UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   
   
 

   
   

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS 

THIRTEENTH   KLA - SECOND SESSION (26-09-2011 to 03-11-2011)

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No Title of the Question Member
374

സംസ്ഥാനത്തെ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്ന നടപടി

()) സംസ്ഥാനത്തെ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കാര്യക്ഷമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനൂദ്ദേശിക്കുന്നത്;

(ബി) ഗ്രാമസഭാംഗങ്ങള്‍ക്കും വോട്ടര്‍മാര്‍ക്കും പരിശീലനപരിപാടി തുടങ്ങുമോ;

(സി) ഇതിന് കേന്ദ്രസഹായം ലഭ്യമാണോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) ഓരോ പഞ്ചായത്തില്‍നിന്നുംനിശ്ചിത എണ്ണം ആള്‍ക്കാരെ തെരഞ്ഞെടുത്ത് ബ്ളോക്ക് തലത്തിലോ ജില്ലാ തലത്തിലോ പരിശീലനം നല്‍കുമോ?

ശ്രീ. സി. പി. മുഹമ്മദ്

ശ്രീ സണ്ണി ജോസഫ്

ശ്രീ വര്‍ക്കല കഹാര്‍

ശ്രീഎം.പി. വിന്‍സെന്റ്

 
375

പഞ്ചായത്തുകളില്‍ ബയോ ഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി

()) പഞ്ചായത്തുകളില്‍ ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിനകം എത്ര പഞ്ചായത്തുകളില്‍ രൂപീകരിച്ചു ;

(ബി) പ്രസ്തുത കമ്മിറ്റിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(സി) പ്രസ്തുത കമ്മിറ്റിയുടെ ഘടന എന്താണെന്നും ഈ കമ്മിറ്റി രൂപീകരിക്കാത്ത പഞ്ചായത്തുകളില്‍ അവ രൂപീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും വ്യക്തമാക്കുമോ ?

 

ശ്രീ. വി. എസ്. സുനില്‍കുമാര്‍

ശ്രീ വി. ശശി

ശ്രീമതി ഇ.എസ്. ബിജിമോള്‍

ശ്രീമതി  ഗീത ഗോപി

 
376

പഞ്ചായത്തു തലത്തില്‍ പഞ്ചവത്സര പദ്ധതി ആരംഭിക്കാന്‍ നടപടി

()) പഞ്ചായത്തുകള്‍ മുഖേനയുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ;

(ബി) ത്രിതല പഞ്ചായത്തുകളുടെ പദ്ധതി രൂപീകരണവും നിര്‍വ്വഹണവും കുറ്റമറ്റതാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശം നല്‍കുമോ ;

(സി) പഞ്ചായത്തു തലത്തില്‍ പഞ്ചവത്സര പദ്ധതികള്‍ ആരംഭിക്കുന്ന കാര്യത്തില്‍ നിലപാട് വിശദമാക്കുമോ ?

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
377

കിലയ്ക്ക് കല്പിത സര്‍വ്വകലാശാല പദവി നല്‍കുന്നനടപടി

()) കിലയ്ക്ക് കല്പിത സര്‍വ്വകലാശാല പദവി നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി) അധികാര വികേന്ദ്രീകരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കില വഴി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ ?

ശ്രീ. പാലോട് രവി

ശ്രീ ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ അന്‍വര്‍ സാദത്ത്

ശ്രീ ബെന്നി ബെഹനാന്‍

 
378

പഞ്ചായത്തുകളില്‍ പഞ്ചവത്സര പദ്ധതി

 

പഞ്ചായത്തുകളില്‍ വാര്‍ഷിക പദ്ധതിക്കുപകരമായി പഞ്ചവത്സരപദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും നടപടികള്‍ ആരംഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ ?

ശ്രീ.സി.എഫ്.തോമസ്

ഡോ. എന്‍.ജയരാജ്

ശ്രീ.പി.സി.ജോര്‍ജ്

ശ്രീറോഷി അഗസ്റിന്‍

 
379

പ്രോപ്പര്‍ട്ടി ടാക്സ് ബോര്‍ഡ് രൂപീകരണം

()) പഞ്ചായത്തുകള്‍ക്കുവേണ്ടി പ്രോപ്പര്‍ട്ടിടാക്സ് ബോര്‍ഡ് രൂപീകരിക്കണമെന്ന നിര്‍ദ്ദേശം 13-ാം ധനകാര്യകമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നുവോ ;

(ബി) എങ്കില്‍ എന്നാണ് ആവശ്യപ്പെട്ടത് ;

(സി) ബോര്‍ഡ് രൂപീകരണത്തിന് കഴിഞ്ഞ സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ കൈക്കൊള്ളുകയുണ്ടായോ ;

(ഡി) ബോര്‍ഡ് രൂപീകരിക്കണമെന്ന് ധനകാര്യ കമ്മീഷന്‍ ആവശ്യപ്പെട്ടതിന്റെ കാരണങ്ങള്‍ എന്തൊക്കെയായിരുന്നു എന്ന് വെളിപ്പെടുത്തുമോ ;

() പ്രസ്തുത ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ലഭിക്കുമോ ?

ശ്രീ.ഷാഫി പറമ്പില്‍

ശ്രീവി.പി.സജീന്ദ്രന്‍

ശ്രീ.സി.ബാലകൃഷ്ണന്‍

ശ്രീ അന്‍വര്‍ സാദത്ത്

 
380

പൊതു ശ്മശാനങ്ങള്‍

()) കേരളത്തില്‍ എത്ര പഞ്ചായത്തുകളില്‍ പൊതുശ്മശാനം ഉണ്ട് ;

(ബി) അടുക്കളയില്‍ പോലും മൃതദ്ദേഹങ്ങള്‍ അടക്കം ചെയ്യേണ്ട സാഹചര്യം ഇപ്പോഴും പല പ്രദേശങ്ങളിലും നിലനില്‍ക്കുന്നു എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ഈ വസ്തുത കണക്കിലെടുത്ത് എല്ലാ ജാതിമത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും ഉപയോഗിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള പൊതു ശ്മശാനങ്ങള്‍ എല്ലാ പഞ്ചായത്തുകളിലും നിര്‍മ്മിക്കാനുള്ള പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

ശ്രീ ജോസ് തെറ്റയില്‍

ശ്രീ സി. കെ. നാണു

 
381

ജില്ലാ പഞ്ചായത്തുകളുടെ പദ്ധതികള്‍ക്ക് അംഗീകാരം

()) സംസ്ഥാനത്ത് ജില്ലാ പഞ്ചായത്തുകളുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിയ്ക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അടിയന്തിര പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനുളള നടപടി സമയബന്ധിതമായി സ്വീകരിക്കുമോ;

(സി) ഉദ്യോഗസ്ഥ പുനര്‍വിന്യാസം വഴി പഞ്ചായത്തുകള്‍ക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുവാന്‍ സത്വര നടപടി സ്വീകരിക്കുമോ?

ശ്രീ. കെ. വി. വിജയദാസ്
382

ഗ്രാമസഭകളില്‍ ജനപങ്കാളിത്ത പദ്ധതി രൂപീകരണം സംബന്ധിച്ച നടപടി

()) വാര്‍ഡുതല ഗ്രാമസഭകളില്‍ ജനപങ്കാളിത്തം കുറയുന്നതും പദ്ധതി രൂപീകരണത്തില്‍ ജനഭിലാഷം പ്രതിഫലിക്കാത്തതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;

(ബി) ഗ്രാമസഭാംഗങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി പ്രത്യേക പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുമോ ;

(സി) ഗ്രാമസഭാ സംഘാടനം, നടത്തിപ്പ് എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും ?

ശ്രീമതി പി. അയിഷാ പോറ്റി
383

പൌരവകാശ രേഖ

()) സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍ പൌരാവകാശരേഖ പ്രസിദ്ധീകരിക്കുകയും വര്‍ഷാവര്‍ഷം പുതുക്കി പ്രസിദ്ധീ കരിക്കുകയും ചെയ്തുവരുന്നുണ്ടോ എന്ന് വ്യക്ത മാക്കുമോ;

(ബി) പൌരവാകാശരേഖ പ്രസിദ്ധീകരിക്കുകയും പുതുക്കു കയും ചെയ്യാത്ത ഗ്രാമപഞ്ചായത്തുകള്‍ ഏതൊക്കെയെന്ന് ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ?

ശ്രീമതി. കെ.കെ. ലതിക
384

കര്‍ഷകത്തൊഴിലാളികള്‍ക്ക് അനുവദിച്ച പണം വിതരണം ചെയ്യാതിരുന്ന സംഭവം

()) ഓണത്തിനുമുമ്പ് കര്‍ഷകത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിച്ച പണം ഭൂരിപക്ഷം പഞ്ചായത്തുകളും വിതരണം ചെയ്യാതിരുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇങ്ങനെ വിതരണം ചെയ്യാതിരുന്നതിന് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ;

(സി) എങ്കില്‍ എന്തെല്ലാം നടപടികളാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നത്;

(ഡി) ഇത്തരമൊരു സംഭവം ഉണ്ടാകാന്‍ ഇടയായ സാഹചര്യമെന്താണെന്ന് അന്വേഷിക്കുമോ;

() മേലില്‍ ഗവണ്‍മെന്റ് അനുവദിക്കുന്ന പണം പഞ്ചായത്തുകള്‍ വഴി വിതരണം ചെയ്യാന്‍ വേണ്ട നടപടി സ്വീകരിക്കുമോ?

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

ശ്രീ ജോസഫ് വാഴക്കന്‍

ശ്രീ ഹൈബി ഈഡന്‍

ശ്രീ ലൂഡി ലൂയിസ്

 
385

ബി.പി.എല്‍. ലിസ്റ് പുന:പരിശോധിക്കാന്‍ നടപടി

()) ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള വിഭാഗത്തെ കണ്ടെത്തുന്നതിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ സര്‍വ്വെ നടത്തി തയ്യാറാക്കിയ ബി.പി.എല്‍. ലിസ്റ് പുന:പരിശോധിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) മത്സ്യത്തൊഴിലാളികളെ എ.പി.എല്‍./ബി.പി.എല്‍ വ്യത്യാസമില്ലാതെ സമ്പൂര്‍ണമായി ബി.പി.എല്‍. ലിസ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ. കെ. ദാസന്‍
386

പ്രോപ്പര്‍ട്ടി ടാക്സ് ബോര്‍ഡ് രൂപീകരിക്കല്‍

()) പഞ്ചായത്തുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രോപ്പര്‍ട്ടി ടാക്സ് ബോര്‍ഡ് രൂപീകരിക്കാന്‍ ആലോചിക്കുന്നുണ്ടോ ; എങ്കില്‍ ബോര്‍ഡിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍, ഘടന, പ്രവര്‍ത്തന രീതി എന്നിവ എങ്ങനെയായിരിക്കണമെന്നാണ് കരുതുന്നത് ;

(ബി) പഞ്ചായത്തുകള്‍ക്കുവേണ്ടി ഇങ്ങനെയൊരു ബോര്‍ഡ് രൂപീകരിക്കണമെന്ന നിര്‍ദ്ദേശം 13-ാം ധനകാര്യ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നുവോ ; എങ്കില്‍ എന്നാണ് ആവശ്യപ്പെട്ടത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി) ബോര്‍ഡ് രൂപീകരിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ കൈകൊണ്ടിട്ടുണ്ടോ ; ബോര്‍ഡ് രൂപീകരിക്കുന്നതിന് ധനകാര്യ കമ്മീഷന്‍ ആവശ്യപ്പെട്ടതിന്റെ കാരണങ്ങള്‍ എന്തൊക്കെയായിരുന്നു എന്ന് വെളിപ്പെടുത്തുമോ ; ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സഹായം ലഭ്യമാണോ ; വിശദാംശങ്ങള്‍ എന്തെല്ലാം ?

ശ്രീ. ലൂഡി ലൂയിസ്

ശ്രീ . പി. അബ്ദുള്ളക്കുട്ടി

ശ്രീ എം.പി. വിന്‍സെന്റ്

ശ്രീ വി.പി. സജീന്ദ്രന്‍

 
387

പഞ്ചായത്ത് സ്ഥാപനങ്ങളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്ന പദ്ധതികള്‍

()) പഞ്ചായത്ത് സ്ഥാപനങ്ങളുടെ സ്ഥാപനതല കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെങ്കിലും പദ്ധതികള്‍ പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) പ്രസ്തുത പദ്ധതിയ്ക്കായി ലോകബാങ്കിന്റെ സഹായം ലഭിക്കുമോ;

(സി) പ്രസ്തുത പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആരെല്ലാമാണ് എന്നും അടങ്കല്‍ തുക എത്രയാണ് എന്നും വെളിപ്പെടുത്തുമോ;

(ഡി) സംസ്ഥാന വിഹിതം എത്ര;

() പ്രസ്തുത പദ്ധതിയുടെ കാലാവധി എന്നുവരെയാണ് എന്ന് വ്യക്തമാക്കുമോ ?

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ കെ. ശിവദാസന്‍ നായര്‍

ശ്രീ വി. റ്റി. ബല്‍റാം

 
388

ഗ്രാമസഭാ യോഗങ്ങള്‍

()) ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കുന്നത് സംബന്ധിച്ച് പ്രത്യേക ചട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ ഇപ്രകാരം ഗ്രാമസഭ വിളിച്ചുചേര്‍ക്കേണ്ടതും അദ്ധ്യക്ഷം വഹിക്കേണ്ടതും നോട്ടീസ് നല്‍കേണ്ടതും ആരാണ്;

(സി) ഗ്രാമസഭയുടെ മിനിറ്റ്സ് തയ്യാറാക്കേണ്ടതും സൂക്ഷി ക്കേണ്ടതും ആരാണ്;

(ഡി) രണ്ട് പ്രാവശ്യം തുടര്‍ച്ചയായി സഭ ചേരാതിരുന്നാല്‍ വാര്‍ഡ് മെമ്പര്‍ അയോഗ്യനാകുമെന്ന് നിയമ വ്യവസ്ഥയുണ്ടോ;

() ഗ്രാമസഭ വിളിച്ചുചേര്‍ക്കേണ്ടത് പ്രസിഡണ്ട് ആവുകയും, നോട്ടീസ് കൊടുക്കേണ്ടത് സെക്രട്ടറിയാവുകയും മിനിട്സ് തയ്യറാക്കേണ്ടത് കോ-ഓര്‍ഡിനേറ്റര്‍ ആവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങളിലൊന്നും ഉത്തരവാദിത്തമില്ലാത്ത മെമ്പറെ മാത്രം അയോഗ്യനാക്കുന്നത് ശരിയാണെന്ന് കരുതുന്നുണ്ടോ;

(എഫ്) നിയമത്തിനനുസൃതമായി പ്രസിഡണ്ടിനെക്കൂടി അയോഗ്യനാക്കുന്നതിന് ചട്ടങ്ങള്‍ ഭേദഗതി ചെയ്യേണ്ടത് ആവശ്യമാണെന്ന് കരുതുന്നുണ്ടോ?

 

ശ്രീ. പി.റ്റി.. റഹീം
389

വാര്‍ഡ്തല സമിതികള്‍

()) പഞ്ചായത്ത് ഗ്രാമസഭകള്‍ക്ക് വാര്‍ഡ്തല സമിതികള്‍ ഉണ്ടോ;

(ബി) എങ്കില്‍ ഇതില്‍ എത്ര മെമ്പര്‍മാര്‍ വേണമെന്ന് വ്യവസ്ഥയുണ്ടോ;

(സി) ഇതിലേക്ക് അംഗങ്ങളെ നിയോഗിക്കുന്നതില്‍ വാര്‍ഡ് മെമ്പര്‍ക്ക് എന്ത് പങ്കാണുള്ളത്;

(ഡി) ആരാണ് വാര്‍ഡ്തല സമിതിയിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്യേണ്ടത്;

() ഗ്രാമസഭകളുടെ തീരുമാനത്തിന് വിരുദ്ധമായി വാര്‍ഡ്തല സമിതികള്‍ക്ക് തീരുമാനമെടുക്കാന്‍ സാധിക്കുമോ;

(എഫ്) വാര്‍ഡ്തല സമിതള്‍ വിളിച്ചു കൂട്ടേണ്ടത് ആരാണ്;

(ജി) അദ്ധ്യക്ഷം വഹിക്കേണ്ടതും മിനിറ്റ്സ് എഴുതേണ്ടതും ആരാണ്?

ശ്രീ. പി.റ്റി.. റഹീം
390

ഫ്രണ്ട് ഓഫീസ് സംവിധാനം

()) ഗ്രാമപഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസ് സംവിധാനം ഇപ്പോള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി) ഫ്രണ്ട് ഓഫീസ് സംവിധാനത്തിന്റെ അധികാരങ്ങളും ചുമതലകളും എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(സി) ഫ്രണ്ട് ഓഫീസ് സംവിധാനത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് പരാതികളുണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത് എന്ന് വ്യക്തമാക്കുമോ ?

ശ്രീമതി.കെ.കെ.ലതിക
391

ഗ്രാമ പഞ്ചായത്തുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്ക്കുളുകള്‍

()) ഗ്രാമ പഞ്ചായത്തുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്ക്കുളുകളില്‍ പഠിപ്പിക്കുന്ന ടീച്ചര്‍മാരുടെ യോഗ്യത നിശ്ചയിച്ചിട്ടുണ്ടോ ;

(ബി) നിലവില്‍ യോഗ്യത നേടിയവരാണോ ഇത്തരം സ്ക്കുളുകളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ ?

 

ശ്രീ. . കെ. വിജയന്‍
392

ഓരോ പഞ്ചായത്തിനും ഒരു കളിക്കളം

ഓരോ പഞ്ചായത്തിനും ഒരു കളിക്കളം എന്ന പദ്ധതി തുടര്‍ന്നും നിലനിറുത്തുമോ ; ഇതിനായി എന്തു നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു ?

പ്രൊഫ: സി. രവീന്ദ്രനാഥ്
393

മാലിന്യ സംസ്ക്കരണ പ്ളാന്റുകള്‍ സ്ഥാപിക്കുവാന്‍ നടപടി

()) എല്ലാ പഞ്ചായത്തു പ്രദേശങ്ങളിലും പഞ്ചായത്തു വകുപ്പിന്റെ ഉടമസ്ഥതയില്‍ മാലിന്യ സംസ്ക്കരണ പ്ളാന്റുകള്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) വ്യാപകമായ മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള ഒരു സമഗ്രപദ്ധതി നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ ?

ശ്രീ. മുല്ലക്കര രത്നാകരന്‍
394

മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് സ്വീകരിച്ച നടപടികള്‍

()) പഞ്ചായത്തുകളില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും പരിസര ശുചീകരണത്തിനും പ്രാധാന്യം നല്‍കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) ഗ്രാമപഞ്ചായത്തുകളുടെ ശുചിത്വ ശുചീത്വ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം സഹായങ്ങളാണ് നല്‍കി വരുന്നത്; വിശദാംശം വ്യക്തമാക്കുമോ ?

ശ്രീ. ബാബു എം. പാലിശ്ശേരി
395

മാലിന്യമുക്തകേരളം പദ്ധതി

()) മാലിന്യമുക്ത കേരളം യാഥാര്‍ത്ഥ്യമാക്കുന്നതിനായി സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതെന്ന് വിശദീകരിക്കാമോ ;

(ബി) ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ തുക വകയിരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി) ഖരമാലിന്യ സംസ്കരണത്തില്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് പദ്ധതി ഊര്‍ജ്ജിതപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ ?

ശ്രീ.പി.ഉബൈദുള്ള
396

മാലിന്യ സംസ്കരണ സംവിധാനങ്ങള്‍

()) മാലിന്യ സംസ്കരണത്തിന് തദ്ദേശസ്വയം

ഭരണ സ്ഥാപനങ്ങളുടെ ചുമതലയില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കുന്നതിനാണ് തീരുമാനിച്ചിട്ടുളളത് എന്ന് വ്യക്തമാക്കാമോ; ഫ്ളാറ്റുകളിലും ചെറിയ പ്രദേശങ്ങളില്‍ വീടു വച്ച് താമസിക്കുന്നവര്‍ക്കും മാലിന്യനിര്‍മ്മാര്‍ജ്ജനം വലിയ ഒരു പ്രശ്നമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയില്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത്;

(ബി) വീടുകളില്‍ ചെറിയ മുതല്‍മുടക്കിലുളള ബയോഗ്യാസ് പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിന് സബ്സിഡി നല്‍കുമോ?

ശ്രീ. പി. തിലോത്തമന്‍
397

തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രവര്‍ത്തനംര്‍തപ്പ് വിഭജനം

()) തദ്ദേശസ്വയംഭരണ വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് മന്ത്രിതല ഉപസമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നുണ്ടോ;

(ബി) പ്രസ്തുത ഉപസമിതി എത്രതവണ യോഗം ചേര്‍ന്നുവെന്നും ഏതെല്ലാം വിഷയങ്ങളില്‍ തീരുമാനം എടുത്തുവെന്നും വ്യക്തമാക്കുമോ?

ശ്രീമതി കെ. കെ. ലതിക
398

പഞ്ചായത്തുകളില്‍ തൊഴിലുറപ്പു പദ്ധതി

()) കൃഷിപ്പണിയുമായി ബന്ധപ്പെടുത്തി തൊഴിലുറപ്പു പദ്ധതി ഏതെങ്കിലും പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്നുണ്ടോ ;

(ബി) എങ്കില്‍ എത്ര പഞ്ചായത്തുകളില്‍ എന്നു വ്യക്തമാക്കാമോ ;

(സി) ബാക്കി പഞ്ചായത്തുകളില്‍ കൂടി പ്രസ്തുത പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

ശ്രീ. എം. ചന്ദ്രന്‍
399

ആശ്രയ പദ്ധതി

()) സംസ്ഥാനത്ത് എത്ര പഞ്ചായത്തുകളില്‍ ആശ്രയ പദ്ധതി നടപ്പിലാക്കിയെന്നു വ്യക്തമാക്കാമോ ;

(ബി) എല്ലാ പഞ്ചായത്തുകളിലും പ്രസ്തുത പദ്ധതി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ. സി.എഫ്. തോമസ്

ഡോ. എന്‍. ജയരാജ്

ശ്രീ. പി.സി. ജോര്‍ജ്

ശ്രീ റോഷി അഗസ്റിന്‍

 
400

സ്വയംസഹായ സംഘങ്ങളുടെ ഉല്പന്നങ്ങളുടെ വിപണനം

()) സ്വയംസഹായ സംഘങ്ങളുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുളള പ്രായോഗിക ബുദ്ധി മുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

(ബി) സ്വയംസഹായ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പുവരുത്തുന്നതിനും വിപണി സൌകര്യം ലഭ്യമാക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കും?

ശ്രീമതി പി. അയിഷാപോറ്റി
401 കുടുംബശ്രീയുടെ പ്രവര്‍ത്തനം

()) സ്ത്രീ ശാക്തീകരണ രംഗത്ത് കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ചവച്ച കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍കാര്യക്ഷമമാക്കാന്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ; എങ്കില്‍ അവ എന്താണെന്ന് വ്യക്തമാക്കുമോ;

(ബി) എത്ര കുടുംബശ്രീ യൂണിറ്റുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് എന്ന് ജില്ല തിരിച്ചുള്ള കണക്ക് അറിയിക്കുമോ?

ശ്രീ. . . അസീസ്
402 കുടുംബശ്രീയുടെ കീഴില്‍ ബാലസഭകള്‍

()) കുടുംബശ്രീയുടെ കീഴില്‍ എത്ര ബാലസഭകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ലതിരിച്ചു വ്യക്തമാക്കുമോ ;

(ബി) ബാലസഭകള്‍ വഴി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി അറിയിക്കുമോ ?

ശ്രീ. ആര്‍. സെല്‍വരാജ്
403

ഭവനനിര്‍മ്മാണ ധനസഹായ തുക വര്‍ദ്ധിപ്പിക്കുവാന്‍ നടപടികള്‍

()) സംസ്ഥാനത്തെ ദുര്‍ബ്ബലവിഭാഗങ്ങള്‍ക്ക് നല്‍കുന്ന ഭവനനിര്‍മ്മാണ ധനസഹായത്തിന്റെ തുക വര്‍ദ്ധിപ്പിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ:

(ബി) മെറ്റീരിയല്‍സിന്റെ വില വര്‍ദ്ധിപ്പിച്ചതിന് ആനുപാതികമായി ധനസഹായതുകയുടെ വര്‍ദ്ധനവും പരിഗണിക്കുമോ:

(സി) ഇതുസംബന്ധിച്ച് ലോക്കല്‍ ബോഡികളുടെ പരാതിയും ദുര്‍ബ്ബലവിഭാഗങ്ങളുടെ പരാതിയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം പരിഗണിക്കുമോ?

ശ്രീ. റ്റി.യു. കുരുവിള

ശ്രീ മോന്‍സ് ജോസഫ്

 
404

. എം. എസ്. ഭവന പദ്ധതി

()) . എം. എസ.് ഭവന പദ്ധതി പ്രകാരം ഇതുവരെ എത്ര വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയിട്ടുള്ളത് ;

(ബി) പണി പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്ന പഞ്ചായത്തുകള്‍ക്കും ഗുണഭോക്താക്കള്‍ക്കും അവ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ സഹായം നല്‍കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശം വ്യക്തമാക്കുമോ ?

ശ്രീ. ബാബു എം. പാലിശ്ശേരി
405

.എം.എസ്. പാര്‍പ്പിട പദ്ധതി

()) .എം.എസ്. പാര്‍പ്പിട പദ്ധതിയില്‍ ഇപ്പോള്‍ വീടുകള്‍ പണിയാനും, പൂര്‍ത്തീകരിക്കാനും പറ്റാത്ത നിരവധി തടസ്സങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ എന്തൊക്കെ തടസ്സങ്ങളാണ് നിലനില്‍ക്കുന്നത്;

(സി) ഇതു പരിഹരിച്ച് വീട് പണി പൂര്‍ത്തീകരിക്കാനുള്ള നടപടി സ്വീകരിക്കുമോ?

പ്രൊഫ. സി. രവീന്ദ്രനാഥ്
406 തുറവൂര്‍ സി.എച്ച്.സി.യുടെ വികസനം

()) തുറവൂര്‍ സി.എച്ച്.സി യുടെ വികസനത്തിനായി എത്ര സെന്റ് സ്ഥലമാണ് ഏറ്റെടുക്കാന്‍ പോകുന്നത്; ആയതിന് എത്ര രൂപയാണ് ഇപ്പോള്‍ പട്ടണക്കാട് ബ്ളോക്ക് പഞ്ചായത്ത് റവന്യൂ വകുപ്പില്‍ അടച്ചിട്ടുളളത്; എങ്കില്‍ എത്ര രൂപ കൂടിയാണ് വേണ്ടിവരുന്നത്; അത് എങ്ങനെ കണ്ടെത്താനാണ് ബ്ളോക്ക് പഞ്ചായത്ത് നിശ്ചയിച്ചിട്ടുളളത്;

(ബി) ഏതെല്ലാം പഞ്ചായത്തുകളാണ് അദ്യഘട്ടം ഭൂമി ഏറ്റെടുക്കലിന് എത്ര രൂപ വീതം നല്‍കിയത്; കൂടുതല്‍ തുക അടക്കുവാനായി വിളിച്ചുചേര്‍ത്ത വിപുലമായ യോഗത്തില്‍ സ്ഥലം എം.എല്‍.എ യെ ക്ഷണിക്കാതിരുന്നത് എന്തുകൊണ്ടാണ്;

(സി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇപ്രകാരം യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുമ്പോള്‍ സ്ഥലം എം.എല്‍.എ മാരെ കൂടി പങ്കെടുപ്പിച്ചേ യോഗങ്ങള്‍ ചേരാവൂ എന്ന കര്‍ശന നിര്‍ദ്ദേശം നല്‍കുമോ?

ശ്രീ. . എം. ആരിഫ്
407

'മാരാരി മഷ്റൂം' പദ്ധതി

'മാരാരി മഷ്റൂം' പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ?

ശ്രീ. ആര്‍. രാജേഷ്
408

മണല്‍ക്കടവുകളിലെ കരിഞ്ചന്തയും മാഫിയ പ്രവര്‍ത്തനവും തടയാന്‍ നടപടി

()) മണല്‍ക്കടുകളിലെ കരിഞ്ചന്തയും മാഫിയ പ്രവര്‍ത്തനവും തടയാനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;

(ബി) കടവുകളില്‍ ലഭ്യമാകുന്ന മണലിന്റെ 75% വീടും മറ്റും നിര്‍മ്മിക്കുന്നതിനായി നേരിട്ട് അപേക്ഷ നല്‍കിയവര്‍ക്കായി മാറ്റിവെയ്ക്കണമെന്ന കോടതി നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദവിവരം വെളിപ്പെടുത്താമോ ?

ശ്രീ. . കെ. ശശീന്ദ്രന്‍

ശ്രീ തോമസ് ചാണ്ടി

 

409

കുറ്റ്യാടി ഗ്രാമപഞ്ചായത്തിനെതിരായ കേസ്

()) കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്, മെമ്പര്‍മാര്‍, സെക്രട്ടറി എന്നിവര്‍ക്കെതിരെ വൈദ്യര്കണ്ടി കുഞ്ഞമ്മത് എന്ന സ്വകാര്യ വ്യക്തി കേസ് ഫയല്‍ ചെയ്തിട്ടുണ്ടോ എന്നും കേസിനാസ്പദമായ കുറ്റാരോപണം എന്തായിരുന്നുവെന്നും വ്യക്തമാക്കുമോ ;

(ബി) സ്വകാര്യ വ്യക്തി സ്വാഭാവിക നീര്‍ച്ചാലുകള്‍ നികത്തിയത് പുനഃസ്ഥാപിച്ച നടപടി നിലനിര്‍ത്തുവാന്‍ ഇപ്പോഴത്തെ ഭരണസമിതി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ?

ശ്രീമതി കെ.കെ. ലതിക
410

പഞ്ചായത്ത് ഓഫീസുകളിലെ സ്റാഫ് പാറ്റേണ്‍

()) പഞ്ചായത്ത് ഓഫീസുകളില്‍ നിലവിലുള്ള സ്റാഫ് പാറ്റേണ്‍ നടപ്പില്‍ വന്നിട്ട് എത്ര വര്‍ഷമായി;

(ബി) സ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ അമിത ജോലി ഭാരത്താല്‍ കഷ്ടപ്പെടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത വിഷയത്തില്‍ അടിയന്തിര നടപടിസ്വീകരിച്ച് സ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി) സീനിയറായ അപ്പര്‍ ഡിവിഷന്‍ ക്ളാര്‍ക്കുമാരെ അക്കൌണ്ടന്റ് എന്ന പുതിയ തസ്തിക സൃഷ്ടിച്ച് പ്രമോഷന്‍ നല്‍കിയപ്പോള്‍ കുറെ അപ്പര്‍ ഡിവിഷന്‍ ക്ളാര്‍ക്കുമാരുടെ തസ്തികകള്‍ നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() ഇത്തരത്തില്‍ നഷ്ടപ്പെട്ട തസ്തികകള്‍ നിലനിര്‍ത്തുമോ ?

ശ്രീ. കെ. കെ. ജയചന്ദ്രന്‍
411

പഞ്ചായത്തുവകുപ്പില്‍ എന്‍ജിനീയര്‍മാരുടെയും ഓവര്‍സിയര്‍മാരുടെയും നിയമനം സംബന്ധിച്ച്

()) പഞ്ചായത്തുവകുപ്പില്‍ എഞ്ചിനീയര്‍മാരുടെയും ഓവര്‍സിയര്‍മാരുടെയും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതുകൊണ്ട് ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ എല്ലാ തസ്തികകളിലും സമയബന്ധിതമായി നിയമനം നടത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?

ശ്രീ. കെ.എന്‍.. ഖാദര്‍
412

പഞ്ചായത്തുകളില്‍ ഓവര്‍സീയര്‍മാരുടേയും എ..മാരുടേയും നിയമനം

()) സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ ഓവര്‍സീയര്‍മാരുടേയും എ.. മാരുടേയും എത്ര തസ്തികകളുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി) ഇത് ഏതൊക്കെ പഞ്ചായത്തുകളിലാണെന്നും ഏതൊക്കെ തസ്തികകളാണെന്നും പ്രത്യേകം പ്രത്യേകം വിശദമാക്കുമോ;

(സി) ഈ തസ്തികകളില്‍ നിയമനം നടത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ;

(ഡി) ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ?

ശ്രീ. കെ. കെ. നാരായണന്‍
413

ഗ്രാമപഞ്ചായത്തുകളില്‍ അസിസ്റന്റ് എഞ്ചിനീയര്‍മാരുടെ സ്ഥിരംനിയമനം

()) കോഴിക്കോട് ജില്ലയില്‍ എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കുരുവെട്ടൂര്‍, കക്കോടി കാക്കുര്‍, തലക്കുളത്തൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ അസിസ്റന്റ് എഞ്ചിനീയര്‍മാരുടെ സ്ഥിരം നിയമനം ഇല്ലെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) അസിസ്റന്റ് എഞ്ചിനീയര്‍മാരുടെ അഭാവം നിമിത്തം മരാമത്തു പണികള്‍ മുടങ്ങുന്ന കാര്യം പരിഗണിച്ച് അടിയന്തിരമായി മേല്‍പ്പറഞ്ഞ തസ്തികകളില്‍ നിയമനം നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

ശ്രീ. . കെ. ശശീന്ദ്രന്‍
414

താത്കാലിക ഡ്രൈവര്‍മാരെ സ്ഥിരപ്പെടുത്തല്‍

()) സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ 10 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ എത്ര താത്കാലിക ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്നു ;

(ബി) ഇടുക്കി ജില്ലയില്‍ 10 വര്‍ഷം പൂര്‍ത്തീകരിച്ച എത്ര പേര്‍ ജോലി ചെയ്യുന്നു ;

(സി) ഇപ്രകാരം 10 വര്‍ഷം പൂര്‍ത്തിയാക്കിയ ഇവരെ സ്ഥിരപ്പെടുത്തണം എന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) ഇവരെ സ്ഥിരപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ ?

ശ്രീ. കെ. കെ. ജയചന്ദ്രന്‍
415

ഗ്രാമപഞ്ചായത്ത് പാര്‍ടൈം ലൈബ്രേറിയന്‍മാരുടെഅലവന്‍സ്

()) ഗ്രാമപഞ്ചായത്ത് ലൈബ്രറികളിലെ പാര്‍ടൈം ലൈബ്രേറിയന്‍മാരുടെ അലവന്‍സ് എത്രയാണ്;

(ബി) പ്രസ്തുത തുക തുലോം പരിമിതമാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത അലവന്‍സ് വര്‍ദ്ധിപ്പിക്കാനാവശ്യമായനടപടി സ്വികരിക്കുമോ?

ശ്രീ. റ്റി. വി. രാജേഷ്
416

ജൂനിയര്‍ സൂപ്രണ്ട് തസ്തിക അനുവദിക്കുവാന്‍ നടപടി

()) ഗ്രാമ പഞ്ചായത്തുകളിലെ സെക്രട്ടറി തസ്തിക ഏകീകരിച്ചെങ്കിലും എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ജൂനിയര്‍ സൂപ്രണ്ട് തസ്തിക ഇല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എത്ര ഗ്രാമ പഞ്ചായത്തുകളില്‍ ജൂനിയര്‍ സൂപ്രണ്ട് തസ്തിക ഇല്ലെന്ന് വ്യക്തമാക്കാമോ ;

(സി) ജൂനിയര്‍ സൂപ്രണ്ട് തസ്തിക ഇല്ലാത്ത ഗ്രാമ പഞ്ചായത്തുകളില്‍ ജൂനിയര്‍ സൂപ്രണ്ട് തസ്തിക അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

ശ്രീമതി. ഗീതാ ഗോപി
417

കുടുംബശ്രീയുടെ പ്രവര്‍ത്തനം

()) സംസ്ഥാനത്താകെ കുടുംബശ്രീയുടെ കീഴില്‍ എത്ര സ്ത്രീകള്‍ അംഗങ്ങളായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എത്ര വീതം സി.ഡി.എസ്.-.ഡി.എസ്.-എന്‍.എച്ച്.ജി.കള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇനം തിരിച്ച് ലഭ്യമാക്കുമോ?

ശ്രീ. സാജു പോള്‍
 418

ശൈശവവിവാഹങ്ങള്‍ തടയുന്നതിന് നടപടി

()) സംസ്ഥാനത്ത് ശൈശവ വിവാഹങ്ങള്‍ കൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത് തടയുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(സി) ഇത് സംബന്ധിച്ച് സര്‍വ്വേ നടത്തിയിട്ടുണ്ടോ എന്ന് വെളിപ്പെടുത്തുമോ;

(ഡി) ഉണ്ടെങ്കില്‍ സര്‍വ്വേയുടെ വിശദാംശങ്ങള്‍ ജില്ല തിരിച്ച് വ്യക്തമാക്കുമോ

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍
419

പതിനെട്ട് വയസ്സിന് താഴെ പ്രായമുളള കുട്ടികളുടെ ചികിത്സാ പദ്ധതി

()) സംസ്ഥാനത്ത് 18 വയസ്സിന് താഴെ പ്രായമുളള കുട്ടികളുടെ ചികിത്സയ്ക്ക് കഴിഞ്ഞ സര്‍ക്കാര്‍ എന്തെങ്കിലും പ്രത്യേക ചികത്സാ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി) ഈ സര്‍ക്കാരിന്റെ കാലത്തും മേല്‍ പദ്ധതി തുടര്‍ന്ന് നടപ്പിലാക്കുന്നുണ്ടോ;

(ഡി) എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ?

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
420

വൈകല്യ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പുകള്‍

()) സംസ്ഥാനത്ത് വൈകല്യ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നത് പരിഗണനയിലുണ്ടോ ;

(ബി) എങ്കില്‍ ഇതിന്റെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് ;

(സി) എവിടെയൊക്കെയാണ് ഇത്തരം ക്യാമ്പുകള്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നത് ?

ശ്രീ.എം..വാഹീദ്
421

മഹിളാമന്ദിരങ്ങളില്‍ കഴിയുന്ന കുട്ടികളുടെ ക്ഷേമ പദ്ധതികള്‍

()) സാമൂഹ്യക്ഷേമ വകുപ്പിലെ മഹിളാമന്ദിരങ്ങളില്‍ കഴിയുന്ന ആറുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേക ഭക്ഷണം നല്‍കുന്നുണ്ടോ;

(ബി) ഈ കുട്ടികള്‍ക്ക് പാല്‍ നല്‍കുവാന്‍ സംവിധാനം ഏര്‍പ്പെടുത്തുമോ;

(സി) ഇവിടെ അമ്മമാരുടെ കൂടെ കുട്ടികള്‍ക്ക് 12 വയസ്സുവരെ കഴിയുവാന്‍ അനുമതി നല്‍കുമോ;

(ഡി) ഇവിടെയുള്ള പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം നിലവിലുള്ള തുച്ഛമായ തുകയായ 10000/- രൂപയില്‍ നിന്ന് വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

ശ്രീ. വി. ശിവന്‍കുട്ടി
422

മഹിളാ മന്ദിരങ്ങളിലെ അന്യ സംസ്ഥാന അന്തേവാസികളെ സ്വന്തം സംസ്ഥാനങ്ങളില്‍ എത്തിക്കുന്നതിന് നടപടി

()) സാമൂഹ്യക്ഷേമ വകുപ്പിനു കീഴില്‍, തദ്ദേശ സ്വയംഭണ സ്ഥാപനങ്ങള്‍ നടത്തുന്ന മഹിളാ മന്ദിരങ്ങളിലെ അന്തേവാസികളായ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരാലംബരായ സ്ത്രീകളെ, സ്വന്തം സംസ്ഥാനങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ;

(ബി) ഇപ്രകാരം എത്ര അന്യസംസ്ഥാന അന്തേവാസികള്‍ ഇപ്പോള്‍ കേരളത്തിലെ മഹിളാ മന്ദിരങ്ങളില്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ ?

ശ്രീ.വി.ശിവന്‍കുട്ടി
423

സാമൂഹ്യക്ഷേമപെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കാന്‍ നടപടി

()) വിധവാ പെന്‍ഷന്‍, വികലാംഗപെന്‍ഷന്‍, വയോജന പെന്‍ഷന്‍, അന്‍പതു വയസ്സുകഴിഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ എന്നീ സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ എത്ര മാസമായി കുടിശ്ശികയാണെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത കുടിശ്ശിക വിതരണം ചെയ്യുവാന്‍ എത്ര തുക വേണ്ടിവരുമെന്നും കുടിശ്ശിക വിതരണം ചെയ്യുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തെന്നും വ്യക്തമാക്കുമോ ;

(സി) പ്രസ്തുത സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ 2011 മാര്‍ച്ച് 31 വരെ കുടിശ്ശിക ഇല്ലാതെ വിതരണം ചെയ്യുന്നതിന് പതിനാലുജില്ലകള്‍ക്കും ഫണ്ട് ലഭ്യമാക്കുകയും സര്‍പ്ളസ് ഫണ്ട് ഉണ്ടായതിനെതുടര്‍ന്ന് തിരിച്ചടയ്ക്കുകയും ചെയ്യുകയുണ്ടായോ ; എങ്കില്‍ ഏതെല്ലാം ജില്ലകള്‍ എത്ര തുക വീതം സര്‍പ്ളസ് ഫണ്ട് തിരിച്ചടയ്ക്കുകയുണ്ടായി എന്ന് വ്യക്തമാക്കുമോ ?

ശ്രീ..പി.ജയരാജന്‍
424

സാമൂഹ്യക്ഷേമ പെന്‍ഷനുകളും അവയുടെ വിതരണവും

()) വാര്‍ദ്ധക്യ കാല പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;

(ബി) ബി.പി.എല്‍. കുടുംബാംഗമല്ലാത്ത നിര്‍ധനരായ വൃദ്ധജനങ്ങള്‍ക്കു കൂടി വാര്‍ദ്ധക്യകാല പെന്‍ഷന്‍ ലഭിക്കത്തക്ക രീതിയില്‍ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുന്ന കാര്യം പരിഗണിക്കുമോ;

(സി) നിലവില്‍ സംസ്ഥാനത്ത് എത്ര പേര്‍ വാര്‍ദ്ധക്യ കാല പെന്‍ഷന്‍ വാങ്ങുന്നുണ്ട്;

(ഡി) ഓണത്തിന് മുമ്പ് എല്ലാ ക്ഷേമ പെന്‍ഷനുകളും ഗുണഭോക്താക്കള്‍ക്ക് വിതരണം നടത്തിയിരുന്നോ എന്ന് വ്യക്തമാക്കുമോ;

() ഏതു കാലയളവുവരെയുള്ള ക്ഷേമ പെന്‍ഷനുകള്‍ വിതരണം നടത്തിയെന്ന് വ്യക്തമാക്കുമോ?

ശ്രീ. കെ.കെ. ജയചന്ദ്രന്‍
425

വാര്‍ദ്ധക്യ പെന്‍ഷന്‍ ഉത്തരവിറക്കാന്‍ നടപടി

()) വാര്‍ദ്ധക്യ പെന്‍ഷന്‍ ലഭിക്കുന്നതിന് നിലവിലുളള ബി.പി.എല്‍. ലിസ്റില്‍ പേര് ഉള്‍പ്പെടണമെന്ന ഉത്തരവ് നിലവിലുണ്ടോ;

(ബി) എങ്കില്‍ ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചു കൊണ്ട് ഉത്തരവിറക്കാന്‍ നടപടി സ്വീകരിക്കുമോ?

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
426

ബാലവേല തടയുന്നതിന് നടപടി

ജില്ലയിലെ കാസര്‍ഗോഡ് ഭാഗങ്ങളില്‍ സമ്പന്ന ഗൃഹങ്ങളില്‍ വ്യാപകമായുള്ള ബാലവേല തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമോ?

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
427

കോഴിക്കോട് തന്റേടം ജന്‍ഡര്‍ പാര്‍ക്ക് നിര്‍മ്മിക്കാന്‍

()) കോഴിക്കോട് നഗരത്തില്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കിക്കൊണ്ട് സാമൂഹ്യക്ഷേമ വകുപ്പിന് കീഴില്‍ "തന്റേടം ജന്‍ഡര്‍'' പാര്‍ക്ക് നിര്‍മ്മിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

ശ്രീ. . പ്രദീപ്കുമാര്‍
428

ആശ്വാസകിരണം പദ്ധതി

())  'ആശ്വാസ കിരണം പദ്ധതി' വിശദീകരക്കാമോ;

(ബി) ഈ പദ്ധതി മുഖേന കെയര്‍ ടേക്കര്‍മാര്‍ക്ക് ധനസഹായം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കാമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം എത്രപേര്‍ക്ക് എത്ര തുക വീതം ഈ പദ്ധതി വഴിധനസഹായമായി വിതരണം ചെയ്തുവെന്ന് വെളിപ്പെടുത്താമോ?

ശ്രീ. പി. ഉബൈദുള്ള
429 ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ പുനരധിവാസ പദ്ധതി

()) സംസ്ഥാനത്ത് ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ പുനരധിവാസത്തിനായി എന്തൊക്കെ പദ്ധതികള്‍നടപ്പിലാക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) ബുദ്ധിവൈകല്യം വന്ന കുട്ടികള്‍ക്ക് ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്;

(സി) ഇവരുടെ ചികിത്സയ്ക്കും മറ്റ് ചെലവുകള്‍ക്കുംസാമൂഹ്യക്ഷേമവകുപ്പ് എന്തെങ്കിലും സാമ്പത്തിക സഹായം നല്‍കുന്നുണ്ടോ;

(ഡി) കുട്ടികള്‍ക്കോ അവരുടെ രക്ഷിതാക്കള്‍ക്കോ പെന്‍ഷനോ മറ്റ് ധനസഹായങ്ങളോ നല്‍കുന്നുണ്ടോ? എങ്കില്‍ പ്രസ്തുത ആനുകൂല്യങ്ങള്‍ ലഭിക്കുവാന്‍ ആര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത് ;

() ബുദ്ധിവൈകല്യം ഉള്ള കുട്ടികളെ ഡോക്ടര്‍ വീട്ടിലെത്തി പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(എഫ്) അവരെ ചികിത്സിക്കാനും പഠിപ്പിക്കാനും നേതൃത്വം നല്‍കുന്ന ഏജന്‍സി ഏതാണ്;

(ജി) അവരുടെ പരിപാലനത്തിന് ചെലവേറുമെന്നതിനാല്‍ പ്രത്യേക സഹായം നല്‍കാന്‍ പദ്ധതിയുണ്ടോയെന്ന് വിശദമാക്കാമോ?

(എച്ച്) ഇപ്രകാരമുള്ള കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രത്യേക ഫണ്ട് കിട്ടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഏതെല്ലാമാണ്?

ശ്രീ. ബി. സത്യന്‍
430

ശേഷിയില്‍ വ്യത്യസ്തരായവര്‍ക്ക് തിരിച്ചറിയല്‍കാര്‍ഡ് നല്‍കാന്‍ നടപടി

()) സംസ്ഥാനത്തെ 'ഡിഫറന്റ്ലി ഏബിള്‍ഡ്' ആയിട്ടുള്ളവരുടെ കൃത്യമായ വിവരശേഖരണം നടത്തിയിട്ടുണ്ടോ ;

(ബി) എങ്കില്‍ ഏത് ഏജന്‍സിയാണ് അത് നടത്തിയതെന്നും എന്തെല്ലാം വിവരങ്ങളാണ് ശേഖരിച്ചിട്ടുള്ളതെന്നും അതിനായി എന്തു തുക ചെലവായി എന്നും വിശദമാക്കുമോ ;

(സി) ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ടോ ; എങ്കില്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ മുഖേന കാര്‍ഡ് വിതരണം നടത്തിയിട്ടുണ്ടെന്നും, ഓരോ സ്ഥാപനവും എത്ര പേര്‍ക്ക് വീതം വിതരണം നടത്തിയിട്ടുണ്ടന്നും ഓരോ സ്ഥാപനത്തിനും എന്തു തുക വീതം നല്‍കിയെന്നും വ്യക്തമാക്കുമോ ;

(ഡി) ഇത്തരത്തില്‍ വിതരണം ചെയ്ത കാര്‍ഡുകള്‍ ഏതെല്ലാം

ആവശ്യങ്ങള്‍ക്ക് സ്വീകാര്യമായിരിക്കുമെന്ന് അതില്‍ രേഖപ്പെടുത്തിയിട്ടുണ്ടൊ ;

() ഈ കാര്‍ഡിന് വാലിഡിറ്റി പീരീഡ് നിശ്ചയിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ?

ശ്രീ. എന്‍.. നെല്ലിക്കുന്ന്

ശ്രീ എന്‍. ഷംസുദ്ദീന്‍

ശ്രീ സി. മോയിന്‍കുട്ടി

ശ്രീ കെ. മുഹമ്മദുണ്ണി ഹാജി

 

431

മാനസികവൈകല്യമോ അംഗവൈകല്യമോ ഉളള വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സഹായം

മാനസികവൈകല്യമോ അംഗവൈകല്യമോ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രസഹായം ലഭിക്കുന്നതിന് എന്തെങ്കിലും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ ഫലമടക്കമുളള വിശദാംശം വ്യക്തമാക്കുമോ?

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)
432

സാമൂഹ്യ സുരക്ഷാമിഷന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍

()) സാമൂഹ്യസുരക്ഷാമിഷന്റെ പ്രവര്‍ത്തനലക്ഷ്യങ്ങളെന്തൊക്കെയാണ്;

(ബി) ഇത് രൂപീകൃതമായതുമുതല്‍ നടത്തിയ ജനക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചും അതിന്റെ നാളിതുവരെയുളള സാമ്പത്തികസ്രോതസ്സും ചെലവും പട്ടികതിരിച്ച് വ്യക്തമാക്കുമോ;

(സി) ഇതിന്റെ നാളിതുവരെയുളള പ്രവര്‍ത്തനഫലമായി പൊതുജനങ്ങളില്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്ക് എന്തൊക്കെ നേട്ടങ്ങളുണ്ടായി എന്നും വിശദാംശം സഹിതം വെളിപ്പെടുത്തുമോ?

ശ്രീ. പി.ബി. അബ്ദുള്‍ റസാക്
433

മുഴുവന്‍ വികലാംഗരെയും ബി. പി. എല്‍. ലിസ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടി

()) സംസ്ഥാനത്തെ മുഴുവന്‍ വികലാംഗരും നിലവില്‍ ബി. പി. എല്‍ ലിസ്റില്‍ ഇല്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മുഴുവന്‍ വികലാംഗരെയും ബി. പി. എല്‍. ലിസ്റില്‍ ഉള്‍പ്പെടുത്താനുളള നടപടി സ്വീകരിക്കുമോ?

ശ്രീ. വി. ചെന്താമരാക്ഷന്‍
434

നിയമനങ്ങളില്‍ വികലാംഗര്‍ക്കുളള സംവരണം

() നിയമനങ്ങളില്‍ വികലാംഗര്‍ക്ക് അവകാശപ്പെട്ട മൂന്നു ശതമാനത്തില്‍ ഇപ്പോള്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ:

(ബി) എങ്കില്‍ കുടിശ്ശിക നിയമനം നികത്തുന്നതിനായി എന്തൊക്കെ അടിയന്തിരനടപടികൈക്കൊളളും എന്നു വ്യക്തമാക്കുമോ;

(സി) ഇവരുടെ സംവരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ഡി) ഭാവിയില്‍ സര്‍ക്കാര്‍ നിയമനങ്ങളില്‍ ഈ വിഭാഗങ്ങളുടെ സംവരണചോര്‍ച്ച തടയുന്നതിനും അതുവഴി നിയമനം ഉറപ്പാക്കുന്നതിനും എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
435

നവജാതശിശുക്കള്‍ക്ക് പതിനായിരം രൂപ ബാങ്കില്‍ നിക്ഷേപം

() സംസ്ഥാനത്ത് ജനിക്കുന്ന കുട്ടികളുടെ പേരില്‍ പതിനായിരം രൂപ ബാങ്കില്‍ നിക്ഷേപിക്കുന്ന ക്ഷേമ പദ്ധതി മുന്‍ സര്‍ക്കാരിന്റെ കാലത്ത് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നോ;

(ബി) പ്രസ്തുത ക്ഷേമ പദ്ധതി ഈ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കുന്നുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി) ഇല്ലെങ്കില്‍ അതിനുള്ള കാരണമെന്താണെന്ന് വിശദമാക്കുമോ?

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)
436

കുട്ടികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്താന്‍ നടപടി

() ബഡ്ജറ്റില്‍ കുട്ടികളുടെ ക്ഷേമവും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുന്ന യാതൊരു നിര്‍ദ്ദേശവുമില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പിറന്നു വീഴുന്ന ഓരോ കുഞ്ഞിനും 10,000/- രൂപ സ്ഥിര നിക്ഷേപം ഏര്‍പ്പെടുത്തിയ മുന്‍ സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കാന്‍ തയ്യാറാകുമോ?

ശ്രീ. സി. കെ. സദാശിവന്‍
437

സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷയ്ക്കായി നടപടികള്‍

() സംസ്ഥാനത്ത് വനിതകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമങ്ങള്‍നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി സാമൂഹ്യക്ഷേമ വകുപ്പ് എന്തൊക്ക നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

ശ്രീ..പി.അബ്ദുള്ളക്കുട്ടി
438

സംയോജിത ശിശുവികസന പദ്ധതിപ്രോജക്ട് ഓഫീസര്‍ തസ്തികയിലെ നിയമനം

() സാമൂഹ്യക്ഷേമ വകുപ്പില്‍ സി.ഡി.പി.ഒ മാരുടെ എത്ര തസ്തികകളാണ് നിലവിലുള്ളത് ;

(ബി) ഇതില്‍ എത്ര തസ്തികകളിലേക്കാണ് നേരിട്ടു നിയമനം നടത്തുന്നത് ;

(സി) ബാക്കിയുള്ള പ്രമോഷന്‍ തസ്തികകള്‍ ഐ.സി.ഡി.എസ്.സൂപ്പര്‍വൈസര്‍മാര്‍ക്കുമാത്രമായി സംവരണം ചെയ്തുകൊണ്ടുള്ള സ്പെഷ്യല്‍ റൂള്‍സ് നിലവിലുണ്ടോ;

(ഡി) പ്രസ്തുത സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യുവാന്‍ നീക്കം നടക്കുന്നുണ്ടോ?

ശ്രീ..പി.ജയരാജന്‍
439

തണല്‍ പദ്ധതിയ്ക്കുള്ള സര്‍ക്കാര്‍ ധനസഹായം

() പുതുക്കാട് നിയോജക മണ്ഡലത്തിലെ 60 വയസ്സ് കഴിഞ്ഞ 25000 പേരടങ്ങുന്ന ബഹുജന പ്രസ്ഥാനമായ 'തണല്‍' എന്ന പദ്ധതിയുടെ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഈ മാതൃകാ പദ്ധതിക്ക് സര്‍ക്കാരിന്റെ പ്രത്യേക ധനസഹായം ലഭ്യമാക്കുമോ ?

പ്രൊഫ. സി. രവീന്ദ്രനാഥ്
440

പുന്നപ്ര സര്‍വ്വോദയശാന്തിഭവന്‍ പങ്കുവയ്ക്കല്‍ എന്ന സ്ഥാപനത്തിന് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി

() പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ്വോദയശാന്തിഭവന്‍ പങ്കുവയ്ക്കല്‍ എന്ന സ്ഥാപനം സാമൂഹ്യക്ഷേമവകുപ്പ് മുഖാന്തിരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തുനടപടിയാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്ന് അറിയിക്കുമോ;

(ബി) 160 ലധികം അന്തേവാസികള്‍ താമസിക്കുന്ന പ്രസ്തുത സ്ഥാപനത്തിന് അംഗീകാരം നല്‍കുന്നതിന് നിയമപരമായ എന്തെങ്കിലും തടസ്സമുണ്ടോ; ഉണ്ടെങ്കില്‍ തടസ്സം എന്തെന്ന് വ്യക്തമാക്കുമോ?

ശ്രീ. ജി.സുധാകരന്‍
441

രജിസ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍

() കേരളത്തില്‍ രജിസ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളുടെ പേരുവിവരം വെളിപ്പെടുത്തുമോ;

(ബി) രജിസ്റര്‍് ചെയ്യാതെ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളുടെ മറവില്‍ നടത്തുന്ന പലവിധ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) രജിസ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളെ നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നു?

ശ്രീമതി പി. അയിഷാ പോറ്റി
442

ഇംപ്ളാന്റേഷന്‍ സര്‍ജറിക്ക് ചികിത്സാധനസഹായം

() ബധിരരും,മൂകരുമായ കുട്ടികളുടെ കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ സര്‍ജറിക്ക് ചികിത്സാധനസഹായം ലഭിക്കുന്നതിന് എത്ര അപേക്ഷകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്; ജില്ല തിരിച്ച് വിശദമാക്കാമോ;

(ബി) ലഭിച്ച അപേക്ഷകളിന്‍മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി) ഈ അപേക്ഷകര്‍ക്ക് എന്നത്തേക്ക് ചികിത്സാ ധനസഹായം ലഭ്യമാക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?

ശ്രീ. റ്റി.യു. കുരുവിള

ശ്രീ മോന്‍സ് ജോസഫ്

443

കോക്ളിയര്‍-ഇംപ്ളാന്റേഷന്‍ പദ്ധതി-സര്‍ക്കാര്‍ സഹായത്തിന് നടപടി

() ബധിരരും-മൂകരുമായ കുട്ടികള്‍ക്ക് കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതി നടത്തുന്നതിനായി സര്‍ക്കാര്‍ എന്തെല്ലാം സഹായങ്ങളാണ് നല്‍കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ ;

(ബി) സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ ; വ്യക്തമാക്കുമോ;

(സി) ഈ പദ്ധതിയില്‍ നിന്ന് സഹായം ലഭിക്കുന്നതിനായി അപേക്ഷ നല്‍കേണ്ട വിധവും അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത് എങ്ങനെയെന്നും വ്യക്തമാക്കാമോ ;

(ഡി) പ്രസ്തുത പദ്ധതിയിലേക്ക് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയോ ; എങ്കില്‍ നാളിതുവരെ എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും ഇവര്‍ക്ക് എന്നു മുതല്‍ സഹായം അനുവദിയ്ക്കുമെന്നും അറിയിക്കാമോ ?

ശ്രീ. പി. . മാധവന്‍

ശ്രീ അന്‍വര്‍ സാദത്ത്

ശ്രീ .സി. ബാലകൃഷ്ണന്‍

ശ്രീ .റ്റി. ജോര്‍ജ്

 
444

പെന്‍ഷനുകളുടെ വിതരണം

കര്‍ഷകത്തൊഴിലാളികള്‍ അടക്കമുള്ള പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കുമുള്ള പെന്‍ഷനുകള്‍ ഓണത്തിന് മുന്‍പ് വിതരണം ചെയ്യാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ; എങ്കില്‍ അവ ഉടനെ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ.ബി.ഡി.ദേവസ്സി

445

അംഗന്‍വാടികള്‍ അനുവദിക്കുന്നതിന് നടപടി

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് പുതുതായി എത്ര അംഗനവാടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷംപുതുതായി അംഗന്‍വാടികള്‍ ആരംഭിച്ചിട്ടുണ്ടോ ;

(സി) തളിപ്പറമ്പ് മണ്ഡലത്തില്‍ പുതിയ അംഗന്‍വാടി ആരംഭിക്കുന്നതിനായി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ ;

(ഡി) എങ്കില്‍ ഇതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി എന്നത്തേക്ക് പുതിയവ അംഗീകരിക്കുമെന്ന് അറിയിക്കാമോ ?

ശ്രീ.ജെയിംസ് മാത്യു
446

അംഗന്‍വാടി ജീവനക്കാര്‍ക്ക് യൂണിഫോം വിതരണപദ്ധതി

() സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രസര്‍ക്കാര്‍ അംഗന്‍വാടി ജീവനക്കാര്‍ക്ക് അനുവദിച്ച യൂണിഫോം വിതരണ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ടോ;

(ബി) ഈ യൂണിഫോം പദ്ധതിയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) ഈ ക്രമക്കേടുകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുന്ന കാര്യം പരിഗണനയിലുണ്ടോ?

ശ്രീ. വി.റ്റി.ബല്‍റാം

ശ്രീബെന്നി ബെഹനാന്‍

ശ്രീഅന്‍വര്‍ സാദത്ത്

ശ്രീ.സി. ബാലകൃഷ്ണന്‍

 
447

അംഗന്‍വാടി ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ നടപടി

() സംസ്ഥാനത്തെ അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടേയും ശമ്പളം വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) അംഗന്‍വാടികള്‍ക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും പണിയുന്നതിന് ധനസഹായം നല്‍കുമോ; പല അംഗന്‍വാടികളും വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) അംഗന്‍വാടി ഹെല്‍പ്പര്‍മാരേയും വര്‍ക്കര്‍മാരേയും സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ചിട്ടുണ്ടോ?

ശ്രീ. മോന്‍സ് ജോസഫ്

ശ്രീറ്റി. യു. കുരുവിള

448

എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയിലെ ആശ്വാസ നടപടികള്‍

() എന്‍ഡോ സള്‍ഫാന്‍ ദുരിത മേഖലയില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് എന്തെല്ലാം ആശ്വാസനടപടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നത്;

(ബി) ഇവര്‍ക്കായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി എന്തൊക്കെ ധനസഹായങ്ങളാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്;

(സി) ഇവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുന്നതിന് ഒരു സമഗ്ര സാമൂഹ്യ- സാമ്പത്തിക സര്‍വ്വേ നടത്തുവാന്‍ നടപടി സ്വീകരിക്കുമോ?

ശ്രീ. വി.ഡി. സതീശന്‍

ശ്രീവര്‍ക്കല കഹാര്‍

ശ്രീസി.പി. മുഹമ്മദ്

ശ്രീ.പി. അബ്ദുള്ളക്കുട്ടി

 
449

കെ. എസ്. എസ്. എം. മുഖേന എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലകളില്‍ നടപ്പാക്കിയ പദ്ധതികള്‍

() കേരളാ സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതമേഖലകളില്‍ നടപ്പിലാക്കുന്ന പദ്ധതികളെ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) കെ. എസ്. എസ്. എം. മുഖേനയുള്ള എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമേഖലയിലെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നാളിതുവരെ എത്രതുക ചെലവഴിച്ചുവെന്നും ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പുതിയ ഏതെങ്കിലും പദ്ധതി കെ. എസ്. എസ്. എം. മുഖേന നടപ്പിലാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

ശ്രീ. . പി. ജയരാജന്‍
450

വികലാംഗക്ഷേമത്തിനായുളള പദ്ധതികള്‍

() വികലാംഗരുടെ ക്ഷേമത്തിനായി ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമാണ്;

(ബി) വികലാംഗര്‍ക്ക് സംവരണം ചെയ്തിട്ടുളള തൊഴിലവസരങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

(സി) വികലാംഗരുടെ ക്ഷേമത്തിനുവേണ്ടി പുതിയ പദ്ധതികള്‍ എന്തെങ്കിലും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കാമോ?

ശ്രീമതി. കെ.എസ്. സലീഖ
451

സാമൂഹ്യക്ഷേമ വകുപ്പിലെ തസ്തികകള്‍

() 2001-06 കാലയളവില്‍ സാമൂഹ്യക്ഷേമ വകുപ്പില്‍ എത്ര തസ്തികകള്‍ വെട്ടിക്കുറച്ചിരുന്നുവെന്ന് വിശദമാക്കുമോ;

(ബി) 2006-11 കാലയളവില്‍ എത്ര തസ്തികകള്‍ വെട്ടിക്കുറക്കുകയുണ്ടായെന്നും എത്ര തസ്തികകള്‍ പുതിയതായി സൃഷ്ടിച്ചുവെന്നും വ്യക്തമാക്കുമോ;

(സി) പ്രസ്തുത കാലയളവില്‍ എത്ര താല്‍ക്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തിയത്?

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
452

സാമൂഹ്യ സുരക്ഷാ മിഷന്‍ പദ്ധതി

() സാമൂഹ്യ സൂരക്ഷാ മിഷനു കീഴില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(ബി) സാമൂഹ്യ സുരക്ഷാ മിഷന്‍ പദ്ധതി നടത്തിപ്പിന്റെ സംഘടനാ സംവിധാനം വ്യക്തമാക്കുമോ;

(സി) നിലവിലുളള സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്ന കാര്യത്തിലുളള നിലപാട് വ്യക്തമാക്കുമോ?

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍
453

'ആശ്വാസ കിരണം' പദ്ധതി

() 'ആശ്വാസ കിരണം' പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി) വീടിനുള്ളില്‍ അവശനിലയില്‍ കഴിയുന്നവരുടെ, വിശിഷ്യാവൃദ്ധജനങ്ങളുടെ സംരക്ഷണത്തിനായി ഈ പദ്ധതി പ്രകാരം എന്തൊക്കെ നടപടികള്‍ കൈക്കൊള്ളും;

(സി) പദ്ധതിക്കായി എത്ര തുക ചെലവഴിക്കും; ചെലവിനായുള്ള സാമ്പത്തിക സ്രോതസ്സ് വിശദമാക്കുമോ;

(ഡി) പദ്ധതിയുമായി ബന്ധപ്പെട്ട് ഇതിനകം കൈക്കൊണ്ടതും ഭാവിയില്‍ കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നതുമായ നടപടികള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കുമോ?

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
454

ആശ്രയ പദ്ധതി പ്രവര്‍ത്തനങ്ങള്‍

() അഗതി പുനരധിവാസം ലക്ഷ്യമാക്കി സര്‍ക്കാര്‍ രൂപം നല്‍കിയ ആശ്രയ പദ്ധതിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ബി) എത്ര പഞ്ചായത്തുകളില്‍ പദ്ധതിക്ക് ഇതിനകം തുടക്കം കുറിച്ചു; എത്ര പേരെ പുനരധിവസിപ്പിച്ചു;

(സി) പദ്ധതിക്കായി എത്ര തുക ചെലവഴിക്കും; പദ്ധതി നടപ്പാക്കുന്നതില്‍ വൈമുഖ്യം കാണിക്കുന്ന പഞ്ചായത്തുകളോടുള്ള സര്‍ക്കാര്‍ സമീപനം എന്തായിരിക്കും; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.