UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

  Answer  Provided    Answer  Not Yet Provided
Q. No Title of the Question

574

ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തല്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, ഹൈബി ഈഡന്‍

,, സണ്ണി ജോസഫ്

,, വി. പി സജീന്ദ്രന്‍

 

()കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ മേഖലയില്‍ സ്ഥാപിത താല്പര്യം മാത്രം കണക്കിലെടുത്ത് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ നല്കാമോ ;

(ബി)അത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് ;

(സി)കേന്ദ്ര സര്‍ക്കാരിന്റെ സഹായങ്ങള്‍ സ്വീകരിച്ച് ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

575

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ആരോഗ്യ പാക്കേജ്

 

ശ്രീ.എം.വി.ശ്രേയാംസ് കുമാര്‍

 

()തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ആരോഗ്യപാക്കേജ് ആരോഗ്യ വകുപ്പിന്റെ പരിഗണനയിലുണ്ടോ ; വിശദമാക്കുമോ;

(ബി)പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുള്ള തുകയുടെ വിശദാംശം ലഭ്യമാക്കുമോ ?

576

സംസ്ഥാന ന്യൂട്രീഷ്യന്‍ നയം

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

സംസ്ഥാന ന്യൂട്രീഷ്യന്‍ നയം രൂപപ്പെടുത്തിയിട്ടുണ്ടോ ; പകര്‍പ്പ് ലഭ്യമാക്കുമോ ?

577

എന്‍ഡോസള്‍ഫാന്‍ പഠന നടപടി

ശ്രീ. സണ്ണി ജോസഫ്

,, ഹൈബി ഈഡന്‍

,, ഷാഫി പറമ്പില്‍

,, .റ്റി. ജോര്‍ജ്

 

() സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്റെ ഉപയോഗം മൂലമുളള ആരോഗ്യപ്രശ്നങ്ങള്‍ സംബന്ധിച്ച് ശാസ്ത്രീയ പഠനം ആവശ്യമാണെന്ന് കരുതുന്നുണ്ടോ;

(ബി) എങ്കില്‍ ഒരു പുതിയ പഠനസമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) പുതിയ പഠനസമിതിയുടെ വിഷയങ്ങള്‍ എന്തൊക്കെ യാണെന്ന് വെളിപ്പടുത്തുമോ;

(ഡി) പ്രസ്തുത സമിതിയുടെ ഘടന എങ്ങനെയായിരിക്കണം എന്നാണ് തീരുമാനിച്ചിട്ടുളളതെന്നു വ്യക്തമാക്കുമോ?

578

പ്രമേഹ രോഗനിയന്ത്രണം

 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

,, റ്റിഎ. അഹമ്മദ് കബീര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

 

() സംസ്ഥാനത്ത് പ്രമേഹബാധിതരുടെ എണ്ണം താരതമ്യേന ഉയര്‍ന്നതാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ രോഗ നിയന്ത്രണത്തിന് ഏര്‍പ്പെടുത്തിയിട്ടുളള സംവിധാനങ്ങളെന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി) രോഗനിര്‍ണ്ണയം വൈകിപ്പോകുന്നതുമൂലമുളള അപകട സാധ്യത കണക്കിലെടുത്ത് എന്തൊക്കെ പരിഹാര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി) ആരോഗ്യവകുപ്പിന്റെ കീഴിലെ പരിശോധനാ ലബോറട്ടറികളില്‍ ഇതിനായി ഏര്‍പ്പെടുത്തിയിട്ടുളള സംവിധാനം വിശദമാക്കാമോ;

() വിവിധ തരത്തിലുളള രക്തപരിശോധന, ആഹാരക്രമം എന്നിവയിലെ പ്രത്യേകത കണക്കിലെടുത്തു; സര്‍ക്കാര്‍ ലാബുകളുടെ പ്രവര്‍ത്തനസമയം രാവിലെ ഏഴുമണിക്കെങ്കിലും ആരംഭിക്കുന്നതിനാവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തുമോ ?

579

കുട്ടികളിലെ ദന്ത-വദന രോഗങ്ങള്‍

ശ്രീ. എം. ഹംസ

ശ്രീമതി കെ. കെ. ലതിക

ശ്രീ. ജെയിംസ് മാത്യു

,, എസ്. രാജേന്ദ്രന്‍

 

() കുട്ടികളില്‍ ദന്ത-വദന രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായ പഠനറിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദമാക്കാമോ ;

(ബി) ലോകാരോഗ്യ സംഘടന ഇത് സംബന്ധിച്ച് കേരളത്തില്‍ സര്‍വ്വേ നടത്തിയതായി അറിയാമോ; എങ്കില്‍ സര്‍വ്വേ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ; പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ ;

(സി) റിപ്പോര്‍ട്ടുകളുടെയടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?

580

ജീവന്‍ രക്ഷാ ഔഷധങ്ങളുടെ വിലനിലവാരം

 

ശ്രീ.കെ.മുഹമ്മദുണ്ണി ഹാജി

 

() ജീവന്‍ രക്ഷാ ഔഷധങ്ങളുടെ വിലനിലവാരം നിയന്ത്രിക്കുന്നതിനും മരുന്ന് കമ്പനികളുടെ ചൂഷണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനും ഇതുവരെ ചെയ്തതും ഇനി ചെയ്യാന്‍ ഉദ്ദേശിക്കുന്നതുമായ കാര്യങ്ങള്‍ വിശദമാക്കുമോ ;

(ബി) ക്യാന്‍സര്‍, കിഡ്നി രോഗികള്‍ക്ക് സബ്സിഡി നിരക്കില്‍ മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ ; ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

581

സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് മരുന്ന് വാങ്ങുന്നസംവിധാനം

 

ശ്രീ. മഞ്ഞളാംകുഴി അലി

 

() സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് മരുന്ന് വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; ഏത് സ്ഥാപനം മുഖേനയാണ് മരുന്നു വാങ്ങാന്‍ ചുമതലപ്പെടുത്തിയിരുന്നത്; വിശദാംശം വെളിപ്പെടുത്തുമോ;

(ബി) പ്രസ്തുത സ്ഥാപനം മുഖേന കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ എത്ര രൂപയുടെ മരുന്നുകളും മറ്റ് സാമഗ്രികളുമാണ് വാങ്ങിയിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി) സംസ്ഥാനത്ത് നിരോധിക്കപ്പെട്ട മരുന്നുകള്‍ വന്‍തോതില്‍ വാങ്ങിയത് സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വിശദമാക്കുമോ?

582

മരുന്നുവില നിയന്ത്രിക്കാന്‍ നടപടികള്‍

 

ശ്രീ. ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

,, സി. കെ. നാണു

 

() സംസ്ഥാനത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന മരുന്നുവില നിയന്ത്രിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ;

(ബി) മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ വഴി മരുന്നുകള്‍ ശേഖരിച്ച് മെഡിക്കല്‍ കോളേജ്, ജനറല്‍ ഹോസ്പ്പിറ്റല്‍, താലൂക്ക് ആശുപത്രി തുടങ്ങിയ സ്ഥലങ്ങളില്‍ ഔട്ട്ലെറ്റുകള്‍ ആരംഭിച്ച് സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

583

ജീവന്‍ രക്ഷാമരുന്നുകളുടെ വിലനിയന്ത്രണം

 

ശ്രീ. പി. ഉബൈദുള്ള

 

() ജീവന്‍ രക്ഷാമരുന്നുകളുടെ വില ഇരട്ടിയലധികം വര്‍ദ്ധിപ്പിച്ച സാഹചര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ വിലനിയന്ത്രിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുമോ ;

(സി) വില നിര്‍ണ്ണയ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ ;

(ഡി) കൂടുതല്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ വഴി പാവപ്പെട്ട രോഗികള്‍ക്ക് വിതരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

584

മരുന്നുകളുടെ അമിതവില

 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

 

() സംസ്ഥാനത്ത് ജീവന്‍ രക്ഷാമരുന്നുകള്‍ അടക്കമുള്ള പല മരുന്നുകള്‍ക്കും അമിതവില ഈടാക്കുന്നതു കാരണം രോഗികളും സാധാരണക്കാരും അനുഭവിക്കുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) മൊത്തക്കച്ചവടക്കാരുടെ നിയന്ത്രണത്തിലുള്ള ക്ളിയറിംഗ് ആന്റ് ഫോര്‍വേഡിംഗ് ഏജന്റിന്റെ അംഗീകാരമില്ലാതെ ഒരു മരുന്നും വില്‍ക്കാന്‍ പറ്റാത്ത സാഹചര്യം പുന:പരിശോധിക്കുമോ ;

(സി) സര്‍ക്കാരിന്റെ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ കമ്പനികളില്‍ നിന്ന് നേരിട്ടു മരുന്നു വാങ്ങി പൊതു-സ്വകാര്യ മേഖലകളില്‍ വിതരണം ചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കുമോ ;

(ഡി) ഇതിനായി ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്തുമോ ; വിശദാംശങ്ങള്‍ നല്കുമോ ?

585

മരുന്നുകമ്പനികളെ നിയന്ത്രിക്കാന്‍ നടപടി

 

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

 

() മാനദണ്ഡമില്ലാതെ വില വര്‍ദ്ധിപ്പിക്കുന്ന മരുന്നു കമ്പനികളെ നിയന്ത്രിക്കാന്‍ എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുതെന്നു വെളിപ്പെടുത്താമോ;

(ബി) ഒരേ ഇനം മരുന്നുകളുടെ വിലയില്‍ നിലനില്‍ക്കുന്ന വന്‍വ്യത്യാസവും ചില മരുന്നുകള്‍പല സ്ഥലങ്ങളിലും ഇരട്ടി വിലയ്ക്ക് വില്‍ക്കുന്ന കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് നിയന്ത്രിക്കാന്‍ എന്തു നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് ?

586

മരുന്നുകളുടെ വില നിയന്ത്രണം

 

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ബെന്നി ബെഹനാന്‍

,, . റ്റി. ജോര്‍ജ്

,, അന്‍വര്‍ സാദത്ത്

 

() മരുന്നുകളുടെ വില നിയന്ത്രിക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) മരുന്നുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍ എന്നിവയുടെ മൊത്ത-ചില്ലറ വില്പനകള്‍ മെഡിക്കല്‍ കോര്‍പ്പറേഷനെ ഏല്പിക്കുമോ;

(സി) എങ്കില്‍ ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ നല്‍കുമോ;

(ഡി) സംസ്ഥാനത്തുടനീളം മരുന്നു വില്പനശാലകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

587

മരുന്നുവിപണിയിലെ ചൂഷണം

ശ്രീ. പാലോട് രവി 

,, സണ്ണി ജോസഫ്

,, ഷാഫി പറമ്പില്‍

,, വി. പി. സജീന്ദ്രന്

 

() സംസ്ഥാനത്തെ മരുന്നുവിപണി രോഗികളെ ചൂഷണം ചെയ്യുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതു സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടോ;

(സി) മരുന്നുവിപണിയില്‍ സര്‍ക്കാര്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എങ്ങനെയാണ്;

(ഡി) മരുന്നിന്റെ ഉല്പാദന, വിതരണ, ഗുണനിലവാര കാര്യങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

() രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ വഴി മരുന്നു വില്ക്കുന്ന കാര്യം പരിഗണിക്കുമോ ?

588

വ്യാജമരുന്നുകള്‍

 

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

,, സി. മമ്മൂട്ടി

,, മഞ്ഞളാംകുഴി അലി

,, കെ. മുഹമ്മദുണ്ണി ഹാജി

 

() മരുന്നുവിപണിയില്‍ ചൈനീസ് വ്യാജമരുന്നുകള്‍ നിര്‍ബാധം വിറ്റഴിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ വിഷയം പരിശോധിക്കാന്‍ എന്തെങ്കിലും നിര്‍ദ്ദേശം നല്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി) ചൈനീസ് വ്യാജമരുന്നുകള്‍ക്കൊപ്പം തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഗുണനിലവാരമില്ലാത്ത വ്യാജമരുന്നുകളും വിപണിയിലുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) മരുന്നിന്റെ രാസഘടകങ്ങള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത് ഇവിടെ വച്ച് സംയോജിപ്പിച്ച് വ്യാജലേബലുകളില്‍ പായ്ക്കറ്റുകളിലാക്കി വിതരണം ചെയ്യുന്ന കേന്ദ്രങ്ങള്‍ സംസ്ഥാനത്തിനകത്തും പ്രവര്‍ത്തിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ;

() സംസ്ഥാനത്ത് പ്രതിവര്‍ഷം വിറ്റഴിക്കുന്ന

മരുന്നിന്റെ വില സംബന്ധിച്ച കണക്ക് ലഭ്യമാക്കുമോ?

589

പേവിഷ വിമുക്ത കേരളം

 

ശ്രീ. പി. റ്റി. . റഹീം

 

() 2015 ഓടെ പേവിഷ വിമുക്ത കേരളം എന്ന ലക്ഷ്യ പ്രാപ്തിക്കായി എല്‍.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കി വന്ന ഇന്‍ട്രാഡെര്‍മല്‍ റാബീസ് വാക്സിനേഷന്‍ (.ഡി.ആര്‍.വി.) പദ്ധതി നിര്‍ത്തലാക്കിയിട്ടുണ്ടോ;

(ബി) പേവിഷ ബാധയേറ്റയാള്‍ മരിക്കാനിടവരാത്ത സാഹചര്യമൊരുക്കുന്നതിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നു ലഭ്യമാക്കുമോ;

(സി) പ്രസ്തുത പദ്ധതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി രൂപീകരിച്ച 'ഡിസീസ് കണ്‍ട്രോള്‍ ആന്റ് മോണിറ്ററിംഗ് സെല്‍' ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?

590

മെഡിക്കല്‍‍ കോളേജുകളിലെ ചികിത്സാ ന്യൂനതകള്‍

 

ശ്രീ. റ്റി.യു. കുരുവിള

,, മോന്‍സ് ജോസഫ്

 

() സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ചികിത്സ കിട്ടാതെ രോഗികള്‍ക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ഇത് ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ;

(സി) യഥാസമയം രോഗികള്‍ക്ക് ചികിത്സ ലഭിക്കാതെ രോഗി മരിക്കാനിടയായ സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ ;

(ഡി) കുറ്റക്കാരായവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് ; വിശദമാക്കാമോ ?

591

മെഡിക്കല്‍ കോളേജുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി

 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

 

() റഫറല്‍ സംവിധാനം നടപ്പിലാക്കിയിട്ടും സംസ്ഥാനത്തെ മെഡിക്കല്‍കോളേജുകളില്‍ രോഗികളുടെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതു പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികള്‍ കൈക്കൊളളും;

(സി) മെഡിക്കല്‍ കോളേജുകള്‍ക്ക് താഴെയുളള ആശുപത്രികളിലെ സൌകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി മെഡിക്കല്‍ കോളേജുകളെ പൂര്‍ണ്ണമായും റഫറലായിത്തന്നെ നിലനിര്‍ത്തുമോ; വിശദാംശം നല്‍കുമോ;

(ഡി) ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജുളിലെ ബിരുദാനന്തര വിദ്യാര്‍ത്ഥികളെ കമ്മ്യൂണിറ്റി പ്രൈമറി ഹെല്‍ത്ത് സെന്ററിലേക്കും ജില്ല-ജനറല്‍ ആശുപത്രികളിലേക്കും നിയോഗിക്കുന്നകാര്യം ഉറപ്പ് വരുത്തുമോ; വിശദാംശം വ്യക്തമാക്കുമോ?

592

ആംബുലന്‍സ് സര്‍വ്വീസ് സംവിധാനം

 

ശ്രീ. മുല്ലക്കര രത്നാകരന്‍

 

ചടയമംഗലം നിയോജക മണ്ഡലത്തിലെ കടയ്ക്കല്‍ ഗവ. ആശുപത്രി, ചടയമംഗലം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ ഓരോ ആംബുലന്‍സ് സര്‍വ്വീസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനാവശ്യമായ തസ്തിക അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ?

593

ജീവന്‍രക്ഷാ ആംബുലന്‍സുകള്‍

 

ശ്രീ. ഷാഫി പറമ്പില്‍

,, സണ്ണി ജോസഫ്

,, എം. പി. വിന്‍സെന്റ്

,, ലൂഡി ലൂയിസ്

 

() ജീവന്‍ രക്ഷാ ആംബുലന്‍സുകള്‍ വാങ്ങുവാന്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് എത്ര കോടി രൂപ അനുവദിക്കുകയുണ്ടായി;

(ബി) ഇതില്‍ എത്ര കോടി രൂപ ചെലവഴിച്ചു;

(സി) ചെലവാക്കാതിരുന്നെങ്കില്‍ അതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്;

(ഡി) തുക ലാപ്സായിപ്പോയിട്ടുണ്ടോ;

() ലാപ്സായ തുക വീണ്ടും ലഭിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്?

594

108 എന്ന പേരിലുള്ള ആംബുലന്‍സുകള്‍

 

ശ്രീ. മഞ്ഞളാംകുഴി അലി

 

() സംസ്ഥാനത്ത് 108 എന്ന പേരിലുള്ള ആംബുലന്‍സുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി) കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ആകെ എത്ര ആംബുലന്‍സുകളാണ് വാങ്ങിയിട്ടുള്ളതെന്ന് വിശദമാക്കുമോ;

(ഡി) ഒരു ആംബുലന്‍സിന് എത്രയാണ് വിലയെന്ന് വെളിപ്പെടുത്തുമോ;

() വാങ്ങിയ ആംബുലന്‍സുകള്‍ മുഴുവന്‍ ഇതിനകം ഉപയോഗത്തിനായി വിതരണം ചെയ്തിട്ടുണ്ടോ;

(എഫ്) ലക്ഷക്കണക്കിന് രൂപ വിലയുള്ള പുതിയ വാഹനങ്ങള്‍ മാസങ്ങളോളം ഉപയോഗിക്കാതെ കിടക്കാന്‍ ഇടയായ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;കാരണം വ്യക്തമാക്കുമോ?

595

108 ആംബുലന്‍സിന്റെ പ്രവര്‍ത്തനം

 

ശ്രീ. .പി. ജയരാജന്‍

 

() എമര്‍ജന്‍സി ആംബുലന്‍സ് '108' ഇപ്പോള്‍ ആകെ എത്രയെണ്ണമാണുള്ളതെന്നും ഓരോ ജില്ലയിലും എത്രവീതമാണ് വിന്യസിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ;

(ബി) എല്ലാ ജില്ലകളിലും 108 എമര്‍ജന്‍സി ആംബുലന്‍സ് ആവശ്യാനുസരണം വിന്യസിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ?

596

കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനം

 

ശ്രീ. കെ. രാജു

 

() കേരളത്തില്‍ കുഷ്ഠ രോഗ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രപദ്ധതി എന്നുവരെ തുടരും; നിലവിലുള്ള കുഷ്ഠരോഗികളുടെ എണ്ണം എത്രയാണ്;

(ബി) നിലവിലുള്ള പദ്ധതി പ്രകാരം എത്ര ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്ന് വിശദീകരിക്കാമോ?

597

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന സംവിധാനത്തിന്റെ അപര്യാപ്തത

 

ശ്രീ. . പ്രദീപ്കുമാര്‍

 

() കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനാട്ടമി ഹാളില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിന് നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണുള്ളത്;

(ബി) ഇതിലുള്ള അപര്യാപ്തത കാരണം മൃതദേഹങ്ങള്‍ ചീഞ്ഞുപോയതായുള്ള പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

598

പുതിയ മെഡിക്കല്‍ കോളേജുകള്‍

 

ശ്രീ.ഷാഫി പറമ്പില്‍

,, എം.പി.വിന്‍സെന്റ്

,, വി.പി.സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

 

() സംസ്ഥാനത്ത് കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുന്നതിന് ആലോചിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി) പ്രസ്തുത മെഡിക്കല്‍ കോളേജുകള്‍ക്ക് എങ്ങനെ പണം സ്വരൂപിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത് ; വിശദാംശങ്ങള്‍ എന്തെല്ലാം; 'സിയാല്‍' മാതൃകയില്‍ പണം സ്വരൂപിക്കുന്ന കാര്യം പരിഗണിക്കുമോ ?

599

സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍

 

ഡോ. കെ. ടി. ജലീല്‍

 

() സര്‍ക്കാര്‍ അംഗീകാരത്തോടെ വ്യത്യസ്ത യൂണിവേഴ്സിറ്റികള്‍ക്ക് കീഴില്‍, സ്വാശ്രയ മേഖലയില്‍ ഇപ്പോള്‍ എത്ര മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി) അതില്‍ ക്രിസ്ത്യന്‍, മുസ്ളീം, ഹൈന്ദവ മാനേജ്മെന്റുകള്‍ക്ക് കീഴില്‍ എത്ര മെഡിക്കല്‍ കോളേജുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) ഓരോ കോളേജിലും, ഓരോ സെമസ്ററിലും പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ മതവും, ജാതിയും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ?

600

ബഡ്ജറ്റില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജുകള്‍

 

ശ്രീ. എം. ഉമ്മര്‍

 

() ബഡ്ജറ്റില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടോ ;

(ബി) ഓരോ മെഡിക്കല്‍ കോളേജിലും എത്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനാകും ?

601

കാസര്‍ഗോഡ് ജില്ലയില്‍ മെഡിക്കല്‍ കോളേജ്

 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

 

() 2011-12 വരഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ കാസര്‍ഗോഡ് ജില്ലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് തുക വകയിരുത്തിയിട്ടുണ്ടോ ;

(ബി) മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനുള്ള നടപടി എന്തെങ്കിലും സ്വികരിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ ?

602

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ്

 

ശ്രീ. .ചന്ദ്രശേഖരന്‍

 

() ഇപ്രാവശ്യത്തെ ബജറ്റില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി) കാസര്‍ഗോഡ് സ്ഥാപിക്കുന്ന മെഡിക്കല്‍ കോളേജ് ഏത് മേഖലയിലാണെന്ന് അറിയിക്കുമോ?

603


പാലക്കാട് ജില്ലയില്‍ മെഡിക്കല്‍ കോളേജ്

 

ശ്രീ. സി. പി. മുഹമ്മദ്

 

പാലക്കാട് ജില്ലയില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

604

തൃശൂര്‍ മെഡിക്കല്‍ കോളേജ്, നഴ്സിംഗ് കോളേജ് എന്നിവിടങ്ങളിലെ അടിസ്ഥാന സൌകര്യങ്ങള്‍

 

ശ്രീ. പി.. മാധവന്‍

 

() തൃശൂര്‍ മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൌകര്യ വികസനത്തിനായി നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണ്'

(ബി) മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന നേഴ്സിംഗ് കോളേജിന്റെ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

(ഡി) നേഴ്സിംഗ് കോളേജില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കാത്തത് കാരണം അംഗീകാരം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ നടപടികള്‍സ്വീകരിക്കുമോ?

605

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം

 

ശ്രീമതി കെ. കെ. ലതിക

 

() സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടവരും ഒപ്പിടാത്തവരുമായ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി പ്രവേശന രീതി എങ്ങനെയാണെന്ന് വ്യക്തമാക്കുമോ;

(ബി) സംവരണതത്വങ്ങളും മെറിറ്റും പ്രസ്തുത പ്രവേശനരീതിയില്‍ പാലിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

606

സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് കരാര്‍

 

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

 

() സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് പ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ 2011 ഓഗസ്റ് ആദ്യവാരത്തില്‍ എവിടെയെല്ലാം വെച്ച് ഏതെല്ലാം തീയതികളില്‍ ചര്‍ച്ചകള്‍ നടത്തുകയുണ്ടായെന്ന് വെളിപ്പെടുത്തുമോ;

(ബി) ഈ കാലയളവില്‍ ഏതെല്ലാം ചര്‍ച്ചകളെത്തുടര്‍ന്ന് ഏതെല്ലാം എഗ്രിമെന്റുകള്‍ തയ്യാറാക്കുകയുണ്ടായി;

(സി) ഏതെല്ലാം വകുപ്പ് ഉദ്യോഗസ്ഥര്‍ കരാര്‍ തയ്യാറാക്കുന്നതിന് ബന്ധപ്പെടുകയുണ്ടായി; കരാറുകളില്‍ ഒപ്പുവച്ചവര്‍ ആരൊക്കെ;

(ഡി) തയ്യാറാക്കപ്പെട്ട കരാറുകളുടെ ഓരോ പകര്‍പ്പും ചര്‍ച്ചകളുടെ മിനുട്സുകളുടെ ഓരോ പകര്‍പ്പും സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ ?

607

ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം

 

ശ്രീ. പി.കെ. ഗുരുദാസന്‍

 

തിരുവനന്തപുരത്തെ ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റി റ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താറുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?

608

ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

 

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

 

() പ്രൈമറി ഹെല്‍ത്ത് സെന്റര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രികള്‍ എന്നിവടങ്ങളിലെ ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ ഇതിനോടകം എന്ത് നടപടി സ്വീകരിച്ചു ;

(ബി) സ്പെഷ്യാലിറ്റി കേഡറില്‍ എത്രപേരെ ഇതിനോടകം നിയമിച്ചു ;

(സി) ശ്രീ. സി. കേശവന്റെ നാമധേയത്തിലുള്ള മയ്യനാട് ആശുപത്രിയില്‍ കുറവുള്ള ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുന്നതിനും ഗൈനക്കോളജിസ്റിനെ നിയമിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

609

സ്വകാര്യമേഖലയില്‍ പ്രാക്ടീസ് ചെയ്യുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്

 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() സംസ്ഥാനത്ത് അനധികൃതമായി ലീവെടുത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യമേഖലയില്‍ പ്രാക്ടീസ് ചെയ്യുന്ന വിവരം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ബി) ഇത്തരത്തില്‍ എത്ര ഡോക്ടര്‍മാരുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍ പരിശോധിച്ച് എണ്ണം ഉറപ്പുവരുത്തുമോ;

(സി) അനധികൃത ലീവ് അനുവദിക്കുകയില്ലെന്ന് ഉറപ്പ് വരുത്താന്‍ എന്തൊക്കെ നടപടികള്‍ കൈക്കൊളളും; വിശദമാക്കുമോ:

(ഡി) ഗ്രാമീണ സേവനത്തിന്് തയ്യാറാകാത്ത ഡോക്ടര്‍ മാരില്‍നിന്ന് പിഴയായി ഇപ്പോള്‍ എത്ര രൂപയാണ് ഈടാക്കുന്നത്; ഇതു ഉയര്‍ത്തുന്ന കാര്യം പരിഗണനയിലുണ്ടോ;

() ഗ്രാമീണ സേവനം നടത്താതെ ഡോക്ടര്‍മാര്‍ വിദേശത്ത് ജോലി തേടിപ്പോകുന്നതിന് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

610

ഡോക്ടര്‍മാരുടെ ശമ്പള പരിഷ്കരണം

 

ശ്രീ. പുരുഷന്‍ കടലുണ്ടി

 

() ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിച്ചുകൊണ്ടുള്ള കരാറിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ബി) നിലവില്‍ ഓരോ കാറ്റഗറിയിലുമുള്ള ഡോക്ടര്‍ മാര്‍ക്കുണ്ടായിരുന്ന ശമ്പളവും മറ്റാനുകൂല്യവും എത്രയാണെന്ന് അറിയിക്കാമോ;

(സി) പുതുക്കിയ നിരക്കനുസരിച്ച് ഓരോ വിഭാഗത്തിനും എന്തെല്ലാം ആനുകൂല്യമാണ് ലഭിക്കുന്നത്?

611

സ്കൂളുകളില്‍ ഔഷധസസ്യ പദ്ധതി

 

ശ്രീ. ജി. എസ്. ജയലാല്‍

 

() സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് മുഖേന സ്കൂളുകളില്‍ ഔഷധസസ്യങ്ങള്‍ വച്ച് പിടിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുന്നുണ്ടോ;

(ബി) എങ്കില്‍ ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ സ്കൂളുകളില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിരുന്നുവോ;

(സി) നിവേദനം പരിഗണിച്ച് പ്രസ്തുത നിയോജകമണ്ഡലത്തില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കുമോ ?

612

ഡോക്ടര്‍മാരുടെ ഒഴിവു നികത്തല്‍

 

ശ്രീ. വി. ചെന്താമരാക്ഷന്‍

 

() നെന്മാറയിലെ വിവിധ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഏതെല്ലാം ആശുപത്രികളില്‍ എത്ര ഒഴിവുകളാണുള്ളത്;

(സി) ഒഴിവുകളുള്ള തസ്തികകളില്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

613

ഡോക്ടര്‍മാരുടെ ഒഴിവുകള്‍

 

ശ്രീ. റ്റി. വി. രാജേഷ്

 

() സര്‍ക്കാര്‍ മേഖലയില്‍ ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സി. എച്ച്. സി.കള്‍, പി. എച്ച്. സി.കള്‍ എന്നിവിടങ്ങളില്‍ എത്ര ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നിലവിലുണ്ട്;

(ബി) ഡോക്ടര്‍മാരുടെ റാങ്ക് ലിസ്റ് നിലവിലുണ്ടോ; ഉണ്ടെങ്കില്‍ നിയമനത്തിന് കാലതാമസം വരുന്നത് എന്തുകൊണ്ടാണ്;

(സി) ഒഴിവുകള്‍ നികത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?

614

ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍

 

ശ്രീ. എം. ചന്ദ്രന്‍

 

() പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളില്‍ നിലവിലുള്ള സ്റാഫ് പാറ്റേണ്‍ അനുസരിച്ച് എത്ര ഡോക്ടര്‍മാരുടെ ഒഴിവുകളുണ്ട് ;

(ബി) പാലക്കാട് ജില്ലയില്‍ നിലവില്‍ എത്ര ഡോക്ടര്‍മാരുടെ ഒഴിവുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ ;

(സി) ഇതില്‍ സ്പെഷ്യലിസ്റ് ഡോക്ടര്‍മാര്‍ എത്ര ;

(ഡി) പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിനു വേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

615

കണ്ണൂര്‍ ജില്ലയിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍

 

ശ്രീ. സി. കൃഷ്ണന്‍

 

() കണ്ണൂര്‍ ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ എത്ര ഡോക്ടര്‍മാരുടെ ഒഴിവുകളാണുള്ളത് ; സ്ഥാപനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(ബി) പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(സി) എന്‍.ആര്‍.എച്ച്.എം. പദ്ധതി പ്രകാരം ആരംഭിച്ച ആയൂര്‍വേദ, ഹോമിയോ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ?

616

കണ്ണൂര്‍ ജില്ലയിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍

 

ശ്രീ. ജെയിംസ് മാത്യു

 

() കണ്ണൂര്‍ ജില്ലയില്‍ അലോപ്പതി, ആയൂര്‍വേദം, ഹോമിയോ എന്നീ വിഭാഗങ്ങളിലായി നിലവില്‍ എത്ര ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ഉണ്ടെന്ന് അറിയിക്കുമോ ; പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് ;

(ബി) ഒഴിവുകള്‍ ഉണ്ടാകുമ്പോള്‍ എന്‍.ആര്‍.എച്ച്.എം. മുഖേന അടിയന്തിരമായി ഒഴിവുകള്‍ നികത്തുന്ന നടപടി നിലവിലുണ്ടോ ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്നറിയിക്കുമോ ?

617

പാലക്കാട് ജില്ലയിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍

 

ശ്രീ.കെ.വി.വിജയദാസ്

 

() പാലക്കാട് ജില്ലയില്‍ വിവിധ ആശുപത്രികളിലായി 108-ഓളം ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തപ്പെടാനുണ്ടെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) അവ നികത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

618

ഡോക്ടര്‍മാരുടെ ഒഴിവുകള്‍

 

ശ്രീ. .പി. ജയരാജന്‍

 

() വിവിധ ആശുപത്രികളിലായി എത്ര മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകള്‍ നിലവിലുണ്ടെന്ന് ജില്ലാടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;

(ബി) സീനിയര്‍ കണ്‍സള്‍ട്ടന്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, സിവില്‍ സര്‍ജന്‍, അസിസ്റന്റ് സര്‍ജന്‍, ചീഫ് കണ്‍സള്‍ട്ടന്റ് എന്നീ തസ്തികകളില്‍ ഓരോ ജില്ലയിലും നിലവിലുള്ള ഒഴിവുകള്‍ എത്രവീതമാണ് ;

(സി) പ്രസ്തുത ഒഴിവുകള്‍ നികത്തുവാന്‍ കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമാണ്?

619

നിര്‍ബന്ധിത ഗ്രാമീണ സേവനം

 

ശ്രീ. ജെയിംസ് മാത്യു

 

() ഡോക്ടര്‍മാരുടെ 'നിര്‍ബന്ധിത ഗ്രാമീണ സേവനം' സംബന്ധിച്ച് നിലവിലുളള നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്; ഏതൊക്കെ വിഭാഗങ്ങളില്‍ നിര്‍ദ്ദേശം നിലവിലുണ്ട്;

(ബി) അവ പാലിക്കാത്തവരുടെ പേരില്‍ എന്തു നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;

(സി) തുടര്‍നടപടികളുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്;

(ഡി) ലീവെടുക്കുകയോ അംഗീകാരം വാങ്ങുകയോ ചെയ്യാതെ ജോലിയില്‍ നിന്നു വിട്ടുനില്‍ക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ ?

620

സ്കാനിംങ്ങ് വിഭാഗത്തിലെ ഡോക്ടര്‍മാരുടെ തസ്തികകള്‍

 

ശ്രീ. . പ്രദീപ്കുമാര്‍

 

() കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി, കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളില്‍ സ്കാനിംങ്ങ് സൌകര്യം നിലവില്‍ ലഭ്യമാണോ;

(ബി) ഈ വിഭാഗത്തില്‍ ഓരോ ആശുപത്രിയിലും ഡോക്ടര്‍മാരുടെ എത്ര തസ്തികകള്‍ നിലവിലുണ്ടെന്ന് വിശദമാക്കുമോ;

(സി) പ്രസ്തുത തസ്തികകളില്‍ ഒഴിവുകളുണ്ടെങ്കില്‍ അടിയന്തിരമായി അവ നികത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

621

ഒല്ലൂര്‍ മണ്ഡലത്തിലെ വെട്ടുകാട്, വെള്ളാനിക്ക പി.എച്ച്.സി.കളുടെ വികസനം

 

ശ്രീ.എം.പി.വിന്‍സെന്റ്

 

() ഒല്ലൂര്‍ മണ്ഡലത്തിലെ വെട്ടുകാട് പി.എച്ച്.സി.യെ കിടത്തി ചികിത്സാ സൌകര്യമുള്ള ആശുപത്രിയാക്കണമെന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ ;

(ബി) ഇതിനുള്ള നടപടി ഏത് ഘട്ടത്തിലാണ് ;

(സി) ഒല്ലൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട വെള്ളാനിക്കര പി.എച്ച്.സിയെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററാക്കുമോ ;

(ഡി) ഇത് സംബന്ധിച്ച് എന്തൊക്കെ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട് ;

() വെള്ളാനിക്കര പി.എച്ച്.സി.ദേശീയപാതയോരത്തുതന്നെ നിലനിര്‍ത്തി വികസിപ്പിക്കണമെന്ന ആവശ്യത്തില്‍ എന്ത് നടപടി കൈക്കൊണ്ടിട്ടുണ്ട് ?

622

പെരുമ്പഴുതൂര്‍ പി.എച്ച്.സി. ക്ക് പുതിയ മന്ദിരം

 

ശ്രീ. ആര്‍. സെല്‍വരാജ്

 

() നെയ്യാറ്റിന്‍കര, പെരുമ്പഴുതൂര്‍ പി.എച്ച്.സി. ക്ക് പുതിയ മന്ദിരം പണിയുന്നതിന് 6.5.2011 ലെ ഉത്തരവ് പ്രകാരം ഭരണാനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് സ്വീകരിച്ച അനന്തര നടപടികള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;

(ബി) പ്രസ്തുത കെട്ടിടം പണി ആരംഭിച്ചില്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(സി) ആര്‍ക്കാണ് ഇതിന്റെ കരാര്‍ കൊടുത്തിട്ടുള്ളതെന്നും കരാര്‍ എന്നാണ് നല്‍കിയതെന്നും പ്രവൃത്തി എന്നാരംഭിക്കുമെന്നുമുള്ള വിവരങ്ങള്‍ വ്യക്തമാക്കുമോ?

623

ചിറയിന്‍കീഴ് താലൂക്കാശുപത്രി വികസനം

 

ശ്രീ. വി. ശശി

 

() ചിറയിന്‍കീഴ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയുടെ വികസനത്തിനായി പൊതുമരാമത്ത് വകുപ്പ് (ബില്‍ഡിംഗ്സ്) പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ അത് നടപ്പാക്കാന്‍ ഈ വര്‍ഷത്തെ ബജറ്റില്‍ എത്ര രൂപ വകകൊള്ളിച്ചിട്ടുണ്ട്;

(സി) ഇല്ലെങ്കില്‍ പ്രസ്തുത ആശുപത്രിയുടെ ശോചനീയാവസ്ഥ കണക്കിലെടുത്ത് ആവശ്യമായ തുക അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

624

അങ്കമാലി മറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

 

ശ്രീ. ജോസ് തെറ്റയില്‍

 

() അങ്കമാലി കാലടി പഞ്ചായത്തില്‍ മറ്റൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ 24 മണിക്കൂര്‍ പ്രവര്‍ത്തനം പുന:സഥാപിക്കുന്നതിലെ കാലതാമസം എന്താണ്;

(ബി) എന്ന് പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്താമോ?

625

പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ പി.എച്ച്.സി.യെ സി.എച്ച്.സിയായി ഉയര്‍ത്താന്‍ നടപടി

 

ശ്രീ.കെ.എന്‍..ഖാദര്‍

 

() പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന തേഞ്ഞിപ്പാലം പ്രൈമറി ഹെല്‍ത്ത് സെന്ററിനെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തുവാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) നിലവിലുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിനെ അത് സ്ഥിതി ചെയ്യുന്ന പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിന്റെ പേര് നല്‍കുന്നതിന് എന്താണ് തടസ്സമെന്ന് വ്യക്തമാക്കുമോ ; ഈ സ്ഥാപനത്തിന്റെ പേര് മാറ്റുവാനും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തുവാനും ഉടന്‍ നടപടി സ്വീകരിക്കുമോ ?

626

തേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്തില്‍ പ്രാഥമികാരോഗ്യകേന്ദ്രം

 

ശ്രീ.കെ.എന്‍..ഖാദര്‍


() ഒരു പ്രാഥമികാരോഗ്യകേന്ദ്രവുമില്ലാത്ത തേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്തില്‍ അത് സ്ഥാപിക്കുവാന്‍ സ്ഥലവും കെട്ടിടവും സൌജന്യമായി സര്‍ക്കാരിന് നല്‍കാന്‍ ഗ്രാമപഞ്ചായത്ത് തയ്യാറാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) പുതുതായി ഒരു ആരോഗ്യകേന്ദ്രം അവിടെ അനുവദിക്കുവാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ് ; സമയബന്ധിതമായി ഒരു ആരോഗ്യകേന്ദ്രം സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(സി) ഒരു താലൂക്ക് ആശുപത്രിയുടെ അഭാവമുള്ള വള്ളിക്കുന്ന് നിയോജകമണ്ഡലത്തില്‍ പുതുതായി ഒരു താലൂക്ക് ആശുപത്രി സ്ഥാപിക്കുവാന്‍ തയ്യാറാകുമോ ?

627

നാദാപുരം വളയം പ്രൈമറി ഹെല്‍ത്ത് സെന്റര്‍

ശ്രീ. . കെ. വിജയന്‍

 

നാദാപുരം വളയം പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായും, നാദാപുരം ഗവണ്‍മെന്റ് ആശുപത്രി താലൂക്ക് ആശുപത്രിയുടെ നിലവാരത്തിലേക്കും ഉയര്‍ത്തിയെങ്കിലും ആവശ്യമായ ജീവനക്കാരുടെ അഭാവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ?

628

കരുനാഗപ്പള്ളി താലൂക്കാശുപത്രി വികസനം

ശ്രീ. സി. ദിവാകരന്‍

 

() കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയുടെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്; എന്ന് പണി പൂര്‍ത്തിയാക്കാന്‍ കഴിയും;

(ബി) പീഡിയാട്രിക് വാര്‍ഡിന്റെ മേല്‍ക്കൂര അടര്‍ന്നുവീണത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത വാര്‍ഡ് പ്രവര്‍ത്തന സജ്ജമാക്കുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചത്?

629

ചൂരല്‍മല പ്രാഥമിക ആരാഗ്യ കേന്ദ്രം

 

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

 

() ആരോഗ്യ വകുപ്പിന്റെ കീഴില്‍ പ്രാഥമിക ചികിത്സാ കേന്ദ്രം തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണ്;

(ബി) കല്‍പ്പറ്റ മേപ്പാടി ഗ്രാമപഞ്ചായത്തില്‍പ്പെട്ട ചൂരല്‍മല പ്രദേശത്ത് പ്രാഥമികാരോഗ്യ കേന്ദ്രം ആരംഭിക്കുന്നതിനായി നിവേദനം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(സി) പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ചൂരല്‍മല പ്രദേശത്ത് പ്രാഥമിക ചികിത്സാ കേന്ദ്രം തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

630

എരുമപ്പെട്ടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനം

 

ശ്രീ. ബാബു എം. പാലിശ്ശേരി

 

() കുന്നംകുളം എരുമപ്പെട്ടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സൂപ്രണ്ട് ഉള്‍പ്പെടെ അനുവദിച്ചിട്ടുള്ള ഡോക്ടര്‍മാരുടെയും നേഴ്സ്മാരുടെയുംതസ്തിക എത്ര വീതമാണ്; ഇതില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്;

(ബി) രോഗികളുടെ വര്‍ദ്ധിച്ച തിരക്ക് അനുഭവപ്പെടുന്ന പ്രസ്തുത സെന്ററില്‍ സി.എച്ച്.സി. സ്റാഫ് പാറ്റേണ്‍ അനുവദിക്കുന്നതിനു നടപടി സ്വീകരിക്കുമോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ ?

631

കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ സ്കാനിംങ് സംവിധാനം

ശ്രീ. . പ്രദീപ്കുമാര്‍

 

() കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് സ്കാനിംങ്നടത്തുന്നതിനുള്ള സംവിധാനം നിലവിലുണ്ടോ ;

(ബി) പ്രസ്തുത ആശുപത്രിയിലെ ഒ.പി.യില്‍ എത്തുന്ന രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ സ്കാനിങിന് നിര്‍ദ്ദേശിച്ചാല്‍ ആയത് അവിടെ തന്നെ ചെയ്തുകൊടുക്കുന്നുണ്ടോ ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ ?

632

നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രി പ്രശ്നങ്ങള്‍

 

ശ്രീ. ആര്‍. സെല്‍വരാജ്

 

() നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രയില്‍ വികസനസമിതി യോഗം വിളിക്കാറുണ്ടോ; എങ്കില്‍ അവസാനമായി വിളിച്ചതെന്നാണ്;

(ബി) നിലവിലെ സമിതി അംഗങ്ങളുടെ പൂര്‍ണ്ണവിവരം ലഭ്യമാക്കാമോ;

(സി) പ്രസ്തുത ആശുപത്രി സൂപ്രണ്ട്, ആശുപത്രിയിലെ വാര്‍ഡും, പരിസരവും സന്ദര്‍ശിക്കാറുണ്ടോ; '' വാര്‍ഡും പരിസരവും വൃത്തീഹീനമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) പ്രസ്തുത ആശുപത്രിയില്‍ എത്ര ക്ളീനിംഗ് വിഭാഗം ജീവനക്കാര്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ; അനുവദിച്ചിട്ടുള്ള തസ്തികയില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞു കിടപ്പുണ്ടെന്ന് വ്യക്തമാക്കാമോ;

() പ്രസ്തുത ആശുപത്രി വികസനസമിതി യോഗത്തില്‍ സ്ഥലം എം.എല്‍..യെ പങ്കെടുപ്പിക്കാറുണ്ടോ; ആരാണ് യോഗം വിളിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(എഫ്) പ്രസ്തുത ആശുപത്രിയില്‍ ശുചീകരണത്തിന്റെ കാര്യത്തില്‍ ആശുപത്രി സൂപ്രണ്ട് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;

(ജി) പ്രസ്തുത ജില്ലാ ആശുപത്രിയുടെ ശോചനീയവാസഥ സംബന്ധിച്ച് നിരവധി പത്രവാര്‍ത്ത വന്നിട്ടുള്ള സാഹചര്യത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?

633

ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയില്‍ ട്രോമാകെയര്‍ സംവിധാനം

ശ്രീ. ബി. സത്യന്‍

 

() താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയ ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയില ഡോക്ടര്‍മാരുടെയും മറ്റ് സ്റാഫിന്റെയും ഒഴിവുകള്‍ നികത്തുന്നതിന് എന്തെങ്കിലും തടസ്സമുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത ആശുപത്രിയില്‍ ദേശീയപാതയില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ചികിത്സ നല്‍കാനുള്ള ട്രോമാകെയര്‍ സംവിധാനം കേന്ദ്രഫണ്ട് പ്രയോജനപ്പെടുത്തി ആരംഭിക്കുവാന്‍ എന്തെങ്കിലും തടസ്സമുണ്ടോ ;

(സി) പ്രസ്തുത ഫണ്ട് പ്രയോജനപ്പെടുത്തിയിട്ടുള്ള മറ്റു ആശുപത്രികളുടെ പേരുകള്‍ വ്യക്തമാക്കുമോ ?

634

പി.എച്ച്.സി. കളില്‍ മുഴുവന്‍സമയ ഡോക്ടര്‍മാര്‍

 

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

 

() പി.എച്ച്.സി. കളില്‍ മുഴുവന്‍ സമയ ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഡോക്ടര്‍മാരുടെ സേവന സമയം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

635

കൊട്ടാരക്കര താലൂക്കാശുപത്രിയിലെ മെറ്റേണറ്റി ബ്ളോക്ക്

ശ്രീമതി പി. അയിഷാ പോറ്റി

 

() കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ മെറ്റേണിറ്റി ബ്ളോക്കില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിലെ കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ആയതിന്റെ അടിസ്ഥാന കാരണം എന്താണ് ;

(ബി) വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന് അനുബന്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ഫണ്ട് ലഭ്യമാക്കിയിട്ടുണ്ടോ ;

(സി) അടിയന്തിരമായി ഫണ്ട് ലഭ്യമാക്കി മെറ്റേണറ്റി ബ്ളോക്കിന് വൈദ്യുതി ലഭ്യമാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ ?

636

ആറ്റിങ്ങല്‍ വലിയകുന്ന് സര്‍ക്കാര്‍ ആശുപത്രിയിലെ അപര്യാപ്തതകള്‍

ശ്രീ. ബി. സത്യന്‍

 

() താലൂക്ക് ആശുപത്രിയുടെ സ്റാറ്റസിലേക്ക് ഉയര്‍ത്തിയ ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലെ വലിയകുന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ എണ്ണം എത്രയാണ് ; അപ്രകാരം ഉയര്‍ത്തുമ്പോള്‍ ലഭിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണം എത്രയാണ് ; സ്പെഷ്യലിസ്റ് തസ്തികയടക്കം വിശദമാക്കാമോ ;

(ബി) പ്രസ്തുത ആശുപത്രിയില്‍ നിന്ന് രണ്ട് പേരെ സ്ഥിരമായി വര്‍ക്കിംഗ് അറേജ്മെന്റിന്റെ ഭാഗമായി മറ്റ് ആശുപത്രികളില്‍ അവരവരുടെ സൌകര്യത്തിനായി മാറ്റി നിയമിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) പ്രസ്തുത ആശുപത്രിയില്‍ നിലനില്‍ക്കുന്ന അപര്യാപ്തത പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് വ്യക്തമാക്കുമോ ?

637

ആലപ്പുഴ ജനറല്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

 

() ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ സൂപ്രണ്ടിനെ മാറ്റി പുതിയ സൂപ്രണ്ടിനെ നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അമ്പലപ്പുഴ എം.എല്‍.. കത്ത് നല്‍കിയിരുന്നോ ; ഇതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു ;

(ബി) ആശുപത്രി സൂപ്രണ്ട് ദിവസേന രാവിലെ 11 മണിക്ക് എത്തി ചേരുന്നതും നേരത്തെ ആശുപത്രി വിട്ട് പോകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; .പി. സമയത്ത് സൂപ്രണ്ട് എത്തിച്ചേരാതിരിക്കുന്നതിന് അനുവാദം നല്‍കിയിട്ടുണ്ടോ ;

(സി) ആലപ്പുഴ ജനറല്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനത്തിന് യാതൊരു ഏകോപനവുമില്ല എന്ന ആക്ഷേപം പരിഹരിക്കുമോ ; സത്വര ഭരണപരിഷ്ക്കാരങ്ങള്‍ ആലപ്പുഴ ജനറല്‍ ഹോസ്പിറ്റലില്‍ നടപ്പാക്കുമോ ?

638

നെടുങ്ങോലം താലൂക്കാശുപത്രിയിലെപോരായ്മകള്‍

 

ശ്രീ. ജി. എസ്. ജയലാല്‍

 

() നെടുങ്ങോലം ഗവ. രാമറാവൂ താലൂക്ക് ആശുപത്രിയില്‍ നിലവിലുളള തസ്തികകള്‍ ഏതൊക്കെയാണെന്ന് കാറ്റഗറി അടിസ്ഥാനത്തില്‍ അറിയിക്കാമോ;

(ബി) പ്രസ്തുത തസ്തികകളില്‍ ഇപ്പോള്‍ എത്ര ഒഴിവുകളുണ്ട്;

(സി) ആശുപത്രിയിലെ വിവിധ വിഭാഗം ജീവനക്കാരുടെ കുറവ് നിമിത്തം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് ബോദ്ധ്യമുണ്ടോ;

(ഡി) എങ്കില്‍ ഇതുമായി ബന്ധപ്പെട്ടു നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ;

() പ്രസ്തുത ആശുപത്രിയിലെ നിലവിലുളള മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ?

639

കൊട്ടാരക്കര താലൂക്കാശുപത്രി പ്രവര്‍ത്തനം

ശ്രീ. പി. അയിഷാ പോറ്റി

 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സ്റാഫ് നഴ്സ് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിച്ച് ആശുപത്രി പ്രവര്‍ത്തനം സുഗമമാക്കാന്‍ അടിയന്തിരമായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

640

വടക്കഞ്ചേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാരുടെ അഭാവം

ശ്രീ. .കെ. ബാലന്‍

 

() തരൂര്‍ മണ്ഡലത്തിലെ വടക്കഞ്ചേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിലവില്‍ എത്ര ഡോക്ടര്‍മാരെയാണ് നിയമിച്ചിട്ടുളളത്;

(ബി) എത്ര ഡോക്ടര്‍മാരുടെ തസ്തികള്‍ ഒഴിഞ്ഞുകിടിക്കുന്നുണ്ട്;

(സി) ഡോക്ടര്‍മാരുടെ അഭാവം മൂലം രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയാത്ത അവസ്ഥയും ഒ.പി. നിശ്ചലമാകുന്ന സാഹചര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:

(ഡി) ഈ പ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

641

ഷൊര്‍ണ്ണൂര്‍ ചെര്‍പ്പുളശ്ശേരി ആശുപത്രികള്‍

 

ശ്രീമതി. കെ.എസ്. സലീഖ

 

() ഷൊര്‍ണ്ണൂര്‍, ചെര്‍പ്പുളശ്ശേരി ആശുപത്രികള്‍ സി.എച്ച്.സി ആയി ഉയര്‍ത്തിയെങ്കിലും ആവശ്യത്തിനുള്ള ഡോക്ടര്‍മാരെയോ മറ്റു ജീവനക്കാരെയോ നിയമിച്ചിട്ടില്ലാ എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ ആശുപത്രികളുടെ അടിസ്ഥാനസൌകരം വര്‍ദ്ധിപ്പിക്കുന്നതിനും, ആവശ്യത്തിനുള്ള ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

642

പുതുക്കാട് താലൂക്കാശുപത്രി ജീവനക്കാരുടെ കുറവ്

 

പ്രൊഫ. സി. രവീന്ദ്രനാഥ്

 

() പുതുക്കാട് ബ്ളോക്ക് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയതിന് ശേഷം താലൂക്ക് ആശുപത്രിക്കാവശ്യമായ ജീവനക്കാര്‍ ഇല്ലെന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;

(ബി) പാരാമെഡിക്കല്‍ ജീവനക്കാരടക്കം ഒഴിവുള്ള തസ്തികകളില്‍ ഉടന്‍തന്നെ നിയമനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ?

643

ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ ആശുപത്രിക്കെട്ടിട നിര്‍മ്മാണം

 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

 

() തലശ്ശേരി ന്യൂമാഹി ഗ്രാമപഞ്ചായത്തില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിനും, ആയുര്‍വേദാശുപത്രിക്കും കെട്ടിടം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി) പ്രസ്തുത കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ?

644

പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നിന്റെ ദൌര്‍ലഭ്യം

ശ്രീ. എം. ചന്ദ്രന്‍

 

() പാലക്കാ.ട് ജില്ലയിലെ സര്‍ക്കാര്‍ ആശുപ്രത്രികളില്‍ രോഗികള്‍ക്ക് ആവശ്യമായ മരുന്ന് ലഭിക്കുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:

(ബി) മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തുവാന്‍ എന്തെങ്കിലും നടപടികള്‍ സ്വികരിച്ചിട്ടുണ്ടോ.

(സി) എങ്കില്‍ എന്നത്തേക്ക് മരുന്നിന്റെ ലഭ്യത ഉറപ്പു വരുത്തുവാന്‍ സാധിക്കുമെന്നു വ്യക്തമാക്കുമോ?

645

ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി യോഗം

ശ്രീ. . എം. ആരിഫ്

 

() ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ യോഗം കൂടുന്ന വിവരം അതാത് എം.എല്‍..മാരെ അറിയിച്ചിരിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(ബി) കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ ഉള്‍പ്പെടെ ആശുപത്രികളുടെ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റികളില്‍ എം.എല്‍.. മാരേക്കൂടി പങ്കെടുപ്പിക്കണമെന്ന നിര്‍ദ്ദേശം നല്‍കുമോ ?

646

സുനാമി ഫണ്ടുപയോഗിച്ചുളള ആശുപത്രിക്കെട്ടിട നിര്‍മ്മാണം

 

ശ്രീ. പുരുഷന്‍ കടലുണ്ടി

 

() തീരദേശത്തുളള എത്ര ആശുപത്രി കെട്ടിടങ്ങളാണ് സുനാമി ഫണ്ടുപയോഗിച്ച് നവീകരിക്കുകയും, നിര്‍മ്മിക്കുകയും ചെയ്തിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(ബി) അതിനായി എത്ര കോടി രൂപയാണ് ചെലവഴിച്ചതെന്ന് അറിയിക്കാമോ?

647

ജില്ലാ ആശുപത്രികളില്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍

ശ്രീ. ആര്‍. സെല്‍വരാജ്

 

() ജില്ലാ ആശുപത്രികളില്‍ പുതിയ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആശുപത്രികളില്‍ അപ്രകാരം ഡയാലിസിസ് സെന്റര്‍ ആരംഭിച്ചു; വിവരം ലഭ്യമാക്കുമോ;

(ബി) കേരളത്തിന്റെ തെക്കേയറ്റം, കടലോര മലയോര പ്രദേശത്തെ സാധാരണക്കാര്‍ നിത്യവും ചികിത്സയ്ക്ക് എത്തുന്ന നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ പുതിയതായി ഒരു ഡയാലിസിസ് സെന്റര്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ ?

648

കുറ്റ്യാടി താലൂക്ക് ഗവണ്‍മെന്റ് ആശുപത്രി സ്റാഫ് പാറ്റേണ്‍

ശ്രീമതി കെ.കെ. ലതിക

 

() കുറ്റ്യാടി താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലെ സ്റാഫ് പാറ്റേണ്‍ വിശദമാക്കുമോ ;

(ബി) അനുവദിക്കപ്പെട്ട തസ്തികകളിലെല്ലാം നിയമനം നടത്തിയിട്ടുണ്ടോ ; ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ ഉണ്ടെങ്കില്‍ ആയതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുമോ ;

(സി) ജീവനക്കാരെ സ്ഥലംമാറ്റുമ്പോള്‍ പകരം സംവിധാനം ഒരുക്കുന്നതുവരെ സ്ഥലംമാറ്റപ്പെട്ട ജീവനക്കാര്‍ക്ക് അതാത് സ്ഥലങ്ങളില്‍ തുടരുന്നതിന് അനുവാദം നല്‍കുമോ ?

649

ആരോഗ്യവകുപ്പിലെ സൂപ്പര്‍ ന്യൂമററി തസ്തികകള്‍

 

ശ്രീ. കെ. രാജു

 

() ആരോഗ്യവകുപ്പില്‍ നിലവില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നീ തസ്തികകളില്‍ എത്ര സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്; എവിടെയൊക്കെയാണ്;

(ബി) പ്രസ്തുത തസ്തികകള്‍ ജനറല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റുമായി സംയോജിപ്പിക്കുന്നതിനുളള നടപടികള്‍ കൈക്കൊളളുമോ?

650

ഒഫ്താല്‍മിക് അസിസ്റന്റ് തസ്തിക സൃഷ്ടിക്കല്‍

 

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

 

() 6.11.2008-ലെ ജി.(എം.എസ്)നം.568/08/എച്ച്& എഫ്.ഡബള്യു ഡി ഉത്തരവ് പ്രകാരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും, താലൂക്ക് ആശുപത്രികളിലും അപ്ഗ്രഡേഷന്‍ നടക്കുന്നതിന് മുമ്പും ശേഷവും സ്റാഫ് പാറ്റേണ്‍പ്രകാരം ഉണ്ടായിരിക്കേണ്ട ഒഫ്താല്‍മിക് അസിസ്റന്റുമാരുടെ തസ്തികകളില്‍ ഒന്ന് പോലുംസൃഷ്ടിക്കപ്പെട്ടിട്ടില്ലെന്ന കാര്യംശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത സ്റാഫ് പാറ്റേണ്‍ പ്രകാരം ഒരു ഒഫ്താല്‍മിക് അസിസ്റന്റിന്റെയെങ്കിലും തസ്തിക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും താലൂക്ക് ആശുപത്രികളിലും സൃഷ്ടിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

651

മലപ്പുറം ആരോഗ്യമേഖലയിലെ ജീവനക്കാരുടെ അപര്യാപ്തത

ശ്രീ. പി.ഉബൈദുളള

() മലപ്പുറം ജില്ലയില്‍ ആരോഗ്യമേഖലയില്‍ ജീവനക്കാരുടെ എണ്ണം കുറവുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അതു പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(സി) ജനസംഖ്യാനുപാതികമായി ജില്ലയില്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും നിയമിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ:

(ഡി) ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സുമാരുടെ ഒഴിവുകളിലേക്ക് നിലവിലുളള റാങ്ക് ലിസ്റില്‍ നിന്ന് നിയമനം നടത്താന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

652

പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍

ശ്രീ. റ്റി.വി. രാജേഷ്

 

() കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഓരോ വിഭാഗത്തിലുമുളള ജീവനക്കാരുടെ തസ്തികകള്‍ എത്രയാണെന്ന് വ്യക്തമാക്കുമോ;

(ബി) അതില്‍ എത്രവീതം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു;

(സി) പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തുന്നതിനുളള നടപടി സ്വീകരിക്കുമോ ?

653

ആശുപത്രി ജീവനക്കാരുടെയും അവശ്യമരുന്നുകളുടെയും ക്ഷാമം

ശ്രീ. ബി.ഡി. ദേവസ്സി

 

() സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, ടെക്നീഷ്യന്‍മാര്‍ എന്നിവരുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) ചാലക്കുടി താലൂക്ക് ആശുപത്രിയിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളിലെ നിയമനം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുമോ;

(സി) അവശ്യമരുന്നുകളുടെ ക്ഷാമം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; അതിനുളള പരിഹാര നടപടികള്‍ സ്വീകരിക്കുമോ?

654

കായംകുളം താലൂക്കാശുപത്രിയിലെ ജീവനക്കാരുടെ ഒഴിവുകള്‍

 

ശ്രീ. സി. കെ. സദാശിവന്‍

 

() നിരവധി റോഡപകടങ്ങള്‍ നടക്കുന്ന ദേശീയ പാതയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന കായംകുളം താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും ഒഴിവുകള്‍ നികത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ബി) എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്കുശേഷവും രാത്രിയിലും ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?

655

ആശ്രിത നിയമനം

 

ശ്രീമതി പി. അയിഷാ പോറ്റി

 

() ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ എല്‍.ഡി.സി. ആയിരുന്ന ഹരീഷ് എസ്. ന്റെ വിധവ എന്‍.എസ്. സിനിതയുടെ ആശ്രിത നിയമന അപേക്ഷ ലഭിച്ചത് എന്നാണ്; പ്രസ്തുത അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;

(ബി) അനാവശ്യ തടസവാദങ്ങള്‍ പറഞ്ഞ് പ്രസ്തുത അപേക്ഷ ഉദ്യോഗസ്ഥര്‍ ചുവപ്പുനാടയില്‍ കുരുക്കിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) വിധവയായ സിനിതയുടെ ആശ്രിത നിയമനത്തിനുള്ള അപേക്ഷയില്‍ അടിയന്തിര തീര്‍പ്പുണ്ടാക്കാന്‍ നടപടി സ്വീകരിക്കുമോ?

656

ഫാര്‍മസിസ്റുകളുടെ കുറവ് പരിഹരിക്കാന്‍ നടപടി

 

ശ്രീ. പാലോട് രവി

 

() സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവിലുള്ള തസ്തികകള്‍ ഫാര്‍മസിസ്റുകളെ നിയമിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഫാര്‍മസിസ്റുകളുടെ കുറവുമൂലം യോഗ്യതയില്ലാത്തവരെക്കൊണ്ട് മരുന്നു വിതരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ജി..(എം.എസ്.) 568/08/എച്ച്. ആന്റ് എഫ്.ഡബ്ളിയൂ.ഡി., തീയതി 6.11.2008 പ്രകാരം പി.എച്ച്.സി.കളെയും സി.എച്ച്.സി.കളെയും അപ്ഗ്രേഡ് ചെയ്തതനുസരിച്ച് ഫാര്‍മസിസ്റുകളെയും നിയമിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ;

(ഡി) മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനിലെ ഫാര്‍മസിസ്റ് നിയമനം പി.എസ്.സി.ക്ക് വിടാന്‍ ഗവണ്‍മെന്റ് തീരുമാനമെടുത്തിട്ടുണ്ടോ?

657

നേഴ്സ്-രോഗി അനുപാതം

 

ശ്രീ. പി.കെ. ഗുരുദാസന്‍

 

() സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളെ പരിചരിക്കുന്നതിന് നേഴ്സുമാരുടെയും രോഗികളുടെയും അനുപാതം എത്രയെന്ന് വ്യക്തമാക്കുമോ;

(ബി) ഒരു നേഴ്സിന് ഇപ്പോള്‍ ശരാശരി എത്ര രോഗികളെ പരിചരിക്കേണ്ടിവരുന്നുണ്ട് ;

(സി) നേഴ്സുമാരുടെ ജോലിഭാരം കുറയ്ക്കുന്നതിന് ഒഴിവുകള്‍ അടിയന്തിരമായി നികത്താന്‍ നടപടി സ്വീകരിക്കുമോ ?

658

ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്കുള്ള പ്രൊമോഷന്‍

 

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

 

() ആരോഗ്യ വകുപ്പിലെ ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (എല്‍.എച്ച്..) തസ്തികയിലേക്ക് 1994-ന് ശേഷം എത്ര തവണ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ്-1 തസ്തികയില്‍ നിന്ന് പ്രൊമോഷന്‍ നല്‍കിയിട്ടുണ്ടെന്ന് ലിസ്റ് സഹിതം വ്യക്തമാക്കുമോ;

(ബി) പ്രസ്തുത തസ്തികയിലേക്ക് ട്രെയിനിംഗ് കഴിഞ്ഞവര്‍ക്കെല്ലാം പ്രമോഷന്‍ നല്‍കിയിട്ടുണ്ടോ; 50 വയസ്സ് കഴിഞ്ഞവര്‍ക്ക് ട്രെയിനിംഗ് ഇല്ലാതെ പ്രൊമോഷന്‍ നല്‍കാറുണ്ടോ;

(സി) ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ്-1 ല്‍ നിന്നുള്ള എല്‍.എച്ച്.. പ്രൊമോഷന്‍ പൂര്‍ണ്ണമായി നടത്താത്തതിനുള്ള കാരണം വ്യക്തമാക്കുമോ; പ്രസ്തുത പ്രൊമോഷനുകള്‍ അടിയന്തിരമായി നടത്താന്‍ നടപടി സ്വീകരിക്കുമോ;

(ഡി) ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ്-2 സീനിയോറിറ്റി ലിസ്റില്‍ നിന്ന് 13.10.2009 ല്‍ പ്രൊവിഷണല്‍ പ്രൊമോഷനും തുടര്‍ന്നുള്ള പ്രൊമോഷനും ലഭിച്ചവരുടെ വിശദാംശം ലഭ്യമാക്കാമോ;

() ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ്-2 ല്‍ നിന്ന് ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ്-1 ആയി തുടര്‍ പ്രൊമോഷനുകള്‍ നടത്താത്തതിന്റെ കാരണം വ്യക്തമാക്കുമോ; പ്രസ്തുത പ്രൊമോഷനുകള്‍ അടിയന്തിരമായി നടത്താന്‍ നടപടി സ്വീകരിക്കാമോ;

(എഫ്) തിരുവനന്തപുരം ജില്ലയില്‍ ജൂനയര്‍ പബ്ളിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ്-1, ഗ്രേഡ് 2 എന്നീ തസ്തികകളുടെ അനുപാതം എത്രയാണ്; പ്രസ്തുത അനുപാതത്തില്‍ കൂടുതലായി ഗ്രേഡ് 1 പ്രൊമോഷന്‍ ലഭിച്ചവരില്‍ എത്രപേര്‍ ജില്ലയില്‍ ജോലി നോക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?

659

ബി.പി.എല്‍.വിഭാഗക്കാര്‍ക്ക് സൌജന്യ ചികിത്സ

ശ്രീ. പാലോട് രവി

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, ലൂഡി ലൂയിസ്

,, സി.പി.മുഹമ്മദ്

() സംസ്ഥാനത്തെ ബി.പി.എല്‍.വിഭാഗക്കാര്‍ക്ക് സൌജന്യ ചികിത്സ നല്‍കുന്നതിനുള്ള നടപടി സംബന്ധിച്ച് വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി) എത്രലക്ഷം രൂപവരെയുള്ള സൌജന്യചികിത്സയാണ് നല്‍കാനുദ്ദേശിക്കുന്നത് ;

(സി) ഇത് നടപ്പാക്കുന്നതിന് എത്ര ലക്ഷം രൂപയാണ് ചെവലവ് പ്രതീക്ഷിക്കുന്നത് ;

(ഡി) എത്ര പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നതെന്നും എന്നുമുതലാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ ?

660

പാവപ്പെട്ട രോഗികള്‍ക്ക് സൊസൈറ്റി മുഖേനയുള്ള ചികിത്സാസഹായം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

 

() പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാസഹായം ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി വഴി ചികിത്സാസഹായം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് ;

(ബി) നടപടികള്‍ പൂര്‍ത്തീകരിച്ച് ചികിത്സാസഹായം ലഭ്യമാക്കുന്നതിന് എത്ര സമയമെടുക്കും ;

(സി) അപ്രകാരം ലഭിച്ച അപേക്ഷകളില്‍ നടപടി സ്വീകരിക്കാത്തവ ഉണ്ടോ ;

(ഡി) അപേക്ഷകര്‍ക്ക് സഹായം എത്രയും വേഗം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ;

() പ്രസ്തുത സൊസൈറ്റി വഴി ലഭിക്കുന്ന പരമാവധി സഹായം എത്രയാണെന്ന് വിശദമാക്കാമോ ?

661

സൊസൈറ്റി ഫോര്‍ മെഡിക്കല്‍ അസിസ്റന്റസ് റ്റു ദി പൂവര്‍

ശ്രീ. . പി. ജയരാജന്‍

 

() സൊസൈറ്റി ഫോര്‍ മെഡിക്കല്‍ അസിസ്റന്‍സ് റ്റു ദി പൂവര്‍ മുഖേന ചികിത്സ ആനുകൂല്യം ലഭിക്കുവാനുള്ള എത്ര അപേക്ഷകള്‍ പരിഗണനയിലുണ്ടെന്നു വ്യക്തമാക്കുമോ ;

(ബി) അപേക്ഷകര്‍ക്ക് ചികിത്സാ ധനസഹായം ലഭ്യമാക്കുവാന്‍ എത്ര തുക വേണ്ടി വരുമെന്നും ഈ തുക ലഭ്യമാക്കിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ ;

(സി) ഈ ഗവണ്‍മെന്റ് അധികാരമേറ്റ ശേഷം അത്തരം അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിനുള്ള ഗവേണിംഗ് ബോഡി മീറ്റിംഗ് ചേര്‍ന്നിട്ടുണ്ടോയെന്നും എന്നാണ് ചേര്‍ന്നതെന്നും കൈക്കൊണ്ട തീരുമാനങ്ങള്‍ എന്തെന്നും വ്യക്തമാക്കുമോ ?

662

ചികിത്സാ സഹായം

 

ശ്രീ. .എം. ആരിഫ്

 

() ആരോഗ്യവകുപ്പ് മന്ത്രി അനുവദിക്കുന്ന 2000/- രൂപയുടെ ചികിത്സാ സഹായം 2008 ജനുവരിക്കു ശേഷം അരൂര്‍ മണ്ഡലത്തില്‍ എത്ര പേര്‍ക്കാണ് നല്‍കിയത്;

(ബി) അപ്രകാരം തുക അനുവദിച്ചു എന്ന മന്ത്രിയുടെ അറിയിപ്പ് ലഭിച്ചതിന്‍പ്രകാരം രേഖകള്‍ ഹാജരാക്കിയിട്ടും തുക ലഭിച്ചിട്ടില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ആയതിന്‍മേല്‍ എന്തു നടപടിയാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്;

(സി) രേഖകള്‍ എല്ലാം ഹാജരാക്കിയിട്ടും ഇപ്രകാരമുള്ള പണം നല്‍കാതിരിക്കുന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുവാന്‍ തയ്യാറാകുമോ?

663

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍

ശ്രീ.സി.കൃഷ്ണന്‍

 

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ എത്ര പേര്‍ മരണപ്പെടുകയുണ്ടായി ;

(ബി) ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം ദുരിതബാധിതരില്‍ എത്ര പേര്‍ ഇപ്പോഴും ആശുപത്രികളിലും വീടുകളിലും ചികിത്സയില്‍കഴിയുന്നുണ്ട് ?

664

എന്‍.ആര്‍.എച്ച്.എം. ഹോമിയോ ആശുപത്രികള്‍

ശ്രീമതി കെ.എസ്. സലീഖ

 

() എന്‍.ആര്‍.എച്ച്.എം.വഴി ആരംഭിച്ച ഹോമിയോ ആശുപത്രികള്‍ സ്ഥിരം സംവിധാനമായി തുടരാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്;

(ബി) എന്‍.ആര്‍.എച്ച്.എം. ന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചതു മൂലം പല ഹോമിയോ ആശുപത്രികളിലും ഡോക്ടര്‍മാരുടെ അഭാവം നേരിടുന്നതിനാല്‍ ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

665

എന്‍.ആര്‍.എച്ച്.എം.ന്റെ പ്രവര്‍ത്തനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

 

() ഗ്രാമീണ മേഖലയിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ആശുപത്രികളുടെ അടിസ്ഥാന വികസന സൌകര്യങ്ങളും ലക്ഷ്യമിടുന്ന എന്‍.ആര്‍.എച്ച്.എം.ന്റെ പ്രവര്‍ത്തനം സ്തംഭിക്കുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ആരോഗ്യമന്ത്രി ചെയര്‍മാനായുള്ള എന്‍.ആര്‍.എച്ച്.എം. ഭരണ സമിതി എത്ര തവണ യോഗം ചേര്‍ന്ന് അവലോകനം നടത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ;

(സി) പ്രസ്തുത പദ്ധതി പ്രകാരം നിയോഗിച്ച എത്ര ഡോക്ടര്‍മാരെയും നഴ്സുമാരെയും ഇതര ജീവനക്കാരെയും പിന്‍വലിച്ചിട്ടുണ്ടെന്ന് ജില്ലതിരിച്ച്, ആശുപത്രികള്‍ തിരിച്ച് വെളിപ്പെടുത്താമോ;

(ഡി) 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ഇതിനായി എത്രതുക നീക്കിവച്ചെന്നും ഇതിനകം എത്രതുക ചെലവഴിച്ചെന്നും വിശദമാക്കാമോ?

666

കാസര്‍ഗോഡ് ജിലയിലെ എന്‍.ആര്‍.എച്ച്.എം. ഡോക്ടര്‍മാരുടെ നിയമനം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

 

കാസര്‍ഗോഡ് ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ എന്‍.ആര്‍.എച്ച്.എം. മുഖേന നിയമിച്ച ഡോക്ടര്‍മാരില്‍ ഭൂരിപക്ഷം പേരും ജോലിയില്‍ പ്രവേശിക്കാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്‍.ആര്‍.എച്ച്.എം. നിയമനം ജില്ല കേന്ദ്രീകരിച്ച് നടത്തി പ്രസ്തുത പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമോ?

667

നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ പ്രവര്‍ത്തനം

ശ്രീമതി കെ.എസ്. സലീഖ

 

() നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ പ്രവര്‍ത്തനം തൃപ്തികരമായി നടക്കുന്നില്ലാ എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എന്‍.ആര്‍.എച്ച്.എം. വഴി പല ആശുപത്രികളിലും നിയമിച്ചിരുന്ന ഡോക്ടര്‍മാരെ പിരിച്ചുവിട്ടതുമൂലം ഡോക്ടര്‍മാരുടെ കുറവ് അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ഡോക്ടര്‍മാരുടെ കുറവ് മൂലം രോഗികള്‍ അനുഭവിക്കുന്ന ദുരിതം പരിഹരിക്കുവാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചത് ?

668

എന്‍.ആര്‍.എച്ച്.എം. പ്രവര്‍ത്തനം

ശ്രീ. കെ. ദാസന്‍

 

() എന്‍.ആര്‍.എച്ച്.എം. പദ്ധതിയില്‍ കേന്ദ്ര മന്ത്രാലയം അംഗീകരിച്ച പ്ളാന്‍ ഇംപ്ളിമെന്റേഷന്‍ പ്രോഗ്രാമില്‍ എത്ര ശതമാനം തുക സര്‍ക്കാര്‍ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി) എന്‍.ആര്‍.എച്ച്.എം.‏ന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ സ്വതന്ത്ര ചുമതലയോട് കൂടി പ്രത്യേക ഡയറക്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ?

669

ദേശീയ ഗ്രാമീണാരോഗ്യ പദ്ധതി

ശ്രീ. .പി. ജയരാജന്‍

,, പി.റ്റി.. റഹിം

,, കെ.കെ. നാരായണന്‍

,, കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

 

() ദേശീയ ഗ്രാമീണാരോഗ്യ പദ്ധതി (എന്‍.ആര്‍.എച്ച്.എം) പ്രകാരം ഈ വര്‍ഷം ഏതെല്ലാം പ്രവര്‍ത്തനത്തിന് എത്ര തുക വീതം വകയിരുത്തി;

(ബി) പദ്ധതിയുടെ സംസ്ഥാന വിഹിതം എത്രയാണ്;

(സി) പദ്ധതിയുടെ മുന്‍വര്‍ഷത്തെ പ്രവര്‍ത്തനമികവിന്റെ ഭാഗമായി ഈ വര്‍ഷം എത്രകോടി രൂപ കേന്ദ്രം അനുവദിക്കുകയുണ്ടായി ; ഈ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കി തുടങ്ങിയത് ഏത് വര്‍ഷം മുതലാണ് ?

670

സ്കൂള്‍ ആരോഗ്യ പദ്ധതി

 

ശ്രീ. വി. ഡി. സതീശന്‍

'' ബെന്നി ബെഹനാന്‍

'' കെ. ശിവദാസന്‍ നായര്‍

'' അന്‍വര്‍ സാദത്ത്

 

() സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന സ്കൂള്‍ ആരോഗ്യ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി) ഈ പദ്ധതി ഏതെല്ലാം വകുപ്പ്/ഏജന്‍സിയുടെ സഹായത്തോടെയാണ് ആരോഗ്യവകുപ്പ് നടപ്പാക്കുന്നത്;

(സി) ഇതിന് കേന്ദ്രസഹായം ലഭ്യമാണോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) സംസ്ഥാനത്ത് എവിടെയൊക്കെയാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത്;

() സംസ്ഥാനമൊട്ടാകെ ഇത് നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?

671

എന്‍.ആര്‍.എച്ച്.എം. പദ്ധതി

ശ്രീ. മഞ്ഞളാംകുഴി അലി

 

() എന്‍.ആര്‍.എച്ച്.എം. പദ്ധതിയുടെ കീഴില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നടപ്പാക്കിയ പദ്ധതികളുടെ വിശദാംശം വെളിപ്പെടുത്തുമോ;

(ബി) ഈ കാലയളവില്‍ ആകെ എത്ര രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കിയത്;

(സി) വാഹന അപകടങ്ങളില്‍ പെടുന്നവരെ ചികിത്സിക്കുന്നതിന് പ്രധാന റോഡുകളുടെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാഹിത വിഭാഗം മെച്ചപ്പെടുത്തുന്നതിന് ഈ കാലയളവില്‍ എത്ര തുക ചെലവഴിച്ചു;

(ഡി) ഈയിനത്തില്‍ അനുവദിച്ച തുക ചെലവഴിക്കാതെ ലാപ്സായിപ്പോയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ?

672

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ ചികിത്സ

ശ്രീമതി.പി.അയിഷാ പോറ്റി

 

() ശ്രവണവൈകല്യമുള്ള കുട്ടികളുടെ കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ ചികില്‍സക്കായി തയ്യാറാക്കിയ പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തെല്ലാമാണ് ;

(ബി) പ്രസ്തുത ചികില്‍സ കേരളത്തില്‍ ഏതെല്ലാം ആശുപത്രികളില്‍ നടത്തിവരുന്നു ; ചികില്‍സക്ക് ചെലവാകുന്ന ഉദ്ദേശ തുക എത്രയാണ് ;

(സി) പദ്ധതിയുടെ ഗുണഭോക്താവ് ആകുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ് ?

673

നവജാത ശിശുക്കള്‍ക്ക് ശ്രവണ പരിശോധനാ സംവിധാനം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ജോസഫ് വാഴക്കന്‍

,, .റ്റി. ജോര്‍ജ്

,, .പി. അബ്ദുള്ളക്കുട്ടി

 

() നവജാത ശിശുക്കള്‍ക്കായി സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്രവണ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) ആദ്യഘട്ടമെന്ന നിലയില്‍ ഏതൊക്കെ ആശുപത്രികളിലാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താമോ;

(സി) ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്ക് ശസ്ത്രക്രിയകള്‍ നടത്തുവാനുള്ള ധനസഹായം നല്‍കുവാന്‍ ശ്രമിക്കുമോ?

674

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ സംവിധാനം

ശ്രീ. ബാബു എം. പാലിശ്ശേരി

 

() ബധിരരും മൂകരുമായ കുട്ടികള്‍ക്ക് സംസാരശേഷിയും കേള്‍വിശക്തിയും ലഭിക്കുന്നതിനുള്ള കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ നടത്താന്‍ സാമ്പത്തിക സഹായം ലഭിക്കുമോ; എങ്കില്‍ ഒരു കുട്ടിയുടെ ചികിത്സക്ക് എത്ര രൂപയാണ് അനുവദിക്കുക;

(ബി) പ്രസ്തുത തുക അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; ഇതു സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ ?

675

അവയവമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍

 

ശ്രീ. കെ. സുരേഷ് കുറുപ്പ്

 

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് എത്ര അവയവമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ട്; ഏതെല്ലാം ആശുപത്രികളില്‍ എത്ര വീതം ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്;

(ബി) അവയവമാറ്റത്തെ സംബന്ധിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്താനും, അതിനുളള സൌകര്യങ്ങള്‍ ഒരുക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

676

എച്ച്..വി. ബാധിതരുടെ എണ്ണം

ശ്രീമതി. കെ.എസ്. സലീഖ

 

() എച്ച്..വി. ബാധിതരായി സംസ്ഥാനത്ത് ഇപ്പോള്‍ എത്ര പേരാണുള്ളത്;

(ബി) ഇതില്‍ പുരുഷന്‍മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ എത്രപേരെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(സി) ആന്റിവൈറല്‍ തെറാപ്പി (എന്‍.ആര്‍.ടി) ചികിത്സയിലുള്ളവര്‍ എത്ര; ഇതില്‍ പുരുഷന്‍മാര്‍ എത്ര; സ്ത്രീകള്‍ എത്ര;

(ഡി) എച്ച്..വി. ബാധിതരായവര്‍ക്ക് എപ്രകാരമുള്ള ചികിത്സയാണ് നല്‍കിവരുന്നതെന്ന് വ്യക്തമാക്കാമോ?

677

എച്ച്വണ്‍ - എന്‍വണ്‍ ബാധിതര്‍

ശ്രീ. ബി.ഡി. ദേവസ്സി

 

() എച്ച് വണ്‍ - എന്‍ വണ്‍ പിടിപെട്ട് 2011 ജൂണ്‍ മുതല്‍ എത്രപേര്‍ മരണമടഞ്ഞു ;

(ബി) എത്ര പേര്‍ക്ക് എച്ച്വണ്‍ - എന്‍വണ്‍ പിടിപെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട് ; ജില്ല തിരിച്ചുള്ള കണക്കു ലഭ്യമാക്കുമോ

678

സാംക്രമികരോഗ നിയന്ത്രണം

ശ്രീ. എളമരം കരീം

 

() വര്‍ദ്ധിച്ച തോതില്‍ പകര്‍ച്ചപ്പനി, എച്ച്1 എന്‍1, ടൈഫോയ്ഡ്

കോളറ, മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ പകരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിവന്ന മുന്‍കരുതലുകള്‍ തുടരുവാന്‍ കഴിയാത്തതിനാലാണ് രോഗം കൂടുതല്‍ പടര്‍ന്നുപിടിക്കാന്‍ കാരണമായതെന്ന വസ്തുത വിലയിരുത്തിയിട്ടുണ്ടോ;

(സി) എന്തു മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്;

(ഡി) പകര്‍ച്ചാവ്യാധികള്‍ നേരിടാനായി ചികിത്സാസംവിധാനം ശക്തിപ്പെടുത്താന്‍ എന്തൊക്കെ നടപടികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത് ?

679

പകര്‍ച്ചാ വ്യാധികളെക്കുറിച്ചുള്ള കേന്ദ്ര പഠനം

ശ്രീ. കെ. സുരേഷ് കുറുപ്പ്

 

() പകര്‍ച്ചവ്യാധികളെ കുറിച്ച് പഠിക്കാനെത്തിയ കേന്ദ്രസംഘം പനിയും പകര്‍ച്ചവ്യാധികളും നിയന്ത്രണവിധേയമാണെന്ന് പ്രഖ്യാപിച്ചത് പ്രതിരോധ പ്രവര്‍ത്തനത്തെ ബാധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത പ്രഖ്യാപനത്തിന് ശേഷവും നിരവധിയാളുകള്‍ പനിയും പകര്‍ച്ചവ്യാധികളുമായി ആശുപത്രികളില്‍ വരുകയും കുറെപ്പേര്‍ മരിക്കുകയും ചെയ്തത് ഗുരുതരമായ വീഴ്ചയായി കാണുന്നുണ്ടോ ;

(സി) കേന്ദ്ര സംഘത്തിന്റെ പഠനം പ്രഹസനവും ഗുണകരമല്ലെന്നുമുള്ള പത്രവാര്‍ത്തകള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമോ ?

680

സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുളള കേന്ദ്രധനസഹായം

ശ്രീ. എസ്. ശര്‍മ്മ

 

() സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പഠനത്തിനായി എത്തിയ കേന്ദ്ര സംഘം എവിടെയെല്ലാം പര്യടനം നടത്തി;

(ബി) പഠനസംഘത്തിന്റെ റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം ധനസഹായം നല്‍കിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ ?

681

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, സി.കെ. സദാശിവന്‍

ശ്രീമതി. കെ.കെ. ലതിക

ശ്രീ. വി. ശിവന്‍കുട്ടി

 

() പകര്‍ച്ചവ്യാധികള് സംബന്ധിച്ച് ജില്ലകളില്‍ നിന്നുളള സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കപ്പെട്ടിട്ടുണ്ടോ; അതിനുളള സംവിധാനം എന്താണ്; ഈ സംവിധാനം വഴി ഇത് വര്‍ഷം ശേഖരിക്കപ്പെട്ട വിവരങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി) പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയുണ്ടായോ; എങ്കില്‍ പകര്‍ച്ച വ്യാധികള്‍ മൂലമുളള മരണങ്ങള്‍ ഒഴിവാക്കാന്‍ സാധിിച്ചുവോ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പകര്‍ച്ചവ്യാധികള്‍ മൂലം ആരെങ്കിലും മരണപ്പെടുകയുണ്ടായോ; എങ്കില്‍ കണക്കുകള്‍ ജില്ലാടിസ്ഥാനത്തില്‍ വെളിപ്പെടുത്താമോ?

682

പകര്‍ച്ചപ്പനി

ശ്രീ.സി.കൃഷ്ണന്‍

 

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പകര്‍ച്ചപ്പനിമൂലം എത്രപേര്‍ മരണപ്പെട്ടിട്ടുണ്ട്;

(ബി) ഇതേ കാലയളവില്‍ വിവിധ ആശുപത്രികളില്‍ പനിബാധിതരായി എത്തിയവരുടെ കണക്ക് വെളിപ്പെടുത്തുമോ ?

683

ശസ്ത്രക്രിയക്കിടയില്‍ ചെവിയില്‍ പഞ്ഞിക്കെട്ട് കടക്കാനിടയായ സംഭവം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

 

() കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടയില്‍ ചെവിയില്‍ പഞ്ഞിക്കെട്ട് കടന്നതിനെത്തുടര്‍ന്ന് വീട്ടമ്മ ദുരിതത്തിലായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ; ആയതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ;

(സി) പ്രസ്തുത സംഭവത്തിനുത്തരവാദിയായ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി) രോഗിക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

684

ചികിത്സാ പിഴവുമൂലം മരണം

ശ്രീ. ജി. സുധാകരന്‍

 

() ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവുമുലം പതിനൊന്നു വയസ്സുള്ള അക്ഷയ എന്ന പെണ്‍കുട്ടി മരണപ്പെട്ടതായി പരാതി ലഭിച്ചിട്ടുണ്ടോ ;

(ബി) ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നോ ; റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ;പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി) വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടോ ; എങ്കില്‍ ഏതു ഘട്ടംവരെയായി ;

(ഡി) കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുവാനും അക്ഷയയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ ;

() മുന്‍ ആരോഗ്യവകുപ്പ് മന്ത്രിക്ക് ഇക്കാര്യം സംബന്ധിച്ച് നല്‍കിയ പരാതിയിന്‍മേല്‍ സ്വീകരിച്ച നടപടി അറിയിക്കുമോ ?

685

കാലടി ഗ്രാമപഞ്ചായത്തിലെ ആരോഗ്യപ്രശ്നങ്ങള്‍

ശ്രീ. ജോസ് തെറ്റയില്‍

 

() അങ്കമാലി കാലടി ഗ്രാമപഞ്ചായത്തില്‍ മാണിക്കമംഗലം തോടകം ഭാഗങ്ങളിലെ കിണറുകളില്‍ കോളിഫോം ബാക്ടീരിയയുടെയും നൈട്രേറ്റിന്റെയും അളവ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതുമൂലം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുളള പകര്‍ച്ചവ്യാധികളും മറ്റ്ആരോഗ്യപ്രശ്നങ്ങളും തടയുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ?

686

പരിസ്ഥിതി അവബോധ പ്രവര്‍ത്തനങ്ങള്‍

ശ്രീ. സാജു പോള്‍

 

() മലിനീകരണ നിയന്ത്രണ പരിസ്ഥിതി അവബോധനത്തിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കാറുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) ഇതിനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന് 2010-2011-ലെ ബഡ്ജറ്റില്‍ എത്ര തുക വകകൊള്ളിച്ചിട്ടുണ്ടായിരുന്നു;

(സി) 2011-2012-ലെ ബഡ്ജറ്റില്‍ ഇതിനായി എത്ര തുക നീക്കി വെച്ചിട്ടുണ്ട്;

(ഡി) പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുത്തക്കവിധം ഡോക്യുമെന്ററികള്‍, ഷോര്‍ട്ട് ഫിലിമുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനായി സാമ്പത്തിക സഹായം നല്‍കാറുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ?

687

പെയിന്‍ ആന്റ്പാലിയേറ്റീവ് കെയര്‍ പോളിസി

 

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

 

() രാജ്യത്ത് ആദ്യമായി സാന്ത്വന പരിചരണ നയം (പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പോളിസി) രൂപപ്പെടുത്തിയ കേരളം അത് വ്യാപിപ്പിക്കുന്നതിന് പിന്നോക്കം പോകുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി) ഹോം കെയര്‍ പദ്ധതി നടപ്പിലാക്കാത്ത ത്രിതല പഞ്ചായത്തുകളില്‍ പ്രസ്തുത പദ്ധതി എത്രയും വേഗം നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

688

കാന്‍സര്‍ രോഗ ചികിത്സ ചെലവ്

ശ്രീ. വി. ശശി

 

() കാന്‍സര്‍ രോഗ ചികിത്സയ്ക്ക് ഭാരിച്ച സാമ്പത്തിക ചെലവ് ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അത്യാസന്ന നിലയിലുള്ള കാന്‍സര്‍ രോഗികള്‍ വിലകൂടിയ മരുന്നുകള്‍ വാങ്ങി ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;

(സി) അത്യാസന്ന നിലയിലായിരുന്ന തന്റെ ഭര്‍ത്താവിന് ഒരു പ്രത്യേക കമ്പനിയുടെ മരുന്ന് വാങ്ങി ഉപയോഗിക്കാന്‍ ഡോക്ടര്‍ നിര്‍ബന്ധിച്ചതിന്റെ ഫലമായി സാമ്പത്തികമായി കുടുംബം പ്രതിസന്ധിയിലായത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീമതി ലൈലാബീവി, ചരുവിള വീട്, ശാസ്താവട്ടം അഴൂര്‍ പി.. യുടെ പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?

689

കാന്‍സര്‍ ചികിത്സ- അടിസ്ഥാന സൌകര്യവികസനം

 

ശ്രീ. എന്‍. . നെല്ലിക്കുന്ന്

 

() കാന്‍സര്‍ ചികിത്സാ മേഖലയ്ക്ക് അര്‍ഹമായ അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കാന്‍ എന്തു നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(ബി) ഓങ്കോളജി വകുപ്പിന്റെ വികസനത്തിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നുണ്ടോ;

(സി) പ്രസ്തുത ഫണ്ട് എങ്ങനെയാണ് ചെലവഴിക്കുന്നത്?

690

കാന്‍സര്‍ രോഗികള്‍

ശ്രീ. പി.കെ. ബഷീര്‍

 

() സംസ്ഥാനത്തെ കാന്‍സര്‍രോഗികളുടെ എണ്ണത്തെക്കുറിച്ചോ, അവരുടെ രോഗാവസ്ഥയെക്കുറിച്ചോ എന്തെങ്കിലും കണക്കുകള്‍ കൈവശമുണ്ടോ;

(ബി) സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സക്ക് ആവശ്യത്തിന് ഡോക്ടര്‍മാരോ ചികിത്സാസൌകര്യങ്ങളോ ഇല്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി സ്വീകരിക്കുമോ;

(ഡി) ജില്ലാതലങ്ങളില്‍ കാന്‍സര്‍ നിര്‍ണ്ണയകേന്ദ്രങ്ങള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സഹായം സംസ്ഥാനത്ത് ഏതെങ്കിലും ജില്ലകളില്‍ ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ?

691

കാന്‍സര്‍ രോഗികള്‍

ശ്രീ. പി.റ്റി.. റഹീം

 

() കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി കാന്‍സര്‍ രോഗ ചികിത്സയ്ക്കായി എത്തിയവര്‍ എത്രയെന്ന് ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)അത് ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തി നോക്കിയിട്ടുണ്ടോ ; എങ്കില്‍ എത്ര ശതമാനമെന്നറിയിക്കുമോ ?

692

കാന്‍സര്‍ രോഗത്തിനുള്ള സൌജന്യ ചികിത്സ

ശ്രീ. ബാബു എം. പാലിശ്ശേരി

 

() കാന്‍സര്‍ രോഗികളുടെ എണ്ണം ഓരോ വര്‍ഷവും ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത രോഗത്തിന് വിദഗ്ദ്ധ ചികിത്സാ സൌകര്യമുള്ള ഗവണ്‍മെന്റ് ആശുപത്രികള്‍ ഏതൊക്കെയാണ്;

(സി) എല്ലാ കാന്‍സര്‍ രോഗികള്‍ക്കും വിദഗ്ദ്ധ ചികിത്സ സൌജന്യമായി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ?

693

കാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ സഹായം

 

ശ്രീ. പി. തിലോത്തമന്‍

 

() കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായമായി എന്തൊക്കെയാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ; അവര്‍ക്ക് സൌജന്യമായി മരുന്നു നല്‍കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) 15 വയസ്സില്‍ താഴെയുള്ള കാന്‍സര്‍ രോഗികളായ കുട്ടികളുടെ ചികിത്സാ ചെലവ് മുന്‍പ് സര്‍ക്കാരാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രസ്തുത ചെലവ് നല്‍കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ; ഈ സാമ്പത്തിക സഹായം പുന:സ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി) കാന്‍സര്‍, കിഡ്നി, ഹൃദയ സംബന്ധമായ രോഗങ്ങള്‍ പോലെയുള്ള ഗുരുതര രോഗങ്ങള്‍ക്ക് ഗുണനിലവാരമുള്ള മരുന്നുകള്‍ ന്യായവിലയ്ക്ക് വിപണിയില്‍ ലഭ്യമാക്കുവാനും അവയ്ക്ക് നികുതി ഒഴിവാക്കുവാനും നടപടി സ്വീകരിക്കുമോ;

694

മാവൂരില്‍ കാന്‍സര്‍ സെന്റര്‍

ശ്രീ. പി. റ്റി. . റഹീം

 

() കോഴിക്കോട് ജില്ലയിലെ മാവൂരില്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനായി സൌജന്യമായി സ്ഥലം വിട്ടുകിട്ടിയിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടോ;

(സി) ഏറ്റെടുത്തപ്പോഴുള്ള വ്യവസ്ഥകള്‍ എന്തെല്ലാമാണ്;

(ഡി) ഈ സ്ഥലത്തിന്റെ ഭരണം ആരെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്;

() ഇവിടെ നിലവിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് ഇപ്പോള്‍ ശമ്പളം നല്‍കുന്നത് ആരാണ്;

(എഫ്) ഇവിടെ കാന്‍സര്‍ ചികിത്സ ആരംഭിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നത്?

695

മലബാര്‍ കാന്‍സര്‍ സെന്ററിനെ റീജിയണല്‍ ക്യാന്‍സര്‍സെന്ററായി ഉയര്‍ത്താന്‍ നടപടി

ശ്രീ. സി. കൃഷ്ണന്‍

 

() മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും, ഇതിനെ റീജിയണല്‍ കാന്‍സര്‍ സെന്ററായി ഉയര്‍ത്തുന്നതിനും മുന്‍ സര്‍ക്കാരിന്റെ കാലത്തു നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി) പ്രസ്തുത സെന്ററിനെ റീജിയണല്‍ ക്യാന്‍സര്‍ സെന്ററായി ഉയര്‍ത്തണമെന്ന പ്രൊപ്പോസല്‍ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ;

(സി) കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇതു സംബന്ധിച്ച എന്തുറപ്പാണ് ലഭിച്ചിട്ടുളളത് ?

696

കാന്‍സര്‍ രോഗികളുടെ വര്‍ദ്ധനവ്

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

 

() കാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പതിനെട്ടു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൌജന്യ ചികിത്സയും, മെഡിക്കല്‍ കോളേജ് ആശുപത്രികളിലും, ജില്ലാ-ജനറല്‍ ആശുപത്രികളിലും പ്രാഥമിക രോഗനിര്‍ണ്ണയവും ചികിത്സയും നല്‍കുന്നതിന് മുന്‍ സര്‍ക്കാരിന്റെ കാലത്താരംഭിച്ച പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

697

കാന്‍സര്‍ ചികിത്സാ രംഗത്ത് ന്യൂതന സംവിധാനം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

 

() ക്യാന്‍സര്‍ രോഗനിര്‍ണ്ണയം നേരത്തെ നടത്തുന്നതിന് സഹായകരമായ എന്തെല്ലാം സംവിധാനങ്ങള്‍ നിലവിലുണ്ടോ ;

(ബി) കാന്‍സര്‍ ചികിത്സാ രംഗത്ത് നൂതന സംവിധാനം മലബാര്‍ മേഖലയില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി) ക്യാന്‍സര്‍ രോഗികള്‍ക്കും വൃക്കമാറ്റി വെച്ചവര്‍ക്കും പ്രത്യേക ചികിത്സാ ധനസഹായം നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

698

ആര്‍.സി.സി. യിലെ വികസന പ്രവര്‍ത്തനങ്ങള്‍

 

ശ്രീ. സാജു പോള്‍

() 2001-06 കാലയളവില്‍ പ്ളാന്‍ ഫണ്ട്-നോണ്‍ പ്ളാന്‍ ഫണ്ട് വിഭാഗങ്ങളിലായി എത്ര തുകയാണ് ആര്‍.സി.സി. യുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കപ്പെട്ടതെന്ന് അറിയിക്കാമോ;

(ബി) 2006-11 കാലയളവില്‍ ഈയിനത്തില്‍ നല്‍കിയ തുകയെത്ര;

(സി) എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് ആര്‍.സി.സി. യില്‍ നടപ്പാക്കി വരുന്നതെന്ന് വ്യക്തമാക്കുമോ?

699

കോണ്‍ക്രീറ്റ് വേസ്റ് ഡിസ്പോസല്‍

ശ്രീ. എം.പി. വിന്‍സെന്റ്

 

() കോണ്‍ക്രീറ്റ് വേസ്റ് ഡിസ്പോസലിന് സംസ്ഥാനത്ത് എന്തു സംവിധാനമാണ് നിലവിലുള്ളത് ;

(ബി) കോണ്‍ക്രീറ്റ് വേസ്റ് റീസൈക്കിള്‍ ചെയ്യുന്നത് സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പദ്ധതിയാവിഷ്ക്കരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(സി) കോണ്‍ക്രീറ്റ് വേസ്റില്‍ നിന്ന് മണല്‍ വേര്‍തിരിക്കുന്നതിന് ഫലപ്രദമായ സംവിധാനം നിലവിലുണ്ടോ ; വിശദമാക്കുമോ ?

700

കയര്‍മേഖലയില്‍ കേന്ദ്രസഹായം

ശ്രീ. എളമരം കരീം

'' ബി. സത്യന്‍

'' കെ. സുരേഷ് കുറുപ്പ്

'' സി. കൃഷ്ണന്‍

 

() സംസ്ഥാനത്തെ കയര്‍മേഖലയില്‍ കേന്ദ്രാവിഷ്കൃത പദ്ധതികളും, കേന്ദ്രസഹായ പദ്ധതികളും മറ്റു മേഖലകളെ അപേക്ഷിച്ച് വളരെ കുറവാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നവീകരണവും പുന:സംഘടനയും ആവശ്യമായ കയര്‍ വ്യവസായത്തിന് കേന്ദ്ര സഹായ പദ്ധതികള്‍ നേടിയെടുക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) ചകിരി സംസ്കരണം കയര്‍പിരി ഉല്പന്ന നിര്‍മ്മാണം, യന്ത്രവല്ക്കരണം തുടങ്ങിയ മേഖലകളില്‍ കേന്ദ്രനിക്ഷേപം ലഭ്യമാക്കുന്നതിന് പുതിയ പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന് നടപടി സ്വീകരിക്കുമോ;

701

കയര്‍ മേകലയിലെ ചകിരി, കയര്‍ എന്നിവയുടെ ക്ഷാമം

ഡോ. ടി.എം. തോമസ് ഐസക്ക്

() കയര്‍മേഖലയിലെ ചകിരി, കയര്‍ എന്നിവയുടെ ക്ഷാമം പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊളളുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) സഹകരണസംഘങ്ങള്‍, ചെറുകിട സംരംഭകര്‍ എന്നിവര്‍ക്ക് ചകിരി സംസ്കരണ മില്ലുകള്‍ സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

702

കയര്‍വ്യവസായത്തിന്റെ പുനരുദ്ധാരണം

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

,, ബെന്നി ബെഹനാന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ലൂഡി ലൂയിസ്

 

() കയര്‍ വ്യവസായത്തില്‍ യന്ത്രവല്‍ക്കരണം ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധന വൈവിദ്ധ്യവല്‍ക്കരണം എന്നിവ ത്വരിതപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികളാണ്സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(ബി) ഉല്‍പ്പാദനക്ഷമതയില്ലായ്മയും കുറഞ്ഞ വേതനവും മൂലം പ്രതിസന്ധിയിലായ കയര്‍മേഖലയുടെ പുനരുദ്ധാരണത്തിനായി എന്തൊക്കെ പദ്ധതികളാണ് ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നത് ?

703

കയര്‍ത്തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതി

ശ്രീ. ബെന്നി ബെഹനാന്‍

,, അന്‍വര്‍ സാദത്ത്

,, എം.. വാഹീദ്

,, പി.സി. വിഷ്ണുനാഥ്

 

() കയര്‍ത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് ഏതെല്ലാം പദ്ദദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി) കയര്‍ത്തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വളരെ പരിമിതമാണെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഇവരുടെ ക്ഷേമത്തിനായി പ്രത്യേക പാക്കേജ് സമയബന്ധിതമായി നടപ്പാക്കാന്‍ നടപടി സ്വികരിക്കുമോ?

704

തൊണ്ടിന്റെയും ചകിരിയുടെയും ദൌര്‍ലഭ്യം

 

ശ്രീ. സാജു പോള്‍

 

() കയറിന്റെയും കയറുല്പന്നങ്ങളുടെയും വ്യവസായം പ്രധാനമായി കേന്ദ്രീകരിക്കുന്ന ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ തൊണ്ടിന്റെയും ചകിരിയുടെയും ദൌര്‍ലഭ്യം പരിഹരിക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) 1990-ല്‍ ഡോ.ടി. എം. തോമസ് ഐസക്കിന്റെ നേതൃത്വത്തിലുളള സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;

(സി) മലബാറിലെ നാളികേരോല്‍പ്പാദനം കൂടുതലുളള പ്രദേശങ്ങളില്‍ നിന്ന് തൊണ്ടും ചകിരിയും മധ്യ-തെക്കന്‍ ജില്ലകളിലേയ്ക്ക് എത്തിക്കുന്നതിന് ഒരു പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുമോ?

705

അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ചെറുകിട കയര്‍ ഫാക്ടറികള്‍

 

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. കെ. ദാസന്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. സി.കെ. സദാശിവന്‍

 

() സംസ്ഥാനത്ത് എണ്ണായിരത്തില്‍പരം ചെറുകിട കയര്‍ ഫാക്ടറികള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതുമൂലം കയര്‍ തൊഴിലാളി കുടുംബങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവുമൂലവും ഉല്‍പന്നങ്ങള്‍ കെട്ടിക്കിടക്കുന്നതുമൂലവും തൊഴിലാളികള്‍ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?

706

പച്ചതൊണ്ട് സംഭരണം

ഡോ. കെ. ടി. ജലീല്‍

 

() സംഭരണ സംവിധാനത്തിന്റെ അപര്യാപ്തത മൂലം സംസ്ഥാനത്ത് ലഭ്യമായ തൊണ്ടിന്റെ അമ്പത്ശതമാനം പോലും ചകിരിയാക്കാന്‍ കഴിയുന്നില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേേ;

(ബി) സംസ്ഥാനത്ത് വ്യാപിച്ചുകിടക്കുന്ന കുടുംബശ്രീ യൂണിറ്റുകളെകൂടി ഉള്‍പ്പെടുത്തി പച്ചതൊണ്ട് സംഭരണം ശക്തിപ്പെടുത്തുന്നതിനു നടപടി സ്വീകരിക്കുമോ;

(സി) തൊണ്ട് ലഭ്യമാകുന്ന സ്ഥലങ്ങളില്‍ യന്ത്രവല്‍കൃതവും, പരമ്പരാഗതവുമായ മാര്‍ഗ്ഗങ്ങളിലൂടെ തൊണ്ട് സംസ്കരിച്ച് ചകിരിയാക്കുന്നതിന് ചെറുകിട യൂണിറ്റുകള്‍ സ്ഥാപിക്കുകയും, അവയ്ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

707

കയര്‍ സംഘങ്ങള്‍ വഴി കയറുല്പന്നങ്ങള്‍ വാങ്ങുന്ന നടപടി

ശ്രീ. എളമരം കരീം

 

() കയര്‍ സംഘങ്ങള്‍ വഴി കയറുല്പന്നങ്ങള്‍ വാങ്ങുന്നതിനായി എത്രകോടി രൂപയാണ് മുന്‍ സര്‍ക്കാര്‍ കയര്‍ഫെഡിന് കൈമാറിയതെന്നു വ്യക്തമാക്കുമോ;

(ബി) കയര്‍ മേഖലയ്ക്ക് ഗുണകരമായ പ്രസ്തുത നടപടി തുടരാന്‍ ഉദ്ദേശിക്കുണ്ടോ?

708

തൊണ്ട് സംഭരണം തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം

ഡോ. ടി.എം. തോമസ് ഐസക്

 

() തൊണ്ട് സംഭരണം തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ പ്രസ്തുത ആവശ്യത്തില്‍ കേരളത്തില്‍ ഉല്പാദനത്തിനനുസൃതമായി തൊണ്ടു സംഭരിക്കാന്‍ കഴിയുന്നില്ലെന്ന വസ്തുത വ്യക്തമാക്കിയിട്ടുണ്ടോ ;

(സി) ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തുക വഴി തൊണ്ടു സംഭരണ സംവിധാനം ശക്തിപ്പെടുത്താന്‍ കഴിയുമെന്ന കാര്യം കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

709

കയര്‍ ഉത്പാദന നിര്‍മ്മാണ മേഖലയുടെ ആധുനികവല്‍ക്കരണം

ശ്രീ. ബി.ഡി. ദേവസ്സി

 

() പരമ്പരാഗത കയര്‍ ഉത്പാദന നിര്‍മ്മാണ മേഖല സമയബന്ധിതമായി ആധുനികവല്‍ക്കരിക്കേണ്ടതിന്റെയും പുന:സംഘടിപ്പിക്കേണ്ടതിന്റെയും ആവശ്യകത ബോദ്ധ്യപ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇതിനായി ഏതെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശം വ്യക്തമാക്കുമോ ?

710

കയര്‍ ഉല്പന്നങ്ങള്‍

ശ്രീ. എസ്. രാജേന്ദ്രന്‍

 

() കയറും മറ്റ് സ്വാഭാവിക നാരുകളും ഉപയോഗിച്ച് നവീന സങ്കര ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും അതുവഴി ലോകപരവതാനിനിര്‍മ്മാണ വ്യവസായമേഖലയിലേയക്ക് കയര്‍ രംഗത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും അടിയന്തിര നടപടി സ്വീകരിക്കുമോ;

(ബി) ഇത്തരത്തില്‍ കയറും മറ്റ നാരുകളും ചേര്‍ത്ത് സങ്കരഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനുളള സാദ്ധ്യതാപഠനം നടന്നിട്ടുണ്ടോ:

(സി) ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ ഇതു സംബന്ധിച്ച പഠനത്തിന് നിര്‍ദ്ദേശം നല്‍കുമോ?

711

പരമ്പരാഗത വ്യവസായത്തിലെ ഇന്‍കം സപ്പോര്‍ട്ട് സ്കിം

ശ്രീ. സി. കൃഷ്ണന്‍

 

() പരമ്പരാഗത വ്യവസായത്തില്‍ നടപ്പിലാക്കിയ ഇന്‍കം സപ്പോര്‍ട്ട് സ്കിം പ്രകാരം കയര്‍ വ്യവസായത്തിന് എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ;

(ബി) 2010-11 വര്‍ഷത്തില്‍ പ്രസ്തുത സ്കിം നടപ്പിലാക്കിയിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ 2010-11 വര്‍ഷത്തില്‍ എത്ര തുക ചെലവഴിച്ചു ?

712

കൂലി ഉറപ്പു വരുത്താനുള്ള സാമ്പത്തിക താങ്ങല്‍ പദ്ധതി

ശ്രീ. കെ. ദാസന്‍

 

() കയര്‍ മേഖലയില്‍ മിനിമം കൂലി (150 രൂപ) നല്‍കുന്ന കൂലിയുറപ്പു വരുത്താനുള്ള സാമ്പത്തിക താങ്ങല്‍ പദ്ധതി തടുര്‍ന്നുംനടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ബി) കയര്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് എന്തെല്ലാം ക്ഷേമപദ്ധതികളാണ് നിലവിലുളളത് എന്ന് വ്യക്തമാക്കാമോ;

713

കയര്‍ വ്യവസായ സംരക്ഷണവും സംസ്ഥാന ബഡ്ജറ്റും

ശ്രീ. എസ്. ശര്‍മ്മ

 

() കയര്‍ വ്യവസായത്തെ സംരക്ഷിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഒന്നും സംസ്ഥാന ബഡ്ജറ്റില്‍ ഉണ്ടായിട്ടില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കയര്‍ വ്യവസായത്തെ സംരക്ഷിക്കുന്നതിനായി തൊഴിലാളി യൂണിയനുകള്‍ അവകാശ പത്രിക സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് മേശപ്പുറത്തുവയ്ക്കുമോ;

(സി) പ്രസ്തുത അവകാശ പത്രിക പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്‍മേല്‍ എന്തു നടപടി കൈക്കൊണ്ടെന്ന് വ്യക്തമാക്കുമോ ?

714

കയര്‍ മാനുഫാക്ചറിംഗ് യൂണിറ്റുകള്‍

ശ്രീ. എസ്. രാജേന്ദ്രന്‍

 

() കയര്‍ഫെഡിന്റെ കീഴില്‍ എത്ര മാനുഫാക്ചറിംഗ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ; അവ ഏതെല്ലാമാണെന്ന് വിശദമാക്കുമോ ;

(ബി) പി.വി.സി. ഫാക്ടറിയും കയര്‍ വിത്ത് ബ്രിക്കറ്റിങ്ങ് ഫാക്ടറിയും ആരംഭിക്കുന്നതിന് സാധിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ?

715

നൂതന കയര്‍പിരിയന്ത്രവും വിപണനവും

 

ശ്രീ. എളമരം കരീം

 

() കയര്‍മേഖലയില്‍ കയറിന്റെ ദൌര്‍ലഭ്യം പരിഹരിക്കുന്നതിന് നൂതന കയര്‍ പിരിയന്ത്രത്തിന്റെ വിപണനം സാധ്യമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) പ്രസ്തുത യന്ത്രം ബി.പി.എല്‍. വിഭാഗത്തിലുള്ളവര്‍ക്ക് സൌജന്യമായി നല്‍കുമെന്ന പ്രസ്താവന എന്നുമുതല്‍ നടപ്പിലാക്കിതുടങ്ങുമെന്ന് വ്യക്തമാക്കാമോ;

(സി) കയര്‍ സംഘങ്ങള്‍ക്കും പ്രസ്തുത യന്ത്രം സൌജന്യമായി നല്‍കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) കയര്‍ നിര്‍മ്മാണത്തിനാവശ്യമായ ചകിരി എത്തിച്ചുകൊടുക്കാനും, ഉത്പാദിപ്പിക്കുന്ന കയര്‍ സംഭരിക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തുമോ ?

716

ചെറുകിട ഉത്പാദകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ബാങ്ക് വായ്പ

 

ശ്രീ. കെ. സുരേഷ് കുറുപ്പ്

 

() ചെറുകിട ഉത്പാദകര്‍ക്കും, കയര്‍ സഹകരണ സംഘങ്ങള്‍ക്കും വായ്പ നല്‍കുന്നതിന് പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍ വിമുഖത കാട്ടുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ചെറുകിട ഉത്പാദകര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കാന്‍ പൊതുമേഖലാ-ഷെഡ്യൂള്‍ഡ്, സഹകരണ-ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ;

(സി) കയര്‍ വ്യവസായത്തിന്റെ വിവിധ മേഖലകളില്‍ സര്‍ക്കാര്‍ അധിക മുതല്‍മുടക്കിന് തയ്യാറാകുമോ ; എങ്കില്‍ ഏതെല്ലാം മേഖലയില്‍ എത്ര തുക വീതമെന്ന് വ്യക്തമാക്കുമോ ?

717

കയര്‍ മേഖലയെ രക്ഷിക്കുവാന്‍ നടപടി

 

ശ്രീ. പി. തിലോത്തമന്‍

 

() കയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി കയര്‍ മേഖലയെ രക്ഷിക്കുവാന്‍ നടപടി സ്വീകരിക്കുമോ; ഇതു സംബന്ധിച്ച് എന്തെങ്കിലും കത്തിടപാടുകള്‍ കേന്ദ്രതൊഴില്‍ മന്ത്രാലയവുമായി നടത്തിയിട്ടുണ്ടോ ; വിശദമാക്കാമോ;

(ബി) പ്രാഥമിക കയര്‍ സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണത്തിലെ അപാ കതകള്‍ പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) കയര്‍ മാറ്റ്സ് & മാറ്റിംഗ്സഹകരണ സംഘങ്ങളിലെയും ചെറുകിട ഉല്പാദക സഹകരണ സംഘങ്ങളിലെയും ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണ നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; ഇതു നടപ്പിലാക്കുന്നതില്‍ എന്തെങ്കിലും തടസ്സം നിലവിലുണ്ടോ; വിശദമാക്കുമോ ?

718

കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന അധിവര്‍ഷാനുകൂല്യം

 

ശ്രീ. പി. തിലോത്തമന്‍

 

() കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ക്ഷേമനിധി അംഗങ്ങളായി ചേര്‍ന്നിട്ടുള്ളവര്‍ 60 വയസ്സു പൂര്‍ത്തിയായി പിരിഞ്ഞു പോകുമ്പോള്‍ അധിവര്‍ഷാനുകൂല്യം നല്‍കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ ; പ്രസ്തുത ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്നു വിശദീകരിക്കാമോ ;

(ബി) കയര്‍തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായി പിരിഞ്ഞു പോയിട്ടുള്ള തൊഴിലാളികളില്‍ ഏതു വര്‍ഷം മുതല്‍ പിരിഞ്ഞു പോയിട്ടുള്ളവര്‍ക്കാണ് അധിവര്‍ഷാനുകൂല്യം നല്‍കുന്നതെന്നു വ്യക്ത്മാക്കാമോ ;

(സി) 2004-നു ശേഷം പിരിഞ്ഞു പോയവര്‍ക്കു മാത്രമേ ഈ ആനുകൂല്യം നല്‍കാന്‍ പാടുള്ളു എന്ന് തീരുമാനിച്ചിട്ടുണ്ടോ ; ഇതു സംബന്ധിച്ച ഉത്തരവ് നിലവിലുണ്ടോ ; അതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ?

719

കയര്‍ വ്യവസായ മേഖലയില്‍ യന്ത്രവല്‍ക്കരണം

 

ശ്രീ. ജി. സുധാകരന്‍

,, . പ്രദീപ്കുമാര്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

 

() ചകിരി സംസ്കരണം, കയര്‍പിരി, ഉല്പന്ന നിര്‍മ്മാണം തുടങ്ങി കയര്‍ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും യന്ത്രവല്ക്കരണം ഏര്‍പ്പെടുത്തണമെന്ന കയര്‍ കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(ബി) ഗുണനിലവാരമുള്ളതും ഉയര്‍ന്ന ഉല്പാദനക്ഷമത ഉള്ളതുമായ യന്ത്രങ്ങള്‍ കയര്‍ വ്യവസായ മേഖലയ്ക്കുവേണ്ടി നിര്‍മ്മിക്കുന്നതിനായി മുന്‍ സര്‍ക്കാറിന്റെ കാലത്ത് ആലപ്പുഴയില്‍ സ്ഥാപിച്ച ഫാക്ടറിയുടെ പ്രവര്‍ത്തനപുരോഗതി വിലയിരുത്തിയിട്ടുണ്ടോ ;

(സി) ഇതിനകം അവിടെ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

720

ഫോം മാറ്റിംഗ്സ് (ഇന്ത്യ) ലിമിറ്റഡിന്റെ ആധുനികവത്ക്കരണം

 

ശ്രീ. ആര്‍. രാജേഷ്

 

() ഫോം മാറ്റിംഗ്സ് (ഇന്ത്യ) ലിമിറ്റഡിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഫോം മാറ്റിംഗ്സിനെ കാലോചിതമായി ആധുനികവത്ക്കരിക്കണമെന്ന കയര്‍ കമ്മീഷന്‍ ശുപാര്‍ ശ നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)ഫോമില്‍ എന്ന ബ്രാന്‍ഡില്‍ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റുചെയ്യുന്ന ഫോം മാറ്റിംഗ്സ് ഉത്പന്നങ്ങള്‍ക്ക് കേരളീയര്‍ എന്ന പൊതു ബ്രാന്‍ഡ് നല്‍കണമെന്ന നിര്‍ദ്ദേശം പരിഗണിച്ചിട്ടുണ്ടോ ?

721

ജിയോടെക്സ്റൈല്‍

 

ഡോ. കെ. ടി. ജലീല്‍

 

കയര്‍ ഉത്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം ജിയോടെക്സ്റൈല്‍ പോലുള്ള പുതിയ മേഖലകള്‍ എന്നിവയെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കുമോ ?

722

റിട്ടയര്‍മെന്റ് ആനുകൂല്യം

 

ശ്രീ. കെ. ദാസന്‍

 

2006 ഏപ്രില്‍ ഒന്ന് മുതല്‍ ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുളള കയര്‍ തൊഴിലാളികള്‍ക്കുളള റിട്ടയര്‍മെന്റ് ആനുകൂല്യം ക്ഷേമനിധി ആരംഭിച്ച വര്‍ഷം തൊട്ട് അംഗങ്ങളായിട്ടുളള തൊഴിലാളികള്‍ക്ക് കൂടി നല്‍കാന്‍ നടപടി സ്വീകരിക്കുമോ;

723

ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയിലെസൌകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടി

 

ശ്രീ. റോഷി അഗസ്റിന്‍

 

() ഇടുക്കി നിയോജക മണ്ഡലത്തിലെ പാറേമാവില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രി അനക്സും തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ആശുപത്രിയും തമ്മിലുള്ള അകലം എത്ര;

(ബി) പാറേമാവില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്സ്) എന്നാണ് സ്ഥാപിതമായത്; പ്രസ്തുത ആശുപത്രി സ്ഥിതി ചെയ്യുന്നത് ഏതു കെട്ടിടത്തിലാണ്;

(സി) പ്രസ്തുത ആശുപത്രിയില്‍ (ജില്ലാ ആശുപത്രി അനക്സ്) പ്രതിദിനം ഐ.പി., .പി. വിഭാഗത്തില്‍ ചികിത്സയ്ക്കായി എത്തുന്ന രോഗികള്‍ എത്ര;

(ഡി) പ്രസ്തുത ആശുപത്രിയില്‍ ഐ.പി. വിഭാഗത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് നിലവിലുള്ള സൌകര്യങ്ങള്‍ പര്യാപ്തമാണോ; വിശദാംശങ്ങള്‍ നല്‍കുമോ;

() പ്രസ്തുത ആശുപത്രിയില്‍ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് 50 കിടക്കകള്‍ക്കുള്ള സൌകര്യം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിയ്ക്കുമോ;

(എഫ്) ഇത് സംബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രൊപ്പോസല്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ജി) ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്സ്) തേടിയെത്തുന്ന രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് മെച്ചപ്പെട്ട സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

724

ആയുര്‍വ്വേദ പോസ്റ് ഗ്രാഡുവേറ്റ് കോഴ്സുകള്‍

 

ശ്രീ. പി.റ്റി.. റഹീം

 

() ആയുര്‍വ്വേദ പോസ്റ് ഗ്രാഡുവേറ്റ് കോഴ്സുകളില്‍ ആകെ എത്ര സീറ്റാണ് നിലവിലുള്ളത്; അവയില്‍ പിന്നോക്ക സമുദായത്തിന് സീറ്റ് സംവരണം നല്‍കിയിട്ടുണ്ടോ;

(ബി) പ്രസ്തുത കോഴ്സുകളില്‍ വിവിധ വിഭാഗങ്ങള്‍ക്കായി എത്ര ശതമാനം സീറ്റാണ് നല്‍കുന്നതെന്നു വ്യക്തമാക്കാമോ;

(സി) അപ്രകാരം ശതമാനം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമെന്താണ്;

(ഡി) 50% വരെ സംവരണമാകാമെന്ന വ്യവസ്ഥ പാലിക്കാതിരിക്കാന്‍ കാരണമെന്താണ്;

() ഡിഗ്രി കോഴ്സിന് നല്‍കുന്നതു പോലെ പോസ്റ്ഗ്രാഡുവേറ്റ് കോഴ്സിനും സംവരണം നല്‍കുന്നതിന് നിയമതടസ്സമുണ്ടോ?

725

അനലറ്റിക്കല്‍ ലബോറട്ടറികള്‍ക്ക് അംഗീകാരം

 

ശ്രീ. . കെ. ശശീന്ദ്രന്‍

'' തോമസ് ചാണ്ടി

 

() തിരുവനന്തപുരം ഗവ. അനലറ്റിക്കല്‍ ലബോറട്ടറി, കോഴിക്കോട് റീജണല്‍ അനലറ്റിക്കല്‍ ലബോറട്ടറി, എറണാകുളം റീജണല്‍ അനലറ്റിക്കല്‍ ലബോറട്ടറി, പത്തനംതിട്ട ഗവണ്‍മെന്റ് ലബോറട്ടറി എന്നിവയ്ക്കൊന്നും ദേശീയ അംഗീകാരം ലഭിച്ചിട്ടില്ലെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മേല്‍പ്പറഞ്ഞ ലാബുകള്‍ക്ക് അംഗീകാരം ലഭിയ്ക്കുന്നതിനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുമോയെന്ന്വ്യക്തമാക്കുമോ?

726

കെമിക്കല്‍ എക്സാമിനേഴ്സ് ലാബുകള്‍

 

ശ്രീ. എസ്. രാജേന്ദ്രന്‍

 

() ക്രിമിനല്‍ കേസുകള്‍ തെളിയിക്കുന്നതിനാവശ്യമായി വരുന്ന രാസപരിശോധന നടത്തുന്ന കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറികളുടെ പ്രവര്‍ത്തനം വിലയിരുത്താറുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ബി) പ്രസ്തുത സ്ഥാപനങ്ങളില്‍ രാസപരിശോധനയ്ക്ക് കാലതാമസം നേരിടുന്നത് ഒഴിവാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കാമോ;

(സി) പ്രസ്തുത സ്ഥാപനങ്ങളിലെ നിയമനരീതിയുടെ മാനദണ്ഡങ്ങള്‍ വെളിപ്പെടുത്താമോ; വേണ്ടത്ര പ്രവൃത്തി പരിചയമുള്ളവരെയാണ് നിയമിക്കുന്നതെന്നു ഉറപ്പു വരുത്തുമോ?

727

ജീവന്‍ രക്ഷാ ഔഷധങ്ങളുടെ വില

 

ശ്രീ. ബാബു എം.പാലിശ്ശേരി

() ജീവന്‍ രക്ഷാ ഔഷധങ്ങളുടെ വില സംസ്ഥാനത്ത് ക്രമാതീതമായി ഉയര്‍ന്നു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വിലവര്‍ദ്ധന നിയന്ത്രണവിധേയമാക്കി രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(സി) ജീവന്‍ രക്ഷാ ഔഷധങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിന് നടപടി സ്വികരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.