STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   
   
 

   
   

 

 

 

  You are here: Business >13th KLA >Second Session>unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS 

THIRTEENTH   KLA - SECOND SESSION (26-09-2011 to 03-11-2011)

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No Title of the Question Member
502

നഗരവികസന പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍

()) കേരള സംസ്ഥാന നഗരവികസന പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(ബി) ഈ പദ്ധതികള്‍ നടപ്പാക്കുന്നതിന് എന്തെങ്കിലും പ്രാദേശിക സാഹചര്യങ്ങള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ടോ ; അവ എന്തെല്ലാം ;

(സി) തടസ്സങ്ങള്‍ നീക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

ശ്രീ. പാലോട് രവി

ശ്രീ വി.പി. സജീന്ദ്രന്‍

ശ്രീ ലൂഡി ലൂയിസ്

ശ്രീ ഷാഫി പറമ്പില്‍

 

503

പുതിയ വ്യവസായ വികസന പദ്ധതികള്‍

()) സംസ്ഥാനത്ത് വ്യവസായ വികസനത്തിന്റെ ഭാഗമായി കേരളസംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും കിന്‍ഫ്രയും ചേര്‍ന്ന് എന്തെങ്കിലും പുതിയപദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി) ഇതുമൂലം എത്ര രൂപയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്;

(സി) എത്ര തൊഴില്‍ സാധ്യതകള്‍ ഇതുമൂലം വന്നുചേരും; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
504

വികസന ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ നല്‍കാനുദ്ദേശിക്കുന്ന ആനുകൂല്യങ്ങള്‍

()) വികസന ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ എന്തെല്ലാം ആനുകൂല്യങ്ങളാണ് ഭൂവുടമകള്‍ക്ക് നല്‍കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്; ഇതു സംബന്ധിച്ചുള്ള ഗവണ്‍മെന്റ് ഉത്തരവ് ഇറങ്ങിയോ; എങ്കില്‍ ആയതിന്റെ ഒരു പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി) അരൂര്‍ മണ്ഡലത്തിലെ തുറവൂരില്‍ കിന്‍ഫ്രാ മുഖേന വ്യവസായ പാര്‍ക്കിനായി എത്ര ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്; ഒഴിപ്പിക്കേണ്ടി വരുന്ന ഭൂവുടമകള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ നല്‍കുവാനാണ് ഉദ്ദേശിക്കുന്നത്; സൌജന്യമായി നല്‍കുന്ന ഭൂമിയില്‍ 10 സെന്റ് വീതം പള്ളിപ്പുറം ഗ്രോത്ത് സെന്ററിന് ഭൂമി ഏറ്റെടുത്തപ്പോള്‍ നല്‍കിയതു പോലെ നല്‍കുവാനുള്ള നടപടി സ്വീകരിക്കുമോ; ഇവര്‍ക്കാവശ്യമായ റോഡ്, വെള്ളം, വെളിച്ചം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നടപ്പിലാക്കുമോ?

ശ്രീ. . എം. ആരിഫ്
505

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ തെരഞ്ഞെടുപ്പ് നടപടിക്രമം

()) വ്യവസായ വകുപ്പിന്‍ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കുമോ;

(ബി) ഇതിനായി പൊതുമേഖലാ വ്യവസായ പുനഃസംഘടനാ ബോര്‍ഡിനെ (റിയാബ്) ചുമതലപ്പെടുത്തിയിട്ടുണ്ടോ;

(സി) റിയാബ് കേന്ദ്രീകൃതമായിട്ടല്ലാതെ, ഇപ്പോള്‍ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തില്‍ നിയമനം നടന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണം വിശദമാക്കുമോ?

ഡോ. കെ. ടി. ജലീല്‍

ശ്രീമതി കെ. കെ. ലതിക

ശ്രീ. സി. കൃഷ്ണന്‍

ശ്രീമതി കെ. എസ്. സലീഖ

 
506

കെല്‍ട്രോന്‍ പുനരുദ്ധാരണം

()) കെല്‍ട്രോന്‍ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി) സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എന്തെല്ലാം സഹായങ്ങളാണ് പുനരുദ്ധാരണത്തിന് നല്‍കുന്നത് ?

ശ്രീ. . ചന്ദ്രശേഖരന്‍
507

ഹാന്‍ഡക്സിന്റെ പ്രവര്‍ത്തനം സംബന്ധിച്ച്

() സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എന്തെല്ലാം നടപടികളാണ് ഹാന്‍ടെക്സ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) ആധുനിക കാലഘട്ടത്തില്‍ ഹാന്‍ടെക്സ് ഉല്പന്നങ്ങള്‍ക്ക് വിപണന മൂല്യമുള്ളതായി ഗവണ്‍മെന്റ് കരുതുന്നുണ്ടോ ;

(സി) ഉണ്ടെങ്കില്‍ ഇതിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള നടപടികള്‍ എന്തെല്ലാം ?

ശ്രീ.എം..വാഹീദ്
508

ഉദുമ ടെക്സ്റയില്‍ മില്‍സ്

() ഉദുമ ടെക്സ്ടൈല്‍ മില്ലിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ;

(ബി) മേല്‍ സ്ഥാപനത്തിലേയ്ക്ക് ജീവനക്കാരെ തെരഞ്ഞെടുത്ത്

നിയമിക്കുന്നതിലേക്കായി ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ;

(സി) മേല്‍ സര്‍ക്കാര്‍ ഏജന്‍സി ഏതൊക്കെ തസ്തികളിലേക്ക് മത്സര പരീക്ഷ നടത്തിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഏതൊക്കെ തസ്തികകളിലേക്കുള്ള എത്ര പേരുടെ റാങ്ക് ലിസ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും വിശദമാക്കാമോ ;

(ഡി) ഈ റാങ്ക് ലിസ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്നും ഇതില്‍ നിന്നും എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്നും പ്രത്യേകം പ്രത്യേകം വിശദമാക്കാമോ;

() മേല്‍ സ്ഥാപനത്തില്‍ ജീവനക്കാരെ നിയമിച്ച് മില്ലിന്റെ പ്രവര്‍ത്തനം എന്ന് തുടങ്ങും എന്ന് അറിയിക്കാമോ ?

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)
509

മാവൂര്‍ ഗ്വാളിയോര്‍ റയണ്‍സിന്റെ സ്ഥലത്ത് പുതിയ വ്യവസായങ്ങള്‍ തുടങ്ങുവാന്‍ നടപടി

() മാവൂര്‍ ഗ്വാളിയോര്‍ റയണ്‍സിന്റെ സ്ഥലത്ത് പുതിയ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(ബി) ഗ്വാളിയര്‍ റയണ്‍സ് മാനേജ്മെന്റുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടോ ;

(സി) എങ്കില്‍ മാനേജ്മെന്റിന്റെ ഇക്കാര്യത്തിലുള്ള നിലപാട് എന്താണ് ;

(ഡി) ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ടോ ;

() ഈ കേസ് ഒത്തുതീര്‍ത്ത് വ്യവസായം തുടങ്ങുന്നതിന് മാനേജ്മെന്റിന് അനുമതി നല്‍കുമോ ?

ശ്രീ.പി.റ്റി..റഹീം
510

ചൈനാക്ളേ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായ യൂണിറ്റുകളുടെ പുനരുദ്ധാരണം

() ചൈനാക്ളേ ഉപയോഗിച്ച് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വ്യവസായ യൂണിറ്റുകളുടെ പുനരുദ്ധാരണത്തിന് പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; ഈ രംഗത്തെ പൊതുമേഖലാ സംരംഭങ്ങള്‍ ഏതൊക്കെയാണ്; പ്രമുഖ സ്വകാര്യമേഖലാ സംരംഭങ്ങള്‍ ഏതൊക്കെയാണ്;

(ബി) പാപ്പിനിശ്ശേരിയിലെ ക്ളെയ്സ് ആന്റ് സെറാമിക് പ്രോഡക്ട്സ് കമ്പനിയുടെ വിപൂലീകരണത്തിനും വൈവിധ്യവല്‍ക്കരണത്തിനും വേണ്ടി മുന്‍ സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; സര്‍ക്കാര്‍ ഗ്രാന്റ് എന്നത്തേക്ക് നല്‍കുവാന്‍ കഴിയുമെന്നറിയിക്കുമോ?

ശ്രീ. .പി. ജയരാജന്‍

ശ്രീ പുരുഷന്‍ കടലുണ്ടി

ശ്രീ കെ.വി. അബ്ദുള്‍ ഖാദര്‍

ശ്രീകെ.കെ. നാരായണന്‍

511

പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപുലീകരണം

() സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളില്‍ വിപുലീകരണ-നവീകരണ പദ്ധതികള്‍ നടപ്പാക്കാന്‍ ആരംഭിച്ചുവെന്ന് വെളിപ്പെടുത്തുമോ;

(ബി) പൂട്ടിക്കിടക്കുന്ന ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി) പൂട്ടിക്കിടന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി, വ്യവസായ വികസനത്തിന് ഉപയോഗപ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം സ്ഥാപനങ്ങളുടെ എത്ര ഏക്കര്‍ ഭൂമിയാണെന്ന് വിശദമാക്കുമോ?

 

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

512

മാന്നാര്‍ അലിന്‍ഡ് സിച്ച് ഗിയര്‍ ഫാക്ടറി തൊഴിലാളികളുടെ ആനുകൂല്യം

() ഈ സര്‍ക്കാര്‍ ഓണത്തിന് പൂട്ടിക്കിടക്കുന്ന വ്യവസായ ശാലകളിലെ തൊഴിലാളികള്‍ക്ക് നല്‍കിയ സാമ്പത്തിക ആനുകൂല്യങ്ങള്‍ മാന്നാര്‍ അലിന്‍ഡില്‍ ജോലിയെടു ത്തിരുന്നവര്‍ക്ക്കൂടി നല്‍കുവാന്‍ നടപടികള്‍ സ്വീകരി ക്കുമോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ;

(ബി) ഈ കമ്പനിയില്‍ നിന്നും ഗ്രാറ്റുവിറ്റി തുക ലഭിക്കുവാനുള്ള ജീവനക്കാര്‍ എത്ര എന്ന് വിശദമാക്കു മോ;

(സി) ഈ കമ്പനിയില്‍ നിന്നും വിരമിച്ച എത്രപേര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങളും ഗ്രാറ്റുവിറ്റിയും ലഭിക്കു വാനുണ്ട് എന്ന് വ്യക്തമാക്കുമോ;

(ഡി) ആയവ ലഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

ശ്രീ. പി.സി. വിഷ്ണുനാഥ്
513

കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനിയറിംഗ് കമ്പനിയുടെ പുനരുദ്ധാരണം

 

() കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനിയറിംഗ് കമ്പനിയുടെ നിലവിലുള്ള യൂണിറ്റുകള്‍ പുനരുദ്ധരിക്കാനും, ആധുനികവല്‍ക്കരിക്കാനുമുള്ള മുന്‍സര്‍ക്കാരിന്റെ പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ ;

(ബി) 'റിയാബ്' ഇതിനായി തയ്യാറാക്കിയ പദ്ധതികള്‍ എന്തൊക്കെയായിരുന്നു ; ഈ പദ്ധതി നടപ്പിലാക്കാന്‍ എന്തു തുക ചിലവ് പ്രതീക്ഷിക്കുന്നു ;

(സി) ഈ പദ്ധതി നടപ്പിലാക്കുന്നതു വഴി ലഭ്യമാകുന്ന കാര്യങ്ങള്‍ എന്തെല്ലാമണ് ;

(ഡി) ഈ പദ്ധതിക്ക് ഇപ്പോള്‍ സര്‍ക്കാര്‍ എന്തു തുക നല്‍കുയുണ്ടായി ?

ശ്രീ. കെ. രാധാകൃഷ്ണന്‍

ശ്രീ കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ശ്രീ റ്റി.വി. രാജേഷ്

പ്രൊഫ: സി. രവീന്ദ്രനാഥ്

 
514

രാജീവ് ആവാസ് യോജന

() ചേരിനിര്‍മ്മാര്‍ജ്ജനത്തിന് സംസ്ഥാനത്ത് നിലവിലുളള പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ;

(ബി) രാജീവ് ആവാസ് യോജന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ; പ്രസ്തുത പദ്ധതി എവിടെയെല്ലാം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് ;

(സി) കേന്ദ്രം നിഷ്കര്‍ഷിക്കുന്ന ചേരി എന്ന നിര്‍വ്വചനത്തില്‍ സംസ്ഥാനത്തെ ചേരികള്‍ ഉള്‍പ്പെടുമോയെന്നു വിശദമാക്കാമോ; ഇല്ലെങ്കില്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

ശ്രി. എം.വി ശ്രേയാംസ് കുമാര്‍
515

അങ്കമാലി വ്യവസായമേഖലയിലെ തീപിടുത്തം

() അങ്കമാലി വ്യവസായമേഖലയിലെ വന്‍തീപിടുത്തം കണക്കിലെടുത്ത് പ്രസ്തുത മേഖലയില്‍ എന്തെല്ലാം സുരക്ഷാ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) ഇവിടെ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ ഏതെല്ലാമെന്നും ഇതില്‍ ആവശ്യമായ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതെല്ലാമെന്നും വ്യക്തമാക്കാമോ ;

(സി) ഇവര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദീകരിക്കാമോ ?

ശ്രീ. ജോസ് തെറ്റയില്‍
516

റാന്നിയില്‍ ആരംഭിക്കുന്ന കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക്

() റാന്നിയില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന കിന്‍ഫ്രയുടെ അപ്പാരല്‍ പാര്‍ക്കിനായി എത്ര ഏക്കര്‍ ഭൂമിയാണ് ഇപ്പോള്‍ റവന്യൂ വകുപ്പില്‍ നിന്നും ലഭിച്ചിട്ടുള്ളത്;

(ബി) ഇവിടെ അപ്പാരല്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നതിനായുള്ള കെട്ടിടങ്ങളുടെ ഡിസൈനും പ്ളാനും എസ്റിമേറ്റും തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിനായി ഇനിയും എന്തൊക്കെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ട്;

(ഡി) വ്യവസായ രംഗത്ത് ഏറെ പിന്നോക്കം നില്‍ക്കുന്ന പത്തനംതിട്ട ജില്ലയില്‍ നൂറുകണക്കിനാളുകള്‍ക്ക് ജോലി ലഭിക്കാന്‍ ഉതകുന്ന ഈ ബൃഹത് പദ്ധതിയുടെ നിര്‍മ്മാണം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

ശ്രീ. രാജു എബ്രഹാം
517

ചേലക്കര നിയോജക മണ്ഡലത്തിലെ പഴയന്നൂര്‍ വ്യവസായ പാര്‍ക്കിന്റെ പ്രവര്‍ത്തനം

() ചേലക്കര നിയോജകമണ്ഡലത്തിലെ പഴയന്നൂര്‍ വ്യവാസയ പാര്‍ക്കിന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ;

(ബി) ചെറുകിട വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കിയ ഈ പാര്‍ക്കില്‍ ഇപ്പോള്‍ എത്ര വ്യവസായങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് പറയാമോ;

(സി) ഈ വ്യവസായ പാര്‍ക്കില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള ചെറുകിട വ്യവസായ സംരംഭകര്‍ക്ക് ആവശ്യമായ സാങ്കേതിക - സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കി അവരുടെ വ്യവസായങ്ങള്‍ ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

ശ്രീ. കെ. രാധാകൃഷ്ണന്‍
518

ചേലക്കര മണ്ഡലത്തിലെ പഴം-പച്ചക്കറിസംഭരണ സംസ്കരണ വിപണന കേന്ദ്രം

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് വ്യവസായ വകുപ്പും കൃഷി വകുപ്പും സംയുക്തമായി ചേലക്കര മണ്ഡലത്തില്‍ പഴം-പച്ചക്കറി സംഭരണ സംസ്കരണ വിപണന കേന്ദ്രം (പോസ്റ് ഹാര്‍വെസ്റ് മാനേജ്മെന്റ് പ്രോജക്ട്) പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കേന്ദ്ര സര്‍ക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയും ധനസഹായത്തോടെയും നടപ്പിലാക്കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ (നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍) തത്വത്തില്‍ അംഗീകരിച്ചിട്ടുള്ള കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി) പദ്ധതി നടത്തിപ്പില്‍ കാലതാമസം വന്നത് സംബന്ധിച്ച് സര്‍ക്കാരിന് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ;

() തൃശൂര്‍ ജില്ലയിലെ പഴം-പച്ചക്കറി കര്‍ഷകര്‍ക്ക് വലിയ പ്രയോജനം ചെയ്യുന്ന ഈ പദ്ധതി കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്റെയും കേരളാ ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സമയബന്ധിതമായി ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

ശ്രീ. കെ. രാധാകൃഷ്ണന്‍
519

മൈക്രോ, െറുകിട ഇടത്തരം വ്യവസായങ്ങളുടെപ്രോത്സാഹനം

() സംസ്ഥാനത്തെ മൈക്രോ, ചെറുകിട ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ;

(ബി) ഇവര്‍ക്ക് വൈദ്യുതനിരക്ക് വര്‍ദ്ധന ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) ഇവരുടെ ഉല്പന്നങ്ങള്‍ പ്രത്യേക ബ്രാന്‍ഡായി വിപണിയിലെത്തിക്കുമോ;

(ഡി) വനിതാ സംരംഭകര്‍ക്ക് മുന്‍ഗണന നല്‍കുമോ?

ശ്രീ. ജോസഫ് വാഴക്കന്‍

ശ്രീ വി. പി. സജീന്ദ്രന്‍

ശ്രീഷാഫി പറമ്പില്‍

ശ്രീ .സി. ബാലകൃഷ്ണന്‍

520

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട് കമ്പനിയിലെ മലിനീകരണ പ്രശ്നങ്ങള്‍

() ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട് കമ്പനിയില്‍മലിനീകരണ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുംവൈവിധ്യവല്‍ക്കരണത്തിനുമായുള്ള പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ;

(ബി) ഇതിനായി 2005 ലെ സര്‍ക്കാര്‍ അനുമതി നല്‍കിയ പദ്ധതിഎന്തായിരുന്നു; ഏത് കമ്പനിക്കായിരുന്ന് ടെണ്ടര്‍ നല്‍കിയിരുന്നത്;

(സി) പ്രസ്തുത പദ്ധതിയുടെ കരാറുമായി ബന്ധപ്പെട്ടുണ്ടായ ആക്ഷേപങ്ങള്‍ എന്തൊക്കെയായിരുന്നു; ആക്ഷേപങ്ങള്‍ സംബന്ധിച്ച അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ഡി) അനുമതി നല്‍കിയ മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് മന്ത്രി പിന്നീട് ഉന്നയിച്ച ആരോപണങ്ങള്‍ എന്തൊക്കെയായിരുന്നു; ഇക്കാര്യം അന്വേഷണ ഏജന്‍സിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ?

ശ്രീ. പി.കെ. ഗുരുദാസന്‍

ഡോ.ടി. എം. തോമസ് ഐസക്

ശ്രീ. ബി. സത്യന്‍

ശ്രീ ആര്‍. സെല്‍വരാജ്

521

കേരള ആട്ടോമൊബൈല്‍സിന്റെ വിഹിതം കുറയാനിടയായ സാഹചര്യം

()) ത്രീവീലര്‍ മാര്‍ക്കറ്റില്‍ കേരള ആട്ടോമൊബൈല്‍സിന്റെ വിഹിതം കുറയാനിടയായ സാഹചര്യം സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ;

(ബി) ഇപ്പോഴത്തെ സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഉയര്‍ന്ന നിലവാരമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള പുതിയ മോഡല്‍ ഉല്പാദിപ്പിക്കാനുള്ള മുന്‍സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(സി) പുതിയ പ്രോജക്ടുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടോ ; ഇതിനായി എന്തു തുക ഇപ്പോള്‍ നല്‍കുകയുണ്ടായെന്നറിയിക്കുമോ ?

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

ശ്രീ ആര്‍. സെല്‍വരാജ്

ശ്രീ വി. ശിവന്‍കുട്ടി

ശ്രീമതി. പി. അയിഷാ പോറ്റി

 

522

കേരള ഓട്ടോ മൊബൈല്‍ ലിമിറ്റഡിന്റെ വികസനം

()) നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ഏക പൊതുമേഖലാ സ്ഥാപനമായ കെ..എല്‍. (കേരള ഓട്ടോ മൊബൈല്‍ ലിമിറ്റഡ്) ന്റെ ഇന്നത്തെ സ്ഥിതി സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്ഥാപനത്തിന്റെ സാമ്പത്തിക നില ഉള്‍പ്പെടെയുള്ള വിശദമായ വിവരം ലഭ്യമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ നൂറുദിന കര്‍മ്മ പദ്ധതിയില്‍ കേരള ഓട്ടോ മൊബൈല്‍ ലിമിറ്റഡിന് ഏതെങ്കിലും പുതിയ പദ്ധതി അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(സി) കേരള ഓട്ടോ മൊബൈല്‍ ലിമിറ്റഡ് പുനരുദ്ധരിക്കുന്നതിനും , പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും വേണ്ടി ഏതെങ്കിലും കേന്ദ്ര പദ്ധതികളുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

ശ്രീ. ആര്‍. സെല്‍വരാജ്
523

വ്യവസായ വകുപ്പില്‍ കമ്പ്യൂട്ടറൈസേഷന്‍

()) സംസ്ഥാനത്ത് വ്യവസായ വകുപ്പില്‍ കമ്പ്യൂട്ടറൈസേഷന്‍ ആരംഭിച്ചത് എന്നാണ്; കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തീകരിക്കുന്നതിന് എന്നാണ് ലക്ഷ്യമിട്ടിരുന്നത്;

(ബി) നേരത്തെ ആരംഭിച്ച കമ്പ്യൂട്ടര്‍വല്‍ക്കരണം ഇടയ്ക്ക് മന്ദഗതിയിലാവാന്‍ കാരണമെന്ത്?

(സി) വ്യവസായ ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള പ്രധാന സ്ഥാപനങ്ങളില്‍ പോലും നാളിതുവരെയും കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തീകരിക്കാത്തതിനാല്‍ ഇത് സത്വരമായി പൂര്‍ത്തീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?

ശ്രീ. എം. ഉമ്മര്‍

ശ്രീ കെ.എം. ഷാജി

 

524

താലൂക്ക് വ്യവസായ ഓഫീസുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച്

()) താലൂക്ക് വ്യവസായ ഓഫീസുകള്‍ നിലവിലില്ലാത്ത എത്ര താലൂക്കുകള്‍ സംസ്ഥാനത്തുണ്ട്; അവ ഏതെല്ലാം;

(ബി) മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, തിരൂരങ്ങാടി എന്നീ താലൂക്കുകളില്‍ വ്യവസായ ഓഫീസുകള്‍ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ അവ ആരംഭിക്കുവാനാവശ്യമായ നടപടി സ്വീകരിക്കുമോ?

ശ്രീ. റ്റി.. അഹമ്മദ് കബീര്‍
525

കേരളത്തിലെ എസ്.എസ്.ഐ യൂണിറ്റുകളില്‍ നിന്നും ബി..എം.എല്‍ - ഓര്‍ഡറുകള്‍

()) കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട്ട് പ്രവര്‍ത്തിക്കുന്ന ബി..എം.എല്‍-ലേയ്ക്ക് 5 ഘട്ടങ്ങളിലായി 500 ലേറെപ്പെരെ നിയമിച്ചപ്പോള്‍ കേരളത്തില്‍നിന്ന് 40 പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളതെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) കേരളത്തിലുള്ള മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ (കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുള്‍പ്പെടെ) കേരളത്തിലുള്ള എസ്.എസ്.ഐ യൂണിറ്റുകളില്‍ നിന്ന് ഓര്‍ഡറുകള്‍ സ്വീകരിക്കുമ്പോള്‍ ബി..എം.എല്‍ മാത്രം അന്യസംസ്ഥാനങ്ങളില്‍ നിന്നും ഓര്‍ഡറുകള്‍ സ്വീകരിച്ചുവരുന്നത് എന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ കേരളത്തിലെ എസ്.എസ്.ഐ യൂണിറ്റുകളില്‍ നിന്നും ബി..എം.എല്‍-ന് ആവശ്യമായ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിനാവശ്യമായ നടപടികള്‍ കൈകൊള്ളുന്നതിന് കേരളസര്‍ക്കാര്‍ നടപടി സ്വീകരിയ്ക്കുമോ ?

ശ്രീ. കെ. വി. വിജയദാസ്
526

റബ്ബറധിഷ്ഠിത വ്യവസായ യൂണിറ്റ് സംബന്ധിച്ച്

()) കേരളത്തില്‍ വന്‍തോതില്‍ റബ്ബര്‍ ഉല്പാദിപ്പിക്കുന്നുവെങ്കിലും റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ വളരെ കുറവാണെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാമ്പത്തികവും സാങ്കേതികവുമായ പ്രത്യേക സഹായങ്ങളോടെ റബ്ബറധിഷ്ഠിത വ്യവസായ യൂണിറ്റുകള്‍ കര്‍ഷകരുടെ കൂട്ടായ്മയില്‍ ആരംഭിക്കുന്നതിനുള്ള ഒരു സമഗ്രപദ്ധതിക്കു രൂപം നല്‍കുമോ?

ശ്രീ. മുല്ലക്കര രത്നാകരന്‍
527

കാസര്‍ഗോഡ് ജില്ലയില്‍ പുതിയ വ്യവസായങ്ങള്‍ തുടങ്ങാന്‍ പദ്ധതി

കാസര്‍ഗോഡ് ജില്ലയിലെ ഏക പൊതു മേഖലാ വ്യവസായമായിരുന്ന ആസ്ട്രാള്‍ വാച്ചസ് കമ്പനി വര്‍ഷങ്ങളായി പൂട്ടികിടക്കുന്നതിനാല്‍ ഈ സ്ഥലവും കെട്ടിടവും ഉപയോഗിച്ച് പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുമോ ?

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
528

ചെറുകിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നടപടികള്

()) ചെറുകിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ബി) ഇത് സംബന്ധിച്ച് എന്തെങ്കിലും പുതിയ നയങ്ങള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്കാവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങള്‍ നല്‍കി അവരെ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

ശ്രീ. കെ. രാധാകൃഷ്ണന്‍
529

വനിതാ വ്യവസായ സംരംഭകര്‍ക്ക് പുതിയ വ്യവസായ യൂണിറ്റുകള്‍തുടങ്ങുവാന്‍ സഹായം

()) വനിതാ വ്യവസായ സംരംഭകര്‍ക്ക് പുതിയ വ്യവസായ യൂണിറ്റുകള്‍ തുടങ്ങുന്നതിന് സര്‍ക്കാരില്‍ നിന്ന് നിലവില്‍ നല്‍കുന്ന സഹായങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ ;

(ബി) ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നത് ;

(സി) കഴിഞ്ഞ വര്‍ഷം വനിതാ സംരംഭകര്‍ എത്ര വ്യവസായ യൂണിറ്റുകള്‍ ആരംഭിച്ചുവെന്ന് അറിയിക്കുമോ ?

ശ്രീമതി കെ. എസ്. സലീഖ
530

ദിവസ വേതന ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍നടപടി

()) ബാംബു കോര്‍പ്പറേഷന്‍ മുഖേന വളയം ഗ്രാമപഞ്ചായത്തിലെ പൂങ്കുളത്ത് ആരംഭിച്ച മുള സംസ്ക്കരണ യൂണിറ്റ് വിപുലപ്പെടുത്താനുള്ള നടപടി പരിഗണനയിലുണ്ടോ;

(ബി) ഇവിടെ ജോലി ചെയ്യുന്ന ദിവസവേതനക്കാരുടെ കൂലി എത്രയാണെന്ന് വിശദമാക്കാമോ;


(സി) ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കാനുള്ള നടപടി സര്‍ക്കാര്‍ പരിഗണനയിലുണ്ടോ; എങ്കില്‍ എത്രയാണെന്ന് വിശദമാക്കാമോ?

ശ്രീ. . കെ. വിജയന്‍
531

.സി.എസ്.ആര്‍ ലെ ദിവസവേതന ജീവനക്കാരുടെ വേതനം പുതുക്കുന്നത് സംബന്ധിച്ച്

()) ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴില്‍ പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്ന ഐ. സി.എസ്.ആര്‍ കേന്ദ്രത്തിലെ ദിവസ വേതന ജീവനക്കാര്‍ക്ക് ഇപ്പോഴും പഴയ നിരക്കിലുള്ള ദിവസ വേതനമാണ് ലഭിക്കുന്നത് എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ മെറ്റല്ലാ വകുപ്പുകളിലും നടപ്പാക്കിയപോലെ ഇവിടെയും പുതുക്കിയ ദിവസവേതനം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) സര്‍ക്കാര്‍ ഉത്തരവു മുതല്‍ക്കുള്ള കുടിശ്ശിക അടക്കം അടിയന്തിരമായി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

ശ്രീ.പി. ശ്രീരാമകൃഷ്ണന്‍
532

ഗ്രോത്ത്പോള്‍ പദ്ധതി സംബന്ധിച്ച്

()) കശുവണ്ടി, കയര്‍, കരകൌശല മേഖലകളുള്‍പ്പെടെയുള്ള വ്യവസായ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആവിഷ്ക്കരിച്ച 'ഗ്രോത്ത്പോള്‍' പദ്ധതി സംബന്ധിച്ച നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ ;

(ബി) ഈ പദ്ധതിയുടെ നടത്തിപ്പിന് ഏതെങ്കിലും ഏജന്‍സിയെ നിയോഗിച്ചിട്ടുണ്ടോ ; എങ്കില്‍ ആ ഏജന്‍സി ഇതു സംബന്ധിച്ച് ഇതേവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ;

(സി) ഈ പദ്ധതി ഏതൊക്കെ ജില്ലകളില്‍ നടപ്പാക്കാനാണ് വിഭാവനം ചെയ്തിട്ടുള്ളത് ; പദ്ധതി ചെലവ് കണക്കാക്കിയിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ഡി) ഈ പദ്ധതി എത്രയുംവേഗം നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

ശ്രീ. കെ.എം. ഷാജി

ശ്രീ മഞ്ഞളാംകുഴി അലി

ശ്രീ പി.ബി. അബ്ദുള്‍ റസാക്

ശ്രീ വി.എം. ഉമ്മര്‍ മാസ്റര്‍

 

533

ചാത്തന്നൂരിലെ കൊല്ലം ജില്ലാ സഹകരണ സ്പിന്നിംഗ് മില്ലിന്റെ പ്രവര്‍ത്തന പുരോഗതി

()) ചാത്തന്നൂരില്‍ സ്ഥിതി ചെയ്യുന്ന കൊല്ലം ജില്ലാ സഹകരണ സ്പിന്നിംഗ് മില്ലിന്റെ നിലവിലുള്ള സാമ്പത്തിക സ്ഥിതിയും പ്രവര്‍ത്തന പുരോഗതിയും എന്താണെന്ന് വ്യക്തമാക്കുമോ;

(ബി) ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന ശേഷം മില്ലിന്റെ പ്രവര്‍ത്തന പുരോഗതിക്കുവേണ്ടി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് അറിയിക്കുമോ ?

ശ്രീ. ജി. എസ്. ജയലാല്‍
534

കൈത്തറി സഹകരണ സംഘങ്ങളിലെ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള മിനിമം വേതനം

()) കോഴിക്കോട് ജില്ലയില്‍ കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതി പ്രകാരമുളള മിനിമം കൂലി (150/- രൂപ) നാളിതുവരെ ലഭ്യമായിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് പരിഹരിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുമോ എന്നറിയിക്കുമോ?

ശ്രീ. കെ. ദാസന്‍
535

കരകൌശല വസ്തുക്കളുടെ ഉല്പാദനവും വിപണനവും

()) കരകൌശലവസ്തുക്കളുടെ ഉല്പാദനവും വിപണനവും വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണുദ്ദേശിക്കുന്നത്;

(ബി) ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംരംഭങ്ങള്‍ ഏതൊക്കെയാണ്; അവ ഓരോന്നിനും ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ പുതിയ പദ്ധതികള്‍ക്കായി എന്തു തുക വീതം വകയിരുത്തപ്പെട്ടിട്ടുണ്ട്;

(സി) കരകൌശല വസ്തുക്കളുടെ ഉല്പാദന വിപണന മേഖലയില്‍ എത്രപേര്‍ തൊഴിലെടുക്കുന്നുവെന്ന് വ്യക്താ മാക്കാമോ;

(ഡി) കരകൌശല വികസന കോര്‍പ്പറേഷന്‍ വക ക്രാഫ്റ്റ് സെന്റര്‍ വഴി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്?

ശ്രീ. വി.ചെന്താമരാക്ഷന്‍

ശ്രീ കെ. ദാസന്‍

ശ്രീ കെ. കുഞ്ഞമ്മത് മാസ്റര്‍

ശ്രീ കെ. കുഞ്ഞിരാമന്‍ (ഉദുമ)

536

വഴിയോര വൃക്ഷങ്ങളുടെ സംരക്ഷണം

()) സംസ്ഥാനത്തെ വഴിയോരങ്ങളിലെ വൃക്ഷങ്ങള്‍ പരസ്യപ്രദര്‍ശനത്തിന്റെ ഭാഗമായി നശിക്കുന്നതിന് കാരണമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വഴിയോര വൃക്ഷങ്ങളുടെ സംരക്ഷണം അതാത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുമോ?

(സി) ഇതു സംബന്ധിച്ച ഹൈക്കോടതി നിര്‍ദ്ദേശം വന്നിട്ടുണ്ടോ: എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
537

എമര്‍ജിംഗ് കേരള നിക്ഷേപക സംഗമം

()) എമര്‍ജിംഗ് കേരള നിക്ഷേപക സംഗമം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ;നിക്ഷേപകര്‍ക്ക് പരിചയപ്പെടുത്തുന്നതിലേയ്ക്കായി നിക്ഷേപകസാദ്ധ്യതയുളള പദ്ധതികള്‍ തെരഞ്ഞെടുത്തിട്ടുണ്ടോ;

(ബി) ഇതിനകം ഏതെല്ലാം വകുപ്പുകളുമായി ബന്ധപ്പെട്ട ഏതെല്ലാം പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്; സംഗമത്തിന്റെ നടത്തിപ്പിനായി എന്തു തുക ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു;

(സി) ഏതെങ്കിലും മേഖലയില്‍ ഏതെങ്കിലും വിദേശരാജ്യങ്ങളില്‍ നിന്നുളള നിക്ഷേപം വേണ്ടെന്ന് വച്ചിട്ടുണ്ടോ; എങ്കില്‍ഏതെല്ലാം രാജ്യങ്ങളുടേത്;

(ഡി) പദ്ധതിയുടെ ഭാഗമായി ഇതിനകം എത്ര ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കുകയുണ്ടായി;

() സംഗമത്തില്‍ പങ്കെടുക്കുന്ന നിക്ഷേപകര്‍ക്ക് പദ്ധതികള്‍ അനുവദിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തായിരിക്കുമെന്ന് വിശദമാക്കുമോ?

ശ്രീ. .കെ. ബാലന്‍

ശ്രീ എസ്. ശര്‍മ്മ

ശ്രീഎളമരം കരീം

ശ്രീസാജു പോള്‍

 
538

സ്മാര്‍ട്ട് സിറ്റി കരാര്‍

()) മുന്‍ സര്‍ക്കാരിന്റെ കാലത്ത് 2011 ഫെബ്രുവരി മാസം ദുബായ് ടികോം പ്രതിനിധികളുമായി ധാരണയായ സ്മാര്‍ട്ട് സിറ്റി കരാര്‍ അതേ നിലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുമോ;

(ബി) എങ്കില്‍ ഇക്കാര്യത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദീകരിക്കാമോ?

ശ്രീ. കെ. ദാസന്‍
539

എമര്‍ജിംഗ് കേരള പദ്ധതി സംബന്ധിച്ച്

()) 'എമര്‍ജിംഗ് കേരള' പദ്ധതി വിശദീകരിക്കാമോ ;

(ബി) ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന സാധ്യതകളും അവസരങ്ങളും വെളിപ്പെടുത്തുമോ ;

(സി) കേരളത്തെ ഒരു നിക്ഷേപ സൌഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന് ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

ശ്രീ. പി. ഉബൈദുള്ള
540

.ടി., .ടി..എസ്. മേഖലയില്‍ നിന്നുള്ള കയറ്റുമതി

()) കേരളത്തിന്റെ ഐ.ടി., .ടി..എസ്. മേഖലയില്‍ നിന്നുള്ള കയറ്റുമതിയിലെ പുരോഗതിയെ സംബന്ധിച്ച് സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ഏത് രാജ്യത്തേക്കാണ് ഏറ്റവും കൂടുതല്‍ കയറ്റുമതി നടന്നിട്ടുള്ളതെന്ന് വിശദമാക്കാമോ ;

(സി) ഇത്തരം രാജ്യങ്ങളിലെ ഇനിയുമുള്ള സാദ്ധ്യതകള്‍ മനസ്സിലാക്കി ഇവിടേയ്ക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ എന്തെല്ലാം ശ്രമങ്ങളാണ് നടത്തിയിട്ടുള്ളത്;

(ഡി) ഇത്തരം രാജ്യങ്ങളിലെ ഏതെല്ലാം കമ്പനികളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്; ഇതു പോലെയുള്ള കൂടുതല്‍ കമ്പനികളെ കൊണ്ടുവരുന്നതിന് മുന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുമോ ?

ശ്രീ. ജി. സുധാകരന്‍

ശ്രീ . പ്രദീപ് കുമാര്‍

ശ്രീ ബാബു എം. പാലിശ്ശേരി

ശ്രീ എം. ഹംസ

 
541

പുറക്കാട് ഐറ്റി പാര്‍ക്ക്

()) പുറക്കാട് ഐറ്റി പാര്‍ക്ക് ബയോഡൈവേഴ്സിറ്റി ബോര്‍ഡ് ചെയര്‍മാന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുറക്കാട് വില്ലേജിലെ ബ്ളോക്ക് നമ്പര്‍ 21 ലെ 247,252,253,259,260 എന്നീ സര്‍വ്വേ നമ്പരില്‍പ്പെട്ട 50.4295 ഏക്കറില്‍ മാറ്റിസ്ഥാപിക്കാന്‍ കൈക്കൊണ്ടനടപടികള്‍ വിശദീകരിക്കുമോ;

(ബി) ഐറ്റി പാര്‍ക്ക് തുടങ്ങുന്നതിന് ഇനിയും എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; എങ്കില്‍ അവ എന്താണെന്ന് വ്യക്തമാക്കുമോ;

(സി) മുന്‍ മുഖ്യമന്തി ഉത്ഘാടനം ചെയ്ത സ്ഥലത്തുതന്നെ ഐറ്റി പാര്‍ക്ക് നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നടപടി സ്വീകരിക്കുമോ?

ശ്രീ. ജി. സുധാകരന്‍
542

നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗിന്റെ മറവില്‍ വ്യാപകമായ തട്ടിപ്പ്

()) നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗിന്റെ മറവില്‍ സംസ്ഥാനത്ത് വ്യാപകമായ തട്ടിപ്പ് നടത്തുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത് പരിശോധിക്കുന്നതിന് ഏതെങ്കിലും സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ;

(സി)  എങ്കില്‍ ആ സമിതിയുടെ ഘടനയും പാഠ്യവിഷയങ്ങളും വെളിപ്പെടുത്തുമോ;

(ഡി) ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
543

കേരളത്തില്‍ ഐ. . ടി.

()) കേരളത്തില്‍ ഐ. . ടി. സ്ഥാപിക്കുമെന്ന് ബഹു. പ്രധാനമന്ത്രി കേരള സന്ദര്‍ശനവേളയില്‍ നല്‍കിയ വാഗ്ദാനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഐ. . ടി.കേരളത്തില്‍ ആരംഭിക്കുന്നതിന് എന്തെല്ലാം ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി) ഈ സാമ്പത്തികവര്‍ഷം പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക കൌണ്‍സില്‍ ശുപാര്‍ശപ്രകാരം പുതുതായി 8 . . ടി.കള്‍ തുടങ്ങുമെന്നും കേരളത്തില്‍ ഐ. . ടി. സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്ര മാനവശേഷി വികസനമന്ത്രി പറഞ്ഞതായ വാര്‍ത്ത സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ കേന്ദ്രത്തെ ഇത് ബോധ്യപ്പെടുത്തി ഐ. . ടി.ക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വെളിപ്പെടുത്തുമോ?

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
544

കോഴിക്കോട് സൈബര്‍ പാര്‍ക്കുകളുടെ നിര്‍മ്മാണം

()) കോഴിക്കോട് സൈബര്‍ പാര്‍ക്കുകളുടെ നിര്‍മ്മാണം ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ബി) ഈ സൈബര്‍ പാര്‍ക്കുകളുടെ പ്രവര്‍ത്തനം എന്നു മുതല്‍ ആരംഭിക്കുന്നതിനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;

(സി) ഇവിടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് ഏതെങ്കിലും ഐ.ടി. കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

ശ്രീ. . പ്രദീപ്കുമാര്‍
545

സൈബര്‍ പാര്‍ക്കിന് ഭൂമി വിട്ടു നല്‍കിയവരുടെ പുനരധിവാസം

കോഴിക്കോട് സൈബര്‍ പാര്‍ക്ക് നിര്‍മ്മാണത്തിനായി സ്വകാര്യ വ്യക്തികളില്‍ നിന്നും സ്ഥലം ഏറ്റെടുത്ത ശേഷം ഇവര്‍ക്ക് എന്തെല്ലാം പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയതെന്ന് വിശദമാക്കാമോ?

ശ്രീ. . പ്രദീപ്കുമാര്‍
546

പുതിയ ഐ.റ്റി. പാര്‍ക്കുകള്‍ തുടങ്ങുന്നത് സംബന്ധിച്ച്

()) സംസ്ഥാനത്ത് പുതിയ ഐ.റ്റി. പാര്‍ക്കുകള്‍ തുടങ്ങുന്നതിന് ഉദ്ദേശമുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കുമോ;

(ബി) മഞ്ചേശ്വരത്ത് ഇത്തരം ഒരു പാര്‍ക്കിന്റെ ആവശ്യകത മനസ്സിലാക്കി അത് ആരംഭിക്കുന്നതിന് അടിയന്തിര പരിഗണന നല്‍കുമോ ?

ശ്രീ. പി. ബി. അബ്ദുള്‍ റസാക്
547

മാമത്ത് നാളികേര വികസന കോര്‍പ്പറേഷന്റെ ള്ള സ്ഥലത്ത് ഐ.ടി. പാര്‍ക്കോ വ്യവസായ പാര്‍ക്കോ ആരംഭിക്കാന്‍ നടപടി

()) ആറ്റിങ്ങല്‍ മാമത്ത് നാളികേര വികസന കോര്‍പ്പറേഷന്റെ കൈവശമുള്ള സ്ഥലത്ത് ഐ.ടി. പാര്‍ക്കോ; സിഡ്കോയുടെ നിയന്ത്രണത്തിലുള്ള വ്യവസായ പാര്‍ക്കോ ആരംഭിക്കാന്‍ നടപടി സ്വീകരിക്കാമോ;

(ബി) സിഡ്കോയുടെ നിയന്ത്രണത്തില്‍ പുതിയ വ്യവസായ സംരംഭങ്ങള്‍ക്ക് പദ്ധതിയുണ്ടോ; സ്ഥലം ലഭ്യമാക്കിയാല്‍ പ്രസ്തുത പദ്ധതി തുടങ്ങാന്‍ കഴിയുമോ എന്നറിയിക്കുമോ?

ശ്രീ. ബി. സത്യന്‍
548

ടെക്നോപാര്‍ക്കുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച്

()) സംസ്ഥാനത്ത് നിലവില്‍ എത്ര ടെക്നോ പാര്‍ക്കുകള്‍ ഉണ്ടെന്നും അത് എവിടെയെല്ലാമാണെന്നും വ്യക്തമാക്കാമോ;

(ബി) പുതിയ ടെക്നോ പാര്‍ക്കുകള്‍ ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണണനയിലുണ്ടോ;

(സി) മലപ്പുറം ജില്ലയില്‍ ടെക്നോ പാര്‍ക്ക് ആരംഭിക്കുന്നത് പരിഗണിക്കുമോ?

ശ്രീ. റ്റി.. അഹമ്മദ്കബീര്‍
549

പുതിയ ഐ.റ്റി.നയം

()) സംസ്ഥാന സര്‍ക്കാര്‍ പുതിയ ഐ.റ്റി.നയത്തിന് രൂപം നല്‍കിയിട്ടുണ്ടോ ;

(ബി) എങ്കില്‍ പ്രസ്തുത നയത്തന്റെ കോപ്പി ലഭ്യമാക്കുമോ ?

ശ്രീ.ആര്‍.രാജേഷ്
550

തിരുവനന്തപുരം ടെക്നോസിറ്റി പദ്ധതി

()) തിരുവനന്തപുരം ടെക്നോസിറ്റി പദ്ധതിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; പദ്ധതിക്കായി എത്ര ഏക്കര്‍ സ്ഥലം അക്വയര്‍ ചെയ്തിട്ടുണ്ട് ;

(ബി) ടെക്നോസിറ്റി പദ്ധതിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ അവലോകനം നടത്തുകയുണ്ടായോ ; പദ്ധതി വിഭാവനം ചെയ്ത എന്തെല്ലാം സംഗതികളില്‍ പുരോഗതി ഉണ്ടായിട്ടുണ്ട് ;

(സി) ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ ഇതിനായി എന്തു തുക വകയിരുത്തിയിട്ടുണ്ട് ?

ശ്രീ. എം.. ബേബി

ശ്രീ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

ശ്രീ ബി. സത്യന്‍

ശ്രീ വി. ശിവന്‍കുട്ടി

 
551

വിവര സാങ്കേതിക രംഗത്തെ മുന്നേറ്റത്തിന് നടപടികള്‍

()) കേരളത്തിലെ വിവര സാങ്കേതിക രംഗത്തെ മുന്നേറ്റത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ;

(ബി) ഇത് സംബന്ധിച്ച നയം രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്?

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
552

ഹജ്ജ് തീര്‍ത്ഥാനത്തിനുള്ള ക്രമീകരണങ്ങള്‍

()) ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള ക്രമീകരണങ്ങള്‍ എന്തെല്ലാം പൂര്‍ത്തീകരിച്ചുവെന്നും കേരളത്തില്‍ നിന്നും എത്ര ഹാജിമാരെയാണ് അയക്കുന്നതെന്നും വ്യക്തമാക്കുമോ ;

(ബി) അപേക്ഷകരുടെ ബാഹുല്യം കാരണം കേരളത്തില്‍ നിന്നുള്ള ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശം നല്‍കാമോ ?

ശ്രീ. പി.ബി അബ്ദുള്‍ റസാക്

ശ്രീ എന്‍. . നെല്ലിക്കുന്ന്

 
553

മക്ക തീര്‍ത്ഥാടകര്‍ക്ക് പോളിയോ പ്രതിരോധമരുന്ന് നല്‍കുന്നത് സംബന്ധിച്ച്

()) മക്കയിലേയ്ക്ക് തീര്‍ത്ഥാടനത്തിനു പോകുന്ന ഹാജിമാര്‍ക്ക് പോളിയോ പ്രതിരോധമരുന്നുകള്‍ നിര്‍ബന്ധമാക്കിയതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടോ;

(ബി) മറ്റു പുണ്യകേന്ദ്രങ്ങളിലേയ്ക്ക് തീര്‍ത്ഥാടനയാത്ര നടത്തുന്ന ഏതെങ്കിലും തീര്‍ത്ഥാടകര്‍ക്ക് പോളിയോ പ്രതിരോധ മരുന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ടോ;

(സി) മുതിര്‍ന്നവര്‍ക്കും പ്രായം ചെന്നവര്‍ക്കും ഈ മരുന്ന് നല്‍കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ;

(ഡി) മക്ക തീര്‍ത്ഥാടകരോട് സ്വീകരിക്കുന്ന അശാസ്ത്രീയമായ ഈ നടപടി പിന്‍വലിക്കാമോ?

ശ്രീ. കെ. എന്‍. എ ഖാദര്‍

ശ്രീ പി. ഉബൈദുളള

ശ്രീ എം.പി. അബ്ദുസ്സമദ് സമദാനി

ശ്രീ പി. കെ. ബഷീര്‍

 
554

ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍

()) ന്യൂനപക്ഷ, പിന്നോക്ക ജനങ്ങളുടെ പുരോഗതി ലക്ഷ്യമാക്കി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി) ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിലുള്ള കാലതാമസം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ അവ പരിഹരിക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോ;

(ഡി) ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനും ക്രിയാത്മകമായി നടപ്പാക്കുന്നതിനുംന്യൂനപക്ഷ റീജിയണല്‍ ഓഫീസുകള്‍ ആരംഭിക്കുമോ ?

ശ്രീ. പി. ഉബൈദുള്ള
555

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍

()) സംസ്ഥാനത്ത് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ രൂപീകരിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ടോ;

(ബി) ഇതിന്റെ ഘടനയും ഉദ്ദേശ്യലക്ഷ്യങ്ങളും എന്താണ്;

(സി) ഇങ്ങനെയൊരു കോര്‍പ്പറേഷന്‍ രൂപീകരിക്കുവാന്‍ കേന്ദ്ര നിര്‍ദ്ദേശം ലഭിച്ചിരുന്നുവോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ഡി) കേന്ദ്ര ഗവണ്‍മെന്റിന്റെ ധനസഹായം ഇതിനു ലഭിക്കുമോ ?

ശ്രീ. കെ. ശിവദാസന്‍ നായര്‍

ശ്രീപാലോട് രവി

ശ്രീഅന്‍വര്‍ സാദത്ത്

ശ്രീഡൊമിനിക് പ്രസന്റേഷന്‍

 
556

ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളുടെ വികസനം

()) ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ആറരക്കോടി രൂപ കഴിഞ്ഞ സര്‍ക്കാര്‍ പാഴാക്കിയതായ കേന്ദ്രന്യൂനപക്ഷമന്ത്രാലയം പുറത്തിറക്കിയ കണക്കു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ പദ്ധതിപ്രകാരം കേരളത്തിനു എത്ര രൂപയാണ് അനുവദിച്ചിരുന്നത്; ഇതില്‍ എത്രരൂപയാണ് ചെലവഴിച്ചതെന്ന് വെളിപ്പെടുത്തുമോ?

ശ്രീ. എന്‍.. നെല്ലിക്കുന്ന്
557

ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയുടെ വികസനം

()) സാമ്പത്തികമായി പ്രതിസന്ധിയില്‍ നില്‍ക്കുന്ന ആറ്റിങ്ങല്‍ മുനിസ്സിപ്പാലിറ്റിക്ക് പ്രത്യേക സഹായം നല്‍കാന്‍ എന്തെങ്കിലും പദ്ധതിയുണ്ടോ;

(ബി) ആറ്റിങ്ങല്‍ മുനിസ്സിപ്പാലിറ്റിയിലെ റോഡിന്റേയും മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ക്കുംവേണ്ടി പ്രത്യേക ഫണ്ട് നീക്കിവയ്ക്കുവാന്‍ കഴിയുമോ;

(സി) ആറ്റിങ്ങല്‍ മുനിസ്സിപ്പാലിറ്റിയെ തിരുവനന്തപുരത്തിന്റെ ഉപഗ്രഹ നഗരമാക്കി ഉയര്‍ത്താന്‍ പ്രത്യേക ഫണ്ട് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?

ശ്രീ. വി. സത്യന്‍
558

ചീനമണല്‍ ഖനനംകൊണ്ട് ഉണ്ടാകുന്ന പരിസ്ഥിതി ആഘാതം

()) തിരുവനന്തപുരം ജില്ലയിലെ മംഗലപുരം, മേല്‍തോന്നയ്ക്കല്‍ ഭാഗത്തുള്ള ചീനമണല്‍ ഖനനം കൊണ്ട് ഉണ്ടാകുന്ന പരിസ്ഥിതി ആഘാതം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ഡിസിപ്ളിനറി സയന്‍സ് ആന്റ് ടെക്നോളജി നടത്തിയ പഠന റിപ്പോര്‍ട്ട് ലഭിച്ചി ട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(സി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലയില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ ?

ശ്രീ.വി.ശശി
559

ധര്‍മ്മടം മണ്ഡലത്തില്‍ ആരംഭിക്കുവാന്‍ തീരുമാനിച്ച രണ്ട് പൊതുഖേലാ സ്ഥാപനങ്ങള്‍

()) കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ധര്‍മ്മടം മണ്ഡലത്തിലെ പിണറായില്‍ ആരംഭിക്കുന്നതിന് തീരുമാനിച്ച രണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ;

(ബി) ഇതില്‍ ഓരോ സ്ഥാപനത്തിനും പ്രവര്‍ത്തനം തുടങ്ങുന്നതിന് എന്തെല്ലാം തടസ്സങ്ങളാണ് തീരുവാനുള്ളത് എന്ന് പ്രത്യേകം പ്രത്യേകം വിശദമാക്കാമോ ;

(സി) ഈ രണ്ട് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം എന്നത്തേക്ക് തുടങ്ങുവാന്‍ സാധിക്കുമെന്ന് വെളിപ്പെടുത്താമോ ?

ശ്രീ. കെ. കെ. നാരായണന്‍
560

മുന്‍സിപ്പാലിറ്റിയില്‍ ആവശ്യമായ ജീവനക്കാരെയും ഫണ്ടും അനുവദിക്കാന്‍ നടപടി

കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം കേന്ദ്രീകരിച്ച് പുതുതായി അനുവദിച്ച മുന്‍സിപ്പാലിറ്റിയില്‍ ആവശ്യമായ ജീവനക്കാരെയും ഫണ്ടും അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമോ ?

ശ്രീ. കെ. കുഞ്ഞിരാമന്‍
561

ജൈവസംസ്കരണം അസാധ്യമായ വസ്തുക്കള്‍ മൂലമുണ്ടാകുന്ന ദോഷങ്ങള്‍ പ്രതിരോധിക്കാന്‍ നടപടി

()) പ്ളാസ്റിക് ഉല്പന്നങ്ങളും മറ്റ് ജൈവസംസ്കരണം അസാധ്യമായ വസ്തുക്കളും ഉത്പാദിപ്പിച്ച് വിപണനം നടത്തുന്ന സ്ഥാപനങ്ങള്‍ ഇവയുടെ ഉപയോഗശേഷം ഉപഭോക്താക്കള്‍ തിരികെ നല്‍കുമ്പോള്‍ സ്വീകരിച്ച് ജനങ്ങള്‍ക്ക് ദോഷകകരമല്ലാത്തവിധം സംസ്കരിക്കുന്നതിനോ റീസൈക്കിള്‍ ചെയ്യുന്നതിനോ ഉളള ഉത്തരവാദിത്വം കൂടി ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം നല്‍കാറുണ്ടോ;

(ബി) ഇത്തരം സ്ഥാപനങ്ങളും വ്യക്തികളും തങ്ങളുടെ ലാഭത്തിനുവേണ്ടി ഉത്പ്പാദിപ്പിക്കുന്ന സാധനങ്ങള്‍ ഭാവിയില്‍ നമ്മുടെ നാടിനെ ഒരു മാലിന്യകൂമ്പാരമാക്കുമെന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ;

(സി) ഈ സാഹചര്യത്തെ പ്രതിരോധിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

ശ്രീ. പി. തിലോത്തമന്‍
562

സംസ്ഥാനത്തെ മാലിന്യ പ്രശ്നം

()) സംസ്ഥാനത്തെ മാലിന്യ പ്രശ്നം പരിഹരിക്കുവാന്‍ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഗവണ്‍മെന്റ് എന്തെല്ലാം സഹായങ്ങളാണ് നല്കുന്നത് ;

(ബി) ഇക്കാര്യത്തില്‍ കേന്ദ്രഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായം സംസ്ഥാനത്തിനു ലഭിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ നല്കുമോ ?

ശ്രീ. സി. എഫ്. തോമസ്

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

ശ്രീറോഷി അഗസ്റിന്‍

 
563

അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി'

()) സംസ്ഥാനത്ത് നഗരങ്ങളില്‍ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി എന്നത്തേക്ക് നടപ്പിലാക്കുമെന്ന് വ്യക്തമാക്കാമോ;

(ബി) ഈ പദ്ധതിയിലൂടെ എത്ര ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?

ശ്രീ. സി. എഫ്. തോമസ്

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

ശ്രീ. റോഷി അഗസ്റിന്‍

 
564

ജെ.എന്‍.എന്‍.യു.ആര്‍.എം. പദ്ധതി പ്രകാരം കോര്‍പ്പറേഷനുകള്‍ക്ക് ധനസഹായം

()) ജെ.എന്‍.എന്‍.യു.ആര്‍.എം. പദ്ധതി അനുസരിച്ച് സംസ്ഥാനത്തെ കോര്‍പ്പറേഷനുകള്‍ക്ക് എത്ര കോടി രൂപയുടെ പ്രത്യേക ധനസഹായം അനുവദിച്ചിട്ടുണ്ട്;

(ബി) കോര്‍പ്പറേഷനുകള്‍ നടപ്പാക്കുന്ന ഏതു പദ്ധതികള്‍ക്കു വേണ്ടിയാണ് മേല്പറഞ്ഞ തുക അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

ശ്രീ. എം. . വാഹീദ്
565

പുതിയനഗരസഭകളെ സഹായിക്കാന്‍ നടപടി

()) അവസാനമായി രൂപംകൊണ്ട തൃശ്ശൂര്‍, കൊല്ലം എന്നീ നഗരസഭകള്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടിന് പരിഹാരം കണ്ടെത്തുമോ;

(ബി) കൊല്ലം നഗരസഭയുടെ അവതാളത്തിലായ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി പുനരാരംഭിക്കാന്‍ നടപടി കൈക്കൊളളുമോ എന്ന് വ്യക്തമാക്കുമോ?

ശ്രീ. ..അസീസ്
566

ഖരമാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി

()) ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് എന്തൊക്കെ പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ളത് ;

(ബി) വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

ശ്രീ.റോഷി അഗസ്റിന്‍

ശ്രീ പി.സി.ജോര്‍ജ്

ഡോ.എന്‍.ജയരാജ്

ശ്രീ. തോമസ് ഉണ്ണിയാടന്‍

 
567

ആലപ്പുഴ വികസന അതോറിറ്റി വായ്പ

()) ആലപ്പുഴ വികസന അതോറിറ്റിയില്‍ നിന്നും ഭവന നിര്‍മ്മാണവായ്പ എത്ര പേര്‍ക്ക് നല്‍കിയിട്ടുണ്ട്;

അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ എത്ര പേര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ ലിസ്റ് ലഭ്യമാക്കാമോ;

(ബി) പ്രസ്തുത വായ്പകള്‍ എഴുതി തള്ളി പണയ ആധാരങ്ങള്‍ തിരിച്ചു നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

ശ്രീ. ജി. സുധാകരന്‍
568

ആലപ്പുഴ പട്ടണത്തിന്റെ നവീകരണം

()) ആലപ്പുഴ പട്ടണത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഏതെങ്കിലും പദ്ധതി നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) രാജാ കേശവദാസ് നിര്‍മ്മിച്ച ആലപ്പുഴ പട്ടണത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റം വരുത്തുവാന്‍ പദ്ധതി തയ്യാറാക്കുന്നതിന് ഉന്നതതലയോഗം ചേരുന്ന കാര്യം പരിഗണനയിലുണ്ടോ?

ശ്രീ. ജി. സുധാകരന്‍
569

പ്രത്യേക സാമ്പത്തിക മേഖലകള്‍ (സെസ്സ്)

()) പ്രത്യേക സാമ്പത്തിക മേഖലകള്‍ (സെസ്സ്) ആരംഭിക്കുന്നതില്‍ ഇതിനകം കേന്ദ്രാനുമതി ലഭിച്ചിരുന്ന സംസ്ഥാനത്തെ കേന്ദ്രങ്ങള്‍ ഏതൊക്കെയാണ്; ഇതില്‍ പൊതുമേഖലയിലേത് എത്ര; സഹകരണ മേഖലയിലേത് എത്ര; സ്വകാര്യമേഖലയിലേത് എത്രയെന്ന് അറിയിക്കുമോ;

(ബി) സെസ്സിന് അപ്രൂവല്‍ ലഭിച്ചതിനു ശേഷം കെട്ടിട നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളവ ഏതൊക്കെയാണ്; നിര്‍മ്മാണം ആരംഭിച്ച പദ്ധതികള്‍ ഓരോന്നിലും എത്ര സ്ക്വയര്‍ മീറ്റര്‍ കെട്ടിടങ്ങളാണ് പ്ളാന്‍ ചെയ്തിട്ടുള്ളത്; അടുത്ത രണ്ടു വര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കി ഐ.ടി. കമ്പനികള്‍ക്ക് നല്‍കാന്‍ സാധ്യമാകുന്ന നിലയില്‍ നിര്‍മ്മാണം ആരംഭിച്ച പദ്ധതികള്‍ ഏതൊക്കെയാണ്; നിര്‍മ്മാണം ആരംഭിച്ച കെട്ടിടങ്ങള്‍ ഓരോന്നും എത്ര സ്ക്വയര്‍ മീറ്ററാണ്;

(സി) നിര്‍മ്മാണത്തിലിരിക്കുന്ന കേന്ദ്രങ്ങളിലേയ്ക്ക് ഐ.ടി. കമ്പനികളെ ആകര്‍ഷിക്കുന്നതിനും കൊണ്ടുവരുന്നതിലേക്കും സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്;

(ഡി) ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യം നിര്‍മ്മാണത്തിലിരിക്കുന്ന പദ്ധതികളെ എപ്രകാരമാണ് ബാധിക്കുക എന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?

ശ്രീ. ജി. സുധാകരന്‍

ശ്രീ എസ്. ശര്‍മ്മ

ശ്രീ. പ്രദീപ്കുമാര്‍

ശ്രീ എളമരം കരീം


 
570

പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ ഡീറ്റെയില്‍ഡ് ടൌണ്‍ പ്ളാനിംഗ്

പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ 87/8, 13, 15, 16, 89/9, 10, 90, 91, 92, 93, 98, 99, 107, 108, 110, 111, 113, 116, 117, 118, 119 എന്നീ സര്‍വ്വേ നമ്പരുകളില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന ഡീറ്റെയില്‍ഡ് ടൌണ്‍ പ്ളാനിംഗ് പദ്ധതി (ഡി.റ്റി.പി.) അവിടെ നടപ്പാക്കേണ്ടതില്ലെന്ന് 30.4.2011 ന് നഗരസഭ തീരുമാനിച്ച് സര്‍ക്കാരിന് നല്‍കിയിരുന്നതിന്‍മേല്‍ എന്ത് തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത് എന്ന് അറിയിക്കുമോ?

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
571

നഗരവികസനത്തിന് മാസ്റര്‍ പ്ളാന്‍

()) നഗരവികസനത്തിന്റെ ഭാഗമായി മാസ്റര്‍ പ്ളാന്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വികരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

ശ്രീ. റോഷി അഗസ്റിന്‍

ശ്രീ പി.സി. ജോര്‍ജ്ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. തോമസ് ഉണ്ണിയാടന്‍

 
572

കരിങ്കല്‍ ക്വാറികളുടെയും ക്രഷര്‍ യൂണിറ്റിന്റെയും പ്രവര്‍ത്തനം സംബന്ധിച്ച്

()) കേരളത്തില്‍ കരിങ്കല്‍ ക്വാറികള്‍ക്കും, ക്രഷര്‍ യൂണിറ്റുകള്‍ക്കും ലൈസന്‍സ് നല്‍കുന്നതിന് ആധാരമായ നിയമം ഏതാണെന്ന് വ്യക്തമാക്കാമോ;

(ബി) ഈ നിയമത്തില്‍ ഇത്തരം ക്വാറികളും ജനവാസപ്രദേശങ്ങളും തമ്മിലുളള ദൂരപരിധി എത്രയായാണ് നിശ്ചയിച്ചിരിക്കുന്നത്;

(സി) ഈ ദൂരപരിധി നിശ്ചയിച്ച സമയത്ത് പാറകള്‍ പൊട്ടിക്കുന്നതിന് ഏത് രീതികളാണ് അവലംബിച്ചിരുന്നത്;

(ഡി) ഇപ്പോള്‍ ആധുനിക രീതികളായ ഇലക്ട്രോണിക് ഡിറ്റണേറ്ററുകള്‍ ഉള്‍പ്പെടെയുളള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് അപകടമുണ്ടാകുന്ന തരത്തില്‍ പാറകള്‍ പൊട്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ജീവഹാനി ഉള്‍പ്പെടെയുളള നാശനഷ്ടം ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() ഇത് സംബന്ധിച്ച് കേന്ദ്ര നിയമത്തില്‍ നിഷ്ക്കര്‍ഷിച്ചിരിക്കുന്ന ദൂരപരിധി എത്രയാണെന്ന് വ്യക്തമാക്കാമോ;

(എഫ്) കരിങ്കല്‍ ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് ആധാരമായ സംസ്ഥാന നിയമത്തിലും കാലാനുസൃതമായ മാറ്റം വരുത്തി ദൂരപരിധി വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ ?

ശ്രീ. വി.റ്റി. ബല്‍റാം

ശ്രീപാലോട് രവി

ശ്രീ ഹൈബി ഈഡന്‍

ശ്രീ.റ്റി. ജോര്‍ജ്

 
573

കരിമണല്‍ ഖനനം

()) കരിമണല്‍ ഖനനത്തെക്കുറിച്ച് ഈ സര്‍ക്കാരിന്റെ നയം എന്താണെന്ന് വിശദമാക്കാമോ ;

(ബി) സംസ്ഥാനത്തെ കരിമണല്‍ അടക്കമുള്ള ധാതുക്കളുടെ ഖനനത്തിന് വിദേശകമ്പനികള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കാമോ ;

(സി) ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് എന്തെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ ; വിശദമാക്കാമോ ;

(ഡി) കേന്ദ്ര നിലപാടിനോട് സംസ്ഥാന സര്‍ക്കാര്‍ വിയോജിക്കുന്നുണ്ടോയെന്നറിക്കുമോ ?

ശ്രീ. എം.. ബേബി

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. ആര്‍. രാജേഷ്

ശ്രീ സി. കെ. സദാശിവന്‍

 
BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.