UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5461

ചമ്പക്കുളം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍

ശ്രീ. തോമസ് ചാണ്ടി

()എന്‍. ആര്‍. എച്ച്. എം.-ന്റെ കീഴില്‍ കുട്ടനാട്ടില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യമേഖലയില്‍ നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ;

(ബി)ക്യാന്‍സല്‍ ചെയ്ത ചമ്പക്കുളം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കെട്ടിടനിര്‍മ്മാണത്തിന്റെ പ്രൊപ്പോസല്‍ വീണ്ടും പരിഗണിക്കുമോ;

(സി)പ്രസ്തുത കെട്ടിടത്തിന്റെ അടിയന്തിര ആവശ്യം കണക്കിലെടുത്ത് വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുമോ?

5462

അങ്ങാടിക്കടവ് പി.എച്ച്.സി

ശ്രീ. സണ്ണി ജോസഫ്

()പേരാവൂര്‍ നിയോജക മണ്ഡലത്തിലെ അങ്ങാടിക്കടവ് പി.എച്ച്.സി.യില്‍ കിടത്തി ചികിത്സാ സൌകര്യം നിര്‍ത്തലാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതിനാവശ്യമായ സ്ഥലസൌകര്യങ്ങള്‍ ഉണ്ടെന്ന വിവരവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ആദിവാസികള്‍ ഉള്‍പ്പെടെ നൂറുക്കണക്കിന് രോഗികള്‍ ദിനംപ്രതി ആശ്രയിക്കുന്ന അങ്ങാടിക്കടവ് പി.എച്ച്.സി.യില്‍ കിടിത്തി ചികിത്സാ സൌകര്യം പുന:സ്ഥാപിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

5463

എട്ടിക്കുളം പി.എച്ച്.സി.യുടെ ഭൂമി സംരക്ഷണം

ശ്രീ. സി. കൃഷ്ണന്‍

()കണ്ണൂര്‍ ജില്ലയില്‍ രാമന്തളി പഞ്ചായത്തിലെ എട്ടിക്കുളം പി.എച്ച്.സി.യുടെ ഭൂമി സംരക്ഷണവുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പരാതിയിന്മേല്‍ എന്ത് തീരുമാനമെടുത്തെന്ന് വിശദമാക്കുമോ?

5464

കാങ്കോല്‍-ആലപ്പടമ്പ് പി.എച്ച്.സി.യില്‍ ഐ.പി. വിഭാഗം

ശ്രീ. സി. കൃഷ്ണന്‍

()പയ്യന്നൂര്‍ നിയോജകമണ്ഡലത്തിലെ കാങ്കോല്‍ - ആലപ്പടമ്പില്‍ പി.എച്ച്.സി.യില്‍ ഐ.പി. ആരംഭിക്കുവാന്‍ ആവശ്യമായ ഭൌതീക സാഹചര്യം നിലവില്‍ ഉള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ കാങ്കോല്‍ - ആലപ്പടമ്പ് പി.എച്ച്.സി.യില്‍ ഐ.പി. വിഭാഗം ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

5465

കൊല്ലങ്കോട് പി.എച്ച്.സി.യെ സി.എച്ച്.സി. ആയി ഉയര്‍ത്തുന്നതിനുള്ള നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

()കൊല്ലങ്കോട് പി.എച്ച്.സി.യെ സി.എച്ച്.സി. ആയി ഉയര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

(ബി)ഇത് സംബന്ധിച്ച പ്രൊപ്പോസല്‍ നിലവിലുണ്ടോ ;

(സി)ഇല്ലെങ്കില്‍ പ്രൊപ്പോസല്‍ ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ ?

5466

പ്രാഥമിക ആരോഗ്യകേന്ദ്രവും ആയുര്‍വ്വേദ ഹോമിയോ ആശുപത്രികളും ഇല്ലാത്ത തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്തുകള്‍

ശ്രീ. വി. ശശി

()പ്രാഥമിക ആരോഗ്യകേന്ദ്രവും, ആയുര്‍വ്വേദ ഹോമിയോ ആശുപത്രികളും ഇല്ലാത്ത തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)മുഴുവന്‍ പഞ്ചായത്തുകളിലും അലോപ്പതി, ആയുര്‍വ്വേദ, ഹോമിയോ ആശുപത്രി/ഡിസ്പെന്‍സറികള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

5467

കണ്ണൂര്‍ ജില്ലയിലെ വള്ളിത്തോട് പി.എച്ച്.സി.യില്‍ കിടത്തി ചികിത്സാ സൌകര്യം

ശ്രീ. സണ്ണി ജോസഫ്

()കണ്ണൂര്‍ ജില്ലയിലെ വള്ളിത്തോട് പി.എച്ച.സി.യില്‍ കിടത്തി ചികിത്സാ സൌകര്യം തുടങ്ങണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ കിടത്തി ചികിത്സ തുടങ്ങാന്‍ ആവശ്യമായ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(സി)കിടത്തി ചികിത്സ അടിയന്തിരമായി തുടങ്ങാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

5468

കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക സിഎച്ച്സിയില്‍ ഐ.പി യൂണിറ്റ്

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

()കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക സിഎച്ച്സിയില്‍ നിലവിലുള്ള സ്റാഫ് പാറ്റേണ്‍ എപ്രകാരമാണ് വിശദമാക്കാമോ;

(ബി)ഈ തസ്തികകളിലെല്ലാം ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിച്ചിട്ടുണ്ടോ;

(സി)മലയോര മേഖലയില്‍ സ്ഥിതിചെയ്യുന്ന മേല്‍ സിഎച്ച്സിയില്‍ ഐ.പി യൂണിറ്റ് പ്രവര്‍ത്തിക്കുന്നില്ലായെന്ന വിഷയം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ഡി)ഒഴിവുള്ള തസ്തികയില്‍ ജീവനക്കാരെ നിയമിച്ച് ഐ.പി യൂണിറ്റ് പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കാമോ?

5469

കാന്തല്ലൂര്‍ പി.എച്ച്.സി.യില്‍ വാങ്ങിയ മരുന്നുകളുടെ വിശദാംശം

ശ്രീ. എസ്. രാജേന്ദ്രന്‍

()കാന്തല്ലൂര്‍ പി.എച്ച്.സി യില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മരുന്നുകള്‍ വാങ്ങിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എത്ര രൂപയ്ക്ക്; ആരില്‍ നിന്നെല്ലാം; ഏതെല്ലാം മരുന്നുകള്‍; വിശദമാക്കുമോ;

(സി)ഇവയില്‍ നിരോധിക്കപ്പെട്ട മരുന്നുകളോ നിരോധിക്കപ്പെട്ട കമ്പനികളുടെ മരുന്നുകളോ ഉള്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

5470

കാസര്‍ഗോഡ് ജില്ലയിലെ സി.എച്ച്.സി.-കളിലും പി.എച്ച്.സി.-കളിലും മരുന്ന് വിതരണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലയിലെ സി.എച്ച്.സി.-കളിലും പി.എച്ച്.സി.-കളിലും മരുന്ന് വിതരണം ചെയ്യുന്നത് എവിടെ നിന്നാണ് ;

(ബി)ഈ മരുന്ന് നിലവില്‍ എത്ര ദിവസത്തേയ്ക്കാണ് നല്‍കിവരുന്നത് ;

(സി)വളരെ ദൂരമുള്ള സി.എച്ച്.സി-കളില്‍നിന്നും പി.എച്ച്.സി.-കളില്‍നിന്നും എല്ലാ മാസവും മരുന്ന് വാങ്ങാന്‍ വരേണ്ടതിന്റെ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)എങ്കില്‍ സി.എച്ച്.സി.-കള്‍ക്കും പി.എച്ച്.സി.-കള്‍ക്കും മൂന്ന് മാസത്തേയ്ക്കായി മരുന്ന് നല്‍കുന്ന കാര്യം പരിഗണിക്കുമോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

5471

ചിറക്കര ഗ്രാമ പഞ്ചായത്തില്‍ പി.എച്ച്.സെന്റര്‍

ശ്രീ.ജി.എസ്.ജയലാല്‍

()ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ പുതുതായി ആരംഭിച്ച ചിറക്കര ഗ്രാമപഞ്ചായത്തില്‍ പി.എച്ച്. സെന്റര്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിരുന്നുവോ ;

(ബി)എങ്കില്‍ അതിന്‍മേലുളള റിപ്പോര്‍ട്ട് ഗവ: ആവശ്യപ്പെട്ടതിന്‍ പ്രകാരം ബന്ധപ്പെട്ടവരില്‍ നിന്നും ലഭിച്ചുവോ ;

(സി)അടിസ്ഥാന സൌകര്യങ്ങള്‍ നിലവിലുണ്ടായിട്ടും പി.എച്ച്.സെന്റര്‍ ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ ;

(ഡി)നടപടികള്‍ പൂര്‍ത്തീകരിച്ച് പി.എച്ച്.സെന്റര്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

5472

പബ്ളിക് ഹെല്‍ത്ത് ലബോറട്ടറികളുടെ പ്രവര്‍ത്തനം

ശ്രീ. . പി. ജയരാജന്‍

()സംസ്ഥാനത്ത് ആകെ എത്ര പബ്ളിക് ഹെല്‍ത്ത് ലബോറട്ടറികളാണ് പ്രവര്‍ത്തിക്കുന്നതെന്നു പറയാമോ;

(ബി)സംസ്ഥാനത്തെ പബ്ളിക് ഹെല്‍ത്ത് ലബോറട്ടറികള്‍ക്കോ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലെ പബ്ളിക് ഹെല്‍ത്ത് ലബോറട്ടറികള്‍ക്കോ ഏതിനെങ്കിലും എന്‍..ബി.എല്‍. അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുണ്ടൊയെന്ന് വെളിപ്പെടുത്തുമോ;

(സി)പ്രസ്തുത ലബോറട്ടറികളിലോ സ്റേറ്റ് വൈറോളജി ഇന്‍സ്റിറ്റ്യൂട്ടിലോ എച്ച്1എന്‍1 പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്തുവാനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടോയെന്ന് അറിയിക്കുമോ;

(ഡി)2011 ജൂണ്‍ ഒന്നിനും 2012 ജൂണ്‍ 15നും ഇടയില്‍ എച്ച്1എന്‍1 പനി സ്ഥിരീകരിക്കുന്നതിനും ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നതിനുമായി എത്ര സാമ്പിളുകള്‍ പ്രസ്തുത സ്ഥാപനങ്ങളില്‍ പരിശോധനയ്ക്കെത്തിയെന്നു വ്യക്തമാക്കുമോ;

()പരിശോധിച്ച സാമ്പിളുകളില്‍ എത്രപേര്‍ക്ക് ഇക്കാലയളവില്‍ എച്ച്1എന്‍1 പനിയും ഡെങ്കിപ്പനിയും സ്ഥിരീകരിച്ചുവെന്നു വിശദമാക്കുമോ?

5473

മെഡിക്കല്‍ കോളേജുകളില്‍ പി.ജി. കോഴ്സുകള്‍ക്കുള്ള സീറ്റുകളുടെ എണ്ണം

ശ്രീ. . പി. ജയരാജന്‍

()കേരളത്തിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളില്‍ പി.ജി. കോഴ്സുകള്‍ക്ക് ആകെ എത്ര സീറ്റുകളാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി)ഇതില്‍ എത്ര സീറ്റുകള്‍ ഗവണ്‍മെന്റ് സര്‍വ്വീസില്‍ ജോലി നോക്കുന്ന മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ടെന്നു വെളിപ്പെടുത്തുമോ ;

(സി)ഈ വര്‍ഷത്തെ മെഡിക്കല്‍ പി.ജി. പ്രവേശന പരീക്ഷയുടെ അപേക്ഷ ക്ഷണിച്ചതെന്നാണെന്നും അപേക്ഷയോടൊപ്പം പുറപ്പെടുവിച്ച പ്രോസ്പെക്ടസില്‍ ആരോഗ്യ വകുപ്പില്‍ ജോലി നോക്കുന്ന മെഡിക്കല്‍ ഓഫീസര്‍മാര്‍ പരീക്ഷയെഴുതുമ്പോള്‍ നെഗറ്റീവ് മാര്‍ക്ക് ഉണ്ടാകുമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടായിരുന്നോയെന്നും വ്യക്തമാക്കുമോ ; പ്രോസ്പെക്ടസിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)പ്രോസ്പെക്ടസിലെ വ്യവസ്ഥകള്‍ പ്രകാരം പരീക്ഷ നടത്തി റാങ്ക് ലിസ്റ് പ്രസിദ്ധീകരിച്ചത് എന്നാണെന്ന് അറിയിക്കുമോ ;

()ഗവണ്‍മെന്റ് തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് നടത്തിയ പരീക്ഷയും അതു പ്രകാരം തയ്യാറാക്കിയ റാങ്ക് ലിസ്റും അനുസരിച്ച് എത്ര പേര്‍ക്ക് സര്‍വ്വീസ് ക്വാട്ടയിന്‍ പ്രകാരം മെഡിക്കല്‍ പി.ജി.യ്ക്ക് അഡ്മിഷന്‍ നല്‍കിയിട്ടുണ്ടെന്നും പറയുമോ ;

(എഫ്)സര്‍വ്വീസ് ക്വാട്ടയിലെ സംവരണം ഒഴിവാക്കി ആ സീറ്റുകള്‍ കൂടി ഓപ്പണ്‍ ക്വാട്ടയിലുള്ളവര്‍ക്ക് നല്‍കാനിടയാകും വിധം റാങ്ക് ലിസ്റ് പുന:ക്രമീകരിച്ചതെന്തിനാണെന്നു വ്യക്തമാക്കുമോ ;

(ജി)ആദ്യം പുറപ്പെടുവിച്ച പ്രോസ്പെക്ടസ് പ്രകാരം നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റിന്‍ പ്രകാരം സര്‍വ്വീസ് ക്വാട്ടയിലുള്ളവര്‍ക്ക് അഡ്മിഷന്‍ നല്‍കേണ്ടതുണ്ടെന്നും ബഹുമാനപ്പെട്ട ഹൈക്കോടതിയെ ബോധ്യപ്പെടുത്തി ആദ്യം തയ്യാറാക്കിയ റാങ്ക് ലിസ്റില്‍ നിന്നുതന്നെ മെഡിക്കല്‍ പി.ജി. പ്രവേശനം നടത്തുവാന്‍ നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും ഗവണ്‍മെന്റ് കരുതുന്നുണ്ടോയെന്നു വ്യക്തമാക്കുമോ ?

5474

മെഡിക്കല്‍ പി.ജി. കോഴ്സിന്റെ പ്രവേശന പരീക്ഷ സംബന്ധിച്ച പരാതികള്‍

ശ്രീ. ബി.ഡി ദേവസ്സി

()മെഡിക്കല്‍ പി.ജി. കോഴ്സിന്റെ പ്രവേശന പരീക്ഷ സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത പരാതികള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?

5475

മെഡിക്കല്‍ കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകള്‍

ശ്രീ. . . അസീസ്

()സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഏതൊക്കെ ബിരുദാനന്തര ബിരുദ കോഴ്സുകളാണ് ഉള്ളതെന്നും ഓരോന്നിനും എത്ര സീറ്റുകളാണ് നിലവിലുള്ളതെന്നും വ്യക്തമാക്കുമോ ;

(ബി)സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ കഴിഞ്ഞ വര്‍ഷം 50:50 എന്ന അനുപാതം ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ ;

(സി)സ്പെഷ്യലിസ്റ് ഡോക്ടര്‍മാരുടെ അഭാവം നിലനില്‍ക്കുന്നതിനാല്‍ ബിരുദാനന്തര ബിരുദ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വികരിക്കുമോ ?

5476

ആലപ്പുഴയിലെ ദന്തല്‍കോളേജ്

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ മെഡിക്കല്‍കോളേജിനോടനുബന്ധിച്ച് അനുവദിച്ച ദന്തല്‍കോളേജിന്റെ പ്രവര്‍ത്തനം എന്നുമുതല്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത് ;

(ബി)ഇതിനാവശ്യമായ കെട്ടിട സൌകര്യങ്ങള്‍ ലഭ്യമാണോ;

(സി)ദന്തല്‍കോളേജ് തുടങ്ങുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ഡി)കോളേജ് തുടങ്ങുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ ; ഉണ്ടെങ്കില്‍ എന്താണെന്ന് വ്യക്തമാക്കുമോ ?

5477

ഡി.എം. (ഡൈബറ്റോളജി) കോഴ്സ് തുടങ്ങുവാന്‍ നടപടി

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

()സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനുകീഴില്‍ ഡി.എം. (ഡൈബറ്റോളജി) കോഴ്സ് തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുവോ;

(ബി)പ്രസ്തുത കോഴ്സ് ഏത് മെഡിക്കല്‍ കോളേജിലാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്;

(സി)സംസ്ഥാനത്ത് പ്രമേഹവും അനുബന്ധ രോഗങ്ങളുടെയും ബാഹുല്യം കണക്കിലെടുത്ത് മധ്യകേരളത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രസ്തുത കോഴ്സ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

5478

പാരാമെഡിക്കല്‍ കോഴ്സുകള്‍

ശ്രീമതി കെ. കെ. ലതിക

()സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പഴയതും പുതിയതുമായ ഏതെല്ലാം പാരാമെഡിക്കല്‍ കോഴ്സുകളാണ് നടത്തിവരുന്നത്;

(ബി)പാരാമെഡിക്കല്‍ കൌണ്‍സില്‍ പ്രസ്തുത കോഴ്സുകള്‍ നടത്തുന്നത് സംബന്ധിച്ച് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളത്;

(സി)പ്രസ്തുത കോഴ്സുകള്‍ക്ക് എത്ര അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ട്;

(ഡി)മെഡിക്കല്‍ കോളേജിലെ അദ്ധ്യാപകര്‍ക്ക് പാരാമെഡിക്കല്‍ ക്ളാസ് എടുക്കുന്ന വകയില്‍ അധിക തുക നല്‍കിവരുന്നുണ്ടോ; ഉണ്ടെങ്കില്‍ ഈ ഇനത്തില്‍ പ്രതിവര്‍ഷം എത്ര തുക ചെലവഴിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ;

()ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടര്‍മാരല്ലാത്ത യോഗ്യതയുള്ള ജീവനക്കാരെ പാരാമെഡിക്കല്‍ കോഴ്സിന്റെ ക്ളാസ് എടുക്കുന്നതിന് നിയോഗിക്കാന്‍ കഴിയുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ?

5479

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പാരാമെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട്

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പാരാമെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടിനായുള്ള കെട്ടിടം പണി പൂര്‍ത്തിയായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇവിടെ എന്തെല്ലാം പാരാമെഡിക്കല്‍ കോഴ്സുകള്‍ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്;വ്യക്തമാക്കുമോ;

(സി)ഈ കെട്ടിടത്തില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ ആയത് വ്യക്തമാക്കുമോ;

(ഡി)ഈ അദ്ധ്യയനവര്‍ഷം മുതല്‍ പാരാമെഡിക്കല്‍ കോഴ്സുകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

5480

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രോഗനിര്‍ണയ ഉപകരണങ്ങള്‍

ശ്രീമതി ഗീതാ ഗോപി

()തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഏതെല്ലാം രോഗ നിര്‍ണയ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്നും ഏതെല്ലാം പ്രവര്‍ത്തനക്ഷമമല്ലെന്നും വിശദമാക്കാമോ;

(ബി)ഇവിടെ കൂടുതല്‍ ആധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

5481

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പേ-വാര്‍ഡ് ആരംഭിക്കാന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേ-വാര്‍ഡ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി)കെ.എച്ച്.ആര്‍.ഡബ്ള്യു.എസ് ന്റെ കീഴില്‍ പേ-വാര്‍ഡ് സംവിധാനം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

5482

സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം

ശ്രീ. പി. റ്റി. എ റഹീം

()സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ വേണ്ടത്ര രോഗികള്‍ ഇല്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ പരിശീലനത്തിനായി സര്‍ക്കാര്‍ ആതുരാലയങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

(സി)അമിതമായി ഫീസ് ഈടാക്കി പഠിപ്പിക്കുന്ന സ്വാശ്രയ സ്ഥാപനങ്ങള്‍ ഇതിനായി സര്‍വ്വീസ് ചാര്‍ജ് നല്‍കാന്‍ വ്യവസ്ഥയുണ്ടോ?

5483

ഭാരതീയ ചികിത്സാ വകുപ്പില്‍ ബി..എം.എസ്-ന് സര്‍വ്വീസ് ക്വാട്ട അനുവദിക്കുന്നതിനുളള മാനദണ്ഡങ്ങള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വകുപ്പില്‍ ഏതെല്ലാം തസ്തികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ബി..എം.എസ്-ന് സര്‍വ്വീസ് ക്വാട്ട അനുവദിച്ചിട്ടുളളത് എന്ന് വ്യക്തമാക്കുമോ ;

(ബി)സര്‍വ്വീസ് ക്വാട്ട അനുസരിച്ച് കോഴ്സിന് ചേരുന്നവര്‍ക്ക് കെ.എസ്.ആര്‍.ന്റെ ഏത് ചട്ടം അനുസരിച്ചാണ് അവധി അനുവദിക്കുന്നത് എന്ന് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത കോഴ്സിന് സര്‍വ്വീസ് ക്വാട്ടയില്‍ പ്രവേശനം നേടുന്നവര്‍ക്ക് കെ.എസ്.ആര്‍. ചട്ടം 91 പ്രകാരമുളള ലീവ് അനുവദിച്ചിട്ടുണ്ടോ ;

(ഡി)ഉണ്ടെങ്കില്‍ ആയതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്നും വ്യക്തമാക്കുമോ ?

5484

ബി..എം.എസ്. ബിരുദം സമ്പാദിക്കുന്നവര്‍ക്ക് ഡോക്ടര്‍ തസ്തികയിലേക്ക് പ്രൊമോഷന്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()ഭാരതീയ ചികിത്സാവകുപ്പില്‍ ബി..എം.എസ്. കോഴ്സിന് സര്‍വ്വീസ് ക്വാട്ടയില്‍ പ്രവേശനം നേടി ബിരുദം സമ്പാദിക്കുന്നവര്‍ക്ക് ഡോക്ടര്‍ തസ്തികയിലേയ്ക്ക് റഗുലര്‍ പ്രൊമോഷന്‍ നല്‍കുന്നതിന് നടപടികള്‍ സ്വികരിക്കുമോ ;

(ബി)ഇത്തരത്തില്‍ ബിരുദം നേടുന്നവര്‍ക്ക് എന്തെല്ലാം പ്രൊമോഷന്‍ സാധ്യതകളാണ് നിലവിലുള്ളതെന്ന് വിശദമാക്കുമോ ?

5485

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ എല്‍.ഡി. ക്ളാര്‍ക്ക് തസ്തിക

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

()തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡില്‍ എല്‍.ഡി. ക്ളാര്‍ക്ക് തസ്തികയില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി)മേല്‍പ്പറഞ്ഞ ഒഴിവുകളില്‍ നിയമനം നടത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ഒഴിവുകള്‍ എന്ന് നികത്തുമെന്ന് വെളിപ്പെടുത്തുമോ;

(സി)ഡിപ്പാര്‍ട്ട്മെന്റ് ഓഫീസേഴ്സ് ടെസ്റ് (ഡി..റ്റി) പാസ്സായിട്ടുള്ള എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)നിക്ഷേപത്തുക സ്വീകരിച്ചുകൊണ്ട് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും എത്ര പേരെ നിയമിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ; ഈ വിധത്തില്‍ ജോലിക്ക് നിയമിച്ചിട്ടുള്ളവരെ സ്ഥിരപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം നല്‍കുമോ?

5486

ക്ഷേത്ര ഉപദേശക സമിതികളെ തെരഞ്ഞെടുക്കുന്നതിന് നിയമാവലി

ശ്രീമതി പി. അയിഷാ പോറ്റി

()തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുളള ക്ഷേത്രങ്ങളില്‍ ക്ഷേത്ര ഉപദേശക സമിതികളെ തെരഞ്ഞെടുക്കുന്നതിന് നിയമാവലി പുതുക്കി നിശ്ചയിക്കുന്ന തിനുളള നടപടികള്‍ ഏതു ഘട്ടത്തിലാണ് ;

(ബി)നിലവില്‍ ക്ഷേത്ര ഉപദേശക സമിതി രൂപീകരണം എപ്രകാര മാണ് നടത്തിവരുന്നത് ;

(സി)തെരഞ്ഞെടുക്കപ്പെടുന്ന സമിതിയുടെ കാലാവധി എപ്രകാരമാണ്;

(ഡി)ക്ഷേത്ര ഉപദേശക സമിതികളുടെ ചുമതലകളും കര്‍ത്തവ്യങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

5487

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പെട്രോള്‍ പമ്പുകള്‍

ശ്രീ. ഷാഫി പറമ്പില്‍

,, അന്‍വര്‍ സാദത്ത്

,, ഹൈബി ഈഡന്‍

,, പി. . മാധവന്‍

()തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പെട്രോള്‍ പമ്പുകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എവിടെയൊക്കെയാണ് പമ്പുകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്;

(സി)ഇത് സംബന്ധിച്ച് ഓയില്‍ കമ്പനികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ;

(ഡി)ഇതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.