെ പുനരന്വേഷണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം നല്‍കുമോ?

6499

യൂത്ത് കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണനെ വധിച്ച കേസ്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ബാലകൃഷ്ണന്‍ കൊല ചെയ്യപ്പെട്ട കേസില്‍ അദ്ദേഹത്തിന്റെ പിതാവ് മുഖ്യമന്ത്രിയ്ക്കയച്ച കത്തിന്റെ വെളിച്ചത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിടുമോ;

(ബി)ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ?

6500

പൊരുന്തമണ്‍-ല്‍ വാഹനാപകടങ്ങള്‍ പെരുകുന്നത് തടയുന്നതിന് നടപടി

ശ്രീ. ബി. സത്യന്‍

()എം.സി. റോഡില്‍ പൊരുന്തമണ്‍-ല്‍ വാഹനാപകടങ്ങള്‍ പെരുകുന്നത് തടയുന്നതിന് നാറ്റ്പാക് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളത്; വിശദമാക്കാമോ;

(ബി)അവയില്‍ ഏതെല്ലാമാണ് നടപ്പിലാക്കിയിട്ടുള്ളത്?

6501

സിവില്‍ ഡിഫന്‍സ് ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ട്

ശ്രീ. എം.ഹംസ

()സംസ്ഥാനത്ത് സിവില്‍ ഡിഫന്‍സ് ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ എന്നാണ് തീരുമാനിച്ചത് ;

(ബി)പ്രസ്തുത ഇന്‍സ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ;

(സി)ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വിശദാംശം ലഭ്യമാക്കുമോ ?

6502

വനിതാ പോലീസ് ഓഫീസര്‍മാര്‍

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()ആഭ്യന്തര വകുപ്പില്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ തസ്തിക മുതല്‍ മുകളിലോട്ടുള്ള തസ്തികകളിലെ പുരുഷ ഓഫീസര്‍മാര്‍ക്ക് ആനുപാതികമായി വനിതാ ഓഫീസര്‍മാര്‍ നിലവിലുണ്ടോ;

(ബി)സംസ്ഥാനത്ത് നിലവിലുള്ള പോലീസ് ഫോഴ്സിന്റെ 10% വനിതാ പോലീസിനെ നിയമിക്കും എന്ന പ്രഖ്യാപനത്തിന് അനുസരിച്ച് ഓഫീസര്‍ റാങ്കിംഗ് നടപ്പിലാക്കുമോ;

(സി)1991 ബാച്ചിലെ വനിതാ പോലീസുകാരില്‍ എത്രപേരെ പ്രൊമോട്ട് ചെയ്തു എന്നും ഇനി എത്രപേരെ പ്രൊമോട്ട് ചെയ്യുവാനുണ്ട് എന്നും അവരെ പ്രെമോട്ട് ചെയ്യുന്നതിന് എന്ത് നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട് എന്നും വിശദമാക്കുമോ?

6503

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ ഡേ-ഓഫ് അലവന്‍സ്

ശ്രീ. കെ. മുരളീധരന്‍

()പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് എത്ര രൂപ നിരക്കിലാണ് ഡേ-ഓഫ് അലവന്‍സ് അനുവദിച്ചിട്ടുളളത്; ഇത് സംബന്ധിച്ച ഉത്തരവിലെ വിവരങ്ങള്‍ ലഭ്യമാക്കുമോ;

(ബി)ഡേ-ഓഫ് അലവന്‍സ് ഇതുവരെയും ലഭ്യമാകാത്ത സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ എത്രപേരുണ്ട്;

(സി)എന്ത് സാങ്കേതിക തടസ്സം നിമിത്തമാണ് പ്രസ്തുത സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഇതുവരെ ഡേ-ഓഫ് അലവന്‍സ് ലഭിക്കാത്തത്;

(ഡി)അര്‍ഹരായ മുഴുവന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും ഡേ-ഓഫ് അലവന്‍സ് കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കുന്നത്?

6504

വാഹന പരിശോധന

ശ്രീമതി. കെ. എസ്. സലീഖ

() ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ഹെല്‍മറ്റ് ഉപയോഗിക്കാത്തതിന്റെ പേരിലും സീറ്റ് ബല്‍റ്റ് ഉപയോഗിക്കാത്ത തിന്റെ പേരിലും പിഴയിനത്തില്‍ എത്ര തുക വീതം സമാഹരിച്ചു; വാഹനത്തിന്റെ കൃത്യമായ രേഖകള്‍ ഹാജരാക്കാത്തതിന്റെ പേരില്‍ എത്ര തുക സമാഹരിച്ചു; വ്യക്തമാക്കുമോ ;

(ബി) വാഹന പരിശോധന നടത്താന്‍ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ ഏത് പദവി മുതല്‍ ഉളളവരായിരിക്കണമെന്നാണ് നിര്‍ദ്ദേശം ഉളളത് ; വിശദമാക്കുമോ ;

(സി)പ്രസ്തുത നിര്‍ദ്ദേശത്തിന് വിരുദ്ധമായി സംസ്ഥാനത്തിന്റെ പല ഭാഗത്തും പോലീസ് വാഹന പരിശോധന നടത്തി സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)വാഹന പരിശോധന പാടില്ലാത്ത ട്രാഫിക് സിഗ്നല്‍ പോലുളള സ്ഥലങ്ങളില്‍ വാഹന പരിശോധന നടത്തുകയും പിഴ ഈടാക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇപ്രകാരമുളള സ്ഥലങ്ങളിലെ വാഹന പരിശോധന തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് ; വിശദമാക്കുമോ ?

6505

ദേശീയ പാതയില്‍ ട്രാഫിക് നിയമ ലംഘനം തടയുന്നതിന് ക്യാമറ

ശ്രീ. സി. പി. മുഹമ്മദ്

,, വി. ഡി. സതീശന്‍

,, വി. റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

()ദേശീയ പാതയില്‍ ട്രാഫിക് നിയമം ലംഘിക്കുന്നവരെ കണ്ടുപിടിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി)ഇതിനായി ദേശീയപാതകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി)പ്രസ്തുത സംവിധാനം ഇപ്പോള്‍ ഏതെല്ലാം ദേശീയ പാതകളില്‍ ഒരുക്കിയിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)ഇനി ഏതെല്ലാം ദേശീയ പാതകളിലാണ് പ്രസ്തുത സംവിധാനം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

6506

ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി

ശ്രീ. പാലോട് രവി

,, എം. പി. വിന്‍സന്റ്

,, കെ. അച്ചുതന്‍

,, ലൂഡി ലൂയിസ്

()ട്രാഫിക് റെഗുലേറ്ററി കമ്മിറ്റികളുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും വിശദമാക്കാമോ;

(ബി)റോഡപകടങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വിലപ്പെട്ട മനുഷ്യജീവന്‍ രക്ഷിക്കുന്നതിനും കമ്മിറ്റികളെ എങ്ങനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കു മോ ?

6507

മലപ്പുറം ജില്ലയിലെ സ്റുഡന്റ് പോലീസ് സ്കീം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()സ്റുഡന്റ് പോലീസ് കേഡറ്റ് സ്കീം മലപ്പുറം ജില്ലയിലെ ഏതെല്ലാം വിദ്യാലയങ്ങളില്‍ നടന്നുവരുന്നെന്ന് വിശദമാക്കാമോ ;

(ബി)കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ താനൂര്‍ നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ എന്ന് പദ്ധതി നടപ്പിലാക്കാനാകുമെന്ന് വ്യക്തമാക്കാമോ ?

6508

തീരദേശ പോലീസ് സ്റേഷനുകള്‍ക്ക് കൂടുതല്‍ കേന്ദ്രസഹായം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

'' വി. റ്റി. ബല്‍റാം

'' സണ്ണി ജോസഫ്

'' ലൂഡി ലൂയിസ്

()കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച തീരദേശ പോലീസ് സ്റേഷനുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് കൂടുതല്‍ സഹായം വേണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി)ഈ സ്റേഷനുകളില്‍ അനുവദിച്ചിട്ടുള്ള ബോട്ടുകളുടെ കേടുപാടുകള്‍ നീക്കാനുള്ള സൌകര്യത്തിന് എന്തെല്ലാം നടപടികളാണ് എടുത്തിട്ടുള്ളത് ; വിശദമാക്കുമോ ?

6509

മലപ്പുറം ജില്ലയില്‍ തീരദേശ പോലീസ് സ്റേഷന്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()പുതുതായി തീരദേശ പോലീസ് സ്റേഷനുകള്‍ ആരംഭിക്കുന്നകാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ ഏറെ തീരപ്രദേശമുള്ള മലപ്പുറം ജില്ലയില്‍ പുതിയ തീരദേശ പോലീസ് സ്റേഷന്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ ?

6510

പോലീസ് സ്റേഷനുകളില്‍ സീനിയര്‍ സിറ്റിസണ്‍ സെല്‍

ശ്രീ. വി. പി. സജീന്ദ്രന്‍

,, കെ. അച്ചുതന്‍

,, പി. . മാധവന്‍

,, ലൂഡി ലൂയിസ്

()സംസ്ഥാനത്തെ പോലീസ് സ്റേഷനുകളില്‍ സീനിയര്‍ സിറ്റിസണ്‍ സെല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി)ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ;

(സി)എന്തെല്ലാം സേവനങ്ങളാണ് പ്രസ്തുത സെല്‍ വഴി ലഭിക്കുന്നത് ;

(ഡി)സംസ്ഥാനം മുഴുവനും ഇത് വ്യാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

6511

. ആര്‍. ബി. കമാന്‍ഡോവിംഗ് റാങ്ക് ലിസ്റിലെ നിയമനം

ശ്രീ. പി. സി. വിഷ്ണുനാഥ്

(). ആര്‍. ബി. കമാന്‍ഡോ വിംഗ് റാങ്ക് ലിസ്റില്‍ നിന്നും നാളിതുവരെ എത്രപേരെ നിയമിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി)ഇന്ത്യാ റിസര്‍വ്വ് ബറ്റാലിയന്റെ രണ്ടാം ബാച്ചിന്റെ ട്രെയിനിംഗ് എന്ന് ആരംഭിക്കുമെന്ന് വിശദമാക്കുമോ;

(സി)ഈ ലിസ്റില്‍ നിന്നും വ്യവസായ സുരക്ഷാ സേനയിലേക്ക് സി. . എസ്. എഫ്. മാതൃകയില്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)നിലവിലുള്ള ലിസ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഈ ലിസ്റില്‍ നിന്ന് രണ്ടാമത് ബാച്ചിന് വേണ്ട സേനാംഗങ്ങളെ തെരഞ്ഞെടുക്കുമോ;

()നിലവിലുള്ള ലിസ്റിലെ ഉദ്യോഗാര്‍ത്ഥികളുടെ പ്രായം പരിഗണിച്ചും തുടര്‍ന്നുള്ള റിക്രൂട്ട്മെന്റില്‍ പങ്കെടുക്കുവാന്‍ ഇവര്‍ക്ക് അവസരം ഇല്ലാത്തതിനാലും ഈ ലിസ്റില്‍ നിന്നും പരമാവധി ആളുകളെ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

6512

പാസിംഗ് ഔട്ട് പരേഡിനായി വാങ്ങിയ സാധനസാമഗ്രികള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

()അടൂരിലെ കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയന്‍ പാസിംഗ് ഔട്ട് പരേഡില്‍ ട്രെയിനികള്‍ക്ക് ധരിക്കാനുള്ള ക്യാപ്പുകളും മറ്റ് സാമഗ്രികളും പോലീസ് സ്റോറില്‍ നിന്ന് തന്നെയാണോ വാങ്ങിയതെന്ന് വ്യക്തമാക്കുമോ;

(ബി)പോലീസ് സ്റോറില്‍ നിന്നല്ലെങ്കില്‍ എവിടെനിന്നാണ് വാങ്ങിയതെന്നും അതിനുള്ള കാരണം എന്താണെന്നും വ്യക്തമാക്കുമോ;

(സി)കൂടിയ വിലയ്ക്കുള്ള ക്യാപ്പുകളും മറ്റും സ്വകാര്യ കമ്പനിയില്‍ നിന്ന് വാങ്ങി എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

6513

കെ..പി. പാസിംഗ് ഔട്ട് പരേഡിനായി പണപ്പിരിവ്

ശ്രീ. എസ്. രാജേന്ദ്രന്‍

()അടൂരിലെ കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയന്‍ പാസ്സിംഗ് ഔട്ട് പരേഡിനായി ട്രെയിനികളില്‍ നിന്ന് പണപ്പിരിവ് നടത്തിയിട്ടുണ്ടോ ;

(ബി)എത്ര രൂപ വീതമാണ് പിരിവ് നടത്തിയതെന്നും ആരുടെ നിര്‍ദ്ദേശ പ്രകാരമാണെന്നും വ്യക്തമാക്കാമോ;

(സി)ഈ തുക ചെലവഴിച്ചതെങ്ങനെയെന്ന് വ്യക്തമാക്കാമോ ?

6514

കൊല്ലം റൂറല്‍ എസ്.പി. ആഫീസിന് ആസ്ഥാനമന്ദിരം

ശ്രീമതി പി. അയിഷാ പോറ്റി

()കൊല്ലം റൂറല്‍ എസ്.പി. ആഫീസിന് സ്വന്തമായി ആസ്ഥാനമന്ദിരം നിര്‍മ്മിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണ്;

(ബി)ജില്ലയിലെ എഴുകോണ്‍ പോലീസ് സ്റേഷന്‍ എത്ര നാളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു;

(സി)പ്രസ്തുത സ്റേഷന് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും?

6515

കോങ്ങാട് പോലീസ് സ്റേഷന്‍ നവീകരണം

ശ്രീ.കെ.വി.വിജയദാസ്

()കോങ്ങാട് പോലീസ് സ്റേഷന്റെ നവീകരണ പ്രവര്‍ത്തനത്തിനായി സമര്‍പ്പിയ്ക്കപ്പെട്ടിട്ടുളള പ്രൊപ്പോസലിന്റെ നിലവിലെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ;

(ബി)ആയത് സംബന്ധിച്ച് പി.എച്ച്.ക്യു. വില്‍ നിലവിലുളള ഫയലിന്റെ കലണ്ടര്‍ ഓഫ് ആക്ഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി)വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന പോലീസ് സ്റേഷനുകള്‍ക്ക് സ്ഥലം ലഭ്യമാകുന്ന മുറക്ക് കെട്ടിടം നിര്‍മ്മിയ്ക്കാമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തില്‍ ശോചനീയാവ സ്ഥയിലുളള കോങ്ങാട് പോലീസ് സ്റേഷന്റെ നവീകരണ പ്രവര്‍ത്തനം അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

6516

മയ്യില്‍ പോലീസ് സ്റേഷന് കെട്ടിടം

ശ്രീ. ജെയിംസ് മാത്യു

()മയ്യില്‍ പോലീസ് സ്റേഷന്‍ നിലവില്‍ സ്വന്തം കെട്ടിടത്തിലാണോ പ്രവര്‍ത്തിക്കുന്നത് ;

(ബി)അല്ലെങ്കില്‍ കെട്ടിടത്തിന് എത്ര രൂപയാണ് വാടകയായി നല്കുന്നത് ;

(സി)സ്വന്തമായി കെട്ടിടം പണിയുന്നതിനായി പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ ; ഇതിനായി സ്ഥലം ലഭ്യമായിട്ടുണ്ടോ ;

(ഡി)സ്ഥലം ലഭ്യമായിട്ടില്ലെങ്കില്‍ അതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

()തളിപ്പറമ്പ് താലൂക്കിലെ മയ്യില്‍ പഞ്ചായത്തില്‍ പെടുന്ന സ്ഥലം ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ത്ത് അടിയന്തിര തീരുമാനം എടുക്കുമോ ?

6517

ചിറയിന്‍കീഴ് പോലീസ് സ്റേഷന് പുതിയ കെട്ടിടം

ശ്രീ. വി. ശശി

()ചിറയിന്‍കീഴ് പോലീസ് സ്റേഷന്‍ കെട്ടിടം കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലാണ് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത പോലീസ് സ്റേഷന് പുതിയ കെട്ടിടം പണിയുന്നതിന് നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദീകരിക്കുമോ;

(സി)കെട്ടിട നിര്‍മ്മാണത്തിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ; ഉണ്ടെങ്കില്‍ ഈ തടസ്സങ്ങള്‍ നീക്കി പണി നടത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ഡി)ഈ കെട്ടിടം എന്ന് ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കുമെന്ന് വ്യക്തമാക്കുമോ?

6518

റാന്നി-പെരുനാട് പോലീസ് സ്റേഷന്‍

ശ്രീ. രാജു എബ്രഹാം

()റാന്നി-പെരുനാട് പോലീസ് സ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഗ്രാമപഞ്ചായത്ത് എത്ര സ്ഥലമാണ് വിട്ടുനല്‍കിയിരിക്കുന്നത്;

(ബി)പ്രസ്തുത സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുവാനുള്ള ഫണ്ടിന്റെ ലഭ്യതയെക്കുറിച്ച് വെളിപ്പെടുത്തുമോ;

(സി)കെട്ടിടനിര്‍മ്മാണം അടിയന്തിരമായി ആരംഭിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്?

6519

പോലീസിനെ ആക്രമിച്ച് വയര്‍ലെസ് സെറ്റ് തട്ടിയെടുത്ത സംഭവം

ശ്രീ. എസ്. രാജേന്ദ്രന്‍

()തിരുവനന്തപുരം ജില്ലയില്‍ പോലീസിനെ ആക്രമിച്ച് വയര്‍ലെസ് സെറ്റ് തട്ടിയെടുത്തതായി പറയുന്ന സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തിയിട്ടുണ്ടോ;

(ബി)കേസില്‍ എത്ര പ്രതികളുണ്ട്; പ്രതികളെ അറസ്റ് ചെയ്യാന്‍ സാധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ ?

6520

കാസര്‍ഗോഡ് ജില്ലയില്‍ പോലിസ് എയ്ഡ് പോസ്റുകള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()കാസര്‍ഗോഡ് നഗരസഭയിലെ കാന്തക്കാട്ട് പോലീസ് എയ്ഡ് പോസ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് താലൂക്ക് സഭയുടെഅപേക്ഷ ലഭിച്ചിട്ടുണ്ടോ ;

(ബി)കാസര്‍ഗോഡ് ഏതെല്ലാം പ്രദേശത്ത് പോലീസ് എയ്ഡ് പോസ്റുകള്‍ സ്ഥാപിക്കാന്‍ ആലോചിക്കുന്നുണ്ടെന്നതിന്റെ വിശദവിവരം നല്കാമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.