UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

  Answer  Provided    Answer  Not Yet Provided
Q. No Title of the Question

728

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് പഠനം

 

ശ്രീ.ഡൊമിനിക് പ്രസന്റേഷന്‍

,, റ്റി.എന്‍.പ്രതാപന്‍

,, വര്‍ക്കല കഹാര്‍

,, വി.ഡി.സതീശന്‍

 

() ഇടുക്കി ജില്ലയില്‍ ഇടക്കിടെ ഉണ്ടാകുന്ന ഭൂചലനം മൂം മുല്ലപ്പെരിയാര്‍ ഡാമില്‍ ദുരന്തം സംഭവിച്ചിലുണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ച് പഠനം നടത്താന്‍ ഗവണ്‍മെന്റ് ആലോചിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ ഈ പഠനം നടത്തുവാന്‍ ആരെ ഏല്പിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത് ;

(സി) ഈ പ്രദേശത്ത് ഭൂമാപിനികള്‍ സ്ഥാപിച്ച് ഭൂചലനം സൂക്ഷ്മമായി വിശകലനം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമോ ;

(ഡി) ഇതിന് ദുരന്തനി വാരണ ഫണ്ടില്‍ നിന്നും തുക ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ ?

729

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷനിംഗ്

 

ശ്രീ. വര്‍ക്കല കഹാര്‍

'' കെ. ശിവദാസന്‍ നായര്‍

'' റ്റി.എന്‍. പ്രതാപന്‍

 

() മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷനിംഗ് പരിശോധന ആരംഭിച്ചുവോ;

(ബി) ഏത് ഏജന്‍സിയെയാണ് പരിശോധനയ്ക്കായി നിയോഗിച്ചിരിക്കുന്നത്;

(സി) പരിശോധനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കുമോ;

(ഡി) ഏതൊക്കെ സ്ഥലങ്ങളാണ് പരിശോധനയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്;

() ഈ പരിശോധന സംഘത്തെ തമിഴ്നാട് തടഞ്ഞുവോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ:

(എഫ്) പരിശോധന പൂര്‍ത്തിയാക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കുമോ?

730

'പെരിയാര്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ - കേരള' രൂപീകരണം

 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

 

() മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് 'പെരിയാര്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ - കേരള' രൂപീകരിക്കുന്നകാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കുമോ ;

(ബി) സൂപ്രിംകോടതി നിര്‍ദ്ദേശിച്ച മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമതി ആവശ്യപ്പെട്ട വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഇതിനകം നല്‍കുക ഉണ്ടായോ ; ഇല്ലെങ്കില്‍ എന്നത്തേക്ക് നല്‍കാനാകും എന്നറിയിക്കാമോ ;

(സി) കേന്ദ്ര ജലവിഭവ കമ്മീഷന്‍, സൂപ്രിംകോടതി നിര്‍ദ്ദേശിച്ച ഉന്നതാധികാര സമിതി എന്നിവരെ കൂടാതെ ഏതൊക്കെ ഏജന്‍സികളുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കും ;

(ഡി) പഴയ ഡാം നിലനിര്‍ത്തുമോ ; അല്ലെങ്കില്‍ പൊളിച്ചു നീക്കുമോ ; ഇതിനകം ലഭ്യമായ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

731

മുല്ലപ്പെരിയാര്‍ അണക്കെട്ട് 'ഡീ കമ്മീഷനിംഗ്'

 

ശ്രീ. പി.. മാധവന്‍

,, വി. ഡി. സതീശന്‍

,, വി. റ്റി. ബല്‍റാം

,, സണ്ണി ജോസഫ്

 

() മുല്ലപ്പെരിയാര്‍ അണക്കെട്ട് ' ഡീ കമ്മീഷനിംഗ്' ചെയ്യുന്നതിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അറിയിക്കുമോ ;

(ബി) മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുമ്പോള്‍ നിലവിലുള്ള ഡാം എന്തു ചെയ്യണമെന്നത് സംബന്ധിച്ച് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നോ ;

(സി) സുപ്രിംകോടതിയുടെ ഉന്നത അധികാര സമിതി മുന്‍പാകെ ഇതു സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലും സമര്‍പ്പിച്ചിട്ടുണ്ടോ ;

(ഡി) പുതിയ ഡാം നിര്‍മ്മിക്കുമ്പോള്‍ പഴയ ഡാമിന്റെ ' ഡീ കമ്മീഷനിംഗ്' സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാത്തത് വീഴ്ചയായി കരുതുന്നുണ്ടോ ?

732

മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി

 

ശ്രീ. സണ്ണി ജോസഫ്

,, വി. പി.സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

,, എം. പി. വിന്‍സെന്റ്

 

() സുപ്രീം കോടതി നിര്‍ദ്ദേശിച്ച മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതിയുടെ മുമ്പാകെ സമര്‍പ്പിക്കേണ്ട നിര്‍ദ്ദേശങ്ങളെക്കുറിച്ച് ധാരണയായിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) പഴയ ഡാം പൊളിക്കുന്നതിനെക്കുറിച്ചുള്ളഗവണ്‍മെന്റ് നിലപാട് വ്യക്തമാക്കുമോ;

(ഡി) പുതുതായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഡാമിലേയ്ക്ക് എങ്ങനെയാണ് ജലമൊഴുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന്വ്യക്തമാക്കുമോ?

733

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുന്നതു സംബന്ധിച്ച സാദ്ധ്യതാ റിപ്പോര്‍ട്ട്

 

ശ്രീ. ബെന്നി ബെഹനാന്‍

,, എം.. വാഹീദ്

,, .സി. ബാലകൃഷ്ണന്‍

,, പി.സി. വിഷ്ണുനാഥ്

 

() മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുന്നത് സംബന്ധിച്ച സാദ്ധ്യതാ റിപ്പോര്‍ട്ട് ഉന്നതാധികാരസമിതിക്ക് സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ സാദ്ധ്യതാ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ എന്തെല്ലാം;

(സി) റിപ്പോര്‍ട്ട് ഉന്നതാധികാര സമിതി പരിഗണിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ റിപ്പോര്‍ട്ടിന്‍മേല്‍ എടുത്ത തീരുമാനങ്ങള്‍ എന്തൊക്കെയാണ്?

734

ജലനിധി രണ്ടാംഘട്ട പദ്ധതി

 

ശ്രീ. സി. ദിവാകരന്‍

'' കെ. അജിത്

'' ചിറ്റയം ഗോപകുമാര്‍

'' ജി. എസ്. ജയലാല്‍

 

() ജലനിധി രണ്ടാംഘട്ടപദ്ധതി ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുളള എന്തെല്ലാം നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) രണ്ടാംഘട്ട ജലനിധി പദ്ധതി എത്ര പഞ്ചായത്തുകളിലാണ് നടപ്പിലാക്കുന്നതെന്ന് വെളിപ്പെടുത്തുമോ; ഇതിന്റെ പ്രയോജനം എത്ര പേര്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്;

(സി) ഒരു പഞ്ചായത്തില്‍ ഈ പദ്ധതി എത്രകാലം കൊണ്ട് പൂര്‍ത്തിയാക്കാനാണുദ്ദേശിച്ചിട്ടുളളതെന്ന് വെളിപ്പെടുത്തുമോ; ആസൂത്രണം, നിര്‍വ്വഹണം, നിര്‍വ്വഹണാനന്തര ഘട്ടങ്ങള്‍ എന്നിവയ്ക്കായി എത്ര സമയം വീതം നീക്കിവച്ചിട്ടുണ്ട്;

(ഡി) രണ്ടാംഘട്ടത്തില്‍ ഗുണഭോക്തൃ വിഹിതം എത്രയായിട്ടാണ് നിശ്ചയിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ?

735

മുടങ്ങിക്കിടക്കുന്ന ശുദ്ധജല പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍സ്വീകരിച്ചിട്ടുള്ള നപടികള്‍

 

ശ്രീ. പാലോട് രവി

 

() സംസ്ഥാനത്ത് സാമ്പത്തിക പരാധീനത മൂലം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കാതെ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന 40 ഓളം ശുദ്ധജല വിതരണ പദ്ധതികള്‍ പൂര്‍ത്തീകരിക്കുവാനായി പദ്ധതി രേഖ തയ്യാറാക്കി 2010-ല്‍ കൂടിയ എസ്.എല്‍.എസ്.എസ്.സി.യില്‍ സമര്‍പ്പിച്ച് 181.2 കോടി രൂപയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എസ്.എല്‍.എസ്.എസ്.സി. അംഗങ്ങള്‍ ആരൊക്കെയായിരുന്നു;

(സി) മുന്‍കാലങ്ങളില്‍ എസ്.എല്‍.എസ്.എസ്.സി. അംഗീകാരം ലഭിച്ച പദ്ധതികള്‍ ഭരണാനുമതിക്കായി സി.ടി..ക്ക് സമര്‍പ്പിച്ചിട്ടുണ്ടോ;

(ഡി) പ്രസ്തുത പദ്ധതികളുടെ ഭരണാനുമതിക്ക് സി.ടി..യുടെ അനുമതി ആവശ്യമുണ്ടോ;

() ഭരണാനുമതി വൈകുന്നതുമൂലം സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമോ;

(എഫ്) പദ്ധതിയുടെ ഭരണാനുമതി വൈകുന്നതുമൂലം പദ്ധതി പൂര്‍ത്തീകരണത്തിനായി അധിക സാമ്പത്തിക സഹായം ആവശ്യമായി വരുമോ;

(ജി) പ്രസ്തുത പദ്ധതികള്‍ പൂര്‍ത്തീകരിച്ചാല്‍ എത്ര ജനങ്ങള്‍ക്ക് ഗുണം ലഭിക്കും;

(എച്ച്) മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഹൈലെവല്‍ കമ്മിറ്റി വിളിച്ചുകൂട്ടി ഈ 40 പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കുവാനുള്ള നടപടികള്‍ എടുക്കുകയും പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ;

( സര്‍ക്കാരിന്റെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതിയില്‍ പ്രസ്തുത പദ്ധതികള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമോവെന്നറിയിക്കുമോ?

736

ജലനിധി രണ്ടാംഘട്ട പദ്ധതി

 

ശ്രീ. എം. . വാഹീദ്

'' കെ. ശിവദാസന്‍ നായര്‍

'' ഡൊമിനിക് പ്രസന്റേഷന്‍

'' അന്‍വര്‍ സാദത്ത്

 

() സംസ്ഥാനത്ത് ജലനിധി രണ്ടാംഘട്ട പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) രണ്ടാംഘട്ട പദ്ധതിയില്‍ എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ലക്ഷ്യമിട്ടിരുന്നത്;

(ഡി) ആദ്യഘട്ടത്തില്‍ ഏതെല്ലാം പഞ്ചായത്തുകളിലാണ് ഇതു നടപ്പാനുദ്ദേശിക്കുന്നത്;

() ഇതിന് ലോകബാങ്കിന്റെ ക്ളിയറന്‍സ് ലഭിച്ചിട്ടുണ്ടോ;

(എഫ്) എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

737

കുറ്റ്യാടി ജലസേചന പദ്ധതി കനാല്‍ മെയിന്റനന്‍സിന് തുടര്‍ച്ചാനുമതി നല്‍കാന്‍ നടപടി

 

ശ്രീ. . കെ. ശശീന്ദ്രന്‍

 

() കുറ്റ്യാടി ജലസേചന പദ്ധതി കമ്മീഷന്‍ ചെയ്തതിന് ശേഷം പദ്ധതിയുടെ തുടര്‍ച്ചാനുമതി 2006 വര്‍ഷം വരെമാത്രം സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതിനാല്‍ ടെക്നിക്കല്‍ സ്റാഫ് ഉള്‍പ്പെടെ എല്ലാ ഗസറ്റഡ് ഓഫീസര്‍മാരുടേയും ശമ്പളം മുടങ്ങാന്‍ സാധ്യതയുണ്ടെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി) കനാല്‍ മെയിന്റനന്‍സ് പ്രവര്‍ത്തിക്കുവേണ്ടി ഉദ്യോഗസ്ഥരെ തിട്ടപ്പെടുത്തി 'സ്റാഫ് പാറ്റേണ്‍' നിശ്ചയിക്കാനും പദ്ധതിയുടെ മെയിന്റനന്‍സ് നടത്തുന്നതിനായി തുടര്‍ച്ചാനുമതി നല്‍കാനും നടപടി സ്വീകരിക്കുമോയെന്ന് വെളിപ്പെടുത്തുമോ?

738

മേജര്‍ ഇറിഗേഷന്‍വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍

 

ശ്രീ. ജി.എസ്. ജയലാല്‍

 

() ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ മേജര്‍ഇറിഗേഷന്‍ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണ്; വിശദാംശംഅറിയിക്കുമോ;

(ബി) 2011 - 12 വര്‍ഷത്തില്‍ പുതുതായി ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ പദ്ധതികളാണെന്നു അറിയിക്കുമോ?

739

കാവേരി സര്‍ക്കിളിന്റെ പ്രവര്‍ത്തനം

 

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

 

() വയനാട് ജില്ലയിലെ കല്‍പ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാവേരി സര്‍ക്കിളിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നു വിശദമാക്കമോ;

(ബി) ജില്ലയിലെ ഏതെല്ലാം പദ്ധതികളാണ് പ്രസ്തുത ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) കാവേരി സര്‍ക്കിള്‍ കുട്ടനാട് പാക്കേജിന്റെ ഭാഗമാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത ഓഫീസ് വയനാട്ടില്‍ നിന്നും മാറ്റരുത് എന്ന് ആവശ്യപ്പട്ടുകൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ എന്തെല്ലാം നടപടികള്‍ എടുത്തു എന്നു വ്യക്തമാക്കുമോ?

740

മൈനര്‍ ഇറിഗേഷന്‍ വകുപ്പ് മുഖേന ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍

 

ശ്രീ. ജി. എസ്. ജയലാല്‍

 

() മൈനര്‍ ഇറിഗേഷന്‍ വകുപ്പ് മുഖേന ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണെന്നും ആയത് എന്ന് പ്രവര്‍ത്തനം ആരംഭിച്ചതാണെന്നും തുക ഉള്‍പ്പെടെ വ്യക്തമാക്കുമോ ;

(ബി) 2011-12 വര്‍ഷത്തില്‍ പുതുതായി ഏതൊക്കെ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തിട്ടുള്ളതെന്ന് അറിയിക്കുമോ ;

(സി) നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളില്‍ കാലതാമസം ഉണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അവ പരിഹരിക്കുന്നതിലേയ്ക്ക് നടപടി സ്വീകരിക്കുമോ ?

741

വടക്കുംമ്പാട് ഉമ്മന്‍ചിറ അണക്കെട്ടിന്റെ നിര്‍മ്മാണം

 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

 

() തലശ്ശേരി മണ്ഡലത്തിലെ വടക്കുംമ്പാട് ഉമ്മന്‍ചിറ അണക്കെട്ടിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നത് സംബന്ധിച്ച് നിവേദനം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ;

(സി) പ്രസ്തുത അണക്കെട്ടിന്റെ ഡിസൈന്‍് അപ്രൂവ് ചെയ്യുന്നതിനും, സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനും കാലതാമസം നേരിട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇതിന്റെ കാരണങ്ങള്‍ വ്യക്തമാക്കാമോ;

() ഈ അണക്കെട്ടിന്റെ നിര്‍മ്മാണ പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്താമോ?

742

അണക്കെട്ടുകളുടെ നവീകരണം

 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

 

() സംസ്ഥാനത്തെ അണക്കെട്ടുകള്‍ നവീകരിക്കാന്‍ സര്‍ക്കാര്‍ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(ബി) എങ്കില്‍ ജലസേചന വകുപ്പിന്റെ എത്ര അണക്കെട്ടുകള്‍ നവീകരിക്കുന്നു എന്ന് വെളിപ്പെടുത്തുമോ ;

(സി) പെരുവണ്ണാമൂഴി അണക്കെട്ട് നവീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

743

ജലനിധി പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനം

 

ശ്രീ. കെ. കെ. നാരായണന്‍

 

() ജലനിധി പദ്ധതിയുടെ രണ്ടാംഘട്ടപ്രവര്‍ത്തനത്തിന്റെ കാലയളവ് നിശ്ചയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി) ലോകബാങ്ക് പ്രതിനിധികള്‍ ഇതു സംബന്ധിച്ച് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണ്;

(സി) രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളെകുറിച്ച് പഠിക്കാന്‍ നിയോഗിച്ചത് ആരെയാണ്; അതിനായി സര്‍ക്കാരിന് എന്ത് തുക ചെലവായിട്ടുണ്ടെന്ന് അറിയിക്കുമോ;

(ഡി) എത്ര പഞ്ചായത്തുകളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്; ജില്ല തിരിച്ച് കണക്ക് ലഭ്യമാക്കുമോ;

() രണ്ടാംഘട്ട പദ്ധതിയുടെ അടങ്കല്‍ എത്ര തുകയാണ്; ഗുണഭോക്തൃവിഹിതം എത്ര ശതമാനമാണെന്ന് അറിയിക്കുമോ?

744

മുന്നിയൂര്‍ പഞ്ചായത്തിലെ ജലസേചനം

 

ശ്രീ. കെ. എന്‍. . ഖാദര്‍

 

() വള്ളിക്കുന്ന് മണ്ഡലത്തിലെ മുന്നിയൂര്‍ പഞ്ചായത്തില്‍പ്പെട്ട മണ്ണെട്ടാംപാറ വ്യയര്‍ക്കംലോക്ക് ഉപയോഗശൂന്യമായി കിടക്കുന്നതിനാല്‍ ഈ പ്രദേശത്തിലേയ്ക്ക് ഉപ്പുവെള്ളം കയറുന്നത് തടയുവാനും കൃഷിക്കാര്‍ക്ക് ജലസേചനം നടത്തുവാനും സാധിക്കാതെ വന്നകാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ മിനി ഡാം പുനര്‍ നിര്‍മ്മിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നറിയിക്കുമോ?

745

'എടയിപ്പാലം' തടയണ നിര്‍മ്മാണം

 

ശ്രീ. പി. ഉബൈദുള്ള

 

() മലപ്പുറം മണ്ഡലത്തിലെ 'എടയിപ്പാലം' തടയണ നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി) തടയണ നിര്‍മ്മാണത്തിന്റെ പണി ധൃതഗതിയില്‍ ആരംഭിച്ച് പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

746

കായംകുളം മണ്ഡലത്തിലെ ഫ്ളഡ് മാനേജ്മെന്റ് പ്രോഗ്രാം

 

ശ്രീ. സി.കെ. സദാശിവന്‍

 

() കായംകുളം മണ്ഡലത്തില്‍ കുട്ടനാട് പാക്കേജില്‍ നിര്‍ദ്ദേശിച്ചിരുന്നതും, കേന്ദ്ര സര്‍ക്കാരിന്റെ ഫ്ളഡ് മാനേജ്മെന്റ് പ്രോഗ്രാമിന്റെ പരിധിയില്‍ വരുന്നതുമായ പദ്ധതികള്‍ ഏതെല്ലാം ആണെന്ന് വിശദമാക്കുമോ ;

(ബി) ഈ പദ്ധതികളുടെ നിലവിലുള്ള പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ ;

(സി) ഏതെല്ലാം പാടശേഖരങ്ങള്‍ക്കാണ് സി. ഡബ്ള്യു.സി.അപ്രൂവല്‍ ലഭിച്ചിട്ടുള്ളത് ;

(ഡി) ഇനിയും സി.ഡബ്ള്യുസി.അപ്രൂവല്‍ ലഭിക്കാനുള്ള കായംകുളം മണ്ഡലത്തിലെ പാടശേഖരങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

747

നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ജലവിതരണ പദ്ധതികള്‍

 

ശ്രീ. ആര്‍. സെല്‍വരാജ്

 

() ജലവിഭവവകുപ്പു മന്ത്രി 06.06.2011-ല്‍ തിരുവനന്തപുരം മസ്കറ്റ ്ഹോട്ടലില്‍ ചേര്‍ന്ന മണ്ഡലത്തിലെ ജലവിതരണ പദ്ധതിയുടെ അവലോകന യോഗത്തില്‍ എടുത്ത തീരുമാനപ്രകാരം നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നടത്തിയ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഇനം തിരിച്ച് വിവരം ലഭ്യമാക്കുമോ;

(ബി) അര്‍്ബന്‍ വാട്ടര്‍ സപ്ളൈ സ്കീം പ്രകാരം എന്‍.ഡബ്ള്യൂ.എസ്.എസ്. അമരവിളസോണ്‍ റീ കണ്ടീഷനിംഗ് ഓഫ്എക്സിസ്റ്റിംഗ് പമ്പ്, എന്‍.ഡബ്ള്യൂ.എസ്.എസ്. റോ വാട്ടര്‍ പമ്പ് ഹൌസ് റീകണ്ടീഷനിംഗ് ആന്റ് റീപ്ളെയിസിംഗ് ഓഫ് ഡാമേജ്ഡ് ഇംപെല്ലര്‍ എന്നീ പദ്ധതികള്‍ക്ക് റീപ്ളെയിസിംഗ് കോളം പൈപ്പ് ഓഫ് 40 എച്ച്.പി.വി.ടി. പമ്പ് അറ്റ് അരുവിപുറം പമ്പ് ഹൌസ് എന്നീ പദ്ധതിയ്ക്കായി ഭരണാനുമതി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി) പ്രസ്തുത യോഗത്തില്‍ ഹാജരാക്കിയ റിപ്പോര്‍ട്ട് പ്രകാരം നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ഇനി എന്തെങ്കിലും പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാനുണ്ടാ; വിശദാംശം വ്യക്തമാക്കുമോ?

748

ചേലക്കര മണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന അസുരന്‍കുണ്ട് ഡാമിന്റെ പുനരുദ്ധാരണ നടപടികള്‍

 

ശ്രീ. കെ. രാധാകൃഷ്ണന്‍

 

() ചേലക്കര മണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന അസുരന്‍കുണ്ട് ഡാമിലെ ചോര്‍ച്ചയെക്കുറിച്ചും അടിയന്തിര പ്രാധാന്യത്തോടെ സംരക്ഷണ പുനരുദ്ധാരണ നടപടികള്‍ സ്വീകരിക്കേണ്ടതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി) അവ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

749

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഭൂമി ഗ്രാമപഞ്ചായത്തിന് കൈമാറുന്നതിന് നടപടി

 

ശ്രീ. കെ.വി. വിജയദാസ്

 

പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ പുല്ലിശ്ശേരി ഡിസ്ട്രിബ്യൂട്ടറി കനാലിന്റെ പുല്ലിശ്ശേരി സ്കൂളിനു സമീപത്തുള്ള സ്ഥലം കളിസ്ഥലമാക്കുന്നതിനായി കാതകുറിശ്ശി ഗ്രാമപഞ്ചായത്തിന് കൈമാറുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമോ ?

750

നെല്‍കൃഷിക്കായുള്ള ജലവിതരണ ശൃംഖല

 

ശ്രീ. .പി. ജയരാജന്‍

'' എം. ചന്ദ്രന്‍

'' സാജുപോള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

 

() നെല്‍കൃഷിയുടെ ജലസേചനത്തിനായി ഇതിനകം വികസിപ്പിച്ചെടുത്ത ജലസേചന പദ്ധതികള്‍ പൂര്‍ണ്ണതോതില്‍ പ്രയോജനപ്പെടുത്തുന്നുണ്ടോ ; ഇതു സംബന്ധമായി ജലസേചന വകുപ്പ് അവലോകനം നടത്തിയിട്ടുണ്ടോ ;

(ബി) നെല്‍കൃഷിയുമായി ബന്ധപ്പെടുത്തി ജലവിതരണ ശൃംഖല പുനഃക്രമികരിക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

751

ചമ്രവട്ടം റഗുലേറ്റര്‍-കം-ബ്രിഡ്ജ് പദ്ധതി പൂര്‍ത്തീകരിക്കാന്‍ നടപടി

 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

 

() ചമ്രവട്ടം റഗുലേറ്റര്‍-കം-ബ്രിഡ്ജ് പദ്ധതി, വേണ്ടത്ര ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ മൂന്നുമാസമായി പണികള്‍ സ്തംഭനാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത പദ്ധതിയുടെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തിക അടക്കമുള്ള ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തി പണി പൂര്‍ത്തീകരിക്കാനുള്ള നടപടി സ്വീകരിക്കുമോ ;

(സി) പ്രസ്തുത പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യാന്‍ സാധിക്കും എന്ന് വ്യക്തമാക്കുമോ ?

752

മീറ്റര്‍ റീഡര്‍മാരുടെ തസ്തിക സൃഷ്ടിക്കുന്നതിനുളളനടപടികള്‍

 

ശ്രീ. കെ.കെ. നാരായണന്‍

 

() സംസ്ഥാനത്ത് വാട്ടര്‍ അതോറിറ്റിയില്‍ മീറ്റര്‍ റീഡര്‍മാരുടെ അഭാവംമൂലം അതോറിറ്റിക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി) 302 മീറ്റര്‍ റീഡര്‍ തസ്തിക സൃഷ്ടിക്കുന്നതിന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് ജലവിഭവവകുപ്പിന്റെ ശുപാര്‍ശയോടെ ധനകാര്യവകുപ്പിന് അപേക്ഷ നല്‍കിയിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ തുടര്‍നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ?

753

കേരള വാട്ടര്‍ അതോറിറ്റിയിലെ സര്‍വ്വീസ് റൂള്‍സിലെ അപാകതകള്‍

 

ശ്രീ. പാലോട് രവി

,, വി.റ്റി. ബല്‍റാം

,, .പി. അബ്ദുള്ളക്കുട്ടി

,, എം.പി. വിന്‍സന്റ്

 

() കേരള വാട്ടര്‍ അതോറിറ്റിയില്‍ 1/3/2011 മുതല്‍ പ്രാബല്യത്തില്‍ വന്ന അഡ്മിനിസ്ട്രേറ്റീവ് ആന്റ് മിനിസ്റീരിയല്‍ സര്‍വ്വീസ് റൂള്‍സ് നടപ്പിലാക്കുമ്പോള്‍ നിലവിലുള്ള ജീവനക്കാരുടെ പ്രമോഷന്‍ സാധ്യതകള്‍ ഇല്ലാതാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത സര്‍വ്വീസ് റൂള്‍സ് നടപ്പിലാക്കുമ്പോള്‍ 1/3/2011 നു മുമ്പ് സര്‍വ്വീസില്‍ പ്രവേശിച്ച മുഴുവന്‍ ജീവനക്കാരുടേയും പ്രമോഷനുകള്‍ സംരക്ഷിക്കാന്‍ എന്തു നടപടിയാണ് സ്വീരിച്ചിട്ടുള്ളത് ;

(സി) പ്രസ്തുത സര്‍വീസ് റുള്‍സിലെ അപാകതകള്‍ പരിഹരിക്കുന്നതിനുള്ള ട്രേഡ് യൂണിയനുകളുടേയോ മാനേജ്മെന്റിന്റേയോ നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റിന് ലഭിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇതിന്‍മേന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?

754

ആശ്രിത നിയമനം നല്‍കുന്നതിന് നടപടി

 

ശ്രീ. ബി.ഡി. ദേവസ്സി

 

() ചാലക്കുടി ഇറിഗേഷന്‍ സെക്ഷനില്‍ ജീവനക്കാരനായിരിക്കെ മരണപ്പെട്ട ശ്രീ. ടി.വി. ലക്ഷ്മണന്റെ മകന്‍ ടി.എല്‍ ഗാന്ധിക്ക് ആശ്രിത നിയമനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടൊ ;

(ബി) എങ്കില്‍ എന്നത്തേക്ക് നിയമനം നല്‍കാനാകും എന്ന് അറിയിക്കാമോ ?

755

ഭാരതപ്പുഴയില്‍ റഗുലേറ്ററുകളും തടയണകളും നിര്‍മ്മിക്കുവാന്‍ നടപടി

 

ശ്രീ. സി.പി. മുഹമ്മദ്

 

ഭാരതപ്പുഴയില്‍ ഓങ്ങല്ലൂര്‍-ചെങ്ങണാംകുന്നിലും പട്ടാമ്പിയിലും റഗുലേറ്ററുകളും കുന്തിപ്പുഴയില്‍ കുഴക്കല്ലൂര്‍ നാട്യമംഗലം, വിളയൂര്‍ പാറക്കടവ്, തിരുവേഗപ്പുറ, മപ്പാട്ടുകര എന്നിവിടങ്ങളില്‍ തടയണകളും നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

756

കടല്‍ഭിത്തി നിര്‍മ്മിക്കുവാന്‍ നടപടി

 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

 

() പൊന്നാനി തീരമേഖലയില്‍ അതിരൂക്ഷമായ കടല്‍ക്ഷോഭം നടക്കുന്ന സ്ഥലമാണ് എന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) കടല്‍ക്ഷോഭം മൂലം നിരവധി വീടുകള്‍ തകര്‍ന്നുപോകുന്നതിനാല്‍ ജനവാസം ദുരിതപൂര്‍ണ്ണമാണെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ഇതു പരിഹരിക്കാന്‍ മുനമ്പം ബിവി ജാറം, മുറിഞ്ഞഴി തുടങ്ങി ഒരു കിലോമീറ്റര്‍ ദൂരം കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ?

757

തടയണ നിര്‍മ്മിക്കുന്നതിന് പദ്ധതി

 

ശ്രീ. കെ. രാധാകൃഷ്ണന്‍

 

() ചേലക്കര മണ്ഡലത്തില്‍ ചീരക്കുഴി പഴയപാലത്തോടനുബന്ധിച്ച് തടയണ നിര്‍മ്മിക്കുന്നതിന് ജലസേചന വകുപ്പ് സമര്‍പ്പിച്ചിട്ടുള്ള പദ്ധതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) ഇതു സംബന്ധിച്ച പദ്ധതി നിര്‍ദ്ദേശം എപ്പോഴാണ് സര്‍ക്കാരിന് സമര്‍പ്പിച്ചതെന്നും ഇപ്പോള്‍ അത് ഏതു ഘട്ടത്തിലാണെന്നും പറയാമോ;

(ഡി) ഈ പദ്ധതിയുടെ ഭരണാനുമതി ലഭിക്കുന്നതിനുള്ള കാലതാമസത്തിനു കാരണം വെളിപ്പെടുത്തുമോ;

() കുടിവെള്ളത്തിനും ജലസേചനത്തിനും വളരെ പ്രയോജനകരമായ ഈ പദ്ധതക്ക് ഭരണാനുമതി ലഭ്യമാക്കി സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

758

ബണ്ട് പുതുക്കി പണിയുന്നതിന് നടപടി

 

ശ്രീ..കെ.ശശീന്ദ്രന്‍

 

() കോഴിക്കോട് ജില്ലയില്‍ എലത്തൂര്‍ നിയോജകമണ്ഡലത്തിലെ ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിനേയും തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ച് കൊണ്ട് നിലവിലുള്ള മുക്കത്ത് താഴം ചുണ്ടിലോട്ടിപ്പാറ ബണ്ടും ചീര്‍പ്പും, പൊട്ടിപ്പൊളിഞ്ഞ് ഏത് സമയത്തും തകര്‍ന്ന് പോകാവുന്ന അവസ്ഥയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് എന്തെങ്കിലും നിവേദനം ലഭിച്ചിട്ടുണ്ടോ ;

(സി) പ്രസ്തുത ബണ്ട് പുതുക്കിപ്പണിയുന്നതിനാവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമോയെന്ന് വെളിപ്പെടുത്തുമോ ?

759

റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം

 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

 

() കാസര്‍ഗോഡ് ജില്ലയിലെ പാണ്ടിക്കണ്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ;

(ബി) ഇതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി) ഈ പ്രവൃത്തിക്ക് സാങ്കേതികാനുമതി നല്‍കി ടെന്‍ണ്ടഡര്‍ ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടേണ്ടാ;

(ഡി) ഇല്ലെങ്കില്‍ കാരണമെന്താണെന്ന് വിശദമാക്കാമോ;

() സാങ്കേതികാനുമതിക്കായി മേല്‍പ്രവൃത്തിയുടെ എസ്റിമേറ്റ് എന്നാണ് ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ വിന്നിട്ടുള്ളത്;

(എഫ്) ടെന്‍ണ്ടര്‍ ചെയ്യാന്‍ കാലതാമസം നേരിടുന്നത് മൂലം ഭരണാനുമതി നല്‍കിയ തുകയ്ക്ക് പ്രവൃത്തി ഏറ്റെടുത്ത് നടപ്പിലാക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

760

മണിപ്പുഴയിലും, കുറമാലിപ്പുഴയിലും കരഇടിയല്‍ ഭീഷണി

 

പ്രൊഫ. സി. രവീന്ദ്രനാഥ്

 

() പുതുക്കാട് നിയോജകമണ്ഡലത്തിലെ നെന്മണിക്കര പഞ്ചായത്തിലൂടെ ഒഴുകുന്ന മണലിപ്പുഴയും, പറപ്പൂക്കര പഞ്ചായത്തിലൂടെ ഒഴുകുന്ന കുറുമാലിപ്പുഴയും ഗതിമാറി ഒഴുകുവാന്‍ സാധ്യതയുള്ള വിധത്തില്‍ യഥാക്രമം പുലക്കാട്ടുകരയിലും, പൊട്ടിപ്പാള്‍, പള്ളത്തും ഗുരുതരമായി കരഇടിയുന്ന ഭീഷണി ഉണ്ടെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) നിരവധി തവണ നിവേദനം നല്‍കിയിട്ടും ഈ രണ്ട് ഭാഗവും കെട്ടുന്നതിന് നടപടി ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(സി) അടിയന്തിരമായി രണ്ട് പ്രദേശങ്ങളും കെട്ടി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമോ ?

761

ചമ്പക്കുളം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കുള്ളകുടിവെള്ള കുഴല്‍ കിണറിന്റെ നിര്‍മ്മാണം

 

ശ്രീ. തോമസ് ചാണ്ടി

 

() ചമ്പക്കുളം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കുള്ള കുടിവെള്ള കുഴല്‍കിണറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും പമ്പ് ഹൌസ് നിര്‍മ്മിക്കാത്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പമ്പ്ഹൌസ് നിര്‍മ്മാണത്തിന് എന്തെല്ലാം നടപടികള്‍ സ്വികരിച്ചിട്ടുണ്ടെന്ന് വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;

(സി) ബ്ളോക്ക് പഞ്ചായത്ത് പമ്പ്ഹൌസ് നിര്‍മ്മാണത്തിനുള്ള തുക അനുവദിച്ച സാഹചര്യത്തില്‍ ടെണ്ടര്‍ ചെയ്ത് പ്രവര്‍ത്തി ആരംഭിക്കുന്നതിന് അടിയന്തിര നടപടി സ്വികരിക്കുമോ?

762

ഭാരതപ്പുഴ സംരക്ഷിക്കുന്നതിന് നടപടി

 

ശ്രീ. സി. പി. മുഹമ്മദ്

 

ഭാരതപ്പുഴയുടെ മലിനീകരണം തടയുന്നതിനും ഭാരതപ്പുഴയെ സംരക്ഷിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ ?

763

അങ്ങാടിപ്പുറം റൂറല്‍ വാട്ടര്‍ സ്കീം

 

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

 

() അങ്ങാടിപ്പുറം റൂറല്‍ വാട്ടര്‍ സ്കീം പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നറിയിക്കുമോ;

(ബി) പദ്ധതി ഈ മാസം കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമോ എന്ന് വ്യക്തമാക്കുമോ?

764

ചടയമംഗലം നിയോജകമണ്ഡലത്തില്‍ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിന് കര്‍മ്മ പദ്ധതി

 

ശ്രീ.മുല്ലക്കര രത്നാകരന്‍

 

ചടയമംഗലം നിയോജകമണ്ഡലത്തിലെ ജലവിതരണ സംവിധാനം നിലവിലില്ലാത്തതും കുടിവെള്ള ക്ഷാമം അനുഭവിക്കുന്നതുമായ പ്രദേശങ്ങളെ കുളത്തൂപ്പുഴ ജലവിതരണ പദ്ധതിയിലും മീനാട് ജലവിതരണ പദ്ധതിയിലും ഉള്‍പ്പെടുത്തി ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയ്ക്കു രൂപം നല്‍കുന്നകാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ ?

765

പമ്പ് ഹൌസുകളുടെ റിപ്പയറിംഗ്

 

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

 

() വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള കേടായ ട്യൂബ് വെല്ലുകളുടെ അറ്റകുറ്റപ്പണികള്‍ കരാറുകാര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ചെയ്ത പ്രവൃത്തികളുടെ പണം കിട്ടാത്തതുമൂലമുള്ള കരാറുകാരുടെ സമരത്തിന് പരിഹാരം കാണാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി) കൊല്ലം ജില്ലയില്‍ കരാറുകാരുടെ സമരംമൂലം ജലവിതരണം മുടങ്ങിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പരിഹാരം കണ്ടെത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?

766

ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പുരോഗതി

 

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

 

() ജപ്പാന്‍ കുടിവെള്ള പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ബി) വെട്ടിമുറിച്ച റോഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(സി) ഈ പദ്ധതിമൂലം ഇതിനോടകം ഏതെല്ലാം പ്രദേശങ്ങളില്‍ എത്രപേര്‍ക്ക് ഗുണമുണ്ടായി എന്ന് വ്യക്തമാക്കുമോ?

767

ചടയമംഗലം നിയോജകമണ്ഡലത്തില്‍ കുടിവെളള വിതരണ പദ്ധതി

 

ശ്രീ. മുല്ലക്കര രത്നാകരന്‍

 

() ചടയമംഗലം നിയോജകമണ്ഡലത്തില്‍ നിലവിലിരിക്കുന്ന പല കുടിവെളളവിതരണ പദ്ധതികളും പഴക്കംചെന്ന പൈപ്പും മറ്റു പമ്പിംഗ് തകരാറുകളുംമൂലം ഫലപ്രദമല്ലെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇവ നവീകരിക്കുന്നതിനുളള അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

768

കരുനാഗപ്പള്ളി-ഓച്ചിറ കുടിവെള്ള പദ്ധതി

 

ശ്രീ. സി. ദിവാകരന്‍

 

() കരുനാഗപ്പള്ളി-ഓച്ചിറ കുടിവെള്ള പദ്ധതിയില്‍ വെള്ളം ലഭിക്കുന്നില്ലായെന്ന പരാതി പരിഹരിക്കുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) ഓച്ചിറ കുടിവെള്ള പദ്ധതിയില്‍ ആലപ്പാട് പഞ്ചായത്തു കൂടി ഉള്‍പ്പെടുത്തിയെങ്കിലും പ്രസ്തുത പഞ്ചായത്തില്‍ കുടിവെള്ളം ലഭിക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കുമോ?

769

കുന്നുമ്മല്‍ കുടിവെള്ള പദ്ധതി

 

ശ്രീ. . കെ. വിജയന്‍

 

() നാദാപുരം നിയോജകമണ്ഡലത്തിലെ കുന്നുമ്മല്‍ അനുബന്ധ കുടിവെള്ള പദ്ധതിയുള്‍പ്പെടെ ഇനി പൂര്‍ത്തീകരിക്കാന്‍ ഏതൊക്കെ പദ്ധതികള്‍ ഉണ്ടെന്ന് വിശദമാക്കാമോ ;

(ബി) കാലതാമസം ഒഴിവാക്കി പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമോ ?

770

കുട്ടനാട് കുടിവെള്ള പൈപ്പുലൈനുകള്‍

 

ശ്രീ. തോമസ് ചാണ്ടി

 

() കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി കുടിവെള്ള പൈപ്പ് ലൈനുകള്‍ മാറ്റുന്നതിന് പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് 24-11-2010 ല്‍ നം. ഡബ്ള്യൂ-11042/46/2010/ വാട്ടര്‍. പ്രകാരം കേന്ദ്രസര്‍ക്കാരിന്റെ കുടിവെള്ള വിതരണ ഗ്രാമവികസന വകുപ്പ് മന്ത്രാലയം സമര്‍പ്പിച്ച അപേക്ഷയിന്‍ മേല്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കിയ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ ;

(ബി) പ്രസ്തുത റിപ്പോര്‍ട്ട് അടിയന്തിരമായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ഡി) ഇല്ലെങ്കില്‍ കേരള വാട്ടര്‍ അതോറിറ്റി തയ്യാറാക്കിയ "ഇന്റഗ്രേറ്റഡ് വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ പ്രോജക്ട് ഫോര്‍ കുട്ടനാട്'' പ്രസ്തുത പദ്ധതിയില്‍പ്പെടുത്തി സമര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

771

തരൂര്‍ മണ്ഡലത്തിലെ കുടിവെളളക്ഷാമം

 

ശ്രീ. .കെ. ബാലന്‍

 

() തരൂര്‍ മണ്ഡലത്തിലെ കുത്തന്നൂര്‍ പെരിങ്ങോട്ടുകുറിശ്ശി പ്രദേശത്തെ രൂക്ഷമായ കുടിവെളളക്ഷാമം പരിഹരിക്കുന്നതിന് എന്തെങ്കിലും പദ്ധതി നിലവിലുണ്ടോ ;

(ബി) എങ്കില്‍ ആയത് നടപ്പിലാക്കാനുളള ഫണ്ട് കണ്ടെത്തിയിട്ടുണ്ടോ;

(സി) പദ്ധതിയുടെ എസ്റിമേറ്റ് തയ്യാറാക്കിസമര്‍പ്പിച്ചിട്ടുണ്ടോ;

(ഡി) ഇതിന് ഭരണാനുമതി ലഭ്യമായിട്ടുണ്ടോ;

() പദ്ധതിയുടെ പ്രരാംഭഘട്ടമെന്നനിലയില്‍ ഒരു ജലശുദ്ധീകരണശാല അടിയന്തിരമായി നിര്‍മ്മിക്കാന്‍ തയ്യാറാകുമോ ?

772

കടങ്ങോട് സമഗ്രശുദ്ധജല പദ്ധതി

 

ശ്രീ. ബാബു എം. പാലിശ്ശേരി

 

() കടമങ്ങോട് സമഗ്രശുദ്ധജല പദ്ധതിയില്‍ കുന്നംകുളം നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏതൊക്കെ പഞ്ചായത്തു പ്രദേശങ്ങളാണ് ഉള്‍പ്പെടുന്നത്;

(ബി) ഈ പഞ്ചായത്തുകളിലെ എത്ര കുടുംബങ്ങള്‍ക്ക് ഈ പദ്ധതി പ്രകാരം ശുദ്ധജലം ലഭിക്കും ;

(സി) എന്നത്തേക്കാണ് ഇത് കമ്മീഷന്‍ ചെയ്യാന്‍ കഴിയുക; ഇതിന്റെ പ്രവൃത്തി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് ; വിശദാംശം വ്യക്തമാക്കുമോ ?

773

കിളിമാനൂര്‍ കുടിവെള്ള പദ്ധതി

 

ശ്രീ. ബി. സത്യന്‍

 

() കേരള വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ സപ്ളൈ വിഭാഗം നടപ്പിലാക്കുന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കിളിമാനൂര്‍ കുടിവെള്ള പദ്ധതി (കിളിമാനൂര്‍-പഴയകുന്നുന്മേല്‍-മടവൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടത്) സ്ഥലമെടുപ്പ് പൂര്‍ത്തിയായ സ്ഥിതിയില്‍ പദ്ധതി നിര്‍വ്വഹണ നടപടികള്‍ വൈകുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) പദ്ധതിക്ക് എത്ര തുകയാണ് അടങ്കല്‍ പ്രതീക്ഷിക്കുന്നത്;

(സി) പദ്ധതി എന്ന് ടെന്‍ഡര്‍ ചെയ്യാന്‍ കഴിയുമെന്നും പ്രസ്തുത പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്ന പ്രദേശങ്ങള്‍ ഏതൊക്കെയാണ് എന്നും വിശദമാക്കാമോ;

(ഡി) പദ്ധതി നിര്‍വ്വഹണത്തിന് എന്തെങ്കിലും തടസ്സമുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

774

തലശ്ശേരി മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം

 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

 

() തലശ്ശേരി മണ്ഡലത്തിലെ ചൊക്ളി ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡ് നിവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഏതെങ്കിലും നിവേദനം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിന്മേല്‍ എന്തെല്ലാം നടപടി കളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(സി) ഈ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള പദ്ധതികള്‍ എന്നത്തേക്ക് പൂര്‍ത്തികരിക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്താമോ?

775

ഗ്രാമപ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് പദ്ധതി

 

ശ്രീ. കെ. എന്‍. . ഖാദര്‍

 

() ഗ്രാമപ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ചെറുകിട കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കാത്തതിന്റെ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങള്‍ക്ക് സൌകര്യപ്രദമായ ചെറുകിട പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുവാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ മുഖേന സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നറിയിക്കുമോ ?

776

മംഗലം ഡാം കുടിവെള്ള പദ്ധതി

 

ശ്രീ. എം. ചന്ദ്രന്‍

 

() ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍പ്പെട്ട മംഗലം ഡാം

കുടിവെള്ള പദ്ധതിയുടെ നിലവിലുള്ള അവസ്ഥ വ്യക്തമാക്കാമോ ;

(ബി) പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി എന്തെങ്കിലും

നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടോ ;

(സി) ഉണ്ടെങ്കില്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്നു വ്യക്തമാക്കാമോ ?

777

കുഴല്‍മന്ദം ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി

 

ശ്രീ. എം. ചന്ദ്രന്‍

 

() ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍പ്പെട്ട കുഴല്‍മന്ദം ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നു വ്യക്തമാക്കാമോ ;

(ബി) പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

778

സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയ ചെറുകിട-വന്‍കിട ശുദ്ധജല പദ്ധതികള്‍

 

ശ്രീ. ആര്‍. രാജേഷ്

 

() 2001 മുതല്‍ 2010 വരെ സംസ്ഥാനത്തു എത്ര വന്‍കിട ചെറുകിട ശുദ്ധജല പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്ന് വ്യക്തമാക്കുമോ;

(ബി) ഓരോ വര്‍ഷവും ഏതെല്ലാം പദ്ധതികളെന്ന് പ്രത്യേകം വിശദമാക്കുമോ;

(സി) സംസ്ഥാനത്ത് എത്ര പദ്ധതികളാണ് പണി പൂര്‍ത്തീകരിക്കാനുള്ളതെന്ന് വ്യക്തമാക്കുമോ;

(ഡി) 2010-ന് ശേഷം ഏതെല്ലാം പുതിയ പദ്ധതികള്‍ക്ക് രൂപം നകാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കുമോ?

779

ഒറ്റൂര്‍, മണമ്പൂര്‍ പഞ്ചായത്തുകള്‍ക്ക് കുടിവെള്ളം നല്‍കുന്ന പദ്ധതി

 

ശ്രീ. ബി. സത്യന്‍

 

() വര്‍ക്കല ഫേസ് കകക ല്‍ വരന്ന ഒറ്റൂര്‍, മണമ്പൂര്‍ പഞ്ചായത്തുകള്‍ക്ക് കുടിവെള്ളം നല്‍കുന്നതിനുള്ള പദ്ധതിയുടെ പ്രവര്‍ത്തനം ഏതു ഘട്ടംവരെയായി എന്ന് വിശദമാക്കാമോ;

(ബി) പ്രസ്തുത പദ്ധതിയുടെ അവസാനഘട്ടം നടത്തേണ്ട പണികള്‍ക്ക് പ്രോജക്ട് സമര്‍പ്പിച്ചിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പ്രവൃത്തികള്‍ക്ക് അംഗീകാരം ലഭ്യമാക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;

(സി) പദ്ധതി എസ്.എല്‍..സി. പാസ്സായിട്ട് സാങ്കേതിക പരിശോധനയ്ക്കായി സി.ടി. യ്ക്ക് ഫയല്‍ അയച്ചിട്ട് നാളിതുവരെ സി.ടി. പരിശോധന കഴിഞ്ഞിട്ടില്ല എന്നറിയുന്നത് ശരിയാണോ എന്നറിയിക്കുമോ;

(ഡി) ഏറെ ശുദ്ധജലക്ഷാമം നേരിടുന്ന ഈ പ്രദേശത്ത് ഗുണം ചെയ്യുന്ന പ്രസ്തുത പദ്ധതി നടത്തിപ്പില്‍ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തുന്ന കൃത്യവിലോപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?

780

സംസ്ഥാനത്ത് കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനുളള പദ്ധതികള്‍

 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

 

() സംസ്ഥാനത്ത് കുടിവെളളക്ഷാമം പരിഹരിക്കുന്നതിന് നടപ്പിലാക്കുവാനുദ്ദേശിക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി) കഴിഞ്ഞ നൂറ് ദിവസത്തിനകം ഭരണാനുമതി നല്‍കിയ പദ്ധതികള്‍ ഏതെല്ലാമാണെന്നും ഇവ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?

781

പഴവങ്ങാടി-റാന്നി-വടശ്ശേരിക്കര മേജര്‍ കുടിവെള്ള പദ്ധതി

 

ശ്രീ.രാജു എബ്രഹാം

 

() പഴവങ്ങാടി-റാന്നി-വടശ്ശേരിക്കര മേജര്‍ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടത്തിനായി എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളത്;

(ബി) ആദ്യഘട്ടത്തില്‍ എന്തൊക്കെ നിര്‍മ്മാണങ്ങളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത് ;

(സി) ആദ്യഘട്ട നിര്‍മ്മാണ പൂര്‍ത്തികരണത്തിന് ഇനിയും എന്തൊക്കെ പ്രവൃത്തികളാണ് ചെയ്ത് തീര്‍ക്കേണ്ടതായിട്ടുള്ളത് ;

(ഡി) ഇവയുടെ ഓരോന്നിന്റെയും നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ ;

() ഈ പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ;

(എഫ്) ഇതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ?

782

കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകള്‍

 

ശ്രീ. മാത്യു റ്റി. തോമസ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

,, സി. കെ. നാണു

 

() കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകള്‍ കാരണം ശുദ്ധജലവിതരണത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പോരായ്മകള്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന് പരിഹാരം കാണുവാന്‍ എന്തു നടപടിയാണ് കൈക്കൊള്ളുവാന്‍ ഉദ്ദേശിക്കുന്നത്;

(സി) കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകള്‍ മാറ്റി പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;

(ഡി) എങ്കില്‍ അതു സംബന്ധിച്ച വിശദാംശങ്ങളും നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ അതിനുള്ള ബജറ്റ് വിഹിതം എന്താണെന്നും വ്യക്തമാക്കാമോ?

783

കുടിവെളളപദ്ധതിപ്രവര്‍ത്തനക്ഷമമാക്കുവാന്‍ നടപടി

 

ശ്രീ. കെ.എന്‍. . ഖാദര്‍

 

() മുന്നിയൂര്‍, തേഞ്ഞിപ്പാലം ചേലേമ്പ്ര പഞ്ചായത്തുനിവാസികള്‍ക്കായി സ്ഥാപിതമായ കുടിവെളള പദ്ധതിപ്രവവര്‍ത്തനക്ഷമമാക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

(ബി) ആവശ്യമായ മോട്ടോറുകള്‍ സ്ഥാപിച്ചും കേടുവന്ന പൈപ്പുലൈനുകള്‍ മാറ്റിയും ഉപയോഗിക്കാതെ കിടക്കുന്ന വാട്ടര്‍ ടാങ്ക് പ്രയോജനപ്പെടുത്തിയും ഈ പദ്ധതി കാര്യക്ഷമമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

784

യൂഡിസ്മാറ്റ് ശുദ്ധജലപദ്ധതി

 

ശ്രീ. ജി. സുധാകരന്‍

 

() യുഡിസ്മാറ്റ് പദ്ധതിപ്രകാരം നടപ്പിലാക്കുന്ന ശുദ്ധജലപദ്ധതിക്കുവേണ്ടി, സുനാമി പുനരധിവാസപദ്ധതിപ്രകാരം നിര്‍മ്മിച്ച തീരദേശപാത നെടുകെ വെട്ടി പിളര്‍ന്ന് പ്പുൈെലൈന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) തീരദേശപാത വെട്ടി കുഴിക്കുന്നതിനുപകരം ബദല്‍ സംവിധാനം കണ്ടെത്തുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ;

(സി) കടല്‍ഭിത്തിയോട് ചേര്‍ന്ന് പ്രത്യേക കാന നിര്‍മ്മിച്ച് പൈപ്പ് ലൈന്‍ സ്ഥാപിക്കുവാന്‍ കഴിയുമോ എന്ന കാര്യം പരിഗണിക്കുമോ?

785

നെന്മാറ മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം

 

ശ്രീ. വി. ചെന്താമരാക്ഷന്‍

 

() നെന്മാറ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ വേനല്‍കാലത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളത് ;

(സി) പോത്തുണ്ടി കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം ഏത് ഘട്ടം വരെയായി എന്ന് വ്യക്തമാക്കുമോ ?

786

കന്നിപ്പുറം നടപ്പാത നിര്‍മ്മാണം

 

ശ്രീ. ആര്‍. സെല്‍വരാജ്

 

() നെയ്യാറ്റിന്‍കര മണ്ഡലത്തില്‍പ്പെട്ട കന്നിപ്പുറം നടപ്പാത നിര്‍മ്മാണം ആവശ്യപ്പെട്ട് സ്ഥലം നിയമസഭാ അംഗം ജലവിഭവ വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനം തുടര്‍ നടപടിക്കായി ചീഫ് എന്‍ജിനിയര്‍ക്ക് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ലഭ്യമാക്കുമോ;

(ബി) കന്നിപ്പുറം നടപ്പാതയ്ക്ക് എത്ര രൂപയുടെ എസ്റിമേറ്റാണ് തയ്യാറാക്കിയിരുന്നതെന്ന് വ്യക്തമാക്കാമോ;

(സി) പ്രസ്തുത പ്രവര്‍ത്തിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി) ഇല്ലെങ്കില്‍ പ്രദേശത്തിന്റെ ആവശ്യങ്ങളും സ്കൂള്‍ കുട്ടികള്‍ അനുഭവിക്കുന്ന പ്രയാസവും കണക്കിലെടുത്ത് ഭരണാനുമതി നല്‍കുന്നകാര്യ പരിഗണിക്കുമോ?

787

കാഞ്ഞങ്ങാട് നഗരസഭയിലെ ഡാം റിനൊവേഷന്‍

 

ശ്രീ. . ചന്ദ്രശേഖരന്‍

 

() കാഞ്ഞങ്ങാട് നഗരസഭയിലെ "റിനൊവേഷന്‍ ഓഫ് (എസ്. ഡബ്ള്യൂ.) ഡാം ആന്റ് പ്രൊവൈഡിംഗ് എ ട്രാക്ടര്‍ വേ അറ്റ് നമ്പ്യാര്‍ക്കാന്‍'' എന്ന പദ്ധതിയുടെ ടെന്‍ഡര്‍ കഴിഞ്ഞ് എത്രകാലമായി എന്ന് വ്യക്തമാക്കുമോ ;

(ബി) എന്തുകൊണ്ടാണ് ടെന്‍ഡര്‍ അംഗീകരിച്ച് കരാര്‍ ഒപ്പ് വെയ്ക്കാത്തത് എന്ന് അറിയിക്കുമോ ;

(സി0 ഇതുസംബന്ധിച്ച തീരുമാനം എപ്പോള്‍ എടുക്കുമെന്ന് അറിയിക്കുമോ ?

788

കല്ലേരിപ്പറമ്പില്‍ - പള്ളിത്താഴ റോഡ്

 

ശ്രീമതി കെ. കെ. ലതിക

 

() വടകര - മാഹി കനാല്‍ നിര്‍മ്മാണത്തിന് ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പ് അക്വയര്‍ ചെയ്ത ആയഞ്ചേരി പഞ്ചായത്തിലെ കുറ്റിവയല്‍ പ്രദേശത്തെ കല്ലേരി പറമ്പില്‍ - പള്ളിത്താഴ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് ഗ്രാമപഞ്ചായത്തിന് അനുമതി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി) ഇല്ലെങ്കില്‍ പ്രസ്തുത റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് വകുപ്പുതലത്തില്‍ എന്തെങ്കിലും നടപടിസ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(സി) ഗ്രാമപഞ്ചായത്തിന് റോഡ് പരിഷ്ക്കരണത്തിന് അനുമതി നല്‍കുന്നതില്‍ ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ എന്ന് വ്യക്തമാക്കുമോ?

789

ഉപജലപാതകളുടെ ആഴം വര്‍ദ്ധിപ്പിക്കാന്‍ നടപടി

 

ശ്രീ. സി. കെ. സദാശിവന്‍

 

() ദേശീയ ജലപാതയില്‍ നിന്നും കായംകുളം പട്ടണത്തിലേയ്ക്കുള്ള ഉപജലപാതകളുടെ ആഴം വര്‍ദ്ധിപ്പിച്ച് ജലഗതാഗതം സുഗമമാക്കുന്നതു സംബന്ധിച്ചുള്ള പദ്ധതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(സി) കൃഷി സ്ഥലങ്ങളിലേയ്ക്ക് ഉപ്പുവെള്ളം കയറുന്നതു തടയുന്നതിനായി കായംകുളം കായലിന് കരിങ്കല്‍ ഭിത്തിയും റിംഗ് ബണ്ടും, സ്ളൂയിസ് കം കല്‍വര്‍ട്ടുകളും നിര്‍മ്മിക്കുന്നതു സംബന്ധിച്ച അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന്വ്യക്തമാക്കാമോ?

790

നടപ്പാലം നിര്‍മ്മാണം

 

ശ്രീ. സി. കെ. സദാശിവന്‍

 

കായംകുളം മണ്ഡലത്തില്‍ ഇറിഗേഷന്‍ വകുപ്പില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച കൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ ആറ്കടമ്പ തോടിനു കുറുകെ സി.എം.എസ്, എല്‍.പി.എസും ആയി ബന്ധിപ്പിക്കുന്ന നടപ്പാലം, കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വലിയതോടിനു കുറുകെ വടക്കന്‍ കോയിക്കല്‍ ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന നടപ്പാലം എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിലവിലുളള സ്ഥിതി വിശദമാക്കുമോ?

791

വടകര-മാഹി കനാല്‍

 

ശ്രീമതി.കെ.കെ.ലതിക

() വടകര-മാഹി കനാല്‍ നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലത്തിന്റെ അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ എന്നും എങ്കില്‍ ഏത് വര്‍ഷമാണ് അക്വിസിഷന്‍ പൂര്‍ത്തിയാക്കിയതെന്നും വ്യക്തമാക്കുമോ ;

(ബി) എത്ര മീറ്റര്‍ വീതിയിലും ആഴത്തിലുമാണ് കനാല്‍ നിര്‍മ്മിക്കുന്നതിന് എസ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ ;

(സി) കനാല്‍ നിര്‍മ്മാണത്തിന് കേന്ദ്ര സഹായത്തിന് അപേക്ഷിച്ചിട്ടുണ്ടോ ; എന്നും കേന്ദ്ര സഹായം ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ ?

792

ഹൌസ് ബോട്ടുകളുടെ സര്‍വ്വീസ് ലൈസന്‍സിന്റെ മാനദണ്ഡങ്ങള്‍

 

ശ്രീ. ആര്‍. രാജേഷ്

 

() വിനോദസഞ്ചാരികളുമായിപോയ ഹൌസ് ബോട്ട് വേമ്പനാട്ടു കായലില്‍ മുങ്ങാനിടയായ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) കാലപ്പഴക്കം ചെന്ന ബോട്ടുകള്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ ചെയ്യാതെ സര്‍വ്വീസ് നടത്തുന്നതിനാലാണ് ഇത്തരം അപകടം ഉണ്ടാകുന്നതെന്ന് പരാതിയുണ്ടായിട്ടുണ്ടോ;

(സി)ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് ബോട്ട്സ് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതിയിലെ അപാകവും കനാല്‍ ഓഫീസര്‍ വേണ്ടത്ര പരിശോധന നടത്താതെ ലൈസന്‍സ് നല്‍കുന്നതുമാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്ന് മനസ്സിലാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ ?

793

ജലഗതാഗത വകുപ്പ് വാങ്ങിയ ഫൈബര്‍ബോട്ടുകള്‍

 

ശ്രീ. ആര്‍. രാജേഷ്

 

() മുന്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ജലാഗതാഗത വകുപ്പിന് എത്ര ഫൈബര്‍ ബോട്ടുകളാണ് വാങ്ങി നല്‍കിയതെന്ന് വ്യക്തമാക്കുമോ;

(ബി) ജലവകുപ്പിലെ തടി ബോട്ടുകള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുന്നതിന് പകരം ഫൈബര്‍ ബോട്ടുകള്‍ വാങ്ങാന്‍ ഉത്തരവിട്ടത് ആരു മന്ത്രിയായിരുന്നപ്പോഴാണ്;

(സി) കനാല്‍ ഓഫീസറുടെ പരിശോധന റിപ്പോര്‍ട്ടിന്റെ കോപ്പി ലഭ്യമാക്കുമോ;

(ഡി) സര്‍വ്വീസ് നടത്താതെ ഫൈബര്‍ ബോട്ടുകള്‍ എവിടെയെല്ലാമാണ് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത്;

() പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത ഫൈബര്‍ ബോട്ടുകള്‍ വാങ്ങിയവകയില്‍ ഇതുവരെ എത്രകോടിയുടെ നഷ്ടമുണ്ടായെന്ന് അറിയിക്കുമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.