STARRED
 

QUESTIONS

  AND
  ANSWERS
   
 

   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Starred  Q&A

THIRTEENTH   KLA - SECOND SESSION

KERALA LEGISLATURE - STARRED QUESTIONS AND ANSWERS 

(To read Questions please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No Title of the Question

Member

61

ഫെയര്‍സ്റേജ് നിര്‍ണ്ണയത്തിലെ അപാകം

() ബസ് യാത്രാനിരക്ക് വര്‍ദ്ധന ഏതെല്ലാം നിലക്കുളള ബുദ്ധിമുട്ടുകളാണ് യാത്രക്കാര്‍ക്കുണ്ടാക്കിയിരിക്കുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) വര്‍ദ്ധനയുമായി ബന്ധപ്പെട്ട് ഫെയര്‍സ്റേജ് നിര്‍ണ്ണയത്തിലെ അപാകം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഏത് ഏജന്‍സിയുടെ നിര്‍ദ്ദേശം പരിഗണിച്ചുകൊണ്ടാണ് ഫെയര്‍സ്റേജ് നിര്‍ണ്ണയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

ശ്രീ. കെ. വി. വിജയദാസ്

,, സി. കൃഷ്ണന്‍

,, ആര്‍. സെല്‍വരാജ്

,, പി. റ്റി. . റഹീം

 
62

വ്യാജമരുന്ന് വില്‍പ്പന

() സംസ്ഥാനത്ത് വ്യാജമരുന്നുകള്‍ യഥേഷ്ടം വിറ്റഴിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിട്ടുണ്ടോ ; ഈ വര്‍ഷം എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(സി) മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും വ്യാജമരുന്നുകളുടെ വില്പന തടയുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ ?

ശ്രീ. .കെ. വിജയന്‍

,, മുല്ലക്കര രത്നാകരന്‍

ശ്രീമതി ഇ.എസ്.ബിജിമോള്‍

ശ്രീ. ജി.എസ്. ജയലാല്‍

 
63

കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍

 

() കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്;

(ബി) കോര്‍പ്പറേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ലക്ഷ്യങ്ങളും നേട്ടങ്ങളും സംബന്ധിച്ച് വിശദമാക്കാമോ;

(സി) യാത്രാബോട്ടുകള്‍ നിര്‍മ്മിക്കുന്നതിനായി കോര്‍പ്പറേഷന് എത്ര ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്; സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ലഭിച്ചവ എത്ര; ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടോ ?

ശ്രീ. ബി. ഡി. ദേവസ്സി

,, ജി. സുധാകരന്‍

,, എളമരം കരീം

,, കെ. വി. അബ്ദുള്‍ഖാദര്‍

 
64

ജീവന്‍രക്ഷാ മരുന്നുകളുടെ ദൌര്‍ലഭ്യം

() സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍, താലൂക്കാശുപത്രികള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ക്യാന്‍സര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ പോലും ലഭ്യമല്ലാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത്തരമൊരു അവസ്ഥ സംജാതമാകാനിടയായ സാഹചര്യം സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(സി) എല്ലാ ആശുപത്രികളിലും ജീവന്‍ രക്ഷാ മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ. ബാബു എം. പാലിശ്ശേരി

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. . പ്രദീപ്കുമാര്‍

ശ്രീമതി പി. അയിഷാ പോറ്റി


 
65

എമര്‍ജന്‍സി മെഡിക്കല്‍ സര്‍വ്വീസ് പദ്ധതി

() സംസ്ഥാനത്തെ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വ്വീസ് പദ്ധതി നടത്തിപ്പ് തൃപ്തികരമല്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടൊ ; ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ അവലോകനം ചെയ്യുകയുണ്ടായോ ; പദ്ധതി വിഭാവനം ചെയ്ത നിലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ബി) ഓരോ ജില്ലയിലും ഈ പദ്ധതി പ്രകാരം സജ്ജമാക്കിയ ആംബുലന്‍സുകള്‍ എത്രയുണ്ട് ; ഇവയില്‍ ഇപ്പോള്‍ എത്രയെണ്ണം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്; പുതുതായി ആംബുലന്‍സുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

'' കെ. സുരേഷ് കുറുപ്പ്

 
66

മുല്ലപ്പെരിയാര്‍ ഡാം സംരക്ഷിക്കുന്നതിനും പുതിയ ഡാം നിര്‍മ്മിക്കുന്നതിനുമുളള പ്രവര്‍ത്തനങ്ങള്‍

() മുല്ലപ്പെരിയാര്‍ ഡാം സംരക്ഷിക്കുന്നതിനും പുതിയ ഡാം നിര്‍മ്മിക്കുന്നതിനുമുളള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊളളാനുദ്ദേശിക്കുന്നത്;

(ബി) ഇതിനുവേണ്ടി പ്രത്യേക കോര്‍പ്പറേഷന്‍ രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി) ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഉന്നതാധികാര സമിതിക്ക് സമര്‍പ്പിച്ചിട്ടുണ്ടോ;

(ഡി) ഡാം ബ്രേക്ക് അനാലിസിസ് നടത്തുന്നതിന് വിദഗ്ദ ഏജന്‍സിയെ ചുമതലപ്പെടുത്തുമോ;

() എങ്കില്‍ ആരെയാണ് ചുമതലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്;

(എഫ്) അനാലിസിസ് ഏതൊക്കെ പ്രദേശത്താണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?

ശ്രീ. ഷാഫി പറമ്പില്‍

,, ഹൈബി ഈഡന്‍

,, ജോസഫ് വാഴക്കന്‍

,, .റ്റി ജോര്‍ജ്

 
67

പൈക്ക പദ്ധതിയുടെ ലക്ഷ്യങ്ങള്‍

() പഞ്ചായത്ത് യുവക്രീഡ ഓര്‍ ഖേല്‍ അഭിയാന്‍ (പൈക്ക) പദ്ധതിയുടെ ലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി) ഈ പദ്ധതിയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ ഇതിനായി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത്;

(ഡി) കായിക മത്സരങ്ങളുടെ ഭൌതികസാഹചര്യം ഒരുക്കുവാന്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുമോ;

() സംസ്ഥാന / ദേശീയ തലത്തില്‍ പൈക്ക മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിനും ജോലി ലഭ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ ?

ശ്രീ. വര്‍ക്കല കഹാര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, വി. ഡി. സതീശന്‍

,, റ്റി. എന്‍. പ്രതാപന്‍

 


 
68

കുടുംബക്ഷേമ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം

() കുടുംബക്ഷേമ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യാറുണ്ടോ;

(ബി) എങ്കില്‍ ഏറ്റവും ഒടുവില്‍ എന്നാണ് അവലോകനം നടത്തിയത്; അവലോകന വിവരങ്ങള്‍ ലഭ്യമാക്കുമോ;

(സി) കുടുംബക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമപ്രദേശങ്ങളിലെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദവിവരം നല്‍കാമോ;

(ഡി) പ്രസ്തുത പദ്ധതിയുടെ നടത്തിപ്പില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള ഉത്തരവാദിത്തങ്ങള്‍ വിശദമാക്കുമോ;

() കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കുടുംബക്ഷേമ പ്രവര്‍ ത്തനങ്ങള്‍ക്ക് നീക്കിവച്ചതും ചെലവഴിച്ചതുമായ തുകയുടെ പ്രതിവര്‍ഷക്കണക്ക് വെളിപ്പെടുത്തുമോ ?

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, കെ. എം. ഷാജി

,, പി. കെ. ബഷീര്‍

,, സി. മോയിന്‍കുട്ടി

 
69

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനുളളസാധ്യതാ പഠനറിപ്പോര്‍ട്ട്

() മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനുളള സാധ്യതാ പഠന റിപ്പോര്‍ട്ട് സുപ്രീംകോടതിയുടെ ഉന്നതാധികാര സമിതി അംഗീകരിച്ചിട്ടുണ്ടോ;

(ബി) അണക്കെട്ടിന്റെ നിര്‍മ്മാണം എന്ന് ആരംഭിക്കാന്‍ സാധിക്കും; എന്തു തുക എസ്റിമേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്; ബഡ്ജറ്റില്‍ ഇതിനായി വകയിരുത്തിയ തുക എത്ര കോടിയാണ്;

(സി) പദ്ധതിയുടെ പരിസ്ഥിതി പ്രത്യാഘാത പഠനം പൂര്‍ത്തിയായിട്ടുണ്ടോ; എത്ര ഹെക്ടര്‍ വനഭൂമി ഇതിനായി ഉപയോഗിക്കേണ്ടതായി വരും;

(ഡി) നിലവിലുളള അണക്കെട്ടില്‍ വീണ്ടും പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടോ; ഉന്നതാധികാര സമിതിയെ ഇക്കാര്യം ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടോ ?

ശ്രീ. രാജു എബ്രഹാം

,, എം.. ബേബി

,, കെ.കെ. ജയചന്ദ്രന്‍

,, എസ്. ശര്‍മ്മ

 
70

തിരുവനന്തപുരം - കാസര്‍ഗോഡ് ള്ള ദേശീയ ജലപാത

() തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ദേശീയ ജലപാത നിര്‍മ്മിക്കുന്നത് സംബന്ധിച്ച നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(ബി) കേന്ദ്ര സര്‍ക്കാരിന്റെ ജലമാര്‍ഗ്ഗ വികസന പദ്ധതിയുടെ ഭാഗമായി ഇത് പൂര്‍ണ്ണമായി അംഗീകരിച്ചിട്ടുണ്ടോ ; സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(സി) 2011-12 വര്‍ഷത്തില്‍ ഈ പദ്ധതിക്ക് വകയിരുത്തിയ തുകയില്‍ ഇതിനകം എന്തു തുക ചെലവഴിച്ചിട്ടുണ്ട് ;

(ഡി)പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ദേശീയ ജലപാത പദ്ധതിയ്ക്ക് എന്തു തുക വകയിരുത്താനുദ്ദേശിക്കുന്നു. ?

ശ്രീ. ജെയിംസ് മാത്യു

,, കോടിയേരി ബാലകൃഷ്ണന്‍

,, പി. കെ. ഗുരുദാസന്‍

,, പി. ശ്രീരാമകൃഷ്ണന്‍

 
71

വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ നടപടി

() ഹൈവേകളിലെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ എന്തെല്ലാം നടപടികളാണ് ഗതാഗതവകുപ്പ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(ബി) കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ഡിവൈസസ് ടാഗ്സ് ഏര്‍പ്പെടുത്താന്‍ നടപടി സ്വികരിക്കുമോ;

(സി) ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എങ്ങനെയാണ്;

(ഡി) ഇത് നടപ്പാക്കുന്നതിന് മുന്‍പായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാകുമോ?

ശ്രീ. .സി. ബാലകൃഷ്ണന്‍

,, ജോസഫ് വാഴക്കന്‍

,, .റ്റി. ജോര്‍ജ്

,, എം..വാഹീദ്

72

പ്ളാസ്റിക് വസ്തുക്കള്‍

() പരിസ്ഥിതി സൌഹൃദമല്ലാത്തതും ജീവജാലങ്ങളുടെ ആരോഗ്യത്തിനും നിലനില്പിനും ഹാനികരമായതുമായ വിഷവസ്തുക്കളടങ്ങിയ പ്ളാസ്റിക് വസ്തുക്കള്‍ നമ്മുടെ മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇറക്കുമതിയിലൂടെയോ അല്ലാതെയോ മാര്‍ക്കറ്റുകളിലെത്തിച്ച് വിപണനം നടത്തുന്ന പ്ളാസ്റിക് വസ്തുക്കളുടെ ഗുണനിലവാരത്തെക്കുറിച്ചോ അവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചോ എന്തെങ്കിലും പഠനമോ പരിശോധനയോ നടത്തുന്നുണ്ടോ; വിശദമാക്കുമോ;

(സി) ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന താലേറ്റ് എന്ന പേരിലറിയപ്പെടുന്ന താലിക് അമ്ളം പ്ളാസ്റിക് നിര്‍മ്മിതിയില്‍ ഉപയോഗിക്കുന്നുണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദവിവരം നല്‍കുമോ;

(ഡി) കണ്ണഞ്ചിപ്പിക്കുന്ന നിറത്തിലും, കൊച്ചുകുട്ടികള്‍ക്ക് ഹാനികരമെന്ന മുന്നറിയിപ്പോടെയും മാര്‍ക്കറ്റുകളില്‍ വന്നു നിറയുന്ന വിലകുറഞ്ഞ കളിപ്പാട്ടങ്ങളുടെയും മറ്റു നിത്യോപയോഗ വസ്തുക്കളുടെയും ഉറവിടത്തെക്കുറിച്ചും അവ ജീവജാലങ്ങള്‍ക്കും മണ്ണിനും കുടിവെള്ളത്തിനും ഉണ്ടാക്കാവുന്ന ദോഷങ്ങളെക്കുറിച്ചും അടിയന്തിരമായി സമഗ്രപഠനം നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമോ?

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, സി. മമ്മൂട്ടി

,, എം.പി.അബ്ദുസ്സമദ് സമദാനി

,, സി. മോയിന്‍കുട്ടി

73

ബ്രൌസില്ലസിസ് രോഗം

() ആടുകളില്‍ നിന്നും പശുക്കളില്‍ നിന്നും പടരുന്ന മാരകമായ ബ്രൌസില്ലസിസ് (മാര്‍ട്ട്ഫിവര്‍) ബാധിച്ച് ആരെങ്കിലും മരണപ്പെട്ടതായി രക്തസാമ്പിളുകള്‍ പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഈ രോഗം പടരാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതലുകളാണ് എടുത്തിട്ടുള്ളതെന്ന് വിശദമാക്കാമോ?

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

,, സി. കെ. നാണു

,, മാത്യു റ്റി. തോമസ്

 
74

റീ എമര്‍ജിംഗ് ഇന്‍ഫെക്ഷ്യസ് റിപ്പോര്‍ട്ട്

() ആരോഗ്യ സര്‍വ്വകലാശാല തയ്യാറാക്കിയ റീ എമര്‍ജിംഗ് ഇന്‍ഫെക്ഷ്യസ് എന്ന റിപ്പോര്‍ട്ട് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ മാറിയ രോഗങ്ങള്‍ പലതും തിരിച്ചു വരാന്‍ സാദ്ധ്യതയുണ്ടെന്ന നിഗമനം ശരിയാണോ;

(ബി) ഈ രോഗങ്ങളുടെ തിരിച്ചു വരവിനെ പ്രതിരോധിക്കാന്‍ എന്തെങ്കിലും നടപടികള്‍ ആലോചിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)തിരിച്ചുവരാന്‍ സാദ്ധ്യതയുള്ള ഏതെല്ലാം രോഗങ്ങളെക്കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?

ശ്രീമതി ഗീതാ ഗോപി

ശ്രീ. വി.എസ്. സുനില്‍കുമാര്‍

,, കെ. രാജൂ

,, വി. ശശി

75

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മാണം

() മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതു സംബന്ധിച്ച നടപടികളുടെ പുരോഗതി വിശദമാക്കുമോ;

(ബി) പുതിയ അണക്കെട്ടു വരുമ്പോള്‍ നിലവിലെ അണക്കെട്ട് എന്തു ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ;

(സി) എങ്കില്‍ തീരുമാനത്തിന്റെ വിശദവിവരം നല്‍കാമോ;

(ഡി) അണക്കെട്ട് പൊളിച്ചു മാറ്റുന്നതിനുള്ള സാങ്കേതിക ജ്ഞാനം ലഭ്യമാണോ;

() പുതിയ ഡാം നിര്‍മ്മിക്കുമ്പോള്‍ പഴയ ഡാം പൂര്‍ണ്ണമായും പൊളിച്ചു മാറ്റേണ്ടത് അനിവാര്യമാണെന്നു കരുതുന്നുണ്ടോ;

(എഫ്) എങ്കില്‍ അതിനുള്ള കാരണങ്ങള്‍ വിശദമാക്കാമോ;

(ജി) ഇക്കാര്യത്തില്‍ ലഭ്യമാക്കാനുദ്ദേശിക്കുന്ന വിദഗ്ധ ഉപദേശം സംബന്ധിച്ച വിശദവിവരം വെളിപ്പെടുത്തുമോ?

ശ്രീ. എം. ഉമ്മര്‍

,, എം.പി. അബ്ദുസ്സമദ് സമദാനി

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, എന്‍. ഷംസുദ്ദീന്‍

 
76

കേടായ ഉപകരണങ്ങള്‍ നന്നാക്കാന്‍ നടപടി

() ഗവണ്‍മെന്റ് ആശുപത്രികളില്‍ കേടായിക്കിടക്കുന്ന ഉപകരണങ്ങള്‍ നന്നാക്കുന്നതിന് നിലവിലുള്ള ക്രമീകരണങ്ങള്‍ എന്താണ്;

(ബി) കേടായിക്കിടക്കുന്ന ഉപകരണങ്ങള്‍ സമയബന്ധിതമായി നന്നാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

ശ്രീ. സി. എഫ്. തോമസ്

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

77

മരുന്നുകളുടേയും ശസ്ത്രക്രിയാ ഉപകരണങ്ങളുടേയും വില്പ

() മരുന്നുകളുടേയും ശസ്ത്രക്രിയാ ഉപകരണങ്ങളുടേയും വിതരണം പൂര്‍ണ്ണമായി മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(ബി) മരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും വിതരണം ചെയ്യുന്ന കമ്പനികളെ നിയന്ത്രിക്കാന്‍ തയ്യാറാകുമോ ; എങ്കില്‍ എപ്രകാരം നിയന്ത്രിക്കാനാണുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താമോ ;

(സി) മരുന്നു കമ്പനികള്‍ മരുന്നുകളുടെ വില നിര്‍ണ്ണയിക്കുന്നതിനെ നിയന്ത്രിക്കാനുതകുന്ന വ്യവസ്ഥകള്‍ എന്തെല്ലാമാണ്; ഈ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ?

ശ്രീ. എം.. ബേബി

,, പി. ശ്രീരാമകൃഷ്ണന്‍

,, കെ. ദാസന്‍

,, റ്റി.വി. രാജേഷ്

 
78

എംപാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നടപടി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കെ.എസ്.ആര്‍.ടി.സി.യില്‍ എത്ര എംപാനല്‍ ജീവനക്കാര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുമോ ;

(ബി)എംപാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് തടസ്സമായി നില്ക്കുന്ന സംഗതി എന്താണ് ;

(സി) പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങള്‍ എന്തെല്ലാമാണ് ; സ്ഥിരപ്പെടുത്തലിന് സീനിയോറിറ്റി മാനദണ്ഡ മാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ ?

ഡോ.എന്‍.ജയരാജ്

ശ്രീ.തോമസ് ഉണ്ണിയാടന്‍

,, പി.സി.ജോര്‍ജ്

,, റോഷി അഗസ്റിന്‍

79

പുതിയ മെഡിക്കല്‍ കോളേജുകള്‍

() നാല് ജില്ലകളില്‍ ആരംഭിക്കും എന്ന് ബഡ്ജറ്റില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുന്നതിന് ഇതിനകം സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ ;

(ബി) ഇതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടോ ;

(സി) ഇവ എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
80

അര്‍ബുദരോഗ ചികിത്സാ കേന്ദ്രങ്ങള്‍

() അര്‍ബുദ രോഗികളുടെ ചികിത്സയ്ക്കുംആശ്വാസത്തിനും എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി) സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും അര്‍ബുദ ചികിത്സാ കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) സര്‍ക്കാര്‍ ആശുപത്രികളില്‍ പുതിയ അര്‍ബുദ ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കുമോ;

(ഡി) ഇതിന് കേന്ദ്ര സഹായം ലഭ്യമാണോ; വിശദാംശങ്ങള്‍ എന്തെല്ലാമാണ്?

ശ്രീ. ഹൈബി ഈഡന്‍

,, പി. സി. വിഷ്ണുനാഥ്

,, അന്‍വര്‍ സാദത്ത്

,, . റ്റി. ജോര്‍ജ്

81

ആരോഗ്യ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം

() ആരോഗ്യ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;

(ബി) സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ ആയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ എന്തെല്ലാമാണ്; പരിഹാര നടപടികള്‍ സംബന്ധിച്ച വിശദവിവരം നല്കുമോ;

(സി) ആധുനിക സാഹചര്യങ്ങള്‍ക്കും ആവശ്യകതയ്ക്കും അനുസരണമായ പുതിയ പഠനകോഴ്സുകള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന കാര്യത്തില്‍ യൂണിവേഴ്സിറ്റി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ഡി) യൂണിവേഴ്സിറ്റി നിലവില്‍ വന്നശേഷം പുതിയ കോഴ്സുകള്‍ക്ക് അനുമതി നല്കിയത് സംബന്ധിച്ച വിശദവിവരം സര്‍ക്കാര്‍ / സ്വാശ്രയ സ്ഥാപനം എന്ന ക്രമത്തില്‍ നല്കുമോ?

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

,, എന്‍. . നെല്ലിക്കുന്ന്

,, പി. ഉബൈദുള്ള

,, കെ. എന്‍. . ഖാദര്‍

 
82

ഗ്ളോബല്‍ ഹെല്‍ത്ത് സ്റാറ്റിസ്റിക് റിപ്പോര്‍ട്ട്

() യു.എന്‍.ആര്‍‏-ന്റെ കീഴിലുള്ള ലോകാരോഗ്യ സംഘടന കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഗ്ളോബല്‍ ഹെല്‍ത്ത് സ്റാറ്റിസ്റിക് റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ച നാഷണല്‍ പ്രോഗ്രാം ഫോര്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ഓഫ് ക്യാന്‍സര്‍, ഡയബറ്റിസ്, കാര്‍ഡിയോ വാസ്കുലാര്‍ ഡിസീസസ് ആന്റ് സ്ട്രോക് (എന്‍.പി.സി.ഡി.സി.എസ്) എന്ന പദ്ധതിയിന്‍ കീഴില്‍ സംസ്ഥാനത്ത് എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ?

ശ്രീ. . ചന്ദ്രശേഖരന്‍

,, സി. ദിവാകരന്‍

'' .കെ. വിജയന്‍

'' പി. തിലോത്തമന്‍

 
83

ശബരിമല ആരോഗ്യപാക്കേജ്

() ശബരിമലയിലെ അപകടങ്ങള്‍ നേരിടാനും ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനും എന്തെല്ലാം നടപടികളാണ് ആരോഗ്യ വകുപ്പ് കൈക്കൊണ്ടിരിക്കുന്നത്;

(ബി) ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഠരു ആരോഗ്യ പാക്കേജ് തയ്യാറാക്കി കേന്ദ്രഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) എത്രകോടി രൂപയ്ക്കാണ് പാക്കേജ് സമര്‍പ്പിച്ചി ട്ടുളളത്;

(ഡി) ഈ പാക്കേജിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചുവോ; വിശദാംശം ലഭ്യമാക്കുമോ?

ശ്രീ. വി.പി. സജീന്ദ്രന്‍

,, കെ. ശിവദാസന്‍ നായര്‍

,, പാലോട് രവി

,, ഡൊമിനിക് പ്രസന്റേഷന്‍

 
84

കയര്‍ വ്യവസായം നേരിടുന്ന പ്രതിസന്ധി

() സംസ്ഥാനത്ത് കയര്‍ വ്യവസായം നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി) ചകിരിയുടെ ക്ഷാമം പരിഹരിക്കുന്നതിന് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ചകിരി വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി) ഈ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

 


 
85

കുറഞ്ഞ വിലയ്ക്ക് മരുന്നു ലഭ്യമാക്കല്‍

() പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഈ നടപടികള്‍ക്ക് തടസ്സം നില്‍ക്കുന്നത് മരുന്നുവിതരണക്കാരുടെ ഏതൊക്കെ സംഘടനകളാണെന്ന് വ്യക്തമാക്കുമോ;

(ബി) മരുന്നു കമ്പനി ഉടമകളുമായുള്ള ആരോഗ്യ വകുപ്പധികൃതരുടെ യോഗം മാറ്റിവയ്ക്കേണ്ടി വന്നത് ഈ സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്നാണെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ സംഘടനകളെ നിയന്ത്രിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനും ഡ്രഗ്സ് കണ്‍ട്രോളറും ഇക്കാര്യത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

ശ്രീ. .കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

 
86

ജില്ലാ/ജനറല്‍ ആശുപത്രികളെ മെഡിക്കല്‍ കോളേജുകളായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം

() ഏതെങ്കിലും ജില്ലാ/ജനറല്‍ ആശുപത്രികളെ മെഡിക്കല്‍ കോളേജായി ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം ആശുപത്രികള്‍;

(ബി) ഇതു സംബന്ധിച്ച് എന്തെങ്കിലും ശുപാര്‍ശ ലഭിച്ചിട്ടുണ്ടോ; ഈ വിഷയത്തില്‍ പഠനങ്ങള്‍ നടത്തുന്നതിനായി ആരെയെങ്കിലും നിയോഗിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി) ഇതു സംബന്ധിച്ച് മുന്‍ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യക്കോ എന്തെങ്കിലും നിര്‍ദ്ദേശം സമര്‍പ്പിക്കുകയുണ്ടായോ;

(ഡി) ഈ ആവശ്യത്തിനായി സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ മൂലധനം സ്വരൂപിക്കുന്നതിനായി എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് പരിഗണനയിലുള്ളതെന്ന് വെളിപ്പെടുത്താമോ?

ശ്രീ. പി. കെ. ഗുരുദാസന്‍

,, എം. ഹംസ

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, കെ. ടി. ജലീല്‍

 
87

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ തസ്തികകള്‍വര്‍ദ്ധിപ്പിക്കാന്‍ നടപടി

 

() സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ തസ്തികകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ ഏതെല്ലാം ഗ്രേഡിലുള്ള ആശുപത്രികളില്‍ എത്ര തസ്തികകള്‍ വീതം ;

(ബി) ഇപ്പോള്‍ സംസ്ഥാനത്താകെ എത്ര ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ഉണ്ട്; ഒഴിവുകള്‍ നികത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(സി) പി.എസ്.സി. തയ്യാറാക്കിയ റാങ്ക് ലിസ്റ് നിലവിലുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഈ ലിസ്റില്‍ നിന്നും നിയമനം നടത്തുന്നതിന് എന്തെങ്കിലും തടസ്സുമുണ്ടോ;

(ഡി) ഡോക്ടര്‍മാരില്ലാത്തുമൂലം എത്ര പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തനരഹിതമായിട്ടുണ്ട്?

ശ്രീ. കെ.കെ. നാരായണന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, പുരുഷന്‍ കടലുണ്ടി

,, ആര്‍. രാജേഷ്

88

തൊഴില്‍മേളകള്‍ വ്യാപകമാക്കുവാന്‍ നടപടി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം യുവജനങ്ങളുടെ ക്ഷേമത്തിനായി തൊഴില്‍ മേളകള്‍ നടത്തുകയുണ്ടായോ ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ എന്തൊക്കെയാണെന്ന് വിവരിക്കുമോ ;

(സി) ഈ തൊഴില്‍ മേളയില്‍ ആരുടെയൊക്കെ പങ്കാളിത്തം ഉണ്ടായിരുന്നു ;

(ഡി) എത്ര പേര്‍ക്ക് തൊഴില്‍ മേളയുടെ പ്രയോജനം ഉണ്ടായി ;

() ഈ തൊഴില്‍ മേള വിജയകരമായിരുന്നോ എന്ന് വ്യക്തമാക്കുമോ ;

(എഫ)എങ്കില്‍ ഇത്തരം തൊഴില്‍ മേളകള്‍ ഇടക്കിടെ നടത്തുവാനും വ്യാപകമാക്കുവാനും നടപടി സ്വീകരിക്കുമോ ?

ശ്രീ. റ്റി.എന്‍.പ്രതാപന്‍

,, വി.ഡി.സതീശന്‍

,, അന്‍വര്‍ സാദത്ത്

 
89

ശബരിമല തീര്‍ത്ഥാടകരുടെ സൌകര്യങ്ങള്‍

() ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്കുവേണ്ടി എന്തെല്ലാം സൌകര്യങ്ങളാണ് പുതുതായി ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നത്;

(ബി) സന്നിധാനത്തും പരിസരങ്ങളിലും എന്തെല്ലാം ചികിത്സാ സൌകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്;

(സി) കേന്ദ്രസര്‍ക്കാരും അയല്‍ സംസ്ഥാനങ്ങളും തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സൌകര്യങ്ങള്‍ ചെയ്യുന്നതിന് എന്തെല്ലാം സഹായങ്ങളാണ് നല്‍കിയിട്ടുള്ളത്;

(ഡി) ശബരിമലയെ മാലിന്യമുക്തമാക്കുവാന്‍ സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ?

ശ്രീ. പാലോട് രവി

,, സി.പി. മുഹമ്മദ്

,, സണ്ണി ജോസഫ്

,, എം.പി. വിന്‍സെന്റ്

 
90

രോഗപ്രതിരോധ കുത്തിവെയ്പുകള്‍

() കാലാവസ്ഥ വ്യതിയാനവും ഭക്ഷണരീതിയിലെ മാറ്റവും കാരണം നിര്‍മ്മാര്‍ജ്ജനം ചെയ്തുവെന്ന് അവകാശപ്പെടുന്ന രോഗങ്ങള്‍ പലതും വീണ്ടും ഉണ്ടാകുന്നുവെന്ന കാര്യം ഗൌരവത്തോടെ കണക്കിലെടുക്കുമോ ;

(ബി) മലപ്പുറം ജില്ലയില്‍ നവജാത ശിശുവിന് ടെറ്റനസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(സി) പ്രതിരോധ കുത്തിവെയ്പ്പുകള്‍ ലഭിക്കാത്ത കുട്ടികളുടെ എണ്ണം ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ഡി) എങ്കില്‍ ഇത് സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തുമോ ;

() രോഗപ്രതിരോധ കുത്തിവെയ്പ്പുകള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ ?

ശ്രീ.പി.ഉബൈദുള്ള
     
BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.