UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
 

   
   
   
   

 

 

 

  You are here: Business >13th KLA >Second session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS 

THIRTEENTH   KLA - 2nd SESSION

(To read Questions please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No Question Member
455

വനപ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് ജീവിതോപാധികള്‍ ലഭ്യമാക്കാന്‍ നടപടി

() സംരക്ഷിത വനപ്രദേശം, വന്യമൃഗ സംരക്ഷണ കേന്ദ്രം എന്നിവയുടെ സമീപപ്രദേശത്ത് അധിവസിക്കുന്ന ജനങ്ങള്‍ക്ക് ജീവനോപാധികള്‍ ലഭ്യമാക്കുന്നതിന് വനം വകുപ്പ് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി) ഇത്തരം പ്രദേശങ്ങളില്‍ അധിവസിക്കുന്ന ജനങ്ങള്‍ കൃഷി, മത്സ്യബന്ധനം, കന്നുകാലി വളര്‍ത്തല്‍ എന്നീ തൊഴിലുകളില്‍ ഏര്‍പ്പെടുമ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടസ്സം സൃഷ്ടിക്കുന്നത് സംബന്ധിച്ച പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ;

(സി) ഇത്തരം തടസ്സങ്ങള്‍ ഒഴിവാക്കി പ്രസ്തുത പ്രദേശത്തെ ജനങ്ങള്‍ക്ക് ജീവിതമാര്‍ഗ്ഗം തേടുന്നതിന് സഹായം ലഭ്യമാക്കുന്നകാര്യം പരിഗണിക്കുമോ ?

ശ്രീ.വി.റ്റി.ബല്‍റാം
456

വനവിസ്തൃതി

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ വനഭൂമിയുടെ വിസ്തൃതി വര്‍ദ്ധിച്ചിട്ടുണ്ട് എന്ന സംഗതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ എത്ര അളവ് വനവിസ്തൃതിയാണ് വര്‍ദ്ധിച്ചത് ;

(സി) വനവിസ്തൃതി വര്‍ദ്ധിപ്പിക്കാന്‍ നടപ്പിലാക്കിയ പദ്ധതികള്‍ വിശദീകരിക്കാമോ ;

(ഡി) പ്രസ്തുത പദ്ധതികള്‍ തുടരുന്നതിന് നടപടികള്‍ സ്വീകരിക്കുമോ

ശ്രീ.വി.ശശി
457

ഹരിതതീരം പദ്ധതി

() ഹരിത തീരം പദ്ധതിയില്‍ വനം വകുപ്പിന്റെ പങ്കാളിത്തം എപ്രകാരമാണ്;

(ബി) ഈ പദ്ധതിക്കായി ഏതൊക്കെ ഇനത്തില്‍പ്പെട്ട എത്ര തൈകളാണ് വനം വകുപ്പില്‍ നിന്ന് തയ്യാറാക്കി നല്‍കിയത്;

(സി) തുടര്‍ പരിപാലനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനമെന്താണെന്ന് വിശദമാക്കുമോ;

(ഡി) ഇതോടൊപ്പം തീരസംരക്ഷണത്തിന് അനുയോജ്യമായ കണ്ടല്‍ച്ചെടികള്‍ വച്ചു പിടിപ്പിക്കണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നോ; എങ്കില്‍ കണ്ടല്‍ച്ചെടികള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ടോ;

() ഹരിത തീരം പദ്ധതി പ്രകാരം വച്ചു പിടിപ്പിച്ച തൈകളുടെ അതിജീവന ശതമാനം എത്രയാണ്;

(എഫ്) 2007-08, 2008-09 വര്‍ഷങ്ങളില്‍ ഈ പദ്ധതി പ്രകാരം എവിടെയെല്ലാമാണ് തൈകള്‍ വച്ചുപിടിപ്പിച്ചത്; എന്തുതുക ആകെ ചെലവായി; എത്ര തൈകള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്?

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

,, എം. ഉമ്മര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, സി. മമ്മൂട്ടി

 
458

വനാതിര്‍ത്തികളില്‍ ജൈവവേലി വച്ച് പിടിപ്പിക്കാന്‍ നടപടി

() സംസ്ഥാനത്ത് വനാതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് വന്യജീവികളില്‍ നിന്നുണ്ടാകുന്ന ശല്യം തടയുന്നതിന് വനം വകുപ്പ് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ എന്തെല്ലാമാണ് ;

(ബി) കാട്ടാനകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യം തടയുന്നതിന് വനാതിര്‍ത്തിയില്‍ ജൈവവേലി വച്ച് പിടിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ;

(സി) സംസ്ഥാനത്ത് എല്ലാ വനാതിര്‍ത്തിയിലും ഇത്തരം ജൈവവേലി വച്ച് പിടിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ?

ശ്രീ. വി.റ്റി. ബല്‍റാം

'' വി.ഡി. സതീശന്‍

'' സി.പി. മുഹമ്മദ്

'' വര്‍ക്കല കഹാര്‍

459

കാട്ടുമൃഗങ്ങളില്‍ നിന്നുള്ള സംരക്ഷണം


() കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍നിന്ന് കാര്‍ഷിക വിളകളെയും ജനങ്ങളുടെ വസ്തു വകകളെയും സംരക്ഷിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് അറിയിക്കാമോ;

(ബി) ആക്രമണത്തിനിരയാകുന്നവര്‍ക്ക് വനം വകുപ്പ് നല്‍കുന്ന ധനസഹായങ്ങളെന്തെല്ലാമാണ്;

(സി) ആക്രമണം തടയുന്നതിനായി വനം വകുപ്പ് രൂപീകരിച്ച റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ഏതെല്ലാം പ്രദേശങ്ങളി ലാണ് വിന്യസിച്ചിരിക്കുന്നത്;

(ഡി) ഇതിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ?

ശ്രീ. പി.. മാധവന്‍

'' ഹൈബി ഈഡന്‍

'' ഡൊമിനിക് പ്രസന്റേഷന്‍

'' എം.പി. വിന്‍സെന്റ്

460

വന്യജീവികളുടെ ആക്രമണത്തിന് വിധേയരാകുന്നവര്‍ക്ക് സാമ്പത്തിക സഹായം

() വന്യജീവികളുടെ ആക്രമണത്തിന് വിധേയരാകുന്നവര്‍ക്ക് വനം വകുപ്പ് നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ എന്തെല്ലാമാണ്;

(ബി) ഈ സാമ്പത്തിക സഹായങ്ങള്‍ അവസാനമായി വര്‍ദ്ധിപ്പിച്ചത് ഏത് സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് ;

(സി) ഈ സാമ്പത്തിക സഹായങ്ങള്‍ കാലോചിതമായി വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ഡി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വന്യജീവികളുടെ ആക്രമണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ എത്രയാണ് ; ഇതില്‍ എത്ര സംഭവങ്ങളിലാണ് സാമ്പത്തിക സഹായങ്ങള്‍ വിതരണം ചെയ്തത് ;

() ഇത്തരം സംഭവങ്ങളില്‍ സമയബന്ധിതമായി സാമ്പത്തിക ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ?

ശ്രീ. വി.റ്റി. ബല്‍റാം
461

വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയാകുന്ന വിളകള്‍ക്കുള്ളനഷ്ടപരിഹാര

() വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്കുവിധേയമായി കൃഷിനാശം സംഭവിക്കുമ്പോള്‍ നല്‍കിവരുന്ന നഷ്ടപരിഹാരം ഓരോ വിളകള്‍ക്കും എത്ര രൂപവീതമാണ് ;

(ബി) പ്രസ്തുത തുക വളരെ അപര്യാപ്തമാണെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) പ്രസ്തുത തുക വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

ശ്രീ. കെ.വി. വിജയദാസ്
462

വന്യമൃഗങ്ങളുടെ ആക്രമണം

() വന്യമൃഗങ്ങളുടെ ആക്രമണം വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇത് തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ ?

ശ്രീ. കെ. കെ. നാരായണന്‍
463

വന്യമൃഗ ശല്യം

() വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷിക്കും മനുഷ്യര്‍ക്കും നേരെ ആക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ ഇവയെ വെടിവയ്ക്കുന്നതിന് നാട്ടുകാര്‍ക്ക് അധികാരം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഈ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി) ഏതൊക്കെ തരം മൃഗങ്ങളെ വെടിവയ്ക്കുന്നതിനുള്ള അനുമതിയാണ് ഉത്തരവില്‍ നല്‍കിയിട്ടുള്ളത്;

(സി) ഉത്തരവ് ഇറങ്ങിയതിനു ശേഷം, കേരളത്തിലെ വിവിധ വനം ഡിവിഷനുകളില്‍ ഇത്തരത്തില്‍ എത്ര വന്യമൃഗങ്ങളെയാണ് വെടിവച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?

ശ്രീ. രാജു എബ്രഹാം
464

നാദാപുരം നിയോജകമണ്ഡലത്തിലെ കാട്ടാനശല്യം

() നാദാപുരം നിയോജകമണ്ഡലത്തിലെ വിലങ്ങാട്, പന്നിയേരി പ്രദേശങ്ങളില്‍ കാട്ടാന കര്‍ഷകരുടെ കൃഷി നശിപ്പിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ എന്തെങ്കിലും ശ്വാശ്വത പരിഹാര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കാമോ

ശ്രീ. . കെ. വിജയന്‍
465

കാട്ടുപന്നി ശല്യം ഒഴിവാക്കല്‍

() മനുഷ്യനും കൃഷിക്കും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുവാനുള്ള തീരുമാനം നടപ്പിലാക്കി തുടങ്ങിയോ ;

(ബി) ഇല്ലെങ്കില്‍ കാലതാമസം ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കാമോ ;

(സി) അനുമതി നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ എന്തെല്ലാമാണ് ; വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ പരിഗണിക്കുമോ ?

ശ്രീ. സണ്ണി ജോസഫ്
466

ആറളം വന്യജീവി സങ്കേതത്തില്‍ നിന്നുള്ള കാട്ടുമൃഗ ശല്യം

കണ്ണൂര്‍ ജില്ലയിലെ ആറളം ആദിവാസി പുന:രധിവാസ കേന്ദ്രത്തിലും സമീപ പ്രദേശങ്ങളിലും ആറളം വന്യജീവി സങ്കേതത്തില്‍ നിന്നുണ്ടാകുന്ന കാട്ടുമൃഗശല്യം തടയുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്; പ്രസ്തുത സ്ഥലത്ത് വനാതിര്‍ത്തിയില്‍ കരിങ്കല്‍ മതില്‍ കെട്ടുന്ന പ്രവൃത്തിയുടെ ഇപ്പോഴത്തെ സ്ഥിതി വിശദീകരിക്കുമോ?

ശ്രീ. സണ്ണി ജോസഫ്
467

കുളത്തൂപ്പുഴ ഔഷധത്തോട്ടം

() കൂളത്തൂപ്പുഴ ഔഷധത്തോട്ടത്തിന്റെ പ്രവര്‍ത്തനം സജീവമാക്കുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഔഷധത്തോട്ടം തെന്മല ഇക്കോ ടൂറിസവുമായി ബന്ധപ്പെടുത്തി വിപുലീകരിക്കുവാനും സന്ദര്‍ശകര്‍ക്ക് പ്രസ്തുത തോട്ടത്തില്‍ ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കുവാനും വനം വകുപ്പ് നടപടി സ്വീകരിക്കുമോ

ശ്രീ. കെ. രാജു
468

കുളത്തുപ്പുഴയിലെ 'കലവറ' യുടെ പ്രവര്‍ത്തനം

() വനംവകുപ്പിന്റെയും, നിര്‍മ്മിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍, കുളത്തുപ്പുഴയില്‍ ആരംഭിച്ച മണല്‍ വിതരണ സ്ഥാപനമായ 'കലവറ' കഴിഞ്ഞ 4 മാസമായി അടച്ചിട്ടിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ 'കലവറ' തുറന്നു പ്രവര്‍ത്തിപ്പിക്കുവാനും പാവങ്ങള്‍ക്ക് നിശ്ചിത വിലയ്ക്ക് മണല്‍ ലഭ്യമാക്കുവാനും നടപടി സ്വീകരിക്കുമോ ?

ശ്രീ. കെ. രാജു
469

വന-വിഭവ വിതരണ കേന്ദ്രം

() വനം വകുപ്പിന്റെ ഉടമസ്ഥതയില്‍ ചടയമംഗലത്ത് അനുവദിച്ച തടിയിതര വനവിഭവ വിതരണ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സത്വര നിര്‍ദ്ദേശം നല്‍കുമോ;

(ബി) പ്രസ്തുത കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനാവശ്യമായ മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ഉത്തരവുകള്‍ നല്‍കുമോ?

ശ്രീ. മുല്ലക്കര രത്നാകരന്‍
470

വനംവകുപ്പിന്റെ ഡിപ്പോകളില്‍ കെട്ടിക്കിടക്കുന്ന തടികള്‍

() സംസ്ഥാനത്ത് ഫോറസ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പല തടി ഡിപ്പോകളിലും വര്‍ഷങ്ങളായി തടികള്‍ കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത തടികള്‍ ലേലം ചെയ്ത് വില്‍ക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി) ഇപ്പോള്‍ ഫോറസ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ എല്ലാ ഡിപ്പോകളിലുമായി എത്ര ക്യുബിക് മീറ്റര്‍ തടി സ്റോക്കുണ്ടെന്ന് വ്യക്തമാക്കുമോ?

ശ്രീ. റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

471

വനം വകുപ്പുമുഖേനയുള്ള തടി ലഭ്യത

() വനം വകുപ്പിന്റെ ഡിപ്പോകളില്‍ ശേഖരിച്ചിട്ടുള്ള തടികള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിലേക്ക് നല്‍കുവാന്‍ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഏതൊക്കെ ഇനത്തില്‍പ്പെട്ട തടികളാണ് നല്‍കുന്നതെന്നും, തടിയുടെ വില നിശ്ചയിക്കുന്നത് എങ്ങനെയാണെന്നും വ്യക്തമാക്കുമോ;

(സി) പ്രസ്തുത തടികള്‍ ലഭിക്കുന്നതിലേക്ക് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്;

(ഡി) കൊല്ലം ജില്ലയിലുള്ള ഗുണഭോക്താക്കള്‍ക്ക് ഏത് ഡിപ്പോയില്‍ നിന്നാണ് തടി ലഭ്യമാക്കുന്നത്?

ശ്രീ. ജി.എസ്. ജയലാല്‍
472

മറയൂര്‍ മേഖലയിലെ ചന്ദന മോഷണം

() ഒറ്റപ്പെട്ട ചന്ദന മോഷണങ്ങള്‍ നടക്കുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇത്തരം മോഷണം തടയുന്നതിനും നമ്മുടെ വന സമ്പത്ത് സംരക്ഷിക്കുന്നതിനുമായി മറയൂര്‍ മേഖലയില്‍ പരീക്ഷണാര്‍ത്ഥം രഹസ്യ ക്യാമറയും, മരങ്ങളില്‍ ഇലക്ട്രോണിക് ചിപ്പും വയ്ക്കുന്നതിന് സാങ്കേതിക സംവിധാനം നടപ്പിലാക്കാന്‍ വിദഗ്ദ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമോ ; വിശദാംശം ലഭ്യമാക്കുമോ ;

(സി) 2006 മുതല്‍ നാളിതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളില്‍ ഇനിയും പിടിക്കാനുള്ള പ്രതികളെ അടിയന്തിരമായി പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമോ ;

(ഡി)തൊണ്ടി മുതലായി പിടിക്കപ്പെടുന്ന ചന്ദനം, മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുക്കുന്ന വാഹനങ്ങള്‍ എന്നിവയില്‍ വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ?

ശ്രീ. ആര്‍. സെല്‍വരാജ്
473

മരമോഷണ കേസുകള്‍

() മറയൂരില്‍ കാന്തല്ലൂര്‍ മേഖലയില്‍ നടക്കുന്ന ചന്ദനമര മോഷണം പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര ചന്ദനമര മോഷണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; അതുവഴി എത്ര തുക സര്‍ക്കാരിനു നഷ്ടമായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) എത്ര ചന്ദനമര മോഷണ കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും, അവ എവിടെല്ലാമെന്നും വെളിപ്പെടുത്തുമോ?

ശ്രീ. എസ്. രാജേന്ദ്രന്‍
474

കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള അനുമതി

()  കാട്ടു പന്നികളെ വെടിവെച്ചു കൊല്ലുന്നതിനുള്ള അനുമതി എന്നുമുതല്‍ എന്തു നിബന്ധനയുടെ അടിസ്ഥാനത്തിലാണ് നല്‍കി തുടങ്ങിയത് ;

(ബി) ഇതിന്റെ അടിസ്ഥാനത്തില്‍ എത്ര കാട്ടുപന്നികളെ വെടിവെച്ചു കൊന്നിട്ടുണ്ട് ; കൊല്ലപ്പെട്ട കാട്ടുപന്നിയുടെ മാസം എന്തു ചെയ്തു ;

(സി) വെടിവെച്ചു കൊന്നതു കര്‍ഷകര്‍ തന്നെയാണോ എന്നും വനം വകുപ്പ് അധികൃതരുടെ പ്രത്യേക അനുമതി വാങ്ങിയിരുന്നോയെന്നും ഉറപ്പുവരുത്തിയിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ;

(ഡി) തെരുവുനായ്ക്കളെ കൊല്ലാതെ വിടുമ്പോള്‍ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ അനുമതി നല്‍കുന്നതിലെ ഔചിത്യം എന്തെന്ന് വ്യക്തമാക്കുമോ ?

ശ്രീ. എസ്. രാജേന്ദ്രന്‍
475

പാത്രക്കണ്ടം, കരടിക്കുഞ്ഞ് ആദിവാസി കോളനി വൈദ്യുതീകരണം

() ഒല്ലൂര്‍ മണ്ഡലത്തിലെ പാത്രക്കണ്ടം, കരടിക്കുഞ്ഞ് ആദിവാസി കോളനികളുടെ വൈദ്യുതീകരണത്തിന് വനം വകുപ്പിന്റെ അനുമതിയ്ക്കായി സമര്‍പ്പിച്ച അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതു സംബന്ധിച്ച് വനം വകുപ്പിന്റെ നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?

ശ്രീ. എം. പി. വിന്‍സെന്റ്
476

വനം റോഡുകളുടെ പുനരുദ്ധാരണം

() ചേലക്കര നിയോജകമണ്ഡലത്തില്‍ വനാതിര്‍ത്തിയിലൂടെയുള്ള റോഡുകളുടെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത റോഡുകളുടെ പുനരുദ്ധാരണം സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി) നിലവിലുള്ള വനം റോഡുകള്‍ പുനരുദ്ധരിച്ച് ഗതാഗതയോഗ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

ശ്രീ. കെ. രാധാകൃഷ്ണന്‍
477

ചെന്മണാമ്പതി - തേക്കടി റോഡ്

() പറമ്പിക്കുളം വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്കുള്ള വഴി അയല്‍ സംസ്ഥാനമായ തമിഴ്നാട് വഴിയാണ് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ ;

(ബി) വനാവകാശ സംരക്ഷണ നിയമപ്രകാരം ആദിവാസികള്‍ക്ക് യാത്ര സൌകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കേരളത്തിലൂടെയുള്ള ചെന്മണാമ്പതി - തേക്കടി റോഡ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി) എങ്കില്‍ എന്ന് മുതല്‍ പ്രസ്തുത റോഡിന്റെ പണി തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

ശ്രീ. വി. ചെന്താമരാക്ഷന്‍
478

മൂര്‍ത്തിക്കുന്ന് തളികക്കല്ല് റോഡ്

() പാലക്കാട് ജില്ലയിലെ ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍പ്പെട്ട മൂര്‍ത്തിക്കുന്ന് തളികക്കല്ല് റോഡ് നിര്‍മ്മാണത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ; പ്രസ്തുത റോഡിന്റെ പ്രവര്‍ത്തനം തുടര്‍ന്നു നടത്തുവാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; റോഡുപണി ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;

(ബി) വനമേഖലയിലുള്ള ആദിവാസികളുടെ ഏക ആശ്രയമായ ഈ റോഡിന്റെ പണി ഉടനെ ആരംഭിക്കുന്നതിനായി നടപടി സ്വീകരിക്കുമോ ?

ശ്രീ. എം. ചന്ദ്രന്‍
479

മലബാര്‍ വന്യജീവി സങ്കേതം

() മലബാര്‍ വന്യജീവി സങ്കേതത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) ഇതിന് പൂതിയ പദ്ധതി ആവഷ്ക്കരിച്ച് നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ;

(സി) പ്രസ്തുത ആവാസകേന്ദ്രത്തിലെ വന്യജീവികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ; വിശദീകരിക്കുമോ ?

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍
480

സ്പോര്‍ട്സ് ക്വാട്ടാ നിയമനം

() 3.3.2011 ന് നടന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കുശേഷം സ്പോര്‍ട്സ് ക്വാട്ടയില്‍ നിയമനം ലഭിക്കേണ്ട വ്യക്തികളുടെ സീനിയോറിറ്റി മെറിറ്റ് ലിസ്റിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി) പ്രസ്തുത ലിസ്റില്‍ നിന്ന് എത്രപേര്‍ക്ക് ഏതൊക്കെ വകുപ്പുകളിലേക്ക് നിയമനം ലഭിച്ചുവെന്നും ലിസ്റിന്റെ കാലാവധി അവസാനിക്കുന്നത് എന്നാണെന്നും വ്യക്തമാക്കുമോ?

ശ്രീ. പി.സി. വിഷ്ണുനാഥ്
481

കേരള സ്പോര്‍ട്സ്

( കേരള സ്പോര്‍ട്സിനു ഒരു വ്യക്തിത്വമില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പരിഹാരമായി എന്താണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) സ്പോര്‍ട്സ് അസോസിയേഷന്‍ കൊടികള്‍ക്ക് പകരം സംസ്ഥാനത്തിന്റേതായി ഒരു കൊടി രൂപകല്പന ചെയ്യാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) ഇതിനു വേണ്ടി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിക്കുമോ?

ശ്രീ. ജോസഫ് വാഴക്കന്‍

,, ഹൈബി ഈഡന്‍

,, . ടി. ജോര്‍ജ്

,, .സി. ബാലകൃഷ്ണന്‍

482

ജലകായിക താരങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍

() ജലകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ ഗ്രാന്റ്-ഇന്‍-എയ്ഡ് റൂള്‍പ്രകാരം കഴിഞ്ഞ 2010-11 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ക്കൊക്കെ എത്രതുക വീതം സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട് ;

(ബി) സാമ്പത്തിക സഹായം നല്‍കുന്ന തുക വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) ജലകായിക താരങ്ങള്‍ക്ക് സ്പോര്‍ട്സ് താരങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ ?

ശ്രീ. തോമസ് ചാണ്ടി
483

മഞ്ചേരി സ്പോര്‍ട്സ് കോംപ്ളക്സ്

() മഞ്ചേരി സ്പോര്‍ട്സ് കോംപ്ളക്സ് നിര്‍മ്മാണ പ്രവര്‍ത്തനം എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്;

(ബി) ഏതെല്ലാം വിഭാഗങ്ങള്‍ക്ക് ഇവിടെ പ്രവേശനം നല്‍കാന്‍ ഉദ്ദേശിക്കുന്നു;

(സി) എത്ര കുട്ടികള്‍ക്ക് താമസസൌകര്യം നല്‍കാന്‍ ഉദ്ദേശിക്കുന്നു?

ശ്രീ. എം. ഉമ്മര്‍
484

വനിത വോളിബോള്‍ അക്കാദമി ഹോസ്റല്‍

() കേരള സ്പോര്‍ട്സ് കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന വനിത വോളിബോള്‍ അക്കാദമി ഹോസ്റലിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ എപ്പോള്‍ ഫണ്ട് അനുവദിക്കുമെന്ന് വ്യക്തമാക്കുമോ ?

ശ്രീമതി കെ. കെ. ലതിക
485

ആധൂനിക സൌകര്യങ്ങളോട് കൂടിയ സ്റേഡിയങ്ങള്‍

(കേരളത്തില്‍ ആധുനിക സൌകര്യങ്ങളോട് കൂടിയ എത്ര സ്റേഡിയങ്ങളുണ്ട്; അവ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ ;

(ബി) കേരളത്തിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലും ആധുനിക സൌകര്യങ്ങളോട് കൂടിയ ഓരോ സ്റേഡിയമെങ്കിലും നിര്‍മ്മിക്കുവാനാവശ്യമായ നടപടി സ്വീകരിക്കുമോ ?

ശ്രീ. റ്റി. . അഹമ്മദ് കബീര്‍
486

സ്പോര്‍ട്സ് സംഘടനകളുടെ അംഗീകാരം

() സ്പോര്‍ട്സ് സംഘടനകളുടെ നടത്തിപ്പിലെസുതാര്യത ഉറപ്പ് വരുത്തുവാന്‍ എന്തെല്ലാം കാര്യങ്ങളാണ്ചെയ്യാനുദ്ദേശിക്കുന്നത ്;

(ബി) സമൂഹത്തോടും, കായികരംഗത്തോടും പ്രതിബദ്ധതയുള്ള സംഘടനകള്‍ക്ക് മാത്രമേ അംഗീകാരം നല്‍കു എന്ന നയം സ്വീകരിക്കുമോ?

ശ്രീ. എം.. വാഹീദ്
487

പ്ളേ ഫീല്‍ഡ്സ് അസോസിയേഷന്‍

() നാഷണല്‍ പ്ളേ ഫീല്‍ഡ്സ് അസോസിയേഷന്റെ മാതൃകയില്‍ സംസ്ഥാനത്തും ഒരു അസോസിയേഷന്‍ രൂപീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(ബി) കളിസ്ഥലങ്ങളുടെ പശ്ചാത്തല വികസനത്തിന് എന്തെല്ലാം സഹായങ്ങളാണ് പ്രസ്തുത സ്ഥാപനം നല്‍കുന്നത് ;

(സി) സംസ്ഥാനത്ത് പ്ളേ ഫീല്‍ഡ്സ് അസോസിയേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ എന്ന് തുടങ്ങുമെന്ന് അറിയിക്കുമോ ?

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
488

നെയ്യാറ്റിന്‍കര മണ്ഡലത്തിലെ സ്റേഡിയം നിര്‍മ്മാണം

() നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ കായിക വിനോദം പ്രോല്‍സാഹിപ്പിയ്ക്കുന്നതിന് കളിസ്ഥലം ഇല്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ആസ്ഥാനവും താലൂക്ക് ആസ്ഥാനവും സ്ഥിതിചെയ്യുന്ന നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ പൊളിഞ്ഞുകിടക്കുന്ന ഒരു ചെറിയ സ്റേഡിയം പുനരുദ്ധരിച്ച് ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു സ്റേഡിയമായി പണിയുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുമോ?

ശ്രീ. ആര്‍. സെല്‍വരാജ്
489

ആറ്റിങ്ങല്‍ ശ്രീപാദം സ്റേഡിയം

() നാഷണല്‍ ഗെയിംസിന്റെ ഭാഗമായി ആറ്റിങ്ങല്‍ ശ്രീപാദം സ്റേഡിയത്തില്‍ ഏതെല്ലാം കായിക മത്സരങ്ങള്‍ നടത്തുന്നുണ്ട്;

(ബി) പ്രസ്തുത സ്റേഡിയം നിര്‍മ്മാണത്തിനുള്ള അടങ്കല്‍ തുക എത്രയാണ്; ഇതിനകം എത്ര രൂപ ചെലവാക്കി; കരാര്‍ ആര്‍ക്കാണ് നല്‍കിയതെന്നും പണിയുടെ മേല്‍നോട്ടം വഹിക്കുന്നത് ആരാണ് എന്നും വ്യക്തമാക്കുമോ;

(സി) ഏതെല്ലാം ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാണ് പ്രസ്തുത സ്റേഡിയം നിര്‍മ്മാണം നടത്തുന്നത്; നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തിയാകും; വിശദാംശം ലഭ്യമാക്കുമോ;

(ഡി) പ്രസ്തുത സ്റേഡിയം നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന സ്പോര്‍ട്സ് ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() സ്റേഡിയത്തിന്റെ സ്ഥലമോ, കെട്ടിടമോ സ്വകാര്യവ്യക്തികള്‍ കൈവശപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ അത് ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ. ബി. സത്യന്‍
490

കൊല്ലം ലാല്‍ ബഹദൂര്‍ സ്റേഡിയത്തിന്റെ നവീകരണം

() നാഷണല്‍ ഗെയിംസിലുള്ള ഹാന്‍ഡ് ബോളും ബീച്ച് ഹാന്‍ഡ് ബോളും കൊല്ലത്ത് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ;

(ബി) കൊല്ലം ലാല്‍ ബഹദൂര്‍ സ്റേഡിയത്തില്‍ അന്തര്‍ ദേശീയ നിലവാരമുള്ള സിന്തറ്റിക് ട്രാക്കിന്റെ നിര്‍മ്മാണം ആരംഭിക്കുമോ;

(സി) ലാല്‍ ബഹദൂര്‍ സ്റേഡിയത്തിലെ ഫ്ളഡ് ലൈറ്റ് നവീകരണം നടത്തുന്ന കാര്യം പരിഗണിക്കുമോ;

(ഡി) ആധുനിക സൌകര്യങ്ങളോടു കൂടിയ മള്‍ട്ടി ജിംനേഷ്യം കൊല്ലത്ത് അനുവദിക്കുമോയെന്ന് വ്യക്തമാക്കുമോ?

ശ്രീ. . . അസീസ്
491

കായിക താരങ്ങള്‍ക്കുള്ള ഗ്രേസ് മാര്‍ക്കും അലവന്‍സും

() സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ബി) സ്പോര്‍ട്സിനെ പാഠ്യപദ്ധതിയില്‍ സ്പോര്‍ട്സ് ഉള്‍പ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുമോ;

(സി) കായിക താരങ്ങള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അലവന്‍സുകള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമോ?

ശ്രീ. റ്റി.യു. കുരുവിള

,, മോന്‍സ് ജോസഫ്

 
492

കുളത്തൂപ്പുഴ പഞ്ചായത്തില്‍ കളിസ്ഥലം

() കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ പഞ്ചായത്തിലെ കുളത്തൂപ്പുഴ ടെക്നിക്കല്‍ ഹൈസ്ക്കൂളിന് സ്വന്തമായുളള 6.5 ഏക്കര്‍ സ്ഥലത്ത് കെട്ടിടങ്ങള്‍ കഴിച്ചുളള സ്ഥലത്ത് സര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കളിക്കളം നിര്‍മ്മിക്കുവാന്‍ ആവശ്യമായ സഹായം നല്‍കുമോ;

(ബി) സ്പോര്‍ട്ട്സ് വകുപ്പിന്റെ ജീവനക്കാരെ ഉപയോഗിച്ച് പ്ളാനും എസ്റിമേറ്റും തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

ശ്രീ. കെ. രാജു
493

സ്പോര്‍ട്സ് കൌണ്‍സില്‍ അവാര്‍ഡ് തുക

() എം.എല്‍.എ ഫണ്ടില്‍ നിന്ന് സ്പോര്‍ട്സിനുവേണ്ടി ഏറ്റവും കൂടുതല്‍ തുക വിനിയോഗിച്ചതിന് സ്പോര്‍ട്സ് കൌണ്‍സില്‍ നല്‍കിയ അവാര്‍ഡ് തുക തലക്കുളത്തൂര്‍ സ്റേഡിയത്തിന്റെ നവീകരണത്തിന് നല്‍കിയകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) അവാര്‍ഡ് തുക തലക്കുളത്തൂര്‍ പഞ്ചായത്തിന് കൈമാറിയിട്ടുണ്ടോ ; വ്യക്തമാക്കാമോ ;

(സി) ഇല്ലെങ്കില്‍ അടിയന്തിരമായി ഈ തുക തലക്കുളത്തൂര്‍ പഞ്ചായത്തിന് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വെളിപ്പെടുത്തുമോ ?

ശ്രീ. . കെ. ശശീന്ദ്രന്‍
494

ചെറുകിട തീയേറ്റര്‍ നവീകരണവും വൈഡ് റിലീസിംഗും

() സംസ്ഥാനത്തെ ചെറുകിട തീയേറ്റര്‍ നവീകരണത്തിന് സാമ്പത്തിക സഹായം നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഏതു സ്ഥാപനത്തില്‍ നിന്നാണ് സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) അപ്രകാരം നവീകരിക്കുന്ന തീയേറ്ററുകളില്‍ വൈഡ് റിലീസ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, പി.സി. വിഷ്ണുനാഥ്

,, അന്‍വര്‍ സാദത്ത്

,, .സി. ബാലകൃഷ്ണന്‍

 
495

കലാമൂല്യമുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കല്‍

() കലാമൂല്യമുള്ള സിനിമകളുടെ വളര്‍ച്ചയ്ക്കായി അത്തരം സിനിമകള്‍ നിര്‍മ്മിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത്; ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നല്ല സിനിമകളെ വിനോദ നികുതിയില്‍ നിന്ന്ഒഴിവാക്കുകയുണ്ടായോ എന്ന് വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്ത് ഇപ്പോള്‍ എത്ര ഫിലിം സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഫിലിം സൊസൈറ്റികളെ പുനരുജ്ജീവിപ്പിച്ച് നല്ല സിനിമാ സംസ്ക്കാരം പ്രചരിപ്പിക്കുവാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?

ശ്രീ. പി. തിലോത്തമന്‍
496

രാജ്യാന്തര ഡോക്യൂമെന്ററി ഹ്രസ്വ ചിത്രമേള

() നാലാമത് രാജ്യാന്തര ഡോക്യൂമെന്ററി ഹ്രസ്വചിത്രമേളയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ബി) വിവിധ വിഭാഗത്തിലായി എത്ര ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു; ഏതെല്ലാം;

(സി) പ്രദര്‍ശനത്തിന് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും തിരഞ്ഞെടുത്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും എന്തു മാനദണ്ഡമാണ് പാലിക്കാറുള്ളത്;

(ഡി) പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍ക്ക് എന്തെങ്കിലും സാമ്പത്തികസഹായം നല്‍കാറുണ്ടോ; ഉണ്ടെങ്കില്‍ എത്ര വീതം;

() ഇത്തരം ചിത്ര നിര്‍മ്മാണത്തിന് അക്കാദമി സാമ്പത്തിക സഹായം നല്‍കാറുണ്ടോ;

(എഫ്) ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് കൂടുതല്‍ അവസരങ്ങള്‍ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോ?

ഡോ. കെ.ടി. ജലീല്‍
497

തിരുവല്ലത്തെ ചിത്രാഞ്ജലി സ്റുഡിയോ സ്വകാര്യ വല്‍ക്കരണം

( സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്റെ കീഴിലെ തിരുവല്ലത്തെ ചിത്രാഞ്ജലി സ്റുഡിയോ സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം ആരംഭിച്ചിട്ടുണ്ടോ ;

(ബി) കോര്‍പ്പറേഷനില്‍ ഡയറക്ടര്‍ ബോര്‍ഡ് നിലവില്‍ വന്നിട്ടുണ്ടോ ;

(സി) എങ്കില്‍ ആരെല്ലാമാണ് അംഗങ്ങള്‍ എന്ന് വെളിപ്പെടുത്തുമോ ?

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
498

സര്‍ക്കസ് കലാകാരന്മാര്‍ക്ക് പെന്‍ഷന്‍

() സര്‍ക്കസ് കലാകാരന്മാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ;

(ബി) ഈ നിവേദനങ്ങളിന്മേല്‍ എന്തു നടപടിയാണ് സ്വീകരിച്ചത്;

(സി)സംസ്ഥാനത്ത് പെന്‍ഷന് അര്‍ഹതയുള്ള എത്ര സര്‍ക്കസ് കലാകാരന്മാരുണ്ട്;

(ഡി) ഇവര്‍ക്ക് എന്ന് പെന്‍ഷന്‍ അനുവദിക്കുമെന്ന് അറിയിക്കുമോ ?

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
499

പുനലൂര്‍ ഡി.എഫ്.. കോമ്പൌണ്ടില്‍ ഗസ്റ് ഹൌസ്

പൂനലൂര്‍ ഡി.എഫ്.. കോമ്പൌണ്ടില്‍ ആധുനിക സൌകര്യങ്ങളോടുകൂടിയ ഒരു ഗസ്റ് ഹൌസ് ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ. കെ. രാജു
500

ഫര്‍ണിച്ചര്‍ യൂണിറ്റുകള്‍ക്ക് നിരാക്ഷേപ സാക്ഷ്യപത്രം

() നാട്ടിക നിയോജകമണ്ഡലത്തിലെ ചൊവ്വൂര്‍ ദേശത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ചെറുകിട ഫര്‍ണിച്ചര്‍ യൂണിറ്റുകള്‍ക്ക് വനം വകുപ്പിന്റെ നിരാക്ഷേപ സാക്ഷ്യപത്രം ലഭിക്കാത്തതിനാല്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഈ യൂണിറ്റുകള്‍ക്ക് നിരാക്ഷേപ സാക്ഷ്യപത്രം നല്‍കുന്നതിന് അടിയന്തിരമായി നടപടികള്‍ സ്വീകരിക്കുമോ ?

ശ്രീമതി ഗീതാ ഗോപി
501

പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍

() കടലുണ്ടി - വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ് മനേജിംഗ് കമ്മിറ്റി പിരിച്ചുവിടണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇതുമായി ബന്ധപ്പെട്ട പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ തദ്ദേശീയരുടെ സ്വൈര ജീവിതത്തിന് ഹാനികരമാകാതെ നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(സി) പ്രസ്തുത കമ്മ്യൂണിറ്റി റിസര്‍വിന്റെ മാനേജിംഗ് കമ്മിറ്റി കാലോചിതമായി പുന:സംഘടിപ്പിക്കുവാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ?

ശ്രീ. കെ.എന്‍.. ഖാദര്‍
     
BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.