UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No Title of the Question

794

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പ്രത്യേക എന്‍ഫോഴ്സ്മെന്റ് വിഭാഗം

 

ശ്രീ. മുല്ലക്കര രത്നാകരന്‍

,, പി. തിലോത്തമന്‍

 

(റോഡപകടങ്ങള്‍ കുറയ്ക്കാനായി പ്രത്യേക എന്‍ഫോഴ്സ്മെന്റ് വിഭാഗം രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) ഇതു സംബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി) പുതിയ എന്‍ഫോഴ്സ്മെന്റിന്റെ ചുമതലകള്‍ എന്തെല്ലാമായിരിക്കുമെന്ന് വെളിപ്പെടുത്തുമോ; പ്രസ്തുത പദ്ധതി എന്നത്തേയ്ക്ക് നടപ്പാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

795

കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണ നടപടികള്‍

 

ശ്രീ. വര്‍ക്കല കഹാര്‍

,, വി.റ്റി. ബല്‍റാം

,, ഷാഫി പറമ്പില്‍

,, പി.. മാധവന്‍

 

() കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം സംബന്ധിച്ച കരാറിന്റെ കാലാവധി എന്നാണ് അവസാനിച്ചത്;

(ബി) കാലാവധി കഴിഞ്ഞശേഷം മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ ആരൊക്കെയായിട്ടാണ് ചര്‍ച്ചകള്‍ നടത്തിയത്;

(സി) ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം ശമ്പളപരിഷ്ക്കരണ ചര്‍ച്ചകള്‍ പുനരാരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്;

(ഡി) ശമ്പള പരിഷ്ക്കരണ നടപടികള്‍ എന്നത്തേക്ക് ആരംഭിച്ച് പൂര്‍ത്തിയാക്കാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നുവെന്ന് വെളിപ്പെടുത്തുമോ?

796

കെ. എസ്. ആര്‍. ടി. സി. ബസ്സുകള്‍

 

ശ്രീ. കെ. ദാസന്‍

 

() കേടായിക്കിടക്കുന്ന കെ. എസ്. ആര്‍. ടി. സി. ബസ്സുകള്‍ നന്നാക്കിയെടുത്ത് സര്‍വ്വീസിലാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;

(ബി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് കെ. എസ്. ആര്‍. ടി. സി. ഡ്രൈവര്‍മാരുടെ ലിസ്റില്‍ നിന്ന് നിയമനം നടത്താന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ; എത്ര പേര്‍ക്ക് നിയമനം നല്‍കി എന്നറിയിക്കുമോ;

(സി) നിലവില്‍ കെ. എസ്. ആര്‍. ടി. സി.യില്‍ ഡ്രൈവര്‍ തസ്തികയില്‍ എത്ര ഒഴിവുണ്ട് എന്ന് വ്യക്തമാക്കുമോ; ഇതിന്റെ ജില്ല തിരിച്ചുള്ള എണ്ണം അറിയിക്കുമോ?

797

കെ.എസ്.ആര്‍.ടി.സി. ബസ്സുകളുടെ എണ്ണം

 

ശ്രീമതി കെ. കെ. ലതിക

 

( കെ.എസ്.ആര്‍.ടി.സി. ക്ക് എത്ര ബസ്സുകള്‍ ഉണ്ടെന്നും എത്ര ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്നും എത്ര ബസ്സുകള്‍ കേടായിക്കിടക്കുന്നുവെന്നും ഡിപ്പോ/സബ്ഡിപ്പോ/ഓപ്പറേറ്റിംഗ് സെന്റര്‍ തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(ബി കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കേടാവുന്നത് എന്തെല്ലാം കാരണങ്ങളാലാണെന്ന് വ്യക്തമാക്കുമോ ?

798

അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍

 

ശ്രീ. റ്റി.യു. കുരുവിള

ശ്രീ. മോന്‍സ് ജോസഫ്

 

() കെ.എസ്.ആര്‍.ടി.സി ഇപ്പോള്‍ എത്ര അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുന്നുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി) ഇതില്‍ എല്ലാ സര്‍വ്വീസുകളും ലാഭത്തില്‍ ആണോ നടന്നുവരുന്നത്; നഷ്ടത്തില്‍ ഏതെങ്കിലും സര്‍വ്വീസുകള്‍ നടത്തുന്നുണ്ടോ;

(സി) പുതിയ റൂട്ടുകളില്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ തുടങ്ങുന്നതിന് ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ;

(ഡി) ഈ വര്‍ഷം സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി എത്ര പുതിയ ബസ്സുകള്‍ ഇറക്കുവാന്‍ ഉദ്ദേശിക്കുന്നു?

799

കെ.എസ്. ആര്‍.ടി.സി. പുതുതായി വാങ്ങിയ ബസുകള്‍

 

ശ്രീ. .. അസീസ്

 

() കെ.എസ്.ആര്‍.ടി.സി.എത്ര ബസുകളാണ് പുതുതായി വാങ്ങിയത്; ഏതെല്ലാം തരത്തിലുളളവ;

(ബി) കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിദിന നഷ്ടം എത്രയാണ്;

(സി) നഷ്ടം നികത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;

(ഡി) എം.എല്‍..മാരുടെ അപേക്ഷപ്രകാരം പുതിയ ബസ് റൂട്ടുകള്‍ അനുവദിക്കുമോ?

800

വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സിയില്‍ സൌജന്യയാത്ര

 

ശ്രീ. ബി.ഡി. ദേവസ്സി

,, റ്റി.വി. രാജേഷ്

,, ആര്‍. രാജേഷ്

ശ്രീമതി കെ.എസ്. സലീഖ

 

() സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യയാത്ര ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ബി) ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി. നാമമാത്രമായ ഇളവുകളേ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുള്ളു എന്ന കാര്യംശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) നിര്‍ദ്ധനരായ തൊഴിലാളികളുടേയും മറ്റും കുട്ടികള്‍ക്ക് പഠനാര്‍ത്ഥമുള്ള യാത്ര താങ്ങാന്‍കഴിയുന്നില്ലെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ പരഹരിക്കുമോ ?

801

നെടുംകണ്ടത്ത് കെ.എസ്.ആര്‍.ടി.സി. ബസ് ഡിപ്പോ

 

ശ്രീ. കെ.കെ. ജയചന്ദ്രന്‍

 

() ഇടുക്കി ജില്ലയിലെ നെടുംകണ്ടത്ത് കെ.എസ്.ആര്‍.ടി.സി. ബസ് ഡിപ്പോ അനുവദിക്കണം എന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത ആവശ്യത്തിന്‍മേല്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ;

(സി) കുമിളി-നെടുംകണ്ടം-മൂന്നാര്‍, നെടുംകണ്ടം-കമ്പം റൂട്ടില്‍ പുതിയതായി കെ.എസ്.ആര്‍.ടി.സി. ബസുകള്‍ അനുവദിക്കണം എന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) പ്രസ്തുത ആവശ്യത്തിന്‍മേല്‍ എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ?

802

ബസ്സുകള്‍ക്ക് ആവശ്യമായ സ്പെയര്‍ പാര്‍ട്സുകള്‍ലഭ്യമാക്കാന്‍ നടപടി

 

ശ്രീ. കെ. ദാസന്‍

 

() കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ക്ക് ആവശ്യമായ സ്പെയര്‍ പാര്‍ട്സുകള്‍ ഇപ്പോള്‍ ലഭ്യമല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആവശ്യമായ സ്പെയര്‍ പാര്‍ട്സുകള്‍ ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

(ബി) ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിദിന വരുമാനത്തിന്റെ പുരോഗതി വ്യക്തമാക്കാമോ; മുന്‍വര്‍ഷത്തേതില്‍ നിന്ന് ഈ വര്‍ഷം വരുമാനത്തില്‍ കുറവുണ്ടായിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് വെളിപ്പെടുത്തുമോ?

803

കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ ബോഡി നിര്‍മ്മാണം

 

ശ്രീ. വി. ഡി. സതീശന്‍

,, കെ. ശിവദാസന്‍ നായര്‍

,, റ്റി. എന്‍. പ്രതാപന്‍

,, വര്‍ക്കല കഹാര്‍

 

() കെ.എസ്.ആര്‍.ടി.സി. ബസ്സുകളുടെ ബോഡി നിര്‍മ്മാണം കോര്‍പ്പറേഷന്‍ മറ്റ് ഏജന്‍സികളെ കൊണ്ടാണോ നടത്തുന്നത് ;

(ബി) എങ്കില്‍ ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ് ;

(സി) ബസ്സുകളുടെ ബോഡി നിര്‍മ്മാണം പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ഡി) എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ എന്തെല്ലാം ;

() സംസ്ഥാനത്തെ ഏതെല്ലാം യൂണിറ്റുകളിലാണ് ബോഡി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് ?

804

കെ.എസ്.ആര്‍.ടി.സി. ബസുകളുടെ സമയവിവരം

 

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

 

() കെ.എസ്.ആര്‍.ടി.സി.ബസ്സുകളുടെ സമയ വിവരം എസ്.എം.എസ്.വഴി നല്‍കുന്ന പദ്ധതിക്ക് രൂപം കൊടുത്തിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ ;

(സി) യാത്രക്കാരന് എസ്.എം.എസ്.അയക്കുകവഴി എത്ര രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് കണക്കാക്കിയിട്ടുണ്ടോ ;

(ഡി) മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് ഇതുവഴി ലാഭമുണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിച്ചിട്ടുണ്ടോ ;

() ടോള്‍ ഫ്രീ നമ്പറുകള്‍ പോലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉപഭോക്താവിന് സൌജ ന്യമായി വിവരം നല്‍കുന്ന ഒരു സംവിധാനം ഏര്‍പ്പെടുത്തുമോ ?

805

കെ.എസ്.ആര്‍.ടി.സി.യുടെ സര്‍വ്വീസുകള്‍ കാര്യക്ഷമമാക്കുന്നതിന്പദ്ധതികള്‍

 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

 

() കെ.എസ്.ആര്‍.ടി.സി യുടെ സഞ്ചിത നഷ്ടം എത്രയാണെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രതിദിനം ശരാശരി എത്ര രൂപ കളക്ഷനും എത്ര രൂപ ചെലവും വരുന്നുണ്ട് ;

(സി) നഷ്ടത്തില്‍ നിന്നും കരകയറ്റുന്നതിനു സര്‍വ്വീസുകള്‍ കാര്യക്ഷമമാക്കുന്നതിനും എന്തെല്ലാം പദ്ധതികള്‍ സ്വീകരിച്ചുവെന്നും പുതുതായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കുമോ ?

806

ചിറയിന്‍കീഴ് മണ്ഡലത്തിലെ യാത്രാ പ്രശ്നങ്ങള്‍

 

ശ്രീ. വി. ശശി

 

() ചിറയിന്‍കീഴ് നിയോജകമണ്ഡലത്തിലെ യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനങ്ങളില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;

(ബി) കോവളം-കാപ്പില്‍ ഫാസ്റ് പാസഞ്ചര്‍ സര്‍വ്വീസ് നിറുത്തി വച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത സര്‍വ്വീസ് എന്നു മുതല്‍ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കാമോ;

(സി) കാപ്പില്‍, വര്‍ക്കല ക്ഷേത്രം, ശിവഗിരി, അഞ്ചുതെങ്ങ്, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, ബൈപ്പാസ് വഴി കോവളത്തേയ്ക്ക് കെ.എസ്.ആര്‍.ടി.സി. ലോഫ്ളോര്‍ എ.സി. ബസ് സര്‍വ്വീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

807

പൊന്നാനി - തൃശ്ശൂര്‍ റൂട്ടില്‍ പുതിയ ബസ്സ് സര്‍വ്വീസ്

 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

 

() പൊന്നാനി കെ.എസ്.ആര്‍.റ്റി.സി ഡിപ്പോയില്‍ നിന്നും കുണ്ടുകടവ് ജംഗ്ഷന്‍ വഴി കുന്ദംകുളം, തൃശ്ശൂര്‍ ഭാഗത്തേക്ക് ബസ്സ് സര്‍വ്വീസ് ഇല്ലാത്തത് മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ പ്രസ്തുത റൂട്ടില്‍ പുതിയ സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

808

ബസ്സുകള്‍ അനുവദിക്കാന്‍ നടപടി

 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

 

പയ്യന്നൂര്‍ - തലിപ്പാലം - തൃക്കരിപ്പൂര്‍ ദേശസാല്‍കൃത റൂട്ടില്‍ കൂടുതല്‍ കെ. എസ്. ആര്‍. ടി. സി. ബസ്സുകള്‍ അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

809

ഫെയര്‍ സ്റേജ്

 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

 

() സംസ്ഥാനത്ത് നിലവിലുള്ള ഫെയര്‍ സ്റേജ് എന്നാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്;

(ബി) ഇതില്‍ അപാകതകളുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഫെയര്‍സ്റേജിന്റെ അടിസ്ഥാനത്തില്‍ ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുമ്പോള്‍ യാത്രക്കാര്‍ കൂടുതല്‍ തുക നല്‍കേണ്ടി വരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇതു പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

810

ഫെയര്‍സ്റേജ് അനുവദിക്കുന്നതിന് നടപടി

 

ശ്രീ. മുല്ലക്കര രത്നാകരന്‍

 

() ചടയമംഗലം കെ. എസ്. ആര്‍. ടി. സി. ഡിപ്പോയുടെ ഗാരേജ് മാറ്റുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ;

(ബി) ചടയമംഗലത്തുനിന്നും പുറപ്പെടുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൂപ്പര്‍ ഫാസ്റ് , എക്സ്പ്രസ്സ് ബസ്സുകള്‍ക്ക് ഫെയര്‍ സ്റേജ് അനുവദിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുമോ?

811

പൊന്നാനി കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് ചുറ്റുമതില്‍

 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

 

() പൊന്നാനി നിയോജക മണ്ഡലത്തിലെ പൊന്നാനി കെ.എസ്.ആര്‍.ടി ഡിപ്പോയ്ക്ക് ചുറ്റുമതില്‍ ഇല്ലാത്തതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും അപകടങ്ങളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;

(ബി) ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 80 ലക്ഷം രൂപ കോര്‍പ്പറേഷനില്‍ ഒടുക്കിയിട്ടുണ്ടോ;

(സി) പ്രസ്തുത ഡിപ്പോയ്ക്ക് പിറകിലുള്ള ജനവാസകേന്ദ്രത്തിലേയ്ക്ക് പോകുന്നതിന് ഡിപ്പോയുടെ അതിര്‍ത്തിയിലൂടെ വഴിക്കായി സ്ഥലം സൌജന്യമായി വിട്ടുനല്‍കണമെന്ന നഗരസഭയുടെ അഭ്യര്‍ത്ഥന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ പ്രസ്തുത സ്ഥലം വിട്ടുനല്‍കി ചുറ്റു മതില്‍ കെട്ടി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

812

ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി.ഡിപ്പോയുടെ നവീകരണം

 

ശ്രീ.പി.തിലോത്തമന്‍

 

() ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി.ഡിപ്പോയിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനും ഡിപ്പോ നവീകരിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കുമോ ;

(ബി) ബസ്സുകളുടെ കുറവ് മൂലം കൂടുതല്‍ കളക്ഷനുള്ള ചില സര്‍വ്വീസുകള്‍ പോലും മുടങ്ങുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ; ആവശ്യമായ ബസ്സുകള്‍ ചേര്‍ത്തല ഡിപ്പോയിലേയ്ക്ക് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(സി) ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി.ഡിപ്പോയില്‍ സ്വകാര്യ സംരംഭകരെ ഉള്‍ക്കൊള്ളിച്ച് ഷോപ്പിംഗ് കോംപ്ളക്സ് നിര്‍മ്മിക്കാനും ബസ്സ്സ്റേഷന്‍,വെയിറ്റിംഗ് ഷെഡ് എന്നിവ നവീകരിക്കാനും ഉദ്ദേശിക്കുന്നുണ്ടോ ?

813

റോഡ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റ് വിംഗ് രൂപീകരണം

 

ശ്രീ. . എം. ആരിഫ്

 

() റോഡ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റ് വിംഗ് രൂപീകരിക്കുമെന്നുള്ള പ്രഖ്യാപനത്തിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം ;

(ബി) ആയതിലേക്കായി എത്ര തസ്തികകളാണ് പുതിയതായി സൃഷ്ടിക്കാനുദ്ദേശിക്കുന്നത് ;

(സി) ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടുണ്ടോ ;പ്രസ്തുത റിപ്പോര്‍ട്ട് ഗവണ്‍മെന്റ് പരിശോധിച്ചിട്ടുണ്ടോ ?

814

എന്‍ഫോഴ്സ്മെന്റ് വിഭാഗം രൂപീകരിക്കാന്‍ നടപടി

 

{io. എന്‍.. നെല്ലിക്കുന്ന്

() മോട്ടോര്‍ വാഹനവകുപ്പില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം രൂപീകരിക്കന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഇതിനെതിരെ ജീവനക്കാരില്‍നിന്നും എതിര്‍പ്പുകളുണ്ടായിട്ടുണ്ടോ;

(സി) റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും നികുതിയും പിഴയും കൃത്യമായി ഈടാക്കുന്നതിനും എന്‍ഫോഴ്സ്മെന്റ് വിഭാഗം രൂപീകരിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച മുഖ്യ ശുപാര്‍ശകള്‍ എന്തൊക്കെയാണ്?

815

കെ.എസ്.ആര്‍.ടി.സി. യില്‍ ഇ-ഗവേണന്‍സ്

 

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വി.ഡി. സതീശന്‍

,, വര്‍ക്കല കഹാര്‍

,, റ്റി.എന്‍. പ്രതാപന്‍

 

() സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി. ബസ്സുകളുടെ പോക്കുവരവ് അറിയുവാന്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ബി) കോര്‍പ്പറേഷനില്‍ ഇ-ഗവേണന്‍സ് ആരംഭിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തെല്ലാം;

(ഡി) ഏതെല്ലാം ബസ്സ് സര്‍വ്വീസുകളുടെ സമയവിവര പട്ടികയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്?

816

മലപ്പുറം കെ.എസ്.ആര്‍.ടി.സി.ഷോപ്പിംഗ് കോംപ്ളക്സ് നിര്‍മ്മാണം

 

ശ്രീ. പി. ഉബൈദുള്ള

 

() കെ.എസ്.ആര്‍.ടി.സി.ഷോപ്പിംഗ് കോംപ്ളക്സ് നിര്‍മ്മാണം നൂറുദിനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ;

(ബി) അതിന്റെ പ്രവൃത്തി ആരംഭിച്ച് ധൃതഗതിയില്‍ പൂര്‍ത്തികരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

817

ബസ് ഷെഡ്യൂള്‍ മുടങങ്ുന്നതിന് പരിഹാരം

 

ശ്രീ.കെ.രാജു

() കൊല്ലം കുളത്തൂപ്പുഴ റൂട്ടില്‍ ചെയിന്‍സര്‍വ്വീസ് നടത്തുന്ന വേണാട് ബസ് ഷെഡ്യൂള്‍ പല സുപ്രധാന സമയങ്ങളിലും മുടങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇത് പരിഹരിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

818

കെ.എസ്.ആര്‍.റ്റി.സി. യുടെ ശരാശരി പ്രതിമാസ നഷ്ടം

 

ശ്രീ. പി. സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

 

() കെ.എസ്.അര്‍.റ്റി.സി.യുടെ ശരാശരി പ്രതിമാസ നഷ്ടം എത്ര തുകയാണ്;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം കെ.എസ്.ആര്‍.റ്റി.സി. യുടെ നഷ്ടം എത്രത്തോളം ലഘൂകരിക്കാന്‍ സാധിച്ചു ; വ്യക്തമാക്കുമോ ;

819

കെ.എസ്.ആര്‍.ടി.സി യുടെ വരുമാന വര്‍ദ്ധന

 

ശ്രീ. . കെ. ബാലന്‍

,, . എം. ആരിഫ്

,, കെ.കെ. ജയചന്ദ്രന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

 

() കെ.എസ്.ആര്‍.ടി.സി. ബസ്സുകളുടെ ചാര്‍ജ്ജ് നിരക്ക് പുതുക്കിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(ബി) കെ.എസ്.ആര്‍.ടി.സി. ബസ്സുകളെ എത്രയായി തരംതിരിച്ചിട്ടുണ്ട് ; തരംതിരിച്ച പട്ടികയും മിനിമം നിരക്കും വിശദമാക്കാമോ ; ഈ നിരക്കുകള്‍ പുതുക്കുന്നതിന് മുമ്പ് എത്രയായിരുന്നു ;

(സി) ശരാശരി പ്രതിമാസം കെ.എസ്.ആര്‍.ടി.സി ക്ക് ലഭിക്കുന്ന മൊത്ത വരുമാനം എത്ര കോടിയാണ്; നിരക്ക് വര്‍ദ്ധനയിലൂടെ വരുമാനം ശരാശരി എത്ര കോടിയായി വര്‍ദ്ധിക്കുകയുണ്ടായി?

820

കെ. എസ്. ആര്‍. ടി. സി. അന്തര്‍ സംസ്ഥാന സര്‍വ്വീസ്

 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

 

ഏറ്റവും കൂടുതല്‍ സ്വകാര്യ ബസ്സുകള്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന തൃക്കരിപ്പൂരില്‍ നിന്നും കെ. എസ്. ആര്‍. ടി. സി. അന്തര്‍ സംസ്ഥാന സര്‍വ്വീസ് അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

821

കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കെതിരെയുള്ള ആക്രമണം

 

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

 

() സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കെ. എസ്. ആര്‍. ടി. സി. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും നേരെ ആക്രമണം നടക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) 2010-11 വര്‍ഷത്തില്‍ ഇത്തരത്തില്‍ എത്ര ആക്രമണങ്ങള്‍ നടന്നു; ഇവ ഫലപ്രദമായി തടയുന്നതിനും ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുമായി സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?

822

കെ.എസ്.ആര്‍.ടി.സി. വാങ്ങിയ ടയറുകള്‍

 

ശ്രീ. സാജു പോള്‍

 

() 2006 മുതല്‍ 2011 വരെ കെ.എസ്.ആര്‍.ടി.സി. ഓരോ വര്‍ഷവും എത്ര ടയറുകള്‍ വീതം വാങ്ങിയതായി അറിയിക്കുമോ ;

(ബി) ഏതെല്ലാം സ്ഥാപനങ്ങളില്‍ നിന്നാണ് ടയര്‍ വാങ്ങിയിരുന്നത് ; എത്ര വീതം ;

(സി) കെ.എസ്.ആര്‍.ടി.സി. യുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ടയറുകള്‍ ലഭ്യമാക്കുന്നതിന് സാധിച്ചിരുന്നോ ?

823

പൊന്നാനി-ബാംഗ്ളൂര്‍ ബസ് സര്‍വ്വീസ്

 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

 

() പൊന്നാനിയില്‍ നിന്നും ബാംഗ്ളൂരിലേക്ക് ബസ് സര്‍വ്വീസില്ലാത്തത് മൂലം വിദ്യാര്‍ത്ഥികളും, മറ്റു യാത്രക്കാരും ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ നിലവില്‍ ഗുരുവായൂര്‍ ഡിപ്പോയില്‍ നിന്ന് കുന്നംകുളം വഴി സര്‍വ്വീസ് നടത്തുന്ന ബാംഗ്ളൂര്‍ ബസ്, പൊന്നാനി വഴി സര്‍വ്വീസ് നടത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

824

ചേര്‍ത്തല - അരൂക്കുറ്റി റൂട്ട്

 

ശ്രീ. . എം. ആരിഫ്

 

() ചേര്‍ത്തല - അരൂക്കുറ്റി റൂട്ടില്‍ രാത്രി എട്ടു മണിക്കും പത്തു മണിക്കും ഇടയ്ക്ക് എത്ര കെ.എസ്.ആര്‍.ടി.സി. ബസ്സുകളാണ് സര്‍വ്വീസ് നടത്തുന്നത്;

(ബി) വളരെ പ്രധാനപ്പെട്ട പ്രസ്തുത യാത്രാറൂട്ടില്‍ എട്ടുമണിക്കു ശേഷം ബസ് സര്‍വ്വീസ് ഇല്ലായെങ്കില്‍ രാത്രി 8.45 നും രാത്രി 9.30 നും ഓരോ ബസ് ചേര്‍ത്തല ഡിപ്പോയില്‍ നിന്നും സര്‍വ്വീസ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

825

ബസ്സുകളുടെ സേവനം ഏറ്റവും കുറവ് ലഭ്യമാകുന്ന ജില്ലകള്‍

 

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

ഡോ. എന്‍. ജയരാജ്

 

(സംസ്ഥാനത്ത് കെ.എസ്.ആര്‍.റ്റി.സി. ബസ്സുകള്‍ നിലവില്‍ എത്ര കിലോമീറ്റര്‍ ദൈര്‍ഘ്യം പ്രതിദിനം സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്;

(ബി) കെ.എസ്.ആര്‍.റ്റി.സി. ബസ്സുകളുടെ സേവനം ഏറ്റവും കുറവ് ലഭ്യമാകുന്ന ജില്ലകള്‍ ഏതെല്ലാമാണെന്നും പ്രസ്തുത ജില്ലകളില്‍ യഥാക്രമം എത്ര കിലോമീറ്റര്‍ ദൂരം സര്‍വ്വീസ് നടത്തുന്നുണ്ടെന്നും വ്യക്തമാക്കുമോ;

(സി) ബസ്സുകളുടെ സേവനം കുറവ് ലഭ്യമാകുന്ന ജില്ലകളില്‍ സര്‍വ്വീസ് വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

826

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പരിഷ്ക്കരണം

 

ശ്രീ.പി.കെ.ഗുരുദാസന്‍

 

() സംസ്ഥാനത്തെ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയുടെ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ വിലയിരുത്തിയിട്ടുണ്ടോ ; വിശദാംശം അറിയിക്കുമോ ;

(ബി) പ്രസ്തുത ക്ഷേമനിധി പരിഷ്കരിച്ച് നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

827

ഫെയര്‍ സ്റേജുകളില്‍ ഉണ്ടായിട്ടുള്ള അപാകതകള്‍

 

ശ്രീമതി.കെ.എസ്.സലീഖ

() ബസ്ചാര്‍ജ് വര്‍ദ്ധനവിനെതുടര്‍ന്ന് ഫെയര്‍സ്റേജുകളില്‍ ഉണ്ടായിട്ടുള്ള അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) പ്രസ്തുത അപാകതകള്‍ പരിഹരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കാമോ ?

828

സംസ്ഥാനത്ത് റോഡപകടങ്ങള്‍

 

ശ്രീ. സി. പി. മുഹമ്മദ്

 

() സംസ്ഥാനത്ത് റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി) മോട്ടോര്‍ വാഹന നിയമം കാലോചിതമായി പരിഷ്ക്കരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

829

എന്‍ഫോഴ്സ്മെന്റ് വിഭാഗം രൂപീകരിക്കാന്‍ നടപടി

 

ശ്രീമതി. പി. അയിഷാ പോറ്റി

 

() റോഡ് അപകടങ്ങള്‍ നിയന്ത്രിക്കാനായി മോട്ടോര്‍ വാഹന വകുപ്പില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം രൂപീകരിക്കാന്‍ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയ തീരുമാനങ്ങളില്‍ എന്തെല്ലാം നടപടി സ്വീകരിച്ചു;

(ബി) മോട്ടോര്‍ വാഹന വകുപ്പില്‍ ആവശ്യത്തിന് ഫീല്‍ഡ് സ്റാഫുകളെ നിയമിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും;

(സി) നിയമസഭാ സബ്ജക്ട് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുളള കൊല്ലം ജില്ലയിലെ റൂറല്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ആഫീസ് കൊട്ടാരക്കരയില്‍ സ്ഥാപിക്കാന്‍ നടപടി എടുക്കുമോ ?

830

ഓട്ടോറിക്ഷ ചാര്‍ജ്

 

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

 

() യഥാര്‍ത്ഥ മീറ്റര്‍ നിരക്കിന്റെ ഇരട്ടിയിലേറെ ചാര്‍ജ്ജ് പൊതുജനങ്ങളില്‍ നിന്നും ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രധാന നഗരങ്ങളില്‍ പലയിടങ്ങളിലായി പ്രീ പെയ്ഡ് കൌണ്ടറുകള്‍ സ്ഥാപിക്കണമെന്ന ശുപാര്‍ശ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഈ കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ ;

(സി) രാത്രികാലങ്ങളില്‍ എത്ര സമയം മുതലാണ് അധികചാര്‍ജ്ജ് നല്‍കേണ്ടി വരികയെന്ന് വെളിപ്പെടുത്താമോ ; ഇതിനായി നല്‍കേണ്ട ചാര്‍ജ്ജിന്റെ നിരക്ക് വെളിപ്പെടുത്താമോ ?

831

വടക്കഞ്ചേരി ടൌണിലെ ട്രാഫിക് പ്രശ്നം

 

ശ്രീ. . കെ. ബാലന്‍

 

() തരൂര്‍ മണ്ഡലത്തിലെ ഏറെ തിരക്കേറിയ വടക്കഞ്ചേരി ടൌണിലെ രൂക്ഷമായ ട്രാഫിക് പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത പ്രശ്നം പരിഹരിക്കാനുള്ള ഫലപ്രദമായ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതിന് ഏതെങ്കിലും അനുയോജ്യമായ സ്ഥാപനത്തെ ചുമതലപ്പെടുത്താമോ;

(സി) വടക്കാഞ്ചേരിയിലെ ട്രാഫിക് പ്രശ്ന പരിഹാരത്തിന് ഒരു ദീര്‍ഘകാല പദ്ധതി തയ്യാറാക്കുമോ ?

832

സ്വകാര്യ ബസ്സുകള്‍ക്ക് അനുവദിച്ച റൂട്ടിലൂടെ സര്‍വ്വീസ്നടത്താന്‍ നടപടി

 

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

 

() വയനാട് ജില്ലയിലെ അവികസിത പ്രദേശങ്ങളിലേക്ക് സര്‍വ്വീസ് നടത്താനുള്ള പെര്‍മിറ്റുകളുടെ മറയില്‍ സ്വകാര്യ ബസ്സുകള്‍ ദേശസാത്കൃത റൂട്ടുകളിലൂടെ സര്‍വ്വീസ് നടത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതുമൂലം വയനാട്ടില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് ഓരോ ദിവസവും എത്രരൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ;

(സി) വാഹനങ്ങളുടെ പെര്‍മിറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന റൂട്ടുകളല്‍ കൂടിത്തന്നെ പ്രസ്തുത വാഹനം ഓടിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

833

മലബാര്‍ മേഖലയില്‍ ബസ് സര്‍വ്വീസ്

 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

 

() സ്വകാര്യ ബസ് ഉടമകളും കെ.എസ്.ആര്‍.ടി.സി.യിലെ ചില ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ധാരണ പ്രകാരം മലബാര്‍ മേഖലയില്‍ കോര്‍പ്പറേഷന്റെ തിരക്കേറിയ പല ഷെഡ്യുളുകളും നിരന്തരം റദ്ദാക്കുന്നതായ വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ പരിശോധിക്കുമോ;

(ബി) ഇത്തരം റൂട്ടുകളില്‍ പെര്‍മിറ്റ് പോലുമില്ലാതെ സ്വകാര്യ വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്ന സാഹചര്യം പരിശോധിക്കുമോ;

(സി) നിലവിലുള്ള പലറൂട്ടുകളും റീഷെഡ്യൂള്‍ ചെയ്യുകയാണെങ്കില്‍ മലബാര്‍ മേഖലയില്‍ കോര്‍പ്പറേഷന്റെ വരുമാനത്തില്‍ ഗണ്യമായ ഉയര്‍ച്ച ഉണ്ടാക്കാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ; എങ്കില്‍ ഇതു പരിശോധിക്കുമോ?

834

തൃശ്ശൂര്‍-ഗോവിന്ദപുരം ചെയിന്‍ സര്‍വ്വീസ്

 

ശ്രീ. വി. ചെന്താമരാക്ഷന്‍

 

() പാലക്കാട് ജില്ലയിലേക്ക് ഏതെല്ലാം സ്ഥലങ്ങളില്‍ നിന്നാണ് കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വ്വീസ് നടത്തുന്നത്;

(ബി) അയല്‍സംസ്ഥാനമായ തമിഴ്നാട്ടിലെ പളനി പൊള്ളാച്ചി എന്നീ സ്ഥലങ്ങളിലേക്ക് തൃശ്ശൂരില്‍ നിന്നും പാലക്കാട് നിന്നും ധാരാളം യാത്രക്കാര്‍ പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത വിഷയം കണക്കിലെടുത്ത് തൃശൂര്‍-ഗോവിന്ദപുരം കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വ്വീസ് തുടങ്ങുന്നതിനുളള നടപടി സ്വീകരിക്കുമോ?

835

നിറുത്തലാക്കിയ ബസ് സര്‍വ്വീസുകള്‍

 

ശ്രീ. ജി.എസ്. ജയലാല്‍

 

() ചാത്തന്നൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിറുത്തലാക്കിയ ബസ് സര്‍വ്വീസുകള്‍ ഏതൊക്കെയാണെന്ന് അറിയിക്കുമോ;

(ബി) നിറുത്തലാക്കിയ പ്രസ്തുത സര്‍വ്വീസുകളില്‍ ലാഭകരമായി സര്‍വ്വീസ് നടത്തിയിരുന്നവ ഏതൊക്കെയാണ്;

(സി) ചാത്തന്നൂര്‍ ഡിപ്പോയില്‍ നിന്നും കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) 2010-ല്‍ എത്രബസുകളാണ് സര്‍വ്വീസ് നടത്തിയിരുന്നത്; നിലവില്‍ എത്ര ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്?

836

കെ.എസ്.ആര്‍.ടി.സി നിര്‍ത്തലാക്കിയ ഷെഡ്യൂളുകള്‍

 

ശ്രീ. ബി. സത്യന്‍

 

() ആറ്റിങ്ങല്‍, കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ നിന്നും നിര്‍ത്തലാക്കിയ ഷെഡ്യൂളുകള്‍ ഏതൊക്കെയാണ് എന്ന് വ്യക്തമാക്കുമോ;

(ബി) രൂക്ഷമായ യാത്രാക്ഷാമം നേരിടുന്ന മണ്ഡലത്തിലെ കവലയൂര്‍, ചെറുന്നിയൂര്‍, മണമ്പൂര്‍, ഒറ്റൂര്‍ പ്രദേശങ്ങള്‍ക്ക് ഏറെ സഹായകമായിരുന്ന പരവൂര്‍ ഫാസ്റ് പാസഞ്ചര്‍ (തിരുവനന്തപുരം-പരവൂര്‍) നിര്‍ത്തലാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ആറ്റിങ്ങല്‍-വര്‍ക്കല മണമ്പൂര്‍ എം.എല്‍.. റോഡ് വഴി ഓര്‍ഡിനറി ബസ് നിര്‍ത്തലാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നിര്‍ത്തലാക്കിയ ഷെഡ്യൂളുകള്‍ പുനസ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) പുതിയ ഷെഡ്യൂളുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?

837

ഇടുക്കി നിയോജകമണ്ഡലത്തിലെ നിലച്ചുപോയ ബസ് സര്‍വ്വീസുകള്‍

 

ശ്രീ. റോഷി അഗസ്റിന്‍

 

() ഇടുക്കി നിയോജകമണ്ഡലത്തിലെ വിവിധ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തിയിരുന്ന പല കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസുകളും നിലച്ചുപോയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്കുമോ;

(ബി) ഇപ്രകാരം തൊടുപുഴ ഡിപ്പോ, കട്ടപ്പന സബ് ഡിപ്പോകളില്‍ നിന്ന് സര്‍വ്വീസ് നടത്തിയിരുന്ന എത്ര ബസ്സ് സര്‍വ്വീസുകളാണ് നിലച്ചുപോയത്; ആയതിന്റെ വിശദാംശങ്ങള്‍ നല്കുമോ;

(സി) ഇപ്രകാരം നിലച്ചുപോയ ദീര്‍ഘദുര ബസ് സര്‍വ്വീസുകള്‍ ഏതെല്ലാമാണ്;

(ഡി) നിലച്ചുപോയ പ്രസ്തുത ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

838

തൊട്ടില്‍പാലം ഡിപ്പോയിലെ ഡീസല്‍ പമ്പ്

 

ശ്രീ. .കെ. വിജയന്‍

 

() നാദാപുരം മണ്ഡലത്തിലെ തൊട്ടില്‍പാലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും ഒരു ദിവസം പരമാവധി എത്ര ബസ്സുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു;

(ബി) ഇപ്പോള്‍ എത്ര ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്; കണക്കുകള്‍ വ്യക്തമാക്കാമോ; കുറവുണ്ടെങ്കില്‍ പരിഹരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമോ;

(സി) പ്രസ്തുത ഡിപ്പോയില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ഇന്ധനം നിറയ്ക്കാന്‍ മാനന്തവാടിയിലും കോഴിക്കോട്ടുമുള്ള ഡീസല്‍ പമ്പുകളെ ആശ്രയിക്കേണ്ടിവരുന്നതിനാല്‍ തൊട്ടില്‍പാലം ഡിപ്പോയില്‍ ഡീസല്‍ പമ്പ് തുടങ്ങാനാവശ്യമായ നടപടി സ്വീകരിക്കുമോ?

839

അസിസ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ തസ്തികയില്‍ ഒഴിവുകള്‍

 

ശ്രീമതി പി. അയിഷാ പോറ്റി

 

() അസിസ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ട് ;

(ബി) പ്രസ്തുത ഒഴിവുകള്‍ അടിയന്തിരമായി പി.എസ്.സി.ക്ക് റിപ്പോര്‍ട്ടു ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

840

ജസ്റിസ് രാമചന്ദ്രന്‍ സമിതിയുടെ റിപ്പോര്‍ട്ട്

 

ശ്രീ. റ്റി. വി. രാജേഷ്

 

() പാസഞ്ചര്‍ മോട്ടോര്‍ വ്യവസായവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റിസ് രാമചന്ദ്രന്‍ സമിതിയുടെ റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കുമോ;

(ബി) വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക്, പ്രായപരിധി എന്നിവയില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയതെന്ന് അറിയിക്കുമോ;

(സി) ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണോ നിരക്കുവര്‍ദ്ധന നടപ്പാക്കിയത്; വിശദാംശം ലഭ്യമാക്കുമോ ?

841

കായംകുളം-എറണാകുളം ദേശീയപാതയില്‍ നിലവിലുളള യാത്രാക്ളേശം പരിഹരിക്കാന്‍ നടപടി

 

ശ്രീ. സി.കെ. സദാശിവന്‍

 

() കായംകുളം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും കഴിഞ്ഞ 2 വര്‍ഷമായി റദ്ദ് ചെയ്ത സര്‍വ്വീസുകള്‍ എത്രയാണെന്നും അവ ഏതെല്ലാം ആണെന്നും വ്യക്തമാക്കുമോ;

(ബി) കായംകുളം-എറണാകുളം ദേശീയപാതയില്‍ നിലവിലുളള യാത്രാക്ളേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(സി) കായംകുളം ഡിപ്പോയില്‍ നിന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനു ളളില്‍ ആരംഭിച്ചിട്ടുളള പുതിയ സര്‍വ്വീസുകള്‍ ഏതെല്ലാം ആണ് എന്ന് വ്യക്തമാക്കാമോ;

(ഡി) കായംകുളം കെ.എസ്.ആര്‍.ടി.സി. സ്റേഷനില്‍ നിന്നും കായംകുളം റെയില്‍വേസ്റേഷനിലേക്കുളള യാത്രാക്ളേശം പരിഹരിക്കുന്നതിന് പുതിയ സര്‍വ്വീസുകള്‍ ആരംഭിയ്ക്കുമോ;

() കായംകുളം റെയില്‍വേ സ്റേഷനില്‍ പ്രീ-പെയ്ഡ് ആട്ടോ-ടാക്സി കൌണ്ടര്‍ തുറക്കുന്നത് സംബന്ധിച്ച ആവശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്) എങ്കില്‍ അതിനാവശ്യമായ എന്ത് നടപടി സ്വീകരിച്ചു എന്ന് വിശദമാക്കാമോ ?

842

ബോട്ട് അപകടങ്ങളെക്കുറിച്ച് വിലയിരുത്താന്‍ നടപടി

 

ശ്രീ. മഞ്ഞളാംകുഴി അലി

 

() സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ബോട്ട് അപകടങ്ങളെക്കുറിച്ച് ഒരു വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ;

(ബി) കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഉണ്ടായ പ്രധാന ബോട്ട് അപകടങ്ങള്‍ ഏതെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;

(സി) ഇതില്‍ ഏതെല്ലാം അപകടങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് കമ്മീഷനുകളെ നിയോഗിച്ചിരുന്നതെന്ന് വെളിപ്പെടുത്താമോ;

(ഡി) ഏതെല്ലാം കമ്മീഷനുകളാണ് ഇതിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് വ്യക്തമാക്കാമോ;

() പ്രസ്തുത റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഏതെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് എന്ന് വിശദമാക്കുമോ;

(എഫ്) ഈ അടുത്തകാലത്തായി ഹൌസ് ബോട്ടുകള്‍ തുടരെത്തുടരെ അപകടത്തില്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

843

ശബരിമല മാസ്റര്‍ പ്ളാന്‍

 

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

'' പി.. മാധവന്‍

'' പി.സി. വിഷ്ണുനാഥ്

'' എം.. വാഹീദ്

 

() ശബരിമല മാസ്റര്‍ പ്ളാനിന്റെ ഭാഗമായി എന്തെല്ലാം പദ്ധതികളാണ് ഈ സീസണിന് മുമ്പ് പൂര്‍ത്തീകരിക്കുന്നതെന്ന് അറിയിക്കുമോ ;

(ബി) ശബരിമല "സ്വാമി അയ്യപ്പന്‍ റോഡ്'' സഞ്ചാരയോഗ്യമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കുമോ ;

(സി) ശബരിമലയില്‍ കരസേനയുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന "ബെയ്ലിപാലം'' നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കുമെന്ന് അറിയിക്കുമോ ;

(ഡി) ശബരിമലയില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി എന്തെല്ലാം പദ്ധതികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കുമോ ?

844

ശബരിമല പാക്കേജില്‍ ‘മിനി പമ്പയെ’ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്

 

ഡോ. കെ.ടി ജലീല്‍

 

() കുറ്റിപ്പുറം-ഭാരതപ്പുഴയുടെ പാലത്തിനരികെ ‘മിനി പമ്പയില്‍' ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ ബുദ്ധിമുട്ട് നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇവിടെ നിരവധി അപകട മരണങ്ങള്‍ നടന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) മിനിപമ്പയുടെ ഇരു ഭാഗങ്ങളിലുമായി 250 മീറ്റര്‍ നീളത്തില്‍ ഭാരതപ്പുഴ ഭിത്തി കെട്ടി സംരക്ഷിച്ച് അയ്യപ്പ ഭക്തന്മാര്‍ക്ക് സൌകര്യപ്രദമായ കുളിക്കടവ് നിര്‍മ്മിക്കുന്ന പദ്ധതി ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

845

ശബരിമലയിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികള്‍

 

ശ്രീ. രാജു എബ്രഹാം

 

() ശബരിമലയിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന കരസേനയുടെ 'ബെയ്ലി പാല'ത്തിന് എത്ര രൂപയാണ് ചെലവു വരുന്നത് ;

(ബി) പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് എത്ര രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് ; അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി) പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോ ; എന്നത്തേക്ക് ഈ പുതിയ പാലവും അപ്രോച്ച് റോഡും തുറന്നു കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ;

(ഡി) പൂതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതുവഴി തിരക്ക് എങ്ങനെ കുറയ്ക്കന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് ;

() ഇതിനായി സംസ്ഥാന സര്‍ക്കാര്‍ എത്ര കോടി രൂപയാണ് മുടക്കുന്നത് ; ബാക്കി തുക എങ്ങനെ കണ്ടെത്തും ?

846

ശബരിമല സന്നിധാനത്ത് കരസേന നിര്‍മ്മിക്കുന്നപാലത്തിന്റെ നിര്‍മ്മാണം

 

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ. എം.. വാഹീദ്

ശ്രീ. പി.സി. വിഷ്ണുനാഥ്

ശ്രീ. അന്‍വര്‍ സാദത്ത്

 

() ശബരിമല സന്നിധാനത്തിലെ തിരക്ക് കുറക്കുവാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(ബി) സന്നിധാനത്ത് കരസേനയുടെ എന്‍ജിനീയറിംഗ് വിഭാഗം നിര്‍മ്മിക്കുന്ന പാലത്തിന്റെ പണി ഏതുഘട്ടത്തിലാണെന്ന് വെളിപ്പെടുത്താമോ;

(സി) പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം സംബന്ധിച്ച് ധാരണാപത്രം ഉണ്ടാക്കിയിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

() ഈ മണ്ഡലകാലത്തിന് മുമ്പ് ഇതു പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമോ?

847

അമ്പലപ്പുഴ പാല്‍പ്പായസം

 

ശ്രീ. ജി. സുധാകരന്‍

 

() അമ്പലപ്പുഴ ക്ഷേത്രത്തിലെ പാല്‍പ്പായസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുവാന്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി) നിലവില്‍ പാല്‍പ്പായസത്തിന് ആവശ്യമായ പാല്‍ ശേഖരിക്കുന്നത് എവിടെനിന്നാണ് ; ഒരു ലിറ്റര്‍ പാലിന് എന്തുവിലയാണ് ദേവസ്വം ബോര്‍ഡ് നല്‍കുന്നത് ;

(സി) ഭക്തജനങ്ങള്‍ക്ക് ആവശ്യാനുസരണം പാല്‍പ്പായസം മിതമായ നിരക്കില്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ ?

848

കാക്കാഴം പള്ളിക്കാവ് ക്ഷേത്രം

 

ശ്രീ. ജി. സുധാകരന്‍

 

() ദേവസ്വം ബോര്‍ഡിന്റെ കാക്കാഴം പള്ളിക്കാവ് ക്ഷേത്രത്തില്‍ മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ക്ഷേത്രത്തില്‍ നിന്നും എന്തെല്ലാം സാധനങ്ങള്‍ നഷ്ടപ്പെട്ടുവെന്നും ഭാവിയില്‍ മോഷണം തടയാന്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നുംവ്യക്തമാക്കുമോ ;

(ബി) ക്ഷേത്രത്തിന്റെ ചുറ്റുമുള്ള ക്ഷേത്രവക സ്ഥലങ്ങള്‍ സ്വകാര്യവ്യക്തികള്‍ കൈയ്യേറിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇവ തിരിച്ചുപിടിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ;

(സി) കാക്കാഴം പള്ളിക്കാവ് ക്ഷേത്രത്തില്‍ കാവല്‍ക്കാരെ നിയോഗിക്കാന്‍ നടപടി സ്വീകരിക്കുമോ ?

849

തിരുമല-തിരുപ്പതി ദേവസ്ഥാനം'' -ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍

 

ശ്രീ. പി. എ മാധവന്‍

 

() ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രദര്‍ശനത്തിനായി കേരളത്തില്‍ നിന്നും പ്രതിവര്‍ഷം ഏകദേശം എത്ര തീര്‍ത്ഥാടകര്‍ പോകുന്നുവെന്ന് അറിയിക്കാമോ;

(ബി) പ്രസ്തുത തീര്‍ത്ഥാടകര്‍ക്കായി സംസ്ഥാന സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ എന്തെങ്കിലും സൌകര്യങ്ങള്‍ നല്‍കുന്നുണ്ടോ;

(സി) ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും കേരളം ഒഴികെ ദക്ഷിണേന്ത്യയിലെ നിരവധി നഗരങ്ങളിലും തിരുപ്പതി ദര്‍ശനത്തിന് പോകുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനായി “തിരുമല തിരുപ്പതി ദേവസ്ഥാനം”(ടിടിഡി) വക ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ടി.ടി.ഡി യുടെ സഹകരണത്തോടെ തിരുപ്പതി ദര്‍ശനത്തിന് പോകുന്നവര്‍ക്ക് പൂജയ്ക്കും താമസത്തിനും ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്ന ഇത്തരം സെന്ററുകള്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.