UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No Title of the Question

850

പ്രാക്തന ഗോത്രവര്‍ഗ്ഗങ്ങളുടെ വികസനക്ഷേമ പദ്ധതി

 

ശ്രീ. എം.. വാഹീദ്

,, കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, .പി. അബ്ദുളളക്കുട്ടി

 

() പ്രാക്തന ഗോത്രവര്‍ഗ്ഗങ്ങളുടെ വികസനക്ഷേമ പ്രവര്‍ത്തനത്തിനുളള പ്രത്യേക പദ്ധതികള്‍ എന്തെല്ലാമാണ്;

(ബി) ഇവയുടെ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി) ഈ പദ്ധതികള്‍ക്ക് കേന്ദ്രസഹായം ലഭ്യമാണോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) ആദ്യഘട്ടത്തില്‍ ഈ പദ്ധതികള്‍ എവിടെയൊക്കെയാണ് നടപ്പാക്കാനുദ്ദേശിക്കുന്നത് ?

851

പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ 'നൂറ് ദിന' കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെട്ട പദ്ധതികള്‍

 

ശ്രീ. കെ. രാധാകൃഷ്ണന്‍

 

() സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ ജനവിഭാഗത്തിന്റെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാരിന്റെ നൂറ് ദിവസത്തെ കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) ഓരോ പദ്ധതികള്‍ക്കുവേണ്ടി നീക്കിവച്ചിരുന്ന തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) ഈ പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും ആയതിലേയ്ക്ക് ചെലവഴിച്ച തുകയുടെ വിശദാംശങ്ങളും വെളിപ്പെടുത്തുമോ?

852

'സമ്പൂര്‍ണ്ണ ചികിത്സാ പദ്ധതി' വഴി ആദിവാസികള്‍ക്ക് സൌജന്യ ചികിത്സ

 

ശ്രീ. എസ്. ശര്‍മ്മ

'' സാജു പോള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

 

() മുന്‍ സര്‍ക്കാര്‍ ആദിവാസി വിഭാഗങ്ങള്‍ക്കായി പത്തുകോടി ചെലവില്‍ ഏര്‍പ്പെടുത്തിയ 'സമ്പൂര്‍ണ്ണ ചികിത്സാപദ്ധതി' ഇപ്പോള്‍ തുടരുന്നുണ്ടോ; ഇപ്രകാരം എത്ര ആദിവാസികള്‍ക്ക് സൌജന്യ ചികിത്സ ലഭിച്ചിട്ടുണ്ട് ; ഇതിനായി ചെലവഴിച്ച തുക എത്ര;

(ബി) ഈ പദ്ധതി നടപ്പിലാക്കുന്നതിന് 2011 ജൂണ്‍ മാസം 30-ന് നീക്കിയിരിപ്പുണ്ടായ തുക എത്ര;

(സി) ഈ സര്‍ക്കാര്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ ഇതിനായി തുക നീക്കിവെച്ചിട്ടുണ്ടോ?

853

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍

 

ശ്രീ. കെ. രാധാകൃഷ്ണന്‍

 

() സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള പീഡനങ്ങളുടെയും അതിക്രമങ്ങളുടെയും പേരില്‍ എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും അവയുടെ വിശദാംശങ്ങളും ലഭ്യമാക്കുമോ;

(സി) പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നിയമാനുസരണ നടപടികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വീകരിക്കാതിരിക്കുന്നതായുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ അവ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

854

പട്ടികവര്‍ഗ്ഗ വികസന ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നതിന് നടപടി

 

ശ്രീ. റ്റി.യു. കുരുവിള

'' മോന്‍സ് ജോസഫ്

 

() പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള വികസനഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി) പട്ടികവര്‍ഗ്ഗ വികസന ഫണ്ട് വിനിയോഗിക്കുന്നതില്‍ ഉണ്ടായിട്ടുള്ള പുരോഗതിയും, ഏതെല്ലാം കാര്യങ്ങള്‍ക്കാണ് വിനിയോഗിച്ചിരിക്കുന്നതെന്നും വിശദമാക്കാമോ;

(സി) സര്‍ക്കാരിന്റെ കാലത്ത് വികസന ഫണ്ട് വിനിയോഗം എത്ര ശതമാനമായിരുന്നുവെന്ന് വിശദമാക്കാമോ?

855

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ ലഭിച്ച ജോലിയുടെവിശദാംശം

 

ശ്രീ. സി. കെ. നാണു

 

() സംസ്ഥാനത്ത് തൊഴിലര്‍ഹിക്കുന്ന പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ തൊഴില്‍രഹിതരായിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് വ്യക്തമാക്കാമോ;

(ബി) നിലവില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ലഭിച്ച എത്ര പട്ടികവര്‍ഗ്ഗക്കാരുണ്ടെന്ന് വ്യക്തമാക്കുമോ; കഴിഞ്ഞ പത്തുകൊല്ലം കൊണ്ട് എത്ര പേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചുവെന്നും ഏതൊക്കെ തസ്തികകളില്‍ എന്നും വ്യക്തമാക്കുമോ ?

856

അട്ടപ്പാടിയില്‍ തൊഴിലുറപ്പ് പദ്ധതി

 

ശ്രീ. . കെ. ബാലന്‍

'' കെ. വി. വിജയദാസ്

'' രാജു എബ്രഹാം

'' ബി. സത്യന്‍

 

() പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതി പ്രകാരം അട്ടപ്പാടി മേഖലയിലെ മൂന്ന് പഞ്ചായത്തുകളില്‍ പുതിയ പദ്ധതികളൊന്നും തയ്യാറാക്കിയിട്ടില്ലെന്ന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഗ്രാമവികസന വകുപ്പുമായി ചേര്‍ന്ന് തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായുള്ള തൊഴില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിന് ലഭിക്കാനാവശ്യമായ പദ്ധതി കാലതാമസം കൂടാതെ തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമോ?

857

ആദിവാസികള്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഭൂമി വിതരണം ചെയ്യാന്‍ നടപടി

 

ശ്രീ. . . അസീസ്

 

() ഈ സര്‍ക്കാര്‍ ഇതിനോടകം എത്ര ആദിവാസികള്‍ക്ക് ഭൂമി നല്‍കി; എവിടെയെല്ലാം;

(ബി) പട്ടികവര്‍ഗ്ഗക്കാരുടെ ക്ഷേമത്തിനായി പുതുതായി ഏതെങ്കിലും പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ടോ; എങ്കില്‍ പദ്ധതികള്‍ വിശദമാക്കുമോ?

858

ആദിവാസി ഊരുകളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിന് മുന്‍കരുതല്‍ നടപടി

 

ശ്രീ. എം. ചന്ദ്രന്‍

,, കെ. രാധാകൃഷ്ണന്‍

,, എസ്. രാജേന്ദ്രന്‍

,, പുരുഷന്‍ കടലുണ്ടി

 

() സംസ്ഥാനത്തെ ആദിവാസി ഊരുകളില്‍ കോളം ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ വര്‍ഷകാലത്ത് എത്ര ആദിവാസികള്‍ മരണപ്പെടുകയുണ്ടായി;

(ബി) വര്‍ഷകാലം ആരംഭിക്കുന്നതിന് മുമ്പായി രോഗങ്ങള്‍ പടരാതിരിക്കാന്‍ ആദിവാസി ഊരുകളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയുണ്ടായോ; ഇല്ലെങ്കില്‍ കാരണം അന്വേഷിക്കുകയുണ്ടായോ?

T859

അവിവാഹിതരായ ആദിവാസി അമ്മമാരുടെ പെന്‍ഷന്‍

 

ശ്രീ.ബാബു എം.പാലിശ്ശേരി

അവിവാഹിതരായ ആദിവാസി അമ്മമാരുടെ വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ ആര്‍ക്കെങ്കിലും നല്‍കിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ?

860

ചിതറ, മടത്തറ എന്നീ സ്ഥലങ്ങളില്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി ഹോസ്റല്‍ നിര്‍മ്മിക്കാന്‍ നടപടി

 

ശ്രീ. മുല്ലക്കര രത്നാകരന്‍

 

() ചടയമംഗലം നിയോജക മണ്ഡലത്തിന്റെ ഭാഗവും കൊല്ലം ജില്ലയില്‍പ്പെടുന്നതുമായ ചിതറ, മടത്തറ തുടങ്ങിയ പ്രദേശങ്ങളില്‍ നിരവധി ദരിദ്രരായ പട്ടികവര്‍ഗ്ഗ വിഭാഗക്കാരുള്ളതിനാല്‍ ഇവരുടെ കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്നതിനുവേണ്ടി ഒരു പട്ടികവര്‍ഗ്ഗ ഹോസ്റല്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനു വേണ്ടി ചിതറ ഗ്രാമപഞ്ചായത്തതിര്‍ത്തിയില്‍ ഒരു പട്ടികവര്‍ഗ്ഗ ഹോസ്റല്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

861

.ടി.ഡി.പി പ്രോജക്ട് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്‍കീഴില്‍ കൊണ്ടുവരാന്‍ നടപടി

 

ശ്രീ. . കെ. ബാലന്‍

,, വി. ചെന്താമരാക്ഷന്‍

,, ബാബു എം. പാലിശ്ശേരി

,, കെ. രാധാകൃഷ്ണന്‍

 

() അട്ടപ്പാടിയിലെ ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസര്‍, ഗ്രാമവികസന വകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തിച്ചുവരുന്നതെന്നറിയാമോ ;

(ബി) എങ്കില്‍ പട്ടികവര്‍ഗ്ഗ വികസനത്തിനുള്ള ഫണ്ട് വിനിയോഗത്തിന് ഇത് തടസ്സമാകുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) അട്ടപ്പാടിയിലെ ഐ.ടി.ഡി.പി. പ്രോജക്ട് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമോ ?

862

പരിയാരം മെഡിക്കല്‍ കോളേജില്‍ ഏര്‍പ്പെടുത്തിയ ചികില്‍സാ പദ്ധതിയിലെ അപാകതകള്‍

 

ശ്രീ.ജെയിംസ് മാത്യു

 

() പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തുന്ന പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നുണ്ടോ ;

(ബി) ഇങ്ങിനെ ആനുകൂല്യം ലഭിക്കുന്നതിനായി പരിയാരം മെഡിക്കല്‍ കോളേജിനുമാത്രം ബാധകമാക്കികൊണ്ട് 6 നിബന്ധനകള്‍ ഉള്‍ക്കൊള്ളുന്ന സി2/9299/11-ാംനമ്പര്‍ സര്‍ക്കുലര്‍ 29.7.2011-ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ പുറത്തിറക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(സി) ഇങ്ങിനെയൊരു സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതിനാധാരമായ സാഹചര്യങ്ങള്‍ വ്യക്തമാക്കുമോ ;

(ഡി) അപ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത് മതിയായ പരിശോധനയും പഠനവും നടത്തിയിട്ടാണോ ;

() ആധുനിക ചികിത്സാ രീതി ആവശ്യമായതും അടിയന്തിരവുമായ സന്ദര്‍ഭങ്ങളില്‍ മഞ്ചേശ്വരം വരെയുള്ള ഭാഗങ്ങളില്‍ നിന്ന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്ള റഫറന്‍സ് കൊണ്ടുവരണമെന്ന നിബന്ധന ഉണ്ടാക്കാവുന്ന ബുദ്ധിമുട്ടുകളും പ്രത്യാഘാതങ്ങളും മനസ്സിലാക്കിയിട്ടുണ്ടോ ;

(എഫ്) എങ്കില്‍ ഇക്കാര്യത്തില്‍ മതിയായ പരിശോധന നടത്തി പ്രസ്തുത സര്‍ക്കുലര്‍ പിന്‍വലിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ജി) പട്ടികവര്‍ഗ്ഗ വിഭാഗത്തിന് നീതി നിഷേധിക്കുന്ന ഇത്തരം നടപടികള്‍ ഇനിയും സ്വീകരിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ ?

863

ആനപ്പാന്തം ആദിവാസികോളനിയിലെ വീട് നിര്‍മ്മാണം

 

പ്രൊഫ. സി. രവീന്ദ്രനാഥ്

 

() പുതുക്കാട് മണ്ഡലത്തിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ആനപ്പാന്തം ആദിവാസി കോളനിയില്‍ പട്ടയം കൊടുത്തതിന് ശേഷം വീട് നിര്‍മ്മാണം നാളിതുവരെ ആരംഭിച്ചിട്ടില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നിലവില്‍ വീട് നിര്‍മ്മിക്കുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടോ എന്ന് വ്യക്തമാക്കുമോ;

(സി) തടസ്സം ഉണ്ടെങ്കില്‍ അത് പരിഹരിച്ച് വീട് നിര്‍മ്മാണം ഉടന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;

864

കരിമ്പ, തച്ചമ്പാറ ഗ്രാമപഞ്ചായത്തുകളില്‍ വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കാന്‍ നടപടി

 

ശ്രീ. കെ. വി. വിജയദാസ്

 

() പാലക്കാട് ജില്ലയില്‍ കരിമ്പ ഗ്രാമപഞ്ചായത്തില്‍ ആറു കോളനികളിലായി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട 64 കുടുംബങ്ങളില്‍, 30 കുടുംബങ്ങള്‍ക്ക് സ്വന്തമായി വീടില്ലെന്നുളള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഈ കുടുംബങ്ങള്‍ക്ക് വീടും മറ്റ് അടിസ്ഥാന സൌകര്യങ്ങളും നല്‍കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ;

(സി) തച്ചമ്പാറ ഗ്രാമപഞ്ചായത്തില്‍ 5 കോളനികളിലായി മുഡുക വിഭാഗത്തില്‍പ്പെട്ട 28 കുടുംബങ്ങള്‍ക്ക് സ്വന്തമായി വീടില്ലെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവര്‍ക്ക് വീടുവച്ച് നല്‍കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കുമോ?

865

കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ആദിവാസി ഭവന പദ്ധതി പൂര്‍ത്തിയാക്കാന്‍ നടപടി

 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

 

(സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് വയനാട് ജില്ലയില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാമെന്ന് താലൂക്ക് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(ബി) വിവിധ വകുപ്പുകളുടെ കീഴിലുള്ള ആദിവാസി ഭവന നിര്‍മ്മാണ പദ്ധതികളില്‍ പണി പൂര്‍ത്തിയാകാത്ത എത്ര ഭവനങ്ങളാണ് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലുള്ളതെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ ;

(സി) പ്രസ്തുത വീട് പണിയില്‍ നിന്ന് കരാറുകാരെ ഒഴിവാക്കി സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

866

മറാഠി സമുദായത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ നടപടി

 

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

 

കാസര്‍ഗോഡ് ജില്ലയിലെ മറാഠി സമുദായത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിലനിര്‍ത്തുന്നതിന് വേണ്ടി വര്‍ഷങ്ങളായി നടക്കുന്ന നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; ഇവരെ പട്ടികവര്‍ഗ്ഗവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് എന്താണ് തടസ്സമെന്ന് വ്യക്തമാക്കാമേ?

867

യുവജനങ്ങള്‍ക്കായി രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്പ്മെന്റ് മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍

 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

 

() സര്‍ക്കാരിന്റെ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ യുവജനങ്ങള്‍ക്കായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് വിശദമാക്കുമോ ;

(ബി) രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്പ്മെന്റിന്റെ ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ ;

(സി) പ്രസ്തുത പദ്ധതികളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍, ഘടന, പ്രവര്‍ത്തന രീതി എന്നിവ എന്തെല്ലാമെന്ന് വിശദമാക്കുമോ ?

868

യുവജനക്ഷേമപദ്ധതികള്‍

 

ശ്രീ. ജോസഫ് വാഴക്കന്‍

,, ഹൈബി ഈഡന്‍

,, വി.റ്റി. ബല്‍റാം

,, പി.. മാധവന്‍

 

() യുവജനക്ഷേമവകുപ്പ് സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ചതും നടപ്പിലാക്കിയതുമായ പദ്ധതികള്‍ എന്തെല്ലാം;

(ബി) യുവജനക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജോബ് ഫെസ്റിലൂടെ എത്രപേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് അവസരം ലഭിച്ചു;

(സി) പുതിയ യുവജനനയം രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) യുവജനങ്ങളുടെ ക്ഷേമത്തിനാവശ്യമായ ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?

869

യുവജന നയം

 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

 

() സംസ്ഥാന യുവജനക്ഷേമവകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ വിശദാംശം വെളിപ്പെടുത്തുമോ;

(ബി) യുവജന നയം രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ?

870

ജോബ് ഫെസ്റ്

 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

 

സംസ്ഥാനത്ത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പട്ടികവര്‍ഗ്ഗക്കാര്‍ക്കായി 'ജോബ്ഫെസ്റ്' സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

871

മ്യൂസിയം മൃഗശാല വികസന പദ്ധതി

 

ശ്രീ. എം. എ ബേബി

 

() നൂറ് ദിന കര്‍മ്മപദ്ധതികളുടെ ഭാഗമായി 31.8.2011-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ടമ്യൂസിയം-മൃഗശാല വികസന പദ്ധതി നടപ്പിലാക്കുന്നതിന് ചെലവായ മൊത്തം തുക എത്രയാണെന്ന് വ്യക്തമാക്കുമോ;

(ബി) 31.8.2011 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതികള്‍ ഏതൊക്കെയായിരുന്നു; ഓരോ പദ്ധതിയ്ക്കും ഭരണാനുമതി നല്‍കിയത് എന്ന്; ടെണ്ടര്‍ വിളിച്ചത് എന്ന്; പണി പൂര്‍ത്തീകരിച്ചത് എന്ന്; ചെലവായ തുക എത്ര;

(സി) ഉദ്ഘാടന പരിപാടി സംഘടിപ്പിക്കുന്നതിന് ചെലവായ മൊത്തം തുക എത്ര; ഉദ്ഘാടന പരിപാടിയില്‍ ആരൊക്കെ പങ്കെടുത്തു;

(ഡി) പരിപാടി സംബന്ധിച് 31.8.11 ല്‍ ദിനപത്രങ്ങളില്‍ വന്ന പരസ്യങ്ങള്‍ക്ക്, മ്യൂസിയം-മൃഗശാല വകുപ്പിനും, ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പിനും എത്ര തുക ചെലവായി ?

872

കേന്ദ്ര വന്യജീവി നിയമത്തിന്റെ അംഗീകാരം ലഭിക്കാത്ത മൃഗശാലകള്‍

 

ശ്രീ. സി. കെ. നാണു

 

() കേരളത്തില്‍ എത്ര മൃഗശാലകള്‍ നിലവിലുണ്ട്; ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ;

(ബി) കേന്ദ്ര വന്യജീവി നിയമത്തിന്റെ അംഗീകാരം ലഭിക്കാത്ത മൃഗശാലകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാമാണെന്നു വ്യക്തമാക്കുമോ ?

873

വടശ്ശേരിക്കരയില്‍ സ്കൂള്‍ കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി

 

ശ്രീ. രാജു എബ്രഹാം

 

() റാന്നി വടശ്ശേരിക്കരയില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നത് ഉപയോഗയോഗ്യമല്ലാത്ത കെട്ടിടത്തിലാണ് എന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതിനു പകരം കെട്ടിടം നിര്‍മ്മിക്കുന്നതിന് തുക വകയിരുത്തിയിട്ടും, കെട്ടിടനിര്‍മ്മാണം ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;

(സി) പട്ടിക‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഈ അവസ്ഥയ്ക്ക് കാരണക്കാരായവരെ കണ്ടെത്തി അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ;

(ഡി) പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന്എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?

 

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.