UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5086

പെരിങ്ങോം മറിയക്കുട്ടിയുടെ കൊലപാതകം

ശ്രീ. സി. കൃഷ്ണന്‍

()കണ്ണൂര്‍ ജില്ലയില്‍ പെരിങ്ങോം പോലീസ് സ്റേഷന്‍ പരിധിയില്‍ 2012 മാര്‍ച്ച് 5 ന് മറിയക്കുട്ടി കൊലചെയ്യപ്പെട്ടത് സംബന്ധിച്ച അന്വേഷണം ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ; അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥര്‍ ആരൊക്കെയാണ്;

(ബി)പ്രതികളെ അറസ്റു ചെയ്തിട്ടുണ്ടോ?

5087

മുസ്ളീംലീഗ് സംഘട്ടനങ്ങള്‍ സംബന്ധിച്ച കേസുകള്‍

ശ്രീ. പി. കെ. ഗുരുദാസന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്ത് ഇന്ത്യന്‍ യുണിയന്‍ മുസ്ളീംലീഗ്കാര്‍ നടത്തിയ സംഘട്ടനങ്ങള്‍ സംബന്ധിച്ച എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ;

(ബി)പ്രസ്തുത സംഘട്ടനങ്ങളുടെ ഫലമായി എത്രപേര്‍ മരണപ്പെടുകയുണ്ടായി ; എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ; എത്ര കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട് ;

(സി)എത്ര കേസുകളിലായി എത്രപേരെ അറസ്റ് ചെയ്യാന്‍ ബാക്കിയുണ്ട് ?

5088

ഇടുക്കിയിലെ അനീഷ് രാജിന്റെ കൊലപാതകകേസ്

ശ്രീ. എസ്. രാജേന്ദ്രന്‍

()ഇടുക്കിയിലെ എസ്.എഫ്.ഐ നേതാവ് അനീഷ് രാജിന്റെ കൊലപാതകം സംബന്ധിച്ച് അന്വേഷിക്കാന്‍ സ്പെഷ്യല്‍ ടീമിനെ നിയോഗിക്കും എന്ന് ആഭ്യന്തര വകുപ്പ് മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രഖ്യാപനമനുസരിച്ച് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(സി)സ്പെഷ്യല്‍ ടീം ആരുടെ നേതൃത്വത്തില്‍, ആരെല്ലാം അടങ്ങുന്നതാണെന്ന് വിശദമാക്കുമോ; കൊലപാതകം നടന്ന് എത്ര നാളുകള്‍ക്ക് ശേഷമാണ് സ്പെഷ്യല്‍ ടീമിനെ നിയോഗിക്കുന്നത്;

(ഡി)അനീഷ് രാജിന്റെ കൊലപാതക കേസില്‍ എഫ്.ഐ ആറില്‍ പേരുള്ള എത്ര പേരെ അറസ്റ് ചെയ്യുകയുണ്ടായി; അവശേഷിക്കുന്നവര്‍ ആരൊക്കെയാണ്; എഫ്..ആറിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

5089

വലിയമല പോലീസ് സ്റേഷനില്‍ രജിസ്റര്‍ ചെയ്ത കേസുകള്‍

ശ്രീ. വി. ശശി

തിരുവനന്തപുരം ജില്ലയിലെ വലിയമല പോലീസ് സ്റേഷനില്‍ 23/12, 61/2012 എന്നീ നമ്പരുകളായി രജിസ്റര്‍ ചെയ്ത കേസുകളില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ?

5090

പേരാമ്പ്രയില്‍ ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് കേസ്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() പേരാമ്പ്ര പോലീസ് സര്‍ക്കിള്‍ പരിധിയില്‍ ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിച്ചതിന് എത്ര കേസുകള്‍ ചാര്‍ജ്ജ് ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാ ക്കുമോ;

(ബി)ഇതുവഴി എത്ര രൂപ സര്‍ക്കാരിലേയ്ക്ക് ലഭിച്ചു എന്ന് പോലീസ് സ്റേഷന്‍ തിരിച്ചുളള കണക്ക് വ്യക്തമാക്കുമോ;

(സി)ഇതില്‍ എത്ര കേസുകള്‍ കോടതിക്ക് റഫര്‍ ചെയ്തു എന്ന് വെളിപ്പെടുത്തുമോ ?

5091

ഇടച്ചേരി, ചോമ്പാല പോലീസ് സ്റേഷനതിര്‍ത്തികളില്‍ നടന്ന ആക്രമണ സംഭവങ്ങള്‍

ശ്രീ. . പ്രദീപ്കുമാര്‍

()ഇടച്ചേരി, ചോമ്പാല പോലീസ് സ്റേഷനതിര്‍ത്തികളില്‍ 2012 മെയ് മാസത്തില്‍ സി.പി..(എം) പ്രവര്‍ത്തകര്‍ക്ക് നേരെയും അവരുടെ വസതികള്‍ക്ക് നേരെയും വ്യാപാര-വാണിജ്യ-പൊതു സ്ഥാപനങ്ങള്‍ക്ക് നേരെയും പാര്‍ട്ടി ആഫീസുകള്‍ക്ക് നേരെയും ഉണ്ടായ ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച പരാതികളിന്മേല്‍ അന്വേഷണം നടത്തി എഫ്..ആര്‍. തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കുകയുണ്ടായോ;

(ബി)ആരുടെയെല്ലാം പരാതികളിന്മേല്‍ ആര്‍ക്കെല്ലാം എതിരെ കേസെടുക്കുകയും ആരെയെല്ലാം അറസ്റ് ചെയ്യുകയും ഉണ്ടായി ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ; പരാതികളില്‍ ഉന്നയിച്ചിരിക്കുന്ന കുറ്റങ്ങള്‍ക്കനുസൃതമായുള്ള നിയമത്തിലെ വകുപ്പുകള്‍ പ്രകാരം തന്നെയാണ് ഓരോ കേസിലും എഫ്..ആര്‍. തയ്യാറാക്കപ്പെട്ടിട്ടുള്ളതെന്ന് ഉറപ്പാക്കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ ഉറപ്പാക്കുമോ ;

(സി)മേല്പറഞ്ഞ കേസുകളില്‍ പോലീസ് അറസ്റ് രേഖപ്പെടുത്തി വിട്ടയച്ചവര്‍ എത്രയാണ് ; അറസ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത് ആരെയൊക്കെയാണ് ; റിമാന്റിലായിട്ടുള്ളവരുടെ പേര് വിവരം വെളിപ്പെടുത്തുമോ ; ഇനിയും അറസ്റ് ചെയ്തിട്ടില്ലാത്തവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താമോ ?

5092

ഫോര്‍ട്ട് പോലീസ് സ്റേഷനിലെ മര്‍ദ്ദന മുറകള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റേഷന്‍ വീണ്ടും ഭീകര മര്‍ദ്ദന മുറകളുടെ കേന്ദ്രമാകുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടോ;

(സി)ഇത് സംബന്ധിച്ച് ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടോ?

5093

ബാലുശ്ശേരി പോലീസ് സ്റേഷനിലെ ക്രൈം നമ്പര്‍ 393/2011

ശ്രീ. പി. റ്റി. . റഹീം

()കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി പോലീസ് സ്റേഷനിലുള്ള ക്രൈം നമ്പര്‍ 393/2011 ന്റെ അന്വേഷണം ഏത് ഘട്ടത്തിലാണ്;

(ബി)ഹൈക്കോടതിയില്‍ നിന്നും ഈ കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത് എന്നായിരുന്നു;

(സി)പ്രതിയെ അറസ്റ് ചെയ്തിരുന്നോ;

(ഡി)കേരളത്തിന്റെ വിവിധ ജില്ലകളില്‍ പ്രതി തട്ടിപ്പ് നടത്തുകയും സര്‍ക്കാരിന് റവന്യൂ നഷ്ടം ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഈ കേസ് അന്വേഷിക്കുന്നതിന് ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിന് തയ്യാറാകുമോ?

5094

വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റേഷനുകള്‍

ശ്രീ. മോന്‍സ് ജോസഫ്

()സംസ്ഥാനത്ത് നിലവില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര പോലീസ് സ്റേഷനുകളാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ഇവയ്ക്ക് സ്വന്തമായി കെട്ടിടം പണിയുന്നതിന് ആഭ്യന്തര വകുപ്പ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(സി)ഈ വര്‍ഷം എത്ര പോലീസ് സ്റേഷനുകള്‍ക്ക് സ്വന്തമായി കെട്ടിടം പണിയുവാന്‍ ഉദ്ദേശിക്കുന്നു;

(ഡി)വാടകക്കെട്ടിടത്തിന്റെ വാടകയിനത്തില്‍ ആഭ്യന്തര വകുപ്പിന് എത്രതുക ചെലവാകുന്നു എന്ന് വ്യക്തമാക്കുമോ?

5095

എറണാകുളത്തെ പോലീസ് സ്റേഷനുകള്‍

ശ്രീ. ബെന്നി ബെഹനാന്‍

()പാലാരിവട്ടം പോലീസ് സ്റേഷനെ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്റേഷന്‍ ആയി ഉയര്‍ത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ അതിന്റെ വിശദാംശം വെളിപ്പെടുത്താമോ;

(സി)എറണാകുളം കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ഒരു സൈബര്‍ പോലീസ് സ്റേഷന്‍ തുടങ്ങുന്നതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ ഇത് തുടങ്ങുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചു;

()ഇത് സംബന്ധമായി എന്തെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ?

5096

വൈറ്റില പോലീസ് സ്റേഷന്‍

ശ്രീ. ബെന്നി ബെഹനാന്‍

()എറണാകുളം വൈറ്റില കേന്ദ്രീകരിച്ച് ഒരു പുതിയ പോലീസ് സ്റേഷന്‍ തുടങ്ങുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ അതിന്റെ വിശദാംശം വെളിപ്പെടുത്താമോ?

5097

കല്ലടിക്കോട് കേന്ദ്രമാക്കി പുതിയ പോലീസ് സ്റേഷന്‍

ശ്രീ.കെ.വി. വിജയദാസ്

നിലവില്‍ ഒന്‍പത് പഞ്ചായത്തുകള്‍ക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മണ്ണാര്‍ക്കാട് പോലീസ് സ്റേഷന്‍ വിഭജിച്ച് കല്ലടിക്കോട് കേന്ദ്രമാക്കി 5 ഗ്രാമപഞ്ചായത്തുകളെ ക്രോഡീകരിച്ച് ഒരു പോലീസ് സ്റേഷന്‍ പുതിയതായി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിയ്ക്കുമോ; എങ്കില്‍ വിശദാംശം നല്‍കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ?

5098

പെരുമ്പാവൂരില്‍ ട്രാഫിക് പോലീസ് സ്റേഷന്‍

ശ്രീ. സാജു പോള്‍

()പെരുമ്പാവൂരിലെ വാഹന ബാഹുല്യവും ഗതാഗത കുരുക്കും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബീ)വളരെയധികം യാത്രാ വാഹനങ്ങളും ഭാരവണ്ടികളും കടന്നുപോകുന്ന പെരുമ്പാവൂരില്‍ ട്രാഫിക് പോലീസ് സ്റേഷന്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

5099

ചിറയിന്‍കീഴ് മണ്ഡലത്തിലെ ഓപ്പറേഷന്‍ സ്വീപ്പ് പദ്ധതി

ശ്രീ. വി. ശശി

()സംസ്ഥാനത്തെ എത്ര പോലീസ് സ്റേഷനുകളുടെ അതിര്‍ത്തിയില്‍ ഓപ്പറേഷന്‍ സ്വീപ്പ് പദ്ധതി ആരംഭിച്ചിട്ടുണ്ട്;

(ബി)ചിറയിന്‍കീഴ് നിയോജകമണ്ഡലത്തിലെ ഏതെല്ലാം പോലീസ് സ്റേഷന്‍ അതിര്‍ത്തിയില്‍ ഓപ്പറേഷന്‍ സ്വീപ്പ് പദ്ധതി ആരംഭിച്ചുവെന്ന് പറയുമോ; ആരംഭിച്ചിട്ടില്ലായെങ്കില്‍ ആയതിനുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കുമോ?

5100

റാന്നി പോലീസ് സ്റേഷന്‍ കെട്ടിട നിര്‍മ്മാണം

ശ്രീ. രാജു എബ്രഹാം

()റാന്നി പോലീസ് സ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിനായി മുന്‍ സര്‍ക്കാരിന്റെ കാലത്ത് എത്ര ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്; ഇതുപയോഗിച്ച് എന്തൊക്കെ സൌകര്യങ്ങള്‍ ഉളള കെട്ടിടം നിര്‍മ്മിക്കാനാണ് ഉദ്ദേശിച്ചിരുന്നത്;

(ബി)എന്നാണ് ഇതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചത്; നിര്‍മ്മാണത്തിന് ഏതെങ്കിലും തരത്തിലുളള പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതെന്താണ്;

(സി)ഇതിന്റെ നിര്‍മ്മാണ ചുമതല ആര്‍ക്കാണ്; ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?

5101

ചാലക്കുടി പോലീസ് ക്വാര്‍ട്ടേഴ്സിന്റെകോമ്പൌണ്ടിലുള്ള കുളം

ശ്രീ. ബി. ഡി. ദേവസ്സി

ചാലക്കുടി പോലീസ് ക്വാര്‍ട്ടേഴ്സിന്റെ കോമ്പൌണ്ടിലുള്ള പ്രധാന ജലസ്രോതസ്സായ കുളം വൃത്തിയാക്കി കെട്ടി സംരക്ഷിക്കുന്നതിനും, കോമ്പൌണ്ടിന് ചുറ്റുമതില്‍ കെട്ടുന്നതിനും നടപടി സ്വീകരിക്കുമോ?

5102

മുസ്ളീം പ്രദേശത്ത് മുസ്ളീം സബ് ഇന്‍സ്പെക്ടര്‍ നിയമനം

ശ്രീ..ചന്ദ്രശേഖരന്‍

()മുസ്ളീം ജനസംഖ്യ കൂടുതലുളള പ്രദേശങ്ങളിലെ പോലീസ് സ്റേഷനുകളില്‍ സബ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ മുസ്ളീം വിഭാഗക്കാരെ നിയമിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ഈ നിര്‍ദ്ദേശം ലഭിച്ചതെപ്പോഴാണ് ;

(സി)ഇതു സംബന്ധിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നറിയിക്കാമോ ;

(ഡി)ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം വ്യക്തമാക്കാമോ ?

5103

.ആര്‍. ക്യാംപിലേക്കുള്ള അന്തര്‍ജില്ലാ സ്ഥലംമാറ്റ സീനിയോറിറ്റി ലിസ്റ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()തിരുവനന്തപുരം സിറ്റി എ.ആര്‍.ക്യാംപിലേക്കുള്ള അന്തര്‍ജില്ലാ സ്ഥലംമാറ്റ സീനിയോറിറ്റി ലിസ്റില്‍ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള ലോക്കല്‍ ടു ലോക്കല്‍ ലിസ്റിലുള്‍പ്പെട്ട പോലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ അങ്ങനെ ഉള്‍പ്പെട്ടിട്ടുള്ള ലോക്കല്‍ പോലീസുകാര്‍ക്ക് തിരുവനന്തപുരം സിറ്റി എ. ആര്‍. ക്യാംപിലേക്ക് സ്ഥലംമാറ്റം നല്‍കിയിട്ടുണ്ടോ;

(സി)എങ്കില്‍ അപ്രകാരം സ്ഥലംമാറ്റം നല്‍കിയിട്ടുള്ള ലോക്കല്‍ പോലീസുകാരെ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ; .ആര്‍. ടു എ.ആര്‍. ലിസ്റില്‍ ഉള്‍പ്പെട്ട അടുത്ത സീനിയര്‍ പോലീസുകാര്‍ക്ക് സ്ഥലംമാറ്റം അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

5104

.ആര്‍. ബറ്റാലിയനിലെ അന്തര്‍ ജില്ലാ സ്ഥലംമാറ്റം

ശ്രീ. ആര്‍. രാജേഷ്

()തിരുവനന്തപുരം എ.ആര്‍ ല്‍ ഉണ്ടാകുന്ന ഒഴിവുകളുടെ 10% അന്തര്‍ ജില്ലാ സ്ഥലംമാറ്റ ലിസ്റില്‍ നിന്നും നികത്തുന്നതിനായി മാറ്റിവച്ചിട്ടുണ്ടോ;

(ബി)2000 മുതല്‍ 2011 വരെയുള്ള കാലയളവില്‍ തിരുവനന്തപുരം സിറ്റി എ.ആര്‍ ലേക്ക് അന്തര്‍ജില്ലാ സ്ഥലം മാറ്റം അനുവദിക്കപ്പെട്ട 254 പോലീസുകാരില്‍ എത്ര പേരാണ് ഇനിയും തിരുവന്തപുരം സിറ്റി എ.ആര്‍ ല്‍ ജോയിന്‍ ചെയ്യാതെയുള്ളത്;

(സി)2012 ല്‍ തിരുവനന്തപുരം സിറ്റിയിലേക്ക് അന്തര്‍ ജില്ലാ സ്ഥലം മാറ്റം അനുവദിക്കപ്പെട്ടിട്ട് ഇതുവരെ ജോയിന്‍ ചെയ്യാത്ത പോലീസുകാരില്‍ എത്ര പേര്‍ തിരുവനന്തപുരത്ത് ഡെപ്യൂട്ടേഷനിലും വര്‍ക്കിംഗ് അറേഞ്ച്മെന്റിലും ജോലി നോക്കുന്നുണ്ട്?

5105

പോലീസ് സേനയിലെ പുനഃക്രമീകരണം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പോലീസ് സേനയില്‍ ആംഡ് റിസര്‍വ്വ് ബറ്റാലിയനും, ജനറല്‍ എക്സിക്യൂട്ടീവ് ബ്രാഞ്ചും (ലോക്കല്‍ പോലീസ്) തമ്മില്‍ സംയോജിപ്പിച്ചുകൊണ്ട് 2010-ല്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇതിന്റെ നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏതുവരെയായി; സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(സി)പ്രസ്തുത സംയോജനം നടന്നാല്‍ ചെറുപ്പക്കാരായ പോലീസ് ഇന്‍സ്പെക്ടര്‍മാരെയും, ഓഫീസര്‍മാരേയും ലോക്കല്‍ പോലീസില്‍ ലഭിക്കുമെന്നും ഇത് സേനയുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുമെന്നും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)സംയോജനത്തിനുള്ള തടസ്സം എന്താണെന്ന് വിശദമാക്കുമോ;

()സീനിയോറിറ്റി സംബന്ധമായ പ്രശ്നങ്ങള്‍ ഇതിനു തടസ്സമാണെങ്കില്‍ അടുത്തിടെ ആംഡ് റിസര്‍വ്വ് ബറ്റാലിയനില്‍ പ്രവേശിച്ച ഉദ്യോഗസ്ഥരെ ജനറല്‍ എക്സിക്യൂട്ടീവിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

5106

തിരുവനന്തപുരം എ. ആര്‍ ക്യാമ്പിലെ ഇന്റര്‍ഡിസ്ട്രിക്ട്ട്രാന്‍സ്ഫര്‍

ശ്രീ. എസ്. രാജേന്ദ്രന്‍

()തിരുവനന്തപുരം സിറ്റി എ.ആര്‍ ലേക്കുള്ള ഇന്റര്‍ ഡിസ്ട്രിക്ട് ട്രാന്‍സ്ഫര്‍ സംബന്ധിച്ച് നിലവിലുള്ള സീനിയോറിറ്റി ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വനിതാ പോലീസുകാര്‍ക്ക് എ.ആര്‍ ടു എ.ആര്‍ ട്രാന്‍സ്ഫര്‍ നല്‍കുന്നതിനുള്ള മാനദണ്ഡവും നടപടിക്രമങ്ങളും വ്യക്തമാക്കാമോ;

(ബി)2012ല്‍ എ.ആര്‍. ടു എ.ആര്‍ ട്രാന്‍സ്ഫര്‍ അനുവദിക്കപ്പെട്ട 38 പോലീസുകാരില്‍ എത്രപേര്‍ തിരുവനന്തപുരം സിറ്റി എ.ആറില്‍ ജോയിന്റ് ചെയ്തി ട്ടുണ്ട്;

(സി)ഇന്റര്‍ ഡിസ്ട്രിക്ട് ട്രാന്‍സ്ഫര്‍ അനുവദിക്കപ്പെട്ടവര്‍ക്ക്തിരുവനന്തപുരം സിറ്റി എ.ആര്‍-ല്‍ ജോയിന്‍ ചെയ്യുന്നതിന് സമയപരിധിയുണ്ടെങ്കില്‍ അത് എത്രയാണെന്ന് വ്യക്തമാക്കുമോ?

5107

വളാഞ്ചേരി സ്വദേശി അഖില്‍ ശശിധരന് ആശ്രിതനിയമനം

ഡോ. കെ. ടി. ജലീല്‍

()കംപാഷനേറ്റ് എംപ്ളോയ്മെന്റ് സ്കീം ഢശറല ഞലള. ചീ. 60901/കെ3/2010/ഹോം പ്രകാരം മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശി അഖില്‍ ശശിധരന്‍.എസ്. എന്നയാളുടെ അപേക്ഷ ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?

(സി)സര്‍വ്വീസിലിരിക്കെ മരണപ്പെട്ട ആഭ്യന്തര വകുപ്പിന് കീഴിലെ ജീവനക്കാരുടെ മക്കള്‍ക്ക് ആശ്രിത നിയമനം ലഭിക്കുന്നതിന് എന്തെങ്കിലും ലിസ്റ് നിലവിലുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ പ്രസ്തുത ലിസ്റില്‍ മേല്‍ സൂചിപ്പിച്ച അഖില്‍ ശശിധരന്‍ എത്രാമതാണ്;

()അഖില്‍ ശശിധരന് എന്നത്തേക്ക് നിയമനം നല്‍കാനാകുമെന്ന് വ്യക്തമാക്കുമോ?

5108

കേരള പോലീസില്‍ റിസര്‍വ്വ് എസ്..മാരായി നിയമനം ലഭിച്ചവര്‍

ശ്രീ. ബെന്നി ബെഹനാന്‍

കേരള പോലീസില്‍ റിസര്‍വ്വ് എസ്..മാരായി നേരിട്ട് നിയമനം ലഭിച്ച 18 പേരെ കെ.സി.പി. കേഡറിലേയ്ക്ക് ഉള്‍കൊള്ളിക്കുവാന്‍ കഴിയുമോ ; ഇല്ലെങ്കില്‍ അവരെ മിനിസ്റീരിയല്‍ വിഭാഗത്തിലേയ്ക്ക് മാറ്റി നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ ; ഇതിനായി നിയമനിര്‍മ്മാണം നടത്തുമോ?

5109

പോലീസ് സേനയിലെ സ്ഥലംമാറ്റം

ശ്രീമതി പി. അയിഷാ പോറ്റി

()പോലീസ് സേനയില്‍ ആംഡ് പോലീസ് ബറ്റാലിയന്‍ വഴി നിയമനം ലഭിച്ച ശേഷം ജില്ലാ സായുധ റിസര്‍വ്വിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങുന്ന പോലീസുകാരുടെ സീനിയോറിറ്റി എന്നു മുതലാണ് കണക്കാക്കുന്നത് ;

(ബി)പ്രസ്തുത സീനിയോറിറ്റി അനുവദിച്ച് നല്‍കുന്നതിന് 1980 മുതലുള്ള മുന്‍കാലപ്രാബല്യം നല്‍കി നിലവിലെ സീനിയോറിറ്റി നിര്‍ണ്ണയ നിയമം ഭേദഗതി ചെയ്യുന്നതിന് കെ.പി.എസ്.സി.യില്‍ നിന്നും അനുവാദം വാങ്ങിയിട്ടുണ്ടെങ്കില്‍ വിശദവിവരം വെളിപ്പെടുത്തുമോ;

(സി)ജില്ലാ സായുധ റിസര്‍വ്വില്‍ നിയമനം ലഭിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥന്‍ ഇന്റര്‍ ഡിസ്ട്രിക്ട് ട്രാന്‍സ്ഫര്‍ വാങ്ങി മറ്റൊരു ജില്ലയിലേക്ക് പോയാല്‍ പ്രസ്തുത ഉദ്യോഗസ്ഥന്റെ സീനിയോറിറ്റി എപ്രകാരമാണ് കണക്കാക്കുന്നത് ?

5110

എറണാകുളം സിറ്റിയിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം

ശ്രീ. പുരുഷന്‍ കടലുണ്ടി

()എറണാകുളം ജില്ലയിലെ സിറ്റി പോലീസ് അതിര്‍ത്തിയിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരുടേയും സിവില്‍ പോലീസ് ഉദ്യോഗസ്ഥരുടേയും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവ് ഇറങ്ങിയിരുന്നോ;

(ബി)എങ്കില്‍ പ്രസ്തുത ഉത്തരവ് ഇപ്പോള്‍ നിലവിലുണ്ടോ;

(സി)ഉത്തരവ് റദ്ദാക്കിയെങ്കില്‍ കാരണം വ്യക്തമാക്കുമോ?

5111

ജയിലുകളും കോടതികളും തമ്മില്‍ കമ്പ്യൂട്ടര്‍ ശൃംഖല

ശ്രീ. ബെന്നി ബെഹനാന്‍

,, . പി. അബ്ദുളളക്കുട്ടി

,, വി. ഡി സതീശന്‍

,, ജോസഫ് വാഴക്കന്‍

()വിവിധ ജയിലുകളേയും കോടതികളെയും തമ്മില്‍ കമ്പ്യൂട്ടര്‍ ശൃംഖലവഴി ബന്ധിപ്പിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികള്‍ക്കാണ് ഈ പ്രവൃത്തിയ്ക്കുളള അനുവാദം ഏല്പിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?

5112

ജയില്‍ ഉപദേശക സമിതിയില്‍ നിന്ന് അനൌദ്യോഗിക അംഗങ്ങളെ പുറത്താക്കിയ നടപടി

ശ്രീ. കെ. ദാസന്‍

()മുന്‍ സര്‍ക്കാര്‍ നിയമിച്ച സമിതികളെ കാലാവധിക്കുമുമ്പ് പിരിച്ച് വിടില്ലെന്ന പ്രസ്താവനയ്ക്ക് വിരുദ്ധമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതിയില്‍ നിന്ന് മുന്‍ സര്‍ക്കാര്‍ നിയമിച്ച അനൌദ്യോഗിക അംഗങ്ങളെ പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കുമോ;

(ബി)ഇതു സംബന്ധിച്ച് ഏതെങ്കിലും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;

(സി)ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയെ കാണാന്‍ ജയില്‍ ഉപദേശക സമിതിഅംഗം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരന്തരം പോകുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടോ;

(ഡി)ചന്ദ്രശേഖരന്‍ വധക്കേസിലെ ഏതെങ്കിലും പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇതുവരെ റിമാന്‍ഡില്‍ പാര്‍പ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

5113

ജയില്‍ ആശുപത്രികള്‍

ശ്രീ. . കെ. വിജയന്‍

()ജയിലുകളിലെ ആശുപത്രികളില്‍ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചാല്‍ ചികിത്സാ സൌകര്യം ദുരുപയോഗപ്പെടുത്തുന്നത് തടയാന്‍ കഴിയുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ജയില്‍ ആശുപത്രികളില്‍ ആധുനിക ചികിത്സാ സൌകര്യം ഏര്‍പ്പെടുത്തുന്നതിനും, സ്പെഷ്യലിസ്റ് ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിക്കുമോ ?

5114

വിചാരണ തടവുകാര്‍

ശ്രീമതി ഗീതാ ഗോപി

()31.05.2012 - ലെ കണക്കനുസരിച്ച് സംസ്ഥാനത്തെ ജയിലുകളില്‍ എത്ര വിചാരണ തടവുകാരുണ്ടെന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത വിചാരണ തടവുകാരില്‍ എത്ര പേര്‍ സ്ത്രീകളുണ്ടെന്നും, പ്രസ്തുത സ്ത്രീകളില്‍ 5 വയസ്സില്‍ താഴെ പ്രായമായ കുട്ടികളെ കൂടെ താമസിപ്പിച്ചിട്ടുള്ളവര്‍ എത്ര പേരുണ്ടെന്നും അറിയിക്കുമോ ?

5115

തുറന്ന ജയില്‍

ശ്രീ..കെ. വിജയന്‍

()ഏതൊക്കെ കേസില്‍ ശിക്ഷിക്കപ്പെട്ടവരെയാണ് തുറന്ന ജയിലില്‍ പാര്‍പ്പിക്കുന്നത്;

(ബി)വ്യവസ്ഥാ ലംഘനം നടത്തി എത്ര പേര്‍ ഇപ്പോള്‍ തുറന്ന ജയിലില്‍ കഴിയുന്നുണ്ട്;

(സി)വ്യവസ്ഥാ ലംഘനം നടത്തി തുറന്ന ജയിലില്‍ പാര്‍പ്പിക്കുവാന്‍ ഇടയാക്കിയവര്‍ക്ക് എതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ ?

5116

വാര്‍ഡന്‍, ഹെഡ് വാര്‍ഡന്‍മാരുടെ ഡ്യൂട്ടിസമയം

ശ്രീ. മുല്ലക്കര രത്നാകരന്‍

()ജയില്‍ വകുപ്പില്‍ സബ് ജയില്‍, സ്പെഷ്യല്‍ സബ് ജയില്‍, ജില്ലാ ജയില്‍, സെന്‍ട്രല്‍ ജയില്‍, ഓപ്പണ്‍ ജയില്‍ എന്നിവിടങ്ങളിലെ വാര്‍ഡന്‍, ഹെഡ് വാര്‍ഡന്‍ എന്നീ ജീവനക്കാര്‍ക്ക് രാത്രിയിലും പകലും നല്‍കുന്ന ഡ്യൂട്ടിക്രമവും സമയവും സംബന്ധിച്ച് വിശദാംശം നല്‍കാമോ;

(ബി)ഹെഡ് വാര്‍ഡന് 12 മണിക്കൂര്‍ മൂതല്‍ 24 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഡ്യൂട്ടി നല്‍കുന്നുണ്ടോ; എങ്കില്‍ ഇതിന് മാറ്റം വരുത്തുമോ;

(സി)ജയില്‍ വകുപ്പിനാകെ ബാധകമാകുന്ന തരത്തില്‍ വാര്‍ഡന്‍, ഹെഡ് വാര്‍ഡന്‍ തസ്തികകയില്‍ ഏകീകൃതമായ ഡ്യൂട്ടി ക്രമവും സമയവും ജയില്‍ ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)വാര്‍ഡന്‍, ഹെഡ് വാര്‍ഡന്‍ തസ്തികകളില്‍ രാത്രിയും പകലും ഡ്യൂട്ടി സംബന്ധിച്ച് 'മുളളാ കമ്മീഷന്‍' റിപ്പോര്‍ട്ടിലും 'ഉദയഭാനു കമ്മീഷന്‍' റിപ്പോര്‍ട്ടിലും എന്തെല്ലാം ശുപാര്‍ശകളാണുളളത്; വിശദാംശം ലഭ്യമാക്കുമോ ?

5117

കൊട്ടാരക്കര സബ്ജയില്‍ നവീകരണം

ശ്രീമതി. പി. അയിഷാ പോറ്റി

()കൊട്ടാരക്കര സബ്ജയിലില്‍ എത്ര പേരെ പാര്‍പ്പിക്കുന്നതിനുള്ള സൌകര്യമാണുള്ളത്;

(ബി)പ്രസ്തുത ജയിലില്‍ നിലവില്‍ എത്ര പേരെ പാര്‍പ്പിച്ചിട്ടുണ്ട്;

(സി)ഇവിടെ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്;

(ഡി)ജയില്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊട്ടാരക്കര സബ്ജയില്‍ നവീകരണത്തിന് ഈ വര്‍ഷം സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ ?

5118

ഫയര്‍മാന്‍ ട്രെയിനി

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()ഫയര്‍മാന്‍ ട്രെയിനി തസ്തികയിലേക്ക് പി.എസ്.സി. യില്‍ നിന്നും അഡ്വൈസ് മെമ്മോ ലഭിച്ച 795 ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്ന് മാസം കഴിഞ്ഞിട്ടും നിയമനം നല്കിയിട്ടില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത നിയമനം വൈകിപ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ ; വ്യക്തമാക്കാമോ ?

5119

റാന്നി ഫയര്‍ ആന്റ് റെസ്ക്യൂ സ്റേഷന്‍

ശ്രീ. രാജു എബ്രഹാം

()റാന്നിയില്‍ ഫയര്‍ ആന്റ് റെസ്ക്യൂ സ്റേഷന്‍ ആരംഭിച്ചത് എന്നാണ്; പ്രസ്തുത ഫയര്‍ സ്റേഷനില്‍ ഇപ്പോള്‍ ഏതൊക്കെ വാഹനങ്ങളാണ് അനുവദിച്ചിട്ടുളളത്; ഇതില്‍ പ്രവര്‍ത്തന ക്ഷമമായിട്ടുളളവ ഏതൊക്കെയാണ്;

(ബി)ഫയര്‍ ടെന്‍ഡറുകളും ആംബുലന്‍സ് അടക്കമുളള വാഹനങ്ങളും ഓടിക്കുന്നതിന് എത്ര ഡ്രൈവര്‍മാരാണ് റാന്നി ഫയര്‍ സ്റേഷനില്‍ നിലവിലുളളത്; ഡ്രൈവര്‍ തസ്തിക ഉള്‍പ്പെടെ പ്രസ്തുത സ്റേഷനില്‍ അനുവദിക്കപ്പെട്ടിട്ടുളള തസ്തികകളും അവയില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവരുടെ എണ്ണവും എത്രയാണെന്ന് വ്യക്തമാക്കാമോ;

(സി)വര്‍ഷകാലത്തുണ്ടാകുന്ന അപകടങ്ങള്‍ നേരിടുന്നതിനായി റബര്‍ ബോട്ട്, മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ആധുനിക സംവിധാനങ്ങള്‍ എന്നിവ ഇവിടെ ലഭ്യമാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ഡി)കേടായതും ഉപയോഗശൂന്യമായതുമായ ഫയര്‍ ടെന്‍ഡറുകളും മറ്റുവാഹനങ്ങളും മാറ്റി നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;

()റാന്നി ഫയര്‍ സ്റേഷനുവേണ്ടി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുതെന്ന് വ്യക്തമാക്കാമോ ?

5120

മല്ലപ്പള്ളിയില്‍ ഫയര്‍ സ്റേഷന്‍

ശ്രീ. മാത്യു റ്റി. തോമസ്

()തിരുവല്ല നിയോജക മണ്ഡലത്തിലെ മല്ലപ്പള്ളിയില്‍ ഫയര്‍ സ്റേഷന്‍ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ ആയതിന് നിലവില്‍ തടസ്സങ്ങള്‍ എന്തെങ്കിലും ഉണ്ടോയെന്ന് വ്യക്തമാക്കുമോ ?

5121

തൃപ്രയാറില്‍ ഫയര്‍ സ്റേഷന്‍

ശ്രീമതി. ഗീതാ ഗോപി

()നാട്ടിക നിയോജക മണ്ഡലത്തിലെ തൃപ്രയാറില്‍ ഫയര്‍ സ്റേഷന്‍ അനുവദിക്കുന്ന കാര്യം സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ ആയതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയും എന്ന് വിശദമാക്കാമോ ?

5122

കാഞ്ഞങ്ങാട് നഗരസഭയില്‍ പുതിയ ഫയര്‍സ്റേഷന്‍

ശ്രീ. . ചന്ദ്രശേഖരന്‍

()കാഞ്ഞങ്ങാട് നഗരസഭയില്‍ പുതിയ ഫയര്‍സ്റേഷന്‍ നിര്‍മ്മിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നാണ് അനുമതി നല്‍കിയത്;

(ബി)പ്രസ്തുത ഫയര്‍സ്റേഷന്‍ നിര്‍മ്മാണത്തിനുളള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;

(സി)പ്രസ്തുത ഫയര്‍സ്റേഷന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ എന്ന് ആരംഭിക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ ?

5123

കൊട്ടാരക്കര അഗ്നിശമന രക്ഷാ നിലയം

ശ്രീമതി പി. അയിഷാ പോറ്റി

()കൊട്ടാരക്കര അഗ്നിശമന രക്ഷാ നിലയം പ്രവര്‍ത്തനം ആരംഭിച്ച ശേഷം പ്രസ്തുത നിലയത്തിന്റെ നവീകരണത്തിനായി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;

(ബി)രക്ഷാനിലയത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് പുതിയതായി ലഭ്യമാക്കേണ്ട ഉപകരണങ്ങള്‍ ഏതെല്ലാമാണ്; അവ ലഭ്യമാക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;

(സി)രക്ഷാനിലയത്തില്‍ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ ?

5124

കൊല്ലംങ്കോട് ഫയര്‍ ആന്റ് റെസ്ക്യൂ സ്റേഷന്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()കൊല്ലങ്കോട് ഫയര്‍ ആന്റ് റെസ്ക്യൂ സ്റേഷനു വേണ്ടി കൊല്ലങ്കോട് ട്രഷറി വളപ്പിലെ റീ സര്‍വ്വേ നമ്പര്‍ 523/11-ല്‍പ്പെട്ട 50 സെന്റ് സ്ഥലം കൈമാറി കിട്ടിയിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ പ്രസ്തുത സ്ഥലം കൈമാറി കിട്ടുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; ഏതു വകുപ്പില്‍ നിന്നുമാണ് സ്ഥലം കൈമാറി കിട്ടേണ്ടത്;

(സി)ഫയര്‍സ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കേണ്ടത് ഏത് വകുപ്പാണ് എന്ന് വ്യക്തമാക്കുമോ ?

5125

കാസര്‍ഗോഡ് ഫയര്‍ സ്റേഷന്റെ പ്രവര്‍ത്തനം

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()കാസര്‍ഗോഡ് ഫയര്‍ സ്റേഷന്റെ പ്രവര്‍ത്തനപരിധി വ്യക്തമാക്കാമോ;

(ബി)പ്രസ്തുത ഫയര്‍ സ്റേഷനില്‍ നിലവില്‍ എത്ര ജീവനക്കാരുണ്ട്; എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്;

(സി)ഫയര്‍& റസ്ക്യൂ പ്രവര്‍ത്തങ്ങള്‍ക്ക് എത്ര വാഹനങ്ങളാണ് ഫയര്‍ സ്റേഷനിലുളളത്;

()പ്രസ്തുത സ്റേഷന് പുതുതായി ഫയര്‍ ആന്റ് റെസ്ക്യൂ വാഹനങ്ങള്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

5126

പാമോലിന്‍ കേസിലെ തുടര്‍ അന്വേഷണ റിപ്പോര്‍ട്ട്

ശ്രീ. .കെ.ബാലന്‍

ഡോ: ടി.എം. തോമസ് ഐസക്

ശ്രീ. കെ.രാധാകൃഷ്ണന്‍

ശ്രീ. പി.റ്റി..റഹീം

()പാമൊലിന്‍ കേസിലെ തുടര്‍ അന്വേഷണ റിപ്പോര്‍ട്ട് ഏറ്റവും ഒടുവില്‍ തൃശൂരിലെ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത് എന്നായിരുന്നു ; പ്രസ്തുത റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കുമോ ;

(ബി)റിപ്പോര്‍ട്ട് തയ്യാറാക്കിയ വിജിലന്‍സ് അധികൃതര്‍ അത് കോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുമ്പായി ബന്ധപ്പെട്ട പ്രോസിക്യൂട്ടറുമായി കൂടിയാലോചന നടത്തുകയോ രേഖകള്‍ കൈമാറുകയോ ചെയ്തിട്ടുണ്ടോ ; എങ്കില്‍ കൂടിയാലോചന നടത്തിയതെപ്പോഴാണ് ; രേഖകള്‍ കൈമാറിയതെപ്പോഴാണ് ;

(സി)പാമൊലിന്‍ കേസിലെ പ്രതികള്‍ക്കെതിരെ 1999 നവംബര്‍ 22ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണോ ഇപ്പോഴത്തെ തുടര്‍ അന്വേഷണ റിപ്പോര്‍ട്ടിലുളളത് ; വിശദമാക്കാമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.