Q.
No |
Questions
|
5421
|
പെന്റാവലന്റ്
വാക്സിന്‍
ശ്രീ.
എ. എ.
അസീസ്
(എ)സമഗ്രരോഗപ്രതിരോധ
വാക്സിനായ
പെന്റാവലന്റ്
വാക്സിന്‍
സംസ്ഥാനത്തെ
ഏതൊക്കെ
സര്‍ക്കാര്‍
ആശുപത്രികളിലാണ്
ലഭ്യമായിട്ടുള്ളത്'
(ബി)പ്രസ്തുത
വാക്സിന്
വില
ഈടാക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എത്രയാണ്;
പ്രസ്തുത
വാക്സിന്‍
സൌജന്യമായി
നല്‍കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ? |
5422 |
മരുന്നുകളുടെ
ഗുണനിലവാരം
ശ്രീ.
ബെന്നി
ബെഹനാന്‍
(എ)കേരളത്തില്‍
എത്ര
കമ്പനികളുടെ
മരുന്നുകള്‍
വിതരണം
ചെയ്യുന്നുണ്ട്;
(ബി)ഇതില്‍
കേരളത്തിന്
പുറത്തുള്ള
എത്ര
കമ്പനികള്‍
ഉണ്ട്;
(സി)ഒരു
വര്‍ഷം
കേരളത്തില്‍
എത്ര
മരുന്നുകള്‍
ഗുണനിലവാര
പരിശോധനയ്ക്ക്
വിധേയമാക്കുന്നുണ്ട്;
ഇതില്‍
എത്ര
ശതമാനം
ഉപയോഗയോഗ്യമല്ല
എന്ന്
കണ്ടെത്തിയിട്ടുണ്ട്;
(ഡി)കേരളത്തില്‍
വ്യാജ
മരുന്നുകള്‍
ഇല്ല
എന്ന്
ഉറപ്പുവരുത്തുവാന്‍
എന്തെല്ലാം
നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ഇ)കേരളത്തില്‍
വിപണനം
ചെയ്യുന്ന
മരുന്നുകള്‍
എല്ലാംതന്നെ
ഗുണനിലവാരം
ഉള്ളതാണെന്നും
അവ ഗവണ്‍മെന്റിന്റെ
അറിവോടെയാണ്
കേരളത്തില്‍
വിപണനം
ചെയ്യുന്നത്
എന്നും
ഉറപ്പുവരുത്തുന്നതിന്
എന്തെങ്കിലും
നടപടി
സ്വീകരിക്കുമോ;
(എഫ്)എങ്കില്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ? |
5423 |
മരുന്നുകളുടെ
വില വര്‍ദ്ധന
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)ജീവന്‍രക്ഷാ
മരുന്നുകള്‍ക്കും
ആന്റീബയോട്ടിക്കുകള്‍ക്കും
വേദന
സംഹാരികള്‍ക്കും
നിലവിലുണ്ടായിട്ടുള്ള
വില വര്‍ദ്ധന
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വില
നിയന്ത്രണ
പട്ടികയില്‍
നിന്നും
ഒഴിവാക്കുന്നതിനായി
ചേരുവകള്‍
മാറ്റി
വിലക്കയറ്റം
കൃത്രിമമായി
സൃഷ്ടിക്കുന്ന
മരുന്നുകമ്പനികള്‍ക്കെതിരെ
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)മരുന്നുവിപണിയിലെ
വില
നിയന്ത്രിക്കുന്നതിന്
തയ്യാറാകുമോ? |
5424 |
അവശ്യ
മരുന്നുകളുടെ
വില വര്‍ദ്ധന
ശ്രീ.
എം. ഉമ്മര്‍
(എ)അവശ്യ
മരുന്നുകളുടെ
വില വര്‍ദ്ധന
നിയന്ത്രിക്കാന്‍
സ്വീകരിച്ച
മാര്‍ഗ്ഗങ്ങള്‍
വിശദമാക്കുമോ;
(ബി)പല
സ്ഥലങ്ങളിലും
സര്‍ക്കാര്‍
ആശുപത്രിയോട്
ചേര്‍ന്നുള്ള
ജനത ഫാര്‍മസികള്‍
അടച്ചുപൂട്ടിയതായി
പരാതി
ലഭിച്ചിട്ടുണ്ടോ
? |
5425 |
മരുന്നുകള്‍ക്ക്
വില
ഏകീകരണം
ശ്രീ.
എം. പി.
വിന്‍സെന്റ്
(എ)മരുന്ന്
കമ്പനികള്‍
ഒരേതരം
മരുന്നിന്
വ്യത്യസ്ത
വില
ഈടാക്കുന്ന
പ്രവണത
സംബന്ധിച്ച്
ശാസ്ത്രീയമായ
പഠനം
നടത്തി
വില
ഏകീകരണം
നടപ്പിലാക്കുമോ
;
(ബി)കേരളത്തില്‍
വിറ്റഴിക്കുന്ന
മരുന്നുകള്‍ക്ക്
വില
നിയന്ത്രണം
ഏര്‍പ്പെടുത്തുന്നതിന്
കേന്ദ്രനിയമങ്ങളില്‍
ഭേദഗതി
വരുത്തി,
സംസ്ഥാനത്തിനുകൂടി
നിയന്ത്രണമുള്ള
ഒരു
സംവിധാനം
കൊണ്ടുവരുന്നതിന്
സംസ്ഥാന
സര്‍ക്കാര്‍
കേന്ദ്രസര്‍ക്കാരില്‍
സമ്മര്‍ദം
ചെലുത്തുമോ
? |
5426 |
വ്യാജമരുന്നുകളുടെ
വില്പന
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)സംസ്ഥാനത്ത്
വ്യാജ
മരുന്നുകള്‍
വില്പന
നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യാജ
മരുന്നുകള്‍
വില്‍ക്കുന്നവര്‍ക്കെതിരെ
എന്ത്
നടപടിയാണ്
സ്വീകരിച്ചത്;
(ബി)ഗുണനിലവാരം
കുറഞ്ഞ
മരുന്നുകള്‍
വിതരണം
ചെയ്യുന്നതുമായി
ബന്ധപ്പെട്ട്
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടോ;
(സി)എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ? |
5427 |
വ്യാജമരുന്നുകള്‍
പരിശോധിക്കുവാന്‍
സംവിധാനം
ശ്രീ.
രാജു
എബ്രഹാം
(എ)വ്യാജമരുന്നുകള്‍
കേരളത്തിലേയ്ക്ക്
വന്‍തോതില്‍
എത്തിക്കൊണ്ടിരിക്കുന്നത്
പരിശോധിക്കുവാന്‍
എന്തൊക്കെ
സംവിധാനങ്ങളാണ്
സംസ്ഥാനത്ത്
നിലവിലുളളത്;
(ബി)പനി
പടര്‍ന്നു
പിടിക്കുന്ന
സാഹചര്യത്തില്‍
വ്യാജമരുന്നുകള്‍
കേരളത്തിലേയ്ക്ക്
എത്തുന്നു
എന്ന
വിവരം
കേന്ദ്ര
ആരോഗ്യ
മന്ത്രാലയത്തില്‍
നിന്നും
സംസ്ഥാനത്തെ
അറിയിച്ചിട്ടുണ്ടോ;
(സി)ഡ്രഗ്സ്
കണ്‍ട്രോള്‍
ബോര്‍ഡ്
പരിശോധനയില്‍
കഴിഞ്ഞ
ഒരു വര്‍ഷത്തിനിടയില്‍
എത്ര
സാമ്പിളുകള്‍
പരിശോധിച്ചിട്ടുണ്ട്;വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)വ്യാജമരുന്നുകള്‍
വിറ്റ
എത്ര
പേരെ
അറസ്റ്
ചെയ്തിട്ടുണ്ട്;
(ഇ)കേരള
മെഡിക്കല്‍
കോര്‍പ്പേറേഷന്‍
വഴി
വിതരണം
ചെയ്യുന്ന
മരുന്നുകളില്‍
നടത്തിയിട്ടുളള
പരിശോധനകളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(എഫ്)വ്യാജ
മരുന്നുകള്‍
വിതരണം
ചെയ്ത
എത്ര
പേരെ
കഴിഞ്ഞ
അഞ്ചുവര്‍ഷത്തിനിടയില്‍
കോടതി
ശിക്ഷിച്ചിട്ടുണ്ട്;
(ജി)വ്യാജ
മരുന്നുകള്‍
വിതരണം
ചെയ്ത
എത്ര
കമ്പനികളെ
ബ്ളാക്ക്ലിസ്റില്‍പ്പെടുത്തിയിട്ടുണ്ട്;വിശദമാക്കുമോ;
(എച്ച്)പ്രസ്തുത
ലിസ്റില്‍പ്പെട്ട
കമ്പനികള്‍
മറ്റു
പേരുകളില്‍
മരുന്നുകള്‍
വിതരണം
ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
5428 |
ഫാസ്റ്ഫുഡ്
മൂലമുണ്ടാകുന്ന
ആരോഗ്യ
പ്രശ്നങ്ങള്‍
ശ്രീ.
എന്‍.എ.
നെല്ലിക്കുന്ന്
(എ)കേരളത്തില്‍
ഫാസ്റ്ഫുഡ്
സംസ്കാരവും
അതിനനുസരണമായി
ഹോട്ടലുകളും
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
ഇതിന്റെ
ഫലമായുണ്ടാകുന്ന
ആരോഗ്യപ്രശ്നങ്ങളെ
കുറിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
(സി)ഇത്തരം
ഹോട്ടലുകളില്‍
കൃത്യമായ
പരിശോധനകള്‍
നടത്താറുണ്ടോ;
(ഡി)ഇവയ്ക്ക്
ലൈസന്‍സ്
നല്‍കാന്‍
പ്രത്യേക
മാനദണ്ഡങ്ങള്‍
ഉണ്ടോ; എങ്കില്‍
വിശദവിവരം
നല്‍കാമോ
? |
5429 |
ശീതളപാനീയങ്ങളില്‍
ചെറിയ
ജീവികളുടെ
അവശിഷ്ടങ്ങള്‍
കണ്ടെത്തിയ
സംഭവം
ശ്രീ.
പി. ഉബൈദുള്ള
(എ)സംസ്ഥാനത്തിന്റെ
വിവിധ
ഭാഗങ്ങളില്‍
വിതരണം
ചെയ്ത
ശീതള
പാനീയങ്ങളില്‍
ചെറിയ
ജീവികളുടെ
അവശിഷ്ടങ്ങള്‍
കണ്ടെത്തിയ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ആരോഗ്യത്തിന്
ഹാനികരമാകുന്നതും
കുടിക്കാന്‍
യോഗ്യമല്ലാത്തതുമായ
ഇത്തരം
പാനീയങ്ങള്‍
നിര്‍മ്മിക്കുന്ന
കമ്പനികളെ
കണ്ടുകെട്ടുന്നതിനും
നിരോധിക്കുന്നതിനും
കര്‍ശന
നടപടികള്‍
സ്വീകരിക്കുമോ;
(സി)വിവിധ
ബ്രാന്‍ഡുകളില്‍
വിതരണം
ചെയ്യുന്ന
കുപ്പികളിലെ
വെള്ളത്തിന്റെയും
ശീതള
പാനീയങ്ങളുടെയും
ഗുണനിലവാരം
ഉറപ്പുവരുത്താന്‍
പ്രത്യേക
പരിശോധകസംഘത്തെ
നിയമിക്കുമോ;
(ഡി)ഇതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ? |
5430 |
പാന്‍മസാല
ഉത്പന്നങ്ങള്‍
തടയുന്നതിനായി
സ്വീകരിച്ച
നടപടികള്‍
ശ്രീ.
കെ.വി.
അബ്ദുള്‍
ഖാദര്‍
(എ)അന്യസംസ്ഥാനങ്ങളില്‍
നിന്നും
വന്‍
തോതില്‍
നിരോധിക്കപ്പെട്ട
പാന്‍മസാല
ഉത്പന്നങ്ങള്‍
കേരളത്തില്‍
എത്തുന്നു
എന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതു
തടയുന്നതിനായി
സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കുമോ? |
5431 |
പാന്‍മസാല
ഉല്പന്നങ്ങളുടെ
നിരോധനം
ശ്രീ.
റ്റി.
വി. രാജേഷ്
(എ)പാന്‍മസാല,
ഗുഡ്ക
തുടങ്ങിയ
വസ്തുക്കളുടെ
നിരോധനത്തെത്തുടര്‍ന്ന്
വ്യാപാരികള്‍
രഹസ്യ
കേന്ദ്രങ്ങളിലേയ്ക്ക്
മാറ്റുന്ന
പുകയില
ഉല്പന്നങ്ങള്‍
കണ്ടെത്താന്‍
എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
;
(ബി)മറ്റ്
വകുപ്പുകളുമായി
സംയോജിച്ച്
ആയത്
കണ്ടെത്തുവാന്‍
നടപടി
സ്വീകരിക്കുമോ
;
(സി)പുകയില
ഉല്പന്നങ്ങളുടെ
നിരോധനത്തെത്തുടര്‍ന്ന്
അന്യസംസ്ഥാനങ്ങളില്‍നിന്ന്
കള്ളക്കടത്തായി
കൊണ്ടുവരുന്ന
പ്രസ്തുത
ഉല്പന്നങ്ങള്‍
പരിശോധിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ
? |
5432 |
മദ്യത്തിന്
സെസ്
ശ്രീ.പി.റ്റി.എ.റഹീം
മദ്യത്തിന്
സെസ്
ചുമത്തി
രോഗികള്‍ക്ക്
സഹായം
നല്‍കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
? |
5433 |
ഡോക്ടര്‍മാര്‍ക്കും
ഉദ്യോഗസ്ഥര്‍ക്കും
നിശ്ചയിച്ചിട്ടുള്ള
യോഗ്യതാ
മാനദണ്ഡങ്ങള്‍
ശ്രീ.
കെ. ദാസന്‍
(എ)സംസ്ഥാനത്ത്
ആരോഗ്യവകുപ്പ്
മേധാവികളായി
പ്രവര്‍ത്തിക്കുന്ന
ഡോക്ടര്‍മാര്‍ക്കും
ഉദ്യോഗസ്ഥര്‍ക്കും
നിലവില്‍
നിശ്ചയിച്ചിട്ടുള്ള
യോഗ്യതാ
മാനദണ്ഡങ്ങള്‍
പരിഷ്കരിക്കാന്‍
ആലോചിക്കുന്നുണ്ടോ
;
(ബി)ഇത്
സംബന്ധിച്ച്
എന്തെങ്കിലും
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ
; വിശദമാക്കാമോ
? |
5434 |
ഡോക്ടര്‍
തസ്തികകളിലെ
ഒഴിവുകള്‍
ശ്രീ.സി.ദിവാകരന്‍
(എ)കേരളത്തില്‍
എത്ര പി.എച്ച്.സി.കളിലാണ്
ഡോക്ടര്‍
തസ്തിക
നിലവില്‍
ഒഴിഞ്ഞു
കിടക്കുന്നത്
;
(ബി)പി.എച്ച്.സി.കളില്‍
ഡോക്ടര്‍
തസ്തിക
ഒഴിഞ്ഞു
കിടക്കാനുളള
കാരണം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ
; എങ്കില്‍
എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുളളത്
? |
5435 |
സര്‍ക്കാര്‍
ആശുപത്രികളില്‍
ഹോസ്പിറ്റല്‍
അഡ്മിനിസ്ട്രേറ്റര്‍
തസ്തിക
ശ്രീ.
ഹൈബി
ഈഡന്‍
(എ)ആരോഗ്യവകുപ്പിന്
കീഴിലെ
സര്‍ക്കാര്‍
ആശുപത്രികളില്‍
അഡ്മിനിസ്ട്രേഷന്‍,
ക്ളിനിക്കല്‍
ജോലികളില്‍
ഡോക്ടര്‍മാരുടെ
ജോലിഭാരം
ലഘൂകരിക്കുന്ന
വിധത്തില്‍
എം. എച്ച്.എ
ക്കാരെ
നിയമിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ബി)പൈ
കമ്മീഷന്‍
റിപ്പോര്‍ട്ട്
പ്രകാരം
ഹോസ്പിറ്റലുകളില്‍
ജൂനിയര്‍
ഹോസ്പിറ്റല്‍
അഡ്മിനിസ്ട്രേറ്റര്‍
തസ്തിക
സൃഷ്ടിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)ആരോഗ്യവകുപ്പില്‍
പി.ആര്‍.ഒ,
ക്വാളിറ്റി
അഷ്വറന്‍സ്
ഓഫീസര്‍
തുടങ്ങിയ
തസ്തികകള്‍
സൃഷ്ടിക്കുമോ;
(ഡി)ആരോഗ്യവകുപ്പില്‍
എപ്പിഡെമിയോളജിസ്റ്,
പി.ആര്‍.ഒ
കം
ലെയ്സണ്‍
ഓഫീസര്‍
തസ്തികകള്‍
സൃഷ്ടിക്കുമോ;
(ഇ)എം.
ജി. യൂണിവേഴ്സിറ്റിയുടെ
എം. എച്ച്.
എ
പാസായിട്ടുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
നിലവില്‍
കേരള സര്‍ക്കാരിന്റെ
ആരോഗ്യവകുപ്പിനു
കീഴില്‍
ഏതെല്ലാം
തസ്തികകളിലേക്ക്
അപേക്ഷിക്കാം;
വ്യക്തമാക്കുമോ;
(എഫ്)എം.
ജി. യൂണിവേഴ്സിറ്റിയുടെ
എം.പി.എച്ച്
പാസായിട്ടുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
നിലവില്‍
കേരള സര്‍ക്കാരിന്റെ
ആരോഗ്യവകുപ്പിനു
കീഴില്‍
ഏതെല്ലാം
തസ്തികകളിലേക്ക്
അപേക്ഷിക്കാം;
(ജി)എം.
എ
സോഷ്യോളജി,
എം.എസ്.ഡബ്ള്യു
എന്നീ
കോഴ്സുകള്‍
യോഗ്യതയായുള്ള
തസ്തികകളിലേക്ക്
എം.പി.എച്ച്
പാസായവര്‍ക്കു
കൂടി
അപേക്ഷിക്കാനാകുന്ന
വിധത്തിലാക്കുന്ന
കാര്യം
പരിഗണിക്കുമോ? |
5436 |
നോണ്‍-മെഡിക്കല്‍
അധ്യാപക
തസ്തികയിലെ
സീനിയോറിറ്റി
ശ്രീമതി
കെ. കെ.
ലതിക
(എ)ആരോഗ്യവിദ്യാഭ്യാസ
വകുപ്പിലെ
നോണ്‍-മെഡിക്കല്‍
തസ്തികകളുടെ
സീനിയോറിറ്റി
ലിസ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍
ഏതു വര്‍ഷമാണ്
പ്രസ്തുത
ലിസ്റ്
തയ്യാറാക്കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)സീനിയോറിറ്റി
ലിസ്റ്
തയ്യാറാക്കുന്നതിന്
മുമ്പ്
പ്രമോഷന്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പ്രമോഷന്‍
നല്‍കുന്നതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ;
(സി)സീനിയോറിറ്റി
ലിസ്റ്
നിലവിലില്ലാത്ത
കാലഘട്ടത്തില്‍
നടത്തിയ
പ്രമോഷനുകളില്‍
അനര്‍ഹരായവര്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അനര്‍ഹരായവരെ
ഒഴിവാക്കി
ലിസ്റ്
പുന:ക്രമീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ
? |
5437 |
ഡന്റല്‍
ഹൈജീനിസ്റുകളുടെ
സേവനം
ശ്രീ.
എ. പി.
അബ്ദുള്ളക്കുട്ടി
(എ)സംസ്ഥാനത്തെ
പൊതുജനങ്ങള്‍ക്ക്
ഉപകാരപ്രദമായ
രീതിയില്‍
കേന്ദ്ര
സര്‍ക്കാര്‍
ആശുപത്രികള്‍ക്ക്
സമാനമായ
രീതിയില്‍
ഡന്റല്‍
ഹൈജീനിസ്റുകളുടെ
സേവനം
പരിഷ്കരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ബി)ഡെന്റിസ്റ്
ആക്ട് 1948 ലെ
വ്യവസ്ഥകള്‍ക്ക്
വിരുദ്ധമായി
ഡന്റല്‍
ഹൈജീനിസ്റുകള്‍
ഡന്റല്‍
ചെയര്‍സൈഡ്
അസിസ്റന്റ്
ജോലികള്‍
കൂടി
ചെയ്യണമെന്ന
ആരോഗ്യ
വകുപ്പിന്റെ
ഉത്തരവ്
പിന്‍വലിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(സി)2010-11
വര്‍ഷത്തില്‍
സംസ്ഥാനത്തെ
ആരോഗ്യ
വകുപ്പിലെ
ഡന്റല്‍
ഹൈജീനിസ്റുകള്‍
സ്വതന്ത്രമായി
എത്ര
സ്കൂള്‍,
സാമൂഹ്യ
ദന്തപരിശോധനാ
ക്യാമ്പുകളും,
ബോധവല്‍ക്കരണ
ക്ളാസ്സുകളും
നടത്തി; ഇതിന്റെ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ? |
5438 |
ബ്ളഡ്
ബാങ്ക്
ടെക്നീഷ്യന്മാരുടെ
അടിസ്ഥാന
യോഗ്യത
ശ്രീ.റ്റി.വി.രാജേഷ്
(എ)സര്‍ക്കാര്‍
സര്‍വ്വീസില്‍
ബ്ളഡ്
ബാങ്ക്
ടെക്നീഷ്യന്മാരുടെ
അടിസ്ഥാന
യോഗ്യത
എന്താണ് ;
(ബി)പ്രസ്തുത
കോഴ്സ്
ഏതൊക്കെ
സ്ഥാപനങ്ങളിലാണ്
നടത്തിവരുന്നത്
;
(സി)പ്രസ്തുത
യോഗ്യത
ഇല്ലാത്തവരുടെ
അഭാവത്തില്‍
മെഡിക്കല്‍
ലാബ്
ടെക്നീഷ്യന്‍
കോഴ്സ്
പൂര്‍ത്തിയായവരെ
പ്രസ്തുത
തസ്തികയിലേയ്ക്ക്
പരിഗണിക്കുമോ
? |
5439 |
പയ്യന്നൂര്‍
താലൂക്ക്
ആശുപത്രിയില്‍
അധിക
തസ്തികകള്‍
ശ്രീ.
സി. കൃഷ്ണന്‍
(എ)പയ്യന്നൂര്‍
താലൂക്ക്
ആശുപത്രിയില്‍
അധിക
തസ്തികകള്‍
അനുവദിക്കുവാന്‍
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)അധിക
തസ്തികകള്‍
അനുവദിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ? |
5440 |
2012-13
സാമ്പത്തികവര്‍ഷത്തെ
ജെ. പി.
എച്ച്.
എന്‍.
ഗ്രേഡ്
II ഒഴിവുകള്‍
ശ്രീ.
റ്റി.
യു. കുരുവിള
(എ)തിരുവനന്തപുരം
ജില്ലയില്‍
ജെ. പി.
എച്ച്.
എന്‍.
ഗ്രേഡ്
II
തസ്തികയില്‍
2012-13 സാമ്പത്തിക
വര്‍ഷത്തെ
ഒഴിവുകള്‍
എത്ര;
(ബി)ആരോഗ്യ
വകുപ്പില്‍
തിരുവനന്തപുരം
ജില്ലയില്‍
ജെ. പി.
എച്ച്.
എന്‍.
ഗ്രേഡ്
കക
തസ്തികയില്‍
എത്ര എന്‍.
ജെ. ഡി.
ഒഴിവുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)കേരള
മുനിസിപ്പല്‍
കോമണ്‍
സര്‍വ്വീസില്‍
ജെ. പി.
എച്ച്.
എന്‍.-ന്റെ
എത്ര
ഒഴിവുകള്‍
തിരുവനന്തപുരം
ജില്ലയില്‍
ഉണ്ട്; എത്ര
എന്‍. ജെ.
ഡി. ഒഴിവുകള്‍
ഉണ്ട്;
(ഡി)നിലവിലുള്ള
ഒഴിവുകള്‍
പി. എസ്.
സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍
എന്ന്
റിപ്പോര്‍ട്ട്
ചെയ്തു
എന്ന്
വ്യക്തമാക്കുമോ? |
5441 |
മലപ്പുറം
ജില്ലയിലെ
നഴ്സുമാരുടെ
തസ്തിക
ഡോ:
കെ.ടി.ജലീല്‍
(എ)മലപ്പുറം
ജില്ലയിലെ
സര്‍ക്കാര്‍
ആശുപത്രികളില്‍
എത്തുന്ന
രോഗികളുടെ
എണ്ണത്തിന്
ആനുപാതികമായി
നഴ്സുമാരുടെ
തസ്തിക
നിലവിലുണ്ടോ
;
(ബി)ഇല്ലെങ്കില്‍
ആനുപാതികമായി
പ്രസ്തുത
തസ്തിക
സൃഷ്ടിക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
5442 |
സര്‍ക്കാര്‍
ആശുപത്രികളിലെ
ഫാര്‍മസിസ്റുമാരുടെ
സ്റാഫ്
പാറ്റേണ്‍
ശ്രീ.
പി. തിലോത്തമന്‍
(എ)സര്‍ക്കാര്‍
ആശുപത്രികളിലെ
ഫാര്‍മസിസ്റ്മാരുടെ
സ്റാഫ്
പാറ്റേണ്‍
1961-ല്‍
തീരുമാനിച്ചു
നടപ്പിലാക്കിയതാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഓരോ
ആശുപത്രികളിലെയും
രോഗികളുടെ
എണ്ണം, മരുന്നുകളുടെ
ഇനങ്ങള്‍,
അളവ്
എന്നിവയില്‍
1961-നു
ശേഷം വന്‍വര്‍ദ്ധനയുണ്ടായ
കാര്യം
ബോധ്യപ്പെട്ടിട്ടുണ്ടോ;
(ബി)ഇപ്രകാരം
ജോലിഭാരം
ക്രമാതീതമായി
വര്‍ദ്ധിച്ചു
വരുന്നതിനാല്‍
ഫാര്‍മസിസ്റ്മാരുടെ
സ്റാഫ്
പാറ്റേണ്‍
പുതുക്കി
കൂടുതല്‍
പേരെ
നിയമിക്കുവാന്‍
നടപടി
സ്വീകരിക്കുമോ
? |
5443 |
കാന്‍സര്‍
സെന്റര്‍
ജീവനക്കാരുടെ
സേവനവേതന
വ്യവസ്ഥകള്‍
ശ്രീമതി
കെ. കെ.ലതിക
(എ)സംസ്ഥാനത്ത്
റീജിയണല്‍
കാന്‍സര്‍
സെന്റര്‍,
മലബാര്‍
കാന്‍സര്‍
സെന്റര്‍
എന്നിവയിലെ
ജീവനക്കാര്‍ക്ക്
പെന്‍ഷന്‍
പദ്ധതി
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
പ്രസ്തുത
പദ്ധതിയുടെ
നിബന്ധനകള്‍
എന്തൊക്കെയെന്നും
അറിയിക്കുമോ;
(ബി)എങ്കില്‍
പെന്‍ഷന്‍
പദ്ധതി
എന്നു
മുതലാണ്
ആരംഭിക്കുക
എന്ന്
വിശദമാക്കുമോ;
(സി)കാന്‍സര്‍
സെന്റര്‍
ജീവനക്കാരുടെ
സേവനവേതന
വ്യവസ്ഥകള്‍
സര്‍ക്കാര്‍
മെഡിക്കല്‍
കോളേജ്
ഡോക്ടര്‍മാരുടേതിനും
ജീവനക്കാരുടേതിനും
തുല്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ
? |
5444 |
സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍,
സര്‍ക്കാര്‍
ആശുപത്രി
എന്നിവ
ശക്തിപ്പെടുത്താന്‍
നടപടി
ശ്രീ.
കെ. ദാസന്‍
(എ)ഓരോ
ബ്ളോക്ക്
പഞ്ചായത്തിലെയും
സാമൂഹികാരോഗ്യ
കേന്ദ്രങ്ങള്‍,
സര്‍ക്കാര്‍
ആശുപത്രി
എന്നിവയില്‍
സ്പെഷ്യല്‍
യൂണിറ്റുകള്‍
ഏര്‍പ്പെടുത്തി
ശക്തിപ്പെടുത്താന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുഎന്ന്
വ്യക്തമാക്കാമോ;
(ബി)സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചതനുസരിച്ച്
ആരോഗ്യവകുപ്പ്
ഡയറക്ടറേറ്റില്‍
നിന്ന്
ഇത്
സംബന്ധിച്ച
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ? |
5445 |
ഇന്‍ഷ്വറന്‍സ്
തുക
ഹോസ്പിറ്റലുകള്‍ക്ക്
ലഭ്യമാക്കുവാന്‍
നടപടി
ശ്രീ.
ബി. സത്യന്‍
(എ)രാഷ്ട്രീയ
സ്വാസ്ഥ്യ
ബീമായോജന
(ആര്‍.എസ്.ബി.വൈ)
പദ്ധതി
പ്രകാരം
ആറ്റിങ്ങല്‍
വലിയകുന്ന്
താലൂക്ക്
ആശുപത്രിയിലും
കേശവപുരം
സി.എച്ച്.സി.യിലും
എത്ര രൂപ
വീതം ഇന്‍ഷ്വറന്‍സ്
കമ്പനികള്‍
കുടിശ്ശിക
വരുത്തിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)ഇന്‍ഷ്വറന്‍സ്
തുക
ഹോസ്പിറ്റലുകള്‍ക്ക്
ലഭ്യമാക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(സി)ഇന്‍ഷ്വറന്‍സ്
തുക
ലഭ്യമാകാത്തത്
ഹോസ്പിറ്റലിന്റെ
വികസന
പ്രവര്‍ത്തനങ്ങളെ
ബാധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? |
5446 |
108
ആംബുലന്‍സിന്റെ
അറ്റകുറ്റപ്പണി
ശ്രീ.
ഇ.കെ.
വിജയന്‍
(എ)'108'
ആംബുലന്‍സിന്റെ
അറ്റകുറ്റപ്പണിക്കായി
അനുവദിക്കുന്ന
തുക
ഫലപ്രദമായി
ഉപയോഗിക്കുന്നില്ല
എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
അതിനെതിരെ
നടപടി
സ്വീകരിക്കുമോ? |
5447 |
കാസര്‍ഗോഡ്
ജില്ലാ
ജനറല്‍
ആശുപത്രിയ്ക്ക്
108 ആംബുലന്‍സ്
ശ്രീ.കെ.കുഞ്ഞിരാമന്‍
(ഉദുമ)
(എ)കാസര്‍ഗോഡ്
ജില്ലാ
ജനറല്‍
ആശുപത്രിയില്‍
നിന്നും 108
ആംബുലന്‍സ്
പിന്‍വലിച്ചിട്ടുണ്ടോ
;
(ബി)എങ്കില്‍
പിന്‍വലിക്കാനുണ്ടായ
കാരണം
വിശദമാക്കുമോ
;
(സി)ആയതിനു
പകരം
പുതിയത്
നല്‍കുമെന്ന
ഉറപ്പ്
നടപ്പിലാക്കിയിട്ടുണ്ടോ
; വിശദാംശം
അറിയിക്കാമോ
;
(ഡി)എന്‍ഡോസള്‍ഫാന്‍
ദുരിത
ബാധിതരായ
രോഗികളെ
അടക്കം
വിവിധ
ആശുപത്രികളില്‍
എത്തിക്കേണ്ട
സാഹചര്യത്തില്‍
ആംബുലന്‍സ്
ജില്ലക്ക്
നല്‍കുന്ന
കാര്യം
പരിഗണിക്കുമോ
; വിശദാംശങ്ങള്‍
അറിയിക്കുമോ
? |
5448 |
തിരുവനന്തപുരം
ജനറല്‍
ആശുപത്രിയില്‍
പ്രവേശിപ്പിക്കപ്പെട്ട
കൌണ്‍സിലര്‍മാര്‍ക്ക്
നല്‍കിയ
ചികിത്സ
ശ്രീ.
വി. ശിവന്‍കുട്ടി
(എ)തിരുവനന്തപുരം
നഗരസഭാ
ഓഫീസിനുള്ളില്‍വച്ച്
ജീവനക്കാരും
ചില കൌണ്‍സിലര്‍മാരും
തമ്മില്‍
നടന്ന
സംഘര്‍ഷത്തെ
തുടര്‍ന്ന്
തിരുവനന്തപുരം
ജനറല്‍
ആശുപത്രിയില്‍
പ്രവേശിപ്പിക്കപ്പെട്ടകൌണ്‍സിലര്‍മാരില്‍
കണ്ടെത്തിയ
പരിക്കുകള്‍,
അസുഖങ്ങള്‍,
നല്‍കിയ
ചികിത്സകള്‍
എന്നിവയെക്കുറിച്ചും
ഓരോ
രോഗിയേയും
കുറിച്ചുള്ള
വിവരങ്ങള്‍
വെവ്വേറെ
വ്യക്തമാക്കുമോ;
(ബി)മേല്‍
പറഞ്ഞവരില്‍
ആരെങ്കിലും
ഭക്ഷണത്തിനുപകരം
ഐ.വി.ഫ്ളൂയിഡ്/ഡ്രിപ്പ്
വേണമെന്ന്
ആവശ്യപ്പെടുകയോ
ആയത്
അവരുടെ/അയാളുടെ
ആവശ്യപ്രകാരം
നല്‍കുകയോ
ചെയ്തിട്ടുണ്ടോ? |
5449 |
ആശുപത്രികളില്‍
'ഹൌസ്
കീപ്പിംഗ്'
സംവിധാനം
ശ്രീ.
സി.ദിവാകരന്‍
(എ)തിരുവനന്തപുരം
എസ്.എ.റ്റി
ഉള്‍പ്പെടെയുള്ള
ആശുപത്രികളില്‍
'ഹൌസ്
കീപ്പിംഗ്'
സംവിധാനം
നിലവിലുണ്ടോ;
(ബി)ഏത്
വിഭാഗം
ജീവനക്കാര്‍
ആണ്
പ്രസ്തുത
പ്രവര്‍ത്തികളില്‍
ഏര്‍പ്പെട്ടിരിക്കുന്നത്;
(സി)താലൂക്ക്
ആശുപത്രികളില്‍
ഉള്‍പ്പെടെ
ഫലപ്രദമായി
ഹൌസ്
കീപ്പിംഗ്
സംവിധാനം
നടപ്പിലാക്കുന്നതിന്
യോഗ്യരായ
ജീവനക്കാരെ
നിയമിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ? |
5450 |
സര്‍ക്കാര്‍
ആതുരാലയങ്ങള്‍
ഇല്ലാത്ത
പഞ്ചായത്തുകള്‍
ശ്രീ.
പി.റ്റി.എ.
റഹീം
(എ)കേരളത്തില്‍
പി.എച്ച്.സി,
സി.എച്ച്.സി,
താലൂക്ക്
ആശുപത്രി
തുടങ്ങിയ
സര്‍ക്കാര്‍
ആതുരാലയങ്ങള്‍
ഇല്ലാത്ത
എത്ര
പഞ്ചായത്തുകളുണ്ട്;
(ബി)അവ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ? |
5451 |
താമരശ്ശേരി
താലൂക്കാശുപത്രി
ശ്രീ.
വി. എം.
ഉമ്മര്‍
മാസ്റര്‍
(എ)കേരളത്തിലെ
ഏതെല്ലാം
ആശുപത്രികളിലാണ്
ട്രോമകെയര്‍
സംവിധാനം
ഏര്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുള്ളത്;
(ബി)താമരശ്ശേരി
താലൂക്കാശുപത്രിയില്‍
ട്രോമകെയര്‍
ആരംഭിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
ഏത്
ഘട്ടത്തിലാണ്;
ട്രോമാകെയര്‍
എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ? |
5452 |
ചേര്‍ത്തല
താലൂക്ക്
ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
നേത്രരോഗ
വിദഗ്ധന്റെ
ഒഴിവ്
ശ്രീ.
പി. തിലോത്തമന്‍
(എ)ചേര്‍ത്തല
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
നേത്ര
രോഗ
വിദഗദ്ധന്റെ
ഒഴിവ്
ഉണ്ടായിട്ട്
എത്രനാളായി
എന്ന്
പറയാമോ; നേത്രരോഗ
വിഭാഗത്തില്‍
ഒഴിവുളള
തസ്തികയില്‍
എന്തുകൊണ്ടാണ്
ഡോക്ടറെ
നിയമിക്കാത്തതെന്നു
പറയാമോ;
(ബി)ചേര്‍ത്തലയിലുളള
സ്വകാര്യ
ആസുപത്രികളെ
സഹായിക്കാന്‍
ബോധപൂര്‍വ്വം
ചേര്‍ത്തല
താലൂക്ക്
ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രിയിലെ
ഐ
സ്പെഷ്യലിസ്റിന്റെ
ഒഴിവു
നികത്താതെയിട്ടിരിക്കുന്നു
എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ചേര്‍ത്തല
താലൂക്ക്
ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
അടിയന്തിരമായി
ഐ
സ്പെഷ്യലിസ്റിനെ
നിയമിക്കാന്‍
നടപടി
സ്വീകരിക്കുമോ? |
5453 |
അങ്കമാലിയില്‍
അനുവദിച്ച
ആശുപത്രികള്‍
ശ്രീ.
ജോസ്
തെറ്റയില്‍
(എ)കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്
അങ്കമാലിയില്‍
സര്‍ക്കാര്‍
തലത്തില്‍
അനുവദിച്ച
അലോപ്പതി/ആയുര്‍വേദ/ഹോമിയോ
ആശുപത്രികള്‍
ഏതെല്ലാം
പഞ്ചായത്തുകളിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)ഇതില്‍
പ്രവര്‍ത്തനം
ആരംഭിച്ചതും
ആരംഭിക്കാത്തതുമായ
ആശുപത്രികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)പ്രവര്‍ത്തനം
ആരംഭിക്കാത്ത
ആശുപത്രികളുണ്ടെങ്കില്‍
അതിന്
കാരണം
വിശദമാക്കുമോ? |
5454 |
താമരശ്ശേരി
താലൂക്ക്
ആശുപത്രിയില്‍
പോസ്റ്മോര്‍ട്ടം
നടത്തുന്നതിനുള്ള
സൌകര്യം
ശ്രീ.
വി. എം.
ഉമ്മര്‍
മാസ്റര്‍
(എ)കൊടുവള്ളി
നിയോജക
മണ്ഡലത്തിലെ
താമരശ്ശേരി
താലൂക്ക്
ആശുപത്രിയില്‍
പോസ്റ്മോര്‍ട്ടം
നടത്തുന്നതിനുളള
സൌകര്യങ്ങള്‍
ലഭ്യമായിട്ടും
പോസ്റ്മോര്‍ട്ടം
നടത്താത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വര്‍ഷങ്ങള്‍ക്കുമുമ്പ്
തന്നെ
പോസ്റ്മോര്‍ട്ടം
നടത്തിയിരുന്ന
ഈ
ആശുപത്രിയില്‍
പോസ്റ്മോര്‍ട്ടം
പുനരാരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ? |
5455 |
കോതമംഗലം
താലൂക്ക്
ആശുപത്രിയുടെ
ശോച്യാവസ്ഥ
ശ്രീ.
റ്റി.
യു. കുരുവിള
(എ)കോതമംഗലം
താലൂക്ക്
ആശുപത്രിയുടെ
ശോച്യാവസ്ഥ
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചത്;
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
ആശുപത്രിയില്‍
ആവശ്യത്തിന്
ജീവനക്കാര്‍
ഇല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയത്
പരിഹരിക്കുവാന്‍
എന്ത്
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
ആശുപത്രിയില്‍
നിലവില്‍
ഒഴിവുള്ള
തസ്തികകള്‍
ഏതെല്ലാം;
വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ഇ)ഈ
ആശുപത്രിയിലെ
മരുന്നുകളുടെ
ക്ഷാമം
പരിഹരിക്കുവാന്‍
എന്തു
നടപടി
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കുമോ;
(എഫ്)ആദിവാസി
ജനവിഭാഗങ്ങള്‍
കൂടുതലായി
ചികിത്സ
നേടി
വരുന്ന ഈ
ആശുപത്രിയുടെ
പ്രാധാന്യം
പരിഗണിച്ച്
എന്തെല്ലാം
ആധുനിക
സൌകര്യങ്ങള്‍
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കുമോ;
(ജി)ഈ
ആശുപത്രിയെ
ജനറലാശുപത്രിയായി
ഉയര്‍ത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ;
(എച്ച്)ഈ
ആശുപത്രിയിലെ
നിലവിലുള്ള
സ്റാഫ്
സ്ട്രെങ്ത്
വിശദമാക്കുമോ;
(ഐ)ഈ
ആശുപത്രിയില്‍
പുതിയ കെ.എച്ച്.ആര്‍.ഡബ്ള്യു.എസ്.
ബ്ളോക്കുകള്‍
നിര്‍മ്മിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ |
5456 |
കുടുംബക്ഷേമ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
പി. സി.
ജോര്‍ജ്
ഡോ.
എന്‍.
ജയരാജ്
ശ്രീ.
എം. വി.
ശ്രേയാംസ്
കുമാര്‍
,,
റോഷി
അഗസ്റിന്‍
(എ)സംസ്ഥാനത്ത്
കുടുംബക്ഷേമ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)കുടുംബക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്കായി
നീക്കിവയ്ക്കപ്പെടുന്ന
തുക
ഫലപ്രദമായി
ചെലവഴിയ്ക്കാന്‍
സാധിക്കുന്നുണ്ടോ;
(സി)കഴിഞ്ഞ
മൂന്നുവര്‍ഷക്കാലം
കുടുംബക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്കായി
നീക്കിവെച്ചതും
ചെലവഴിച്ചതുമായ
തുകയുടെ
പ്രതിവര്‍ഷക്കണക്ക്
വെളിപ്പെടുത്തുമോ;
(ഡി)കുടുംബക്ഷേമ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്യുന്ന
നടപടി
കാര്യക്ഷമമാക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
5457 |
കുറ്റ്യാടി
താലൂക്ക്
ആശുപത്രിയിലെ
പ്ളാന്‍
ഫണ്ട്
ഉപയോഗം
ശ്രീമതി
കെ.കെ.
ലതിക
(എ)കുറ്റ്യാടി
താലൂക്ക്
ആശുപത്രിയോടനുബന്ധിച്ച്
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമായുള്ള
ബ്ളോക്ക്
നിര്‍മ്മിക്കുന്നതിന്
കഴിഞ്ഞ
പഞ്ചവത്സരപദ്ധതിക്കാലത്ത്
തുക
അനുവദിച്ചിരുന്നോ;
(ബി)പ്രസ്തുത
പദ്ധതി
തുക
വിനിയോഗിക്കുന്നതിന്
ആരോഗ്യവകുപ്പ്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ? |
5458 |
സി.എച്ച്.സി.
കളുടെ
സ്റാഫ്
പാറ്റേണ്‍
ശ്രീ.
രാജു
എബ്രഹാം
(എ)സി.എച്ച്.സി.
കളുടെ
സ്റാഫ്
പാറ്റേണ്‍
രീതി
വിശദമാക്കുമോ;
(ബി)മുന്‍
സര്‍ക്കാര്‍
സി.എച്ച്.സി.
കളായി
ഉയര്‍ത്തിയ
പ്രസ്തുത
സ്ഥാപനങ്ങളിലെ
സ്റാഫ്
പാറ്റേണ്‍
പ്രകാരം
ഡോക്ടര്‍മാരെയും
പാരാമെഡിക്കല്‍
വിഭാഗക്കാരെയും
നിയമിക്കുവാന്‍
എന്ത്
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ
? |
5459 |
മലപ്പുറം
ജില്ലയിലെ
നാഷണല്‍
റൂറല്‍
ഹെല്‍ത്ത്
മിഷന്‍
പദ്ധതി
ഡോ.കെ.ടി.ജലീല്‍
(എ)നാഷണല്‍
റൂറല്‍
ഹെല്‍ത്ത്
മിഷന്‍
പദ്ധതി
പ്രകാരം
മലപ്പുറം
ജില്ലയില്‍
2010-11 വര്‍ഷത്തില്‍
നടപ്പിലാക്കിയ
പദ്ധതികളുടെ
വിശദാംശം
നിയോജക
മണ്ഡലം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)നടപ്പു
സാമ്പത്തിക
വര്‍ഷം
പ്രസ്തുത
പദ്ധതി
പ്രകാരം
ജില്ലയില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാം;
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
പദ്ധതി
പ്രകാരം
തവനൂര്‍
മണ്ഡലത്തില്‍
അനുമതി
ലഭിച്ചതും
ഇനി
അനുമതി
ലഭിക്കാനുള്ളതുമായ
പദ്ധതികള്‍
ഏതെല്ലാം;
വിശദമാക്കുമോ? |
5460 |
കൊട്ടാരക്കര
കുളക്കട -
നെടുമണ്‍കാവ്
സി.എച്ച്.സി.കളിലെ
തസ്തികകള്‍
ശ്രീമതി
പി. അയിഷാപോറ്റി
(എ)കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍പ്പെടുന്ന
കുളക്കട
സി.എച്ച്.സി.,
നെടുമണ്‍കാവ്
സി.എച്ച്.സി.
എന്നീ
സ്ഥാപനങ്ങളിലെ
നിലവിലെ
ജീവനക്കാരുടെ
തസ്തികകളുടെ
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)പ്രസ്തുത
ആരോഗ്യ
കേന്ദ്രങ്ങളില്‍
സി.എച്ച്.സി.യിലെ
സ്റാഫ്
പാറ്റേണ്‍
നടപ്പിലാക്കിയിട്ടില്ലെങ്കില്‍
ആയത്
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ? |
<<back |
next page>>
|