STARRED
 

QUESTIONS

   
   
   
 

   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Starred 

KERALA LEGISLATURE - STARRED QUESTIONS 

THIRTEENTH   KLA - SECOND SESSION

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No Title of the Question

Member

31

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ മാലിന്യമുക്തമാക്കുന്നതിന് നടപടി

() തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യസംസ്കരണത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(ബി) മാലിന്യങ്ങള്‍ ഉത്ഭവസ്ഥാനങ്ങളില്‍ നിന്ന് തന്നെ സംസ്ക്കരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) ജൈവമാലിന്യങ്ങളില്‍ നിന്ന് വൈദ്യുതിയും, ബയോഗ്യാസും ഉല്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യക്ക് പ്രോത്സാഹനം നല്‍കുമോയെന്നറിയിക്കുമോ?

ശ്രീ. പാലോട് രവി

,, സി. പി. മുഹമ്മദ്

,, ഷാഫി പറമ്പില്‍

,, അന്‍വര്‍ സാദത്ത്

 
32

അപകടത്തില്‍പ്പെടുന്ന വൈദ്യുത തൊഴിലാളികള്‍

() വൈദ്യുത ലൈനുകളിലെ അറ്റകുറ്റപ്പണിക്കിടെ അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വൈദ്യുത ലൈനുകളിലെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിന് വൈദ്യുതി ബോര്‍ഡ് സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി) സംസ്ഥാനത്ത് വൈദ്യുതി ബോര്‍ഡിന് കീഴില്‍ മൊത്തം എത്ര കരാര്‍ തൊഴിലാളികളുണ്ട്;

(ഡി) കരാര്‍ തൊഴിലാളികള്‍ക്ക് അപകടം സംഭവിച്ചാല്‍ എന്തെല്ലാം സഹായമാണ് വൈദ്യുതി ബോര്‍ഡ് നല്‍കുന്നതെന്ന് വെളിപ്പെടുത്തുമോ;

() ഇത്തരം അപകടത്തിലൂടെ അംഗവൈകല്യം സംഭവിച്ച എത്ര തൊഴിലാളികളുണ്ടെന്ന് വ്യക്തമാക്കുമോ?

ശ്രീ. വി.എസ്. സുനില്‍കുമാര്‍

,, കെ. അജിത്

,, ചിറ്റയം ഗോപകുമാര്‍

,, കെ. രാജൂ

 
33

ചെറുകിട വ്യപാര മേഖലയിലെ വിദേശ നിക്ഷേപം

() ചെറുകിട വ്യാപാര മേഖലയില്‍ പൂര്‍ണ്ണമായും വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള നടപടികള്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇത്തരം നടപടി ചെറുകിട-ഇടത്തരം കച്ചവടക്കാരെ ഏതു വിധത്തില്‍ ബാധിക്കുമെന്നത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(സി) ചില്ലറ വില്പന മേഖലയില്‍ മള്‍ട്ടി ബ്രാന്‍ഡ് വിദേശ നിക്ഷേപം വരുമ്പോള്‍ സംസ്ഥാനത്ത് എത്ര ചെറുകിട-ഇടത്തരം കച്ചവടക്കാരെ ബാധിക്കുമെന്ന് കണക്കാക്കിയിട്ടുണ്ടോ ; എങ്കില്‍ എത്ര ;

(ഡി) ചെറുകിട-ഇടത്തരം കച്ചവടക്കാരെ ഇതില്‍നിന്നും രക്ഷിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വിശദമാക്കുമോ ?

ശ്രീമതി ഗീതാ ഗോപി

ശ്രീ. സി. ദിവാകരന്‍

,, പി. തിലോത്തമന്‍

,, ജി.എസ്. ജയലാല്‍

 
34

ദേശീയ ഗെയിംസിനായുള്ള അടിസ്ഥാന സൌകര്യം

() അടുത്ത ദേശീയ ഗെയിംസ് കേരളത്തില്‍ നടത്താനുള്ള നിര്‍ദ്ദേശം ഇപ്പോഴും നിലവിലുണ്ടോ;

(ബി) എപ്പോഴാണ് ദേശീയ ഗെയിംസ് നടത്താന്‍ ഉദ്ദേശിക്കുന്നത്;

(സി) ദേശീയ ഗെയിംസ് കേരളത്തില്‍ നടത്തുന്നതിനു വേണ്ടി എന്തൊക്കെ അടിസ്ഥാന സൌകര്യങ്ങളാണ് ഇതിനകം ഏര്‍പ്പെടുത്തിയിട്ടുള്ളത്;

(ഡി) ഈ ഇനത്തില്‍ എത്ര തുക ഇതിനകം ചെലവഴിച്ചു; അത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

ശ്രീ. സി. കെ. നാണു

,, ജോസ് തെറ്റയില്‍

,, മാത്യു റ്റി. തോമസ്

ശ്രീമതി ജമീലാ പ്രകാശം


 
35

വ്യവസായിക നിക്ഷേപം കൊണ്ടുവരുന്നതിന് പദ്ധതികള്‍

() സംസ്ഥാനത്ത് കൂടുതല്‍ വ്യവസായിക നിക്ഷേപം കൊണ്ടുവരുന്നതിനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് അറിയിക്കുമോ ;

(ബി) പുതിയ വ്യവസായ നയത്തിന് രൂപം നല്‍കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്നേയ്ക്ക് രൂപം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ ;

(സി) കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ സംസ്ഥാനത്ത് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന വ്യവസായ സംരംഭങ്ങള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ ?

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ജോസഫ് വാഴക്കന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, പി. . മാധവന്‍

 
36

വൈദ്യുതി വിതരണത്തിലെ കാര്യക്ഷമത

() വൈദ്യുതി വിതരണരംഗത്ത് കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും പ്രസരണ നഷ്ടം ഒഴിവാക്കുന്നതിനും കേന്ദ്ര സഹായത്തോടെ എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) സംസ്ഥാനത്ത് ഇപ്പോള്‍ എത്ര നഗരങ്ങളില്‍ ഇതു നടപ്പാക്കാനുദ്ദേശിക്കുന്നുണ്ട് ;

(സി) ഇതിന് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടോ ;

(ഡി) എത്രകോടി രൂപയുടെ സഹായമാണ് കേന്ദ്രം ഇതിനുവേണ്ടി നല്‍കുന്നതെന്ന് വെളിപ്പെടുത്തുമോ ;

() നഗരങ്ങളിലെ വൈദുതി വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിന് വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ.സണ്ണി ജോസഫ്

,, സി.പി.മുഹമ്മദ്

,, ബെന്നി ബെഹനാന്‍

 
37

മരുന്നുകളുടെ ഉത്പാദനം സംബന്ധിച്ച്

() മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്നതില്‍ സംസ്ഥാനത്ത് പൊതുമേഖലയില്‍ പുതിയ സംരംഭങ്ങള്‍ക്കോ നിലവിലുള്ള സംരംഭങ്ങളെ സഹായിക്കുന്നതിനോ പരിപാടിയുണ്ടോ; വിശദമാക്കുമോ;

(ബി) ഡ്രഗ്സ് & ഫാര്‍മസ്യൂട്ടികല്‍സ് കമ്പനി നവീകരിക്കാനുള്ള രണ്ടാംഘട്ട പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ടോ; ഈ പദ്ധതി നടപ്പിലാക്കുന്നത് വഴി എത്രതരം മരുന്നുകള്‍ കൂടുതലായി ഉല്‍പാദിപ്പിക്കുവാന്‍ കഴിയുമെന്നറിയിക്കുമോ?

ഡോ. ടി.എം. തോമസ് ഐസക്ക്

ശ്രീ. .എം. ആരിഫ്

,, ബാബു എം. പാലിശ്ശേരി

,, കെ. ദാസന്‍

 
38

ഇന്ധന സര്‍ച്ചാര്‍ജ്ജ്

() സംസ്ഥാനത്തെ വൈദ്യുത ഉപഭോക്താക്കളില്‍ നിന്നും ഇന്ധന സര്‍ച്ചാര്‍ജ്ജ് ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) ഈ തീരുമാനം എന്നുമുതല്‍ നടപ്പിലാക്കുകയുണ്ടായി; ഏതു തീയതി വരെ നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത്; ഇതുവഴി പ്രതിവര്‍ഷം മൊത്തം എത്ര കോടി രൂപ സമാഹരിക്കാനാണ് ബോര്‍ഡ് ഉദ്ദേശിക്കുന്നത്;

(സി) ഏറ്റവും ഒടുവില്‍ ഓഡിറ്റ് ചെയ്ത കണക്ക് പ്രകാരം വൈദ്യുതി ബോര്‍ഡിനുള്ള ലാഭം എത്ര കോടിയാണ് എന്ന് വ്യക്തമാക്കുമോ?

ശ്രീ. കെ. രാധാകൃഷ്ണന്‍

,, കോടിയേരി ബാലകൃഷ്ണന്‍

,, സാജു പോള്‍

,, കെ. വി. വിജയദാസ്


 
39

ആശ്രയ പദ്ധതി

() സംസ്ഥാനത്ത് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ആശ്രയ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇനി എത്ര തദ്ദേശഭരണ സ്ഥാപനങ്ങളില്‍ കൂടി പ്രസ്തുത പദ്ധതി നടപ്പിലാക്കാനുണ്ടെന്ന് അറിയിക്കാമോ;

(ബി) ആശ്രയപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇപ്പോള്‍ നല്‍കിവരുന്ന സേവനങ്ങളും സഹായങ്ങളും എന്തെല്ലാമെന്ന് അറിയിക്കാമോ;

(സി) ആശ്രയ പദ്ധതിയിലൂടെ കൂടുതല്‍ സേവനങ്ങള്‍ നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എന്തെല്ലാമെന്ന് അറിയിക്കാമോ?

ശ്രീ. പി.സി. വിഷ്ണുനാഥ്

,, കെ. ശിവദാസന്‍ നായര്‍

'' ഡൊമിനിക് പ്രസന്റേഷന്‍

'' പി.. മാധവന്‍

 
40

വന്‍കിടവ്യവസായങ്ങളെ നഗരപരിധിയില്‍ നിന്നും മാറ്റുന്ന പദ്ധതി

() മലിനീകരണമുണ്ടാക്കുന്ന വന്‍കിടവ്യവസായങ്ങളെ നഗരപരിധിയില്‍ നിന്നും മാറ്റുന്നത് പ്രോത്സാഹിപ്പിക്കാന്‍ എന്തെല്ലാം കര്‍മ്മപദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഇങ്ങനെ മാറ്റുന്നതിന് ഇന്‍ഡ്യയിലെ ഏത് നഗരത്തെയാണ് മാതൃകയാക്കാന്‍ ഉദ്ദേശിക്കുന്നത്?

(സി) പൊതുമേഖലാസ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ ഉപയോഗശൂന്യമായികിടക്കുന്ന മിച്ചഭൂമികളെയും ഈ ആവശ്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുമോ?

ശ്രീ. .പി. അബ്ദുളളക്കുട്ടി

,, വി.ഡി. സതീശന്‍

,, വര്‍ക്കല കഹാര്‍

,, റ്റി.എന്‍. പ്രതാപന്‍

 
41

ന്യൂനപക്ഷ സമുദായക്ഷേമം പദ്ധതി

() ന്യൂനപക്ഷസമുദായ ക്ഷേമം മുന്‍നിര്‍ത്തി ഈ സര്‍ക്കാര്‍ വന്നതിന് ശേഷം നടപ്പിലാക്കിയ പദ്ധതികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി) വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാന ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ ഏകജാലകം വഴി ഒരു വകുപ്പിന് കീഴില്‍ കൊണ്ട് വന്ന് നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(സി) ന്യൂനപക്ഷസമുദായക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(ഡി) ന്യൂനപക്ഷസമുദായക്ഷേമത്തിനായുള്ള പദ്ധതികളുടെ വിശദാംശങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
42

സാമൂഹ്യവനവല്‍ക്കരണ പദ്ധതി

() സംസ്ഥാനത്ത് നടപ്പാക്കി വരുന്ന സാമൂഹ്യവനവത്ക്കരണ പദ്ധതി കൊണ്ട് ഇതുവരെയുണ്ടായ നേട്ടം വിലയിരുത്തിയിട്ടുണ്ടോ;

(ബി) പദ്ധതിയുടെ നടത്തിപ്പില്‍ ഏതെങ്കിലും തരത്തിലുള്ള പാകപ്പിഴകള്‍ കണ്ടെത്തിയിട്ടുണ്ടോ;

(സി) പൊതുജനങ്ങള്‍ക്കും സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും വൃക്ഷതൈവിതരണം നടത്തുന്നതിനുപരി, മറ്റേതൊക്കെതരം പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിയിന്‍ കീഴില്‍ ഏറ്റെടുത്തു നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;

(ഡി) 2007-2008 മുതല്‍ 2010-11 വരെയുള്ള വര്‍ഷങ്ങളില്‍ ഉല്പാദിപ്പിച്ച് വിതരണം നടത്തിയ തൈകളുടെ കണക്ക് ലഭ്യമാണോ; എങ്കില്‍ ഓരോ വര്‍ഷത്തെയും കണക്ക് നല്‍കാമോ;

() നട്ടുപിടിപ്പിക്കുന്ന തൈകളുടെ പരിപാലനം സംബന്ധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാറുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദാംശം നല്‍കാമോ?

ശ്രീ. കെ.എന്‍.. ഖാദര്‍

,, എം.പി. അബ്ദുസമദ് സമദാനി

,, പി.കെ.ബഷീര്‍

,, പി. ഉബൈദുള്ള

43

കാവല്‍ക്കാരില്ലാത്ത റെയില്‍വേ ലെവല്‍ റെയിവേ ക്രോസുകള്‍

() സംസ്ഥാനത്ത് കാവല്‍ക്കാരില്ലാത്ത റെയില്‍വേ ലെവല്‍ ക്രോസുകളില്‍ ദുരന്തങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:

(ബി) റെയില്‍വേ ലവല്‍ക്രോസുകളില്‍ കാവല്‍ക്കാരില്ലാത്തവ എത്രയാണെന്നും ഇവിടങ്ങളില്‍ അപകടങ്ങള്‍ സംഭവിക്കാതിരിക്കാനുളള മുന്‍കരുതലുകള്‍ എന്താണെന്നും വിശദമാക്കാമോ;

(സി) അപകടങ്ങള്‍ തുടരെ തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ റെയില്‍വേ ബോര്‍ഡ് ഇക്കാര്യത്തിലെന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുളളതായി അറിവുണ്ടോ?

 

ശ്രീ. കെ.കെ. നാരായണന്‍

,, .എം. ആരിഫ്

,, പി. ശ്രീരാമകൃഷ്ണന്‍

,, സി.കെ. സദാശിവന്‍

44

വൃദ്ധജന ക്ഷേമം

() കേരളത്തില്‍ വൃദ്ധജനങ്ങളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വൃദ്ധജനങ്ങളുടെ ക്ഷേമത്തിനായി പുതുതായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നു;

(സി) വൃദ്ധജനങ്ങള്‍ ഇന്നനുഭവിക്കുന്ന പ്രമുഖപ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

ഡോ. കെ.ടി. ജലീല്‍

ശ്രീ എം. ഹംസ

,, സി. കൃഷ്ണന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

45

വൈദ്യുത അപകടങ്ങള്‍

() സംസ്ഥാനത്ത് വൈദ്യുത അപകടങ്ങളും അതു മുഖേനയുള്ള മരണങ്ങളും വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി) വൈദ്യുത ലൈനുകള്‍ പൊട്ടിവീണുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി) പഴക്കം ചെന്ന ലൈനുകളും ഉപകരണങ്ങളും കാലാകാലങ്ങളില്‍ പരിശോധിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സംവിധാനമെന്തെന്ന്വിശദമാക്കാമോ;

() ഓവര്‍ ഹെഡ് ലൈനുകള്‍ക്ക് പകരം നഗര പ്രദേശങ്ങളിലും ചെറുനഗരങ്ങളിലും അണ്ടര്‍ഗ്രൌണ്ടുകേബിള്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിച്ചിട്ടുണ്ടോ;

(എഫ്) ഇന്‍വെര്‍ട്ടറുകളുടെ അമിതോപയോഗം വൈദ്യുതി ലൈനുകളിലെ അറ്റകുറ്റപണിക്കിടയില്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നതായ റിപ്പോര്‍ട്ടുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

ശ്രീ. മഞ്ഞളാംകുഴി അലി

,, കെ.എം. ഷാജി

,, പി.ബി. അബ്ദുള്‍ റസാക്

,, വി.എം. ഉമ്മര്‍മാസ്റര്‍

 
46

സിനിമാ രംഗത്തെ പ്രതിസന്ധിയും വൈഡ് റിലീസിംഗും

() സിനിമാ രംഗത്ത് വൈഡ് റിലീസിംഗ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ ;

(ബി) ബി,സി ക്ളാസ്സ് തീയേറ്ററുകള്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ ഈ പ്രതിസന്ധി തരണം ചെയ്യുന്നതിന് എന്തു നടപടികളെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ ?

ശ്രീ. . കെ. വിജയന്‍

,, മുല്ലക്കര രത്നാകരന്‍

,, ജി.എസ്. ജയലാല്‍

,, പി. തിലോത്തമന്‍

47

വയോജന നയം

() സംസ്ഥാനത്ത് വയോജന നയം പ്രഖ്യാപിച്ചതെന്നാണ് ; ഈ നയത്തില്‍ പ്രഖ്യാപിച്ചിരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കുമോ ;

(ബി) അവശരും നിരാലംബരുമായ രോഗികളെ പരിചരിക്കുന്നതിനുള്ള പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചതെപ്പോഴാണ്; ഇങ്ങനെയുള്ളവരെ പരിചരിക്കുന്നവര്‍ക്ക് മൂന്നൂറ് രൂപ സഹായം നല്കുന്ന പദ്ധതി പ്രകാരം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എത്ര പേര്‍ക്ക് സഹായം നല്‍കി ;

(സി) ഈ പദ്ധതി ഇപ്പോള്‍ സംസ്ഥാനത്ത് തുടരുന്നുണ്ടോ ?

ശ്രീ. വി. ശശി

,, . ചന്ദ്രശേഖരന്‍

,, കെ. രാജു


48

വാര്‍ഷിക പദ്ധതികള്‍

() നിലവില്‍ വാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നകാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതുപരിഹരിക്കുന്നതിനായി വാര്‍ഷിക പദ്ധതികള്‍ക്ക് പകരം പഞ്ചായത്തില്‍ പഞ്ചവത്സരപദ്ധതി ആവിഷ്ക്കരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി) പഞ്ചായത്തുകളില്‍ വിവിധ പദ്ധതികള്‍ക്കുള്ള ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുമോ?

ശ്രീ. ബെന്നിബെഹനാന്‍

'' കെ. ശിവദാസന്‍ നായര്‍

'' പി.. മാധവന്‍

'' റ്റി.എന്‍. പ്രതാപന്‍

 
49

അനധികൃത പരസ്യബോര്‍ഡുകള്‍

() സംസ്ഥാനത്തെ നഗരങ്ങളില്‍ അനധികൃതമായി ബോര്‍ഡുകളും, ബാനറുകളും, ഹോര്‍ഡിങ്കളും സ്ഥാപിച്ചിരിക്കുന്നത് വേണ്ടത്ര ഉറപ്പില്ലാത്തതും സുരക്ഷിതത്വം ഇല്ലാത്തതുമായ പ്രതലത്തിലാണെന്നുള്ളകാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) നഗരസഭകളുടേയും, മുനിസിപ്പാലിറ്റികളുടേയും മുന്‍കൂര്‍ അനുമതി ലഭിക്കാതെയും നികുതി നല്‍കാതെയും സ്ഥാപിച്ചിരിയ്ക്കുന്ന ഫ്ളക്സ്ബോര്‍ഡുകളും ബാനറുകളും ഹോര്‍ഡിങുകളും നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ;

(സി) റെയില്‍വേ, കെ.എസ്..ബി.എന്നിവയുടെ ഇലക്ട്രിക് ലൈനുകള്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിയ്ക്കുന്ന അനധികൃത ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ;

(ഡി) നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും പരസ്യബോര്‍ഡുകളും ബാനറുകളും ഹോര്‍ഡിങുകളും സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രത്യേകമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടോ ; ഇല്ലെങ്കില്‍ ഇത് സംബന്ധിച്ച് പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പരസ്യപ്പെടുത്തുവാന്‍ നടപടി സ്വീകരിയ്ക്കുമോ ?

ശ്രീ. തോമസ് ചാണ്ടി

,, .കെ.ശശീന്ദ്രന്‍

50

പരമ്പര്യേതര മേഖലകളില്‍ നിന്നും വാങ്ങുന്ന വൈദ്യുതി

() ഇലക്ട്രിസിറ്റി ആക്ട് പ്രകാരം കേരളസ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് പാരമ്പര്യേതര മേഖലകളില്‍ നിന്നും നിര്‍ബന്ധമായും എത്ര ശതമാനം വൈദ്യുതി വാങ്ങേണ്ടതുണ്ട്;

(ബി) പാരമ്പരേത്യതര ഊര്‍ജ്ജ മേഖലയില്‍ ബോര്‍ഡ് ഇപ്പോള്‍ എത്ര പദ്ധതികളിലൂടെ എത്ര വൈദ്യുതി ഉല്പാദിപ്പിക്കുന്നു; ഈ പദ്ധതികള്‍ ഓരോന്നുംആരംഭിച്ചത് എപ്പോഴായിരുന്നു എന്ന് വിശദമാക്കാമോ?

ശ്രീ. കെ.സുരേഷ്കുറുപ്പ്

,, കെ.വി. വിജയദാസ്

,, രാജൂ എബ്രഹാം

,, കെ.കെ. ജയചന്ദ്രന്‍

51

ഭൂഗര്‍ഭ വൈദ്യുതി ലൈനുകള്‍

() വൈദ്യുതി ലൈനുകള്‍ ഭൂമിക്കടിയിലൂടെ കൊണ്ടു പോകുന്ന പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി) ഇപ്പോള്‍ ഈ പദ്ധതി എവിടെയെല്ലാമാണ് നടപ്പാക്കി വരുന്നത്;

(സി) ഇതിന് കേന്ദ്ര സഹായം ലഭ്യമാണോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) ഈ പദ്ധതി എല്ലാ പഞ്ചായത്തുകളിലും നടപ്പില്‍ വരുത്തുമോ;

() ആയത് എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്?

ശ്രീ. ജോസഫ് വാഴക്കന്‍

,, പി. സി. വിഷ്ണുനാഥ്

,, . റ്റി. ജോര്‍ജ്

,, വി. പി. സജീന്ദ്രന്‍

52

വന്‍കിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി

() സംസ്ഥാനത്തെ വന്‍കിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) ഇതിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികളുടേയും പൊതുപ്രവര്‍ത്തകരുടേയും പങ്കാളിത്തത്തോടെ ഉന്നതതലസമിതി രൂപീകരിക്കുമോ ;

(സി) എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

ശ്രീ. സി.പി. മുഹമ്മദ്

,, ബെന്നി ബെഹനാന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

 
53

ആര്‍..പി.ഡി.ആര്‍.പി.പദ്ധതി

() വൈദ്യുതി ബോര്‍ഡ് നടപ്പിലാക്കുന്ന ആര്‍എ.പി.ഡിആര്‍പി പദ്ധതി മുന്‍ സര്‍ക്കാരിന്റെ കാലത്ത് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടായിരുന്നോ ;

(ബി) ഉണ്ടെങ്കില്‍ ആര്‍ക്കാണ് കരാര്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നത് ; ഇതില്‍ ക്രമക്കേട് നടന്നതായി രേഖാമൂലം പരാതി ഉന്നയിച്ചിരുന്നോ ; എങ്കില്‍ ഇതിന്മേല്‍ മുന്‍സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു ;

(സി) ഈ ടെണ്ടര്‍ നടപടികള്‍ സംബന്ധിച്ച് ഇപ്പോഴത്തെ സര്‍ക്കാരിന്റെ നിലപാടെന്താണെന്നും സ്വികരിച്ച നടപടികള്‍ എന്തെന്നും വിശദമാക്കാമോ ?

ശ്രീ. എസ്. രാജേന്ദ്രന്‍

,, .കെ.ബാലന്‍

,, രാജു എബ്രഹാം

,, എം.ചന്ദ്രന്‍

 
54

റബ്ബര്‍ ഉല്പാദനം

() റബ്ബര്‍ അസംസ്കൃത വസ്തുവായുള്ള പുതിയ വന്‍കിട വ്യവസായങ്ങള്‍ കേരളത്തില്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി) ഇപ്പോള്‍ സംസ്ഥാനത്ത് ഉല്പാദിപ്പിക്കപ്പെടുന്ന റബ്ബറിന്റെ എത്രശതമാനം കേരളത്തില്‍ വെച്ച് മൂല്യവര്‍ദ്ധന നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്താമോ ;

(സി) കേരളത്തിലെ റബ്ബര്‍ ഉല്പാദനത്തിലെ വളര്‍ച്ചയും സമ്പദ്ഘടനയ്ക്ക് നല്‍കുന്ന നേട്ടവും സംബന്ധിച്ച് വ്യവസായ വകുപ്പ് വിലയിരുത്തിയിട്ടുണ്ടോ ; കഴിഞ്ഞ 5 വര്‍ഷത്തെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിശദമാക്കാമോ ?

ശ്രീ. കെ.കെ. ജയചന്ദ്രന്‍

,, കെ. സുരേഷ് കുറുപ്പ്

,, ജെയിംസ് മാത്യു

,, ബി.ഡി. ദേവസ്സി

 
55

കേന്ദ്രഗവണ്‍മെന്റിന്റെ അനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുള്ള പദ്ധതികള്‍

() സംസ്ഥാനത്ത് സ്ഥാപിക്കാനുദ്ദേശിച്ചുകൊണ്ടുള്ള പുതിയ വൈദ്യുത പദ്ധതികള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എത്രയെണ്ണം;ഏതെല്ലാം ;

(ബി) ഇവ ഓരോന്നും കേന്ദ്ര ഗവണ്‍മെന്റിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചതെന്നാണെന്ന് വെളിപ്പെടുത്തുമോ ;

(സി) കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അനുമതിയ്ക്കായുള്ള എത്ര പദ്ധതികളുണ്ടെന്നും ഇവയ്ക്ക് കേന്ദ്ര പരിസ്ഥിതി വകുപ്പില്‍ നിന്നും എന്തെങ്കിലും മറുപടി ലഭിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ മറുപടി എന്തായിരുന്നുവെന്നും വിശദമാക്കുമോ ;

(ഡി) ഈ വൈദ്യുത പദ്ധതികള്‍ക്ക് കേന്ദ്രത്തില്‍ നിന്നും അനുമതി നേടിയെടുക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

ശ്രീമതി..എസ്.ബിജിമോള്‍

ശ്രീ.സി.ദിവാകരന്‍

,, ചിറ്റയം ഗോപകുമാര്‍

,, .ചന്ദ്രശേഖരന്‍

 
56

പതിനൊന്നാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വൈദ്യുത പദ്ധതികള്‍

() പതിനൊന്നാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വൈദ്യുത പദ്ധതികള്‍ നിര്‍ദ്ദിഷ്ട സമയത്ത് തന്നെ പൂര്‍ത്തീകരിക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) വനം വകുപ്പിന്റേയോ പരിസ്ഥിതി വകുപ്പിന്റേയോ അനുമതി ലഭിക്കാത്തതിന്റെ പേരില്‍ ഏതെങ്കിലും പദ്ധതിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിട്ടുണ്ടോ;

(സി) ഏതെല്ലാം പുതിയ പദ്ധതികളുടെ കാര്യത്തിലാണ് ബോര്‍ഡ് പര്യവേഷണത്തിലും, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കലിലും ഏര്‍പ്പെട്ടിരിക്കുന്നതെന്ന് വെളിപ്പെടുത്തുമോ; ഇവയോരോന്നും ആരംഭിച്ചത് എപ്പോഴാണെന്നും, എന്നത്തേയ്ക്ക് പൂര്‍ത്തിയാകുമെന്നും വെളിപ്പെടുത്തുമോ?

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

,, എം. ചന്ദ്രന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, ജെയിംസ് മാത്യു

57

വനവല്ക്കരണം

() വനവല്‍ക്കരണത്തിന്റെ ഭാഗമായി എന്തെല്ലാം കര്‍മ്മ പരിപാടികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത് ;

(ബി) ഇതിന്റെ ഭാഗമായി ചന്ദന മരങ്ങള്‍ നട്ടുവളര്‍ത്തുവാന്‍ അനുമതി നല്‍കുമോ ;

(സി) സ്കൂള്‍ കുട്ടികള്‍ക്ക് വര്‍ഷംതോറും വിതരണം ചെയ്യുന്ന പാഴ്മരങ്ങള്‍ക്കുപകരം ഫലവൃക്ഷത്തൈകള്‍ നല്‍കുമോ ?

ശ്രീ. വി.ഡി. സതീശന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, വര്‍ക്കല കഹാര്‍

,, റ്റി.എന്‍. പ്രതാപന്‍

 
58

ഭൂഗര്‍ഭ വൈദ്യുതി പദ്ധതി

() നഗരങ്ങളില്‍ നടപ്പാക്കുന്ന ഭൂഗര്‍ഭ വൈദ്യുതി പദ്ധതിയുടെ വിശദാംശം നല്‍കാമോ;

(ബി) സംസ്ഥാനത്തെ ഏതെല്ലാം നഗരങ്ങളിലാണ് പദ്ധതിനടപ്പാക്കുന്നത്; ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി എന്ത് തുക നീക്കിവച്ചിട്ടുണ്ട്;

(സി) ഇതേ മാതൃകയില്‍ ഗ്രാമീണ മേഖലയിലും ഭൂഗര്‍ഭ വൈദ്യുതി പദ്ധതി നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

ശ്രീ. പി. ഉബൈദുള്ള
59

പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികള്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികളെ മാറ്റി പുതുതായി നിയമനം നടത്തി എന്ന് വ്യക്തമാക്കുമോ;

(ബി) എത്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നു; എത്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ഭീമമായ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നു;

(സി) നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുഖേലാ സ്ഥാപനങ്ങളെ ലാഭകരമാക്കാന്‍ എന്തെല്ലാം പദ്ധതികളാണ് നിലവിലുളളതെന്ന് വ്യക്തമാക്കുമോ?

ശ്രീ. .. അസീസ്
60

പാരമ്പര്യേതര മേഖലയില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതി

() പാരമ്പര്യേതര മേഖലയില്‍ നിന്ന് വൈദുതി ഉല്പാദിപ്പിക്കുന്നതിന് ഇലക്ട്രിസിറ്റി ബോര്‍ഡിന് പദ്ധതിയുണ്ടോ ; എങ്കില്‍ വിശദമാക്കാമോ ;

(ബി) കേന്ദ്ര ഏജന്‍സിയായ സീവെറ്റിന്റെ (സെന്റര്‍ ഫോര്‍ വിന്റ് എനര്‍ജി ടെക്നോളജി) പഠനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ കാറ്റില്‍ നിന്നും ഉണ്ടാക്കാവുന്ന വൈദ്യുതിയുടെ ശേഷി എത്രയാണ് ; ഇത് ഉപയോഗിച്ച് ഇതിനകം എത്ര യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കുകയുണ്ടായി ;

(സി) കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുവാന്‍ മുന്നോട്ടു വരുന്ന സ്വകാര്യ സംരംഭകര്‍ക്ക് ബോര്‍ഡ് എന്തെല്ലാം സൌകര്യങ്ങളാണ് നല്‍കുന്നത് ;

(ഡി) ഈ ശേഷി പൂര്‍ണ്ണമായും ഉപയോഗിക്കുന്നതിന് ബോര്‍ഡ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ?

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, കോടിയേരി ബാലകൃഷ്ണന്‍

,, .കെ.ബാലന്‍

പ്രൊഫ.സി.രവീന്ദ്രനാഥ്

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.